മധുരമായ
കുട്ടികളെ-പാവനമാകാനുള്ള ഒരേയൊരു ഉപായമാണ്-ബാബയുടെ ഓർമ്മ, ഓർമ്മയുടെ പരിശ്രമം
മാത്രമാണ് അവസാന സമയത്ത് പ്രയോജനപ്പെടുന്നത്.
ചോദ്യം :-
സംഗമയുഗത്തിൽ ഏതൊരു തിലകം നൽകുകയാണെങ്കിൽ സ്വർഗ്ഗീയ രാജ്യപദവിയുടെ തിലകം ലഭിക്കും?
ഉത്തരം :-
സംഗമയുഗത്തിൽ
ഈയൊരു തിലകം നൽകൂ, നമ്മൾ ആത്മാക്കൾ ബിന്ദുവാണ്, നമ്മൾ ഈ ശരീരമല്ല. ഇത് മാത്രം
ഉള്ളിന്റെ ഉള്ളിൽ അയവിറക്കിക്കൊണ്ടിരിക്കൂ, നമ്മൾ ആത്മാക്കളാണ് നമുക്ക് ബാബയിൽ
നിന്നും സമ്പത്ത് നേടണം. ബാബയും ബിന്ദുവാണ്. നമ്മളും ബിന്ദുവാണ്. ഈ തിലകത്താൽ
സ്വർഗ്ഗീയ രാജ്യപദവിയുടെ തിലകം പ്രാപ്തമാകും. ബാബ പറയുന്നു, ഞാൻ ഗ്യാരന്റി
നൽകുന്നു നിങ്ങൾ എന്നെ ഓർമ്മിക്കുകയാണെങ്കിൽ അരകല്പത്തേക്ക് കരയുന്നതിൽ നിന്ന്
മുക്തമാകും.
ഓംശാന്തി.
ഈ ചിന്തയുണ്ടായിരിക്കണം, ആത്മാവായ എനിക്ക് ബാബയെ തീർച്ചയായും ഓർമ്മിക്കണം. അപ്പോൾ
മാത്രമെ പാവനമായി മാറാൻ സാധിക്കൂ. മുഴുവൻ പരിശ്രമവും ഇതിനു തന്നെയാണ്. ഈ
പരിശ്രമമാണ് കുട്ടികൾക്ക് സാധിക്കാത്തത്. മായ വളരെ ബുദ്ധിമുട്ടിപ്പിക്കുന്നു.
ഒരു ബാബയുടെ ഓർമ്മ തന്നെ ഇല്ലാതാക്കി മറ്റുള്ളവരുടെ ഓർമ്മ വരുത്തുന്നു. അച്ഛനെ
അഥവാ പ്രിയതമനെ ഓർമ്മിക്കുന്നില്ല. ഇങ്ങനെയൊരു പ്രിയതമനെ ചുരുങ്ങിയത് 8 മണിക്കൂർ
ഓർമ്മിക്കാനുള്ള സേവനം ചെയ്യണം. അർത്ഥം പ്രിയതമനായ ബാബയ്ക്ക് ഓർമ്മയിലൂടെ സഹായം
നൽകണം. അഥവാ കുട്ടികൾക്ക് ബാബയെ ഓർമ്മിക്കണം. ഇത് വളരെ പരിശ്രമമുള്ള കാര്യമാണ്.
ഗീതയിൽ മൻമനാഭവ എന്നുണ്ട്. ബാബയെ ഓർമ്മിച്ചു കൊണ്ടിരിക്കൂ. ഇരിക്കുമ്പോഴും
എഴുന്നേൽക്കുമ്പോഴും നടക്കുമ്പോഴും കറങ്ങുമ്പോഴും ഒരു ബാബയെ മാത്രം ഓർമ്മിച്ചു
കൊണ്ടിരിക്കൂ. മറ്റൊന്നുമില്ല. അവസാന സമയത്ത് ഈ ഓർമ്മ തന്നെയാണ് പ്രയോജനത്തിൽ
വരുക. സ്വയം അശരീരി ആത്മാവാണെന്ന് മനസ്സിലാക്കൂ, ഇപ്പോൾ നമുക്ക് തിരിച്ച് പോകണം.
ഇതിനു വേണ്ടി ഒരുപാട് പരിശ്രമിക്കണം. അതിരാവിലെ സ്നാനമെല്ലാം ചെയ്ത് പിന്നീട്
ഏകാന്തതയിൽ മുകളിൽ ടെറസിൽ അഥവാ ഹാളിൽ പോയിരിക്കൂ. എത്രത്തോളം ഏകാന്തതയുണ്ടോ
അത്രത്തോളം നല്ലത്. നമുക്ക് ബാബയെ ഓർമ്മിക്കണം എന്ന ചിന്ത
എപ്പോഴുമുണ്ടായിരിക്കണം. ബാബയിൽ നിന്നും പൂർണ്ണ സമ്പത്തെടുക്കണം. ഈ പരിശ്രമം ഓരോ
5000 വർഷത്തിനു ശേഷവും നിങ്ങൾക്ക് ചെയ്യണം. സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം,
കലിയുഗം ഇതിലൊന്നും നിങ്ങൾക്ക് പരിശ്രമിക്കേണ്ടതില്ല. ഈ സംഗമയുഗത്തിൽ തന്നെയാണ്
നിങ്ങളോട് ബാബ പറയുന്നത്-എന്നെ മാത്രം ഓർമ്മിക്കൂ. ഈ സമയത്താണ് ബാബയെ
ഓർമ്മിക്കേണ്ടത്. ബാബ വരുന്നത് സംഗമത്തിലാണ്. മറ്റൊരു സമയത്തും ബാബ വരുന്നില്ല.
നിങ്ങളും നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് അറിയുന്നു. ഒരുപാട് കുട്ടികൾ ബാബയെ
മറക്കുന്നു. അതിനാൽ വളരെയധികം ചതിയിൽ അകപ്പെടുന്നു. രാവണൻ വളരെയധികം ചതിക്കുന്നു.
രാവണൻ അരക്കല്പത്തെ ശത്രുവാണ്. അതുകൊണ്ടാണ് ബാബ പറയുന്നത്-ദിവസവും അതിരാവിലെ
എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യൂ. എത്ര സമയം നമ്മൾ ബാബയെ ഓർമ്മിച്ചു! എന്ന
ചാർട്ടും വെക്കൂ. എത്രത്തോളം കറ ഇളകിയിട്ടുണ്ട്! എല്ലാത്തിന്റെയും ആധാരം
ഓർമ്മയിലാണ്. കുട്ടികൾക്ക് തന്റെ സമ്പത്ത് പ്രാപ്തമാക്കുന്നതിനു വേണ്ടി
പൂർണ്ണമായും പ്രയത്നിക്കണം. നരനിൽ നിന്നും നാരായണനായി മാറണം. ഇതാണ് സത്യമായ
സത്യനാരായണന്റെ കഥ. ഭക്തർ പൗർണ്ണമി ദിവസം കഥ കേൾപ്പിക്കാറുണ്ട്. ഇപ്പോൾ
നിങ്ങൾക്ക് 16 കലാ സമ്പൂർണ്ണരായി മാറണമെന്ന് അറിയാം. സത്യമായ ബാബയെ
ഓർമ്മിക്കുന്നതിലൂടെയാണ് അങ്ങനെയാകുന്നത്. ശ്രീമതം നൽകുന്നത് ബാബയാണ്. ബാബ
പറയുന്നു-ഗൃഹസ്ഥത്തിൽ കഴിയൂ. എന്ത് ജോലി വേണമെങ്കിലും ചെയ്യൂ. ബാബയെ തീർച്ചയായും
ഓർമ്മിച്ച് പാവനമാകണം. അത്രമാത്രം. ഓർമ്മിക്കുന്നില്ല എങ്കിൽ രാവണൻ
ഇടയ്ക്കിടക്ക് ചതിച്ചു കൊണ്ടിരിക്കും. അതുകൊണ്ടാണ് ഓർമ്മിക്കാനുള്ള മുഖ്യമായ
കാര്യം മനസ്സിലാക്കി തരുന്നത്. ശിവബാബയെ ഓർമ്മിക്കണം. ദേഹസഹിതം ദേഹത്തിന്റെ
ഏതെല്ലാം സംബന്ധികളുണ്ടോ അവരെ മറന്ന് സ്വയം ആത്മാവാണെന്ന് നിശ്ചയിക്കൂ. ബാബ
വീണ്ടും വീണ്ടും മനസ്സിലാക്കി തരുന്നു, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ
ഓർമ്മിക്കണം. ഇല്ലായെന്നുണ്ടെങ്കിൽ അവസാനം പശ്ചാത്തപിക്കേണ്ടതായി വരും. ഒരുപാട്
ചതിക്കപ്പെടും. ഏതെങ്കിലും തരത്തിൽ വളരെ ശക്തമായ അടി ഏൽക്കുന്നതിലൂടെ മായ
തീർത്തും മുഖത്തെ കറുപ്പിക്കും. ബാബ വന്നിരിക്കുന്നത് സുന്ദരമായ മുഖമാക്കി
മാറ്റാനാണ്. ഈ സമയം എല്ലാവരും പരസ്പരം മുഖത്തെ കറുപ്പിക്കുന്നു(പതിതമാക്കുന്നു).
സുന്ദരമാക്കി മാറ്റുന്നത് ഒരു ബാബയാണ്. ബാബയുടെ ഓർമ്മയിലൂടെ നിങ്ങൾ സുന്ദരമായി
സ്വർഗ്ഗത്തിന്റെ അധികാരികളായി മാറും. ഇത് പതിതമായ ലോകമാണ്. ബാബ വരുന്നത് പതിതരെ
പാവനമാക്കി മാറ്റാനാണ്. ബാക്കി നിങ്ങളുടെ ജോലി കാര്യങ്ങളുമായി ബാബക്ക് ഒരു
ബന്ധവുമില്ല. ശരീരത്തിനു വേണ്ടി നിങ്ങൾക്ക് എന്ത് ചെയ്യണമോ ചെയ്തോളൂ. ബാബ
മന്മനാഭവ എന്നു മാത്രമാണ് പറയുന്നത്. നിങ്ങൾ പറയുന്നുമുണ്ട്-ഞങ്ങൾ എങ്ങനെയാണ്
പാവന ലോകത്തിന്റെ അധികാരിയായി മാറുക എന്നത്. ബാബ പറയുന്നു-എന്നെ മാത്രം
ഓർമ്മിക്കൂ. അത്രമാത്രം. പാവനമാകാൻ മറ്റൊരു വഴിയുമില്ല. എത്ര ദാന-പുണ്യ
കർമ്മങ്ങളെല്ലാം ചെയ്താലും എത്ര തന്നെ പരിശ്രമിച്ചിട്ടും കാര്യമില്ല.
അഗ്നിയിലൂടെ നടന്നു പോവുകയും വരുകയും ചെയ്താലൊന്നും പ്രയോജനമില്ല. വളരെ സഹജമായ
കാര്യമാണ്. ഇതിനെയാണ് സഹജമായ യോഗമെന്ന് പറയുന്നത്. സ്വയത്തോട് ചോദിക്കൂ-നമ്മൾ
നമ്മുടെ മധുരമായ ബാബയെ മുഴുവൻ ദിവസത്തിലും എത്രയാണ് ഓർമ്മിക്കുന്നത്! ഉറക്കത്തിൽ
ഒരു പാപവുമുണ്ടാകുന്നില്ല. അശരീരിയായി മാറുന്നു. പിന്നെ പകൽ സമയത്ത് ഒരുപാട്
പാപങ്ങളെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നു. പഴയ പാപവും ഒരുപാടുണ്ട്.
ഓർമ്മിക്കാനുള്ള പ്രയത്നമാണ് ചെയ്യേണ്ടത്. ഇവിടെ വരുമ്പോൾ ഓർമ്മിക്കാനുള്ള
പ്രയത്നം ചെയ്യണം. പുറമെയുള്ള ആവശ്യമില്ലാത്ത സങ്കല്പങ്ങളെ ഉപേക്ഷിക്കൂ.
ഇല്ലായെന്നുണ്ടെങ്കിൽ അന്തരീക്ഷം വളരെയധികം മോശമാകും. വീട്ടിലെ കാര്യങ്ങളും കൃഷി
സംബന്ധിച്ചുളള കാര്യങ്ങളും ഓർമ്മ വന്നു കൊണ്ടിരിക്കും. ചിലപ്പോൾ കുട്ടികളെ
ഓർമ്മ വരും. ചിലപ്പോൾ ഗുരുവിന്റെ ഓർമ്മ വരും. സങ്കല്പം നടന്നു
കൊണ്ടേയിരിക്കുകയാണെങ്കിൽ അത് വായുമണ്ഡലത്തെ മോശമാക്കുന്നു. പരിശ്രമിക്കാത്തവർ
വിഘ്നമുണ്ടാക്കിക്കൊണ്ടിരിക്കും. ഇതെല്ലാം വളരെ സൂക്ഷ്മമായ കാര്യമാണ്. നിങ്ങളും
ഇപ്പോഴാണ് അറിയുന്നത്. പിന്നീട് ഒരിക്കലും അറിയുന്നില്ല. ബാബ ഇപ്പോൾ തന്നെയാണ്
സമ്പത്ത് നൽകുന്നത്. പിന്നീട് പകുതി കല്പത്തേക്കു നിശ്ചിന്തമായിരിക്കുന്നു.
ലൗകീക അച്ഛന്റെ ചിന്തകളും പരിധിയില്ലാത്ത അച്ഛന്റെ ചിന്തകളും തമ്മിൽ എത്ര
വ്യത്യാസമുണ്ട്. ബാബ പറയുന്നു -ഭക്തിമാർഗ്ഗത്തിൽ എനിക്ക് എത്ര ചിന്തയാണ് ഉള്ളത്.
ഭക്തർ എന്നെ ഇടയ്ക്കിടക്ക് ഓർമ്മിച്ചു കൊണ്ടിരിക്കുന്നു. സത്യയുഗത്തിൽ ആരും
ഓർമ്മിക്കുന്നില്ല. ബാബ പറയുന്നു-നിങ്ങൾക്ക് ഒരുപാട് സുഖം നൽകുന്നതിനാൽ
നിങ്ങൾക്ക് എന്നെ സ്വർഗ്ഗത്തിൽ ഓർമ്മിക്കേണ്ട ആവശ്യമില്ല. ബാബയ്ക്കറിയാം എന്റെ
കുട്ടികൾ സുഖധാമത്തിലും ശാന്തിധാമത്തിലുമാണ് വസിക്കുന്നത്. മറ്റൊരു മനുഷ്യർക്കും
ഇതറിയില്ല. ഇങ്ങനെയൊരു അച്ഛനിൽ നിശ്ചയബുദ്ധികളാകുന്ന കാര്യത്തിലാണ് മായ
വിഘ്നമുണ്ടാക്കുന്നത്. ബാബ പറയുന്നു-നിങ്ങൾ എന്നെ ഓർമ്മിച്ചാൽ നിങ്ങളിൽ
അടങ്ങിയിട്ടുള്ള വെള്ളിയുടേയും ചെമ്പിന്റേയും തുരുമ്പിന്റേയും കറകൾ ഇല്ലാതാകും.
സ്വർണ്ണിമയുഗത്തിൽ നിന്ന് വെള്ളിയുഗത്തിലേക്ക് വരുന്നതിലൂടെയും 2 കല കുറയുന്നു.
ഈ കാര്യങ്ങൾ നിങ്ങൾ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. സത്യമായ
ബ്രാഹ്മണർക്ക് നല്ല രീതിയിൽ ബുദ്ധിയിൽ ഇരിക്കും. ഇല്ലെങ്കിൽ ഇരിക്കില്ല. ഓർമ്മ
നിലനിൽക്കില്ല. മുഴുവൻ ആധാരവും ബാബയെ ഓർമ്മിക്കുന്നതിലാണ്. വീണ്ടും വീണ്ടും
പറയുന്നു കുട്ടികളെ, ബാബയെ ഓർമ്മിക്കൂ. ബ്രഹ്മാബാബയും പറയുന്നു-ശിവബാബയെ
ഓർമ്മിക്കൂ. സ്വയം ശിവബാബയും പറയുന്നു, അച്ഛനായ എന്നെ ഓർമ്മിക്കൂ.
ആത്മാക്കളോടാണ് പറയുന്നത്-അല്ലയോ കുട്ടികളേ. നിരാകാരനായ പരമാത്മാവു പോലും
ആത്മാവിനോടാണ് പറയുന്നത്. മുഖ്യമായ കാര്യം തന്നെ ഇതാണ്. ആര് വന്നാലും അവരോട്
പറയൂ-അല്ലാഹുവിനെ ഓർമ്മിക്കൂ. മറ്റൊരു ചർച്ചയും പാടില്ല. ഇത്രമാത്രം പറയൂ-സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. ഇത് മാത്രം ഉള്ളിൽ
അയവിറക്കിക്കൊണ്ടിരിക്കണം. നമ്മൾ ആത്മാക്കളാണ്, ഇങ്ങനെയൊരു മഹിമയുണ്ട്,
തുളസീദാസ് ചന്ദനം ഉരച്ചു, തിലകം രഘുവീരൻ നൽകി.... (അതായത് ഞാൻ ആത്മാവാണ് എന്റെ
അച്ഛൻ ശിവബാബയാണ് ഈയൊരു സ്മൃതി തന്നെ ഉളളിൽ അയവിറക്കിക്കൊണ്ടിരിക്കണം. ഈ
നിരന്തര സ്മൃതിയുടെ ആധാരത്തിലാണ് സ്വർഗ്ഗീയ രാജ്യപദവിയുടെ തിലകം ലഭിക്കുക) ഇത്
സ്ഥൂല തിലകത്തിന്റെ കാര്യമല്ല, രാജ്യതിലകമാണ് ബാബ നൽകുന്നത്. നിങ്ങൾ
മനസ്സിലാക്കുന്നു, തിലകം വാസ്തവത്തിൽ ഈ സമയത്തെ ഓർമ്മ ചിഹ്നമാണ്. നിങ്ങൾ
ഓർമ്മിച്ചു കൊണ്ടേയിരിക്കുന്നു അർത്ഥം അവനവന് രാജ്യപദവിയുടെ തിലകം നൽകുന്നു.
നിങ്ങൾക്ക് രാജ്യപദവിയുടെ തിലകം ലഭിക്കും. ഇരട്ട കിരീടധാരിയായി മാറും.
രാജ്യപദവിയുടെ തിലകം ലഭിക്കും അർത്ഥം സ്വർഗ്ഗത്തിലെ മഹാരാജാവും മഹാറാണിയുമായി
മാറും. ബാബ എത്ര സഹജമായാണ് മനസ്സിലാക്കി തരുന്നത്. നമ്മൾ ആത്മാവാണ്, ശരീരമല്ല
എന്നെ മാത്രം ഓർമ്മിക്കൂ. നമുക്ക് ബാബയിൽ നിന്നും സമ്പത്ത് എടുക്കണം.
നിങ്ങൾക്കറിയാം നമ്മൾ ആത്മാക്കൾ ബിന്ദുവിന് സമാനമാണ്. ബാബയും ബിന്ദുവാണ്. ബാബ
ജ്ഞാനത്തിന്റെ സാഗരനും സുഖത്തിന്റെ സാഗരനുമാണ്. ബാബ നമുക്ക് വരദാനം നൽകുന്നു.
ബാബ ബ്രഹ്മാബാബയുടെ അടുത്താണ് ഇരിക്കുന്നത്. ഗുരു തന്റെ ശിഷ്യനെ
അടുത്തിരുത്തിയാണ് പഠിപ്പിക്കുക. ബാബയും അരികത്തിരിക്കുകയാണ്. കുട്ടികളോട്
പറയുന്നു-സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ ഓർമ്മിക്കൂ. സത്യയുഗത്തിലും
നിങ്ങൾ സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുന്നുണ്ട്. എന്നാൽ ബാബയെ അറിയുന്നില്ല.
നമ്മൾ ആത്മാക്കൾക്ക് ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കണം. ഡ്രാമയനുസരിച്ച്
നിങ്ങളുടെ പാർട്ടിങ്ങനെയാണ്. അതുകൊണ്ടാണ് നിങ്ങളുടെ ആയുസ്സ് സത്യയുഗത്തിൽ
ഉയർന്നതും, പവിത്രവുമായിരിക്കുന്നത്. സത്യയുഗത്തിൽ ആയുസ്സ് ഉയർന്നതായിരിക്കും.
കലിയുഗത്തിൽ കുറവായിരിക്കും. സത്യയുഗത്തിൽ യോഗികളും കലിയുഗത്തിൽ ഭോഗികളും.
യോഗികൾ പവിത്രമായിരിക്കും. സത്യയുഗത്തിൽ രാവണ രാജ്യം തന്നെയില്ല. ആയുസ്സ്
ഉയർന്നതായിരിക്കും. കലിയുഗത്തിൽ ആയുസ്സ് വളരെ ചെറുതായിരിക്കും. ഇതിനെ
കർമ്മഭോഗമെന്നാണ് പറയുന്നത്. സത്യയുഗത്തിൽ ദുർമരണങ്ങൾ ഒരിക്കലും ഉണ്ടാകുന്നില്ല.
അതിനാൽ ബാബ പറയുന്നു-ബാബയെ തിരിച്ചറിഞ്ഞു എങ്കിൽ ശ്രീമതത്തിലൂടെ മുന്നേറൂ. ഒരു
ബാബയെ ഓർമ്മിക്കൂ. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. നമുക്ക് ഇപ്പോൾ തിരികെ
പോകണം. ഈ ശരീരത്തെ ഉപേക്ഷിക്കണം. ഇനിയുള്ള സമയം സേവനത്തിൽ ഉപയോഗിക്കണം.
നിങ്ങൾ കുട്ടികൾ വളരെ ദരിദ്രരാണ്. അതിനാൽ ബാബയ്ക്ക് ദയ തോന്നുകയാണ്. നിങ്ങൾ
വൃദ്ധർക്കും, കൂനികൾക്കൊന്നും ഒരു ബുദ്ധിമുട്ടും നൽകുന്നില്ല. വൃദ്ധരെ
കൂനികളെന്നാണ് പറയുന്നത്. വൃദ്ധർക്ക് മനസ്സിലാക്കി കൊടുക്കാറുണ്ട്-ബാബയെ
ഓർമ്മിക്കൂ. നിങ്ങളോട് ആരെങ്കിലും എവിടേക്കാണ് പോകുന്നത്? എന്ന്
ചോദിക്കുകയാണെങ്കിൽ പറയൂ- ഗീത പാഠശാലയിലേക്കാണ് പോകുന്നത്. ഇവിടെ കൃഷ്ണന്റെ
ആത്മാവ് 84 ജന്മമെടുത്ത് ഇപ്പോൾ ശിവബാബയിൽ നിന്നും ജ്ഞാനം എടുത്തു
കൊണ്ടിരിക്കുകയാണ്.
കുട്ടികൾ പ്രദർശിനികളിലെല്ലാം എത്രയാണ് ചിലവഴിക്കുന്നത്. ഇന്നയാൾ വളരെ നല്ല
രീതിയിൽ പ്രഭാവിതരായി എന്ന് എഴുതാറുമുണ്ട്. എന്നാൽ ബാബ പറയുന്നു ആരും ഇങ്ങനെ
എഴുതാറില്ല-ഈ സമയം പരിധിയില്ലാത്ത ബാബ വന്ന് ഈ ബ്രഹ്മാവിന്റെ ശരീരത്തിലൂടെ
സ്വർഗ്ഗത്തിന്റെ സമ്പത്ത് നൽകുന്നു. ബാബയ്ക്ക് മനസ്സിലാകും, ഒരാൾക്കു പോലും
നിശ്ചയമുണ്ടായിട്ടില്ല. ഈ ജ്ഞാനം വളരെ നല്ലതാണെന്ന് പറഞ്ഞ് പ്രഭാവിതരാവുക
മാത്രമാണ് ചെയ്യുന്നത്. ഏണിപ്പടിയിൽ ശരിയായ രീതിയിലാണ് കാണിച്ചിട്ടുള്ളത്. എന്നാൽ
സ്വയം യോഗത്തിൽ ഇരുന്ന് തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി മാറുക, അത്
ചെയ്യുന്നില്ല. ഇത്ര മാത്രം പറയുന്നു- പരമാത്മാവിൽ നിന്ന് സമ്പത്ത്
പ്രാപ്തമാക്കുന്നതിനുളള ജ്ഞാനം വളരെ നല്ലതാണ്. എന്നാൽ സ്വയം സമ്പത്ത്
പ്രാപ്തമാക്കുന്നില്ല. ഒരു പുരുഷാർത്ഥവും ചെയ്യുന്നില്ല. ഒരുപാട് പ്രജകളുണ്ടാകും.
എന്നാൽ രാജാവായി മാറാൻ പരിശ്രമമുണ്ട്. ഓരോരുത്തരും അവനവന്റെ ഹൃദയത്തോട്
ചോദിക്കണം- ഏതു വരെ നമ്മൾ ബാബയുടെ ഓർമ്മയിലൂടെ ഹർഷിതമായിരിക്കുന്നുണ്ട്? നമ്മൾ
വീണ്ടും മുമ്പത്തെ പോലെ ദേവതയായി മാറുന്നു. ഇങ്ങനെയെല്ലാം സ്വയം അവനവനോടൊപ്പം
ഏകാന്തമായിരുന്ന് സംസാരിക്കൂ, ശ്രമിച്ചു നോക്കൂ. ബാബയെ ഓർമ്മിച്ചു കൊണ്ടിരിക്കൂ
എന്നാൽ ബാബ ഉറപ്പ് നൽകുകയാണ്-നിങ്ങൾ പകുതി കല്പത്തിലേക്ക് ഒരിക്കലും കരയില്ല.
ഇപ്പോൾ നിങ്ങൾ പറയുന്നു-ബാബയാണ് വന്ന് നമ്മളെ മായാ രാവണനു മേൽ വിജയം
പ്രാപ്തമാക്കി തരുന്നത്. ആര് എത്ര പ്രയത്നിച്ചാലും അവനവനു വേണ്ടിയാണ്
ചെയ്യുന്നത്. പിന്നീട് നിങ്ങൾ പുതിയ ലോകത്തിലേക്ക് പോകും. പഴയ ലോകത്തിലെ കണക്കും
കാര്യങ്ങളെല്ലാം ഇല്ലാതാക്കുകയും വേണം. കാരണം നിങ്ങൾക്ക് തമോപ്രധാനത്തിൽ നിന്നും
സതോപ്രധാനമായി മാറണം. പാവനമായി മാറാനുള്ള യുക്തിയും പറഞ്ഞു തരുന്നു. ഇത്
കണക്കെടുപ്പിന്റെ സമയമാണ്. എല്ലാവരുടേയും വിനാശമുണ്ടാകണം. പുതിയ ലോകത്തിന്റെ
സ്ഥാപനയുണ്ടാകണം. നിങ്ങൾക്കറിയാം നമ്മൾ ഈ മൃത്യു ലോകത്തിൽ നിന്നും ഈ ശരീരം
ഉപേക്ഷിച്ച് പിന്നീട് പുതിയ ലോകമാകുന്ന അമരലോകത്തിലേക്ക് പോകും. നമ്മൾ
പഠിക്കുന്നതു തന്നെ പുതിയ ലോകത്തിലേക്കു വേണ്ടിയാണ്. ഭാവിയിലേക്കു വേണ്ടി
പഠിപ്പിക്കുന്ന മറ്റൊരു പാഠശാലയുമുണ്ടാവില്ല. ശരിയാണ്, ഒരുപാട് ദാന-പുണ്യങ്ങൾ
ചെയ്യുന്നവർ രാജാവിന്റെ അടുത്ത് പോയി ജന്മമെടുക്കുന്നു. വായിൽ സ്വർണ്ണക്കരണ്ടി
എന്നാണ് പറയുന്നത്. അത് സത്യയുഗത്തിൽ നിങ്ങൾക്ക് ലഭിക്കുന്നു. കലിയുഗത്തിലെ
രാജാക്കൻമാരുടെ അടുത്ത് ജന്മമെടുക്കുന്നവർക്കും ലഭിക്കുന്നു. എന്നാലും ഇവിടെ
ഒരുപാട് പ്രാകാരത്തിലുള്ള ദുഃഖമാണ് ഉളളത്. നിങ്ങൾക്കാണെങ്കിൽ ഭാവി 21
ജന്മത്തേക്കു വേണ്ടി ഒരു ദുഃഖവുമുണ്ടാകില്ല. ഒരിക്കലും രോഗിയുമാവില്ല.
സ്വർഗ്ഗത്തിൽ വായിൽ സ്വർണ്ണക്കരണ്ടിയായിരിക്കും. ഇവിടെ അല്പകാലത്തേക്കുള്ള
രാജ്യപദവിയാണ്. നിങ്ങളുടേത് 21 ജന്മത്തേക്കുളളതാണ്. നല്ല രീതിയിൽ ബുദ്ധി
ഉപയോഗിക്കണം. പിന്നീട് മനസ്സിലാക്കി കൊടുക്കണം. ഭക്തിമാർഗ്ഗത്തിൽ ആരും
രാജാവാകില്ല എന്നൊന്നുമില്ല. കോളേജോ ആശുപത്രിയോ ആരെങ്കിലും ഉണ്ടാക്കുകയാണെങ്കിൽ
അവർക്ക് അതിന്റെ പ്രതിഫലം ലഭിക്കുന്നു. ഹോസ്പിറ്റൽ ഉണ്ടാക്കുകയാണെങ്കിൽ അടുത്ത
ജന്മത്തിൽ വളരെ നല്ല ആരോഗ്യമുണ്ടായിരിക്കും. ഇങ്ങനെ പറയാറുണ്ടല്ലോ-ഇവർക്ക്
മുഴുവൻ ആയുസ്സിലും ഒരു പനി പോലും വന്നിട്ടില്ല എന്ന്. വലിയ ആയുസ്സായിരിക്കും.
ഒരുപാട് ദാന-പുണ്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്, ഹോസ്പിറ്റൽ
ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ആയുസ്സും വർദ്ധിക്കുന്നു. ഇവിടെ നിങ്ങൾ യോഗത്തിലൂടെ
സദാ ആരോഗ്യമുള്ളവരും സമ്പന്നരുമായി മാറുന്നു. യോഗത്തിലൂടെ നിങ്ങൾക്ക് 21
ജന്മത്തേക്കുളള ചികിത്സയാണ് ലഭിക്കുന്നത്. ഇവിടെയാണെങ്കിൽ വളരെ വലിയ ഹോസ്പിറ്റലും
വളരെ വലിയ കോളേജുമുണ്ട്. ബാബ ഓരോ കാര്യവും നല്ല രീതിയിൽ മനസ്സിലാക്കി തരുന്നു.
ബാബ പറയുന്നു-ആർക്ക് എവിടെ ആനന്ദം തോന്നുന്നുവോ, എവിടെ പ്രിയമാണോ അവിടെ പോയി
പഠിക്കാൻ സാധിക്കും. നമ്മുടെ സെന്ററിലേക്ക് തന്നെ വരണം, എന്തുകൊണ്ടാണ് ഇവരുടെ
അടുത്തേക്ക് പോകുന്നതെന്ന് ആർക്കും പറയാൻ സാധിക്കില്ല. ആർക്ക് എവിടെ വേണോ
അവിടേക്ക് പോകാൻ സാധിക്കും. കാര്യം ഒന്നു തന്നെയാണ്. മുരളി പഠിച്ച്
കേൾപ്പിക്കുന്നുണ്ട്. മുരളി മധുബനിൽ നിന്നാണ് പോകുന്നത്. പിന്നെ ചിലരെല്ലാം
വിസ്തരിച്ച് നല്ല രീതിയിൽ മനസ്സിലാക്കി കൊടുക്കുന്നു. മറ്റു ചിലർ വെറുതെ
വായിച്ച് കേൾപ്പിക്കുന്നു. പ്രഭാഷണം ചെയ്യുന്നവർ നല്ല രീതിയിൽ രസിപ്പിച്ച്
പറഞ്ഞു കൊടുക്കുന്നു. എവിടെ പ്രഭാഷണമുണ്ടായാലും ആദ്യമാദ്യം പറയൂ-ശിവബാബ പറയുന്നു,
സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓർമ്മിക്കൂ എന്നാൽ നിങ്ങളുടെ
വികർമ്മങ്ങൾ വിനാശമാകും. പാവനമായി പാവന ലോകത്തിന്റെ അധികാരിയായി മാറും. എത്ര
സഹജമായാണ് മനസ്സിലാക്കി തരുന്നത്. ശരി.
വളരെക്കാലത്തെ വേർപാടിനു ശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
പുറമെയുള്ള വ്യർത്ഥമായ കാര്യങ്ങളെ ഉപേക്ഷിച്ച് ഏകാന്തമായിരുന്ന്
ഓർമ്മിക്കാനുള്ള പ്രയത്നം ചെയ്യണം.അതിരാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്ത്
തന്റെ ചാർട്ടും നോക്കണം.
2. ഭക്തിയിൽ എങ്ങനെയാണോ
ദാന-പുണ്യങ്ങൾക്ക് മഹത്വമുള്ളത്, അതേപോലെ ജ്ഞാനമാർഗ്ഗത്തിലും ഓർമ്മയ്ക്ക്
മഹത്വമുണ്ട്. ഓർമ്മയിലൂടെ ആത്മാവിനെ സദാ ആരോഗ്യമുള്ളതും സദാ സമ്പന്നവുമാക്കി
മാറ്റണം. അശരീരിയായി മാറാനുള്ള അഭ്യാസം ചെയ്യണം.
വരദാനം :-
കംബൈൻഡ്
സ്വരൂപത്തിന്റെ സേവനത്തിലൂടെ ആത്മാക്കളെ സമീപ സംബന്ധത്തിലേക്ക് കൊണ്ടുവരുന്ന
കംബൈൻഡ് രൂപധാരിയായി ഭവിക്കട്ടെ.
കേവലം ശബ്ദത്തിലൂടെ സേവനം
ചെയ്യുന്നതിലൂടെ പ്രജയായിപ്പോകുകയാണ് എന്നാൽ ശബ്ദത്തിനുപരി സ്ഥിതിയിൽ സ്ഥിതി
ചെയ്ത് പിന്നെ ശബ്ദത്തിലേക്ക് വരൂ. അവ്യക്തസ്ഥിതി, പിന്നെ ശബ്ദം -ഇങ്ങനെ കംബൈൻഡ്
രൂപത്തിന്റെ സേവനം അവകാശിയാക്കി മാറ്റും. ശബ്ദത്തിലൂടെ പ്രഭാവിതരായ ആത്മാക്കൾ
അനേക ശബ്ദങ്ങൾ കേൾക്കുന്നതിലൂടെ വന്നുംപോയുമിരിക്കുന്നു. എന്നാൽ കംബൈൻഡ്
രൂപധാരിയായി കംബൈൻഡ് രൂപത്തിന്റെ സേവനം ചെയ്യൂ എങ്കിൽ അവർക്കു മേൽ ഏതൊരു
രൂപത്തിന്റെയും പ്രഭാവം വീഴുകയില്ല.
സ്ലോഗന് :-
സാധനങ്ങളിൽ
പരിധിയില്ലാത്ത വൈരാഗ്യവൃത്തിയുടെ സാധന അപ്രത്യക്ഷമാക്കാതിരിക്കൂ
അവ്യക്തസൂചനകൾ- സദാ
ഹർഷിതമായിരിക്കുന്നതിന് തന്റെ സ്വഭാവത്തെ സരളമാക്കൂ, സഹനശീലരാകൂ
ആരാണോ സഹനശീലരായ കുട്ടികൾ
അവർ തന്റെ സഹനശീലതയുടെ ശക്തിയിലൂടെ എങ്ങനെയുള്ള കഠിനസംസ്കാരമുള്ളവരെയും ,
എങ്ങനെയുള്ള കഠിന കാര്യത്തെയും ശീതളമാക്കിത്തരുന്നു, അഥവാ സഹജമാക്കിത്തരുന്നു.
സഹനശീലതയുടെ ഗുണമുള്ളവർ ഗൗരവമുള്ളവരായിരിക്കും, ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലും.
അവർ ഒരിക്കലും പരിഭ്രമിക്കുകയില്ല. ആഴത്തിലേക്ക് പോയി സഫലത നേടും.