23.12.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ഏതൊരു സങ്കൽപ്പമാണോ ഈശ്വരീയ സേവാർത്ഥം നടക്കുന്നത് അതിനെ ശുദ്ധ സങ്കൽപ്പം അല്ലെങ്കിൽ നിർസങ്കൽപ്പം എന്നേ പറയൂ, വ്യർത്ഥം എന്നല്ല.

ചോദ്യം :-
വികർമ്മങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി ഏതൊരു കടമ നിറവേറ്റുമ്പോഴും അനാസക്തരായിരിക്കണം?

ഉത്തരം :-
മിത്രസംബന്ധികളുടെ സേവനവും ചെയ്യൂ, എന്നാൽ അലൗകീക ഈശ്വരീയ ദൃഷ്ടിവെച്ചു കൊണ്ടു ചെയ്യൂ. അതിൽ മോഹത്തിന്റെ ചരട് വരരുത്. അഥവാ ഏതെങ്കിലും വികാരി സംബന്ധത്തിന്റെ സങ്കൽപ്പം വരുകയാണെങ്കിൽ പോലും അത് വികർമ്മമായി മാറുന്നു. അതിനാൽ അനാസക്തരായി കർത്തവ്യം നിറവേറ്റൂ. എത്രത്തോളം സാധിക്കുമോ ദേഹി അഭിമാനിയാകാനുള്ള
പുരുഷാർത്ഥം ചെയ്യു.

ഓംശാന്തി.  
ഇന്ന് നിങ്ങൾ കുട്ടികൾക്ക് സങ്കൽപ്പം, വികൽപ്പം, നിർസങ്കൽപ്പം അതായത് കർമ്മം, അകർമ്മം, വികർമ്മത്തെക്കുറിച്ച് മനസ്സിലാക്കി തരികയാണ്. ഏതുവരെ നിങ്ങൾ ഇവിടെയുണ്ടോ അതുവരെ നിങ്ങളുടെ സങ്കൽപ്പം നടന്നു കൊണ്ടിരിക്കും. സങ്കൽപ്പമില്ലാതെ ഒരു ക്ഷണനേരം പോലും മനുഷ്യർക്കിരിക്കാൻ സാധിക്കുകയില്ല. ഇപ്പോൾ ഈ സങ്കൽപ്പം ഇവിടെയും നടന്നു കൊണ്ടിരിക്കും, സത്യയുഗത്തിലും നടന്നു കൊണ്ടിരിക്കും, അജ്ഞാനകാലത്തിലും നടന്നിട്ടുണ്ടായിരുന്നു. എന്നാൽ ജ്ഞാനത്തിൽ വന്നതിലൂടെയുള്ള സങ്കൽപ്പം സങ്കൽപ്പമല്ല, കാരണം നിങ്ങൾ പരമാത്മാവിന്റെ സേവനത്തിനു നിമിത്തമായതു കൊണ്ട്, യജ്ഞത്തിനു വേണ്ടി ഏതൊരു സങ്കൽപ്പം ചെയ്യുന്നുണ്ടോ അത് സങ്കൽപ്പമല്ല, അത് നിർസങ്കൽപ്പം തന്നെയാണ്. ബാക്കി എന്തെല്ലാം അനാവശ്യമായ സങ്കൽപ്പമാണോ നടക്കുന്നത് അതായത് കലിയുഗീ ലോകം, കലിയുഗീ സംബന്ധികളെ കുറിച്ച്, ഇതിനെയാണ് വികൽപ്പമെന്നു പറയുന്നത്. ഇതിലൂടെയാണ് വികർമ്മമുണ്ടാകുന്നത്. വികർമ്മത്തിലൂടെ ദു:ഖം പ്രാപ്തമാക്കുന്നു. ബാക്കി യജ്ഞത്തെ പ്രതി അതായത് ഈശ്വരീയ സേവനങ്ങളെ പ്രതിയുള്ള സങ്കൽപ്പമാണ് നടക്കുന്നതെങ്കിൽ അത് നിർസങ്കൽപ്പമായിത്തീരുന്നു. ശുദ്ധ സങ്കൽപ്പം സേവനത്തെ പ്രതി മാത്രം നടക്കുന്നതാണ്. നോക്കൂ, നിങ്ങൾ കുട്ടികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ബാബ ഇവിടെ ഇരിക്കുന്നത്. സേവനം ചെയ്യുന്നതു കൊണ്ട് അച്ഛന്റെയും അമ്മയുടെയും സങ്കൽപ്പം തീർച്ചയായും നടക്കും. പക്ഷെ ഈ സങ്കൽപ്പം, സങ്കൽപ്പമല്ല. ഇതിലൂടെ വികർമ്മമൊന്നും ഉണ്ടാകുന്നില്ല. പക്ഷെ അഥവാ ആർക്കെങ്കിലും വികാരി സംബന്ധികളുടെ സങ്കൽപ്പം നടക്കുന്നുണ്ടെങ്കിൽ അത് തീർച്ചയായും വികർമ്മമായി മാറുന്നതാണ്.

ബാബ നിങ്ങൾ കുട്ടികളോട് പറയുന്നതിതാണ് കുട്ടികളെ, മിത്ര സംബന്ധികളുടെ സേവനം തീർച്ചയായും ചെയ്യേണ്ടതാണ് എന്നാൽ അലൗകീക ഈശ്വരീയ ദൃഷ്ടിയിലൂടെ ചെയ്യൂ. മോഹത്തിന്റെ ചരട് വരരുത്. അനാസക്തമായി മാറി തന്റെ കർത്തവ്യത്തെ പാലിക്കണം. പക്ഷെ ആരെല്ലാമാണോ ഇവിടെ ഉണ്ടായിട്ടും കർമ്മ സംബന്ധത്തിലേക്കു വന്നിട്ടും അവർക്ക് മുറിക്കാൻ സാധിക്കുന്നില്ലെങ്കിലും അവർ പരമാത്മാവിനെ ഉപേക്ഷിക്കാൻ പാടില്ല. കൈ പിടിച്ചിട്ടുണ്ടെങ്കിൽ കുറച്ചെന്തെങ്കിലും പദവി പ്രാപ്തമാക്കിയെടുക്കാം. ഇപ്പോൾ ഓരോരുത്തർക്കും അവരവരെ കുറിച്ചറിയാം എന്നിൽ എന്തു വികാരമാണുള്ളതെന്ന്. അഥവാ ആരിലെങ്കിലും ഒരു വികാരമെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും അവർ ദേഹാഭിമാനിയായിട്ടായിരിക്കും ഇരിക്കുക. ആരിലാണോ വികാരമൊന്നും ഇല്ലാത്തത് അവർ ദേഹീഅഭിമാനിയായിരിക്കും ആരിലെങ്കിലും ഏതെങ്കിലും വികാരമുണ്ടെങ്കിൽ അവർ തീർച്ചയായും ശിക്ഷകൾ അനുഭവിക്കും. ആരാണോ വികാരങ്ങളില്ലാതെയിരിക്കുന്നത് അവർ ശിക്ഷകളിൽ നിന്നും മുക്തമായിരിക്കും. കാണുന്നില്ലേ.. ചില ചില കുട്ടികൾ, ആരിലാണോ കാമമില്ലാത്തത്, ക്രോധമില്ലാത്തത്, ലോഭമില്ലാത്തത്, മോഹമില്ലാത്തത് അവർക്ക് നല്ലരീതിയിൽ സേവനം ചെയ്യാൻ സാധിക്കും. ഇപ്പോൾ അവരിൽ ജ്ഞാനവിജ്ഞാന അവസ്ഥയുണ്ട്. അവർക്കു നിങ്ങളെല്ലാവരും വോട്ടു നൽകും. ഇതിപ്പോൾ എങ്ങനെയാണോ ഞാനറിഞ്ഞത് അതുപോലെ നിങ്ങൾക്കും അറിയാൻ സാധിക്കും. നല്ലതിനെ എല്ലാവരും നല്ലതെന്നു പറയും. ആരിലാണോ കുറച്ചു കുറവുള്ളത്, അവർക്ക് എല്ലാവരും അതുപോലെ മാത്രമേ വോട്ടുനൽകൂ. ഇപ്പോൾ ഇതു നിശ്ചയം ചെയ്യണം ആരിലാണോ ഏതെങ്കിലും വികാരമുള്ളത് അവർക്കു സേവനം ചെയ്യാൻ സാധിക്കുകയില്ല. ആരാണോ വികാരങ്ങളിൽ നിന്നും മുക്തമായിരിക്കുന്നത് അവർക്ക് സേവനം ചെയ്ത് തനിക്കു സമാനമാക്കി മാറ്റാൻ സാധിക്കും. അതിനാൽ വികാരങ്ങളുടെ മുകളിൽ പൂർണ്ണ വിജയം നേടണം. വികൽപ്പങ്ങളിലും പൂർണ്ണമായും ജയിക്കണം. ഈശ്വരാർത്ഥമുള്ള സങ്കൽപ്പത്തെയാണ് നിർസങ്കൽപ്പമെന്ന് പറയാൻ സാധിക്കുക. ഒരു സങ്കൽപ്പവും നടക്കാതിരിക്കുക, സുഖ ദു:ഖങ്ങളിൽ നിന്നും വേറിട്ടിരിക്കുക, വാസ്തവത്തിൽ അതിനെയാണ് നിർസങ്കൽപ്പമെന്നു പറയുന്നത്, അതാണെങ്കിൽ അവസാനം നിങ്ങൾ കർമ്മക്കണക്കുകൾ അവസാനിപ്പിച്ച് പോകുമ്പോൾ, അവിടെ സുഖ ദു:ഖങ്ങളിൽ നിന്നും വേറിട്ട അവസ്ഥയിലായിരിക്കും സ്ഥിതി, അപ്പോൾ ഒരു സങ്കൽപ്പവും നടക്കുകയില്ല. ആ സമയം കർമ്മ അകർമ്മങ്ങളിൽ രണ്ടിൽ നിന്നും ഉപരിയായി അകർമ്മി അവസ്ഥയിൽ ഇരിക്കും.

ഇവിടെ നിങ്ങൾക്ക് സങ്കൽപ്പം തീർച്ചയായും നടക്കും, കാരണം നിങ്ങൾ മുഴുവൻ ലോകത്തെയും ശുദ്ധമാക്കി മാറ്റുന്നതിന് നിമിത്തമായി മാറിയിരിക്കുകയാണ്. ഇതിനു വേണ്ടി നിങ്ങളിൽ ശുദ്ധ സങ്കൽപ്പം തീർച്ചയായും നടക്കും. സത്യയുഗത്തിൽ ശുദ്ധ സങ്കൽപ്പം നടക്കുന്നതു കാരണം സങ്കൽപ്പം സങ്കൽപ്പമല്ല, കർമ്മം ചെയ്യുമ്പോഴും കർമ്മബന്ധനമായി മാറുന്നില്ല. മനസ്സിലായോ? ഇപ്പോൾ കർമ്മം, അകർമ്മം, വികർമ്മത്തിന്റെ ഗതിയെ പരമാത്മാവിനു തന്നെയാണ് മനസ്സിലാക്കി തരാൻ സാധിക്കുക. ബാബ വികർമ്മങ്ങളിൽ നിന്നും മോചിപ്പിക്കുന്നവനാണ്. ഇപ്പോൾ സംഗമയുഗത്തിൽ നിങ്ങൾ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ കുട്ടികൾ അവരവരുടെ മേൽ ജാഗ്രത പുലർത്തണം. തന്റെ കർമ്മക്കണക്കുകളെ പരിശോധിക്കണം. നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് കർമ്മക്കണക്കുകളെ അവസാനിപ്പിക്കാനാണ്. ഇങ്ങനെയായിരിക്കരുത് ഇവിടെ വന്നിട്ടും കർമ്മക്കണക്കുകളുണ്ടാക്കി പോവുകയാണെങ്കിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഈ ഗർഭജയിലിലെ ശിക്ഷ ചെറുതൊന്നു മായിരിക്കില്ല. ഇതുകൊണ്ടു തന്നെ വളരെയധികം പുരുഷാർത്ഥം ചെയ്യണം. ഈ ലക്ഷ്യം വളരെ വലുതാണ്. അതിനാൽ ജാഗ്രതയോടു കൂടി നടക്കണം. തീർച്ചയായും വികൽപ്പങ്ങളുടെ മുകളിൽ വിജയം നേടണം. ഇപ്പോൾ ഏതുവരെ നിങ്ങൾ വികൽപ്പങ്ങളുടെ മുകളിൽ വിജയം നേടുന്നുവോ, ഏതുവരെ നിർവികൽപ്പം അതായത് സുഖ ദു:ഖങ്ങളിൽ നിന്നും വേറിട്ട അവസ്ഥയിൽ ഇരിക്കുന്നുവോ, നിങ്ങൾ നിങ്ങളെ അറിഞ്ഞു കൊണ്ടിരിക്കും. ആർക്കാണോ സ്വയം അറിയാത്തത് അവർ മമ്മാ ബാബയോടു ചോദിച്ചു കൊണ്ടിരിക്കും. കാരണം നിങ്ങൾ മമ്മാ ബാബയുടെ അവകാശികളാണ്. അതിനാൽ അവർക്കു പറഞ്ഞു തരാനും സാധിക്കും. നിർസങ്കൽപ്പ സ്ഥിതിയിൽ ഇരിക്കുന്നതിലൂടെ നിങ്ങൾക്കെന്താ ഏതൊരു വികാരിയുടെയും വികർമ്മത്തെ ഇല്ലാതാക്കാൻ സാധിക്കുകയില്ലേ. ഏതൊരു വികാരി പുരുഷൻ നിങ്ങളുടെ അടുത്തു വന്നാലും അവർക്ക് വികാരി സങ്കൽപ്പം ഒരിക്കലും വരുകയില്ല. എപ്പോഴാണോ ഏതെങ്കിലും ദേവിദേവതകളുടെ മുമ്പിൽ പോകുമ്പോൾ അവരുടെ മുമ്പിൽ ശാന്തമായിരിക്കുന്നത്, അതുപോലെ നിങ്ങളും ഗുപ്തരൂപത്തിൽ ദേവതകളാണ്. നിങ്ങളുടെ മുമ്പിലും ഒരാൾക്കും വികാരീ സങ്കൽപ്പം കൊണ്ടു വരാൻ സാധിക്കുകയില്ല. പക്ഷെ ഇങ്ങനെയും ചില വികാരി പുരുഷന്മാരുണ്ട് അവർക്ക് എന്തെങ്കിലും സങ്കൽപ്പം വരുകയാണെങ്കിൽ പോലും യുദ്ധം ചെയ്യാൻ സാധിക്കില്ല നിങ്ങൾ യോഗയുക്തമായി ഇരിക്കുകയാണെങ്കിൽ.

നോക്കൂ, കുട്ടികളെ, നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് പരമാത്മാവിന് വികാരങ്ങളുടെ ആഹുതി നൽകാനാണ്. പക്ഷെ പലരും നിയമമനുസരിച്ച് ആഹുതി ചെയ്യുന്നില്ല. അവരുടെ യോഗം പരംപിതാ പരമാത്മാവുമായി ചേരുന്നില്ല. മുഴുവൻ ദിവസവും ബുദ്ധിയോഗം അലഞ്ഞുകൊണ്ടിരിക്കുകയാണ്. അതായത് ദേഹീഅഭിമാനിയായി മാറുന്നില്ല. ദേഹാഭിമാനമുള്ളതു കാരണം പലരുടെയും സ്വഭാവത്തിൽ വരുന്നു. ഈ കാരണം കൊണ്ടു തന്നെ പരമാത്മാവിനു വേണ്ടിയുള്ള സേവനത്തിന് അധികാരിയാവാൻ സാധിക്കുന്നില്ല. ആരാണോ പരമാത്മാവിൽ നിന്നും സേവനമെടുത്ത്, പിന്നീട് സേവനം ചെയ്തു കൊണ്ടിരിക്കുന്നത്, അതായത് പതീതരെ പാവനമാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്, അവരാണ് എന്റെ സത്യമായ ഉറച്ച കുട്ടികൾ. അവർക്ക് വളരെ ഉയർന്ന പദവി ലഭിക്കുന്നു.

ഇപ്പോൾ പരമാത്മാവ് സ്വയം നിങ്ങളുടെ അച്ഛനായി മാറിയിരിക്കുകയാണ്. ആ അച്ഛനെ സാധാരണ രൂപത്തിൽ അറിയാതെ മറ്റേതെങ്കിലും പ്രകാരത്തിലുള്ള സങ്കൽപ്പം ഉണ്ടാവുകയാണെങ്കിൽ വിനാശത്തെ പ്രാപ്തമാക്കുകയാണ്. 108 ജ്ഞാനഗംഗകൾ ഏതെല്ലാമാണോ ഇപ്പോൾ അവർ പൂർണ്ണ അവസ്ഥയെ പ്രാപ്തമാക്കുന്ന സമയം വരും. ബാക്കി ആരാണോ പഠിക്കാതെയിരിക്കുന്നത് അവർ അവർക്കു തന്നെ നഷ്ടമുണ്ടാക്കി കൊണ്ടിരിക്കും.

ഇത് നിശ്ചയമായും അറിഞ്ഞിരിക്കണം, ആരാണോ ഈശ്വരീയ ജ്ഞാനത്തിൽ ഒളിഞ്ഞിരുന്ന് പ്രവർത്തിക്കുന്നത്, അവരെ എല്ലാം അറിയുന്ന ബാബ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ബാബ പിന്നീട് സാകാര രൂപത്തിലുള്ള ബാബക്ക് സൂചന നൽകും. ജാഗരൂകരാക്കുന്നതിനു വേണ്ടി. അതിനാൽ തന്നെ ഒരു കാര്യവും ഒളിപ്പിക്കരുത്. അഥവാ തെറ്റുണ്ടായിട്ടുണ്ടെങ്കിൽ അത് പറയുന്നതിലൂടെ മുന്നോട്ടുപോകുമ്പോൾ രക്ഷപ്പെടും. അതിനാൽ കുട്ടികൾ ജാഗ്രതയോടു കൂടിയിരിക്കണം. കുട്ടികൾ ആദ്യം സ്വയത്തെ മനസ്സിലാക്കണം, ഞാൻ ആരാണ്, ഞാൻ എന്താണ്? 'ഞാൻ' എന്നത് ശരീരത്തെയല്ല പറയുന്നത്. ഞാൻ എന്നു പറയുന്നത് ആത്മാവിനെയാണ്. ഞാൻ ആത്മാവ് എവിടെ നിന്നാണ് വന്നത്? ആരുടെ സന്താനമാണ്? ഞാൻ ആത്മാവ് പരംപിതാവിന്റെ സന്താനമാണെന്ന് എപ്പോൾ തിരിച്ചറിയുന്നുവോ അപ്പോഴെ ബാബയെ ഓർമ്മിക്കുന്നതിലൂടെ സന്തോഷമുണ്ടാവുകയുള്ളൂ. എപ്പോഴാണോ ബാബയുടെ കർത്തവ്യത്തെ കുറിച്ച് അറിയുന്നത് അപ്പോഴെ സന്തോഷമുണ്ടാവുകയുള്ളൂ. ഏതുവരെ ചെറിയ കുട്ടിയാണോ അതുവരെ ബാബയുടെ കർത്തവ്യത്തെ കുറിച്ച് അറിയുകയില്ല. അതുവരെയ്ക്കും ഇത്രയും സന്തോഷം ഉണ്ടാവുകയില്ല. വലുതാകുമ്പോൾ, ബാബയുടെ കർത്തവ്യത്തെ കുറിച്ചറിയുമ്പോൾ ലഹരിയും സന്തോഷവും വർദ്ധിച്ചു കൊണ്ടിരിക്കും. ആദ്യം ബാബയുടെ കർത്തവ്യത്തെ കുറിച്ച് അറിയണം. എന്റെ അച്ഛൻ ആരാണ് എവിടെയാണ് വസിക്കുന്നത്? ആത്മാവ് അവിടെ ലയിച്ചു ചേർന്നുവെന്ന് പറയുകയാണെങ്കിൽ ആത്മാവ് ഇല്ലാതാകും, പിന്നെ ആർക്കാണ് സന്തോഷം ഉണ്ടാകുക.

നിങ്ങളുടെ അടുത്ത് ഏതെല്ലാം പുതിയ ജിജ്ഞാസുക്കളാണോ വരുന്നത് അവരോടു ചോദിക്കണം ഇവിടെ നിങ്ങൾ എന്താണ് പഠിക്കുന്നത്? ഇതിലൂടെ നിങ്ങൾക്ക് എന്തു പദവിയാണ് ലഭിക്കുന്നത്? സാധാരണ ലോകത്തിൽ പഠിക്കുന്ന കുട്ടികൾ പറയാറുണ്ട് ഞാൻ ഡോക്ടറായി മാറിക്കൊണ്ടിരിക്കുകയാണ്, ഞാൻ എൻജിനീയറായി മാറിക്കൊണ്ടിരിക്കുകയാണ്..... അപ്പോൾ അതിൽ വിശ്വാസം വെയ്ക്കുന്നുണ്ടല്ലോ അതായത് ഇവർ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെയും വിദ്യാർത്ഥികൾ പറയുന്നുണ്ട് ഇത് ദു:ഖത്തിന്റെ ലോകമാണ്, ഇതിനെ നരകം, ഹെൽ, പിശാചിന്റെ ലോകം എന്നുപറയുന്നു. ഇതിനു വിപരീതമാണ് ഹെവൻ, ദൈവീക ലോകം, ഇതിനെയാണ് സ്വർഗ്ഗമെന്നു പറയുന്നത്. ഇത് എല്ലാവർക്കും അറിയാം ഇത് മനസ്സിലാക്കാനും സാധിക്കുന്നുണ്ട് ഇത് ആ സ്വർഗ്ഗമല്ല. ഇത് നരകമാണ് അഥവാ ദു:ഖത്തിന്റെ ലോകമാണ്. പാപാത്മാക്കളുടെ ലോകമായതു കാരണമാണ് ബാബയെ വിളിക്കുന്നത്, ഞങ്ങളെ പുണ്യത്തിന്റെ ലോകത്തിലേക്ക് കൂട്ടികൊണ്ടു പോകൂ. ഏതു കുട്ടികളാണോ പഠിച്ചു കൊണ്ടിരിക്കുന്നത്, അവർക്കറിയാൻ സാധിക്കും ബാബ നമ്മളെ പുണ്യത്തിന്റെ ലോകത്തിലേക്ക് കൂട്ടി കൊണ്ടുപോവുകയാണ്. പുതിയ വിദ്യാർത്ഥികൾ വരുമ്പോൾ അവർക്ക് കുട്ടികളോട് ചോദിക്കണം, കുട്ടികളിൽ നിന്നും പഠിക്കണം. കുട്ടികൾക്ക് അവരുടെ ടീച്ചറിന്റെയും പിതാവിന്റെയും കർത്തവ്യത്തെ കുറിച്ച് പറയാൻ സാധിക്കും. ബാബ ഒരിക്കലും സ്വയം തന്നെ പ്രശംസിക്കുകയില്ല. ടീച്ചറെപ്പോഴെങ്കിലും സ്വയം തന്റെ മഹിമ കേൾപ്പിക്കാറുണ്ടോ? അത് വിദ്യാർത്ഥികളാണ് കേൾപ്പിക്കുക, ഈ ടീച്ചർ ഇങ്ങനെയുള്ള ടീച്ചറാണ്, അപ്പോൾ പറയും വിദ്യാർത്ഥികളിലൂടെ ടീച്ചറുടെ പ്രത്യക്ഷത. നിങ്ങൾ കുട്ടികളിൽ ആരാണോ ഇത്രയധികം കോഴ്സുകൾ പഠിച്ചു വന്നത്, നിങ്ങളുടെ ജോലിയാണ് പുതിയവർക്കു മനസ്സിലാക്കി കൊടുക്കുക. ബാക്കി ഏതെല്ലാം ടീച്ചറാണോ ആ.അ, ങ.അ പഠിച്ചിട്ടുണ്ടായിരുന്നത് അവർ ഇരുന്ന് പുതിയ വിദ്യാർത്ഥകൾക്ക് അ ആ ഇ ഉ പഠിപ്പിക്കുമോ. ചില ചില വിദ്യാർത്ഥികൾ വളരെ സമർത്ഥശാലികളായിരിക്കും. അവർ മറ്റുള്ളവരെയും പഠിപ്പിക്കും. അതിൽ മാതാഗുരു വളരെ പ്രസിദ്ധമാണ്. ഇതാണ് ദൈവീകധർമ്മത്തിലെ ആദ്യത്തെ മാതാവ്. ഇവരെയാണ് ജഗദംബ എന്നു പറയുന്നത്. മാതാവിന് വളരെയധികം മഹിമയുണ്ട്. ബംഗാളിൽ കാളി, ദുർഗ്ഗ, സരസ്വതി, ലക്ഷ്മി, ഈ നാലുദേവികളെയും വളരെയധികം പൂജിക്കുന്നുണ്ട്. ഇപ്പോൾ ഈ നാലു പേരുടെയും കർത്തവ്യത്തെ കുറിച്ച് അറിയണം. ലക്ഷ്മിയാണെങ്കിൽ സമ്പത്തിന്റെ ദേവതയാണ്, അവർ ഇവിടെ തന്നെയാണ് രാജ്യം ഭരിച്ചുപോയത്. ബാക്കി കാളി, ദുർഗ ഇതെല്ലാം ഇവരുടെ പേരുതന്നെയാണ്. അഥവാ നാലു മാതാക്കളാണെങ്കിൽ നാലു പിതാക്കളും വേണമല്ലോ? ഇപ്പോൾ ലക്ഷ്മിയുടെ പതിയായ നാരായണൻ പ്രസിദ്ധമാണ്. കാളിയുടെ പതി ആരാണ്? (ശങ്കരൻ) എന്നാൽ ശങ്കരനെ പാർവ്വതിയുടെ പതിയാണെന്നാണ് പറയുന്നത്. പാർവ്വതി കാളിയൊന്നുമല്ല. കാളിയെ പൂജിക്കുന്നവർ ധാരാളമുണ്ട്. മാതാവിനെ ഓർമ്മിക്കുന്നുണ്ട് എന്നാൽ പിതാവിനെ അറിയുന്നില്ല. കാളിക്കും പതിയുണ്ടായിരിക്കണമല്ലോ? എന്നാൽ ഇതാർക്കും അറിയുകയില്ല. ലോകം ഒന്നുമാത്രമാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണം. ഇത് ചില സമയത്ത് ദു:ഖത്തിന്റെ ലോകം, നരകമായിത്തീരുന്നു. ലക്ഷ്മിനാരായണൻ ഈ സൃഷ്ടിയിൽ സത്യയുഗസമയത്ത് രാജ്യം ഭരിച്ചിരുന്നു. സൂക്ഷ്മ ലക്ഷ്മീനാരായണനുണ്ടാകാൻ സൂക്ഷ്മലോകത്തിൽ വൈകുണ്ഠമൊന്നും ഉണ്ടായിരുന്നില്ല. അവരുടെ ചിത്രം ഇവിടെയാണെങ്കിൽ അവർ തീർച്ചയായും ഇവിടെ രാജ്യം ഭരിച്ചുപോയിട്ടുണ്ടാകും. ഈ സാകാരിലോകത്തിലാണ് കളി മുഴുവൻ നടക്കുന്നത്. ചരിത്രവും ഭൂമിശാസ്ത്രവും ഈ സാകാരിലോകത്തിലെതാണ്. സൂക്ഷ്മലോകത്തിൽ ചരിത്രവും ഭൂമിശാസ്ത്രവും ഉണ്ടായിരിക്കുകയില്ല. എന്നാൽ ഈ എല്ലാ കാര്യങ്ങളെയും വിട്ട് നിങ്ങൾക്ക് പുതിയ ജിജ്ഞാസുക്കൾക്ക് ആദ്യം അല്ഫിനെ(ആൽഫ=ഒന്നാമൻ= ഈശ്വരൻ) കുറിച്ച് പഠിപ്പിക്കണം, പിന്നീട് സമ്പത്ത് മനസ്സിലാക്കി കൊടുക്കണം. അല്ഫാണ് ദൈവം, സുപ്രീം ആത്മാവ്. ഏതുവരെ പൂർണ്ണമായും ഇത് മനസ്സിലാക്കുന്നില്ലയോ അതുവരെ പരംപിതാവുമായി സ്നേഹം ഉണ്ടാവുകയില്ല. അവർക്ക് സന്തോഷവും വരുകയില്ല. കാരണം ആദ്യം എപ്പോഴാണോ ബാബയെ അറിയുന്നത്, അപ്പോൾ ബാബയുടെ കർത്തവ്യത്തെ കുറിച്ചും അറിയും അപ്പോൾ സന്തോഷം ഉണ്ടാകും. ദൈവം സദാ സന്തുഷ്ടനാണ്. ആനന്ദ സ്വരൂപനാണ്. നമ്മളും അതേ ഭഗവാന്റെ കുട്ടികളാണെങ്കിൽ എന്തുകൊണ്ട് ആ സന്തോഷം വന്നു കൂടാ. എന്തുകൊണ്ട് ആഹ്ലാദം ഉണ്ടാകുന്നില്ല. ഞാൻ ഈശ്വരന്റെ കുട്ടിയാണ്, ഞാൻ സദാ സന്തുഷ്ടനായ മാസ്റ്റർ ദൈവമാണ്. ഈ സന്തോഷം വരുന്നില്ലെങ്കിൽ തെളിവാണ് കുട്ടിയാണെന്ന് മനസ്സിലാക്കുന്നില്ല. ഭഗവാൻ സ്വയം സന്തുഷ്ടവാനാണ്. പക്ഷെ ഞാൻ സന്തുഷ്ടവാനല്ല. കാരണം അച്ഛനെ അറിയുന്നില്ല. കാര്യം സഹജമാണ്.

പലർക്കും ജ്ഞാനം കേൾക്കുന്നതിനു പകരം ശാന്തിയാണ് നല്ലതായി തോന്നുന്നത്. കാരണം ധാരാളം പേർക്ക് ജ്ഞാനത്തെ എടുക്കാൻ സാധിക്കുന്നില്ല. ഇത്രയും സമയം ഇനി എവിടെയാണ്. അള്ളാഹുവിനെ അറിഞ്ഞ് ശാന്തിയിൽ ഇരിക്കണം. ഇതും നല്ലതാണെന്നു കരുതുന്നു. ഏതുപോലെയാണോ സന്യാസിമാർ പർവ്വതങ്ങളിലും ഗുഹകളിലും പോയി പരാത്മാവിന്റെ ഓർമ്മയിൽ ഇരിക്കുന്നത്, അതേപോലെ പരംപിതാ പരമാത്മാവിന്റെ, ഈ സുപ്രീം ലൈറ്റിന്റെ ഓർമ്മയിൽ ഇരിക്കുന്നതും നല്ലതാണ്. ഈ ഓർമ്മയിലൂടെ സന്യാസിമാരും നിർവികാരിയായി മാറുന്നു. പക്ഷെ വീട്ടിൽ ഇരിക്കുമ്പോൾ ഓർമ്മയിൽ ഇരിക്കാൻ സാധിക്കുന്നില്ല. അവിടെയാണെങ്കിൽ കുട്ടികളിലേക്ക് മോഹം പോകുന്നു. അതിനാലാണ് സന്യാസം ചെയ്യുന്നത്. പവിത്രമായി മാറുമ്പോൾ അതിൽ സുഖം തന്നെയാണല്ലോ. സന്യാസി എല്ലാവരെക്കാളും നല്ലതാണ്. ആദീദേവനും സന്യാസിയാണല്ലോ. ഇതിനു മുമ്പ് ആദീദേവന്റെ ക്ഷേത്രവും ഉണ്ടാക്കി വെച്ചിട്ടുണ്ട്. അവിടെ തപസ്സു ചെയ്തുകൊണ്ടിരിക്കുകയാണ്. ഗീതയിലും പറയുന്നുണ്ട് ദേഹത്തിന്റെ എല്ലാ ധർമ്മത്തെയും സന്യാസം ചെയ്യൂ. സന്യാസിയായി മാറുമ്പോൾ മഹാത്മാവായി മാറുന്നു. ഗൃഹസ്ഥിയെ മഹാത്മാവാണെന്ന് പറയുന്നത് നിയമ വിരുദ്ധമാണ്. നിങ്ങളെ പരമാത്മാവ് വന്നാണ് സന്യാസം ചെയ്യിപ്പിച്ചത്. സുഖത്തിനു വേണ്ടിയാണ് സന്യാസം ചെയ്യുന്നത്. മഹാത്മാക്കൾ ഒരിക്കലും ദു:ഖിയാവുകയില്ല. രാജാക്കന്മാരും സന്യാസിയാകുമ്പോൾ കിരീടമെല്ലാം വലിച്ചെറിയും. എങ്ങനെയാണോ ഗോപീചന്ദ് സന്യാസം ചെയ്തത്. തീർച്ചയായും ഇതിൽ സുഖമുണ്ട്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഒരിക്കലും ഒരു തലകീഴായ കർമ്മവും ഒളിപ്പിച്ചു ചെയ്യരുത്. ബാപ്ദാദയോടു ഒരു കാര്യവും ഒളിപ്പിക്കരുത്. വളരെ വളരെ ജാഗ്രതയോടു കൂടിയിരിക്കണം.

2. വിദ്യാർത്ഥികളിലൂടെയാണ് ടീച്ചറുടെ പ്രത്യക്ഷത. എന്താണോ പഠിച്ചത് അത് മറ്റുള്ളവരെ പഠിപ്പിക്കണം. സദാ സന്തുഷ്ടനായ ദൈവത്തിന്റെ കുട്ടികൾ, ഈ സ്മൃതിയിൽ അളവില്ലാത്ത സന്തോഷത്തിലിരിക്കണം.

വരദാനം :-
വികാരങ്ങളാകുന്ന സർപ്പത്തെപ്പോലും ശയ്യയാക്കി മാറ്റുന്ന വിഷ്ണുവിന് സമാനം സദാ വിജയീ നിശ്ചിന്തരായി ഭവിക്കട്ടെ.

വിഷ്ണുവിന്റെ ശേഷശയ്യയായി കാണിക്കുന്നത് നിങ്ങൾ വിജയീ കുട്ടികളുടെ സഹജയോഗീ ജീവിതത്തിന്റെ ഓർമ്മഛിഹ്നമാണ്. സഹജയോഗത്തിലൂടെ വികാരങ്ങളാകുന്ന സർപ്പം പോലും അധീനമാകുന്നു. ഏത് കുട്ടികളാണോ വികാരങ്ങളാകുന്ന സർപ്പങ്ങൾക്ക് മേൽ വിജയം പ്രാപ്തമാക്കി അവയെ വിശ്രമിക്കാനുള്ള ശയ്യയാക്കി മാറ്റുന്നത് അവർ സദാ വിഷ്ണുവിന് സമാനം ഹർഷിതരും നിശ്ചിന്തരുമായിരിക്കുന്നു. അതിനാൽ സദാ ഈ ചിത്രം തന്റെ സമീപത്ത് നോക്കൂ അതായത് വികാരങ്ങളെ കീഴ്പെടുത്തിയ അധികാരിയാണോ. ആത്മാവ് സദാ വിശ്രമത്തിന്റെ സ്ഥിതിയിൽ നിശ്ചിന്തനാണ്.

സ്ലോഗന് :-
ബാലകന്റെയും അധികാരിയുടെയും സന്തുലനത്തിലൂടെ പ്ലാനിനെ പ്രാക്ടിക്കലിലേക്ക് കൊണ്ടുവരൂ.

അവ്യക്ത സൂചനകൾ:- ഇപ്പോൾ സമ്പന്നവും കർമ്മാതീതവുമാകുന്നതിന്റെ ധ്വനി മുഴക്കൂ.

തന്റെ ഓരോ കർമ്മേന്ദ്രിയത്തിന്റെ ശക്തികൾക്ക് സൂചന കൊടുക്കൂ എങ്കിൽ സൂചനകളിലൂടെ തന്നെ എങ്ങനെ ആഗ്രഹിക്കുന്നുവോ അങ്ങനെ നടത്താൻ കഴിയും. അങ്ങനെ കർമ്മേന്ദ്രിയങ്ങളെ ജയിച്ചവരാകൂ അപ്പോൾ പിന്നെ പ്രകൃതിജീത്തായി കർമ്മാതീത സ്ഥിതിയുടെ ആസനധാരിയും വിശ്വരാജ്യ അധികാരിയുമായി മാറും. ഓരോ കർമ്മേന്ദ്രിയവും 'ശരി യജമാൻ, ശരി ഹാജർ' പറഞ്ഞുകൊണ്ട് അനുസരിക്കും. താങ്കൾ രാജ്യാധികാരികളെ സദാ സ്വാഗതം അഥവാ സലാം ചെയ്തുകൊണ്ടിരിക്കും അപ്പോൾ കർമ്മാതീതമാകാൻ സാധിക്കും.