മധുരമായ കുട്ടികളേ,
രക്തബന്ധത്തിൽ തന്നെയാണ് ദുഃഖമുള്ളത്, നിങ്ങൾക്ക് അതിന്റെ ത്യാഗം ചെയ്ത് പരസ്പരം
ആത്മീയ സ്നേഹത്തിലിരിക്കണം, ഇത് തന്നെയാണ് സുഖത്തിന്റെയും ആനന്ദത്തിന്റെയും
ആധാരം.
ചോദ്യം :-
വിജയമാലയിൽ വരുന്നതിന് വേണ്ടി വിശേഷിച്ചും ഏതൊരു പുരുഷാർത്ഥം ചെയ്യണം?
ഉത്തരം :-
വിജയമാലയിൽ
വരണമെങ്കിൽ വിശേഷിച്ചും പവിത്രമാകുന്നതിന്റെ പുരുഷാർത്ഥം ചെയ്യൂ. എപ്പോൾ പക്കാ
സന്യാസി അർത്ഥം നിർവ്വികാരിയാകുന്നോ അപ്പോൾ വിജയ മാലയിലെ മുത്താകും. ഏതെങ്കിലും
കർമ്മ ബന്ധനത്തിന്റെ കണക്കുണ്ടെങ്കിൽ അവകാശിയാകാൻ സാധിക്കില്ല, പ്രജയിലേക്ക്
പോകും.
ഗീതം :-
ശലഭങ്ങൾക്കായി സഭയിൽ ജ്വലിച്ചുയർന്ന ദീപം. . . .
ഓംശാന്തി.
നോക്കൂ നമ്മൾ നമ്മുടെ പിതാവിന്റെ തന്നെ മഹിമയാണ് ചെയ്യുന്നത്. ഞാൻ ആത്മാവ്
തീർച്ചയായും എന്റെ അച്ഛനെ പ്രത്യക്ഷമാക്കില്ലേ. കുട്ടി അച്ഛനെ
പ്രത്യക്ഷപ്പെടുത്തും. ഞാൻ ആത്മാവാണ്, നിങ്ങളും പറയും നമ്മൾ ആത്മാക്കളാണ്, നമ്മൾ
എല്ലാവരുടെയും പിതാവ് ഒരേഒരു പരമാത്മാവാണ്. ഇത് എവല്ലാവരും അംഗീകരിക്കും. നാം
ആത്മാക്കളുടെ പിതാവ് വെവ്വേറെയാണെന്ന് ആരും തന്നെ പറയില്ല. എല്ലാവരുടെയും പിതാവ്
ഒന്നാണ്. ഇപ്പോൾ നമ്മൾ ബാബയുടെ കുട്ടികളായതു കാരണം ബാബയുടെ കർത്തവ്യത്തെ
അറിയുന്നു. പരമാത്മാവ് സർവ്വവ്യാപിയാണെന്ന് നമുക്ക് പറയാൻ സാധിക്കില്ല. എങ്കിൽ
പിന്നെ എല്ലാവരിലും പരമാത്മാവാകും. അച്ഛനെ ഓർമ്മിച്ച് കുട്ടികൾ സന്തോഷിക്കുന്നു
കാരണം എന്താണോ അച്ഛന്റെ പക്കലുള്ളത് അത് സമ്പത്തായി കുട്ടികൾക്ക് ലഭിക്കുന്നു.
ഇപ്പോൾ നമ്മളാണ് പരമാത്മാവിന്റെ അവകാശികൾ, ബാബയുടെ അടുത്ത് എന്താണുള്ളത്? ബാബ
ആനന്ദത്തിന്റെ സാഗരമാണ്, ജ്ഞാനത്തിന്റെ സാഗരമാണ്, പ്രേമത്തിന്റെ സാഗരമാണ്. ഇത്
നമുക്കറിയാം. അതുകൊണ്ടാണ് നമ്മൾ ബാബയുടെ മഹിമ പാടുന്നത്. മറ്റാരും ഇങ്ങനെ
പറയില്ല. ഇനി ആരെങ്കിലും പറയുന്നുണ്ടെങ്കിലും അത് എങ്ങനെയാണെന്ന് അവർക്കറിയില്ല.
ബാക്കി എല്ലാവരും പറയുന്നത് പരമാത്മാവ് സർവ്വവ്യാപിയാണ് എന്നാണ്. എന്നാൽ നമ്മൾ
ബാബയുടെ കുട്ടികളായതു കാരണം നമ്മുടെ നിരാകാരനും അവിനാശിയുമായ അച്ഛന്റെ മഹിമ
പാടുന്നു, ബാബ ആനന്ദത്തിന്റെ സാഗരമാണ്, ജ്ഞാനത്തിന്റെ സാഗരമാണ്, പ്രേമത്തിന്റെ
ഭണ്ഢാരമാണ്. എന്നാൽ ചിലർ ചോദ്യം ഉന്നയിക്കും അതായത് നിങ്ങൾ പറയുന്നത് അവിടെ
നിരാകാരീ ലോകത്തിൽ സുഖ- ദുഃഖത്തിൽ നിന്ന് വേറിട്ട അവസ്ഥയാണ് എന്നാണ്. എങ്കിൽ
അവിടെ സുഖം അഥവാ ആനന്ദം അഥവാ പ്രേമം എവിടെ നിന്ന് വന്നു? ഇതിപ്പോൾ
മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഈ ആനന്ദം, സുഖം അഥവാ പ്രേമം എതെല്ലാമാണോ
പറയുന്നത്, ഇതെല്ലാം സുഖത്തിന്റെ അവസ്ഥകളാണ് എന്നാൽ അവിടെ ശാന്തിയുടെ ദേശത്തിൽ
ആനന്ദം, പ്രേമം അഥവാ ജ്ഞാനം എവിടെ നിന്ന് വന്നു? ബാബ സുഖത്തിന്റെ സാഗരനാകുന്നത്
അപ്പോഴാണ് എപ്പോഴാണോ ഈ സാകാര ലോകത്തിൽ വന്ന് സുഖം നൽകുന്നത്. അവിടെ സുഖ-ദുഃഖത്തിൽ
നിന്ന് വേറിട്ട അവസ്ഥയിലാണ് എന്തുകൊണ്ടെന്നാൽ ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്
മൂന്ന് ലോകങ്ങളാണുള്ളത് അതിൽ ഒന്നാണ് സുഖ-ദുഃഖത്തിൽ നിന്ന് വേറിട്ട ലോകം, അതിനെ
നിരാകാരീ ലോകമെന്ന് പറയുന്നു. രണ്ടാമത്തതാണ് സുഖത്തിന്റെ ലോകം, അവിടെ സദാ സുഖവും,
ആനന്ദവുമായിരിക്കും, അതിനെയാണ് സ്വർഗ്ഗമെന്ന് പറയുന്നത്. പിന്നീടുള്ള ഇതാണ്
ദുഃഖത്തിന്റെ ലോകം ഇതിനെ നരകം അഥവാ കലിയുഗീ ലോകമെന്ന് പറയുന്നു. ഇപ്പോൾ ഈ
കലിയുഗീ ലോകത്തെ പരംപിതാ പരമാത്മാവ് ആരാണോ സുഖത്തിന്റെ സാഗരനായിട്ടുള്ളത്, ആ
ബാബ വന്ന് ഇതിനെ പരിവർത്തനപ്പെടുത്തി ആനന്ദം, സുഖം, പ്രേമത്തിന്റെ
ഭണ്ഢാരമാക്കുന്നു. അവിടെ സുഖം തന്നെ സുഖമായിരിക്കും. പ്രേമം തന്നെ പ്രേമമായിക്കും.
അവിടെ മൃഗങ്ങളിൽ പോലും വളരെ സ്നേഹമുണ്ടായിരിക്കും. സിംഹവും പശുവും ഒരുമിച്ച് ജലം
കുടിക്കുന്നു, അത്രയും അവരിൽ പ്രേമമുണ്ടായിരിക്കും. പരമാത്മാവ് വന്ന് തന്റെ
രാജധാനി സ്ഥാപിക്കുന്നു, അതിൽ സുഖവും ആനന്ദവുമാണുള്ളത്. ബാക്കി നിരാകാരീ ലോകത്തിൽ
സുഖത്തിന്റെയും ശാന്തിയുടെയും കാര്യം തന്നെയില്ല. അതാണ് നിരാകാരിയായ
ആത്മാക്കളുടെ നിവാസസ്ഥാനം. അതാണ് എല്ലാവരുടെയും വിശ്രമജീവിതം അഥവാ നിർവ്വാണ
അവസ്ഥ. അവിടെ സുഖത്തിന്റെയോ ദുഃഖത്തിന്റെയോ യാതൊരു അനുഭവവും ഉണ്ടായിരിക്കില്ല.
സുഖ-ദുഃഖത്തിന്റെ പാർട്ട് അത് ഈ സാകാരീ ലോകത്തിലാണ് നടക്കുന്നത്. ഇതേ സൃഷ്ടിയിൽ
എപ്പോഴാണോ സ്വർഗ്ഗമുള്ളത് അപ്പോൾ അവിനാശിയായ ആത്മീയ സ്നേഹമുണ്ടായിരിക്കും
എന്തുകൊണ്ടെന്നാൽ ദുഃഖമുള്ളത് രക്തബന്ധത്തിലാണ്. സന്യാസികളിലും രക്ത ബന്ധം
ഉണ്ടായിരിക്കില്ല അതുകൊണ്ട് അവരിലും ദുഃഖത്തിന്റെ യാതൊരു കാര്യവും
ഉണ്ടായിരിക്കില്ല. അവർ പറയുന്നു ഞാൻ സത്-ചിത്-ആനന്ദ സ്വരൂപമാണ് എന്തുകൊണ്ടെന്നാൽ
രക്തബന്ധത്തെ ത്യജിക്കുന്നു. അതുപോലെ തന്നെ ഇവിടെയും നിങ്ങളുടേത് രക്തബന്ധമല്ല.
ഇവിടെ നമ്മൾ എല്ലാവരുടേതും ആത്മീയ സ്നേഹമാണ്, അത് പരമാത്മാവ് പഠിപ്പിക്കുന്നു.
ബാബ പറയുന്നു നിങ്ങളെന്റെ അതി പ്രിയ മക്കളാണ്. എന്റെ ആനന്ദവും, പ്രേമവും, സുഖവും
നിങ്ങൾക്കുള്ളതാണ് എന്തുകൊണ്ടെന്നാൽ നിങ്ങൾ ആ ലോകം ഉപേക്ഷിച്ച് വന്ന് എന്നെ അഭയം
പ്രാപിച്ചിരിക്കുന്നു. അതും നിങ്ങൾ പ്രത്യക്ഷ ജീവിതത്തിൽ വന്ന്
മടിത്തട്ടിലിരിക്കുന്നു. ലോകത്തിലേതുപോലെ ഗുരുവിന്റെ ആശ്രയത്തിൽ വന്ന് തിരിച്ച്
വീട്ടിലേക്ക് പോകുകയല്ല. അവരെ അതി പ്രിയ മക്കളെന്ന് പറയില്ല. ആ ഗുരുവിന് അവർ
പ്രജകളെ പോലെയാണ്. ബാക്കി ആരാണോ സന്യാസം ചെയ്ത് ഗുരുവിന്റെ മടിത്തട്ട്
സ്വീകരിക്കുന്നത് അവരാണ് അതി പ്രിയ സന്താനങ്ങളാകുന്നത് എന്തുകൊണ്ടെന്നാൽ അവരാണ്
ഗുരുവിന് ശേഷം സിംഹാസനത്തിൽ ഇരിക്കുന്നത്. സന്താനങ്ങളും പ്രജകളും തമ്മിൽ
രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. മക്കൾ അവകാശിയായി സമ്പത്തെടുക്കുന്നു.
ഏതുപോലെയാണോ നിങ്ങൾ അവരിൽ നിന്ന് രക്ത ബന്ധം വേർപെടുത്തി ഈ നിരാകാരന്റെ
അല്ലെങ്കിൽ സാകാരന്റെ മടിത്തട്ട് സ്വീകരിച്ചത്, അങ്ങനെ അവകാശിയായിരിക്കുന്നു.
ഇതിലും പിന്നീട് ആര് എത്രത്തോളം ജ്ഞാനം എടുക്കുന്നോ അവരാണ് സന്തുഷ്ടർ.
വിദ്യാഭ്യാസത്തെ ആനന്ദമെന്ന് പറയാറുണ്ട്. അതെത്രത്തോളമെടുക്കുന്നോ അത്രയും
രാജ്യത്ത് പ്രജകളിൽ സുഖിയാകും. ഈ ഈശ്വരീയ വിദ്യഭ്യാസം ആനന്ദമല്ലേ, ഇതിലൂടെ
പരമമായ ശാന്തിയും സന്തോഷവും ലഭിക്കുന്നു. ഇത് അഖണ്ഢവും ഉറച്ചതുമായ ഈശ്വരന്റെ
സമ്പത്താണ്, അതാണ് കുട്ടികൾക്ക് ലഭിക്കുന്നത്. പിന്നീട് ആര് എത്രത്തോളം ജ്ഞാനം
എടുക്കുന്നോ അത്രത്തോളം ബാബയുടെ സമ്പത്ത് ലഭിക്കും. ഏതുപോലെയാണോ നിങ്ങളുടെ
അടുത്തേക്ക് ഇത്രയും ജിജ്ഞാസുക്കൾ വരുന്നത്, അവർ നിങ്ങളുടെ അതി പ്രിയ പ്രജകളാണ്.
കുട്ടികളല്ല എന്തുകൊണ്ടെന്നാൽ വന്ന് പൊയ്ക്കൊണ്ടിരിക്കുന്നു, കുട്ടികളാകുകയും
ചെയ്യാം എന്തുകൊണ്ടെന്നാൽ പ്രജയിൽ നിന്നും ചിലർ അവകാശികളാകുന്നു. എപ്പോൾ ജ്ഞാനം
നേടി-നേടി ഇവിടെ അളവറ്റ സുഖം കാണുകയും, ആ ലോകത്തിൽ ദുഃഖമാണെന്ന് മനസ്സിലാക്കുകയും
ചെയ്യുന്നത് അപ്പോൾ വന്ന് മടിത്തട്ടെടുക്കുന്നു. പെട്ടെന്ന് തന്നെ ആരും
കുട്ടിയാകുന്നില്ല. നിങ്ങളും ആദ്യം വന്നു പോകുകയായിരുന്നു പിന്നീട്
കേട്ട്-കേട്ട് ഇരുന്നു, അപ്പോൾ അവകാശിയായി. സന്യാസികളുടെ അടുത്തും ഇങ്ങനെ
സംഭവിക്കാറുണ്ട്. കേട്ട് - കേട്ട് എപ്പോൾ സന്യാസത്തിൽ സുഖവും ശാന്തിയുമുണ്ടെന്ന്
മനസ്സിലാക്കുന്നോ അപ്പോൾ സന്യാസം സ്വീകരിക്കുന്നു. ഇവിടെയും എപ്പോൾ വിശ്വാസം
വരുന്നോ അപ്പോൾ അതിപ്രിയ പുത്രനാകുന്നു അപ്പോൾ ജന്മ-ജന്മാന്തരത്തേക്കുള്ള
സമ്പത്ത് ലഭിക്കുന്നു. അവർ പിന്നീട് ദൈവീക കുലത്തിൽ വന്നുകൊണ്ടിരിക്കും. പ്രജ
കൂടെയിരിക്കില്ല അവർ പല കർമ്മബന്ധനങ്ങളിലേക്കും പോകുന്നു.
ശലഭങ്ങൾക്കായി സഭയിൽ ജ്വലിച്ചുയർന്ന ദീപം എന്ന് ഗീതത്തിലുണ്ട്. ശലഭങ്ങൾ ദീപത്തിൽ
നൃത്തം ചെയ്ത് ചെയ്ത് മരിക്കുന്നു. ചിലത് ചുറ്റികറങ്ങി പോകുന്നു. ഈ ശരീരവും ഒരു
ദീപമാണ് അതിൽ സർവ്വ ശക്തനായ ബാബ പ്രവേശിച്ചിരിക്കുന്നു. നിങ്ങൾ ശലഭങ്ങളായി
വന്നിരിക്കുന്നു, വന്ന് പോയി ഒടുവിൽ എപ്പോൾ രഹസ്യം മനസ്സിലായോ അപ്പോൾ ഇവിടെ
തന്നെ ഇരുന്നു. വരുന്നത് ആയിരങ്ങളും ലക്ഷങ്ങളുമുണ്ട്. നിങ്ങളിലൂടെയും
കേട്ടുകൊണ്ടിരിക്കുന്നു. അവർ എത്രത്തോളം കേൾക്കുന്നോ അത്രയും ശാന്തിയുടെയും
ആനന്ദത്തിന്റെയും വരദാനം നേടിക്കൊണ്ടിരിക്കും എന്തുകൊണ്ടെന്നാൽ ഇത് അവിനാശീ
പിതാവിന്റെ ജ്ഞാനമാണ് അതൊരിക്കലും നശിക്കുകയില്ല. ഇതിനെ അവിനാശീ ജ്ഞാന ധനമെന്ന്
പറയുന്നു. ഇതിന് നാശം സംഭവിക്കുകയില്ല. അതുകൊണ്ട് അൽപമെങ്കിലും ആര് കേൾക്കുന്നോ
അവർ തീർച്ചയായും പ്രജയിലേക്ക് വരും. അവിടെയാണെങ്കിൽ പ്രജകൾ പോലും വളരെ-വളരെ
സുഖികളാണ്. അവിനാശീ ആനന്ദമാണ് എന്തുകൊണ്ടെന്നാൽ അവിടെ എല്ലാവരും
ആത്മാഭിമാനികളായാണ് ജീവിക്കുന്നത്. ഇവിടെ ദേഹാഭിമാനികളായി അതുകൊണ്ട് ദുഃഖികളാണ്.
അത് സ്വർഗ്ഗം തന്നെയാണ് അതുകൊണ്ട് അവിടെ ദുഃഖത്തിന്റെ പേരോ അടയാളമോ ഇല്ല.
മൃഗങ്ങൾ പോലും ഇത്രയും സുഖശാന്തിയിലാണ് കഴിയുന്നതെങ്കിൽ പ്രജകളിൽ എത്ര പ്രേമവും
സുഖവും ഉണ്ടായിരിക്കും. എന്നാൽ ഇതിന് എല്ലാവരും അവകാശികളാകില്ല ഈ കാര്യം
തീർച്ചയാണ്. ഇവിടെ 108 പേരാണ് പക്കാ സന്യാസിയായി വിജയമാലയിലെ മുത്താകുന്നവർ.
അവരും ഇപ്പോൾ ആയിട്ടില്ല, ആയിക്കൊണ്ടിരിക്കുകയാണ്. അവരോടൊപ്പം പ്രജകളും
ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവരും പുറമെ ജീവിച്ച് കേട്ടുകൊണ്ടിരിക്കുന്നു.
വീട്ടിലിരുന്ന് യോഗം ചെയ്തുകൊണ്ടിരിക്കുന്നു. യോഗം ചെയ്ത് ചെയ്ത് ചിലർ പിന്നീട്
ഉള്ളിലെത്തുന്നു അപ്പോൾ പ്രജയിൽ നിന്ന് അവകാശിയാകുന്നു. ഏതുവരെ
കർമ്മബന്ധനത്തിന്റെ കണക്ക് അൽപമെങ്കിലും അവശേഷിക്കുന്നുണ്ടോ അതുവരെ പുറമെ
ജീവിച്ച് യോഗം ചെയ്യുന്നു, നിർവ്വികാരിയായി കഴിയുന്നു. വീട്ടിലിരുന്ന് ആരെങ്കിലും
നിർവ്വികാരിയാകുന്നുവെങ്കിൽ വീട്ടിൽ തീർച്ചയായും പ്രശ്നമുണ്ടാകും
എന്തുകൊണ്ടെന്നാൽ കാമേഷു ക്രോധേഷു..... കാമമാകുന്ന മഹാശത്രുവിന് മേൽ വിജയം
നേടുന്നു, വിഷം നൽകുന്നത് അവസാനിപ്പിക്കുന്നു അപ്പോൾ പ്രശ്നമുണ്ടാകുന്നു.
പരമാത്മാവ് പറയുന്നു കുട്ടികളെ മരണം മുന്നിൽ നിൽക്കുകയാണ്. മുഴുവൻ ലോകവും
വിനാശമാകണം. ഏതുപോലെയാണോ വൃദ്ധരോട് പറയുന്നത് മരണം മുന്നിലുണ്ട് പരമാത്മാവിനെ
ഓർമ്മിക്കൂ. ബാബയും പറയുന്നു കുട്ടികളേ നിർവ്വികാരിയാകൂ. പരമാത്മാവിനെ
ഓർമ്മിക്കൂ. ഏതുപോലെയാണോ തീർത്ഥാടനത്തിന് പോകുകയാണെങ്കിൽ കാമവും ക്രോധവുമെല്ലാം
ഉപേക്ഷിക്കുന്നത്. വഴിയിൽ കാമചേഷ്ഠകളൊന്നും തന്നെ ചെയ്യില്ല. അവർ മുഴുവൻ
യാത്രയിലും അമരനാഥന്റെ ജയ-ജയാരവം മുഴക്കുന്നു എന്നാൽ തിരിച്ച് വന്നാൽ വീണ്ടും
അതേ വികാരങ്ങളിൽ മുങ്ങിക്കുളിച്ചുകൊണ്ടിരിക്കുന്നു, നിങ്ങൾ മടങ്ങി വരില്ല.
കാമ-ക്രോധം വരരുത്. വികാരങ്ങളിലേക്ക് പോയാൽ പദവി ഭ്രഷ്ടമാകും. പവിത്രരായി
മാറില്ല. ആരാണോ പവിത്രരാകുന്നത് അവർ വിജയ മാലയിൽ വരും. ആര് പരാജയപ്പെടുന്നോ അവർ
ചന്ദ്രവംശീ കുലത്തിലേക്ക് പോകും.
നിങ്ങളെല്ലാവരെയും പരംപിതാ പരമാത്മാവിരുന്ന് പഠിപ്പിക്കുന്നു. പരമാത്മാവ്
തന്നെയല്ലേ ജ്ഞാനത്തിന്റെ സാഗരൻ. അവിടെ നിരാകാരീ ലോകത്തിലിരുന്ന് ആത്മാക്കളെ
ജ്ഞാനം കേൾപ്പിക്കില്ല. ഇവിടെ വന്ന് നിങ്ങളെ ജ്ഞാനം കേൾപ്പിക്കുന്നു. പറയുകയാണ്
നിങ്ങൾ എന്റെ കുട്ടികളാണ്. ഏതുപോലെയാണോ ഞാൻ പവിത്രമായിരിക്കുന്നത് അതുപോലെ
നിങ്ങളും പവിത്രമാകൂ. എങ്കിൽ നിങ്ങൾ സത്യയുഗത്തിൽ സുഖമയ, പ്രേമമയ രാജ്യം ഭരിക്കും,
അതിനെയാണ് വൈകുണ്ഠമെന്ന് പറയുന്നത്. ഇപ്പോൾ ഈ ലോകം മാറിക്കൊണ്ടിരിക്കുകയാണ്
എന്തുകൊണ്ടെന്നാൽ കലിയുഗത്തിൽ നിന്ന് സ്വർണ്ണിമയുഗ മായിക്കൊണ്ടിരിക്കുകയാണ്.
പിന്നീട് സ്വർണ്ണിമയുഗത്തിൽ നിന്ന് ത്രേതായുഗത്തിലേക്ക് മാറും. ത്രേതായുഗത്തിൽ
നിന്ന് ദ്വാപര യുഗം, പിന്നീട് ദ്വാപര യുഗത്തിൽ നിന്ന് കലിയുഗത്തിലേക്കും മാറും.
ഇങ്ങനെ ലോകം പരിണമിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ ഈ ലോകം
മാറിക്കൊണ്ടിരിക്കുകയാണ്. ആരാണ് മാറ്റിക്കൊണ്ടിരിക്കുന്നത്? സ്വയം ഭഗവാൻ, ആ
ഭഗവാന്റെ അതിപ്രിയ മക്കളായി നിങ്ങൾ മാറിയിരിക്കുന്നു. പ്രജകളും
ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നാൽ മക്കൾ, മക്കളാണ്, പ്രജ പ്രജയാണ്. ആരാണോ
സന്യാസം ചെയ്യുന്നത് അവർ അവകാശികളാകുന്നു. അവരെ തീർച്ചയായും രാജകീയ
കുലത്തിലേക്ക് കൊണ്ട് പോകണം. എന്നാൽ അത്രത്തോളം ജ്ഞാനം എടുത്തിട്ടില്ലെങ്കിൽ
പദവി നേടില്ല. ആര് പഠിക്കുന്നോ അവർ നവാബാകും. ആര് വന്ന് പോകുന്നോ അവർ പിന്നീട്
പ്രജയിലേക്ക് വരും. പിന്നീട് എത്രത്തോളം പവിത്രമാകുന്നോ അത്രയും സുഖം ലഭിക്കും.
സ്നേഹികളായി അവരും മാറുന്നുണ്ട് എന്നാൽ പൂർണ്ണമായും സ്നേഹിയാകുന്നത് അപ്പോഴാണ്
എപ്പോഴാണോ കുട്ടിയാകുന്നത്. മനസ്സിലായോ.
സന്യാസികളും അനേക പ്രകാരത്തിലുണ്ട്. ഒന്ന് വീടും കുടുംബവും ഉപേക്ഷിക്കുന്നു,
അടുത്തത് പിന്നീട് ഇങ്ങനെയുമുണ്ട് ഗൃഹസ്ഥത്തിലിരുന്നുകൊണ്ടും വികാരത്തിലേക്ക്
പോകുന്നില്ല. അവർ അനുയായികൾക്ക് ശാസ്ത്രം മുതലായവ കേൾപ്പിക്കുന്നു. ആത്മാവിന്റെ
ജ്ഞാനം നൽകുന്നു, അവർക്കും ശിഷ്യരുണ്ട്. എന്നാൽ അവരുടെ ശിഷ്യർക്ക് ഗുരുവിന്റെ
പ്രിയ പുത്രനായി മാറാൻ സാധിക്കില്ല എന്തുകൊണ്ടെന്നാൽ ആ ഗുരുവിന് വീടും കുടുംബവും
മക്കളുമെല്ലാം ഉണ്ടായിരിക്കും. അതുകൊണ്ട് അദ്ദേഹത്തിന് തന്റെ അടുത്തിരുത്താൻ
സാധിക്കില്ല. സ്വയവും സന്യാസം ചെയ്തിട്ടില്ല, മറ്റുള്ളവരെ സന്യാസം ചെയ്യിക്കാനും
സാധിക്കില്ല. അവരുടെ ശിഷ്യരും ഗൃഹസ്ഥത്തിൽ കഴിയുന്നു. അദ്ദേഹത്തിന്റെ അടുത്ത്
വന്നു-പൊയ്ക്കൊണ്ടിരിക്കുന്നു. അദ്ദേഹം അവർക്ക് കേവലം ജ്ഞാനം നൽകിക്കൊണ്ടിരിക്കും
അല്ലെങ്കിൽ മന്ത്രം നൽകുന്നു. അത്രമാത്രം. അദ്ദേഹത്തിന്റെ
അവകാശിയാകുന്നില്ലെങ്കിൽ എങ്ങനെ അവരുടെ വൃദ്ധിയുണ്ടാകും. ജ്ഞാനം നൽകി നൽകി ശരീരം
ഉപേക്ഷിച്ച് പോകുന്നു. അത്രമാത്രം.
നോക്കൂ, ഒരു മാല 108-ന്റേതാണ്, അടുത്തത് അതിലും വലുത് 16108-ന്റെ മാലയാണുള്ളത്.
അതാണ് ചന്ദ്രവംശീ കുലത്തിലെ രാജകുമാരീ കുമാരന്മാരുടെ മാല. അതുകൊണ്ട് ഇവിടെ
ആർക്ക് ഇത്രയും ജ്ഞാനം എടുക്കാൻ സാധിക്കുന്നില്ല, പവിത്രമായിമായി മാറുന്നില്ല
എങ്കിൽ ശിക്ഷകളനുഭവിച്ച് ചന്ദ്രവംശീ കുലത്തിലെ മാലയിലേക്ക് പോകും. രാജകുമാരൻമാരും
രാജകുമാരികളും ധാരാളമുണ്ടായിരിക്കും.
ഈ രഹസ്യവും നിങ്ങളിപ്പോൾ കേൾക്കുന്നു, അറിയുന്നു. അവിടെ ജ്ഞാനത്തിന്റെ കാര്യങ്ങൾ
ഉണ്ടായിരിക്കില്ല. ഈ ജ്ഞാനം കേവലം ഇപ്പോൾ സംഗമത്തിലാണ് ലഭിക്കുന്നത് എപ്പോഴാണോ
ദൈവീക ധർമ്മത്തിന്റെ സ്ഥാപന നടക്കുന്നത്. അപ്പോൾ കേൾപ്പിച്ചു ആര്
കർമ്മേന്ദ്രിയങ്ങളെ പൂർണ്ണമായും ജയിക്കുന്നില്ലയോ അവർ ചന്ദ്രവംശീ കുലത്തിലെ
മാലയിലേക്ക് പോകും. ആര് ജയിക്കുന്നോ അവർ സൂര്യവംശീ കുലത്തിലേക്ക് വരും. അവരിലും
ആയിതീരുന്നത് തീർച്ചയായും സംഖ്യാക്രമത്തിലാണ്. ശരീരവും അവസ്ഥയനുസരിച്ചാണ്
ലഭിക്കുന്നത്. നോക്കൂ, മമ്മ എല്ലാവരെക്കാളും തീവ്രമായി അതുകൊണ്ട് മമ്മയ്ക്ക്
സ്കോളർഷിപ്പ് ലഭിച്ചു. മോണിറ്ററായി. മമ്മയ്ക്ക് ജ്ഞാനത്തിന്റെ മുഴുവൻ കലശവും
നൽകി, മമ്മയെ ഞാനും(സാകാര ബാബ) അമ്മയെന്നാണ് വിളിക്കുന്നത് എന്തുകൊണ്ടെന്നാൽ
ഞാൻ മുഴുവൻ ശരീരവും-മനസ്സും-ധനവും അവരുടെ ചരണങ്ങളിൽ സ്വാഹ ചെയ്തു, ലൗകിക
മക്കൾക്കല്ല നൽകിയത് എന്തുകൊണ്ടെന്നാൽ അത് രക്ത ബന്ധമായി. ഇതാണെങ്കിൽ അവിനാശീ
മക്കളാകുന്നു, എല്ലാം ത്യജിച്ച് വരുന്നു അതുകൊണ്ട് അവരിലേക്ക് കൂടുതൽ സ്നേഹം
പോകുന്നു. അവിനാശീ സ്നേഹം എല്ലാത്തിലും തീവ്രമാണ്. സന്യാസിയാണെങ്കിൽ വീടും
കുടുംബവുമെല്ലാം ഉപേക്ഷിച്ച് തനിച്ചാണ് പോകുന്നത്. ഇവിടെയാണെങ്കിൽ എല്ലാം
കൊണ്ട്വന്ന് സ്വാഹ ചെയ്തു. പരമാത്മാവ് സ്വയം പ്രാക്ടിക്കലായി പാർട്ടെടുത്ത്
പഠിപ്പിക്കുന്നു.
നിങ്ങൾക്ക് ഏതുചോദ്യത്തിനും ഉത്തരം ഇവിടെ നിന്ന് ലഭിക്കും. ആ പരമാത്മാവ് സ്വയം
വന്ന് പറഞ്ഞ് തരും. ബാബ മാന്ത്രികനാണ്, ബാബയുടെ ഈ ഇന്ദ്രജാലത്തിന്റെ പാർട്ട്
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. നിങ്ങൾ വളരെ പ്രിയപ്പെട്ട കുട്ടികളാണ്,
നിങ്ങളോട് ബാബ ഒരിക്കലും ദേഷ്യപ്പെടുകയില്ല. ദേഷ്യപ്പെടുകയാണെങ്കിൽ കുട്ടികളും
കണ്ട് ദേഷ്യപ്പെടാൻ പഠിക്കും. ഇവിടെ എല്ലാവർക്കും ആന്തരിക സ്നേഹമാണുള്ളത്.
സ്വർഗ്ഗത്തിലും എത്ര സ്നേഹമാണുള്ളത്. അവിടെ സതോപ്രധാനമായിരിക്കും. ഇവിടെ ഏതെല്ലാം
സന്ദർശകരാണോ എത്തുന്നത് അവരുടെയും വളരെയധികം സേവനമുണ്ടാകുന്നു എന്തുകൊണ്ടെന്നാൽ
അവരിലും ശാന്തിയുടെയും സന്തോഷത്തിന്റെയും സമ്പത്തുണ്ടാകുന്നു. അവർ പ്രിയപ്പെട്ട
പ്രജകളാകുന്നവരാണ്. മമ്മയും ബാബയും കുട്ടികളും എല്ലാവരും അവരുടെ സേവനത്തിൽ
മുഴുകുന്നു. ദേവീ-ദേവതകളായിക്കൊണ്ടിരിക്കുകയാണ് എന്നാൽ ഇവിടെ ആ പദവിയുടെ
അഹങ്കാരമില്ല. എല്ലാവരും ആജ്ഞാകാരികളായ സേവകരായി സേവനത്തിൽ ഹാജരാകുന്നു. ഈശ്വരൻ
പോലും വിശ്വസ്തനായ സേവകനായി തന്റെ അതിപ്രിയ മക്കളുടെയും പ്രജകളുടെയും സേവനം
ചെയ്യുന്നു. ആ ബാബയുടെ മക്കളിൽ തന്നെയാണ് ആനന്ദമുണ്ടായിരിക്കുന്നത്. ശരി.
മധുര-മധുരമായ കളഞ്ഞുപോയി തിരികെ കിട്ടിയ കണ്ണിലെ രത്നങ്ങൾക്ക്, കൽപ-കൽപം ബാബയിൽ
നിന്ന് വേർപെട്ട് വീണ്ടും വന്നുചേർന്ന, ഇങ്ങനെയുള്ള കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ ഹൃദയം അഥവാ പ്രാണനിൽ നിന്ന്, പ്രേമത്തോടുകൂടിയ
സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ കുട്ടികൾക്ക് ആത്മീയ അച്ഛന്റെ നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ഏതുപോലെയാണോ ബാപ്ദാദ കുട്ടികളോടൊരിക്കലും ദേഷ്യപ്പെടാത്തത്, ഇതുപോലെ നിങ്ങൾ
കുട്ടികളും ആരോടും ദേഷ്യപ്പെടരുത്, പരസ്പരം ആന്തരിക സ്നേഹത്തോടെ കഴിയണം.
ഒരിക്കലും ക്രോധിക്കരുത്.
2) ശാന്തിയുടെയും
ആനന്ദത്തിന്റെയും വരദാനം നേടുന്നതിന് വേണ്ടി ദീപത്തിൽ പൂർണ്ണമായും ബലിയാകണം.
പഠനത്തിലൂടെ പരമമായ ശാന്തിയുടെയും ആനന്ദത്തിന്റെയും ഈശ്വരീയ ആധികാരം നേടണം.
വരദാനം :-
സ്വന്തം
പ്രത്യക്ഷ പ്രമാണത്തിലൂടെ ബാബയെ പ്രത്യക്ഷപ്പെടുത്തുന്ന ശ്രേഷ്ഠ ഭാഗ്യശാലിയായി
ഭവിക്കട്ടെ.
ഏതൊരു കാര്യത്തെയും
സ്പഷ്ടമാക്കുന്നതിന് അനേക തരത്തിലുള്ള തെളിവുകൾ നൽകാറുണ്ട്. എന്നാൽ ഏറ്റവും
ശ്രേഷ്ഠ പ്രമാണം പ്രത്യക്ഷ പ്രമാണമാണ്. പ്രത്യക്ഷ പ്രമാണം അർഥം ആരാകുന്നുവോ
ആരുടേതാകുന്നുവോ അതിന്റെ സ്മൃതിയിൽ കഴിയുക. ഏതു കുട്ടികളാണോ തന്റെ യഥാർഥം അഥവാ
അനാദിസ്വരൂപത്തിൽ സ്ഥിതി ചെയ്യുന്നത് അവരാണ് ബാബയെ പ്രത്യക്ഷമാക്കുവാൻ നിമിത്തം.
അവരുടെ ഭാഗ്യത്തെ കണ്ട് ഭാഗ്യമുണ്ടാക്കുന്നയാളുടെ ഓർമ സ്വതവേ വരുന്നു.
സ്ലോഗന് :-
സ്വന്തം
ദയാദൃഷ്ടിയിലൂടെ ഓരോ ആത്മാവിനെയും പരിവർത്തനപ്പെടുത്തുന്നവരാണ് പുണ്യആത്മാവ്.
അവ്യക്തസൂചനകൾ-
പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നമായി അപകാരിക്കു മേലും ഉപകാരം ചെയ്യൂ
ആരെങ്കിലും തന്റെ സംസ്കാരം
അഥവാ സ്വഭാവം കാരണം താങ്കൾക്ക് മുന്നിൽ പരീക്ഷയുടെ രൂപത്തിൽ വന്നാലും താങ്കൾ
സെക്കൻഡിൽ തന്റെ ശ്രേഷ്ഠസംസ്കാരത്തിലൂടെ ഒന്നിന്റെ സ്മൃതിയിലൂടെ ഇങ്ങനെയുള്ള
ആത്മാവിനെ പ്രതിയും ദയാമനസ്കതയുടെ സംസ്കാരം അഥവാ സ്വഭാവം ധാരണ ചെയ്തോളൂ- ഇതാണ്
ഉപകാരം ചെയ്യുക.