23.08.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ-ബാബവന്നിരിക്കുന്നുനിങ്ങളെജ്ഞാനര
ത്നങ്ങള്കൊണ്ട്അലങ്കരിച്ച്തിരിച്ച്വീട്ടിലേ
ക്ക്കൊണ്ടുപോകുന്നതിന്, പിന്നീട്രാജധാനിയിലേക്ക്അയക്കും
അതുകൊണ്ട്അപാരസന്തോഷത്തില്കഴിയൂ, ഒരുബാബയെമാത്രംസ്നേഹിക്കൂ

ചോദ്യം :-
തന്റെ ധാരണയെ ഉറപ്പുള്ളതാക്കി മാറ്റിന്നതിന്റെ ആധാരം എന്താണ്?

ഉത്തരം :-
തന്റെ ധാരണയെ ഉറപ്പുള്ളതാക്കി മാറ്റുന്നതിന് വേണ്ടി സദാ ഇത് പക്കയാക്കൂ അതായത് ഇന്നത്തെ ദിവസം എന്ത് കടന്നുപോയോ നല്ലതായിരുന്നു വീണ്ടും കല്പത്തിന് ശേഷം സംഭവിക്കും. എന്ത് സംഭവിച്ചോ കല്പം മുന്പും ഇതുപോലെ സംഭവിച്ചിരുന്നു, ഒന്നും തന്നെ പുതിയതല്ല. ഈ യുദ്ധവും അയ്യായിരം വര്ഷങ്ങള്ക്ക് മുന്പും നടന്നിരുന്നു, വീണ്ടും തീര്ച്ചയായും ഉണ്ടാകും. ഈ വൈക്കോല്കൂനയുടെ വിനാശം സംഭവിക്കുക തന്നെ ചെയ്യും.... ഇങ്ങനെ ഓരോ നിമിഷവും ഡ്രാമയുടെ സ്മൃതിയില് കഴിയുകയാണെങ്കില് ധാരണ ഉറപ്പുള്ളതായിക്കൊണ്ടിരിക്കും.

ഓംശാന്തി.  
കുട്ടികള് മുന്പും ദൂരദേശത്ത് നിന്ന് പരദേശത്തേക്ക് വന്നിട്ടുണ്ട്. ഇപ്പോള് ഈ പരദേശത്തില് ദുഃഖികളാണ് അതുകൊണ്ട് വിളിക്കുന്നു തന്റെ ദേശത്തേക്ക് വീട്ടിലേക്ക് കൊണ്ടുപോകൂ. ഇത് നിങ്ങളുടെ വിളിയല്ലേ. വളരെ കാലമായി ഓര്മ്മിച്ചു വന്നു അതുകൊണ്ട് ബാബയും വളരെ സന്തോഷത്തോടെ വരുന്നു. അറിയാം ഞാന് എന്റെ കുട്ടികളുടെ അടുത്തേക്ക് പോകുകയാണ്. ഏത് കുട്ടികളാണോ കാമചിതയിലിരുന്ന് കത്തിപ്പോയത് അവരെ തന്റെ വീട്ടിലേക്ക് കൊണ്ട് വരും പിന്നീട് രാജധാനിയിലേക്ക് അയക്കുകയും ചെയ്യും. അതിനായി ജ്ഞാനം കൊണ്ട് അലങ്കരിക്കുകയും ചെയ്യും. കുട്ടികള്ക്കും ബാബയെക്കാളും സന്തോഷമുണ്ടായിരിക്കണം. ബാബ എപ്പോള് വരുന്നോ അപ്പോള് ബാബയുടേതാകണം. ബാബയെ വളരെ സ്നേഹിക്കണം. ബാബ ദിവസവും മനസ്സിലാക്കിത്തരുന്നു, ആത്മാവല്ലേ സംസാരിക്കുന്നത്. ബാബാ അങ്ങ് അയ്യായിരം വര്ഷങ്ങള്ക്ക് ശേഷം ഡ്രാമയനുസരിച്ച് വന്നിരിക്കുന്നു, ഞങ്ങള്ക്ക് വളരെയധികം സന്തോഷത്തിന്റെ ഖജനാവ് ലഭിച്ചുകൊണ്ടിരിക്കുന്നു. ബാബാ അങ്ങ് ഞങ്ങളുടെ സഞ്ചി നിറച്ചുകൊണ്ടിരിക്കുന്നു, ഞങ്ങളെ നമ്മുടെ ശാന്തിധാം വീട്ടിലേക്ക് കൊണ്ട് പോകുന്നു പിന്നീട് രാജധാനിയിലേക്ക് അയക്കുന്നു. എത്ര അപാര സന്തോഷമുണ്ടായിരിക്കണം. ബാബ പറയുന്നു എനിക്ക് ഈ അന്യന്റെ രാജധാനിയിലേക്ക് തന്നെ വരണം. ബാബയുടേത് വളരെ മധുരവും അദ്ഭുതകരമായ പാര്ട്ടാണ്. വിശേഷിച്ചും എപ്പോഴാണോ ഈ പരദേശത്തില് വരുന്നത്. ഈ കാര്യങ്ങള് നിങ്ങള് ഇപ്പോള് മാത്രമാണ് മനസ്സിലാക്കുന്നത് പിന്നീട് ഈ ജ്ഞാനം പ്രായഃലോപമാകുന്നു. അവിടെ ആവശ്യം തന്നെയില്ല. ബാബ പറയുന്നു നിങ്ങള് എത്ര വിവേകശൂന്യരായിരിക്കുന്നു. നാടകത്തിലെ അഭിനേതാവായിട്ടും ബാബയെ അറിയുന്നില്ല! ആ ബാബ തന്നെയാണ് ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനും എന്നാല് എന്താണ് ചെയ്യുന്നത് എന്താണ് ചെയ്യിപ്പിക്കുന്നത് - ഇത് മറന്നിരിക്കുന്നു. മുഴുവന് പഴയ ലോകത്തെയും സ്വര്ഗ്ഗമാക്കുവാന് വരുന്നു എന്നിട്ട് ജ്ഞാനം നല്കുന്നു. ബാബ ജ്ഞാനത്തിന്റെ സാഗരമാണ് അപ്പോള് തീര്ച്ചയായും ജ്ഞാനം നല്കുന്ന കര്ത്തവ്യം ചെയ്യില്ലേ. പിന്നീട് നിങ്ങളെക്കൊണ്ട് മറ്റുള്ളവര്ക്കും സന്ദേശം നല്കുന്ന കര്ത്തവ്യം ചെയ്യിപ്പിക്കുന്നു, അതായത് ബാബ എല്ലാവരോടും പറയുകയാണ് ഇപ്പോള് ദേഹത്തിന്റെ ബോധം ഉപേക്ഷിച്ച് എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം നശിക്കും. ഞാന് ശ്രീമതം നല്കുകയാണ്. എല്ലാവരും തന്നെ പാപ ആത്മാക്കളാണ്. ഈ സമയം മുഴുവന് വൃക്ഷവും തമോപ്രധാനം, ജീര്ണ്ണാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. ഏതുപോലെയാണോ മുളങ്കാടിന് തീ പിടിക്കുകയാണെങ്കില് ഒറ്റയടിക്ക് തന്നെ എല്ലാം കത്തി അവസാനിക്കുന്നത്. തീയണക്കാന് കാട്ടില് വെള്ളം എവിടെ നിന്ന് വരാനാണ്. ഈ ഏതൊരു പഴയലോകമാണോ ഉള്ളത് ഇതിന് തീ പിടിക്കും. ബാബ പറയുന്നു - ഒന്നും തന്നെ പുതിയതല്ല. ബാബ നല്ല-നല്ല പോയന്റുകള് നല്കിക്കൊണ്ടിരിക്കുന്നു അത് നോട്ട് ചെയ്യണം. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് മറ്റു ധര്മ്മ സ്ഥാപകര് കേവലം തന്റെ ധര്മ്മം സ്ഥാപിക്കാനാണ് വരുന്നത്, അവരെ മെസഞ്ചര്, സന്ദേശകന് എന്നൊന്നും പറയാന് സാധിക്കില്ല. ഇതും വളരെ യുക്തിയോടെ എഴുതണം. ശിവബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുകയാണ് - എല്ലാവരും കുട്ടികളാണ്, സഹോദരങ്ങളാണ്. അതുകൊണ്ട് ഓരോ ചിത്രത്തിലും, ഓരോ വാക്യത്തിലും ഇങ്ങനെ തീര്ച്ചയായും എഴുതണം - ശിവബാബ ഇങ്ങനെ മനസ്സിലാക്കിത്തരുന്നു. ബാബ പറയുന്നു - കുട്ടികളേ, ഞാന് വന്ന് സത്യയുഗീ ആദി സനാതന ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു, അതില് 100 ശതമാനം സുഖം-ശാന്തി-പവിത്രത എല്ലാമുണ്ട് അതുകൊണ്ടാണ് അതിനെ ഹെവന്(സ്വര്ഗ്ഗം) എന്നുപറയുന്നത്. അവിടെ ദുഃഖത്തിന്റെ പേരില്ല. ബാക്കി ഏതെല്ലാം ധര്മ്മങ്ങളുണ്ടോ അതിന്റെയെല്ലാം വിനാശം നടത്തിക്കാന് നിമിത്തമാകുന്നു. സത്യയുഗത്തിലുള്ളത് ഒരേയൊരു ധര്മ്മമാണ്. അതാണ് പുതിയ ലോകം. പഴയലോകത്തെ വിനാശം ചെയ്യിപ്പിക്കുന്നു. ഇങ്ങനെയുള്ള കര്ത്തവ്യം മറ്റാരും ചെയ്യുന്നില്ല. പറയാറുണ്ട് ശങ്കരനിലൂടെ വിനാശം. വിഷ്ണുവും ലക്ഷ്മീ-നാരായണന് തന്നെയാണ്. പ്രജാപിതാ ബ്രഹ്മാവും ഇവിടെത്തന്നെയാണ്. ഇദ്ദേഹം തന്നെയാണ് പതിതത്തില് നിന്ന് പാവന ഫരിസ്തയാകുന്നത് അതുകൊണ്ടാണ് പിന്നീട് ബ്രഹ്മ ദേവത എന്നുപറയുന്നത്. ഇദ്ദേഹത്തിലൂടെയാണ് ദേവീ-ദേവതാ ധര്മ്മം സ്ഥാപിക്കപ്പെടുന്നത്. ഈ ബ്രഹ്മാബാബ തന്നയാണ് ദേവീ-ദേവതാ ധര്മ്മത്തിന്റെ ആദ്യത്തെ രാജകുമാരനാകുന്നത്. അതുകൊണ്ട് ബ്രഹ്മാവിലൂടെ സ്ഥാപന, ശങ്കരനിലൂടെ വിനാശം. ചിത്രം കാണിച്ച് കൊടുക്കേണ്ടേ. മനസ്സിലാക്കിക്കൊടുക്കാന് വേണ്ടിയാണ് ഈചിത്രങ്ങള് ഉണ്ടാക്കിയിട്ടുള്ളത്. ഇതിന്റെ അര്ത്ഥം ആര്ക്കും തന്നെ അറിയില്ല. സ്വദര്ശനചക്രധാരിയുടേയും അര്ത്ഥം മനസ്സിലാക്കിത്തന്നിട്ടുണ്ട് - പരംപിതാ പരമാത്മാവിന് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെ അറിയാം. ബാബയില് എല്ലാ ജ്ഞാനവുമുണ്ട് അപ്പോള് സ്വദര്ശന ചക്രധാരിയായില്ലേ. അറിയുന്നുണ്ട് ഞാന് തന്നെയാണ് ഈ ജ്ഞാനം കേള്പ്പിക്കുന്നുണ്ട്. ബാബ ഇങ്ങനെ പറയില്ല എനിക്ക് കമല പുഷ്പ സമാനമാകണം. സത്യയുഗത്തില് നിങ്ങള് കമല പുഷ്പ സമാനമായി ത്തന്നെയാണ് ജീവിക്കുന്നത്. സന്യാസികളെ പ്രതി ഇങ്ങനെ പറയില്ല. അവരാണെങ്കില് കാട്ടിലേക്ക് പോകുന്നു. ബാബ പറയുന്നു ആദ്യം അവരും പവിത്രവും സതോപ്രധാനവുമായിരിക്കും. ഭാരതത്തെ പവിത്രതയുടെ ബലത്തിലൂടെ താങ്ങിനിര്ത്തുന്നു. ഭാരതം പോലെ പവിത്രമായ ദേശം മറ്റൊന്നില്ല. ഏതുപോലെയാണോ ബാബയുടെ മഹിമയുള്ളത് അതുപോലെ ഭാരതത്തിനും മഹിമയുണ്ട്. ഭാരതം സ്വര്ഗ്ഗമായിരുന്നു, ഈ ലക്ഷ്മീ-നാരായണന് രാജ്യം ഭരിച്ചിരുന്നു പിന്നീട് എവിടെപ്പോയി. ഇതിപ്പോള് നിങ്ങള്ക്കറിയാം മറ്റാരുടെയും ബുദ്ധില് ഉണ്ടായിരിക്കില്ല അതായത് ഈ ദേവതകള് തന്നെയാണ് 84 ജന്മങ്ങള് എടുത്ത് പൂജാരിയാകുന്നത്. ഇപ്പോള് നിങ്ങള്ക്ക് മുഴുവന് ജ്ഞാനവുമുണ്ട്, ഇപ്പോള് നമ്മള് പൂജ്യ ദേവീ-ദേവതയാകുകയാണ് പിന്നീട് പൂജാരി മനുഷ്യനാകും. മനുഷ്യന് മനുഷ്യന് തന്നെയായിരിക്കും. പലപല തരത്തിലുള്ള ചിത്രങ്ങള് ഉണ്ടാക്കുന്നുണ്ട് അങ്ങനെയുള്ള ഒരു മനുഷ്യനുമില്ല. ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലെ പരിധിയില്ലാത്ത ചിത്രങ്ങളാണ്. നിങ്ങളുടെ ജ്ഞാനം ഗുപ്തമാണ്. ഈ ജ്ഞാനം എല്ലാവരും സ്വീകരിക്കില്ല. ആര് ഈ ദേവീ-ദേവതാ ധര്മ്മത്തിന്റെ ഇലകളാണോ അവരേ സ്വീകരിക്കൂ. ബാക്കി ആരാണോ മറ്റുപലരേയും അംഗീകരിക്കുന്നത് അവര് കേള്ക്കില്ല. ആരാണോ ശിവന്റെയും ദേവതകളുടെയും ഭക്തി ചെയ്യുന്നത് അവരേ വരൂ. ആദ്യമാദ്യം എന്റെയും പൂജ ചെയ്യുന്നു, പിന്നീട് പൂജാരിയായി തന്റെയും പൂജ ചെയ്യുന്നു. അതുകൊണ്ട് ഇപ്പോള് സന്തോഷമുണ്ട് അതായത് നമ്മള് പൂജ്യരില് നിന്ന് പൂജാരിയായി, ഇപ്പോള് വീണ്ടും പൂജ്യരാകുന്നു. എത്ര സന്തോഷമാണ് ആഘോഷിക്കുന്നത്. ഇവിടെയാണെങ്കില് അല്പകാലത്തെ സന്തോഷമാണ് ആഘോഷിക്കുന്നത്. അവിടെയാണെങ്കില് നിങ്ങള്ക്ക് സദാ സന്തോഷമുണ്ടായിരിക്കും. ദീപാവലി ലക്ഷ്മിയെ വിളിക്കാനുള്ളതല്ല. ദീപാവലി നടക്കുന്നത് രാജ്യാരോഹണ സമയത്താണ്. ബാക്കി ഈ സമയം എന്തെല്ലാം ഉത്സവങ്ങളാണോ ആഘോഷിക്കുന്നത് അത് അവിടെ ഉണ്ടായിരിക്കില്ല. അവിടെ സുഖം തന്നെ സുഖമാണ്. ഈ ഒരേയൊരു സമയം മാത്രമാണ് നിങ്ങള് ആദി-മദ്ധ്യ- അന്ത്യത്തെ അറിയുന്നത്. ഈ എല്ലാ പോയന്റ്സും എഴുതൂ. സന്യാസിമാരുടേത് ഹഠയോഗമാണ്. ഇത് രാജയോഗമാണ്. ബാബ പറയുന്നു ഓരോ ഓരോ പേജിലും ശിവബാബയുടെ പേര് അവിടെയും ഇവിടെയുമെല്ലാം തീര്ച്ചയായും ഉണ്ടായിരിക്കണം. ശിവബാബ നമ്മള് കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്. നിരാകാരി ആത്മാക്കള് ഇപ്പോള് സാകാരത്തില് ഇരിക്കുന്നു. അപ്പോള് ബാബയും സാകാരത്തിലല്ലേ മനസ്സിലാക്കിത്തരിക. ആ ബാബ പറയുന്നു സ്വയം ആത്മാവെന്ന് മനസ്സിലാക്കി എന്നെ ഓര്മ്മിക്കൂ. കുട്ടികളോട് ശിവ ഭഗവാനുവാചയാണ്. സ്വയം ഇവിടെ സന്നിഹിതനല്ലേ. മുഖ്യ-മുഖ്യമായ പോയന്റുകള് പുസ്തകത്തില് ഇങ്ങനെ വ്യക്തമായി എഴുതിയിട്ടുണ്ടായിരിക്കണം അത് പഠിക്കുന്നതിലൂടെ സ്വയംതന്നെ അവര്ക്ക് ജ്ഞാനം വരണം. ശിവഭഗവാനുവാചയായതുകാരണം പഠിക്കുന്നതില് രസം വരും. ഇത് ബുദ്ധിയുടെ ജോലിയല്ലേ. ബാബയും ശരീരം ലോണായെടുത്ത് പിന്നീട് കേള്പ്പിക്കുകയല്ലേ, ഇദ്ദേഹത്തിന്റെ ആത്മാവും കേള്ക്കുന്നുണ്ട്. കുട്ടികള്ക്ക് വളരെയധികം ലഹരി ഉണ്ടായിരിക്കണം. ബാബയോട് വളരെയധികം സ്നേഹമുണ്ടായിരിക്കണം. ഈ കാണുന്നത് ബാബയുടെ രഥമാണ്, ഇത് വളരെ ജന്മങ്ങളുടെ അന്തിമത്തെ ജന്മമാണ്. ഇതില് പ്രവേശിച്ചിരിക്കുകയാണ്. ബ്രഹ്മാവിലൂടെ ഇവര് ബ്രാഹ്മണനാകുന്നു പിന്നീട് മനുഷ്യനില് നിന്ന് ദേവതയാകുന്നു. ചിത്രം എത്ര വ്യക്തമാണ്. ഇനി തന്റെ ചിത്രവും വെക്കൂ മുകളിലോ അരികിലോ ആയി ഡബിള് കിരീടമുള്ള ചിത്രവും വെക്കൂ. യോഗബലത്തിലൂടെ നമ്മള് ഇതാകുന്നു. മുകളില് ശിവബാബ. ആ ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് മനുഷ്യനില് നിന്ന് ദേവതയായിത്തീരുന്നു. തീര്ത്തും വ്യക്തമാണ്. വര്ണ്ണാഭമായ ചിത്രങ്ങളുടെ പുസ്തകം ഇങ്ങനെയായിരിക്കണം അത് കണ്ട് മനുഷ്യര് സന്തോഷിക്കണം. പിന്നീട് അതിലും കുറച്ച് ലളിതമായതും പാവപ്പെട്ടവര്ക്കായി പ്രിന്റ്ചെയ്യാം. വലുതില് നിന്ന് ചെറുതാക്കാനും, ചെറുതില് നിന്ന് വലുതാക്കാനും സാധിക്കണം, രഹസ്യം അതില് വരണം. ഗീതയുടെ ഭഗവാന് ആരെന്ന ചിത്രമാണ് മുഖ്യം. ഒരു ഗീതയില് കൃഷ്ണന്റെ ചിത്രം, അടുത്ത ഗീതയില് ത്രിമൂര്ത്തിയുടെ ചിത്രം നല്കുന്നതിലൂടെ മനുഷ്യര്ക്ക് മനസ്സിലാക്കാന് എളുപ്പമാകും. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികള് ബ്രാഹ്മണര് ഇവിടെയാണ്. പ്രജാപിതാ ബ്രഹ്മാവ് സൂക്ഷ്മവതനത്തിലാകുക സാധ്യമല്ല. പറയാറുണ്ട് ബ്രഹ്മ ദേവതായ നമഃ, വിഷ്ണു ദേവതായ നമഃ ഇപ്പോള് ദേവത ആരാണ്! ദേവതകള് ഇവിടെ രാജ്യം ഭരിച്ചിരുന്നു. ദേവതാ ധര്മ്മം ഉള്ളതാണല്ലോ. അതുകൊണ്ട് ഇതെല്ലാം നല്ല രീതിയില് മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. ബ്രഹ്മാവില് നിന്ന് വിഷ്ണു, വിഷ്ണുവില് നിന്ന് ബ്രഹ്മാവ് രണ്ടു പേരും ഇവിടെയാണ്. ചിത്രമുണ്ടെങ്കില് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. ഏറ്റവും ആദ്യം അള്ളാഹുവിനെ തെളിയിക്കൂ എങ്കില് എല്ലാ കാര്യങ്ങളും വ്യക്തമാകും. പോയന്റ്സുകള് ധാരാളമുണ്ട് മറ്റെല്ലാവരും ധര്മ്മം സ്ഥാപിക്കാനാണ് വരുന്നത്. ബാബ സ്ഥാപനയും വിനാശവും രണ്ടും ചെയ്യിക്കുന്നു. എല്ലാം സംഭവിക്കുന്നത് ഡ്രാമയനുസരിച്ച് തന്നെയാണ്. ബ്രഹ്മാവിന് സംസാരിക്കാന് സാധിക്കുമോ, വിഷ്ണുവിന് സംസാരിക്കാന് സാധിക്കുമോ? സൂക്ഷ്മവതനത്തില് എന്ത് സംസാരിക്കും. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഇവിടെ നിങ്ങള് മനസ്സിലാക്കി ട്രാന്സ്ഫറാകുന്നു, ഉയര്ന്ന ക്ലാസ്സിലേക്ക്. ക്ലാസ്സ്തന്നെ വേറെയാണ് ലഭിക്കുന്നത്. മൂലവതനത്തില് ആരും അവിടെത്തന്നെ ഇരിക്കില്ല. പിന്നീട് അവിടെ നിന്ന് നമ്പറനുസരിച്ച് വരേണ്ടതുണ്ട്. ഏറ്റവും ആദ്യം മുഖ്യമായ കാര്യം ഒന്നുമാത്രമാണ് അതില് ശക്തി നല്കണം. കല്പം മുന്പും ഇങ്ങനെ നടന്നിരുന്നു. ഈ സെമിനാര് മുതലായവയും ഇതുപോലെ തന്നെ കല്പം മുന്പും നടന്നിരുന്നു. ഇതുപോലെ തന്നെ പോയന്റ്സ് വന്നിരുന്നു. ഇന്നത്തെ ദിവസം എന്ത് കടന്നുപോയോ നല്ലതായിരുന്നു വീണ്ടും അയ്യായിരം വര്ഷങ്ങള്ക്ക് ശേഷം ഇതുപോലെ തന്നെ സംഭവിക്കും. ഇങ്ങനെയിങ്ങനെ സ്വയം ധാരണ ചെയ്ത് ഉറച്ചവരായിക്കൊണ്ടിരിക്കൂ. ബാബ പറഞ്ഞിരുന്നു മാഗസിനിലുമിടൂ - ഈ യുദ്ധം മുന്പും നടന്നിരുന്നു, നത്തിങ്ങ് ന്യൂ. അയ്യായിരം വര്ഷങ്ങള്ക്ക് മുന്പും ഇതുപോലെ സംഭവിച്ചിരുന്നു. ഈ കാര്യങ്ങള് നിങ്ങള് മാത്രമാണ് മനസ്സിലാക്കുന്നത്. പുറമെയുള്ളവര്ക്ക് മനസ്സിലാക്കാന് സാധിക്കില്ല. കേവലം പറയും കാര്യങ്ങളെല്ലാം അദ്ഭുതകരമാണ്. ശരി, എപ്പോഴെങ്കിലും പോയി മനസ്സിലാക്കാം. ശിവ ഭഗവാനുവാചാ കുട്ടിള്ക്കായി ഇങ്ങനെ-ഇങ്ങനെയുള്ള കാര്യങ്ങള് ഉണ്ടായിരിക്കുകയാണെങ്കില് വന്ന് മനസ്സിലാക്കുകും ചെയ്യും. പേരെഴുതി വച്ചിട്ടുണ്ട് പ്രജാപിതാ ബ്രഹ്മാകുമാര്-കുമാരിമാര്. പ്രജാപിതാ ബ്രഹ്മാവിലൂടെ മാത്രമാണ് ബ്രാഹ്മണരെ രചിക്കുന്നത്. ബ്രാഹ്മണ ദേവീ-ദേവതാ നമഃ എന്ന് പറയാറില്ലേ. ഏത് ബ്രാഹ്മണര്? നിങ്ങള്ക്ക് ബ്രാഹ്മണര്ക്ക് പോലുംബ്രഹ്മാവിന്റെ സന്താനം ആരാണെന്ന് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും . പ്രജാപിതാ ബ്രഹ്മാവിന് ഇത്രയും കുട്ടികളുണ്ട് അപ്പോള് തീര്ച്ചയായും ഇവിടെ ദത്തെടുക്കപ്പെട്ടതായിരിക്കും. ആര് നമ്മുടെ കുലത്തിലേതായിരിക്കുമോ അവര് നല്ല രീതിയില് മനസ്സിലാക്കും. നിങ്ങള് ബാബയുടെ കുട്ടികളായിരിക്കുന്നു. ബാബ ബ്രഹ്മാവിനെയും ദത്തെടുത്തതാണ്. അല്ലെങ്കില് ശരീരമാകുന്ന വസ്തു എവിടെ നിന്ന് വരും. ബ്രാഹ്മണര് ഈ കാര്യങ്ങളെ മനസ്സിലാക്കും, സന്യാസി മനസ്സിലാക്കില്ല. അജ്മീറില് ബ്രാഹ്മരാണുള്ളത് അതുപോലെ ഹരിദ്വാറില് നിറയെ സന്യാസിമാരാണ്. വഴികാട്ടികളായി ബ്രാഹ്മണരുണ്ടായിരിക്കും. എന്നാല് അവര് ഭോഗികളായിരിക്കും. അവരോട് പറയൂ നിങ്ങള് ഭൗതീക വഴികാട്ടികളാണ്. ഇപ്പോള് ആത്മീയ വഴികാട്ടികളാകൂ. നിങ്ങളുടെ പേരും പണ്ഢവരെന്നാണ് (വഴികാട്ടികള്). പാണ്ഢവസേനയെയും മനസ്സിലാക്കുന്നില്ല. ബാബയാണ് പാണ്ഢവരുടെ തലവന്. പറയുന്നു അല്ലയോ കുട്ടികളേ എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് വികര്മ്മം നശിക്കും ഒപ്പം വീട്ടിലേക്ക് എത്തുകയും ചെയ്യും. പിന്നീട് അമരപുരിയിലേക്കുള്ള വലിയ യാത്രയായിരിക്കും. മൂലവതനത്തിലേക്കുള്ള യാത്രയും എത്ര വലുതായിരിക്കും. സര്വ്വാത്മാക്കളും പോകും. തേനീച്ചക്കൂട്ടം പോകാറില്ലേ . തേനീച്ചകളുടെ റാണി പറക്കുകയാണെങ്കില് അതിന് പിറകെ എല്ലാം പറക്കുന്നു. അദ്ഭുതമല്ലേ. എല്ലാ ആത്മാക്കളും കൊതുകുകളെപ്പോലെ പോകും. ശിവന്റെ വിവാഹ ഘോഷയാത്രയില്ലേ. നിങ്ങളെല്ലാവരും വധുക്കളാണ്. ഞാന് വരന് വന്നിരിക്കുന്നു എല്ലാവരെയും കൊണ്ടു പോകാന്. നിങ്ങള് വൃത്തിഹീനമായിരിക്കുന്നു അതുകൊണ്ട് അലങ്കരിച്ചാണ് കൂടെ കൊണ്ട് പോകുക. ആരെങ്കിലും അലങ്കൃതരാകുന്നില്ലെങ്കില് ശിക്ഷ അനുഭവിക്കും. പോകണം എന്നത് തീര്ച്ചയാണ്. കാശീ കല്വട്ടില് പോലും മനുഷ്യര് മരിക്കുകയാണെങ്കില് സെക്കന്റില് എത്ര ശിക്ഷകളാണ് അനുഭവിക്കുന്നത്. മനുഷ്യര് നിലവിളിച്ചുകൊണ്ടേയിരിക്കുന്നു. ഇതും അങ്ങനെയാണ്, മനസ്സിലാക്കും ഞാന് ജന്മ-ജന്മാന്തരത്തെ ദുഃഖത്തിന്റെ ശിക്ഷ അനുഭവിക്കുകയാണ്. ദുഃഖത്തിന്റെ അനുഭവം അങ്ങനെയായിരിക്കും. ജന്മ-ജന്മാന്തരത്തെ പാപത്തിന്റെ ശിക്ഷ ലഭിക്കുന്നതുപോലെയായിരിക്കും. എത്രത്തോളം ശിക്ഷ അനുഭവിക്കുന്നോ അത്രയും പദവി കുറയും അതുകൊണ്ടാണ് ബാബ പറയുന്നത് യോഗബലത്തിലൂടെ കര്മ്മ-കണക്ക് സമാപ്തമാക്കൂ. ഓര്മ്മയിലൂടെ സമ്പാദ്യം ഉണ്ടാക്കിക്കൊണ്ടേ പോകൂ. ജ്ഞാനം വളരെ സഹജമാണ്. ഇപ്പോള് ഓരോ കര്മ്മവും ജ്ഞാനയുക്തമായി ചെയ്യണം. ദാനവും പാത്രം നോക്കി നല്കണം. പാപാത്മാക്കള്ക്ക് ദാനം നല്കുന്നതിലൂടെ പിന്നീട് നല്കുന്നവരിലും അതിന്റെ പ്രഭാവമുണ്ടാകുന്നു. അവരും പാപാത്മാക്കളായിത്തീരുന്നു. ആ പണവും കൊണ്ട് പോയി പിന്നീട് പാപം ചെയ്യുന്നവര്ക്ക് ഒരിക്കലും നല്കരുത്. പാപാത്മാക്കള്ക്ക് കൊടുക്കാന് ധാരാളം പേര് ലോകത്തിലിരിക്കുന്നുണ്ട്. ഇപ്പോള് നിങ്ങള്ക്ക് അങ്ങനെ ചെയ്യേണ്ടതില്ല. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഇപ്പോള് ഓരോ കര്മ്മവും ജ്ഞാനയുക്തമായി ചെയ്യണം, പാത്രം നോക്കി മാത്രം ദാനം നല്കണം. പാപാത്മാക്കളുമായി ഇപ്പോള് പണം മുതലായവയുടെ ഒരു കൊടുക്കല്-വാങ്ങലും നടത്തരുത്. യോഗബലത്തിലൂടെ ഇപ്പോള് എല്ലാ കര്മ്മ-കണക്കുകളും തീര്ക്കണം.

2) ഇപ്പോള് സന്തോഷത്തില് കഴിയുന്നതിന് വേണ്ടി സ്വയം തന്നോട് സംസാരിക്കണം-ബാബ, അങ്ങ് വന്നിരിക്കുന്നു ഞങ്ങള്ക്ക് അപാര സന്തോഷത്തിന്റെ ഖജനാവ് നല്കുന്നതിന്, അങ്ങ് ഞങ്ങളുടെ സഞ്ചി നിറച്ചുകൊണ്ടിരിക്കുന്നു, അങ്ങയോടൊപ്പം ഞങ്ങള് ആദ്യം ശാന്തിധാമത്തിലേക്ക് പോകും പിന്നീട് നമ്മുടെ രാജധാനിയിലേക്ക് വരും.

വരദാനം :-
സമസ്യകളെ പരിഹാരസ്വരൂപത്തിലേക്ക് പരിവര്ത്തനം ചെയ്യുന്ന വിശ്വകല്യാണകാരിയായി ഭവിക്കട്ടെ.

ഞാന് വിശ്വമംഗളകാരിയാണ് ...ഇപ്പോള് ഈ ശ്രേഷ്ഠഭാവനയുടേയും,ശ്രേഷ്ഠകാമനയുടേയും സംസ്ക്കാരത്തെ ഇമര്ജ് ചെയ്യൂ.ഈ ശ്രേഷ്ഠസംസ്ക്കാരത്തിനുമുന്നില് പരിധിയുള്ള സംസ്ക്കാരങ്ങള് താനേ സമാപ്തമാകും,പ്രശ്നങ്ങള് പരിഹാരസ്വരൂപത്തിലേക്ക് പരിവര്ത്തനപ്പെടും.ഇനി യുദ്ധത്തില് സമയം കളയരുത് മറിച്ച് വിജയിയുടെ സംസ്ക്കാരത്തെ ഇമര്ജ് ചെയ്യൂ ഇപ്പോള് എല്ലാം സേവനങ്ങളില് ഉപയോഗിച്ചാല് പരിശ്രമത്തില് നിന്നും മുക്തമാകാം.പ്രശ്നങ്ങളിലേക്ക് വരുന്നതിനുപകരം ദാനം നല്കൂ,വരദാനം നല്കൂ എങ്കില് അവനവനെ ബാധിച്ച ഗ്രഹണം സമാപ്തമാകും.

സ്ലോഗന് :-
മറ്റുള്ളവരുടെ കുറവുകളേയും ദുര്ബലതകളേയും വര്ണിക്കുന്നതിനുപകരം ഗുണസ്വരൂപമാകൂ,ഗുണങ്ങളുടെ മാത്രം വര്ണന ചെയ്യൂ.

അവ്യക്തസൂചന-സഹജയോഗിയായി മാറണമെങ്കില് പരമാത്മാ സ്നേഹത്തിന്റെ അനുഭവിയായി മാറൂ..

ബാബക്ക് കുട്ടികളോട് ഇത്രയധികം സ്നേഹമുണ്ട്,അതിനാല് അമൃതവേളമുതല് കുട്ടികളുടെ പാലന ചെയ്യുന്നു,ദിവസത്തിന്റെ ആരംഭം എത്ര ശ്രേഷ്ഠമാണ്,സ്വയം ഭഗവാന് മിലനം ചെയ്യാന് ക്ഷണിക്കുന്നു,ആത്മീയസംഭാഷണം നടത്തുന്നു,ശക്തികള് നിറക്കുന്നു.ബാബയുടെ സ്നേഹത്തിന്റെ ഗീതമാണ് താങ്കളെ ഉണര്ത്തുന്നത്.എത്ര സ്നേഹത്തോടെയാണ് വിളിക്കുന്നത് ,മധുരമായകുട്ടികളേ.. പ്രിയപ്പെട്ട കുട്ടികളേ.. വരൂ... ഈ സ്നേഹത്തിന്റെ പ്രാക്ടിക്കല് സ്വരൂപമാണ് സഹജയോഗി ജീവിതം.