മധുരമായ കുട്ടികളേ -
നിങ്ങൾ മഹാസൗഭാഗ്യശാലികളാണ്, കാരണം നിങ്ങളെ ഭഗവാനാണ് ഈ പഠിപ്പ് പഠിപ്പിക്കുന്നത്,
ഈ പഠിപ്പ് ഇതുവരെയും ഒരു ഋഷി-മുനിമാരും പഠിച്ചിട്ടില്ല.
ചോദ്യം :-
ഡ്രാമയുടെ ഏതൊരു ഭാവി നിങ്ങൾ കുട്ടികൾക്ക് അറിയാം, ലോകത്തിലെ മനുഷ്യർക്ക്
അറിയുകയില്ല?
ഉത്തരം :-
നിങ്ങൾക്കറിയാം ഈ രുദ്ര ജ്ഞാന യജ്ഞത്തിലൂടെ വിനാശജ്വാല പ്രജ്ജ്വലിതമാവുകയാണ്.
ഇപ്പോൾ മുഴുവൻ പഴയ ലോകവും ഇതിൽ സ്വാഹാ ചെയ്യപ്പെടും. ഈ ഭാവിയെ ആർക്കും മാറ്റാൻ
സാധിക്കുകയില്ല. ഇത് ഇങ്ങനെയുള്ള അശ്വമേധ അവിനാശി രുദ്ര യജ്ഞമാണ്, ഇതിൽ മുഴുവൻ
സാമഗ്രികളും സ്വാഹയാകും. പിന്നീട് നമ്മൾ ഈ പതീതലോകത്തിലേക്ക് വരികയില്ല. ഇതിനെ
ഈശ്വരന്റെ ഭാവി എന്നല്ല, ഡ്രാമയുടെ ഭാവി എന്ന് പറയുന്നു.
ഗീതം :-
മുഖം നോക്കൂ
ആത്മാവേ.....
ഓംശാന്തി.
നിങ്ങൾ കുട്ടികളും മനുഷ്യരാണ്. ഇത് മനുഷ്യരുടെ സൃഷ്ടിയാണ്. ഇപ്പോൾ നിങ്ങൾ
ബ്രാഹ്മണ ധർമ്മത്തിലെ മനുഷ്യരായി മാറിക്കഴിഞ്ഞു. ബാബ ആത്മാക്കൾക്കാണ് പഠിപ്പ്
നൽകുന്നത്. ആത്മാക്കൾക്ക് ഇപ്പോൾ തന്റെ സ്വധർമ്മത്തെ കുറിച്ചറിയാം, ഞാൻ ആത്മാവ്
ഈ ശരീരത്തെ നടത്തിപ്പിക്കുന്നവനാണ്. ഇത് ആത്മാവിന്റെ രഥമാണ്. എങ്ങനെയാണ് ബാബ ഈ
രഥത്തിൽ വന്ന് സവാരി ചെയ്യുന്നത്, അതു പോലെ നിങ്ങൾ ആത്മാക്കളും ഈ രഥത്തിൽ സവാരി
ചെയ്യുകയാണ്. ഞാൻ ആത്മാവ് ശാന്തസ്വരൂപമാണ് എന്ന ജ്ഞാനം തന്നെ ആത്മാവ്
മറന്നുപോയിരിക്കുകയാണ്. മൂലവതനം തന്നെയാണ് നമ്മളിരിക്കുന്ന സ്ഥാനം. ഈ ശരീരം
നമുക്ക് ഇവിടെ നിന്നുമാണ് ലഭിക്കുന്നത്. ഇങ്ങനെ ഇങ്ങനെ സ്വയം തന്നോടു തന്നെ
സംസാരിക്കണം. ബാബ പറയുന്നു, നിങ്ങൾ ആത്മാവ് ശാന്തസ്വരൂപമാണ്. അഥവാ നിങ്ങൾ
ശാന്തിയിലിരിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി
ശാന്തീധാമ നിവാസിയാണെന്ന് മനസ്സിലാക്കൂ. കുറച്ചുസമയം ശാന്തിയിലിരിക്കാൻ
സാധിക്കുന്നു. മനുഷ്യൻ ശാന്തി തന്നെയാണ് യാചിക്കുന്നത്. മനസ്സിന് ശാന്തിവേണം
എന്ന് ആത്മാവാണ് പറയുന്നത്. ഞാൻ ആത്മാവാണ് എന്ന കാര്യം മനുഷ്യൻ അറിയുന്നില്ല.
ഇത് മറന്നു പോയിരിക്കുകയാണ്. ഒരു കഥയും ഉണ്ടല്ലോ. രാജ്ഞിയുടെ കഴുത്തിൽ
മാലയുണ്ടായിരുന്നു, എന്നാൽ അന്വേഷിച്ചത് പുറത്തും. അതിനാൽ ബാബയും
മനസ്സിലാക്കിത്തരികയാണ് ശാന്തി നിങ്ങളുടെ സ്വധർമ്മമാണ്. നമ്മൾ ആത്മാക്കൾ
ശാന്തസ്വരൂപമാണെന്ന് നിങ്ങൾ കുട്ടികൾ മനസ്സിലാക്കി. ഇവിടെ പാർട്ട് അഭിനയിക്കാൻ
വന്നിരിക്കുകയാണ്. അവയവങ്ങളിൽ നിന്നും വേറിട്ടു കഴിഞ്ഞാൽ ആത്മാവ്
ശാന്തസ്വരൂപമാകും. ആത്മാവിന് തന്റെ സ്വധർമ്മമാകുന്ന ശാന്തിയിൽ എത്ര
സാധിക്കുന്നുവോ ഇരിക്കാൻ സാധിക്കും. ഈ ശരീരം കൊണ്ട് ജോലിയൊന്നും ചെയ്യാൻ
ആഗ്രഹിക്കുന്നില്ലെങ്കിൽ ശാന്തിയിൽ ഇരിക്കൂ. ഇതു തന്നെയാണ് സത്യമായ ശാന്തി, ഇത്
നിങ്ങൾക്ക് അന്വേഷിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ സ്വധർമ്മം ശാന്തിയാണ്. അപ്പോൾ
ഇവിടെ പാർട്ട് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ 84 ജന്മങ്ങളുടെ പാർട്ട്
അഭിനയിക്കുകയാണെന്ന് ബാബയിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിച്ചു. ഈ 84
ജന്മത്തിന്റെ ചക്രത്തെ ഒരാൾക്കും അറിയുകയില്ല. കേവലം നിങ്ങൾ കുട്ടികൾക്ക്
മാത്രമാണ് മനസ്സിലാകുന്നത്. ആദ്യം നമ്മൾ സൂര്യവംശീരാജാക്കന്മാരും
പ്രജകളുമായിരുന്നു. പിന്നീട് വൈശ്യവംശിയും ശൂദ്രവംശിയുമായി ഇപ്പോൾ വീണ്ടും
നമുക്ക് സൂര്യവംശിയായിമാറണം.
നിങ്ങൾ കുട്ടികൾ സൃഷ്ടിയുടെ ആദിമധ്യ അന്ത്യത്തെ അറിഞ്ഞു കഴിഞ്ഞു. നിങ്ങൾ എത്ര
സൗഭാഗ്യശാലികളാണ്. ബാബയാണെങ്കിൽ യഥാർത്ഥ കാര്യമാണ് മനസ്സിലാക്കിത്തരുന്നത്.
ഇതാണ് സദ്ഗതിക്കുള്ള മാർഗം. ഇത് മനസ്സിലാക്കിക്കൊടുക്കണം സർവ്വരുടെയും സദ്ഗതി
ദാതാവ് ഒരാളാണ്. ഇപ്പോൾ മനസ്സിലായിക്കഴിഞ്ഞു ബാബ നമുക്ക് 21 ജന്മത്തേക്ക് വേണ്ടി
സദ്ഗതി പ്രാപ്തമാക്കി ത്തന്നുകൊണ്ടിരിക്കുകയാണ്. പുറത്തുള്ള മനുഷ്യർക്ക് ഈ
കാര്യങ്ങളെക്കുറിച്ച് അറിയുകയില്ല. നിങ്ങൾ ബ്രഹ്മാകുമാർ കുമാരിമാർക്ക് ഈ
കാര്യങ്ങളെക്കുറിച്ചെല്ലാം അറിയാം. ചിലർ ചോദിക്കാറുണ്ട്- നിങ്ങൾ ബി. കെ ക്ക്
എന്തറിയാം? പരീക്ഷ ഉണ്ടാവുക തന്നെ വേണമല്ലോ, നിങ്ങൾ ബ്രഹ്മാകുമാരിമാരും
ബ്രഹ്മാകുമാരന്മാരും ഉണ്ടെങ്കിലും ഇല്ലെങ്കിലും. അഥവാ നിങ്ങൾ ബ്രഹ്മാവിന്റെ
കുട്ടികളാണെങ്കിൽ നിങ്ങൾക്ക് സൃഷ്ടി ചക്രത്തെ തീർച്ചയായും അറിയണമല്ലോ.
രചയിതാവായ ബാബയെ അറിയണമല്ലോ? ഋഷി-മുനിമാർക്കുപോലും രചയിതാവിനെയും രചനയെയും
അറിയുകയില്ല. അതിനാൽ നാസ്തികർ തന്നെ. നിങ്ങളും നാസ്തികരായിരുന്നു. നിങ്ങൾക്കും
രചയിതാവായ ബാബയെയും രചനയുടെ ആദിമധ്യ അന്ത്യത്തെയും
അറിയുമായിരുന്നില്ല.പഠിക്കാത്തവർ തന്നെയാണ് ആദ്യം സ്ക്കൂളിലേക്ക് വരുന്നത്.
പിന്നീട് പറയും സ്ക്കൂളിൽ നിന്നും ഇന്നതെല്ലാം പഠിച്ചു. ഇപ്പോൾ നിങ്ങൾ
ഈശ്വരീയപഠിപ്പിലാണ്. പരംപിതാ പരമാത്മാവാണ് നിങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇത് ബുദ്ധികൊണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. രചയിതാവ് ഒരേയൊരു ശിവബാബയാണ്.
രുദ്രനാണ് ജ്ഞാനയജ്ഞം രചിച്ചത് എന്നത് ശാസ്ത്രത്തിലും ഉണ്ട്. ഇപ്പോൾ രുദ്രനും
ശിവ പരമാത്മാവും തമ്മിൽ വ്യത്യാസമൊന്നും തന്നെയില്ല. ഇതിനെത്തന്നെയാണ് രുദ്ര
ജ്ഞാനയജ്ഞത്തിലൂടെ വിനാശജ്വാല പ്രജ്ജ്വലിതമായി എന്നു പറയുന്നത്. കേവലം രുദ്രൻ,
ശിവൻ എന്ന സ്ഥാനത്ത് കൃഷ്ണന്റെ പേര് വെച്ചു എന്നു മാത്രം. അതാണ് ഗീത. ജ്ഞാന
യജ്ഞത്തിലൂടെ വിനാശജ്വാല പ്രജ്ജ്വലിതമായി. അതിനാൽ സ്വരാജ്യത്തിനു വേണ്ടിയാണ് ഈ
ജ്ഞാന യജ്ഞം. ഇതിൽ പഴയ ലോകത്തിന് സ്വാഹാ ആകുക തന്നെ വേണം. യജ്ഞത്തിൽ മുഴുവൻ
ആഹുതി ചെയ്യാനായി സാധനങ്ങളെല്ലാം ഇടാറുണ്ട്. എല്ലാറ്റിനെയും സ്വാഹാ ചെയ്യുന്നു.
അപ്പോൾ ഈ രുദ്ര ജ്ഞാന യജ്ഞത്തിൽ മുഴുവൻ പഴയലോകവും സ്വാഹയാകും. നിങ്ങൾ ഇപ്പോൾ
രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. പിന്നീട് ഈ പഴയലോകത്തിലേക്ക് വരുകയില്ല. ഈ
ലോകത്തിന് പിന്നെ അവസാനിക്കണം. നിങ്ങൾക്കറിയാമല്ലോ പ്രകൃതിക്ഷോഭങ്ങൽ
മുതലായവയെല്ലാം ഉണ്ടാകും. ഈ മുഴുവൻ ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിൽ ഇരുത്തണം.
ശിവബാബ പറയുന്നു എന്റെ ബുദ്ധിയിൽത്തന്നെയാണ് മുഴുവൻ ജ്ഞാനവും ഉള്ളത്. ബാബ
സത്യമാണ്, ചൈതന്യമാണ്, ജ്ഞാനസാഗരനാണ്. സൃഷ്ടിയുടെ ആദിമധ്യ അന്ത്യത്തെക്കുറിച്ച്
അറിയാം. ഋഷിമുനിമാർ പോലും പറയുന്നു, ഞങ്ങൾക്ക് രചയിതാവിനെയോ രചനയുടെ ആദിമധ്യ
അന്ത്യത്തെക്കുറിച്ചോ അറിയില്ല. നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ എന്ത് പറയും?
പറയൂ, വലിയ വലിയ ഋഷിമുനിമാർ പോലും പറയുന്നു, അതായത് ഞങ്ങൾക്ക് രചയിതാവിനെയോ
രചനയുടെ ആദിമധ്യ അന്ത്യത്തെക്കുറിച്ചോ അറിയില്ല, അത് ഞങ്ങൾക്കറിയാം. രചയിതാവായ
ബാബക്കല്ലാതെ രചനയുടെ ആദി-മധ്യ-അന്ത്യത്തിന്റെ രഹസ്യം ആർക്കും മനസ്സിലാക്കാൻ
സാധിക്കുകയില്ല. രചയിതാവ് തന്നെയാണ് മനസ്സിലാക്കിത്തരുന്നത്. നിങ്ങൾക്കറിയാമല്ലോ
തേനീച്ചകൾക്കും റാണിയുണ്ട്. റാണിയുടെ പുറകെ എല്ലാ തേനീച്ചകളും
പോയ്ക്കൊണ്ടിരിക്കും. റാണി അർത്ഥം അമ്മ, അമ്മയോടൊപ്പം അവർക്ക് എത്ര സംബന്ധമാണ്
. പരിധിയില്ലാത്ത ബാബ വരുമ്പോഴും എല്ലാ കുട്ടികളെയും കൂടെ കൂട്ടിക്കൊണ്ടുപോവുക
തന്നെ ചെയ്യും. നിങ്ങൾക്കറിയാമല്ലോ- ബാബ വന്നു കഴിഞ്ഞു. നമ്മൾ ആത്മാക്കളെ കൂടെ
ശാന്തീധാമത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും. പിന്നീട് നമ്മുടെ സത്യയുഗത്തിലെ
പാർട്ട് ആരംഭിക്കും. ഈ പാർട്ട് അഭിനയിക്കാൻ വേണ്ടിയാണ് നിങ്ങൾ ദേവീദേവത പദവി
നേടിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിങ്ങൾ വന്നിരിക്കുന്നത് മനുഷ്യനിൽ നിന്നും
ദേവതാ പദവി നേടാനാണ്. എല്ലാ ഗുണവും ഇവിടെ ധാരണ ചെയ്യണം. ഈ ലക്ഷ്മീ
നാരായണനെപ്പോലെയായിമാറണം. ഇവരെ ദിവ്യദൃഷ്ടിയിലൂടെയല്ലാതെ ആർക്കും കാണാൻ
സാധിക്കുകയില്ല. ഇപ്പോൾ നിങ്ങൾക്കറിയാം നമ്മൾ സൂര്യവംശീ ദേവീദേവതയായിമാറും.
സ്വർഗത്തിന്റെ സ്ഥാപന എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് നിങ്ങൾക്കറിയാം. സത്യയുഗത്തിൽ
തന്നെയാണ് ദേവതകളുടെ രാജ്യം. ദേവതകളുടെ രാജ്യത്തിൽ പിന്നീട് രാക്ഷസന്മാരെയും
കാണിക്കുന്നുണ്ട്. ഇതാർക്കും തന്നെ അറിയുന്നില്ല. ഈ ഭാവി ഉണ്ടായതും
ഉണ്ടാക്കപ്പെട്ടതുമാണെന്ന് പറയുന്നു. ആരുടെ ഭാവിയാണ്. ഇതാരും
മനസ്സിലാക്കുന്നില്ല. ഡ്രാമയുടെ ഭാവിയാണെന്ന് മനസ്സിലാകുമ്പോൾ എല്ലാം മനസ്സിലാകും.
ഡ്രാമയുടെ രചയിതാവും, സംവിധായകനും ആരാണ്? ഈശ്വരന്റെ ഭാവിയെന്ന് കേവലം പറയും.
ഡ്രാമ എന്നു പറയുകയാണെങ്കിൽ ഡ്രാമയുടെ ആദിമധ്യ അന്ത്യത്തെക്കുറിച്ച് അറിയണം.
കേവലം പുസ്തകം പഠിക്കുന്നതിലൂടെ ഡ്രാമയെക്കുറിച്ച് അറിയാൻ സാധിക്കുകയില്ല.
ഏതുവരെ നാടകം കാണുന്നില്ലയോ അതുവരെ മനസ്സിലാക്കാൻ സാധിക്കുകയില്ല. പത്രത്തിൽ
ഉണ്ടായിരുന്നു, ഒരു കൃഷ്ണചരിത്രത്തിന്റെ നാടകം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അതു
കാണാതെ ആർക്കും ഒന്നും മനസ്സിലാക്കാൻ സാധിക്കുകയില്ല. ഡ്രാമയിൽ ഇതെല്ലാം
ഉണ്ടാകണം എന്ന് കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കും. നിങ്ങൾ കുട്ടികളും ഇപ്പോഴാണ്
ഡ്രാമയെ മനസ്സിലാക്കിയിട്ടുള്ളത്. മനുഷ്യർ പറയുന്നു, ലോകത്തിന്റെ ചരിത്രവും
ഭൂമിശാസ്ത്രവും ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കുകയാണ്. പക്ഷെ എങ്ങനെയാണ്
കറങ്ങുന്നത്, ഇതൊരാൾക്കും അറിയുകയില്ല. പേരും എഴുതിവെച്ചിട്ടുണ്ട്-
സത്യയുഗം,തേത്രായുഗം, ദ്വാപരയുഗം, കലിയുഗം, പിന്നെ സംഗമയുഗം. പക്ഷെ
യുഗയുഗങ്ങളിലാണ് ഭഗവാൻ വരുന്നതെന്ന് മനുഷ്യർ മനസ്സിലാക്കുന്നു.
സത്യതേത്രായുഗത്തിലും സംഗമം ഉണ്ടാകുന്നുണ്ട്. പക്ഷെ ആ സംഗമത്തിന് ഒരു മഹത്വവും
ഉണ്ടാകുന്നില്ല. അവിടെ ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഈ കാര്യവും നിങ്ങൾ
കുട്ടികൾക്ക് അറിയാം - സത്യയുഗീ സൂര്യവംശികൾ പിന്നീട് എങ്ങനെയാണ്
ചന്ദ്രവംശികൾക്ക് രാജ്യം നൽകിയത്? ചന്ദ്രവംശികൾ സൂര്യവംശികളുടെ മുകളിൽ വിജയം
നേടി അങ്ങനെയല്ല, ചന്ദ്രവംശികളുടെ രാജാവ് വരുമ്പോൾ സൂര്യവംശി രാജാ-റാണി അവർക്ക്
രാജ്യഭാഗ്യത്തിന്റെ തിലകം നൽകി സിംഹാസനത്തിൽ ഇരുത്തുന്നു. രാജാവിന് രാമനെന്നും
റാണിക്ക് സീതയെന്നും ടൈറ്റിൽ ലഭിക്കുന്നു. ബാക്കി യുദ്ധം മുതലായവയൊന്നും തന്നെ
ഉണ്ടാകുന്നില്ല. എങ്ങനെയാണോ ചിലർക്ക് രാജ്യപദവി നൽകുന്നത് അതു പോലെ തന്നെ
നൽകുന്നു. അവരുടെ കാലെല്ലാം കഴുകി അവർക്ക് രാജ്യതിലകം നൽകുന്നു. അവിടെ ഒരു
ഗുരുക്കന്മാരോ സന്യാസിമാരോ ഉണ്ടാവുകയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികളുടെ
ബുദ്ധിയിലുണ്ട് നമ്മൾ ദൈവീക സ്വഭാവമുള്ള ദേവതയായിരുന്നു, സൂര്യവംശി,
ചന്ദ്രവംശികളുടെ രാജ്യത്തിൽ നമ്മൾ എത്ര സുഖികളായിരുന്നു. ബാബ നമ്മളെ ദു:ഖത്തിൽ
നിന്നും മോചിപ്പിച്ച് സുഖത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. മറ്റാർക്കും
സുഖിയാക്കിമാറ്റാൻ സാധിക്കുകയില്ല. ശാന്തീധാമത്തിലേക്ക് പോകണമെന്ന് സന്യാസിമാർ
സ്വയം ആഗ്രഹിക്കുന്നുണ്ട്. ബാബ പറയുന്നു, ഞാൻ ഈ സാധു സന്യാസിമാരെയും ഉദ്ധരിച്ച്
എല്ലാവരെയും ശാന്തീധാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. സന്യാസിമാർ വരുന്നതുതന്നെ
ദ്വാപരയുഗത്തിലാണ്. സ്വർഗത്തിൽ നമ്മൾ ദേവതകൾ തന്നെയാണ് വസിക്കുന്നത്. അവിടുത്തെ
സെക്ഷൻ വേറെ വേറെയാണ്. സൂര്യവംശികളുടെ വേറെ ചന്ദ്രവംശികളുടെ വേറെ അതിനുശേഷമാണ്
ഇസ്ലാം, ബുദ്ധസന്യാസിമാർ മുതലായവർ വരുന്നത്. ഓരോരുത്തരുടെയും സെക്ഷൻ വേറെ
വേറെയാണ്. എപ്പോഴാണോ നമ്മൾ രാജ്യം ഭരിച്ചിരുന്നത് അപ്പോൾ രണ്ടാമതൊരാളും തന്നെ
ഉണ്ടായിരുന്നില്ല. മൂലവതനത്തിലും ഇങ്ങനെ സംഖ്യാക്രമം അനുസരിച്ചാണ് മാല
ഉണ്ടാക്കിയിരിക്കുന്നത്. ആദ്യത്തെ തലമുറ ആദിസനാതന ദേവീദേവതാ ധർമ്മത്തിൽ
ഉള്ളവരാണ്. അതിനു ശേഷം മറ്റു ധർമ്മത്തിലുള്ളവർ വന്നു. ഈ ധർമ്മം തന്നെയാണ് ഏറ്റവും
ഉയർന്നതിലും ഉയർന്നത്, ഇതിൽ നിന്നാണ് മറ്റുള്ള ധർമ്മങ്ങളെല്ലാം വരുന്നത്. നിങ്ങൾ
പറയാറുണ്ട്, ഇസ്ലാം ധർമ്മം രണ്ടാം നമ്പറിൽ ഉള്ള സമൂഹം. പിന്നീട് മൂന്നാം നമ്പറിൽ
ബൗദ്ധികളാണ്. നമ്മൾ തന്നെയാണ് ആദ്യം. ബാക്കി പരിധിയുള്ളവർ ചെറിയ ചെറിയവർ
ലക്ഷങ്ങളുണ്ടായിരിക്കും. ഇവിടെ മുഖ്യമായും 4 ധർമ്മമാണ് ഉള്ളത്. ആദ്യമാദ്യം നമ്മൾ
വരും. പിന്നീട് ഇസ്ലാം, ബുദ്ധർ, ക്രൈസ്തവർ വരും. ഇപ്പോൾ നമ്മൾ താഴേക്ക് ഇറങ്ങി
വന്നിരിക്കുകയാണ്. നമുക്ക് 84 ജന്മങ്ങൾ എടുത്ത് പാർട്ട് അഭിനയിക്കേണ്ടതുണ്ട്.
ഇപ്പോൾ നമ്മൾ അവസാന ജന്മത്തിലാണ്, നമ്മൾ തന്നെയാണ് പിന്നീട് ആദിയിൽ വരുന്നത്.
ദേവീദേവതകൾ പതീതമായതു കാരണം ഇപ്പോൾ ദേവീദേവത എന്നു പറയാൻ സാധിക്കുകയില്ല.
ദേവതകളെ പൂജിക്കുന്നുണ്ടല്ലോ, ഇതു തന്നെ അവരുടെ വംശമുണ്ടായിരുന്നു എന്നതിന്റെ
തെളിവാണ്. സിക്കു ധർമ്മത്തിലുള്ളവർ ഗുരുനാനാക്കിനെ അംഗീകരിക്കുന്നുണ്ട് കാരണം,
അവർ ആ ധർമ്മത്തിലെ വംശജരാണ്. സത്യയുഗത്തിൽ ആദ്യത്തെ വംശം നമ്മുടേതു തന്നെയാണ്.
ഇതിനെക്കാൾ ഉയർന്ന കുലം മറ്റൊന്നും തന്നെയുണ്ടായിരുന്നില്ല. നമ്മൾ ഉയർന്നതിലും
ഉയർന്ന കുലത്തിലുള്ളവരാണ്. നമ്മളാണ് ഏറ്റവും കൂടുതൽ സുഖം അനുഭവിച്ചിരുന്നവർ.
പിന്നീട് നമ്മൾ തന്നെയാണ് കളങ്കിതരായിമാറിയതും. ഏറ്റവും കൂടുതൽ ദു:ഖം
അനുഭവിക്കുന്നതും ഇവർ തന്നെയാണ്. കടം എടുത്തുകൊണ്ടിരിക്കുകയാണ്. എത്ര
ധനവാന്മാരായിരുന്നു, ഇപ്പോൾ എത്ര ദരിദ്രരായിമാറി. എല്ലാം
നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇതു തന്നെയാണ് ദു:ഖധാമം. ഇപ്പോൾ ബാബ നിങ്ങളെ
സുഖധാമത്തിന്റെ അധികാരിയാക്കിമാറ്റുകയാണ്. ബാക്കി എല്ലാവരും ശാന്തിധാമത്തിലേക്ക്
പോകും. അരകൽപ്പമായി നിങ്ങൾ സുഖം അനുഭവിച്ചു, അപ്പോൾ ബാക്കി എല്ലാവരും
ശാന്തിധാമത്തിലായിരുന്നു. എല്ലാവരും മുക്തിയിലേക്ക് പോകണമെന്ന്
ആഗ്രഹിക്കുന്നുണ്ട്. സുഖം ക്ഷണികമാണെന്ന് മനസ്സിലാക്കുന്നുണ്ട്. അവർക്ക്
സുഖധാമത്തിന്റെ അനുഭവം തന്നെയില്ല. നിങ്ങൾക്ക് അനുഭവമുണ്ട്. മഹിമയും പാടാറുണ്ട്
എന്നാൽ പതീതമായതുകാരണം മറന്നുപോയി. ഇപ്പോൾ ബാബ ഓർമ്മയുണർത്തിത്തരികയാണ്, അല്ലയോ
ഭാരതവാസികളേ, നിങ്ങൾ ദേവീദേവതാധർമ്മത്തിൽ ഉള്ളവരാണ്. ദ്വാപരയുഗം തൊട്ട്
നിങ്ങളുടെ പേര് മാറി. ദേവതാധർമ്മത്തിൽ ഉള്ളവർ തന്നെയാണ് പതീതമായിമാറിയത്.
പാടിക്കൊണ്ടിരിക്കുന്നുണ്ട്, പതീതപാവനാ വരൂ. ബാബ പറയുകയാണ്, നിങ്ങൾ എത്ര ജന്മം
പാവനലോകത്തിലായിരുന്നു. എത്ര ജന്മം പതീതലോകത്തിലായിരുന്നു. ഇപ്പോൾ വീണ്ടും
പാവനലോകത്തിലേക്കു തന്നെ പോകണം. ഇത് പാഠശാലകളുടെയും പാഠശാലയാണ്, യജ്ഞങ്ങളുടെയും
യജ്ഞമാണ്. മുഴുവൻ പഴയലോകവും ഇതിൽ സ്വാഹാ ചെയ്യപ്പെടണം. ഹോളികയെ
കത്തിക്കുന്നുണ്ട്. ഇതെല്ലാം ഇവിടുത്തെ ആചാരമാണ്. ആത്മാവ് പോയിക്കഴിഞ്ഞാൽ ബാക്കി
ഈ ശരീരം ഇല്ലാതാകും. ഈ ജ്ഞാനം സന്യാസി മുതലായവർക്കൊന്നും നൽകാൻ സാധിക്കുകയില്ല.
ഗീതയിലും കുറച്ചൊക്കെയുണ്ട് എന്നാൽ ആട്ടയിൽ ഉപ്പിട്ടതുപോലെയാണ്. ജ്ഞാനം
പ്രായലോപപ്പെട്ടുപോകുന്നു. ശിവബാബ പറയുന്നു, ഞാനാണ് ഈ യജ്ഞം രചിച്ചത്, ഇതിലാണ്
ശരീരം, മനസ്സ്, ധനം എല്ലാം സ്വാഹാ ചെയ്യുന്നത്. ജീവിച്ചിരിക്കെ മരിക്കുകയാണ്. ഈ
ജ്ഞാനം ഇപ്പോൾ നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
സുഖധാമത്തിലേക്ക് പോകുന്നതിനുവേണ്ടി തന്റെ ദൈവിക സ്വഭാവമുണ്ടാക്കണം. ഡ്രാമയുടെ
ആദിമധ്യഅന്ത്യത്തിന്റെ രഹസ്യത്തെ ബുദ്ധിയിൽ വെച്ച് ഹർഷിതമായിരിക്കണം.
എല്ലാവർക്കും ഈ രഹസ്യം മനസ്സിലാക്കിക്കൊടുക്കണം.
2) സ്വരാജ്യം
നേടുന്നതിനുവേണ്ടി ഈ പരിധിയില്ലാത്ത യജ്ഞത്തിൽ ജീവിച്ചിരിക്കെ തന്റെ ശരീരം,
മനസ്സ്, ധനം എല്ലാം സ്വാഹാ ചെയ്യണം. എല്ലാം തന്നെ പുതിയ ലോകത്തിലേക്ക് ട്രാൻസ്ഫർ
ചെയ്യണം.
വരദാനം :-
തന്റെ
മസ്തകത്തിലൂടെ മൂന്നാം കണ്ണിന്റെ സാക്ഷാത്ക്കാരം ചെയ്യിക്കുന്ന സത്യമായ യോഗിയായി
ഭവിക്കട്ടെ.
എല്ലാ ഓർമ്മചിഹ്നങ്ങളിലും
യോഗിയുടെ നെറ്റിത്തടത്തിൽ മൂന്നാം കണ്ണ് കാണിക്കാറുണ്ട്. താങ്കൾ സത്യമായ യോഗി
കുട്ടികളും തന്റെ നെറ്റിത്തടത്തിലൂടെ മൂന്നാംകണ്ണിന്റെ സാക്ഷാത്ക്കാരം
ചെയ്യിക്കുന്നതിനായി ഒരേയൊരു ബാബയുടെ കൂട്ടുകെട്ടിൽ ഇരിക്കൂ. ഒരു ബാബയും ഞാനും,
മൂന്നാമതൊരാളില്ല. എപ്പോഴാണോ ഈ സ്ഥിതി ഉണ്ടാകുന്നത് അപ്പോൾ മൂന്നാം കണ്ണിന്റെ
സാക്ഷാത്ക്കാരം ഉണ്ടാകുന്നു. ബുദ്ധിയിൽ മൂന്നാമതായി ആരെങ്കിലും വരികയാണെങ്കിൽ
പിന്നെ മൂന്നാംകണ്ണ് അടഞ്ഞുപോകും. അതിനാൽ സദാ മൂന്നാംകണ്ണ് തുറന്നുവെക്കണം.
ഇതിനായി എപ്പോഴും മൂന്നാമതായിആരുമുണ്ടാകരുത് എന്ന് ഓർമ്മവെക്കണം.
സ്ലോഗന് :-
പ്രശ്നചിത്തരാകുക എന്നാൽ പരിഭ്രാന്തരാകുകയും പരിഭ്രാന്തരാക്കുകയും ചെയ്യുക
എന്നാണർത്ഥം.
അവ്യക്തസൂചന-സദാ ഹർഷിതമായി
ഇരിക്കുന്നതിനായി തന്റെ സ്വഭാവത്തെ സരളമാക്കിമാറ്റൂ, സഹനശീലരായി മാറൂ..
ആര് എങ്ങിനെയുള്ള
കർമ്മമാണോ ചെയ്യുന്നത് അവർക്ക് അതനുസരിച്ചുള്ള പേരാണ് ലഭിക്കുക. ശ്രേഷ്ഠകർമ്മം
ചെയ്യുന്നവർക്ക് ശ്രേഷ്ഠമണി എന്ന പേര് ലഭിക്കുന്നു. ശ്രേഷ്ഠമണിയായി
മാറുന്നതിനായി മനസ്സ് വാക്ക് കർമ്മം എന്നിവയിൽ സരളത, സഹനശീലത എന്നീ രണ്ട്
ഗുണങ്ങൾ ആവശ്യമാണ്. സരളതയും സഹനശീലതയുമില്ലാത്തവരെ ശ്രേഷ്ഠരെന്ന് പറയില്ല. അതിനാൽ
സരളതയും സഹനശീലതയും ഒപ്പമൊപ്പം ധാരണ ചെയ്യണം.