24.12.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, അവിനാശി ജ്ഞാനരത്നങ്ങളുടെ ദാനം തന്നെയാണ് മഹാദാനം, ഈ ദാനത്തിലൂടെ രാജപദവി പ്രാപ്തമാകും അതിനാൽ മഹാദാനിയാകു.

ചോദ്യം :-
ഏതു കുട്ടികൾക്കാണോ സേവനത്തിൽ താൽപര്യമുള്ളത് അവരുടെ മുഖ്യമായ അടയാളങ്ങൾ എന്തെല്ലാമാണ്?

ഉത്തരം :-
1) അവർക്ക് പഴയ ലോകത്തിന്റെ വായുമണ്ഡലം ഒട്ടും നല്ലതായി തോന്നില്ല 2) അവർക്ക് അനേകരെ തനിക്കു സമാനമാക്കി മാറ്റുന്നതിൽ സന്തോഷമുണ്ടാകും 3)അവരുടെ വിശ്രമം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലുമായിരിക്കും 4)മനസ്സിലാക്കി കൊടുത്ത്-കൊടുത്ത് തൊണ്ട വരണ്ടാലും അവർ സന്തോഷത്തിലിരിക്കും 5)അവർക്ക് ആരുടെയും സമ്പത്തിന്റെ ആവശ്യമുണ്ടാകില്ല, അവർ ആരുടെയെങ്കിലും സമ്പത്തിന് പിന്നിൽ തന്റെ സമയത്തെ പാഴാക്കില്ല 6)അവരുടെ മോഹച്ചരടുകൾ എല്ലാറ്റിൽ നിന്നും മുറിഞ്ഞിട്ടുണ്ടാകും 7)അവർ ബാബക്കു സമാനം ഉദാരചിത്തരായിരിക്കും. അവർക്ക് സേവനമല്ലാതെ മറ്റൊന്നും മധുരമായി തോന്നില്ല.

ഗീതം :-
ഓം നമഃശിവായ..

ഓംശാന്തി.  
ഏതൊരു ആത്മീയ അച്ഛന്റെ മഹിമയാണോ കേട്ടിരിക്കുന്നത് ആ അച്ഛനാണ് കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്, ഇത് പാഠശാലയാണ്. നിങ്ങൾ അധ്യാപകനിൽ നിന്ന് പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇതാണ് പരമമായ അധ്യാപകൻ, പരമപിതാവെന്നും ബാബയെ പറയുന്നുണ്ട്. ആത്മീയ അച്ഛനെ തന്നെയാണ് പരമപിതാവെന്ന് പറയുന്നത്. ലൗകിക പിതാവിനെ ഒരിക്കലും പരമപിതാവ് എന്ന് പറയില്ല. ഇപ്പോൾ പാരലൗകിക പിതാവിന്റെ സമീപത്താണ് ഞങ്ങൾ ഇരിക്കുന്നത് എന്ന് നിങ്ങൾ പറയും. ചിലർ ബാബയുടെ കൂടെ വസിക്കുന്നുണ്ട്, ചിലർ അതിഥികളായി വരുന്നു. നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞു നമ്മൾ പരിധിയില്ലാത്ത ബാബയുടെ അടുത്താണ് ഇരിക്കുന്നത്, സമ്പത്തെടുത്തു കൊണ്ടിരിക്കുകയാണ്. അതിനാൽ ഉള്ളിൽ എത്ര സന്തോഷമുണ്ടായിരിക്കണം. മനുഷ്യരാണെങ്കിൽ പാവങ്ങൾ നിലവിളിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിൽ എങ്ങനെയെങ്കിലും ശാന്തിയുണ്ടാകണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ശാന്തി എന്താണ് എന്ന് പോലും ആ പാവങ്ങൾക്ക് അറിയില്ല. ജ്ഞാനസാഗരനും ശാന്തിസാഗരനുമായ ബാബയാണ് ശാന്തിയുടെ സ്ഥാപന ചെയ്യുന്നത്. നിരാകാരി ലോകത്തിൽ ശാന്തി തന്നെയായിരിക്കും. എങ്ങനെയാണ് ലോകത്തിൽ ശാന്തി ഉണ്ടാവുക എന്ന് ചോദിച്ച് പാവങ്ങൾ നിലവിളിക്കുകയാണ്. പുതിയ ലോകത്തിൽ സത്യയുഗത്തിൽ ഒരേ ഒരു ധർമ്മം ഉണ്ടായിരുന്നപ്പോൾ ശാന്തിയുണ്ടായിരുന്നു. വൈകുണ്ഠം, ദേവതകളുടെ ലോകം എന്നെല്ലാം പറയുന്നത് പുതിയ ലോകത്തെയാണ്. ശാസ്ത്രങ്ങളിലും ചിലയിടത്തെല്ലാം അശാന്തിയുടെ കാര്യങ്ങൾ എഴുതിയിട്ടുണ്ട്. കാണിക്കുന്നുണ്ട് ദ്വാപരത്തിൽ കംസനുണ്ടായിരുന്നു, പിന്നെ സത്യയുഗത്തിൽ ഹിരണ്യകശ്യപനെ കാണിക്കുന്നു, ത്രേതയിൽ രാവണന്റെ ബുദ്ധിമുട്ടിക്കൽ.. എല്ലാ സ്ഥലങ്ങളിലും അശാന്തി കാണിച്ചിട്ടുണ്ട്. മനുഷ്യർ പാവങ്ങൾ എത്ര ഘോരമായ ഇരുട്ടിലാണ്. പരിധിയില്ലാത്ത അച്ഛനെ വിളിക്കുന്നുമുണ്ട്. എപ്പോഴാണോ ഈശ്വരനാകുന്ന പിതാവ് വരുന്നത് അപ്പോഴാണ് ശാന്തിയുടെ സ്ഥാപന നടക്കുന്നത്. പാവങ്ങൾക്ക് ഈശ്വരനെക്കുറിച്ച് അറിയില്ല. പുതിയ ലോകത്തിലാണ് ശാന്തി ഉണ്ടാകുന്നത്, പഴയ ലോകത്തിൽ ഉണ്ടാകില്ല. പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നത് ബാബയാണ്. വരൂ, വന്ന് ശാന്തിയുടെ സ്ഥാപന ചെയ്യൂ എന്ന് പറയുന്നതും ബാബയോടാണ്. ആര്യ സമാജത്തിലുള്ളവരും ശാന്തി ദേവാ എന്ന് വിളിക്കുന്നുമുണ്ട്.

ബാബ പറയുകയാണ് ആദ്യത്തേത് പവിത്രതയാണ്. ഇപ്പോൾ നിങ്ങൾ പവിത്രരായി മാറുകയാണ്. അവിടെ പവിത്രതയും, ശാന്തിയും, ആരോഗ്യവും, സമ്പത്തും എല്ലാമുണ്ടാകും. ധനമില്ലെങ്കിൽ മനുഷ്യർ ദു:ഖികളായി മാറാറുണ്ട്. ലക്ഷ്മി നാരായണനു സമാനം ധനവാനാകുന്നതിനാണ് നിങ്ങൾ ഇവിടെ വന്നിരിക്കുന്നത്. ലക്ഷ്മി നാരായണൻ വിശ്വത്തിന്റെ അധികാരികളായിരുന്നു. നിങ്ങളും വിശ്വത്തിന്റെ അധികാരികളാകുന്നതിനാണ് വന്നിരിക്കുന്നത് പക്ഷെ അതിനുള്ള ബുദ്ധി എല്ലാവരുടേതും നമ്പർവാറാണ്. ബാബ പറയുമായിരുന്നു - പ്രഭാതത്തിൽ ശാന്തിയാത്ര നടത്തുമ്പോൾ ലക്ഷ്മി നാരായണന്റെ ചിത്രം തീർച്ചയായും കൈയിൽ സൂക്ഷിക്കണമെന്ന്. അതുപോലെയുള്ള യുക്തി രചിക്കണം. ഇപ്പോൾ നിങ്ങൾ പവിഴബുദ്ധിയായി മാറുകയാണ്. ഈ സമയം തമോപ്രധാനത്തിൽ നിന്നും രജോ വരെ എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ സതോവിൽ നിന്നും സതോപ്രധാനത്തിലേക്ക് വരണം. ഇപ്പോൾ ശക്തിയൊന്നും ഇല്ല, ഓർമ്മയിൽ ഇരിക്കുന്നില്ല. യോഗശക്തിയുടെ വളരെ കുറവുണ്ട്. പെട്ടെന്ന് സതോപ്രധാനമാകാൻ സാധിക്കില്ല. സെക്കന്റിൽ ജീവൻമുക്തി പ്രാപ്തമാകുന്നു എന്ന് പാടിയിട്ടുള്ളതും ശരിയാണ്. നിങ്ങൾ ബ്രാഹ്മണരായി മാറിയിട്ടുണ്ടെങ്കിൽ ജീവൻമുക്തരായി കഴിഞ്ഞു, പക്ഷെ ജീവൻമുക്തിയിലും ഉത്തമം, മദ്ധ്യമം, കനിഷ്ഠം എന്നെല്ലാമുണ്ട്. ആരാണോ ബാബയുടേതാകുന്നത് അവർക്ക് ജീവൻമുക്തി ലഭിക്കുമെന്നത് ഉറപ്പാണ്. ബാബയുടേതായതിന് ശേഷം ബാബയെ ഉപേക്ഷിച്ച് പോയാലും തീർച്ചയായും ജീവൻമുക്തി കിട്ടും. അവർ സത്യയുഗത്തിൽ സേവകരാകും. സ്വർഗ്ഗത്തിൽ വരിക തന്നെ ചെയ്യും. ബാക്കി പദവി കുറഞ്ഞതായിരിക്കും എന്ന് മാത്രം. ബാബ അവിനാശിയായ ജ്ഞാനമാണ് തരുന്നത്, ഇതിന് ഒരിക്കലും നാശമുണ്ടാകില്ല. കുട്ടികളുടെ ഉള്ളിൽ സന്തോഷത്തിന്റെ വാദ്യം മുഴങ്ങണം. അയ്യോ, അയ്യോ എന്ന നിലവിളിക്ക് ശേഷം ആഹാ, ആഹാ എന്ന ജയജയാരവം ഉണ്ടായിരിക്കും.

നിങ്ങൾ ഇപ്പോൾ ഈശ്വരീയ സന്താനങ്ങളാണ്. പിന്നീട് ദൈവീക സന്താനങ്ങളാകും. ഇപ്പോഴുള്ളത് വജ്രതുല്യമായ ജീവിതമാണ്. നിങ്ങൾ ഭാരതത്തിന്റെ സേവനം ചെയ്ത് ഇതിനെ ശാന്തി നിറഞ്ഞതാക്കി മാറ്റണം. അവിടെ പവിത്രതയും, സുഖവും, ശാന്തിയും എല്ലാമുണ്ടാകും. ദേവതകളേക്കാൾ ഉയർന്നതാണ് നിങ്ങളുടെ ജീവിതം. ഇപ്പോൾ നിങ്ങൾക്ക് രചയിതാവായ ബാബയേയും സൃഷ്ടി ചക്രത്തേയും അറിയാം. പറയുന്നുമുണ്ട് ഉത്സവങ്ങളെല്ലാം പാരമ്പരയായി നടക്കുന്നതാണ്. പക്ഷെ എന്നു മുതലാണ് അത് ആരംഭിച്ചത്? ഇതൊന്നും ആർക്കും അറിയില്ല. മനസ്സിലാക്കുന്നത് ഇതാണ് എപ്പോഴാണോ സൃഷ്ടി ആരംഭിച്ചത്, പാരമ്പരാഗതമായി രാവണന്റെ രൂപമുണ്ടാക്കി കത്തിക്കാറുണ്ട്. സത്യയുഗത്തിൽ രാവണനുണ്ടാകില്ല. അവിടെ ഒരു തരത്തിലുള്ള ദു:ഖവുമുണ്ടാകില്ല, അതിനാൽ അവിടെ ഈശ്വരനെ ഓർമ്മിക്കേണ്ട ആവശ്യമില്ല. ഇവിടെയാണെങ്കിൽ എല്ലാവരും ഈശ്വരനെ ഓർമ്മിക്കുകയാണ്. വിശ്വത്തിൽ ശാന്തി നൽകാൻ ഈശ്വരനു മാത്രമെ സാധിക്കുകയുള്ളു എന്ന് മനസ്സിലാക്കുന്നതു കൊണ്ടാണ് പറയുന്നത് - വരൂ, വന്ന് ദയ കാണിക്കു എന്ന്. ഞങ്ങളെ ദു:ഖത്തിൽ നിന്ന് മോചിപ്പിക്കു എന്നും പറയുന്നില്ലേ. കുട്ടികൾ ബാബയെയാണ് വിളിക്കുന്നത് എന്തുകൊണ്ടെന്നാൽ സുഖം നിങ്ങൾ കുട്ടികളാണ് കണ്ടിട്ടുള്ളത്. ബാബ പറയുകയാണ് - നിങ്ങളെ പവിത്രമാക്കി മാറ്റി ഞാൻ കൂടെ കൂട്ടി കൊണ്ടു പോകും. ആരാണോ പവിത്രമാകാത്തത് അവർക്ക് ശിക്ഷ അനുഭവിക്കേണ്ടി വരും. ഇവിടെ മനസ്സാ-വാചാ-കർമ്മണാ പവിത്രമായിരിക്കണം. മനസ്സും വളരെ നല്ലതായിരിക്കണം. അവസാനം മനസ്സിൽ ഒരു വ്യർത്ഥമായ ചിന്തയും വരാതിരിക്കാനുമുള്ള പരിശ്രമം ചെയ്യണം. ഒരു ബാബയല്ലാതെ വേറെയാരുടേയും ഓർമ്മ ഉണ്ടാകരുത്. ബാബ മനസ്സിലാക്കിതരുന്നു - കർമ്മാതീത അവസ്ഥ എത്തിച്ചേരുന്നത് വരെ മനസ്സിൽ ചിന്തകൾ വരും. ഹനുമാനെ പോലെ ഇളകാത്തവരാകൂ, അതിന് വളരെ പരിശ്രമം ചെയ്യണം. ആരാണോ ആജ്ഞാകാരിയായിരിക്കുന്നത്, വിശ്വസ്തനായിരിക്കുന്നത്, സത്പുത്രരായിരിക്കുന്നത് അവരോട് ബാബക്ക് കൂടുതൽ സ്നേഹമുണ്ടാകും. പഞ്ചവികാരങ്ങളെ ജയിക്കാൻ കഴിയാത്തവർക്ക് അത്രയ്ക്കും ബാബയുടെ സ്നേഹിയാകാൻ കഴിയില്ല. നിങ്ങൾ കുട്ടികൾക്കറിയാം കല്പകല്പം ബാബയിൽ നിന്ന് സമ്പത്തെടുക്കുന്നുണ്ട്, അപ്പോൾ എത്ര സന്തോഷമുണ്ടായിരിക്കണം. സ്ഥാപന തീർച്ചയായും നടക്കും. ഈ പഴയ ലോകം ശ്മശാനമാകും. കല്പം മുമ്പത്തേതു പോലെ സ്വർഗ്ഗത്തിലേക്ക് പോകുന്നതിനുള്ള പുരുഷാർത്ഥമാണ് ചെയ്യുന്നത്. ഇത് ശ്മശാനമാണ്. പഴയ ലോകത്തിന്റേയും പുതിയ ലോകത്തിന്റേയും അറിവ് ഏണിപ്പടിയുടെ ചിത്രത്തിലുണ്ട്. ഈ ഏണിപ്പടിയുടെ ചിത്രത്തിലെ ജ്ഞാനം നല്ലതാണെങ്കിലും മനുഷ്യർ മനസ്സിലാക്കുന്നില്ല. സാഗരതീരത്താണ് ഇരിക്കുന്നതെങ്കിലും ഇവിടെയും ചിലരൊന്നും മനസ്സിലാക്കുന്നില്ല. തീർച്ചയായും നിങ്ങൾക്ക് ജ്ഞാന ധനത്തിന്റെ ദാനം ചെയ്യണം. ധനം കൊടുക്കുകയാണെങ്കിൽ അത് കിട്ടിക്കൊണ്ടിരിക്കും. ദാനി, മഹാദാനി എന്നെല്ലാം പറയാറുണ്ടല്ലോ. ആരാണോ ആശുപത്രിയും, ധർമ്മശാലയുമെല്ലാം ഉണ്ടാക്കുന്നത് അവരെയാണ് മഹാദാനി എന്ന് പറയുന്നത്. അതിന്റെ ഫലം അല്പകാലത്തേക്ക് അവർക്ക് അടുത്ത ജന്മം കിട്ടും. നിങ്ങൾക്കറിയാം ആരെങ്കിലും ധർമ്മശാല പണിതാൽ അവർക്ക് അടുത്ത ജന്മം നല്ല വീട്ടിൽ ജീവിക്കാൻ സാധിക്കും. ആരെങ്കിലും വളരെ കൂടുതൽ ധനത്തിന്റെ ദാനം ചെയ്താൽ രാജകുടുംബത്തിലോ അഥവാ ധനവാന്മാരുടെ കുടുംബത്തിലോ ജന്മമെടുക്കും. ഇതെല്ലാം ദാനത്തിലൂടെയാണ് പ്രാപ്തമാകുന്നത്. നിങ്ങൾ പഠിപ്പിലൂടെ രാജ്യപദവി പ്രാപ്തമാക്കും. ഇവിടെ പഠിപ്പുമുണ്ട്, ദാനവുമുണ്ട്. ഇവിടെയാണെങ്കിൽ നേരിട്ടുള്ള ദാനമാണ്, ഭക്തിയിലാണെങ്കിൽ ഭഗവാന് നേരിട്ടല്ല ദാനം ചെയ്യുന്നത്. ശിവബാബ പഠിപ്പിച്ച് നിങ്ങളെ ദേവതകളാക്കി മാറ്റുകയാണ്. ശിവബാബയിൽ അവിനാശിയായ ജ്ഞാന രത്നങ്ങൾ തന്നെയാണുള്ളത്. ഓരോ രത്നങ്ങൾക്കും ലക്ഷക്കണക്കിനു രൂപയുടെ മൂല്യമാണുള്ളത്. ഭക്തിയെ കുറിച്ച് ഇങ്ങനെ പറയില്ല. ജ്ഞാനമെന്ന് പറയുന്നത് ഇതിനെയാണ്. ശാസ്ത്രങ്ങളിൽ ഉള്ളത് ഭക്തിയുടെ ജ്ഞാനമാണ്, എങ്ങനെയാണ് ഭക്തി ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും പഠിപ്പിക്കാൻ ആളുകളുണ്ട്. നിങ്ങൾ കുട്ടികളിൽ ജ്ഞാനത്തിന്റെ അളവില്ലാത്ത ലഹരിയാണുള്ളത്. നിങ്ങൾക്കും ഭക്തിക്ക് ശേഷമാണ് ജ്ഞാനം കിട്ടിയിരിക്കുന്നത്. ജ്ഞാനത്തിലൂടെ വിശ്വത്തിന്റെ അധികാരിയാകാം എന്ന അളവില്ലാത്ത ലഹരിയുണ്ടാകും. ആരാണോ കൂടുതൽ സേവനം ചെയ്യുന്നത്, അവർക്ക് ലഹരി ഉണ്ടാകും. പ്രദർശിനി അഥവാ മ്യൂസിയത്തിലേക്കും നല്ല പ്രഭാഷണം ചെയ്യുന്ന കുട്ടികളെയാണ് വിളിക്കുക. അവിടെയും നമ്പർവാറാണ്. മഹാരഥി, കുതിരസവാരിക്കാരൻ, കാലാൾപ്പട എല്ലാവരുമുണ്ട്. ദിൽവാഡാ ക്ഷേത്രത്തിലും ഓർമ്മചിച്നമുണ്ടാക്കിയിട്ടുണ്ട്. നിങ്ങൾക്കറിയാം ഇതാണ് ചൈതന്യ ദിൽവാഡാ, അത് ജഡമാണ്. നിങ്ങൾ ഗുപ്തമാണ് അതിനാൽ നിങ്ങളെ ആരും അറിയുന്നില്ല. നിങ്ങൾ രാജഋഷിയാണ്, അവരാണെങ്കിൽ ഹഠയോഗി ഋഷികളാണ്. നിങ്ങൾ ജ്ഞാനജ്ഞാനേശ്വരികളാണ്. ജ്ഞാനസാഗരനാണ് നിങ്ങൾക്ക് ജ്ഞാനം തരുന്നത്. നിങ്ങൾ അവിനാശി സർജന്റെ മക്കളാണ്. സർജനാണല്ലോ നാഡി പിടിച്ചു നോക്കുക. ആർക്കാണോ തന്റെ നാഡിയെ പിടിച്ചു നോക്കാൻ അറിയാത്തത് അവർ എങ്ങനെയാണ് മറ്റുള്ളവരുടെ നാഡി പിടിച്ചു നോക്കുക. നിങ്ങൾ അവിനാശി വൈദ്യന്റെ മക്കളാണ്. ജ്ഞാനാഞ്ജനം സദ്ഗുരു നൽകി.......... ഇത് ജ്ഞാനത്തിന്റെ ഇൻജക്ഷനാണല്ലോ. ആത്മാവിനുള്ള ഇൻജക്ഷനാണ്. ഈ മഹിമയും ഇപ്പോഴത്തേതാണ്. സത്ഗുരുവിനാണ് മഹിമ ഉള്ളത്. ഗുരുക്കന്മാർക്കും ജ്ഞാനത്തിന്റെ ഇൻജക്ഷൻ കൊടുക്കുന്നത് സത്ഗുരുവാണ്. നിങ്ങൾ അവിനാശിയായ വൈദ്യന്റെ മക്കളുടെ കർത്തവ്യമാണ് എല്ലാവർക്കും ജ്ഞാനത്തിന്റെ ഇൻജക്ഷൻ കൊടുക്കുക എന്നത്. ഡോക്ടർമാരിലും ചിലർ മാസത്തിൽ ലക്ഷങ്ങൾ, ചിലർ 500 രൂപ സമ്പാദിക്കുന്നവരുമുണ്ട്. യോഗ്യതക്കനുസരിച്ചാണ് ഓരോരുത്തരുടെ അടുത്തേക്കും രോഗികൾ പോവുക. ഹൈകോർട്ടിലും, സുപ്രീംകോർട്ടിലുമെല്ലാം തൂക്കിലേറ്റാനുള്ള വിധി പുറപ്പെടുവിക്കാറുണ്ട്. പിന്നെ പ്രസിഡന്റിന് അപ്പീൽ കൊടുക്കുമ്പോൾ മാപ്പ് കൊടുക്കാറുമുണ്ട്.

നിങ്ങൾ കുട്ടികൾക്ക് വളരെ ലഹരിയുണ്ടായിരിക്കണം, ഉദാരചിത്തരാകണം. ഈ ഭാഗ്യശാലി രഥത്തിലേക്ക് ബാബ പ്രവേശിച്ച് ബ്രഹ്മാബാബയേയും ഉദാരചിത്തനാക്കി മാറ്റിയില്ലേ. സ്വയം എന്തും ചെയ്യാൻ കഴിയുമല്ലോ. ശിവബാബ വന്ന് ഈ ശരീരത്തിൽ അധികാരിയായി ഇരുന്നു. തന്റെതെല്ലാം ഭാരതത്തിന്റെ നന്മക്കു വേണ്ടി ഉപയോഗിക്കാൻ ശിവബാബ പറഞ്ഞു കൊടുത്തു. നിങ്ങൾ ഭാരതത്തിന്റെ നന്മക്കു വേണ്ടിയാണ് തന്റെ ധനത്തെയും ഉപയോഗിക്കുന്നത്. ചിലർ ചോദിക്കാറുണ്ട് എങ്ങനെയാണ് ചിലവ് നടക്കുന്നത്? പറയൂ, ഞങ്ങൾ ഞങ്ങളുടെ ശരീരം-മനസ്സ്-ധനം ഉപയോഗിച്ചാണ് സേവനം ചെയ്യുന്നത്. ഞങ്ങൾക്ക് രാജ്യം ഭരിക്കണമെങ്കിൽ അതിനുള്ള ചിലവും ഞങ്ങൾ ചെയ്യും. ഞങ്ങൾ ഞങ്ങൾക്കുള്ള ചിലവു തന്നെയാണ് ചെയ്യുന്നത്. ഞങ്ങൾ ബ്രാഹ്മണർ ശ്രീമത്തിലൂടെ രാജ്യത്തിന്റെ സ്ഥാപനയാണ് ചെയ്യുന്നത്. ആരാണോ ബ്രാഹ്മണനാകുന്നത് അവരാണ് ചിലവ് ചെയ്യുക. ശൂദ്രനിൽ നിന്നും ബ്രാഹ്മണനായി ഇനി ദേവതയാകണം. ബാബ പറയാറുണ്ട് മനുഷ്യരെ ആകർഷിക്കുന്ന രീതിയിലുള്ള ട്രാൻസ്ലൈറ്റ് ചിത്രങ്ങൾ ഉണ്ടാക്കണം. ചിലർക്കാണെങ്കിൽ പെട്ടെന്ന് ജ്ഞാനത്തിന്റെ അമ്പ് തറക്കും. ചിലർ മായാജാലഭയം കാരണം വരില്ല. മനുഷ്യനിൽ നിന്നും ദേവതയാകുന്നത് - ഇത് മായാജാലം തന്നെയാണ്. ഭഗവാനുവാചാ, ഞാൻ നിങ്ങളെ രാജയോഗം പഠിപ്പിക്കുകയാണ്. ഹഠയോഗികൾക്ക് ഒരിക്കലും രാജയോഗം പഠിപ്പിക്കാൻ സാധിക്കില്ല. ഈ കാര്യങ്ങൾ നിങ്ങൾ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. നിങ്ങൾ ക്ഷേത്രത്തിലിരിക്കാൻ യോഗ്യരാവുകയാണ്. ഈ സമയത്ത് മുഴുവൻ വിശ്വവും ലങ്കയാണ്. മുഴുവൻ വിശ്വത്തിലും രാവണന്റെ രാജ്യമാണ്. ബാക്കി സത്യ-ത്രേതായുഗത്തിൽ എങ്ങനെയാണ് രാവണനുണ്ടാവുക! ബാബ പറയുകയാണ് ഇപ്പോൾ ഞാൻ എന്താണോ കേൾപ്പിക്കുന്നത് അത് കേൾക്കു. ഈ കണ്ണുകളിലൂടെ ഒന്നും കാണരുത്. ഈ പഴയ ലോകത്തിന് വിനാശം ഉണ്ടാകും, അതിനാൽ നിങ്ങൾ ശാന്തിധാമത്തിന്റെയും സുഖധാമത്തിന്റെയും ഓർമ്മയിൽ ഇരിക്കൂ. ഇപ്പോൾ നിങ്ങൾ പൂജാരിയിൽ നിന്ന് പൂജ്യനായി മാറുകയാണ്. ബ്രഹ്മാബാബാ നമ്പർവൺ പൂജാരിയായിരുന്നു, വളരെയധികം നാരായണന്റെ പൂജ ചെയ്യുമായിരുന്നു. ഇപ്പോൾ വീണ്ടും പൂജ്യനായ നാരായണനാവുകയാണ്. നിങ്ങൾക്കും പുരുഷാർത്ഥം ചെയ്ത് ആയിത്തീരാം. രാജഭരണം നടക്കുമല്ലോ. ഏതുപോലെയാണോ എഡ്വേർഡ് രാജാവ് ഒന്നാമൻ, രണ്ടാമൻ.. എന്നെല്ലാം പറയാറുണ്ടല്ലോ. ബാബ പറയുകയാണ് നിങ്ങൾ എന്നെ സർവ്വവ്യാപി എന്ന് പറഞ്ഞ് എന്റെ ഗ്ലാനി ചെയ്തില്ലേ. എന്നിട്ടും ഞാൻ നിങ്ങൾക്ക് സഹായമാണ് ചെയ്യുന്നത്. ഈ കളി തന്നെ അത്ഭുതകരമായിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. തീർച്ചയായും പുരുഷാർത്ഥം ചെയ്യണം. കല്പം മുമ്പ് ആരാണോ പുരുഷാർത്ഥം ചെയ്തിട്ടുള്ളത്, ഡ്രാമ അനുസരിച്ച് അവർ ചെയ്യും. ഏത് കുട്ടികൾക്കാണോ സേവനം ചെയ്യാൻ താല്പര്യമുള്ളത്, അവർ രാത്രിയും പകലും അതിനെ കുറിച്ച് ചിന്തിച്ച് കൊണ്ടിരിക്കും. നിങ്ങൾക്ക് ബാബയാണ് വഴി പറഞ്ഞ് തന്നത്, അതിനാൽ സേവനമല്ലാതെ മറ്റൊന്നും നിങ്ങൾക്ക് നല്ലതായി തോന്നില്ല. ലോകത്തിന്റെ അന്തരീക്ഷം നല്ലതായി തോന്നില്ല. സേവനം ചെയ്യുന്നവർക്ക് സേവനമല്ലാതെ വിശ്രമം ഇഷ്ടമായിരിക്കില്ല. ടീച്ചർക്കും പഠിപ്പിക്കാൻ താല്പര്യമുണ്ട്. ഇപ്പോൾ നിങ്ങളും വളരെ ഉയർന്ന ടീച്ചറായി മാറിയിരിക്കുന്നു. നിങ്ങളുടെ ജോലി തന്നെ ഇതാണ്. എത്രത്തോളം നല്ല ടീച്ചറായി മാറി അനേകരെ തനിക്കു സമാനമാക്കി മാറ്റുന്നോ, അവർക്ക് അത്രയും പ്രതിഫലം കിട്ടും. അവർക്ക് പഠിപ്പിക്കുക എന്നതല്ലാതെ വിശ്രമം ഇഷ്ടമാകില്ല. പ്രദർശിനി സേവനത്തിന് പോയി അത് കഴിയാൻ രാത്രി 12 മണിയായാലും സേവാധാരികൾക്ക് സന്തോഷമുണ്ടാകും. ക്ഷീണിച്ചാലും, പറഞ്ഞു കൊടുത്ത് ശബ്ദം വരാതെ ബുദ്ധിമുട്ടുണ്ടായാലും സന്തോഷത്തിലിരിക്കാൻ അവർക്ക് സാധിക്കും. ഈശ്വരീയ സേവനമാണല്ലോ ചെയ്യുന്നത്. ഇത് വളരെ ഉയർന്ന സേവനമാണ്, അവർക്ക് ഈ സേവനമല്ലാതെ വേറെയൊന്നും മധുരമായി തോന്നില്ല. അവർ പറയും ഞങ്ങൾ വീടുകളിൽ ഇരുന്ന് എന്ത് ചെയ്യാനാണ്, ഞങ്ങൾക്ക് പഠിപ്പിക്കണം. ഈ സേവനം ചെയ്യണം. സ്വത്തിനു വേണ്ടിയുള്ള വഴക്കുകൾ കണ്ടാൽ പറയും ചെവി മുറിക്കപ്പെടുന്നതിന് വേണ്ടി എന്തിനാണ് ഈ സ്വർണ്ണമെല്ലാം എന്ന്. സേവനത്തിലൂടെയാണ് തോണി അക്കരെ എത്തുന്നത്. ബാബ പറയുകയാണ് വീട് അവരുടെ പേരുകളിലായിക്കോട്ടെ. നിങ്ങൾ ബി.കെ കുട്ടികൾക്ക് സേവനം ചെയ്യണം. ആ സേവനത്തിൽ പുറമെയുള്ള മറ്റു ബന്ധനം നല്ലതായി തോന്നില്ല. ചിലർക്കാണെങ്കിൽ മോഹമുണ്ട്, ചിലരാണെങ്കിൽ മോഹത്തെ മുറിച്ചിട്ടുമുണ്ടാകും. ബാബ പറയുകയാണ് നിങ്ങൾ എന്നെ മാത്രം ഓർമ്മിക്കുകയാണെങ്കിൽ നിങ്ങളുടെ വികർമ്മം വിനാശമാകും. വളരെ സഹായവും കിട്ടും. ഈ സേവനത്തിൽ മുഴുകണം. ഇതിൽ നിന്നും വളരെ സമ്പാദ്യമുണ്ടാകും. ഇതിൽ വീടിന്റെയൊന്നും കാര്യമില്ല. വീട് ബാബക്ക് നൽകി പിന്നീട് വിഘ്നം ഉണ്ടാക്കുകയാണെങ്കിൽ ബാബ അതിനെ സ്വീകരിക്കുക പോലുമില്ല. ആർക്ക് സേവനം ചെയ്യാൻ കഴിയുന്നില്ലയോ അവരെക്കൊണ്ട് സ്വയത്തിന് പോലും എന്താണ് പ്രയോജനമുള്ളത്? ടീച്ചറാണെങ്കിൽ അവർ മറ്റുള്ളവരെ തനിക്കു സമാനമാക്കി മാറ്റും. ഇല്ലെങ്കിൽ അവരെക്കൊണ്ട് എന്താണ് പ്രയോജനം? ധാരാളം സഹായിക്കുന്ന കൈകളുടെ ആവശ്യമുണ്ട്. അതും കൂടുതൽ കുമാരിമാരും അമ്മമാരുമാണ് വേണ്ടത്. കുട്ടികൾ മനസ്സിലാക്കുന്നുണ്ട്- ബാബ ടീച്ചറാണ്, കുട്ടികളും ടീച്ചറായിരിക്കണം. ഇങ്ങനെയല്ല ടീച്ചർ വേറെ ജോലിയൊന്നും ചെയ്യാത്തവരാണെന്ന്. എല്ലാ ജോലിയും ചെയ്യണം. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) രാത്രിയും പകലും സേവനത്തെക്കുറിച്ചുള്ള ചിന്തയിലിരിക്കു, അതോടൊപ്പം മറ്റെല്ലാ ചരടുകളും മുറിക്കണം. സേവനമില്ലാതെ വിശ്രമിക്കില്ല എന്നായിരിക്കണം, സേവനം ചെയ്ത് അനേകരെ തനിക്കു സമാനമാക്കണം.

2) ബാബക്കു സമാനം ഉദാര മനസ്സുള്ളവരാകണം. എല്ലാവരുടേയും നാഡി പിടിച്ച് നോക്കി സേവനം ചെയ്യണം. തന്റെ, ശരീരം, മനസ്സ് ധനത്തെ ഭാരതത്തിന്റെ നന്മക്കു വേണ്ടി ഉപയോഗിക്കണം. അചഞ്ചലരും ദൃഢതയുള്ളവരുമാകുന്നതിന് ആജ്ഞാകാരിയും വിശ്വസ്തരുമാകണം.

വരദാനം :-
എന്ത്, എന്തുകൊണ്ട്, എന്ന ചോദ്യങ്ങളുടെ വലയിൽ നിന്ന് സദാ മുക്തമായിരിക്കുന്ന വിശ്വസേവാധാരീ ചക്രവർത്തിയായി ഭവിക്കട്ടെ.

സ്വദർശനചക്രം ശരിയായ ദിശയിൽ ചലിക്കുന്നതിന് പകരം തെറ്റായ ദിശയിൽ ചലിക്കുമ്പോൾ മായാജീത്താകുന്നതിന് പകരം പരദർശനത്തിന്റെ ഉലയുന്ന ചക്രത്തിൽ വരുന്നു, അതിലൂടെ എന്ത്, എന്തുകൊണ്ട് എന്ന ചോദ്യങ്ങളുടെ വലയുണ്ടാകുന്നു, അത് സ്വയം രചിക്കുകയും സ്വയം തന്നെ അതിൽ കുടുങ്ങുകയും ചെയ്യുന്നു. അതിനാൽ നോളേജ്ഫുള്ളായി സ്വദർശനചക്രം കറക്കിക്കൊണ്ടിരിക്കൂ എങ്കിൽ എന്ത്, എന്തുകൊണ്ട് എന്ന ചോദ്യങ്ങളുടെ വലയിൽ നിന്ന് മുക്തമായി യോഗയുക്തരും ജീവൻമുക്തരും ചക്രവർത്തിയുമായി മാറി ബാബയോടൊപ്പം വിശ്വമംഗളത്തിന്റെ സേവനത്തിൽ ചക്രം കറങ്ങിക്കൊണ്ടിരിക്കും. വിശ്വസേവാധാരി ചക്രവർത്തീ രാജാവായി മാറും.

സ്ലോഗന് :-
പ്ലെയ്ൻ (ശുദ്ധമായ) ബുദ്ധിയിലൂടെ പ്ലാനിനെ(പദ്ധതി) പ്രാക്ടിക്കലിലേക്ക് കൊണ്ടുവരൂ എങ്കിൽ സഫലത അടങ്ങിയിട്ടുള്ളതാണ്.

അവ്യക്ത സൂചനകൾ- ഇപ്പോൾ സമ്പന്നവും കർമ്മാതീതവുമാകുന്നതിന്റെ ധ്വനി മുഴക്കൂ.

കർമ്മാതീത സ്ഥിതിയുടെ സമീപത്തെത്തുമ്പോൾ ഏതാത്മാവിന് നേരെയും ബുദ്ധിയുടെ ചായ്വോ കർമ്മത്തിന്റെ ബന്ധനമോ ഉണ്ടാകില്ല. കർമ്മാതീതം അർത്ഥം സർവ്വ കർമ്മബന്ധനങ്ങളിൽ നിന്നും മുക്തമായി നിർമ്മോഹിയായി പ്രകൃതി (കർമ്മേന്ദ്രിയങ്ങൾ) മുഖേന നിമിത്തമാത്രം കർമ്മം ചെയ്യിപ്പിക്കുക. കർമ്മാതീത അവസ്ഥയുടെ അനുഭവം ചെയ്യുന്നതിന് വേണ്ടി വേറിടുന്നതിന്റെ പുരുഷാർത്ഥം ഇടക്കിടെ ചെയ്യേണ്ടിവരരുത്, സഹജമായും സ്വതവേയും അനുഭവമാകണം അതായത് ചെയ്യിപ്പിക്കുന്നവനും ചെയ്യുന്ന ഈ കർമ്മേന്ദ്രിയങ്ങളും വേറെ-വേറെത്തന്നെയാണ്.