22.10.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, മഹാവീരരായി മാറൂ, മായയുടെ കൊടുങ്കാറ്റുകളിൽ യുദ്ധം ചെയ്യുന്നതിനു പകരം അചഞ്ചലരും ദൃഢതയുള്ളവരുമായി മാറൂ.

ചോദ്യം :-
ബ്രഹ്മാ ബാബക്കു മുന്നിൽ അനേകം പ്രശ്നങ്ങൾ ഉണ്ടായിട്ടും ദേഷ്യപ്പെട്ടിട്ടില്ല, എന്തുകൊണ്ട്?

ഉത്തരം :-
എന്തുകൊണ്ടെന്നാൽ ബാബയിൽ നിന്നും സമ്പത്ത് നേടണം എന്ന ലഹരി ബ്രഹ്മാബാബക്ക് ഉണ്ടായിരുന്നു. ഇതെല്ലാം കല്പം മുമ്പും നടന്നതാണ്, ഒന്നും പുതിയതല്ല. ഏറ്റവും കൂടുതൽ ഗ്ലാനി കിട്ടിയതും ബാബക്കാണ്. അഥവാ നമുക്കും ഗ്ലാനി അനുഭവിക്കേണ്ടി വന്നാൽ അത് വലിയ കാര്യമാണോ. ലോകത്തിന് നമ്മുടെ കാര്യങ്ങൾ അറിയാത്തതു കൊണ്ട് അവർ ഗ്ലാനി ചെയ്യും അതിനാൽ ഒരു കാര്യത്തിലും ദേഷ്യപ്പെട്ടിട്ടില്ല. അതുപോലെ അച്ഛനെ അനുകരിക്കണം.

ഗീതം :-
ഭോലാനാഥനിൽ നിന്നും അത്ഭുതങ്ങൾ....

ഓംശാന്തി.  
ഇത് ഭക്തി മാർഗ്ഗത്തിൽ ഉള്ളവരുടെ ഗീതമാണ്. ജ്ഞാന മാർഗ്ഗത്തിൽ ഗീതങ്ങൾ പാടുന്നതിന്റെ ആവശ്യമില്ല, ഗീതങ്ങൾ ഉണ്ടാക്കുകയും വേണ്ട, അതിന്റെ ആവശ്യവും ഇല്ല എന്തുകൊണ്ടെന്നാൽ പാടുന്നുണ്ട് - ബാബയിൽ നിന്നും സെക്കന്റിൽ ജീവൻമുക്തിയുടെ സമ്പത്ത് ലഭിക്കും. ഇതിൽ ഗീതങ്ങളുടെ കാര്യമൊന്നും ഇല്ല. നിങ്ങൾക്ക് അറിയാം പരിധിയില്ലാത്ത അച്ഛനിലൂടെ പരിധിയില്ലാത്ത സമ്പത്ത് കിട്ടുകയാണ്. എന്താണോ ഭക്തി മാർഗ്ഗത്തിലെ രീതികളും-ആചാരങ്ങളും ഉള്ളത്, അത് ഇതിൽ വരില്ല. മറ്റുള്ളവരെ കേൾപ്പിക്കുന്നതിന് കുട്ടികൾ ധാരാളം കവിതകൾ എഴുതാറുണ്ട്. എന്നാൽ ഏതുവരെ അതിനെക്കുറിച്ച് നിങ്ങൾ കുട്ടികൾ മനസ്സിലാക്കി കൊടുക്കുന്നില്ലയോ അവർക്ക് ഒന്നും മനസ്സിലാക്കാൻ കഴിയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ബാബയെ ലഭിച്ചിരിക്കുന്നതിനാൽ സന്തോഷത്തിന്റെ അളവ് വർദ്ധിക്കണം. ബാബ 84 ജന്മങ്ങളുടെ ചക്രത്തിന്റെ ജ്ഞാനത്തെ കുറിച്ചും മനസ്സിലാക്കി തന്നിരിക്കുന്നു. നിങ്ങൾ കുട്ടികൾക്ക് നമ്മൾ സ്വദർശന ചക്രധാരികളാണ് എന്ന സന്തോഷമുണ്ടായിരിക്കണം. ബാബയിലൂടെ വിഷ്ണുപുരിയുടെ അധികാരിയാവുകയാണ്. നിശ്ചയബുദ്ധിയുള്ളവർ വിജയികളാകും. ആർക്കാണോ നിശ്ചയം ഉള്ളത് അവർ സത്യയുഗത്തിലേക്ക് പോവുക തന്നെ ചെയ്യും. അതിനാൽ കുട്ടികൾക്ക് സദാ സന്തോഷമുണ്ടായിരിക്കണം, അച്ഛനെ അനുകരിക്കണം. കുട്ടികൾക്ക് അറിയാം എപ്പോഴാണോ നിരാകാരനായ ബാബ ഈ ശരീരത്തിലേക്ക് പ്രവേശിച്ചത് അപ്പോൾ ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു. സഹോദരന്മാർ തമ്മിലുള്ള വഴക്ക്, പട്ടണത്തിൽ വഴക്ക്, മുഴുവൻ സിന്ധിലും വഴക്ക് നടന്നു. കുട്ടികൾ വലുതായാൽ ഉടൻ അവരോട് വിവാഹം ചെയ്യാൻ പറയുമായിരുന്നു. വിവാഹം ചെയ്യാതെ കാര്യങ്ങളെല്ലാം എങ്ങനെ നടക്കും എന്ന് പറഞ്ഞിരുന്നു. എപ്പോഴും ഗീത പഠിക്കുമായിരുന്നു, എന്നാൽ ശിവനാണ് ഗീതയുടെ ഭഗവാൻ എന്ന് എപ്പോഴാണോ മനസ്സിലാക്കിയത് അപ്പോൾ ഗീത പഠിക്കുന്നത് നിർത്തി. നമ്മൾ വിശ്വത്തിന്റെ അധികാരിയാകും എന്ന ലഹരി ഉണ്ടാവുകയും ചെയ്തു. ഇത് ശിവഭഗവാനുവാചയാണ് എന്ന് മനസ്സിലാക്കിയപ്പോൾ അവർ ആ ഗീതയെ ഉപേക്ഷിച്ചു അതോടൊപ്പം പവിത്രമായി ജീവിക്കാൻ ആരംഭിച്ചതിലൂടെ വളരെ ലഹരി ഉണ്ടായി.സഹോദരന്മാരും, മാമൻമാർ ധാരാളം പേർ ഉണ്ടായിരുന്നു. ഇതിൽ ധൈര്യം വേണം. നിങ്ങൾ മഹാവീരൻമാരും മഹാവീരണികളുമാണ്. കേവലം ഒരാളുടെ ചിന്തയല്ലാതെ വേറൊന്നും ഉണ്ടാകരുത്. രചയിതാവ് പുരുഷനാണ്. രചയിതാവ് സ്വയം പാവനമാകുന്നുവെങ്കിൽ തന്റെ രചനയേയും പാവനമാക്കണം. പവിത്രമായ ഹംസവും അപവിത്രമായ കൊറ്റിയും എങ്ങനെയാണ് ഒരുമിച്ച് ജീവിക്കുക. രചയിതാവ് ഉടൻ തന്നെ ആജ്ഞയും പറയും എന്റെ നിർദേശത്തിലൂടെ നടക്കണമെങ്കിൽ നടന്നോള്ളൂ, ഇല്ലെങ്കിൽ പൊയ്ക്കോള്ളൂ എന്നും പറയും. നിങ്ങൾക്ക് അറിയാം പലരുടേയും ലൗകിക മക്കളുടെ വിവാഹം കഴിഞ്ഞിരുന്നു. അവർക്ക് ജ്ഞാനം കിട്ടിയപ്പോൾ അവർ പറഞ്ഞു ആഹാ ബാബ പറയുകയാണ് പവിത്രമാകൂ, പിന്നെ നമ്മൾ എന്തുകൊണ്ട് പവിത്രരായി ജീവിച്ചു കൂടാ. അവർ പതിക്ക് വിഷം കൊടുക്കില്ല എന്ന് മറുപടിയും കൊടുത്തു. മതിയല്ലോ, ഈ കാര്യത്തിലൂം അനേകരുടെ വഴക്ക് നടന്നു. വലിയ വലിയ കുടുംബങ്ങളിൽ നിന്നും പെൺകുട്ടികൾ വന്നു, അവർ ഒന്നിനെക്കുറിച്ചും ചിന്തിച്ചില്ല. ആരുടെ ഭാഗ്യത്തിലാണോ ഇല്ലാത്തത് അവർക്ക് മനസ്സിലാക്കാൻ സാധിക്കില്ല. പവിത്രമായി ജീവിക്കണമെങ്കിൽ ജീവിക്കൂ, ഇല്ലെങ്കിൽ പോയി തന്റെ കാര്യങ്ങൾ ചെയ്തോള്ളൂ. ഇത്രയും ധൈര്യം വേണമല്ലോ. ബാബക്കു മുന്നിൽ എത്ര പ്രശ്നങ്ങളാണ് വന്നത്. ബാബയിൽ എപ്പോഴെങ്കിലും സംശയം വന്നതായി കണ്ടിട്ടുണ്ടോ. അമേരിക്ക വരെ പത്രത്തിൽ വാർത്തകൾ പോയിരുന്നു. ഒന്നും പുതിയതല്ല. ഇതും കല്പം മുമ്പത്തേതു പോലെ നടക്കുകയാണ്, ഇതിൽ ഭയക്കുന്നതിന്റെ കാര്യം എന്താണ്. നമുക്ക് നമ്മുടെ അച്ഛനിൽ നിന്നും സമ്പത്ത് നേടണം. തന്റെ രചനയെ രക്ഷിക്കണം. ബാബക്ക് അറിയാം മുഴുവൻ രചനകളും ഈ സമയത്ത് പതിതമാണ്. സർവ്വരേയും എനിക്ക് പാവനമാക്കണം. ബാബയെ തന്നെയാണ് സർവ്വരും പതിത പാവനാ, മുക്തിദാതാവെ വരൂ എന്നെല്ലാം വിളിച്ചത്. അപ്പോൾ ബാബക്ക് തന്നെയാണ് ദയ തോന്നിയിരിക്കുന്നത്. ദയാ മനസ്കനാണല്ലോ. ബാബ മനസ്സിലാക്കി തരുകയാണ് കുട്ടികളേ ഒരു കാര്യത്തിലും ഭയക്കരുത്. ഭയക്കുന്നതിലൂടെ ഉയർന്ന പദവി ലഭിക്കില്ല. മാതാക്കളുടെ മുകളിൽ എന്തെല്ലാം ക്രൂരതയാണ് നടക്കുന്നത്. ഇതും അടയാളമാണ്. ദ്രൗപദിയെ ആക്ഷേപിച്ചു എന്നും കേട്ടിട്ടില്ലേ. ബാബ 21 ജന്മങ്ങളിലേക്ക് നിങ്ങളെ പതിതമാകുന്നതിൽ നിന്നും രക്ഷിച്ചിരിക്കുകയാണ്. ഈ കാര്യങ്ങളെ കുറിച്ച് ലോകത്തിന് അറിയില്ല. സദ്ഗതി ദാതാവ് ബാബയാണ്. മനുഷ്യർ ദുർഗതിയിലേക്ക് വരുന്നില്ലെങ്കിൽ ഞാൻ വന്ന് എങ്ങനെ അവരെ സദ്ഗതിയിലേക്ക് കൊണ്ടു വരും. പതിത തമോപ്രധാന സൃഷ്ടിയും ഉണ്ടാകണം. ഓരോ വസ്തുവും പുതിയതിൽ നിന്നും പഴയതായി മാറുക തന്നെ ചെയ്യും. പഴയ വീടിനെ ഉപേക്ഷിക്കുക തന്നെ വേണമല്ലോ. പുതിയ ലോകം സ്വർണ്ണിമ യുഗമായിരിക്കും, പഴയ ലോകം ഇരുമ്പ് ലോകവുമാണ്. എപ്പോഴും പുതിയതായി ഇരിക്കുകയില്ലല്ലോ. നിങ്ങൾ കുട്ടികൾക്ക് അറിയാം ഇത് സൃഷ്ടി ചക്രമാണ്. ദേവി ദേവതകളുടെ രാജ്യം വീണ്ടും സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാബ പറയുകയാണ് വീണ്ടും നിങ്ങൾക്ക് ഗീതാ ജ്ഞാനം കേൾപ്പിക്കുകയാണ്. ഇവിടെ രാവണന്റെ രാജ്യത്തിൽ ദു:ഖമാണ് ഉള്ളത്. രാമരാജ്യം എന്ന് എന്തിനെയാണ് പറയുന്നത്, ഇതും ആർക്കും അറിയില്ല മാത്രമല്ല മനസ്സിലാക്കുന്നുമില്ല. ബാബ പറയുകയാണ് ഞാൻ സ്വർഗ്ഗം അഥവാ രാമരാജ്യത്തിന്റെ സ്ഥാപന ചെയ്യുന്നതിനാണ് വന്നിരിക്കുന്നത്. നിങ്ങൾ കുട്ടികൾ അനേക തവണ രാജ്യം നേടുകയും നഷ്ടപ്പെടുത്തുകയും ചെയ്തവരാണ്. ഇത് സർവ്വരുടേയും ബുദ്ധിയിലുണ്ട്. 21 ജന്മം സത്യയുഗത്തിൽ ജീവിച്ചു അർത്ഥം എപ്പോഴാണോ വൃദ്ധരാകുന്നത് അപ്പോഴെ ശരീരം ഉപേക്ഷിക്കുകയുള്ളൂ. അകാല മരണം ഒരിക്കലും ഉണ്ടാകില്ല. ഇപ്പോൾ നിങ്ങൾ ത്രികാലദർശികളായി തീർന്നിരിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് അറിയാം നമ്മൾ ജന്മജന്മാന്തരങ്ങളിൽ ഭക്തി ചെയ്തവരാണ്. രാവണ രാജ്യത്തിന്റെ പൊങ്ങച്ചവും എത്ര കൂടുതലാണ്. ഇതെല്ലാം അവസാനത്തെ പൊങ്ങച്ചമാണ്. രാമരാജ്യം സത്യയുഗത്തിലാണ് ഉണ്ടാവുക - അവിടെയും വിമാനമെല്ലാം ഉണ്ടായിരുന്നു പിന്നീട് നാമാവശേഷമായതാണ്, വീണ്ടും ഈ സമയത്ത് അതെല്ലാം വന്നിരിക്കുകയാണ്. ഇപ്പോൾ എല്ലാം അഭ്യസിച്ചു കൊണ്ടിരിക്കുകയാണ്. ആരാണോ അഭ്യസിക്കുന്നവർ അവർ ആ സംസ്ക്കാരം കൊണ്ട് പോകും. വീണ്ടും അവിടെ പോയി വിമാനം ഉണ്ടാക്കും. ഇത് ഭാവിയിൽ നിങ്ങൾക്ക് സുഖം നൽകും. ഈ വിമാനമെല്ലാം അന്ന് ഭാരതവാസികൾക്കു മാത്രമേ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. ഇത് പുതിയ കാര്യമല്ല. ബുദ്ധിയുള്ളവരായിരുന്നു. ഈ സയൻസ് നിങ്ങൾ കുട്ടികളുടെ ഉപയോഗത്തിലേക്ക് വരും. ഇപ്പോൾ ഈ സയൻസ് ദു:ഖത്തിനു വേണ്ടിയാണ് എന്നാൽ അവിടെ സുഖം നൽകും. അവിടെ ഓരോ വസ്തുവും പുതിയതായിരിക്കും. ഇപ്പോൾ പുതിയ ലോകത്തിന്റെ സ്ഥാപന നടക്കുകയാണ്. ബാബയാണ് പുതിയ ലോകത്തിന്റെ രാജധാനിയുടെ സ്ഥാപന ചെയ്യുന്നത്. അതിനാൽ കുട്ടികൾക്ക് മഹാവീരരായി മാറണം. ഭഗവാൻ വന്നിരിക്കുകയാണ് എന്ന് വളരെ കുറച്ചു പേരാണ് മനസ്സിലാക്കിയിരിക്കുന്നത്.

ബാബ പറയുകയാണ്-ഗൃഹസ്ഥ വ്യവഹാരത്തിൽ കഴിഞ്ഞു കൊണ്ടും കമല പുഷ്പത്തിനു സമാനം പവിത്രമായി ജീവിക്കൂ. ഇതിൽ ഭയത്തിന്റെ കാര്യമില്ല, നിങ്ങളെ ഗ്ലാനി ചെയ്യുമായിരിക്കാം. ബാബയും ധാരാളം ഗ്ലാനി കേട്ടിട്ടുണ്ടല്ലോ. കൃഷ്ണന്റെയും ഗ്ലാനി ചെയ്തു എന്ന് കാണിച്ചിട്ടുണ്ട്. എന്നാൽ കൃഷ്ണന്റെ ഗ്ലാനി ഒരിക്കലും സംഭവിക്കില്ല. ഗ്ലാനി കലിയുഗത്തിലാണ് ലഭിക്കുന്നത്. നിങ്ങളുടെ രൂപം എന്താണോ കല്പത്തിനു ശേഷം വീണ്ടും ഇതു തന്നെയായി തീരും. ഇടയിൽ ആവുകയില്ല. ഓരോ ജന്മങ്ങളിലും രൂപം മാറി കൊണ്ടിരിക്കും. ഒരു ആത്മാവിന് 84 ജന്മങ്ങളിലും ഒരു പോലെയുള്ള രൂപം കിട്ടില്ല. സതോ രജോ തമോവിലേക്ക് വരുക തന്നെ ചെയ്യും, രൂപം മാറിക്കൊണ്ടിരിക്കും. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. 84 ജന്മങ്ങളിലും ഏത് രൂപത്തിലാണോ ജനിച്ചിരുന്നത്, അതേ രൂപത്തിൽ വീണ്ടും ജനിക്കും. ഇപ്പോൾ നിങ്ങൾക്ക് അറിയാം ഇവരുടെ രൂപം മാറി അടുത്ത ജന്മത്തിൽ ഇവർ ലക്ഷ്മി നാരായണനാകും. നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് ഇപ്പോൾ തുറക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ ഇത് പുതിയ കാര്യമാണ്. അച്ഛനും പുതിയതാണ്, കാര്യങ്ങളും പുതിയതാണ്. ഈ കാര്യങ്ങൾ പെട്ടെന്ന് തന്നെ ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. എപ്പോഴാണോ ഭാഗ്യത്തിൽ വരുന്നത് അപ്പോൾ കുറച്ച് മനസ്സിലാക്കും. മഹാവീരൻ ഒരിക്കലും കൊടുങ്കാറ്റിൽ ഭയക്കില്ല. ഈ അവസ്ഥ അന്തിമത്തിൽ ഉണ്ടാകും അതിനാലാണ് പാടിയിരിക്കുന്നത് അതീന്ദ്രിയ സുഖം ഗോപഗോപികമാരോട് ചോദിക്കൂ എന്ന്. നിങ്ങൾ കുട്ടികളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നതിനാണ് ബാബ വന്നിരിക്കുന്നത്. കല്പം മുമ്പത്തേതു പോലെ നരകത്തിന്റെ വിനാശവും നടക്കും. സത്യയുഗത്തിൽ ഒരു ധർമ്മമാണ് ഉണ്ടാവുക. ഐക്യം ഉണ്ടാകണം എന്നെല്ലാം ആഗ്രഹിക്കുന്നുണ്ട്, ഒരു ധർമ്മം വേണം എന്നും ആഗ്രഹിക്കുന്നുണ്ട്. രാമരാജ്യവും രാവണ രാജ്യവും വേറെയാണ് എന്നതും ആർക്കും അറിയില്ല. ഇവിടെ വികാരത്തിലൂടെ അല്ലാതെ ജന്മമെടുക്കാൻ സാധിക്കില്ല. അഴുക്ക് നിറഞ്ഞിരിക്കുകയാണല്ലോ. ഇപ്പോൾ ബാബയിൽ നിശ്ചയമുണ്ട് അതിനാൽ പൂർണ്ണമായ രീതിയിൽ ശ്രീമത്തിലൂടെ നടക്കണം. ഓരോരുത്തരുടേയും നാഡി നോക്കണം. അതിനനുസരിച്ച് നിർദേശവും കൊടുക്കണം. ബാബയും കുട്ടികളോട് വിവാഹം ചെയ്യണമെങ്കിൽ ചെയ്തോള്ളൂ എന്നു തന്നെയാണ് പറഞ്ഞിരുന്നത്. ധാരാളം മിത്ര സംബന്ധികളുണ്ടാകും, അവരുടെ വിവാഹം നടത്തും. അതിനാൽ ഓരോരുത്തരുടേയും നാഡി നോക്കണം. ചോദിക്കുന്നുണ്ട്, ബാബാ, ഈ അവസ്ഥയിൽ, ഞങ്ങൾ പവിത്രരായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്, ഞങ്ങളുടെ ബന്ധുക്കൾ വീട്ടിൽ നിന്നും പുറത്താക്കാൻ പോവുകയാണ്, ഈ അവസ്ഥയിൽ എന്താണ് ചെയ്യേണ്ടത്? ഇതാണോ ചോദ്യം, എങ്കിൽ ബാബ പറയും പവിത്രമായി ജീവിക്കണം, അഥവാ സാധിക്കില്ലെങ്കിൽ പോയി വിവാഹം ചെയ്തോളൂ. അഥവാ ആരുടേയെങ്കിലും വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ടെങ്കിലും ശരി, കുഴപ്പമില്ല, എല്ലാവരേയും സംതൃപ്തമാക്കണമല്ലോ. വിവാഹ സമയത്ത് പറയുമല്ലോ ഈ പതി ഇനി മുതൽ ഗുരുവാണ് എന്ന്. ശരി ആ സമയത്ത് നിങ്ങൾ അവരെ കൊണ്ട് എഴുതി വാങ്ങണം - ഞാൻ നിനക്ക് ഈശ്വരനും ഗുരുവുമാണല്ലോ, എഴുതിക്കണം. ശരി എങ്കിൽ ഞാൻ ആജ്ഞ നൽകുകയാണ്, പവിത്രമായി ജീവിക്കണം. ധൈര്യം വേണം. ലക്ഷ്യം വളരെ ഉയർന്നതാണ്. രണ്ടു പേരും എങ്ങനെയാണ് ഒരുമിച്ച് ജീവിക്കുന്നത്, ഇതും എല്ലാവർക്കും കാണിച്ചു കൊടുക്കണം. പ്രാപ്തി വളരെ ഉയർന്നതാണ്. പ്രാപ്തിയെ കുറിച്ച് അറിയാത്തവരാണ് പ്രശ്നം ഉണ്ടാക്കുന്നത്. ബാബ പറയുകയാണ് - ഇത്രയും ഉയർന്ന പ്രാപ്തി ഉണ്ടെങ്കിൽ ഒരു ജന്മം പവിത്രമായി ജീവിക്കൂ, ഇതിൽ എന്താണ് വലിയ കാര്യമായിട്ട് ഉള്ളത്. നിങ്ങളുടെ പതി ഈശ്വരനാണെങ്കിൽ അവരുടെ പവിത്രമായി ജീവിക്കൂ എന്ന ആജ്ഞയും പാലിക്കണം. ബാബ യുക്തികൾ പറഞ്ഞു തരികയാണ്. ഭാരതത്തിൽ നിയമമുണ്ട്, സ്ത്രീയോട് പതിയാണ് ഈശ്വരൻ എന്ന് പറയാറുണ്ട്, അതിനാൽ പതിയുടെ ആജ്ഞക്കനുസരിച്ച് നടക്കണം എന്ന് പറയാറുണ്ട്. പതിയുടെ കാല് തടവി കൊടുക്കണം എന്തുകൊണ്ടെന്നാൽ ലക്ഷ്മി നാരായണന്റെ കാല് തടവി കൊടുത്തിട്ടുണ്ട് എന്നെല്ലാമാണ് മനസ്സിലാക്കിയിരിക്കുന്നത്. ഈ ശീലങ്ങൾ എവിടെ നിന്നാണ് ആരംഭിച്ചത്? ഈ അസത്യമായ ചിത്രങ്ങളിൽ നിന്നും. സത്യയുഗത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഇല്ല. ലക്ഷ്മി കാല് തടവി കൊടുക്കുന്നതിന് എപ്പോഴാണ് നാരായണൻ ക്ഷീണിച്ചിരിക്കുന്നത്? ക്ഷീണത്തിന്റെ കാര്യം തന്നെയില്ല. അവിടെ ദു:ഖത്തിന്റെ കാര്യവുമില്ല. അവിടെ എങ്ങനെയാണ് ദു:ഖം ഉണ്ടാവുക. എത്ര അസത്യമായ കാര്യങ്ങളാണ് എഴുതിരിക്കുന്നത്.. കുട്ടിക്കാലം മുതൽ തന്നെ ബാബക്ക് വൈരാഗ്യം ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഭകതി ചെയ്തിരുന്നത്.

ബാബ കുട്ടികൾക്ക് വളരെ നല്ല യുക്തി പറഞ്ഞു തരുകയാണ്. ചില കുട്ടികളുടെ ബന്ധുക്കൾ വളരെ ബുദ്ധിമുട്ടിക്കുന്നുണ്ട്, ശരി എങ്കിൽ വിവാഹം ചെയ്തോളൂ. ആ സ്ത്രീ നിങ്ങളുടേതായി. പിന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. ഒരുമിച്ച് ജീവിച്ച് പവിത്രമായി കാണിക്കൂ, കൂട്ടുകാരായി മാറൂ. വിദേശത്ത് വഴസ്സാകുമ്പോൾ സംരക്ഷണത്തിന് വേണ്ടി ആരേയെങ്കിലും കൂട്ടുകാരാക്കി മാറ്റി അവരോടൊപ്പം ജീവിക്കാറുണ്ടല്ലോ. വിവാഹം ചെയ്യും, എന്നാൽ വികാരി ജീവിതം ജീവിക്കുകയില്ല. ഇപ്പോൾ നിങ്ങൾക്ക് അറിയാം നമ്മൾ ഒരു ബാബയുടെ കുട്ടികളാണ്, പരസ്പരം സഹോദരി സഹോദരൻമാരാണ്. മുത്തച്ഛനിൽ നിന്നും സമ്പത്ത് നേടണം. പതിത ലോകത്തിലേക്കാണ് ബാബയെ വിളിക്കുന്നത്. അല്ലയോ പതിത പാവനാ, എല്ലാ സീതകളുടേയും രാമാ. മനുഷ്യർ രാമരാമ ജപിക്കുന്നുണ്ട് അപ്പോൾ അവർ സീതയെ ഓർമ്മിക്കുന്നൊന്നുമില്ല. ലക്ഷ്മിയാണ് സീതയെക്കാൾ വലുത്. എന്നാൽ ഒരു ബാബയെ വേണം ഓർമ്മിക്കാൻ. ലക്ഷ്മി നാരായണനെ പിന്നെയും അറിയാം, ശിവനെ അറിയില്ല. ആത്മാവ് ബിന്ദുവാണെങ്കിൽ ആത്മാക്കളുടെ പിതാവും ബിന്ദുവായിരിക്കുമല്ലോ. ആത്മാവിലാണ് മുഴുവൻ ജ്ഞാനവും ഉള്ളത്. ബാബയെ ജ്ഞാന സാഗരൻ എന്നാണ് പറയാറുള്ളത്. നിങ്ങൾ ആത്മാക്കൾക്കും ജ്ഞാന സാഗരമായി തീരാം. ജ്ഞാന സാഗരൻ നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ്. ആത്മാവ് ചൈതന്യമാണ്. നിങ്ങൾ ആത്മാക്കൾ ജ്ഞാനത്തിന്റെ സാഗരമായി തീരുകയാണ്. മുഴുവൻ സൃഷ്ടിയുടേയും ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം നിങ്ങളിലുണ്ട്. മധുരമായ കുട്ടികൾക്ക് ധൈര്യം ഉണ്ടായിരിക്കണം. നമുക്ക് ബാബയുടെ ശ്രീമത്തിലൂടെ നടക്കണം. പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത കുട്ടികളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുകയാണ് അതിനാൽ ബാബ പറയുകയാണ് നിങ്ങളും തന്റെ രചനയെ തന്റെ കൈയിൽ വെക്കണം. അഥവാ പുത്രൻ നിങ്ങളുടെ ആജ്ഞ അംഗീകരിക്കുന്നില്ലെങ്കിൽ അത് പുത്രനല്ല. കുപുത്രനാണ്. ആജ്ഞാകാരിയും, വിശ്വസ്തനുമാണെങ്കിൽ സമ്പത്തിന്റെ അധികാരിയാകും. പരിധിയില്ലാത്ത ബാബയും പറയുകയാണ് എന്റെ ശ്രീമത്തിലൂടെ നടക്കുകയാണെങ്കിൽ നിങ്ങൾ ശ്രേഷ്ഠരാകും. ഇല്ലെങ്കിൽ പ്രജയിലേക്ക് പോകും. ബാബ നിങ്ങളെ നരനിൽ നിന്നും നാരായണനാക്കുന്നതിനാണ് വന്നിരിക്കുന്നത്. ഇതാണ് സത്യ നാരായണ കഥ. നിങ്ങൾ രാജ്യ പദവി നേടുന്നതിനാണ് വന്നിരിക്കുന്നത്. ഇപ്പോൾ മമ്മയും ബാബയും രാജാവും രാജ്ഞിയുമാകുന്നുവെങ്കിൽ നിങ്ങളും തന്റെ ധൈര്യം കാണിക്കണം. ബാബ തീർച്ചയായും നിങ്ങളെ തനിക്കു സമാനമാക്കും. പ്രജയായി മാറുന്നതിൽ തൃപ്തരാകരുത്. നമ്മൾ ബാബയിൽ നിന്നും പൂർണ്ണമായ സമ്പത്ത് എടുക്കും, സമർപ്പണമാകും ഇതിനുള്ള പുരുഷാർത്ഥം ചെയ്യണം. നിങ്ങൾ ബാബയെ തന്റെ അവകാശിയാക്കി മാറ്റുകയാണെങ്കിൽ 21 ജന്മങ്ങളിലേക്ക് ബാബയും തന്റെ സമ്പത്തിന്റെ അവകാശിയാക്കും. ബാബ കുട്ടികളിൽ അർപ്പണമാകും. കുട്ടികൾ ബാബയോട് പറയുന്നുണ്ട് ബാബ ഈ ശരീരം മനസ്സ് ധനം എല്ലാം അങ്ങയുടേതാണ്. അങ്ങ് അച്ഛനുമാണ്, കുട്ടിയുമാണ്. അങ്ങ് തന്നെയാണ് മാതാവും പിതാവും. ഒരു ബാബയുടെ മഹിമ എത്ര വലുതാണ്. ലോകത്തിൽ ഈ കാര്യങ്ങൾ വേറെ ആർക്കും അറിയില്ല. ഇതെല്ലാം ഭാരതത്തിന്റെ കാര്യമാണ്. നിങ്ങൾ കുട്ടികൾക്ക് അറിയാം ഇത് 5000 വർഷം മുമ്പ് നടന്ന അതേ യുദ്ധമാണ്. ഇപ്പോൾ സ്വർഗ്ഗത്തിന്റെ സ്ഥാപന നടക്കുകയാണ്. നിങ്ങൾ കുട്ടികൾ സദാ അളവില്ലാത്ത സന്തോഷത്തിൽ കഴിയണം. ഭഗവാൻ നിങ്ങളെ ദത്തെടുത്തിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് സന്തോഷമുണ്ടായിരിക്കണം. പിന്നെ ബാബ നിങ്ങളുടെ അലങ്കാരവും ചെയ്യുകയാണ്. പരിധിയില്ലാത്ത ബാബ, ജ്ഞാന സാഗരൻ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കി തന്നു. ആരാണോ ബാബയെ തന്നെ മനസ്സിലാക്കാത്തത്, അവർ നാസ്തികരാണ്. നിങ്ങൾക്ക് അച്ഛനേയും രചനയേയും അറിയാം, നിങ്ങൾ ആസ്തികരാണ്. ലക്ഷ്മി നാരായണൻ ആസ്തികരാണോ അതോ നാസ്തികരാണോ? നിങ്ങൾ എന്ത് പറയും? നിങ്ങൾ സ്വയം പറയുന്നു സത്യയുഗത്തിൽ ആരും പരമാത്മാവിനെ ഓർമ്മിക്കുന്നില്ല എന്ന്. അവിടെ സുഖമുണ്ട്, സുഖത്തിൽ പരമാത്മാവിനെ സ്മരിക്കില്ല എന്തുകൊണ്ടെന്നാൽ പരമാത്മാവിനെ അറിയില്ല. ഈ സമയത്ത് നിങ്ങൾ ആസ്തികരായി സമ്പത്ത് നേടുകയാണ്. അവിടെ ഓർമ്മിക്കേണ്ട കാര്യമില്ല. ഇവിടെ ഓർമ്മിക്കുന്നുണ്ട് എന്നാൽ ബാബയെ അറിയില്ല അതുകൊണ്ടാണ് നാസ്തികൻ എന്ന് പറയുന്നത്. അവിടെ അറിയുകയുമില്ല, ഓർമ്മിക്കുകയുമില്ല. ഈ സമ്പത്ത് ശിവബാബയിൽ നിന്നാണ് കിട്ടിയത് എന്നതും ആർക്കും അറിയില്ല. എന്നാൽ അവരെ നാസ്തികൻ എന്ന് പറയില്ല എന്തുകൊണ്ടെന്നാൽ പാവനമാണ്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശ്രീമത്തിലൂടെ നടക്കുന്നതിന് പൂർണ്ണമായ ധൈര്യം വേണം. ഒരു കാര്യത്തിലും ഭയക്കരുത്, ദേഷ്യപ്പെടരുത്.

2) തന്റെ രചനയെ തന്റെ സംരക്ഷണത്തിലിരുത്തണം, അവരെ വികാരങ്ങളിൽ നിന്നും രക്ഷിക്കണം. പാവനമായി മാറാനുള്ള നിർദേശം കൊടുക്കണം.

വരദാനം :-
സദാ ബാബയുടെ സന്മുഖത്തിരുന്ന് സന്തോഷത്തിന്റെ അനുഭവം ചെയ്യുന്ന അക്ഷീണരും ആലസ്യ രഹിതരുമായി ഭവിക്കട്ടെ.

ഏതെങ്കിലും വിധത്തിലുള്ള സംസ്കാരത്തെയോ സ്വഭവത്തെയോ പരിവർത്തനപ്പെടുത്തുന്നതിൽ നിരാശപ്പെടുകയോ അലസരാവുകയോ ചെയ്യുന്നതും ക്ഷീണിക്കലാണ്, ഇക്കാര്യത്തിൽ അക്ഷീണരാകൂ. അക്ഷീണരെന്നാലർത്ഥം ആരിലാണോ ആലസ്യമില്ലാത്തത്. ഏത് കുട്ടികളാണോ അങ്ങനെയുള്ള ആലസ്യമില്ലാത്തവർ അവർ സദാ ബാബയുടെ സന്മുഖത്തിരിക്കുന്നു ഒപ്പം സന്തോഷത്തിന്റെ അനുഭവവും ചെയ്യുന്നു. അവരുടെ മനസ്സിൽ ഒരിക്കലും ദു:ഖത്തിന്റെ അലകൾ വരിക സാദ്ധ്യമല്ല. അതിനാൽ സദാ സന്മുഖത്തിരിക്കൂ ഒപ്പം സന്തോഷത്തിന്റെ അനുഭവം ചെയ്യൂ.

സ്ലോഗന് :-
സിദ്ധിസ്വരൂപരാകുന്നതിന് വേണ്ടി ഓരോ സങ്കൽപത്തിലും പുണ്യവും വാക്കുകളിൽ ആശീർവ്വാദങ്ങളും ശേഖരിച്ചുകൊണ്ടേ പോകൂ.

അവ്യക്ത സൂചന- പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നരായി അപകാരിക്കും ഉപകാരം ചെയ്യൂ.

ആർക്ക് താങ്കളെ പ്രതി ശുഭഭാവനയുണ്ടോ അവരിൽ താങ്കളും ശുഭഭാവന വെക്കുന്നു, ഉപകാരിക്ക് ഉപകാരം ചെയ്യുന്നു, ഇതത്ര വലിയ കാര്യമൊന്നുമല്ല. എന്നാൽ ആരെങ്കിലും താങ്കളെ പല തവണ വീഴ്ത്താൻ ശ്രമിച്ചു, താങ്കളുടെ മനസ്സിനെ അസ്ഥിരമാക്കി, എന്നിട്ടും താങ്കൾക്ക് അവരെ പ്രതി സദാ ശുഭചിന്തനത്തിന്റെയും അചഞ്ചലതയും ദൃഢതയുടെയും ഭാവമുണ്ട്, പ്രശ്നത്തിന്റെ പേരിൽ ഭാവമാറ്റമില്ല, ആരെങ്കിലും അപകാരം ചെയ്താലും താങ്കൾ ഒരു സെക്കന്റിനുള്ളിൽ അപകാരിക്കും ഉപകാരം ചെയ്ത് പരിവർത്തനപ്പെടുത്തൂ അപ്പോൾ പറയാം അത്ഭുതമെന്ന്.