26.08.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ- ജ്ഞാനസാഗരനായബാബജ്ഞാ
നമഴപെയ്യിച്ച്ഈഭൂമിയെപച്ചപ്പുള്ളതാക്കി
മാറ്റുന്നതിനായിവന്നിരിക്കുകയാണ്, ഇപ്പോള്സ്വര്ഗ്ഗത്തിന്റെസ്ഥാപ
നനടന്നുകൊണ്ടിരിക്കുകയാണ്, അവിടേക്ക്പോകുന്നതിന്വേണ്ടിദൈ
വീകസമ്പ്രദായത്തിലുള്ളവരായിമാറണം.

ചോദ്യം :-
സര്വ്വോത്തമ കുലത്തിലുള്ള കുട്ടികളുടെ മുഖ്യമായ കര്ത്തവ്യമെന്താണ്?

ഉത്തരം :-
സദാ ഉയര്ന്ന ആത്മീയ സേവനം ചെയ്യുക. ഇവിടെ ഇരുന്നും അല്ലെങ്കില് നടക്കുമ്പോഴും കറങ്ങുമ്പോഴും പ്രത്യേകിച്ച് ഭാരതത്തിന്റെ മാത്രമല്ല മുഴുവന് വിശ്വത്തെയും പാവനമാക്കി മാറ്റുക, ശ്രീമതത്തിലൂടെ ബാബയുടെ സഹായിയായി മാറുക - ഇതാണ് സര്വ്വോത്തമ ബ്രാഹ്മണരുടെ കര്ത്തവ്യം.

ഗീതം :-
ആരാണോ അച്ഛനോടൊപ്പം........

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികള് ആരാണോ ആത്മീയ അച്ഛനോടൊപ്പമുള്ളത് അവര്ക്ക് ആത്മീയ അച്ഛന് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുകയാണ് , എന്തുകൊണ്ടെന്നാല് ബാബ ജ്ഞാനത്തിന്റെ സാഗരമാണ്. ഏത് അച്ഛന്? ശിവബാബ. ബ്രാഹ്മാബാബയെ ജ്ഞാനത്തിന്റെ സാഗരമെന്ന് പറയില്ല. ശിവബാബയെത്തന്നെയാണ് പരംപിതാ പരമാത്മാവെന്ന് പറയുന്നത്. ഒന്ന് ലൗകിക ശാരീരിക പിതാവ്, രണ്ടാമത്തേത് പാരലൗകിക ആത്മീയ പിതാവ്. അത് ശരീരത്തിന്റെ അച്ഛന്, ഇത് ആത്മാക്കളുടെ അച്ഛന്. ഇത് വളരെ നല്ല രീതിയില് മനസ്സിലാക്കേണ്ട കാര്യമാണ,് ഇത് കേള്പ്പിക്കുന്നത് ജ്ഞാനസാഗരനാണ്. എങ്ങനെയാണോ ഭഗവാന് എല്ലാവര്ക്കും ഒന്ന്, അതുപോലെ ജ്ഞാനവും ഒരാള്ക്കാണ് നല്കാന് സാധിക്കുക. ബാക്കി ആരാണോ ഗീത, ശാസ്ത്രം മുതലായവ പഠിക്കുന്നത്, ഭക്തി ചെയ്യുന്നത് അത് ജ്ഞാനമല്ല, അതില് ജ്ഞാനത്തിന്റെ മഴ ഉണ്ടാവുന്നില്ല, അതുകൊണ്ട് ഭാരതം തികച്ചും ഉണങ്ങി വരണ്ടിരിക്കുന്നു. ദരിദ്രമായിരിക്കുന്നു. ആ മഴ പെയ്യുന്നില്ലായെങ്കില് ഭൂമിയെല്ലാം ഉണങ്ങിപ്പോകുന്നു. അതാണ് ഭക്തി മാര്ഗ്ഗം. അതിനെ ജ്ഞാനമാര്ഗ്ഗമെന്ന് പറയില്ല. ജ്ഞാനത്തിലൂടെ സ്വര്ഗ്ഗത്തിന്റെ സ്ഥാപനയുണ്ടാകുന്നു. അവിടെ ഭൂമി സദാ പച്ചപ്പ് നിറഞ്ഞതായിരിക്കും, ഒരിക്കലും ഉണങ്ങുകയില്ല. ഇതാണ് ജ്ഞാനത്തിന്റെ പഠിപ്പ്. ഈശ്വരനായ ബാബ ജ്ഞാനം നല്കി ദൈവീക സമ്പ്രദായം സ്ഥാപിക്കുന്നു. ബാബ മനസ്സിലാക്കി ത്തന്നിട്ടുണ്ട് ഞാന് നിങ്ങള് എല്ലാ ആത്മാക്കളുടെയും അച്ഛനാണ്. പക്ഷെ എന്നെയും എന്റെ കര്ത്തവ്യത്തെയും അറിയാത്തതുകാരണമാണ് മനുഷ്യര് ഇത്രയും പതിതരും ദുഖിയും നിര്ദ്ധനരുമായി മാറിയത്. പരസ്പരം വഴക്കിട്ടുകൊണ്ടിരിക്കുന്നു. വീട്ടില് അച്ഛനുണ്ടാവില്ല, കുട്ടികള് വഴക്കിടുമ്പോള് പറയുമല്ലോ നിങ്ങളുടെ അച്ഛനുണ്ടോ അതോ ഇല്ലേ? ഈ സമയം മുഴുവന് ലോകവും ബാബയെ അറിയുന്നില്ല. അറിയാത്തതു കാരണം ഇത്രയും ദുര്ഗതിയുണ്ടായി. അറിയുന്നതിലൂടെ സദ്ഗതിയുണ്ടാകുന്നു. സര്വ്വരുടെയും സദ്ഗതി ദാതാവ് ഒന്നാണ്. അദ്ദേഹത്തെ ബാബാ എന്ന് പറയുന്നു. അദ്ദേഹത്തിന്റെ പേര് ശിവന് എന്നാണ്. അവരുടെ പേര് ഒരിക്കലും മാറ്റാന് സാധിക്കില്ല. സന്യാസം ചെയ്യുമ്പോള് പേര് മാറ്റാറുണ്ടല്ലോ. വിവാഹത്തിലും കുമാരിയുടെ പേര് മാറ്റുന്നു. ഇത് ഇവിടെ ഭാരതത്തിലെ ആചാരമാണ്. പുറത്ത് അങ്ങനെ ഉണ്ടാവില്ല. ഈ ശിവബാബ എല്ലാവരുടെയും പരമമായ അച്ഛനാണ്. പാടാറുമുണ്ട് അങ്ങ് തന്നെയാണ് മാതാവും പിതാവും.... ഭാരതത്തില്ത്തന്നെയാണ് വിളിക്കുന്നത് - അങ്ങയുടെ കൃപയാല് അളവറ്റ സുഖമാണ്. ഭക്തിമാര്ഗ്ഗത്തില് ഭഗവാന് കൃപ ചെയ്യുന്നതിന് വരുന്നില്ല. ഭക്തിയില് അളവറ്റ സുഖമുണ്ടായിരിക്കുകയില്ല. കുട്ടികള്ക്കറിയാം സ്വര്ഗ്ഗത്തില് വളരെയധികം സുഖമാണ്. അത് പുതിയ ലോകമാണ്. പഴയ ലോകത്തില് ദുഖം തന്നെയാണുണ്ടാവുക. ആരാണോ ജീവിച്ചിരിക്കേ നല്ല രീതിയില് മരിക്കുന്നത് അവരുടെ പേര് മാറ്റാന് കഴിയുന്നു. പക്ഷെ മായ വിജയം നേടുന്നുവെങ്കില് ബ്രാഹ്മണനില് നിന്നും ശൂദ്രനായി മാറുന്നു, അതുകൊണ്ട് ബാബ പേര് വെയ്ക്കുന്നില്ല. ബ്രാഹ്മണരുടെ മാലയാണെങ്കില് ഉണ്ടായിരിക്കില്ല. നിങ്ങള് കുട്ടികള് സര്വ്വോത്തമമായ ഉയര്ന്ന കുലത്തിലേതാണ്. ഉയര്ന്ന ആത്മീയ സേവനം ചെയ്യുന്നവരാണ്. ഇവിടെ ഇരുന്നും അഥവാ എല്ലാ ഭാഗത്തും പോയി ഭാരതത്തിന്റെ മാത്രമല്ല മുഴുവന് വിശ്വത്തിന്റെയും സേവനം ചെയ്യുന്നു. വിശ്വത്തെ നിങ്ങള് പവിത്രമാക്കി മാറ്റുന്നു. നിങ്ങളാണ് ബാബയുടെ സഹായികള്. ബാബയുടെ ശ്രീമതത്തിലൂടെ നടന്ന് നിങ്ങള് സഹായം ചെയ്യുന്നു. ഈ ഭാരതം തന്നെയാണ് പാവനമാകാനുള്ളത്. നിങ്ങള് പറയും നമ്മള് കല്പ-കല്പം ഈ ഭാരതത്തെ പവിത്രമാക്കി മാറ്റി പവിത്രമായ ഭാരതത്തില് രാജ്യം ഭരിക്കുന്നു. ബ്രാഹ്മണനില് നിന്നും നമ്മള് ഭാവിയിലെ പവിത്ര ദേവീ -ദേവതയായി മാറുന്നു. വിരാട രൂപത്തിന്റെ ചിത്രവുമുണ്ട്. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികള് ബ്രാഹ്മണര് തന്നെയാണ്. എപ്പോഴാണോ പ്രജാപിതാവ് സന്മുഖത്തുള്ളത് അപ്പോഴാണ് ബ്രാഹ്മണരാകുന്നത്. ഇപ്പോള് നിങ്ങള് സന്മുഖത്താണ്. നിങ്ങളെല്ലാവരും സ്വയം പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനമാണെന്ന് മനസ്സിലാക്കുന്നുണ്ടോ. ഇത് യുക്തിയാണ്. സന്താനമാണെന്ന് മനസ്സിലാക്കുന്നതിലൂടെ സഹോദരീ-സഹോദരന്മാരായി മാറുന്നു. സഹോദരീ-സഹോദരന്മാര്ക്കൊരിക്കലും മോശമായ ദൃഷ്ടിയുണ്ടാവരുത്. ഇപ്പോള് ബാബ ആജ്ഞ പുറപ്പെടുവിക്കുകയാണ് നിങ്ങള് 63 ജന്മങ്ങള് പതിതമായിരുന്നു, ഇപ്പോള് പവിത്രമായ ലോകമായ സ്വര്ഗ്ഗത്തിലേക്ക് പോകാന് ആഗ്രഹിക്കുന്നുവെങ്കില് പവിത്രമായി മാറൂ. അവിടേക്ക് പതിത ആത്മാക്കള്ക്ക് പോകാന് സാധിക്കില്ല അതുകൊണ്ടുതന്നെയാണ് പരിധിയില്ലാത്ത അച്ഛനായ എന്നെ വിളിക്കുന്നത്. ഈ ആത്മാവ് ശരീരത്തിലൂടെ സംസാരിക്കുന്നു. ശിവബാബയും പറയുന്നു ഞാന് ഈ ശരീരത്തിലൂടെ സംസാരിക്കുന്നു. ഇല്ലായെങ്കില് ഞാന് എങ്ങനെ വരും? എന്റെ ജന്മം ദിവ്യമാണ്. സത്യയുഗത്തില് ദൈവീക ഗുണങ്ങളുള്ള ദേവതകളാണ്. ഈ സമയം ആസൂരീയ ഗുണമുള്ള മനുഷ്യരാണ്. ഇവിടെയുള്ള മനുഷ്യരെ ദേവതയെന്ന് പറയുകയില്ല. എന്നിട്ടും എങ്ങിനെയുള്ളവരാകട്ടെ വലിയ-വലിയ പേരെല്ലാം വെയ്ക്കുന്നു. സന്യാസി സ്വയം ശ്രീ ശ്രീ എന്ന് പറയുന്നു, പിന്നെ മനുഷ്യരെ ശ്രീയെന്ന് പറയുന്നു, കാരണം സ്വയം പവിത്രമാണ് അതുകൊണ്ട് ശ്രീ ശ്രീയെന്ന് പറയുന്നു. എങ്കിലും മനുഷ്യരാണ്. വികാരത്തിലേക്ക് പോകുന്നില്ല പക്ഷെ വികാരീ ലോകത്തിലാണല്ലോ. നിങ്ങള് ഭാവിയില് നിര്വ്വികാരീ ദൈവീക ലോകത്തില് രാജ്യം ഭരിക്കും. അവിടെയും മനുഷ്യരായിരിക്കും പക്ഷെ ദൈവീക ഗുണമുള്ളവരായിരിക്കും. ഈ സമയം ആസൂരീയ ഗുണമുള്ള പതിത മനുഷ്യരാണ്. ഗുരുനാനാക്ക് പോലും പറഞ്ഞിട്ടുണ്ട് , അഴുക്കുവസ്ത്രം അലക്കുന്നു........ ഗുരുനാനാക്കും ബാബയുടെ മഹിമ ചെയ്യുന്നു.

സ്ഥാപനയും വിനാശവും ചെയ്യുന്നതിന് വേണ്ടി ബാബ ഇപ്പോള് വന്നിരിക്കുകയാണ്. വേറെ ഏതെല്ലാം ധര്മ്മസ്ഥാപകരുണ്ടോ അവര് കേവലം അവരുടെ ധര്മ്മം സ്ഥാപന ചെയ്യുന്നു മറ്റു ധര്മ്മങ്ങളുടെ വിനാശം ചെയ്യുന്നില്ല, അവരുടെയാണെങ്കില് വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. ബാബയിപ്പോള് വര്ദ്ധനവ് അവസാനിപ്പിക്കുന്നു. ഒരു ധര്മ്മത്തിന്റെ സ്ഥാപനയും അനേക ധര്മ്മങ്ങളുടെ വിനാശവും ചെയ്യിപ്പിക്കുന്നു. ഡ്രാമയനുസരിച്ച് ഇത് സംഭവിക്കുക തന്നെ വേണം. ബാബ പറയുന്നു, ഞാന് ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യിക്കുന്നു, അതിന് വേണ്ടിയാണ് നിങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. സത്യയുഗത്തില് അനേക ധര്മ്മങ്ങള് ഉണ്ടായിരിക്കുകയില്ല. ഇവരെല്ലാവരും തിരിച്ച് പോകേണ്ടത് ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. ഈ വിനാശത്തെ ആര്ക്കും തടുക്കാന് സാധിക്കില്ല. എപ്പോഴാണോ വിനാശം ഉണ്ടാകുന്നത് അപ്പോഴാണ് വിശ്വത്തില് ശാന്തി ഉണ്ടാവുന്നത് . ഈ യുദ്ധത്തിലൂടെ തന്നെയാണ് സ്വര്ഗ്ഗത്തിന്റെ ഗേറ്റ് തുറക്കുന്നത്. ഇതും നിങ്ങള്ക്ക് എഴുതാന് സാധിക്കും ഈ ഏറ്റവും വലിയ യുദ്ധം കല്പം മുമ്പും ഉണ്ടായിരുന്നു. നിങ്ങള് പ്രദര്ശിനിയുടെ ഉദ്ഘാടനം ചെയ്യിക്കുമ്പോള് ഇത് എഴുതൂ. ബാബ പരംധാമത്തില് നിന്നും സ്വര്ഗ്ഗത്തിന്റെ ഉദ്ഘാടനം ചെയ്യുന്നതിന് വന്നിരിക്കുകയാണ്. ബാബ പറയുന്നു സ്വര്ഗ്ഗം സ്ഥാപിക്കുന്ന പിതാവായ ഞാന് സ്വര്ഗ്ഗത്തിന്റെ ഉദ്ഘാടനം ചെയ്യാന് വന്നിരിക്കുകയാണ്.സ്വര്ഗ്ഗവാസിയാക്കുന്നതിന് വേണ്ടി കുട്ടികളുടെ സഹായം തന്നെയാണ് എടുക്കുന്നത്. അല്ലെങ്കില് ഇത്രയും എല്ലാ ആത്മാക്കളെയും ആര് പാവനമാക്കി മാറ്റും. അനേകം ആത്മാക്കളുണ്ട്. വീട്-വീടുകളില് നിങ്ങള്ക്കിത് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കുന്നു. ഭാരതവാസികളായ നിങ്ങള് സതോ പ്രധാനമായിരുന്നു പിന്നീട് 84 ജന്മങ്ങള്ക്ക് ശേഷം തമോപ്രധാനമായി മാറിയിരിക്കുന്നു. ഇപ്പോള് വീണ്ടും സതോപ്രധാനമായി മാറൂ. മന്മമനാ ഭവ. ഇങ്ങനെ പറയരുത,് ഞങ്ങള് ശാസ്ത്രങ്ങളെ അംഗീകരിക്കുന്നില്ല. പറയൂ, ശാസ്ത്രങ്ങളേയും ഭക്തിമാര്ഗ്ഗത്തെയും ഞങ്ങള് അംഗീകരിച്ചിരുന്നു പക്ഷെ ഇപ്പോള് ഈ ഭക്തി മാര്ഗ്ഗത്തിന്റെ രാത്രി പൂര്ത്തിയായിരിക്കുന്നു. ജ്ഞാനത്തിലൂടെ പകല് ആരംഭിക്കുന്നു. ബാബ സദ്ഗതി ചെയ്യുന്നതിന് വന്നിരിക്കുന്നു. മനസ്സിലാക്കിക്കൊടുക്കാന് വലിയ യുക്തി ആവശ്യമാണ്. ചിലര് നല്ല രീതിയില് ധാരണ ചെയ്യുന്നു, ചിലര് കുറച്ച് ചെയ്യുന്നു. പ്രദര്ശിനിയിലും ആരാണോ നല്ല-നല്ല കുട്ടികള് - അവര്നന്നായി മനസ്സിലാക്കിക്കൊടുക്കുന്നു. എങ്ങനെയാണോ ബാബ ടീച്ചര് അതിനാല് കുട്ടികള്ക്കും ടീച്ചറാവേണ്ടതുണ്ട്. പാടുന്നുമുണ്ട് സദ്ഗുരു ഉയര്ത്തും, സത്യഖണ്ഡത്തിന്റെ സ്ഥാപന ചെയ്യുന്ന സത്യമായ അച്ഛന് എന്ന് ബാബയെ പറയുന്നു. അസത്യഖണ്ഡത്തിന്റെ സ്ഥാപന ചെയ്യുന്നത് രാവണനാണ്. ഇപ്പോള് സദ്ഗതി ചെയ്യുന്ന ആളെ ലഭിച്ച സ്ഥിതിക്ക് പിന്നെ വീണ്ടും നമ്മളെങ്ങനെ ഭക്തി ചെയ്യും? ഭക്തി പഠിപ്പിക്കുന്ന അനേക ഗുരു ജനങ്ങളുണ്ട്. സദ്ഗുരുവാണെങ്കില് ഒന്ന് മാത്രമാണ്. പറയുന്നുമുണ്ട് സദ്ഗുരു അകാലനാണ്......... എന്നിട്ടും അനേകം ഗുരുക്കന്മാരുണ്ടായിക്കൊണ്ടിരിക്കുന്നു. സന്യാസി, സാധുക്കള് അനേക പ്രകാരത്തിലുള്ള ഗുരുക്കന്മാരുണ്ടാകുന്നു. സിക്കുകാര് സ്വയം തന്നെ പറയുന്നു സദ്ഗുരു അകാലനാണ്..... അര്ത്ഥം ആരെയാണോ കാലന് വിഴുങ്ങാത്തത്. മനുഷ്യരെയാണെങ്കില് കാലന് വിഴുങ്ങുന്നു. ബാബ മനസ്സിലാക്കിത്തരുന്നു മന്മമനാഭവ. അവരുടേത് പിന്നെ ഇതാണ്, ഈശ്വരമന്ത്രം ഉരുവിടുകയാണെങ്കില് സുഖം ലഭിക്കുന്നു. മുഖ്യമായത് രണ്ടക്ഷരമാണ്. ബാബ പറയുന്നു, എന്നെ ഓര്മ്മിക്കൂ - ഈശ്വരനെ സ്മരിക്കൂ. ഈശ്വരന് ഒന്ന് മാത്രമാണ്. ഗുരു നാനാക്കും ഈശ്വരനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്, ഈശ്വരനെ ജപിക്കൂ. വാസ്തവത്തില് നിങ്ങള്ക്ക് ജപിക്കേണ്ടതില്ല, ഓര്മിക്കണം. ഇതാണ് അജപാജപം. വായിലൂടെ ഒന്നും പറയേണ്ടതില്ല. ശിവ-ശിവ എന്നും പറയേണ്ട. നിങ്ങള്ക്കാണെങ്കില് ശാന്തിധാമത്തിലേക്ക് പോകണം. ഇപ്പോള് ബാബയെ ഓര്മ്മിക്കൂ. അജപാജപവും ഒന്നിന്റെ മാത്രമാണ് ഉണ്ടാവേണ്ടത് ,അതാണ് ബാബ പഠിപ്പിക്കുന്നത്. അവര് എത്ര മണിക്കൂര് ജപിക്കുന്നു, ശബ്ദമുണ്ടാക്കുന്നു, മഹിമ ചെയ്യുന്നു. പറയുന്നു അച്യുതം കേശവം...... എന്നാല് ഒരക്ഷരം പോലും മനസ്സിലാക്കുന്നില്ല. സുഖം നല്കുന്നത് ഒരേയൊരു ബാബ മാത്രമാണ്. വ്യാസനെന്നും ബാബയെ തന്നെയാണ് പറയുക. അദ്ദേഹത്തില് ജ്ഞാനമുണ്ട് അത് നല്കുന്നു. സുഖവും ബാബ തന്നെയാണ് നല്കുന്നത്. നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു - ഇപ്പോള് നമ്മുടെ ഉയരുന്ന കല ഉണ്ടാകുന്നു. ഏണിപ്പടിയില് കലകളെയും കാണിച്ചിരിക്കുന്നു. ഈ സമയം ഒരു കലയും ഇല്ല. നിര്ഗുണ മാലയായ എന്നില് ...... ഒരു നിര്ഗുണ സ്ഥാപനവും ഉണ്ട്. ഇപ്പോള് ബാബ പറയുന്നു - ബാലകന് മഹാത്മാവിന് തുല്യമാണ്. അവരില് യാതൊരു അവഗുണവുമില്ല. അവരെ പിന്നെ നിര്ഗുണ ബാലകരെന്ന് പേര് വെച്ചിരിക്കുന്നു. അഥവാ ബാലകനില് ഗുണമില്ലായെങ്കില് അച്ഛനിലും ഇല്ല. എല്ലാവരിലും അവഗുണമാണ്. ഗുണവാനായി മാറുന്നത് കേവലം ദേവതകളാണ്. ഒന്നാമത്തെ അവഗുണമാണ് ബാബയെ അറിയാത്തത്. രണ്ടാമത്തെ അവഗുണമാണ് വിഷയ സാഗരത്തില് മുങ്ങി താഴുന്നത്. ബാബ പറയുന്നു അരകല്പം നിങ്ങള് മുങ്ങി താണു. ഇപ്പോള് ജ്ഞാന സാഗരനായ ഞാന് നിങ്ങളെ പാല്ക്കടലിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. ഞാന് നിങ്ങള്ക്ക് ക്ഷീരസാഗരത്തിലേക്ക് പോകുന്നതിന് വേണ്ടി പഠിപ്പ് നല്കുന്നു. ഞാന് ഇദ്ദേഹത്തിന്റെ ആത്മാവിന്റെ കൂടെ വന്നിരിക്കുന്നു, ഞാന് സ്വതന്ത്രനാണ്. എവിടെ വേണമെങ്കിലും പോകാനും വരാനും കഴിയുന്നു. നിങ്ങള് പിതൃക്കളെ കഴിപ്പിക്കുമ്പോള് ആത്മാക്കളെയല്ലേ കഴിപ്പിക്കുന്നത്. ശരീരമാണെങ്കില് ഭസ്മമായി പോകുന്നു. അതിനെ കാണാന് പോലും കഴിയില്ല. മനസ്സിലാക്കുന്നു ഇന്നയാളുടെ ആത്മാവിന്റെ ശ്രാദ്ധമാണ്. ആത്മാവിനെ വിളിക്കുന്നു - ഇതും ഡ്രാമയില് പാര്ട്ടാണ്. ഇടക്ക് വരുന്നു, ഇടക്ക് വരുന്നുമില്ല. ചിലര് സംസാരിക്കുന്നു, ചിലര് ഒന്നും പറയില്ല. ഇവിടെയും ആത്മാവിനെ വിളിക്കുന്നു, വന്ന് സംസാരിക്കുന്നു. പക്ഷെ ഇങ്ങനെ പറയുന്നില്ല ഇന്ന സ്ഥലത്ത് ജന്മമെടുത്തു. കേവലം ഇത്രമാത്രം പറയും ഞങ്ങള് വളരെ സുഖിയാണ്, നല്ല വീട്ടില് ജന്മമെടുത്തു. നല്ല ജ്ഞാനമുള്ള കുട്ടികള് നല്ല വീട്ടിലേയ്ക്ക് പോകും. കുറച്ച് ജ്ഞാനമുള്ളവര് കുറഞ്ഞ പദവി നേടും. ബാക്കി സുഖമൊക്കെയാണ്. രാജാവാകുന്നതാണോ നല്ലത് അതോ ദാസിയാകുന്നതാണോ നല്ലത്? രാജാവാകണമെങ്കില് ഈ പഠിപ്പില് മുഴുകൂ. ലോകം വളരെ മോശമാണ്. ലോകത്തിലെ സംഗത്തെ കുസംഗമെന്ന് പറയും. ഒരു സത്യമായ സംഗം മാത്രമേ മറുകര എത്തിക്കൂ, ബാക്കിയെല്ലാം മുക്കിത്താഴ്ത്തും. ബാബക്ക് എല്ലാവരുടെയും ജാതകം അറിയുമല്ലോ. ഇത് പാപത്തിന്റെ ലോകമാണ്, അപ്പോഴാണ് വിളിക്കുന്നത് - വേറെ എവിടെക്കെങ്കിലും കൊണ്ടു പോകൂ. ഇപ്പോള് ബാബ പറയുന്നു - മധുര-മധുരമായ കുട്ടികളേ, എന്റേതായി മാറിയ ശേഷം എന്റെ മതത്തിലൂടെ നടക്കൂ. ഇത് വളരെ മോശമായ ലോകമാണ്. അഴിമതിയാണ്. ലക്ഷം- കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്നു. ഇപ്പോള് ബാബ കുട്ടികളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നതിന് വന്നിരിക്കുകയാണ് അതിനാല് വളരെയധികം സന്തോഷമുണ്ടാവണമല്ലോ. വാസ്തവത്തില് ഇതാണ് സത്യമായ ഗീത. പിന്നീട് ഈ ജ്ഞാനം പ്രായലോപമാകും. ഇപ്പോള് നിങ്ങള്ക്ക് ഈ ജ്ഞാനമുണ്ട് പിന്നീട് അടുത്ത ജന്മമെടുക്കുമ്പോള് ജ്ഞാനം അവസാനിക്കും. പിന്നീടാണ് പ്രാപ്തി. നിങ്ങളെ പുരുഷോത്തമനാക്കി മാറ്റുന്നതിന് വേണ്ടിയാണ് ബാബ പഠിപ്പിക്കുന്നത്. ഇപ്പോള് നിങ്ങള് ബാബയെ അറിഞ്ഞു. ഇപ്പോള് അമര്നാഥിലേക്ക് യാത്ര നടത്തുന്നു. പറയൂ, ആരെയാണോ സൂക്ഷ്മവതനത്തില് കാണിക്കുന്നത് അവര് പിന്നെ സ്ഥൂലവതനത്തില് എവിടെ നിന്ന് വന്നു? പര്വ്വതം മുതലായവയെല്ലാം ഇവിടെയാണല്ലോ. പാര്വ്വതിക്ക് ജ്ഞാനം നല്കുന്നു, അവിടെ പതിതര് എങ്ങനെ ഉണ്ടാവാന് സാധിക്കും? മഞ്ഞുകട്ടയുടെ ലിംഗം ഇരുന്ന് കൈകൊണ്ട് ഉണ്ടാക്കുന്നു. അതാണെങ്കില് എവിടെയും ഉണ്ടാക്കാന് സാധിക്കുന്നു. മനുഷ്യര് എത്ര ബുദ്ധിമുട്ടനുഭവിക്കുന്നു. മനസ്സിലാക്കുന്നില്ല ശങ്കരന്റെയടുത്ത് പാര്വതി എവിടെ നിന്ന് വന്നു ആര് അവരെ പാവനമാക്കി മാറ്റും. ശങ്കരന് ഒരു പരമാത്മാവൊന്നുമല്ല, ശങ്കരനും ദേവതയാണ്. മനുഷ്യര്ക്ക് എത്രയാണ് മനസ്സിലാക്കി കൊടുക്കുന്നത് എന്നിട്ടും മനസ്സിലാക്കുന്നില്ല. പവിഴ ബുദ്ധിയായി മാറാന് കഴിയുന്നില്ല. പ്രദര്ശിനികളില് എത്ര പേരാണ് വരുന്നത്. പറയും ജ്ഞാനമെല്ലാം വളരെ നല്ലതാണ്, എല്ലാവര്ക്കും എടുക്കണം. നിങ്ങള് എടുത്തോളൂ. പറയും ഞങ്ങള്ക്ക് സമയമില്ല. പ്രദര്ശിനിയില് ഇതും എഴുതണം ഈ യുദ്ധത്തിന് മുമ്പ് ബാബ സ്വര്ഗ്ഗത്തിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ടിരിക്കുന്നു. വിനാശത്തിന് ശേഷം സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കപ്പെടും. ബാബ പറഞ്ഞിട്ടുണ്ട് ഓരോ ചിത്രത്തിലും എഴുതൂ - പാരലൗകിക പരംപിതാ പരമാത്മാ ത്രിമൂര്ത്തി ശിവഭഗവാന്റെ വാക്കാണ്. ത്രിമൂര്ത്തിയെന്ന് എഴുതിയില്ലായെങ്കില് പറയും ശിവന് നിരാകാരനാണ്, അദ്ദേഹമെങ്ങനെ ജ്ഞാനം നല്കും? മനസ്സിലാക്കിക്കൊടുക്കണം ഇവര് ആദ്യം വെളുത്തതായിരുന്നു, കൃഷ്ണനായിരുന്നു പിന്നീടിപ്പോള് കറുത്ത മനുഷ്യനായി മാറിയിരിക്കുന്നു. ഇപ്പോള് നിങ്ങളെ മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റുന്നു. പിന്നീട് ചരിത്രം ആവര്ത്തിക്കപ്പെടുന്നു.പാട്ടുമുണ്ട് മനുഷ്യനില് നിന്ന് ദേവതയാക്കി........ പിന്നീട് പടി ഇറങ്ങി മനുഷ്യനായി മാറുന്നു. പിന്നീട് ബാബ വന്ന് ദേവതയാക്കി മാറ്റുന്നു. ബാബ പറയുന്നു എനിക്ക് വരേണ്ടി വരുന്നു. കല്പ-കല്പം, കല്പത്തിന്റെ സംഗമയുഗത്തില് വരുന്നു. യുഗേ-യുഗേ എന്ന് പറയുന്നത് തെറ്റാണ്. ഞാന് സംഗമയുഗത്തില് വന്ന് നിങ്ങളെ പുണ്യാത്മാവാക്കി മാറ്റുന്നു. പിന്നീട് രാവണന് നിങ്ങളെ പാപാത്മാവാക്കി മാറ്റുന്നു. ബാബ തന്നെയാണ് പഴയ ലോകത്തെ പുതിയതാക്കി മാറ്റുന്നത്. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബക്ക് സമാനം ടീച്ചറായി മാറണം, വളരെ യുക്തിയോടുകൂടി എല്ലാവരെയും ഈ അസത്യ ഖണ്ഡത്തില് നിന്നും പുറത്തുകൊണ്ട് വന്ന് സത്യഖണ്ഡത്തില് പോകുന്നതിന് യോഗ്യരാക്കി മാറ്റണം.

2. ലോകത്തിലെ കൂട്ടുകെട്ട് കുസംഗമാണ്, അതുകൊണ്ട് കുസംഗത്തില് നിന്ന് മാറ്റി ഒരു സത്യമായ സംഗമുണ്ടാക്കണം. ഉയര്ന്ന പദവിക്ക് വേണ്ടി ഈ പഠിപ്പില് മുഴുകണം. ഒരു ബാബയുടെ മതത്തിലൂടെ തന്നെ നടക്കണം.

വരദാനം :-
തന്റെ എല്ലാം സേവനത്തില് അര്പ്പണം ചെയ്യുന്ന ഗുപ്തദാനിയും പുണ്യാത്മാവുമായി ഭവിക്കട്ടെ.

ഏത് സേവനം ചെയ്യുകയാണെങ്കിലും അതിനെ വിശ്വമംഗളകാര്യത്തിനായി അര്പ്പണം ചെയ്തുകൊണ്ടേ പോകൂ.എങ്ങിനെയാണോ ഭക്തിയില് ഗുപ്തദാനികളെ പുണ്യാത്മാക്കളെന്നുപറയുന്നത് അവര് എല്ലാം എല്ലാവരുടേയും മംഗളത്തിനുവേണ്ടിയാകട്ടെ എന്നാണ് വിചാരിക്കാറുള്ളത്.അതുപോലെ താങ്കളുടെ ഓരോ സങ്കല്പവും സേവനത്തില് അര്പ്പണമാകട്ടെ.ഒരിക്കലും എന്റേത് എന്ന ആഗ്രഹം വെക്കരുത്.എല്ലാവര്ക്കും വേണ്ടി സേവനം ചെയ്യൂ ഏത് സേവനമാണോ വിഘ്നരൂപമാകുന്നത് അതിനെ സത്യമായ സേവനമെന്ന് പറയാനാവില്ല.അതിനാല് എന്റേതെന്നഭാവം ഉപേക്ഷിച്ച് ഗുപ്തവും സത്യവുമായ സേവാധാരിയായിമാറി സേവനത്തിലൂടെ വിശ്വമംഗളം ചെയ്തുകൊണ്ടിരിക്കൂ.

സ്ലോഗന് :-
ഓരോ കാര്യവും ബാബക്ക് സമര്പ്പിക്കുകയാണെങ്കില് വരാനിരിക്കുന്ന ബുദ്ധിമുട്ടുകള് സഹജമായി അനുഭവപ്പെടും.

അവ്യക്തസൂചന-സഹജയോഗിയായി മാറണമെങ്കില് പരമാത്മാസ്നേഹത്തന്റെ അനുഭവിയായി മാറൂ...

ആദികാലത്ത് അഥവാ അമൃതവേളസമയത്ത് തന്റെ ഹൃദയത്തില് പരമാത്മാസ്നേഹത്തെ സമ്പൂര്ണ്ണരൂപത്തില് ധാരണ ചെയ്യണം.ഹൃദയത്തില് പരമാത്മാസ്നേഹം,പരമാത്മാശക്തികള്, പരമാത്മാജ്ഞാനം എന്നിവ ഫുള്ളായി ഉണ്ടെങ്കില് ഒരിക്കലും മറ്റാരോടും അടുപ്പമോ സ്നേഹമോ ഉണ്ടാകില്ല.ബാബയോട് സത്യമായ സ്നേഹമുണ്ടെങ്കില് ആ സ്നേഹത്തിന്റെ അടയാളങ്ങളാണ് -സമാനവും കര്മ്മാതീതവുമായ അവസ്ഥ.ചെയ്യിപ്പിക്കുന്ന ആളായിമാറി കര്മ്മം ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുക.ഒരിക്കലും മനസ്,ബുദ്ധി, സംസ്ക്കാരങ്ങള്ക്ക് വശപ്പെട്ട് ഒരു കര്മ്മവും ചെയ്യരുത്.