മധുരമായകുട്ടികളേ -
എപ്പോള്സമയംലഭിക്കുന്നോ, ഏകാന്തതയിലിരുന്ന്വിചാരസാഗരമഥനംചെയ്യൂ,
കേള്ക്കുന്നപോയന്റുകള്ആവര്ത്തിക്കൂ.
ചോദ്യം :-
നിങ്ങളുടെ ഓര്മ്മയുടെ യാത്ര എപ്പോള് പൂര്ത്തിയാകും?
ഉത്തരം :-
എപ്പോള്
നിങ്ങളുടെ ഒരു കര്മ്മേന്ദ്രിയവും ചതിവ് നല്കുന്നില്ലയോ, കര്മ്മാതീത
അവസ്ഥയുണ്ടാകുന്നോ അപ്പോള് ഓര്മ്മയുടെ യാത്ര പൂര്ത്തിയാകും. ഇപ്പോള് നിങ്ങള്ക്ക്
പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം, പ്രതീക്ഷയില്ലാത്തവരാകരുത്. സേവനത്തില്
തത്പരരായിരിക്കണം.
ഓംശാന്തി.
മധുര-മധുരമായ കുട്ടികള് ആത്മ-അഭിമാനി ആയാണോ ഇരിക്കുന്നത്? കുട്ടികള്
മനസ്സിലാക്കുന്നുണ്ട് അരകല്പം നമ്മള് ദേഹ-അഭിമാനിയായിരുന്നു. ഇപ്പോള്
ദേഹീ-അഭിമാനിയായി കഴിയുന്നതിന് വേണ്ട് പരിശ്രമിക്കേണ്ടി വരുന്നു. ബാബ വന്ന്
മനസ്സിലാക്കി തരുന്നു സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി ഇരിക്കൂ അപ്പോള് ബാബയെ
ഓര്മ്മ വരും. അല്ല എങ്കില് മറന്നു പോകും. ഓര്മ്മിക്കുന്നില്ലെങ്കില് പിന്നെങ്ങനെ
യാത്ര ചെയ്യാന് സാധിക്കും! പാപം എങ്ങനെ മുറിയും! നഷ്ടം സംഭവിക്കും. ഇത് എപ്പോഴും
ഓര്മ്മിക്കൂ. ഇതാണ് മുഖ്യ കാര്യം. ബാക്കി ബാബ അനേക പ്രകാരത്തിലുള്ള യുക്തികള്
പറഞ്ഞ് തരുന്നു. തെറ്റെന്താണ് ശരിയെന്താണ്- അതും മനസ്സിലാക്കി തന്നിട്ടുണ്ട്.
ബാബ ജ്ഞാനത്തിന്റെ സാഗരനാണ്. ഭക്തിയെയും അറിയാം. കുട്ടികള്ക്ക് ഭക്തിയില്
എന്തെന്തെല്ലാം ചെയ്യേണ്ടി വരുന്നു. മനസ്സിലാക്കി തരുന്നു ഈ യജ്ഞം, തപസ്സ്
മുതലായവ ചെയ്യുക ഇതെല്ലാമാണ് ഭക്തി മാര്ഗ്ഗം. ഇനി ബാബയുടെ മഹിമ ചെയ്യുന്നുണ്ട്
എന്നാല് തലതിരിഞ്ഞതാണ്. വാസ്തവത്തില് കൃഷ്ണന്റെ മഹിമയും പൂര്ണ്ണമായും
അറിയുന്നില്ല. ഓരോ കാര്യത്തെയും മനസ്സിലാക്കേണ്ടേ. കൃഷ്ണനെ വൈകുണ്ഠനാഥനെന്ന്
പറയാറുണ്ട്. ശരി ബാബ ചോദിക്കുന്നു, കൃഷ്ണനെ ത്രിലോകീനാഥനെന്ന് പറയാന് സാധിക്കുമോ?
പാടാറില്ലേ- ത്രിലോകീനാഥന്. ഇപ്പോള് ത്രിലോകത്തിന്റെ നാഥന് അര്ത്ഥം മൂന്ന് ലോകം
മൂലവതനം, സൂക്ഷ്മവതനം, സ്ഥൂലവതനം. നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്
നിങ്ങള് ബ്രഹ്മാണ്ഡത്തിന്റെയും അധികാരിയാണ്. കൃഷ്ണന് ഇങ്ങനെ
മനസ്സലാക്കിയിട്ടുണ്ടായിരിക്കുമോ അതായത് ഞാന് ബ്രഹ്മാണ്ഡത്തിന്റെ അധികാരിയാണ്
എന്ന്? ഇല്ല. അദ്ദേഹം വൈകുണ്ഠത്തിലായിരുന്നു. വൈകുണ്ഠമെന്ന് പറയുന്നത് പുതിയ
ലോകം സ്വര്ഗ്ഗത്തെയാണ്. അതുകൊണ്ട് വാസ്തവത്തില് ത്രിലോകീനാഥനായി ആരും
തന്നെയില്ല. ബാബ ശരിയായ കാര്യം മനസ്സിലാക്കി തരികയാണ്. മൂന്ന് ലോകങ്ങള് ഉണ്ട്.
ബ്രഹ്മാണ്ഡത്തിന്റെ അധികാരിയായി ശിവബാബയുമുണ്ട്, നിങ്ങളുമുണ്ട്.
സൂക്ഷ്മവതനത്തിന്റെ കാര്യം തന്നെയില്ല. ബാബ സ്ഥൂല വതനത്തിന്റെയോ,
സ്വര്ഗ്ഗത്തിന്റെയോ നരകത്തിന്റെയോ അധികാരിയല്ല. കൃഷ്ണനാണ് സ്വര്ഗ്ഗത്തിന്റെ
അധികാരി. നരകത്തിന്റെ അധികാരി രാവണനാണ്. ഇതിനെ രാവണ രാജ്യം, ആസൂരീയ രാജ്യം
എന്നാണ് പറയുന്നത്. മനുഷ്യര് പറയാറുണ്ട് എന്നാല് മനസ്സിലാക്കുന്നില്ല. നിങ്ങള്
കുട്ടികള്ക്ക് ബാബയിരുന്ന് മനസ്സിലാക്കി തരുന്നു. രാവണന് 10 തല നല്കാറുണ്ട്. 5
വികാരം സ്ത്രീയുടേതും, 5 വികാരം പുരുഷന്റേതുമാണ്. ഇപ്പോള് 5 വികാരം
എല്ലാവര്ക്കുമുണ്ട്. എല്ലാവരും തന്നെ രാവണരാജ്യത്തിലാണ്. ഇപ്പോള് നിങ്ങള്
ശ്രേഷ്ഠാചാരിയായിക്കൊണ്ടിരിക്കുന്നു. ബാബ വന്ന് ശ്രേഷ്ഠാചാരീ ലോകമുണ്ടാക്കുന്നു.
ഏകാന്തതയില് ഇരിക്കുന്നതിലൂടെ ഇങ്ങനെ-ഇങ്ങനെ വിചാര സാഗര മഥനം നടക്കും. ലൗകീക
പഠിത്തത്തിനായും വിദ്യാര്ത്ഥികള് പുസ്തകവുമെടുത്ത് ഏകാന്തമായി പോയിരുന്ന്
പഠിക്കാറുണ്ട്. നിങ്ങള്ക്ക് പുസ്തകം പഠിക്കേണ്ട ആവശ്യമില്ല. ശരിയാണ്, നിങ്ങള്
പോയന്റ്സ് കുറിച്ച് വെയ്ക്കാറുണ്ട്. ഇത് പിന്നീട് റിവൈസ് ചെയ്യണം. ഇത് വളരെ
രഹസ്യമായ മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ബാബ പറയാറില്ലേ - ഇന്ന് നിങ്ങള്ക്ക്
അതീവ രഹസ്യമായ പുതിയ-പുതിയ പോയന്റ്സ് മനസ്സിലാക്കി തരികയാണ്. പവിഴപുരിയുടെ
അധികാരി ലക്ഷ്മീ-നാരായണന്മാരാണ്. വിഷ്ണുവെന്നും പറയില്ല. വിഷ്ണുവിനെയും
മനസ്സിലാക്കുന്നില്ല അതായത് ഇത് തന്നെയാണ് ലക്ഷ്മീ-നാരായണനെന്ന്. ഇപ്പോള്
നിങ്ങള് ചുരുക്കത്തില് ലക്ഷ്യം മനസ്സിലാക്കി കൊടുക്കുന്നു. ബ്രഹ്മാ-സരസ്വതി
പരസ്പരം ഭാര്യാ ഭര്ത്താക്കന്മാരല്ല. ഇത് പ്രജാപിതാ ബ്രഹ്മാവല്ലേ. പ്രജാപിതാ
ബ്രഹ്മാവിനെ മുതുമുത്തച്ഛനെന്നും പറയാം, ശിവബാബയെ കേവലം അച്ഛനെന്നേ പറയൂ. ബാക്കി
എല്ലാവരും സഹോദരങ്ങളാണ്. ഈ എല്ലാവരും തന്നെ ബ്രഹ്മാവിന്റെ മക്കളാണ്.
എല്ലാവര്ക്കും അറിയാം - നമ്മള് ഭഗവാന്റെ കുട്ടികള് സഹോദരങ്ങളാണ്. എന്നാല് അത്
നിരാകാരീ ലോകത്തിലാണ്. ഇപ്പോള് നിങ്ങള് ബ്രാഹ്മണനായിരിക്കുന്നു. പുതിയ ലോകം
എന്ന് സത്യയുഗത്തെയാണ് പറയുന്നത്. ഇതിന്റെ പേര് പിന്നീട് പുരുഷോത്തമ
സംഗമയുഗമെന്ന് വെച്ചിരിക്കുന്നു. സത്യയുഗത്തില് ഉള്ളത് പുരുഷോത്തമര് മാത്രമാണ്.
ഇത് വളരെ അദ്ഭുതകരമായ കാര്യങ്ങളാണ്. നിങ്ങള് പുതിയ ലോകത്തിലേക്കായി
തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. ഈ സംഗമയുഗത്തില് തന്നെയാണ് നിങ്ങള്
പുരുഷോത്തമരാകുന്നത്. പറയുന്നുമുണ്ട് ഞങ്ങള് ലക്ഷ്മീ-നാരായണനാകും. ഇവരാണ് ഏറ്റവും
ഉത്തമരായ ആത്മാക്കള്. അവരെ ദേവതയെന്ന് പറയുന്നു. നമ്പര്വൈസ് അതാണല്ലോ.
പതുക്കെ-പതുക്കെ കല കുറയുന്നു.
ഇപ്പോള് നിങ്ങള് കുട്ടികള് പുതിയ ലോകത്തിന്റെ മുഹൂര്ത്തം കുറിക്കുന്നു.
ഏതുപോലെയാണോ പുതിയ വീട് തയ്യാറാകുമ്പോള് കുട്ടികള് സന്തോഷിക്കുന്നത്. മുഹൂര്ത്തം
കുറിക്കുന്നു. നിങ്ങള് കുട്ടികളും പുതിയ ലോകത്തെ കണ്ട് സന്തോഷിക്കുന്നു.
മുഹൂര്ത്തം കുറിക്കുന്നു. എഴുതിയിട്ടുമുണ്ട് സ്വര്ണ്ണ പുഷ്പങ്ങളുടെ മഴയുണ്ടാകും.
നിങ്ങള് കുട്ടികളുടെ സന്തോഷത്തിന്റെ രസം എത്ര ഉയരണം. നിങ്ങള്ക്ക് സുഖവും
ശാന്തിയും രണ്ടും ലഭിക്കുന്നു. രണ്ടാമതാരും ഇത്രയും സുഖവും ശാന്തിയും
ലഭിക്കുന്നവരായി ഉണ്ടായിരിക്കില്ല. മറ്റുള്ള ധര്മ്മങ്ങള് വരുമ്പോള്ദ്വൈതമാകുന്നു.
നിങ്ങള് കുട്ടികള്ക്ക് അപാര സന്തോഷമുണ്ട് - നമ്മള് പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന
പദവി നേടും. ഇങ്ങനെയാകരുത് ഭാഗ്യത്തില് എന്തുണ്ടോ അത് ലഭിക്കും,
പാസ്സാകാനുണ്ടെങ്കില് ആകും. അങ്ങനെയല്ല, ഓരോ കാര്യത്തിലും പുരുഷാര്ത്ഥം
തീര്ച്ചയായും ചെയ്യണം. പുരുഷാര്ത്ഥം ചെയ്യാന് കഴിയുന്നില്ലെങ്കില് പറയുന്നു
ഭാഗ്യത്തിലുള്ളത്. പിന്നീട് പുരുഷാര്ത്ഥം ചെയ്യുന്നതും നിന്നുപോകുന്നു. ബാബ
പറയുന്നു നിങ്ങള് മാതാക്കളെ എത്ര ഉയര്ന്നതാക്കുന്നു. സ്ത്രീകള്ക്ക് എല്ലായിടത്തും
ആദരവുണ്ട്. വിദേശത്തുപോലുമുണ്ട്. ഇവിടെ പെണ്കുട്ടി ജനിക്കുകയാണെങ്കില് തൊട്ടില്
മടക്കിയിടുന്നു. ലോകം തീര്ത്തും തമോപ്രധാനമാണ്. ഈ സമയം കുട്ടികള്ക്കറിയാം ഭാരതം
എന്തായിരുന്നു, ഇപ്പോള് എന്താണ്. മനുഷ്യര് മറന്നിരിക്കുന്നു വെറുതെ
ശാന്തി-ശാന്തി എന്നു യാചിച്ചുകൊണ്ടിരിക്കുന്നു. വിശ്വത്തില് ശാന്തി
ആഗ്രഹിക്കുന്നുണ്ട്. നിങ്ങള് ഈ ലക്ഷ്മീ-നാരായണന്റെ ചിത്രം കാണിച്ച് കൊടുക്കൂ.
ഇവരുടെ രാജ്യമായിരുന്നപ്പോള് പവിത്രതയും-സുഖവും-ശാന്തിയും ഉണ്ടായിരുന്നു.
നിങ്ങള്ക്ക് ഇങ്ങനെയുള്ള രാജ്യമല്ലേ വേണ്ടത്. മൂലവതനത്തില് വിശ്വത്തിന്റെ
ശാന്തിയെന്ന് പറയില്ല. വിശ്വത്തില് ശാന്തി ഇവിടെയല്ലേ സംഭവിക്കുക. മുഴുവന്
വിശ്വത്തിലും ദേവതകളുടെ രാജ്യമായിരുന്നു. മൂലവതനം ആത്മാക്കളുടെ ലോകമാണ്.
ആത്മാവിന് ലോകമുണ്ടോ എന്ന് പോലും മനുഷ്യര്ക്കറിയില്ല. ബാബ പറയുന്നു ഞാന് നിങ്ങളെ
എത്ര ഉയര്ന്ന പുരുഷോത്തമനാക്കുന്നു. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. അതായത്
ഭഗവാന് വന്നിരിക്കുകയാണെന്ന് പറഞ്ഞ് മുറവിളി കൂട്ടണം ഇങ്ങനെയല്ല, എങ്കില് ആരും
അംഗീകരിക്കില്ല. കൂടുതല് ഗ്ലാനി അനുഭവിക്കേണ്ടിവരും. പറയും ബി.കെ അവരുടെ ബാബയെ
ഭഗവാനെന്നു പറയുന്നു. ഇതിലൂടെ സേവനമുണ്ടാകില്ല. ബാബ യുക്തി പറഞ്ഞ് തരികയാണ്.
മുറിയില് 8-10 ചിത്രം ചുമരില് നല്ലരീതിയില് തൂക്കിയിടൂ എന്നിട്ട് പുറത്ത് എഴുതി
വയ്ക്കൂ - പരിധിയില്ലാത്ത പിതാവില് നിന്ന് പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത്
നേടണമെങ്കില് അഥവാ മനുഷ്യനില് നിന്ന് ദേവതയാകണമെങ്കില് വരൂ ഞങ്ങള് താങ്കള്ക്ക്
മനസ്സിലാക്കി തരാം. ഇങ്ങനെയെങ്കില് വളരെ പേര് വരാന് തുടങ്ങും. സ്വയം തന്നെ
വന്നുകൊണ്ടിരിക്കും. വിശ്വത്തില് ശാന്തി ഉണ്ടായിരുന്നില്ലേ. ഇപ്പോള് ഇത്രയും
അധികം ധര്മ്മങ്ങളുണ്ട്. തമോപ്രധാന ലോകത്തില് എങ്ങനെ ശാന്തി ഉണ്ടാകും.
വിശ്വത്തില് ശാന്തി അത് ഭഗവാന് മാത്രമാണ് ചെയ്യാന് സാധിക്കുന്നത്. ശിവബാബ
വരുമ്പോള് തീര്ച്ചയായും എന്തെങ്കിലും സമ്മാനം കൊണ്ടുവരും. ഒരേ ഒരുശിവബാബ
മാത്രമാണ് ഇത്രയും ദൂരെ നിന്ന് വരുന്നത് ബാബ ഒരു പ്രാവശ്യം മാത്രവുമാണ് വരുന്നത്.
ഇത്രയും വലിയ അച്ഛന് അയ്യായിരം വര്ഷങ്ങള്ക്കക് ശേഷമാണ് വരുന്നത്. യാത്ര കഴിഞ്ഞ്
വരുമ്പോള് കുട്ടികള്ക്ക് സമ്മാനം കൊണ്ടുവരാറില്ലേ. സ്ത്രീയുടെ പതിയും,
കുട്ടികളുടെ അച്ഛനുമായല്ലേ മാറുന്നത്. പിന്നീട് മുത്തച്ഛനായും മുതുമുത്തച്ഛനായും
മാറും. ഇദ്ദേഹത്തെ നിങ്ങള് അച്ഛനെന്നാണ് വിളിക്കുന്നത് അപ്പോള് പിന്നീട്
മുത്തച്ഛനുമാകും. മുതുമുത്തച്ഛനുമാകും. തലമുറകളില്ലേ. ആദം, ആദിദേവനെന്ന പേരുണ്ട്
എന്നാല് മനുഷ്യര് മനസ്സിലാക്കുന്നില്ല. നിങ്ങള് കുട്ടികള്ക്ക് ബാബയിരുന്ന്
മനസ്സലാക്കി തരുന്നു. ബാബയിലൂടെ സൃഷ്ടി ചക്രത്തിന്റെ ചരിത്രവും, ഭൂമിശാസ്തരവും
അറിഞ്ഞ് നിങ്ങള് ചക്രവര്ത്തീ രാജാവാകുന്നു. ബാബ എത്ര സ്നേഹത്തോടെയും
താത്പര്യത്തോടെയുമാണ് പഠിപ്പിക്കുന്നത് അപ്പോള് അത്രയും പഠിക്കേണ്ടേ. രാവിലത്തെ
സമയം എല്ലാവരും ഫ്രീ ആയിരിക്കും. രാവിലെ മുക്കാല് മണിക്കൂര്
ക്ലാസ്സുണ്ടായിരിക്കും, മുരളികേട്ടിട്ട് പോകൂ. ഓര്മ്മിക്കാന് എവിടെയിരുന്നും
സാധിക്കും. ഞായറാഴ്ച ദിവസം അവധിയാണ്. അതിരാവിലെ 2-3 മണിക്കൂര് ഇരിക്കൂ. പകലിലെ
സമ്പാദ്യത്തെ മേക്കപ്പ് ചെയ്യൂ. സഞ്ചി പൂര്ണ്ണമായും നിറക്കൂ. സമയം
ലഭിക്കുന്നില്ലേ. മായയുടെ കൊടുങ്കാറ്റ് വരുന്നതിലൂടെ ഓര്മ്മിക്കാന് സാധിക്കില്ല.
ബാബ തീര്ത്തും സഹജമായി മനസ്സിലാക്കി തരികയാണ്. ഭക്തി മാര്ഗ്ഗത്തില് എത്ര
സത്സംഗങ്ങളിലാണ് പോകുന്നത്. കൃഷ്ണന്റെ ക്ഷേത്രത്തില്, ശ്രീനാഥന്റെ ക്ഷേത്രത്തില്,
അങ്ങനെ ഏതെല്ലാം ക്ഷേത്രത്തില് പോകും. യാത്രയില് പോലും എത്ര പേരാണ്
വ്യഭിചാരിയാകുന്നത്. ഇത്രയും ബുദ്ധിമുട്ടിയിട്ടും യാതൊരു ലാഭവുമില്ല. ഡ്രാമയില്
ഇതും അടങ്ങിയിട്ടുണ്ട് വീണ്ടും ഉണ്ടാകും. നിങ്ങളുടെ ആത്മാവില് പാര്ട്ട്
നിറഞ്ഞിട്ടുണ്ട്. സത്യ-ത്രേതായുഗത്തില് എന്ത് പാര്ട്ട് കല്പം മുന്പ് ചെയ്തോ അത്
തന്നെ വീണ്ടും കളിക്കും. സ്ഥൂലബുദ്ധിയുള്ളവര് ഇതും മനസ്സിലാക്കില്ല. ആര്ക്കാണോ
സൂക്ഷ്മ ബുദ്ധിയുള്ളത് അവര്ക്ക് നല്ല രീതിയില് മനസ്സിലാക്കി, മനസ്സിലാക്കി
കൊടുക്കാന് സാധിക്കും. അവര്ക്ക് ഉള്ളില് അനുഭവം ഉണ്ടാകും ഈ അനാദി നാടകം
ഉണ്ടാക്കിയിട്ടുള്ളതാണ്. ഇത് പരിധിയില്ലാത്ത നാടകമാണെന്ന് ലോകത്തില് ആരും
മനസ്സിലാക്കുന്നില്ല. ഇതിനെ മനസ്സിലാക്കുന്നതിലും സമയമെടുക്കുന്നു. ഓരോകാര്യവും
വിസ്താരത്തില് മനസ്സിലാക്കി തന്ന ശേഷം പറയുന്നു - മുഖ്യമായുള്ളത് ഓര്മ്മയുടെ
യാത്രയാണ്. സെക്കന്റില് ജീവന്മുക്തിയെന്നും പറഞ്ഞിട്ടുണ്ട്. ഒപ്പം ഈ
മഹിമയുമുണ്ട് ജ്ഞാനത്തിന്റെ സാഗരമാണ്. മുഴുവന് സാഗരത്തെ മഷിയാക്കിയാലും, മരങ്ങളെ
പേനയാക്കിയാലും, ഭൂമിയെ കടലാസാക്കിയാലും... അവസാനം കണ്ടെത്താന് സാധിക്കില്ല.
തുടക്കം മുതലേ നിങ്ങള് എത്രയാണ് എഴുതുന്നത്. ധാരാളം പേപ്പര് ഉപയോഗിച്ചിരിക്കും.
നിങ്ങള്ക്ക് ക്ഷീണിക്കേണ്ട ആവശ്യമില്ല. മുഖ്യമായുള്ളത് അള്ളാഹുവാണ്. ബാബയെ
ഓര്മ്മിക്കുക. ഇവിടെയും നിങ്ങള് വരുന്നത് ശിവബാബയുടെ അടുത്താണ്. ശിവബാബ ഇതില്
പ്രവേശിച്ച് എത്ര സ്നേഹത്തോടെയാണ് നിങ്ങളെ പഠിപ്പിക്കുന്നത്. ഒരു
പൊങ്ങച്ചവുമില്ല. ബാബ പറയുന്നു ഞാന് വരുന്നതേ പഴയ ശരീരത്തിലാണ്. എത്ര
സാധാരണമായാണ് ശിവബാബ വന്ന് പഠിപ്പിക്കുന്നത്. ഒരു അഹങ്കാരവുമില്ല. ബാബ പറയുന്നു
നിങ്ങള് എന്നോട് പറഞ്ഞത് തന്നെ പഴയ ലോകത്തില് പഴയ ശരീരത്തിലേക്ക് വരാനാണ്, വന്ന്
ഞങ്ങള്ക്ക് പഠിപ്പ് നല്കൂ. സത്യയുഗത്തില് വിളിക്കുന്നില്ല അതായത് വന്ന്
വജ്ര-രത്നങ്ങളുടെ കൊട്ടാരത്തിലിരിക്കൂ, ഭക്ഷണം മുതലായവ സ്വീകരിക്കൂ... ശിവബാബ
ഭക്ഷണം സ്വീകരിക്കാറേയില്ല. മുന്പ് വിളിച്ചിരുന്നു അതായത് വന്ന് ഭോജനം കഴിക്കൂ.
36 പ്രകാരത്തിലുള്ള ഭക്ഷണം കഴിപ്പിച്ചിരുന്നു, ഇത് വീണ്ടും ഉണ്ടാകും. ഇതും
ചരിത്രമെന്ന് പറയും. കൃഷ്ണന്റെ ചരിത്രമാണോ? കൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനാണ്.
കൃഷ്ണനെ പതിത-പാവനനെന്ന് പറയില്ല. സത്യയുഗത്തില് ഇവര് വിശ്വത്തിന്റെ
അധികാരിയായത് എങ്ങനെയാണ് അതും നിങ്ങള്ക്കറിയാം. മനുഷ്യര് ഘോരമായ അന്ധകാരത്തിലാണ്.
ഇപ്പോള് നിങ്ങള് അതിപ്രകാശത്തിലാണ്. ബാബ വന്ന് രാത്രിയെ പകലാക്കുന്നു. അര കല്പം
നിങ്ങളാണ് രാജ്യം ഭരിക്കുന്നത് എത്ര സന്തോഷമുണ്ടായിരിക്കണം.
എപ്പോള് ഒരു കര്മ്മേന്ദ്രിയവും ചതിക്കുന്നില്ലയോ അപ്പോള് നിങ്ങളുടെ ഓര്മ്മയുടെ
യാത്ര പൂര്ത്തിയാകും. കര്മ്മാതീത അവസ്ഥയാകുമ്പോള് ഓര്മ്മയുടെ യാത്ര പൂര്ത്തിയാകും.
ഇപ്പോള് പൂര്ത്തിയായിട്ടില്ല. ഇപ്പോള് നിങ്ങള്ക്ക് പുരുഷാര്ത്ഥം ചെയ്യണം.
പ്രതീക്ഷയറ്റവരാകരുത്. സേവനം തന്നെ സേവനമായിരിക്കണം. ബാബയും വൃദ്ധ ശരീരത്തില്
വന്ന് സേവനം ചെയ്തുകൊണ്ടിരിക്കുകയല്ലേ. ബാബ ചെയ്യുന്നവനും
ചെയ്യിപ്പിക്കുന്നവനുമാണ്. കുട്ടികളെ പ്രതി എത്ര ചിന്തയാണുള്ളത് - ഇതുണ്ടാക്കണം,
വീട് കെട്ടണം. ഏതുപോലെയാണോ ലൗകീക അച്ഛന് പരിധിയുള്ള ചിന്ത ഉണ്ടായിരിക്കുന്നത്,
അതുപോലെ പാരലൗകീക അച്ഛന് പരിധിയില്ലാത്ത ചിന്തയുണ്ട്. നിങ്ങള് കുട്ടികളുടെ സേവനം
ചെയ്യണം. ദിനം-പ്രതിദിനം കൂടുതല് എളുപ്പമാകും. എത്രത്തോളം വിനാശത്തിന്
സമീപത്തേക്ക് വന്നുകൊണ്ടിരിക്കുന്നോ അത്രയും ശക്തി വന്നുകൊണ്ടിരിക്കും.
പാടിയിട്ടുണ്ട് ഭീഷ്മപിതാമഹന് തുടങ്ങിയവര്ക്കും അവസാനം അമ്പേല്ക്കും. ഇപ്പോള്
അമ്പേല്ക്കുകയാണെങ്കില് വളരെ ബഹളമാകും. അത്രയും തിരക്ക് വരും കാര്യമേ പറയേണ്ട.
പറയാറില്ലേ - തല ചൊറിയാന് പോലുമുള്ള സമയമില്ല. അങ്ങനെ ആരും ഉണ്ടായിരിക്കില്ല.
എന്നാല് തിരക്ക് വരുമ്പോള് പിന്നീട് ഇങ്ങനെ പറയാറുണ്ട്. എപ്പോള് ഇവര്ക്ക്
അമ്പേല്ക്കുമോ അപ്പോള് നിങ്ങളുടെ പ്രഭാവം പുറത്ത് വരും. എല്ലാ കുട്ടികള്ക്കും
ബാബയുടെ പരിചയം ലഭിക്കണമല്ലോ.
നിങ്ങള്ക്ക് 3 അടി മണ്ണില് പോലും ഈ അവിനാശീ ഹോസ്പിറ്റലും ഗോഡ്ലി
യൂണിവേഴ്സിറ്റിയും തുറക്കാന് സാധിക്കും. പണമില്ലെങ്കിലും കുഴപ്പമില്ല.
ചിത്രങ്ങള് നിങ്ങള്ക്ക് ലഭിക്കും. സേവനത്തില് മാനം-അപമാനം, ദുഃഖം-സുഖം,
ചൂട്-തണുപ്പ്, എല്ലാം സഹിക്കണം. ആരെയെങ്കിലും വജ്ര സമാനമാക്കുന്നത് എന്താ ചെറിയ
കാര്യമാണോ! എന്താ ബാബ എപ്പോഴെങ്കിലും ക്ഷീണിക്കാറുണ്ടോ? പിന്നെ
നിങ്ങളെന്തുകൊണ്ടാണ് ക്ഷീണിക്കുന്നത്. ശരി.
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
രാവിലത്തെ സമയം മുക്കാല് മണിക്കൂര് വളരെ സ്നേഹത്തോടെയും താത്പര്യത്തോടെയും
പഠിത്തം പഠിക്കണം. ബാബയുടെ ഓര്മ്മയില് ഇരിക്കണം. ഓര്മ്മയുടെ ഇങ്ങനെയുള്ള
പുരുഷാര്ത്ഥമായിരിക്കണം അതിലൂടെ എല്ലാ കര്മ്മേന്ദ്രിയങ്ങളും വശത്താകണം.
2) സേവനത്തില് ദുഃഖം-സുഖം,
മാനം-അപമാനം, ചൂട്-തണുപ്പ് എല്ലാം സഹിക്കണം. ഒരിക്കലും സേവനത്തില് ക്ഷീണിക്കരുത്.
3 അടിമണ്ണില് ഹോസ്പിറ്റല് കം യൂണിവേഴ്സിറ്റി തുറന്ന് വജ്ര സമാനമാക്കുന്നതിന്റെ
സേവനം ചെയ്യണം.
വരദാനം :-
സത്യമായ
ആത്മീയ സ്നേഹത്തിന്റെ അനുഭൂതി ചെയ്യിപ്പിക്കുന്ന മാസ്റ്റര് സ്നേഹ സാഗരനായി
ഭവിക്കട്ടെ.
സാഗരത്തിന്റെ തീരത്ത്
പോകുമ്പോള് ശീതളതയുടെ അനുഭവം ഉണ്ടാകുന്നു, അതേപോലെ നിങ്ങള് കുട്ടികള് മാസ്റ്റര്
സ്നേഹസാഗരനാകൂ, എങ്കില് ഏത് ആത്മാവ് താങ്കളുടെ സമീപത്ത് വന്നാലും അവര് അനുഭവം
ചെയ്യണം, അതായത് മാസ്റ്റര് സ്നേഹ സാഗരത്തിന്റെ അലകള് സ്നേഹത്തിന്റെ അനുഭൂതി
ചെയ്യിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്തുകൊണ്ടെന്നാല് ഇന്നത്തെ ലോകം സത്യമായ
ആത്മീയ സ്നേഹത്തിന് വേണ്ടി ദാഹാര്ത്തരാണ്. സ്വാര്ത്ഥ സ്നേഹം കണ്ട്-കണ്ട് ആ
സ്നേഹത്തില് നിന്ന് മനസ്സ് ഉപരാമമായിരിക്കുന്നു. അതുകൊണ്ട് ആത്മീയ സ്നേഹത്തിന്റെ
ഒരല്പനേരത്തെ അനുഭൂതിയെപ്പോലും ജീവിതത്തിന്റെ അഭയസ്ഥാനമെന്ന് മനസ്സിലാക്കും.
സ്ലോഗന് :-
ജ്ഞാനധനത്താല് നിറഞ്ഞിരിക്കൂ എങ്കില് സ്ഥൂലധനത്തിന്റെ പ്രാപ്തി സ്വതവേ
ഉണ്ടായിക്കൊണ്ടിരിക്കും.
അവ്യക്ത സൂചനകള്-
സങ്കല്പ്പ ശക്തി സംഭരിച്ച് ശ്രേഷ്ഠ സേവനത്തിന് നിമിത്തമാകൂ.
സത്യയുഗീ
സൃഷ്ടിയെക്കുറിച്ച് പറയാറുണ്ട്- ഒരു രാജ്യം, ഒരു ധര്മ്മമെന്ന്, അതേപോലെത്തന്നെ
ഇപ്പോള് സ്വരാജ്യത്തിലും ഒരു രാജ്യം അതായത് സ്വയത്തിന്റെ സൂചനയനുസരിച്ച്
എല്ലാവരും നടക്കുന്നവരാകണം. മനസ്സ് തന്റെ തന്നിഷ്ടം നടത്തരുത്, ബുദ്ധി അതിന്റെ
നിര്ണ്ണയ ശക്തിയുടെ ചഞ്ചലതയില് വരരുത്. സംസ്കാരം ആത്മാവിനെ നട്ടം
തിരിപ്പിക്കുന്നതാകരുത്, അപ്പോള് പറയാം ഒരു ധര്മ്മം ഒരു രാജ്യം. അതിനാല്
അങ്ങനെയുള്ള നിയന്ത്രണശക്തി ധാരണ ചെയ്യൂ, ഇത് തന്നെയാണ് പരിധിയില്ലാത്ത
സേവനത്തിനുള്ള മാര്ഗ്ഗം.