മധുരമായകുട്ടികളേ - ഓരോചുവടിലുംഎന്താണോസംഭവിക്കു
ന്നത്അത്മംഗളകാരിയാണ്, ആരാണോബാബയുടെഓര്മ്മയി
ല്ഇരിക്കുന്നത്അവര്ക്കാണ്ഈഡ്രാ
മയില്ഏറ്റവുമധികംമംഗളമുണ്ടാകുന്നത്.
ചോദ്യം :-
ഡ്രാമയുടെ ഏതൊരു രഹസ്യത്തെ അറിയുന്ന കുട്ടികള്ക്കാണ് അപാരസന്തോഷത്തില് ഇരിക്കാന്
സാധിക്കുക?
ഉത്തരം :-
ആര്ക്കാണോ
ഡ്രാമയനുസരിച്ച് ഇപ്പോള് ഈ പഴയ ലോകത്തിന്റെ വിനാശം സംഭവിക്കണം, പ്രകൃതിക്ഷോഭം
ഉണ്ടാകണമെന്ന് അറിയുന്നത്. ഒപ്പം നമ്മുടെ രാജധാനിയുടെ സ്ഥാപന ഉണ്ടാവുക തന്നെ
വേണം, ഇതില് ആര്ക്കും ഒന്നും ചെയ്യാന് സാധിക്കില്ല. അവസ്ഥക്ക്
ഏറ്റക്കുറച്ചിലുകള് സംഭവിച്ചുകൊണ്ടിരിക്കും, ഇടക്ക് ഒരുപാട് ഉണര്വ്വ്, ഇടക്ക്
തണുത്ത മട്ടായിരിക്കും, ഇതില് ഒരിക്കലും സംശയിക്കരുത്. സര്വ്വ ആത്മാക്കള്ക്കും
അച്ഛനായ ഭഗവാന് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന സന്തോഷത്തിലിരിക്കണം.
ഗീതം :-
സഭയില് ജ്വലിച്ചുയര്ന്ന ദീപം....
ഓംശാന്തി.
മധുരമധുരമായ നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചുള്ള ചൈതന്യ ഈയാമ്പാറ്റകള്ക്ക് ബാബ
സ്നേഹസ്മരണകള് നല്കുകയാണ്. നിങ്ങള് എല്ലാവരും ചൈതന്യ ഈയാമ്പാറ്റകളാണ്. ബാബയെ
അണയാത്ത ദീപമെന്നും പറയുന്നു, എന്നാല് ആര്ക്കുമറിയില്ല,അണയാത്ത ദീപം വലുതല്ല ഒരു
ബിന്ദുവാണ്. ആത്മാവ് ബിന്ദുവാണെന്നുള്ളത് ആരുടെയും ബുദ്ധിയിലുണ്ടാകില്ല. നമ്മള്
ആത്മാക്കളിലാണ് മുഴുവന് പാര്ട്ടും ഉള്ളത്. മറ്റാരുടെ ബുദ്ധിയിലും
ആത്മാ-പരമാത്മാവിന്റെ ജ്ഞാനമില്ല. നിങ്ങള് കുട്ടികള്ക്ക് മാത്രമാണ് ബാബ വന്ന്
മനസ്സിലാക്കിത്തന്ന് ആത്മാവിന്റെ തിരിച്ചറിവ് നല്കിയത്. ആത്മാവ് എന്താണ്
പരമാത്മാവ് എന്താണ് എന്നുള്ളത് മുന്പ് അറിയുമായിരുന്നില്ല. അതുകൊണ്ട് ദേഹാഭിമാനം
കാരണം കുട്ടികളില് മോഹവുമുണ്ട്, വികാരവും ഒരുപാടുണ്ട്. ഭാരതം എത്ര
ഉയര്ന്നതായിരുന്നു. വികാരത്തിന്റെ പേര് പോലും ആ സമയത്ത് ഉണ്ടായിരുന്നില്ല.
അപ്പോള് നിര്വികാരീ ഭാരതമായിരുന്നു, ഇപ്പോള് വികാരീ ഭാരതമാണ്. എങ്ങനെയാണോ ബാബ
മനസ്സിലാക്കിത്തരുന്നത് അതുപോലെ മറ്റൊരു മനുഷ്യനും മനസ്സിലാക്കിത്തരുവാന്
സാധിക്കില്ല. ഇന്നേക്ക് 5000 വഷങ്ങള്ക്കു മുന്പ് നമ്മള് ഭാരതത്തെ
ശിവാലയമാക്കിയിരുന്നു. ഞാന് തന്നെയാണ് ശിവാലയം സ്ഥാപിച്ചിരുന്നത്. എങ്ങനെ? അതും
നിങ്ങള്ക്കിപ്പോള് മനസ്സിലായിക്കൊണ്ടിരിക്കുന്നു. നിങ്ങള്ക്കറിയാം ഓരോ ചുവടും
എന്തെല്ലാമാണോ സംഭവിക്കുന്നത് അത് മംഗളകാരിയാണ്. ആരാണോ നല്ല രീതിയില് ബാബയെ
ഓര്മ്മിച്ച് അവനവന്റെ മംഗളം ചെയ്തുകൊണ്ടിരിക്കുന്നത് അങ്ങനെയുള്ള കുട്ടികളുടെ
ഓരോ ദിവസവുമാണ് കൂടുതല് മംഗളകരം. ഈ യുഗം മംഗളകാരീ പുരുഷോത്തമനായി മാറാനുള്ള
യുഗമാണ്. ബാബക്ക് എത്ര മഹിമയാണ്. നിങ്ങള്ക്കറിയാം ഇപ്പോള് സത്യം സത്യമായ
ഭാഗവതമാണ് നടന്നുകൊണ്ടിരിക്കുന്നത്. ദ്വാപരയുഗത്തില് എപ്പോഴാണോ ഭക്തിമാര്ഗ്ഗം
ആരംഭിച്ചത് അപ്പോള് ആദ്യമാദ്യം നിങ്ങളും വജ്രങ്ങളുടെ ലിംഗമുണ്ടാക്കി പൂജ
ചെയ്യുന്നു. ഇപ്പോള് നിങ്ങള്ക്ക് സ്മൃതി ഉണര്ന്നു കഴിഞ്ഞു, നമ്മള് എപ്പോഴാണോ
പൂജാരിയായിരുന്നത് അപ്പോള് ക്ഷേത്രങ്ങള് പണിതിരുന്നു. വജ്രങ്ങളും മാണിക്യങ്ങളും
ഉപയോഗിച്ച് ക്ഷേത്രങ്ങള് ഉണ്ടാക്കിയിരുന്നു. ആ ചിത്രങ്ങളൊന്നും ഇപ്പോള്
ലഭിക്കില്ല. ഇവിടെയുള്ള മനുഷ്യര് വെള്ളിയുടെ വിഗ്രഹങ്ങള് ഉണ്ടാക്കിയാണ്
പൂജിക്കുന്നത്. അങ്ങനെയുള്ള പൂജാരികള്ക്ക് ഒരുപാട് അംഗീകാരമുണ്ട്. ശിവന്റെ പൂജയും
എല്ലാവരും ചെയ്യുന്നുണ്ട്. എന്നാല് അവ്യഭിചാരി പൂജയല്ല.
വിനാശം തീര്ച്ചയായും സംഭവിക്കണം എന്നുള്ളതും കുട്ടികള്ക്കറിയാം,
തയ്യാറെടുപ്പുകള് ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രകൃതി ക്ഷോഭവും ഡ്രാമയില്
അടങ്ങിയിട്ടുള്ളതാണ്. ആര് എത്ര തന്നെ പ്രയത്നിച്ചാലും നിങ്ങളുടെ രാജധാനിയുടെ
സ്ഥാപന ഉണ്ടാവുക തന്നെ വേണം. ഇതില് ആര്ക്കും ഒന്നും ചെയ്യാനുള്ള ശക്തിയില്ല.
ബാക്കി അവസ്ഥകള്ക്ക് ഏറ്റക്കുറച്ചിലുകള് ഉണ്ടായിരിക്കും. ഇത് വളരെ വലിയ
സമ്പാദ്യമാണ്. ഇടക്ക് നിങ്ങള് കുട്ടികള് വളരെ സന്തോഷത്തില് നല്ല ചിന്തനത്തില്
ഇരിക്കും, ഇടക്ക് അലസരാകും. മറ്റുള്ള യാത്രകളിലും ഏറ്റക്കുറച്ചിലുകള്
ഉണ്ടാകുന്നതു പോലെ ഇതിലും അങ്ങനെത്തന്നെയാണ്. ഇടക്ക് അതിരാവിലെ എഴുന്നേറ്റ്
ബാബയെ ഓര്മ്മിക്കുന്നതിലൂടെ വളരെ സന്തോഷം ഉണ്ടാകുന്നു ആഹാ ബാബ നമ്മെ
പഠിപ്പിച്ചുകൊണ്ടിരിക്കുന്നു, അത്ഭുതമാണ്! സര്വ്വാ ത്മാക്കള്ക്കും പിതാവായ
ഭഗവാന് നമ്മെ പഠിപ്പിക്കുന്നു. മറ്റുള്ളവര്കൃഷ്ണനെ ഭഗവാനെന്ന് മനസ്സിലാക്കി.
മുഴുവന് ലോകത്തിലും ഗീതക്ക് വളരെയധികം അംഗീകാരമുണ്ട്. കാരണം ഭഗവാനുവാചയല്ലേ.
പക്ഷെ ഭഗവാനെന്ന് ആരെയാണ് പറയുന്നതെന്ന് ആര്ക്കും അറിയില്ല. വലിയ ഉയര്ന്ന പദവി
ഉള്ളവരും വിദ്വാന്മാരും പണ്ഢിതന്മാരും ഗോഡ്ഫാദര് എന്നു പറഞ്ഞ്
ഓര്മ്മിക്കുന്നുണ്ട്. പക്ഷെ എപ്പോള് വന്ന് എന്ത് ചെയ്തു എല്ലാം മറന്നു. ബാബ
എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരുന്നു. ഡ്രാമയില് ഇതെല്ലാം അടങ്ങിയിട്ടുണ്ട്.
ഈ രാവണരാജ്യം വീണ്ടുമുണ്ടാകും അപ്പോള് വീണ്ടും ബാബക്ക് വരേണ്ടി വരുന്നു. രാവണന്
തന്നെയാണ് നിങ്ങളെ അജ്ഞാന അന്ധകാരത്തില് ഉറക്കുന്നത്. ജ്ഞാനം കേവലം
ജ്ഞാനസാഗരനായ ബാബക്കു മാത്രമേ നല്കാന് സാധിക്കൂ. ഇതിലൂടെയാണ് സദ്ഗതി
ഉണ്ടാകുന്നത്. ബാബക്കല്ലാതെ മറ്റാര്ക്കും സദ്ഗതി ചെയ്യാന് കഴിയില്ല.
സര്വ്വരുടെയും സദ്ഗതിദാതാവ് ഒരാളാണ്. ബാബ കേള്പ്പിച്ചുതന്ന ഗീതാജ്ഞാനം ഇപ്പോള്
നഷ്ടപ്പെട്ടിരിക്കുന്നു. ജ്ഞാനം പരമ്പരാഗതമായി ഉണ്ടാകുന്നില്ല. മറ്റുള്ള
ധര്മ്മത്തിലുള്ളവരുടെ ഖുറാന്, ബൈബിള് എന്നിവയുടെ നാശം സംഭവിക്കുന്നില്ല.
നിങ്ങള്ക്കിപ്പോള് ഞാന് നല്കുന്ന ജ്ഞാനത്തിന്റെ ശാസ്ത്രങ്ങളൊന്നും
ഉണ്ടാകുന്നില്ല. മറ്റുള്ള ധര്മ്മഗ്രന്ഥങ്ങളെപ്പോലെ അനാദിയും
പരമ്പരാഗതവുമായിരിക്കാന് ബാബ പറയുന്ന ജ്ഞാനത്തിന് ഇപ്പോള് മറ്റൊരു ശാസ്ത്രവും
ഉണ്ടാകുന്നില്ല. നിങ്ങളിപ്പോള് എഴുതുന്നുണ്ടെങ്കിലും അതെല്ലാം നശിക്കും. പ്രകൃതി
ക്ഷോഭത്തില് എല്ലാം ഭസ്മമാകും. ബാബ കല്പ്പം മുമ്പും നിങ്ങളോട് പറഞ്ഞിരുന്നു
ഇപ്പോഴും നിങ്ങളോട് പറയുകയാണ് - നിങ്ങള്ക്കു ലഭിക്കുന്ന ഈ ജ്ഞാനത്തിന്റെ
പ്രാപ്തിയാണ് സത്യയുഗത്തില് നേടുന്നത്. പിന്നീട് ഈ ജ്ഞാനത്തിന്റെ ആവശ്യമില്ല.
ബാക്കിയെല്ലാം ഭക്തിമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളാണ്. ബാബ നിങ്ങള്ക്ക് ഗീത വായിച്ച്
കേള്പ്പിച്ച് തരുന്നില്ല. ബാബ രാജയോഗത്തിന്റെ പഠിപ്പ് നല്കുന്നു അതിന്റെ
ശാസ്ത്രം പിന്നീട് ഭക്തിമാര്ഗ്ഗത്തില് ഉണ്ടാക്കുന്നു അതിനെയും തലകീഴാക്കി മാറ്റി.
മുഖ്യമായ കാര്യം തന്നെ ഇതാണ് ആരാണ് ഗീതാജ്ഞാനം നല്കിയത് അവരുടെ പേരിനെ മാത്രം
മാറ്റി. മറ്റാരുടെയും പേര് മാറിയിട്ടില്ല. ഗീത എല്ലാവരുടേയും മുഖ്യമായ
ധര്മ്മഗ്രന്ഥമാണ്. മുഖ്യമായും മൂന്ന് ധര്മ്മങ്ങളുണ്ട് ദേവതാധര്മ്മം
ഇസ്ലാംധര്മ്മം ബുദ്ധധര്മ്മം. ചിലര് പറയാറുണ്ട് ആദ്യം ബുദ്ധധര്മ്മം പിന്നീട്
ഇസ്ലാം ധര്മ്മം. അപ്പോള് പറയൂ, ഈ കാര്യങ്ങളുമായി ഗീതക്ക് യാതൊരു ബന്ധവുമില്ല.
നമ്മുടെ കര്ത്തവ്യമാണ് ബാബയില് നിന്നും സമ്പത്ത് നേടുക എന്നുള്ളത്. ബാബ എത്ര
നല്ല രീതിയിലാണ് മനസ്സിലാക്കിത്തരുന്നത് - ഇത് വളരെ വലിയ വൃക്ഷമാണ് ഇതില് നിന്നും
മുഖ്യമായും മൂന്ന് ശാഖകള് ഉണ്ടാകുന്നു. എത്ര നല്ല വിവേകത്തോടെ
ഉണ്ടാക്കിയിട്ടുള്ള വൃക്ഷമാണ്. നമ്മള് ഏത് ധര്മ്മത്തിലേതാണെന്നുളളത് ആര്ക്കും
പെട്ടെന്ന് മനസ്സിലാക്കാന് സാധിക്കും. നമ്മുടെ ധര്മ്മം ആരാണ് സ്ഥാപിച്ചത്?
ദയാനന്ദ്, അരവിന്ദഘോഷ്... എന്നിവരെല്ലാം ഇപ്പോള് വന്ന് പോയവരാണ്. അവരും യോഗങ്ങള്
പഠിപ്പിക്കുന്നവരാണ്. പക്ഷേ ഭക്തിമാര്ഗ്ഗത്തിലുളളതാണെന്നു മാത്രം. അതിലൊന്നും
ജ്ഞാനത്തിന്റെ പേരോ അടയാളമോ ഇല്ല. എത്ര വലിയ വലിയ ടൈറ്റിലുകളാണ് അവര്ക്ക്
ലഭിക്കുന്നത്. ഇതെല്ലാം തന്നെ ഡ്രാമയില് അടങ്ങിയിട്ടുളളതാണ്. ഇനി വീണ്ടും
അയ്യായിരം വര്ഷങ്ങള്ക്കു ശേഷവും സംഭവിക്കും. ആരംഭം മുതല്ക്ക് ഈ ചക്രം എങ്ങനെ
കറങ്ങി പിന്നെങ്ങനെ ആവര്ത്തിക്കുന്നു? ഇതിനെക്കുറിച്ചെല്ലാം നിങ്ങള്ക്കറിയാം.
ഇപ്പോഴത്തെ വര്ത്തമാന സമയം പിന്നീട് ഭൂതകാലമായി വീണ്ടും അത് ഭാവിയാകുന്നു. ഭൂതം-
ഭാവി -വര്ത്തമാനം. എന്താണോ കഴിഞ്ഞു പോയത് അത് വീണ്ടും ഭാവിയാകുന്നു. ഈ സമയം
നിങ്ങള്ക്ക് ജ്ഞാനം ലഭിക്കുന്നു. പിന്നീട് നിങ്ങള് രാജ്യപദവി നേടുന്നു. ഈ
ദേവതകളുടെ രാജ്യം ആദ്യം ഉണ്ടായിരുന്നില്ലേ. ആ സമയത്ത് മറ്റൊരു രാജ്യവും
ഉണ്ടായിരുന്നില്ല. ഇതും ഒരു കഥപോലെ നിങ്ങള് പറഞ്ഞു കൊടുക്കണം. വളരെ മനോഹരമായ ഒരു
കഥയായിത്തീരും. വളരെ പണ്ട് 5000 വര്ഷങ്ങള്ക്കു മുമ്പ് ഈ ഭാരതം സത്യയുഗമായിരുന്നു,
അപ്പോള് മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. കേവലം ദേവീ-ദേവതകളുടെ
രാജ്യമായിരുന്നു. അതിനെ സൂര്യവംശി രാജ്യം എന്നായിരുന്നു പറഞ്ഞിരുന്നത്.
ലക്ഷ്മീ-നാരായണന്റെ രാജ്യം 1250 വര്ഷങ്ങള് നടന്നു, പിന്നീട് അവര് രാജ്യഭരണം
തന്റെ സഹോദരങ്ങളായ ക്ഷത്രിയര്ക്ക് നല്കി, പിന്നീട് അവരുടെ രാജ്യഭരണമായിരുന്നു.
നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും, ബാബയാണ് വന്ന് നമ്മെ
പഠിപ്പിച്ച് ഈ പദവിക്ക് യോഗ്യരാക്കി മാറ്റിയത്. ആരാണോ നല്ല രീതിയില് പഠിച്ചത്
അവര് സൂര്യവംശികളായി. ആരാണോ തോറ്റു പോയത് അവരുടെ പേരാണ് ക്ഷത്രിയര്. ബാക്കി
യുദ്ധത്തിന്റെ കാര്യമൊന്നും ഇവിടെയില്ല. ബാബ പറയുന്നു, കുട്ടികളേ നിങ്ങള് എന്നെ
ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം നശിക്കുന്നു. നിങ്ങള്ക്ക്
വികര്മ്മങ്ങള്ക്കു മേല് വിജയം പ്രാപിക്കണം. ബാബ നല്കുന്ന ആജ്ഞയാണ് ആരാണോ
കാമത്തിനുമേല് വിജയം പ്രാപിക്കുന്നത് അവരാണ് ജഗദ്ജീത്തായി മാറുന്നത്. പിന്നീട്
അരക്കല്പത്തിനു ശേഷം വീണ്ടും വാമമാര്ഗ്ഗത്തിലേക്ക് അധപതിക്കുന്നു. അതിന്റെയും
ചിത്രങ്ങളുണ്ട്. മുഖം മാത്രം ദേവതകളുടേതാണ്. രാമരാജ്യവും രാവണരാജ്യവും
പകുതി-പകുതിയാണ്. അതിന്റെ കഥയുണ്ടാക്കണം. പിന്നീട് എന്തു സംഭവിച്ചു? ഇതിനെയാണ്
സത്യനാരായണന്റെ കഥയെന്നു പറയുന്നത്. സത്യം ഒരേയൊരു ബാബയാണ്. ബാബ ഈ സമയത്ത് വന്ന്
സൃഷ്ടിയുടെ ആദി- മദ്ധ്യ- അന്ത്യത്തിന്റെ ജ്ഞാനമാണ് നല്കുന്നത്, ഇത് മറ്റാര്ക്കും
നല്കുവാന് സാധിക്കില്ല. മറ്റുളള മനുഷ്യര്ക്ക് ബാബയെത്തന്നെ അറിയില്ല.
ഡ്രാമയിലുളള അഭിനേതാക്കള്ക്ക്, അതിന്റെ രചയിതാവിനെക്കുറിച്ചും
സംവിധായകനെക്കുറിച്ചും അറിയുന്നില്ലെങ്കില് പിന്നെ ആര്ക്കറിയാനാണ്! ഇപ്പോള്
നിങ്ങള്ക്ക് ബാബ മനസ്സിലാക്കിത്തന്നു, ഡ്രാമയനുസരിച്ച് എല്ലാം വീണ്ടും
ഇങ്ങനെത്തന്നെ സംഭവിക്കുന്നു. ബാബ വന്ന് നിങ്ങള് കുട്ടികളെ വീണ്ടും
പഠിപ്പിക്കുന്നു. ഇവിടെ മറ്റൊരാള്ക്കും വരാന് സാധിക്കില്ല. ബാബ പറയുന്നു. ഞാന്
വന്ന് കുട്ടികളെയാണ് പഠിപ്പിക്കുന്നത്. പുതിയവരെ ഇവിടെയിരുത്താന് സാധിക്കില്ല.
ഇന്ദ്രപ്രസ്ഥത്തിന്റെ കഥയുണ്ടല്ലോ. ഇന്ദ്രനീലം, പുഷ്യരാഗം... നിങ്ങളിലും ചിലര്
വജ്രത്തെപ്പോലുളള രത്നങ്ങളാണ്. നോക്കൂ, രമേശ്ജി പ്രദര്ശിനിയെക്കുറിച്ച് ചില
കാര്യങ്ങള് പറഞ്ഞപ്പോള് എല്ലാവരുടെയും വിചാരസാഗരമഥനം അതിനെക്കുറിച്ചുണ്ടായി.
അപ്പോള് വജ്രസമാനമുളള ജോലി ചെയ്തില്ലേ. ചിലര് പുഷ്യരാഗം ചിലര് മറ്റുപലത്...
ചിലര് യാതൊന്നും തന്നെ അറിയാത്തവരുമുണ്ട്. രാജധാനി സ്ഥാപിക്കുകയാണെന്നുളളത്
അറിയാമല്ലോ. അതില് രാജാ-റാണി തുടങ്ങി എല്ലാവരും വേണമല്ലോ. നിങ്ങള്ക്കറിയാം
നമ്മള് ബ്രാഹ്മണര് ശ്രീമതമനുസരിച്ച് പഠിച്ച് വിശ്വത്തിന്റെ
അധികാരിയായിത്തീരുന്നു. എത്ര സന്തോഷമുണ്ടായിരിക്കണം. ഈ മൃത്യുലോകം തന്നെ
അവസാനിക്കാന് പോവുകയാണ്. ബ്രഹ്മാബാബ ഇപ്പോഴും മനസ്സിലാക്കുന്നുണ്ട്, ഇപ്പോള്
ഞാന് പോയി ഒരു കുട്ടിയായി മാറും. കുട്ടിക്കാലത്തെ കാര്യങ്ങളെല്ലാം തന്നെ ഇപ്പോഴേ
മുന്നില് വന്നുകൊണ്ടിരിക്കുന്നു, പെരുമാറ്റത്തിലും പരിവര്ത്തനം സംഭവിക്കുന്നു.
ഇതുപോലെ എപ്പോഴാണോ അവിടെയും(സത്യയുഗത്തില്) വാനപ്രസ്ഥ അവസ്ഥയിലേക്കു വരുന്നത്
അപ്പോള് ഞാന് ഈ ശരീരം ഉപേക്ഷിച്ച് ശൈശവ അവസ്ഥയിലേക്ക് പോകുമെന്ന് മനസ്സിലാക്കും.
കുട്ടിക്കാലത്തെ അവസ്ഥ സതോപ്രധാന അവസ്ഥയാണ്. ലക്ഷ്മി-നാരായണന് യുവാവസ്ഥയാണ്.
വിവാഹം കഴിഞ്ഞവരെ ഒരിക്കലും ബാലക അവസ്ഥയിലുളളവരെന്നു പറയില്ല. യുവാവസ്ഥയുളളവരെ
രജോ എന്നും വൃദ്ധ അവസ്ഥയുളളവരെ തമോ എന്നും പറയുന്നു. അതുകൊണ്ടാണ് കൃഷ്ണനോട്
കൂടുതല് സ്നേഹം. കൃഷ്ണന് തന്നെയാണ് നാരായണനാകുന്നത്, എന്നാല് മനുഷ്യര്ക്ക് ഈ
കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ല. കൃഷ്ണനെ ദ്വാപരയുഗത്തിലും ലക്ഷ്മീ-നാരായണനെ
സത്യയുഗത്തിലേക്കും കൊണ്ടുവന്നു. ഇപ്പോള് നിങ്ങള് ദേവതയാകാനുളള പുരുഷാര്ത്ഥം
ചെയ്തുകൊണ്ടിരിക്കുകയാണ്.
ബാബ പറയുന്നു കുമാരിമാര് മുന്നിലേക്കിറങ്ങണം. കന്യാകുമാരി, അധര്കുമാരി, ദില്വാഡാ....
എന്നീ ക്ഷേത്രങ്ങളെല്ലാം നിങ്ങളുടെ കൃത്യമായ ഓര്മ്മചിഹ്നങ്ങളാണ്. അത് ജഢമാണ്
നിങ്ങള് ചൈതന്യമാണ്. നിങ്ങള് ഇവിടെ ചൈതന്യത്തില് ഇരുന്ന് ഭാരതത്തെ
സ്വര്ഗ്ഗമാക്കിക്കൊണ്ടിരിക്കുകയാണ്. സ്വര്ഗ്ഗം ഇവിടെത്തന്നെയല്ലേ ഉണ്ടാവുക.
മൂലവതനം സൂക്ഷ്മവതനം എവിടെയാണ് ഇതിനെക്കുറിച്ചെല്ലാം നിങ്ങള്ക്കറിയാം. മുഴുവന്
ഡ്രാമയെക്കുറിച്ചും നിങ്ങള് അറിയുന്നു. എന്താണോ കഴിഞ്ഞുപോയത് അത് പിന്നീട്
ഭാവിയാകുന്നു അതുതന്നെ വീണ്ടും ഭൂതകാലമാകുന്നു. നിങ്ങളെ ആരാണ് പഠിപ്പിക്കുന്നത്
എന്നു മനസ്സിലാക്കണം, നമ്മെ ഭഗവാനാണ് പഠിപ്പിക്കുന്നത്. സന്തോഷത്തില് മതിമറക്കണം.
ബാബയുടെ ഓര്മ്മയിലൂടെ എല്ലാ ചതിവുകളും ഇല്ലാതാകും. ബാബ നമ്മുടെ അച്ഛനുമാണ്,
നമ്മെ പഠിപ്പിക്കുന്നുമുണ്ട് കൂടെ കൊണ്ടുപോവുകയും ചെയ്യും. സ്വയം ആത്മാവെന്ന്
മനസിലാക്കി പരമാത്മാവാകുന്ന അച്ഛനോട് ഇങ്ങിനെയുള്ള കാര്യങ്ങള് സംസാരിക്കണം. ബാബാ
ഞങ്ങളിപ്പോള് എല്ലാം അറിഞ്ഞുകഴിഞ്ഞു, ബ്രഹ്മാവിനെക്കുറിച്ചും
വിഷ്ണുവിനെക്കുറിച്ചും അറിഞ്ഞു കഴിഞ്ഞു. വിഷ്ണുവിന്റെ നാഭിയിലൂടെ ബ്രഹ്മാവിനെ
കാണിക്കുന്നുണ്ട് വിഷ്ണുവിനെ ക്ഷീരസാഗരത്തിലും കാണിക്കുന്നുണ്ട് ബ്രഹ്മാവിനെ
സൂക്ഷ്മവതനത്തിലും കാണിക്കുന്നുണ്ട്. വാസ്തവത്തില് രണ്ടുപേരും
ഇവിടെത്തന്നെയുള്ളവരാണ്. വിഷ്ണു രാജ്യം ഭരിക്കുന്ന ആളാണ്. അഥവാ വിഷ്ണുവില്
നിന്നും ബ്രഹ്മാവ് ഉണ്ടായിയെങ്കില് ബ്രഹ്മാവും രാജ്യം ഭരിക്കണമല്ലോ.
വിഷ്ണുവിന്റെ നാഭിയിലൂടെ വരികയാണെങ്കില് വിഷ്ണുവിന്റെ കുട്ടിയെപ്പോലെയായി. ഈ
കാര്യങ്ങളെല്ലാം ബാബ മനസ്സിലാക്കിത്തരുന്നു. ബ്രഹ്മാവ് തന്നെയാണ് 84 ജന്മം
പൂര്ത്തിയാക്കി ഇപ്പോള് വിഷ്ണുപുരിയുടെ അധികാരിയാവുന്നത്. ഈ കാര്യങ്ങള് ആരും
പൂര്ണ്ണമായും മനസ്സിലാക്കാത്തതുകൊണ്ടാണ് സന്തോഷത്തിന്റെ രസം ഉയരാത്തത്.
ഗോപ-ഗോപികമാര് നിങ്ങളാണ്. സത്യയുഗത്തില് ഉണ്ടാകില്ല. അവിടെ രാജകുമാരീ-കുമാരനാണ്.
ഗോപ-ഗോപികമാരുടെ ഗോപീവല്ലഭനല്ലേ. പ്രജാപിതാ ബ്രഹ്മാവ് സര്വ്വരുടെയും പിതാവാണ്
പിന്നീട് നമ്മള് എല്ലാ ആത്മാക്കളുടെയും പിതാവ് നിരാകാരനായ ശിവനാണ്.
നമ്മളെല്ലാവരും മുഖവംശാവലികളാണ്. നിങ്ങള് ബ്രഹ്മാകുമാര്-കുമാരിമാര്
സഹോദരീ-സഹോദന്മാരായിക്കഴിഞ്ഞു. വികാരീദൃഷ്ടി പാടില്ല, ഇതില് ത്തന്നെയാണ് മായ
തോല്പ്പിക്കുന്നത്. ബാബ പറയുന്നു ഇപ്പോള് വരെ എന്തെല്ലാമാണോ പഠിച്ചിട്ടുള്ളത്
അതിനെ ബുദ്ധികൊണ്ട് മറക്കണം. ഞാന് എന്താണോ കേള്പ്പിക്കുന്നത് അതുമാത്രം പഠിക്കൂ.
ഏണിപ്പടിയുടെ ചിത്രം ഫസ്റ്റ് ക്ലാസ്സാണ്. മുഴുവന് ആധാരവും ഒരുകാര്യത്തിലാണ്.
ഗീതയുടെ ഭഗവാന് ആരാണ്? കൃഷ്ണനെ ഭഗവാനെന്ന് പറയാന് കഴിയില്ല. കൃഷ്ണന്
സര്വ്വഗുണസമ്പന്നനായ ദേവതയാണ്. ആ കൃഷ്ണന്റെ പേരാണ് ഗീതയില് നല്കിയിട്ടുള്ളത്.
കൃഷ്ണനെത്തന്നെ കറുത്തതാക്കി മാറ്റി പിന്നീട് ലക്ഷ്മീ-നാരായണനെയും കറുത്തതാക്കി.
രാമചന്ദ്രനേയും കറുത്തതാക്കി. ബാബ പറയുന്നു കാമചിതയില് ഇരിക്കുന്നതിലൂടെയാണ്
കറുത്തതായത്. കൃഷ്ണന്റെ പേരുമാത്രം ശ്യാമസുന്ദരന് എന്ന് എടുത്തുപറഞ്ഞു.
നിങ്ങളെല്ലാവരും ബ്രാഹ്മണരാണ്. ഇപ്പോള് നിങ്ങള് ജ്ഞാനചിതയില് ഇരിക്കുന്നു.
ശൂദ്രര് കാമചിതയില് ഇരിക്കുന്നവരാണ്. ബാബ പറയുന്നു വിചാരസാഗര മഥനം ചെയ്ത്
യുക്തികള് കണ്ടെത്തൂ എങ്ങനെ മറ്റുള്ളവരെ ഉണര്ത്തണം? ഡ്രാമയനുസരിച്ചേ ഉണരൂ.
ഡ്രാമ വളരെ പതുക്കെ-പതുക്കെയാണ് പോകുന്നത്. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സദാ ഈ
സ്മൃതിയിലിരിക്കണം നമ്മള് ഗോപീവല്ലഭന്റെ ഗോപ-ഗോപികമാരാണ്. ഈ സ്മൃതിയിലൂടെ സദാ
സന്തോഷത്തിന്റെ രസം ഉയര്ന്നിരിക്കണം.
2) ഇതുവരെ എന്തെല്ലാമാണോ
പഠിച്ചിട്ടുള്ളത്, അതിനെ ബുദ്ധികൊണ്ട് മറന്ന് ബാബ എന്താണോ കേള്പ്പിക്കുന്നത് അത്
മാത്രം പഠിക്കൂ. നമ്മള് സഹോദരീ-സഹോദരന്മാരാണ് ഈ സ്മൃതിയിലൂടെ വികാരീദൃഷ്ടിയെ
സമാപ്തമാക്കണം. മായയോട് ഒരിക്കലും തോല്ക്കരുത്.
വരദാനം :-
സേവനങ്ങളിലൂടെ യോഗയുക്തസ്ഥിതിയുടെ അനുഭവം ചെയ്യുന്ന ആത്മീയസേവാധാരിയായി
ഭവിക്കട്ടെ.
ബ്രാഹ്മണജീവിതം
സേവനത്തിനുള്ള ജീവിതമാണ്.മായയില്നിന്നും പുതുജീവന് ലഭിക്കാനുള്ള ശ്രേഷ്ഠമാര്ഗ്ഗം
സേവനമാണ്.സേവനം യോഗയുക്തമാക്കുന്നു എന്നാല് വെറുതെ വാക്കുകളിലൂടെയുള്ള സേവനങ്ങള്
മാത്രമല്ല ,ഇതുവരെ കേട്ട മധുരമായ വാക്കുകളുയെ സ്വരൂപമായി സേവനം
ചെയ്യണം.നിസ്വാര്ത്ഥ സേവനം ചെയ്യുക .ത്യാഗം,തപസ്യ എന്നിവയുടെ സ്വരൂപമായി സേവനം
ചെയ്യുകയും പരിധിയുള്ള ആഗ്രഹങ്ങളില്നിന്നും ഉപരിയായി നിഷ്കാമസേവനം
ചെയ്യുന്നതിനെയുമാണ് ഈശ്വരീയസേവനം അഥവാ ആത്മീയസേവനം എന്ന്
പറയുന്നത്.വാക്കുകള്ക്കൊപ്പം മനസ്സിലൂടെ സേവനം ചെയ്യുകയെന്നാല് മന്മനാഭവ
സ്ഥിത്യില് സ്ഥിതിചെയ്യുക എന്നാണര്ത്ഥം.
സ്ലോഗന് :-
ആകൃതിയെ
നോക്കാതെ നിരാകാരനായ ബാബയെ കാണുകയാണെങ്കില് ആകര്ഷണമൂര്ത്തരായി മാറും.
അവ്യക്തസൂചന-സഹജയോഗിയായി
മാറണമെങ്കില് പരമാത്മാസ്നേഹത്തിന്റെ അനുഭവിയായി മാറൂ...
ബാപാദാദക്ക് തന്റെ
കുട്ടികളോട് ഇത്രയധികം സ്നേഹമുണ്ട് അതിനാല് ഒരോകുട്ടിയും എന്നേക്കാള്
മുന്നിലാകണം എന്നാണ് ആഗ്രഹിക്കുന്നത് ലോകത്തും ആരാടാണോ സ്നേഹമുള്ളത് അവരെ
തന്നേക്കാള് മുന്നിലെത്തിക്കും. ഇതുതന്നെയാണ് സ്നേഹത്തിന്റെ അടയാളം. അതിനാല്
ബാപാദാദയും പറയുന്നു എന്റെ കുട്ടികളില് ഇപ്പോള് ഒരുകുറവുമുണ്ടാകരുത്.എല്ലാവരും
സമ്പൂര്ണ്ണവും സമ്പന്നവും സമാനവുമായി മാറട്ടെ. ഈ പരമാത്മാസ്നേഹം തന്നെയാണ്
സഹജയോഗിയാക്കി മാറ്റുന്നത്.