മധുരമായകുട്ടികളേ -
സദാഒരേയൊരുചിന്തയിലിരിക്കൂനമുക്ക്നല്ലരീതിയില്പഠി
ച്ച്സ്വയത്തിന്രാജ്യതിലകംനല്കണം, പഠിപ്പിലൂടെതന്നെയാണ്രാജ്യഭാഗ്യംലഭിക്കുന്നത്.
ചോദ്യം :-
കുട്ടികള്ക്ക് ഏതൊരു ഉന്മേഷത്തിലിരിക്കണം? നിരാശരാകരുത്, എന്തുകൊണ്ട്?
ഉത്തരം :-
സദാ ഈ
ഉന്മേഷമുണ്ടായിരിക്കണം നമുക്കീ ലക്ഷ്മീ നാരായണനെ പോലെയായി മാറണം, ഇതിന്റെ
പുരുഷാര്ത്ഥം ചെയ്യണം. ഒരിക്കലും നിരാശരാകരുത്. എന്തുകൊണ്ടെന്നാല് ഈ പഠിപ്പ്
വളരെ സഹജമാണ്, വീട്ടില് ഇരുന്നുകൊണ്ടും പഠിക്കാന് സാധിക്കും, ഇതിനൊരു ഫീസുമില്ല,
എന്നാല് തീര്ച്ചയായും ധൈര്യം വേണം.
ഗീതം :-
അങ്ങ്
തന്നെയാണ് മാതാവും പിതാവും അങ്ങ് തന്നെ സര്വ്വസ്വവും...
ഓംശാന്തി.
കുട്ടികള് തന്റെ അച്ഛന്റെ മഹിമ കേട്ടു. മഹിമ ഒരാളുടെ മാത്രമാണ്. വേറെ ഒരാളുടെയും
മഹിമ പാടാന് സാധിക്കില്ല. ബ്രഹ്മാ-വിഷ്ണു-ശങ്കരനു പോലും ഒരു മഹിമയുമില്ല.
ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യിപ്പിക്കുന്നു, ശങ്കരനിലൂടെ വിനാശം
ചെയ്യിപ്പിക്കുന്നു, വിഷ്ണുവിലൂടെ പാലന ചെയ്യിപ്പിക്കുന്നു. ലക്ഷ്മീ നാരായണനെ
ഇങ്ങനെ യോഗ്യതയുള്ളവരാക്കി മാറ്റുന്നതും ശിവബാബയാണ്, ബാബയുടെ തന്നെയാണ് മഹിമ,
ബാബയുടേതല്ലാതെ ആരുടെ മഹിമയാണ് പാടുക. ഇവരെ ഇങ്ങനെയാക്കി മാറ്റുന്ന ടീച്ചറില്ലാ
എന്നുണ്ടെങ്കില് ഇവരും ഇങ്ങനെയായി മാറില്ല. ശേഷം മഹിമയുള്ളത് രാജ്യം ഭരിക്കുന്ന
സൂര്യവംശീ കുലത്തിന്റെയാണ്. ബാബ സംഗമത്തില് വന്നില്ലാ എന്നുണ്ടെങ്കില് ഇവര്ക്ക്
രാജ്യഭാഗ്യം ലഭിക്കുകയില്ല. മറ്റാരുടെയും മഹിമയില്ല. വിദേശികള് മുതലായ ആരുടെയും
മഹിമ ചെയ്യേണ്ട ആവശ്യമില്ല. മഹിമയുള്ളത് കേവലം ഒരാള്ക്ക് മാത്രമാണ്,
മറ്റാര്ക്കുമില്ല. ഉയര്ന്നതിലും ഉയര്ന്നത് ശിവബാബ തന്നെയാണ്. ബാബയില് നിന്ന്
തന്നെയാണ് ഉയര്ന്ന പദവി ലഭിക്കുന്നത്. അപ്പോള് ബാബയെ നല്ല രീതിയില്
ഓര്മ്മിക്കണമല്ലോ. സ്വയത്തെ രാജാവാക്കി മാറ്റുന്നതിന് വേണ്ടി സ്വയം തന്നെ
പഠിക്കണം. ഏതുപോലെയാണോ വക്കീല് ഭാഗം പഠിക്കുന്നത്, അതില് സ്വയത്തെ പഠിപ്പിലൂടെ
വക്കീലാക്കി മാറ്റുന്നുണ്ടല്ലോ. നിങ്ങള് കുട്ടികള്ക്കറിയാം ശിവബാബ നമ്മേ
പഠിപ്പിക്കുകയാണ്. ആര് നല്ല രീതിയില് പഠിക്കുന്നുവോ, അവര് തന്നെ ഉയര്ന്ന പദവി
പ്രാപ്തമാക്കും. പഠിക്കാത്തവര്ക്ക് പദവി പ്രാപ്തമാക്കാന് സാധിക്കില്ല.
പഠിക്കുന്നതിന് വേണ്ടി ശ്രീമതം ലഭിക്കുന്നു. മുഖ്യമായ കാര്യം പാവനമായി
മാറുന്നതിന്റെയാണ്, അതിനു വേണ്ടിയാണ് ഈ പഠിപ്പ്. നിങ്ങള്ക്കറിയാം ഈ സമയം
എല്ലാവരും തമോപ്രധാനവും പതിതവുമാണ്. നല്ലതും മോശവുമായ മനുഷ്യര് ഉണ്ടാവുക തന്നെ
ചെയ്യും. പവിത്രമായി കഴിയുന്നവരെ നല്ലവരെന്ന് പറയുന്നു. നന്നായി പഠിച്ച് വലിയ
ആളായി മാറുകയാണെങ്കില് മഹിമയുമുണ്ടാകും എന്നാല് എല്ലാവരും പതിതരാണ്. പതിതര്
തന്നെയാണ് പതിതരുടെ മഹിമ ചെയ്യുന്നത്. സത്യയുഗത്തില് പാവനരാണ്. അവിടെ ആരും
ആരുടെയും മഹിമ ചെയ്യില്ല. ഇവിടെ പവിത്രമായ സന്യാസിമാരുമുണ്ട്, അപവിത്രരായ
ഗൃഹസ്ഥികളുമുണ്ട്, അപ്പോള് പവിത്രമായവരുടെ മഹിമ പാടാറുണ്ട്. അവിടെയാണെങ്കില്
രാജാവും റാണിയും ഏതുപോലെയാണോ അതേ പോലെ തന്നെയാണ് പ്രജകളും. വേറെ ഒരു
ധര്മ്മവുമില്ല, പവിത്രം അല്ലെങ്കില് അപവിത്രം എന്ന് പറയാന്. ഇവിടെയാണെങ്കില്
ചില ഗൃഹസ്ഥികളുടെ പോലും മഹിമ പാടികൊണ്ടിരിക്കുന്നുണ്ട്. അവരെ സംബന്ധിച്ച് അവര്
തന്നെയാണ് ഈശ്വരന്, അല്ലാഹു. എന്നാല് അല്ലാഹുവിനെയാണെങ്കില് പതിതപാവനന് മുക്തി
ദാതാവ്, വഴികാട്ടി എന്നാണ് പറയാറ്. അപ്പോള് പിന്നെങ്ങനെ എല്ലാവര്ക്കും
അങ്ങനെയാകാന് സാധിക്കും! ലോകത്തില് എത്ര ഘോരമായ അന്ധകാരമാണ്. ഇപ്പോള് നിങ്ങള്
കുട്ടികള് മനസ്സിലാക്കുന്നുണ്ടെങ്കില് കുട്ടികള്ക്ക് ഈ ചിന്തയുണ്ടായിരിക്കണം -
നമുക്ക് പഠിച്ച് സ്വയത്തെ രാജാവാക്കി മാറ്റണം ആര് നല്ല രീതിയില് പുരുഷാര്ത്ഥം
ചെയ്യുന്നുവോ അവര് മാത്രമേ രാജ്യതിലകം പ്രാപ്തമാക്കുകയുള്ളൂ. കുട്ടികള്ക്ക്
ഉന്മേഷത്തില് കഴിയണം - നമുക്കും ഈ ലക്ഷ്മീ നാരായണനെ പോലെയായി മാറണം. ഇതില്
സംശയിക്കേണ്ട കാര്യമില്ല. പുരുഷാര്ത്ഥം ചെയ്യണം. നിരാശരായി മാറരുത്. ഈ പഠിപ്പ്
അങ്ങനെയുള്ളതാണ്, കട്ടിലില് കിടന്നുകൊണ്ട് പോലും പഠിക്കാന് സാധിക്കും.
വിദേശത്തിരുന്നുകൊണ്ടും പഠിക്കാന് സാധിക്കും, വീട്ടിലിരുന്നും പഠിക്കാന്
സാധിക്കും. ഇത്രയും സഹജമായ പഠിപ്പാണ്. പരിശ്രമിച്ച് തന്റെ പാപങ്ങളെ ഇല്ലാതാക്കണം.
ഒപ്പം മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കണം. മറ്റ് ധര്മ്മത്തിലുള്ളവര്ക്ക്
പോലും നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ഏതൊരാള്ക്കും ഇത് പറഞ്ഞു
കൊടുക്കണം - നിങ്ങള് ആത്മാവാണ്, ആത്മാവിന്റെ സ്വധര്മ്മം ഒന്ന് തന്നെയാണ്, ഇതില്
ഒരു വ്യത്യാസവും ഉണ്ടാവുക സാദ്ധ്യമല്ല. ശരീരത്തിന് തന്നെയാണ് അനേക
ധര്മ്മങ്ങളുണ്ടാകുന്നത്. ആത്മാവ് ഒന്ന് തന്നെയാണ്. എല്ലാവരും ഒരച്ഛന്റെ തന്നെ
മക്കളാണ്. ആത്മാക്കളെ ബാബ ദത്തെടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് ബ്രഹ്മാമുഖ
വംശാവലിയെന്ന് മഹിമയുള്ളത്.
ആര്ക്ക് വേണമെങ്കിലും മനസ്സിലാക്കി കൊടുക്കാന് സാധിക്കും - ആത്മാവിന്റെ പിതാവ്
ആരാണ്? നിങ്ങള് പൂരിപ്പിച്ച് വാങ്ങുന്ന ഫോമുകളില് വലിയ അര്ത്ഥമുണ്ട്. ബാബ
തീര്ച്ചയായും ഉണ്ടല്ലോ, നിങ്ങള് ഓര്മ്മിക്കുകയും ചെയ്യുന്നു, ആത്മാവ് തന്റെ
അച്ഛനെ ഓര്മ്മിക്കുന്നു. ഇന്നത്തെക്കാലത്ത് ഭാരതത്തില് ആരെയും അച്ഛനെന്ന്
പറയുന്നു. മേയറേയും ഫാദറെന്ന് പറയുന്നു. എന്നാല് ആത്മാവിന്റെ അച്ഛനാരാണ്,
അതറിയില്ല. പാടുന്നുമുണ്ട് അങ്ങ് മാതാവും പിതാവുമാണ്, എന്നാല് അവര് ആരാണ്,
എങ്ങനെയാണ് ഒന്നും അറിയില്ല. ഭാരതത്തില് തന്നെയാണ് നിങ്ങള് മാതാവും പിതാവുമെന്ന്
വിളിക്കുന്നത്. ബാബ തന്നെയാണ് ഇവിടെ വന്ന് മുഖവംശാവലികളെ രചിക്കുന്നത്. ഭാരതത്തെ
തന്നെയാണ് മാതൃദേശം എന്ന് പറയാറ്. എന്തുകൊണ്ടെന്നാല് ഇവിടെ തന്നെയാണ് ശിവബാബ
മാതാവിന്റെയും പിതാവിന്റെയും രൂപത്തില് പാര്ട്ടഭിനയിക്കുന്നത്. ഇവിടെ തന്നെയാണ്
ഭഗവാനെ മാതാവിന്റെയും പിതാവിന്റെയും രൂപത്തില് ഓര്മ്മിക്കുന്നത്. വിദേശത്ത് വെറും
ഗോഡ് ഫാദര് എന്ന് വിളിക്കുന്നു, എന്നാല് മാതാവും വേണമല്ലോ, ആരിലൂടെയാണോ
കുട്ടികളെ ദത്തെടുക്കുന്നത്. പുരുഷനും സ്ത്രീയെ ദത്തെടുക്കുന്നുണ്ട് പിന്നീട്
അവരിലൂടെ കുട്ടികള് ജനിക്കുന്നു. രചനകളെ രചിക്കുകയാണ് ചെയ്യുന്നത്. ഇവിടെയും
ഇതില് പരംപിതാ പരമാത്മാവായ ബാബ പ്രവേശിച്ച് ദത്തെടുക്കുകയാണ്. കുട്ടികള്
ജനിക്കുന്നു. അതുകൊണ്ട് ഇവരെ മാതാവും പിതാവുമെന്ന് പറയുന്നു. അതാണ് ആത്മാക്കളുടെ
പിതാവ്. പിന്നീട് ഇവിടെ വന്ന് രചിക്കുന്നു. ഇവിടെ നിങ്ങള് കുട്ടികളായി മാറുന്നു.
അതിനാല് അമ്മയും അച്ഛനുമാണെന്ന് പറയുന്നു. അതാണ് മധുരമായ വീട്, എവിടെയാണോ എല്ലാ
ആത്മാക്കളും വസിക്കുന്നത്. അവിടെയും ബാബയ്ക്കല്ലാതെ മറ്റാര്ക്കും കൊണ്ടു പോകാന്
സാധിക്കില്ല. ആരെ കണ്ടുമുട്ടുകയാണെങ്കിലും പറയൂ നിങ്ങള് മധുരമായ വീട്ടിലേയ്ക്ക്
പോകാന് ആഗ്രഹിക്കുന്നുണ്ടോ? എങ്കില് തീര്ച്ചയായും പാവനമായി മാറണം. ഇപ്പോള്
നിങ്ങള് പതിതരാണ്. ഇത് കലിയുഗം തമോപ്രധാനമായ ലോകം തന്നെയാണ്. ഇപ്പോള്
നിങ്ങള്ക്ക് തിരിച്ച് വീട്ടിലേയ്ക്ക് പോകണം. കലിയുഗത്തിലെ ആത്മാക്കള്ക്ക്
തിരിച്ച് വീട്ടിലേയ്ക്ക് പോകാന് സാധിക്കില്ല. ആത്മാക്കള് മധുരമായ വീട്ടില്
പവിത്രമായി തന്നെയാണ് കഴിയുന്നത്. അതിനാല് ബാബയിപ്പോള് മനസ്സിലാക്കി തരുന്നു,
ബാബയുടെ ഓര്മ്മയിലൂടെ തന്നെയാണ് വികര്മ്മങ്ങള് വിനാശമാകുന്നത്. ഒരു ദേഹധാരിയേയും
ഓര്മ്മിക്കരുത്. ബാബയെ എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രത്തോളം പാവനമായി മാറും
പിന്നീട് നമ്പര്വൈസായി ഉയര്ന്ന പദവിയും പ്രാപ്തമാകും. ലക്ഷ്മീ നാരായണന്റെ
ചിത്രത്തില് ആര്ക്ക് വേണമെങ്കിലും മനസ്സിലാക്കി കൊടുക്കുക സഹജമാണ്. ഭാരതത്തില്
ഇവരുടെ രാജ്യമുണ്ടായിരുന്നു. ഇവരെല്ലാവരും രാജ്യം ഭരിച്ചപ്പോള് വിശ്വത്തില്
ശാന്തിയുണ്ടായിരുന്നു. വിശ്വത്തില് ശാന്തി ബാബയ്ക്ക് മാത്രമേ സ്ഥാപിക്കാന്
സാധിക്കുകയുള്ളൂ മറ്റാര്ക്കും ശക്തിയില്ല. ഇപ്പോള് ബാബ നമുക്ക് രാജയോഗം
പഠിപ്പിക്കുകയാണ്, പുതിയ ലോകത്തിലേയ്ക്ക് വേണ്ടി രാജാക്കന്മാരുടെയും രാജാവായി
എങ്ങനെ ആയി മാറാന് സാധിക്കും. അത് പറഞ്ഞു തരികയാണ്. ബാബ തന്നെയാണ് നോളേജ് ഫുള്.
എന്നാല് ബാബയില് ഏത് ജ്ഞാനമാണ് ഉള്ളത് ഇതാര്ക്കുമറിയില്ല. സൃഷ്ടിയുടെ ആദി മധ്യ
അന്ത്യത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ബാബ തന്നെയാണ് കേള്പ്പിക്കുന്നത്.
മനുഷ്യരാണെങ്കില് ചിലപ്പോള് പറയും സര്വ്വവ്യാപിയാണെന്ന് അഥവാ പറയും എല്ലാവരുടെയും
ഉള്ളറിയുന്നവനാണെന്ന്. പിന്നീട് സ്വയത്തെ ഭഗവാനെന്ന് പറയാന് സാധിക്കില്ല. ഈ
എല്ലാ കാര്യങ്ങളും ബാബയിരുന്ന് മനസ്സിലാക്കി തരുന്നു. നല്ല രീതിയില് ധാരണ ചെയ്ത്
ഹര്ഷിതമാകണം. ഈ ലക്ഷ്മീ നാരായണന്റെ ചിത്രം സദാ ഹര്ഷിതമുഖം ഉള്ളത് തന്നെയാണ്
ഉണ്ടാക്കുന്നത്. സ്ക്കൂളില് ഉയര്ന്ന ക്ലാസ്സില് പഠിക്കുന്നവര്ക്ക് എത്ര
സന്തോഷമുണ്ടായിരിക്കും മറ്റുള്ളവരും മനസ്സിലാക്കും ഇവരാണെങ്കില് വളരെ വലിയ
പരീക്ഷ പാസാകും. ഇതാണെങ്കില് വളരെ ഉയര്ന്ന പഠിപ്പാണ്. ഫീസും മുതലായവയുടെ
കാര്യമില്ല വെറും ധൈര്യത്തിന്റെ കാര്യമാണുള്ളത്. സ്വയത്തെ ആത്മാവാണെന്ന്
മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം, അതില് തന്നെയാണ് മായ വിഘ്നമിടുന്നത്. ബാബ
പറയുന്നു പവിത്രമായി മാറൂ. ബാബയോട് പ്രതിജ്ഞ ചെയ്ത് പിന്നീട് മുഖം
കറുപ്പിക്കുന്നു, വളരെ ഒന്നാന്തരം മായയാണ്, തോറ്റു പോകുന്നു. അതിനാല് പിന്നീട്
അവരുടെ പേര് പറയാറില്ല. ഇന്നയാള് തുടക്കം മുതലേ വളരെ നല്ല രീതിയിലാണ്
പോയ്ക്കൊണ്ടിരിക്കുന്നത്, മഹിമ പാടാറുണ്ട്. ബാബ പറയുന്നു സ്വയത്തിന് വേണ്ടി
സ്വയം തന്നെ പുരുഷാര്ത്ഥം ചെയ്ത് രാജധാനി പ്രാപ്തമാക്കണം. പഠിപ്പിലൂടെ ഉയര്ന്ന
പദവി പ്രാപ്തമാക്കണം. ഇത് തന്നെയാണ് രാജയോഗം. പ്രജായോഗമല്ല. എന്നാല്
പ്രജകളുമുണ്ടായിരിക്കുമല്ലോ. മുഖത്തിലൂടെയും സേവനത്തിലൂടെയും അറിയാന് സാധിക്കും
ഇവര്ക്ക് എന്തായി മാറാനുള്ള യോഗ്യതയാണുള്ളത്. വീട്ടില് വിദ്യാര്ത്ഥിയുടെ
പെരുമാറ്റ രീതിയിലൂടെ മനസ്സിലാക്കാന് സാധിക്കും, ഇവര് ഫസ്റ്റ് നമ്പറില്, ഇവര്
തേഡ് നമ്പറില് വരും, ഇവിടെയും അങ്ങനെയാണ്. അവസാനം പരീക്ഷ പൂര്ത്തിയാവുമ്പോള്
എല്ലാ സാക്ഷാതക്കാരവും ഉണ്ടാകും സാക്ഷാത്ക്കാരമുണ്ടാകാന് താമസമൊന്നുമില്ല.
പിന്നീട് ലജ്ജ തോന്നും, നമ്മള് തോറ്റു പോയി. തോറ്റവരെ ആരാണ് സ്നേഹിക്കുക?
മനുഷ്യര് സിനിമ കാണുന്നതില് സന്തോഷത്തിന്റെ അനുഭവം ചെയ്യുന്നു. എന്നാല് ബാബ
പറയുന്നു നമ്പര് വണ്ണായി മോശമാക്കി മാറ്റുന്നതാണ് സിനിമ. അതിന് പോകുന്നവര്
ഒരുപാട് പേര് തോറ്റ് താഴെ വീഴുന്നു. ചില സ്ത്രീകളും അങ്ങനെയാണ് അവര്ക്ക് സിനിമ
കാണാതെ ഉറക്കം വരില്ല. സിനിമ കാണുന്നവര് അപവിത്രമായി മാറാനുള്ള പുരുഷാര്ത്ഥം
തീര്ച്ചയായും ചെയ്യും. ഇവിടെ എന്തെല്ലാം സംഭവിക്കുന്നുണ്ടോ, ഏതിലാണോ മനുഷ്യര്
സന്തോഷമെന്ന് മനസ്സിലാക്കുന്നത് അതെല്ലാം ദുഃഖത്തിന് വേണ്ടിയാണ്. ഇതെല്ലാം
വിനാശീ സന്തോഷങ്ങളാണ്. അവിനാശിയായ സന്തോഷം, അവിനാശിയായ ബാബയില് നിന്ന് തന്നെയാണ്
ലഭിക്കുന്നത്. നിങ്ങള് മനസ്സിലാക്കുന്നു ബാബ നമ്മളെ ഈ ലക്ഷ്മീ നാരായണനെ
പോലെയാക്കി മാറ്റുന്നു. മുന്പെല്ലാം 21 ജന്മത്തേയ്ക്ക് വേണ്ടി എന്നാണ്
എഴുതിയിരുന്നത്, ഇപ്പോള് എഴുതുന്നു 50-60 ജന്മം എന്തുകൊണ്ടെന്നാല് ദ്വാപരത്തില്
പോലും ആദ്യമാണെങ്കില് വളരെ ധനവാനും സുഖിയുമായിട്ടല്ലേ കഴിഞ്ഞിരുന്നത്. പതിതമായി
മാറുന്നുണ്ടെങ്കില് പോലും ധനം ഒരുപാടുണ്ടായിരിക്കും. എപ്പോഴാണോ തീര്ത്തും
തമോപ്രധാനമായി മാറുന്നത് അപ്പോഴാണ് ദുഃഖം ആരംഭിക്കുനത്. ആദ്യം സുഖിയായാണ്
കഴിഞ്ഞിരുന്നത്. എപ്പോഴാണോ ഒരുപാട് ദുഃഖിയാകുന്നത് അപ്പോള് ബാബ വരുന്നു.
അജാമിളനെ പോലെയുള്ള മഹാപാപികളെ പോലും ഉദ്ധരിക്കുന്നു. ബാബ പറയുകയാണ് ഞാന്
എല്ലാവരെയും കൊണ്ടു പോകും മുക്തിധാമത്തിലേയ്ക്ക്. പിന്നീട് സത്യയുഗത്തിലെ
രാജ്യഭാഗ്യവും നിങ്ങള്ക്കാണ് നല്കുന്നത്. എല്ലാവരുടെയും മംഗളമുണ്ടാകുന്നുണ്ടല്ലോ.
എല്ലാവരെയും തന്റെ ലക്ഷ്യത്തിലേയ്ക്ക് എത്തിക്കുന്നു-ശാന്തിയിലേയ്ക്ക് അഥവാ
സുഖത്തിലേയ്ക്ക്. സത്യയുഗത്തില് എല്ലാവര്ക്കും സുഖമുണ്ടായിരിക്കും.
ശാന്തിധാമത്തിലും സുഖിയായാണ് കഴിയാറ്. പറയാറുണ്ട് വിശ്വത്തില് ശാന്തിയുണ്ടാകണം.
പറയൂ, എപ്പോഴാണോ ഈ ലക്ഷ്മീ നാരായണന്റെ രാജ്യമുണ്ടായിരുന്നത് അപ്പോള് വിശ്വത്തില്
ശാന്തിയുണ്ടായിരുന്നല്ലോ. ദുഃഖത്തിന്റെ കാര്യമുണ്ടായിരിക്കില്ല. ദുഃഖവുമില്ല
അശാന്തിയുമില്ല. ഇവിടെയാണെങ്കില് വീടുവീടാന്തരം അശാന്തിയാണ്. ഓരോ ദേശത്തിലും
അശാന്തിയാണ്. മുഴുവന് വിശ്വത്തിലും അശാന്തിയാണ്. എത്ര തുണ്ടുകളായി
മാറിയിരിക്കുകയാണ്. എത്രയാണ് ഭാഗിച്ചിരിക്കുന്നത്. 100 മൈല് കഴിഞ്ഞാല് ഭാഷ വേറെ.
ഇപ്പോള് പറയുന്നു ഭാരതത്തിന്റെ പ്രാചീന ഭാഷ സംസ്കൃതമാണെന്ന്. ഇപ്പോള് ആദിസനാതന
ധര്മ്മത്തിനെക്കുറിച്ച് ആര്ക്കും തന്നെ അറിയില്ല അങ്ങനെയെങ്കില് പിന്നീടെങ്ങനെ
പറയും ഇത് പ്രാചീന ഭാഷയാണെന്ന്. നിങ്ങള്ക്ക് പറയാന് സാധിക്കും ആദിസനാതന ദേവീ
ദേവതാ ധര്മ്മം എപ്പോഴായിരുന്നു? നിങ്ങളിലും നമ്പര്വൈസാണ്. ചിലരാണെങ്കില്
തുച്ഛബുദ്ധിയുള്ളവരും ഉണ്ട്. കാണാനും സാധിക്കും ഇവരൊരു കല്ലു ബുദ്ധിയാണെന്ന്.
അജ്ഞാന കാലത്തും പറയാറുണ്ടല്ലോ - അല്ലയോ ഭഗവാനേ, ഇവരുടെ ബുദ്ധിയുടെ പൂട്ട്
തുറക്കൂ. ബാബ നിങ്ങള് എല്ലാ കുട്ടികള്ക്കും ജ്ഞാനത്തിന്റെ പ്രകാശം നല്കുകയാണ്.
അതിലൂടെ പൂട്ട് തുറന്നുകൊണ്ടേയിരിക്കും. എന്നാലും ചിലരുടെ ബുദ്ധി
തുറക്കുന്നേയില്ല. പറയാറുണ്ട് ബാബാ അങ്ങ് ബുദ്ധിവാന്മാരുടെയും ബുദ്ധിവാനാണ്,
എന്റെ പതിയുടെ ബുദ്ധിയുടെ പൂട്ട് തുറക്കൂ. ബാബ പറയുകയാണ് ഞാന് അതിനല്ലല്ലോ
വന്നത്, ഓരോരുത്തരുടെ ബുദ്ധിയുടെയും പൂട്ട് ഇരുന്ന് തുറക്കാന്. അങ്ങനെയാണെങ്കില്
എല്ലാവരുടെ ബുദ്ധിയും തുറന്നേനെ, എല്ലാവരും മഹാരാജാവും മഹാറാണിയുമായി മാറിയേനെ.
ഞാനെങ്ങനെ എല്ലാവരുടെയും പൂട്ട് തുറക്കും. അവര്ക്ക് സത്യയുഗത്തില് വരേണ്ടതില്ല
എന്നുണ്ടെങ്കില് ഞാനെങ്ങനെ പൂട്ട് തുറക്കും! ഡ്രാമയനുസരിച്ച് സമയത്ത് മാത്രമേ
അവരുടെ ബുദ്ധി തുറക്കൂ. ഞാനെങ്ങനെയാണ് തുറക്കുക! ഡ്രാമയിലുമുണ്ടല്ലോ. എല്ലാവരും
ഫുള് പാസ്സാവില്ലല്ലോ. സ്ക്കൂളിലും നമ്പര്വൈസായിരിക്കും. ഇത് പഠിപ്പാണ്.
പ്രജയുമായി മാറണം. എല്ലാവരുടെയും പൂട്ട് തുറന്നാല് പിന്നെ പ്രജകളെവിടെന്ന് വരും.
ഇതാണെങ്കില് നിയയമില്ല. നിങ്ങള് കുട്ടികള്ക്ക് പുരുഷാര്ത്ഥം ചെയ്യണം.
ഓരോരുത്തരുടെയും പുരുഷാര്ത്ഥത്തിലൂടെ അറിയാന് സാധിക്കും, ആര് നല്ല രീതിയില്
പഠിക്കുന്നുണ്ടോ, അവരെ എല്ലായിടത്തേക്കും വിളിക്കാറുണ്ട്. ബാബയ്ക്കറിയാം ആരാര്
നല്ല രീതിയില് സേവനം ചെയ്യുന്നുണ്ട്. കുട്ടികള്ക്ക് നല്ല രീതിയില് പഠിക്കണം.
നല്ല രീതിയില് പഠിക്കുകയാണെങ്കില് വീട്ടിലേയ്ക്ക് കൊണ്ടു പോകാം, പിന്നീട്
സ്വര്ഗ്ഗത്തിലേയ്ക്ക് അയക്കും. ഇല്ലായെന്നുണ്ടെങ്കില് ശിക്ഷകള് വളരെ കടുത്തതാണ്.
പദവിയും ഭ്രഷ്ടമാകും. വിദ്യാര്ത്ഥിക്ക് ടീച്ചറിനെ പ്രസിദ്ധമാക്കണം. സ്വര്ണ്ണിമ
യുഗത്തില് പവിഴബുദ്ധിയായിരുന്നു. ഇപ്പോഴാണെങ്കില് ഇരുമ്പുയുഗമാണ്. അതിനാല് ഇവിടെ
സ്വര്ണ്ണിമ ലോകത്തിന്റെ ബുദ്ധി എങ്ങനെ ഉണ്ടാവാന് സാധിക്കും. വിശ്വത്തില്
ശാന്തിയുണ്ടായിരുന്നു എപ്പോഴാണോ ഒരു രാജ്യം, ഒരു ധര്മ്മം ഉണ്ടായിരുന്നത്.
പത്രത്തിലും നിങ്ങള്ക്കിടാന് സാധിക്കും, ഭാരതത്തില് എപ്പോഴാണോ ഇവരുടെ
രാജ്യമുണ്ടായിരുന്നത് അപ്പോള് വിശ്വത്തില് ശാന്തിയുണ്ടായിരുന്നു. അവസാനം
തീര്ച്ചയായും മനസ്സിലാക്കും. നിങ്ങള് കുട്ടികളുടെ പേര് പ്രശസ്തമാകണം. ആ
പഠിപ്പില് എത്ര പുസ്തകങ്ങളും മുതലായവയുമാണ് പഠിക്കുന്നത്. ഇവിടെയാണെങ്കില്
ഒന്നുമില്ല. ബാക്കി ഓര്മ്മയില് നല്ല നല്ല മഹാരഥിമാര് പോലും തോല്ക്കുന്നുണ്ട്.
ഓര്മ്മയുടെ ബലമില്ലായെന്നുണ്ടെങ്കില് ജ്ഞാനമാകുന്ന വാള് പ്രയോജനത്തില് വരില്ല.
ഒരുപാട് ഓര്മ്മിക്കുകയാണെങ്കില് ബലം വരും. ഒരുപക്ഷേ
ബന്ധനത്തിലിരിക്കുകയാണെങ്കില് പോലും ഓര്മ്മിച്ചുകൊണ്ടിക്കുകയാണെങ്കില് ഒരുപാട്
നേട്ടമുണ്ട്. ഒരിക്കലും ബാബയെ കണ്ടിട്ടില്ല, ഓര്മ്മയില് തന്നെ പ്രാണന്
ഉപേക്ഷിക്കുകയാണെങ്കില് പോലും വളരെ നല്ല പദവി പ്രാപ്തമാക്കാന് സാധിക്കും,
എന്തുകൊണ്ടെന്നാല് ഒരുപാട് ഓര്മ്മിക്കുന്നുണ്ട്. ബാബയുടെ ഓര്മ്മയില്
സ്നേഹത്തിന്റെ കണ്ണീര് ഒഴുക്കുന്നു, ആ കണ്ണുനീര് മുത്തായി മാറുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തനിക്ക്
വേണ്ടി സ്വയം തന്നെ പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി പ്രാപ്തമാക്കണം.
പഠിപ്പിലൂടെ സ്വയത്തിന് രാജ്യതിലകം നല്കണം. ജ്ഞാനത്തെ നല്ല രീതിയില് ധാരണ ചെയ്ത്
സദാ ഹര്ഷിതമായി കഴിയണം.
2) ജ്ഞാനമാകുന്ന വാളില്
ഓര്മ്മയുടെ ബലം നിറയ്ക്കണം. ഓര്മ്മയിലൂടെ തന്നെ ബന്ധനങ്ങളെ ഇല്ലാതാക്കണം.
ഒരിക്കലും മോശമായ സിനിമ കണ്ട് തന്റെ സങ്കല്പങ്ങളെ അപവിത്രമാക്കി മാറ്റരുത്.
വരദാനം :-
ലൗകികത്തെ
അലൗകികത്തിലേക്ക് പരിവര്ത്തനപ്പെടുത്തി സര്വ്വ ബലഹീനതകളില് നിന്നും
മുക്തരാകുന്ന മാസ്റ്റര് സര്വ്വ ശക്തിവാനായി ഭവിക്കട്ടെ.
ആരാണോ മാസ്റ്റര്
സര്വ്വശക്തിവാന് നോളേജ്ഫുള് ആത്മാക്കള് അവര് ഒരിക്കലും ഏതെങ്കിലും ബലഹീനതകള്ക്കോ
സമസ്യകള്ക്കോ വശപ്പെടില്ല, എന്തുകൊണ്ടെന്നാല് അവര് അമൃതവേള മുതല് എന്ത് തന്നെ
കാണുന്നുവോ, കേള്ക്കുന്നുവോ, ചിന്തിക്കുന്നുവോ അല്ലെങ്കില് കര്മ്മം ചെയ്യുന്നുവോ
അതിനെ ലൗകികത്തില് നിന്ന് അലൗകികത്തിലേക്ക് പരിവര്ത്തനം ചെയ്യുന്നു. ഏതൊരു
ലൗകിക വ്യവഹാരവും നിമിത്തമാത്രം ചെയ്തുകൊണ്ടും അലൗകിക കാര്യം സദാ
സ്മൃതിയിലിരിക്കണം എങ്കില് ഏത് പ്രകാരത്തിലുള്ള മായാവി വികാരങ്ങള്ക്ക്
വശപ്പെട്ട വ്യക്തികളുടെയും സമ്പര്ക്കത്തില് സ്വയം വശീഭൂതമാകില്ല. തമോഗുണീ
വൈബ്രേഷനില് പോലും സദാ കമലപുഷ്പസമാനം ഇരിക്കാം. ലൗകികത്തിലെ അഴുക്കുകളില്
ഇരുന്നുകൊണ്ടും അതില് നിന്ന് വേറിട്ടിരിക്കാം.
സ്ലോഗന് :-
സര്വ്വരെയും
സന്തുഷ്ടരാക്കൂ എങ്കില് പുരുഷാര്ത്ഥത്തില് സ്വതവേ ഹൈജമ്പിന്റെ അനുഭവം ചെയ്യാം.
അവ്യക്ത സൂചനകള്-
സങ്കല്പങ്ങളുടെ ശക്തി സംഭരിച്ച് ശ്രേഷ്ഠ സേവനത്തിന് നിമിത്തമാകൂ.
സങ്കല്പ്പശക്തി
സംഭരിക്കണമെങ്കില് ഏത് കാര്യം കണ്ടാലും കേട്ടാലും സെക്കന്റിനുള്ളില്
ഫുള്സ്റ്റോപ്പിടാനുള്ള അഭ്യാസം ചെയ്യൂ. അഥവാ സങ്കല്പ്പങ്ങളില് എന്തുകൊണ്ട്,
എന്ത് എന്ന ക്യു ഉണ്ടാക്കി, വ്യര്ത്ഥത്തിന്റെ രചന രചിച്ചു എങ്കില് അതിന്റെ
പാലനയും ചെയ്യേണ്ടി വരും. സങ്കല്പം , സമയം, ഊര്ജ്ജം അതില് ചെലവായിക്കൊണ്ടിരിക്കും.
അതിനാല് ഈ വ്യര്ത്ഥ രചനയുടെ ജനന നിയന്ത്രണം കൊണ്ടുവരൂ അപ്പോള് പരിധിയില്ലാത്ത
സേവനത്തിന് നിമിത്തമാകാന് സാധിക്കും.