25.12.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, നിങ്ങൾ വളരെക്കാലത്തിനു ശേഷം ബാബയുമായി കണ്ടുമുട്ടിയിരിക്കുകയാണ്, അതിനാൽ നിങ്ങൾ വളരെ വളരെ ഓമനകളായ കളഞ്ഞുപോയി തിരികെക്കിട്ടിയ സന്താനങ്ങളാണ്.

ചോദ്യം :-
തന്റെ സ്ഥിതിയെ ഏകരസമാക്കി മാറ്റുന്നതിനുള്ള വഴി എന്താണ്?

ഉത്തരം :-
സദാ ഓർമ്മയിൽ വെയ്ക്കൂ- ഏത് സെക്കന്റാണോ കടന്നുപോയത്, അത് ഡ്രാമയാണ്. കല്പം മുമ്പും ഇങ്ങനെ തന്നെയാണ് സംഭവിച്ചിരുന്നത്. ഇപ്പോൾ നിന്ദ-സ്തുതി, മാനം -അപമാനം എല്ലാം മുന്നിൽ വരാനിരിക്കുകയാണ്. അതിനാൽ തന്റെ സ്ഥിതിയെ ഏകരസമാക്കി മാറ്റുന്നതിനു വേണ്ടി കഴിഞ്ഞു പോയതിനെക്കുറിച്ച് ചിന്തിക്കാതിരിക്കൂ.

ഓംശാന്തി.  
ആത്മീയ കുട്ടികളെ പ്രതി ആത്മീയ അച്ഛൻ മനസ്സിലാക്കിത്തരികയാണ്. ആത്മീയ അച്ഛന്റെ പേരെന്താണ്? ശിവബാബ. ശിവബാബ എല്ലാ ആത്മാക്കളുടെയും അച്ഛനാണ്. എല്ലാ ആത്മീയ കുട്ടികളുടെയും പേരെന്താണ്? ആത്മാവ്. ശരീരത്തിനാണ് പേര് ലഭിക്കുന്നത്, ആത്മാവിന്റെ പേര് അതു തന്നെയാണ്. സത്സംഗങ്ങൾ ഒരുപാടുണ്ടെന്നും കുട്ടികൾക്കറിയാം. ഇതാണ് സത്യം-സത്യമായ സത്യത്തിന്റെ സംഗം, സത്യമായ ബാബ രാജയോഗം പഠിപ്പിച്ച് നമ്മളെ സത്യയുഗത്തിലേക്കു കൊണ്ടുപോകുന്നു. ഇങ്ങനെ മറ്റൊരു സത്സംഗങ്ങളോ പാഠശാലകളോ ഉണ്ടായിരിക്കില്ല, ഇതും നിങ്ങൾ കുട്ടികൾക്കറിയാം. മുഴുവൻ സൃഷ്ടി ചക്രവും നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങൾ കുട്ടികൾ തന്നെയാണ് സ്വദർശന ചക്രധാരികൾ. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് ബാബയിരുന്ന് മനസ്സിലാക്കി തരുന്നു. ആർക്ക് മനസ്സിലാക്കി കൊടുക്കുകയാണെങ്കിലും ചക്രത്തിന്റെ മുന്നിൽ കൊണ്ടു വന്ന് നിർത്തൂ. ഇപ്പോൾ നിങ്ങൾ സത്യയുഗത്തിലേക്ക് പോകും. ബാബ ജീവാത്മാക്കളോട് പറയുകയാണ് - സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കൂ. ഇത് പുതിയ കാര്യമല്ല, കല്പ-കല്പം കേട്ടിരുന്നു, ഇപ്പോൾ വീണ്ടും കേൾക്കുകയാണ്. നിങ്ങളുടെ ബുദ്ധിയിൽ ഒരു ദേഹധാരിയാകുന്ന അച്ഛനോ, ടീച്ചറോ, സത്ഗുരുവോ ഇല്ല. നിങ്ങൾക്കറിയാം, വിദേഹിയായ ബാബ നമ്മുടെ ടീച്ചറും, ഗുരുവുമാണെന്ന്. മറ്റൊരു സത്സംഗത്തിലും ഇങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കുകയില്ല. മധുബൻ എന്നുള്ളത് ഇതൊന്നു മാത്രമാണ്. മറ്റുള്ളവർ മധുബനെ ഒരു വൃന്ദാവനമായാണ് കാണിക്കുന്നത്. അതെല്ലാം ഭക്തിമാർഗ്ഗത്തിൽ മനുഷ്യർ ഉണ്ടാക്കിയിട്ടുള്ളതാണ്. യഥാർത്ഥത്തിൽ മധുബൻ ഇതാണ് . നിങ്ങളുടെ ബുദ്ധിയിലുണ്ട് നമ്മൾ സത്യ-ത്രേതായുഗം മുതൽ പുനർജന്മങ്ങൾ എടുത്തെടുത്ത് ഇപ്പോൾ സംഗമത്തിൽ വന്ന് നിൽക്കുകയാണ് - പുരുഷോത്തമരായി മാറുന്നതിനു വേണ്ടി. നമുക്ക് ബാബ വന്ന് സ്മൃതി ഉണർത്തി തന്നു. ആരാണ് 84 ജന്മം എടുക്കുന്നത്, എങ്ങനെയാണ് എടുക്കുന്നത് എന്നെല്ലാം നിങ്ങൾക്കറിയാം. മനുഷ്യർ വെറുതെ പറയും, എന്നാൽ ഒന്നും മനസ്സിലാക്കുന്നില്ല. ബാബ നല്ല രീതിയിൽ മനസ്സിലാക്കി തരുന്നു. സത്യയുഗത്തിൽ സതോപ്രധാനമായ ആത്മാക്കളായിരുന്നു, ശരീരവും സതോപ്രധാനമായിരുന്നു. ഈ സമയം സത്യയുഗമല്ല, കലിയുഗമാണ്. നമ്മൾ സ്വർണ്ണിമയുഗത്തിലായിരുന്നു. പിന്നീട് ചക്രം കറങ്ങി പുനർജന്മങ്ങൾ എടുത്തെടുത്ത് നമ്മൾ കലിയുഗത്തിലേക്കു വന്നു, വീണ്ടും തീർച്ചയായും ചക്രം കറങ്ങണം. ഇപ്പോൾ നമുക്ക് നമ്മുടെ വീട്ടിലേക്കു പോകണം. നിങ്ങൾ കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികളല്ലേ. ആരാണോ കളഞ്ഞു പോയി പിന്നീട് തിരികെ കിട്ടിയത് അവരെയാണ് സിക്കീലധേ കുട്ടികളെന്ന് പറയുന്നത്. നിങ്ങൾ അയ്യായിരം വർഷത്തിനു ശേഷമാണ് കണ്ടുമുട്ടിയിരിക്കുന്നത്. നിങ്ങൾ കുട്ടികൾക്കു തന്നെ അറിയാം - അയ്യായിരം വർഷങ്ങൾക്കു മുമ്പ് ബാബ തന്നെയാണ് ഈ സൃഷ്ടി ചക്രത്തിന്റെ ജ്ഞാനം നൽകിയത്, നമ്മളെ സ്വദർശന ചക്രധാരിയാക്കി മാറ്റിയത്. ഇപ്പോൾ വീണ്ടും അച്ഛൻ വന്ന് കണ്ടുമുട്ടിയിരിക്കുകയാണ്, ജന്മസിദ്ധ അധികാരം നൽകുന്നതിനു വേണ്ടി. ഇവിടെ ബാബ തിരിച്ചറിവ് നൽകുന്നു. ഇതിലൂടെ ആത്മാവിന്റെ 84 ജന്മങ്ങളുടെയും തിരിച്ചറിവുണ്ടാകുന്നു. ഇതെല്ലാം ബാബ ഇരുന്ന് മനസ്സിലാക്കിതരുന്നു. അയ്യായിരം വർഷങ്ങൾക്കു മുമ്പും മനസ്സിലാക്കിതന്നിരുന്നു -മനുഷ്യനെ ദേവതയും അഥവാ ദരിദ്രനെ കിരീടധാരിയുമാക്കി മാറ്റുന്നതിനു വേണ്ടി. നിങ്ങൾ മനസ്സിലാക്കുന്നുണ്ട്, നമ്മൾ 84 പുനർജന്മങ്ങൾ എടുത്തിട്ടുണ്ട്. ആരാണോ എടുക്കാത്തത്, അവർ ഇവിടെ പഠിക്കാൻ വരുകയില്ല. ചിലർ കുറച്ചു മനസ്സിലാക്കും. നമ്പർവൈസായിരിക്കുമല്ലോ. അവരവരുടെ ഗൃഹസ്ഥത്തിൽ ഇരിക്കാം. എല്ലാവരും ഇവിടെ വന്നിരിക്കില്ല. വളരെ നല്ല പദവി പ്രാപ്തമാക്കണമെന്നുള്ളവർ മാത്രം ഇവിടെ റിഫ്രഷാകാൻ വരും. കുറഞ്ഞ പദവി കിട്ടുന്നവർ കൂടുതൽ പുരുഷാർത്ഥമൊന്നും ചെയ്യില്ല. കുറച്ചെങ്കിലും പുരുഷാർത്ഥം ചെയ്തിട്ടുണ്ടെങ്കിൽ അത് വ്യർത്ഥമായി പോകില്ല, ഈ ജ്ഞാനം അങ്ങനെയുള്ളതാണ്. ശിക്ഷയനുഭവിച്ച് വരും. പുരുഷാർത്ഥം നന്നായി ചെയ്താൽ ശിക്ഷയും കുറയും. ഓർമ്മയുടെ യാത്രയിലല്ലാതെ വികർമ്മങ്ങൾ വിനാശമാകില്ല. ഇത് ഇടക്കിടക്ക് സ്വയത്തെ ഓർമ്മിപ്പിക്കൂ. ആരെ കണ്ടാലും അവർക്ക് ഇത് മനസ്സിലാക്കി കൊടുക്കണം - സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കൂ. ഈ പേര് പിന്നീട് ശരീരത്തിനാണ് ലഭിച്ചിരിക്കുന്നത്, ശരീരത്തിന്റെ പേരിലാണ് വിളിക്കുന്നത്. ഈ സംഗമയുഗത്തിൽ തന്നെയാണ് പരിധിയില്ലാത്ത ബാബ ആത്മീയ കുട്ടികളേ എന്ന് വിളിക്കുന്നത്. നിങ്ങൾ പറയും ആത്മീയ അച്ഛൻ വന്നിരിക്കുകയാണ്. ബാബ പറയുന്നു ആത്മീയ കുട്ടികളെ. ആദ്യം ആത്മാവ്, പിന്നീടാണ് കുട്ടികളുടെ പേര് വിളിക്കുന്നത്. ആത്മീയ കുട്ടികളെ, നിങ്ങൾ മനസ്സിലാക്കുന്നുണ്ട് ആത്മീയ അച്ഛൻ എന്താണ് പഠിപ്പിക്കുന്നതെന്ന്. നിങ്ങളുടെ ബുദ്ധിക്കറിയാം, ശിവബാബ ഈ ഭാഗ്യശാലി രഥത്തിൽ ഇരിക്കുന്നുണ്ടെന്ന്. നമ്മളെ ബാബ സഹജമായ രാജയോഗം പഠിപ്പിക്കുകയാണ്. മറ്റൊരു മനുഷ്യനിലും ബാബ വന്ന് രാജയോഗം പഠിപ്പിക്കുന്നില്ല. ബാബ വരുന്നതു തന്നെ പുരുഷോത്തമ സംഗമയുഗത്തിലാണ് - മറ്റൊരു മനുഷ്യർക്കും ഇങ്ങനെ പറയാനും സാധിക്കില്ല, മനസ്സിലാക്കാനും സാധിക്കില്ല. ഇതും നിങ്ങൾക്കറിയാം, ഈ ശിക്ഷണങ്ങൾ ഈ ബ്രഹ്മാബാബയുടേതല്ല. ഈ ബ്രഹ്മാവിന് ഇതറിയില്ലായിരുന്നു - കലിയുഗം അവസാനിച്ച് സത്യയുഗം വരണം. ഈ ബ്രഹ്മാവിന് ഒരു ദേഹധാരി ഗുരുക്കന്മാരുമില്ല, മറ്റെല്ലാ മനുഷ്യരും പറയും - നമ്മുടെ ഗുരു ഇന്നയാളാണെന്ന്. ഇന്നയാൾ ജ്യോതിയിലേക്ക് ലയിച്ചു എന്നുപറയും. എല്ലാവർക്കും ദേഹധാരി ഗുരുക്കന്മാരുണ്ട്. ധർമ്മസ്ഥാപകരും ദേഹധാരികളാണ്. ഈ സനാതന ധർമ്മം ആരാണ് സ്ഥാപിച്ചത്? പരംപിതാ പരമാത്മാവായ ത്രിമൂർത്തി ശിവബാബയാണ് ബ്രഹ്മാവിലൂടെ സ്ഥാപിച്ചത്. ഈ ശരീരത്തിന്റെ പേര് ബ്രഹ്മാവെന്നാണ്. ക്രിസ്ത്യാനികൾ പറയും ക്രിസ്തു വന്ന് ഈ ധർമ്മം സ്ഥാപിച്ചു. ക്രിസ്തുവാണെങ്കിലും ദേഹധാരിയാണ്. ചിത്രവുമുണ്ട്. ഈ ധർമ്മസ്ഥാപകന്റെ ചിത്രം എങ്ങനെ കാണിക്കും? ശിവനെ തന്നെയേ കാണിക്കാൻ കഴിയൂ. ശിവന്റെ ചിത്രത്തെ ചിലർ ചെറുതും, ചിലരാണെങ്കിൽ വലുതാക്കിയും കാണിക്കാറുണ്ട്. ശിവൻ ബിന്ദു തന്നെയാണ്. നാമവും-രൂപവുമുണ്ട്, എന്നാൽ അവ്യക്തമാണ്. ഈ കണ്ണുകളാൽ കാണാൻ സാധിക്കില്ല. ശിവബാബ നിങ്ങൾ കുട്ടികൾക്ക് രാജ്യഭാഗ്യം നൽകിയിട്ടാണ് പോയത.് അതുകൊണ്ടാണ് ഓർമ്മിക്കുന്നത്. ശിവബാബ പറയുന്നു - മൻമനാഭവ. ബാബയെ മാത്രം ഓർമ്മിക്കൂ. ആരുടെയും മഹിമ പാടേണ്ട ആവശ്യമില്ല. ആത്മാവിന്റെ ബുദ്ധിയിൽ ഒരു ദേഹധാരികളുടെയും ഓർമ്മ വരരുത്, ഇത് നല്ല രീതിയിൽ മനസ്സിലാക്കേണ്ട കാര്യമാണ്. നമ്മളെ ശിവബാബയാണ് പഠിപ്പിക്കുന്നത്. മുഴുവൻ ദിവസവും ഇതു തന്നെ ആവർത്തിച്ചുകൊണ്ടിരിക്കൂ. ശിവഭഗവാന്റെ വാക്കുകളാണ് - ആദ്യമാദ്യം ഈശ്വരനെക്കുറിച്ചു തന്നെ മനസ്സിലാക്കണം. ഇത് ഉള്ളിൽ ഉറച്ചിട്ടില്ലെങ്കിൽ, സമ്പത്തിനെക്കുറിച്ച് പറഞ്ഞുകൊടുത്താലും ഒന്നും തന്നെ ബുദ്ധിയിൽ ഇരിക്കില്ല. ചിലർ പറയും, ഈ കാര്യം ശരിയാണ് എന്ന്. ചിലർ പറയും ഇത് മനസ്സിലാക്കാൻ സമയം വേണമെന്ന്. മറ്റു ചിലർ പറയും, ആലോചിക്കാം എന്ന്. ഭിന്ന-ഭിന്ന പ്രകാരത്തിലുള്ളവരാണ് വരുന്നത്. ഇതാണ് പുതിയ കാര്യം. പരംപിതാ പരമാത്മാവായ ശിവൻ ആത്മാക്കളെ പഠിപ്പിക്കുകയാണ്. ചിന്തയുണ്ടാകുന്നുണ്ട്, എന്തു ചെയ്താലാണ് മനുഷ്യർക്ക് ഇത് മനസ്സിലാകുന്നത്. ശിവൻ തന്നെയാണ് ജ്ഞാന സാഗരൻ. ആത്മാവിനെ ജ്ഞാനത്തിന്റെ സാഗരനെന്ന് എങ്ങനെ പറയാൻ സാധിക്കും, കാരണം ബാബക്ക് ശരീരമില്ലല്ലോ. ജ്ഞാന സാഗരനാണെങ്കിൽ തീർച്ചയായും എപ്പോഴെങ്കിലും ജ്ഞാനം കേൾപ്പിച്ചിട്ടുണ്ടായിരിക്കണം, അതുകൊണ്ടല്ലേ ജ്ഞാന സാഗരനെന്ന് പറയുന്നത്. അങ്ങനെ വെറുതെ എങ്ങനെയാണ് പറയുക. ചിലർ വളരെ പഠിച്ചവരാണെങ്കിൽ അവരെ പറയാറുണ്ട്, ഇവർ ഒരുപാട് വേദ-ശാസ്ത്രങ്ങളെല്ലാം പഠിച്ചിട്ടുണ്ട്, അതുകൊണ്ടാണ് ശാസ്ത്രീ അഥവാ വിദ്വാൻ എന്നു പറയുന്നത്. ബാബയെ ജ്ഞാനമാകുന്ന സാഗരത്തിന്റെ അധികാരി എന്നാണ് പറയുന്നത്. തീർച്ചയായും ബാബ ഈ സൃഷ്ടിയിൽ വന്നുപോയിട്ടുണ്ട്. ആദ്യം ചോദിക്കണം, ഇപ്പോൾ കലിയുഗമാണോ അതോ സത്യയുഗമാണോ എന്ന്? പുതിയ ലോകമാണോ അതോ പഴയ ലോകമാണോ? ലക്ഷ്യം നിങ്ങളുടെ മുന്നിലുണ്ട്. ഈ ലക്ഷ്മീ - നാരായണന്മാർ ഉണ്ടായിരുന്നെങ്കിൽ അവരുടെ രാജ്യമുണ്ടായിരിക്കും. ഈ പഴയ ലോകം, ദരിദ്രാവസ്ഥ തന്നെയുണ്ടായിരിക്കുകയില്ല. ഇപ്പോൾ ഈ ലക്ഷ്മീ -നാരായണന്മാരുടെ ചിത്രങ്ങളാണുള്ളത്. ക്ഷേത്രങ്ങളിൽ ഇവരുടെ മാതൃകകളാണ് കാണിക്കാറുള്ളത്. അല്ലെങ്കിൽ അവരുടെ കൊട്ടാരങ്ങളും പൂന്തോട്ടങ്ങളും എത്ര വലുതായിരിക്കും. ക്ഷേത്രത്തിലായിരിക്കില്ലല്ലോ അവർ വസിക്കുന്നുണ്ടായിരിക്കുക. പ്രസിഡന്റിന്റെ കെട്ടിടം എത്ര വലുതായിരിക്കും. ദേവീ-ദേവതകളെല്ലാം വലിയ-വലിയ കൊട്ടാരങ്ങളിലായിരിക്കും വസിക്കുന്നുണ്ടായിരിക്കുക. ഒരുപാട് സ്ഥലമുണ്ടായിരിക്കും. അവിടെ പേടിക്കേണ്ട കാര്യമേ ഇല്ല. സദാ പൂന്തോട്ടമായിരിക്കും, മുള്ളുകളൊന്നുമുണ്ടാകില്ല. അതാണ് പൂന്തോട്ടം. അവിടെ വിറകുകളൊന്നും കത്തിക്കില്ല. വിറകുകളിൽ നിന്നെല്ലാം പുകയുണ്ടാകുന്നതു കൊണ്ട് ദുഃഖത്തിന്റെ അനുഭവമുണ്ടാകുന്നു. അവിടെ നമ്മൾ വളരെ കുറച്ചു സ്ഥലത്ത് മാത്രമാണ് വസിക്കുന്നത്. പിന്നീടാണ് വർദ്ധിക്കുന്നത്. വളരെ നല്ല-നല്ല പൂന്തോട്ടമായിരിക്കും, സുഗന്ധം വന്നു കൊണ്ടേയിരിക്കും. കാടുകളൊന്നും ഉണ്ടാകില്ല. ഇപ്പോൾ ഇതെല്ലാം അനുഭവമുണ്ടാകുന്നുണ്ട്, പക്ഷേ കാണുന്നില്ല. നിങ്ങൾ ധ്യാനത്തിൽ വലിയ-വലിയ കെട്ടിടങ്ങളെല്ലാം പോയി കാണാറുണ്ട്, അതൊന്നും ഇവിടെ ഉണ്ടാക്കാൻ സാധിക്കില്ല. സാക്ഷാത്ക്കാരമുണ്ടായാൽ തന്നെ അത് അപ്രത്യക്ഷമാകും. സാക്ഷാത്ക്കാരം ഉണ്ടായിട്ടുണ്ടല്ലോ. രാജാക്കന്മാരും രാജകുമാരിമാരും-രാജകുമാരൻമാരും ഉണ്ടായിരിക്കും. വളരെ രമണീകമായ സ്വർഗ്ഗമായിരിക്കും. എങ്ങനെയാണോ ഇവിടെ അതിമനോഹരമായ മൈസൂറുള്ളത്, അതുപോലെ വളരെ മനോഹരമായിരിക്കും സ്വർഗ്ഗം. വളരെ നല്ല കാറ്റു വീശിക്കൊണ്ടേയിരിക്കും. അരുവികൾ ഒഴുകിക്കൊണ്ടിരിക്കും. ആത്മാവ് മനസ്സിലാക്കുന്നു, നമ്മൾ നല്ല-നല്ല വസ്തുക്കളുണ്ടാക്കുമെന്ന്. ആത്മാവിന് സ്വർഗ്ഗം ഓർമ്മ വരുമല്ലോ.

നിങ്ങൾ കുട്ടികൾക്ക് തിരിച്ചറിവുണ്ടാകുന്നു - എന്തെല്ലാമാണ് സംഭവിക്കുന്നത്, എവിടെയെല്ലാമാണ് നമ്മൾ വസിക്കുന്നുണ്ടായിരിക്കുക. ഈ സമയം ഈ സ്മൃതിയുണ്ടാകുന്നു. ചിത്രങ്ങളിൽ നോക്കൂ, നിങ്ങൾ എത്ര ഭാഗ്യശാലികളാണെന്ന്. അവിടെ ദുഃഖത്തിന്റെ ഒരു കാര്യവുമില്ല. നമ്മൾ സ്വർഗ്ഗത്തിലായിരുന്നു, പിന്നീട് താഴേക്കിറങ്ങി. ഇപ്പോൾ വീണ്ടും സ്വർഗ്ഗത്തിലേക്കു പോകണം. എങ്ങനെ പോകും? കയറിൽ തൂങ്ങിക്കൊണ്ട് പോകുമോ? നമ്മൾ ആത്മാക്കൾ ശാന്തിധാമത്തിൽ വസിക്കുന്നവരാണ്. ബാബ സ്മൃതി ഉണർത്തി തന്നു ഇപ്പോൾ നിങ്ങൾ വീണ്ടും ദേവതകളായി മാറുകയാണ,് ഒപ്പം മറ്റുള്ളവരെയും ദേവതകളാക്കി മാറ്റുന്നു. എത്ര പേർക്കാണ് വീട്ടിൽ ഇരുന്നുകൊണ്ടു തന്നെ സാക്ഷാത്ക്കാരമുണ്ടാകുന്നത്. ബന്ധനത്തിലുള്ളവർ ഇതൊന്നും ഒരിക്കലും കണ്ടിട്ടില്ലല്ലോ. എങ്ങനെയാണ് ആത്മാവിന് ലഹരിയുണ്ടാകുന്നത്? ആത്മാവിന് സന്തോഷമുണ്ടാകുന്നത് തന്റെ വീട് അടുത്തെത്തുമ്പോഴാണ്. മനസ്സിലാക്കുന്നു, ബാബ നമുക്ക് ജ്ഞാനം നൽകി അലങ്കരിക്കാനായി വന്നിരിക്കുകയാണ്. അവസാനം ഒരു ദിവസം പത്രങ്ങളിലെല്ലാം വരും. ഇപ്പോൾ നിന്ദ - സ്തുതി, മാനം - അപമാനം എല്ലാം മുന്നിൽ വരുന്നുണ്ട്. കല്പം മുമ്പും ഇങ്ങനെയുണ്ടായിരുന്നു എന്നറിയാം, ഏത് നിമിഷം കഴിഞ്ഞുപോയോ അതിനെക്കുറിച്ച് ചിന്തിക്കരുത്. പത്രങ്ങളിൽ കല്പം മുമ്പും ഇങ്ങനെ വന്നിരുന്നു. പിന്നീടാണ് പുരുഷാർത്ഥം ചെയ്യുന്നത്. ബഹളമുണ്ടാകേണ്ടതെല്ലാം ഉണ്ടായിക്കഴിഞ്ഞു. പേരും വന്നല്ലോ. പിന്നീട് നിങ്ങൾ മറുപടി പറയുന്നു. ചിലർ പഠിക്കുന്നു, ചിലർ പഠിക്കുന്നില്ല. മറ്റു ചിലർക്ക് സമയം ലഭിക്കുന്നില്ല. മറ്റു ജോലികളിലെല്ലാം മുഴുകുന്നു. ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിലുണ്ട് - ഇത് പരിധിയില്ലാത്ത വലിയ നാടകമാണ്. ടിക് ടിക് എന്ന് ചക്രം കറങ്ങിക്കൊണ്ടേയിരിക്കും. ഒരു സെക്കന്റിൽ കടന്നുപോയതെല്ലാം, പിന്നീട് അയ്യായിരം വർഷങ്ങൾക്കു ശേഷം മാത്രമെ ആവർത്തിക്കുകയുള്ളൂ. കഴിഞ്ഞു പോയത് സെക്കന്റിനു ശേഷമാണ് ചിന്തനത്തിൽ വരുന്നത്- ഈ തെറ്റു സംഭവിച്ചു കഴിഞ്ഞു, ഇതും ഡ്രാമയിൽ അടങ്ങിയിട്ടുണ്ടായിരുന്നു. കല്പം മുമ്പും ഇങ്ങനെ തന്നെയാണ് തെറ്റു സംഭവിച്ചത്, കഴിഞ്ഞുപോയി. ഇനി മുന്നോട്ട് ആ തെറ്റ് ചെയ്യില്ല. പുരുഷാർത്ഥം ചെയ്തു കൊണ്ടേയിരിക്കുന്നു. നിങ്ങൾക്ക് മനസ്സിലാക്കി തരുന്നുണ്ട,് ഇടക്കിടക്ക് ഈ തെറ്റ് സംഭവിക്കുന്നത് ശരിയല്ല, ഈ കർമ്മം നല്ലതല്ല. മനസ്സിൽ കുത്തലുണ്ടാകും- നമ്മളിൽ നിന്ന് ഈ തെറ്റ് സംഭവിച്ചു. ബാബ മനസ്സിലാക്കി തരുന്നു- ആർക്കെങ്കിലും ദുഃഖമുണ്ടാകുന്ന തരത്തിൽ ഒന്നും ചെയ്യരുത്, അതിന് വിലക്കുണ്ട്. ബാബ പറഞ്ഞു തരുന്നു, ചോദിക്കാതെ വസ്തുക്കളെടുക്കരുത്, അതിനെ മോഷണമെന്നാണ് പറയുന്നത്. ഇങ്ങനെയുള്ള കർമ്മം ചെയ്യരുത്. കടുത്ത വാക്കുകൾ പറയരുത്. ഇന്നത്തെ ലോകം നോക്കൂ എങ്ങനെയാണെന്ന്. ജോലിക്കാരന്റെ അടുത്ത് ദേഷ്യപ്പെട്ടാൽ അവരും ശത്രുത കാണിക്കാൻ തുടങ്ങും. സത്യയുഗത്തിൽ സിംഹവും ആടും പാലുപോലെയായിരിക്കും കഴിയുക. എങ്ങനെയാണോ ഉപ്പുവെള്ളവും ക്ഷീരഖണ്ഡവും. സത്യയുഗത്തിൽ എല്ലാ മനുഷ്യാത്മാക്കളും പാലു പോലെയായിരിക്കും. ഈ രാവണന്റെ ലോകത്തിൽ മനുഷ്യരെല്ലാവരും ഉപ്പുവെള്ളമാണ്. അച്ഛനും കുട്ടികളും ഉപ്പുവെള്ളമാണ്. കാമം മഹാശത്രുവാണല്ലോ. കാമവികാരത്തിലൂടെ പരസ്പരം ദുഃഖം നൽകുന്നു. ഈ മുഴുവൻ ലോകവും ഉപ്പുവെള്ളമാണ്. സത്യയുഗമാകുന്ന ലോകം ക്ഷീരഖണ്ഡമാണ്. ഈ കാര്യങ്ങളെല്ലാം ലോകത്തിലുള്ളവർക്ക് എങ്ങനെ അറിയാനാണ്. മനുഷ്യർ സ്വർഗ്ഗത്തെ ലക്ഷക്കണക്കിനു വർഷമെന്നു പറയുന്നു. അതിനാൽ ഒരു കാര്യവും ബുദ്ധിയിലേക്കു വരുന്നില്ല. ദേവതകളായിരുന്നവർക്കു മാത്രമെ സ്മൃതിയിലേക്കു വരുകയുള്ളൂ. നിങ്ങൾക്കറിയാം ഈ ദേവതകൾ സത്യയുഗത്തിലായിരുന്നു. 84 ജന്മങ്ങൾ എടുത്തവർ മാത്രമെ വന്ന് പഠിച്ച് മുള്ളിൽ നിന്ന് പുഷ്പമായി മാറുകയുള്ളൂ. ഇത് ബാബയുടെ ഒരേ ഒരു സർവ്വകലാശാലയാണ്. ഈ സർവ്വകലാശാലയുടെ ശാഖകൾ തുറന്നുകൊണ്ടേയിരിക്കുന്നു. ഈശ്വരൻ വരുമ്പോൾ നമ്മൾ സഹയോഗികളായി മാറും, സഹയോഗികളായവരിലൂടെയാണ് ഈശ്വരൻ രാജ്യം സ്ഥാപിക്കുന്നത്. നിങ്ങൾ മനസ്സിലാക്കുന്നു, നമ്മൾ ഈശ്വരന്റെ സഹയോഗികളാണെന്ന്. മനുഷ്യർ ശരീരത്തിന്റെ സേവനം ചെയ്യുന്നു, എന്നാൽ ഇതാണ് ആത്മീയ സേവനം. ബാബ നമ്മൾ ആത്മാക്കൾക്ക് ആത്മീയ സേവനം പഠിപ്പിക്കുകയാണ.് എന്തുകൊണ്ടെന്നാൽ ആത്മാവ് തന്നെയാണ് തമോപ്രധാനമായി മാറിയത്. പിന്നീട് ബാബ വന്ന് സതോപ്രധാനമാക്കി മാറ്റുന്നു. ബാബ പറയുന്നു എന്നെ ഓർമ്മിക്കൂ, എന്നാൽ വികർമ്മങ്ങളെല്ലാം വിനാശമാകും. ഇത് യോഗാഗ്നിയാണ്. ഭാരതത്തിന് പ്രാചീനമായ യോഗത്തിന്റെ മഹിമയുണ്ടല്ലോ. കപട യോഗങ്ങൾ ഒരുപാടുണ്ട് . അതിനാൽ ബാബ പറയുന്നു, ഓർമ്മയുടെ യാത്രയെന്നു പറയുന്നതാണ് ശരി. ശിവബാബയെ ഓർമ്മിച്ചോർമ്മിച്ച് നിങ്ങൾ ശിവപുരിയിലേക്കു പോകും. പരംധാമമാണ് ശിവപുരി. സത്യയുഗമാണ് വിഷ്ണുപുരി. ഇതാണ് രാവണപുരി. വിഷ്ണുപുരിക്കു ശേഷം രാമപുരിയാണ്. സൂര്യവംശികൾക്കുശേഷം ചന്ദ്രവംശികളാണ്. ഇത് സാധാരണ കാര്യമാണ്. പകുതി കല്പം സത്യ-ത്രേതായുഗം, പകുതി കല്പം ദ്വാപര-കലിയുഗം. ഇപ്പോൾ നിങ്ങൾ സംഗമത്തിലാണ്. ഇതും നിങ്ങൾക്കു മാത്രമെ അറിയുകയുള്ളൂ. നല്ല രീതിയിൽ ധാരണ ചെയ്യുന്നവർ മറ്റുള്ളവർക്കും മനസ്സിലാക്കികൊടുക്കുന്നു- നമ്മൾ പുരുഷോത്തമ സംഗമയുഗത്തിലാണ്. ഇത് ആരുടെയെങ്കിലും ബുദ്ധിയിൽ ധാരണയുണ്ടായാൽ തന്നെ മുഴുവൻ ഡ്രാമയും ബുദ്ധിയിൽ വരും. എന്നാൽ കലിയുഗത്തിലെ ദേഹത്തിന്റെ സംബന്ധികളെയെല്ലാം ഓർമ്മ വന്നുകൊണ്ടേയിരിക്കുന്നു. ബാബ പറയുന്നു- നിങ്ങൾക്ക് ഒരു ബാബയെ മാത്രം വേണം ഓർമ്മിക്കാൻ. സർവ്വരുടെയും സദ്ഗതി ദാതാവും രാജയോഗം പഠിപ്പിക്കുന്നതും ഒരു ബാബ തന്നെയാണ്. അതിനാൽ ബാബ മനസ്സിലാക്കിതരുന്നു- ശിവബാബയുടെ ജയന്തിയാണ് മുഴുവൻ ലോകത്തെയും മാറ്റിമറിക്കുന്നത്. ഇത് നിങ്ങൾ ബ്രാഹ്മണർക്കു മാത്രമെ അറിയുകയുള്ളൂ. ഇപ്പോൾ നമ്മൾ പുരുഷോത്തമ സംഗമയുഗത്തിലാണ്. ബ്രാഹ്മണർക്കാണ് രചനയുടെയും രചയിതാവിന്റെയും ജ്ഞാനം ബുദ്ധിയിലുള്ളത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ആർക്കെങ്കിലും ദുഃഖമുണ്ടാകുന്ന തരത്തിലുള്ള ഒരു കർമ്മവും ചെയ്യരുത്. കടുത്ത വാക്കുകൾ പറയരുത്. വളരെ വളരെ പാലുപോലെയിരിക്കണം.

2. ഒരിക്കലും ദേഹധാരിയുടെ സ്തുതി പാടരുത്. നമ്മളെ ശിവബാബയാണ് പഠിപ്പിക്കുന്നതെന്ന് ബുദ്ധിയിലുണ്ടായിരിക്കണം. ഒരു ബാബയുടെ മാത്രം മഹിമ പാടണം, ആത്മീയ സഹയോഗികളായി മാറണം.

വരദാനം :-
ശുദ്ധ സങ്കൽപത്തിന്റെ വ്രത(ദൃഢത)ത്തിലൂടെ വൃത്തിയെ പരിവർത്തനം ചെയ്യുന്ന ഹൃദയ സിംഹാസനധാരിയായി ഭവിക്കട്ടെ.

ബാപ്ദാദയുടെ ഹൃദയസിംഹാസനം ഇത്രയും ശുദ്ധമാണ് ഈ സിംഹാസനത്തിൽ സദാ പവിത്രമായ ആത്മാക്കൾക്കേ ഇരിക്കാൻ സാധിക്കൂ. ആർക്കാണോ സങ്കൽപത്തിലെങ്കിലും അപവിത്രതയോ അപമര്യാദയോ വരുന്നത് അവർ ഹൃദയ സിംഹാസനത്തിന് പകരം പതനത്തിന്റെ കലയിൽ താഴെ പതിക്കുന്നു. അതിനാൽ ആദ്യം ശുദ്ധസങ്കൽപത്തിന്റെ വ്രതത്തിലൂടെ തന്റെ വൃത്തി(ആന്തരീക ഭാവന)യെ പരിവർത്തനപ്പെടുത്തൂ. വൃത്തി പരിവർത്തനത്തിലൂടെ ഭാവിജീവിതമാകുന്ന സൃഷ്ടി പരിവർത്തനപ്പെടും. ശുദ്ധസങ്കൽപത്തിന്റെയും ദൃഢസങ്കൽപത്തിന്റെയും വ്രതത്തിന്റെ പ്രത്യക്ഷഫലം തന്നെയാണ് സദാ കാലത്തേക്ക് ബാപ്ദാദയുടെ ഹൃദയ സിംഹാസനം.

സ്ലോഗന് :-
എവിടെ സർവ്വശക്തികളും കൂടെയുണ്ടോ അവിടെ നിർവ്വിഘ്ന സഫലത ഉണ്ടാവുക തന്നെ ചെയ്യും.

അവ്യക്ത സൂചനകൾ- ഇപ്പോൾ സമ്പന്നവും കർമ്മാതീതവുമാകുന്നതിന്റെ ധ്വനി മുഴക്കൂ.

അന്ത:വാഹക സ്ഥിതി അതായത് കർമ്മബന്ധനമുക്ത കർമ്മാതീത സ്ഥിതിയാകുന്ന വാഹനം അഥവാ അന്തിമ വാഹനം, ഇതിലൂടെ മാത്രമേ സെക്കന്റിൽ കൂടെ പറക്കാൻ കഴിയൂ. ഇതിന് വേണ്ടി സർവ്വ പരിധിയുള്ളതിൽ നിന്നും അപ്പുറം പരിധിയില്ലാത്ത സ്വരൂപത്തിൽ, പരിധിയില്ലാത്ത സേവാധാരി, സർവ്വ പരിധിയുള്ളതിലും മീതെ വിജയം പ്രാപ്തമാക്കുന്ന വിജയീരത്നമാകൂ അപ്പോഴേ അന്തിമ കർമ്മാതീത സ്വരൂപത്തിന്റെ അവുഭവീ സ്വരൂപമാകൂ.