മധുരമായ കുട്ടികളെ-
വിശാലബുദ്ധിയായി മാറി ഉന്നതവ്യക്തികളുടെ അഭിപ്രായങ്ങൾ സ്വീകരിച്ച് അനേകം
ആത്മാക്കളുടെ മംഗളം ചെയ്യൂ, അവരിൽ നിന്നും ഹാളുകളും മറ്റും എടുത്ത് വളരെ നന്നായി
പ്രദർശിനികളെല്ലാം വെയ്ക്കൂ.
ചോദ്യം :-
ഇപ്പോൾ നിങ്ങൾക്ക് ഏതൊരു സ്മൃതിയാണ് വന്നിരിക്കുന്നത്, അത് ഓർമ്മിക്കുകയാണെങ്കിൽ
ഒരിക്കലും ദു:ഖിയാവുകയില്ല?
ഉത്തരം :-
ഇപ്പോൾ
സ്മൃതി വന്നുകഴിഞ്ഞു നമ്മൾ പൂജ്യരാജാവായിരുന്നു, പിന്നീട് ദരിദ്രരായി മാറി.
ഇപ്പോൾ ബാബ വീണ്ടും നമ്മളെ രാജാവാക്കിമാറ്റിക്കൊണ്ടിരിക്കുകയാണ്. ബാബ ഇപ്പോൾ
നമുക്ക് മുഴുവൻ വിശ്വത്തിന്റെയും വാർത്ത കേൾപ്പിച്ചു തന്നുകൊണ്ടിരിക്കുകയാണ്.
നമ്മൾ ലോകത്തിന്റെ ഹിസ്റ്ററിയും ജ്യോഗ്രഫിയും അറിഞ്ഞു കഴിഞ്ഞു. ഇങ്ങനെയുള്ള
സ്മൃതികളെ ഓർമ്മിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ഒരിക്കലും സ്വയത്തെ ദു:ഖിയാണെന്ന്
മനസ്സിലാക്കുകയില്ല. സദാ സന്തോഷത്തോടുകൂടിയിരിക്കും.
ഗീതം :-
നയനഹീനർക്കു
വഴി കാണിച്ചുകൊടുക്കൂ പ്രഭോ.....
ഓംശാന്തി.
മധുര-മധുരമായ കളഞ്ഞുപോയി തിരികെ കിട്ടിയ ആത്മീയ കുട്ടികൾ ഗീതം കേട്ടില്ലേ.
നിങ്ങൾ കുട്ടികൾ മനസ്സിലാക്കി, ബാബയെ ലഭിക്കുകയും ബാബയിൽ നിന്നും
സമ്പത്തെടുക്കുകയും വളരെ സഹജമാണ്. ബാബയിൽ നിന്നും ഒരു സെക്കന്റിലാണ്
ജീവൻമുക്തിയുടെ സമ്പത്ത് എന്നു പാടാറുണ്ട്. ജീവൻമുക്തി അർത്ഥം സുഖം- ശാന്തി-
സമ്പത്ത് മുതലായവയുടെ സമ്പാദ്യം. ഇപ്പോൾ ജീവൻ മുക്തി, ജീവൻ ബന്ധനം എന്ന
രണ്ടക്ഷരം ഉണ്ട്. കുട്ടികൾക്കറിയാമല്ലോ ഈ സമയം ഭക്തിമാർഗം, രാവണരാജ്യമായതുകാരണം
എല്ലാവരും ജീവൻ ബന്ധനത്തിലാണ്. ബാബ വന്ന് ബന്ധനത്തിൽ നിന്നും മുക്തമാക്കുന്നു,
സമ്പത്ത് നൽകുന്നു. കുട്ടി ജന്മമെടുക്കുമ്പോൾ മാതാ-പിതാക്കൾ , മിത്രസംബന്ധി
മുതലായവർ മനസ്സിലാക്കുന്നു, അവകാശി ജന്മമെടുത്തു. എപ്രകാരമാണോ ഇതു
മനസ്സിലാക്കുന്നത് സഹജമായിട്ടുള്ളത്, അതുപോലെ തന്നെ ഈ കാര്യവും സഹജമാണ്.
കുട്ടികൾ പറയുന്നു ബാബാ കൽപ്പം മുമ്പത്തെ പോലെ അങ്ങ് വന്ന് ഞങ്ങളെ കാണുകയാണ്.
അങ്ങയിൽ നിന്നു തന്നെയാണ് സഹജമായി സമ്പത്ത് നേടാനുള്ള വഴി ലഭിക്കുന്നത്. പുതിയ
സൃഷ്ടിയുടെ രചയിതാവ് ഭഗവാനാണെന്ന് എല്ലാവർക്കും അറിയാം. ബാബ നമ്മളെ അലച്ചിലിൽ
നിന്നും മോചിപ്പിക്കുന്നു. ഇന്നലെ ഭക്തി ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ ബാബയിൽ
നിന്നും സഹജ ജ്ഞാനവും രാജയോഗത്തിന്റെയും വഴി ലഭിച്ചിരിക്കുകയാണ്. കുട്ടികൾ തന്റെ
അനുഭവം കേൾപ്പിക്കുന്നുണ്ട്, രണ്ടച്ഛനുണ്ടെന്ന് ഞങ്ങൾ ബി.കെ യിലൂടെയാണ്
കേട്ടിരിക്കുന്നത്. ഇത് കേവലം നിങ്ങളുടെ മുഖത്തിലൂടെയല്ലാതെ പറയാൻ
സാധിക്കുകയില്ല, രണ്ടച്ഛനുണ്ടെന്ന കാര്യം. നിങ്ങളുടെ ഓരോ കാര്യവും അത്ഭുതകരമാണ്.
ഇപ്പോൾ സ്മൃതിയിൽ വരുന്നുണ്ട്, ആര് ഇവിടെ ഉള്ളവരാണോ, അവർക്ക് പെട്ടെന്ന്
സ്മൃതിയിൽ വരും. അതെ, സ്മൃതിയിൽ വന്നവർപോലും ചിലസമയത്ത് മായയുടെ ശക്തിശാലിയായ
അടിയേറ്റ് മറന്നു പോകുന്നു. ഇതിൽ കുട്ടികൾക്ക് വളരെ ശ്രദ്ധാലുവായിരിക്കണം.
സ്മൃതി നൽകുന്നത് ബാബയാണ്. പവിത്രതയുടെ കങ്കണവും പൂർണ്ണമായും ബന്ധിപ്പിക്കണം.
രക്ഷാബന്ധനത്തിന്റെ രഹസ്യമെന്താണെന്നും നിങ്ങൾ കുട്ടികൾക്കറിയാം. ആരാണ് ഈ
പ്രതിജ്ഞ ചെയ്യിപ്പിച്ചത്. കാമം മഹാശത്രുവാണ്. ബാബ പറയുന്നു എന്റെ അടുത്ത്
പ്രതിജ്ഞ ചെയ്യൂ, ഒരിക്കലും പതിതമായി മാറുകയില്ല, എന്നെ ഓർമ്മിക്കുകയാണെങ്കിൽ
അര കൽപ്പത്തെ പാപം കത്തി ഇല്ലാതാകും. ബാബ ഗ്യാരന്റി നൽകുകയാണ്, പക്ഷെ ഇത് നിങ്ങൾ
കുട്ടികൾക്കറിയുകയും ചെയ്യാം- ബാബ ഗ്യാരന്റി നൽകുന്നുണ്ട് എങ്കിൽ ഈ കാര്യം
ശരിയാണല്ലോ. സ്വർണ്ണപണിക്കാരൻ ഗ്യാരന്റി നൽകാറുണ്ടല്ലോ, പഴയ ആഭരണത്തെ
പുതിയതാക്കി തരാമെന്ന്. അവരുടെ ജോലി തന്നെ ഇതാണ്. അഗ്നിയിലിടുന്നതിലൂടെ അത്
നല്ല സ്വർണ്ണമായിമാറുന്നു. അതിനാൽ ബാബ മനസ്സിലാക്കി തരികയാണ് നിങ്ങൾ ആത്മാവിൽ
കറ പിടിച്ചിരിക്കുകയാണ്. എങ്ങനെയാണ് സതോ രജോ തമോയിലേക്ക് വരുന്നത്- ഇത് വളരെ
സഹജമാണ്. ചിത്രവും ഇതിനുവേണ്ടിതന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്, ഇതു വെച്ച്
സഹജമായും മനസ്സിലാക്കികൊടുക്കാൻ സാധിക്കും. യൂണിവേഴ്സിറ്റിയിലും കോളേജിലും അനേക
പ്രകാരത്തിലുള്ള പടങ്ങൾ വെയ്ക്കാറുണ്ടല്ലോ. നിങ്ങൾക്കും ഇതേപോലെ പടങ്ങളുണ്ട്.
നിങ്ങൾക്ക് ആർക്ക് വേണമെങ്കിലും നല്ല രീതിയിൽ മനസ്സിലാക്കികൊടുക്കാൻ സാധിക്കും.
ജ്ഞാനസാഗരനും പതിതപാവനനുമായ ബാബ വന്നാണ് ഈ വഴി പറഞ്ഞു തരുന്നത്. മറ്റാർക്കും
പതിതത്തിൽ നിന്നും പാവനമാക്കാൻ സാധിക്കുകയില്ല. കണ്ണില്ലാത്ത ദു:ഖി മനുഷ്യരാണ്.
നിങ്ങൾ കുട്ടികൾക്കറിയാം, ആദ്യത്തെ രണ്ടു യുഗത്തിൽ ദു:ഖമുണ്ടാവുക തന്നെയില്ല.
ഭക്തിയും ഉണ്ടായിരിക്കുകയില്ല. അത് സ്വർഗം തന്നെയാണ്. ഭാരതത്തിലെ ഈ സമയത്തെ
മനുഷ്യരുടേയും പ്രാചീന മനുഷ്യരും തമ്മിലുള്ള വ്യത്യാസമുണ്ടല്ലോ. എന്നാൽ ഇതാരും
തന്നെ മനസ്സിലാക്കുന്നില്ല. എത്ര പൂജയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരെല്ലാം
എത്രത്തോളം ധനവാനാണോ, അത്രത്തോളം ദേവീദേവതകൾക്ക് നല്ല നല്ല ആഭരണം ഉണ്ടാക്കുന്നു.
ബാബ എല്ലാറ്റിന്റെയും അനുഭവിയാണ്. ബോംബെയിൽ ഉള്ള ലക്ഷ്മീനാരായണന്റെ
ക്ഷേത്രത്തിലെ ട്രസ്റ്റിയാണ് ലക്ഷ്മീനാരായണനുവേണ്ടി വജ്രങ്ങളുടെ ആഭരണങ്ങളെല്ലാം
ഉണ്ടാക്കിയിട്ടുണ്ടായിരുന്നത്. ബാബയ്ക്ക് ആ ട്രസ്റ്റിയുടെ പേരും ഓർമ്മയുണ്ട്.
ആദ്യം ശിവബാബയുടെ ക്ഷേത്രമുണ്ടാക്കിയിരുന്നപ്പോൾ വളരെ
അലങ്കരിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ദേവതകളെ ഉണ്ടാക്കിയപ്പോൾ ലക്ഷ്മീ
നാരായണന് എത്രയാണ് ആഭരണങ്ങൾ അണിഞ്ഞത്. ഇപ്പോൾ ആ വസ്തുക്കളൊന്നും തന്നെയില്ല,
എത്രയാണ് കൊള്ളയടിച്ചുകൊണ്ടുപോയത്. ഇപ്പോഴുള്ള അവസ്ഥ എന്താണ്?
നിങ്ങൾ തന്നെയാണ് പൂജ്യ രാജാവായിരുന്നത്, പിന്നീട് നിങ്ങൾ തന്നെ 84 ജന്മങ്ങൾ
എടുത്ത് ദരിദ്രനായിമാറി. ഇങ്ങനെ ഇങ്ങനെയുള്ള കാര്യങ്ങൾ ഇടയ്ക്കിടയ്ക്ക്
ഓർമ്മിക്കണം. പിന്നീട് നിങ്ങൾ ഒരിക്കലും സ്വയത്തെ ദു:ഖിയാണെന്ന്
മനസ്സിലാക്കുകയില്ല. ഹൃദയത്തിൽ സ്മരിച്ചുകൊണ്ടിരിക്കണം, നമ്മൾ ബാബയിൽ നിന്നും
എന്താണ് എടുത്തുകൊണ്ടിരിക്കുന്നത്. ബാബ വന്ന് നമുക്ക് മുഴുവൻ വിശ്വത്തിന്റെയും
വാർത്തയാണ് കേൾപ്പിക്കുന്നത്. ഈ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
മറ്റാർക്കും തന്നെ അറിയുകയില്ല. നിങ്ങൾക്കറിയാം ആദ്യം ഒരു ധർമ്മം, ഒരു രാജ്യം,
മതം ഒന്നു തന്നെ, ഭാഷയും ഒന്ന്. എല്ലാവരും സുഖികളായിരുന്നു. പിന്നീട് പരസ്പരം
യുദ്ധം ചെയ്യാനും വഴക്കടിക്കാനുമാരംഭിച്ചു. ഭാരതത്തെ തുണ്ടം-തുണ്ടമാക്കി. ആദ്യം
ഇങ്ങനെ ആയിരുന്നില്ല. അവിടെ യാതൊരു പ്രകാരത്തിലുള്ള ദു:ഖവും ഉണ്ടായിരുന്നില്ല.
രോഗത്തിന്റെ പേരോ അടയാളമോ ഉണ്ടായിരുന്നില്ല. അതിന്റെ പേരു തന്നെ സ്വർഗം എന്നാണ്.
നിങ്ങൾക്ക് നിങ്ങളുടെ സ്മൃതി വന്നു കഴിഞ്ഞു. കൽപ്പ കൽപ്പം നമ്മൾ മറന്നുപോയി
ഇപ്പോൾ സൃമ്തിയിൽ വന്നിരിക്കുകയാണ്. ആദ്യം തന്റെ വംശത്തെ തന്നെ മറന്നുപോയി,
രചയിതാവിനെയും രചനയെയും മറന്നു പോയി. ഇപ്പോൾ നിങ്ങൾക്ക് ആദി-മധ്യ-അന്ത്യത്തെ
കുറിച്ച് അറിയാം. സത്യയുഗത്തിൽപോലും ഈ ജ്ഞാനം ഉണ്ടായിരിക്കുകയില്ല, പിന്നീട്
എങ്ങനെയാണ് പരമ്പരയായി നടന്നു വരുന്നത്. ആ സമയത്ത് മുഖ്യമായും രാജാക്കന്മാർ
മാത്രമായിരിക്കും ഉണ്ടായിരിക്കുന്നത്, ഋഷി മുനിമാർ ഒരാളും തന്നെ
ഉണ്ടായിരിക്കുകയില്ല. അവർ ദ്വാപരയുഗം മുതലാണ് വരുന്നത്. ഋഷിമുനിമാർക്ക്
കഴിക്കാനും കുടിക്കാനും രാജാക്കന്മാരാണ് കൊടുക്കുന്നത്. രാജാക്കന്മാർ
സംരക്ഷിക്കുന്നു എന്തുകൊണ്ടെന്നാൽ അവർ സന്യാസം ചെയ്യുന്നുണ്ടല്ലോ.
പ്രാചീനഭാരതത്തിലെ പ്രാചീന രാജയോഗത്തിന് മഹിമയുണ്ട്. പ്രാചീന ഋഷി-മുനി എന്നു
പറയുകയില്ല. അവർ ദ്വാപരയുഗത്തിലാണ് വരുന്നത്. അവർ രാജാക്കന്മാരുടെ
സംരക്ഷണത്തിലാണ് കഴിയുന്നത്. പറയുന്നതിതാണ്, ഞങ്ങൾക്ക് രചയിതാവിനെയോ രചനയേയോ
അറിയുകയില്ല. ബാബ പറയുന്നു, ഇത് സ്വയം രാജാക്കന്മാർക്കും അറിയുകയില്ല. ഈ
ലോകത്തിലെ ഒരാൾക്കും ഈ ജ്ഞാനത്തെ കുറിച്ച് അറിയുകയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ
വിവേകശാലിയായി മാറിയിരിക്കുകയാണ്. ഈ ലക്ഷ്മീനാരായണന്റെ ക്ഷേത്രങ്ങൾ
ഉണ്ടാക്കുന്നവർക്ക് നിങ്ങൾക്ക് എഴുതികൊടുക്കാൻ സാധിക്കും, ഇത്രയും
ലക്ഷക്കണക്കിനു രൂപ ചെലവ് ചെയ്ത് ക്ഷേത്രമുണ്ടാക്കി, എന്നാൽ അവരുടെ ജീവിതകഥ
താങ്കൾക്കറിയുമോ? ഇവർ എങ്ങനെ രാജ്യം നേടി പിന്നീട് എവിടെ പോയി. ഇപ്പോൾ എവിടെയാണ്.
ഞങ്ങൾക്ക് താങ്കൾക്ക് എല്ലാ രഹസ്യവും മനസ്സിലാക്കി തരാൻ സാധിക്കും. ഇങ്ങനെ
അവർക്ക് എഴുതാൻ സാധിക്കും. നിങ്ങൾ കുട്ടികൾക്ക് എല്ലാവരുടേയും ജീവിത കഥയെ
കുറിച്ച് അറിയാം അപ്പോൾ നിങ്ങൾക്ക് എന്തുകൊണ്ട് എഴുതിക്കൂടാ. ഞങ്ങൾക്ക് സമയം
നൽകുകയാണെങ്കിൽ ഞങ്ങൾ ഓരോരുത്തരുടേയും ജീവിത കഥ പറഞ്ഞു തരാം. ആരാണോ ശിവന്റെ
ക്ഷേത്രങ്ങൾ ഉണ്ടാക്കുന്നത്, അവർക്കും നിങ്ങൾക്ക് എഴുതാൻ സാധിക്കും. ബനാറസിൽ
ശിവന്റെ ക്ഷേത്രം എത്ര വലുതാണ്. അവിടെയും ട്രസ്റ്റിയായിട്ടുള്ളവർ ഉണ്ടാകും.
ഉന്നതവ്യക്തികൾക്കു മനസ്സിലാക്കി കൊടുക്കാൻ പരിശ്രമിക്കണം. വലിയ ആളുകൾ
മനസ്സിലാക്കുകയാണെങ്കിൽ അവരിലൂടെ ലോകം അറിയും. ദരിദ്രർ പെട്ടെന്ന് കേൾക്കും.
വലിയവരിൽ നിന്നും സഹായമെടുക്കണമല്ലോ. ഉന്നതരിൽ നിന്ന് അഭിപ്രായം എഴുതി
വാങ്ങിക്കണം. എന്തുകൊണ്ടെന്നാൽ അവരുടെ വാക്കുകളും സഹായിക്കും. വാസ്തവത്തിൽ
അവർക്ക് എത്ര സാധിക്കുന്നുവോ അത്രയൊന്നും അവർ ചെയ്യുന്നില്ല. നിങ്ങൾ
പ്രസിഡന്റിനും മനസ്സിലാക്കികൊടുക്കണം. നല്ലത്, നല്ലത് എന്നു പറയും.
മുഖ്യമന്ത്രിയും , ഗവർണറും തുറന്നെഴുതും ഈ ബി.കെ ഈശ്വരനെ ലഭിക്കാനുള്ള സഹജമായ
വഴിയാണ് പറഞ്ഞു തരുന്നത്. എന്നാൽ ഈശ്വരൻ എന്താണ് വസ്തുവെന്ന്
മനസ്സിലാക്കുന്നില്ല. കേവലം അപ്പോൾ പറയും മാർഗ്ഗം നല്ലതാണെന്ന്. ശാന്തി
ലഭിക്കാനുള്ള മാർഗം നല്ലതാണ്. പക്ഷെ സ്വയം മനസ്സിലാക്കുന്നില്ല. ബാബ വലിയ
വലിയവർക്ക് മനസ്സിലാക്കികൊടുക്കുന്നതിനു വേണ്ടിയാണ് പറയുന്നത്. വലിയ വലിയ
വ്യക്തികളിൽ നിന്നും പേരു കേട്ട ഹാളുകൾ ഉണ്ടെങ്കിൽ അതെടുക്കൂ. അവരോട് പറയൂ,
ഞങ്ങൾ എല്ലാ മനുഷ്യരുടേയും മംഗളത്തിനു വേണ്ടി ഈ പ്രദർശിനി സദാ വെയ്ക്കാൻ
ആഗ്രഹിക്കുകയാണ്, കേവലം പരസ്യത്തിനു വേണ്ടി. ഇതേ പോലെ വേണമെങ്കിൽ 50-100 ഹാളുകൾ
എടുക്കാം. ഭാരതം വളരെ വലുതാണല്ലോ. ഓരോരോ നഗരങ്ങളിലും 10-12 ഹാളുകൾ എടുക്കൂ.
ഇത്രയും ഹാളുകളിൽ പ്രദർശിനി നടന്നുകൊണ്ടിരിക്കുകയാണെന്ന് പത്രങ്ങളിലും
വാർത്തയിടണം. ആർക്ക് വന്ന് മനസ്സിലാക്കണോ അവർ വന്ന് മനസ്സിലാക്കും. അപ്പോൾ
എത്രപേരുടെ മംഗളം ഉണ്ടാകും. കുട്ടികൾക്ക് വളരെ വിശാലബുദ്ധിയുള്ളവരായി മാറണം.
കുട്ടികൾക്ക് സേവനം ചെയ്യുക തന്നെ വേണമല്ലോ. ബാബ കുട്ടികളോട് പറയുകയാണ്
കുട്ടികളെ പ്രദർശിനികളെല്ലാം കേമമായിതന്നെ നടത്തൂ. ബാബ
തയ്യാറെടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് പരിശ്രമിക്കണം, ഇതെല്ലാം
മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഭഗവാൻ വന്നിരിക്കുന്നത് പ്രജാപിതാ ബ്രഹ്മാവിലൂടെ
പ്രജകളെ രചിക്കുന്നതിനു വേണ്ടിയാണ്. അപ്പോൾ തീർച്ചയായും എത്ര ബ്രാഹ്മണരെ
രചിച്ചിട്ടുണ്ടായിരിക്കും. ഇപ്പോൾ വീണ്ടും രചിച്ചുകൊണ്ടിരിക്കുകയാണ്. എത്ര
ബ്രാഹ്മണരും ബ്രാഹ്മണിമാരുമാണ് ഉള്ളത്. ബാബ സംഗമത്തിൽ ഈ ബ്രാഹ്മണരെ
രചിച്ചിരിക്കുകയാണ്. പക്ഷെ എപ്പോഴാണ് രചിച്ചിരിക്കുന്നത് ഇത് ആർക്കും
അറിയുകയില്ല. അവർ മനസ്സിലാക്കുന്നത് ആരെങ്കിലും പുതിയ രചന രചിക്കും എന്നാണ്.
ബ്രഹ്മാവിനെ സൂക്ഷ്മ വതനത്തിലാണ് എന്നാണ് മനസ്സിലാക്കുന്നത്. പ്രജാപിതാ
ബ്രഹ്മാവ് ഇവിടെയാണെന്ന് ഇപ്പോൾ നിങ്ങൾ മനസ്സിലാക്കി. നിങ്ങൾ സൂക്ഷ്മ
വതനത്തിലേക്ക് പോകുന്നു. പവിത്രമായിമാറി പിന്നീട് ഫരിസ്തയായി മാറി സാക്ഷത്ക്കാരം
ചെയ്യിക്കുന്നു. അവിടെ ആംഗ്യമാണ് നടക്കുന്നതെന്ന് കുട്ടികൾ വന്ന്
കേൾപ്പിക്കുന്നു. അതു തന്നെയാണ് മൂവീ വേൾഡ്. നിങ്ങൾ മൂവി സിനിമ
കണ്ടിട്ടുണ്ടായിരിക്കും. ഇപ്പോൾ പ്രാക്ടിക്കലായി നിങ്ങൾ എല്ലാ കാര്യവും അറിഞ്ഞു
കഴിഞ്ഞു. മൂലവതനമാണ് ശാന്തിയുടെ ലോകം. അവിടെയാണ് ആത്മാക്കൾ വസിക്കുന്നത്.
സൂക്ഷ്മ വതനത്തിൽ സൂക്ഷ്മ ശരീരവും ഉണ്ട്. അപ്പോൾ തീർച്ചയായും എന്തെങ്കിലും ഭാഷ
ഉണ്ടായിരിക്കുമല്ലോ. നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ ഉണ്ട് നമ്മൾ ആത്മാക്കളുടെ
സ്ഥാനം ശാന്തി ധാമത്തിലാണ്. പിന്നീടാണ് സൂക്ഷ്മവതനം. അവിടെ ബ്രഹ്മാ-
വിഷ്ണു-ശങ്കരനാണ് ഇരിക്കുന്നത്. ഇത് കലിയുഗത്തിന്റെയും സത്യയുഗത്തിന്റെയും
സംഗമമാണ്. ഇവിടെയാണ് ബാബ വരുന്നത്, ഇവിടെ നിന്നാണ് നിങ്ങൾ പോകുന്നത്. അച്ഛന്റെ
വീടും അമ്മായിയച്ഛന്റെ വീടും ഉണ്ടായിരിക്കുമല്ലോ. ഇത് രണ്ടും നിങ്ങളുടെ അച്ഛന്റെ
വീടാണ്. നിങ്ങൾ കുട്ടികളെ പൂക്കളാക്കിമാറ്റാൻ ബാപ്ദാദ രണ്ടുപേരും
പരിശ്രമിക്കുന്നുണ്ട്. അള്ളാഹുവിന്റെ പൂന്തോട്ടമെന്ന് ഇസ്ലാം ധർമ്മത്തിലുള്ളവരും
പറയുന്നുണ്ട്. കറാച്ചിയിൽ ഒരു പത്താൻ ഉണ്ടായിരുന്നു- മുന്നിൽ
നിൽക്കുന്നുണ്ടായിരുന്നു, നോക്കി നിൽക്കേ വീണുപോയി, ചോദിച്ചപ്പോൾ
പറഞ്ഞിതായിരുന്നു, ഞാൻ അള്ളാഹുവിന്റെ പൂന്തോട്ടത്തിൽ പോയി, അള്ളാഹു എനിക്ക്
പൂക്കൾ നൽകി. അപ്പോൾ അയാൾക്ക് ജ്ഞാനമൊന്നും ഉണ്ടായിരുന്നില്ല. എന്തിനെയാണ്
പൂന്തോട്ടമെന്നു പറയുന്നതെന്ന് ഇപ്പോൾ നിങ്ങൾക്കു മനസ്സിലായി. ഇത് മുള്ളുകളുടെ
കാടാണ്. അത് പൂക്കളുടെ പൂന്തോട്ടവുമാണ്. നിങ്ങളുടെ ബുദ്ധിയിൽ മുഴുവൻ
രഹസ്യവുമുണ്ട്. സത്യയുഗം എന്താണ്, കലിയുഗം എന്താണ്, നിങ്ങൾക്ക് വളരെയധികം
സന്തോഷം ഉണ്ടായിരിക്കണം. മുഴുവൻ ചക്രവും നിങ്ങളുടെ ബുദ്ധിയിൽ ഉണ്ട്. ഇതിന്റെ
വിസ്താരവും വളരെ വലുതാണ്. വളരെ ചുരുക്കരൂപത്തിലാണ് നിങ്ങളുടെ ബുദ്ധിയിൽ
ഇരിക്കുന്നത്. നിങ്ങൾ കുട്ടികൾക്ക് രചയിതാവായ ബാബയിലൂടെ രചയിതാവിനെയും രചനയെയും
അറിയാം. ബ്രഹ്മാവിനെ രചയിതാവ് എന്നു പറയുകയില്ല. രചയിതാവ് ഒരാളാണ് -ബലിയാകേണ്ടതും
ഒരാളിൽ തന്നെയാണ്. ആദ്യത്തെ രചന ബ്രഹ്മാവാണ്, എന്നിട്ട് കൃഷ്ണനാണ് എന്നു പറയും.
ബ്രഹ്മാവുണ്ട്, തീർച്ചയായും ബ്രാഹ്മണരും വേണം. പാണ്ഡവരെ ബ്രാഹ്മണർ എന്നു
പറയുകയില്ല. ബ്രഹ്മാവിലൂടെയാണ് ബ്രാഹ്മണർ ഉണ്ടാകേണ്ടത്. ഇത് ആത്മീയ യജ്ഞമാണ്,
ഇതിനെയാണ് ആത്മീയ ജ്ഞാനം എന്നും പറയുന്നത്. ആത്മാക്കൾക്ക് അതേ ബാബ തന്നെ ജ്ഞാനം
നൽകും. നമ്മളെ മനുഷ്യനല്ല പഠിപ്പിക്കുന്നത് എന്നു നിങ്ങൾക്കറിയാം. എല്ലാ
ആത്മാക്കളുടേയും അച്ഛനാണ് പഠിപ്പിക്കുന്നത്. ബ്രഹ്മാവിലൂടെ സ്ഥാപന എന്നും
പറയാറുണ്ട്. കൃഷ്ണനിലൂടെ എന്നു പറയുകയില്ല. കൃഷ്ണനു സാധിക്കുകയില്ല.
ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുന്നത് ആരാണ്? എന്താ കൃഷ്ണനാണോ? അല്ല പരംപിതാ
പരമാത്മാവ്. വിഷ്ണുവിലൂടെയാണ് പാലന. ബ്രഹ്മാവിനും വിഷ്ണുവിനും എത്രയാണ് പാർട്ട്.
ബ്രഹ്മാമുഖ വംശാവലിയാണ് പോയി വിഷ്ണു പുരി ദേവതയായിമാറുന്നത്. ബ്രഹ്മാവിൽ നിന്നും
വിഷ്ണു, വിഷ്ണുവിൽ നിന്നും ബ്രഹ്മാവ്. ഇതും കുട്ടികൾക്കു മനസ്സിലാക്കി
തന്നിട്ടുണ്ട്. ബ്രഹ്മാവിൽ നിന്നും വിഷ്ണുവായിമാറുന്നത് ഒരു സെക്കന്റിൽ എന്നാൽ
വിഷ്ണു ബ്രഹ്മാവായി മാറുന്നതിന് 84 ജന്മങ്ങൾ എടുത്തു. എത്ര അത്ഭുതകരമായ
കാര്യമാണ്. ആർക്കും മനസ്സിലാക്കാൻ സാധിക്കുകയില്ല. ഇതെല്ലാം പരിധിയില്ലാത്ത
കാര്യങ്ങളാണ്. പരിധിയില്ലാത്ത ബാബയിൽ നിന്നും പരിധിയില്ലാത്ത പഠിപ്പ് പഠിച്ച്
പരിധിയില്ലാത്ത രാജ്യമെടുക്കണം. സൃഷ്ടി ചക്രത്തെ അറിയണം. ശരീരത്തിലൂടെ ആത്മാവു
തന്നെയാണ് അറിയുന്നത്. ആത്മാവിലൂടെ ശരീരം ജ്ഞാനമെടുക്കുകയല്ല. അല്ല. ആത്മാവാണ്
ജ്ഞാനമെടുക്കുന്നത്. നിങ്ങൾക്ക് എത്ര സന്തോഷം ഉണ്ടായിരിക്കണം. ഈ ആന്തരിക ഗുപ്ത
സന്തോഷത്തിൽ ഇരിക്കണം. പഠിപ്പിന്റെ സംസ്ക്കാരം ആത്മാവിലാണ് ഉള്ളത്. ദു:ഖവും
ആത്മാവിനു തന്നെയാണ് ഉണ്ടാകുന്നത്. എന്റെ ആത്മാവിനെ ദു:ഖിപ്പിക്കാതിരിക്കൂ.
കുട്ടികൾക്ക് ഇപ്പോൾ എത്രയാണ് വെളിച്ചം ലഭിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾക്ക്
സന്തോഷം ഉണ്ടായിരിക്കണം. സാഗരത്തിൽ നിന്നും റിഫ്രഷായി മേഘങ്ങൾക്കെല്ലാം
ഒരുമിച്ചുകൂടി മഴ പെയ്യിപ്പിക്കണം. പരസ്പരം ഒത്തുചേർന്ന് പ്രദർശിനി എല്ലാം
തയ്യാറാക്കുന്നതിൽ സഹായിക്കൂ. ലഹരിയുണ്ടായിരിക്കണം. സേവനം, സേവനം ....സേവനം. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ബാബയിലൂടെ ലഭിച്ചിട്ടുള്ള ജ്ഞാനത്തെ സ്മരിച്ച് അപാര സന്തോഷത്തിൽ ഇരിക്കണം.
വിശാലബുദ്ധിയായിമാറി സന്തോഷത്തോടു കൂടി സേവനം ചെയ്യണം.
2. ബാബയിലൂടെ ഏതൊരു
സ്മൃതിയാണോ ലഭിച്ചത്, അതിനെ വിസ്മരിക്കരുത്. പവിത്രമായിരിക്കും എന്ന പ്രതിജ്ഞ
ബാബയോടു ചെയ്തിട്ടുണ്ടെങ്കിൽ അത് പൂർണ്ണമായി നിറവേറ്റണം.
വരദാനം :-
വേറിട്ടിരിക്കുന്നതിന്റെ അഭ്യാസത്തിലൂടെ ഫരിസ്താ രൂപത്തിന്റെ അഭ്യാസം
ചെയ്യിപ്പിക്കുന്ന നിരന്തര സഹജയോഗിയായി ഭവിക്കട്ടെ.
ഏത് വസ്ത്രം ധരിക്കുലോ
ധരിക്കാതിരിക്കലോ അവരവരുടെ ഇഷ്ടമാണ്, അതേപോലെയുള്ള അനുഭവം ഈ ശരീരമാകുന്ന
വസ്ത്രത്തിനുമുണ്ട്. വസ്ത്രം ധരിച്ച് കാര്യങ്ങൾ നടത്തി പൂർത്തിയായതും വസ്ത്രം
മാറി. ശരീരവും ആത്മാവും-രണ്ടിന്റെയും വേറിടൽ നടക്കുമ്പോഴും കറങ്ങുമ്പോഴും
അനുഭവമാകണം- അപ്പോൾ പറയാം നിരന്തര സഹജയോഗി. അപ്രകാരം വേറിട്ടിരിക്കുന്ന കുട്ടികൾ
മുഖേന അനേകാത്മാക്കൾക്ക് ഫരിസ്താ രൂപത്തിന്റെയും ഭാവിരാജ്യപദവിയുടെയും
സാക്ഷാത്കാരമുണ്ടാകും. അന്തിമത്തിൽ ഈ സേവനത്തിൽക്കൂടി തന്നെയാണ് പ്രഭാവം പുറത്ത്
വരിക.
സ്ലോഗന് :-
സംഗമത്തിലെ
ഒരു സെക്കന്റ് പോലും വ്യർത്ഥമായി നഷ്ടപ്പെടുത്തുക അർത്ഥം ഒരു വർഷം
നഷ്ടപ്പെടുത്തുക.
അവ്യക്ത സൂചന-
അപവിത്രതയുടെ ബീജത്തെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണ പവിത്രമാകൂ.
ബ്രാഹ്മണ ജീവിതത്തിന്റെ
ആന്തരീക സമ്പത്താണ് സദാ സുഖസ്വരൂപം, ശാന്തസ്വരൂപം, മനസ്സിന്റെ സന്തുഷ്ടത. ഇവയുടെ
അനുഭവം ചെയ്യുന്നതിന് വേണ്ടി മനസ്സിന്റെ പവിത്രത വേണം. സമ്പാദിക്കാനുള്ള
വിധിയാണ്- മനസാ-വാചാ-കർമ്മണാ പവിത്രത. സങ്കൽപത്തിലോ വാക്കിലോ മറ്റ് യാതൊരു ഭാവവും
മിക്സാകരുത്. ഭാവത്തിലും പവിത്രത, ഭാവനയിലും പവിത്രത വേണം.