മധുരമായ കുട്ടികളെ-ഒരു
ബാബ മാത്രമാണ് ഈ ലോകത്തിൽ നിഷ്കാമ സേവനം(പ്രതിഫലം കൂടാതെ) ചെയ്യുന്നത്, നിങ്ങൾ
ഏതെല്ലാം കർമ്മം ചെയ്യുകയാണെങ്കിലും അതിന്റെ ഫലം തീർച്ചയായും ലഭിക്കുക തന്നെ
ചെയ്യും.
ചോദ്യം :-
നിങ്ങൾ കുട്ടികൾക്ക് സന്തോഷമുള്ള ഏത് കാര്യമാണ് ഡ്രാമയനുസരിച്ച് 100 ശതമാനം
നിശ്ചിതമായത്?
ഉത്തരം :-
പുതിയ
രാജധാനി സ്ഥാപിതമാകണം എന്നത് ഡ്രാമയനുസരിച്ച് നിശ്ചിതമാണ്. ശ്രീമതത്തിലൂടെ നമ്മൾ
നമുക്ക് വേണ്ടി തന്റെ രാജധാനി സ്ഥാപിക്കുകയാണെന്ന സന്തോഷമുണ്ടായിരിക്കണം. ഈ പഴയ
ലോകത്തിന്റെ വിനാശം ഉണ്ടാവുക തന്നെ വേണം. നിങ്ങൾ കുട്ടികൾ പുരുഷാർത്ഥം
ചെയ്യുന്നതിനനുസരിച്ച് ഉയർന്ന പദവിയും പ്രാപ്തമാകും.
ഗീതം :-
അങ്ങയെ
നേടിയ നമ്മൾ മുഴുവൻ ലോകത്തേയും പ്രാപ്തമാക്കി.....
ഓംശാന്തി.
കുട്ടികൾ പറയുന്നതു തന്നെയാണ് ബാബയും പറയുന്നത്. കുട്ടികൾ പറയുന്നു-ബാബാ അങ്ങയെ
പ്രാപ്തമാക്കിയ ഞങ്ങൾ സ്വർഗ്ഗത്തെ അധികാരികളായി മാറുന്നു. ബാബയും പറയുന്നു-
കുട്ടികളെ മൻമനാഭവ. കാര്യം ഒന്നു തന്നെയാണ്. മനുഷ്യർ ചോദിക്കുന്നു-
ബ്രഹ്മാകുമാർ-കുമാരിമാർക്ക് ഈ സത്സംഗത്തിലേക്ക് പോയിട്ട് എന്താണ് ലഭിക്കുന്നത്?
അപ്പോൾ ബ്രഹ്മാകുമാർ-കുമാരിമാർ പറയുന്നു, നമ്മൾ ബാപ്ദാദയിൽ നിന്നും
വിശ്വത്തിന്റെ അധികാരികളായി മാറുന്നു. മറ്റാർക്കും വിശ്വത്തിന്റെ അധികാരികളായി
മാറാൻ സാധിക്കില്ല. ഈ ലക്ഷ്മീ-നാരായണന്മാരാണ് വിശ്വത്തിന്റെ അധികാരികൾ.
ശിവബാബക്ക് വിശ്വത്തിന്റെ അധികാരിയാകാൻ സാധിക്കില്ല. നിങ്ങൾ കുട്ടികളാണ്
വിശ്വത്തിന്റെ അധികാരികളായി മാറുന്നത്. നിങ്ങളുടെ അച്ഛൻ വിശ്വത്തിന്റെ
അധികാരിയായി മാറുന്നില്ല. ഇത്രയും നിഷ്കാമ സേവനം ചെയ്യുന്ന
മറ്റാരുമുണ്ടായിരിക്കുകയില്ല. ഓരോരുത്തർക്കും അവനവന്റെ സേവനത്തിനുള്ള ഫലം
തീർച്ചയായും ലഭിക്കുന്നു. ഭക്തിമാർഗ്ഗത്തിലോ അതോ ആരെങ്കിലും ഏതെങ്കിലും
പ്രകാരത്തിലുളള സേവനം ചെയ്യുകയാണെങ്കിൽ....സാമൂഹിക സേവകർക്കും സേവനത്തിനുള്ള ഫലം
തീർച്ചയായും ലഭിക്കുന്നു. ഗവൺമെന്റിൽ നിന്നും വേതനം ലഭിക്കുന്നു. ബാബ പറയുന്നു-
ഞാൻ തന്നെയാണ് കുട്ടികളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്ന നിഷ്കാമ സേവനം
ചെയ്യുന്നത്. ഞാൻ വിശ്വത്തിന്റെ അധികാരിയായി മാറുന്നില്ല. കുട്ടികളെ സുഖികളാക്കി,
സുഖധാമത്തിന്റെ അധികാരികളാക്കി മാറ്റി 21 ജന്മത്തേക്കുള്ള സുഖം നൽകി ബാബ തന്റെ
നിർവ്വാണധാമത്തിൽ അഥവാ വാനപ്രസ്ഥ അവസ്ഥയിൽ ഇരിക്കുന്നു. വാനപ്രസ്ഥം എന്ന്
മൂലവതനത്തെയാണ് പറയുന്നത്. മനുഷ്യരാണ് വാനപ്രസ്ഥത്തിലേക്ക് പോകുന്നത്.
കുട്ടികൾക്ക് എല്ലാം നൽകി സത്സംഗത്തിലേക്ക് പോകുന്നു. മുക്തിയുടെ വഴി ലഭിക്കാൻ
ഗുരുവിനെ സ്വീകരിക്കുന്നു. മുക്തിയുടേയും ജീവൻമുക്തിയുടേയും വഴി ഒരു മനുഷ്യർക്കും
ആർക്കും ഒരിക്കലും പറഞ്ഞു കൊടുക്കാൻ സാധിക്കില്ല. അവർക്ക് ആർക്കും സദ്ഗതി നൽകാനും
സാധിക്കില്ല. സ്വയം തനിക്കും സദ്ഗതി ലഭിക്കില്ല. സ്വയം ലഭിച്ചു എങ്കിൽ പിന്നെ
മറ്റുള്ളവർക്കും നൽകണം. ബാബ പരമധാമത്തിൽ നിന്നാണ് വരുന്നത്. ബാബ പരമധാമത്തിലാണ്
വസിക്കുന്നത്. നിങ്ങൾ കുട്ടികളും പരമധാമത്തിൽ വസിക്കുന്നവരാണ്. നിങ്ങൾക്ക് ഈ
കർമ്മക്ഷേത്രത്തിൽ പാർട്ടഭിനയിക്കണം. ബാബക്കും നിങ്ങൾ കുട്ടികൾക്കു വേണ്ടി ഈ
ലോകത്തിലേക്ക് ഒരു തവണ വരുക തന്നെ വേണം. സ്വർഗ്ഗത്തിന്റെ സ്ഥാപന നടന്നു
കൊണ്ടിരിക്കുകയാണ്. അതിനാൽ നരകത്തിന്റെ വിനാശമുണ്ടാവുക തന്നെ വേണം.
ശിവബാബ ബ്രഹ്മാബാബയിലൂടെ ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നു
എന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. നമ്മൾ വീണ്ടും മനുഷ്യനിൽ നിന്ന് ദേവതയായി
മാറുകയാണെന്നറിയാം. ഓരോ 5000 വർഷത്തിനു ശേഷം നമ്മൾ വീണ്ടും ബ്രഹ്മാവിലൂടെ
സമ്പത്ത് പ്രാപ്തമാക്കുന്നതിനു വേണ്ടി ശിവബാബയുടെ കുട്ടികളായി മാറുന്നു.
പതിതപാവനനെന്ന് ശിവബാബയെയാണ് പറയുന്നത്. നോളേജ്ഫുള്ളായ ബാബ ജ്ഞാനത്തിന്റെ
സാഗരനുമാണ്. യോഗം അർത്ഥം ഓർമ്മിക്കാൻ പഠിപ്പിക്കുന്നു. എന്നാൽ എങ്ങനെ
നിരാകാരനായ ബാബ മനസ്സിലാക്കി തരും!. അതുകൊണ്ടാണ് പറയുന്നത്-ബ്രഹ്മാവിലൂടെ
മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റുന്നു. അർത്ഥം ദേവീ-ദേവത ധർമ്മത്തിന്റെ
സ്ഥാപന ചെയ്യിപ്പിക്കുന്നു. ഇപ്പോൾ ദേവീ-ദേവത ധർമ്മം ഇല്ല. വീണ്ടും
സ്ഥാപിക്കണം.ഇപ്പോൾ വീണ്ടും ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റെ സ്ഥാപന ചെയ്ത്
എല്ലാവരേയും മുക്തിധാമത്തിലേക്ക് കൊണ്ടു പോകുന്നു. ഭാരതം പ്രാചീന ഖണ്ഡമായതു
കൊണ്ട് ഭാരതത്തിന്റെ ജനസംഖ്യ വളരെയധികമായിരിക്കണം. ഇങ്ങനെയുള്ള കാര്യങ്ങൾ
ആരുടേയും ബുദ്ധിയിലേക്ക് വരുന്നില്ല. ആദി സനാതന ദേവീ-ദേവത ധർമ്മത്തിലായിരിക്കണം
ഏറ്റവും കൂടുതൽ ജനസംഖ്യ. 5000 വർഷങ്ങളായി അവരുടെ ജനസംഖ്യ അഭിവൃദ്ധിപ്പെട്ടു
കൊണ്ടിരിക്കുന്നു. ബാക്കിയെല്ലാവരും 2500 വർഷത്തിനു ശേഷമാണ് വരുന്നത്.
ഇസ്ലാമികളുടെ ജനസംഖ്യ കുറവായിരിക്കണം. പിന്നീട് കുറച്ചു സമയത്തിനു ശേഷമാണ്
ബുദ്ധ ധർമ്മത്തിലുള്ളവർ വരുന്നത്. അപ്പോൾ അവരുടെ സംഖ്യയിൽ അല്പം വ്യത്യാസം കാണണം.
ഇസ്ലാമികളും ബുദ്ധരും ആദ്യം സതോപ്രധാനരായിരുന്നു. പിന്നീടാണ് പതുക്കെപ്പതുക്കെ
തമോപ്രധാനമായി മാറുന്നത്. ഇതിനും കണക്കുണ്ട്. വിശിഷ്ടവും വിവേകശാലികളുമായ
കുട്ടികൾക്ക് ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടതായുണ്ട്. ഇന്നത്തെക്കാലത്ത് ഏറ്റവും
കൂടുതൽ ചൈനക്കാരാണെന്ന് എഴുതാറുണ്ട്. എന്നാൽ അവർക്ക് സൃഷ്ടി ചക്രത്തിന്റെ
ജ്ഞാനമില്ല. ഈ രഹസ്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയിലാണുള്ളത്. നന്നായി പഠിച്ചവർ
വിശദീകരിച്ച് പറഞ്ഞു കൊടുക്കണം. ദേവീ-ദേവത ധർമ്മത്തിലുളളവർക്ക് 5000 വർഷമായി.
അപ്പോൾ ഈ സമയം അവരുടെ ജനസംഖ്യ വളരെയധികമായിരിക്കണം. പക്ഷെ ദേവീ-ദേവത
ധർമ്മത്തിലുള്ളവർ മറ്റു ധർമ്മത്തിലേക്ക് മാറിയിരിക്കുന്നു. ആദ്യമാദ്യം ഒരുപാട്
പേർ മുസ്ലീങ്ങളായി മാറി. പിന്നീട് ഒരുപാട് ബുദ്ധരുമായി. ഇവിടേയും ഒരുപാട്
ബുദ്ധരുണ്ട്. ക്രിസ്ത്യാനികൾ അളവറ്റ രീതിയിലുണ്ട്. ദേവത ധർമ്മത്തിന്റെ പേരു
പോലുമില്ല. അഥവാ നമ്മൾ ബ്രാഹ്മണ ധർമ്മത്തിലുള്ളവരാണെന്ന് പറഞ്ഞാലും ഹിന്ദുവിന്റെ
കൂട്ടത്തിലെ ഉൾപ്പെടുത്തൂ. ഇപ്പോൾ നിങ്ങൾക്കറിയാം നമ്മൾ ബ്രാഹ്മണരിലൂടെ ആദി
സനാതന ദേവീ-ദേവത ധർമ്മം ശ്രീമതമനുസരിച്ച് സ്ഥാപിക്കുകയാണ്. ഈ വിവേകവും വേണം.
ധർമ്മത്തിന്റെ മഹിമ പാടാറുണ്ടല്ലോ. ഈ ലോകത്തിലെ മനുഷ്യർ സ്വയം ഹിന്ദു
ധർമ്മത്തിലുൾപ്പെടുത്തുന്നു. ഹിന്ദു ആര്യ ധർമ്മമാണ് ഏറ്റവും പഴയതെന്ന് പറയുന്നു.
ഭാരതവാസികൾ ആദ്യം ആര്യന്മാരായിരുന്നു(സംസ്കാര സമ്പരായിരുന്നു). വളരെ
ധനവാനായിരുന്നു. ഇപ്പോൾ അനാര്യന്മാരായി (സംസ്കാര ശൂന്യരായി). ആർക്കും ഒരു
വിവേകവുമില്ലാതെ അവനവന് ഇഷ്ടപ്പെട്ട ധർമ്മത്തിന്റെ പേരാണ് വെക്കുന്നത്.
വൃക്ഷത്തിന്റെ ഏറ്റവും തലപ്പത്ത് ചെറിയ ചെറിയ ഇലകളും ശാഖകളും
ഉപശാഖകളുമുണ്ടാകുന്നു. പുതിയതായി വരുന്നവർക്ക് അല്പം അംഗീകാരമുണ്ടാകാറുണ്ട്.
നമ്മൾ ബാബയിൽ നിന്ന് സ്വർഗ്ഗത്തിന്റെ സമ്പത്ത് എടുക്കുകയാണെന്ന് നിങ്ങൾക്കറിയാം.
ഇങ്ങനെയുള്ള സമ്പത്ത് തരുന്ന അച്ഛനെ എത്രമാത്രം ഓർമ്മിക്കണം. നിങ്ങൾ കൂടുതൽ
ഓർമ്മിക്കുന്നതിലൂടെ ഒന്ന്, നിങ്ങൾക്ക് സമ്പത്തും ലഭിക്കും രണ്ടാമത്, നിങ്ങൾ
പാവനമായി മാറുകയും ചെയ്യും. ലൗകീക അച്ഛനിൽ നിന്ന് ധനത്തിന്റെ സമ്പത്താണ്
ലഭിക്കുന്നത്. അതിനോടൊപ്പം തന്നെ പതിതമാകാനുള്ള സമ്പത്തും ലഭിക്കുന്നു. ലൗകീക
അച്ഛൻ, പാരലൗകീക അച്ഛൻ, ഇടയ്ക്ക് ഈ അലൗകീക അച്ഛൻ. അലൗകീക പിതാവ് ഇടയിൽ രണ്ടു
വശത്തെയും യോജിപ്പിക്കുന്നു. ശിവബാബക്ക് ഒരു ബുദ്ധിമുട്ടുമില്ല. ബ്രഹ്മാബാബക്ക്
എത്ര ആക്ഷേപമാണ് കേൾക്കേണ്ടി വരുന്നത്. വാസ്തവത്തിൽ കൃഷ്ണന് ഗ്ലാനിയൊന്നും
ലഭിക്കുന്നില്ല. ഇടയിൽ കുടുങ്ങുന്നത് ബ്രഹ്മാബാബയാണ്. വഴിയെ പോയ ബ്രാഹ്മണൻ
കുടുങ്ങി എന്ന് പറയാറുണ്ട്. അതുപോലെ ഗ്ലാനി സഹിക്കാൻ കുടുങ്ങിയത് ഈ
ബ്രഹ്മാബാബയാണ്. അലൗകീക അച്ഛന് തന്നെയാണ് സഹിക്കേണ്ടി വരുന്നത്. ശിവബാബ
ബ്രഹ്മാബാബയിൽ പ്രവേശിച്ചിട്ടാണ് പതിതരെ പാവനമാക്കി മാറ്റുന്നത് എന്ന് ആർക്കും
അറിയില്ല. പവിത്രമാകുന്നതിന്റെ കാര്യത്തിലാണ് അടികൊള്ളേണ്ടി വരുന്നത്. ബാബ
പറയുന്നു- ഞാൻ എല്ലാവരേയും തിരിച്ചു കൊണ്ടു പോകാൻ വന്നിരിക്കുകയാണ്. മരണം തൊട്ട്
മുന്നിൽ നിൽക്കുകയാണ് എന്ന് നിങ്ങൾക്കറിയാം. വിനാശം തീർച്ചയായും സംഭവിക്കണം.
വിനാശമില്ലാതെ എങ്ങനെയാണ് സുഖവും ശാന്തിയുമുണ്ടാകുന്നത്! യുദ്ധമെല്ലാം
ഉണ്ടാകുമ്പോൾ മനുഷ്യർ യുദ്ധം സമാപിക്കാനായി യജഞം രചിക്കുന്നു. വിനാശം തീർച്ചയായും
ഉണ്ടാകുമെന്ന് നിങ്ങൾ ബ്രാഹ്മണ കുലഭൂഷണർക്കറിയാം. ഇല്ലെങ്കിൽ സ്വർഗ്ഗത്തിന്റെ
വാതിൽ എങ്ങനെ തുറക്കും! എല്ലാവരും സ്വർഗ്ഗത്തിലേക്ക് വരില്ലല്ലോ. പുരുഷാർത്ഥം
ചെയ്യുന്നവർ മാത്രമെ സ്വർഗ്ഗത്തിലേക്ക് പോകൂ. ബാക്കിയെല്ലാവരും
മുക്തിധാമത്തിലേക്ക് പോകും. ഇത് ആർക്കും അറിയാത്തതു കാരണം എത്രയാണ്
ഭയപ്പെടുന്നത്. ശാന്തിക്കു വേണ്ടി എത്ര അലയുന്നു. സമ്മേളനങ്ങളെല്ലാം ചെയ്തു
കൊണ്ടിരിക്കുന്നു.
സുഖധാമത്തിന്റേയും ശാന്തിധാമത്തിന്റെയും സ്ഥാപന എങ്ങനെയാണ് ഉണ്ടാകുന്നതെന്ന്
നിങ്ങൾ ബ്രാഹ്മണർക്കു മാത്രമാണ് അറിയുന്നത്. വിനാശമില്ലാതെ സ്ഥാപനയുണ്ടാകില്ല.
നിങ്ങൾ ഇപ്പോൾ ത്രികാലദർശികളായി മാറിയിരിക്കുകയാണ്. ജ്ഞാനത്തിന്റെ മൂന്നാമത്തെ
നേത്രം ലഭിച്ചിരിക്കുന്നു. ശാന്തി എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് പറഞ്ഞു
കൊണ്ടേയിരിക്കുന്നു! അർത്ഥം ആരും യുദ്ധം ചെയ്യരുത്. എല്ലാവരും ഏകതയുണ്ടാകണമെന്ന്
പറയുന്നു. ഒരു ബാബയുടെ മതം സ്വീകരിക്കണം, നമ്മൾ എല്ലാവരും ഒരച്ഛന്റെ കുട്ടികൾ
സഹോദരി-സഹോദരന്മാരാണ്. അപ്പോഴെ ഏകാന്തതയുണ്ടാകൂ. ഒരച്ഛന്റെ കുട്ടികൾക്ക് പരസ്പരം
കലഹിക്കാൻ പാടില്ല. സത്യയുഗത്തിലും ഇങ്ങനെ തന്നെയായിരുന്നു. സത്യയുഗത്തിൽ ആരും
പരസ്പരം കലഹിക്കില്ല. ഇത് സത്യയുഗത്തിന്റെ കാര്യമാണ്. ഇത് കലിയുഗമാണ്.
സത്യയുഗത്തിൽ ദേവതകളായിരുന്നു. ബാക്കിയെല്ലാ ആത്മാക്കളും എവിടെയായിരുന്നെന്ന്
അറിയുമായിരുന്നില്ല. സത്യയുഗത്തിൽ മാത്രമാണ് ഒരു രാജ്യമുണ്ടായിരുന്നതെന്ന്
നിങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നു. സത്യയുഗത്തിൽ സുഖവും
ശാന്തിയുമെല്ലാമുണ്ടായിരുന്നു. ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയിൽ
സംഖ്യാക്രമമനുസരിച്ചാണ് ഉള്ളത്. നമ്മൾ സത്യയുഗത്തിൽ രാജ്യം ഭരിച്ചിരുന്നപ്പോൾ
ഒരുപാട് സുഖമുണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നു. അദ്വൈത ധർമ്മമായിരുന്നു. ഈ
ജ്ഞാനം ആരിലും ഇല്ല. ഈ സമയമാണ് നിങ്ങൾ നോളേജ്ഫുള്ളായി മാറുന്നത്. ബാബ നിങ്ങളെ
തനിക്ക് സമാനമാക്കി മാറ്റുന്നു. നിങ്ങൾക്കും ബാബയുടെ മഹിമയ്ക്ക് സമാനമാകണം.
ബാബയുടെ പക്കൽ ദിവ്യ ദൃഷ്ടിയുടെ താക്കോൽ മാത്രമാണ് ഉള്ളത്. ബാബ പറയുന്നു-
ഭക്തിമാർഗ്ഗത്തിൽ എനിക്ക് ജോലി ചെയ്യേണ്ടതായി വരുന്നു. ആര് ആരുടെ പൂജയാണോ
ചെയ്യുന്നത് ബാബയാണ് അവരുടെ മനോകാമനകളെ പൂർത്തീകരിക്കുന്നത്. ഇവിടേയും
ദിവ്യദൃഷ്ടിയുടെ പാർട്ടാണ് നടക്കുന്നത്. അർജ്ജുനൻ വിനാശത്തിന്റെ സാക്ഷാത്കാരം
ചെയ്തു എന്ന് പറയാറുണ്ടല്ലോ. തീർച്ചയായും വിനാശവുമുണ്ടാകണം. വിഷ്ണുപുരിയും
തീർച്ചയായും സ്ഥാപിക്കപ്പെടണം. കല്പം മുമ്പ് ബാബ മനസ്സിലാക്കി തന്നതു പോലെയാണ്
മനസ്സിലാക്കി തരുന്നത്. ബാബ നമ്മളെ മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റുന്നു.
ദേവതയായി മാറുമ്പോൾ ആസുരീയ സൃഷ്ടിയുടെ വിനാശം തീർച്ചയായും ഉണ്ടാകണം. നാനാഭാഗത്തും
നിലവിളിയുണ്ടാകണം. പ്രകൃതി ക്ഷോഭങ്ങൾ വരുക തന്നെ വേണം എന്ന് ബുദ്ധിയിൽ
മനസ്സിലാക്കാൻ സാധിക്കുന്നു. പേമാരിയും പെയ്യണം. ഇതിന്റെയെല്ലാം വിനാശമുണ്ടായാൽ
മാത്രമെ സത്യയുഗത്തിന്റെ സ്ഥാപനയുണ്ടാകൂ. 5 തത്വങ്ങളുടെ വളവും ലഭിക്കുമല്ലോ.
അപ്പോൾ ഭൂമിക്ക് നോക്കൂ എത്ര വളമാണ് ലഭിക്കുന്നത്. ബാബ പറയുന്നു- ഈ രുദ്ര ജ്ഞാന
യജ്ഞത്തിൽ എല്ലാവരും സ്വാഹാ ആകും. ഭക്തിമാർഗ്ഗത്തിൽ നോക്കൂ രുദ്ര യജ്ഞം
എങ്ങനെയാണ് രചിക്കുന്നതെന്ന്. ശിവബാബയുടെ ഓർമ്മചിഹ്നമായി ശിവലിംഗവും
ചെറിയ-ചെറിയ സാലിഗ്രാമുകളെല്ലാം ഉണ്ടാക്കി പൂജ ചെയ്ത് പിന്നീട് അതിനെ
നശിപ്പിക്കുന്നു. പിന്നീട് ദിവസവും ഉണ്ടാക്കുന്നു. പൂജ ചെയ്തതിനു ശേഷം പിന്നെ
ഉടച്ച് കളയുന്നു. ശിവബാബയോടൊപ്പം സേവനം ചെയ്തവരെയാണ് പൂജിക്കുന്നത്. എല്ലാ വർഷവും
രാവണന്റെ കോലമുണ്ടാക്കി കത്തിക്കുന്നു. ശത്രുവിന്റെ കോലം ഒന്നോ രണ്ടോ തവണയാണ്
കത്തിക്കുന്നത്. രാവണന്റെ കോലം വർഷാവർഷം കത്തിക്കാനുള്ള നിയമം വെക്കുന്നു. ഒരു
തവണ കത്തിച്ചാൽ തന്നെ ദേഷ്യം തീരും. രാവണനെ ഓരോ വർഷവും കത്തിക്കുന്നു. ഇതിന്റെ
അർത്ഥം ആരും മനസ്സിലാക്കുന്നില്ല. പിന്നീട് പറയുന്നു-രാവണൻ സീതയെ കട്ടു, എന്നാൽ
അർത്ഥമൊന്നും മനസ്സിലാക്കുന്നില്ല. വിദേശത്തുള്ളവർ എന്ത് മനസ്സിലാക്കാനാണ്.
ദിവസന്തോറും രാവണന്റെ രൂപത്തെയും വലുതാക്കി ഉണ്ടാക്കുന്നു. കാരണം രാവണൻ വളരെ
ദുഃഖം നൽകുന്നതാണ്. ഇപ്പോൾ നിങ്ങൾ രാവണനു മേൽ വിജയം പ്രാപ്തമാക്കുകയാണ്.
സത്യയുഗത്തിൽ രാവണൻ ഉണ്ടായിരിക്കില്ല. കർമ്മ കണക്കുകളും രോഗങ്ങളുമെല്ലാം
ഉണ്ടാകുന്നത് രാവണൻ കാരണമാണ്. രാവണൻ പ്രവേശിച്ചതു കാരണം മനുഷ്യൻ ചെയ്യുന്ന
കർമ്മങ്ങളെല്ലാം വികർമ്മങ്ങളാകുന്നു. ദുഃഖത്തിന്റേയും സുഖത്തിന്റേയും കളിയാണ്.
ഈ ചരിത്രത്തിന്റേയും ഭൂമിശാസ്ത്രത്തെക്കുറിച്ചോ ആർക്കും അറിയില്ല.
ലക്ഷ്മീ-നാരായണന് രാജ്യം എങ്ങനെ ലഭിച്ചു? ആർക്കും അറിയില്ല. ലക്ഷ്മീ-നാരായണൻ
സത്യയുഗത്തിൽ രാജ്യം ഭരിച്ചിരുന്നു എന്ന് നിങ്ങൾ ചെറിയ-ചെറിയ കുട്ടികൾ
മനസ്സിലാക്കി കൊടുക്കുന്നു. അവരും സംഗമയുഗത്തിൽ രാജയോഗം പഠിച്ചാണ് ഈ പദവി
പ്രാപ്തമാക്കിയത്. ബിർളക്കാർക്കും ലക്ഷ്മീനാരായണൻ എങ്ങനെ രാജ്യം പ്രാപ്തമാക്കി
എന്ന് ചെറിയ ചെറിയ കുട്ടികൾ മനസ്സിലാക്കി കൊടുക്കണം. ഇപ്പോൾ കലിയുഗമാണ്. ഈ
ലോകത്തെ സത്യയുഗമെന്ന് പറയാൻ സാധിക്കില്ല. ഇപ്പോൾ രാജ്യപദവി ഇല്ല.
രാജാക്കന്മാരുടെ കിരീടം തന്നെ ഇല്ലാതായിരിക്കുന്നു. മുഖ്യമായും 4 ധർമ്മ
ശാസ്ത്രങ്ങളാണ് ഉള്ളത്. ഇപ്പോൾ ഗീതയാകുന്ന ധർമ്മ ശാസ്ത്രത്തിൽ നിന്നും 3
ധർമ്മമാണ് സ്ഥാപിക്കപ്പെടുന്നത്. അല്ലാതെ സത്യയുഗത്തിലല്ല
ധർമ്മസ്ഥാപനയുണ്ടാകുന്നത്. ലക്ഷ്മീ-നാരായണൻ അഥവാ രാമൻ ധർമ്മം സ്ഥാപിക്കുന്നില്ല.
സനാതന ധർമ്മം ഇപ്പോഴാണ് സ്ഥാപിക്കപ്പെടുന്നത്. പിന്നീടാണ് ഇസ്ലാമികളും ബുദ്ധരും
ക്രിസ്ത്യാനികളും വരുന്നത്. ക്രിസ്ത്യാനികളുടെ ബൈബിൾ എന്നൊരു ധർമ്മ ശാസ്ത്രം
മാത്രമെയുള്ളൂ. അത്രമാത്രം. പിന്നീടാണ് അഭിവൃദ്ധിയുണ്ടാകുന്നത്. ആദി സനാതനാ
ധർമ്മം ദേവതാ ധർമ്മമാണ്. ഇപ്പോൾ വീണ്ടും ദേവതാ ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നു.
നിങ്ങൾ ഡ്രാമയുടെ രഹസ്യത്തെ നല്ല രീതിയിൽ മനസ്സിലാക്കിയിരിക്കുന്നു. നമ്മൾ
വീണ്ടും നമ്മുടെ രാജ്യഭാഗ്യം സ്ഥാപിക്കുകയാണെന്ന് നിങ്ങൾ കുട്ടികൾക്ക് 100
ശതമാനം ഉറപ്പാണ്. അതിനാൽ സന്തോഷവുമുണ്ട്. ഇതിൽ യുദ്ധത്തിന്റെ കാര്യമൊന്നുമില്ല.
രാജധാനി സ്ഥാപിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉറപ്പാണ്. മരണത്തെപ്പോലെ സുനിശ്ചിതം.
നമ്മൾ വീണ്ടും രാജ്യപദവി നേടുകയാണ് എന്ന് നിങ്ങൾക്കറിയാം. കല്പ-കല്പം ബാബയിൽ
നിന്നും സമ്പത്തെടുക്കുന്നു. എത്രത്തോളം പുരുഷാർത്ഥം ചെയ്യുന്നുവോ അത്രത്തോളം
ഉയർന്ന പദവിയും പ്രാപ്തമാക്കും. ശരി.
വളരെക്കാലത്തെ വേർപാടിനു ശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
എന്തെല്ലാമാണോ ബാബയുടെ മഹിമ അത് സ്വയം തന്നിലേക്ക് കൊണ്ടു വരണം. ബാബക്ക് സമാനം
മഹിമക്ക് യോഗ്യരായി മാറണം. പാരലൗകീക പിതാവിൽ നിന്നും പവിത്രതയുടെ
സമ്പത്തെടുക്കണം. പവിത്രമായി മാറുന്നതിലൂടെ മാത്രമാണ് സ്വർഗ്ഗത്തിന്റെ സമ്പത്ത്
ലഭിക്കുന്നത്.
2. ശ്രീമതമനുസരിച്ച്
അവനവന്റെ ശരീരം മനസ്സ്, ധനം ഇവയിലൂടെ ഒരു ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റെ
സ്ഥാപന ചെയ്യണം.
വരദാനം :-
പഴയ
സംസ്കാരമാകുന്ന അസ്ഥികളെ സമ്പൂർണസ്ഥിതിയുടെ സാഗരത്തിൽ അലിയിക്കുന്ന സമാനവും
സമ്പൂർണവുമായി ഭവിക്കട്ടെ.
ബാബയ്ക്കു സമാനം അഥവാ
സമ്പൂർണമാകുന്നതിന് സൃഷ്ടിയുടെ കണക്കെടുപ്പിന് തന്റെ ദുർബലതകളുടെയും
കുറവുകളുടെയും കണക്കെടുപ്പ് നടത്തൂ. യാതൊരു സംശയത്തിന്റെയും പേരടയാളം ഉണ്ടാകരുത്-
ഇങ്ങനെ അവനവനെ ഉജ്ജ്വലമാക്കൂ. ജന്മപരിവർത്തനത്തിന് ശേഷം പഴയ ജന്മത്തിലെ
കാര്യങ്ങൾ മറക്കുന്നതു പോലെ, പഴയ കാര്യങ്ങളെ, പഴയ സംസ്കാരങ്ങളെ ഭസ്മമാക്കൂ,
അസ്ഥികളെക്കൂടി സമ്പൂർണസ്ഥിതിയുടെ സാഗരത്തിൽ അലിയിക്കൂ അപ്പോൾ പറയും സമാനവും
സമ്പൂർണവും.
സ്ലോഗന് :-
വിസ്താരത്തെ
സാരത്തിലേക്ക് ഒതുക്കുന്ന ഇന്ദ്രജാലം പഠിച്ചോളൂ എങ്കിൽ ബാപ്സമാനമായി മാറും.
അവ്യക്തസൂചനകൾ- സദാ
ഹർഷിതമായിരിക്കുന്നതിന് തന്റെ സ്വഭാവത്തെ സരളമാക്കൂ, സഹനശീലരാകൂ
സഹനശീലതയുള്ളവർ
ബാഹിർമുഖതയുടെ വൈബ്രേഷനെ മാത്രമല്ല, എന്നാൽ മനസിൽ ഉത്പന്നമാകുന്ന സങ്കൽപങ്ങൾ, ആ
സങ്കൽപങ്ങളെ കണ്ട് പോലും പരിഭ്രമിക്കില്ല. തന്റെ സഹനശീലതയോടെ നേരിടും. മുഖത്ത്
സദാ സന്തുഷ്ടം അഥവാ പ്രസന്നചിത്തമായി കാണപ്പെടും. അവരുടെ മിഴിയിളക്കം ഒരിക്കൽ
പോലും അസന്തുഷ്ടതയുടേതായി കാണപ്പെടില്ല. അവർ സന്തുഷ്ടമണിയായതിനാൽ സദാ
ഹർഷിതമായിരിക്കും.