മധുരമായ കുട്ടികളെ - ബാബ
ആരാണോ, എങ്ങനെയാണോ, അത് യഥാർത്ഥ രീതിയിൽ തിരിച്ചറിഞ്ഞ് ഓർമ്മിക്കൂ, ഇതിന് വേണ്ടി
തന്റെ ബുദ്ധിയെ വിശാലമാക്കൂ.
ചോദ്യം :-
ബാബയെ പാവങ്ങളുടെ നാഥനെന്ന് പറയുന്നത് എന്തുകൊണ്ട്?
ഉത്തരം :-
എന്തുകൊണ്ടെന്നാൽ മുഴുവൻ ലോകവും ദരിദ്രം അർത്ഥം ദു:ഖിയായപ്പോൾ എല്ലാവരെയും
ദു:ഖത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് ബാബ വന്നിരിക്കുകയാണ്. ബാക്കി ആരോടെങ്കിലും
ദയ തോന്നി വസ്ത്രം നൽകുക, പൈസ നൽകുക അത് അത്ഭുതത്തിന്റെ കാര്യമൊന്നുമല്ല.
ഇതിലൂടെ അവർ സമ്പന്നരായി മാറുകയില്ല. ഞാൻ ഏതെങ്കിലും ആദിവാസികൾക്ക് പൈസ നൽകി
പാവങ്ങളുടെ നാഥനെന്ന് പറയിപ്പിക്കും എന്നല്ല. ഞാനാണെങ്കിൽ ദരിദ്രർ അർത്ഥം പതിതർ,
ആരിലാണോ ജ്ഞാനമില്ലാത്തത്, അവർക്ക് ജ്ഞാനം നൽകി പാവനമാക്കി മാറ്റുന്നു.
ഗീതം :-
ഇത്
തന്നെയാണ് ലോകത്തെ മറക്കാനുള്ള വസന്തകാലം.........
ഓംശാന്തി.
മധുര-മധുരമായ കുട്ടികൾ ഗീതം കേട്ടോ. കുട്ടികൾക്കറിയാം ഗീതമാണെങ്കിൽ ലോകത്തിലെ
മനുഷ്യർ പാടിയതാണ്. വാക്കുകൾ വളരെ നല്ലതാണ്, ഈ പഴയ ലോകത്തെ മറക്കണം. മുമ്പ്
ഇങ്ങനെ മനസ്സിലാക്കിയിരുന്നില്ല. കലിയുഗീ മനുഷ്യരുടെ ബുദ്ധിയിലും
വന്നിരുന്നില്ല പുതിയ ലോകത്തിലേയ്ക്ക് പോകണമെങ്കിൽ തീർച്ചയായും പഴയ ലോകത്തെ
മറക്കണമെന്ന്. കേവലം ഇത്രയും മനസ്സിലാക്കുന്നു പഴയ ലോകത്തെ ഉപേക്ഷിക്കണം പക്ഷെ
അവർ മനസ്സിലാക്കുകയാണ് ഒരുപാട് സമയം വേണ്ടി വരുമെന്ന്. പുതിയതിൽ നിന്ന് പഴയതാവും,
ഇതറിയാം പക്ഷെ കൂടുതൽ സമയം കൊടുത്തതിനാൽ മറന്നു പോയിരിക്കുന്നു. നിങ്ങൾക്കിപ്പോൾ
സ്മൃതി ഉണർത്തി തരുകയാണ്, ഇപ്പോൾ പുതിയ ലോകത്തിന്റെ സ്ഥാപന
നടന്നുകൊണ്ടിരിക്കുകയാണ് അതിനാൽ പഴയ ലോകത്തെ മറക്കണം. മറക്കുന്നതിലൂടെ
എന്താണുണ്ടാവുക? നമ്മൾ ഈ ശരീരം ഉപേക്ഷിച്ച് പുതിയ ലോകത്തിലേയ്ക്ക് പോകും. പക്ഷെ
അജ്ഞാന കാലത്ത് ഇങ്ങനെയിങ്ങനെയുള്ള കാര്യങ്ങളുടെ അർത്ഥം ആരും
ശ്രദ്ധിച്ചിരുന്നില്ല. ഇപ്രകാരം ബാബ മനസ്സിലാക്കിത്തരികയാണ്, അങ്ങനെ
മനസ്സിലാക്കിതരുന്ന ആരും തന്നെയില്ല. നിങ്ങൾക്ക് ഇതിന്റെ അർത്ഥത്തെ മനസ്സിലാക്കാൻ
സാധിക്കുന്നുണ്ടോ. ഇതും കുട്ടികൾക്കറിയാം - ബാബ വളരെ സാധാരണമാണ്. വിശേഷപ്പെട്ട
നല്ല നല്ല കുട്ടികളും പൂർണ്ണമായും മനസ്സിലാക്കുന്നില്ല, മറക്കുകയാണ്
ബ്രഹ്മാബാബയിൽ ശിവബാബ വരുന്നുവെന്ന്. ഏതെങ്കിലും നിർദ്ദേശം നൽകുകയാണെങ്കിൽ ഇത്
ശിവബാബയുടെ നിർദ്ദേശമാണെന്ന് മനസ്സിലാക്കുന്നില്ല. ശിവബാബയെ മുഴുവൻ ദിവസവും
ഇങ്ങനെ മറക്കുകയാണ്. പൂർണ്ണമായി മനസ്സിലാക്കാത്തതു കാരണം അത്
പ്രവർത്തിക്കുന്നില്ല. മായ ഓർമ്മിക്കാൻ വിടുന്നില്ല. സ്ഥായിയായ ഓർമ്മ
നിൽക്കുന്നില്ല. പരിശ്രമം ചെയ്ത് ചെയ്ത് അവസാനം തീർച്ചയായും ആ അവസ്ഥയിലെത്തും.
ഇങ്ങനെ ആരും തന്നെയില്ല ആരാണോ ഈ സമയം കർമ്മാതീത അവസ്ഥ നേടിയവർ. ബാബ ആരാണോ,
എങ്ങനെയാണോ അത് അറിയുന്നതിന് വിശാല ബുദ്ധി വേണം.
നിങ്ങളോട് ചോദിക്കും ബാപ്ദാദ കമ്പിളി വസ്ത്രം ധരിക്കുമോ? പറയും രണ്ടാളുണ്ട്.
ശിവബാബ പറയും ഞാൻ കമ്പിളി വസ്ത്രം ധരിക്കുകയേയില്ല. എനിക്ക് തണുപ്പ്
അനുഭവപ്പെടുകയില്ല. അതെ, ആരിലാണോ പ്രവേശിക്കുന്നത് അവർക്ക് തണുപ്പനുഭവപ്പെടും.
എനിക്കാണെങ്കിൽ വിശപ്പും ദാഹവുമൊന്നു തന്നെ തോന്നുകയില്ല. ഞാനാണെങ്കിൽ
നിർലേപമാണ്. സേവനം ചെയ്യുകയാണെങ്കിലും ഈ എല്ലാത്തിൽ നിന്നും വേറിട്ടതാണ്. ഞാൻ
കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല. എങ്ങനെയാണോ ഒരു സന്യാസിയും
പറഞ്ഞിട്ടുണ്ടല്ലോ, ഞാൻ കഴിക്കുന്നില്ല, കുടിക്കുന്നില്ല............ അവർ പിന്നെ
കൃത്രിമമായ വേഷം ധരിച്ചിരിക്കുന്നു. അനേകം പേർ ദേവതകളുടെ പേരും വെയ്ക്കുന്നു.
വേറെ ഒരു ധർമ്മത്തിലും ദേവീ ദേവതയായി മാറുന്നില്ല. ഇവിടെ എത്ര ക്ഷേത്രങ്ങളാണ്.
വെളിയിലും ഒരു ശിവബാബയെ തന്നെയാണ് മാനിക്കുന്നത്. ബുദ്ധിയും പറയുന്നു
അച്ഛനാണെങ്കിൽ ഒന്ന് മാത്രമാണ്. അച്ഛനിൽ നിന്ന് തന്നെയാണ് സമ്പത്ത് ലഭിക്കുന്നത്.
നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലുണ്ട് - കല്പത്തിന്റെ ഈ പുരുഷോത്തമ സംഗമയുഗത്തിൽ
തന്നെയാണ് ബാബയിൽ നിന്ന് സമ്പത്ത് ലഭിക്കുന്നത്. എപ്പോഴാണോ നമ്മൾ സുഖധാമത്തിൽ
പോകുന്നത് അപ്പോൾ ബാക്കി എല്ലാവരും ശാന്തിധാമത്തിലിരിക്കുന്നു. നിങ്ങളിലും ഈ
അറിവ് യഥാക്രമമാണ്. അഥവാ ജ്ഞാനത്തിന്റെ ചിന്തയിലിരിക്കുകയാണെങ്കിൽ വാക്കിലും അതേ
വരൂ. നിങ്ങൾ രൂപ് - ബസന്തായി(ജ്ഞാനിയും യോഗിയും) മാറികൊണ്ടിരിക്കുകയാണ് -
ബാബയിലൂടെ. നിങ്ങൾ രൂപവുമാണ് ബസന്തുമാണ്. ലോകത്തിൽ വേറെയാർക്കും ഞങ്ങൾ രൂപ്-
ബസന്താണെന്ന് പറയാൻ സാധിക്കില്ല. നിങ്ങൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്,
അവസാനം വരെയും നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് പഠിക്കും. ശിവബാബ നമ്മൾ
ആത്മാക്കളുടെ അച്ഛനാണല്ലോ. ഇതും ഹൃദയത്തിൽ നിന്ന് വരണമല്ലോ. ഭക്തിമാർഗ്ഗത്തിൽ
ഹൃദയത്തിൽ നിന്നൊരിക്കലും വരുന്നില്ല. ഇവിടെ നിങ്ങൾ സന്മുഖത്തിരിക്കുകയാണ്.
മനസ്സിലാക്കുകയാണ് ബാബാ വീണ്ടും ഈ സമയത്ത് തന്നെയാണ് വരുക പിന്നെ വേറെ ഒരു
സമയത്തും ബാബയ്ക്ക് വരേണ്ടതിന്റെ ആവശ്യമില്ല. സത്യയുഗം മുതൽ ത്രേതായുഗം വരെ
വരുന്നില്ല. ദ്വാപരയുഗം മുതൽ കലിയുഗം വരെയ്ക്കും വരേണ്ടതില്ല. ബാബ വരുന്നത്
തന്നെ കല്പത്തിലെ സംഗമയുഗത്തിലാണ്. ബാബ പാവങ്ങളുടെ നാഥനാണ് അർത്ഥം മുഴുവൻ ലോകവും
എപ്പോഴാണോ ദു:ഖിതരും ദരിദ്രരുമാകുന്നത് അവരുടെ അച്ഛനാണ്. ബാബയുടെ
മനസ്സിലെന്തായിരിക്കും? ഞാൻ പാവങ്ങളുടെ നാഥനാണ്. എല്ലാവരുടെയും ദു:ഖം അഥവാ
ദാരിദ്ര്യം ഇല്ലാതാകും. അതാണെങ്കിൽ ജ്ഞാനത്തിലൂടെയല്ലാതെ കുറയുക സാധ്യമല്ല.
ബാക്കി വസ്ത്രം മുതലായവ നൽകുന്നതിലൂടെ സമ്പന്നരായി മാറുകയില്ല. പാവങ്ങളെ
കാണുമ്പോൾ ഇവർക്ക് വസ്ത്രം നൽകണമെന്ന് മനസ്സിൽ തോന്നും, എന്തുകൊണ്ടെന്നാൽ
ഓർമ്മയുണ്ടാകുമല്ലോ - ഞാൻ പാവങ്ങളുടെ നാഥനാണ്. ഒപ്പം ഇതും മനസ്സിലാക്കുന്നു -
ഞാൻ പാവങ്ങളുടെ നാഥൻ ഈ ആദിവാസികൾക്ക് വേണ്ടിയേയല്ല. ഞാൻ പാവങ്ങളുടെ നാഥനാണ്
ആരാണോ തികച്ചും പതിതർ അവരെ പാവനമാക്കി മാറ്റുന്നു. ഞാൻ തന്നെയാണ് പതിത പാവനൻ.
അതിനാൽ ചിന്ത വരുകയാണ്, ഞാൻ പാവങ്ങളുടെ നാഥനാണ് പക്ഷെ പൈസ മുതലായവ എങ്ങനെ നൽകും.
പൈസ മുതലായവ നൽകുന്നവർ ലോകത്തിൽ ഒരുപാടുണ്ട്. അനേകം ഫണ്ടുകൾ സമാഹരിക്കുന്നു, അത്
പിന്നീട് അനാഥാശ്രമത്തിലേയ്ക്ക് അയക്കുന്നു. അനാഥരായിരിക്കുന്നുവെന്ന്
മനസ്സിലാക്കുകയാണ് അർത്ഥം ആർക്കാണോ നാഥനില്ലാത്തത്. അനാഥർ അർത്ഥം ദരിദ്രർ.
നിങ്ങൾക്കും നാഥനുണ്ടായിരുന്നില്ല അർത്ഥം അച്ഛനുണ്ടായിരുന്നില്ല. നിങ്ങൾ
പാവങ്ങളായിരുന്നു, ജ്ഞാനമുണ്ടായിരുന്നില്ല. ആരാണോ രൂപ്-ബസന്തല്ലാത്തത്, അവർ
പാവപ്പെട്ട അനാഥരാണ്. ആരാണോ രൂപ്- ബസന്തർ അവരെ സനാഥർ എന്ന് പറയുന്നു. സനാഥരെന്ന്
സമ്പന്നരെയും അനാഥരെന്ന് പാവങ്ങളെയുമാണ് പറയുന്നത്. നിങ്ങളുടെ ബുദ്ധിയിലുണ്ട്
എല്ലാവരും ദരിദ്രരാണ്, കുറച്ച് അവർക്ക് നൽകാം. ബാബ പാവങ്ങളുടെ നാഥനാണ് അതിനാൽ
പറയുകയാണ് ഇങ്ങനെയുള്ള വസ്തുക്കൾ നൽകണം ഏതിലൂടെയാണോ സദാ കാലത്തേയ്ക്ക്
സമ്പന്നരായി മാറുക. ബാക്കി ഈ വസ്ത്രം മുതലായവ നൽകുന്നതെല്ലാം സാധാരണ കാര്യമാണ്.
അതിൽ നമ്മളെന്തിന് ഏർപ്പെടണം. നമ്മളാണെങ്കിൽ അവരെ അനാഥരിൽ നിന്ന് സനാഥരാക്കി
മാറ്റും. അഥവാ ചിലർ എത്ര തന്നെ കോടിപതിയാണെങ്കിലും, പക്ഷെ അതെല്ലാം
അല്പകാലത്തേയ്ക്കാണ്. ഇത് തന്നെയാണ് അനാഥരുടെ ലോകം. അഥവാ പൈസയുള്ളവരാണെങ്കിലും
അല്പകാലത്തേയ്ക്കാണ്. സത്യയുഗത്തിൽ സദാ സനാഥരാണ്. അവിടെ ഇങ്ങനെ കർമ്മം
ചതിക്കുന്നില്ല. ഇവിടെ എത്ര ദരിദ്രരാണ്. ആർക്കാണോ ധനമുള്ളത്, അവർക്കാണെങ്കിൽ
തന്റെ ലഹരി വർദ്ധിച്ചുകൊണ്ടിരിക്കുന്നു - ഞങ്ങൾ സ്വർഗ്ഗത്തിലാണ്. പക്ഷെ അല്ല,
ഇത് നിങ്ങൾക്കറിയാം. ഈ സമയം ഒരു മനുഷ്യരും സനാഥരല്ല, എല്ലാവരും അനാഥരാണ്. ഈ പൈസ
മുതലായവയെല്ലാം മണ്ണിൽ ലയിച്ചു പോകുന്നതാണ്. മനുഷ്യർ മനസ്സിലാക്കുന്നു
ഞങ്ങളുടെയടുത്ത് ഇത്രയും ധനമുണ്ട് അത് മക്കളും പേരമക്കളും
അനുഭവിച്ചുകൊണ്ടിരിക്കും, പരമ്പര നടന്നുകൊണ്ടേയിരിക്കും. പക്ഷെ അങ്ങനെ
നടക്കുകയില്ല. ഇതെല്ലാം വിനാശമായി പോകും അതുകൊണ്ട് നിങ്ങൾക്ക് ഈ മുഴുവൻ പഴയ
ലോകത്തിനോടും വൈരാഗ്യമാണ്.
നിങ്ങൾക്കറിയാം പുതിയ ലോകത്തെ സ്വർഗ്ഗമെന്നും പഴയ ലോകത്തെ നരകമെന്നും
പറയപ്പെടുന്നുവെന്ന്. ബാബ നമ്മേ പുതിയ ലോകത്തിലേയ്ക്ക് വേണ്ടി
സമ്പന്നമാക്കികൊണ്ടിരിക്കുന്നു. ഈ പഴയ ലോകമാണെങ്കിൽ നശിക്കാൻ പോവുകയാണ്. ബാബ
എത്ര സമ്പന്നരാക്കി മാറ്റുന്നു. ഈ ലക്ഷ്മീ നാരായണൻ എങ്ങനെ സമ്പന്നമായി? എന്താ
ഏതെങ്കിലും സമ്പന്നനിൽ നിന്ന് സമ്പത്ത് ലഭിച്ചോ അതോ യുദ്ധം ചെയ്തോ? എങ്ങനെയാണോ
അടുത്തയാൾ രാജസിംഹാസനം നേടുന്നത്, അങ്ങനെ രാജസിംഹാസനം നേടിയതാണോ? അഥവാ
കർമ്മത്തിനനുസരിച്ച് ഈ ധനം ലഭിച്ചോ? ബാബയുടെ കർമ്മം പഠിപ്പിക്കൽ തികച്ചും
വേറിട്ടതാണ്. കർമ്മം-അകർമ്മം-വികർമ്മം വാക്കുകളും വ്യക്തമല്ലേ. ശാസ്ത്രങ്ങളിൽ
കുറച്ച് അക്ഷരമുണ്ട്, ആട്ടയിൽ ഉപ്പ് എത്രയിരിക്കുന്നു. എവിടെ ഇത്രയും കോടി
മനുഷ്യർ, ബാക്കി 9 ലക്ഷം ഇരിക്കുന്നു. കാൽ ശതമാനം പോലുമുണ്ടാകുന്നില്ല.
അതിനാലാണ് ഇതിനെ ആട്ടയിലെ ഉപ്പെന്ന് പറയുന്നത്. മുഴുവൻ ലോകവും വിനാശമാകുന്നു.
വളരെ കുറച്ച് പേർ സംഗമയുഗത്തിലിരിക്കുന്നു. ചിലർ ആദ്യം തന്നെ ശരീരം
ഉപേക്ഷിക്കുന്നു. അവർ പിന്നീട് സ്വീകരിക്കും. എങ്ങനെയാണോ ഒരു മുഗളി
പെൺകുട്ടിയുണ്ടായിരുന്നു, നല്ല കുട്ടിയായിരുന്നു അതിനാൽ ജന്മം തികച്ചും നല്ല
വീട്ടിലെടുത്തിട്ടുണ്ടാകും. നമ്പർവൈസ് സുഖത്തിൽ തന്നെ ജന്മമെടുക്കുന്നു. അവർക്ക്
സുഖം അനുഭവിക്കണം, കുറച്ച് ദു:ഖവും കാണണം. കർമ്മാതീത അവസ്ഥയൊന്നും ആർക്കും
ആയിട്ടില്ല. ജന്മം വളരെ സുഖദായകമായ വീട്ടിൽ പോയെടുക്കും. ഇങ്ങനെ മനസ്സിലാക്കരുത്
ഇവിടെ ഒരു സുഖദായകമായ വീടില്ല എന്ന്. ഒരുപാട് കുടുംബം ഇങ്ങനെ നല്ലതുമുണ്ട്,
ചോദിക്കേണ്ടതില്ല. ബാബ കണ്ടിട്ടുള്ളതാണ്. മരുമക്കൾ ഒരു വീട്ടിൽ തന്നെ ഇത്രയും
ശാന്തരായിരിക്കുന്നു, എല്ലാവരും ഒരുമിച്ച് ഭക്തി ചെയ്യുന്നു, ഗീത പഠിക്കുന്നു........
ബാബ ചോദിച്ചു ഇത്രയും പേർ ഒരുമിച്ചിരിക്കുന്നു, വഴക്കൊന്നും ഉണ്ടാകുന്നില്ല.
പറഞ്ഞു ഞങ്ങൾക്ക് സ്വർഗ്ഗമാണ്, ഞങ്ങൾ എല്ലാവരും ഒരുമിച്ചിരിക്കുന്നു. ഒരിക്കലും
വഴക്കോ ബഹളമോ ഇല്ല, ശാന്തതയോടെയിരിക്കുന്നു. പറയുകയാണ് ഇവിടെയാണെങ്കിൽ സ്വർഗ്ഗം
പോലെയാണ് അപ്പോൾ തീർച്ചയായും സ്വർഗ്ഗം കഴിഞ്ഞു പോയിട്ടുണ്ട് അതുകൊണ്ടാണല്ലോ
ഇവിടം സ്വർഗ്ഗത്തെ പോലെയാണെന്ന് പറയാൻ സാധിക്കുന്നത്. പക്ഷെ ഇവിടെയാണെങ്കിൽ
അനേകരുടെ സ്വഭാവം സ്വർഗ്ഗവാസിയാകുന്നതിന്റെതായി കാണാൻ കഴിയുന്നില്ല.
ദാസ-ദാസിമാരും ഉണ്ടാകണമല്ലോ. ഈ രാജധാനി സ്ഥാപന നടക്കുന്നു. ബാക്കി ആരാണോ
ബ്രാഹ്മണരാകുന്നത് അവർ ദൈവീക കുടുംബത്തിൽ വരുന്നവരാണ്. പക്ഷെ നമ്പർവൈസാണ്.
ചിലരാണെങ്കിൽ വളരെ മധുരമുള്ളവരാണ്, എല്ലാവരെയും സ്നേഹിച്ചുകൊണ്ടേയിരിക്കും.
ഒരിക്കലും ആരോടും ദേഷ്യപ്പെടില്ല. ദേഷ്യപ്പെടുന്നതിലൂടെ ദു:ഖമുണ്ടാകുന്നു. ആരാണോ
മനസ്സാ-വാചാ-കർമ്മണാ എല്ലാവർക്കും ദു:ഖം തന്നെ നൽകി കൊണ്ടിരിക്കുന്നത് - അവരെ
പറയപ്പെടുന്നു ദു:ഖി ആത്മാവ്. എങ്ങനെയാണോ പുണ്യാത്മാവ്, പാപാത്മാവെന്ന്
പറയാറുണ്ടല്ലോ. ശരീരത്തിനാണോ ഈ പേരുണ്ടാകുന്നത്? വാസ്തവത്തിൽ ആത്മാവ്
തന്നെയാണാവുന്നത്, എല്ലാ പാപാത്മാക്കളും ഒരേ പോലെയാകില്ല. പുണ്യാത്മാക്കളും
എല്ലാവരും ഒരു പോലെയായിരിക്കില്ല. നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ചാകുന്നു.
വിദ്യാർത്ഥികൾ സ്വയം മനസ്സിലാക്കാറുണ്ടല്ലോ ഞങ്ങളുടെ സ്വഭാവം, അവസ്ഥ എന്താണ്?
ഞങ്ങൾ എങ്ങനെ പെരുമാറുന്നു? എല്ലാവരോടും മധുരമായി സംസാരിക്കുന്നുണ്ടോ? ആരെങ്കിലും
എന്തെങ്കിലും പറഞ്ഞാൽ ഞങ്ങൾ തലകീഴായ മറുപടി നൽകുന്നില്ലല്ലോ? ബാബയോട് പല
കുട്ടികളും പറയുന്നുണ്ട് - കുട്ടികളോട് ദേഷ്യം വരുകയാണ്. ബാബ പറയുന്നു എത്ര
സാധിക്കുമോ സ്നേഹത്തോടെ പെരുമാറൂ. ചെറിയ കുട്ടികളെ നന്നാക്കാൻ വേണ്ടി ചെവിയിൽ
പിടിക്കുന്നു. കൃഷ്ണനെ കാണിച്ചിട്ടുണ്ടല്ലോ കൃഷ്ണനെ ഉരലിൽ കെട്ടിയിട്ടു. ഇതും
ഇവിടുത്തെ കാര്യമാണ്. ചെറിയ കുട്ടി വികൃതിയാണെങ്കിൽ കട്ടിലിലോ അഥവാ മരത്തിലോ
കെട്ടിയിടൂ. അടിക്കരുത്. ഇല്ലായെങ്കിൽ അവരും അങ്ങനെ പഠിക്കും. കെട്ടിയിടുന്നത്
നല്ലതാണ്. ഇങ്ങനെയല്ല കുട്ടികൾ വലുതാകുമ്പോൾ മാതാ പിതാക്കളെ കെട്ടിയിടുമോ? ഇല്ല.
ഇത് തന്നെയാണ് കുട്ടികൾക്കുള്ള ശിക്ഷ. കൂടുതൽ ബഹളമുണ്ടാക്കുകയാണെങ്കിൽ ചെവിയിൽ
പിടിക്കാം. ചിലർ ഉടൻ മൂക്കിൽ പിടിച്ച് അമർത്തുന്നു. നിർമോഹിയുമായി മാറണം.
ഇതാണെങ്കിൽ നിങ്ങൾ കുട്ടികൾക്കറിയാം - നമുക്ക് ഈ ലക്ഷ്മീ നാരായണനായി മാറണം.
ലക്ഷ്യം മുന്നിൽ നിൽക്കുകയാണ്. എത്ര ഉയർന്ന ലക്ഷ്യമാണ്. പഠിപ്പിക്കുന്നയാളും
ഉയർന്നതാണല്ലോ. ശ്രീകൃഷ്ണന്റെ മഹിമ എത്രയാണ് പാടുന്നത് - സർവ്വഗുണ സമ്പന്നൻ, 16
കലാ സമ്പൂർണ്ണൻ......... ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ
ശ്രീകൃഷ്ണനെപോലെയായി മാറികൊണ്ടിരിക്കുകയാണ്. നിങ്ങൾ ഇവിടെ വന്നത് തന്നെ
ശ്രീകൃഷ്ണനെപോലെയായി മാറുന്നതിന് വേണ്ടിയാണ്. നിങ്ങളുടെത് ഇത് നരനിൽ നിന്ന്
നാരായണനായി മാറുന്നതിന്റെ സത്യനാരായണന്റെ കഥയാണ്. അമരപുരിയിലേയ്ക്ക്
പോകുന്നതിനുള്ള അമര കഥയാണ്. ഒരു സന്യാസിമാരും ഈ കാര്യങ്ങൾ അറിയുന്നില്ല. ഒരു
മനുഷ്യനെയും ജ്ഞാനത്തിന്റെ സാഗരൻ അഥവാ പതിത പാവനൻ എന്ന് പറയില്ല. എപ്പോൾ വരെ
മുഴുവൻ സൃഷ്ടി തന്നെ പതിതമാണോ നമ്മൾ പതിത പാവനനെന്ന് ആരെ പറയും? ഇവിടെ ആരും
പുണ്യാത്മാവാവുക സാധ്യമല്ല. ബാബ മനസ്സിലാക്കിതരുകയാണ് - ഈ ലോകം പതിതമാണ്.
ശ്രീകൃഷ്ണനാണ് ആദ്യ നമ്പർ. ശ്രീകൃഷ്ണനെയും ഭഗവാനെന്ന് പറയാൻ സാധിക്കില്ല. ജനന -
മരണ രഹിതൻ ഒരേയൊരു നിരാകാരനായ ബാബയാണ്. പാടപ്പെടുന്നുണ്ട് ശിവ പരമാത്മായ നമഃ
ബ്രഹ്മാ-വിഷ്ണു-ശങ്കരനെ ദേവതയെന്ന് പറയും പിന്നെ ശിവബാബയെ പരമാത്മാവെന്ന്
പറയുന്നു. അതിനാൽ ശിവൻ ഏറ്റവും ഉയർന്നതായല്ലോ. ശിവബാബ എല്ലാവരുടെയും അച്ഛനാണ്.
സമ്പത്തും ബാബയിൽ നിന്നാണ് ലഭിക്കുന്നത്, സർവ്വവ്യാപിയെന്ന് പറയുന്നതിലൂടെ
സമ്പത്ത് ലഭിക്കുകയില്ല. ബാബ സ്വർഗ്ഗത്തിന്റെ സമ്പത്ത് തരുന്നയാളെങ്കിൽ
തീർച്ചയായും സ്വർഗ്ഗത്തിന്റെ സമ്പത്ത് തന്നെ നൽകും. ഈ ലക്ഷ്മീ നാരായണനാണ് നമ്പർ
വൺ. പഠിപ്പിലൂടെ ഈ പദവി നേടി. ഭാരതത്തിന്റെ പ്രാചീന യോഗം എന്തുകൊണ്ട്
പ്രസിദ്ധമായിക്കൂടാ. ഏതിലൂടെയാണോ മനുഷ്യർ വിശ്വത്തിന്റെ അധികാരിയായി മാറുന്നത്
അതിനെ സഹജയോഗമെന്ന് പറയുന്നു, സഹജ ജ്ഞാനം. ഇതും വളരെ സഹജമാണ്, ഒരേയൊരു
ജന്മത്തിന്റെ പുരുഷാർത്ഥത്തിലൂടെ എത്ര പ്രാപ്തിയാണുണ്ടാവുന്നത്.
ഭക്തിമാർഗ്ഗത്തിലാണെങ്കിൽ ഓരോ ജന്മത്തിലും ബുദ്ധിമുട്ട് അനുഭവിച്ച് വന്നു, ഒന്നും
തന്നെ ലഭിക്കുന്നുമില്ല. ഇതാണെങ്കിൽ ഒരു ജന്മത്തിൽ തന്നെയാണ് ലഭിക്കുന്നത് അതിനാൽ
സഹജമെന്ന് പറയപ്പെടുന്നു. സെക്കന്റിൽ ജീവൻമുക്തിയെന്ന് പറയപ്പെടുന്നു.
ഇന്നത്തെക്കാലത്താണെങ്കിൽ നോക്കൂ എങ്ങനെയെങ്ങനെയുള്ള കണ്ടുപിടുത്തങ്ങളാണ്
പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ശാസ്ത്രത്തിന്റെയും അത്ഭുതമാണ്.
ശാസ്ത്രത്തിന്റെയും അത്ഭുതം നോക്കൂ എങ്ങനെയാണ്? അതെല്ലാം എത്ര കാണാൻ കഴിയുന്നു.
ഇവിടെ ഒന്നും ഇല്ല. നിങ്ങൾ ശാന്തിയിലിരിക്കൂ, ജോലി മുതലായവയും ചെയ്യൂ, കൈകൊണ്ട്
ജോലി ചെയ്യൂ ഹൃദയത്തിന്റ സ്നേഹം പ്രിയതമനോട്..... പ്രിയതമനും പ്രിയതമയെയും
കുറിച്ച് പാടാറുണ്ടല്ലോ. അവർ പരസ്പരം സ്വരൂപത്തെ പ്രണയിക്കുന്നു, വികാരത്തിന്റെ
കാര്യമില്ല. എവിടെയിരുന്നാലും ഓർമ്മ വരുന്നു. ആഹാരം കഴിച്ചുകൊണ്ടിരിക്കും എന്നാൽ
മുന്നിൽ അവരെ കണ്ടുകൊണ്ടിരിക്കും. അവസാനം നിങ്ങളുടെ ഈ അവസ്ഥയുണ്ടാകും. അത്രയും
മതി ബാബയുടെ തന്നെ ഓർമ്മയുണ്ടായികൊണ്ടിരിക്കും. ശരി!
വളരെക്കാലത്തെ വേർപാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലർകാല വന്ദനവും. ആത്മീയ അച്ഛന്റെ
ആത്മീയകുട്ടികൾക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
രൂപ്-ബസന്തായി മാറി വായിൽ നിന്നും സദാ സുഖദായിയായ വാക്കുകൾ സംസാരിക്കണം, ദു:ഖം
നൽകന്നവരായി മാറരുത്. ജ്ഞാനത്തിന്റെ ചിന്തനത്തിലിരിക്കണം, വായിൽ നിന്ന് ജ്ഞാന
രത്നങ്ങൾ മാത്രം പുറപ്പെടുവിക്കണം.
2. നിർമോഹിയായി മാറണം,
എല്ലാവരോടും സ്നേഹത്തോടെ പെരുമാറണം, ദേഷ്യപ്പെടരുത്. അനാഥരെ സനാഥരാക്കുന്നതിന്റെ
സേവനം ചെയ്യണം.
വരദാനം :-
ഫരിസ്താ
രൂപത്തിലൂടെ ഗതി-സദ്ഗതിയുടെ പ്രസാദം വിതരണം ചെയ്യുന്ന മാസ്റ്റർ ഗതി-സദ്ഗതി
ദാതാവായി ഭവിക്കട്ടെ.
വർത്തമാനസമയത്ത്
വിശ്വത്തിലെ അനേകാത്മാക്കൾ പരിതസ്ഥിതികൾക്ക് വശപ്പെട്ട്
നിലവിളിച്ചുകൊണ്ടിരിക്കുകയാണ്, ചിലർ പണത്തിന് വേണ്ടി, ചിലർ വിശന്നിട്ട്, ചിലർ
രോഗം കാരണം, ചിലർ മനസ്സിന്റെ അശാന്തി കാരണം...... എല്ലാവരുടെയും ദൃഷ്ടി
ശാന്തിയുടെ ഗോപുരത്തിന് നേരെ പോകുന്നു. എല്ലാവരും നോക്കിക്കൊണ്ടിരിക്കുന്നു
അയ്യോ-അയ്യോ വിളികൾക്ക് ശേഷം ആഹാ-ആഹാ ആരവം എപ്പോഴുണ്ടാകുമെന്ന്. അതിനാൽ ഇപ്പോൾ
തന്റെ സാകാരി ഫരിസ്താ രൂപത്തിലൂടെ വിശ്വത്തിലെ ദു:ഖത്തെ ദൂരീകരിക്കൂ , മാസ്റ്റർ
ഗതി-സദ്ഗതി ദാതാവായി ഭക്തർക്ക് ഗതിയുടെയും സദ്ഗതിയുടെയും പ്രസാദം വിതരണം ചെയ്യൂ.
സ്ലോഗന് :-
മനസ്സിനെ
അത്രയും ശക്തിശാലിയാക്കൂ ഏതൊരു പരിതസ്ഥിതിക്കും മനസ്സിനെ കുഴപ്പത്തിലാക്കാൻ
സാധിക്കരുത.്
അവ്യക്ത സൂചനകൾ- ഇപ്പോൾ
സമ്പന്നവും കർമ്മാതീതവുമാകുന്നതിന്റെ ധ്വനി മുഴക്കൂ.
ഇപ്പോൾ സേവനമാകുന്ന
കർമ്മത്തിന്റെയും ബന്ധനത്തിൽ വരരുത്. ഞങ്ങളുടെ സ്ഥലം, ഞങ്ങളുടെ സേവനം, ഞങ്ങളുടെ
വിദ്യാർത്ഥികൾ, ഞങ്ങളുടെ സഹയോഗി ആത്മാക്കൾ, ഇതും സേവയുടെ കർമ്മത്തിന്റെ
ബന്ധനമാണ്, ഈ കർമ്മബന്ധനത്തിൽ നിന്ന് കർമ്മാതീതം. അതിനാൽ കർമ്മാതീതമാകണം
മാത്രമല്ല 'ഇത് തന്നെയാണ് യഥാർത്ഥം, ഇത് തന്നെയാണ് എല്ലാം', ഈ അനുഭൂതി പകർന്ന്
കൊടുത്ത് ആത്മാക്കളെ സമീപത്ത് ആശ്രയത്തിൽ എത്തിക്കണം.