23.03.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, മിണ്ടാതിരിക്കുക എന്നതും വളരെ വലിയ ഗുണമാണ്, നിങ്ങൾ മിണ്ടാതിരുന്ന് ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കൂ എന്നാൽ വളരെയധികം സമ്പാദ്യം ശേഖരിക്കപ്പെടും.

ചോദ്യം :-
ഏത് വാക്കുകളാണ് കർമ്മസന്യാസത്തെ തെളിയിക്കുന്നത്, ആ വാക്കുകൾ നിങ്ങൾക്ക് പറയാൻ സാധിക്കില്ല?

ഉത്തരം :-
ഡ്രാമയിൽ ഉണ്ടെങ്കിൽ ചെയ്യാം. ബാബ പറയുന്നു-ഇത് കർമ്മ സന്യാസമായില്ലേ. നിങ്ങൾക്ക് കർമ്മം തീർച്ചയായും ചെയ്യണം. പുരുഷാർത്ഥം ചെയ്യാതെ വെള്ളം പോലും കുടിക്കാൻ സാധിക്കില്ല. അതിനാൽ ഡ്രാമ എന്ന് പറഞ്ഞ് വെറുതെ വിടരുത്. പുതിയ രാജധാനിയിൽ ഉയർന്ന പദവി പ്രാപ്തമാക്കണമെങ്കിൽ നല്ലരീതിയിൽ പുരുഷാർത്ഥം ചെയ്യൂ.

ഓംശാന്തി.  
ആദ്യമാദ്യം കുട്ടികൾക്ക് മുന്നറിയിപ്പ് ലഭിക്കുന്നു- ബാബയെയും സമ്പത്തിനെയും ഓർമ്മിക്കൂ. മൻമനാഭവ. ഈ വാക്കും വ്യാസൻ എഴുതിയതാണ്. ബാബ സംസ്കൃതത്തിലല്ല മനസ്സിലാക്കി തരുന്നത്. ബാബ ഹിന്ദി ഭാഷയിലാണ് മനസ്സിലാക്കി തരുന്നത്. കുട്ടികളോട് പറയുന്നു- ബാബയെയും സമ്പത്തിനെയും ഓർമ്മിക്കൂ. അല്ലയോ കുട്ടികളേ, അച്ഛനായ എന്നെ ഓർമ്മിക്കൂ എന്ന വാക്ക് സഹജമാണ്. അല്ലയോ കുട്ടികളേ, എന്നെ ഓർമ്മിക്കൂ എന്ന് ഒരിക്കലും ലൗകീക അച്ഛന് പറയാൻ സാധിക്കില്ല. ഇതാണ് പുതിയ കാര്യം. ബാബ പറയുന്നു- അല്ലയോ കുട്ടികളേ, നിരാകാരനായ അച്ഛനെ ഓർമ്മിക്കൂ. ആത്മീയ അച്ഛൻ നമ്മൾ ആത്മാക്കളോടാണ് സംസാരിക്കുന്നതെന്നും കുട്ടികൾ മനസ്സിലാക്കുന്നുണ്ട്. ഇടക്കിടക്ക് കുട്ടികളോട് അച്ഛനെ ഓർമ്മിക്കൂ എന്ന് പറയുന്നതും ശോഭനീയമായി തോന്നുന്നില്ല. ആത്മീയ അച്ഛനെ ഓർമ്മിക്കുക എന്നത് കുട്ടികളുടെ കടമയാണെന്നറിയാമല്ലോ, എന്നാൽ മാത്രമെ വികർമ്മങ്ങൾ വിനാശമാവുകയുള്ളൂ. കുട്ടികൾക്ക് നിരന്തരം ഓർമ്മിക്കാനുള്ള പരിശ്രമം ചെയ്യണം. ഈ സമയം ആർക്കും നിരന്തരം ഓർമ്മിക്കാൻ സാധിക്കില്ല, സമയമെടുക്കുന്നു. ബ്രഹ്മാബാബയും പറയാറുണ്ട്- എനിക്കും നിരന്തരം ഓർമ്മിക്കാൻ സാധിക്കാറില്ല. ഈ അവസ്ഥ അവസാനം ഉണ്ടാകും. നിങ്ങൾ കുട്ടികൾക്ക് ബാബയെ ഓർമ്മിക്കുക എന്ന പുരുഷാർത്ഥമാണ് ആദ്യം ചെയ്യേണ്ടത്. ശിവബാബയിൽ നിന്ന് സമ്പത്ത് ലഭിക്കുന്നു. ഇത് ഭാരതവാസികളുടെ കാര്യമാണ്. ഇവിടെ ദൈവീക രാജധാനിയുടെ സ്ഥാപനയാണ് നടക്കുന്നത്. മറ്റു ധർമ്മങ്ങൾ സ്ഥാപിക്കുന്നവർക്ക് യാതൊരു ബുദ്ധിമുട്ടുമില്ല കാരണം അവരുടെ വംശത്തിലുളളവർ ധർമ്മസ്ഥാപകരുടെ പിറകെ തന്നെ വന്നു കൊണ്ടിരിക്കും. ഇവിടെ ദേവീ-ദേവത ധർമ്മത്തിലുള്ളവരെ ജ്ഞാനത്തിലൂടെ ഉയർത്തേണ്ടി വരുന്നു. പരിശ്രമമുണ്ട്. ഗീതയിലും ഭാഗവത ശാസ്ത്രത്തിലൊന്നും ബാബ സംഗമത്തിൽ വന്ന് രാജധാനി സ്ഥാപിക്കുന്നു എന്നെഴുതിയിട്ടില്ല. ഗീതയിൽ എഴുതിയിട്ടുണ്ട്-പാണ്ഡവർ പർവ്വതങ്ങളിലേക്ക് പോയി പ്രളയമുണ്ടായി എന്നെല്ലാം.... വാസ്തവത്തിൽ ഇങ്ങനെയൊന്നുമില്ല. നിങ്ങൾ ഇപ്പോൾ ഭാവിയിലെ 21 ജന്മത്തേക്കുവേണ്ടി പഠിക്കുകയാണ്. മറ്റുളള വിദ്യാലയങ്ങളിലെല്ലാം ഈ ലോകത്തേക്കുവേണ്ടിയുളള പഠിപ്പാണ് പഠിപ്പിക്കുന്നത്. സന്യാസിമാരെല്ലാവരും ഭാവിയിലേക്കുവേണ്ടിയാണ് പഠിപ്പിക്കുന്നത്. എന്തുകൊണ്ടെന്നാൽ അവർ മനസ്സിലാക്കുന്നു, ഞങ്ങൾ ശരീരം ഉപേക്ഷിച്ചാൽ മുക്തിധാമത്തിലേക്ക് പോകും, ബ്രഹ്മത്തിൽ ലയിക്കും. ആത്മാവ് പരമാത്മാവിൽ ലയിച്ച് ചേരും. അതിനാൽ ഈ പഠിപ്പും ഭാവിയിലേക്കുവേണ്ടിയാണ്. എന്നാൽ ഭാവിയിലേക്ക് വേണ്ടി പഠിപ്പിക്കുന്നത് ഒരു ആത്മീയ അച്ഛൻ മാത്രമാണ്. മറ്റാരുമില്ല. എല്ലാവരുടെയും സദ്ഗതി ദാതാവ് ഒന്നാണ് എന്ന് പാടാറുമുണ്ട്. പക്ഷേ അതെല്ലാം യഥാർത്ഥമല്ലാത്തതാകുന്നു. ഇത് ബാബ തന്നെ വന്നാണ് മനസ്സിലാക്കി തരുന്നത്. സന്യാസിമാരും സാധന ചെയ്തുകൊണ്ടിരിക്കുന്നു. ബ്രഹ്മത്തിൽ ലയിക്കുന്നതിനു വേണ്ടിയുള്ള സാധന തന്നെയാണ് യഥാർത്ഥമല്ലാത്തത്. ആർക്കും ലയിക്കേണ്ട ആവശ്യമില്ല. ബ്രഹ്മമഹതത്വം ഭഗവാനല്ല. മറ്റുളളവർ തെറ്റായ രീതിയിൽ മനസ്സിലാക്കുന്നു. അസത്യമായ രാജ്യത്തിൽ എല്ലാവരും അസത്യം പറയുന്നവരാണ്. സത്യമായ രാജ്യത്തിൽ എല്ലാവരും സത്യം പറയുന്നവരാണ്. നിങ്ങൾക്കറിയാം ഭാരതം ആദ്യം സത്യഖണ്ഡമായിരുന്നു, ഇപ്പോൾ അസത്യഖണ്ഡമാണ്. ബാബയും ഭാരതത്തിലാണ് വരുന്നത്. ശിവജയന്തി ആഘോഷിക്കുന്നുണ്ട്, എന്നാൽ ശിവനാണ് ഭാരതത്തെ സത്യഖണ്ഡമാക്കി മാറ്റുന്നത് എന്ന് അറിയുന്നില്ല. മനുഷ്യർ മനസ്സിലാക്കുന്നത് ശിവൻ വരുന്നതേയില്ല എന്നാണ്. ഭഗവാൻ നാമ-രൂപത്തിൽ നിന്നും വേറിട്ടതാണെന്ന് മനസ്സിലാക്കുന്നു. അല്ലയോ പതിതപാവനാ, ജ്ഞാനസാഗരാ എന്ന മഹിമ മാത്രം പാടുന്നുണ്ട്. തത്ത പറയുന്നതുപോലെ പറഞ്ഞുകൊണ്ടേയിരിക്കും. ബാബ തന്നെ വന്നാണ് മനസ്സിലാക്കി തരുന്നത്. കൃഷ്ണ ജയന്തിയും ഗീതാ ജയന്തിയും ആഘോഷിക്കാറുണ്ട്. കൃഷ്ണൻ വന്ന് ഗീത കേൾപ്പിച്ചു എന്ന് പറയുന്നു. ശിവജയന്തിയെക്കുറിച്ച് ആർക്കും അറിയില്ല. ശിവൻ വന്ന് എന്താണ് ചെയ്യുന്നത്. നാമ-രൂപത്തിൽ നിന്നും വേറിട്ടതാണെങ്കിൽ വരുന്നതും എങ്ങനെയാണ്? ബാബ പറയുന്നു-ഞാൻ തന്നെയാണ് വന്ന് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നത്. പിന്നീട് ഈ ജ്ഞാനം പ്രായേണ ലോപിച്ചുപോകുന്നു. ബാബ സ്വയം പറയുന്നു-ഞാൻ വന്ന് ഭാരതത്തെ വീണ്ടും സ്വർഗ്ഗമാക്കി മാറ്റുന്നു. ആരെങ്കിലും പതിത-പാവനനായി ഉണ്ടായിരിക്കുമല്ലോ. ഭാരതത്തിന്റെ തന്നെ കാര്യമാണ് മുഖ്യം. ഭാരതം തന്നെയാണ് പതിതമായിരിക്കുന്നത്. ഭാരതത്തിൽ തന്നെയാണ് പതിത-പാവനനെയും വിളിക്കുന്നത്. ബാബ സ്വയം പറയുന്നു, വിശ്വത്തിൽ ആസുരീയ രാജ്യമാണ് നടക്കുന്നത്. ബോംബുകളെല്ലാം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അവയിലൂടെ വിനാശമുണ്ടാകണം. തയ്യാറെടുപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതെല്ലാം രാവണന്റെ പ്രേരണയിലൂടെയാണുണ്ടാകുന്നത്. രാവണരാജ്യം എപ്പോൾ നശിക്കുന്നു? ഭാരതവാസികൾ പറയുന്നു- എപ്പോഴാണോ കൃഷ്ണൻ വരുന്നത് അപ്പോൾ എന്ന്. ഇപ്പോൾ ശിവബാബ വന്നിരിക്കുകയാണെന്ന് നിങ്ങൾ മനസ്സിലാക്കികൊടുക്കുന്നു. ശിവബാബ തന്നെയാണ് സർവ്വരുടെയും സദ്ഗതി ദാതാവ്. ബാബ പറയുന്നു- എന്നെ ഓർമ്മിക്കൂ. ഈ വാക്ക് മറ്റാർക്കും പറയാൻ സാധിക്കില്ല. ബാബ തന്നെയാണ് പറയുന്നത്- എന്നെ ഓർമ്മിക്കൂ എന്നാൽ കറ ഇല്ലാതാകും. നിങ്ങൾ സതോപ്രധാനരായിരുന്നു. ഇപ്പോൾ ആത്മാക്കളായ നിങ്ങളിൽ അഴുക്ക് പറ്റിപ്പിടിച്ചിട്ടുണ്ട്. അഴുക്ക് ഓർമ്മയിലൂടെ മാത്രമെ ഇല്ലാതാവുകയുള്ളൂ. ഇതിനെയാണ് ഓർമ്മയുടെ യാത്ര എന്ന് പറയുന്നത്. ഞാൻ തന്നെയാണ് പതിത-പാവനൻ. എന്നെ ഓർമ്മിക്കുന്നതിലൂടെ നിങ്ങളുടെ വികർമ്മങ്ങൾ വിനാശമാകും. ഇതിനെയാണ് യോഗാഗ്നിയെന്ന് പറയുന്നത്. സ്വർണ്ണത്തെ അഗ്നിയിലിടുന്നതിലൂടെയാണ് അതിന്റെ അഴുക്ക് ഇല്ലാതാക്കുന്നത്. പിന്നീട് സ്വർണ്ണത്തിൽ അഴുക്ക് ചേർക്കണമെങ്കിലും അതിനെ അഗ്നിയിലിടുന്നു. ബാബ പറയുന്നു, അതാണ് കാമചിത. പക്ഷേ ഇവിടെ ജ്ഞാനചിതയാണ്. ഈ യോഗാഗ്നിയിലൂടെ അഴുക്ക് ഇല്ലാതാക്കി, നിങ്ങൾ കൃഷ്ണപുരിയിലേക്ക് പോകാൻ യോഗ്യരായി മാറുന്നു. കൃഷ്ണ ജയന്തി ദിവസം കൃഷ്ണനെ വിളിക്കുന്നു. നിങ്ങൾക്കറിയാം കൃഷ്ണനുപോലും ബാബയിൽ നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. കൃഷ്ണൻ സ്വർഗ്ഗത്തിന്റെ അധികാരിയായിരുന്നു. ബാബയാണ് കൃഷ്ണന് പദവി നൽകിയത്. രാധയും കൃഷ്ണനും തന്നെയാണ് പിന്നീട് ലക്ഷ്മീ-നാരായണനായി മാറുന്നത്. രാധയുടെയും കൃഷ്ണന്റെയും ജന്മദിനം ആഘോഷിക്കാറുണ്ട്. എന്നാൽ ലക്ഷ്മീ-നാരായണനെക്കുറിച്ച് ആർക്കും അറിയില്ല. മനുഷ്യർ തീർത്തും ആശയക്കുഴപ്പത്തിലാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നുണ്ടെങ്കിൽ മറ്റുള്ളവർക്കും മനസ്സിലാക്കികൊടുക്കണം. ആദ്യമാദ്യം ചോദിക്കണം-ഗീതയിൽ എന്നെ ഓർമ്മിക്കൂ എന്ന് പറഞ്ഞത് ആരാണ്? മനുഷ്യർ കൃഷ്ണനാണെന്ന് മനസ്സിലാക്കുന്നു. പക്ഷേ നിങ്ങൾക്കറിയാം, ഭഗവാൻ നിരാകാരനാണെന്ന്. ഭഗവാനിൽ നിന്നു തന്നെയാണ് ഉയർന്നതും ശ്രേഷ്ഠവുമായ മതം ലഭിക്കുന്നത്. ഉയർന്നതിലും ഉയർന്നത് പരമപിതാവായ പരമാത്മാവു തന്നെയാണ്. പരമാത്മാവിന്റെ തന്നെയാണ് ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ മതം. ഒരേയൊരു പരമാത്മാവിന്റെ ശ്രീമതത്തിലൂടെയാണ് സർവ്വരുടെയും സദ്ഗതിയുണ്ടാകുന്നത്. ബ്രഹ്മാവിനെയും വിഷ്ണുവിനെയും ശങ്കരനെയും ഗീതയുടെ ഭഗവാൻ എന്ന് പറയാൻ സാധിക്കില്ല. മനുഷ്യർ ശരീരധാരിയായ ശ്രീകൃഷ്ണനാണെന്ന് പറയുന്നു. അതിനാൽ ഇതിൽ നിന്ന് സ്പഷ്ടമാണ് തീർച്ചയായും എവിടെയോ തെറ്റുണ്ട്. നിങ്ങൾ മനസ്സിലാക്കുന്നു ഇത് മനുഷ്യരുടെ ഏറ്റവും വലിയ തെറ്റാണ്. രാജയോഗം പതിത-പാവനനായ ബാബയാണ് പഠിപ്പിച്ചത്. വലിയ-വലിയ തെറ്റുകളുടെ മേൽ ഊന്നൽ നൽകണം. ഒന്ന് ഈശ്വരനെ സർവ്വവ്യാപിയെന്ന് പറയുന്നു, മറ്റൊന്ന് ഗീതയുടെ ഭഗവാൻ കൃഷ്ണനാണെന്ന് പറയുന്നു, കല്പം ലക്ഷക്കണക്കിന് വർഷങ്ങളാണെന്ന് പറയുന്നു-ഇതെല്ലാം വളരെ വലിയ തെറ്റുകളാണ്. കല്പം ലക്ഷക്കണക്കിന് വർഷങ്ങളുടേതാകാൻ സാധിക്കില്ല. പരമാത്മാവ് സർവ്വവ്യാപിയാകാനും സാധിക്കില്ല. ഭഗവാൻ പ്രേരണയിലൂടെ എല്ലാം ചെയ്യുന്നു എന്ന് പറയുന്നു, എന്നാൽ അങ്ങനെയല്ല. പ്രേരണയിലൂടെ പാവനമാക്കി മാറ്റാൻ സാധിക്കില്ലല്ലോ! ഇത് ബാബ സന്മുഖത്തിരുന്ന് മനസ്സിലാക്കി തരുന്നു, എന്നെ മാത്രം ഓർമ്മിക്കൂ. പ്രേരണ എന്ന വാക്ക് തെറ്റാണ്. ശങ്കരന്റെ പ്രേരണയിലൂടെ ബോബുകളെല്ലാം ഉണ്ടാക്കുന്നു എന്ന് പറയാറുണ്ട്. എന്നാൽ ഇതെല്ലാം ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. ഈ യജ്ഞത്തിലൂടെ തന്നെയാണ് വിനാശ ജ്വാല പ്രജ്വലിതമായത്. പ്രേരണയല്ല. ശങ്കരൻ വിനാശത്തിനായി നിമിത്തമാണെന്ന് മാത്രം. വിനാശവും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. ശിവബാബയുടേതാണ് മുഴുവൻ പാർട്ടും. അതിനുശേഷമാണ് ബ്രഹ്മാ-വിഷ്ണു-ശങ്കരന്റെ പാർട്ട്. ബ്രഹ്മാവ് ബ്രാഹ്മണരെ രചിക്കുന്നു. ബ്രഹ്മാവു തന്നെയാണ് വിഷ്ണുപുരിയുടെ അധികാരിയായി മാറുന്നത്. പിന്നീട് 84 ജന്മങ്ങളുടെ ചക്രം കറങ്ങിയാണ് നിങ്ങൾ ബ്രഹ്മാമുഖവംശികളായി മാറിയത്. ലക്ഷ്മീ-നാരായണൻ തന്നെയാണ് പിന്നീട് ബ്രഹ്മാവും സരസ്വതിയുമായി മാറുന്നത്. ബ്രഹ്മാവിലൂടെയാണ് ദത്തെടുക്കുന്നതെന്നും മനസ്സിലാക്കി തന്നിട്ടുണ്ട്. അതിനാലാണ് ബ്രഹ്മാവിനെ വലിയ അമ്മ എന്ന് പറയുന്നത്. ജഗദംബസരസ്വതിയെ നിമിത്തമാക്കി വെച്ചിരിക്കുന്നു. കാരണം കലശം മാതാക്കൾക്കാണ് നൽകുക. ഏറ്റവും വലിയ വീണ സരസ്വതിക്കാണ് നൽകിയിട്ടുള്ളത്. വളരെ തീവ്രഗതിയിൽ മുന്നേറുന്നു. അല്ലാതെ വീണ വായിക്കുന്ന കാര്യമല്ല. സരസ്വതിയുടെ ജ്ഞാന മുരളിയാണ് നല്ലത്. അവരുടെ മഹിമ നല്ലതായിരുന്നു. ബാക്കി ധാരാളം പേർക്കും മഹിമയുണ്ട്. ദേവിമാരുടെയെല്ലാം പൂജയുണ്ടാകുന്നു. നിങ്ങൾക്ക് ഇപ്പോൾ അറിയാം നമ്മൾ തന്നെയാണ് ഇവിടെ പൂജ്യരായിമാറുന്നത്, പിന്നീട് പൂജാരിയായി അവനവന്റെ പൂജ ചെയ്യുന്നു. ഇപ്പോൾ നമ്മൾ ബ്രാഹ്മണരാണ്. പിന്നീട് നമ്മൾ തന്നെയാണ് പൂജ്യ ദേവീ-ദേവതകളായി മാറുന്നത്. യഥാ രാജാറാണി തഥാ പ്രജാ. ദേവിമാരിൽ ഉയർന്ന പദവി പ്രാപ്തമാക്കുന്നവരുടെ ക്ഷേത്രങ്ങളും ഒരുപാട് ഉണ്ടാക്കുന്നു. നല്ല രീതിയിൽ പഠിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടേയും പേരാണ് പ്രശസ്തമാകുന്നത്. ഇപ്പോൾ നിങ്ങൾക്കറിയാം പൂജ്യരും പൂജാരിയുമായി മാറുന്നതും നമ്മൾ തന്നെയാണ്. ശിവബാബ സദാ പൂജ്യനാണ്. സൂര്യവംശികളായ ദേവീ-ദേവതകൾ തന്നെയാണ് പൂജാരിയും ഭക്തരുമായി മാറുന്നത്. അവനവൻ തന്നെ പൂജാരിയും അവനവൻ തന്നെ പൂജ്യരുമായി മാറുന്നു. ഏണിപ്പടിയിൽ ഈ രഹസ്യം വളരെ നല്ല രീതിയിൽ മനസ്സിലാക്കികൊടുക്കണം. ചിത്രമില്ലാതെയും നിങ്ങൾക്ക് മനസ്സിലാക്കികൊടുക്കാൻ സാധിക്കും. പഠിച്ച് പോകുന്നവരുടെ ബുദ്ധിയിൽ മുഴുവൻ ജ്ഞാനവുമുണ്ട്. 84 ജന്മങ്ങളുടെ ഏണിപ്പടികൾ കയറുന്നതും ഇറങ്ങുന്നതും ഭാരതവാസികൾ തന്നെയാണ്. അവർക്കാണ് 84 ജന്മങ്ങളുള്ളത്. പൂജ്യരായിരുന്ന നമ്മളാണ് പൂജാരിമാരായി മാറിയത്. ഹംസോ, സോഹം (നമ്മൾ ബ്രാഹ്മണർ തന്നെയാണ് ദേവതകളായി മാറുന്നത്) ഇതിന്റെ അർത്ഥവും മനസ്സിലാക്കി തന്നിട്ടുണ്ട്. ആത്മാ സൊ പരമാത്മാവ് എന്നല്ല. നമ്മൾ തന്നെയാണ് ദേവതകളും ക്ഷത്രിയരുമായി.... മാറുന്നത്. ഹം സോ എന്നതിന് മറ്റൊരു അർത്ഥവുമില്ല. പൂജ്യരും പൂജാരിയും ഭാരതവാസികൾ തന്നെയാണാകുന്നത്. മറ്റൊരു ധർമ്മത്തിലും പൂജ്യരും പൂജാരിമാരുമായി മാറുന്നില്ല. നിങ്ങൾ തന്നെയാണ് സൂര്യവംശികളും ചന്ദ്രവംശികളുമായി മാറുന്നത്. എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. നമ്മൾ തന്നെയായിരുന്നു ദേവീ-ദേവതകൾ. നമ്മൾ ആത്മാക്കൾ നിർവ്വാണധാമത്തിൽ വസിക്കുന്നവരാണ്. ഈ ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. ദുഃഖം മുന്നിൽ വരുമ്പോഴാണ് അച്ഛനെ ഓർമ്മിക്കുന്നത്. ബാബ പറയുന്നു-ഞാൻ ദുഃഖത്തിന്റെ സമയത്ത് തന്നെയാണ് വന്ന് ഈ സൃഷ്ടിയെ പരിവർത്തനപ്പെടുത്തുന്നത്. പുതിയ സൃഷ്ടി രചിക്കുന്നു എന്നല്ല. പഴയതിനെ പുതിയതാക്കി മാറ്റാനാണ് ബാബ വരുന്നത്. ബാബ വരുന്നത് തന്നെ സംഗമത്തിലാണ്. ഇപ്പോൾ പുതിയ ലോകം സ്ഥാപിക്കുകയാണ്, പഴയത് നശിക്കുകയും വേണം. ഇതെല്ലാം പരിധിയില്ലാത്ത കാര്യമാണ്.

നിങ്ങൾ തയ്യാറാകുമ്പോൾ മുഴുവൻ രാജധാനിയും തയ്യാറാകും. കല്പം മുമ്പ് ആരെല്ലാം ഏത് പദവിയാണോ പ്രാപ്തമാക്കിയത് അതനുസരിച്ചായിരിക്കും അവരുടെ പുരുഷാർത്ഥവും. കഴിഞ്ഞകൽപ്പം എന്ത് പുരുഷാർത്ഥമാണോ ചെയ്തിട്ടുളളത് അതു ഡ്രാമയനുസരിച്ച് നടന്നോളും എന്ന് മനസ്സിലാക്കരുത്. പുരുഷാർത്ഥം ചെയ്തുകഴിഞ്ഞ ശേഷം അതിനെ ഡ്രാമാ എന്നു പറയാം. ഇങ്ങനെയാണ് കൽപ്പം മുമ്പും പുരുഷാർത്ഥം ചെയ്തിരുന്നത് എന്നു പറയാം. എപ്പോഴും പുരുഷാർത്ഥത്തെയാണ് മുന്നിൽ വെക്കേണ്ടത്. പ്രാപ്തി ലഭിച്ചോളും എന്നു പറഞ്ഞിരിക്കരുത്. പുരുഷാർത്ഥമില്ലാതെ പ്രാപ്തിയുണ്ടാവില്ല. പുരുഷാർത്ഥം ചെയ്യാതെ വെള്ളം പോലും കുടിക്കാൻ സാധിക്കില്ല. കർമ്മസന്യാസം എന്ന വാക്ക് തെറ്റാണ്. ബാബ പറയുന്നു- ഗൃഹസ്ഥ വ്യവഹാരത്തിലും കഴിയൂ. ബാബ എല്ലാവരെയും ഇവിടെ ഇരുത്തില്ലല്ലോ! ശരണം പ്രാപിച്ചു (അഭയം) എന്നാണ് പറയുന്നത്. ഭട്ഠിയുണ്ടായിരുന്ന സമയത്ത് ശല്യം സഹിക്കവെയ്യാതെ പലരും ബാബയിലേക്കു വന്നു ശരണം പ്രാപിച്ചിരുന്നു. ബാബയ്ക്കും അഭയം നൽകേണ്ടതായുണ്ട്. ഒരേ ഒരു പരമപിതാവിന്റെ ശരണമാണ് സ്വീകരിക്കേണ്ടത്. ഗുരുക്കൻമാരുടെ മുന്നിൽ പോയി ശരണം പ്രാപിക്കാറില്ല. ഒരുപാട് ദുഃഖമുണ്ടാകുമ്പോൾ ബുദ്ധിമുട്ടുണ്ടാകുമ്പോഴാണ് ശരണം പ്രാപിക്കുന്നത്. ഗുരുക്കൻമാരുടെ അടുത്തേക്ക് ആരും ബുദ്ധിമുട്ടുണ്ടാകുമ്പോഴല്ല പോകാറുള്ളത്. അവിടെ വെറുതെ പോകുന്നു. നിങ്ങൾ രാവണനിൽ നിന്ന് ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചുവന്നു. ഇപ്പോൾ രാമൻ വന്നിരിക്കുകയാണ് രാവണനിൽ നിന്ന് മുക്തമാക്കാൻ. രാമൻ നിങ്ങൾക്ക് ശരണം നൽകുന്നു. നിങ്ങൾ പറയുന്നു, ബാബാ ഞങ്ങൾ അങ്ങയുടേതാണ്. ഗൃഹസ്ഥ വ്യവഹാരത്തിൽ കഴിഞ്ഞുകൊണ്ടും ശിവബാബയുടെ ശരണമാണ് പ്രാപിച്ചിട്ടുള്ളത്. ബാബാ ഞങ്ങൾ അങ്ങയുടെ മതമനുസരിച്ചു മാത്രമെ നടക്കൂ.

ബാബ ശ്രീമതം നൽകുന്നു, ഗൃഹസ്ഥവ്യവഹാരത്തിലിരുന്നുകൊണ്ടും എന്നെ ഓർമ്മിക്കൂ, ബാക്കിയെല്ലാവരുടെയും ഓർമ്മയെ ഉപേക്ഷിക്കൂ. എന്റെ ഓർമ്മയിലൂടെ മാത്രമെ വികർമ്മങ്ങൾ വിനാശമാവുകയുള്ളൂ. കേവലം ശരണം പ്രാപിക്കുക എന്നല്ല. എല്ലാത്തിന്റെയും ആധാരം ഓർമ്മയിലാണ്. ബാബയ്ക്കല്ലാതെ മറ്റാർക്കും ഇങ്ങനെ മനസ്സിലാക്കിത്തരാൻ സാധിക്കില്ല. ബാബയുടെ അടുത്ത് ഇത്രയും ലക്ഷക്കണക്കിന് ആളുകൾ എങ്ങനെ വന്ന് കഴിയും. പ്രജകളെല്ലാം അവനവന്റെ വീട്ടിൽ തന്നെയാണ് കഴിയുന്നത് അല്ലാതെ രാജാവിന്റെ അടുത്തല്ലല്ലോ വസിക്കുക! അതിനാൽ നിങ്ങളോട് പറയുന്നു ഒരാളെ മാത്രം ഓർമ്മിക്കൂ. ബാബാ ഞങ്ങൾ അങ്ങയുടേതാണ്. അങ്ങ് തന്നെയാണ് സെക്കന്റിൽ സദ്ഗതിയുടെ സമ്പത്ത് നൽകുന്നത്. രാജയോഗം പഠിപ്പിച്ച് രാജാക്കൻമാരുടെയും രാജാവാക്കി മാറ്റുന്നു. ബാബ പറയുന്നു- കല്പം മുമ്പ് ആരാണോ ബാബയിൽ നിന്നും സമ്പത്തെടുത്തത് അവർ മാത്രമെ വന്ന് എടുക്കുകയുള്ളൂ. അവസാനം വരെയും എല്ലാവർക്കും വന്ന് ബാബയിൽ നിന്ന് സമ്പത്ത് എടുക്കുക തന്നെ വേണം. ഇപ്പോൾ നിങ്ങൾ പതിതമായതു കാരണം സ്വയത്തെ ദേവത എന്ന് പറയാൻ സാധിക്കില്ല. ബാബ എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരുന്നു. പറയുന്നു- എന്റെ പ്രകാശരത്നങ്ങളേ, നിങ്ങൾ സത്യയുഗത്തിലേക്ക് വരുമ്പോൾ ഏറ്റവും ആദ്യമാദ്യം തന്നെ വന്ന്(വൺ-വൺ) രാജ്യം ഭരിക്കുന്നു. മറ്റു ധർമ്മത്തിലുളളവരുടെ വൃദ്ധി ലക്ഷക്കണക്കിനുണ്ടാകുമ്പോൾ മാത്രമെ അവരുടെ രാജ്യഭരണം ആരംഭിക്കൂ. നിങ്ങൾക്ക് യുദ്ധം ചെയ്യേണ്ട ആവശ്യമില്ല. നിങ്ങൾ യോഗബലത്തിലൂടെയാണ് ബാബയിൽ നിന്ന് സമ്പത്ത് എടുക്കുന്നത്. മിണ്ടാതിരുന്നുകൊണ്ട് ബാബയെയും സമ്പത്തിനെയും ഓർമ്മിക്കൂ. അവസാന സമയം നിങ്ങൾ മിണ്ടാതിരിക്കും, അപ്പോൾ ഈ ചിത്രങ്ങളൊന്നും പ്രയോജനത്തിൽ വരില്ല. നിങ്ങൾ സമർത്ഥശാലികളായി മാറും. ബാബ പറയുന്നു-എന്നെ മാത്രം ഓർമ്മിക്കുകയാണെങ്കിൽ വികർമ്മങ്ങൾ വിനാശമാകും. ഇനി ചെയ്യാം ചെയ്യാതിരിക്കാം, അത് നിങ്ങളുടെ ഇഷ്ടം. ഒരു ദേഹധാരിയുടെയും നാമ-രൂപത്തിൽ കുടുങ്ങരുത്. ബാബയെ ഓർമ്മിക്കൂ, എന്നാൽ അന്തിമ സ്ഥിതി എങ്ങനെയോ അതനുസിച്ചുളള ഗതി ലഭിക്കും. നിങ്ങൾ എന്റെ അടുത്ത് വന്നുചേരും. പൂർണ്ണമായി പാസാകുന്നവർക്ക് രാജ്യഭാഗ്യം ലഭിക്കും. മുഴുവൻ ആധാരവും ഓർമ്മയുടെ യാത്രയിലാണ്. മുന്നോട്ടു പോകുന്തോറും പുതിയവരും വളരെ നല്ല രീതിയിൽ മുന്നേറും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഏതൊരു ദേഹധാരിയുടെയും നാമ-രൂപത്തിൽ കുടുങ്ങരുത്. ഒരേയൊരു ബാബയുടെ ശ്രീമത്തനുസരിച്ച് സദ്ഗതി പ്രാപിക്കണം. മിണ്ടാതിരിക്കണം.

2. ഭാവിയിലെ 21 ജന്മങ്ങളിലേക്കുവേണ്ടി നല്ല രീതിയിൽ പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യണം. പഠിക്കുന്നതിലൂടെയും പഠിപ്പിക്കുന്നതിലൂടെയും മാത്രമാണ് പേര് പ്രശസ്ഥമാകുക.

വരദാനം :-
മൻമതവും പരമതവും സമാപ്തമാക്കി ശ്രീമതമനുസരിച്ച് കോടികളുടെ സമ്പാദ്യം ശേഖരിക്കുന്ന കോടി-കോടി മടങ്ങ് ഭാഗ്യശാലികളായി ഭവിക്കട്ടെ.

ശ്രീമതമനുസരിച്ച് നടക്കുന്നവർക്ക് ഒരു സങ്കൽപം പോലും മൻമതമനുസരിച്ചോ പരമതമനുസരിച്ചോ ചെയ്യാൻ സാധിക്കില്ല. സ്ഥിതിയുടെ സ്പീഡ് അഥവാ തീവ്രമല്ല എങ്കിൽ തീർച്ചയായും ശ്രീമതത്തിൽ കുറച്ചെങ്കിലും മൻമത്തോ പരമത്തോ കലർന്നിട്ടുണ്ടാകും. മൻമത്ത് അർത്ഥം അല്പജ്ഞരായ ആത്മാക്കളുടെ സംസ്കാരമനുസരിച്ച് എന്ത് സങ്കൽപം ഉൽപന്നമാകുന്നുവോ അത് സ്ഥിതിയെ അലോസരപ്പെടുത്തുന്നു, അതിനാൽ ചെക്ക് ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യൂ, ഒരു ചുവട് പോലും ശ്രീമതമില്ലാത്തതാകരുത് അപ്പോൾ കോടികളുടെ വരുമാനം സമ്പാദിച്ച് കോടി-കോടി ഭാഗ്യശാലികളാകും.

സ്ലോഗന് :-
മനസ്സിൽ സർവ്വരുടെയും മംഗളത്തിന്റെ ഭാവന സൃഷ്ടിച്ചുകൊണ്ടിരിക്കൂ- ഇത് തന്നെയാണ് വിശ്വമംഗളകാരി ആത്മാക്കളുടെ കർത്തവ്യം.

അവ്യക്ത സൂചനകൾ:- നിശ്ചയത്തിന്റെ അടിത്തറ ശക്തിശാലിയാക്കി സദാ നിർഭയയരും നിശ്ചിന്തരുമായിരിക്കൂ.

പരിതസ്ഥിതികൾ എങ്ങനെയുള്ളതാകട്ടെ എന്നാൽ നിശ്ചയ ബുദ്ധിയായ കുട്ടികൾ പരിതസ്ഥിതികളിൽ തങ്ങളുടെ സ്വസ്ഥിതിയുടെ ശക്തിയിലൂടെ സദാ വിജയിയാണെന്ന അനുഭവം ചെയ്യും. ലോകത്തിലുള്ളവരോ ബ്രാഹ്മണ പരിവാരത്തിലെ സംബന്ധ സമ്പർക്കത്തിലുള്ളവരോ മറ്റെന്തെങ്കിലും ധരിക്കുകയോ ഇവർ തോറ്റുപോയി എന്ന് പറയുകയോ ചെയ്താലും അതൊന്നും തോൽവിയല്ല മറിച്ച് വിജയമാണ്. ഏതെങ്കിലും സേവനത്തിന്റെ, സംഘടനയുടെ, പ്രകൃതിയുടെ പരിതസ്ഥിതി സ്വസ്ഥിതിയെയോ ശ്രേഷ്ഠസ്ഥിതിയെയോ അലങ്കോലപ്പെടുത്തുകയാണെങ്കിൽ ഇതും ബന്ധനമുക്ത സ്ഥിതിയല്ല. ഈ ബന്ധനത്തിൽ നിന്ന് പോലും മുക്തമാകൂ.