23.08.26    Avyakt Bapdada     Malayalam Murli    31.03.2011     Om Shanti     Madhuban


ദൃഢനിശ്ചയത്തിലൂടെ ടെൻഷൻ ഫ്രീ എന്നതിന്റെ ഉദാഹരണമായി എല്ലാവരുടെയും ആധാരമൂർത്തിയാകൂ, മനസ്സാശക്തിയിലൂടെ ദുഃഖിതരായ ആത്മാക്കൾക്ക് സന്തോഷത്തിന്റെ വരദാനം നൽകൂ.


ഇന്ന് ഗ്രേറ്റ് ഗ്രേറ്റ് ഗ്രാൻഡ് ഫാദർ കോടിയിൽ ചിലർ, അതിലും ചിലരായ കുട്ടികളുടെ ഭാഗ്യരേഖകൾ നോക്കിക്കാണുകയാണ്. ഓരോരുത്തരുടെയും നെറ്റിയിൽ പ്രകാശിക്കുന്ന, ദിവ്യമായി തിളങ്ങുന്ന നക്ഷത്രത്തിന്റെ തിളക്കം കാണുന്നു. നയനങ്ങളിൽ സ്നേഹത്തിന്റെ രേഖ കാണുന്നു. മുഖത്ത് ജ്ഞാനത്തിന്റെ രേഖ കാണുന്നു. ഹൃദയത്തിൽ ദിലാരാമന്റെ സ്നേഹത്തിൽ ലയിച്ചിരിക്കുന്ന രേഖ കാണുന്നു. കൈകളിൽ ജ്ഞാനത്തിന്റെ ഖജനാവുകളുടെ രേഖ കാണുന്നു. പാദങ്ങളിൽ ഓരോ ചുവടിലും കോടികളുടെ രേഖ കാണുന്നു. ഓരോ കുട്ടിയും ഈ രേഖകളിൽ ക്രമമനുസരിച്ച് സമ്പന്നരാണ്. ഇത്തരമൊരു ഭാഗ്യം നിങ്ങൾക്കല്ലാതെ മറ്റാർക്കുമില്ല! നിങ്ങളുടെ ഇത്രയും ശ്രേഷ്ഠമായ ഭാഗ്യം ഓരോ കുട്ടിയിലൂടെയും പ്രകാശിക്കുന്നത് കാണാം. ഈ ഭാഗ്യം അവിനാശിയായി മാറുന്നു, എന്തുകൊണ്ട്? കാരണം ഇത് നൽകുന്നത് അവിനാശിയായ പിതാവാണ്. ഈ സംഗമയുഗത്തിൽ മാത്രമാണ് ഇത്രയും ശ്രേഷ്ഠമായ ഭാഗ്യം ലഭിക്കുന്നത്, അത് ഭാവിയിലും തുടർന്നുപോകും. ഈ സംഗമയുഗം സർവ്വ പ്രാപ്തികളുടെയും യുഗമാണ്. ഒരാൾ എത്രത്തോളം ഭാഗ്യം സമ്പാദിക്കുന്നുവോ, അത്രത്തോളം അനേകം ജന്മങ്ങൾ ആ ഭാഗ്യത്തിന്റെ ഫലം ലഭിച്ചുകൊണ്ടിരിക്കും. ഈ സംഗമയുഗത്തിന്റെ മഹിമ കുട്ടികളായ നിങ്ങൾക്ക് മാത്രമേ അറിയൂ. സംഗമയുഗത്തിലെ പ്രാപ്തികൾ കൽപത്തിലെ മുഴുവൻ സമയത്തെക്കാളും ഏറ്റവും ശ്രേഷ്ഠമായതാണ്.

ഓരോ കുട്ടിയും ഈ സംഗമയുഗത്തിലെ പ്രാപ്തികളാൽ എത്രത്തോളം സമ്പന്നനാണെന്ന് ബാപ്ദാദ നോക്കിക്കാണുകയാണ്. നിങ്ങളെല്ലാവരും സർവ്വ പ്രാപ്തികളുടെയും അനുഭൂതിയിൽ സദാ സമയം ജീവിക്കാറുണ്ടോ, അതോ വല്ലപ്പോഴുമാണോ? ബാബ അവിനാശിയാണെങ്കിൽ പ്രാപ്തികളും അവിനാശിയാണ്. ബാപ്ദാദ ഓരോ കുട്ടിയെയും ഏത് രൂപത്തിലാണ് കാണാൻ ആഗ്രഹിക്കുന്നത് എന്ന് നിങ്ങൾക്കറിയാമല്ലോ! ഓരോ കുട്ടിയും സ്വരാജ്യ അധികാരിയായ രാജാവായി മാറണമെന്നാണ് ബാപ്ദാദ ആഗ്രഹിക്കുന്നത്. തന്റെ മേൽ, അതായത് കർമ്മേന്ദ്രിയങ്ങളുടെ മേൽ, മനസ്സ് ബുദ്ധി സംസ്കാരങ്ങൾ എന്നിവയുടെ മേൽ രാജാവായി ഭരണം നടത്തണം. ഭാവിയിൽ നിങ്ങൾ രാജ്യ അധികാരികളാകും, എന്നാൽ ഇപ്പോൾ സ്വരാജ്യ അധികാരിയായ രാജാവാകണം. എല്ലാ കർമ്മേന്ദ്രിയങ്ങളും സ്വന്തം നിയന്ത്രണത്തിലായിരിക്കണം, കാരണം ബാബയിൽ നിന്ന് സർവ്വ ശക്തികളുടെയും ഖജനാവ് നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതിനാൽ ബാപ്ദാദ ഓരോ കുട്ടിയെയും സ്വരാജ്യ അധികാരിയായ രാജാവിന്റെ രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്നു. അപ്പോൾ നിങ്ങളെല്ലാവരും സ്വരാജ്യ അധികാരികളായി മാറിയോ? മനസ്സിനും ബുദ്ധിക്കും മേൽ റൂളിംഗ് പവർ (ഭരണശക്തി), കൺട്രോളിംഗ് പവർ (നിയന്ത്രണശക്തി) വന്നിട്ടുണ്ടോ? അടിമത്തമൊന്നും ഇല്ലല്ലോ? നിങ്ങൾ അധികാരികളാണ്. ബാപ്ദാദയെ സദാ കൂടെ നിർത്തുമ്പോൾ, ഒറ്റയ്ക്കാകാതിരിക്കുമ്പോൾ, ബാബയെ സദാ കൂട്ടുകാരനാക്കുമ്പോൾ, ഈ മനസ്സിനെയും ബുദ്ധിയെയും സംസ്കാരത്തെയും നിയന്ത്രിക്കാതിരിക്കാൻ ആർക്കും ശക്തിയുണ്ടാകില്ല. അതുകൊണ്ടാണ് ബാപ്ദാദ ശക്തികളോട് സദാ പറയുന്നത്, ബാബയുടെ കൂട്ട് ഒരിക്കലും മറക്കാതിരിക്കാൻ നിങ്ങളുടെ ഏത് രൂപമാണ് ഓർമ്മിക്കേണ്ടത്? അതാണ് ഞങ്ങൾ ശിവശക്തിയാണ്. ശിവനും ശക്തിയും ഒന്നിച്ചാണ്. ഈ സ്മൃതി മായാജീത്തും പ്രകൃതിജീത്തും സ്വതവേ ആക്കിത്തീർക്കും. കാരണം, വർത്തമാന സമയത്ത് പ്രകൃതി അതിന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ബാപ്ദാദ പറഞ്ഞിട്ടുണ്ട്. കാരണം മനുഷ്യ ആത്മാക്കൾ പ്രകൃതിയെ ദ്രോഹിക്കുമ്പോൾ പ്രകൃതിയും ദ്രോഹിക്കുന്നു. ഇക്കാലത്ത് പ്രകൃതി എവിടെയെങ്കിലുമൊക്കെ അതിന്റെ പ്രഭാവം കാണിക്കുന്നത് കാണുന്നുണ്ടാകും, എന്നാൽ നിങ്ങൾ പ്രകൃതിജീതായി മാറി പ്രകൃതിയെയും സതോപ്രധാനമാക്കുകയാണ്. പ്രകൃതിയുടെ ഈ ചലനങ്ങൾ കണ്ട് നാളെ എന്താകും എന്ന് ആളുകൾ ഭയപ്പെടുന്നു! എന്നാൽ ഏറ്റവും നല്ലതുമാത്രമേ സംഭവിക്കൂ എന്ന് നിങ്ങൾക്കറിയാം, കാരണം ഇപ്പോൾ ഈ സംഗമയുഗം സൃഷ്ടിചക്രത്തിന്റെ അമൃതവേളയാണ്. അമൃതവേളയ്ക്ക് ശേഷം എന്താണ് വരുന്നത്? പ്രഭാതം. ഇരുട്ട് മാറി പ്രകാശം വരും. പ്രകൃതി പോലും സുഖദായകമാകുന്ന നമ്മുടെ സുഖകരമായ ആ ലോകം, ആ രാജ്യം ഇതാ വന്നെത്തിക്കഴിഞ്ഞു എന്നതിൽ നിങ്ങൾക്ക് സന്തോഷമില്ലേ! ആ രാജ്യത്ത് ദുഃഖത്തിന്റെയോ അശാന്തിയുടെയോ പേര് പോലും ഉണ്ടാവില്ല, കാരണം ഇപ്പോൾ സംഗമത്തിൽ നിങ്ങൾ പ്രകൃതിജീത്തായി മാറിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ എല്ലാവർക്കും സന്തോഷമുണ്ടല്ലോ, അല്ലേ? പറയൂ, നമ്മുടെ രാജ്യം വരാൻ പോവുകയാണ്. സന്തോഷമുണ്ടോ? ഈ സന്തോഷത്തിൽ ജീവിക്കുന്നവർ കൈകൾ ഉയർത്തൂ. വളരെ നല്ലത്. നിങ്ങൾ സന്തോഷമായിരിക്കുന്നു എന്നതിന് അഭിനന്ദനങ്ങൾ! എന്നാൽ ഈ സന്തോഷം, നിങ്ങളുടെ ഈ ആനന്ദം, ബാബയിൽ നിന്ന് ലഭിച്ച കിരണങ്ങളിലൂടെ സന്തോഷത്തിന്റെ കിരണങ്ങളായി, ദുഃഖിതരും അശാന്തരുമായ നിങ്ങളുടെ സഹോദരീസഹോദരന്മാരിലേക്ക് എത്തിക്കുന്നുണ്ടോ? ഇത്തരം മനസ്സാ സേവനത്തിനുള്ള സമയം ഓരോരുത്തരും തങ്ങളുടെ ദിനചര്യയിൽ നിശ്ചയിക്കണം എന്ന് ബാപ്ദാദ പറഞ്ഞിരുന്നു. മറ്റ് കാര്യങ്ങൾക്ക് സമയം നിശ്ചയിച്ചിരിക്കുന്നത് പോലെ, നിങ്ങളുടെ സന്തോഷമാകുന്ന ആഹാരത്തിലൂടെ ദുഃഖിതരായ ആത്മാക്കൾക്ക് മനശ്ശക്തിയാൽ അല്പമെങ്കിലും വരദാനം നൽകി അവരെയും സന്തോഷിപ്പിക്കൂ. മനസ്സാ സേവനത്തിനായി സമയം നിശ്ചയിച്ചവർ കൈകൾ ഉയർത്തൂ. ശരി, ഇതുവരെ ചെയ്യാത്തവർ കുറച്ചുപേരുണ്ട്, എന്നാൽ ഓരോരുത്തരും ഇതിനായി സമയം നിശ്ചയിക്കേണ്ടതുണ്ട്, കാരണം നമ്മുടെ സഹോദരീസഹോദരന്മാരല്ലേ. അപ്പോൾ നമുക്ക് കരുണ തോന്നില്ലേ? കരുണ തോന്നാതിരിക്കുമോ? തോന്നും, അല്ലേ! സംഗമയുഗത്തിലെ വിശേഷമായ രണ്ട് കാര്യങ്ങൾ, അത് അമൂല്യമായതാണ്, എല്ലാവരും എങ്ങനെ കാണുന്നുവെന്ന് അറിയാൻ ബാപ്ദാദ ആഗ്രഹിക്കുന്നു. ഒന്ന് സങ്കല്പശക്തി, രണ്ടാമത്തേത് സംഗമയുഗത്തിലെ സമയം. കാരണം സംഗമയുഗത്തിലെ സമയം, ഈ ഒരു ജന്മത്തിലാണ് അനേകം ജന്മങ്ങളിലേക്കുള്ള ഭാഗ്യം ഉണ്ടാക്കിയെടുക്കേണ്ടത്. ഇപ്പോൾ പലരിലും അശുദ്ധമായ സങ്കല്പങ്ങൾ കുറവാണെങ്കിലും, വ്യർത്ഥമായ സങ്കല്പങ്ങൾ വന്നുകൊണ്ടിരിക്കുന്നതായി ബാപ്ദാദ കാണുന്നു. ഈ ഒരു ജന്മത്തിന്റെ മൂല്യമനുസരിച്ച് വ്യർത്ഥമായ സങ്കല്പങ്ങൾ ഇവിടെ അവസാനിക്കേണ്ടതുണ്ട്. കാരണം സംഗമയുഗത്തിന്റെ പ്രാധാന്യമനുസരിച്ച്, ഓരോ സെക്കൻഡും അത്രമേൽ വിലയേറിയ സമയത്തിന്റെ അധികാരം നേടിത്തരുന്നതാണ്. അതുകൊണ്ട് എല്ലാവരും ഈ രണ്ട് കാര്യങ്ങളുടെയും സമയവും സങ്കല്പവും മൂല്യമറിഞ്ഞ് സമയത്തെയും സങ്കല്പത്തെയും സഫലമാക്കുക. ഭൗതികമായ നിധികളെ സഫലമാക്കുന്നത് പോലെ, ഈ ജന്മത്തിൽ എല്ലാം സഫലമാക്കുന്നതിലൂടെ അനേകം ജന്മങ്ങളിലേക്ക് പ്രാപ്തിയുടെ സമ്പാദ്യമാക്കാൻ സഹായിക്കുമെന്ന് നിങ്ങൾക്കറിയാം. അതിനാൽ, ഈ രണ്ടു കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് സഫലത മൂർത്തിയായി മാറുക. ബാപ്ദാദ ഇന്ന് എല്ലാ കുട്ടികൾക്കും ഒരു പ്രത്യേക വരം നൽകുകയാണ് ഇന്നു മുതൽ ഓരോ കുട്ടിക്കും സ്വയം ടെൻഷൻ ഇല്ലാത്തവരായി മാറാൻ സാധിക്കുമോ? ഇന്നു മുതൽ ശ്രദ്ധ മാത്രം ടെൻഷൻ ഇല്ല എന്ന് ദൃഢസങ്കൽപ്പം ചെയ്യുക. ബാപ്ദാദ കുട്ടികളെ ടെൻഷനിൽ കാണുമ്പോൾ വിചാരിക്കാറുണ്ട്, ഈ കുട്ടിയുടെ ഒരു ഫോട്ടോ ഇപ്പോൾത്തന്നെ എടുത്ത് അയച്ചുകൊടുക്കണമെന്ന്! അപ്പോൾ അവർക്ക് സ്വയം മനസ്സിലാകും താൻ എന്തായി മാറിയെന്ന്! ബാപ്ദാദ നിങ്ങളെ മനസ്സിനെ ജയിച്ചവരും ജഗത്തിനെ ജയിച്ചവരും ആക്കാൻ ആഗ്രഹിക്കുന്നു. ടെൻഷൻ എവിടെയാണ് വരുന്നത്? മനസ്സിൽ തന്നെയല്ലേ! അപ്പോൾ നിങ്ങൾ രാജാവാണ്, സ്വരാജ്യ അധികാരിയാണ്. മനസ്സ് നിങ്ങളുടേതാണോ അതോ മനസ്സാണോ യജമാനൻ? നിങ്ങൾ എന്താണ് പറയാറുള്ളത്? ദിവസം മുഴുവൻ എന്റെ മനസ്സ് എന്ന് പറയാറില്ലേ? യജമാനനല്ലല്ലോ! ആരാണ് ഇതിന് ധൈര്യം കാണിക്കുന്നത്? ബാബയുടെ വരദാനം സഹജമായി ലഭിക്കും, പക്ഷേ അല്പം ശ്രദ്ധ വെക്കണം. ബാബയുടെ വരദാനത്തിന്റെ സഹായം അനുഭവിച്ചറിയൂ. എല്ലാവരുടെയും മുഖം എപ്പോൾ കണ്ടാലും എങ്ങനെയുള്ളതായിരിക്കണം? ടെൻഷൻ ഇല്ലാത്തതും, താമരപ്പൂവ് പോലെയോ അല്ലെങ്കിൽ വിരിഞ്ഞു നിൽക്കുന്ന റോസാപ്പൂവ് പോലെയോ ഉള്ളതായിരിക്കണം.

നേരത്തെ തന്ന ജോലി, അതായത് ശതമാനം എഴുതുന്ന കാര്യം ബാപ്ദാദ നോക്കി. എല്ലാ സ്ഥലങ്ങളിൽ നിന്നും ചില വാർത്തകൾ വന്നിട്ടുണ്ട്. ഇവിടെയും ഫലം വന്നിട്ടുണ്ട്. ശ്രദ്ധ നൽകിയതിന് ബാപ്ദാദ എല്ലാവരെയും അഭിനന്ദിക്കുന്നു. എന്നാൽ ഇപ്പോൾ ബാപ്ദാദ ആഗ്രഹിക്കുന്നത്, സമയത്തിന്റെ മാറ്റമനുസരിച്ച് ഇപ്പോൾ വാണിയിലൂടെ കേൾക്കാനുള്ള സമയം കുറവായിരിക്കും, മനസ്സാ സേവനത്തിലൂടെയും നിങ്ങളുടെ മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും സേവനം ചെയ്യുക. ഇപ്പോഴത്തെ ഈ അഭ്യാസം വരും കാലങ്ങളിൽ ഉപകരിക്കും. അതുകൊണ്ട് ഇന്നു മുതൽ ടെൻഷൻ ഫ്രീ ആകുമെന്ന് സങ്കൽപ്പം ചെയ്യാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ കൈകൾ ഉയർത്തൂ. ടെൻഷൻ ഫ്രീ! ശരി, എല്ലാവരുടെയും ഫോട്ടോ എടുക്കൂ. വളരെ നല്ലത്. സാഹചര്യങ്ങൾ കാരണം വളരെയധികം ടെൻഷനിൽ കഴിയുന്ന ആത്മാക്കൾക്ക്, ഇന്നത്തെ ലോകത്തിൽ ടെൻഷൻ വളരെ കൂടിക്കൊണ്ടിരിക്കുകയാണ്, നിങ്ങളുടെ ടെൻഷൻ ഇല്ലാത്ത അനുഭവവും മുഖവും പെരുമാറ്റവും അവരുടെ മുന്നിൽ ആധാരമൂർത്തിയാകും. ഇന്ന് ലോകത്തിൽ ചുറ്റിസഞ്ചരിക്കുകയോ വാർത്തകൾ കേൾക്കുകയോ ചെയ്താൽ എന്താണ് കാണാൻ സാധിക്കുക? താല്കാലികമായി സന്തോഷിക്കാനുള്ള മാർഗ്ഗങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. ടെൻഷൻ ഉള്ളവർക്ക് ടെൻഷൻ ഫ്രീ ആയ ഒരു ഉദാഹരണമായി നിങ്ങൾ മാറൂ, അപ്പോൾ അവർക്കും ആശ്രയം കാണപ്പെടും. അതുകൊണ്ട് മനസ്സിൽ സങ്കൽപ്പം ചെയ്തോ, ടെൻഷൻ ഫ്രീ ആയിരിക്കുമെന്ന്? ചെയ്തോ? ദൃഢമായിട്ടാണോ അതോ സാധാരണ രീതിയിലാണോ ചെയ്തത്? എവിടെയാണോ ദൃഢതയുള്ളത്, അവിടെ സഫലത നിശ്ചിതമാണ്. ചെയ്യാം എന്നല്ല, ചെയ്യുക തന്നെ വേണം. ഇഷ്ടമായോ? ഇതിനായി കൈകൾ ഉയർത്തൂ.

ബാപ്ദാദ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട്, കൈകൾ ഉയർത്തി എല്ലാവരും ബാബയെ വളരെ സന്തോഷിപ്പിക്കാറുണ്ട്. കൈകൾ ഉയർത്തി സന്തോഷിപ്പിച്ചു, പക്ഷേ ഇനി എന്താണ് ചെയ്യേണ്ടത്? ദൃഢസങ്കല്പവും സാധാരണ സങ്കല്പവും തമ്മിൽ രാവും പകലും പോലുള്ള വ്യത്യാസമുണ്ട്. 'ചെയ്യാം' എന്നല്ല, 'ചെയ്യുക തന്നെ വേണം'.ഇന്ന് ഈ വർഷത്തെ ഈ സീസണിന്റെ അവസാന ദിവസമാണ്. എന്നാൽ അടുത്ത സീസണാകുമ്പോഴേക്കും ഇടയിൽ ധാരാളം സമയമുണ്ട് അടുത്ത വർഷത്തെ സീസണിൽ ബാപ്ദാദ ഓരോ ചെറിയ വലിയ സെന്ററുകളിലും പ്രശ്നങ്ങളെയല്ല, മറിച്ച് പരിഹാര സ്വരൂപത്തെയാണ് കാണാൻ ആഗ്രഹിക്കുന്നത്. അപ്പോൾ ബ്രാഹ്മണ പരിവാരത്തിൽ ടെൻഷന്റെ പേരോ അടയാളമോ പോലും ഇല്ലാതിരിക്കാൻ എത്രത്തോളം ധൈര്യവും ഉന്മേഷവുമുണ്ട്? സാധ്യമാണോ? ഓരോരുത്തരും സ്വയം ചോദിക്കൂ, ഇത് സാധ്യമാണോ? ഈ സന്തോഷവാർത്തയാണ് ബാപ്ദാദ കേൾക്കാൻ ആഗ്രഹിക്കുന്നത്.

എല്ലാവർക്കും ആഗ്രഹമുണ്ടെന്ന് ബാപ്ദാദ കണ്ടു, ചെയ്യുകയും ചെയ്യും. എന്നാൽ പ്രശ്നങ്ങൾ വരുമ്പോൾ പ്രശ്നങ്ങൾ നിങ്ങളെ കീഴ്പ്പെടുത്തുന്നു. പിന്നീട് നിങ്ങൾ വളരെ മധുരമുള്ള വാക്കുകൾ പറയും, ഇങ്ങനെ സംഭവിച്ചു പോകുന്നതാണല്ലോ, ഇതൊക്കെ സാധാരണയല്ലേ, ഇതൊക്കെ നടക്കാറുള്ളതല്ലേ! ബാപ്ദാദയ്ക്ക് വളരെ മധുരമുള്ള കാര്യങ്ങൾ കേൾപ്പിച്ചു തരും. എല്ലാ കാരണങ്ങളുടെയും രാജാവാകൂ, അത്രമാത്രം. സ്വരാജ്യ അധികാരിയാകൂ. ഇന്ന് ബാപ്ദാദ എല്ലാ കുട്ടികളെയും അവർ മുന്നിൽ ഇരിക്കുന്നവരാകട്ടെ, അല്ലെങ്കിൽ ദൂരെ ഇരുന്ന് ഹൃദയത്തിൽ വസിക്കുന്നവരാകട്ടെ കാണുന്നു. മുന്നിലുള്ളവർ കൺമുന്നിലുണ്ട്, എന്നാൽ ദൂരെയിരിക്കുന്നവരെ ബാപ്ദാദ ഹൃദയത്തിൽ കാണുന്നു. ബാപ്ദാദയ്ക്ക് അറിയാം ഇന്ന് മധുബനിലും, ചെറിയ ചെറിയ ഗീതാ പാഠശാലകൾ ഉണ്ട്, കുട്ടികൾ വന്നിട്ടുണ്ട്. ഏറ്റവും താഴെയും പലയിടങ്ങളിലുമായി ഇരിക്കുന്ന കുട്ടികൾക്ക് ബാപ്ദാദ ആദ്യം തന്നെ ഹൃദയം നിറഞ്ഞ സ്നേഹസ്മരണകൾ നൽകുന്നു. (ഇന്ന് ശാന്തിവനത്തിൽ 28 അയ്യായിരത്തിലധികം സഹോദരീ സഹോദരന്മാർ എത്തിച്ചേർന്നിട്ടുണ്ട്). കുട്ടികൾക്ക് ചെറിയ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് ബാപ്ദാദ കണ്ടു, എന്നാൽ സന്തോഷം കാരണം ഈ ബുദ്ധിമുട്ടുകൾ അവർ അനുഭവിക്കുന്നില്ല. എങ്കിലും സുഖമായി ഉറങ്ങാൻ മൂന്നടി മണ്ണെങ്കിലും ലഭിച്ചിട്ടുണ്ടല്ലോ. പട്ടറാണികളായ ( നിലത്ത് കിടന്നവർ) കുട്ടികൾക്ക് ബാപ്ദാദ പ്രത്യേക സ്നേഹസ്മരണകൾ നൽകുന്നു.

ശരി, ഇന്ന് ആദ്യമായി മധുബനിൽ വന്നവർ അല്ലെങ്കിൽ ബാപ്ദാദയെ കാണാൻ വന്നവർ എഴുന്നേറ്റ് നിൽക്കൂ. ഇന്ന് ആദ്യമായി വന്ന കുട്ടികൾക്ക് പുതിയ ബ്രാഹ്മണ പരിവാരത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബാപ്ദാദയുടെയും ബ്രാഹ്മണ പരിവാരത്തിന്റെയും ഭാഗത്തുനിന്ന് വളരെയധികം ആശംസകൾ നേരുന്നു. കാരണം നിങ്ങൾ വൈകിയാണ് വന്നതെങ്കിലും, എത്തിച്ചേർന്നല്ലോ. ബാപ്ദാദയെയും പരിവാരത്തെയും കണ്ടുവല്ലോ. നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ ഇന്ന് വന്നവർക്ക് ഒരു പ്രത്യേക വരദാനമുണ്ട് ലാസ്റ്റ് സോ ഫാസ്റ്റ് (ഏറ്റവും ഒടുവിൽ വന്നവർക്ക് ഏറ്റവും വേഗത്തിൽ മുന്നേറാം) അങ്ങനെ മുന്നിലെത്താൻ സാധിക്കും. ബാപ്ദാദയ്ക്കും പരിവാരത്തിനും നിങ്ങളോടെല്ലാവരോടും സ്നേഹമുണ്ട്. അവർ സഹായികളാകും, സ്നേഹം നൽകും, നിങ്ങളെ മുന്നോട്ട് നയിക്കും. അവസരങ്ങൾ നൽകും. അതുകൊണ്ട് ഇന്ന് വന്നവർക്ക് മുന്നേറാൻ വളരെ നല്ലൊരു അവസരം ഈ ഡ്രാമയിൽ ലഭിക്കും. നിങ്ങൾ എവിടെ നിന്ന് വന്നവരായാലും മുഴുവൻ പരിവാരം നിങ്ങളുടെ സഹായിയായി മാറും, നിങ്ങൾ സഹജയോഗിയായി മാറുക. ശരി.

സേവനത്തിന്റെ ഊഴം രാജസ്ഥാൻ, ഭോപ്പാൽ സോണുകളുടേതാണ് :

രാജസ്ഥാന്റെ ഭൂമി ബ്രഹ്മാബാബയ്ക്ക് വളരെ ഇഷ്ടപ്പെട്ടു, അതുകൊണ്ടാണ് രാജസ്ഥാനിൽ തന്നെ മധുബൻ നിർമ്മിച്ചത്. രാജസ്ഥാനിലെ സേവനത്തിൽ ഇപ്പോൾ എല്ലാ സ്ഥലങ്ങളിലും നല്ല രീതിയിൽ വളർച്ചയുണ്ടാകുന്നത് ബാപ്ദാദ കണ്ടു. പുതിയ പുതിയ ആത്മാക്കൾക്ക് ബാബയുടെ സന്ദേശം നൽകുന്നതിനുള്ള പ്രോഗ്രാമുകളും നന്നായി നടക്കുന്നുണ്ട്. എന്നാൽ ബാപ്ദാദ എല്ലാവരോടും ഇതാണ് പറയുന്നത് ഓരോ സേവാ കേന്ദ്രവും യജ്ഞസ്നേഹികളായ അവകാശികളുടെ അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടാക്കൂ, അവർ സ്വയം മുന്നേറുകയും മറ്റുള്ളവരെയും യജ്ഞസ്നേഹികളാക്കി മാറ്റുകയും വേണം. കഴിഞ്ഞ തവണയും ബാപ്ദാദ പറഞ്ഞിരുന്നു യജ്ഞസ്നേഹി, സേവാസ്നേഹി, കൂടാതെ സഫലമാക്കുന്നതിൽ എപ്പോഴും മുന്നിൽ തന്നെ മുന്നേറുന്നവർ; വളർച്ചയുണ്ടാകുന്നുണ്ട്, അത് നല്ലതാണ്, സന്ദേശം നൽകുന്ന കാര്യത്തിൽ ഓരോരുത്തരിലും ഉന്മേഷവും ഉത്സാഹവുമുണ്ട്.ഇപ്പോൾ ബാപ്ദാദ കാണാൻ ആഗ്രഹിക്കുന്നത് സ്വയവും സേവനവും തമ്മിൽ സന്തുലനം പാലിക്കുന്നവർ ഓരോ സെന്ററിൽ നിന്നും പരമാവധി മുന്നോട്ട് വരണമെന്നാണ്. വെറും സേവനം മാത്രമല്ല, സ്വയവും സേവനവും കാരണം ഇനി സ്വയം പരിവർത്തനത്തിനുള്ള സമയം അത്രയധികം ബാക്കിയില്ല. അതുകൊണ്ട് ആദ്യം സ്വയം, അതിനൊപ്പം സേവനം. ഓരോ സേവാ കേന്ദ്രവും നിർവിഘ്നമായിരിക്കണം, കൂടെയുള്ളവർ എല്ലാവരും നിർവിഘ്നമായിരിക്കണം, വെറും ടീച്ചർ മാത്രമല്ല, മുഴുവൻ ക്ലാസും നിർവിഘ്നവും സ്വയം പരിവർത്തനത്തിൽ ശ്രദ്ധ വെയ്ക്കുന്നവരും ആയിരിക്കണം. അതിനാൽ ഈ വളർച്ച കാണിക്കൂ. ഓരോരുത്തരുടെയും കാര്യങ്ങൾ ശ്രവിക്കുകയും അവർക്ക് ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും ചിറകുകൾ നൽകുകയും ചെയ്യൂ, അങ്ങനെ ബാപ്ദാദയ്ക്ക് നിർവിഘ്ന സെന്ററിന്റെ വാർത്തകൾ നൽകുവാൻ സാധിക്കട്ടെ. ബാക്കി ബാപ്ദാദ കണ്ടു, രാജസ്ഥാനും മുന്നേറിക്കൊണ്ടിരിക്കുകയാണ്, മുന്നേറിക്കൊണ്ടേയിരിക്കും. ബാപ്ദാദ ഓരോ കുട്ടിക്കും മുന്നേറുന്നതിനുള്ള അഭിനന്ദനങ്ങൾ നൽകുന്നു. ശരി.

ഭോപ്പാൽ സോൺ : നല്ലത്, ഈ സോണും അവരുടെ പരിവർത്തനത്തിലും സേവനത്തിന്റെ വളർച്ചയിലും നന്നായി മുന്നേറുന്നുണ്ട്. ഓരോ കുട്ടിയും സ്വയത്തിന് വേണ്ടിയും പ്ലാനുകൾ ഉണ്ടാക്കുന്നുണ്ടെന്നും അത് പ്രായോഗികമായി കൊണ്ടുവരുന്നുണ്ടെന്നും കണ്ടതിൽ ബാപ്ദാദയ്ക്ക് സന്തോഷമുണ്ട്. ബാബയുടെ ശുഭപ്രതീക്ഷ ഇതാണ് എപ്പോഴും മുന്നേറിക്കൊണ്ടേയിരിക്കും. ഓരോ സോണിലും ഇപ്പോൾ ഉന്മേഷവും ഉത്സാഹവുമുണ്ടെന്ന് കാണുന്നു, അതുകൊണ്ട് സേവനത്തിൽ അവരവരുടെ സ്ഥലങ്ങളിൽ വളർച്ചയുണ്ടാക്കുന്നുണ്ട്. ഭാവിക്കുള്ള അഭിനന്ദനങ്ങളും ബാപ്ദാദ നൽകുന്നു, മുന്നേറിക്കൊണ്ടേയിരിക്കൂ, പറന്നുകൊണ്ടേയിരിക്കൂ, മറ്റുള്ളവരെ പറത്തിക്കൊണ്ടേയിരിക്കൂ. ശരി.

ഡബിൾ വിദേശി സഹോദരീ സഹോദരന്മാരോട് :

ഫോറിനിലുള്ളവരുടെ അടുത്ത് പരീക്ഷകൾ വരാറുണ്ട്, എന്നാൽ ഒരു പ്രത്യേകത എന്തെന്നാൽ അവർ സത്യമായ ഹൃദയത്തോടെ ഉള്ളത് തുറന്നു പറയുന്നു. ഉള്ളിൽ വെച്ചുകൊണ്ടിരിക്കില്ല, അതിന്റെ പരിഹാരം സത്യമായ ഹൃദയത്തോടെ ചെയ്തുകൊണ്ടേയിരിക്കുന്നു. ശുദ്ധമായ ഹൃദയമുള്ളിടത്ത് ഭഗവാൻ പ്രകടമാകുന്നു എന്നതിൽ ബാപ്ദാദയ്ക്ക് സന്തോഷമുണ്ട്. നല്ല റിസൾട്ട് കണ്ട് ബാപ്ദാദ അഭിനന്ദനങ്ങളും നൽകുന്നു, ഒപ്പം എപ്പോഴും മുന്നേറിക്കൊണ്ടേയിരിക്കട്ടെ എന്ന വരദാനവും നൽകുന്നു. ടീച്ചർമാരും നല്ല രീതിയിൽ അധ്വാനിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ മധുബന്റെ നേട്ടം വിദേശികളാണ് എടുക്കുന്നത് എന്നതിൽ ബാപ്ദാദയ്ക്ക് സന്തോഷമുണ്ട്. അപ്പോൾ ഫോറിനിലെ ചെറിയ ചെറിയ സ്ഥലങ്ങളിൽ പോലും സന്ദേശം ഉച്ചത്തിൽ എത്തിക്കുന്നതിനുള്ള സേവനം ആരംഭിച്ചതായി ബാപ്ദാദ കാണുന്നു. അതിനാൽ സേവനത്തിന് അഭിനന്ദനങ്ങൾ, സ്വയം പരിവർത്തനത്തിന് അഭിനന്ദനങ്ങൾ. പറന്നുകൊണ്ടേയിരിക്കൂ, മറ്റുള്ളവരെ പറത്തിക്കൊണ്ടേയിരിക്കൂ. നല്ലത്.

നാനാഭാഗത്തുമുള്ള ദേശത്തെയും വിദേശത്തെയും കുട്ടികൾക്ക് പുരുഷാർത്ഥത്തിൽ സഹജമായി മുന്നേറുന്നതിനും മുന്നോട്ട് നയിക്കുന്നതിനുമുള്ള പ്രത്യേക അഭിനന്ദനങ്ങൾ ബാപ്ദാദ നൽകുന്നു. ഇനി വരാൻ പോകുന്ന സമയത്തിനായി ബാപ്ദാദ ഡയറക്ഷൻ തന്നിട്ടുണ്ട് തീവ്ര പുരുഷാർത്ഥിയായി മാറി സെക്കൻഡിൽ ബിന്ദു ഇടുന്ന, ഫുൾസ്റ്റോപ്പ് ഇടുന്നതിന്റെ അഭ്യാസം അത്യന്തം ആവശ്യമാണ്. ഈ കാര്യത്തെ ലഘുവായി എടുക്കരുത്. പെട്ടെന്ന് എന്തെങ്കിലുമൊക്കെ സംഭവിക്കുക തന്നെ ചെയ്യും, അതിനാൽ ബാബയുടെ ശുഭപ്രതീക്ഷ ഇതാണ് ഓരോ കുട്ടിയും കൂടെയുണ്ട്, ഒരുമിച്ച് നടക്കും, ബ്രഹ്മാബാബയോടൊപ്പം ഒരുമിച്ച് രാജ്യം ഭരിക്കും, ശിവബാബ സാക്ഷിയായി മാറും. കൂട്ടാളികളാകാൻ പോകുന്നവരാണെങ്കിൽ ബാപ്ദാദയ്ക്ക് സമാനമായി മാറണം. ശരി ഓരോ കുട്ടിക്കും ബാപ്ദാദയുടെ വകയായി ഈ വർഷത്തെ അഭിനന്ദനങ്ങളുണ്ട്, വരും വർഷത്തെയും അഭിനന്ദനങ്ങളുണ്ട്, സദാ ബാബയ്ക്ക് സമാനമായി മാറണം.ശരി

വരദാനം :-
മനനശക്തിയിലൂടെ ശക്തശാലിയായി മാറി, വിഘ്നങ്ങളുടെ വേഗതയെ ഇല്ലാതാക്കുന്ന സർവ്വ ആകർഷണങ്ങളിൽ നിന്നും മുക്തനായി ഭവിക്കൂ.

വർത്തമാനസമയത്ത് മനനശക്തിയിലൂടെ ആത്മാവിൽ സർവ്വ ശക്തികളും നിറയ്ക്കേണ്ടത് ആവശ്യമാണ്. ഇതിനായി അന്തർമുഖിയായി മാറി ഓരോ പോയിന്റിലും മനനം ചെയ്യൂ, അപ്പോൾ വെണ്ണ പുറത്തുവരികയും നിങ്ങൾ ശക്തശാലിയായി മാറുകയും ചെയ്യും. അത്തരം ശക്തശാലികളായ ആത്മാക്കൾ അതീന്ദ്രിയ സുഖത്തിന്റെ പ്രാപ്തി അനുഭവിക്കുന്നു, അവർക്ക് അല്പകാലത്തെ ഒരു വസ്തുവിനും തന്നെ അവരിലേക്ക് ആകർഷിക്കാൻ കഴിയില്ല. അവരുടെ മഗ്നമായ അവസ്ഥയിലൂടെ ഉണ്ടാകുന്ന ആത്മീയതയുടെ ശക്തിശാലി സ്ഥിതി കാരണം വിഘ്നങ്ങളുടെ വേഗത ഇല്ലാതായിപ്പോകുന്നു.

സ്ലോഗന് :-
ബ്രാഹ്മണ ലോകത്തിൽ എല്ലാവരുടെയും ബഹുമാനം പ്രാപ്തമാക്കുന്നവർ മാത്രമാണ് സിംഹാസനസ്ഥർ ആയി മാറുന്നത്.

അവ്യക്തസൂചന-അപവിത്രതയുടെ വിത്തുപോലും ഇല്ലാതാക്കി സമ്പൂർണ്ണ സ്വച്ഛ(പവിത്ര)മായി മാറൂ.

ബ്രഹ്മാബാബയുടെയും ശിവബാബയുടെയും പ്രത്യേക ഇഷ്ടം പവിത്രത തന്നെയാണ്. എന്നാൽ പവിത്രതയുടെ നിർവചനം വളരെ ശ്രേഷ്ഠവും രഹസ്യമേറിയതാണ്. പവിത്രത എവിടെയുണ്ടോ അവിടെ നിശ്ചയവും, സത്യസന്ധതയും ശുദ്ധതയും എല്ലാം വന്നെത്തും. സമ്പൂർണ്ണ പവിത്രതയുടെ അർത്ഥമാണ് സ്വപ്നത്തിൽ പോലും അപവിത്രത മനസ്സിനെയും ബുദ്ധിയെയും സ്പർശിക്കാൻ പാടില്ല, ഇതിനെയാണ് യഥാർത്ഥ വൈഷ്ണവർ എന്ന് വിളിക്കുന്നത്.