24.10.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, മാതാ പിതാവിനെ പിന്തുടർന്ന് സിംഹാസനധാരിയാകൂ, ഇതിൽ ഒരു ബുദ്ധിമുട്ടും ഇല്ല, കേവലം ബാബയെ ഓർമ്മിക്കൂ, പവിത്രമാകൂ

ചോദ്യം :-
ദരിദ്രരുടെ നാഥനായ ബാബ തന്റെ കുട്ടികളുടെ ഭാഗ്യം ഉണ്ടാക്കുന്നതിനായി ഏതൊരു നിർദേശമാണ് നൽകുന്നത്?

ഉത്തരം :-
കുട്ടികളേ, ശിവബാബയ്ക്ക് നിങ്ങളുടെ ഒന്നും ആവശ്യമില്ല. നിങ്ങൾ കഴിച്ചോളൂ, കുടിച്ചോളൂ, പഠിച്ചോളൂ റിഫ്രെഷ് ആയി പോയിക്കോളൂ എന്നാൽ പിടിയവിലിന്റെയും മഹിമയുണ്ട്. 21 ജന്മങ്ങളിലേക്ക് ധനവാനാകുന്നതിന് ദരിദ്രരുടെ ഒരു പൈസയും ധനവാന്റെ 100 രൂപയ്ക്ക് സമമാണ്. അതിനാൽ ബാബ നേരിട്ട് വരുമ്പോൾ തന്റെ സർവതും സഫലമാക്കൂ.

ഗീതം :-
അങ്ങ് തന്നെയാണ് മാതാവും പിതാവും...............

ഓംശാന്തി.  
ഗീതത്തിന്റെ അർത്ഥം കുട്ടികൾ മനസ്സിലാക്കി. അവർ വിളിക്കുന്നുവെങ്കിലും മനസ്സിലാക്കുന്നില്ല. നിങ്ങൾക്ക് അറിയാം ബാബ നമ്മുടെ അച്ഛനാണ്. വാസ്തവത്തിൽ ബാബ കേവലം നിങ്ങളുടെ മാത്രം അച്ഛനല്ല എന്നാൽ സർവ്വരുടേയും അച്ഛനാണ്. ഇതും മനസ്സിലാക്കാൻ ഉള്ളതാണ്. ഏതെല്ലാം ആത്മാക്കളുണ്ടോ അവരുടേയെല്ലാം അച്ഛൻ പരമാത്മാവാണ്. ബാബാബാബ എന്ന് പറയുന്നതിലൂടെ സമ്പത്ത് തീർച്ചയായും ഓർമ്മ വരും. ബാബയെ ഓർമ്മിക്കുന്നതിലൂടെ തന്നെയേ വികർമ്മം വിനാശമാകൂ. ബാബ കുട്ടികളോട് പറയുന്നു നിങ്ങൾ ആത്മാക്കൾ പതിതമായി, ഇപ്പോൾ എല്ലാവർക്കും പാവനമാകണം. സർവ്വരുടേയും അച്ഛനാണെങ്കിൽ കുട്ടികൾ തീർച്ചയായും നിർവ്വികാരിയാകണം. ഒരു സമയത്ത് എല്ലാവരും നിർവ്വികാരിയായിരുന്നു. ബാബ സ്വയം മനസ്സിലാക്കി തരുകയാണ് എപ്പോഴാണോ ലക്ഷ്മി നാരായണന്റെ രാജ്യമുണ്ടായിരുന്നത് അപ്പോൾ എല്ലാവരും നിർവ്വികാരിയായിരുന്നു. ഇപ്പോൾ എത്ര ആത്മാക്കളെ കാണുന്നുവോ അവരെല്ലാം നിർവ്വികാരിയാകും എന്തുകൊണ്ടെന്നാൽ ശരീരം വിനാശമായിത്തീരും ബാക്കി ആത്മാക്കൾ പോയി നിരാകാരി ലോകത്തിൽ വസിക്കും. അവിടെ വികാരത്തിന്റെ പേരോ അടയാളമോ ഉണ്ടാവുകയില്ല. ശരീരവുമില്ലല്ലോ. അവിടെ നിന്നാണ് എല്ലാ ആത്മാക്കളും ഈ ലോകത്തിൽ പാർട്ട് അഭിനയിക്കുന്നതിന് വരുന്നത്. ആദ്യമാദ്യം ഭാരതവാസികളാണ് വരുന്നത്. ഭാരതത്തിൽ ആദ്യമാദ്യം ഈ ലക്ഷ്മി നാരായണന്റെ രാജ്യമായിരുന്നു. അപ്പോൾ മറ്റെല്ലാ ധർമ്മങ്ങളിലെ ആത്മാക്കളും നിരാകാരി ലോകത്തിലായിരുന്നു. ഈ സമയത്ത് എല്ലാവരും സാകാര ലോകത്തിലാണ് ഉള്ളത്. ഇപ്പോൾ ബാബ നിങ്ങൾ കുട്ടികളെ നിർവ്വികാരിയാക്കുകയാണ്, നിർവ്വികാരി ദേവിദേവതകളാക്കുവാൻ. എപ്പോഴാണോ നിങ്ങൾ ദേവിദേവതയാകുന്നത് അപ്പോൾ നിങ്ങൾക്ക് പുതിയ ലോകം തീർച്ചയായും വേണം. പഴയ ലോകം ഇല്ലാതാവുകയും ചെയ്യണം. ശാസ്ത്രങ്ങളിൽ മഹാഭാരത യുദ്ധവും കാണിച്ചിട്ടുണ്ട്. കാണിക്കുന്നു ബാക്കിയായത് പഞ്ച പാണ്ഡവരാണ്, അവരും പർവ്വതത്തിൽ പോയി മറഞ്ഞു, ആരും ശേഷിച്ചില്ല. ശരി ഇത്രയും ആത്മാക്കൾ എവിടെ പോയി? ആത്മാവിന് വിനാശം സംഭവിക്കില്ല. അപ്പോൾ പറയും നിരാകാരി, നിർവ്വികാരി ലോകത്തിലേക്ക് പോയി. ബാബ ഈ വികാരി ലോകത്തിൽ നിന്നും നിരാകാരി നിർവ്വികാരി ലോകത്തിലേക്ക് കൊണ്ടു പോവുകയാണ്. നിങ്ങൾക്ക് അറിയാം തീർച്ചയായും അച്ഛനിൽ നിന്നും സമ്പത്ത് പ്രാപ്തമാകണം. ഇപ്പോൾ ദു:ഖം വർദ്ധിച്ചിരിക്കുകയാണ്. ഈ സമയത്ത് നമുക്ക് സുഖവും ശാന്തിയും രണ്ടും വേണം. ഭഗവാനോട് എല്ലാവരും യാചിക്കുകയാണ് അല്ലയോ ഭഗവാനെ ഞങ്ങൾക്ക് സുഖം തരൂ, ശാന്തി തരൂ. എല്ലാ മനുഷ്യരും ധനത്തിന് വേണ്ടിയാണ് പുരുഷാർത്ഥം ചെയ്യുന്നത്. ധനം ഉണ്ടെങ്കിൽ സുഖമാണ്. നിങ്ങൾക്ക് പരിധിയില്ലാത്ത ബാബ ധാരാളം ധനം നൽകുന്നു. നിങ്ങൾ സത്യയുഗത്തിൽ എത്ര ധനവാനായിരുന്നു. വജ്രങ്ങളുടേയും രത്നങ്ങളുടേയും കൊട്ടാരങ്ങളുണ്ടായിരുന്നു. നിങ്ങൾ കുട്ടികൾക്ക് അറിയാം നമ്മൾ പരിധിയില്ലാത്ത അച്ഛനിലൂടെ പരിധിയില്ലാത്ത സ്വർഗ്ഗത്തിന്റെ സമ്പത്ത് എടുക്കുന്നതിന് വന്നിരിക്കുകയാണ്. മുഴുവൻ ലോകവും വരില്ല. ബാബ ഭാരതത്തിലാണ് വരുന്നത്. ഭാരതവാസികളാണ് ഇപ്പോൾ നരകവാസികളായിരിക്കുന്നത്, പിന്നെ ബാബ സ്വർഗ്ഗവാസികളാക്കുന്നു. ഭക്തിയിൽ ദു:ഖത്തിന്റെ കാരണത്താൽ ബാബയെ ജന്മജന്മാന്തരങ്ങളിൽ ഓർമ്മിച്ചിട്ടുണ്ട്. അല്ലയോ പരംപിതാ പരമാത്മാവെ, അല്ലയോ മംഗളകാരി, ദു?ഖം ഹരിക്കുന്ന, സുഖം നൽകുന്ന ബാബാ എന്ന് ഓർമ്മിക്കുന്നുണ്ടെങ്കിൽ തീർച്ചയായും വരുന്നുണ്ടായിരിക്കും. വെറുതെ ഓർമ്മിക്കില്ലല്ലോ. ഭഗവാനാകുന്ന അച്ഛൻ വന്ന് ഭക്തർക്ക് ഫലം നൽകുമെന്ന് മനസ്സിലാക്കുന്നു. അത് എല്ലാവർക്കും കൊടുക്കില്ലേ. ബാബ എല്ലാവരുടേതുമല്ലേ.

നമ്മൾ സുഖധാമത്തിലേക്ക് പോകുമെന്ന് നിങ്ങൾക്കറിയാം. ബാക്കിയെല്ലാവരും ശാന്തിധാമത്തിലേക്ക് പോകും. സുഖധാമത്തിലായിരിക്കുമ്പോൾ മുഴുവൻ സൃഷ്ടിയിലും സുഖശാന്തിയുണ്ടായിരിക്കും. അച്ഛന് കുട്ടികളോട് സ്നേഹമുണ്ടായിരിക്കുമല്ലോ. കുട്ടികൾക്കും അമ്മയോടും അച്ഛനോടും സ്നേഹമുണ്ടായിരിക്കും. അങ്ങ് മാതാവും പിതാവുമാണെന്ന് പാടാറുണ്ട്. ശരീരത്തിന്റെ അച്ഛനമ്മയുണ്ടായിട്ടു പോലും അങ്ങ് തന്നെയാണ് മാതാവും പിതാവുമെന്ന്.......അങ്ങയുടെ കൃപയാൽ അളവറ്റ സുഖം ലഭിക്കുന്നു എന്ന് പാടാറുണ്ട്. ഇങ്ങനെയൊന്നും ലൗകീക മാതാപിതാവിനെക്കുറിച്ച് പാടാറില്ല. അവരും കുട്ടികളെ സംരക്ഷിക്കുന്നുണ്ട്, പരിശ്രമിച്ച് സമ്പത്ത് നൽകുന്നു. വിവാഹനിശ്ചയം ചെയ്യിപ്പിക്കുന്നു. എന്നാലും അളവറ്റ സുഖം പാരലൗകീക മാതാവും പിതാവുമാണ് നൽകുന്നത്. ഇപ്പോൾ നിങ്ങൾ ഈശ്വരീയ ധർമ്മത്തിലെ കുട്ടികളാണ്. മറ്റെല്ലാവരും ആസുരീയ ധർമ്മത്തിലെ കുട്ടികളാണ്. സത്യയുഗത്തിൽ ഏതെങ്കിലും ധർമ്മത്തിലെ കുട്ടികളൊന്നുമുണ്ടായിരിക്കില്ല. സത്യയുഗത്തിൽ സുഖം തന്നെ സുഖമാണ്. ദു?ഖത്തിന്റെ പേരും അടയാളവുമില്ല. ബാബ പറയുന്നുഞാൻ 21 തലമുറയിലേക്കു നിങ്ങൾക്ക് അളവറ്റ സ്വർഗ്ഗത്തിന്റെ സുഖം നൽകാനായി വന്നിരിക്കുകയാണ്.

പരിധിയില്ലാത്ത ബാബയിൽ നിന്നും നമ്മൾ സ്വർഗ്ഗത്തിലെ അളവറ്റ സുഖം പ്രാപ്തമാക്കി കൊണ്ടിരിക്കുകയാണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. ഈ ദു?ഖത്തിന്റെ എല്ലാ ബന്ധനവും ഇല്ലാതാകും. സത്യയുഗത്തിൽ സുഖത്തിന്റെ സംബന്ധമാണ്. കലിയുഗത്തിൽ ദു?ഖത്തിന്റെ ബന്ധനമാണ്. ബാബ സുഖത്തിന്റെ സംബന്ധത്തിലേക്ക് കൊണ്ടു പോവുകയാണ്. ബാബയെ പറയുന്നതു തന്നെ ദു?ഖത്തെ ഹരിച്ച് സുഖം നൽകുന്നു എന്നാണ്. ബാബ വന്നാണ് കുട്ടികളുടെ സേവനം ചെയ്യുന്നത്. ബാബ പറയുന്നുഞാൻ ആജ്ഞാകാരിയായ സേവകനാണ്. നിങ്ങൾ എന്നെ അരകല്പം ഓർമ്മിച്ചു വന്നുഅല്ലയോ ബാബ വന്ന് ഞങ്ങൾക്ക് അളവറ്റ സുഖം നൽകൂ എന്ന്. ഇപ്പോൾ ഞാൻ വന്നിരിക്കുന്നു എങ്കിലും നൽകണമെങ്കിൽ ശ്രീമതത്തിലൂടെ നടക്കണം. ഈ മൃത്യുലോകമെല്ലാം ഇല്ലാതാകാൻ പോവുകയാണ്. അമരലോകത്തിന്റെ സ്ഥാപന നടക്കുകയാണ്. അമരനാഥിലേക്ക് പോകുന്നതിനു വേണ്ടി അമരനാഥനായ ബാബയിൽ നിന്നും നിങ്ങൾ അമരകഥ കേൾക്കുകയാണ്. സത്യയുഗത്തിൽ ആരും മരിക്കില്ല. സത്യയുഗത്തിൽ ഇന്നയാൾ മരിച്ചു എന്ന് ആരും വായിലൂടെ പറയില്ല. ആത്മാവ് പറയുന്നുഞാൻ ഈ ജീർണ്ണിച്ച ശരീരം ഉപേക്ഷിച്ച് പുതിയതെടുക്കുകയാണ്. അത് നല്ലതല്ലേ. അവിടെ ഒരു അസുഖവും ഉണ്ടായിരിക്കുകയില്ല. മൃത്യുലോകത്തിന്റെ ഒരടയാളവുമില്ല. ഞാൻ നിങ്ങളെ അമരപുരിയുടെ അധികാരിയാക്കി മാറ്റാനായി വന്നിരിക്കുകയാണ്. സത്യയുഗത്തിൽ നിങ്ങൾ രാജ്യം ഭരിക്കുമ്പോൾ ഈ മൃത്യുലോകത്തിന്റെ ഒരു ഓർമ്മ പോലുമുണ്ടായിരിക്കുകയില്ല. താഴേക്ക് ഇറങ്ങിയിറങ്ങി നമ്മൾ എന്തായി മാറും എന്നും അറിയാൻ സാധിക്കില്ല. ഇല്ലായെങ്കിൽ സുഖം തന്നെ അപ്രത്യക്ഷമാകും. ഇവിടെയാണെങ്കിൽ നിങ്ങൾക്ക് മുഴുവൻ ചക്രവും ബുദ്ധിയിൽ വെക്കണം. സ്വർഗ്ഗമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ നരകമാണ്, അതുകൊണ്ടാണ് ബാബയെ വിളിക്കുന്നത്. നിങ്ങൾ ആത്മാക്കൾ ശാന്തിധാമത്തിൽ വസിക്കുന്നവരാണ്. ഈ സൃഷ്ടിയിൽ വന്നാണ് പാർട്ടഭിനയിക്കുന്നത്. ഇവിടെ നിന്ന് നിങ്ങൾ സംസ്കാരം വീട്ടിലേക്ക് കൊണ്ടുപോകും. പിന്നീട് അവിടെ നിന്ന് വന്നാണ് പുതിയ ശരീരമെടുത്ത് രാജ്യം ഭരിക്കുക. ഇപ്പോൾ നിങ്ങൾക്ക് നിരാകാരി, ആകാരി, സാകാരി ലോകങ്ങളുടെ കാര്യങ്ങൾ കേൾപ്പിക്കുകയാണ്. സത്യയുഗത്തിൽ ഇതൊന്നും അറിയില്ല. സത്യയുഗത്തിൽ രാജ്യം ഭരിക്കുക മാത്രം. നിങ്ങൾക്കാണ് ഇപ്പോൾ ഡ്രാമയുടെ ജ്ഞാനം അറിയുന്നത്.നിങ്ങളുടെ ആത്മാവിനറിയാം സത്യയുഗത്തിലേക്ക് വേണ്ടിയാണ് നമ്മൾ പുരുഷാർത്ഥം ചെയ്യുന്നതെന്ന്. തീർച്ചയായും സ്വർഗ്ഗത്തിലേക്ക് പോകാൻ യോഗ്യരായി മാറും. തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യും. അപ്പോൾ അവരുടെ ആശിർവാദം നിങ്ങളുടെ ശിരസിലേക്ക് ലഭിച്ചു കൊണ്ടേയിരിക്കും. നിങ്ങളുടെ പദ്ധതി നോക്കൂ എങ്ങനെയാണ്! ഈ സമയത്ത് എല്ലാവർക്കും അവനവന്റെ പദ്ധതിയാണ്. ബാബക്കും പദ്ധതിയുണ്ട്. മനുഷ്യരും ഡാമുകളെല്ലാം ഉണ്ടാക്കുമ്പോൾ വൈദ്യുതിക്കു വേണ്ടി എത്ര കോടിക്കണക്കിന് രൂപയാണ് ചിലവാക്കുന്നത്. ബാബ മനസ്സിലാക്കി തരുന്നുമനുഷ്യരുടെയെല്ലാം പദ്ധതികൾ ആസുരീയമാണ്. നമ്മുടേത് ഈശ്വരീയ പദ്ധതിയാണ്. ആരുടെ പദ്ധതിയാണ് വിജയിക്കുക? അവർ പരസ്പരം തന്നെ യുദ്ധം ചെയ്യും. എല്ലാവരുടെ പദ്ധതികളും മണ്ണിനോട് ചേരുക തന്നെ ചെയ്യും. അവർ സ്വർഗ്ഗത്തിന്റെ സ്ഥാപനയൊന്നുമല്ല ചെയ്യുന്നത്. മനുഷ്യരെല്ലാം ചെയ്യുന്നത് ദു?ഖത്തിനു വേണ്ടിയാണ്. ബാബയുടെ പദ്ധതി സ്വർഗ്ഗമുണ്ടാക്കാനാണ്. നരകവാസികളായ മനുഷ്യർ നരകത്തിൽ തന്നെ കഴിയാനുള്ള പദ്ധതികളുണ്ടാക്കുകയാണ്. എന്നാൽ ബാബയുടെ സ്വർഗ്ഗമുണ്ടാക്കാനുള്ള പദ്ധതി നടക്കുകയാണ്. അതിനാൽ നിങ്ങൾക്ക് എത്ര സന്തോഷമുണ്ടായിരിക്കണം. അങ്ങയുടെ കൃപയാൽ അളവറ്റ സുഖം ലഭിക്കുന്നു എന്ന് പാടുന്നുമുണ്ട്. അത് പുരുഷാർത്ഥം ചെയ്ത് നേടണമല്ലോ. ബാബ പറയുന്നുഎന്ത് വേണമോ അതെടുക്കൂ. എത്ര പുരുഷാർത്ഥം ചെയ്യുന്നുവോ, വിശ്വത്തിന്റെ അധികാരിയായ രാജാവും റാണിയുമാകണമെങ്കിൽ ആകൂ. ഇല്ലായെന്നുണ്ടെങ്കിൽ ദാസദാസിയായി മാറൂ. ബാബ പറയുന്നുഒന്നാമത് പവിത്രമായി മാറൂ ഒപ്പം ഓരോരുത്തർക്കും ബാബയുടെ പരിചയം കൊടുക്കൂ. അല്ലാഹുവിനെ ഓർമ്മിക്കുകയാണെങ്കിൽ ചക്രവർത്തി പദവി നിങ്ങളുടെതാണ്. ബാബയെ ഓർമ്മിക്കുമ്പോഴാണ് മായ ഒരുപാട് വിഘ്നമുണ്ടാക്കുന്നത്. ബുദ്ധിയോഗം മുറിക്കുന്നു. ബാബ പറയുന്നുഎത്രത്തോളം എന്നെ ഓർമ്മിക്കുന്നുവോ അത്രത്തോളം പാപവും ഭസ്മമാകും ഉയർന്ന പദവി പ്രാപ്തമാവുകയും ചെയ്യും. അതുകൊണ്ടാണ് ഭാരതത്തിന്റെ പ്രാചീന യോഗം പ്രസിദ്ധമാണ്. ബാബയെ മുക്തിദാതാവെന്നും പറയുന്നു. ബാബ നിങ്ങളെ 21 ജന്മത്തേക്കു വേണ്ടി ദു?ഖത്തിൽ നിന്നും മുക്തമാക്കുന്നു. ഭാരതവാസികൾ സുഖധാമത്തിലായിരിക്കും, ബാക്കിയെല്ലാവരും ശാന്തിധാമത്തിലായിരിക്കും. നിരാകാരി ലോകത്തിന്റെയും സാകാരി ലോകത്തിന്റെയും പ്ലാൻ കാണിക്കുന്നതിലൂടെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. മറ്റു ധർമ്മത്തിലുള്ളവർക്ക് സ്വർഗ്ഗത്തിലേക്ക് വരാൻ സാധിക്കില്ല. സ്വർഗ്ഗത്തിൽ ദേവീദേവതകളാണ്. ഡ്രാമയുടെ ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റാർക്കും മനസ്സിലാക്കികൊടുക്കാൻ സാധിക്കില്ല. കുട്ടികൾ വരുന്നത് അച്ഛനിൽ നിന്നും സമ്പത്തെടുക്കാനാണ്. സത്യയുഗത്തിലാണ് അളവറ്റ സുഖമുള്ളത്. പിന്നീടാണ് രാവണ രാജ്യമുണ്ടാകുന്നത്. അതിൽ അളവറ്റ ദു?ഖമാണ് ഉള്ളത്. ബാബ നമുക്ക് സത്യംസത്യമായ അമരകഥ കേൾപ്പിച്ച് അമരലോകത്തിലേക്ക് പോകാൻ യോഗ്യരായി മാറ്റുകയാണ്. ഇപ്പോൾ ഇങ്ങനെ കർമം ചെയ്താൽ നിങ്ങൾ 21 ജന്മത്തേക്കു ധനവാൻമാരാകും. പറയാറുമുണ്ട്ധനവാൻ ഭവ, പുത്രവാൻ ഭവ.....അവിടെ നിങ്ങൾക്ക് ഒരു ആൺകുട്ടിയും പെൺകുട്ടിയും തീർച്ചയായും ഉണ്ടായിരിക്കും. ആയുഷ്മാൻ ഭവ, നിങ്ങളുടെ ആയുസ്സും 150 വർഷമായിരിക്കും. ഒരിക്കലും അകാലമൃത്യു ഉണ്ടായിരിക്കുകയില്ല. ബാബയാണ് മനസ്സിലാക്കി തരുന്നത്. പകുതി കല്പത്തോളം നിങ്ങൾ എന്നെയാണ് വിളിച്ചു വന്നത്. ഇങ്ങനെ സന്യാസിമാർ പറയുമോ? അവർക്കെന്ത് അറിയാനാണ്? ബാബ എത്ര സ്നേഹത്തോടു കൂടിയാണ് ഇരുന്ന് മനസ്സിലാക്കി തരുന്നത്. കുട്ടികളെ, ഈ ഒരു ജന്മം പവിത്രമായി മാറുകയാണെങ്കിൽ 21 ജന്മം പാവനമായ ലോകത്തിന്റെ അധികാരിയായി മാറും. പവിത്രതയിലാണല്ലോ സുഖമുള്ളത്. നിങ്ങൾ പവിത്രമായ ദൈവീക ധർമ്മത്തിലുള്ളവരായിരുന്നു. ഇപ്പോൾ അപവിത്രമായി മാറിയപ്പോഴാണ് ദു?ഖത്തിലേക്ക് വന്നത്. സ്വർഗ്ഗത്തിൽ നിർവ്വികാരികളായിരുന്നു. ഇപ്പോൾ വികാരിയായി മാറിയതോടു കൂടിയാണ് നരകത്തിൽ ദു?ഖിയായി മാറിയത്. ബാബ പുരുഷാർത്ഥം ചെയ്യിപ്പിക്കുമല്ലോ. സ്വർഗ്ഗത്തിലെ മഹാരാജാവും മഹാറാണിയുമായി മാറൂ. നിങ്ങളുടെ മമ്മയും ബാബയും ആയില്ലേ, എങ്കിൽ നിങ്ങളും പുരുഷാർത്ഥം ചെയ്യൂ. ഇതിൽ സംശയിക്കേണ്ട ആവശ്യമില്ല. ബാബ ആരോടും കാലു പിടിക്കാനൊന്നും പറയുന്നില്ല.

ബാബ മനസിലാക്കിത്തരുന്നു ഞാൻ നിങ്ങൾക്ക് സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും കൊട്ടാരങ്ങൾ നൽകി. സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റി. പിന്നീട് പകുതി കല്പം നിങ്ങൾ ഭക്തിമാർഗ്ഗത്തിൽ തല കുമ്പിട്ടു വന്നു, പൈസയും നൽകി വന്നു. ആ സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും കൊട്ടാരങ്ങളെല്ലാം എവിടെ പോയി? നിങ്ങൾ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിയിറങ്ങി നരകത്തിലേക്ക് എത്തി ചേർന്നിരിക്കുന്നു. ഇപ്പോൾ ബാബ നിങ്ങളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നു. ബാബ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും നൽകുന്നില്ല. ബാബയെ ഓർമ്മിച്ച് പവിത്രമായി മാറൂ. ഒരു പൈസ പോലും തരേണ്ട ആവശ്യമില്ല. കഴിക്കൂ, കുടിക്കൂ, പഠിക്കൂ, റിഫ്രഷായി തിരിച്ച് പോകൂ. ബാബ പഠിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. പഠിപ്പിക്കാനുള്ള ഫീസൊന്നും വാങ്ങുന്നില്ല. കുട്ടികൾ പറയുന്നു ഞങ്ങൾ തീർച്ചയായും നൽകും, ഇല്ലെങ്കിൽ സത്യയുഗത്തിൽ എങ്ങനെ കൊട്ടാരങ്ങളെല്ലാം ലഭിക്കും! ഭക്തിമാർഗ്ഗത്തിൽ പോലും നിങ്ങൾ ഈശ്വരാർത്ഥം പാവപ്പെട്ടവർക്ക് ദാനമെല്ലാം കൊടുക്കാറുണ്ട്, അതിന്റെ ഫലവും ഈശ്വരനാണ് നൽകുന്നത്. പാവപ്പെട്ടവനല്ലല്ലോ നൽകുന്നത്. എന്നാൽ അത് ഒരു ജന്മത്തേക്കു മാത്രമാണ് ലഭിക്കുന്നത്. ഇപ്പോൾ ബാബ നേരിട്ട് വന്നിരിക്കുകയാണ്. ഞങ്ങൾ കുറച്ചു പൈസ നൽകുന്നു, ബാബ ഞങ്ങൾക്ക് 21 ജന്മത്തേക്കു സ്വർഗ്ഗത്തിൽ നൽകൂ. ബാബ എല്ലാവരേയും ധനവാൻമാരാക്കി മാറ്റുന്നു. പൈസ കൊടുക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കുവേണ്ടി തന്നെ വസിക്കാനുള്ള കെട്ടിടങ്ങളും മറ്റുമാണ് ഉണ്ടാക്കുന്നത്. ഇല്ലെങ്കിൽ ഇതെല്ലാം എങ്ങനെയാണ് ഉണ്ടാക്കുന്നത്. കുട്ടികളാണല്ലോ കെട്ടിടങ്ങളെല്ലാം ഉണ്ടാക്കുന്നത്. ശിവബാബ പറയുന്നുഎനിക്ക് ഇവയിലൊന്നും താമസിക്കേണ്ട ആവശ്യമില്ല. ശിവബാബ നിരാകാരനായ ദാതാവാണല്ലോ. നിങ്ങൾ കൊടുക്കുന്നതിലൂടെ നിങ്ങൾക്ക് 21 ജന്മത്തേക്കു വേണ്ടി ഫലം നൽകുന്നു. ഞാൻ നിങ്ങളുടെ സ്വർഗ്ഗത്തിലേക്ക് തന്നെ വരുകയില്ല. എനിക്ക് നിങ്ങളെ നരകത്തിൽ നിന്നും കൊണ്ടു പോകുന്നതിനു വേണ്ടി നരകത്തിലേക്ക് തന്നെയാണ് വരേണ്ടി വരുന്നത്. നിങ്ങളുടെ ഗുരുക്കൻമാരെല്ലാം നിങ്ങളെ ഒന്നുകൂടി ചെളിക്കുണ്ടിലേക്കാണ് എത്തിക്കുന്നത്. അവർ സത്ഗതിയൊന്നും നൽകുന്നില്ല. ഇപ്പോൾ ബാബ പവിത്രമായ ലോകത്തിലേക്ക് കൊണ്ടു പോകാനാണ് വന്നിരിക്കുന്നത്. അങ്ങനെയുള്ള ബാബയെ എന്തുകൊണ്ട് ഓർമ്മിക്കുന്നില്ല. ബാബ പറയുന്നുഒരു പൈസയും തരണ്ട, എന്നെ ഓർമ്മിക്കൂ അത്രമാത്രം, എന്നാൽ പാപങ്ങൾ ഇല്ലാതാകുകയും എന്റെ അടുത്ത് വന്നു ചേരുകയും ചെയ്യും. ഈ കെട്ടിടങ്ങളെല്ലാം നിങ്ങൾ കുട്ടികൾ നിങ്ങൾക്കു വേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇവിടെ ഒരു പിടി അവിലിന്റെ മഹിമയാണല്ലോ ഉള്ളത്. പാവപ്പെട്ടവർ അവനവന്റെ കഴിവിനനുസരിച്ച് എത്ര കൊടുക്കുന്നുവോ അത്രത്തോളം അവർക്ക് ലഭിക്കും. ധനവാൻമാർക്കുള്ള പദവി തന്നെയാണ് പാവപ്പെട്ടവരുടെ പദവിയും. രണ്ടുപേരുടെ പദവിയും ഒന്നായിരിക്കും. പാവപ്പെട്ടവരുടെ കയ്യിലുള്ള 100 രൂപയിൽ നിന്നും ഒരു രൂപ തരുകയാണെങ്കിലും ധനവാൻമാർക്ക് ഒരുപാടുള്ളതിൽ നിന്നും 100 തരുകയാണെങ്കിലും, രണ്ടുപേർക്കും ലഭിക്കുന്ന ഫലം ഒന്നായിരിക്കും. അതുകൊണ്ടാണ് ബാബയെ പാവപ്പെട്ടവന്റെ നാഥനെന്ന് പറയുന്നത്. ഭാരതമാണ് ഏറ്റവും പാവപ്പെട്ടത്. ഭാരതത്തെ തന്നെയാണ് ബാബ വന്ന് സമ്പന്നമാക്കി മാറ്റുന്നത്. ദാനം പാവപ്പെട്ടവർക്കല്ലേ കൊടുക്കുന്നത്. എത്ര വ്യക്തമായിട്ടാണ് ബാബ മനസ്സിലാക്കി തരുന്നത്. ഇപ്പോൾ മരണം മുന്നിൽ നിൽക്കുകയാണ്, കുട്ടികളെ, ഇപ്പോൾ വേഗം വേഗം ചെയ്യൂ, ഓർമ്മയുടെ തീവ്രത കൂട്ടൂ. ഏറ്റവും മധുരമായ ബാബയെ എത്രത്തോളം ഓർമ്മിക്കുന്നുവോ അത്രത്തോളം സമ്പത്ത് ലഭിക്കും. നിങ്ങൾ വളരെ ധനവാൻമാരായി മാറും. ബാബ നിങ്ങളോട് തല കുനിക്കാനോ, അല്ലെങ്കിൽ മേളയിലേക്കു പോകൂ എന്നൊന്നും പറയുന്നില്ല. ഇല്ല. വീട്ടിൽ ഇരുന്നുകൊണ്ടും ബാബയേയും സമ്പത്തിനേയും ഓർമ്മിക്കൂ. മതി. ബാബ ബിന്ദുവാണ്. ബാബയെ പരംപിതാ പരമാത്മാവെന്നാണ് പറയുന്നത്. സുപ്രീം ആത്മാവും ഏറ്റവും ഉയർന്നതിലും ഉയർന്നതാണ്. ബാബ പറയുന്നു ഞാനും ബിന്ദുവാണ്, നിങ്ങളും ബിന്ദുവാണ്. ഭക്തിമാർഗ്ഗത്തിലാണ് ബാബയുടെ വലിയ രൂപമുണ്ടാക്കി വെച്ചിരിക്കുന്നത്. ഇല്ലെങ്കിൽ ബിന്ദുവിനെ പൂജിക്കുന്നതെങ്ങനെ! അതിനെ പറയുന്നത് ശിവബാബയെന്നാണ്. ആരാണ് പറഞ്ഞത്?ഇപ്പോൾ നിങ്ങൾ പറയുന്നു ശിവബാബ നമുക്ക് സമ്പത്ത് നൽകുകയാണെന്ന്. അത്ഭുതമല്ലേ! 84 ജന്മങ്ങളുടെ ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. നിങ്ങൾ അനേക തവണ സമ്പത്തെടുത്തിട്ടുണ്ട്, ഇനി എടുത്തുകൊണ്ടേയിരിക്കും. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മരണം മുന്നിൽ നിൽക്കുകയാണ്. അതുകൊണ്ട് ഇപ്പോൾ ഓർമ്മയുടെ തീവ്രതയെ വർദ്ധിപ്പിക്കൂ. സത്യയുഗീ ലോകത്തിൽ ഉയർന്ന പദവി പ്രാപ്തമാക്കാനുള്ള പൂർണ്ണ പുരുഷാർത്ഥം ചെയ്യണം.

2. തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്ത് ആശിർവാദം നേടണം. പവിത്രമായ ലോകത്തിലേക്ക് പോകുന്നതിനു വേണ്ടി തീർച്ചയായും പവിത്രമായി മാറണം.

വരദാനം :-
കണക്ഷനും റിലേഷനും- ഇതിലൂടെ മനസാ ശക്തിയുടെ പ്രത്യക്ഷപ്രമാണം കാണുന്ന സൂക്ഷ്മസേവാധാരിയായി ഭവിക്കട്ടെ.

ശബ്ദത്തിന്റെ ശക്തി അഥവാ കർമത്തിന്റെ ശക്തിയുടെ പ്രത്യക്ഷപ്രമാണം കാണപ്പെടുന്ന പോലെ ഏറ്റവും ശക്തിശാലി സൈലൻസ് ശക്തിയുടെ പ്രത്യക്ഷപ്രമാണം കാണുന്നതിന് ബാപ്ദാദയോടൊപ്പം നിരന്തരം ക്ലിയർ കണക്ഷനും റിലേക്ഷനും ഉണ്ടാവണം. ഇതിനെ തന്നെയാണ് യോഗബലം എന്ന് പറയുന്നത്. ഇങ്ങനെ യോഗബലമുള്ള ആത്മാക്കൾക്ക് സ്ഥൂലത്തിൽ ദൂരെ കഴിയുന്ന ആത്മാവിന് സന്മുഖത്തെ അനുഭവം ചെയ്യിക്കാൻ കഴിയും. ആത്മാക്കളുടെ ആഹ്വാനം ചെയ്ത് അവരെ പരിവർത്തനപ്പെടുത്താൻ കഴിയും. ഇതാണ് സൂക്ഷ്മസേവനം. ഇതിനായി ഏകാഗ്രതയുടെ ശക്തിയെ വർധിപ്പിക്കൂ.

സ്ലോഗന് :-
തന്റെ സർവ ഖജനാക്കളെയും സഫലമാക്കുന്നവർ തന്നെയാണ് മഹാദാനി ആത്മാവ്.

അവ്യക്തസൂചനകൾ- പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നമായി അപകാരിക്കു മേലും ഉപകാരം ചെയ്യൂ

ആരെങ്കിലും ദേഹധാരിദൃഷ്ടിയിലൂടെ താങ്കളുടെ മുന്നിൽ വന്നാൽ താങ്കൾ ഒരു സെക്കൻഡിൽ അവരുടെ ദൃഷ്ടിയെ പരിവർത്തനപ്പെടുത്തിക്കോളൂ. ആരെങ്കിലും വീഴ്ത്താനുള്ള മനോവൃത്തിയോടെ അഥവാ സംഗദോഷത്തിൽ കൊണ്ടുവരാനുള്ള ദൃഷ്ടിയോടെ മുന്നിൽ വന്നാൽ താങ്കൾ അവരെ സദാ ശ്രേഷ്ഠ സംഗത്തിന്റെ ആധാരത്തിലൂടെ സംഗദോഷത്തിൽ നിന്ന് പുറത്തു വന്ന് ശ്രേഷ്ഠസംഗം യോജിപ്പിക്കുന്നവരാക്കൂ. ഇങ്ങനെയുള്ള പരിവർത്തനം ചെയ്യുന്നതിനുള്ള യുക്തി വരുന്നതിലൂടെ ഒരിക്കലും വിഘ്നത്താൽ പരാജയപ്പെടില്ല. സമ്പർക്കത്തിൽ വരുന്നവർ താങ്കളുടെ ഈ സൂക്ഷ്മ ശ്രേഷ്ഠ സേവനത്തിൽ ബലിയർപ്പണമാവും.