ജ്വാലാമുഖിതപസ്യയില്കൂടിഞാന്എന്നവാല്കത്തിച്ച്ബാപ്ദാദയ്ക്ക്
സമാനരാകൂഎങ്കില്സമാപ്തിസമീപത്ത്എത്തും.
ഇന്ന് അഖണ്ഡവും
അവിനാശിയുമായ ഖജനാവിന് അധികാരിയായ ബാപ്ദാദ തന്റെ നാല്ഭാഗത്തെയും സമ്പന്നരായ
കുട്ടികളുടെ ശേഖരണത്തിന്റ കണക്ക് നോക്കികൊണ്ടിരിക്കുകയാണ്. മൂന്ന്
പ്രകാരത്തിലുള്ള സമ്പാദ്യം കണ്ടു ഒന്നാണ് നമ്മുടെ പുരുഷാര്ത്ഥത്തിലൂടെ ശ്രേഷ്ഠ
പ്രാപ്തിയുടെ സമ്പാദ്യത്തിന്റെ കണക്ക്. രണ്ടാമത്തേത് സദാ സന്തുഷ്ടമായിരിക്കുകയും
സന്തുഷ്ടമാക്കുകയും ചെയ്യുക, ഈ സന്തുഷ്ടതയിലൂടെ ആശിര്വാദങ്ങളുടെ സമ്പാദ്യം.
മൂന്നാമത്തേത് മനസ്സാ വാചാ കര്മ്മണാ, സംബന്ധ സമ്പര്ക്കത്തിലൂടെ പരിധിയില്ലാത്ത
നിസ്വാര്ത്ഥ സേവനത്തില് കൂടി പുണ്യത്തിന്റെ സമ്പാദ്യം. നിങ്ങളെല്ലാവരും
നിങ്ങളുടെ ഈ മൂന്ന് സമ്പാദ്യങ്ങള് പരിശോധിക്കാറുണ്ട്. ഈ മൂന്ന് സമ്പാദ്യങ്ങളും
എത്രമാത്രം ശേഖരിച്ചു, ഉണ്ടോ ഇല്ലയോ എന്നതിന്റെ അടയാളമാണ് സദാ സര്വ്വരെയും
പ്രതി,സ്വയം പ്രതി സന്തുഷ്ടതയുടെ സ്വരൂപം,സര്വ്വരെപ്രതി ശുഭഭാവനയും ശുഭ
കാമനയും,സദാ സ്വയം സന്തുഷ്ടവും, ഭാഗ്യശാലിയും സ്ഥിതിയുടെ അനുഭവം ചെയ്യുക. രണ്ടു
സമ്പാദ്യത്തിന്റെയും അടയാളങ്ങള് സ്വയത്തില് കാണുന്നുണ്ടോ എന്ന് പരിശോധിക്കണം? ഈ
സര്വ്വ ഖജനാവുകളും ശേഖരിക്കാനുള്ള താക്കോല് ആണ് നിമിത്തഭാവം,നിര്മ്മാണ ഭാവം,
നിസ്വാര്ത്ഥ ഭാവം. പരിശോധിച്ചുകൊണ്ടിരിക്കൂ, താക്കോലിന്റെ സംഖ്യ അറിയാമോ!
താക്കോലിന്റെ സംഖ്യയാണ് മൂന്ന് ബിന്ദു. മൂന്ന് കുത്തുകള്. ഒന്ന്ആത്മാവ് ബിന്ദു,
രണ്ട് ബാബ ബിന്ദു, മൂന്ന് ഡ്രാമയുടെ ഫുള്സ്റ്റോപ് ബിന്ദു. നിങ്ങള് എല്ലാവരുടെയും
അടുത്ത് താക്കോല് ഉണ്ടല്ലോ! ഖജനാവ് തുറന്നു നോക്കാറുണ്ടല്ലോ! ഈ സര്വ്വ ഖജനാവുകളും
വര്ധിപ്പിക്കാനുള്ള വിധിയാണ് ദൃഢത. ദൃഢത ഉണ്ടെങ്കില് ഏതൊരു കാര്യത്തിലും ഇത്
നടക്കുമോ ഇല്ലയോ എന്ന സങ്കല്പം ഉണ്ടാകില്ല. ദൃഢതയുടെ സ്ഥിതിയാണ് നടന്നു
കഴിഞ്ഞതാണ്, ഉണ്ടാക്കി കഴിഞ്ഞതാണ്. ഉണ്ടാകുമോ, ശേഖരിക്കുമോ ഇല്ലയോ, അങ്ങനെയല്ല.
ചെയ്യുന്നൊക്കെ ഉണ്ട്, സംഭവിക്കേണ്ടതാണ്. . . എന്നതും പാടില്ല. ദൃഢതയുള്ളവര്
നിശ്ചയ ബുദ്ധിയും, നിശ്ചിന്തവും നിശ്ചിതവുമായി അനുഭവം ചെയ്യും.
ബാപ്ദാദ മുന്പും
കേള്പ്പിച്ചിട്ടുള്ളതാണ് സര്വ്വ ഖജനാവുകളുടെയും സമ്പാദ്യം ഏറ്റവും കൂടുതല്
ശേഖരിക്കണമെങ്കില് മന്മനാ ഭവയുടെ മന്ത്രത്തിനെ യന്ത്രമാക്കൂ. അതിലൂടെ സദാ
ബാബയുടെ കൂടെ അടുത്ത് ഇരിക്കുന്നത് സ്വതവേ അനുഭവമാകും. പാസ് ആയെ തീരൂ. മൂന്ന്
തരത്തിലെ പാസ് ഉണ്ട് ഒന്നാണ് പാസ്സ് അടുത്തിരിക്കുക, രണ്ടാമത്തേതാണ്
കഴിഞ്ഞുപോയത് പാസ് (കഴിഞ്ഞു) ആയി, മൂന്നാമത്തേതാണ് പാസ് വിത്ത് ഓണര് ആകുക.
മൂന്ന് പാസ് ഉണ്ടെങ്കില് നിങ്ങള്ക്കെല്ലാവര്ക്കും രാജ്യ അധികാരി ആകുന്നതിനുള്ള
ഫുള് പാസ് ഉണ്ട്. ഫുള് പാസ് നേടിയോ അതോ നേടണമോ? ഫുള് പാസ് നേടിയവര് എല്ലാം
കൈയ്യ് ഉയര്ത്തൂ. നേടണം എന്നല്ല, നേടി കഴിഞ്ഞുവോ? മുന്നിരയിലിരിക്കുന്നവര് കൈ
ഉയര്ത്തിയില്ല, നിങ്ങള്ക്ക് നേടണമോ?ഇപ്പോള് സമ്പൂര്ണ്ണമായില്ലലോ ചിന്തിക്കുന്നത്
കൊണ്ടാണ്. നിശ്ചയ ബുദ്ധിയുള്ളവര് തീര്ച്ചയായും വിജയികളാണ്, അതോ ആകണമോ?
ഇപ്പോഴാണെങ്കില് സമയത്തിന്റെ വിളി ഉണ്ട്, ഭക്തരുടെ വിളി,നമ്മുടെ മനസ്സിന്റെ
ശബ്ദം എന്താണ് വരുന്നത്? ഇപ്പോള് സമ്പന്നവും സമാനവും ആയേ തീരൂ, അതോ ഇത്
ചിന്തിക്കുകയാണോ ആകണം, ചിന്തിക്കണം, ചെയ്യണം...!ഇപ്പോള് സമയമനുസരിച്ച് എവര്റെഡി
യുടെ പാഠം പക്കാ ആയിരിക്കണം. എന്റെ ബാബ എന്ന് പറയുമ്പോള്,പ്രീയപ്പെട്ട ബാബ,
മധുരമായ ബാബ എന്ന് മനസിലാക്കുകയും ചെയ്യുന്നു. എതൊന്നാണോ പ്രീയപെട്ടത് അതിനു
സമാനമാകുന്നത് ബുദ്ധിമുട്ടുണ്ടാകില്ല.
ബാപ്ദാദ കണ്ടു
സമയമനുസരിച്ച് സമാനമാകുന്നതില് വരുന്ന വിഘ്നമാണ് അത് എല്ലാവരുടെയും അടുത്ത്
പ്രസിദ്ധമായ വാക്കാണ്, എല്ലാവര്ക്കും അറിയാം, അനുഭവിയാണ്. അതാണ് ഞാന് എന്ന
വാക്ക് ഞാന് എന്ന ഭാവം ബാപ്ദാദ മുന്പും പറഞ്ഞതാണ്,ഞാന് എന്ന വാക്ക് പറയുമ്പോള്
ഞാന് എന്ന് മാത്രം പറയരുത്, ആത്മാവാകുന്ന ഞാന്. ചേര്ത്ത് പറയണം. ഞാന് ചിലപ്പോള്
അഭിമാനം കൊണ്ട് വരുന്നു, ദേഹബോധത്തിന്റെ ഞാന്, ആത്മാവാകുന്ന ഞാന് അല്ല. ഇടയ്ക്ക്
അഭിമാനവും കൊണ്ട് വരുന്നു, ചിലപ്പോള് അപമാനവും കൊണ്ട് വരുന്നു. ചിലപ്പോള് മനസ്സ്
തകര്ന്നവര് ആക്കുന്നു,അതിനാല് ശരീരബോധത്തിന്റെ ഞാന് എന്നത് സ്വപ്നത്തില് പോലും
വരാന് അനുവദിക്കരുത്.
ബാപ്ദാദ കണ്ടു
സ്നേഹത്തിന്റെ വിഷയത്തില് കൂടുതല് പേരും പാസ് ആണ്. ഇപ്പോള് എല്ലാവരെയും ഇവിടെ
കൊണ്ട് വന്നത് ആരാണ്? എല്ലാവരും വിമാനത്തില് വന്നവര് ഉണ്ട്, ട്രെയിനില് വന്നവര്
ഉണ്ട്, ബസ്സില് വന്നവര് ഉണ്ട്, പക്ഷെ യഥാര്ത്ഥത്തില് ഇവിടെ എത്തിച്ചത്
ബാപ്ദാദയുടെ സ്നേഹത്തിന്റെ വിമാനമാണ്. സ്നേഹത്തിന്റെ വിഷയത്തില് പാസ് ആയതുപോലെ,
ഇപ്പോള് ഈ അത്ഭുതം ചെയ്യൂ സമാനമാകുന്നതിന്റെ വിഷയത്തിലും പാസ് വിത്ത് ഓണര് ആയി
കാണിക്കൂ. ഇഷ്ടമാണോ? സമാനമാകുന്നത് ഇഷ്ടമാണോ? ഇഷ്ടമാണ് എന്നാല് ആയിത്തീരുന്നത്
കുറച്ച് പ്രയാസമാണ്! സമാനമാകുകയാണെകില് സമാപ്തി മുന്നില് വരും. ഇടയ്ക്കിടയ്ക്ക്
ആയിത്തീരണം എന്ന് ഹൃദയത്തില് പ്രതിജ്ഞ ചെയ്യുന്നുണ്ട്. പ്രതിജ്ഞ
ദുര്ബലമായിപ്പോകുകയും പരീക്ഷ ശക്തമാകുകയും ചെയ്യുന്നു. എല്ലാവരും
ആഗ്രഹിക്കുന്നുണ്ട്, ആഗ്രഹിക്കുന്നത് ഒന്ന്,നടക്കുന്നത് വേറൊന്നാണ്, പ്രതിജ്ഞ
ചെയ്യാറുണ്ട് പക്ഷെ ദൃഢതയില് കുറവ് വരുന്നു. സമാനത ദൂരെയാകുന്നു, സമസ്യ
ശക്തമാകുന്നു. ഇപ്പോള് എന്ത് ചെയ്യും?
ബാപ്ദാദയ്ക്ക് ഒരു
കാര്യത്തില് വളരെ ചിരി വരുന്നുണ്ട്. ഏത് കാര്യമാണ്? മഹാവീരന്മാരാണ്, ഏതുപോലെ
ശാസ്ത്രങ്ങളില് ഹനുമാനെ മഹാവീരന് എന്ന് വിളിക്കുന്നു, വാലും കാണിക്കുന്നു. വാല്
കാണിക്കുന്നത് ഞാന് എന്ന ഭാവത്തിന്റെ വാല് ആണ്. ഏതുവരെ ഒരു മഹാവീരന് ഈ വാല്
കത്തിക്കുന്നില്ലെയോ അതുവരെ ലങ്ക അര്ഥം പഴയ ലോകത്തിന്റെ സമാപ്തി ഉണ്ടാകില്ല.
അതിനാല് ഇപ്പോള് ഈ ഞാന്, ഞാന് എന്ന വാല് കത്തിയ്ക്കുമ്പോള് സമാപ്തിയുടെ സമയം
സമീപത്തെത്തും. കത്തിയ്ക്കാന് വേണ്ടി ജ്വാലാമുഖി തപസ്യ വേണം,സാധാരണ ഓര്മ്മ അല്ല.
ജ്വാലാമുഖി ഓര്മ്മ ആവശ്യമുണ്ട്. അതിനാല് ജ്വാലാ ദേവിയുടെയും ഓര്മ്മചിഹ്നം ഉണ്ട്.
ശക്തിശാലി ഓര്മ്മ. എന്ത് ചെയ്യണം എന്ന് കേട്ടില്ലേ? ഇപ്പോള് മനസ്സില് ഈ വരി
മുഴങ്ങണം സമാനം ആയിത്തീരണം, സമാപ്തി സമീപത്ത് കൊണ്ട് വരണം. താങ്കള് പറയും
സംഗമയുഗം വളരെ നല്ലതാണല്ലോ, പിന്നെ സമാപ്തി ആകുന്നത് എന്തിനാണ്? എന്നാല് താങ്കള്
ബാബയ്ക്ക് സമാനം ദയാലുവും, കൃപാലുവും, ദയാ ഹൃദയരുമായ ആത്മാക്കള് ആണ്, ഇപ്പോള്
ദുഃഖിതരും ഭക്തരുമായ ആത്മാക്കളുടെ മേല് ദയ ഹൃദയരായ ആത്മാക്കള് ദയ കാണിക്കൂ,
കരുണയുള്ളവര് ആകൂ. ദുഃഖം വര്ധിച്ചുകൊണ്ടിരിക്കുന്നു, ദുഃഖിതരുടെ മേല് ദയ
കാണിച്ച് അവരെ മുക്തി ധാമത്തിലേക്ക് അയയ്ക്കൂ. വാക്കിന്റെ സേവനം മാത്രമല്ല,
ഇപ്പോള് ആവശ്യമായത് മനസ്സിന്റെയും വാക്കിന്റെയും സേവനം ഒന്നിച്ച് വേണം. ഒരേ
സമയത്ത് രണ്ടു സേവനവും ഒരുമിച്ച് വേണം. സേവനത്തിന്റെ അവസരം മാത്രം കിട്ടിയാല്
മതി എന്ന് ചിന്തിക്കരുത്, ചുറ്റി സഞ്ചരിക്കുമ്പോള് തന്റെ മുഖത്തിലും
പെരുമാറ്റത്തിലും കൂടി ബാബയുടെ പരിചയം കൊടുത്തുകൊണ്ടിരിക്കൂ. താങ്കളുടെ മുഖം
ബാബയുടെ പരിചയം കൊടുക്കണം. താങ്കളുടെ പെരുമാറ്റം ബാബയെ പ്രത്യക്ഷമാക്കി
കൊണ്ടിരിക്കണം. അങ്ങനെയുള്ള സദാ സേവധാരി ആയി ഭവിക്കട്ടെ! ശരി.
സ്തൂലത്തില് ബാപ്ദാദയുടെ
മുന്നില് നിങ്ങള് എല്ലാവരുമാണ് ഇരിക്കുന്നത്. സൂക്ഷ്മരൂപത്തില് നാനാഭാഗത്തെയും
കുട്ടികള് ഹൃദയത്തില് ഉണ്ട്. കാണുകയും ചെയ്യുന്നു, കേള്ക്കുകയും ചെയ്യുന്നു.
ദേശ വിദേശത്തെ അനേകം കുട്ടികള് ഇ മെയിലില് കൂടി,കത്തുകളിലൂടെ, സന്ദേശങ്ങളിലൂടെ
സ്നേഹസ്മരണകള് അയച്ചിട്ടുണ്ട്. പേര് സഹിതം എല്ലാവരുടെയും ഓര്മ്മ ബാപ്ദാദയ്ക്ക്
കിട്ടി, ബാപ്ദാദയും ഹൃദയത്തിനുള്ളില് എല്ലാ കുട്ടികളെയും മുന്നില് കണ്ടു പാട്ട്
പാടുകയാണ് ആഹാ! കുട്ടികളെ ആഹാ! ഈ സമായത്ത് ഓരോരുത്തരെയും ഇമെര്ജ് രൂപത്തില്
ഓര്മ്മ ഉണ്ട്. സന്ദേശിയോട് എല്ലാവരും വെവ്വേറെയാണ് പറയുന്നത് ഇവര് സ്മരണകള്
അയച്ചു, ഇവര് സ്മരണകള് അയച്ചിട്ടുണ്ട്. ബാബ പറയുന്നു നിങ്ങള് സങ്കല്പിക്കുമ്പോള്,
പിന്നീടാണ് സാധനങ്ങളിലൂടെ എത്തുന്നത്,സ്നേഹത്തിന്റെ സങ്കല്പമാണ് സാധനങ്ങളെക്കാള്
മുന്പേ എത്തുന്നത്. ശരി അല്ലെ! പലര്ക്കും സ്മരണകള് കിട്ടിയില്ലേ! ശരി.
ശരി ആദ്യം ആരാണോ ആദ്യമായി
വന്നിട്ടുള്ളത് അവര് കൈ ഉയര്ത്തൂ. ഇവര് സേവനത്തിലും ആദ്യത്തെ പ്രാവശ്യം വന്നവര്
ആണ്. ബാപ്ദാദ പറയുന്നു,വന്നത് കൊള്ളാം, നിങ്ങള്ക്ക് വരാനുള്ള കാലമാണ്. ശരി.
ഇന്ഡോര് സോണ്:
-( എല്ലാവരുടെയും കൈയ്യില് ഹൃദയത്തിന്റെ ആകൃതിയില് "എന്റെ ബാബ ' എന്ന അടയാളം
ഉണ്ട്) വളരെ നല്ലതായി കൈ വീശുന്നുണ്ട്, എന്നാല് ഹൃദയവും ആട്ടണം. സദാ ഓര്മ്മയില്
വയ്ക്കണം. എന്റേത് മറക്കരുത്. നല്ല അവസരം നേടി. ബാപ്ദാദ സദാ പറയുന്നു, ധൈര്യം
വയ്ക്കുന്നവര്ക്ക് ബാപ്ദാദ കൊടിമടങ്ങായി സഹായം നല്കുന്നു. ധൈര്യം വച്ചില്ലേ!
നല്ലതാണു ചെയ്തത്. ഇന്ഡോര് സോണ് ആണ്. നല്ലതാണ് ഇന്ഡോര് സോണ് സകാര ബാബയുടെ
അവസാനത്തെ സ്മൃതി സ്ഥാനമാണ്. നല്ലതാണ്. എല്ലാവര്ക്കും വളരെ
സന്തോഷമായില്ലേ!ഗോള്ഡന് ലോട്ടറി കിട്ടി. സോണിന്റെ സേവനം കിട്ടുന്നതിലൂടെ എല്ലാ
സേവധാരികള്ക്കും അവസരം കിട്ടുന്നു, സംഖ്യ അനുസരിച്ചാണ് കിട്ടുന്നത്, ഇത്ര പേര്
വരണം,ഇപ്പോള് നോക്കൂ ഇത്രയും പേരാണ് ഉള്ളത്. ഇതും ഓരോ സോണിനും നല്ല അവസരമാണ്,
വേണ്ടത്രയും പേരെ കൊണ്ട് വരൂ. നിങ്ങള് എല്ലാവര്ക്കും കുറച്ച് സമയത്തില്
എത്രമാത്രം പുണ്യത്തിന്റെ സമ്പാദ്യം ശേഖരിക്കപ്പെട്ടു. ഹൃദയപൂര്വ്വം യജ്ഞ സേവനം
ചെയ്യുന്നതിന്റെ അര്ത്ഥമാണ്, തന്റെ പുണ്യത്തിന്റെ സമ്പാദ്യം തീവ്രഗതിയില്
വര്ധിപ്പിക്കണം,സങ്കല്പവും, സമയവും ശരീരവും മൂന്നും സഫലമാക്കി. സങ്കല്പം വന്നാലും
യജ്ഞ സേവനത്തിന്റേത്, സമയവും യജ്ഞ സേവനത്തില് വിനിയോഗിച്ചു, ശരീരവും യജ്ഞ
സേവനത്തിനായി അര്പ്പിച്ചു. സേവനമാണോ അതോ പ്രതിഫലമാണോ? പ്രത്യക്ഷ ഫലമാണ് യജ്ഞ
സേവനം ചെയ്യുമ്പോള് ആര്ക്കെങ്കിലും ഏതെങ്കിലും വ്യര്ത്ഥ സങ്കല്പം
ഉണ്ടായോ?ആര്ക്കെങ്കിലും വന്നോ? സന്തോഷമായിരുന്നു, സന്തോഷം പങ്ക് വച്ചു. ഇവിടെ
കിട്ടിയ ഈ സ്വര്ണ്ണിമ അനുഭവം അവിടെയും ഇമെര്ജ്ജ് ചെയ്ത് അനുഭവം ചെയ്തു
കൊണ്ടിരിക്കണം. എപ്പോഴെങ്കിലും മായയുടെ ഏതെങ്കിലും സങ്കല്പം വന്നാല് മനസ്സിന്റെ
വിമാനത്തിലൂടെ ശാന്തിവനത്തില് വന്നു ചേരണം. മനസ്സിന്റെ വിമാനം ഇല്ലേ!
എല്ലാവരുടെയടുത്തും മനസ്സിന്റെ വിമാനം ഉണ്ട്. ബാപ്ദാദ ഓരോ ബ്രാഹ്മണനും,ജന്മ
സമ്മാനമായി ശ്രേഷ്ഠ മനസ്സിന്റെ വിമാനം നല്കി. ഈ വിമാനത്തില് കൂടുതല്
പരിശ്രമിക്കേണ്ടതില്ല.
സ്റ്റാര്ട്ട് ആകണമെങ്കില്
എന്റെ ബാബ, മതി. വിമാനം നിയന്ത്രിക്കാന് അറിയാമല്ലോ! എപ്പോഴെങ്കിലും എന്തെങ്കിലും
ഉണ്ടായാല് മധുബനിലേക്ക് വന്നു ചേരൂ. ഭക്തി മാര്ഗ്ഗത്തില് നാല് ധാമങ്ങളില്
പോകുന്നവര് സ്വയം വളരെ ഭാഗ്യശാലി ആയിട്ടാണ് കരുതുന്നത്. മധുബനിലും നാല് ധാമങ്ങള്
ഉണ്ട്, പോയിട്ടുണ്ടോ നാല് ധാമങ്ങളില്? പാണ്ഡവ ഭവനില് നോക്കിയാല്, നാല് ധാമങ്ങള്
ഉണ്ട്. വരുന്നവര് എല്ലാം പാണ്ഡവ ഭവനില് പോകാറുണ്ടല്ലോ, ഒന്നാണ് ശാന്തി സ്തംഭം
മഹാ ധാമം, രണ്ടാമത്തേത് ബാപ്ദാദയുടെ മുറിയാണ്, ഇത് സ്നേഹത്തിന്റെ ധാമം ആണ്.
മൂന്നാമത്തേതാണ് കുടില് ഇത് സ്നേഹമിലനത്തിന്റെ ധാമം,നാലാമത്തേത് ഹിസ്റ്ററി ഹാള്,
നിങ്ങള് എല്ലാവരും നാല് ധാമത്തിലും പോയോ? മഹാ ഭാഗ്യവാന്മാരായി മാറി. ഇപ്പോള്
ഏതെങ്കിലും ധാമത്തെ ഓര്മ്മിക്കൂ, എപ്പോഴെങ്കിലും ഉദാസീനരായാല് കുടിലില് ഇരുന്നു
ആത്മീയ സംഭാഷണം നടത്താന് വരൂ, ശക്തിശാലി ആകുകയാണ് വേണ്ടത് എങ്കില് ശാന്തി
സ്തംഭത്തില് എത്തിച്ചേരൂ, വ്യര്ത്ഥ ചിന്തകള് വളരെ വളരെ വേഗത്തില് വളരെ കൂടുതലാണ്
എങ്കില് ഹിസ്റ്ററി ഹാളില് എത്തിച്ചേരണം. സമാനമാകുന്നതിനുള്ള ദൃഢ സങ്കല്പം
ഉണ്ടാകണമെങ്കില് ബാപ്ദാദയുടെ മുറിയില് വരണം. നല്ലതാണ്, എല്ലാവരും സുവര്ണ്ണാവസരം
നേടി. അവിടെയിരുന്ന് സദാ സുവര്ണ്ണാവസരം എടുത്തു കൊണ്ടിരിക്കണം. ശരി. നല്ല
ധൈര്യശാലികള് ആണ്.
ക്യാട് ഗ്രൂപ്പ് (
ദില്വാലകള് ഇരിക്കുന്നു, എല്ലാവരും ചേര്ന്ന് വളരെ നല്ല കോണ്ഫ്രന്സ് നടത്തി): -
നല്ലതായി ചെയ്തു, പരസ്പരം മീറ്റിംഗുകള് ചെയ്തു, പ്രസിഡന്റിനും ഇത് നടക്കണം എന്ന്
ആഗ്രഹം ഉണ്ട്. അവര്ക്കും ആഗ്രഹം ഉള്ളതുപോലെ അവരെയും കൂടെ ചേര്ത്തുകൊണ്ട്
മുന്നോട്ട് പോകൂ. ഒപ്പം ബ്രാഹ്മണരുടെ മീറ്റിംഗിലും തന്റെ കാര്യങ്ങള്
കേള്പ്പിച്ച് നിര്ദ്ദേശങ്ങള് എടുക്കണം,സര്വ്വ ബ്രാഹ്മണരുടെയും
നിര്ദ്ദേശങ്ങളിലൂടെ ശക്തി ഉണ്ടാകും. നല്ല കാര്യമാണ്,
ചെയ്തുകൊണ്ടിരിക്കൂ,വ്യാപിപ്പിക്കൂ, ഭാരതത്തിന്റെ വിശേഷത
പ്രകടമാക്കികൊണ്ടിരിക്കൂ. നല്ല പരിശ്രമമാണ് ചെയ്യുന്നത്. നല്ല പ്രോഗ്രാം നടത്തി,
ദില്വാലകള് അവരുടെ വലിയ ഹൃദയം കാണിച്ചു, അതിന് ആശംസകള്. ശരി.
ഡബിള് വിദേശി സഹോദരി
സഹോദരങ്ങളോട്: - നല്ലതാണ് ഓരോ ടേണിലും ഡബിള്
വിദേശികള് വരുന്നത് ഈ സഘടനയുടെ ഭംഗി പതിന്മടങ്ങായി വര്ധിപ്പിക്കുന്നു. ഡബിള്
വിദേശികളെ കാണുമ്പോള് എല്ലാവര്ക്കും ഉത്സാഹം കൂടുന്നു, എല്ലാ ഡബിള് വിദേശികളും
ഡബിള് ഉന്മേഷവും ഉത്സാഹത്തോടെയും മുന്നോട്ട് പറന്നുകൊണ്ടിരിക്കുന്നു,
നടക്കുകയല്ല, പറക്കുകയാണ്. അങ്ങനെയല്ലേ!പറക്കുന്നവര് ആണോ നടക്കുന്നവര് ആണോ?
ആരാണോ സദാ പറന്നുകൊണ്ടിരിക്കുന്നത്,അവര് കൈ ഉയര്ത്തൂ, നടക്കുന്നവര് അല്ല. ശരി.
നോക്കിയാല് വിമാനത്തില് പറന്നാണ് എത്തുന്നത്. നിങ്ങള്ക്ക് പറക്കുന്നതിന്റെ
അഭ്യാസം ഉള്ളതാണ്. അതില് ശരീരം കൊണ്ട് പറക്കുന്നു, ഇവിടെ മനസ്സ് കൊണ്ടാണ്
പറക്കുന്നത്, നല്ല ധൈര്യം വയ്ക്കുന്നുണ്ട്. നോക്കൂ ബാപ്ദാദ ഏതെല്ലാം കോണുകളില്
നിന്നാണ് തന്റെ കുട്ടികളെ അന്വേഷിച്ച് കണ്ടെത്തിയത്! വളരെ നല്ലത്, പറയുമ്പോള്
ഡബിള് വിദേശികള് ആണ്,യഥാര്ത്ഥത്തില് ഭാരതത്തിലുള്ളവരാണ്. രാജ്യം ഭരിക്കേണ്ടത്
വേറെ എവിടെയാണ്? ഭാരതത്തിലാണ് വേണ്ടത്! സേവനത്തിനായി അഞ്ചു ഖണ്ഡങ്ങളിലേക്കും
പോയതാണ്. അഞ്ച് ഖണ്ഡങ്ങളിലും പല സ്ഥലങ്ങളില് നല്ല ഉന്മേഷവും ഉത്സാഹത്തോടെയും
സേവനം ചെയ്തു കൊണ്ടിരിക്കുന്നു. വിഘ്ന വിനാശകര് അല്ലെ! ഏതെങ്കിലും വിഘ്നങ്ങള്
വന്നാല് ഭയപ്പെടുന്നവര് അല്ലല്ലോ, എന്ത്കൊണ്ടിങ്ങനെ വന്നു, ഇതെന്താണ്
സംഭവിക്കുന്നത്, എന്നല്ല. എന്ത് സംഭവിച്ചാലും അത് നമ്മുടെ ധൈര്യം
വര്ധിപ്പിക്കുന്നതിനുള്ള സാധനമാണ്. ഭയപ്പെടാനുള്ളതല്ല, ഉന്മേഷവും ഉത്സാഹവും
വര്ധിപ്പിക്കുന്നതിനുള്ള മാര്ഗ്ഗമാണ്. അതില് ഉറപ്പില്ലേ,പക്കയാണോ? അതോ
കുറച്ചൊക്കെ അപക്വമാണോ? അല്ല, അപക്വവും എന്ന വാക്ക് നല്ലതല്ല. ദൃഢമാണ്,
ദൃഢമായിരിക്കും, ദൃഢമായി കൂടെ പോകും. ശരി.
ദാദി ജാനകി ആസ്ട്രേലിയ
ചുറ്റി സഞ്ചരിച്ച് വന്നതാണ്, അവരെല്ലാം ധാരാളം സ്മരണകള് നല്കി: -
ബാപ്ദാദയുടെയടുത്ത് ഈ മെയിലിലും സന്ദേശം ലഭിച്ചു, ബാപ്ദാദ കാണുന്നുണ്ട് മുന്പേ
സംഭവിച്ചു കഴിഞ്ഞതുപോലെയാണ് ഇപ്പോള് വലിയ വലിയ പ്രോഗ്രാമുകള് നടക്കുന്നത്.
എല്ലാവരും പഠിച്ച്കഴിഞ്ഞു. സേവനത്തിന്റെ സാധങ്ങള് കാര്യത്തിലുപയോഗിക്കാനുള്ള
നല്ല അഭ്യാസം ആയി. ബാപ്ദാദയ്ക്ക് ആസ്ട്രേലിയ നമ്പര് വണ് ആയിട്ടാണ്
കാണപ്പെടുന്നത്, എന്നാല് ഇപ്പോള് യു. കെ. കുറച്ചുകൂടി മുന്നിലാണ്
പൊയ്ക്കൊണ്ടിരുന്നത്. ആസ്ട്രേലിയ ആദ്യമേ ഒന്നാമത് എത്തിയതാണ്, ഇപ്പോള്വീണ്ടും
ആസ്ട്രേലിയ നമ്പര് വണ് ആകണം. യു. കെ. രണ്ടാമത്തേതാകില്ല, അവരും ഒന്നാമത് എത്തും.
ബാപ്ദാദയ്ക്ക് ആസ്ട്രേലിയയിലെ വളരെ പഴയ കുട്ടികളെ ഓര്മ്മ ഉണ്ട്. ബാപ്ദാദയുടെ
പ്രീയപ്പെട്ട നിര്മ്മല ആശ്രമം, നിങ്ങള് നിര്മ്മല ദീദി എന്ന് വിളിക്കുന്നു,
ബാപ്ദാദ തുടക്കത്തിലേ നല്കിയ ടൈറ്റില് ആണ് നിര്മ്മല ആശ്രമം. ആ ആശ്രമത്തില് അനേകം
ആത്മാക്കള്ക്ക് ആശ്രയം കിട്ടി. ബാബയുടേതായി, ഇനിയും ആയികൊണ്ടിരിക്കുന്നു. ഓരോ
ആസ്ട്രേലിയ നിവാസികളായ കുട്ടികള്ക്കും വിശേഷമായി ഓര്മ്മകള്, ഈ മുന്നില്
ഇരിക്കുന്നവര് ആസ്ട്രേലിയയില് നിന്നുള്ളവര് അല്ലെ! ആസ്ട്രേലിയക്കാര്
എഴുന്നേല്ക്കൂ. വളരെ നല്ലത്. ഇവര്ക്ക് എത്ര ഉന്മേഷവും ഉത്സാഹവുമാണ് ഉള്ളത്,
വിശ്വ സേവനത്തിനായി ധാരാളം തയ്യാറെടുപ്പുകള് നടത്തുന്നു. ബാപ്ദാദയുടെ സഹായം
ഉണ്ട് സഫലതയും കിട്ടുന്നുണ്ട്.
ശരി. ഇപ്പോള് ഏത് ദൃഢ
സങ്കല്പമാണ് വയ്ക്കുന്നത്? ഇപ്പോള് ഈ സങ്കല്പത്തിലിരിക്കൂ സഫലത നമ്മുടെ
ജന്മസിദ്ധ അധികാരമാണ്. വിജയം നമ്മുടെ കഴുത്തിലെ മാലയാണ്. ഈ നിശ്ചയത്തിലും
ആത്മീയ ലഹരിയിലും അനുഭവി സ്വരൂപമായിരിക്കൂ. ശരി.
നാനാഭാഗത്തേയും ചിന്തയില്
നിന്നും ചിന്തയില്ലാത്ത നിശ്ചിന്ത ചക്രവര്ത്തിമാര്ക്കു,സദാ ദുഃഖമില്ലാത്ത
രാജ്യത്തിലെ ചക്രവര്ത്തി സ്വരൂപത്തില് സ്ഥിതി ചെയ്യുന്ന കുട്ടികള്ക്ക് സര്വ്വ
ഖജനാവിനാലും സമ്പന്നരായ ലോകത്തിലെ ഏറ്റവും സമ്പന്നരായ സര്വ്വ കുട്ടികള്ക്കും,സദാ
സമാപ്തിയെ സമീപത്തേക്ക് കൊണ്ടവരുന്ന ബാപ്ദാദയ്ക്ക് സമനാരായ കുട്ടികള്ക്ക്
ബാപ്ദാദയുടെ സ്നേഹ സ്മരണകളും, ഹൃദയത്തിലെ ആശിര്വ്വാദങ്ങളും, വരദാതാവിന്റെ
വരദാനങ്ങളും നമസ്തേയും.
വരദാനം :-
സ്വയത്തിന്റെ സര്വ്വ കുറവുകളും ദാനത്തിന്റെ വിധിയിലൂടെ സമാപ്തമാക്കുന്ന ദാതാവും
വിധാതാവുമായി ഭവിക്കട്ടെ.
ഭക്തിയിലെ നിയമമാണ്
ഏതെങ്കിലും വസ്തുവിന്റെ കുറവ് ഉണ്ടെങ്കില് ദാനം കൊടുക്കാന് പറയും. ദാനം
ചെയ്യുമ്പോള് കൊടുക്കുന്നത് എടുക്കുന്നത് ആയി മാറും. ഏതെങ്കിലും കുറവുകള്
സമാപ്തമാക്കാന് ആയി ദാതാവും വിധാതാവും ആകൂ. നിങ്ങള് അന്യര്ക്ക് ബാബയുടെ ഖജനാവ്
കൊടുക്കുന്നതിന് നിമിത്തമായ ആശ്രയം ആകുകയാണെങ്കില് കുറവുകളില് നിന്ന് സ്വതവേ
ദൂരെയാകും. തന്റെ ദാതാ വിധാതാവിന്റെ ശക്തിശാലി സംസ്ക്കാരം ഇമെര്ജ്ജ് ആക്കിയാല്
ദുര്ബല സംസ്കാരങ്ങള് സ്വതവേ സമാപ്തമാകും.
സ്ലോഗന് :-
തന്റെ
ശ്രേഷ്ഠ ഭാഗ്യത്തിന്റെ ഗുണം പാടികൊണ്ടിരിക്കൂ-കുറവുകളുടേത് അല്ല.
അവ്യക്ത സൂചന - സഹജയോഗി
ആകണമെങ്കില് പരമാത്മ സ്നേഹത്തിന്റെ അനുഭവി ആകൂ.
ആരോടാണോ സ്നേഹം ഉള്ളത്,
അവര്ക്ക് എന്താണോ നല്ലതായി തോന്നുന്നത് അത് ചെയ്യും. ബാബയ്ക്ക് കുട്ടികള്
വിഷമിക്കുന്നത് ഇഷ്ടമല്ല, അതിനാല് ഒരിക്കലും ഇങ്ങനെ പറയരുത്, എന്ത്
ചെയ്യാനാണ്,അങ്ങനെയുള്ള കാര്യമായിരുന്നു അതിനാല് വിഷമിച്ച് പോയതാണ്. . .
വിഷമിപ്പിക്കുന്ന കാര്യമായാലും താങ്കള് വിഷമിക്കുന്ന സ്ഥിതിയിലേക്ക് പോകരുത്.
ഹൃദയത്തില് നിന്ന് എന്റെ ബാബ എന്ന് വിളിക്കൂ, ആ സ്നേഹത്തില് ലയിച്ച് ചേരൂ. .