25.03.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങൾ മഹാവീരനാണ്, നിങ്ങൾക്ക് മായയുടെ കൊടുങ്കാറ്റിനെ ഭയക്കേണ്ടതില്ല, ഒരു ബാബയുടെയല്ലാതെ വേറെ ഒരു ചിന്തയും വെയ്ക്കാതെ തീർച്ചയായും പവിത്രമായി മാറണം.

ചോദ്യം :-
കുട്ടികളിൽ ഏതൊരു ധൈര്യം ഉണ്ടായിരിക്കുകയാണെങ്കിൽ വളരെ ഉയർന്ന പദവി നേടാൻ സധിക്കുന്നു?

ഉത്തരം :-
ശ്രീമതത്തിലൂടെ നടന്ന് പവിത്രമാകുന്നതിന്റെ. എത്ര തന്നെ ഉപദ്രവമുണ്ടായാലും, അന്യായം സഹിക്കേണ്ടി വന്നാലും ബാബ പവിത്രമായിരിക്കാനുള്ള ഏത് ശ്രേഷ്ഠമായ നിർദ്ദേശമാണോ നൽകിയിട്ടുള്ളത് അതിലൂടെ നിരന്തരം പോയ്കൊണ്ടിരിക്കൂ എങ്കിൽ വളരെ ഉയർന്ന പദവി നേടാൻ സാധിക്കും. ഏതൊരു കാര്യത്തിലും പേടിക്കേണ്ടതില്ല, എന്തു തന്നെ സംഭവിച്ചാലും - നത്തിംഗ് ന്യൂ (ഒന്നും പുതിയതല്ല).

ഗീതം :-
ഭോലാനാഥനിൽ നിന്ന് വ്യത്യസ്തമാണ്.............

ഓംശാന്തി.  
ഇതാണ് ഭക്തിയിലുള്ളവരുടെ ഗീതം. ജ്ഞാനമാർഗ്ഗത്തിൽ ഗീതം മുതലായവയുടെ ഒരു ആവശ്യവുമില്ല എന്തുകൊണ്ടെന്നാൽ പാടിയിട്ടുണ്ട് ബാബയിൽ നിന്ന് നമുക്ക് പരിധിയില്ലാത്ത സമ്പത്ത് ലഭിക്കണം. ഏതാണോ ഭക്തിമാർഗ്ഗത്തിലെ ആചാരങ്ങൾ, അത് ഇതിൽ വരികയില്ല. കുട്ടികൾ കവിതയെല്ലാം ഉണ്ടാക്കുന്നുണ്ട് അതെല്ലാം മറ്റുള്ളവരെ കേൾപ്പിക്കാൻ വേണ്ടിയാണ്. അതിന്റെയും അർത്ഥം ഏതു വരെ നിങ്ങൾ മനസ്സിലാക്കി കൊടുക്കുന്നില്ലയോ അതുവരെ ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ബാബയെ ലഭിച്ചിരിക്കുന്നു അതിനാൽ സന്തോഷത്തിന്റെ ലഹരി കയറണം. ബാബ 84 ജന്മങ്ങളുടെ ചക്രത്തിന്റെ ജ്ഞാനവും കേൾപ്പിച്ചു. സന്തോഷമുണ്ടാകണം - നമ്മളിപ്പോൾ സ്വദർശന ചക്രധാരിയായിരിക്കുകയാണ്. ബാബയിൽ നിന്ന് വിഷ്ണുപുരിയുടെ സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. നിശ്ചയ ബുദ്ധിയുള്ളവർ തന്നെയാണ് വിജയിക്കുന്നത്. ആർക്കാണോ നിശ്ചയിമുള്ളത് അവർ സത്യയുഗത്തിൽ പോകും. അതിനാൽ കുട്ടികൾക്ക് സദാ സന്തോഷമുണ്ടായിരിക്കണം - ഫോളോ ഫാദർ. കുട്ടികൾക്കറിയാം നിരാകാരനായ ശിവബാബ എപ്പോൾ ബ്രഹ്മാബാബയിൽ പ്രവേശിച്ചുവോ അപ്പോൾ വളരെയധികം പ്രശ്നങ്ങളുണ്ടായി. പവിത്രതയുടെ മേൽ വലിയ വഴക്ക് നടന്നു. കുട്ടികൾ വലുതായാൽ, പറയും പെട്ടെന്ന് വിവാഹം ചെയ്യൂ, വിവാഹം കഴിക്കാതെ എങ്ങനെ കാര്യം നടക്കും. മനുഷ്യർ ഗീത പഠിക്കുന്നുണ്ടെങ്കിലും അതിലൂടെ ഒന്നും മനസ്സിലാക്കുന്നില്ല. ഏറ്റവും കൂടുതൽ അഭ്യാസം ബാബയ്ക്കുണ്ടായിരുന്നു. ഒരു ദിവസം പോലും ഗീത പഠിക്കുന്നത് മുടക്കിയിരുന്നില്ല. ഗീതയുടെ ഭഗവാൻ ശിവനാണെന്ന് എപ്പോൾ അറിഞ്ഞോ, ലഹരി വർദ്ധിച്ചു, ഞാനാണെങ്കിൽ വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്. ഇത് ശിവ ഭഗവാന്റെ വാക്കാണ് പിന്നീട് പവിത്രതയിലും വളരെയധികം ഉപദ്രവമുണ്ടായി. ഇതിൽ ധൈര്യം വേണമല്ലോ. നിങ്ങൾ മഹാവീരന്മാരും മഹാവീരണിമാരുമാണ്. ഒരാളുടെയല്ലാതെ വേറെ ആരുടെയും ചിന്തയുണ്ടാവരുത്. രചയിതാവ് പുരുഷനാണ്, രചയിതാവ് സ്വയം പാവനമായി മാറുന്നു അതിനാൽ രചനയേയും പാവനമാക്കി മാറ്റുന്നു. അത്രമാത്രം ഈ കാര്യത്തിൽ തന്നെയാണ് അനേകർക്ക് പ്രശ്നമുണ്ടായത്. വലിയ-വലിയ വീട്ടിൽ നിന്ന് പുറപ്പെട്ട് വന്നു. ആരെ കുറിച്ചും ചിന്തിച്ചില്ല. ആരുടെ ഭാഗ്യത്തിലാണോ ഇല്ലാത്തത് എങ്ങനെ മനസ്സിലാക്കും. പവിത്രമായിരിക്കണമെങ്കിൽ ഇരിക്കൂ, ഇല്ലായെങ്കിൽ പോയി തന്റെ കാര്യം നോക്കൂ. ഇത്രയും ധൈര്യം വേണമല്ലോ. ബാബയുടെ മുന്നിൽ എത്ര ഉപദ്രവമുണ്ടായി. ബാബയെ എപ്പോഴെങ്കിലും വിഷമിച്ച് കണ്ടിട്ടുണ്ടോ? അമേരിക്ക വരെയും പത്രങ്ങളിൽ വാർത്ത പോയി. നത്തിംഗ് ന്യൂ(ഒന്നും പുതിയതല്ല). ഇതാണെങ്കിലോ കല്പം മുമ്പത്തെ പോലെ സംഭവിക്കുന്നതാണ്, ഇതിൽ ഭയക്കേണ്ട കാര്യമെന്താണ്. നമുക്കാണെങ്കിൽ നമമുടെ ബാബയിൽ നിന്ന് സമ്പത്ത് നേടണം. തന്റെ രചനയെ രക്ഷിക്കണം. ബാബയ്ക്കറിയാം മുഴുവൻ രചനയും ഈ സമയം പതിതമാണ്. എനിക്ക് തന്നെ എല്ലാവരെയും പാവനമാക്കി മാറ്റണം. ബാബയെ തന്നെയാണ് എല്ലാവരും പറയുന്നത് അല്ലയോ പതിത പാവനാ, ലിബറേറ്റർ വരൂ, അതിനാൽ ബാബക്ക് തന്നെയാണ് ദയ ഉണ്ടാകുന്നത്. ദയാഹൃദയനാണല്ലോ. അതിനാൽ ബാബ മനസ്സിലാക്കി തരുകയാണ് - കുട്ടികളെ ഏതൊരു കാര്യത്തിലും ഭയക്കരുത്. ഭയക്കുന്നതിലൂടെ ഇത്രയും ഉയർന്ന പദവി നേടാൻ സാധിക്കില്ല. മാതാക്കളുടെ മേൽ തന്നെയാണ് അത്യാചാരമുണ്ടാകുന്നത്. ഇതും അടയാളമാണ് - ദ്രൗപതിയെ വിവസ്ത്രയാക്കിയിരുന്നു. ബാബ 21 ജന്മത്തേയ്ക്ക് വിവസ്ത്രമാകുന്നതിൽ നിന്ന് രക്ഷിക്കുന്നു. ലോകത്തിലുള്ളവർ ഈ കാര്യങ്ങൾ അറിയുന്നില്ല. പതിത തമോപ്രധാന പഴയ സൃഷ്ടിയും ഉണ്ടാവുക തന്നെ വേണം. ഓരോ വസ്തുവും പുതിയതിൽ നിന്ന് തീർച്ചയായും പഴയതായി മാറണം. പഴയ വീടിനെ ഉപേക്ഷിക്കേണ്ടി വരുന്നു. പുതിയ ലോകം സത്യയുഗം, പഴയ ലോകം കലിയുഗം..... സദാ ഉണ്ടാവുക സാധ്യമല്ല. നിങ്ങൾ കുട്ടികൾക്കറിയാം - ഇത് സൃഷ്ടി ചക്രമാണ്. ദേവീ ദേവതകളുടെ രാജ്യത്തിന്റെ സ്ഥാപന വീണ്ടും നടന്നു കൊണ്ടിരിക്കുകയാണ്. ബാബയും പറയുന്നു വീണ്ടും നിങ്ങൾക്ക് ഗീതാജ്ഞാനം കേൾപ്പിക്കുകയാണ്. ഇവിടെ രാവണ രാജ്യത്തിൽ ദു:ഖമാണ്. രാമരാജ്യമെന്ന് എന്തിനെയാണ് പറയുന്നത്, ഇതും ആരും മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു ഞാൻ സ്വർഗ്ഗം അഥവാ രാമ രാജ്യത്തിന്റെ സ്ഥാപന ചെയ്യാൻ വന്നിരിക്കുകയാണ്. നിങ്ങൾ കുട്ടികൾ അനേക തവണ രാജ്യം നേടുകയും പിന്നീട് നഷ്ടപ്പെടുത്തുകയും ചെയ്തു. ഇത് എല്ലാവരുടെയും ബുദ്ധിയിലുണ്ട്. 21 ജന്മം നമ്മൾ സത്യയുഗത്തിൽ വസിക്കുന്നു, അതിനെ 21 തലമുറയെന്ന് പറയപ്പെടുന്നു. അർത്ഥം എപ്പോൾ വൃദ്ധാവസ്ഥ ഉണ്ടാകുന്നുവോ അപ്പോൾ ശരീരം ഉപേക്ഷിക്കുന്നു. അകാല മരണം ഒരിക്കലും ഉണ്ടാകുന്നില്ല. ഇപ്പോൾ നിങ്ങൾ ത്രികാല ദർശിയായി മാറിയിരിക്കുകയാണ്. നിങ്ങൾക്കറിയാം - ശിവബാബ ആരാണ്? ശിവന്റെ ക്ഷേത്രങ്ങളും ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട്. മൂർത്തിയെ വീട്ടിലും വെയ്ക്കാൻ കഴിയുമല്ലോ. പക്ഷെ ഡ്രാമയിൽ ഭക്തിമാർഗ്ഗവും അടങ്ങിയിരിക്കുന്നു. ബുദ്ധികൊണ്ട് കാര്യം നേടണം. കൃഷ്ണന്റെ അഥവാ ശിവന്റെ മൂർത്തി വീട്ടിലും വെയ്ക്കാൻ സാധിക്കുന്നു. വസ്തുവാണെങ്കിൽ ഒന്ന് തന്നെയാണ്. പിന്നെ ഇത്ര ദൂരെ-ദൂരെയ്ക്ക് എന്തിനാണ് പോകുന്നത്? അവരുടെയടുത്ത് പോകുന്നതിലൂടെ വിഷ്ണുപുരിയുടെ സമ്പത്ത് ലഭിക്കുമോ. ഇപ്പോൾ നിങ്ങൾക്കറിയാം ജന്മ-ജന്മാന്തരം നമ്മൾ ഭക്തി ചെയ്തു വന്നു. രാവണ രാജ്യത്തിന്റെയും തിളക്കം എത്രയാണ്. ഇതാണ് പിന്നീടുള്ള തിളക്കം. രാമരാജ്യമാണെങ്കിൽ സത്യയുഗത്തിലായിരുന്നു. അവിടെ ഈ വിമാനം എല്ലാം ഉണ്ടായിരുന്നു പിന്നീട് ഇതെല്ലാം അപ്രത്യക്ഷമായി. പിന്നീട് ഈ സമയം എല്ലാം പുറത്ത് വന്നു. ഇപ്പോൾ ഇതെല്ലാം പഠിച്ചു കൊണ്ടിരിക്കുകയാണ്, ആരാണോ പഠിക്കുന്നവർ അവർ സംസ്ക്കാരം എടുത്ത് പോകും. അവിടെ പോയി പിന്നീട് വിമാനം ഉണ്ടാക്കും. ഇത് ഭാവിയിൽ നിങ്ങൾക്ക് സുഖം തരുന്ന വസ്തുക്കളാണ്. ഈ ശാസ്ത്രം പിന്നീട് നിങ്ങൾക്ക് പ്രയോജനപ്പെടും. ഇപ്പോൾ ഈ സയൻസ് ദു:ഖത്തിന് വേണ്ടിയാണ് പിന്നീട് അവിടെ സുഖത്തിന് വേണ്ടിയായി മാറും. ഇപ്പോൾ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ബാബ പുതിയ ലോകത്തിന് വേണ്ടി സ്ഥാപന ചെയ്യുകയാണ് അതിനാൽ നിങ്ങൾ കുട്ടികൾക്ക് മഹാവീരനായി മാറണം. ലോകത്തിലുള്ള ആരും ഇതറിയുന്നില്ല ഭഗവാൻ വന്നു കഴിഞ്ഞു.

ബാബ പറയുന്നു ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും താമര പുഷ്പത്തിന് സമാനം പവിത്രമായിരിക്കൂ, ഇതിൽ ഭയക്കേണ്ട കാര്യമില്ല. നിന്ദ കിട്ടുമായിരിക്കാം. നിന്ദയാണെങ്കിൽ ബ്രഹ്മാബാബക്ക് ഒരുപാട് ലഭിച്ചിട്ടുണ്ട്. കൃഷ്ണനും ഗ്ലാനി അനുഭവിച്ചു - അങ്ങനെ കാണിച്ചിരിക്കുന്നു. ഇപ്പോൾ കൃഷ്ണനാണെങ്കിൽ ഗ്ലാനി അനുഭവിക്കാൻ സാധിക്കില്ല. ഗ്ലാനിയാണെങ്കിൽ കലിയുഗത്തിലാണ് അനുഭവിക്കുന്നത്. ഇപ്പോൾ നിങ്ങളുടെ രൂപം ഏതാണോ പിന്നീട് കല്പത്തിന് ശേഷം ഈ സമയത്ത് ഉണ്ടാകും. ഇടയ്ക്ക് ഒരിക്കലും ഉണ്ടാവില്ല. ജന്മങ്ങൾതോറും സ്വഭാവം മാറുന്നു, ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. 84 ജന്മങ്ങളിൽ ഏത് സ്വഭാവമുള്ളവരാണോ ജന്മമെടുത്തിട്ടുള്ളത് അതേ എടുക്കൂ. ഇപ്പോൾ നിങ്ങൾക്കറിയാം ഈ സ്വഭാവം മാറി അടുത്ത ജന്മത്തിൽ ഈ ലക്ഷ്മീ നാരായണന്റെ സ്വഭാവമാകും. നിങ്ങളുടെ ബുദ്ധിയുടെ പൂട്ടിപ്പോൾ തുറക്കപ്പെട്ടിരിക്കുന്നു. ഇത് പുതിയ കാര്യമാണ്. ബാബയും പുതിയത്, കാര്യങ്ങളും പുതിയത്. ഈ കാര്യങ്ങൾ ആരുടെ ബുദ്ധിയിലും പെട്ടെന്ന് വരുകയില്ല. ഭാഗ്യത്തിലുണ്ടാകുമ്പോൾ കുറച്ച് മനസ്സിലാക്കും. ബാക്കി മഹാവീരനെന്ന് അവരെയാണ് പറയുന്നത് ആരാണോ എത്ര തന്നെ കൊടുങ്കാറ്റ് വന്നാലും, ഇളകാത്തത്. ഇപ്പോൾ ആ അവസ്ഥ ഉണ്ടാവുകയില്ല. തീർച്ചയായും ഉണ്ടാകണം. മഹാവീരൻ ഒരു കൊടുങ്കാറ്റിലും പേടിക്കുകയില്ല. ആ അവസ്ഥ പിന്നീട് ഉണ്ടാകുന്നു അതുകൊണ്ട് പാടിയിട്ടുണ്ട് അതീന്ദ്രിയ സുഖം ഗോപ - ഗോപികമാരോട് ചോദിക്കൂ. ബാബ വന്നിരിക്കുകയാണ് നിങ്ങൾ കുട്ടികളെ സ്വർഗ്ഗത്തിലെ യോഗ്യരാക്കുന്നതിന്. കല്പം മുമ്പത്തെ പോലെ നരകത്തിന്റെ വിനാശം ഉണ്ടാകുക തന്നെ ചെയ്യുന്നു. സത്യയുഗത്തിൽ ഒരേയൊരു ധർമ്മമായിരിക്കും. ആഗ്രഹിക്കുന്നതും ഏകതയാണ്, ഒരു ധർമ്മമുണ്ടാകണം. ഇതും ആർക്കും അറിയുകയില്ല രാമ രാജ്യവും രാവണ രാജ്യവും വേറെ വേറെയാണെന്ന്. ഇപ്പോൾ ബാബയിൽ പൂർണ്ണമായ നിശ്ചയമുണ്ടെങ്കിൽ ശ്രീമതത്തിലൂടെ നടക്കണം. ഓരോരുത്തരുടെയും നാഡി നോക്കുന്നു. അതിനനുസരിച്ച് പിന്നീട് നിർദ്ദേശവും നൽകി വരുന്നു. ബാബയും കുട്ടികളോട് പറഞ്ഞിട്ടുണ്ട് - അഥവാ വിവാഹം കഴിക്കണമെങ്കിൽ പോയി ചെയ്യൂ. അനേകം മിത്ര-സംബന്ധികൾ ഇരിക്കുന്നുണ്ട്, അവരെ വിവാഹം കഴിപ്പിക്കും. പിന്നീട് ആരെങ്കിലുമൊക്കെ വരും. അതിനാൽ ഓരോരുത്തരുടെയും നാഡി നോക്കുന്നു. ചോദിക്കുന്നു ബാബാ ഈ അവസ്ഥയാണ്, ഞങ്ങൾ പവിത്രമായിരിക്കാൻ ആഗ്രഹിക്കുന്നു, ഞങ്ങളുടെ സംബന്ധികൾ ഞങ്ങളെ വീട്ടിൽ നിന്ന് പുറത്താക്കുന്നു, ഇപ്പോൾ എന്ത് ചെയ്യണം? ഇതും ചോദിക്കൂ, പവിത്രമായിരിക്കണോ, അഥവാ ഇരിക്കാൻ സാധിക്കുന്നില്ലെങ്കിൽ പോയി വിവാഹം ചെയ്യൂ. നന്നായി മനസ്സിലാക്കൂ ആരുടെയെങ്കിലും വിവാഹ നിശ്ചയം ഉണ്ടായി, സമ്മതിക്കണം, നഷ്ടമൊന്നുമില്ല. എപ്പോൾ താലി ബന്ധിക്കുന്നുവോ ആ സമയത്ത് പറയുന്നു ഇത് നിങ്ങളുടെ പതി ഗുരുവാണ്. ശരി നിങ്ങൾ അവരോട് എഴുതിക്കൂ. നിങ്ങൾ അംഗീകരിക്കുന്നുണ്ടോ ഞാൻ നിങ്ങളുടെ ഗുരുവും ഈശ്വരനുമാണ്, എഴുതൂ. ശരി ഇപ്പോൾ ഞാൻ ആജ്ഞ നൽകുന്നു പവിത്രമായിരിക്കണം. ധൈര്യം വേണമല്ലോ. ലക്ഷ്യം വളരെ വലുതാണ്. പ്രാപ്തി വളരെ ശക്തിശാലിയാണ്. കാമത്തിന്റെ അഗ്നി അപ്പോഴാണുണ്ടാവുന്നത് എപ്പോഴാണോ പ്രാപ്തിയുടെ അറിവില്ലാത്തത്. ബാബ പറയുന്നു ഇത്രയും വലിയ പ്രാപ്തി ഉണ്ടാകുന്നുവെങ്കിൽ ഈ ഒരു ജന്മം പവിത്രമായിരിക്കുന്നതെന്താ വലിയ കാര്യമാണോ. ഞാൻ നിങ്ങളുടെ പതി ഈശ്വരനാണ്. എന്റെ ആജ്ഞയുടെ മേൽ പവിത്രമായിരിക്കേണ്ടതുണ്ട്. ബാബ യുക്തികൾ പറഞ്ഞു തരുന്നു. ഭാരതത്തിൽ ഈ നിയമമുണ്ട് - സ്ത്രീയോട് പറയുന്നു നിങ്ങളുടെ പതി ഈശ്വരനാണ്. അവരുടെ ആജ്ഞയിൽ കഴിയണം. പതിയുടെ കാൽ തടവണം എന്തുകൊണ്ടെന്നാൽ മനസ്സിലാക്കുന്നുണ്ടല്ലോ, ലക്ഷ്മീ പോലും നാരായണന്റെ കാൽ തടവിയിരുന്നു. ഈ സംസ്ക്കാരം എവിടെ നിന്ന് വന്നു? ഭക്തി മാർഗ്ഗത്തിലെ ചിത്രങ്ങളിലൂടെ. സത്യയുഗത്തിലാണെങ്കിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടായിരിക്കില്ല. നാരായണൻ എപ്പോഴെങ്കിലും ക്ഷീണിക്കുന്നുണ്ടോ ലക്ഷ്മി കാല് തടവാനായിട്ട്. ക്ഷീണത്തിന്റെ കാര്യം തന്നെ ഉണ്ടായിരിക്കില്ല. ഇതാണെങ്കിൽ ദു:ഖത്തിന്റെ കാര്യമാണ്. അവിടെ ദുഖവും വേദനയും എവിടെ നിന്ന് വന്നു. അതിനാൽ ബാബ ഫോട്ടോയിൽ നിന്ന് ലക്ഷ്മിയുടെ ചിത്രം എടുത്തു മാറ്റി. ലഹരിയാണെങ്കിൽ വർദ്ധിക്കുന്നുണ്ടല്ലോ. കുട്ടിക്കാലം മുതൽക്കേ വൈരാഗ്യം ഉണ്ടായിരുന്നു അതുകൊണ്ട് ഒരുപാട് ഭക്തി ചെയ്തിരുന്നു. അതിനാൽ ബാബ അനേകം യുക്തികൾ പറഞ്ഞു തരുന്നു. നിങ്ങൾക്കറിയാം നമ്മൾ ഒരു ബാബയുടെ കുട്ടികളാണെങ്കിൽ പരസ്പരം സഹോദരീ സഹോദരനായി. അച്ഛനിൽ നിന്ന് സമ്പത്തെടുക്കുന്നു. ബാബയെ വിളിക്കുന്നത് തന്നെ പതിത ലോകത്തിലാണ്. അല്ലയോ പതിത പാവനാ എല്ലാ സീതമാരുടെയും രാമാ. ബാബയെ സത്യമാണെന്ന് പറയുന്നു, സത്യമായ ഖണ്ഡം സ്ഥാപിക്കുന്നയാൾ. ബാബയാണ് മുഴുവൻ സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിന്റെ സത്യമായ ജ്ഞാനം നിങ്ങൾക്ക് നൽകുന്നത്. നിങ്ങളുടെ ആത്മാവിപ്പോൾ ജ്ഞാന സാഗരമായി മാറികൊണ്ടിരിക്കുകയാണ്.

മധുരമായ കുട്ടികൾക്ക് ധൈര്യമുണ്ടായിരിക്കണം, നമുക്ക് ബാബയുടെ ശ്രീമതത്തിലൂടെ നടക്കണം. പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത രചനകളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. അതിനാൽ പുരുഷാർത്ഥം ചെയ്ത് പൂർണ്ണമായ സമ്പത്ത് നേടണം. അവകാശിയാകണം. നിങ്ങൾ ബാബയെ തന്റെ അവകാശിയാക്കുകയാണെങ്കിൽ ബാബ നിങ്ങൾക്ക് 21 ജന്മത്തേയ്ക്ക് സമ്പത്ത് നൽകും. ബാബ കുട്ടികളെ അവകാശിയാക്കുകയാണ്. കുട്ടികൾ പറയുന്നു ബാബ ഈ ശരീരം-മനസ്സ്-ധനം എല്ലാം അങ്ങയുടെതാണ്. അങ്ങ് അച്ഛനുമാണ് കുട്ടിയുമാണ്. പാടുന്നുമുണ്ട് അങ്ങ് തന്നെയാണ് മാതാവും പിതാവും....... ഒന്നിന്റെ മഹിമ എത്ര വലുതാണ്. ബാബയെ പറയുന്നുമുണ്ട് എല്ലാവരുടെയും ദു:ഖത്തെയകറ്റി, സുഖം നൽകുന്നവൻ. സത്യയുഗത്തിൽ 5 തത്വങ്ങളും സുഖം നൽകുന്നതാണ്. കലിയുഗത്തിൽ 5 തത്വങ്ങളും തമോപ്രധാനമായതുകാരണം ദു:ഖം നൽകുന്നു. അവിടെയാണെങ്കിൽ സുഖം തന്നെയാണ്. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. നിങ്ങൾക്കറിയാം ഇത് അതേ 5000 വർഷങ്ങൾക്ക് മുമ്പത്തേ യുദ്ധമാണ്. ഇപ്പോൾ സ്വർഗ്ഗത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ കുട്ടികൾക്ക് സദാ സന്തോഷത്തിലിരിക്കണം. ഭഗവാൻ നിങ്ങളെ ദത്തെടുത്തു കഴിഞ്ഞു പിന്നെ നിങ്ങൾ കുട്ടികളെ അലങ്കരിക്കുന്നുമുണ്ട്, പഠിപ്പിക്കുന്നുമുണ്ട്. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ ബാബക്ക് സമാനമായി മാറുന്നതിന്റെ ധൈര്യം വെക്കണം. ബാബയിൽ പൂർണ്ണമായ അവകാശിയാകണം.

2. ഏതൊരു കാര്യത്തിലും ഭയക്കരുത്. തീർച്ചയായും പവിത്രമായി മാറണം.

വരദാനം :-
പ്രശ്നങ്ങളെ ഉയരാനുള്ള കലയുടെ മാർഗമായി അനുഭവം ചെയ്ത് സദാ സന്തുഷ്ടമായിരിക്കുന്ന ശക്തിശാലിയായി ഭവിക്കട്ടെ

ആരാണോ ശക്തിശാലി ആത്മാക്കൾ അവർ സമസ്യകളെ ഇങ്ങനെ മറികടക്കുന്നു- നേർമാർഗത്തിലൂടെ എളുപ്പത്തിൽ കടക്കുന്നതു പോലെ. സമസ്യകൾ അവർക്ക് ഉയരാനുള്ള കലയുടെ മാർഗമായി മാറുന്നു. ഓരോ സമസ്യയും അറിഞ്ഞതും തിരിച്ചറിഞ്ഞതുമായി അനുഭവം ചെയ്യുന്നു.അവർ ഒരിക്കലും ആശ്ചര്യപ്പെടുന്നില്ല, എന്നാൽ സദാ സന്തുഷ്ടമായിരിക്കുന്നു. വായിലൂടെ ഒരിക്കലും കാരണം എന്ന വാക്ക് പുറപ്പെടില്ല, എന്നാൽ ആ സമയത്ത് കാരണത്തെ നിവാരണത്തിലേക്ക് മാറ്റിയെടുക്കുന്നു.

സ്ലോഗന് :-
സ്വ-സ്ഥിതിയിൽ സ്ഥിതി ചെയ്ത് സർവ പരിതസ്ഥിതികളെയും മറികടക്കുക തന്നെയാണ് ശ്രേഷ്ഠത

മാതേശ്വരിജിയുടെ മധുരമായ മഹാവാക്യങ്ങൾ

പരമാർത്ഥത്തിലൂടെ വ്യവഹാരം സ്വതവെ തെളിയും

ഭഗവാനുവാചയാണ് - നിങ്ങൾ എന്നിലൂടെ പരമമായ അർത്ഥം മനസ്സിലാക്കിയതിലൂടെ എന്റെ പരമമായ പദവിയെ പ്രാപ്തമാക്കും അർത്ഥം പരമാർത്ഥത്തെ അറിയുന്നതിലൂടെ വ്യവഹാരം തെളിയിക്കപ്പെടും. നോക്കൂ, ദേവതകൾക്കു മുന്നിൽ പ്രകൃതി പോലും പാദത്തിനു താഴെ ദാസിയായി കഴിയുന്നു , ഈ പഞ്ചതത്ത്വങ്ങളും സുഖ സ്വരൂപമായി മാറി മനസ്സിന് പ്രിയപ്പെട്ട സേവനം ചെയ്യും. ഈ സമയത്ത് നോക്കൂ മനസ്സിന് പ്രിയപ്പെട്ട സുഖം പ്രാപ്തമാകാത്തതു കൊണ്ട് മനുഷ്യർക്ക് ദു:ഖവും അശാന്തിയും പ്രാപ്തമാകുന്നുണ്ട്. സത്യയുത്തിൽ പ്രകൃതി ദാസിയായിരിക്കും. നോക്കൂ, ദേവതകളുടേയും ജഢചിത്രത്തിൽ ഇത്രയും വജ്രങ്ങളും രത്നങ്ങളും അലങ്കരിക്കുന്നുവെങ്കിൽ, അപ്പോൾ ചൈതന്യത്തിൽ പ്രത്യക്ഷപ്പെട്ടാൽ എത്ര വൈഭവങ്ങളാണുണ്ടാവുക, ഈ സമയത്ത് മനുഷ്യർ വിശന്നു മരിക്കുന്നുണ്ട് എന്നാൽ ജഢചിത്രങ്ങളിൽ കോടി കണക്കിന് രൂപയാണ് ചിലവഴിക്കുന്നത്. അപ്പോൾ എത്ര വ്യത്യാസമാണ് ഉള്ളത്, തീർച്ചയായും അവർ അങ്ങനെയുള്ള ശ്രേഷ്ഠ കർമ്മം ചെയ്തിട്ടുണ്ട് അതിനാലാണ് അവരുടെ ഓർമ്മചിഹ്നം നിർമ്മിച്ചിരിക്കുന്നത്. അവരുടെ എത്രയാണ് പൂജ നടക്കുന്നത്. അവർ നിർവ്വികാരി പ്രവൃത്തിയിലിരുന്ന് കമല പുഷ്പ സമാനമായ അവസ്ഥയിലായിരുന്നു, എന്നാൽ ഇപ്പോൾ നിർവ്വികാരി പ്രവൃത്തിക്കു പകരം വികാരി പ്രവൃത്തിയിലേക്കു വന്നിരിക്കുകയാണ്, ഈ കാരണത്താൽ എല്ലാവരും പരമാർത്ഥത്തെ മറന്ന് വ്യവഹാരത്തിലേക്ക് ശ്രദ്ധിക്കുകയാണ്, അതിനാലാണ് തലകീഴായ ഫലം ലഭിക്കുന്നത്. ഇപ്പോൾ സ്വയം പരമാത്മാവ് വന്ന് വികാരി പ്രവൃത്തിയിൽ നിന്നും മാറ്റി നിർവ്വികാരി പ്രവൃത്തിയിലിരിക്കാൻ പഠിപ്പിക്കുകയാണ്, ഇതിലൂടെ താങ്കളുടെ ജീവിതം സദാകാലത്തേക്ക് സുഖം നിറഞ്ഞതാകും അതിനാൽ ആദ്യം വേണ്ടത് പരമാർത്ഥമാണ് പിന്നെയാണ് വ്യവഹാരം. പരമാർത്ഥത്തിൽ കഴിയുന്നതിലൂടെ വ്യവഹാരം സ്വതവെ തെളിയിക്കപ്പെടും. ഓം ശാന്തി.

അവ്യക്തസൂചനകൾ- നിശ്ചയത്തിന്റെ അടിത്തറയെ ശക്തമാക്കി സദാ നിർഭയവും നിശ്ചിന്തരുമായിരിക്കൂ

ഡോക്ടർ രോഗിയെ ആദ്യം വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നതു പോലെ, അവർക്ക് വിശ്വാസമാകുന്നു- ഈ ഡോക്ടർ വളരെ നല്ലതാണ്, ഇവിടെ നിന്ന് ആശ്രയം കിട്ടും. അങ്ങനെ ഡോക്ടർ എത്ര തന്നെ വലിയ മരുന്ന് കൊടുത്താലും പക്ഷേ അഥവാ വിശ്വാസമില്ലെങ്കിൽ ആ മരുന്നിന് പ്രഭാവമുണ്ടാകില്ല. ഇങ്ങനെ ആത്മീയ വൈദ്യത്തിലും ഇങ്ങനെ ശക്തിശാലി സ്ഥിതിയുണ്ടാകണം, അങ്ങനെ എല്ലാവർക്കും വിശ്വാസമാകണം- ഇവിടെ എത്തിയാൽ അവശ്യം എന്തെങ്കിലും പ്രാപ്തമാകും.