മധുരമായകുട്ടികളേ -
നിങ്ങള്ഈപഠിപ്പിലൂടെശാന്തിധാമംവഴിതന്റെസുഖധാമത്തിലേക്ക്പോകുന്നു,
ഇതുതന്നെയാണ്നിങ്ങളുടെലക്ഷ്യം, ഇതൊരിക്കലുംമറക്കരുത്.
ചോദ്യം :-
നിങ്ങള് കുട്ടികള് സാക്ഷിയായി ഈ സമയം ഡ്രാമയിലുളള ഏതൊരു ദൃശ്യത്തെയാണ്
കണ്ടുകൊണ്ടിരിക്കുന്നത്?
ഉത്തരം :-
ഈ സമയം
ഡ്രാമയില് പൂര്ണ്ണമായും ദു:ഖത്തിന്റെ ദൃശ്യങ്ങളാണ്. അഥവാ ആര്ക്കെങ്കിലും
സുഖമുണ്ടെങ്കില് തന്നെ അല്പകാലത്തെ കാകവിഷ്ടസമാനമാണ്. ബാക്കി ദുഃഖം തന്നെ
ദുഃഖമാണ്. നിങ്ങള് കുട്ടികള് ഇപ്പോള് പ്രകാശത്തിലേക്ക് വന്നിരിക്കുകയാണ്. അറിയാം
ഓരോ സെക്കന്റും ഈ പരിധിയില്ലാത്ത സൃഷ്ടി ചക്രം കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു
ദിവസത്തെയും മറ്റൊരു ദിവസവുമായി സാമ്യപ്പെടുത്താന് സാധിക്കില്ല. മുഴുവന്
ലോകത്തിലെയും അഭിനയം പരിവര്ത്തനപ്പെട്ടു കൊണ്ടിരിക്കുന്നു. പുതിയ ദൃശ്യങ്ങള്
സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഗീതം :-
ആരാണോ
അച്ഛനോടൊപ്പം അവര്ക്കാണ് ജ്ഞാനമഴ.....
ഓംശാന്തി.
ഡബിള് ഓം ശാന്തി. ഒന്ന്-ബാബ സ്വധര്മ്മത്തില് സ്ഥിതി ചെയ്തിരിക്കുന്നു, രണ്ട്-
കുട്ടികളോടും പറയുന്നു തന്റെ സ്വധര്മ്മത്തില് സ്ഥിതി ചെയ്യൂ, ബാബയെ ഓര്മ്മിക്കൂ.
മറ്റാര്ക്കും തന്നെ സ്വധര്മ്മത്തില് സ്ഥിതി ചെയ്യൂ എന്ന് നമ്മോട് പറയാന്
സാധിക്കില്ല. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഇപ്പോള് നിശ്ചയമുണ്ട്.
നിശ്ചയബുദ്ധി വിജയന്തി. അവര്ക്കേ വിജയം നേടാന് സാധിക്കൂ. എന്തിന്റെ വിജയമാണ്
നേടുന്നത്? ബാബയില് നിന്നും സമ്പത്ത് നേടുന്നതിന്റെ വിജയം. സ്വര്ഗ്ഗത്തിലേക്ക്
പോവുക- ഇതാണ് ബാബയില് നിന്നുളള സമ്പത്ത് നേടുന്നതിന്റെ വിജയം ലഭിക്കുക എന്നത്.
ബാക്കിയെല്ലാം പദവി ലഭിക്കുന്നതിനുളള പുരുഷാര്ത്ഥമാണ്. സ്വര്ഗ്ഗത്തിലേക്ക്
തീര്ച്ചയായും പോകണം. കുട്ടികള്ക്കറിയാം ഇത് മോശമായ ലോകമാണ്. വളരെയധികം ദുഃഖം
വരാന് പോവുകയാണ്. ഡ്രാമയുടെ ചക്രത്തെക്കുറിച്ചും നിങ്ങള്ക്കറിയാം. അനേക തവണ
നിങ്ങള് കുട്ടികളെ പാവനമാക്കാനായി, സര്വ്വാത്മാക്കളെയും കൊതുകു കൂട്ടത്തിനു
സമാനം കൊണ്ടുപോകാനായി ബാബ വന്നിട്ടുണ്ട്, പിന്നീട് സ്വയം നിര്വ്വാണധാമത്തിലേക്ക്
പോയി വസിക്കുന്നു. കുട്ടികളും നിര്വ്വാണധാമത്തിലേക്ക് പോകും! നിങ്ങള്
കുട്ടികള്ക്ക് ഈയൊരു സന്തോഷമുണ്ടായിരിക്കണം - ഈ പഠിപ്പിലൂടെ നമ്മള് ശാന്തിധാമം
വഴി സുഖധാമത്തിലേക്ക് പോകും. ഇതാണ് നിങ്ങളുടെ ലക്ഷ്യം. ഇതൊരിക്കലും മറക്കരുത്.
ദിവസേന നിങ്ങള് പഠിക്കുന്നുണ്ടല്ലോ. നമ്മെ പതിതത്തില് നിന്നും പാവനമാക്കാന്
വേണ്ടിയാണ് ബാബ പഠിപ്പിക്കുന്നതെന്ന് അറിയാം. പാവനമാകാനുളള സഹജമായ ഉപായമാണ്
ഓര്മ്മ. ഇതൊന്നും പുതിയ കാര്യമല്ല. ഭഗവാന് രാജയോഗം പഠിപ്പിച്ചു എന്ന് ഗീതയില്
എഴുതിയിട്ടുണ്ട്. കേവലം കൃഷ്ണന്റെ പേര് വെക്കുക എന്ന തെറ്റ് ചെയ്തു.
കുട്ടികള്ക്ക് എന്ത് ജ്ഞാനമാണോ ലഭിച്ചിരിക്കുന്നത് അത് ഗീതാ ശാസ്ത്രത്തിലല്ലാതെ
മറ്റൊരു ശാസ്ത്രങ്ങളിലുമില്ല. കുട്ടികള്ക്കറിയാം ബാബയോളം മഹിമ മറ്റൊരു
മനുഷ്യനുമില്ല. ബാബ വന്നില്ലാ എങ്കില് ഈ സൃഷ്ടി ചക്രം എങ്ങനെ കറങ്ങാനാണ്?
ദുഃഖധാമം എങ്ങനെ സുഖധാമമായിത്തീരും? സൃഷ്ടി ചക്രം കറങ്ങുക തന്നെ വേണം. ബാബയ്ക്ക്
തീര്ച്ചയായും വരേണ്ടതായുണ്ട്. ബാബ വരുന്നതു തന്നെ എല്ലാവരെയും തിരികെ
കൊണ്ടുപോകാനാണ് വീണ്ടും ചക്രം കറങ്ങുന്നു. ബാബ വരുന്നില്ലെങ്കില് കലിയുഗം എങ്ങനെ
സത്യയുഗമാകും? ബാക്കി ഈ കാര്യങ്ങളൊന്നും മറ്റൊരു ശാസ്ത്രങ്ങളിലുമില്ല. ഗീതയിലാണ്
രാജയോഗത്തെക്കുറിച്ചുളളത്. ആബുവില് ഭഗവാന് വന്നു എന്ന് മറ്റുളളവര്
അറിയുകയാണെങ്കില് എല്ലാവരും ഇങ്ങോട്ട് ഓടിവരും. സന്യാസിമാര്ക്കും ഭഗവാനെ
കാണണമെന്ന് ആഗ്രഹമുണ്ടാകില്ലേ. തിരികെ പോകുന്നതിനായി എല്ലാവരും പതിതപാവനനെ
ഓര്മ്മിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് കോടിമടങ്ങ് ഭാഗ്യശാലികളായി
മാറിക്കൊണ്ടിരിക്കുകയാണ്. അവിടെ(സത്യയുഗത്തില്) അളവറ്റ സുഖമുണ്ടാകുന്നു. പുതിയ
ലോകത്തിലുണ്ടായിരുന്ന ദേവിദേവതകളുടെ ധര്മ്മം ഇപ്പോഴില്ല. ശിവബാബ ബ്രഹ്മാവിലൂടെ
ദേവതാധര്മ്മത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ഇത് വളരെ വ്യക്തമാണ്. നിങ്ങളുടെ
ലക്ഷ്യം തന്നെ ഇതാണ്. ഇതില് സംശയിക്കേണ്ടതായ കാര്യമൊന്നുമില്ല. മുന്നോട്ടു പോകവേ
എല്ലാം മനസ്സിലായിക്കോളും. രാജധാനി സ്ഥാപിക്കപ്പെടുകയാണെന്ന് മനസ്സിലാകും. ആദി
സനാതന ധര്മ്മം ദേവതകളുടേതാണ്. നിങ്ങള് സ്വര്ഗ്ഗത്തിലായിരുന്നപ്പോള് ഈ
ദേശത്തിന്റെ പേര് ഭാരതം എന്നായിരുന്നു, ഇപ്പോള് നരകത്തില് ഹിന്ദുസ്ഥാന് എന്നായി.
ഇവിടെ ദുഃഖം മാത്രമേയുളളൂ. പിന്നീട് സൃഷ്ടിയുടെ പരിവര്ത്തനം സംഭവിച്ച് സ്വര്ഗ്ഗം
അതായത് സുഖധാമമാകുന്നു. ഈ ജ്ഞാനം ഇപ്പോള് നിങ്ങള് കുട്ടികളിലുണ്ട്. ലോകത്തിലുളള
മനുഷ്യര്ക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ല. സ്വയം ഭഗവാന് തന്നെ പറയുന്നു ഇത്
അന്ധകാരം നിറഞ്ഞ രാത്രിയാണെന്ന്. രാത്രിയിലാണ് മനുഷ്യര് ബുദ്ധിമുട്ടനുഭവിക്കുക.
നിങ്ങള് കുട്ടികള് ഇപ്പോള് പ്രകാശത്തിലാണ്. ഇതെല്ലാം തന്നെ സാക്ഷിയായി
ബുദ്ധിയില് ധാരണ ചെയ്യണം. ഓരോ സെക്കന്റും ഈ പരിധിയില്ലാത്ത സൃഷ്ടി ചക്രം കറങ്ങി
കൊണ്ടിരിക്കുന്നു. ഒരു ദിവസത്തെ പോലും മറ്റൊന്നുമായി സാമ്യപ്പെടുത്താന്
സാധിക്കില്ല. മുഴുവന് ലോകത്തിലുമുളള ഓരോ അഭിനേതാക്കളുടെയും അഭിനയത്തിന്
വ്യത്യാസമുണ്ട്. പുതിയതായ ദൃശ്യങ്ങള് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ സമയം
പൂര്ണ്ണമായും ദുഃഖത്തിന്റെ ദൃശ്യങ്ങളാണ്. അഥവാ സുഖമുണ്ടെങ്കില്പ്പോലും
അല്പകാലത്തേതാണ്. ബാക്കി ദുഃഖം തന്നെ ദുഃഖമാണ്. ഈ ജന്മത്തില് സുഖമാണെങ്കില്
അടുത്ത ജന്മത്തില് ദുഃഖമായിരിക്കും. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്
- നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകണം. ഇതിനുവേണ്ടി പാവനമാകാനായി പ്രയത്നിക്കണം.
ശ്രീ ശ്രീ ശിവബാബ ശ്രീ ലക്ഷ്മീ-നാരായണനായി മാറാനുളള ശ്രീമതമാണ് നല്കുന്നത്. ഒരു
വക്കീലിന്റെ മതമാണ് - വക്കീലായി ഭവിയ്ക്കട്ടെ. ഇപ്പോള് ബാബയും പറയുന്നു -
ശ്രീമത്തിലൂടെ ലക്ഷ്മി-നാരായണനായിത്തീരൂ.
സ്വയത്തോട് ചോദിക്കണം - എന്നില് ഏതെങ്കിലും അവഗുണമുണ്ടോ? ഈ സമയത്താണ് എല്ലാവരും
പാടുന്നത് - ഗുണമില്ലാത്ത എന്നില് ദയ ചൊരിഞ്ഞാലും... ബാബ പറയുന്നു, കുട്ടികളേ
ഞാന് ആരിലും ദയ കാണിക്കുന്നില്ല. ഓരോരുത്തരും അവനവന്റെ മേലാണ് ദയ കാണിക്കേണ്ടത്.
ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ദയയില്ലാത്ത രാവണന് നിങ്ങളെ ദുഃഖത്തിലേക്ക് കൊണ്ടു
വന്നു. ഇതും ഡ്രാമയില് അടങ്ങിയിട്ടുളളതാണ്. ഇതില് രാവണന്റെ ദോഷമൊന്നുമില്ല. ബാബ
വന്ന് കേവലം നിര്ദ്ദേശങ്ങള് നല്കുന്നു. ഇതിനെത്തന്നെയാണ് ബാബയുടെ ദയ എന്നു
പറയുന്നത്. ബാക്കി ഈ രാവണ രാജ്യം വീണ്ടും ഉണ്ടാകുന്നു. ഡ്രാമ അനാദിയാണ്. ഇതില്
രാവണന്റെയോ മനുഷ്യരുടെയോ ദോഷമില്ല. ചക്രം കറങ്ങുകതന്നെ വേണം. രാവണനില് നിന്നും
മുക്തമാകാനുളള യുക്തികളാണ് ബാബ പറഞ്ഞുതരുന്നത്. രാവണന്റെ മതമനുസരിച്ച് ജീവിച്ച്
നിങ്ങള് എത്ര പാപാത്മാക്കളായിമാറി. ഇപ്പോള് ലോകം പഴയതാണ്. പിന്നീട് തീര്ച്ചയായും
പുതിയ ലോകം വരും. ചക്രം കറങ്ങുമല്ലോ. തീര്ച്ചയായും സത്യയുഗത്തിന് വരുകതന്നെ വേണം.
ഇപ്പോള് സംഗമയുഗമാണ്. മഹാഭാരതയുദ്ധവും ഈ സമയത്തേതാണ്. വിനാശകാലേ വിപരീത ബുദ്ധി
വിനശന്തി. ബാക്കി ഇതെല്ലാം തന്നെ സംഭവിക്കേണ്ടതാണ്. പവിത്രമാകാതെ ദേവതയാവാന്
ബുദ്ധിമുട്ടാണെന്നുളളതും അറിയാം. ഇപ്പോള് ശ്രേഷ്ഠ ദേവതയാകാന് ബാബയില്
നിന്നുമുളള ശ്രീമതം ലഭിച്ചിരിക്കുകയാണ്. ഇങ്ങനെയൊരു മതം മറ്റെവിടെ നിന്നും
ലഭിക്കില്ല. ഭഗവാന് ശ്രീമതം നല്കാനുളള പാര്ട്ട് സംഗമത്തിലാണ്. മറ്റാരിലും തന്നെ
ഈ ജ്ഞാനമില്ല. ആത്മീയ ജ്ഞാനം ജ്ഞാനസാഗരനായ പരമാത്മാവാണ് നല്കുന്നത്. ജ്ഞാനസാഗരന്,
സുഖസാഗരന്... ഇതെല്ലാം ബാബയുടെ തന്നെ മഹിമയാണ്. ബാബ പുരുഷാര്ത്ഥത്തിനുളള
യുക്തികളാണ് പറഞ്ഞു തരുന്നത്. ഈയൊരു ചിന്തവേണം ഇപ്പോള് തോറ്റു പോയാല് കല്പകല്പം
തോറ്റു പോകും. വളരെ വലിയ മുറിവു പറ്റും. ശ്രീമതം പാലിക്കാത്തതിനാലാണ് മുറിവ്
പറ്റുന്നത്. ബ്രാഹ്മണരുടെ വൃക്ഷത്തിന് തീര്ച്ചയായും അഭിവൃദ്ധി പ്രാപിക്കണം.
ദേവതകളുടെ വൃക്ഷത്തിനോളം വലുപ്പമുണ്ടാകും. നിങ്ങള്ക്ക് പുരുഷാര്ത്ഥം ചെയ്യുകയും
ചെയ്യിപ്പിക്കുകയും വേണം. തൈകള് നട്ടുകൊണ്ടിരിക്കും. വൃക്ഷം
വലുതായിക്കൊണ്ടിരിക്കും. നിങ്ങള്ക്കറിയാം ഇപ്പോള് നമ്മുടെ മംഗളം
ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പതിതലോകത്തില് നിന്നും പാവനലോകത്തേക്കു
പോകുന്നതിന്റെ മംഗളമാണ്. നിങ്ങള് കുട്ടികളുടെ ബുദ്ധിയുടെ പൂട്ട് ഇപ്പോള് തുറന്നു
കഴിഞ്ഞു. ബാബ ബുദ്ധിവാന്റെയും ബുദ്ധിവാനല്ലേ. ഇപ്പോള് നിങ്ങള് മനസ്സിലാക്കി
കൊണ്ടിരിക്കുന്നു, ഇനി മുന്നോട്ട് പോകവേ അറിയാന് സാധിക്കും ആരുടെയെല്ലാം
പൂട്ടാണ് തുറക്കുക എന്ന്. ഇതും ഡ്രാമയിലുളളതാണ്. ശേഷം വീണ്ടും സത്യയുഗം
മുതല്ക്ക് ആവര്ത്തിക്കുന്നു. ലക്ഷ്മീ-നാരായണന് സിംഹാസനത്തില് ഇരുന്നാല് പുതു
സംവത്സരം ആരംഭിക്കുന്നു. ഒന്ന് മുതല്ക്ക് 1250 വര്ഷങ്ങള് സ്വര്ഗ്ഗമാണെന്ന്
നിങ്ങള് എഴുതുന്നുമുണ്ട്. എത്ര വ്യക്തമാണ്. ഇത് സത്യ നാരായണന്റെ കഥയാണ്.
അമരകഥയുമുണ്ടല്ലോ. നിങ്ങള് കുട്ടികള് ഇപ്പോള് സത്യം സത്യമായ അമരകഥയാണ്
കേള്ക്കുന്നത് ഇതിന്റെ മഹിമയാണ് പിന്നീട് ഉണ്ടാകുന്നത്. ആഘോഷങ്ങളെല്ലാം തന്നെ ഈ
സമയത്തെ ഓര്മ്മചിഹ്നങ്ങളാണ്. നമ്പര്വണ് ഉത്സവമാണ് ശിവജയന്തി. കലിയുഗത്തിനു ശേഷം
വിശ്വത്തെ പരിവര്ത്തനപ്പെടുത്തുന്നതിനായി തീര്ച്ചയായും ബാബയ്ക്ക് വരേണ്ടതായി
വരുന്നു. ചിത്രങ്ങള് ആരെങ്കിലും നോക്കുകയാണെങ്കില് എത്ര നല്ല രീതിയിലാണ്
പൂര്ണ്ണമായ കണക്കുകള് കാണിച്ചിരിക്കുന്നത്. നിങ്ങള്ക്ക് ചിത്രങ്ങള്കൊണ്ടു വേണം
മറ്റുളളവരെ സത്കരിക്കാന്. എത്രത്തോളം കല്പം മുമ്പും പുരുഷാര്ത്ഥം ചെയ്തോ
അത്രത്തോളം തീര്ച്ചയായും ചെയ്യും. സാക്ഷിയായി മറ്റുളളവരുടെ പുരുഷാര്ത്ഥത്തെയും
നോക്കണം. അവനവന്റെ പുരുഷാര്ത്ഥത്തെക്കുറിച്ചും അറിയണം. വിദ്യാര്ത്ഥികള്ക്ക്
തന്റെ പഠിപ്പിനെക്കുറിച്ച് അറിയില്ലേ? ഞാന് ഈ വിഷയത്തില് വളരെ മോശമാണെന്ന്
മനസ്സിലായാല് ഒരുപാട് ഹൃദയം വേദനിക്കും. പിന്നീട് തോറ്റു പോകും. പരീക്ഷാ സമയത്ത്
മോശമായ കുട്ടികളുടെ ഹൃദയം പിടഞ്ഞുകൊണ്ടിരിക്കും. നിങ്ങള് കുട്ടികള്ക്കും
സാക്ഷാത്കാരം ലഭിക്കുന്നു. എന്നാല് തോറ്റു കഴിഞ്ഞാല് എന്തുചെയ്യാന് സാധിക്കും!
സ്കൂളില് തോറ്റുപോയാല് ബന്ധുക്കളും ടീച്ചേഴ്സും ദേഷ്യപ്പെടുന്നു. പറയുന്നു,
ഞങ്ങളുടെ സ്കൂളില് നിന്നും കുറഞ്ഞ പാസ്സാണെങ്കില് ടീച്ചേഴ്സ്
നല്ലതല്ലാത്തതുകൊണ്ടാണെന്ന് മറ്റുളളവര് പറയും. ബാബയ്ക്കുമറിയാം സെന്ററുകളില്
ആരെല്ലാമാണ് നല്ല ടീച്ചര്മാര്, എങ്ങനെയെല്ലാമാണ് പഠിപ്പിക്കുന്നത്. ആരെല്ലാമാണ്
നല്ല രീതിയില് പഠിപ്പിച്ച് ആത്മാക്കളെ തയ്യാറാക്കി കൊണ്ടു വരുന്നത്. ബാബ
പറയുന്നു - കാര്മേഘങ്ങളെ കൊണ്ടുവരണം. ചെറിയകുട്ടികളെ കൊണ്ടു വന്നാല് അവരില്
മോഹമുണ്ടാകുന്നു. ഒറ്റയ്ക്ക് വന്നാല് മാത്രമേ ബുദ്ധി ഇതില് തന്നെ മുഴുകൂ.
നിങ്ങള് അവിടെയും കുട്ടികളെ നോക്കികൊണ്ടിരിക്കുന്നുണ്ടല്ലോ.
ബാബ പറയുന്നു ഈ പഴയലോകം ശ്മശാനമാകേണ്ടതാണ്. പുതിയ കെട്ടിടമുണ്ടാക്കുമ്പോള്
ബുദ്ധിയിലുണ്ടാകുമല്ലോ നമ്മള് പുതിയത് ഉണ്ടാക്കുകയാണ്. ജോലികളെല്ലാം
ചെയ്തുകൊണ്ടും ബുദ്ധി പുതിയ കെട്ടിടത്തിലേക്ക് പോകുന്നു. മിണ്ടാതിരിക്കാന്
സാധിക്കില്ലല്ലോ. അത് പരിധിയുളള കാര്യം ഇവിടെ പരിധിയില്ലാത്ത കാര്യം. ഓരോ
കാര്യങ്ങള് ചെയ്തുകൊണ്ടും ഈ സന്തോഷമുണ്ടായിരിക്കണം, ഇപ്പോള് നമ്മള് വീട്ടിലേക്ക്
പോയി പിന്നീട് തന്റെ രാജധാനിയിലേക്ക് തിരികെ വരും, എന്നാല് അപാര
സന്തോഷമുണ്ടായിരിക്കും. ബാബ പറയുന്നു, തന്റെ കുട്ടികളേയും സംരക്ഷിക്കണം. എന്നാല്
ബുദ്ധി അവിടെ വയ്ക്കണം. ഓര്മ്മിക്കാതെ ഒരിക്കലും പാവനമാകാന് സാധിക്കില്ല.
ഓര്മ്മയിലൂടെ പവിത്രമാകുന്നു, ജ്ഞാനത്തിലൂടെ സമ്പാദിക്കാം. ഇവിടെ എല്ലാവരും
പതിതരാണ്. രണ്ട് തീരങ്ങളുണ്ട്. ബാബയെ തോണിക്കാരനെന്ന് പറയുന്നുണ്ടെങ്കിലും
അര്ത്ഥം മനസ്സിലാക്കുന്നില്ല. നിങ്ങള്ക്കറിയാം ബാബ അക്കര കടത്തുകയാണ്. ആത്മാവിന്
അറിയാം നമ്മളിപ്പോള് ബാബയെ ഓര്മ്മിച്ച് വളരെ സമീപത്തേക്ക്
പൊയ്ക്കൊണ്ടിരിക്കുകയാണ്. തോണിക്കാരന് എന്ന പേരും അര്ത്ഥസഹിതമാണ്. എല്ലാവരും
മഹിമ പാടാറുണ്ട് - എന്റെ തോണിയെ അക്കര കടത്തൂ... സത്യയുഗത്തില് ഇങ്ങനെ പറയുമോ?
കലിയുഗത്തില് തന്നെയാണ് വിളിക്കുന്നത്. നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു,
വിവേകഹീനര്ക്ക് ഇങ്ങോട്ട് വരേണ്ടതില്ല. ഇത് ബാബ തീര്ത്തും നിരോധിച്ചിരിക്കുകയാണ്.
നിശ്ചയമില്ലെങ്കില് ഒരിക്കലും ഇങ്ങോട്ട് കൊണ്ടു വരരുത്. കാരണം അവര് ഒന്നും തന്നെ
മനസ്സിലാക്കില്ല. ആദ്യം ഏഴു ദിവസത്തെ കോഴ്സ് കൊടുക്കണം. ചിലര്ക്ക് രണ്ടു ദിവസം
കൊണ്ടുതന്നെ അമ്പേല്ക്കാറുണ്ട്. നല്ലതാണെന്നു തോന്നിക്കഴിഞ്ഞാല് പിന്നെ ഒരിക്കലും
ഉപേക്ഷിക്കില്ല. ഞങ്ങള് വീണ്ടും ഏഴു നാളുകള് കൂടി പഠിക്കാമെന്നു പറയുന്നു.
അപ്പോള് തന്നെ നിങ്ങള്ക്ക് അവര് ഈ കുലത്തിലേതാണെന്നുളളത് മനസ്സിലാക്കാന്
സാധിക്കുന്നു. തീക്ഷ്ണബുദ്ധിയുളളവര് മറ്റൊരു കാര്യത്തെക്കുറിച്ചും
ചിന്തിക്കില്ല. ഒരു ജോലി പോയാല് തന്നെ മറ്റൊന്ന് ലഭിക്കുമല്ലോ എന്ന്
ചിന്തിക്കുന്നു. ഏതു കുട്ടികളുടെ ഹൃദയത്തിലാണോ പ്രഭുവിനോട് പ്രീതിയുളളത് അവരുടെ
ജോലി ഒരിക്കലും ഇല്ലാതാവുകയില്ല. അവര് സ്വയം തന്നെ ഇതിനെക്കുറിച്ച്
അത്ഭുതപ്പെടാറുണ്ട്. പെണ്കുട്ടികള് പറയുന്നു, ബാബാ ഞങ്ങളുടെ പതിയുടെ ബുദ്ധിയെ
തിരിപ്പിക്കൂ. ബാബ പറയുന്നു- ഇത് എന്നോട് പറയേണ്ട. നിങ്ങള് യോഗബലത്തിലിരുന്ന്
പിന്നെ ജ്ഞാനം മനസ്സിലാക്കിക്കൊടുക്കൂ. ബാബ ബുദ്ധിയെ തിരിപ്പിക്കുകയില്ല.
അങ്ങനെയെങ്കില് പിന്നെ എല്ലാവര്ക്കും ഈ പണി ചെയ്തുകൊടുക്കേണ്ടതായി വരും.
ഏതെങ്കിലും രീതി തുടങ്ങിയാല് പിന്നെ അതില് തന്നെ മുറുകെ പിടിച്ചിരിക്കും.
ഏതെങ്കിലും ഗുരുവില് നിന്നും ആര്ക്കെങ്കിലും എന്തെങ്കിലും നേട്ടം വരികയാണെങ്കില്,
അവരുടെ പിറകെ തന്നെ കൂടുന്നു. പുതിയ ആത്മാക്കള് മുകളില് നിന്നും വരുമ്പോള്
അവരുടെ മഹിമ പാടാറുണ്ടല്ലോ. പിന്നീട് അവര്ക്ക് നിറയെ ശിഷ്യരുണ്ടാകുന്നു,
അതുകൊണ്ട് നിങ്ങള് ഇങ്ങനെയുളള കാര്യങ്ങളൊന്നും തന്നെ കാണരുത്. നിങ്ങള്ക്ക് സ്വയം
അവനവനെ നോക്കണം, ഞാന് എത്രത്തോളം പഠിക്കുന്നുണ്ട്? ഇത് ബാബ വളരെയധികം വിശദമായി
ചിറ്റ്ചാറ്റ് നടത്തുകയാണ്. ബാക്കി ഇതു മാത്രം പറയൂ, ബാബയെ ഓര്മ്മിക്കണം ഇത്
വീട്ടിലിരുന്നു കൊണ്ടാണെങ്കിലും ചെയ്യാന് സാധിക്കുന്നു. ബാബ ജ്ഞാനസാഗരനാണെങ്കില്
തീര്ച്ചയായും ജ്ഞാനവും നല്കുമല്ലോ. ബാക്കി മുഖ്യമായ കാര്യമാണ് - മന്മനാഭവ.
അതിനോടൊപ്പം സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യത്തെക്കുറിച്ച്
മനസ്സിലാക്കി തരുന്നു. വളരെ നല്ല-നല്ല ചിത്രങ്ങളും ഇപ്പോഴുണ്ടല്ലോ. അതിന്റെ
അര്ത്ഥത്തെക്കുറിച്ചും ബാബ മനസ്സിലാക്കിത്തരുന്നു. വിഷ്ണുവിന്റെ നാഭിയില് നിന്നും
ബ്രഹ്മാവിനെ കാണിച്ചിട്ടുണ്ട്. ത്രിമൂര്ത്തി ബ്രഹ്മാവെന്നും പറയുന്നു,
വിഷ്ണുവിന്റെ നാഭിയില് നിന്നും വരുന്നതായും കാണിക്കുന്നു, ഇതിന്റെയെല്ലാം
അര്ത്ഥമെന്താണ്? ബാബ ഇത് ശരിയാണോ തെറ്റാണോ എന്ന് മനസ്സിലാക്കിത്തരുന്നു. തന്റെ
മനോധര്മ്മത്തിലും ചിലര് ധാരാളം ചിത്രങ്ങളുണ്ടാക്കുമല്ലോ. ചില-ചില ശാസ്ത്രങ്ങളിലും
ചക്രത്തെക്കുറിച്ച് കാണിച്ചിട്ടുണ്ട്. എന്നാല് പലരും ചക്രത്തിന് പല-പല ആയുസ്സാണ്
കാണിച്ചിട്ടുളളത്. അനേക മതങ്ങളാണ്. ശാസ്ത്രങ്ങളില് പരിധിയുളള കാര്യങ്ങള്
കാണിച്ചിട്ടുണ്ട്. ബാബ പരിധിയില്ലാത്ത കാര്യങ്ങളാണ് മനസ്സിലാക്കിത്തരുന്നത്, ഈ
സൃഷ്ടി മുഴുവനും രാവണന്റെ രാജ്യമാണ്. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഈ
ജ്ഞാനമുണ്ട്, നമ്മള് എങ്ങനെ പതിതമായി പിന്നീട് എങ്ങനെ പാവനമാകുന്നു. അവസാനമാണ്
മറ്റുളള ധര്മ്മങ്ങള് വരുന്നത്. വിവിധ ധര്മ്മങ്ങളാണ്, ഒന്നിനെയും മറ്റൊന്നുമായി
താരതമ്യപ്പെടുത്താന് സാധിക്കില്ല. ഒരേ രീതിയിലുളള പാര്ട്ട് ആര്ക്കുമുണ്ടാകില്ല.
ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടിട്ടുളളതുമായ നാടകമാണ് ആവര്ത്തിച്ചു
കൊണ്ടിരിക്കുന്നത്. ബാബ കുട്ടികള്ക്കാണ് മനസ്സിലാക്കിത്തരുന്നത്. സമയം
കുറഞ്ഞുകൊണ്ടേയിരിക്കുന്നു. സ്വയം തന്നെ പരിശോധിക്കൂ - ഞാന് എത്രത്തോളം
സന്തോഷത്തോടെയിരിക്കുന്നുണ്ട്? വികര്മ്മങ്ങളൊന്നും തന്നെ ചെയ്യരുത്.
കൊടുങ്കാറ്റുള് വരിക തന്നെ ചെയ്യും. ബാബ മനസ്സിലാക്കിത്തരുന്നു കുട്ടികളേ, തന്റെ
ചാര്ട്ട് പരിശോധിക്കൂ അപ്പോള് എന്തെല്ലാം തെറ്റുകള് സംഭവിച്ചിട്ടുണ്ടോ അതിന്റെ
പശ്ചാത്താപമുണ്ടാകും. ഇത് യോഗബലത്തിലൂടെ സ്വയം തനിക്ക് മാപ്പ് നല്കുന്നതിന്
സമാനമാണ്. അല്ലാതെ ബാബ ഒരിക്കലും ക്ഷമിക്കുന്നില്ല, മാപ്പ് നല്കുന്നില്ല.
ഡ്രാമയില് ക്ഷമ എന്ന അക്ഷരമേയില്ല. നിങ്ങള്ക്ക് തന്റെ പ്രയത്നം ചെയ്യണം.
പാപത്തിന്റെ ശിക്ഷകള് മനുഷ്യന് സ്വയം അനുഭവിക്കുന്നു. ഇതില് ക്ഷമയുടെ കാര്യം
തന്നെയില്ല. ബാബ പറയുന്നു ഓരോ കാര്യത്തിലും പ്രയത്നിക്കണം. ബാബ ആത്മാക്കള്ക്ക്
യുക്തികള് പറഞ്ഞു തരുന്നു. ബാബയെ വിളിക്കുന്നതു തന്നെ പഴയ രാവണന്റെ
ദേശത്തേക്കാണ്, വരൂ വന്ന് ഞങ്ങള് പതിതരെ പാവനമാക്കൂ. എന്നാല് മനുഷ്യര്
മനസ്സിലാക്കുന്നില്ല, അവര് ആസുരീയ രാവണ സമ്പ്രദായത്തിലുളളവരാണ്. നിങ്ങള്
ബ്രാഹ്മണ സമ്പ്രദായത്തിലുളളവരാണ്, നിങ്ങള് ദൈവീക സമ്പ്രദായത്തിലുളളവരായി
മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടികള് നമ്പര്വൈസായാണ് പുരുഷാര്ത്ഥവും
ചെയ്തുകൊണ്ടിരിക്കുന്നത്. അപ്പോള് പറയാം ഇവരുടെ ഭാഗ്യത്തില് ഇത്രയേയുളളൂ. തന്റെ
സമയത്തെ വ്യര്ത്ഥമാക്കുന്നു. അങ്ങനെയാണെങ്കില് ജന്മജന്മാന്തരം കല്പകല്പാന്തരം
ഉയര്ന്ന പദവി ലഭിക്കില്ല. സ്വയം അവനവന് നഷ്ടം വരുത്തി വയ്ക്കരുത്. കാരണം ഇപ്പോള്
എന്താണോ ശേഖരിക്കുന്നത് അത് വീണ്ടും നഷ്ടത്തിലേക്ക് പോകുന്നു. രാവണരാജ്യത്തില്
എത്ര നഷ്ടമാണുണ്ടാകുന്നത്. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
അന്തര്മുഖിയായി അവനവനെ പരിശോധിക്കണം, എന്തെല്ലാം തെറ്റുകള് സംഭവിച്ചിട്ടുണ്ടോ
അതിനെ ഹൃദയം കൊണ്ട് പശ്ചാത്തപിച്ച് യോഗബലത്തിലൂടെ മാപ്പ് നല്കണം. ഇതില് സ്വയം
തന്നെ പ്രയത്നിക്കണം.
2) ബാബയുടെ നിര്ദ്ദേശങ്ങള്
പൂര്ണ്ണമായും പാലിച്ച് സ്വയം തന്റെ മേല് ദയ കാണിക്കണം. സാക്ഷിയായി തന്റെയും
മറ്റുളളവരുടെയും പുരുഷാര്ത്ഥത്തെ കാണണം. ഒരിക്കലും അവനവനെ നഷ്ടത്തിലേക്ക് കൊണ്ടു
വരരുത്.
വരദാനം :-
വിശ്വമംഗളത്തിന്റെ ഭാവനയിലൂടെ ഓരോ ആത്മാവിന്റെയും സുരക്ഷയുടെ പ്ലാന്
ഉണ്ടാക്കുന്ന സത്യമായ ദയാമനസ്കരായി ഭവിക്കട്ടെ.
വര്ത്തമാന സമയത്ത് പല
ആത്മാക്കളും സ്വയം തങ്ങളുടെത്തന്നെ അമംഗളത്തിന്
നിമിത്തമായിക്കൊണ്ടിരിക്കുന്നുണ്ട്, അവര്ക്ക് വേണ്ടി ദയാമനസ്കരായി എന്തെങ്കിലും
പ്ലാന് ഉണ്ടാക്കൂ. ഏത് ആത്മാവിന്റെയും പാര്ട്ട് കണ്ട് സ്വയം ചഞ്ചലപ്പെടരുത്,
മറിച്ച് അവരുടെ സുരക്ഷക്കുള്ള മാര്ഗ്ഗം ചിന്തിക്കൂ. ഇതൊക്കെ
സംഭവിച്ചുകൊണ്ടിരിക്കും, വൃക്ഷം ജീര്ണ്ണിക്കുക തന്നെ ചെയ്യും, ഇങ്ങനെയാകരുത്.
വന്ന വിഘ്നങ്ങളെ സമാപ്തമാക്കൂ. വിശ്വമംഗളകാരി അഥവാ വിഘ്ന വിനാശകരുടെ
ടൈറ്റിലുണ്ട്- അതിന് പ്രകാരം സങ്കല്പം, വാക്ക്, കര്മ്മത്തില് ദയാമനസ്കരായി
വായുമണ്ഡലത്തില് മാറ്റം കൊണ്ടുവരുന്നതില് സഹയോഗിയാകൂ.
സ്ലോഗന് :-
കര്മ്മയോഗിയാകാന് അവര്ക്കാണ് സാധിക്കുക ആരാണോ ബുദ്ധിയുടെ മേല് ശ്രദ്ധയാകുന്ന
കാവല് ഏര്പ്പെടുത്തുന്നത്.
അവ്യക്ത സൂചനകള്-
സങ്കല്പങ്ങളുടെ ശക്തി സംഭരിച്ച് ശ്രേഷ്ഠ സേവനത്തിന് നിമിത്തമാകൂ.
അന്തിമത്തില് ഫൈനല്
പേപ്പറിലെ ചോദ്യമിതായിരിക്കും- സെക്കന്റില് ഫുള്സ്റ്റോപ്പ്, ഇതില്ത്തന്നെയാണ്
നമ്പര് ലഭിക്കുക. സെക്കന്റിനേക്കാള് കൂടിപ്പോയാല് തോറ്റുപോകും. ڇഒരു ബാബയും
ഞാനുംڈ, മൂന്നാമതൊരു കാര്യവും വരരുത്. ഇത് ചെയ്യട്ടെ, ഇത് നോക്കട്ടെ....ഇത്
കഴിഞ്ഞു, ഇത് കഴിഞ്ഞില്ല... ഇങ്ങനെയാകരുത്. ഇതെന്ത് കൊണ്ട് സംഭവിച്ചു, ഇതെന്താ
സംഭവിച്ചത്- അങ്ങനെ ഏതെങ്കിലും സങ്കല്പ്പം വന്നാല് ഫൈനല് പേപ്പറില്
പാസാവുകയില്ല.