മധുരമായ കുട്ടികളെ,
നിങ്ങൾക്ക് ഗൃഹസ്ഥ വ്യവഹാരത്തിൽ കഴിഞ്ഞുകൊണ്ടും കമലപുഷ്പത്തിനു സമാനം പവിത്രമായി
മാറണം, ഒരു ബാബയുടെ മതമനുസരിച്ച് നടക്കണം, ഒരു ഡിസ്സർവ്വീസും ചെയ്യരുത്.
ചോദ്യം :-
എങ്ങനെയുളള കുട്ടികളെയാണ് മായ ശക്തമായി അടിക്കുന്നത്? ഉയർന്ന ലക്ഷ്യം ഏതാണ്?
ഉത്തരം :-
ദേഹാഭിമാനത്തിൽ കഴിയുന്ന കുട്ടികളെയാണ് മായ ശക്തമായി അടിക്കുന്നത്. പിന്നീട്
നാമ-രൂപത്തിൽ കുടുങ്ങുന്നു. ദേഹാഭിമാനം വന്നാൽ മായയുടെ അടിയേൽക്കുന്നു, ഇതിലൂടെ
പദവി ഭ്രഷ്ടമാകുന്നു. ദേഹാഭിമാനത്തെ ഉപേക്ഷിക്കുക തന്നെയാണ് ഏറ്റവും വലിയ
ലക്ഷ്യം. ബാബ പറയുന്നു കുട്ടികളെ, ദേഹീഅഭിമാനിയായി മാറൂ. എങ്ങനെയാണോ ബാബ
ആജ്ഞാകാരിയായ സേവകൻ, എത്ര നിരഹങ്കാരിയാണ്. അതുപോലെ നിരഹങ്കാരിയായി മാറൂ. ഏതൊരു
അഹങ്കാരവും പാടില്ല.
ഗീതം :-
ബാബ നമ്മിൽ
നിന്നും വേർപിരിയില്ല......
ഓംശാന്തി.
കുട്ടികൾ ഗീതം കേട്ടു. കുട്ടികൾ പറയുന്നു-മൂലവതനത്തിലായിരുന്നപ്പോൾ നമ്മൾ
ബാബയുടേതായിരുന്നു, ബാബ നമ്മുടെതായിരുന്നു. നിങ്ങൾ കുട്ടികൾക്ക് വളരെ നല്ല
രീതിയിൽ ജ്ഞാനം ലഭിച്ചിട്ടുണ്ട്. നിങ്ങൾക്കറിയാം നമ്മൾ തന്നെയാണ് ചക്രം
കറങ്ങിയത്. ഇപ്പോൾ വീണ്ടും നമ്മൾ ബാബയുടേതായി മാറിയിരിക്കുകയാണ്. രാജയോഗം
പഠിപ്പിച്ച് സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റാനാണ് ബാബ വന്നിരിക്കുന്നത്.
കല്പം മുമ്പത്തെപോലെ വീണ്ടും വന്നിരിക്കുകയാണ്. ഇപ്പോൾ ബാബ പറയുന്നു-അല്ലയോ
കുട്ടികളെ, കുട്ടികളായി മധുബനിൽ തന്നെ ഇരിക്കേണ്ട ആവശ്യമില്ല. നിങ്ങൾ തന്റെ
ഗൃഹസ്ഥ വ്യവഹാരത്തിൽ കഴിഞ്ഞുകൊണ്ടും കമലപുഷ്പത്തിനു സമാനം പവിത്രമായി മാറൂ.
കമലപുഷ്പം വെള്ളത്തിലാണ് നിൽക്കുന്നതെങ്കിലും വെള്ളത്തിൽ നിന്ന് ഉപരിയാണ്.
താമരയിൽ വെള്ളം പറ്റിപ്പിടിക്കുന്നതേയില്ല. ബാബ പറയുന്നു- നിങ്ങൾക്ക്
ഗൃഹസ്ഥത്തിലാണ് ജീവിക്കേണ്ടത് കേവലം പവിത്രമായി മാറണം. ഇത് നിങ്ങളുടെ ഒരുപാട്
ജന്മങ്ങളുടെ അന്തിമ ജന്മമാണ്. എല്ലാ മനുഷ്യാത്മാക്കളെയും പാവനമാക്കി മാറ്റാനാണ്
ഞാൻ വന്നിരിക്കുന്നത്. പതിതപാവനനും സർവ്വരുടെ സദ്ഗതി ദാതാവും ഒന്നു തന്നെയാണ്.
ബാബയ്ക്കല്ലാതെ മറ്റാർക്കും പാവനമാക്കി മാറ്റാൻ സാധിക്കില്ല. നിങ്ങൾക്കറിയാം
അരകല്പം മുതൽ നമ്മൾ ഏണിപ്പടി ഇറങ്ങി വന്നു. നിങ്ങൾക്ക് തീർച്ചയായും 84 ജന്മങ്ങൾ
പൂർത്തിയാക്കണം. 84 ജന്മത്തിന്റെ ചക്രത്തെ പൂർത്തിയാക്കി ജീർണ്ണിച്ച
അവസ്ഥയാകുമ്പോഴാണ് ബാബ വരുന്നത്. ഇടയിൽ മറ്റാർക്കും പതിതത്തിൽ നിന്നും
പാവനമാക്കി മാറ്റാൻ സാധിക്കില്ല. ആർക്കും ബാബയെയും രചനയെയും അറിയില്ല.
ഡ്രാമയനുസരിച്ച് എല്ലാവർക്കും കലിയുഗത്തിൽ പതിതരും തമോപ്രധാനരുമായി മാറുക തന്നെ
വേണം. ബാബ വന്ന് എല്ലാവരെയും പാവനമാക്കി ശാന്തിധാമത്തിലേക്ക് കൊണ്ടുപോകുന്നു.
നിങ്ങൾ ബാബയിൽ നിന്നും സുഖധാമത്തിന്റെ സമ്പത്ത് പ്രാപ്തമാക്കുന്നു. സത്യയുഗത്തിൽ
യാതൊരു ദുഃഖവുമില്ല. ഇപ്പോൾ നിങ്ങൾ ജീവിച്ചിരിക്കെ ബാബയുടേതായി മാറിക്കഴിഞ്ഞു.
ബാബ പറയുന്നു-നിങ്ങൾക്ക് ഗൃഹസ്ഥ വ്യവഹാരത്തിൽ കഴിയണം. ഗൃഹസ്ഥ വ്യവഹാരത്തെ
ഉപേക്ഷിക്കൂ എന്ന് ബാബയ്ക്ക് ആരോടും തന്നെ പറയാൻ സാധിക്കില്ല. ഗൃഹസ്ഥവ്യവഹാരത്തിൽ
കഴിഞ്ഞുകൊണ്ടും ഈ അന്തിമ ജന്മം പവിത്രമായി മാറണം. ബാബ എപ്പോഴെങ്കിലും
പറഞ്ഞിട്ടുണ്ടോ നിങ്ങൾ വീട് ഉപേക്ഷിക്കൂ എന്ന്! ഇല്ല. നിങ്ങൾ ഈശ്വരീയ സേവാർത്ഥം
താനെ ഉപേക്ഷിച്ചതാണ്. പല കുട്ടികളും ഗൃഹസ്ഥത്തിൽ കഴിഞ്ഞുകൊണ്ടും ഈശ്വരീയ സേവനം
ചെയ്യുന്നു. ഉപേക്ഷിക്കാൻ പറഞ്ഞതല്ല. ബാബ ആരെക്കൊണ്ടും ഉപേക്ഷിക്കാൻ
പറയുന്നുമില്ല. നിങ്ങൾ സ്വമേധയാ സേവനത്തിനായി ഇറങ്ങിയതാണ്. ബാബ ആരോടും
ഉപേക്ഷിക്കാൻ പറയുന്നില്ല. നിങ്ങളുടെ ലൗകീക അച്ഛൻ വിവാഹത്തിനുവേണ്ടി പറയുന്നു.
നിങ്ങൾ വിവാഹം കഴിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ നിങ്ങൾക്കറിയാം ഇപ്പോൾ
മൃത്യുലോകത്തിന്റെ അവസാനമാണ്. വിവാഹം നാശത്തിലേക്കുളള വഴിയാണെങ്കിൽ പിന്നെ
എങ്ങനെ നമ്മൾ പാവനമായി മാറും? നമുക്ക് എന്തുകൊണ്ട് ഭാരതത്തെ സ്വർഗ്ഗമാക്കി
മാറ്റാനുള്ള സേവനത്തിൽ മുഴുകിക്കൂടാ! കുട്ടികൾ ആഗ്രഹിക്കുന്നു,
രാമരാജ്യമുണ്ടാകണമെന്ന്. വിളിക്കുന്നുണ്ടല്ലോ, അല്ലയോ പതിതപാവന സീതാറാം. അല്ലയോ
രാമാ! വന്ന് ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റൂ. ഇങ്ങനെ പറയുന്നുമുണ്ട്, എന്നാൽ
ഒന്നും മനസ്സിലാക്കുന്നില്ല. സന്യാസിമാർ പറയുന്നു, ഈ സമയത്തെ സുഖം കാക്കയുടെ
വിസർജ്യത്തിന് സമാനമാണ് (ക്ഷണഭംഗുരം). വാസ്തവത്തിൽ അതുപോലെ തന്നെയാണ്. ഈ
കലിയുഗത്തിൽ സുഖമില്ല. ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ആരുടെയും
ബുദ്ധിയിലില്ല. ബാബ ദുഃഖത്തിനായല്ല സൃഷ്ടി രചിക്കുന്നത്. ബാബ പറയുന്നു, എന്താ
സ്വർഗ്ഗത്തിൽ ദുഃഖത്തിന്റെ പേരും അടയാളവുമുണ്ടാകില്ലെന്ന് നിങ്ങൾ മറന്നുപോയോ!
സ്വർഗ്ഗത്തിൽ കംസനെല്ലാം എവിടെ നിന്നു വന്നു.
ഇപ്പോൾ പരിധിയില്ലാത്ത ബാബ കേൾപ്പിക്കുന്ന മതമനുസരിച്ച് നടക്കണം. അവനവന്റെ
മതമനുസരിച്ച് നടക്കുന്നതിലൂടെ അധ:പതനമുണ്ടാകുന്നു. ആശ്ചര്യത്തോടെ കേട്ട്,
പറഞ്ഞുകൊടുത്തതിനുശേഷം പിന്നീട് ഓടിപ്പോകുന്നു, അഥവാ കുലദ്രോഹിയായി മാറുന്നു.
എത്രപേരാണ് പോയി ഡിസ്സർവ്വീസ് ചെയ്യുന്നത്. അവരുടെയെല്ലാം ജീവിതം എന്തായിത്തീരും?
വജ്രതുല്യ ജീവിതമുണ്ടാക്കുന്നതിനുപകരം കക്കക്കു സമാന ജീവിതം ഉണ്ടാക്കുന്നു.
അവസാനം നിങ്ങൾക്കെല്ലാവർക്കും അവനവന്റെ പദവിയുടെ സാക്ഷാത്കാരവും ഉണ്ടാകും.
ഇങ്ങനെയുളള പെരുമാറ്റം കാരണം ഈ പദവി ലഭിച്ചു! ഇവിടെ നിങ്ങൾ ഏതൊരു പാപവും
ചെയ്യരുത്, എന്തുകൊണ്ടെന്നാൽ നിങ്ങൾ പുണ്യാത്മാക്കളായി മാറുകയാണ്. പാപം ചെയ്താൽ
പിന്നീട് നൂറുമടങ്ങ് ശിക്ഷയാണ്. സ്വർഗ്ഗത്തിൽ വരുമെങ്കിലും, തീർത്തും കുറഞ്ഞ
പദവിയായിരിക്കും. ഇവിടെ നിങ്ങൾ രാജയോഗം പഠിക്കാനാണ് വരുന്നത്, പക്ഷേ പ്രജയുടെ
പദവിയാണ് ലഭിക്കുന്നതെങ്കിലോ? പദവി തമ്മിലും ധാരാളം വ്യത്യാസമുണ്ടല്ലോ! ഇതും
മനസ്സിലാക്കി തന്നിട്ടുണ്ട്-യജ്ഞത്തിലേക്ക് എന്തെങ്കിലും നൽകിയശേഷം പിന്നീട് അത്
തിരിച്ചെടുക്കുകയാണെങ്കിൽ ചണ്ഡാളന്റെ ജന്മം ലഭിക്കും. ചില കുട്ടികളുടെ
പെരുമാറ്റം മോശമായതു കാരണം പദവിയും കുറഞ്ഞത് ലഭിക്കുന്നു.
ബാബ മനസ്സിലാക്കി തരുന്നു-രാജാവും റാണിയുമായി മാറുന്നതിനു പകരം പ്രജയിൽ പോലും
കുറഞ്ഞ പദവി ലഭിക്കുന്ന തരത്തിലുളള ഒരു കർമ്മവും ചെയ്യരുത്. യജ്ഞത്തിൽ
സ്വാഹാ(അർപ്പണം) ചെയ്തതിനു ശേഷം ഓടിപ്പോവുകയാണെങ്കിൽ പിന്നെ എന്തായിത്തീരും! ഇതും
ബാബ മനസ്സിലാക്കി തരുന്നു, ഒരു വികർമ്മവും ചെയ്യരുത്, എന്തുകൊണ്ടെന്നാൽ
നൂറുമടങ്ങ് ശിക്ഷ ലഭിക്കും. എന്തിനാണ് വെറുതെ നഷ്ടം വരുത്തി വെക്കുന്നത്?
സെന്ററിലുള്ളവരെക്കാളും ആരാണോ ഗൃഹസ്ഥത്തിൽ കഴിയുന്നവർ, സേവനം ചെയ്യുന്നവർ അവരാണ്
ഉയർന്ന പദവി പ്രാപ്തമാക്കുന്നത്. ധാരാളം പാവപ്പെട്ടവരുണ്ട്, 8 അണയോ ഒരു രൂപയോ
അയച്ചുകൊടുക്കുന്നു. ബാബയ്ക്ക് ആരെങ്കിലും ആയിരങ്ങൾ നൽകിയാൽപ്പോലും പാവപ്പെട്ടവർ
വളരെ ഉയർന്ന പദവി പ്രാപ്തമാക്കുന്നു. എന്തുകൊണ്ടെന്നാൽ അവർ ഒരു പാപ കർമ്മവും
ചെയ്യുന്നില്ല. പാപം ചെയ്താൽ അത് നൂറുമടങ്ങായി മാറും. നിങ്ങൾക്ക് പുണ്യാത്മാവായി
എല്ലാവർക്കും സുഖം നൽകണം. ദുഃഖം നൽകി എങ്കിൽ അവർക്കാണ് ട്രിബ്യൂണൽ(ധർമ്മരാജന്റെ
കോടതി) ഇരിക്കുന്നത്. സാക്ഷാത്കാരമുണ്ടാകുന്നു, നിങ്ങൾ ഇന്നതെല്ലാം ചെയ്തു, ഇനി
ശിക്ഷ അനുഭവിക്കൂ. പദവിയും ഭ്രഷ്ടമാകും. ചില കുട്ടികൾ ഇതെല്ലാം
കേൾക്കുന്നുണ്ടെങ്കിലും തലകീഴായ രീതിയിൽ പെരുമാറുന്നുമുണ്ട്. ബാബ പറയുന്നു,
എപ്പോഴും ക്ഷീരഖണ്ഡമായി(പാലുപോലുളള സ്വഭാവം)ജീവിക്കൂ. അഥവാ ഉപ്പുവെള്ളമായി
കഴിയുകയാണെങ്കിൽ ഒരുപാട് ഡിസ്സർവ്വീസുണ്ടാകുന്നു. ആരുടെയെങ്കിലും നാമരൂപത്തിൽ
കുടുങ്ങുന്നതും വളരെ വലിയ പാപമാണ്. മായ എലിയെപ്പോലെയാണ്, ഊതുകയും ചെയ്യുന്നു,
കടിക്കുകയും ചെയ്യുന്നു, രക്തം വരികയും ചെയ്യും എന്നാലും അറിയാൻ സാധിക്കില്ല.
മായയും രക്തം വരുന്ന തരത്തിലുളള മോശമായ പാപകർമ്മം ചെയ്യിപ്പിക്കുന്നു. 5
വികാരങ്ങളും ഒറ്റയടിക്ക് തല തിരിപ്പിച്ചു കളയും. ബാബ മുന്നറിയിപ്പ് നൽകുമല്ലോ!
നമുക്ക് മുന്നറിയിപ്പ് നൽകിയില്ലല്ലോ എന്ന് ട്രിബ്യൂണലിന്റെ മുന്നിൽ ചെന്ന്
പറയരുതല്ലോ. ഈശ്വരനാണ് പഠിപ്പിക്കുന്നതെന്ന് നിങ്ങൾക്കറിയാം. ഈശ്വരൻ സ്വയം എത്ര
നിരഹങ്കാരിയാണ്. ബാബ പറയുന്നു- ഞാൻ ആജ്ഞാകാരിയായ സേവകനാണ്. ചില കുട്ടികളിൽ എത്ര
അഹങ്കാരമാണുള്ളത്. ബാബയുടേതായി മാറിയതിനു ശേഷവും ധാരാളം മോശമായ കർമ്മങ്ങളെല്ലാം
ചെയ്യുന്നു, അതിന്റെ കാര്യം തന്നെ പറയാതിരിക്കുകയാണ് നല്ലത്. പുറത്ത്
ഗൃഹസ്ഥത്തിലിരിക്കുന്നവർക്ക് ഇതിനെക്കാളും ഉയർന്ന പദവി ലഭിക്കുന്നു.
ദേഹാഭിമാനത്തിലേക്ക് വരുന്നതിലൂടെ മായ ശക്തമായി അടിക്കുന്നു. ദേഹാഭിമാനത്തെ
ഇല്ലാതാക്കുക എന്നത് വളരെ ഉയർന്ന ലക്ഷ്യമാണ്. ദേഹാഭിമാനം വന്നാൽ മായയുടെ
അടിയേൽക്കുന്നു. പദവി ഭ്രഷ്ടമാകുന്നു എങ്കിൽ ദേഹാഭിമാനത്തിലേക്ക് വരുന്നതു തന്നെ
എന്തിനാണ്! സത്യയുഗത്തിൽ പോയി അടിച്ചുവാരുന്ന ജോലി ചെയ്യേണ്ടതായി വരരുത്. അഥവാ
ഇപ്പോൾ ബാബയോട് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ ബാബയ്ക്ക് പറഞ്ഞു തരാൻ സാധിക്കും.
ഞാൻ എത്ര സേവനമാണ് ചെയ്യുന്നതെന്ന് സ്വയം മനസ്സിലാക്കാൻ സാധിക്കുന്നു. ഞാൻ എത്ര
പേർക്ക് സുഖം നൽകി. ബ്രഹ്മാബാബയും മമ്മയും എല്ലാവർക്കും സുഖം നൽകുന്നു. എത്ര
സന്തോഷിക്കുന്നു. ബാബ ബോംബെയിൽ ധാരാളം ജ്ഞാന നൃത്തം ചെയ്തിരുന്നു,
വേഴാമ്പലുകൾ(ജിജ്ഞാസുക്കൾ) ഒരുപാടുണ്ടായിരുന്നല്ലോ! ബാബ പറയുന്നു-ഒരുപാട്
വേഴാമ്പലുകൾക്കു മുന്നിൽ ജ്ഞാന നൃത്തം ചെയ്യുന്നതിലൂടെ നല്ലനല്ല പോയിന്റുകൾ
ലഭിക്കുന്നു. വേഴാമ്പലുകൾ ആകർഷിക്കുന്നു. നിങ്ങൾക്കും വേഴാമ്പലിനെപ്പോലെയായി
മാറണം അപ്പോൾ മാത്രമെ അനുകരിക്കാൻ സാധിക്കൂ. ശ്രീമത പ്രകാരം മുന്നേറണം. അവനവന്റെ
മതമനുസരിച്ച് നടന്ന് പേര് മോശമാക്കുന്നു, എങ്കിൽ ഒരുപാട് നഷ്ടമുണ്ടാകുന്നു.
ഇപ്പോൾ ബാബ നിങ്ങളെ വിവേകശാലിയാക്കി മാറ്റുന്നു. ഭാരതം സ്വർഗ്ഗമായിരുന്നില്ലേ!
പക്ഷേ ഇപ്പോൾ ആരും ഇങ്ങനെ മനസ്സിലാക്കുന്നില്ലല്ലോ! ഭാരതത്തെപ്പോലെ പാവനമായ ദേശം
വേറെയില്ല. ഇങ്ങനെ എല്ലാവരും പറയുന്നുണ്ട്, എന്നാൽ നമ്മൾ ഭാരതവാസികൾ
സ്വർഗ്ഗവാസികളായിരുന്നു, അവിടെ അളവറ്റ സുഖമുണ്ടായിരുന്നു എന്നൊന്നും ആരും
മനസ്സിലാക്കുന്നില്ല. അഴുക്കു വസ്ത്രം(പതിതാത്മാക്കളെ) അലക്കുന്നവൻ എന്നാണ്
ഗുരുനാനാക്ക് ഭഗവാനെക്കുറിച്ച് മഹിമ പാടിയിട്ടുള്ളത്. ഭഗവാന്റെ മഹിമയാണ് ഒരേയൊരു
ഓംകാരം.....ശിവലിംഗത്തിനു പകരം അകാല സിംഹാസനം എന്ന് പേര് വെച്ചു. ഇപ്പോൾ ബാബ
നിങ്ങൾക്ക് മുഴുവൻ സൃഷ്ടിയുടെയും രഹസ്യം മനസ്സിലാക്കി തരുന്നു. കുട്ടികളെ, ഒരു
പാപ കർമ്മവും ചെയ്യരുത്, അല്ലെങ്കിൽ നൂറുമടങ്ങ് ശിക്ഷ ലഭിക്കും. ബാബയെ
നിന്ദിച്ചാൽ പദവി ഭ്രഷ്ടമാകും. വളരെ സൂക്ഷിക്കണം. തന്റെ ജീവിതത്തെ
വജ്രതുല്യമാക്കി മാറ്റൂ. ഇല്ലെങ്കിൽ ഒരുപാട് പശ്ചാത്തപിക്കേണ്ടതായി വരും.
എന്തെല്ലാം തലകീഴായ കർമ്മങ്ങൾ ചെയ്തിട്ടുണ്ടോ അതെല്ലാം ഉള്ളിൽ
കുത്തിക്കൊണ്ടിരിക്കും. നീചപദവി ലഭിക്കുന്ന തരത്തിലുള്ള കർമ്മമാണോ നമുക്ക്
കല്പ-കല്പം ചെയ്യേണ്ടത്! ബാബ പറയുന്നു- മാതാവിനെയും പിതാവിനെയും അനുകരിക്കാൻ
ആഗ്രഹമുണ്ടെങ്കിൽ സത്യസന്ധതയോടുകൂടി സേവനം ചെയ്യൂ. മായ എവിടുന്നെങ്കിലും നുഴഞ്ഞു
കയറുക തന്നെ ചെയ്യും. സെന്ററുകളുടെ മേൽനോട്ടം വഹിക്കുന്നവർക്ക് തീർത്തും
നിരഹങ്കാരികളായി കഴിയണം. ബാബ നോക്കൂ എത്ര നിരഹങ്കാരിയാണ്. പല കുട്ടികളും
മറ്റുള്ളവരിൽ നിന്ന് സേവനം എടുക്കുന്നു. ബാബ എത്ര നിരഹങ്കാരിയാണ്. ഒരിക്കലും
ആരോടും ദേഷ്യപ്പെടില്ല. അഥവാ കുട്ടികൾ ആജ്ഞയനുസരിക്കുന്നില്ലെങ്കിൽ അവർക്ക്
മനസ്സിലാക്കികൊടുക്കാൻ ബാബയ്ക്ക് സാധിക്കും. നിങ്ങളെന്താണ് ചെയ്യുന്നതെന്ന്
പരിധിയില്ലാത്ത ബാബയ്ക്ക് മാത്രമേ അറിയൂ. എല്ലാ കുട്ടികളും ഒരുപോലെ
സത്പുത്രരായിരിക്കില്ല, കുപുത്രന്മാരുമുണ്ട്. ബാബ മനസ്സിലാക്കി
തന്നുകൊണ്ടിരിക്കുന്നു. ഒരുപാട് കുട്ടികളുണ്ട്. പിന്നീട് വൃദ്ധി പ്രാപിച്ച്
ലക്ഷക്കണക്കിന് കുട്ടികളായി മാറും. അതിനാൽ ബാബ കുട്ടികൾക്ക് മുന്നറിയിപ്പ്
നൽകുന്നു, ഒരു തെറ്റും ചെയ്യരുത്. ഇവിടെ പതിതത്തിൽ നിന്ന് പാവനമായി മാറാൻ
വന്നതാണ്. അതിനാൽ ഒരു പതിതമായ കർമ്മവും ചെയ്യരുത്. നാമ-രൂപത്തിൽ കുടുങ്ങരുത്.
ദേഹാഭിമാനത്തിലേക്കും വരരുത്. ദേഹീഅഭിമാനിയായി ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കൂ.
ശ്രീമതത്തിലൂടെ മുന്നേറി കൊണ്ടിരിക്കൂ. മായ വളരെ ശക്തിശാലിയാണ്. ബാബ സർവ്വതും
മനസ്സിലാക്കി തരുന്നു. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബക്ക്
സമാനം നിരഹങ്കാരിയായി മാറണം. ആരിൽ നിന്നും സേവനം എടുക്കരുത്. ആർക്കും ദുഃഖം
കൊടുക്കരുത്. ശിക്ഷകൾ അനുഭവിക്കുന്ന തരത്തിലുളള ഒരു പാപകർമ്മവും ഉണ്ടാകരുത്.
പരസ്പരം ക്ഷീരഖണ്ഡമായി കഴിയണം.
2. ഒരു ബാബയുടെ
ശ്രീമതത്തിലൂടെ മുന്നേറണം. അവനവന്റെ മതപ്രകാരമല്ല.
വരദാനം :-
സെക്കന്റിൽ ദേഹമാകുന്ന വസ്ത്രത്തിൽ നിന്ന് വേറിട്ട് കർമ്മഭോഗത്തിന് മേൽ വിജയം
പ്രാപ്തമാക്കുന്ന സർവ്വശക്തി സമ്പന്നരായി ഭവിക്കട്ടെ.
കർമ്മഭോഗ് ശക്തമാകുമ്പോൾ
കർമ്മേന്ദ്രിയങ്ങൾ കർമ്മഭോഗിന് വശപ്പെട്ട് തനിക്ക് നേരെ ആകർഷിക്കുന്നു അതായത്
എപ്പോൾ വളരെ വേദന അനുഭവപ്പെടുന്നുവോ അങ്ങനെയുള്ള സമയത്ത് കർമ്മഭോഗത്തെ
കർമ്മയോഗത്തിലേക്ക് പരിവർത്തനം ചെയ്യുന്ന, സാക്ഷിയായി കർമ്മേന്ദ്രിയങ്ങളിലൂടെ
അനുഭവിക്കുന്നവർ തന്നെയാണ് സർവ്വശക്തിസമ്പന്നരായ അഷ്ടരത്ന വിജയികളെന്ന്
അറിയപ്പെടുന്നത്. ഇതിന് വേണ്ടി ദേഹമാകുന്ന വസ്ത്രത്തിൽ നിന്ന് വേറിടുന്നതിന്റെ
വളരെക്കാലത്തെ അഭ്യാസമുണ്ടായിരിക്കണം. ഈ വസ്ത്രം ലോകത്തിന്റെയോ മായയുടെയോ
ആകർഷണത്തിൽ ടൈറ്റ് അഥവാ ആകർഷിക്കുന്നതാകരുത്, അപ്പോൾ സഹജമായി ഊരാൻ സാധിക്കും.
സ്ലോഗന് :-
എല്ലാവരുടെയും ബഹുമാനം പ്രാപ്തമാക്കുന്നതിന് വേണ്ടി വിനയചിത്തരാകൂ- വിനയം
മഹാനതയുടെ ലക്ഷണമാണ്.
മാതേശ്വരിജിയുടെ
മഹാവാക്യങ്ങൾ -
1) ഈശ്വരൻ സർവ്വവ്യാപിയല്ല, അതിന്റെ തെളിവ് എന്താണ്
ശിരോമണി ഗീതയിൽ
ഭഗവാനുവാചയുണ്ട് കുട്ടികളേ, എവിടെ വിജയമുണ്ടോ അവിടെ ഞാനുണ്ടാകും, ഇതും
പരമാത്മാവിന്റെ മഹാവാക്യമാണ്. പർവ്വതങ്ങളിൽ ഹിമാലയമുണ്ടല്ലോ അവിടെ ഞാൻ ഉണ്ട്,
നാഗങ്ങളിൽ ഉഗ്രനാഗം ഞാനാണ്, അതിനാൽ പർവ്വതങ്ങളിൽ ഉയർന്നതായി കാണിച്ചിരിക്കുന്നത്
കൈലാസ പർവ്വതത്തെയാണ് പിന്നെ നാഗങ്ങളിൽ ഉഗ്രനാഗത്തേയും, അപ്പോൾ ഇതിൽ നിന്നും
തെളിയിക്കപ്പെടുന്നതിതാണ്, നാഗങ്ങളിൽ കേവലം ഉഗ്രനാഗത്തിൽ മാത്രമാണുള്ളതെങ്കിൽ,
അപ്പോൾ എല്ലാ നാഗത്തിലും ഇല്ല എന്നതല്ലേ, അഥവാ ഉയർന്നതിലും ഉയർന്ന
പർവ്വതത്തിലാണ് ഉള്ളതെങ്കിൽ ചെറിയ പർവ്വതങ്ങളിൽ ഇല്ല എന്നല്ലേ അർത്ഥം, പിന്നെ
പറയുന്നു എവിടെയാണോ വിജയമുള്ളത് അവിടെ ഞാനുണ്ടാകും, അതായത് തോൽവിയിൽ ഇല്ല,
ഇതിനർത്ഥം പരമാത്മാവ് സർവ്വവ്യാപിയല്ല എന്നതു തന്നെയാണ്. ഒരു ഭാഗത്ത് ഇങ്ങനേയും
പറയുന്നു, മറുഭാഗത്ത് ഇങ്ങനേയും പറയുന്നുണ്ട് പരമാത്മാവ് പല രൂപങ്ങളിൽ
വരുന്നുണ്ട്, 24 അവതാരങ്ങൾ കാണിച്ചിട്ടുണ്ടല്ലോ, കൂർമ്മവും വരാഹവുമായെല്ലാം
വരുന്നുവെന്ന്. ഇതെല്ലാം അവരുടെ മിഥ്യാ ജ്ഞാനമാണ്, ഇതുപോലെ തന്നെ പരമാത്മാവ്
എല്ലായിടത്തും ഉണ്ടെന്ന് കരുതി ജീവിക്കുകയാണ്, കലിയുഗത്തിൽ എല്ലായിടത്തും
വ്യാപിച്ചിരിക്കുന്നത് മായയാണ്, പിന്നെ പരമാത്മാവ് എങ്ങനെ സർവ്വവ്യാപിയാകും.
ഗീതത്തിലും പറയുന്നുണ്ട്, ഞാൻ മായയിൽ വ്യാപിച്ചിട്ടില്ല, അതിനർത്ഥം പരമാത്മാവ്
സർവ്വവ്യാപിയല്ല.
2) നിരാകാരി ലോകം - ആത്മാ
പരമാത്മാ നിവാസ സ്ഥാനം -
നിരാകാരി ലോകമെന്ന്
പറയുമ്പോൾ നിരാകാരം എന്നതിനർത്ഥം ഒരു രൂപവുമില്ല എന്നല്ല, ഏതുപോലെ നമ്മൾ
നിരാകാരി ലോകമെന്ന് പറയുന്നോ അതിനർത്ഥം ഏതോ ലോകമുണ്ട്, എന്നാലതിന് സ്ഥൂല
സൃഷ്ടിയേത് പോലെയുള്ള ആകാരമില്ല, അതുപോലെ പരമാത്മാവ് നിരാകാരനാണ് എന്നാൽ
തീർച്ചയായും സൂക്ഷ്മമായ രൂപമുണ്ട്. അതിനാൽ ആത്മാ പരമാത്മാവിന്റെ ലോകമാണ്
നിരാകാരി ലോകം, നാം ലോകം എന്ന വാക്ക് പറയുമ്പോൾ അതിൽ നിന്നും
തെളിയിക്കപ്പെടുന്നത് അത് ഒരു ലോകമാണ്, അവിടെ വാസവുമുണ്ട്, ലോകത്തിലുള്ളവർ
മനസ്സിലാക്കുന്നത് പരമാത്മാവിന്റെ രൂപം അഖണ്ഡ ജ്യോതി തത്ത്വമാണെന്നാണ്. അത്
പരമാത്മാവ് വസിക്കുന്ന ധാമമാണ്, റിട്ടയർമെന്റ് ഹോമാണത്, പരമാത്മാവ് വസിക്കുന്ന
സ്ഥാനത്തെ പരമാത്മാവെന്ന് പറയാനാകില്ല. പിന്നെയുള്ളത് ആകാരി ലോകമാണ്. അവിടെ
ബ്രഹ്മാ വിഷ്ണു ശങ്കരൻ ആകാരി രൂപത്തിൽ വസിക്കുന്നുണ്ട്, പിന്നെ ഈ സാകാര ലോകവും
ഇതിന് രണ്ട് ഭാഗങ്ങളുണ്ട് - ഒന്നാണ് നിർവ്വികാരി സ്വർഗ്ഗമാകുന്ന ലോകം, അവിടെ
അരകല്പം സദാ സുഖമായിരുന്നു ,പവിത്രതയും ശാന്തിയുമുണ്ടായിരുന്നു, രണ്ടാമത്തേത്
വികാരി കലിയുഗി ദു:ഖത്തിന്റെയും അശാന്തിയുടേയും ലോകമാണ്, എന്തുകൊണ്ടാണ് രണ്ടു
ലോകമുണ്ടെന്ന് പറയുന്നത്, മനുഷ്യർ പറയുന്നുണ്ട് സ്വർഗ്ഗവും നരകവും ദൈവം
രചിച്ചതാണെന്ന്, ഇതിനെ കുറിച്ച് പരമാത്മാവിന്റെ മഹാവാക്യവുമുണ്ട് - മക്കളെ ഞാൻ
ദു:ഖത്തിന്റെ ലോകമൊന്നും രചിച്ചിട്ടില്ല, ഞാൻ സുഖലോകമാണ് രചിച്ചത്. ഇപ്പോൾ
അനുഭവിക്കുന്ന ദു:ഖത്തിന്റെയും അശാന്തിയുടേയും കാരണം മനുഷ്യൻ സ്വയത്തേയും
പരമാത്മാവിനേയും മറന്നതു കൊണ്ടാണ്. അല്ലാതെ ഇങ്ങനെയല്ല സുഖമുള്ളപ്പോൾ
സൃഷ്ടിയൊന്നും നടന്നിട്ടില്ലെന്ന്. ഉണ്ട്, അവിടെ ദേവി-ദേവതകൾ വസിച്ചിരുന്നു,
അവിടെയും പ്രവൃത്തി മാർഗ്ഗം ഉണ്ടായിരുന്നു, പക്ഷെ വികാരങ്ങളിലൂടെ അവിടെ
ജന്മമുണ്ടാകുന്നില്ല, അതിനാൽ കർമ്മബന്ധനങ്ങളും ഉണ്ടായിരുന്നില്ല, അതിനെ
കർമ്മബന്ധനരഹിതമായ സ്വർഗ്ഗലോകം എന്നു പറയും. ഒന്നാണ് നിരാകാരി ലോകം, രണ്ട് ആകാരി
ലോകം, മൂന്ന് സാകാരി ലോകം. ഓം ശാന്തി.
അവ്യക്ത സൂചനകൾ-
നിശ്ചയത്തിന്റെ അടിത്തറ ശക്തിശാലിയാക്കി സദാ നിർഭയരും നിശ്ചിന്തരുമായിരിക്കൂ.
സാകാരത്തിൽ ഏതെങ്കിലും
നിമിത്തമായ ശ്രേഷ്ഠാത്മാവ് കൂടെയുണ്ടെങ്കിൽ അവരോട് കാര്യങ്ങൾ ചർച്ച ചെയ്ത്
പിന്നീട് ചെയ്യൂ എങ്കിൽ നിശ്ചയബുദ്ധിയായി ചെയ്യും. നിർഭയതയും നിശ്ചയവും ഇവ രണ്ട്
ഗുണങ്ങളെയും കൂടെ വെച്ച് ചെയ്യും. അതിനാൽ എവിടെ സദാ നിശ്ചയവും നിർഭയതയുമുണ്ടോ
അവിടെ സദാ ശ്രേഷ്ഠ സങ്കൽപത്തിന്റെ വിജയമുണ്ട്. എന്ത് സങ്കൽപം ചെയ്യുകയാണെങ്കിലും
അഥവാ സദാ നിരാകാരനും സാകാരനും കൂടെയും സന്മുഖത്തും ഉണ്ടെങ്കിൽ ചർച്ച ചെയ്തതിന്
ശേഷം നിശ്ചയത്തോടെയും നിർഭയതയോടെയും ചെയ്യൂ, ഇതിലൂടെ സമയവും വ്യർത്ഥമാകില്ല.