മധുരമായ കുട്ടികളെ,
ബാബയെയും സമ്പത്തിനെയും ഓർമ്മിക്കുന്നതിലൂടെ നിങ്ങൾക്ക് സമ്പാദ്യവുമുണ്ടാകും
അതുപോലെ ആരോഗ്യശാലികളുമാകും. നിങ്ങൾ അമരന്മാരാരായി മാറും.
ചോദ്യം :-
ഹൃദയത്തെ ശുദ്ധമാക്കി മാറ്റാനുള്ള സഹജമായ യുക്തി ഏതൊന്നാണ്?
ഉത്തരം :-
എവിടെയിരിക്കുകയാണെങ്കിലും ട്രസ്റ്റിയായിട്ടിരിക്കൂ. സദാ ഞാൻ ശിവബാബയുടെ
ഭണ്ഡാരിയിൽ നിന്നുമാണ് കഴിക്കുന്നത് എന്നു മനസ്സിലാക്കൂ. ശിവബാബയുടെ
ഭണ്ഡാരത്തിലെ ഭോജനം കഴിക്കുന്നവരുടെ ഹൃദയം ശുദ്ധമായിരിക്കും. ഗൃഹസ്ഥത്തിൽ
ഇരിക്കുമ്പോൾ അഥവാ ശ്രീമതപ്രകാരം നിർദേശമനുസരിച്ച്
ട്രസ്റ്റിയായിട്ടാണിരിക്കുന്നതെങ്കിൽ അതും ശിവബാബയുടെ ഭണ്ഡാരമാണ്, മനസ്സു കൊണ്ട്
സമർപ്പണമാണ്.
ഓംശാന്തി.
ജന്മജന്മാന്താരം അരകൽപ്പം കുട്ടികൾ സത്സംഗം ചെയ്തു. സാധു സന്യാസിമാർ പണ്ഡിതന്മാർ
എല്ലാ മനുഷ്യരുടെയും സത്സംഗം ഉണ്ട്. ഇത് ഒരു മനുഷ്യന്റെയും സത്സംഗമല്ല. ഇതിനെ
ആത്മീയ സത്സംഗം എന്നാണ് പറയുന്നത്. സുപ്രീം ആത്മാവ് ആത്മാക്കളോടൊപ്പം ആത്മീയ
സംഭാഷണം ചെയ്തുകൊണ്ടിരിക്കുകയാണ്, അതായത് സത്സംഗം നടത്തുകയാണ്. ഇവിടെ നിങ്ങൾ ഒരു
മനുഷ്യനിൽ നിന്നുമല്ല കേൾക്കുന്നത്, ദേവതകളിൽ നിന്നുമല്ല കേൾക്കുന്നത്. നിങ്ങൾ
ഭഗവാനിൽ നിന്നുമാണ് കേൾക്കുന്നത്. ഭഗവാനെ സദാ നിരാകാരൻ എന്നാണ് പറയുന്നത്.
എപ്പോഴാണോ കുട്ടികളെ ഭഗവാനും ഭഗവതിയുമാക്കി മാറ്റാനുള്ള പഠിപ്പ്
പഠിപ്പിക്കേണ്ടത്, അപ്പോഴാണ് ഭഗവാൻ വരുന്നത്. ഭഗവാനല്ലാതെ മറ്റാർക്കും
ഭഗവാന്റെയും ഭഗവതിയുടെയും പദവി നൽകാൻ സാധിക്കില്ല. നിങ്ങൾ കുട്ടികൾക്കറിയാം
കൽപ്പ- കൽപ്പം സംഗമയുഗമുള്ളതിനാൽ നിരാകാരനായ ഭഗവാൻ വന്ന് നമുക്ക് ജ്ഞാനം
നൽകുന്നു. ഇത് കേവലം നിങ്ങൾ തന്നെയാണ് മനസ്സിലാക്കുന്നത്. മറ്റുള്ളവർ വളരെ
പ്രയാസപ്പെട്ടെ മനസ്സിലാക്കുകയുള്ളൂ. തീർച്ചയായും ശിവബാബ വരുന്നുണ്ട്, പക്ഷെ
ബാബയ്ക്കു പകരം കൃഷ്ണനെ ഗീതയുടെ ഭഗവാനാണെന്ന് കാണിച്ചു. അപ്പോൾ തീർച്ചയായും
മനുഷ്യ മനസ്സിൽ മനുഷ്യന്റെ രൂപം തന്നെയാണല്ലോ വരുന്നത്. നിങ്ങൾ ദൈവിക
ഗുണങ്ങളുള്ളവരായിരുന്നു ഇപ്പോൾ ആസുരീയ അവഗുണങ്ങളുള്ളവരായി മാറി. ഇപ്പോൾ വീണ്ടും
ദൈവീക ഗുണങ്ങളുള്ളവരായാണ് മാറുന്നത്. ദൈവീക ഗുണമുള്ളവരെ ഈശ്വരീയ സമ്പ്രദായമെന്നും
ആസുരീയ ഗുണങ്ങളുള്ളവരെ ആസുരീയ സമ്പ്രദായമെന്നും പറയുന്നു. ഇപ്പോൾ നിരാകാരനായ
ബാബ നിരാകാര സമ്പ്രദായം അതായത് ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്. അതിനാലാണ്
ഈശ്വരീയ സമ്പ്രദായം അഥവാ ആത്മീയ സമ്പ്രദായം, ആരെയാണോ ആത്മീയ അച്ഛൻ വന്ന്
പഠിപ്പിക്കുന്നു എന്ന് പറയപ്പെടുന്നത്. ഇപ്പോൾ നിങ്ങൾ ആത്മാഭിമാനിയായി മാറുന്നു.
നാം ആത്മാക്കളാണ്, ബാബ നമ്മെ പഠിപ്പിക്കുകയാണ്. പറയുന്നു എന്നെ
ഓർമ്മിക്കുകയാണെങ്കിൽ നിങ്ങളുടെ വികർമ്മം വിനാശമാകും. ആത്മാക്കളെ തന്നെയാണ്
പഠിപ്പിക്കുന്നത്. ബാബ നോളേജ്ഫുൾ ആണ്. ബാക്കി ഋഷിമുനിമാരെല്ലാം അറിയില്ല -അറിയില്ല
എന്നാണ് പറയുന്നത്. അർത്ഥം ആത്മാവിനെ അറിയുകയില്ല എന്നാണ്. ഏതു വരെ
ജ്ഞാനസാഗരനായ ബാബ സന്മുഖത്തു വരുന്നില്ലയോ അതു വരെ എങ്ങനെ ജ്ഞാനം മനസ്സിലാക്കും.
ഇത് നല്ല രീതിയിൽ മനസ്സിലാക്കേണ്ട കാര്യമാണ്. നമ്മളെ ഒരു മനുഷ്യനല്ല
പഠിപ്പിക്കുന്നത് ബാബയാണ് പഠിപ്പിക്കുന്നത്. ബാബ പരിധിയില്ലാത്ത അച്ഛനാണ്
നിരാകാരനാണ്. ഇതും കുട്ടികൾക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്, ഓരോരുത്തർക്കും
രണ്ടച്ഛൻ ഉണ്ടായിരിക്കും ഒന്ന് സാകാരി പിതാവും മറ്റൊന്ന് നിരാകാരി പിതാവും.
ഒന്ന് ആത്മീയവും മറ്റൊന്ന് ഭൗതികവും. ആത്മീയ ബാബ തന്നെ വന്നാണ് ആത്മാക്കളെ
പാവനമാക്കി മാറ്റുന്നത്. നിങ്ങൾക്കറിയാമല്ലോ നമ്മൾ പാവനമായിരുന്നു. പതിതമായി
മാറി , പിന്നീട് എങ്ങനെ പതിതത്തിൽ നിന്നും പാവനമായി മാറും. ചിത്രവും
മുന്നിലുണ്ട്, ബാബ നിർദേശവും നൽകുന്നുണ്ട്, ഇടയ്ക്കിടയ്ക്ക് ചക്രത്തിനു മുന്നിൽ
പോയിരിക്കൂ. അപ്പോൾ ബുദ്ധിയിൽ മുഴുവൻ ജ്ഞാനവും വരും. നമ്മൾ ഇപ്പോൾ
സംഗമയുഗത്തിലാണ് ഇരിക്കുന്നത്, ബാക്കിയെല്ലാവരും സ്വയത്തെ കലിയുഗത്തിലാണെന്നാണ്
മനസ്സിലാക്കുന്നുത്. കലിയുഗത്തെ ഘോര അന്ധകാരം എന്നാണ് പറയുന്നത്. ഇപ്പോൾ നിങ്ങൾ
സംഗമത്തിലാണ്. ഇപ്പോൾ നിങ്ങൾക്ക് വെളിച്ചം ലഭിച്ചു. സത്യയുഗത്തിൽ നിങ്ങൾക്ക് ഈ
ജ്ഞാനം ഉണ്ടായിരിക്കുകയില്ല. ബാബ എപ്പോഴാണോ വരുന്നത് അപ്പോൾ പൂർണ്ണ
പ്രകാശമായിരിക്കും. ഈ സംഗമയുഗം മംഗളകാരിയുഗമാണ്. ഇത് പോലൊരു യുഗം മറ്റൊന്നും
തന്നെ ഉണ്ടായിരിക്കുകയില്ല. ഇപ്പോഴാണ് ബാബ വരുന്നത്. സത്യയുഗത്തെ മംഗളകാരി എന്നു
പറയുകയില്ല. അവിടെ ആരുടെയും മംഗളം ഉണ്ടാവുകയില്ല. മംഗളം സംഗമത്തിൽ തന്നെയാണ്
ഉണ്ടാകുന്നത്. സത്യയുഗത്തിൽ മംഗളം തന്നെയാണ്. സംഗമത്തിൽ കലിയുഗത്തെ സത്യയുഗം,
മംഗളകാരിയാക്കി മാറ്റുന്നു. അതിനാൽ നോക്കൂ നിങ്ങൾക്കെത്രയാണ് മംഗളം ഉണ്ടാകുന്നത്.
കേവലം ബാബയെയും സമ്പത്തിനെയും ഓർമ്മിക്കുന്നതിലൂടെ നിങ്ങൾക്കെത്രയാണ് സമ്പാദ്യം.
സമ്പാദ്യം തന്നെ സമ്പാദ്യം, ആരോഗ്യം തന്നെ ആരോഗ്യമാണ്. നിങ്ങൾ അമരന്മാരായി
മാറുന്നു. നിങ്ങൾക്കൊരിക്കലും അകാലമൃത്യു ഉണ്ടായിരിക്കുകയില്ല. അപ്പോൾ
കുട്ടികൾക്ക് എത്ര സന്തോഷം ഉണ്ടായിരിക്കണം. എന്തുകൊണ്ടെന്നാൽ നിങ്ങളുടെ ബുദ്ധിയിൽ
മുഴുവൻ ജ്ഞാനവും ഉണ്ട്. ഇവിടെ നിങ്ങൾ കുട്ടികൾ വന്നിരിക്കയാണ്, അപ്പോൾ
പുരുഷാർത്ഥം ചെയ്ത് മ്യൂസിയത്തിൽ ചിത്രങ്ങൾ വെച്ച് മനസ്സിലാക്കി കൊടുക്കണം.
സ്വയത്തെ യോഗ്യനാക്കി മാറ്റുന്നതിനു വേണ്ടി 7-8 ദിവസം ഇരുന്ന് പഠിക്കൂ.
പ്രാക്ടീസായെങ്കിൽ പെട്ടെന്നു തന്നെ സേവനത്തിനു വേണ്ടി ഓടണം. സേവനം ചെയ്ത്
പിന്നീട് തിരിച്ചു വരണം. ഇത് പഠിക്കുക എന്നത് വളരെ സഹജമാണ്. ചിത്രങ്ങൾ മുന്നിൽ
കാണുന്നതിലൂടെ തന്നെ ബുദ്ധിയിൽ വരും നമ്മൾ സംഗമയുഗത്തിലാണ് ഇരിക്കുന്നത്.
ഇന്നത്തെ ലോകത്തിൽ ധാരാളം മനുഷ്യരുണ്ട്. നാളെ വളരെ കുറച്ചു പേരെ
ഉണ്ടായിരിക്കുകയുള്ളൂ. ഇത്രയധികം പേർക്ക് തിരിച്ചു പോകണം. ഇപ്പോൾ ബാബ സ്വയം
വന്നിരിക്കുകയാണ്, കുട്ടികൾക്ക് എത്രയാണ് ബഹുമാനം നൽകുന്നത്.
ദൂരദേശത്തിരിക്കുന്നവൻ പരദേശത്തിലേക്ക് വന്നിരിക്കുകയാണ്..... രാവണന്റെ
ദേശമാണല്ലോ പരദേശം. രാമന്റെ ദേശത്തിൽ ഒരിക്കലും രാവണനു വരാൻ സാധിക്കുകയില്ല.
ഇപ്പോൾ നിങ്ങൾ കുട്ടികളുടെ പാലന ഒരു ബാബയുടെ കൈയിലാണ്. അങ്ങയിൽ നിന്നെ കഴിക്കൂ,
അതായത് അങ്ങയുടെ ഭണ്ഡാരിയിൽ നിന്നെ കഴിക്കൂ. നിങ്ങളുടെ മുഴുവൻ പാലന ഇവിടെ
തന്നെയാണ് നടക്കുന്നത്. ആരാണോ സമർപ്പണമാകുന്നത് അവരുടെ പാലന ഉണ്ടാകുക തന്നെ
ചെയ്യും, എന്നാൽ അവർ മനസ്സു കൊണ്ട് മനസ്സിലാക്കുന്നുണ്ട്, ഇതെല്ലാം
ഈശ്വരന്റെതാണ്. ഞാൻ കേവലം ട്രസ്റ്റിയാണ്, നമ്മൾ ചെലവ് ചെയ്യുന്നതു പോലും
ശ്രീമതപ്രകാരമാണ്, ഇങ്ങനെ ആരാണോ മനസ്സിലാക്കുന്നത് അവർ ശിവബാബയുടെ ഭണ്ഡാരത്തിൽ
നിന്നുമാണ് കഴിക്കുന്നത്. ശിവബാബയുടെ ഭണ്ഡാരത്തിൽ നിന്നും കഴിക്കുന്നതിലൂടെ
ഹൃദയം ശുദ്ധമാകുന്നു. ഇങ്ങനെ ചിന്തിക്കരുത് മറ്റുള്ളവർ ശിവബാബയുടെ ഭണ്ഡാരത്തിൽ
നിന്നല്ല കഴിക്കുന്നത് എന്ന് മനസ്സിലാക്കരുത്, ബാബയുടെ നിർദേശമനുസരിച്ചു
നടക്കുന്നവർ ബാബയുടെ ഭണ്ഡാരത്തിൽ നിന്നും കഴിക്കുന്നതു പോലെയാണ്. ഈ ഭണ്ഡാരത്തിൽ
നിന്നും കഴിക്കുന്നതിലൂടെ രാഹു ദശ ദൂരെയാകും. അതിനു ശേഷം നിങ്ങൾക്കൊരിക്കലും
അകാലമൃത്യു ഉണ്ടാവുകയില്ല. ഈ സമയം തന്നെയാണ് ശിവബാബ വരുന്നത്. ബാബയുടെ മഹിമ
തന്നെയാണ് പാടാറുള്ളത്. ശിവജയന്തിയും ആഘോഷിക്കാറുണ്ട്, എന്നാൽ ബാബയുടെ ഭണ്ഡാര
എങ്ങനെയാണ്, ഇതാർക്കും തന്നെ അറിയുകയില്ല. ബാബയും വരുന്നുണ്ടല്ലോ. ഏതെല്ലാം
കുട്ടികളാണോ വരുന്നത് അവർക്ക് ശിവബാബയുടെ ഭണ്ഡാരിയിൽ നിന്നും കഴിക്കാൻ
ലഭിക്കുന്നു. പുരുഷന്മാരും സമർപ്പണമാകുന്നതു നല്ലതു തന്നെയാണ്, അഥവാ അവർ
സമർപ്പണമാകുന്നില്ല എങ്കിൽ മാതാക്കൾ എന്തു ചെയ്യും? എന്തുകൊണ്ടെന്നാൽ സമ്പാദ്യം
പതിയുടേതാണ്. അവർ സമർപ്പണമാവുകയില്ല. അവർ സമ്പാദിക്കുമ്പോഴെ സ്ത്രീക്ക് കഴിക്കാൻ
സാധിക്കുകയുള്ളൂ. അതെ, രണ്ടാളും സമർപ്പണമാണെങ്കിൽ പിന്നീട് ശിവബാബയുടെ ഭണ്ഡാരിയിൽ
നിന്നും സംരക്ഷണം ഉണ്ടാകും. ഇത് ബാബ കുട്ടികൾക്ക് നല്ല രീതിയിൽ മനസ്സിലാക്കി
തരികയാണ്. ബുദ്ധിയിൽ ഉണ്ടായിരിക്കണം കർമ്മാതീത അവസ്ഥയുണ്ടാകുന്നതു വരെ ഞാൻ
ബാബയുടെ അടുത്തിരിക്കുകയാണ്. ദിനം പ്രതിദിനം നമ്മൾ സ്വരാജ്യത്തിനു സമീപം
എത്തിക്കൊണ്ടിരിക്കുകയാണ്. സമയം കഴിഞ്ഞു പോയ്ക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ
സമീപത്തേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. സത്യയുഗത്തിലെത്തുന്നതിന് മുമ്പ് ഇനി
എത്ര വർഷമുണ്ടെന്ന് പറയുമോ? ഇപ്പോൾ എത്ര സമീപത്തേക്ക് വന്നിരിക്കുകയാണ്? ബാബ
പറയുന്നു കുട്ടികളെ, ഇപ്പോൾ നിങ്ങളുടെ 84 ജന്മം പൂർത്തിയായി. നിങ്ങൾക്കിപ്പോൾ
84 ജന്മത്തിന്റെ ചക്രത്തെ കുറിച്ച് അറിയാം. ചക്രത്തെ അറിയുന്നതിലൂടെ
നിങ്ങൾക്കറിയാം നമ്മൾ സംഗമത്തിലാണ് നിൽക്കുന്നത്. ഈ വശത്ത് കലിയുഗമാണ്, മറു
വശത്ത് സത്യയുഗമാണ്. നാളെ നമ്മൾ നമ്മുടെ സുഖധാമത്തിലായിരിക്കും.
ലോകത്തിലുള്ളവർക്ക് അറിയുക തന്നെയില്ല. അവർ പൂർണ്ണമായും ഇരുട്ടിലാണ്. നിങ്ങൾ
കുട്ടികൾക്ക് വളരെ സന്തോഷം ഉണ്ടായിരിക്കണം. പരിധിയില്ലാത്ത ബാബയിൽ നിന്നും നമ്മൾ
21 ജന്മത്തേക്കുള്ള സമ്പത്ത് എടുക്കുകയാണ്. സദാ സുഖത്തിന്റെ സമ്പത്ത്
നേടിക്കൊണ്ടിരിക്കുകയാണ്- ഈ സന്തോഷം ഉണ്ടാകുന്നുണ്ട്. സ്വർഗവാസിയായി മാറുക, ഇതു
നിങ്ങളുടെ തന്നെ ഭാഗ്യത്തിലുള്ളതാണ്. സ്വർഗം ഒരു അത്ഭുതകരമായ വസ്തുവാണ്.
എങ്ങനെയാണോ 7 അത്ഭുതങ്ങൾ കാണിക്കാറുണ്ടല്ലോ. ഇത് ഏറ്റവും വലിയ അത്ഭുതമാണ്.
അത്ഭുതകരമായ സ്വർഗത്തിന്റെ ചിത്രവും ഉണ്ടല്ലോ. ഈ ലക്ഷ്മീനാരായണൻ സ്വർഗത്തിന്റെ
അധികാരികളായിരുന്നു. അതിനാൽ ബാബ എഴുതിയിട്ടുണ്ടായിരുന്നു-മുകളിൽ സൂര്യവംശികൾ
എന്ന് എഴുതൂ, താഴെ ചന്ദ്രവംശികൾ എന്ന് എഴുതൂ. അപ്പോൾ അരകൽപ്പം പൂർത്തിയാകും.
സൂര്യവംശികളും ചന്ദ്രവംശികളും 1250 വർഷമാണ്. അപ്പോൾ ലക്ഷക്കണക്കിനു വർഷങ്ങൾ
എന്ന കാര്യം തന്നെ സമാപ്തമാകും. അവിടെ ബാഹുബലത്തിൽ എത്ര ചെലവാണ് ഉള്ളത്.
ഇവിടെയാണെങ്കിൽ തുടക്കം മുതൽ അവസാനം വരെ യാതൊരു ചെലവും ഇല്ല. ഇവിടെ അച്ഛനും
കുട്ടികളും തമ്മിലുള്ള കണക്കാണ്, ചെലവിന്റെ യാതൊരു കാര്യവും ഇല്ല. ഇവിടെ
കുട്ടികൾ വന്ന് റിഫ്രഷാവണം, അതിനാണ് കെട്ടിടങ്ങളെല്ലാം ഉണ്ടാക്കിയിട്ടുള്ളത്.
കുട്ടികളുടെ തന്നെ പൈസയാണ്, ഇപ്പോൾ എത്ര ദിവസം കടന്നു പോയി. ബാക്കി കുറച്ചു
ദിവസങ്ങളെ ഉള്ളൂ. ചെലവ് ഒന്നും തന്നെയില്ല. കക്കപോലും ചെലവാക്കാതെ നിങ്ങൾ ജീവൻ
മുക്തിയുടെ സമ്പത്ത് നേടുകയാണ്. ഇത് കേവലം പരിശ്രമത്തിന്റെ കാര്യം മാത്രമാണ്.
ഭഗവാനെ എല്ലാ ഭക്തരും ഓർമ്മിക്കുന്നുണ്ട് എന്നാൽ ഭഗവാനാരാണെന്ന കാര്യം ആരും
അറിയുന്നില്ല. ഭഗവാനെ അറിയാത്തതു കാരണം അനേകരെ ഭഗവാനാണെന്ന് മനസ്സിലാക്കുകയും
ചെയ്യുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് സത്യമായ ബാബയുടെ പരിചയം നൽകണം.
കുട്ടികൾക്ക് അളവില്ലാത്ത സന്തോഷം ഉണ്ടായിരിക്കണം- സ്വർഗത്തിന്റെ അധികാരിയാക്കി
മാറ്റുന്നതിനു വേണ്ടി പരിധിയില്ലാത്ത ബാബ നമ്മളെ പഠിപ്പിക്കുകയാണ്. ബാബ വന്ന്
സ്വർഗത്തിന്റെ സ്ഥാപനയും നരകത്തിന്റെ വിനാശവും ചെയ്യിപ്പിക്കുന്നു. അതിനാൽ
മഹാഭാരതയുദ്ധവും ഒപ്പമുണ്ട്. ഓരോ 5000 വർഷത്തിനു ശേഷവും ഈ ചക്രം
കറങ്ങിക്കൊണ്ടിരിക്കും. ബാബയും കൽപ്പ കൽപ്പം കൽപ്പത്തിലെ സംഗമയുഗത്തിലാണ്
വരുന്നത്. ഗീതയിൽ പിന്നീടവർ യുഗയുഗങ്ങളിൽ എന്ന് എഴുതി വെച്ചു. അപ്പോൾ 5 യുഗങ്ങൾ
ഉണ്ടല്ലോ, അപ്പോൾ 5 പ്രാവശ്യം വരണമല്ലോ. പിന്നീട് എന്തുകൊണ്ടാണ് 24 അവതാരം ,
ഇന്ന ഇന്ന അവതാരങ്ങൾ എന്നെല്ലാം എഴുതി വെച്ചിട്ടുള്ളത്. മനുഷ്യർ എത്രയാണ് യജ്ഞം,
തപം, തീർത്ഥാടനങ്ങൾ മുതലായവ ചെയ്തിട്ടുള്ളത്. ഇതെല്ലാം ഭഗവാനെ ലഭിക്കാനുള്ള
വഴിയാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ ഭഗവാന്റെ അടുത്തേക്ക് ആർക്കും പോകാൻ
സാധിക്കുകയില്ല. അര കൽപ്പം എത്രയാണ് തലയിട്ടുടച്ചത്. ജന്മജന്മാന്തരം
ചുറ്റിക്കറങ്ങി, എന്തെന്തെല്ലാം ചെയ്തു. എന്നിട്ടും ബാബയെ ലഭിച്ചില്ല. ഇപ്പോൾ
ബാബ നിങ്ങൾ കുട്ടികളുടെ എത്ര സമീപത്താണ്. നിങ്ങളോട് സംസാരിച്ചു
കൊണ്ടിരിക്കുകയാണ്, നിങ്ങൾക്ക് മനസ്സിലാക്കി തന്നു കൊണ്ടിരിക്കുകയാണ്. നിങ്ങൾ
മനസ്സിലാക്കുന്നുണ്ട് കൽപ കൽപവും ഇതു പോലെ തന്നെയാണ് കണ്ടു
മുട്ടിയിട്ടുണ്ടായിരുന്നത് , കൽപ കൽപം ഇതുപോലെ തന്നെയായിരിക്കും. ഇതേ ബാബ
രത്നവ്യാപാരിയാകും. പിന്നീടതിൽ ബാബ പ്രവേശിക്കും. പിന്നീട് ഇതേ കുട്ടികൾ വന്ന്
ബാബയുടേതാകും. പിന്നീട് വീണ്ടും സ്വർഗത്തിന്റെ സമ്പത്ത് നേടും. ഇവിടെ ബാബയ്ക്ക്
നിങ്ങൾ കുട്ടികളോടൊപ്പം അനാദി അവിനാശീ പാർട്ട് കൽപ കൽപം ഇതേ പോലെ തന്നെ
ആവർത്തിച്ചുകൊണ്ടിരിക്കണം. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഇത്
മംഗളകാരിയായ സംഗമയുഗമാണ്, ഇതിൽ ഓരോ കാര്യത്തിലും മംഗളം അടങ്ങിയിട്ടുണ്ട്.
സമ്പാദ്യം തന്നെ സമ്പാദ്യമാണ്. ബാബയെയും സമ്പത്തിനെയും ഓർമ്മിച്ച് 21
ജന്മത്തേക്ക് വേണ്ടി ജീവിതത്തെ അമരമാക്കി മാറ്റണം.
2. ഗൃഹസ്ഥത്തിൽ ഇരുന്നു
കൊണ്ടും മനസ്സു കൊണ്ടും ബുദ്ധി കൊണ്ടും സമർപ്പണമാകണം. ശ്രീമതമനുസരിച്ച് ചെലവ്
ചെയ്യണം, പൂർണ്ണമായും ട്രസ്റ്റിയായിട്ടിരിക്കണം.
വരദാനം :-
സഹയോഗത്തിന്റെ ശക്തിയിലൂടെ സഹയോഗികളല്ലാത്തവരെ സഹയോഗികളാക്കുന്ന ബാബക്ക് സമാനം
പരോപകാരികളായി ഭവിക്കട്ടെ.
സഹയോഗികളോടൊപ്പം
സഹയോഗികളാകുക- ഇത് ഏതെങ്കിലും മഹാവീരതയൊന്നുമല്ല, എന്നാൽ എങ്ങനെയാണോ ബാബ
അപകാരികളുടെയും മേൽ ഉപകാരം ചെയ്യുന്നത് അതേപോലെ നിങ്ങൾ കുട്ടികളും ബാബക്ക്
സമാനമാകൂ. ആര് എത്രയും അസഹയോഗികളാകട്ടെ, താങ്കൾ താങ്കളുടെ സഹയോഗത്തിന്റെ
ശക്തിയിലൂടെ അസഹയോഗികളെ സഹയോഗികളാക്കി മാറ്റൂ, ഇങ്ങനെ ചിന്തിക്കരുത് അതായത്
ഇക്കാരണത്താൽ ഇവർ മുന്നേറുന്നില്ല. ബലഹീനരെ ബലഹീനരെന്ന് മനസ്സിലാക്കി
വിട്ടുകളയരുത്, മറിച്ച് അവർക്ക് ശക്തി കൊടുത്ത് ബലവാനാക്കി മാറ്റൂ. ഇക്കാര്യത്തിൽ
ശ്രദ്ധ കൊടുക്കൂ എങ്കിൽ സേവനമാകുന്ന ആഭരണങ്ങൾക്ക് മേൽ രത്നങ്ങൾ തിളങ്ങും അതായത്
സഹജമായി പ്രത്യക്ഷത ഉണ്ടാകും.
സ്ലോഗന് :-
ക്രോധത്തിന് കാരണം സ്വാർത്ഥത അഥവാ ഈർഷ്യയാണ്- ഇത് തന്നെയാണ് ദ്വേഷ്യത്തിന്റെ
വേര്, ആദ്യം ഇതിനെത്തന്നെ സമാപ്തമാക്കൂ.
അവ്യക്ത സൂചന-
അപവിത്രതയുടെ ബീജത്തെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണ പവിത്രമാകൂ.
പവിത്രത ഫൗണ്ടേഷനാണ്,
ഫൗണ്ടേഷനാകുന്ന ബ്രഹ്മചര്യ വ്രതം ധാരണ ചെയ്യുക എന്നത് ഒരു സാധാരണ കാര്യമാണ്
എന്നാൽ ഇപ്പോൾ വളർന്നിരിക്കുന്നു അതിനാൽ ബാല്യകാലത്തെ അവസ്ഥയല്ല, ഇപ്പോഴാണെങ്കിൽ
വാനപ്രസ്ഥ അവസ്ഥയിൽ പോകണം. ഞാൻ ബ്രഹ്മചാരിയായാണ് കഴിയുന്നത്, പവിത്രത
പാലിക്കുന്നുണ്ട്, കേവലം ഇതിൽ തൃപ്തരാകരുത്. മൂലമായ അടിത്തറ തന്റെ സങ്കൽപത്തെ
ശുദ്ധമാക്കി മാറ്റൂ, ജ്ഞാനസ്വരൂപമാക്കൂ, ശക്തിസ്വരൂപമാക്കൂ.
സമ്പൂർണ്ണത
പ്രാപ്തമാക്കുന്നതിന് വേണ്ടി ദാദി പ്രകാശ്മണി ജിയുടെ ഗുപ്ത പുരുഷാർത്ഥം.
(19 ാം പുണ്യ സ്മൃതി ദിവസം
പ്രമാണിച്ച് വിശേഷ ധാരണകൾ)
1- ദാദിജി എല്ലാ
ഉത്തരവാദിത്വങ്ങളും നിറവേറ്റിക്കൊണ്ട് ലക്ഷ്യം വെച്ചു അതായത് എനിക്ക്
സർവ്വഗുണസമ്പന്നം, സർവ്വ കലകളിലും സമ്പന്നം, നിർവ്വികാരതയിലും സമ്പന്നം.... ആയി
സമ്പൂർണ്ണതയുടെ ലക്ഷ്യം പ്രാപ്തമാക്കുക തന്നെ വേണം.
2- ദാദിജി മനസ്സ്, വാക്ക്,
കർമ്മത്താൽ ഡബിൾ അഹിംസകയായി എല്ലാവർക്കും സുഖം കൊടുക്കുകയും സുഖം എടുക്കുകയും
ചെയ്തു.
3- ദാദിജി സദാ ഒരു ബാബയുടെ
മാത്രം ആകർഷണത്തിലിരുന്നു, അവരെ ഏതൊരു പഴയ വസ്തു, വ്യക്തി അഥവാ തത്വങ്ങൾ അവക്ക്
നേരെ ആകർഷിച്ചില്ല. സദാ ഒരു ബാബയുടെ ഓർമ്മയിലിരുന്ന് തന്റെ സൂക്ഷ്മ
ഭാവനകളെപ്പോലും ഏകാഗ്രമാക്കി.
4- സദാ സാക്ഷി
സ്ഥിതിയിലിരുന്ന് സദാ കൂട്ടുകാരനോടൊപ്പമെന്ന അനുഭവം ചെയ്തു. ദാദിജിയുടെ
ദൃഷ്ടിയിലും വൃത്തിയിലും ആത്മീയതയും അലൗകികതയും ഉണ്ടായിരുന്നു. അവരുടെ കണ്ണുകൾ
ആരിലും കുടുങ്ങാത്ത വിധത്തിൽ സംസ്കാരങ്ങളിൽ ഇത്രയും റോയൽറ്റിയുണ്ടായിരുന്നു.
5- അവർ ആരുടെയും അവഗുണങ്ങൾ
മനസ്സിൽ സൂക്ഷിച്ചിരുന്നില്ല. ആരുടെയും അവഗുണം നോട്ട് ചെയ്തിരുന്നില്ല. സദാ
പരചിന്തനം, പരദർശനം, പരമത്തിൽ നിന്നും മുക്തയായി സ്വചിന്തനത്തിലിരുന്നു.
6- ദാദിജി ബ്രഹ്മാബാബക്ക്
സമാനം സദാ വിനയശീലയായിരുന്നു. നിരാകാരി, നിരഹങ്കാരി സ്ഥിതിയിലിരിക്കാനുള്ള
അഭ്യാസം ചെയ്തു. സദാ സ്വയത്തെ സേവാധാരിയെന്ന് മനസ്സിലാക്കി. ഒരിക്കലും തന്റെ
മഹിമ സ്വീകരിച്ചില്ല. ആരെങ്കിലും നിന്ദിച്ചാൽ പരിഭ്രമിച്ചില്ല, മഹിമ ചെയ്താൽ
സന്തോഷിച്ചുമില്ല. ഏത് കാര്യത്തിലും തന്റെ സ്ഥിതി സമാനമാക്കി വെച്ചു.
7- ബാപ്ദാദയിൽ നിന്ന്
ലഭിച്ച ദിവ്യബുദ്ധിയാകുന്ന സമ്മാനം സംരക്ഷിച്ചുവെച്ചു. സദാ ശക്തിശാലി സങ്കൽപം
വെച്ചു. ഓരോ കർമ്മവും ശ്രീമതമനുസരിച്ച് ചെയ്തു, അതിൽ അൽപം പോലും തന്നിഷ്ടം
കലർത്തിയില്ല, ദിവ്യബുദ്ധിയുടെ ആധാരത്തിൽ ഓരോ സങ്കൽപവും വാക്കും കർമ്മവും ചെയ്തു,
ഈ ലക്ഷ്യം വെച്ച് സമ്പൂർണ്ണത പ്രാപ്തമാക്കി.
8- സദാ ഒരു ബലം ഒരു
വിശ്വാസം, ഒന്നുമായി മാത്രം സർവ്വ സംബന്ധം, യാതൊരു വിധത്തിലുമുള്ള ചായ്വോ
മമത്വമോ ഉണ്ടായിരുന്നില്ല. സദാ എല്ലാവരെയും ഭായി-ഭായി വൃത്തിയിൽ കണ്ടു
മാത്രമല്ല ദയാ ഹൃദയത്തിന്റെ ഗുണം ധാരണ ചെയ്ത് ദുർബ്ബലരായ ആത്മാക്കളിൽ ബലം
നിറച്ചു. അപകാരികൾക്കും ഉപകാരം ചെയ്തു.
9- ഓരോ ചെറുതും വലുതുമായ
പരിതസ്ഥിതികളെ 'ഒന്നും പുതിയതല്ല' എന്ന സ്മൃതിയോടെ മറി കടന്നു. ഏതെങ്കിലും
ദൃശ്യത്തെ കണ്ട് എന്ത്, എന്തുകൊണ്ട് എന്ന ചോദ്യങ്ങളിൽ ആശയക്കുഴപ്പത്തിൽ
വരുന്നതിന് പകരം സദാ സാക്ഷീഭാവത്തെ ധാരണ ചെയ്ത് സദാ ഹർഷിതയായിരുന്നു.
10- ദാദിജിയുടെ ഓരോ
വാക്കിലും റോയൽറ്റി കാണപ്പെട്ടിരുന്നു. ഒരു വാക്ക് പോലും സാധാരണ
വാക്കായിരുന്നില്ല. അവരുടെ മുഖത്ത് നിന്ന് എന്താണോ വേണ്ടത് അത് മാത്രം വന്നു.
അങ്ങനെയുള്ള സിദ്ധിസ്വരൂപ ആത്മാവിന്റെ സങ്കൽപം പോലും സിദ്ധമായത് കാരണം
സഹജമായിത്തന്നെ സമ്പൂർണ്ണത പ്രാപ്തമാക്കി.
11- ദാദിജി സദാ
ആത്മവിശ്വാസത്താൽ നിറവുള്ളത് കാരണം ഈ സ്മൃതിയിലിരുന്നു അതായത് നമ്മൾ
കല്പ-കല്പത്തെ വിജയീ ആത്മാവാണ്. ഏതൊരു പഴയ സ്വഭാവ-സംസ്കാരത്തിന്റെയോ
കർമ്മക്കണക്കുകളുടെയോ അധീനയായിരുന്നില്ല. ആത്മാവ് ലൈറ്റിന്റെ ശരീരത്തിൽ
വസിച്ചുകൊണ്ടിരിക്കുകയാണ് എന്ന അനുഭവം ചെയ്തു.
12- ദാദിജിയുടെ ബുദ്ധി
സ്വച്ഛവും ശുദ്ധവുമായ കണ്ണാടി പോലെയായിരുന്നു. അവർ നിരന്തരം
തപസ്വീമൂർത്തിയായിരുന്നു. ഈ തപസ്യയിലൂടെത്തന്നെയാണ് വിശ്വത്തിന്റെ മംഗളം
ഉണ്ടാവുക, സുഖമയ ലോകം വരിക എന്ന സ്മൃതിയിൽ സദാ സ്ഥിതി ചെയ്തു.
13- ദാദിജി തന്റെ അന്തിമ
സമയത്തെ മുന്നിൽ കണ്ടുകൊണ്ട് സദാ സ്വചിന്തനം ചെയ്തു. സ്വ-ഉന്നതിക്ക് വേണ്ടി
ദിവസവും അമൃതവേളയിൽ ബാബയോട് മധുര-മധുരമായി ആത്മീയ സംഭാഷണം നടത്തി, ബാബയുടെ
മഹാവാക്യങ്ങളെ ഗഹനമായി അദ്ധ്യയനം ചെയ്തു. ബാബയോടൊപ്പം ബാബയുടെ മുരളിയോടും
മുറിയാത്ത സ്നേഹം വെച്ചു.
14- ദാദിജി തന്റെ
സമ്പൂർണ്ണ സ്ഥിതി ഉണ്ടാക്കുന്നതിന് വേണ്ടി ദേഹബോധത്തിൽ നിന്ന്
ഉപരിയിലിരിക്കാനുള്ള അഭ്യാസം ചെയ്തു. ദാദിജിയുടെ ബുദ്ധിയിൽ സദാ ഇത്
തന്നെയായിരുന്നു അതായത് നമ്മൾ വിശ്വമംഗളത്തിന് നിമിത്തമാണ്, നമുക്ക്
സ്വയത്തിന്റെ സ്ഥിതി ഉയർന്നതും ഏകാഗ്രവും ഏകരസവും അഥവാ സങ്കൽപങ്ങൾക്കും ഉപരി
നിർസങ്കൽപം സൃഷ്ടിക്കണം, എങ്കിൽ നാം ഈ പഴയ ലോകത്ത് നിന്നും പറന്ന്
ബാബയുടെയടുത്ത് വതനത്തിൽ പോയി ഇരിക്കും.
15- സദാ ഈ ലഹരിയിൽ
തന്നെയിരുന്നു അതായത് എനിക്ക് ബാബയുടെ ഓർമ്മയിലിരുന്ന് എല്ലാവരെയും
സന്തുഷ്ടരാക്കി എല്ലാവരിൽ നിന്നും ആശീർവ്വാദങ്ങൾ സ്വീകരിക്കണം. ഒരാത്മാവും
ഒരിക്കലും എന്നിൽ നിന്ന് ഉപദ്രവം കാരണം ശപിക്കരുത്, ഇതിൽ പൂർണ്ണ ശ്രദ്ധ വെച്ച്
എല്ലാവരുടെയും ആശീർവ്വാദങ്ങൾക്ക് പാത്രമായി.
16- സദാ ഒരേ ഒരു ലക്ഷ്യം
മുന്നിൽ വെച്ചു അതായത് എനിക്ക് സമ്പന്ന ഫരിസ്തയും കർമ്മാതീതവുമാകണം. ഈ പഴയ ശരീരം
ഉപേക്ഷിച്ച് ഫരിസ്തയായി അവ്യക്ത വതനവാസിയാകണം. ഈ സേവനങ്ങളൊക്കെ ദിനരാത്രം
നടന്നുകൊണ്ടിരിക്കും, എനിക്ക് സേവനത്തിനോടൊപ്പം സ്വയത്തിൽ സൂക്ഷ്മശ്രദ്ധ വെച്ച്
പദവിയോടുകൂടി പാസ്സാകണം.
17- ദാദിജി സദാ സർവ്വ
വിഘ്നങ്ങളിൽ നിന്നും ഉപരിയായി നിർവ്വിഘ്ന അവസ്ഥയിലിരുന്നു. ഏകാന്തതയിലിരുന്ന്
സ്വയം സ്വയത്തെ സൂക്ഷ്മ ചെക്കിങ്ങ് നടത്തി തന്റെ കുറവുകളെയും ബലഹീനതകളെയും
ആത്മാവാകുന്ന വജ്രത്തിലെ കറയെയും പൂർണ്ണമായും ഇല്ലാതാക്കി അമൂല്യ രത്നമായി മാറി.
18- സ്വയത്തെ സമ്പൂർണ്ണ
പാവനം, ലൈറ്റ്-മൈറ്റിനാൽ സമ്പന്നമാക്കുന്നതിന് വേണ്ടി ആന്തരീക
വൈരാഗ്യവൃത്തിയിലൂടെ സർവ്വ പ്രശ്നങ്ങളിൽ നിന്നും ഉപരിയായിരുന്ന് തന്റെ സൂക്ഷ്മ
ദൃഷ്ടി-വൃത്തിയെ സമ്പൂർണ്ണ പാവനമാക്കി മാറ്റി. പഴയ സംസ്കാരങ്ങളുടെ പ്രകൃതിയെ
പരാജയപ്പെടുത്തി പ്രകൃതീജീത്തായി ബാബയുടെ മടിയിൽ ഇരുന്നു.
19- ഞാൻ ബാബയുടേതാണ്,
എനിക്ക് ബാബക്ക് സമാനം സമ്പൂർണ്ണമാവുക തന്നെ വേണം, അതിനാൽ സൂക്ഷ്മ ദേഹാഭിമാനത്തെ,
സ്വയത്തിന്റെ സംസ്കാരങ്ങളെ, അന്തസ്സും ബഹുമാനവും മഹിമയും, ബുദ്ധിയെയും
ശീലങ്ങളെയും സമ്പൂർണ്ണ സമർപ്പണം ചെയ്യുകയും ബാബക്ക് സമാനമായി മാറി അവ്യക്ത
വതനവാസിയാവുകയും ചെയ്തു. ഓം ശാന്തി.