26.08.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- നിങ്ങൾ ഉറപ്പുനൽകുന്നു, നമ്മുടെ യോഗബലത്തിലൂടെത്തന്നെ ഈ ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റും, അവിടെ ഒരു ധർമ്മം, ഒരു രാജ്യമായിരിക്കും.

ചോദ്യം :-
മായയുടെ ഏത് വിഘ്നത്തിൽ നിന്നും സുരക്ഷിതരായി ഇരിക്കുന്നവർക്കാണ് വളരെ നല്ല അത്ഭുതം ചെയ്യാൻ സാധിക്കുന്നത്?

ഉത്തരം :-
മായയുടെ ഏറ്റവും വലിയ വിഘ്നമാണ്-ദേഹാഭിമാനത്തിൽ വന്ന് മറ്റുള്ളവരുടെ നാമ-രൂപത്തിൽ കുടുക്കുക എന്നത ്. ഈ വിഘ്നങ്ങളിൽ നിന്നും സുരക്ഷിതരായി ഇരിക്കുന്നവരും, മായയുടെ ചതിയിൽ നിന്നും മുക്തരായിരിക്കുന്നവർക്കും ഒരുപാട് അത്ഭുതം ചെയ്തു കാണിക്കുവാൻ സാധിക്കും. അവരുടെ ബുദ്ധിയിൽ സേവനത്തിന്റെ പുതിയ-പുതിയ ആശയങ്ങൾ വന്നുകൊണ്ടേയിരിക്കും. ദേഹീയഭിമാനി യായിരിക്കുമ്പോഴാണ് സേവനത്തിൽ ഉന്നതിയുണ്ടാവുക.

ഓംശാന്തി.  
ബാബ ആത്മീയ കുട്ടികൾക്ക് ശ്രീമതം നൽകാനായി വന്നിരിക്കുകയാണ്. നിങ്ങൾ കുട്ടികൾക്കറിയാം, ഡ്രാമയുടെ പദ്ധതിയനുസരിച്ച് അല്പ സമയത്തിനുള്ളിൽ എല്ലാ കാര്യങ്ങളും നടക്കണം. നമ്മൾ രാവണപുരിയെ വിഷ്ണു പുരിയാക്കി മാറ്റുന്നു. ഇപ്പോൾ ബാബയും ഗുപ്തമാണ് അതുപോലെ തന്നെ പഠിപ്പും ഗുപ്തമാണ്. ഒരുപാട് സെന്ററുകളുണ്ട്. ചെറുതും വലുതുമായ ഗ്രാമങ്ങളിലെല്ലാം സെന്ററുകളുമുണ്ട്, അതുപോലെ തന്നെ കുട്ടികളുമുണ്ട്. ദിവസന്തോറും ഇനിയും വർദ്ധിച്ചുകൊണ്ടിരിക്കും. നിങ്ങൾ സാഹിത്യ കൃതികളിലും എഴുതുന്നു-നമ്മൾ ഈ ഭൂമിയെ തീർച്ചയായും സ്വർഗ്ഗമാക്കി മാറ്റും. ഈ ഭാരതഭൂമി നിങ്ങൾക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. കാരണം 5000 വർഷങ്ങൾക്കു മുമ്പ് ഭാരതം സ്വർഗ്ഗമായിരുന്നു. ഭാരതം പ്രൗഢവും അതിമനോഹരവുമായിരുന്നു. ഈ ജ്ഞാനം നിങ്ങൾ ബ്രഹ്മാമുഖ വംശാവലികളായ ബ്രാഹ്മണർക്കാണ് ഉള്ളത്. ശ്രീമതമനുസരിച്ച് ഈ ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റണം. എല്ലാവർക്കും വഴി പറഞ്ഞുകൊടുക്കണം, അല്ലാതെ ഒരു ഉരസലിന്റെയും കാര്യമില്ല. പത്രങ്ങളിൽ വാർത്തകൊടുക്കാൻ ചിത്രങ്ങളിലൂടെ എന്ത് വിജ്ഞാപനം നടത്താം എന്ന് പരസ്പരം ചർച്ച നടത്തണം. ഈ വിഷയത്തിൽ പരസ്പരം സെമിനാറുകൾ നടത്തണം. ഈ ലോകത്തിലെ ഗവൺമെന്റിലുള്ളവർ ഭാരതത്തെ നന്നാക്കാൻ വേണ്ടി പരസ്പരം മീറ്റിങ്ങ് ചേർന്ന് ചർച്ച ചെയ്യുന്നു, എങ്ങനെ ഈ ലോകത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളെയെല്ലാം ശരിയാക്കി ഭാരതത്തിൽ സുഖ-ശാന്തി സ്ഥാപിക്കാം. അതേപോലെ നിങ്ങളും ആത്മീയ പാണ്ഡവ ഗവൺമെന്റാണ്. ഇത് വളരെ വലിയ ഈശ്വരീയ ഗവൺമെന്റാണ്. പതിത-പാവനനായ ബാബ തന്നെയാണ് പതിതമായ കുട്ടികളെ പാവനമാക്കി മാറ്റി പാവനമായ ലോകത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. നിങ്ങൾ കുട്ടികൾക്കാണ് ഈ രഹസ്യം അറിയുന്നത്. മുഖ്യമായത് ഭാരതത്തിന്റെ ആദി സനാതന ദേവീ-ദേവത ധർമ്മമാണ്. ഇത് രുദ്രജ്ഞാന യജ്ഞമാണ്. രുദ്രനെന്ന് ശിവബാബയെയാണ് പറയുന്നത്. ബാബ നിങ്ങളെ ഇപ്പോൾ ഉണർത്തിയിരിക്കുകയാണ്. ഇനി നിങ്ങൾക്ക് മറ്റുള്ളവരേയും ഉണർത്തണം. ഡ്രാമയുടെ പദ്ധതിയനുസരിച്ച് നിങ്ങളാണ് എല്ലാവരേയും ഉണർത്തുന്നത്. ഇപ്പോൾ ആരെല്ലാം എത്ര പുരുഷാർത്ഥം ചെയ്തിട്ടുണ്ടോ, കല്പം മുമ്പും അത്ര തന്നെയാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ ആത്മീയ യുദ്ധമാണ്. ചിലപ്പോൾ മായക്കായിരിക്കും ശക്തി, അല്ലെങ്കിൽ ചിലപ്പോൾ ഈശ്വരനായിരിക്കും. ചിലപ്പോഴൊക്കെ സേവനങ്ങൾ വളരെ നല്ല രീതിയിൽ മുന്നോട്ട് പോകാറുണ്ട്. എന്നാൽ ചിലപ്പോഴെല്ലാം പല കുട്ടികളിൽ മായയുടെ വിഘ്നവുമുണ്ടാകാറുണ്ട്. മായ ബോധം കെടുത്തുന്നു. യുദ്ധമൈതാനമല്ലേ. മായ രാമന്റെ സന്താനങ്ങളെ ബോധം കെടുത്തുന്നു. ലവന്റെയും കുശന്റെയും കഥയുണ്ടല്ലോ. രാമന്റെ രണ്ട് കുട്ടികളെയാണ് കാണിച്ചിട്ടുള്ളത്. എന്നാൽ ഇവിടെയാണെങ്കിൽ ബാബക്ക് ഒരുപാട് കുട്ടികളുണ്ട്. ഈ സമയത്ത് എല്ലാ മനുഷ്യരും കുംഭകർണ്ണന്റെ നിദ്രയിൽ ഉറങ്ങിക്കിടക്കുകയാണ്. പരമപിതാ പരമാത്മാവ് കുട്ടികൾക്ക് സമ്പത്ത് നൽകാനായി വന്നിരിക്കുകയാണ് എന്നു പോലും മനുഷ്യർക്കറിയില്ല. ബാബ വരുന്നത് ഭാരതത്തിലാണ്. ഈ കാര്യം തികച്ചും മറന്നുപോയിരിക്കുകയാണ്. ഭാരതവാസികൾ സ്വർഗ്ഗത്തിന്റെ അധികാരികളായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പരമപിതാ പരമാത്മാവിന്റെ ജന്മവും ഭാരതത്തിലാണ് ഉണ്ടാകുന്നത്. അതുകൊണ്ടാണല്ലോ ശിവജയന്തിയും ഭാരതത്തിൽ ആഘോഷിക്കുന്നത്. അപ്പോൾ പരമാത്മാവ് ഭാരതത്തിൽ വന്ന് എന്തെങ്കിലും കർത്തവ്യം ചെയ്തിട്ടുണ്ടായിരിക്കും. ബാബ തീർച്ചയായും വന്ന് സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്തിട്ടുണ്ടായിരിക്കും എന്ന് ബുദ്ധി പറയുന്നു. പ്രേരണയിലൂടെ സ്ഥാപിക്കാൻ സാധിക്കില്ലല്ലോ. ഇവിടെയാണെങ്കിൽ നിങ്ങൾക്ക് ഓർമ്മയുടെ യാത്രയും രാജയോഗവുമാണ് പഠിപ്പിക്കുന്നത്. പ്രേരണയിൽ ശബ്ദമില്ല. ശങ്കരൻ പ്രേരണയിലൂടെയാണ് വിനാശം ചെയ്യുന്നത് എന്നാണ് മനസ്സിലാക്കുന്നത്, പക്ഷെ, പ്രേരണയിലൂടെ ഒന്നും നടക്കുന്നില്ല. ഡ്രാമയിൽ അവരുടെ പാർട്ട് ആയുധങ്ങളുണ്ടാക്കുകയാണ്. അവർ വിനാശത്തിനു വേണ്ടി നിമിത്തമായി മാറിയിരിക്കുകയാണ്. പ്രേരണ എന്ന വാക്ക് ശാസ്ത്രങ്ങളിലെ വാക്കാണ്. എന്നാൽ ജ്ഞാനമാർഗ്ഗത്തിൽ പ്രേരണയൊന്നുമില്ല. ശങ്കരനെ സൂക്ഷ്മവതനത്തിലാണ് കാണിച്ചിരിക്കുന്നത്. ഡ്രാമയനുരിച്ച് വിനാശമാവുക തന്നെ വേണം. മഹാഭാരത യുദ്ധത്തിൽ മിസൈലുകളെല്ലാം ഉപയോഗിച്ചിരുന്നു എന്ന് പറയാറുണ്ട്. കഴിഞ്ഞുപോയതാണ് പിന്നീട് ആവർത്തിക്കപ്പെടുന്നത്. നമ്മൾ യോഗബലത്തിലൂടെ ഒരു ധർമ്മമായ സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുമെന്ന് ഉറപ്പു നൽകുന്നു. അപ്പോൾ മറ്റെല്ലാ ധർമ്മങ്ങളും എവിടെയായിരിക്കും? തീർച്ചയായും അവരുടെ വിനാശമുണ്ടാകും. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. പറയാറുണ്ട്- ബ്രഹ്മാവിലൂടെ സ്ഥാപനയും, വിഷ്ണുവിലൂടെ പാലനയും- ശരി തന്നെയാണ്. എന്നാൽ ശങ്കരനെ ശിവനോടൊപ്പം കാണിച്ചിട്ടുള്ളത് തെറ്റാണ്. ശിവനും ശങ്കരനും ഒന്നാണെന്ന് പറയുന്നു. കാരണം ശങ്കരന് മറ്റൊരു ജോലിയുമില്ലാത്തു കാരണം ശിവനോടൊപ്പം കാണിച്ചിരിക്കുകയാണ്. എന്നാൽ ശിവബാബ പറയുന്നു-എനിക്ക് ഒരുപാട് ജോലി ചെയ്യേണ്ടി വരുന്നു. എല്ലാവരേയും പാവനമാക്കി മാറ്റണം. ബാബ ബ്രഹ്മാശരീരത്തിൽ പ്രവേശിച്ചാണ് സ്ഥാപനയുടെ കാര്യം ചെയ്യിപ്പിക്കുന്നത്. ശങ്കരന് ഒരു പാർട്ടുമില്ല. ശിവന്റെ പൂജയാണ് ഉണ്ടാകുന്നത്. മംഗളകാരിയായ ശിവനാണ് എല്ലാവരുടെയും ബുദ്ധിയാകുന്ന സഞ്ചി നിറക്കുന്നത്. ശിവ പരമാത്മായേ നമ: എന്ന് പറയാറുണ്ടല്ലോ. ബ്രഹ്മാവും പ്രജാപിതാവാണ്. ബ്രഹ്മാവിൽ നിന്നും വിഷ്ണു, വിഷ്ണുവിൽ നിന്നും ബ്രഹ്മാവ് എന്നത് വളരെ ഗുഹ്യമായ കാര്യമാണ്. ഇത് നിങ്ങൾക്ക് മാത്രമെ അറിയുകയുള്ളൂ. വിവേകശാലികളായ കുട്ടികളുടെ ബുദ്ധിയിൽ പെട്ടെന്ന് ജ്ഞാനം സ്പഷ്ടമാകും. പതിത-പാവനനായ ബാബ വരുന്നതിനെക്കുറിച്ചുള്ള അറിവ് മനുഷ്യർക്കില്ല. ഇപ്പോൾ കലിയുഗത്തിന്റെ അവസാനമാണ്. കലിയുഗത്തിൽ 40,000 വർഷങ്ങൾ ഇനിയുമുണ്ടെങ്കിൽ ഇനിയും എത്ര കൂടുതലായി പതിതമായി മാറും. എത്ര ദുഃഖം സഹിക്കും! കലിയുഗത്തിൽ എന്തായാലും സുഖമുണ്ടാവില്ല. പാവങ്ങളായ മനുഷ്യർ ഒന്നും അറിയാത്തതു കാരണം ഘോരമായ അന്ധകാരത്തിലാണ്.

സേവനങ്ങളെ എങ്ങനെ വർദ്ധിപ്പിക്കാം എന്ന് നിങ്ങൾക്ക് പരസ്പരം കൂടി ചേർന്ന് ചർച്ച ചെയ്യണം. ബാബ കുട്ടികൾക്ക് പദ്ധതികളെല്ലാം പറഞ്ഞുതരുന്നുണ്ട്, പിന്നീട് കുട്ടികൾക്ക് പരസ്പരം ചർച്ച നടത്തണം. ചിത്രങ്ങളിൽ നല്ല രീതിയിൽ മനസ്സിലാക്കികൊടുക്കണം. ഡ്രാമയുടെ പദ്ധതിയനുസരിച്ചാണ് ഈ ചിത്രങ്ങളെല്ലാം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സമയത്തിനുസരിച്ച് എന്തെല്ലാം കഴിഞ്ഞുപോയോ ഡ്രാമ അതേപടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ അവസ്ഥ ചിലപ്പോഴെല്ലാം ഉയർന്നതും താഴ്ന്നതുമായിക്കൊണ്ടിരിക്കുക തന്നെ ചെയ്യും. ബാബയും സാക്ഷിയായി കാണുകയാണ്. ചിലപ്പോഴെല്ലാം കുട്ടികളിൽ ഗ്രഹപ്പിഴയുണ്ടാകുമ്പോൾ ബാബ അതിനെ ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള പ്രയത്നവും ചെയ്യിപ്പിക്കാറുണ്ട്. ബാബ ഇടക്കിടക്ക് പറയുന്നു- അച്ഛനെ ഓർമ്മിക്കൂ. എന്നാൽ ദേഹാഭിമാനത്തിലേക്ക് വരുമ്പോഴാണ് അടികൊള്ളേണ്ടി വരുന്നത്. അതിനാൽ ദേഹീയഭിമാനിയായി മാറണം. പക്ഷെ, കുട്ടികളിൽ ഒരുപാട് ദേഹാഭിമാനമുണ്ട്. ദേഹീയഭിമാനിയായി മാറുകയാണെങ്കിൽ ബാബയുടെ ഓർമ്മയുമുണ്ടാ യിരിക്കും അതോടൊപ്പം സേവനത്തിൽ ഉന്നതിയുമുണ്ടായിരിക്കും. ഉയർന്ന പദവി പ്രാപ്തമാക്കേണ്ടവർ സദാ സേവനത്തിൽ മുഴുകിയിരിക്കും. ഭാഗ്യത്തിൽ ഇല്ലെങ്കിൽ പുരുഷാർത്ഥവും ചെയ്യില്ല. കുട്ടികൾ സ്വയം പറയുന്നു-ബാബാ, ഞങ്ങൾക്ക് ധാരണയുണ്ടാകുന്നില്ല, ബുദ്ധിയിൽ ഇരിക്കുന്നില്ല എന്ന്. ധാരണയില്ലെങ്കിൽ സന്തോഷവുമുണ്ടായിരിക്കില്ല. ധാരണയുള്ളവർക്ക് സന്തോഷവുമുണ്ടായിരിക്കും. ശിവബാബ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. ബാബ പറയുന്നു- നിങ്ങൾ നല്ല രീതിയിൽ മനസ്സിലാക്കി പിന്നീട് മറ്റുള്ളവർക്കും മനസ്സിലാക്കിക്കൊടുക്കൂ. ചിലരെല്ലാം സേവനത്തിൽ മുഴുകുന്നു, പുരുഷാർത്ഥവും ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ സെക്കന്റും കടന്നു പോകുന്നത് ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. പിന്നീട് ഇതുപോലെ തന്നെ ആവർത്തിക്കപ്പെടും. പുറത്ത് പ്രഭാഷണം ചെയ്യുന്ന സമയം പലവിധക്കാരായവർ വരും എന്ന് കുട്ടികൾക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. എല്ലാവരും പ്രഭാഷണം ചെയ്യുന്നത് വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും ഗീതയുടെയുമെല്ലാം ആധാരത്തിലാണ് എന്ന് നിങ്ങൾ കുട്ടികൾക്കറിയാം. ഈശ്വരൻ ഇവിടെ സ്വയത്തെക്കുറിച്ചും, സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ചുമുള്ള രഹസ്യമാണ് മനസ്സിലാക്കിതരുന്നതെന്ന് അവർക്കറിയില്ല. പരമാത്മാവ് ആരാണെന്ന് ചിത്രത്തിൽ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിതന്നിരിക്കുന്നത്! ഈ കാര്യങ്ങളൊന്നും പ്രൊജക്ടർ വെച്ച് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കില്ല. പ്രദർശിനിയിൽ ചിത്രങ്ങളെല്ലാം മുന്നിൽ വെച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ മനസ്സിലാക്കികൊടുത്തതിനു ശേഷം ഗീതയുടെ ഭഗവാൻ ആരാണെന്ന് ചോദിക്കാനും സാധിക്കും. ജ്ഞാനത്തിന്റെ സാഗരൻ ആരാണ്? പവിത്രത, സുഖ-ശാന്തിയുടെ സാഗരനും മുക്തിദാതാവും വഴികാട്ടിയും ആരാണ് എന്നെല്ലാം? കൃഷ്ണനാണെന്ന് പറയാൻ സാധിക്കില്ല. പരമാത്മാവിന്റെ മഹിമ വേറെയാണ്. ആദ്യം അവരെകൊണ്ട് എഴുതിക്കണം, ചോദ്യാവലി പൂരിപ്പിക്കണം. എല്ലാവരിൽ നിന്നും ഒപ്പും വാങ്ങിക്കണം.

(ഹാളിൽ പക്ഷികൾ ബഹളമുണ്ടാക്കുന്നു).ഈ സമയം മുഴുവൻ ലോകത്തിലും യുദ്ധവും ബഹളവും മാത്രമെയുള്ളൂ. എല്ലാവരും പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്നു. 5 വികാരങ്ങളും മനുഷ്യരിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതൊന്നും മൃഗങ്ങളുടെ കാര്യമല്ല. വികാരി ലോകമെന്നും നിർവ്വികാരി ലോകമെന്നും മനുഷ്യരെക്കുറിച്ചാണ് പറയാറുള്ളത്. കലിയുഗത്തിൽ ആസുരീയ സമ്പ്രദായവും, സത്യയുഗത്തിൽ ദൈവീക സമ്പ്രദായവും. മനുഷ്യരാണ് ആസുരീയ സമ്പ്രദായത്തിലുള്ളവരെന്ന് അല്പം പോലും അവർ മനസ്സിലാക്കുന്നില്ല. കാരണം തമോപ്രധാനമായ ബുദ്ധിയാണ്. ദേവതകളുടെ മുന്നിൽ പോയിട്ടാണ് പാടുന്നത്-ഞങ്ങൾ നീചരും പാപിയുമാണ്, ഞങ്ങളിൽ ഒരു ഗുണവുമില്ല. നിങ്ങൾ അവർക്ക് തെളിയിച്ച് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. ഏണിപ്പടിയുടെ ചിത്രത്തിൽ വളരെ വ്യക്തമാണ്. എങ്ങനെയാണ് കയറുന്ന കലയുണ്ടാകുന്നത്, എങ്ങനെയാണ് ഇറങ്ങുന്ന കലയുണ്ടാകുന്നതെന്ന് ഏണിപ്പടിയുടെ ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. ഭാരതവാസികളുടെ മുഖ്യമായ ചിത്രമാണ് ഏണിപ്പടി. ഈ ചിത്രം വളരെ നല്ലതാണ്. ഈ ചിത്രത്തിൽ വളരെ നല്ല രീതിയിൽ മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. 84 ജന്മങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ആദ്യ നമ്പറിൽ ജന്മമെടുക്കണം. പിന്നീട് ഇറങ്ങുന്ന കലയിൽ നിന്നും കയറുന്ന കലയിലേക്ക് പോകും. എല്ലാവർക്കും എങ്ങനെ വഴി പറഞ്ഞുകൊടുക്കും എന്ന ചിന്തയുണ്ടായിരിക്കണം. ചിന്ത നടക്കുന്നില്ലെങ്കിൽ സേവനങ്ങൾ എങ്ങനെ ചെയ്യും. ചിത്രങ്ങൾ കാണിച്ച് മനസ്സിലാക്കിക്കൊടുക്കാൻ വളരെ സഹജമാണ്. സത്യയുഗത്തിനു ശേഷം ഏണിപ്പടി താഴേക്കിറങ്ങുക തന്നെ വേണം. ഇപ്പോൾ നമ്മൾ സത്യയുഗത്തിലേക്ക് മാറുകയാണെന്ന് കുട്ടികൾക്കറിയാം. എന്നാൽ കലിയുഗത്തിൽ നിന്നും നേരെ സത്യയുഗത്തിലേക്ക് പോകില്ല. ആദ്യം ശാന്തിധാമത്തിലേക്ക് പോകണം. നമ്മൾ പാർട്ട്ധാരികളാണെന്ന് നിങ്ങൾക്കറിയാം. എന്നാൽ ഈ ഡ്രാമയിൽ പാർട്ട്ധാരികളാണെന്ന് മനസ്സിലാക്കുന്നവർ നിങ്ങളിലും സംഖ്യാക്രമമനുസരിച്ചാണ്. നമ്മൾ പാർട്ട്ധാരികളാണെന്ന് ലോകത്തിൽ ആർക്കും പറയാൻ സാധിക്കില്ല. ഓരോ മനുഷ്യരും ഈ പരിധിയില്ലാത്ത ഡ്രാമയിലെ അഭിനേതാവായിട്ടു പോലും ഡ്രാമയുടെ മുഖ്യമായ അഭിനേതാക്കളെയും, സംവിധായകനെയും, ഡ്രാമയുടെ ആദി- മദ്ധ്യ-അന്ത്യത്തെക്കുറിച്ചും അറിയില്ല എന്നുണ്ടെങ്കിൽ അവർ വിവേകശൂന്യരാണ്. ഇത് എഴുതുന്നതിലും ഒരു ദോഷവുമില്ല. ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ കളയരുത്. സേവനം, സേവനം, സേവനം മാത്രം. ബാബക്കറിയാം ചിലപ്പോഴൊക്കെ കുട്ടികളിൽ ഗ്രഹപ്പിഴയും ഉണ്ടാകാറുണ്ട്. ഗ്രഹപ്പിഴയുണ്ടാകുമ്പോൾ എത്ര നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ബാബക്കറിയാം. ധനവാൻമാർ പാവപ്പെട്ടവരായി മാറുന്നു. എന്തെങ്കിലും കാരണമുണ്ടാകുമല്ലോ. ഒരുപാട് പേർക്ക് ബാബ മനസ്സിലാക്കികൊടുക്കുന്നുമുണ്ട്-കുട്ടികളെ, നാമ-രൂപത്തിൽ കുടുങ്ങരുത്. ഇല്ലെങ്കിൽ മായ മൂക്ക് പിടിച്ച് കുഴിയിലേക്ക് തള്ളിയിടും. മായ ഒരുപാട് ചതിക്കുന്നു. ഇവിടെ പരസ്പരം പ്രിയതമനും പ്രിയതമയുമായി മാറരുത്. ലോകത്തിൽ ചിലർ വികാരത്തിനുവേണ്ടിയാണ് പ്രിയതമനും പ്രിയതമകളുമായി മാറുന്നത്. എന്നാൽ മറ്റുചിലർ അവരുടെ രൂപത്തെ കണ്ടാണ് വീണു പോകുന്നത്. നിങ്ങൾക്കറിയാം സെന്ററുകളിൽ പോലും ഇങ്ങനെയുള്ള മായയുടെ വിഘ്നങ്ങൾ ഒരുപാട് വരുന്നുണ്ട്. പരസ്പരം നാമ-രൂപത്തിൽ കുടുങ്ങിപ്പോകുന്നു. മാതാവ്, മാതാവിന്റെ നാമ-രൂപത്തിൽ അഥവാ കന്യക, കന്യകയുടെ നാമ-രൂപത്തിൽ കുടുങ്ങിപ്പോകുന്നു, മായക്ക് അത്രയും ശക്തിയുണ്ട്. പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുമ്പോഴും മായ പെട്ടെന്ന് പിടികൂടുന്നു. അതിനാൽ ബാബ സൂചന നൽകുന്നു-കുട്ടികളെ മായ ഒരുപാട് കുടുക്കാൻ ശ്രമിക്കും, എന്നാൽ നമ്മൾ കുടുങ്ങരുത്. ദേഹാഭിമാനത്തിലേക്ക് വരരുത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കണം. മായയുടെ ചതിയിൽ നിന്നും രക്ഷപ്പെട്ടുകൊണ്ടിരിക്കണം. ബാബ നിങ്ങൾ കുട്ടികളെ പൂവാക്കി മാറ്റാനായി വന്നിരിക്കുകയാണ്. നിങ്ങൾക്ക് ഒരു കാര്യത്തിലും സംശയം വരാൻ പാടില്ല. ഹൃദയത്തിൽ സംശയം വരുകയാണെങ്കിൽ സേവനം നല്ല രീതിയിൽ ചെയ്യാൻ സാധിക്കില്ല. ഉള്ളിന്റെ ഉള്ളിൽ കുത്തിക്കൊണ്ടേയിരിക്കും. അതിനാൽ ധൈര്യം വെയ്ക്കണം. സമയം വളരെ കുറച്ചു മാത്രമെയുള്ളൂ. ബാബയുടെ മുരളി കേൾക്കുകയാണെങ്കിൽ ഉത്സാഹത്തിലേക്ക് വരും. ആത്മപ്രകാശ് എന്ന കുട്ടി നല്ല രീതിയിൽ ചിത്രങ്ങളിൽ ശ്രദ്ധ കൊടുക്കുന്നുണ്ട്. ബോംബെക്കാരുടെ ബുദ്ധിയിലും ഇതെല്ലാം വരണം. മുഖ്യമായ ചിത്രം ആദ്യം ഉണ്ടാക്കണം. ബാബ നിർദേശം നൽകിക്കൊണ്ടേയിരിക്കുന്നു, ചിത്രങ്ങളിൽ എങ്ങനെ ഉന്നതിയുണ്ടാക്കണം. ഈ കാര്യം പരിശോധിക്കണം. ഏണിപ്പടിയുടെ ചിത്രത്തെ വിമാനത്താവളത്തിൽ വെയ്ക്കുന്ന തരത്തിൽ എന്തെങ്കിലും യുക്തികൾ രചിക്കൂ. ഈ ചിത്രം കാണുമ്പോൾ എല്ലാവരും സന്തോഷിക്കും. ഇവർക്കെല്ലാം നിർദ്ദേശം നൽകുന്നത് ആരാണെന്ന് അവസാനം മനുഷ്യർ മനസ്സിലാക്കും. അതിനാൽ കുട്ടികൾക്ക് ഒരുപാട് ലഹരി വർദ്ധിക്കണം. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. നിങ്ങൾ കുട്ടികൾ യുദ്ധത്തിന്റെ മൈതാനത്തിലാണ്, നിങ്ങളുടെ യുദ്ധം മായയാകുന്ന രാവണനോടാണ്. മായ ഒരുപാട് വിഘ്നമുണ്ടാക്കുന്നു. കുട്ടികൾക്ക് വളരെ ശ്രദ്ധയോടുകൂടിയിരിക്കണം.

2. ഓരോരുത്തർക്കും അവനവന്റെ ഉന്നതിയെക്കുറിച്ച് ചിന്തിക്കണം. ചിത്രങ്ങൾ വെച്ച് എങ്ങനെ മനസ്സിലാക്കിക്കൊടുക്കാം, മനുഷ്യർക്ക് പെട്ടെന്ന് മനസ്സിലാകുന്ന തരത്തിൽ എന്താണ് ചിത്രങ്ങളിൽ ഉൾപ്പെടുത്തേണ്ടത് എന്നെല്ലാം ചിന്തിക്കണം.

വരദാനം :-
ദേഹാഭിമാനത്തിന്റെ ത്യാഗത്തിലൂടെ ശ്രേഷ്ഠ ഭാഗ്യമുണ്ടാക്കുന്നവരായ സർവ സിദ്ധി സ്വരൂപരായി ഭവിക്കട്ടെ.

ദേഹാഭിമാനത്തെ ത്യാഗം ചെയ്യുക അർഥം ദേഹിഅഭിമാനിയാകുന്നതിലൂടെ ബാബയുമായി സർവ സംബന്ധത്തിന്റെ, സർവ ശക്തികളുടെ അനുഭവം ഉണ്ടാകുന്നു. ഈ അനുഭവമാണ് സംഗമയുഗത്തിന്റെ സർവശ്രേഷ്ഠഭാഗ്യം. വിധാതാവിലൂടെ ലഭിച്ചിട്ടുള്ള ഈ വിധിയെ സ്വന്തമാക്കുന്നതിലൂടെ വൃദ്ധിയുമുണ്ടാകും, സർവ സിദ്ധികളും പ്രാപ്തമാകും. ദേഹധാരിയുടെ സംബന്ധം അഥവാ സ്നേഹത്തിൽ തന്റെ കിരീടം, സിംഹാസനം, തന്റെ യഥാർഥ സ്വരൂപം എല്ലാം വെടിഞ്ഞാൽ എന്താ ബാബയുടെ സ്നേഹത്തിൽ ദേഹാഭിമാനത്തെ ത്യാഗം ചെയ്യാൻ കഴിയില്ലേ! ഈയൊരു ത്യാഗത്തിലൂടെ സർവ ഭാഗ്യവും പ്രാപ്തമായിക്കൊള്ളും.

സ്ലോഗന് :-
ക്രോധമുക്തമാകണമെങ്കിൽ സ്വാർഥതയ്ക്കു പകരം നിസ്വാർഥമാകൂ, ഇച്ഛകളുടെ രൂപത്തെ പരിവർത്തനപ്പെടുത്തൂ.

അവ്യക്തസൂചനകൾ- അപവിത്രതയുടെ ബീജത്തെ പോലും സമാപ്തമാക്കി സമ്പൂർണ സ്വച്ഛമാകൂ

ബാബയോടൊപ്പം താങ്കളേവരും തന്നെ ശപഥമെടുത്തിട്ടുണ്ട് നമ്മൾ ഈ പ്രകൃതിയെപ്പോലും പാവനമാക്കും. അപ്പോൾ ഈ സങ്കൽപം പൂർത്തീകരിക്കുന്നതിനായി ബാപ്ദാദ ആഗ്രഹിക്കുന്നു - വിശ്വത്തിലെ ഓരോരോ കുട്ടിയും ആദ്യം ആകർഷണമുക്തരാകട്ടെ- സാധനങ്ങളോടായാലും- വ്യക്തികളോടായാലും. സാധനങ്ങളെ ഉപയോഗിക്കുന്നത് വേറെ കാര്യം, ആകർഷണം വേറെ കാര്യം. അപ്പോൾ ബാപ്ദാദ ഓരോ കുട്ടിയെയും ആദ്യം ആകർഷണമുക്തരാക്കാൻ ആഗ്രഹിക്കുന്നു.