വീടിന്റെ ഗേറ്റ്
തുറക്കുന്നതിനായി പരിധിയില്ലാത്ത വൈരാഗ്യ വൃത്തിയിലൂടെ ദേഹാഭിമാനത്തിന്റെ ഞാൻ
എന്നത് ത്യജിക്കൂ. ബർത്ത്ഡേയിൽ ദൃഢതയിലൂടെ പറയുന്നതും ചെയ്യുന്നതും ഒന്നാക്കി
സഫലതാമൂർത്തിയായി മാറൂ.
ഇന്ന് ബാപ്ദാദ
നാലുഭാഗത്തുമുള്ള കുട്ടികളെ കണ്ട് സന്തോഷിക്കുകയാണ്. നാലുഭാഗത്തുനിന്നും
ഹൃദയത്തിൽ നിന്ന് ഈയൊരു ശബ്ദമാണ് വരുന്നത് വാഹ് ബാബാ വാഹ്! ബാബയുടെ ഹൃദയത്തിൽ
നിന്നുള്ള ശബ്ദവും ഇതാണ് വാഹ് കുട്ടികളേ വാഹ്! ഇന്ന് എല്ലാവരും ഉന്മേഷത്തോടും
ഉത്സാഹത്തോടും കൂടി ദിവ്യ ജന്മത്തിന്റെ സന്തോഷം ആഘോഷിക്കുകയാണ്. ഇന്ന് സന്തോഷം
ആഘോഷിക്കുകയും ചെയ്യുന്നു, അതോടൊപ്പം ബാബയും കുട്ടികളുടെ സന്തോഷം ആഘോഷിക്കുകയാണ്.
ഇന്നത്തെ ഈ വിചിത്രമായ ജയന്തി ദിനം, ബാബയുടെയും കുട്ടികളുടെയും ഒന്നിച്ചുള്ള
ദിവ്യ ജന്മദിനമാണ്. അതിനാൽ നിങ്ങളെല്ലാവരും ആശംസകൾ നൽകുകയും വാങ്ങുകയും
ചെയ്യുന്നു, കാരണം ബാബ ജന്മമെടുത്തത് തന്നെ യജ്ഞം രചിക്കാനാണ്. യജ്ഞത്തിൽ
ബ്രാഹ്മണ കുട്ടികൾ തന്നെ വേണം. അതിനാൽ ബാബയുടെയും കുട്ടികളുടെയും ഒന്നിച്ചുള്ള
ഒരേയൊരു ജയന്തിയാണിത്; അതുകൊണ്ടാണ് ഈ ശിവജയന്തിയെ വജ്രതുല്യമായ ജയന്തി എന്ന്
വിളിക്കുന്നത്. ബാബ കാണുന്നുണ്ട്, ഓരോ കുട്ടിയും എത്ര സ്നേഹത്തോടെയാണ് ആശംസകൾ
നൽകാൻ വന്നിരിക്കുന്നത്, ബാബയും ആശംസകൾ നൽകാൻ വന്നിരിക്കുന്നു. ഈ ജയന്തി
അത്യധികം സ്നേഹത്തിന്റെ ജയന്തിയാണ്. സ്നേഹമുള്ള കുട്ടികൾ, സ്നേഹമുള്ള ബാബ,
സ്നേഹംനിറഞ്ഞ ജയന്തിയാണ്.
ബാപ്ദാദയുടെ അടുക്കലേക്ക്
നാലുഭാഗത്തുമുള്ള ദേശവിദേശത്തുള്ള എല്ലാ കുട്ടികളുടെയും സ്നേഹം
എത്തിച്ചേരുന്നുണ്ട്. ബാബ ഓരോ സ്നേഹമുള്ള കുട്ടിക്കും കോടിമടങ്ങ് സ്നേഹം നിറഞ്ഞ
ആശംസകൾ നൽകുകയാണ്. ഈ സ്നേഹം ഓരോ കുട്ടിയെയും എളുപ്പത്തിൽ കർമ്മയോഗിയാക്കി
മാറ്റുന്നതാണ്. ഈ സ്നേഹം സദാ സഹജമാക്കുന്നതും ശക്തിയുള്ളതാക്കുന്നതുമാണ്. ഇത്
ബാപ്ദാദയുടെ മാത്രം ജന്മദിനമല്ല, കാരണം ബാബ എപ്പോഴും കുട്ടികളോടൊപ്പം
വസിക്കുന്നവനാണ്. ഒന്നിച്ച് ജീവിക്കും, ഒന്നിച്ച് പറക്കും, ഒന്നിച്ച് ഭരണം
നടത്തും. നിങ്ങളുടെ എല്ലാവരുടെയും വാഗ്ദാനവും ഇതുതന്നെയല്ലേ! ഒന്നിച്ച്
ജീവിക്കണം, ഒന്നിച്ച് പറക്കണം, ഒന്നിച്ച് ഭരണം നടത്തണം!
ബാപ്ദാദയ്ക്ക് ഇന്ന്
നിങ്ങളുടെ ഭക്തരെയും പ്രത്യേകമായി ഓർമ്മ വരികയാണ്, കാരണം നിങ്ങൾ ചെയ്ത കാര്യങ്ങൾ
നിങ്ങളുടെ ഭക്തർ വളരെ നന്നായി കോപ്പി ചെയ്തിട്ടുണ്ട്. ദ്വാപരയുഗത്തിൽ
പരന്ധാമത്തിൽ നിന്ന് ആദ്യമായി വന്നതുകൊണ്ട് ആദ്യത്തെ ജന്മം എപ്പോഴും
സതോപ്രധാനമായിരിക്കും; അതുകൊണ്ട് അവർ വളരെ നന്നായി കോപ്പി ചെയ്തിട്ടുണ്ട്. അതിനാൽ
ഇന്നത്തെ ദിവസം കുട്ടികളോടൊപ്പം നിങ്ങളുടെ ഭക്തരെയും ഓർമ്മ വരുന്നു. വതനത്തിൽ
ഇന്ന് അമൃതവേള മുതൽ ഒട്ടേറെ കുട്ടികളുടെ സന്തോഷ അന്തരീക്ഷം ഉണ്ടായിരുന്നു. ഓരോ
കുട്ടിയും വിചാരിച്ചിരുന്നത് ബാപ്ദാദയ്ക്ക് ഞാൻ എന്റെ ആശംസകൾ നൽകണമെന്നാണ്,
ബാപ്ദാദയും ഓരോ കുട്ടിയുടെയും ആശംസ വളരെ സ്നേഹത്തോടെ സ്വീകരിച്ചു. ഇന്ന് വതനത്തിൽ
ഈ മേള നടക്കുകയായിരുന്നു. ഒരു വശത്ത് കുട്ടികളായ നിങ്ങളായിരുന്നു, മറു വശത്ത്
അഡ്വാൻസ് പാർട്ടിയിൽ പോയ നിങ്ങളുടെ ഒപ്പമുള്ളവർ ഒന്നിച്ച് വന്നിട്ടുണ്ടായിരുന്നു.
നിങ്ങളുടെ ദാദിമാരുടെയും അനന്യരായ സഹോദരന്മാരുടെയും ലിസ്റ്റ് വളരെ വലുതാണെന്ന്
ബാപ്ദാദ കണ്ടു. ഓരോ ദാദിമാരും ബാപ്ദാദയ്ക്ക് ആശംസകൾ നൽകുന്നതോടൊപ്പം
ഭാഗ്യവാന്മാരായ നിങ്ങൾക്കെല്ലാവർക്കും ആശംസകൾ നൽകുകയായിരുന്നു. അതുകൊണ്ട് ഇന്ന്
വതനത്തിൽ ആശംസകളുടെ മേളയായിരുന്നു. അഡ്വാൻസ് പാർട്ടിയിലെ പ്രത്യേക ദാദിമാരും
സഹോദരന്മാരും, പ്രത്യേക നിമിത്തമായി ഒപ്പമുള്ള ആത്മാക്കളെ ഓർത്തു കൊണ്ട് വളരെ
ഹൃദയപൂർവ്വം ആശംസകൾ നൽകുകയായിരുന്നു. ബാപ്ദാദ എല്ലാവരുടെയും ഭാഗത്ത് നിന്നും
നിങ്ങൾക്കെല്ലാവർക്കും ആശംസകൾ നൽകുന്നു. സ്വീകരിച്ചോ?
പ്രത്യേകിച്ച് എല്ലാ
സഹോദരി സഹോദരന്മാരുടെയും ഒരേയൊരു ശബ്ദമായിരുന്നു ഇനി വീടിന്റെ ഗേറ്റ് എപ്പോഴാണ്
തുറക്കുക! പ്രത്യേകിച്ചും ദീദിയും ദാദിയും പറയുകയായിരുന്നു, ഞങ്ങളുടെ
കൂട്ടുകാരോടും സഹോദരന്മാരോടും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഇത് പറയണം വീട്ടിലേക്ക്
പോകാൻ ഏത് തീയതിയാണ് ഫിക്സ് ചെയ്തിരിക്കുന്നത്? എല്ലാവരും ഒന്നിച്ചല്ലേ പോകുക!
വേറെ വേറെ പോകില്ലല്ലോ? വാതിൽ തുറക്കാൻ എല്ലാവരും ഒന്നിച്ച് ഹാജരാകും. അതിനാൽ
അവർ തീയതി ചോദിക്കുകയായിരുന്നു. ബാപ്ദാദ പുഞ്ചിരിച്ചു, കാരണം ബാബയും
ആഗ്രഹിക്കുന്നത് ഇപ്പോൾ ഗേറ്റ് തുറക്കാൻ എല്ലാ കുട്ടികൾക്കും പരിധിയില്ലാത്ത
വൈരാഗ്യ വൃത്തി വേണമെന്നാണ്; ഇതുതന്നെയാണ് ഗേറ്റ് തുറക്കാനുള്ള താക്കോൽ.
ബാപ്ദാദ എപ്പോഴും പറയാറുണ്ട് പരിധിയില്ലാത്ത വൈരാഗിയായി മാറി വ്യർത്ഥ സങ്കല്പവും
വ്യർത്ഥ സമയവും രണ്ടും ഒരുമിച്ച് എത്രയും വേഗം ത്യജിക്കൂ, അതായത്
പരിധിയില്ലാത്ത വൈരാഗിയാകൂ. കാരണം ബാപ്ദാദ കണ്ടിട്ടുള്ളത് ഏറ്റവും വലിയ വിഘ്നം
ദേഹാഭിമാനമാണ്. ഈ ദേഹാഭിമാനത്തെ ത്യജിച്ച് നടക്കുമ്പോഴും ചുട്ടു
സഞ്ചരിക്കുമ്പോഴും ദേഹിഅഭിമാനിയായി മാറുക, ഇതാണ് പരിധിയില്ലാത്ത വൈരാഗ്യം.
എല്ലാവരും പറയാറുണ്ട്
എന്റെ ബാബാ, മധുരമുള്ള ബാബാ, പ്രിയപ്പെട്ട ബാബാ. ഹൃദയത്തിൽ നിന്ന് എന്റേത് എന്ന്
പറയുമ്പോൾ, ഞാൻ എന്ന രൂപത്തിൽ വരുന്ന ഈ ദേഹാഭിമാനം ബാബ എപ്പോഴും പറയാറുണ്ട്,
കടന്നുവരുന്ന ഈ ഞാൻ എന്ന ഭാവം, ഞാൻ ചെയ്യുന്നത്, ഞാൻ പറയുന്നത് മാത്രമാണ് ശരി
എന്ന് വിചാരിക്കുന്നത്... ഒരു ഞാൻ സാധാരണമാണ് ഞാൻ ആത്മാവാണ്, ഇത് എന്റെ ശരീരമാണ്.
രണ്ടാമത്തേത് സൂക്ഷ്മമായ ഞാൻ ആണ് ഞാൻ ഇത് ചെയ്തു, എനിക്കിത് ചെയ്യാൻ കഴിയും,
ഞാൻ മാത്രമാണ് ശരി... ഈ സൂക്ഷ്മമായ ഞാൻ എന്നതിനെ ഇല്ലാതാക്കണം. ഈ ദേഹാഭിമാനം ഈ
രൂപത്തിലാണ് വരുന്നത്. അതുകൊണ്ട് ഇന്നത്തെ ദിവസം, ബാബയുടെ വിശേഷതയെപ്പോലും
തന്റതായി കരുതി ഞാൻ എന്ന ഭാവം വെച്ചുപുലർത്തുന്ന ഈ സൂക്ഷ്മമായ ഞാൻ എന്നതിനെ
ഇല്ലാതാക്കുക. നോക്കൂ, ഓർമ്മച്ചിഹ്നങ്ങൾ ഉണ്ടാക്കുമ്പോഴും ബലി നൽകുമ്പോൾ സ്വയം
ബലിയാകാറില്ല, പകരം ആരെയാണ് ബലി നൽകുന്നത്? ആടിനെ. ആടിനെ എന്തുകൊണ്ട്
തിരഞ്ഞെടുത്തു? കാരണം ആട് എപ്പോഴും 'മേം മേം' (ഞാൻ ഞാൻ) എന്ന് കരയുന്നു. ഭക്തർ
വളരെ നന്നായി കോപ്പി ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇന്നത്തെ ദിവസം ഈ
ദേഹാഭിമാനത്തിന്റെ 'ഞാൻ' എന്നതിനെ പുരുഷാർത്ഥം ചെയ്ത് അവസാനിപ്പിക്കാൻ
സാധിക്കുമോ? ബാബയുടെ ബർത്ത് ഡേയിൽ വന്നതല്ലേ, അപ്പോൾ എന്തെങ്കിലും സമ്മാനം
നൽകുമല്ലോ! ബാബയ്ക്ക് വേറെ സമ്മാനങ്ങളൊന്നും വേണ്ട, ഈ സൂക്ഷ്മമായ ഞാൻ എന്ന ഭാവം
ഇതാണ് ബാബ പറയുന്നത്, ഇന്നത്തെ ജന്മദിനത്തിൽ ബാബയ്ക്ക് സമ്മാനമായി തരൂ. നൽകാൻ
സാധിക്കുമോ? നൽകേണ്ടതുണ്ടോ? ധൈര്യമുണ്ടോ? ധൈര്യമുണ്ടോ? കൈ ഉയർത്തൂ. കൈ ഉയർത്തി
സന്തോഷിപ്പിച്ചു. കൈ ഉയർത്തിയ സ്ഥിതിക്ക് സമ്മാനം നൽകിയല്ലോ! നൽകിയ സമ്മാനം
ആരെങ്കിലും തിരികെ വാങ്ങാറുണ്ടോ? പല കുട്ടികളും പറയാറുണ്ട് ബാബാ, ഞങ്ങൾ
ആഗ്രഹിക്കുന്നില്ല, പക്ഷെ അത് വന്നുപോകുന്നു. കാരണമെന്താണ്? കാരണം ചോദിച്ചാൽ
മറുപടി വളരെ നന്നായി പറയും. അറിയാം, അംഗീകരിക്കുന്നുമുണ്ട്, പക്ഷെ എന്ത് ചെയ്യാം,
തിരികെ വരുന്നു. ചിന്തിക്കൂ! നൽകിയ സാധനം നിങ്ങളുടെ അടുക്കൽ തിരികെ വന്നാൽ
നൽകിയ സാധനം നിങ്ങളുടെ അടുക്കൽ വെക്കുമോ? അപ്പോൾ നിങ്ങൾ ഹൃദയപൂർവ്വം നൽകിയതാണ്,
തിരികെ വന്നാൽ പോലും അത് നിങ്ങളുടെ അടുക്കൽ വെക്കുമോ?കാരണമെന്താണ്? ബാബയോട്
സ്നേഹമുണ്ട്, അതിനാൽ സ്നേഹം കാരണം ബാബ പറയുന്നത് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്; ഈ
റിസൾട്ട് ബാബയുടെ അടുക്കലുമുണ്ട്, പക്ഷെ എന്താണ് പ്രശ്നം ദൃഢത കുറവാണ്. ദൃഢതയെ
ഉപയോഗിക്കൂ. നിങ്ങൾ സങ്കല്പം ചെയ്യുന്നുണ്ട്, എന്നാൽ ഒന്നാണ് സങ്കല്പം വയ്ക്കുക,
രണ്ടാമത്തേത് ദൃഢ സങ്കല്പം വയ്ക്കുക. വീണ്ടും വീണ്ടും ചെയ്യുന്ന സങ്കല്പത്തിൽ
ദൃഢത കൊണ്ടുവരിക, ഈ ശ്രദ്ധ കുറവാണ്. ദൃഢതയാണ് സഫലതയുടെ താക്കോൽ. അപ്പോൾ ഇന്ന്
എന്ത് ചെയ്യും? സങ്കല്പം ചെയ്യുമോ അതോ ദൃഢ സങ്കല്പം ചെയ്യുമോ? നിങ്ങളുടെ ദൃഢ
സങ്കല്പമാണെങ്കിൽ അതിന്റെ അടയാളമാണ് ദൃഢത സഫലതയുടെ താക്കോലാണ്. താക്കോൽ
ഉപയോഗിക്കുന്നതിൽ എന്തോ കുറവ് വരുന്നുണ്ട്, അതുകൊണ്ടാണ് സമ്പൂർണ്ണ സഫലത
ലഭിക്കാത്തത്.
അതുകൊണ്ട് ഇന്ന്
ബാപ്ദാദയോടൊപ്പം കുട്ടികളുടെയും ബർത്ത് ഡേയാണ്, ബാബയുടെയും ബർത്ത് ഡേയാണ്. അപ്പോൾ
ഇതൊരു പ്രത്യേക ദിനമല്ലേ! മുഴുവൻ കല്പത്തിൽ ബാബയുടെയും കുട്ടികളുടെയും ഒരേ
സമയത്തുള്ള ജന്മം ഇതാണ് ഈ ബർത്ത് ഡേയുടെ വിശേഷത. അതുകൊണ്ട് ഇന്നത്തെ ദിവസം ബാബ
ആഗ്രഹിക്കുന്നത്, ഓരോ കുട്ടിയും ഇന്ന് സ്വന്തം ഹൃദയത്തിൽ ദൃഢത കൊണ്ടുവന്ന് ഈ
ദൃഢ സങ്കല്പം ചെയ്യണം ഞങ്ങൾ വ്യർത്ഥ സങ്കല്പവും വ്യർത്ഥ സമയവും
നഷ്ടപ്പെടുത്തരുത്. കാരണം ദിവസം മുഴുവൻ അറ്റൻഷനോടെ ചെക്ക് ചെയ്താൽ ഇടയ്ക്കിടെ
സമയവും സങ്കല്പവും വ്യർത്ഥമായി പോകുന്നുണ്ട്. ബാപ്ദാദ എല്ലാവരുടെയും രജിസ്റ്റർ
കാണുന്നുണ്ടല്ലോ! അതിനെ ലാഭിക്കുക എന്നാൽ സമാപ്തിയുടെ സമയം സമീപത്ത് കൊണ്ടുവരുക
എന്നാണ്. തയ്യാറാണോ? അതോ ഇപ്പോഴും പറയുമോ വന്നുപോകുന്നു, എന്ത് ചെയ്യും?
വ്യർത്ഥത്തിന്റെ ജോലിയാണ് വരുക എന്നത്, നിങ്ങളുടെ ജോലിയെന്താണ് അതിനെ ഇരുത്തുക
എന്നതാണോ? നിങ്ങൾ അതിനെ ഇരുത്തുന്നത് കൊണ്ടാണ് അതും വീടുണ്ടാക്കിയിരിക്കുന്നത്.
അതിനും മനസ്സിലായി ദൃഢതയില്ല എന്ന്. അതുകൊണ്ട് ഇന്നത്തെ സ്നേഹത്തിന്റെ ദിനത്തിൽ
എല്ലാവരുടെയും ഹൃദയത്തിൽ ഇപ്പോൾ എന്താണുള്ളത്? അമൃതവേള മുതൽ ഇന്ന് ഹൃദയത്തിൽ
വീണ്ടും വീണ്ടും എന്താണ് വരുന്നത്? എന്റെ ബാബാ, എന്റെ ബാബാ, എന്റെ ബാബാ...
ബാബയുടെ ഹൃദയത്തിലുമുണ്ട് എന്റെ കുട്ടികൾ, എന്റെ കുട്ടികൾ, എന്റെ കുട്ടികൾ...
അങ്ങനെ ഭൂരിഭാഗവും ബാബയുടെ ഓർമ്മയിലായിരുന്നു. ദിവസത്തിന്റെ പ്രഭാവമുണ്ട്,
ബാപ്ദാദ അത് നോട്ട് ചെയ്തു. സ്നേഹത്തിന്റെ ദിനമായതുകൊണ്ട് വീണ്ടും വീണ്ടും
എല്ലാവർക്കും എന്റെ ബാബാ, എന്റെ ബാബാ എന്നത് കുറെ സമയം ഓർമ്മയുണ്ടായിരുന്നു.
അങ്ങനെയല്ലേ? ഇതിൽ കൈ ഉയർത്തൂ. ഇന്നത്തെ ദിവസത്തെ കാര്യമാണ്. എന്റെ ബാബാ എന്ന്
ഓർമ്മയുണ്ടായിരുന്നോ? വേറെന്തെങ്കിലും ഓർമ്മയുണ്ടായിരുന്നോ? ഇല്ല. ഇങ്ങനെയൊക്കെ
കൈ കാണിക്കുന്നുണ്ട്, വളരെ നല്ലത്. അതുകൊണ്ട് ദിവസവും വീണ്ടും വീണ്ടും ചെക്ക്
ചെയ്താൽ, സംഗമയുഗത്തിലെ ഓരോ ദിവസവും ബാബയുടെ സ്നേഹത്തിന്റെ ദിവസമാണ്. ഇന്ന്
പ്രത്യേക ദിവസമായതുകൊണ്ട് കൂടുതൽ ഓർമ്മയുണ്ടായിരുന്നല്ലോ! അതുപോലെ എപ്പോഴും
അമൃതവേളയിൽ ഈ സ്മൃതി വെക്കൂ ഈ സംഗമയുഗത്തിലെ ഓരോ ദിവസവും എത്ര മഹത്തായതാണ്. ഒരു
ചെറിയ ജന്മത്തിൽ 21 ജന്മങ്ങളുടെ പ്രാപ്തി ഗ്യാരണ്ടിയാണ്. അപ്പോൾ ഓരോ ദിവസത്തിനും
എത്ര പ്രാധാന്യമുണ്ട്! എവിടെ 21 ജന്മങ്ങൾ, എവിടെ ഈ ചെറിയൊരു ജന്മം.
ബാപ്ദാദ ഇന്ന് കുട്ടികളിൽ
നിന്ന് ബർത്ത് ഡേയുടെ ഈയൊരു സമ്മാനമാണ് ആഗ്രഹിക്കുന്നത്. സമ്മാനം തരുമോ? തരുമോ?
കൈ ഉയർത്തൂ. ദൃഢ നിശ്ചയത്തിന്റെ കൈ. നോക്കാം, ചെയ്യാം എന്നല്ല. ചെയ്യുക തന്നെ
വേണം. എന്ത് തന്നെ വന്നാലും ത്യാഗം എന്നാൽ ത്യാഗം. ഇത് ത്യാഗമല്ല, പകരം
ഭാഗ്യമാണ്. അപ്പോൾ ഇന്നത്തെ ദിവസം ശരിയായ രീതിയിലാണ് കൈ ഉയർത്തിയതെങ്കിൽ ഇതൊരു
മഹത്തായ ദിവസമാണല്ലോ! ഇപ്പോഴേ നിങ്ങളുടെ മുഖത്ത് വ്യർത്ഥത്തിന്റെ സമാപ്തിയുടെയും
സദാ സ്മൃതി സ്വരൂപത്തിന്റെയും തിളക്കം മുഖത്തും പെരുമാറ്റത്തിലും വരണം. മായയുടെ
ഈ വാക്കുകളുണ്ടല്ലോ എന്തുകൊണ്ട്, എങ്ങനെ, എപ്പോൾ... ഇവ അവസാനിക്കണം, അപ്പോൾ
മുഖവും പെരുമാറ്റവും സേവനം ചെയ്യും. ഇപ്പോൾ പ്രസംഗങ്ങൾക്കാണ് കൂടുതൽ
പ്രഭാവമുള്ളത്. ബാപ്ദാദ സന്തോഷവാനാണ്, വളരെ നന്നായി പ്രസംഗങ്ങൾ നടത്തുന്നുണ്ട്.
എങ്കിലും ദിനംപ്രതി ഇപ്പോൾ പ്രസംഗങ്ങളിലൂടെയും വാക്കുകളിലൂടെയുമുള്ള
സേവനത്തിന്റെ ഉന്മേഷം നന്നായി വെക്കുകയും വിജയമുണ്ടാക്കുകയും ചെയ്തതുപോലെ, ഇനി
സമയമനുസരിച്ച് നിങ്ങളുടെ കൂടുതൽ സേവനവും മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും
ആയിരിക്കും. അതിന്റെ അഭ്യാസവും പ്രസംഗങ്ങൾ നടത്തി നടത്തി മിടുക്കരായതുപോലെ...
ഇനി മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും ആർക്കെങ്കിലും സന്തോഷത്തിന്റെ വരം നൽകൂ
ഈ അഭ്യാസം ചെയ്യൂ. കാരണം സമയം കുറച്ചേ ലഭിക്കൂ, അതിനാൽ സമയത്തിന്റെയും
സങ്കല്പത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് മുന്നോട്ട് പോകൂ. എല്ലാം
പെട്ടെന്നാണ് സംഭവിക്കുക, അതുകൊണ്ട് ബർത്ത് ഡേ ഓർമ്മയുണ്ടല്ലോ! ബർത്ത് ഡേ
വരാനുണ്ട്, വരാനുണ്ട് എന്ന് എത്ര സമയം ഓർമ്മ വന്നു? ബാപ്ദാദ വരാനുണ്ട്,
വരാനുണ്ട്, കാണണം എന്ന് എത്ര സമയമായി ഓർമ്മ വെച്ചു? ഇനി ഈ സങ്കല്പം ചെയ്യൂ
ദൃഢതയോടെ വ്യർത്ഥ സമയത്തെയും സങ്കല്പത്തെയും അവസാനിപ്പിക്കണം. എന്റെ ബാബാ, എന്റെ
ബാബാ എന്ന് ഹൃദയത്തിൽ നിറച്ച് കൊണ്ട് പറയുന്നതും ഹൃദയത്തിൽ ഉൾക്കൊള്ളിക്കുന്നതും
വേറെ കാര്യമാണ്. ഹൃദയത്തിലെ കാര്യം ഒരിക്കലും മറക്കില്ല. നാക്കുകൊണ്ട് പറയുന്നത്
മറന്നുപോയേക്കാം, എന്നാൽ നല്ലതോ വ്യർത്ഥമോ ആയ ഹൃദയത്തിലെ കാര്യങ്ങൾ മറക്കില്ല.
അപ്പോൾ ഇന്ന് ബാപ്ദാദയ്ക്ക് സമ്മാനം നൽകിയല്ലോ! രണ്ടു കയ്യും ഉയർത്തൂ. വാഹ്!
ഇതിന്റെ ഫോട്ടോ എടുക്കൂ. ബാപ്ദാദ വെറും കയ്യെയല്ല നോക്കുന്നത്, ബാപ്ദാദ
നിങ്ങളുടെ ഹൃദയത്തെയാണ് നോക്കുന്നത്. അതുകൊണ്ട് ഇന്നത്തെ ദിവസത്തെ സമ്മാനം സ്വയം
നൽകുകയും ബാബയ്ക്ക് നൽകുകയും ചെയ്തു. നിങ്ങളുടെ വ്യർത്ഥ സമയവും സങ്കല്പവും
രക്ഷിക്കപ്പെട്ടാൽ പിന്നെ നിങ്ങളുടെ ദിവസം എങ്ങനെ കഴിയും? സദാ ഭാഗ്യവാനും
സന്തോഷവാനുമായി മാറും. അതിനാൽ ഇനി അമൃതവേളയിൽ ബാപ്ദാദയുമായി മിലനമാഘോഷിച്ച ശേഷം
ഈ സങ്കല്പം ദിവസവും സ്മൃതിയിൽ കൊണ്ടുവരികയും ദിവസം മുഴുവൻ ഇടയ്ക്കിടെ ചെക്ക്
ചെയ്യുകയും ചെയ്യുക. ബാപ്ദാദ സമയം ഫിക്സ് ചെയ്യുന്നില്ല, പക്ഷെ നിങ്ങളുടെ സമയം
ഫിക്സ് ചെയ്യൂ. ഇടയ്ക്കിടെ ചെക്ക് ചെയ്യുക ബാപ്ദാദയുടെ മുന്നിൽ ബർത്ത് ഡേയിൽ
ചെയ്ത വാഗ്ദാനം പാലിക്കുന്നുണ്ടോ? ഇത് സ്വയം ചെക്ക് ചെയ്യുക. ആഗ്രഹം
എല്ലാവർക്കുമുണ്ട്. ബാപ്ദാദ ഇന്ന് മുഖങ്ങൾ നോക്കുകയാണ് ആഗ്രഹമുണ്ട്, അതെ ചെയ്യും,
ചെയ്യും, ചെയ്യും എന്ന് വിചാരിക്കുന്നുണ്ട്, പക്ഷെ ഈ വ്യർത്ഥം വരുന്നുണ്ടല്ലോ,
അപ്പോൾ ബാബയോട് ചെയ്ത വാഗ്ദാനത്തെപ്പോലും മറവിപ്പിക്കുന്നു. അതുകൊണ്ട് വ്യർത്ഥം
അവസാനിപ്പിക്കൂ. ഇപ്പോഴും ഒരു മിനിറ്റ് ശക്തിശാലിയായ ആത്മാവായി മാറി സങ്കല്പം
ചെയ്യൂ വ്യർത്ഥത്തെ അവസാനിപ്പിക്കുക തന്നെ വേണം. (ബാപ്ദാദ ഡ്രിൽ ചെയ്യിപ്പിച്ചു)
ശരി.
ബാപ്ദാദയ്ക്ക് ഒരു
കുട്ടിയെപ്പോലും തനിക്ക് സമാനമാക്കാതെയിരിക്കാൻ ആഗ്രഹമില്ല. സ്നേഹമുണ്ടല്ലോ!
നോക്കൂ, സ്നേഹത്തിന്റെ അടയാളമാണ് ഇന്നത്തെ ദിവസം. ബാബയുടെയും കുട്ടികളുടെയും
ജന്മം ഒരേ ദിവസമാകുന്നത് കല്പത്തിൽ വേറെ ഒരിടത്തും ഉണ്ടാകില്ല. ബാബയ്ക്ക് ഓരോ
കുട്ടിയോടും ഹൃദയത്തിൽ സ്നേഹമുണ്ട് എന്റെ കുട്ടി, പരമാത്മാവിന്റെ കുട്ടി, നിങ്ങൾ
ചെയ്യുന്ന സങ്കല്പം സഫലമാകട്ടെ. ഓരോ സങ്കല്പത്തിലും ശക്തിയുണ്ടാകണം, പറയുന്നതും
ചെയ്യുന്നതും ഒന്നാകണം. പറഞ്ഞു എന്നാൽ നടന്നു. ശുദ്ധ സങ്കല്പമായിരിക്കണം. അപ്പോൾ
വ്യർത്ഥം സ്വയം അവസാനിക്കും, കാരണം അഡ്വാൻസ് പാർട്ടി തീയതി ആഗ്രഹിക്കുന്നുണ്ട്.
നിങ്ങളുടെ മുതിർന്ന ദാദിമാരും വലിയ സഹോദരന്മാരുമുണ്ടല്ലോ, അവരോട് സ്നേഹമുണ്ടല്ലോ.
എത്ര ഓർക്കുന്നുണ്ട് ദാദിയെ, ദീദിയെ, ചന്ദ്രമണിയെ. എല്ലാവരുടെയും പേരുകൾ എടുത്തു
പറയൂ. എല്ലാവരെയും ഓർക്കുന്നുണ്ട്. അപ്പോൾ അവർ ആഗ്രഹിക്കുന്നത് ചെയ്ത് കാണിക്കൂ.
അപ്പോൾ ഇന്നത്തെ സങ്കല്പം എന്തായിരുന്നു? പറയുന്നതും ചെയ്യുന്നതും ഒന്നാകണം.
ശരിയാണോ! അപ്പോൾ ഇന്ന് നാലുഭാഗത്തുമുള്ള കുട്ടികൾക്ക് ബാപ്ദാദ നൽകുന്ന ബർത്ത്
ഡേ സമ്മാനം ഇതാണ് പറയുന്നതും ചെയ്യുന്നതും ഒന്നാക്കൂ. ദൃഢതയുടെ സമ്മാനമാണ്
ഇന്നത്തെ ദിവസം ബാപ്ദാദ ഓരോ കുട്ടിക്കും നൽകുന്നത്. ശുഭ കാര്യങ്ങൾ ദൃഢതയോടെ
വിജയിപ്പിക്കൂ.
ബാക്കി ഇന്ന് ആദ്യമായി
വന്നവർ എഴുന്നേൽക്കൂ. കൈ വീശൂ. വന്നെത്തിയ കുട്ടികൾക്ക് വന്നു, എന്റെ ബാബയെ
തിരിച്ചറിഞ്ഞു എന്നതിന് ബാപ്ദാദ വളരെ വളരെ ആശംസകൾ നൽകുന്നു. ബാപ്ദാദയ്ക്ക്
സന്തോഷമുണ്ട്, വരാനിരിക്കുന്ന ബഹളങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ നിങ്ങൾ
എത്തിച്ചേർന്നു, അതിന് ആശംസകൾ.
ഇനി വരുന്ന ഓരോ കുട്ടിയും
ഈ ദൃഢ സങ്കല്പം ചെയ്യൂ സാധാരണ സങ്കല്പമല്ല, ദൃഢ സങ്കല്പം ചെയ്യൂ തീവ്ര
പുരുഷാർത്ഥിയായി മാറുക തന്നെ വേണം. തീവ്ര, സാധാരണയല്ല. അപ്പോൾ വരാനിരിക്കുന്ന
സ്വന്തം രാജധാനിയിൽ എത്തും, അതിനാൽ സാധാരണ സങ്കല്പങ്ങളുടെ സമയം കഴിഞ്ഞു. ഇപ്പോൾ
തീവ്ര പുരുഷാർത്ഥത്തിന്റെ സമയമാണ്, അവസരമുണ്ട്; അവസരം പ്രയോജനപ്പെടുത്തുന്നവർ
ചാൻസലറായി മാറി. ബാപ്ദാദ ഓരോ കുട്ടിയെയും കണ്ട് സന്തോഷിക്കുന്നുണ്ട്, ഓരോ
കുട്ടിയോടും പറയുകയാണ് തീവ്ര പുരുഷാർത്ഥം ചെയ്താൽ ഒന്നിച്ച് പോകും, ഒന്നിച്ച്
വസിക്കും. അതിനാൽ ആശംസകൾ, ആശംസകൾ, ആശംസകൾ.
ഒരു കുട്ടി പോലും
പിന്നിലായി പോകരുതെന്ന് ബാപ്ദാദ ഹൃദയപൂർവ്വം ആഗ്രഹിക്കുന്നു. ഒന്നിച്ച് പോകണം.
പുറകിലായി വരുന്നവരെ കാണാൻ രസമില്ല. കൂടെയുണ്ടാകണം, കൈകോർക്കണം, വീട്ടിലേക്ക്
പോകേണ്ടതുണ്ട്. തിരികെയുള്ള യാത്രയാണത്. അതിനായി ബ്രഹ്മാ ബാബ ഫരിശ്തയായതുപോലെ
ഫോളോ ഫാദർ ചെയ്യൂ. സാകാരത്തിൽ ഇരിക്കുമ്പോഴും ഫരിശ്തയായിരിക്കൂ, ആരെ നോക്കിയാലും
ഫരിശ്തയെ മാത്രം കാണണം, അപ്പോൾ ഗേറ്റ് തുറക്കും. ശരി. എല്ലാ കുട്ടികൾക്കും സദാ
ഭാഗ്യവാനും സന്തോഷവാനുമായ സ്വരൂപത്തിന്റെ ഓർമ്മയും സ്നേഹവും.
വരദാനം :-
തന്റെ
ഏകാഗ്ര സ്വരൂപത്തിലൂടെ സൂക്ഷ്മ ശക്തിയുടെ ലീലകളുടെ അനുഭവം ചെയ്യുന്ന
അന്തർമുഖിയായി ഭവിക്കട്ടെ.
ഏകാഗ്രതയുടെ അടിസ്ഥാനം
അന്തർമുഖതയാണ്. അന്തർമുഖരായവർ ഉള്ളിന്റെയുള്ളിൽ സൂക്ഷ്മ ശക്തിയുടെ ലീലകൾ
അനുഭവിക്കുന്നു. ആത്മാക്കളെ ആഹ്വാനം ചെയ്യുക, ആത്മാക്കളോട് ആത്മീയ സംഭാഷണം
നടത്തുക, ആത്മാക്കളുടെ സംസ്കാര സ്വഭാവം മാറ്റിയെടുക്കുക, ബാബയുമായി കണക്ഷൻ
ഉണ്ടാക്കിക്കൊടുക്കുക ഇത്തരം ആത്മാക്കളുടെ ലോകത്ത് ആത്മീയ സേവനം ചെയ്യുന്നതിനായി
ഏകാഗ്രതയുടെ ശക്തി വർദ്ധിപ്പിക്കൂ; ഇതിലൂടെ എല്ലാത്തരം വിഘ്നങ്ങളും സ്വയം
ഇല്ലാതാകും.
സ്ലോഗന് :-
സർവ്വ
പ്രാപ്തികളെയും സ്വയം ധാരണം ചെയ്ത് ലോകത്തിന്റെ സ്റ്റേജിൽ പ്രത്യക്ഷപ്പെടുകയാണ്
പ്രത്യക്ഷതയുടെ അടിസ്ഥാനം.
അവ്യക്ത സൂചന-
പരോപകാരത്തിന്റെ ഭാവന നിറഞ്ഞവരായി മാറി അപകാരികൾക്കും ഉപകാരം ചെയ്യൂ.
ആരെങ്കിലും ദിവസവും
നിങ്ങളെ അധിക്ഷേപിച്ചാലും, എപ്പോഴും അമംഗളം ചെയ്താലും, അവരിൽ നിന്ന്
ഒഴിഞ്ഞുമാറുന്നതിന് പകരം അവരുടെയും നന്മ ചെയ്തുകൊണ്ടിരിക്കൂ; ഇതാണ് ജ്ഞാനിയായ
ആത്മാവിന്റെ കർത്തവ്യം. ബാബയുടെ മഹിമയിൽ പ്രത്യേകമായി ദയാഹൃദയൻ, മെർസിഫുൾ എന്ന
ഗുണം പാടാറുള്ളതുപോലെ അത് ദേശത്തിലായാലും വിദേശത്തായാലും ബാബയുടെ മുന്നിൽ പോയാൽ
ദയാഹൃദയൻ, മെർസിഫുൾ എന്ന് പറയും. അതുപോലെ നിങ്ങളെല്ലാവരും മാസ്റ്റർ ദയാഹൃദയനാണ്.
അങ്ങനെ ദയാഹൃദയനായി മാറി എല്ലാവർക്കും ഉപകാരം ചെയ്യൂ.