മധുരമായകുട്ടികളെ -
ഈസംഗമയുഗംവികര്മ്മംവിനാശമാക്കാനുള്ളയുഗമാണ്,
ഈയുഗത്തില്നിങ്ങള്യാതൊരുവികര്മ്മവുംചെയ്യരുത്, തീര്ച്ചയായുംപാവനമായിമാറണം.
ചോദ്യം :-
അതീന്ദ്രീയ സുഖത്തിന്റെ അനുഭവം ഏത് കുട്ടികള്ക്കാണ് ഉണ്ടാകുന്നത്?
ഉത്തരം :-
ആരാണോ
അവിനാശീ ജ്ഞാന രത്നങ്ങളാല് നിറഞ്ഞിരിക്കുന്നത്, അവര്ക്ക് തന്നെയാണ് അതീന്ദ്രീയ
സുഖത്തിന്റെ അനുഭവമുണ്ടാകുന്നത്. ആര് എത്ര ജ്ഞാനത്തെ ജീവിതത്തില് ധാരണ
ചെയ്യുന്നുവോ അത്രയും സമ്പന്നരായി മാറുന്നു. അഥവാ ജ്ഞാന രത്നങ്ങള് ധാരണ
ചെയ്യുന്നില്ല എങ്കില് നിര്ദ്ധനനാണ്. ബാബ നിങ്ങള്ക്ക് ഭൂതം, ഭാവി,
വര്ത്തമാനത്തിന്റെ ജ്ഞാനം നല്കി ത്രികാല ദര്ശിയാക്കി മാറ്റികൊണ്ടിരിക്കുന്നു.
ഗീതം :-
ഓം നമ
ശിവായ...................
ഓംശാന്തി.
ഭൂതകാലത്തില് നിന്ന് വര്ത്തമാനകാലം നടന്നുകൊണ്ടിരിക്കുന്നു പിന്നീട് ഈ
വര്ത്തമാനകാലം ഭൂതകാലമാകും. ഈ സ്തുതി പാടുന്നത് കഴിഞ്ഞ കാലത്തിന്റെയാണ്. ഇപ്പോള്
നിങ്ങള് പുരുഷോത്തമ സംഗമയുഗത്തിലാണ്. പുരുഷോത്തമം എന്ന വാക്ക് തീര്ച്ചയായും
ചേര്ക്കണം. നിങ്ങള്വര്ത്തമാനത്തെ കണ്ടുകൊണ്ടിരിക്കുകയാണ്, ഏതാണോ കഴിഞ്ഞതിന്റെ
മഹിമ, അതിപ്പോള് പ്രാക്ടിക്കലായി നടന്നുകൊണ്ടിരിക്കുന്നു, ഇതില് ഒരു
സംശയവുമുണ്ടാകരുത്. കുട്ടികള് അറിയുന്നു സംഗമയുഗവുമാണ്, കലിയുഗത്തിന്റെ
അവസാനവുമാണ്. ശരിക്കും 5000 വര്ഷങ്ങള്ക്കു മുമ്പ് സംഗമയുഗം കഴിഞ്ഞു പോയതാണ്,
ഇപ്പോള് വീണ്ടും വര്ത്തമാനമാണ്. ഇപ്പോള് ബാബ വന്നിരിക്കുന്നു, ഭാവിയും അത്
തന്നെയായിരിക്കും എന്താണോ കഴിഞ്ഞുപോയത്. ബാബ രാജയോഗം
പഠിപ്പിച്ചുകൊണ്ടിരിക്കുന്നു പിന്നീട് സത്യയുഗത്തില് രാജ്യം നേടും. ഇപ്പോള്
സംഗമയുഗമാണ്. ഈ കാര്യം നിങ്ങള് കുട്ടികള്ക്കല്ലാതെ വേറെ ആര്ക്കും അറിയുകയില്ല.
നിങ്ങള് പ്രാക്ടിക്കലായി രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വളരെ സഹജമാണ്.
ചെറിയ കുട്ടികളാണെങ്കിലും വലിയവരാണെങ്കിലും എല്ലാവര്ക്കും ഈ ഒരു മുഖ്യമായ കാര്യം
മനസ്സിലാക്കി കൊടുക്കണം ബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും.
വികര്മ്മം വിനാശമാകേണ്ട സമയമായതിനാല് വീണ്ടും വികര്മ്മം ചെയ്യുന്നവര് ആരുണ്ടാകും.
പക്ഷെ മായ വികര്മ്മം ചെയ്യിപ്പിക്കുന്നു, മനസ്സിലാക്കുന്നു, ചാട്ടവാറടി കിട്ടി,
എന്നില് നിന്ന് ഈ കടുത്ത തെറ്റുണ്ടായി. അപ്പോഴാണ് ബാബയെ വിളിക്കുന്നത് അല്ലയോ
പതിത പാവനാ വരൂ എന്ന്. ഇപ്പോള് ബാബ വന്നിരിക്കുന്നു പാവനമാക്കാന്, എങ്കില്
പാവനമാകണമല്ലോ. ഈശ്വരന്റെതായി മാറിയതിന് ശേഷം പതിതമാകരുത്. സത്യയുഗത്തില്
എല്ലാവരും പവിത്രമായിരുന്നു. ഈ ഭാരതവും പാവനമായിരുന്നു. പാടുന്നുമുണ്ട് -
നിര്വികാരി ലോകവും വികാരീ ലോകവും. അവര് സമ്പൂര്ണ്ണ നിര്വികാരിയാണ്, നമ്മള്
വികാരിയാണ് എന്തുകൊണ്ടെന്നാല് നമ്മള് വികാരത്തിലേയ്ക്ക് പോകുന്നു. വികാരമെന്ന
പേര് തന്നെ വിഷയവികാരങ്ങളുടേതാണ്. പതിതര് തന്നെയാണ് വിളിക്കുന്നത് വന്ന്
പാവനമാക്കൂ. ക്രോധികള് വിളിക്കുന്നില്ല. ബാബയും ഡ്രാമാ പ്ലാന് അനുസരിച്ച്
വരുന്നു. അല്പം പോലും വ്യത്യാസമുണ്ടാവുക സാധ്യമല്ല. എന്താണോ കഴിഞ്ഞു പോയത് അത്
തന്നെ ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നു. ഭൂതം, ഭാവി, വര്ത്തമാനത്തെ അറിയുന്നവരെ
തന്നെയാണ് ത്രികാല ദര്ശിയെന്ന് പറയുന്നത്. ഇത് ഓര്മ്മ വെയ്ക്കേണ്ടതുണ്ട്. ഇത്
വളരെ പരിശ്രമമുള്ള കാര്യമാണ്. ഇടയ്ക്കിടയ്ക്ക് മറന്നു പോകുന്നു. ഇല്ലായെങ്കില്
കുട്ടികള്ക്ക് എത്ര അതീന്ദ്രിയ സുഖം ഉണ്ടായിരിക്കണം. നിങ്ങള് ഇവിടെ അവിനാശീ
ജ്ഞാന രത്നങ്ങളാല് വളരെ വളരെ സമ്പന്നമായി മാറികൊണ്ടിരിക്കുന്നു. ആര്ക്ക് എത്ര
ധാരണയുണ്ടോ, അവര് വളരെ സമ്പന്നമായി മാറികൊണ്ടിരിക്കുന്നു, പക്ഷെ പുതിയ
ലോകത്തേയ്ക്ക് വേണ്ടിയാണ്. നിങ്ങള്ക്കറിയാം നമ്മള് എന്തെല്ലാം ചെയ്യുന്നുണ്ടോ
അതെല്ലാം ഭാവിയിലെ പുതിയ ലോകത്തേയ്ക്ക് വേണ്ടിയുള്ളതാണ്. ബാബ വന്നിരിക്കുന്നത്
തന്നെ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നതിന് വേണ്ടിയാണ്. പഴയ ലോകത്തിന്റെ
വിനാശം ചെയ്യുന്നതിനാണ്. കല്പം മുമ്പെന്നപോലെ നടക്കും. നിങ്ങള് കുട്ടികളും കാണും.
പ്രകൃതി ക്ഷോഭങ്ങളും ഉണ്ടാകും. ഭൂമികുലുക്കവും ഉണ്ടാകും എല്ലാം അവസാനിക്കും.
ഭാരതത്തില് വളരെയധികം ഭൂമികുലുക്കം ഉണ്ടാകും. നമ്മള് പറയുന്നു- ഇത്
സംഭവിക്കേണ്ടത് തന്നെയാണ്. കല്പം മുമ്പും സംഭവിച്ചിരുന്നു അതുകൊണ്ടാണ് പറയുന്നത്
സ്വര്ണ്ണത്തിന്റെ ദ്വാരക താഴെയ്ക്ക് പോയി. കുട്ടികളുടെ ബുദ്ധിയില് ഇത് നല്ല
രീതിയില് ഉണ്ടാവണം നമ്മള് 5000 വര്ഷങ്ങള്ക്കു മുമ്പും ഈ ജ്ഞാനം നേടിയിരുന്നു.
ഇതില് അല്പം പോലും വ്യത്യാസമില്ല. ബാബാ 5000 വര്ഷങ്ങള്ക്ക് മുമ്പ് ഞങ്ങള്
അങ്ങയില് നിന്ന് സമ്പത്ത് എടുത്തിരുന്നു. ഞങ്ങള് അനേകം തവണ അങ്ങയില് നിന്ന്
സമ്പത്ത് എടുത്തിട്ടുണ്ട്. അതിനെ എണ്ണാന് സാധിക്കില്ല. എത്ര തവണ നിങ്ങള്
വിശ്വത്തിന്റെ അധികാരിയായിട്ടുണ്ട്, പിന്നീട് യാചകനാകുന്നു. ഈ സമയം മുഴുവന്
ഭാരതത്തിലുള്ളവരും യാചകരാണ്. ഡ്രാമാ പ്ലാന് അനുസരിച്ച് എന്ന് നിങ്ങള്
എഴുതുന്നുമുണ്ട്. അവര് ഡ്രാമാ എന്ന വാക്ക് പറയുകയില്ല. അവരുടെ പ്ലാന് തന്നെ
അവരുടെതാണ്.
നിങ്ങള് പറയുന്നു ഡ്രാമാപ്ലാന് അനുസരിച്ച് ഞങ്ങള് വീണ്ടും സ്ഥാപന
ചെയ്തുകൊണ്ടിരിക്കുന്നു 5000 വര്ഷം മുമ്പെന്നപോലെ. കല്പം മുമ്പ് എന്ത്
കര്ത്തവ്യമാണോ ചെയ്തിട്ടുള്ളത് അത് ഇപ്പോഴും ശ്രീമതത്തിലൂടെ ചെയ്യുന്നു.
ശ്രീമതത്തിലൂടെ തന്നെയാണ് ശക്തിയെടുക്കുന്നത്. ശിവശക്തിയെന്ന പേരുണ്ടല്ലോ.
അതിനാല് നിങ്ങള് ശിവശക്തികള് ദേവികളാണ്, നിങ്ങളുടെ ക്ഷേത്രത്തിലും
പൂജയുണ്ടാകുന്നു. നിങ്ങള് തന്നെയാണ് ദേവിമാര്, പിന്നീട് വിശ്വത്തിന്റെ
രാജ്യഭാഗ്യം നേടുന്നവര്. ജഗദംബയെ നോക്കൂ എത്ര പൂജയാണുണ്ടാവുന്നത്. അനേകം
പേരുകളാണ് വെച്ചിട്ടുള്ളത്, പക്ഷെ ആള് ഒന്നു തന്നെയാണ്. അച്ഛനും ഒരേഒരു ശിവനാണ്
എന്നത് പോലെ. നിങ്ങളും വിശ്വത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നവരാണ്, അതിനാല്
നിങ്ങളുടെ പൂജയുണ്ടാകുന്നു. അനേക ദേവിമാരുണ്ട്, ലക്ഷ്മിക്ക് വളരെയധികം പൂജ
ചെയ്യുന്നു. ദീപാവലി ദിവസം മഹാലക്ഷ്മിയുടെ പൂജ ചെയ്യുന്നു. അവരാണ് മുഖ്യം,
മഹാരാജാ-മഹാറാണിയെ ഒരുമിച്ച് മഹാലക്ഷ്മിയെന്ന് പറയുന്നു. അതില് രണ്ടുപേരും
വരുന്നു. നമ്മളും മഹാലക്ഷ്മിയുടെ പൂജ ചെയ്തിട്ടുണ്ടായിരുന്നു, ധനത്തിന്റെ
അഭിവൃദ്ധിയുണ്ടായാല് മഹാലക്ഷ്മിയുടെ കൃപയുണ്ടായിയെന്ന് മനസ്സിലാക്കും. അത്രയും
മതി എല്ലാവര്ഷവും പൂജ ചെയ്യുന്നു. ശരി, അവരില് നിന്ന് ധനം യാചിക്കുന്നു,
ദേവിയോട് എന്ത് യാചിക്കും? നിങ്ങള് സംഗമയുഗീ ദേവിമാര് സ്വര്ഗ്ഗത്തിന്റെ വരദാനം
നല്കുന്നവരാണ്. മനുഷ്യര്ക്കിത് അറിയാന് കഴിയില്ല ദേവിമാരിലൂടെ സ്വര്ഗ്ഗത്തിന്റെ
എല്ലാ കാമനകളും പൂര്ത്തിയാകുന്നുവെന്ന്. നിങ്ങള് ദേവിമാരാണല്ലോ. മനുഷ്യര്ക്ക്
ജ്ഞാനദാനം ചെയ്യുന്നു അതിലൂടെ എല്ലാ കാമനകളും പൂര്ത്തീകരിക്കുന്നു. രോഗം
മുതലായവ ഉണ്ടായാല് ദേവിമാരോട് മാറ്റി തരൂ, രക്ഷ ചെയ്യൂ എന്ന് പറയും അനേക
പ്രകാരത്തിലുള്ള ദേവിമാരുണ്ട്. നിങ്ങള് സംഗമയുഗത്തിലെ ശിവശക്തി ദേവിമാരാണ്.
നിങ്ങള് തന്നെയാണ് സ്വര്ഗ്ഗത്തിന്റെ വരദാനം നല്കുന്നത്. അച്ഛനും നല്കുന്നു,
കുട്ടികളും നല്കുന്നു. മഹാലക്ഷ്മിയെ കാണിക്കുന്നുണ്ട്, നാരായണനെ ഗുപ്തമാക്കി
മാറ്റുന്നു. ബാബ നിങ്ങള് കുട്ടികളുടെ പ്രഭാവം വളരെയധികം വര്ദ്ധിപ്പിക്കുന്നു.
ദേവിമാര് 21 ജന്മത്തേയ്ക്ക് സുഖത്തിന്റെ എല്ലാ കാമനകളും പൂര്ത്തീകരിക്കുന്നു.
ലക്ഷ്മിയില് നിന്ന് ധനം യാചിക്കുന്നു. ധനത്തിന് വേണ്ടി തന്നെയാണ് മനുഷ്യര് നല്ല
ജോലിയെല്ലാം ചെയ്യുന്നത്. നിങ്ങളെ ബാബ വന്ന് മുഴുവന് വിശ്വത്തിന്റെയും
അധികാരിയാക്കി മാറ്റുന്നു, അളവറ്റ ധനം നല്കുന്നു. ശ്രീ ലക്ഷ്മീ-നാരായണന്
വിശ്വത്തിന്റെ അധികാരിയായിരുന്നു. ഇപ്പോള് പാപ്പരാണ്. നിങ്ങള് കുട്ടികള്ക്കറിയാം
രാജ്യഭാഗ്യത്തിന് പിന്നീട് എങ്ങനെ പതുക്കെ പതുക്കെ ഇറങ്ങുന്ന കലയുണ്ടാകുന്നു.
പുനര് ജന്മം എടുത്തെടുത്ത് കല കുറഞ്ഞ് കുറഞ്ഞ് ഇപ്പോള് എന്ത്
അവസ്ഥയായിരിക്കുന്നുവെന്ന് നോക്കൂ! ഇതും പുതിയ കാര്യമല്ല. ഓരോ 5000
വര്ഷങ്ങള്ക്കു ശേഷവും ചക്രം കറങ്ങികൊണ്ടിരിക്കുന്നു. ഭാരതമിപ്പോള് എത്ര
ദരിദ്രമാണ്. രാവണ രാജ്യമാണ്. എത്ര ഉയര്ന്ന നമ്പര് വണ് ആയിരുന്നു, ഇപ്പോള് അവസാന
നമ്പറാണ്. ലാസ്റ്റില് വന്നില്ലായെങ്കില് നമ്പര്വണ്ണിലേയ്ക്ക് എങ്ങനെ പോകും.
കണക്കുണ്ടല്ലോ. അഥവാ ക്ഷമയോടെ വിചാര സാഗര മഥനം ചെയ്യുകയാണെങ്കില് എല്ലാ
കാര്യങ്ങളും തനിയെ തന്നെ ബുദ്ധിയില് വരും. എത്ര മധുര-മധുരമായ കാര്യങ്ങളാണ്.
ഇപ്പോള് നിങ്ങള് മുഴുവന് സൃഷ്ടി ചക്രത്തെയും അറിഞ്ഞു കഴിഞ്ഞു. പഠിപ്പ് കേവലം
സ്ക്കൂളില് മാത്രമല്ല പഠിക്കുക. ടീച്ചര് പാഠം(ലെസണ്) വീട്ടിലിരുന്ന്
പഠിക്കുന്നതിന് വേണ്ടി നല്കുന്നു, അതിനെ ഹോംവര്ക്ക് എന്ന് പറയുന്നു. ബാബയും
നിങ്ങള്ക്ക് വീട്ടിലേയ്ക്ക് വേണ്ടി പഠിപ്പ് നല്കുന്നു. പകല് ജോലിയെല്ലാം ചെയ്യൂ,
ശരീര നിര്വാഹണാര്ത്ഥം ചെയ്യുക തന്നെ വേണം. അമൃതവേളയില് എല്ലാവര്ക്കും
അവസരമുണ്ടാകുന്നു. അതിരാവിലെ രണ്ടോ മുന്നോ മണിയുടെ സമയം വളരെ നല്ലതാണ്. ആ
സമയത്ത് എഴുന്നേറ്റ് ബാബയെ സ്നേഹത്തോടുകൂടി ഓര്മ്മിക്കൂ. ബാക്കി ഈ
വികാരങ്ങളെല്ലാം നിങ്ങളെ ആദി-മധ്യ-അന്ത്യം ദു:ഖിയാക്കുന്നു. രാവണനെ
കത്തിക്കുന്നു പക്ഷെ ഇതിന്റെയും അര്ത്ഥം ഒന്നും തന്നെ അറിയില്ല. കേവലം
പരമ്പരയായി രാവണനെ കത്തിക്കുന്നതിന്റെ ആചാരം നടന്നു വരുന്നു അത്ര മാത്രം .
ഡ്രാമയനുസരിച്ച് ഇതും അടങ്ങിയിട്ടുള്ളതാണ്. രാവണനെ വധിച്ചു വരുന്നു പക്ഷെ രാവണന്
മരിക്കുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ഈ രാവണനെ കത്തിക്കുന്നത്
എപ്പോള് അവസാനിക്കുമെന്ന്. നിങ്ങള് ഇപ്പോള് സത്യം സത്യമായ സത്യനാരായണന്റെ കഥ
കേള്ക്കുകയാണ്. നിങ്ങള്ക്കറിയാം നമുക്ക് ഇപ്പോള് ബാബയില് നിന്ന് സമ്പത്ത്
ലഭിക്കുന്നു. ബാബയെ അറിയാത്തതു കാരണം എല്ലാവരും നിര്ദ്ധനരാണ്. ഭാരതത്തെ
സ്വര്ഗ്ഗമാക്കി മാറ്റുന്ന ബാബയെ പോലും അറിയുന്നില്ല. ഇതും ഡ്രാമയിലുള്ളതാണ്. പടി
ഇറങ്ങി തമോപ്രധാനമായി മാറി അപ്പോഴാണ് ബാബ വീണ്ടും വന്നത്. പക്ഷെ സ്വയം
തമോപ്രധാനമാണെന്ന് മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു ഈ സമയം മുഴുവന് വൃക്ഷവും
ജീര്ണ്ണിച്ച അവസ്ഥയിലെത്തിയിരിക്കുന്നു. ഒന്ന് പോലും സതോപ്രധാനമായതില്ല.
സതോപ്രധാനമാകുന്നത് ശാന്തിധാമത്തിലും സുഖധാമത്തിലും മാത്രമാണ്. ഇപ്പോള്
തമോപ്രധാനമാണ്. ബാബ തന്നെയാണ് വന്ന് നിങ്ങള് കുട്ടികളെ അജ്ഞാന നിദ്രയില് നിന്ന്
ഉണര്ത്തുന്നത്. നിങ്ങള് പിന്നെ മറ്റുള്ളവരെ ഉണര്ത്തുന്നു.
ഉണര്ത്തികൊണ്ടിരിക്കുന്നു. മനുഷ്യര്മരിക്കുമ്പോള് അവര്ക്ക് വിളക്ക്
കത്തിക്കുന്നു, അവര്ക്ക് വെളിച്ചം കിട്ടട്ടെ എന്ന് കരുതി. ഇപ്പോള് ഇത് ഘോര
അന്ധകാരമാണ്, ആത്മാക്കള്ക്ക് തന്റെ വീട്ടിലേയ്ക്ക് തിരിച്ച് പോകാന് സാധിക്കില്ല.
ദു:ഖത്തില് നിന്ന് മോചനത്തിനായി കേവലം ആഗ്രഹിക്കുന്നു. പക്ഷെ ഒരാള്ക്കു പോലും
മോചനം നേടാന് സാധിക്കില്ല.
ഏത് കുട്ടികള്ക്കാണോ പുരുഷോത്തമ സംഗമയുഗത്തിന്റെ സ്മൃതിയുള്ളത് അവര്ക്ക്
ജ്ഞാനരത്നങ്ങളുടെ ദാനം ചെയ്യാതെ ഇരിക്കാന് സാധിക്കില്ല. എങ്ങനെയാണോ മനുഷ്യര്
പുരുഷോത്തമ മാസത്തില് ദാന-പുണ്യം ചെയ്യുന്നത് അതുപോലെ ഈ പുരുഷോത്തമ
സംഗമയുഗത്തില് നിങ്ങളും ജ്ഞാന രത്നങ്ങളുടെ ദാനം നല്കണം. ഇതും മനസ്സിലായി സ്വയം
പരമപിതാ പരമാത്മാവ് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, കൃഷ്ണന്റെ കാര്യമല്ല. കൃഷ്ണന്
സത്യയുഗത്തിലെ ആദ്യത്തെ രാജകുമാരനാണ്, പിന്നീട് കൃഷ്ണന് പുനര്ജന്മം എടുക്കുന്നു.
ബാബ ഭൂതം, ഭാവി, വര്ത്തമാനത്തിന്റെയും രഹസ്യം മനസ്സിലാക്കി തരുന്നു. നിങ്ങള്
ത്രികാല ദര്ശിയായി മാറുന്നു, ബാബയ്ക്കല്ലാതെ വേറെയാര്ക്കും ത്രികാല ദര്ശിയാക്കി
മാറ്റാന് സാധിക്കില്ല. സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം ബാബയില്
മാത്രമാണുള്ളത്, ബാബയെ തന്നെയാണ് ജ്ഞാന സാഗരനെന്ന് പറയുന്നത്. ഉയര്ന്നതിലും
ഉയര്ന്ന ഭഗവാന് തന്നെയാണ് മഹിമയുള്ളത്, ബാബ തന്നെയാണ് രചയിതാവ്. ഹെവന്ലി ഗോഡ്
ഫാദര് എന്ന വാക്ക് വളരെ വ്യക്തമാണ്-ഹെവന്(സ്വര്ഗ്ഗം) സ്ഥാപിക്കുന്നയാള്.
ശിവജയന്തിയും ആഘോഷിക്കുന്നുണ്ട് പക്ഷെ ശിവന് എപ്പോള് വന്നു, എന്തു ചെയ്തു- ഇത്
ഒന്നും തന്നെ അറിയില്ല. ജയന്തിയുടെ അര്ത്ഥം തന്നെ അറിയുന്നില്ല, പിന്നെ
ആഘോഷിച്ചിട്ട് എന്ത് ചെയ്യാനാണ്, ഇതും എല്ലാം ഡ്രാമയിലുള്ളതാണ്. ഈ സമയം
തന്നെയാണ് നിങ്ങള് കുട്ടികള് ഡ്രാമയുടെ ആദി-മധ്യ-അന്ത്യത്തെ അറിയുന്നത,്
പിന്നീട് എപ്പോഴുമല്ല. പിന്നീട് എപ്പോള് ബാബ വരുന്നോ അപ്പോഴേ അറിയൂ. ഇപ്പോള്
നിങ്ങള്ക്ക് സ്മൃതി വന്നിരിക്കുന്നു - ഈ 84 ന്റെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്.
ഭക്തിമാര്ഗ്ഗത്തിലെന്താണ്, അതില് നിന്ന് ഒന്നും തന്നെ ലഭിക്കുന്നില്ല. എത്ര
ഭക്ത ജനങ്ങളാണ് തിരക്കില് ബുദ്ധിമുട്ട് അനുഭവിക്കുന്നത്, ബാബ നിങ്ങളെ അതില്
നിന്ന് മോചിപ്പിക്കുന്നു. ഇപ്പോള് നിങ്ങള് അറിയുന്നു നമ്മള് ശ്രീമതത്തിലൂടെ
ഭാരതത്തെ വീണ്ടും ശ്രേഷ്ഠമാക്കി മാറ്റികൊണ്ടിരിക്കുന്നു. ശ്രീമതത്തിലൂടെ
തന്നെയാണ് ശ്രേഷ്ഠമായി മാറുന്നത്. ശ്രീമതം സംഗമത്തില് മാത്രമാണ് ലഭിക്കുന്നത്.
നിങ്ങള് യഥാര്ത്ഥ രീതിയില് അറിയുന്നു നമ്മള് ആരായിരുന്നു പിന്നെ എങ്ങനെ
ഇങ്ങനെയായി മാറുന്നു, ഇപ്പോള് വീണ്ടും പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു.
പുരുഷാര്ത്ഥം ചെയ്ത് ചെയ്ത് അഥവാ കുട്ടികള് തോറ്റു പോവുകയാണെങ്കില് ബാബയ്ക്ക്
വാര്ത്ത നല്കൂ, വീണ്ടും എഴുന്നേല്ക്കുന്നതിനുള്ള മുന്നറിപ്പ് ബാബ നല്കും.
ഒരിക്കലും തോറ്റുപോയി ഇരിക്കരുത്. വീണ്ടും എഴുന്നേല്ക്കൂ, പരിഹാരം ചെയ്യൂ.
സര്ജന് ഇരിക്കുന്നുണ്ടല്ലോ. ബാബ മനസ്സിലാക്കി തരുന്നു അഞ്ചാമത്തെ നിലയില് നിന്ന്
വീഴുന്നതും രണ്ടാമത്തെ നിലയില് നിന്ന് വീഴുന്നതും തമ്മില് വളരെയധികം
വ്യത്യാസമുണ്ട്. കാമ വികാരമാണ് അഞ്ചാമത്തെ നില. അതുകൊണ്ട് ബാബ പറയുന്നു കാമം മഹാ
ശത്രുവാണ്, അതാണ് നിങ്ങളെ പതിതമാക്കി മാറ്റിയത്, ഇപ്പോള് പാവനമായി മാറൂ. പതിത
പാവനനായ ബാബ തന്നെയാണ് വന്ന് പാവനമാക്കി മാറ്റുന്നത്. തീര്ച്ചയായും സംഗമത്തിലാണ്
മാറ്റുക. കലിയുഗത്തിന്റെ അവസാനവും സത്യയുഗത്തിന്റെ ആദിയുടെയും സംഗമമാണിത്.
കുട്ടികള്ക്കറിയാം ബാബ ഇപ്പോള് തൈകള് നട്ടുകൊണ്ടിരിക്കുകയാണ് പിന്നീട് വൃക്ഷം
ഇവിടെ പൂര്ണ്ണ വളര്ച്ച പ്രാപിക്കും. ബ്രാഹ്മണരുടെ വൃക്ഷം വളരും പിന്നീട്
സൂര്യവംശീ-ചന്ദ്രവംശിയില് പോയി സുഖം അനുഭവിക്കും. എത്ര സഹജമായാണ് മനസ്സിലാക്കി
തരുന്നത്. ശരി, മുരളി ലഭിക്കുന്നില്ല എങ്കില് ബാബയെ ഓര്മ്മിക്കൂ. ഇത് ബുദ്ധിയില്
പക്കയാക്കൂ ശിവബാബ ബ്രഹ്മാവിന്റെ ശരീരത്തിലൂടെ നമ്മളോട് പറയുന്നു എന്നെ
ഓര്മ്മിക്കൂ എങ്കില് വിഷ്ണുവിന്റെ കുലത്തിലേയ്ക്ക് പോകും. മുഴുവന് ആധാരവും
പുരുഷാര്ത്ഥത്തിലാണ്. കല്പ കല്പം എന്ത് പുരുഷാര്ത്ഥമാണോ ചെയ്തത്, ഇപ്പോഴും അതേ
നടക്കൂ. പകുതി കല്പം ദേഹാഭിമാനിയായി, ഇപ്പോള് ദേഹീ അഭിമാനിയാകുന്നതിനുള്ള
പുരുഷാര്ത്ഥം ചെയ്യൂ, ഇതിലാണ് പരിശ്രമം. പഠിപ്പ് സഹജമാണ്, മുഖ്യമായത്
പാവനമാകുന്നതിന്റെ കാര്യമാണ്. ബാബയെ മറക്കുക ഇത് ഏറ്റവും വലിയ തെറ്റാണ്.
ദേഹാഭിമാനത്തില് വരുന്നതിലൂടെയാണ് മറക്കുന്നത്. ശരീര നിര്വ്വാഹാര്ത്ഥം
വേണമെങ്കില് 8 മണിക്കൂര് ജോലി മുതലായവ ചെയ്യൂ, ബാക്കി 8 മണിക്കൂര്
ഓര്മ്മയിലിരിക്കുന്നതിന് വേണ്ടി പുരുഷാര്ത്ഥം ചെയ്യണം. ആ അവസ്ഥ പെട്ടെന്ന്
ഉണ്ടാവില്ല. അവസാനം എപ്പോള് ഈ അവസ്ഥ ഉണ്ടാകുന്നുവോ അപ്പോള് വിനാശമുണ്ടാകും.
കര്മ്മാതീത അവസ്ഥ ആയി എങ്കില് പിന്നെ ഈ ശരീരം നിലനില്ക്കുക സാധ്യമല്ല, നശിച്ച്
പോകും എന്തുകൊണ്ടെന്നാല് ആത്മാവ് പവിത്രമായല്ലോ. എപ്പോള് നമ്പര്വൈസ് കര്മ്മാതീത
അവസ്ഥയുണ്ടാകുന്നുവോ അപ്പോള് യുദ്ധം ആരംഭിക്കും, അതു വരെ റിഹേഴ്സല്
ഉണ്ടായികൊണ്ടിരിക്കും. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ
പുരുഷോത്തമ മാസത്തില് അവിനാശീ ജ്ഞാന രത്നങ്ങളുടെ ദാനം നല്കണം. അമൃത വേളയില്
എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യണം. ശ്രീമതത്തിലൂടെ ശരീര നിര്വ്വാഹണാര്ത്ഥം
ചെയ്തും ബാബ എന്ത് ഹോംവര്ക്കാണോ നല്കിയിരിക്കുന്നത്, അതും തീര്ച്ചയായും ചെയ്യണം.
2. പുരുഷാര്ത്ഥത്തില്
എന്തെങ്കിലും തടസ്സം വരുകയാണെങ്കില് ബാബയ്ക്ക് വാര്ത്ത നല്കി ശ്രീമതം എടുക്കണം.
സര്ജനെ എല്ലാം കേള്പ്പിക്കണം. വികര്മ്മം വിനാശമാക്കേണ്ട സമയം യാതൊരു വികര്മ്മവും
ചെയ്യരുത്.
വരദാനം :-
അഖണ്ഡയോഗത്തിന്റെ വിധിയിലൂടെ അഖണ്ഡ പൂജ്യരാകുന്ന ശ്രേഷ്ഠ മഹാത്മാവായി ഭവിക്കട്ടെ
ഇന്നത്തെക്കാലത്ത് ആരെയാണോ
മഹാത്മാക്കളെന്ന് പറയുന്നത് അവര്ക്ക് അഖണ്ഡാനന്ദന് മുതലായ പേരുകള് വെക്കുന്നു.
എന്നാല് എല്ലാത്തിലും അഖണ്ഡസ്വരൂപം താങ്കളാണ്- ആനന്ദത്തിലും അഖണ്ഡം, സുഖത്തിലും
അഖണ്ഡം.. സംഗദോഷത്തില് വരാതിരിക്കണം എന്നു മാത്രം, മറ്റുള്ളവരുടെ അവഗുണത്തെ
കണ്ടിട്ടും കേട്ടിട്ടും ശ്രദ്ധിക്കാതിരിക്കൂ, അപ്പോള് ഈ വിശേഷതയിലൂടെ
അഖണ്ഡയോഗിയായി മാറും. ആരാണോ അഖണ്ഡയോഗി അവരാണ് അഖണ്ഡപൂജ്യരാകുന്നത്. അപ്പോള്
താങ്കള് ഇങ്ങനെയുള്ള മഹാത്മാക്കളാണ്- അര കല്പം സ്വയം
പൂജ്യസ്വരൂപത്തിലിരിക്കുന്നു, അരകല്പം താങ്കളുടെ ജഡചിത്രങ്ങളുടെ പൂജയുണ്ടാകുന്നു.
സ്ലോഗന് :-
ദിവ്യബുദ്ധിയാണ് സൈലന്സിന്റെ ശക്തിയുടെ ആധാരം
അവ്യക്തസൂചനകള്-
സങ്കല്പങ്ങളുടെ ശക്തി ശേഖരിച്ച് ശ്രേഷ്ഠസേവനത്തിന് നിമിത്തമാകൂ
ആര്ക്കാണോ തന്റെ
സൂക്ഷ്മശക്തികളെ (മനസ്, ബുദ്ധി) കൈകാര്യം ചെയ്യാനറിയുന്നത്, അവര്ക്ക്
മറ്റുള്ളവരെയും കൈകാര്യം ചെയ്യാന് കഴിയും. അതിനാല് സ്വയത്തിനു മേല്
നിയന്ത്രണശക്തി, ഭരണശക്തിയുണ്ടെങ്കില് ഇതാണ് യഥാര്ഥ കൈകാര്യശക്തിയാകുന്നത്.
അജ്ഞാനി ആത്മാക്കളെ സേവനത്തിലൂടെ കൈകാര്യം ചെയ്യുന്നതാകട്ടെ,
ബ്രാഹ്മണപരിവാരത്തില് സ്നേഹസമ്പന്ന, സന്തുഷ്ടതാസമ്പന്ന വ്യവഹാരം
ചെയ്യുന്നതിലാകട്ടെ- രണ്ടിലും സഫലമായി മാറും.