24.06.26    Avyakt Bapdada     Malayalam Murli      Om Shanti     Madhuban


ഈ സൃഷ്ടി ഒരു കർമ്മമണ്ഡലമാണ്, ഇവിടെ ഓരോ ആത്മാവും അവരുടെ ഭാഗം അഭിനയിക്കുന്നു, ഇതിൽ പരമാത്മാവിനും പാർട്ടുണ്ട് പക്ഷെ ആത്മാക്കളെപോലെ ജനന മരണത്തിൽ വരുന്നില്ല. ആത്മാക്കളെ പോലെ പരമാത്മാവിന്റെ കർമ്മത്തിന്റെ കർമ്മകണക്ക് വിപരീതമല്ല. ബാബ പറയുന്നു ഞാൻ ആത്മാക്കളാകുന്ന നിങ്ങളെ മുക്തമാക്കാൻ മാത്രമാണ് വരുന്നത്, അതിനാൽ എന്നെ ലിബറേറ്റർ, ബന്ധനങ്ങളിൽ നിന്ന് മുക്തമാക്കുന്ന ഗതി സത്ഗതി ദാതാവെന്നു വിളിക്കുന്നു.


ആത്മാവിലുള്ള മായയുടെ ബന്ധനം ഇല്ലാതാക്കി പവിത്രമാക്കുന്നു, എന്നിട്ട് പറയുന്നു എന്റെ കർത്തവ്യമാണ് ആത്മാക്കളെ സർവ്വ ബന്ധനങ്ങളിൽ നിന്നും മുക്തമാക്കി തിരികെ കൊണ്ട് പോകുന്നത്, അതിനായി സൃഷ്ടിയുടെ ആദിയിലെ നിയമങ്ങളും ചട്ടങ്ങളും മനസിലാക്കണം, ഈ മനുഷ്യ സൃഷ്ടിയുടെ അഭിവൃദ്ധി എങ്ങനെയുണ്ടാകുന്നു, പിന്നീട് ഇത് കുറയുന്ന സമയവും വരുന്നു. അഭിവൃദ്ധിയുണ്ടാകുമ്പോൾ അഭിവൃദ്ധി മാത്രം ഉണ്ടായികൊണ്ടിരിക്കുകയല്ല. കുറയുകുകയും ചെയ്യുന്നു. സൃഷ്ടിയിലെ ഓരോന്നിനും നിയമം ഉണ്ട്. നമ്മുടെ ശരീരത്തിനും നിയമം ഉണ്ട്, ആദ്യം ബാല്യം, പിന്നീട് കൗമാരം, പിന്നെ യുവാവ്, പിന്നെ വൃദ്ധൻ. വൃദ്ധനാകുന്നതും പെട്ടെന്നല്ല, വൃദ്ധരാകുമ്പോൾ നിഷ്ക്രിയരാകുന്നു, എല്ലാത്തിന്റെയും വളർച്ചയ്ക്കും അവസാനത്തിനും നിയമമുണ്ട്. അതുപോലെ സൃഷ്ടിയിലെ തലമുറകൾക്കും നിയമമുണ്ട്. ജീവിതത്തിന്റെ ഘട്ടങ്ങൾ ഉള്ളതുപോലെ ജന്മങ്ങൾക്കും ഘട്ടങ്ങൾ ഉണ്ട്, ഏതെല്ലാം തലമുറകൾ കഴിഞ്ഞുവോ അതിനും ഘട്ടങ്ങൾ ഉണ്ട്, അതുപോലെ ധർമ്മങ്ങൾക്കും ഘട്ടങ്ങൾ ഉണ്ട്. ആദ്യം വരുന്ന ധർമ്മം ഏറ്റവും ശക്തമാണ്, പിന്നീട് ക്രമേണ വരുന്നതിന്റെയെല്ലാം ശക്തി കുറവായിരിക്കും. ധർമ്മങ്ങളുടെ വിഭജനവും, എല്ലാ കാര്യങ്ങളും നിയമങ്ങൾക്കനുസൃതമായി മുന്നോട്ട് പോകുന്നു.ഈ എല്ലാ കാര്യങ്ങളും മനസിലാക്കണം.

ഈ കണക്കനുസരിച്ചു ബാബയും പറയുന്നു ഇതിൽ എന്റെയും പാർട്ട് ഉണ്ട്. ഞാനും ഒരു ആത്മാവാണ്, ഞാൻ എന്ന ഭഗവാൻ വേറൊരു വസ്തുവല്ല. ഞാനും ആത്മാവാണ്, എന്നാൽ എന്റെ ജോലി വളരെ വലുതും ഉയർന്നതുമാണ്, അതുകൊണ്ടാണ് എന്നെ ഭഗവാൻ എന്ന് വിളിക്കുന്നത്. ഏതുപോലെ നിങ്ങൾ ആത്മാവാണ് അതുപോലെയാണ് ഞാനും. ഏതുപോലെ നിങ്ങളുടെ കുട്ടികളും മനുഷ്യരാണ്, നിങ്ങളും മനുഷ്യരാണ് അതിൽ വ്യത്യാസം ഒന്നും ഇല്ല. അപ്പോൾ ഞാനും ആത്മാവാണ്, ആത്മാക്കൾ തമ്മിൽ വ്യത്യാസമൊന്നും ഇല്ല, എന്നാൽ കർത്തവ്യങ്ങളിൽ വളരെ വലിയ വ്യത്യാസമുണ്ട്. അതിനാലാണ് എന്റെ കർത്തവ്യം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണെന്ന് പറയുന്നത്. ഞാൻ പരിധിയുള്ള ഏതെങ്കിലും ഒരു ധർമ്മത്തിന്റെ സ്ഥാപകനല്ല, ഞാൻ ലോകത്തിന്റെ സൃഷ്ടാവാണ്, അവരെല്ലാം ധർമ്മത്തിന്റെ സൃഷ്ടാവാണ്. ആ ആത്മാക്കൾ അവരുടെ സമയമാകുമ്പോൾ അവരുടെ കാര്യങ്ങൾ ചെയ്യുന്നതുപോലെ ഞാനും എന്റെ സമയത്ത് വരുന്നു. എന്റെ കർത്തവ്യം വിശാലമായതാണ്, എന്റെ കർത്തവ്യം മഹത്തരമായതാണ്, ഏറ്റവും അതുല്യമാണ്. ബാബയെ സർവ്വശക്തിവാനെന്നും വിളിക്കുന്നു, ഏറ്റവും ശക്തിശാലിയായ കാര്യമാണ് ആത്മാക്കളെ മായയുടെ ബന്ധനത്തിൽ നിന്നും മോചിപ്പിക്കുകയും, പുതിയ ലോകത്തിന്റെ തൈ നേടുകയും ചെയ്യുന്നത്, അതുകൊണ്ടാണ് ഇംഗ്ലീഷിൽ ഹെവൻലി ഗോഡ് ഫാദർ എന്ന് വിളിക്കുന്നത്. ക്രിസ്തുവിനെ ക്രിസ്ത്യൻ ധർമ്മത്തിന്റെ പിതാവെന്ന് വിളിക്കും, അദ്ദേഹത്തെ ഹെവൻലി ഗോഡ് ഫാദർ എന്ന് വിളിക്കില്ല. സ്വർഗ്ഗത്തിന്റെ സ്ഥാപകൻ പരമാത്മാവാണ്. അപ്പോൾ സ്വർഗ്ഗം ലോകമായില്ലേ, സ്വർഗ്ഗം ഏതെങ്കിലും ഒരു ധർമ്മം അല്ല. അതിനാൽ ലോകത്തിന്റെ പിതാവായില്ലേ, ആ ലോകത്തിൽ ഒരു മതവും, ഒരു രാജ്യവുമായിരിക്കും, എല്ലാ തത്വങ്ങളും പൂർണ്ണമായി മാറിയിരിക്കും, അതുകൊണ്ട് ബാബയെ ഹെവൻലി ഗോഡ് ഫാദർ എന്ന്
വിളിക്കുന്നു.

രണ്ടാമതായി ഭഗവാൻ സത്യമാണ് എന്ന് പറയുന്നു, എന്നാൽ സത്യം എന്താണ്, ആരിലാണ് സത്യമുള്ളത്? ഇതും മനസിലാക്കിക്കേണ്ട കാര്യമാണ്. സത്യം പറയുന്നവരാണ് ഭഗവാൻ എന്ന് പലരും കരുതുന്നു. ഭഗവാൻ വേറെ ഏതെങ്കിലും സാധനമല്ല, സത്യം പറയുക മാത്രം ചെയ്യുക. എന്നാൽ അതല്ല, ഭഗവാൻ സത്യമാണെന്നതിന്റെ അർത്ഥമാണ്, ഭഗവാൻ തന്നെ വന്നു എല്ലാ കാര്യങ്ങളുടെയും സത്യത പറഞ്ഞു തന്നു. ഭഗവാൻ സത്യമാണ് എന്നാൽ ഭഗവാനാണ് സത്യം പറഞ്ഞു തരുന്നത്. അതിൽ സത്യത ഉണ്ട് അതുകൊണ്ടാണ് ദൈവത്തെ നോളഡ്ജ് ഫുൾ എന്ന് വിളിക്കുന്നത്. ജ്ഞാനസാഗരം, ആനന്ദത്തിന്റെ സാഗരം, ഭഗവാനറിയാം,.... എങ്കിൽ തീർച്ചയായും എന്തെങ്കിലും അറിവിന്റെ കാര്യമാണ്! എങ്കിൽ അത് ഏത് അറിവാണ്? ഇവൻ മോഷ്ടിച്ചു, ഭഗവാനറിയും എന്നല്ല. എല്ലാം അറിയുന്നവനാണ് എന്ന മഹിമ ഉണ്ടല്ലോ, അത് ഇതിനാലാണ് താഴെ വീണ് പോയ നമ്മുടെ ഈ ലോകത്തിനെ എങ്ങനെ മുകളിലേക്ക് ഉയർത്താം, ഈ ചക്രത്തിന്റെ കാര്യങ്ങൾ അറിയുന്നതിനാലാണ് ഭഗവാനറിയാം എന്ന് പറയുന്നത്. പരമാത്മാവിന്റെ മഹിമ അങ്ങനെയുള്ളതാണ് അത് എല്ലാ മനുഷ്യരിൽ നിന്നും വ്യത്യസ്തമാണ്. മനുഷ്യന്റെ അറിവ് പരിധിയുള്ളതാണ്, മനുഷ്യൻ അല്പജ്ഞനാണ് (പരിമിതമായ അറിവുള്ളവൻ) എന്നാണ് പറയുന്നത്, പരമാത്മാവിനെ സർവ്വജ്ഞൻ എന്നും പറയുന്നു. ഇംഗ്ലീഷിൽ അതിനെ നോളഡ്ജ് ഫുൾ എന്ന് പറയുന്നു, അതായത് സർവ്വതും അറിയുന്നവൻ. അതിനാൽ സർവ്വജ്ഞനായ ഒരാൾക്കേ സത്യം അറിയാൻ കഴിയുള്ളൂ, ആരുടെയടുത്താണോ യഥാർത്ഥ കാര്യങ്ങളുടെ അറിവുള്ളത്, അവർ അത് തീർച്ചയായും എല്ലാവർക്കും നൽകും. അറിവുണ്ടായിട്ട് മറ്റുള്ളവർക്ക് കൊടുക്കാതെയിരുന്നാൽ അതിലൂടെ നമ്മുക്ക് എന്ത് പ്രയോജനമാണ്! അറിവ് ഉണ്ടാകട്ടെ. അല്ല. ആ അറിവിലൂടെ നമ്മുക്ക് നേട്ടമുണ്ടായിട്ടുണ്ട്, അതുകൊണ്ടാണ് നമ്മൾ ബാബയുടെ മഹിമകൾ പാടുന്നത്. പിന്നാലെ കൂടുന്നത്. ഇപ്പോൾ എന്തുണ്ടായാലും ഹേ ഭഗവാനെ എന്ന് വിളിക്കും! ഇപ്പോൾ നീ ഇത് ചെയ്യണം!

നന്മ ചെയ്യണം, കരുണ കാണിക്കണം, എന്റെ ദുഃഖം ദൂരെയാക്കൂ ഇങ്ങനെയെല്ലാം അപേക്ഷിക്കുന്നുണ്ടല്ലോ. ഏതോ സംബന്ധമുള്ളതിനാലാണ് ഈ രീതിയിൽ ഓർമ്മിക്കുന്നത്, നമ്മളോട് ഏതോ ഉപകാരം ചെയ്തത് പോലെ. ചെയ്തിട്ടില്ലെങ്കിൽ നമ്മൾ എന്തിനാണ് അതിനായി മെനക്കെടുന്നത്. വലിയ പ്രതിസന്ധിയുടെ സമയത്ത് ആരെങ്കിലും സഹായിക്കുകയാണെങ്കിൽ ഹൃദയത്തിൽ കാണും വലിയ പ്രതിസന്ധിയുടെ സമയത്ത് ഇവർ എന്നെ സഹായിച്ചതാണ്. ആവശ്യമുള്ള സമയത്ത് എന്നെ രക്ഷിച്ചിരുന്നു, അതിനാലാണ് ഹൃദയത്തിൽ അവരെ പ്രതി സ്നേഹമുള്ളത്. പരമാത്മാവിനെ പ്രതിയും അതുപോലെ സ്നേഹമാണ് ഉള്ളത് നമ്മളെ സമയത്തിനു സഹായിച്ചതാണ്. എപ്പോഴെങ്കിലും ഏതെങ്കിലും മനുഷ്യരുടെ നന്മ സംഭവിക്കുമ്പോൾ ഭഗവാൻ ചെയ്തതാണ്.... എന്നാൽ അങ്ങനെയല്ല, ഭഗവാൻ അങ്ങനെ തന്നെയാണ് ചെയ്യുന്നത്. ഭഗവാന്റേത് വലിയ പ്രവൃത്തികളാണ്, ലോകത്തിന്റെ കാര്യങ്ങളാണ്, ലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അല്ലാതെ ഒരാൾക്ക് കുറച്ച് പൈസ കിട്ടിയാൽ, ഇത് ഭഗവാൻ ചെയ്തതാണ്, നമ്മളും നല്ല കർമ്മം ചെയ്യുന്നുണ്ട് ആ കർമത്തിന്റെ ഫലം കിട്ടുന്നു. നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ കണക്ക് ഉണ്ടാകുന്നുണ്ട്, അതിന്റെയും നമ്മൾ നേടുന്നുണ്ട്, പരമാത്മാവ് വന്ന് ഏത് കർമ്മമാണോ പഠിപ്പിച്ചത് അതിന്റെ ഫലം വേറെയാണ്. ബുദ്ധിയുടെ അടിസ്ഥാനത്തിലും അല്പകാലത്തെ സുഖം കിട്ടുന്നുണ്ട്. പരമാത്മാവ് നൽകിയ ജ്ഞാനത്തിലൂടെ നമ്മൾ സദാ സുഖം പ്രാപ്തമാക്കുന്നു. പരമാത്മാവിന്റെ പ്രവൃത്തി വ്യത്യസ്തമല്ലേ, അതിനാലാണ് പറയുന്നത് ഞാൻ മാത്രമാണ് കർമ്മത്തിന്റെ യഥാർത്ഥ ജ്ഞാനം നൽകുന്നത്, അതിനെയാണ് പറയുന്നത് കർമ്മ യോഗം ശ്രേഷ്ഠമായതാണ്. ഇതിൽ കർമ്മത്തെയോ, ഗൃഹസ്ഥ ജീവിതത്തെയോ ഉപേക്ഷിക്കേണ്ട കാര്യമില്ല. നിങ്ങൾ സ്വന്തം കർമ്മം എങ്ങനെ പവിത്രമാക്കും, അതിന്റെ ജ്ഞാനം പറഞ്ഞു തരുന്നത് ഞാനാണ്. അതിനാൽ കർമ്മം പവിത്രമാക്കണം, കർമ്മം ഉപേക്ഷിക്കരുത്. കർമ്മം അനാദിയായതാണ്. ഈ കർമ്മ ക്ഷേത്രവും അനാദിയായതാണ്. മനുഷ്യർ ഉണ്ടെങ്കിൽ കർമ്മവും ഉണ്ട്, എന്നാൽ നിങ്ങൾക്ക് ആ കർമ്മം എങ്ങനെ ശ്രേഷ്ഠമാക്കാൻ കഴിയും അത് വന്ന് പഠിപ്പിക്കുന്നു, അതിലൂടെ നിങ്ങളുടെ കർമ്മത്തിന്റെ കണക്ക് അകർമ്മമായിരിക്കുന്നു. അകർമ്മത്തിന്റെ അർത്ഥമാണ് മോശമായ കണക്കുകളൊന്നും ഉണ്ടാകുന്നില്ല.

ബാബ പറയുന്നു ഞാൻ ഈ ചെറിയ സംഗമയുഗത്തിൽ നിങ്ങളുടെ ദേശമായ ഈ ഭൗതീക ലോകത്തിൽ നിങ്ങൾക്കുവേണ്ടി വന്നതാണ്, അതുകൊണ്ട് ബാക്കിയുള്ള വളരെ കുറച്ച് സമയം നമ്മളെ ശ്രദ്ധിക്കൂ. ബാബയുടെതായെങ്കിൽ കുറഞ്ഞത് ഇത്രയും സമയം ശുദ്ധമായിരിക്കൂ. പിന്നെ നിങ്ങൾക്ക് അത്രയും പ്രാപ്തികൾ ലഭിക്കും, ആ ലോകത്തിൽ നിങ്ങൾക്ക് പരിശ്രമിക്കേണ്ടതായി വരില്ല. ഇപ്പോൾ കുറച്ച് പരിശ്രമിക്കേണ്ട കാര്യമുണ്ട്, ഇപ്പോൾ എങ്ങനെയും, മരിക്കേണ്ടതായി വന്നാലും പവിത്രമായിരിക്കുന്നതിന്റെ പ്രതിജ്ഞ ചെയ്യൂ. നിങ്ങൾ ദൃഢതയോടെയിരിക്കൂ, നിങ്ങളുടെ ധാരണകളനുസരിച്ചിരിക്കാൻ പൂർണമായും പരിശ്രമിക്കൂ. ബാബ നിങ്ങളോടു വ്യക്തമായി പറയുന്നു നിങ്ങൾ ഈ കുറച്ചു സമയത്തേക്ക് ഈ പരിശ്രമം ചെയ്യൂ. മറ്റേതെങ്കിലും പരിശ്രമം ഞാൻ നിങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുന്നില്ല, നിങ്ങളുടെ പ്രാപ്തിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒരു പരിശ്രമമല്ല.

ഞാൻ ഇത് ചെയ്യും, അത് ചെയ്യും....,ലോകം എന്ത് പറയും,അവർ എന്ത് പറയും,...., ലോകം എന്ത് പറയുമെന്നത് വിട്ടേക്കു. ഈ ലോകം ഇപ്പോൾ ഇല്ലാതാകാൻ പോകുന്നു. ഇപ്പോൾ മരണം മുന്നിൽ നിൽക്കുന്നു. ഞങ്ങൾ ഇത്രയും വിപുലമായി ചെയ്യുന്നതെല്ലാം പാഴാക്കലാണ്. ഇപ്പോൾ ബാബ പറയുന്നു ഈ പാഴായിപോകുന്നത് സംരക്ഷിക്കുക. ശരീരത്തിന്റെ നിലനിൽപിന് ആവശ്യമായത് ചെയ്യൂ. നിങ്ങളുടെ രചനകളുമായി എത്ര കർമ്മ കണക്കുകൾ ഉണ്ടോ അത്രയും ചെയ്യൂ, ഞാനാ എങ്ങനെ സംരക്ഷിക്കും. ഇവരെ നിങ്ങൾ തന്നെ സംരക്ഷിക്കണം. അത്യാവശ്യ കാര്യങ്ങൾക്കായി നിങ്ങളെ സ്വതന്ത്രരാക്കുന്നു, ഇപ്പോൾ കൂടുതലായി രചിക്കുന്നതിൽ നിങ്ങളെ വിലക്കുന്നു, കാരണം ഇപ്പോൾ അതെല്ലാം തകരാൻ പോകുന്നു, എന്തിനാണ് നിങ്ങളുടെ സമയം പാഴാക്കുന്നത്. ഈ വ്യർത്ഥമായ കെണികൾ കാരണം നിങ്ങൾ ദുഖിതരാണ്, ആ കെണികളിൽ നിന്ന് എങ്ങനെ നിങ്ങൾ രക്ഷപ്പെടും, അതാണ് നിങ്ങൾക്ക് പറഞ്ഞു തരുന്നത്. ഇപ്പോഴും അനേകം ഒഴിവ്കഴിവുകൾ പറഞ്ഞുകൊണ്ടിരിക്കുകയാന്നെകിൽ ഇത് എവിടുത്തെ രീതിയാണ്? എന്നിട്ടും ബാബ നിങ്ങളോടു പറയുകയാണ് ഇപ്പോൾ നിങ്ങൾ നേരിട്ട് വിരൽ തരുന്നില്ലെങ്കിൽ, കൈ തരുന്നില്ലെങ്കിൽ പിന്നെ മൂക്കിൽ പിടിച്ച് കൊണ്ട് പോകും. മുക്ക് പിടിച്ചാൽ പിന്നെ ശ്വാസം മുട്ടും, ദുഃഖമുണ്ടാകും, ശിക്ഷകൾ അനുഭവിക്കേണ്ടി വരും! അതുകൊണ്ടാണ് പറയുന്നത് ഇപ്പോൾ കൈകൾ കോർത്ത് പിടിച്ചു നേരെ നടക്കേണ്ട സമയം വന്നു കഴിഞ്ഞു. നേരെ നടക്കുന്നില്ലെങ്കിൽ പിന്നെ എന്റെ കൈകളിൽ നിങ്ങളുടെ മുക്കും വരും, പിന്നെ നോക്കി കൊള്ളൂ. ആ സമയത്ത് പിന്നെ ഒന്നും നടക്കില്ല, ഒന്നും ചെയ്യാൻ കഴിയില്ല, അതിനാൽ ബാബാപറയുകയാണ് കുട്ടികളെ, ഇപ്പോൾ നിങ്ങൾ എന്റേതായി എന്റെയടുത്ത് എത്തി എന്റെ കാര്യങ്ങൾ കേട്ടു, എന്നിട്ടും ഒന്നും ചെയ്യുന്നില്ലെങ്കിൽ അതിനായി വളരെ കഠിനമായ ശിക്ഷകൾ ഉണ്ട്, അറിവില്ലാത്തവരുടെ കാര്യം വ്യത്യസ്തമാണ്. ആർക്കാണോ അറിയുന്നത്, കേട്ടിരുന്നിട്ട് ഇതേ കാര്യങ്ങൾ തെറ്റിയ്ക്കുകയാണെങ്കിൽ അവരെ വെറുതെ വിടില്ല. 10 ശതമാനം നേട്ടമുള്ളതുപോലെ 10 മടങ്ങ് നഷ്ടവും ഉണ്ടാകും. അതുകൊണ്ടാണ് പറയുന്നത് നിങ്ങളുടെ നഷ്ടവും കുറവുകളും നല്ല രീതിയിൽ മനസിലാക്കൂ. നല്ല വണ്ണം നിങ്ങളുടെ ബുദ്ധി കുറച്ചൊക്കെ തുറക്കൂ. ഇപ്പോൾ ബാബയുമായി ബുദ്ധിയോഗം വച്ചാൽ ശക്തി ലഭിക്കും. അതിനാൽ ഈ എല്ലാ കാര്യങ്ങളെയും മനസിലാക്കൂ, മറക്കരുത്.

ഇപ്പോഴത്തെ ഈ സമയത്തെ തിരിച്ചറിയൂ, കണ്ണുകൾ കുറച്ച് തുറക്കൂ, പൂർണ്ണമായി സമയത്തിന്റെ പ്രയോജനമെടുക്കൂ. നിങ്ങളുടെ മുഴുവൻ ഭാഗ്യം ഉണർത്തൂ. ഏതുപോലെയാണോ കൂട്ടുകെട്ട് അതുപോലെയാണ് നിറം എന്ന് പറയാറുണ്ട്, അതിനാൽ ഇപ്പോൾ ഈ ധാരണ പൂർണ്ണമായി ഇല്ലാത്തവർക്ക് മായയുടെ കൂട്ടികെട്ടിന്റെ നിറം പിടിപെടും, അതുകൊണ്ടാണ് തിന്മ കേൾക്കരുത്, തിന്മ കാണരുത്, തിന്മ പറയരുത്... എന്ന് പറയുന്നത്, അങ്ങനെ പല തിന്മകൾ ഉണ്ട് ഇവിടെയും പലരെയും ഉപേക്ഷിക്കുന്നില്ല. പിന്നീട് പരസ്പരം സംഘദോഷത്തിലേക്ക് വരുന്നു. സംഘ ദോഷത്തിൽ നിന്നും രക്ഷപെട്ടിരിക്കാൻ പറയുന്നു. പുറത്താണ് സംഘദോഷം ഇവിടെയില്ല എന്ന് വിചാരിക്കരുത്. അല്ല, ഇവിടെയും അത് കറങ്ങിക്കൊണ്ടിരിക്കുന്നു, കാരണം അവരുടെ രാജ്യമാണല്ലോ. അതുകൊണ്ടാണ് ബാബ പറയുന്നത് നല്ല രീതിയിൽ കവചം ധരിച്ചിരിക്കൂ. കവചം ഉണ്ടെങ്കിൽ വെടി ഏൽക്കില്ല. യോഗത്തിന്റെ കവചമാണ്, ജ്ഞാനത്തിന്റെ വാളാണ്. ഈ എല്ലാ ശാസ്ത്രങ്ങളും നിങ്ങളുടെയടുത്ത് നല്ലരീതിയിൽ സൂക്ഷിച്ച് വയ്ക്കൂ.

ചെയ്യുന്നവർ നേടുന്നു എന്ന് പറയുന്നു, ഇത് ഭാവിയിലേക്കുള്ള പ്രാപ്തികൾ ഉണ്ടാക്കുന്ന കാര്യമാണ്. ഇവിടെ പ്രാപ്തികൾ അനുഭവിക്കേണ്ടതില്ലല്ലോ, ഇവിടെ ആരും ഗുരുവായിട്ട് ഇരിക്കുന്നില്ല. ഇതിൽ ആരും തെറ്റായി മനസിലാക്കരുത് അതിനാലാണ് ഇതെല്ലാം മനസിലാക്കി തരുന്നത്. ഈ എല്ലാ കാര്യങ്ങളും ശ്രദ്ധയിൽ വച്ച് സ്വയം സുരക്ഷിതരായിരിക്കണം. ഇവിടെ ചിലവുകളുടെയൊന്നും കാര്യങ്ങൾ പാടില്ല. ഈ എല്ലാ ചിലവുകളും മറ്റുള്ളവരുടെ മംഗളത്തിനായി ഉപയോഗിക്കണം. എല്ലാവരും ഓരോ പൈസയും ഈ കാര്യത്തിനായി ഉപയോഗിക്കണം. ശരി.

അങ്ങനെയുള്ള ബാപ്ദാദയുടെയും മധുരമായ മമ്മയുടെയും വളരെ നന്നായി, ശ്രദ്ധയോടെയിരിക്കുന്ന കുട്ടികൾക്ക് സ്നേഹ സ്മരണകളും ഗുഡ് മോർണിംഗും. ശരി.

ചോദ്യം: മമ്മാ മുന്നോട്ട് പോകുന്തോറും ഉയർന്ന അവസ്ഥയിൽ എങ്ങനെ സ്ഥിതി ചെയ്യാൻ കഴിയും?

ഉത്തരം: യഥാർത്ഥത്തിൽ നമ്മുടെ ജീവിതം സ്വാഭാവികമായി യോഗത്തിന്റേതായിരിക്കണം, കാരണം യോഗമാണ് നിശ്ചയം. ഓരോ നിമിഷവും നിശ്ചയം നിലനിർത്തി പ്രായോഗിക ആ സ്വരൂപമാകണം. നിശ്ചയ രൂപമായി കർമ്മേന്ദ്രിയങ്ങളിലൂടെ കർമ്മം ചെയ്യൂ, സ്ഥൂലമായ കർമ്മേന്ദ്രിയങ്ങൾ എന്ത് കാര്യം ചെയ്തുകൊണ്ടിരുന്നാലും സ്വയം ആ സുഖ സ്വരൂപ അവസ്ഥയിൽ ലവ് ലീനമായിരിക്കണം. നിങ്ങളുടെ മുഖം സദാ സുഖസ്വരൂപവും രമണീകവുമായി കാണപ്പെടണം. ഒരു അശുദ്ധ സങ്കല്പമോ വികല്പമോ വരരുത്. ഈശ്വരീയ ആനന്ദത്തിൽ ആന്തരിക മഗ്ന അവസ്ഥയിലിരിക്കൂ പിന്നീട് ഒരു അശുദ്ധ സങ്കല്പങ്ങളും വികല്പങ്ങളും ഉണ്ടാവുകയില്ല. ശുദ്ധമായ പവിത്ര ഭൂമിയിൽ ഏതെല്ലാം സങ്കല്പങ്ങളാണോ ഉണ്ടാകുന്നത് അത് ലോക മംഗളത്തിനും നിങ്ങളുടെ നന്മയ്ക്കും വേണ്ടിയുള്ളതായിരിക്കും. ഇത് വളരെ മധുരമായതും സുന്ദരവുമായ അവസ്ഥയാണ്, അത് സമയമാകുമ്പോൾ സഹായിക്കുന്നു. അങ്ങനെ അലൗകീകവും മധുരവുമായ പവിത്ര ജീവിതം നയിക്കുന്നത്തിനായുള്ള സുവർണ്ണാവസരം ഇപ്പോൾ നിങ്ങൾക്ക് കിട്ടിയിരിക്കുകയാണ്. അങ്ങനെയുള്ള അവസ്ഥയുണ്ടാക്കുന്നതിനായി കുറച്ച് പരിശ്രമിക്കൂ.

നമ്മൾ യോഗത്തിലിരിക്കുമ്പോൾ ഉള്ളിൽ മന്ത്ര ജപമോ, പൂജയോ തുടങ്ങിയവയൊന്നും ചെയ്യുന്നില്ല, ഭക്തി മാർഗ്ഗത്തിൽ ചിലരൊക്കെ ഉള്ളിന്റെയുള്ളിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു, മാല ജപിക്കുന്നു, മൂർത്തി മുന്നിൽ വച്ച് പുഷ്പങ്ങൾ അർപിക്കുന്നു, സർവ്വതും ഉള്ളിന്റെയുള്ളിൽ ചെയ്തുകൊണ്ടിരിക്കുന്നു ഇതിനെ മനസാ പൂജയെന്നു പറയുന്നു. എന്നാൽ യോഗത്തിൽ നമ്മൾ നമ്മുടെ സ്വ സ്വരൂപത്തിൽ സ്ഥിതി ചെയ്ത് സുഖ സ്വരൂപമാകുന്നു. നമ്മുടെ മനസ്സ് സഹിതം സർവ്വ കർമ്മേന്ദ്രിയങ്ങളെയും നിയന്ത്രിച്ച് ഏകാഗ്രചിത്തരായി ഈശ്വരീയ സുഖ സ്വരൂപമായി മാറുന്നു, അതിനുള്ള യോഗത്തിന്റെ സമയം വ്യക്തിപരമായി നിശ്ചിതപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഒരു സമയത്ത് ഇരുന്ന് അഭ്യാസം ചെയ്യുന്നു. വ്യക്ത കാര്യങ്ങളിൽ നിന്ന് ബന്ധം വേർപെടുത്തി അവ്യക്ത സംബന്ധവുമായി ബന്ധം യോജിപ്പിച്ച് വയ്ക്കണം, എങ്കിൽ ഓർമ്മ സഹജമായി മാറും. ശരി. ഓംശാന്തി.

വരദാനം :-
ബാപ്ദാദയുടെ കൂട്ടുകെട്ടിലൂടെ മായയെ അകലെ നിന്ന് തന്നെ അബോധാവസ്ഥയിലാക്കുന്ന മയാജിത്തും, ജഗത്ജിത്തുമായി ഭവിക്കട്ടെ.

ബാബയുടെ സ്നേഹിയായതു പോലെ ബാബയെ കൂട്ടുകാരനാക്കൂ എങ്കിൽ മായ അകലെ നിന്നും അബോധാവസ്ഥയിലാകും. ഏറ്റവുമാദ്യത്തെ വാഗ്ദാനമാണ് നിന്റെ കൂടെ കഴിക്കും, നിന്റെ കൂടെയിരിക്കും, നിന്റെകൂടെ ആത്മാവിനെ സന്തോഷിപ്പിക്കും.... ഈ വാഗ്ദാനമനുസരിച്ചു ഓരോ കാര്യവും ബാബയുടെ കൂടെ ചെയ്യുകയാണെങ്കിൽ മായയ്ക്ക് ശല്യം ചെയ്യാൻ കഴിയില്ല, അതിന്റെ നാശം സംഭവിക്കും. കൂട്ട്കാരനെ സദാ കൂടെ വയ്ക്കൂ, കൂടെയുള്ളതിന്റെ ശക്തിയിലൂടെ, അല്ലെങ്കിൽ മിലനത്തിൽ മഗ്നമായിരിക്കുന്നതിലൂടെ മായാജീത്തും ജഗത്ജിത്തുമായി മാറും.

സ്ലോഗന് :-
നിങ്ങളുടെ ഉയർന്ന വൃത്തിയിലൂടെ പ്രവൃത്തിയും സാഹചര്യങ്ങളും പരിവർത്തനമാക്കൂ.

അവ്യക്ത സൂചന- സദാ ഹർഷിതരായിരിക്കുന്നതിനായി നിങ്ങളുടെ സ്വഭാവം സരളമാക്കൂ, സഹനശീലതയുള്ളവരാകൂ.

അവ്യക്ത സ്ഥിതിയാകുന്ന ദർപ്പണം വൃത്തിയുള്ളതും സ്പഷ്ടവുമാക്കുന്നതിനായി സരളത, ശ്രേഷ്ഠത, സഹനശീലത ഈ മൂന്ന് കാര്യങ്ങളിൽ ശ്രദ്ധിക്കൂ. മൂന്നിൽ ഒരു കാര്യത്തിന്റെയെങ്കിലും കുറവ് വന്നാൽ ദർപ്പണത്തിലും കുറവിന്റെ കറ കാണപ്പെടും. അതിനാൽ ഏതു കാര്യം ചെയ്താലും അതിൽ സാധാരണത കാണപെടരുത്. സാധാരണതയെ ശ്രേഷ്ഠതയിലേക്ക് പരിവർത്തനമാക്കൂ, ഓരോ കാര്യത്തിലും സഹനശീലതയും വാക്കിൽ സരളതയും ധാരണ ചെയ്യൂ അപ്പോൾ സേവനത്തിൽ സഫലത ദൃശ്യമാകും.