മധുരമായ കുട്ടികളേ -
സംഗദോഷത്തിൽ നിന്ന് വിട്ടുമാറി പഠനത്തിൽ പൂർണ്ണമായ ശ്രദ്ധ നൽകൂ എങ്കിൽ ഒരു
കൊടുങ്കാറ്റും വരികയില്ല, ബാക്കി മായയെ പഴിക്കരുത്.
ചോദ്യം :-
ഏതൊരു കാര്യം സദാ ശ്രദ്ധ വെയ്ക്കുകയാണെങ്കിൽ തോണി മറുകരയെത്തും?
ഉത്തരം :-
'ബാബാ
അങ്ങയുടെ ആജ്ഞ പോലെ', ഇങ്ങനെ സദാ ബാബയുടെ ആജ്ഞയനുസരിച്ച് പൊയ്കൊണ്ടിരിക്കൂ എങ്കിൽ
തോണി മറുകരയെത്തും. ആജ്ഞയനുസരിച്ച് നടക്കുന്നവർ മായയുടെ യുദ്ധത്തിൽ നിന്ന്
രക്ഷപ്പെടുന്നു, ബുദ്ധിയുടെ പൂട്ട് തുറക്കപ്പെടുന്നു. അപാര സന്തോഷമുണ്ടാകുന്നു.
ഒരു തലതിരിഞ്ഞ കർമ്മവും ചെയ്യുകയില്ല.
ഗീതം :-
അങ്ങയെ
നേടിയ ഞങ്ങൾ....
ഓംശാന്തി.
മധുര-മധുരമായ എല്ലാ സെന്ററുകളിലെയും കുട്ടികൾ ഗീതം കേട്ടല്ലോ. എല്ലാവർക്കും
അറിയാം പരിധിയില്ലാത്ത ബാബയിൽ നിന്ന് 5000 വർഷം മുമ്പെന്നപോലെ വീണ്ടും നമ്മൾ
വിശ്വത്തിന്റെ ചക്രവർത്തി പദവി നേടികൊണ്ടിരിക്കുകയാണ്. കല്പ-കല്പം നമ്മൾ എടുത്തു
വന്നു. ചക്രവർത്തി പദവി എടുക്കുന്നു പിന്നീട് നഷ്ടപ്പെടുത്തുന്നു.
കുട്ടികൾക്കറിയാം ഇപ്പോൾ നമ്മൾ പരിധിയില്ലാത്ത ബാബയുടെ മടിത്തട്ട് നേടി അഥവാ
ബാബയുടെ കുട്ടിയായി മാറി. സമാനവുമായി. വീട്ടിലിരുന്നും പുരുഷാർത്ഥം ചെയ്യുന്നു.
പരിധിയില്ലാത്ത ബാബയിൽ നിന്ന് ഉയർന്ന പദവി നേടുന്നതിന് വേണ്ടി പഠനം
നടന്നുകൊണ്ടിരിക്കുന്നു. നിങ്ങൾക്കറിയാം ജ്ഞാന സാഗരൻ, പതിത പാവനൻ സർവ്വരുടെയും
സദ്ഗതി ദാതാവ് ശിവബാബ തന്നെയാണ് നമ്മുടെ അച്ഛനും, ടീച്ചറും സദ്ഗുരുവും. ബാബയിൽ
നിന്ന് നമ്മൾ സമ്പത്ത് നേടുന്നുവെങ്കിൽ അതിന് വേണ്ടി എത്ര പുരുഷാർത്ഥം ചെയ്യണം
- ഉയർന്ന പദവി നേടുന്നതിന് വേണ്ടി. അജ്ഞാന സമയത്തും സ്ക്കൂളിൽ പഠിക്കുമ്പോൾ
യഥാക്രമത്തിലുള്ള മാർക്കിൽ പാസാവുന്നു, തന്റെ പഠിപ്പിനനുസരിച്ച്. അവിടെ
ഇങ്ങനെയാരും പറയുകയില്ല , മായ ഞങ്ങളിൽ വിഘ്നം ഇടുന്നു അഥവാ കൊടുങ്കാറ്റ് വരുന്നു.
ശരിയായ രീതിയിൽ പഠിച്ചില്ല അഥവാ മോശമായ കൂട്ടുകെട്ടിൽ അകപ്പെട്ടു. വിനോദത്തിന്
പോയതു കാരണം പഠിച്ചില്ല, തോറ്റുപോയി. ബാക്കി ഇതിനെ മായയുടെ കൊടുങ്കാറ്റെന്ന്
പറയുകയില്ല. പെരുമാറ്റം മോശമാണെങ്കിൽ ഇവരുടെ പെരുമാറ്റം മോശമാണെന്ന് ടീച്ചർ
സെർട്ടിഫിക്കറ്റ് നൽകുന്നു. കുസംഗത്തിൽ പെട്ട് പതിതമായി, ഇതിൽ മായാ രാവണനെ
ദോഷിയാക്കേണ്ട കാര്യമില്ല. വലിയ വലിയ നല്ല ആളുകളുടെ കുട്ടികളിൽ ചിലർ നന്നായി
ഉയരുന്നു, ചിലർ മദ്യം മുതലായവ കുടിക്കുന്നു. മോശമായ രീതിയിൽ പോവുകയാണെങ്കിൽ
ബാബയും പറയുന്നു കുപുത്രനായി മാറി. ആ പഠിപ്പിലാണെങ്കിൽ ഒരുപാട് വിഷയങ്ങളുണ്ട്.
ഇതാണെങ്കിൽ ഒരേയൊരു പ്രകാരത്തിലുള്ള പഠിപ്പാണ്. അവിടെ മനുഷ്യർ പഠിപ്പിക്കുന്നു.
ഇവിടെ കുട്ടികൾക്കറിയാം നമ്മേ പഠിപ്പിക്കുന്നത് ഭഗവാനാണ്. നമ്മൾ നല്ല രീതിയിൽ
പഠിച്ചാൽ വിശ്വത്തിന്റെ അധികാരിയാവാൻ സാധിക്കും. കുട്ടികളാണെങ്കിൽ അനേകമുണ്ട്
ചിലർക്ക് പിന്നീട് സംഗദോഷത്തിൽ വന്നതുകൊണ്ട് പഠിക്കാൻ സാധിക്കുന്നില്ല. ഇതിനെ
മായയുടെ കൊടുങ്കാറ്റെന്ന് എങ്ങനെ പറയും? സംഗദോഷത്തിൽ പെട്ട് ചിലർ
പഠിക്കുന്നില്ലെങ്കിൽ ഇതിൽ മായ അല്ലെങ്കിൽ ടീച്ചർ അഥവാ ബാബ എന്ത് ചെയ്യും!
പഠിക്കാൻ സാധിക്കുന്നില്ലായെങ്കിൽ തന്റെ വീട്ടിലേയ്ക്ക് പോകും. ഇവിടെയാണെങ്കിൽ
ഡ്രാമയനുസരിച്ച് ആദ്യം ഭഠ്ടിയിൽ ഇരുന്നതായിരുന്നു. വന്ന് അഭയം പ്രാപിച്ചു. ചിലരെ
പതി അടിച്ചു, ബഹളമുണ്ടാക്കി ചിലർക്കാണെങ്കിലോ വൈരാഗ്യം വന്നു. വീട്ടിൽ പോകാൻ
പറ്റില്ല പിന്നീട് ചിലർ ഇവിടെ വന്നിട്ടും തിരിച്ച് പോയി, പഠിക്കാൻ കഴിയാത്തതിനാൽ
പോയി ജോലിയിലേർപെടും അല്ലെങ്കിൽ വിവാഹം കഴിക്കും. ഇതാണെങ്കിൽ ഒരു ഒഴിവു കഴിവാണ്
മായയുടെ കൊടുങ്കാറ്റിനാൽ പഠിക്കാൻ സാധിക്കുന്നില്ല എന്നത്. ഇതറിയുന്നില്ല
സംഗദോഷം കാരണമാണ് ഈ അവസ്ഥയുണ്ടായത് അതുകൂടാതെ നമ്മളിൽ വികാരവും ശക്തമാണ്.
അല്ലാതെ ഇതെന്തുകൊണ്ടാണ് പറയുന്നത് മായയുടെ കൊടുങ്കാറ്റുണ്ടായി അപ്പോൾ
വീണുപോയെന്ന്. ഇത് തന്റെ തന്നെ ഉത്തരവാദിത്വമാണ്.
അച്ഛൻ, ടീച്ചർ, സദ്ഗുരുവിന്റെ ഏത് പഠിപ്പാണോ ലഭിച്ചിട്ടുള്ളത്, അതനുസരിച്ച്
നടക്കണം. നടക്കുന്നില്ലായെങ്കിൽ ഏതെങ്കിലും മോശമായ കൂട്ട്കെട്ട് അഥവാ
കാമത്തിന്റെ ലഹരി അഥവാ ദേഹാഭിമാനത്തിന്റെ ലഹരിയാണ്. എല്ലാ
സെന്ററുകളിലുള്ളവർക്കുമറിയാം നമ്മൾ പരിധിയില്ലാത്ത ബാബയിൽ നിന്ന് വിശ്വത്തിന്റെ
ചക്രവർത്തി പദവി നേടുന്നതിന് വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്.
നിശ്ചയമില്ലായെങ്കിൽ എന്തിനിരിക്കണം വേറെയും അനേകം ആശ്രമങ്ങളുണ്ട്. എന്നാൽ അവിടെ
നിന്ന് ഒരു പ്രാപ്തിയുമില്ല. ലക്ഷ്യമില്ല. അതെല്ലാം ചെറിയ-ചെറിയ മഠം,
ആശ്രമങ്ങളാണ്. വൃക്ഷം വൃദ്ധി പ്രാപിക്കുക തന്നെ വേണം. ഇവിടെയാണെങ്കിൽ മുഴുവൻ
സംബന്ധവുമാണ്. മധുരമായ ദൈവീക വൃക്ഷത്തിലുള്ളവരാരാണോ അവർ വരും. ഏറ്റവും മധുരമായത്
ആരായിരിക്കും? ആരാണോ സത്യയുഗത്തിലെ മഹാരാജാവും മഹാറാണിയുമായി മാറുന്നത്. ഇപ്പോൾ
നിങ്ങൾക്ക് മനസ്സിലായി ആരാണോ ആദ്യ നമ്പറിൽ വരുന്നത്, അവർ തീർച്ചയായും നല്ല
പഠിപ്പ് പഠിക്കും. അവരാണ് സൂര്യവംശീ കുലത്തിൽ പോയത്. ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും
സമർപ്പണ ജീവിതമായിരുന്നു. ഒരുപാട് സേവനം ചെയ്തുകൊണ്ടിരിക്കുന്നു.
വ്യത്യാസമുണ്ടല്ലോ. ഇവിടെയിരിക്കുന്നുമുണ്ട് പക്ഷെ പഠിക്കാൻ കഴിയുന്നില്ലായെങ്കിൽ
മറ്റ് സേവനത്തിൽ മുഴുകുന്നു. അവസാനം ചെറിയ രാജപദവി പ്രാപ്തമാക്കും. കാണാൻ
കഴിയുന്നുണ്ട് പുറത്ത് ഗൃഹസ്ഥ വ്യവഹാരത്തിലിരിക്കുന്ന അനേകർ വളരെ തീക്ഷ്ണമായി
പോകുന്നു, പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും. എല്ലാവരുമൊന്നും ഗൃഹസ്ഥികളല്ല.
കന്യക അഥവാ കുമാരനെ ഗൃഹസ്ഥിയെന്ന് പറയില്ല ആരാണോ വാനപ്രസ്ഥികൾ അവർ 60 വയസ്സിന്
ശേഷം തന്റേതെല്ലാം മക്കൾക്ക് നൽകി സ്വയം ഏതെങ്കിലും സന്യാസി മുതലായവരുടെ സംഗത്തിൽ
പോയി ജീവിക്കുന്നു. ഇന്നത്തെക്കാലത്താണെങ്കിൽ തമോപ്രധാനമായതുകൊണ്ട് മരിക്കുന്നത്
വരെ ജോലി ഉത്തരവാദിത്വം ഒന്നും വിടുന്നില്ല. മുമ്പ് 60 വയസ്സിൽ വാനപ്രസ്ഥ
അവസ്ഥയിൽ പോയിരുന്നു. ബനാറസിൽ പോയി ജീവിച്ചിരുന്നു. ഇതാണെങ്കിൽ കുട്ടികൾക്ക്
മനസ്സിലായി ആർക്കും തിരിച്ച് പോകാൻ സാധിക്കില്ല. സദ്ഗതി നേടാൻ സാധിക്കില്ല.
ബാബ തന്നെയാണ് മുക്തി-ജീവൻമുക്തി ദാതാവ്. എല്ലാവരും ജീവൻമുക്തി നേടുന്നില്ല.
ചിലരാണെങ്കിൽ മുക്തിയിലേയ്ക്ക് പോകുന്നു. ഇപ്പോൾ ആദി സനാതന ദേവീ ദേവതാ
ധർമ്മത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്, പിന്നീട് ആര് എത്ര പുരുഷാർത്ഥം
ചെയ്യുന്നുവോ. അവരിലും കുമാരിമാർക്ക് നല്ല അവസരമാണ്. പാരലൗകിക അച്ഛന്റെ
അവകാശികളായി മാറുന്നു. ഇവിടെയാണെങ്കിൽ എല്ലാ കുട്ടികളും അച്ഛനിൽ നിന്ന്
സമ്പത്തെടുക്കുന്നതിന് അധികാരമുള്ളവരാണ്. അവിടെയാണെങ്കിൽ പെൺകുട്ടികൾക്ക്
സമ്പത്ത് ലഭിക്കുകയില്ല. ആൺകുട്ടികൾക്ക് അത്യാഗ്രഹമുണ്ടാകുന്നു. ഇങ്ങനെയും ചിലർ
മനസ്സിലാക്കുന്നുണ്ട് ഈ സമ്പത്തും ലഭിക്കും, അതും എടുക്കാം, അതിനെ എന്തിന്
ഉപേക്ഷിക്കണം. രണ്ട് തരത്തിലും പഠിക്കുന്നു. ഇങ്ങനെ പല പ്രകാരത്തിലുണ്ട്. ഇപ്പോൾ
ഇത് മനസ്സിലാക്കുന്നു ആരാണോ നല്ല രീതിയിൽ പഠിക്കുന്നത് അവർ ഉയർന്ന പദവി
പ്രാപ്തമാക്കുന്നു. പ്രജയിലും വളരെ സമ്പന്നനായി മാറുന്നു. ഇവിടെ വസിക്കുന്നവരുടെ
കൂടെ ഇരിക്കേണ്ടി വരുന്നു. ദാസ-ദാസിയായി മാറുന്നു. പിന്നീട് ത്രേതയുടെ അവസാനത്തിൽ
3-4-5 ജന്മങ്ങൾ കഴിഞ്ഞ് രാജ്യഭാഗ്യം ലഭിക്കും, അവരിലും ആ സമ്പന്നർ നല്ലതാണ്.
സത്യയുഗം മുതൽ അവരുടെ സമ്പന്നത സ്ഥിരമായിരിക്കുന്നു. ഗൃഹസ്ഥ
വ്യവഹാരത്തിലിരുന്നുകൊണ്ടും സമ്പന്ന പദവി എന്തുകൊണ്ട് നേടികൂടാ. നമ്മൾ രാജപദവി
നേടും എന്നതിൽ പരിശ്രമിക്കണം. അഥവാ എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കിൽ
പ്രജയിലും നല്ല പദവി നേടാനുള്ള പുരുഷാർത്ഥം ചെയ്യണം. അതും ഉയർന്ന പദവിയാണല്ലോ.
ഇവിടെ ജീവിക്കുന്നവരെക്കാൾ പുറത്ത് ജീവിക്കുന്നവർക്ക് വളരെ ഉയർന്ന പദവി നേടാൻ
സാധിക്കുന്നു. മുഴുവൻ ആധാരവും പുരുഷാർത്ഥത്തിലാണ്. പുരുഷാർത്ഥം ഒരിക്കലും
ഒളിപ്പിക്കാൻ സാധിക്കില്ല. പ്രജയിലും ആരാണോ വലിയതിലും വലിയ സമ്പന്നനാവുക, അതും
ഒളിപ്പിക്കാൻ സാധിക്കില്ല. ഇങ്ങനെയല്ല പുറത്തുള്ളവർക്ക് എന്തെങ്കിലും കുറഞ്ഞ
പദവി ലഭിക്കുന്നു. അവസാനം രാജപദവി നേടുന്നതാണോ നല്ലത് അതോ തുടക്കം മുതൽ ഉയർന്ന
പദവി നേടുന്നതാണോ നല്ലത്? ഗൃഹസ്ഥത്തിലിരിക്കുന്നവർക്ക് ഇത്രയും മായയുടെ
കൊടുങ്കാറ്റ് വരുകയില്ല. ഇവിടെയുള്ളവർക്കാണ് ഒരുപാട് കൊടുങ്കാറ്റ് വരുന്നത്.
ധൈര്യമുണ്ട് നമ്മൾ ശിവബാബയുടെ ശരണത്തിലാണിരിക്കുന്നതെന്ന് എന്നാൽ സംഗദോഷം കാരണം
പഠിക്കുന്നില്ല. അവസാനം എല്ലാം അറിയാൻ കഴിയും. സാക്ഷാത്ക്കാരമുണ്ടാകും, ആര് ഏത്
പദവി നേടും. നമ്പർവൈസായാണല്ലോ പഠിക്കുന്നത്. ചിലരാണെങ്കിൽ സ്വയം തന്നെ സെന്ററുകൾ
നടത്തുന്നു. ചിലയിടത്താണെങ്കിൽ സെന്ററുകൾ നടത്തുന്നവരെക്കാൾ പഠിക്കുന്നവർ
തീഷ്ണമായി പോകുന്നു. മുഴുവൻ പുരുഷാർത്ഥത്തിലാണ്. ഇങ്ങനെയല്ല മായയുടെ
കൊടുങ്കാറ്റ് വരുന്നു. അല്ല. തന്റെ പെരുമാറ്റം ശരിയല്ല. ശ്രീമതത്തിലൂടെ
നടക്കുന്നില്ല. ലൗകികത്തിലും ഇങ്ങനെയുണ്ട്. ടീച്ചർ അഥവാ അച്ഛനമ്മമാരുടെ
നിർദ്ദേശമനുസരിച്ച് നടക്കുന്നില്ല. നിങ്ങളാണെങ്കിൽ ഇങ്ങനെയുള്ള ബാബയുടെ
കുട്ടികളായി മാറി ആർക്കാണോ അച്ഛൻ തന്നെയില്ലാത്തത്. അവിടെയാണെങ്കിൽ പുറത്ത്
ഒരുപാട് പോകേണ്ടി വരുന്നു. പല കുട്ടികളും സംഗദോഷത്തിൽ അകപ്പെട്ട് തോറ്റ്
പോകുന്നു. അനേകർക്ക് അത്യാഗ്രഹമുണ്ടാകുന്നു, ചിലരിൽ ക്രോധം, ചിലരിൽ
മോഷ്ടിക്കുന്ന ശീലം, അവസാനം അറിയാൻ കഴിയുന്നു. ഇന്നയിന്നയാൾ ഇങ്ങനെയിങ്ങനെയുള്ള
പെരുമാറ്റം കാരണം വിട്ട് പോയി. മനസ്സിലാക്കാൻ കഴിയുന്നു ശൂദ്രകുലത്തിലേതായി മാറി.
അവരെ പിന്നെ ബ്രാഹ്മണരെന്ന് പറയുകയില്ല. പിന്നീട് പോയി ശൂദ്രനായി മാറും. പഠിപ്പ്
ഉപേക്ഷിക്കും. കുറച്ചെങ്കിലും ജ്ഞാനം കേട്ടുവെങ്കിൽ പ്രജയിൽ വരും. വലിയ
വൃക്ഷമാണ്. എവിടെ നിന്നെല്ലാം വരുന്നു. ദേവീ ദേവതാ ധർമ്മത്തിൽ നിന്ന് മറ്റ്
ധർമ്മത്തിലേയ്ക്ക് കൺവെർട്ടായി പോയവർ തിരിച്ച് വരും. അനേകർ വന്നാൽ എല്ലാവരും
അത്ഭുതപ്പെടും. മറ്റു ധർമ്മത്തിലുള്ളവർക്കും മുക്തിയുടെ സമ്പത്ത് എടുക്കാൻ
സാധിക്കുമല്ലോ. ഇവിടെ ആർക്ക് വേണമെങ്കിലും വരാൻ സാധിക്കുന്നു. തന്റെ കുലത്തിൽ
ഉയർന്ന പദവി പ്രാപ്തമാക്കണമെങ്കിൽ അവരും വന്ന് ലക്ഷ്യം നേടി പോകും. ബാബ നിങ്ങളെ
സാക്ഷാത്ക്കാരം ചെയ്യിപ്പിച്ചിരുന്നു അവരും വന്ന് ലക്ഷ്യം നേടി പോകുന്നു.
ഇങ്ങനെയല്ല ഇവിടെയിരുന്ന് തന്നെയേ ലക്ഷ്യം നേടാൻ കഴിയൂ. ഏത്
ധർമ്മത്തിലുള്ളവർക്കും ലക്ഷ്യം നേടാൻ സാധിക്കുന്നു. ലക്ഷ്യം ലഭിക്കുന്നു - ബാബയെ
ഓർമ്മിക്കൂ. ശാന്തിധാമത്തെ ഓർമ്മിക്കൂ എങ്കിൽ തന്റെ ധർമ്മത്തിൽ ഉയർന്ന പദവി നേടാം.
അവർക്ക് ജീവൻ മുക്തിയൊന്നും ലഭിക്കുന്നില്ല, അവിടെയ്ക്ക് വരുന്നുമില്ല. മനസ്സ്
നിൽക്കുന്നില്ല. സത്യമായ മനസ്സ് അവർക്കാണുണ്ടാവുക, ആരാണോ ഇവിടുത്തേത്. അവസാനം
ആത്മാക്കൾ തന്റെ അച്ഛനെ തിരിച്ചറിയും. അനേകം സെന്ററുകളിൽ പഠിപ്പിൽ
ശ്രദ്ധയില്ലാത്തവരുണ്ട്. അതിനാൽ മനസ്സിലാക്കാൻ കഴിയും ഉയർന്ന പദവി നേടാൻ
കഴിയില്ല. നിശ്ചയമുണ്ടെങ്കിൽ സമയമില്ലായെന്ന് പറയുവാൻ സാധിക്കില്ല. എന്നാൽ
ഭാഗ്യത്തിലില്ലായെങ്കിൽ സമയമില്ലായെന്ന് പറയും, ഈ ജോലിയുണ്ട്.
ഭാഗ്യത്തിലുണ്ടെങ്കിൽ രാവും പകലും പുരുഷാർത്ഥത്തിൽ മുഴുകും. പോകെ-പോകെ
കൂട്ടുകെട്ടും മോശമാകുന്നു. അതിനെ ഗ്രഹപിഴയെന്നും പറയുന്നു. ബൃഹസ്പതി ദശ (വ്യാഴ
ദശ) മാറി ചൊവ്വാദോഷമായി മാറുന്നു. ഒരു പക്ഷെ മുന്നോട്ട് പോകവേ ഇറങ്ങുമായിരിക്കും.
ചിലരെക്കുറിച്ച് ബാബ പറയുന്നു രാഹുവിന്റെ ദശയിരിക്കുന്നുവെന്ന്. ഭഗവാനെ പോലും
അംഗീകരിക്കുന്നില്ല. ഇത് ബ്രഹ്മാവാണ് പറയുന്നതെന്ന് മനസ്സിലാക്കുന്നു.
കുട്ടികൾക്ക് ഇത് പോലും അറിയാൻ സാധക്കുന്നില്ല ആരാണ് നിർദ്ദേശം നൽകുന്നതെന്ന്.
ദേഹാഭിമാനം കാരണം സാകാരത്തിന്റേതാണെന്ന് മനസ്സിലാക്കുന്നു. ദേഹീ അഭിമാനിയാണെങ്കിൽ
മനസ്സിലാക്കും ശിവബാബ എന്താണോ പറയുന്നത് അത് നമുക്ക് ചെയ്യണം. ഉത്തരവാദിത്വം
ശിവബാബയിലാണ്. ശിവബാബയുടെ മതത്തിലൂടെ നടക്കണമല്ലോ. ദേഹാഭിമാനം വരുന്നതിലൂടെ
ശിവബാബയെ മറന്നു പോകുന്നു പിന്നീട് ശിവബാബയിൽ ഉത്തരവാദിത്ത്വം ചാർത്താൻ
സാധിക്കില്ല. ശിവബാബയുടെ ആജ്ഞയെ ശിരസാ വഹിക്കണം. പക്ഷെ ആരാണ് മനസ്സിലാക്കി
തരുന്നതെന്ന് അറിയുന്നില്ല. വേറെ ഒരു ആജ്ഞയും തരുന്നില്ല കേവലം ബാബ പറയുന്നു
ഞാൻ നിങ്ങൾക്ക് ശ്രീമതം നൽകുന്നു. ഒന്ന് എന്നെ ഓർമ്മിക്കൂ ഞാൻ എന്ത് ജ്ഞാനമാണോ
കേൾപ്പിക്കുന്നത് അത് ധാരണ ചെയ്യൂ ചെയ്യിക്കൂ. അത്രയും മതി ഈ ജോലി ചെയ്യൂ. ശരി
ബാബാ ആജ്ഞ പോലെ. രാജാക്കന്മാരുടെ മുന്നിൽ ആരാണോ അവർ ഇങ്ങനെ പറയുന്നു - ആജ്ഞ പോലെ.
ആ രാജാക്കന്മാർ ആജ്ഞ ചെയ്തിരുന്നു. ഇത് ശിവബാബയുടെ ആജ്ഞയാണ്. ഇടയ്ക്കിടയ്ക്ക്
പറയണം - ആജ്ഞ പോലെ ശിവബാബാ. അപ്പോൾ നിങ്ങൾക്ക് സന്തോഷവുമുണ്ടാകും. മനസ്സിലാക്കും
ശിവബാബ ആജ്ഞ നൽകുകയാണ്. ശിവബാബയുടെ ഓർമ്മയുണ്ടായിരിക്കുമെങ്കിൽ ബുദ്ധിയുടെ
പൂട്ട് തുറക്കപ്പെടും. ശിവബാബ പറയുന്നു ഇത് പ്രാക്ടീസ് ചെയ്യുകയാണെങ്കിൽ തോണി
അക്കരയെത്തും. പക്ഷെ ഇതാണ് ബുദ്ധിമുട്ട്. പലപ്പോഴും മറന്നു പോകുന്നു. ഇങ്ങനെ
എന്തിനാണ് പറയുന്നത് മായ മറപ്പിക്കുകയാണെന്ന്. ഞാൻ മറക്കുകയാണ് അതിനാൽ തലകീഴായ
കർമ്മം ഉണ്ടായികൊണ്ടിരിക്കുന്നത്.
അനേകം പെൺകുട്ടികളുണ്ട്, ജ്ഞാനമെല്ലാം വളരെ നന്നായി നൽകുന്നു പക്ഷെ യോഗം
ചെയ്യുന്നില്ല, ഏതിലൂടെയാണോ വികർമ്മം വിനാശമാകുന്നത്. അങ്ങനെയുള്ള അനേകം നല്ല
നല്ല കുട്ടികളുണ്ട്, യോഗം ഒട്ടുമില്ല. പെരുമാറ്റത്തിലൂടെ അറിയാൻ കഴിയുന്നു -
യോഗത്തിലിരിക്കുന്നില്ല പിന്നീട് പാപം നില അവശേഷിക്കുന്നു അത് അനുഭവിക്കേണ്ടി
വരുന്നു. ഇതിൽ കൊടുങ്കാറ്റിന്റെയൊന്നും കാര്യമേയില്ല. മനസ്സിലാക്കൂ ഇത് എന്റെ
തെറ്റാണ്, ഞാൻ ശ്രീമതത്തിലൂടെ നടക്കുന്നില്ല. ഇവിടെ നിങ്ങൾ രാജയോഗം പഠിക്കാൻ
വന്നിരിക്കുകയാണ്. പ്രജായോഗമല്ല പഠിപ്പിക്കുന്നത്. മാതാവും പിതാവും തന്നെയാണ്.
അവരെ അനുകരിക്കൂ എങ്കിൽ നിങ്ങളും സിംഹാസനധാരിയായി മാറും. ഇവരുടെ തെളിവുണ്ടല്ലോ.
ഇവർ ശ്രീ ലക്ഷ്മീ നാരായണനായി മാറിയിട്ടുണ്ടെങ്കിൽ ഫോളോ മദർ ഫാദർ (മാതാവിനെയും
പിതാവിനെയും അനുകരിക്കൂ). മറ്റു ധർമ്മത്തിലുള്ളവർ മാതാവിനെയും പിതാവിനെയും ഫോളോ
ചെയ്യുന്നില്ല. അവരാണെങ്കിൽ പിതാവിനെ മാത്രമാണ് അംഗീകരിക്കുന്നത്. ഇവിടെയാണെങ്കിൽ
രണ്ടു പേരുമുണ്ട്. ഈശ്വരൻ തന്നെയാണ് രചയിതാവ്. അമ്മയുടെ പിന്നെ ഗുപ്ത രഹസ്യമാണ്.
അമ്മയും അച്ഛനും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. മനസ്സിലാക്കി തരുകയാണ് ഇങ്ങനെ
ചെയ്യരുത്, ഇത് ചെയ്യൂ. ടീച്ചർ എന്തെങ്കിലും ശിക്ഷ തരുകയാണെങ്കിൽ സ്ക്കൂളിൽ
വെച്ചല്ലേ തരൂ. ഇങ്ങനെ കുട്ടികൾ പറയുകയില്ല എന്നെ അപമാനിച്ചു എന്ന്. അച്ഛൻ 5-6
കുട്ടികളുടെ മുന്നിൽ അടിക്കും. അപ്പോൾ കുട്ടി ഒരിക്കലും പറയുകയില്ല 5-6 പേരുടെ
മുന്നിൽ എന്തിനാണടിച്ചത്. ഇല്ല. ഇവിടെയാണെങ്കിൽ കുട്ടികൾക്ക് ശിക്ഷണം നൽകുന്നു
എന്നിട്ടും അനുസരിക്കാൻ കഴിയുന്നില്ലായെങ്കിൽ ഗൃഹസ്ഥ വ്യവഹാരത്തിൽ പോയിരുന്ന്
പുരുഷാർത്ഥം ചെയ്യൂ. അഥവാ ഇവിടെയിരുന്ന് ഡിസ്സർവ്വീസ് ചെയ്യുകയാണെങ്കിൽ
കുറച്ചെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അത് പോലും ഇല്ലാതാകും.
പഠിക്കുന്നില്ലായെങ്കിൽ വിടൂ. അത്രമാത്രം എനിക്ക് അനുസരിക്കാൻ സാധിക്കില്ല.
ഗ്ലാനിയെന്തിനാണ് ചെയ്യുന്നത്. അനേകം കുട്ടികളുണ്ട്. ചിലർ പഠിക്കും ചിലർ
ഉപേക്ഷിക്കും. ഓരോരുത്തർക്കും തന്റെ പഠിപ്പിൽ ലഹരിയുണ്ടായിരിക്കണം.
ബാബ പറയുന്നു പരസ്പരം സേവനം എടുക്കരുത്. ഒരു അഹങ്കാരവും വരരുത്. മറ്റൊരാളിൽ
നിന്നും സേവനം എടുക്കുക ഇതും ദേഹ അഹങ്കാരമാണ്. ബാബയ്ക്ക് മനസ്സിലാക്കി തരേണ്ടി
വരുന്നുണ്ടല്ലോ. ഇല്ലായെങ്കിൽ എപ്പോഴാണോ വിചാരണ അപ്പോൾ പറയും - ഞങ്ങൾക്ക്
അറിയുമായിരുന്നില്ല നിയമ വ്യവസ്ഥയാണ് അതിനാൽ ബാബ മനസ്സിലാക്കി തരുന്നു പിന്നീട്
സാക്ഷാത്ക്കാരം ചെയ്യിച്ച് ശിക്ഷ നൽകും. തെളിവില്ലാതെ ശിക്ഷ ലഭിക്കാൻ
സാധിക്കില്ല. നന്നായി മനസ്സിലാക്കി കൊടുത്തു അതിനാൽ കല്പം മുമ്പത്തെ പോലെ
ഒരുപാട് പേരുണ്ട്. ഓരോരുത്തരുടെയും ഭാഗ്യം നോക്കുന്നു. ചിലർ സേവനം ചെയ്ത് തന്റെ
ജീവിതം വജ്ര സമാനമാക്കി മാറ്റുന്നു, ചിലർ തന്റെ ഭാഗ്യത്തിന് വരയിടുന്നു. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) അച്ഛൻ,
ടീച്ചർ, സദ്ഗുരുവിലൂടെ എന്ത് പഠിപ്പാണോ ലഭിച്ചിട്ടുള്ളത് അതിനനുസരിച്ച് നടക്കണം.
മായയിൽ കുറ്റം ആരോപിക്കാതെ തന്റെ കുറവുകളെ പരിശോധിച്ച് അതിനെ ഇല്ലാതാക്കണം.
2) അഹങ്കാരത്തെ ത്യാഗം
ചെയ്ത് തന്റെ പഠനത്തിൽ മുഴുകിയിരിക്കണം. ഒരിക്കലും മറ്റൊരാളിൽ നിന്ന് സേവനം
എടുക്കരുത്. സംഗദോഷത്തിൽ നിന്ന് വളരെ വളരെ സംരക്ഷിക്കണം.
വരദാനം :-
സങ്കൽപത്തിന്റെ സൂചനകളിലൂടെ മുഴുവൻ ഉത്തരവാദിത്തവും നടത്തുന്ന സദാ പ്രകാശ
കീരീടധാരിയായി ഭവിക്കട്ടെ
ഏതു കുട്ടികളാണോ സദാ
പ്രകാശമായിരിക്കുന്നത് അവരുടെ സങ്കൽപം അഥവാ സമയം ഒരിക്കലും
വ്യർഥമായിപ്പോകുകയില്ല. എന്താണോ സംഭവിക്കാനുള്ളത് അതേ സങ്കൽപങ്ങളേ ചെയ്യൂ.
സംസാരിക്കുന്നതിലൂടെ കാര്യത്തെ സ്പഷ്ടമാക്കുന്നതു പോലെ തന്നെ സങ്കൽപത്തിലൂടെ
എല്ലാ ചുമതലകളും നിറവേറുന്നു. ഇങ്ങനെയുള്ള വിധി സ്വന്തമാക്കൂ അങ്ങനെ ഈ സാകാരവതനം
സൂക്ഷ്മവതനമാകട്ടെ. ഇതിനായി സൈലൻസിന്റെ ശക്തി ശേഖരിക്കൂ, പ്രകാശത്തിന്റെ
കിരീടധാരിയായിരിക്കൂ.
സ്ലോഗന് :-
ഈ
ദു:ഖധാമത്തിൽ നിന്നും അരികു മാറിക്കോളൂ എങ്കിൽ ഒരിക്കലും ദു:ഖത്തിന്റെ അല
വരികയില്ല
അവ്യക്തസൂചനകൾ-
നിശ്ചയത്തിന്റെ അടിത്തറയെ ശക്തമാക്കി സദാ നിർഭയവും നിശ്ചിന്തരുമായിരിക്കൂ
കാറിൽ ബാറ്ററി അൽപം
മന്ദമായിപ്പോകുമ്പോൾ കാർ സ്വയം സഞ്ചരിക്കുന്നില്ല, മറ്റുള്ളവരെക്കൊണ്ട്
തള്ളിക്കുന്നു. ഇങ്ങനെ ഏത് ആത്മാവിലാണോ താങ്കൾക്ക് വിശ്വാസമുള്ളത്, ഇവരിൽ നിന്നും
എനിക്ക് സഹായം ലഭിക്കാം എന്ന് മനസിലാക്കുന്നത്. എങ്കിൽ അവരിൽ നിന്നും കുറച്ച്
സഹയോഗമെടുത്ത് മുന്നേറണം. ദുർബലതയുടെ കാര്യത്തെ കൂടുതൽ ചിന്തിക്കരുത്. അപ്പോൾ
സന്തോഷത്തോടെ മുന്നേറിക്കൊണ്ടിരിക്കും.