26.10.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - കർമ്മങ്ങൾ ചെയ്തുകൊണ്ടും സ്വയത്തെ പ്രിയതമയാണെന്ന് മനസ്സിലാക്കി ഒരു പ്രിയതമനാകുന്ന എന്നെ ഓർമ്മിക്കൂ, ഓർമ്മയിലൂടെ മാത്രമേ നിങ്ങൾ പാവനമായി മാറി പാവന ലോകത്തിലേക്ക് പോവുകയുള്ളൂ.

ചോദ്യം :-
നിങ്ങൾ കുട്ടികൾക്ക് മഹാഭാരത യുദ്ധത്തിന്റെ സമയത്ത് ബാബയുടെ ഏതൊരു ആജ്ഞ അഥവാ നിർദേശമാണ് ലഭിച്ചിട്ടുള്ളത്?

ഉത്തരം :-
കുട്ടികളെ-ബാബയുടെ ആജ്ഞ അഥവാ നിർദേശമിതാണ്-ദേഹീയഭിമാനിയായി മാറൂ. ബാബയേയും രാജധാനിയേയും ഓർമ്മിക്കാനുള്ള സന്ദേശം എല്ലാവർക്കും നൽകൂ. തന്റെ പെരുമാറ്റത്തെ നല്ലതാക്കൂ. വളരെ-വളരെ മധുരമുള്ളവരായി മാറൂ. ആർക്കും ദുഃഖം കൊടുക്കരുത്. ഓർമ്മയിലിരിക്കാനുള്ള ശീലമുണ്ടാക്കുകയും സ്വദർശന ചക്രധാരികളായി മാറുകയും ചെയ്യൂ. ഓരോ ചുവടും മുന്നോട്ട് വെക്കുന്നതിനുള്ള പുരുഷാർത്ഥം ചെയ്യൂ.

ഓംശാന്തി.  
കുട്ടികൾ ബാബയുടെ ഓർമ്മയിലാണ് ഇരിക്കുന്നത്. എല്ലാ കുട്ടികളും അച്ഛന്റെ ഓർമ്മയിൽ ഇരിക്കുകയാണെന്ന് പറയുന്ന ഒരു സത്സംഗവുമുണ്ടായിരിക്കുകയില്ല. അങ്ങനെയുള്ള സത്സംഗം ഇത് ഒന്നു മാത്രമാണ്. കുട്ടികൾക്കറിയാം ബാബ നിർദേശം തന്നിട്ടുണ്ട്, ജീവിച്ചിരിക്കുന്നതു വരെ ബാബയെ ഓർമ്മിച്ചുകൊണ്ടേയിരിക്കൂ എന്ന്. പാരലൗകീക അച്ഛനാണ് പറയുന്നത്-അല്ലയോ കുട്ടികളേ എന്ന്. എല്ലാ കുട്ടികളും കേട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾ കുട്ടികളോട് മാത്രമല്ല, എല്ലാവരോടും ബാബ പറയുന്നുണ്ട്-കുട്ടികളെ, ബാബയുടെ ഓർമ്മയിലിരിക്കുകയാണെങ്കിൽ, നിങ്ങളുടെ ആത്മാവിലെ ജന്മ-ജന്മാന്തരങ്ങളിലെ കറകളെല്ലാം ഇല്ലാതായി സതോപ്രധാനമായി മാറും. വാസ്തവത്തിൽ നിങ്ങളുടെ ആത്മാവ് സതോപ്രധാനമായിരുന്നു. അതിനുശേഷം പാർട്ടഭിനയിച്ചഭിനയിച്ച് തമോപ്രധാനമായി മാറിയിരിക്കുകയാണ്. ഈ മഹാവാക്യങ്ങൾ ബാബക്കല്ലാതേ മറ്റാർക്കും പറയാൻ സാധിക്കില്ല. ലൗകീക അച്ഛന് 2-4 കുട്ടികളുണ്ടെങ്കിൽ അവരോട് പറയും നിങ്ങൾ രാമ-രാമ എന്ന് പറയൂ അഥവാ പതിത-പാവന സീതാറാം എന്ന് പറയൂ അല്ലെങ്കിൽ പറയും ശ്രീകൃഷ്ണനെ ഓർമ്മിക്കൂ എന്ന്. അല്ലയോ കുട്ടികളെ, ഇപ്പോൾ അച്ഛനായ എന്നെ ഓർമ്മിക്കൂ എന്ന് പറയില്ല. അച്ഛൻ വീട്ടിലാണ് ഉള്ളത്, ഓർമ്മിക്കേണ്ട കാര്യമേയില്ല. പരിധിയില്ലാത്ത അച്ഛൻ ജീവാത്മാക്കളോട് പറയുകയാണ്. ആത്മാക്കളാണ് അച്ഛന്റെ മുന്നിൽ ഇരിക്കുന്നത്. ആത്മാക്കളുടെ അച്ഛൻ ഒരു തവണയാണ് വരുന്നത്. 5000 വർഷത്തിനു ശേഷമാണ് ആത്മാക്കളും പരമാത്മാവും തമ്മിൽ കണ്ടുമുട്ടുന്നത്. ബാബ പറയുന്നു-ഞാൻ ഓരോ കല്പവും വന്നാണ് ഈ പാഠം പഠിപ്പിക്കുന്നത്. അല്ലയോ കുട്ടികളെ! അല്ലയോ പതിത-പാവന വരൂ എന്ന് പറഞ്ഞ് നിങ്ങൾ എന്നെയാണ് ഓർമ്മിച്ചുവന്നിരുന്നത്. ബാബ തീർച്ചയായും വരുന്നുണ്ട്. ഇല്ലെണ്ടെങ്കിൽ എത്ര നാൾ വരെ ഓർമ്മിച്ചുകൊണ്ടിരിക്കും! ഒരു പരിധിയുണ്ടായിരിക്കുമല്ലോ. എന്നാൽ മനുഷ്യർക്ക് കലിയുഗത്തിന്റെ പരിധി എപ്പോൾ അവസാനിക്കും എന്നറിയില്ല. അതും ബാബക്ക് വേണം പറഞ്ഞുതരാൻ. ബാബക്കല്ലാതെ,എന്നെ ഓർമ്മിക്കൂ എന്ന് മറ്റാർക്കും പറയാൻ സാധിക്കില്ല. മുഖ്യമായത് ഓർമ്മയുടെ കാര്യമാണ്. രചനയുടെ ചക്രത്തെ ഓർമ്മിക്കുന്നതും വലിയ കാര്യമൊന്നുമല്ല. ബാബയെ ഓർമ്മിക്കാനുള്ള പരിശ്രമം മാത്രമാണ് ഉള്ളത്. ബാബ പറയുന്നു-പകുതി കല്പം ഭക്തിമാർഗ്ഗവും, പകുതി കല്പം ജ്ഞാനമാർഗ്ഗവുമാണ്. പകുതി കല്പം നിങ്ങൾ ജ്ഞാനത്തിന്റെ പ്രാപ്തിയനുഭവിച്ചു വന്നു, അതാണ് സുഖത്തിന്റെ പ്രാപ്തി പിന്നീട് പകുതി കല്പം ഭക്തിയുടെ പ്രാലബ്ധമാണ് ഉള്ളത്, അതായത് ദുഃഖത്തിന്റെ പ്രാപ്തി. ദുഃഖത്തിന്റെയും സുഖത്തിന്റെയും കളിയാണ്. പുതിയ ലോകത്തിൽ സുഖവും, പഴയ ലോകത്തിൽ ദുഃഖവുമാണ് ഉള്ളത്. ഈ കാര്യങ്ങളെക്കുറിച്ചൊന്നും മനുഷ്യർക്കറിയില്ല. പറയാറുണ്ട്-ഞങ്ങളുടെ ദുഃഖത്തെ ഹരിച്ച് സുഖം നൽകൂ എന്ന്. പകുതി കല്പം രാവണരാജ്യമാണ്. ബാബക്കല്ലാതെ മറ്റാർക്കും ദുഃഖത്തെ ഇല്ലാതാക്കാൻ സാധിക്കില്ല എന്ന് ആർക്കും അറിയില്ല. ശരീരത്തിന്റെ രോഗം ഡോക്ടർ ഇല്ലാതാക്കുന്നു, എന്നാൽ അത് അല്പകാലത്തേക്കു വേണ്ടിയാണ്. ബാബ സ്ഥിരമായിട്ടാണ് പകുതി കല്പത്തിലേക്ക് വേണ്ടി ആത്മാവിന്റെ രോഗം ഇല്ലാതാക്കുന്നത്. പുതിയ ലോകത്തെ സ്വർഗ്ഗമെന്നാണ് പറയുന്നത്. അപ്പോൾ അവിടെ തീർച്ചയായും സുഖിയായിരിക്കും. ബാക്കിയെല്ലാ ആത്മാക്കളും എവിടെയായിരിക്കും! ഇത് ആരുടെയും ചിന്തയിൽ വരുന്നില്ല. ഇത് പുതിയ പഠിപ്പാണെന്നും, നമ്മളെ പഠിപ്പിക്കുന്ന ബാബയും പുതിയതാണെന്നും നിങ്ങൾക്കറിയാം. ഭഗവാനുവാചയാണ്-ഞാൻ നിങ്ങളെ രാജാക്കൻമാരുടെയും രാജാവാക്കി മാറ്റും. വാസ്തവത്തിൽ സത്യയുഗത്തിൽ ഒരു ധർമ്മം മാത്രമാണ് ഉള്ളത്. അതിനാൽ മറ്റെല്ലാ ധർമ്മങ്ങളും വിനാശമാകും. പുതിയ ലോകമെന്നും പഴയ ലോകമെന്നും എന്തിനെയാണ് പറയുന്നതെന്നും, സത്യയുഗത്തിൽ ആരാണ് വസിക്കുന്നതെന്നും നിങ്ങൾക്ക് മാത്രമാണ് അറിയുന്നത്. സത്യയുഗത്തിൽ ഒരു ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റെ രാജ്യമായിരുന്നു. ഇന്നലത്തെ കാര്യമാണ്. ഇത് 5000 വർഷത്തിന്റെ കാര്യമാണ്. 5000 വർഷങ്ങൾക്കു മുമ്പ് ഭാരതത്തിൽ ദേവീ-ദേവതകളുടെ രാജ്യമുണ്ടായിരുന്നു എന്ന് ബാബയാണ് പറഞ്ഞുതരുന്നത്. അവർ 84 ജന്മങ്ങളെടുത്ത് ഇപ്പോൾ പതിതമായി മാറിയിരിക്കുകയാണ് അതിനാൽ പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞാണ് ഇപ്പോൾ വിളിക്കുന്നത്. നിരാകാരിയായ ലോകത്തിൽ എല്ലാം പാവനമായ ആത്മാക്കളാണ് വസിക്കുന്നത്. പിന്നീട് സൃഷ്ടിയിലേക്ക് വന്ന് പാർട്ടഭിനയിക്കുന്ന തിലൂടെ സതോ, രജോ, തമോയിലേക്ക് വരുന്നു. സതോപ്രധാനത്തെ നിർവ്വികാരിയെന്നാണ് പറയുന്നത്. തമോപ്രധാനമായവർ സ്വയത്തെ വികാരിയെന്നാണ് പറയുന്നത്. ഈ ദേവീ-ദേവതകൾ നിർവ്വികാരി കളായിരുന്നു, നമ്മൾ വികാരികളാണെന്നും മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ബാബ പറയുന്നത്- ദേവതകളുടെ പൂജാരിമാർക്ക് ഈ ജ്ഞാനം പെട്ടെന്ന് ബുദ്ധിയിൽ ഇരിക്കും. കാരണം ദേവത ധർമ്മത്തിലുള്ളവരാണ്. പൂജ്യരായ നമ്മളാണ് പൂജാരിയായി മാറിയതെന്ന് നിങ്ങൾക്കിപ്പോൾ അറിയാം. ക്രിസ്ത്യാനികൾ ക്രിസ്തുവിനെ പൂജിക്കുന്നത് ക്രിസ്ത്യൻ ധർമ്മത്തിലുള്ളവരായതുകൊണ്ടാണ്. നിങ്ങളും ദേവതകളുടെ പൂജാരിമാർ സനാതന ധർമ്മത്തിലുള്ളവരാണ്. നിർവ്വികാരികളായ ദേവതകളാണ് ഇപ്പോൾ വികാരിയായി മാറിയത്. വികാരങ്ങൾക്കുവേണ്ടിയാണ് ഇത്രയും അത്യാചാരങ്ങളെല്ലാം ഉണ്ടാകുന്നത്.

ബാബ പറയുന്നു-എന്നെ ഓർമ്മിക്കുന്നതിലൂടെ നിങ്ങളുടെ വികർമ്മങ്ങൾ വിനാശമാവുകയും സദാ സുഖിയായി മാറുകയും ചെയ്യും. ഈ ലോകത്തിൽ മനുഷ്യർ സദാ ദുഃഖിയാണ്. അല്പകാലത്തെ സുഖമാണ് ഉള്ളത്.എന്നാൽ സത്യയുഗത്തിൽ എല്ലാവരും സുഖികളായിരിക്കും. പക്ഷെ, പദവിയിൽ വ്യത്യാസമുണ്ടായിരിക്കുമല്ലോ. സുഖത്തിന്റെയും ദുഃഖത്തിന്റെയും രാജധാനിയുണ്ട്. ബാബ വരുമ്പോൾ വികാരി രാജാക്കൻമാരുടെ രാജ്യപദവിയും ഇല്ലാതാകുന്നു, കാരണം ഈ ലോകത്തിലെ പ്രാലബ്ധം പൂർത്തിയായിക്കഴിഞ്ഞു. ഇപ്പോൾ നിങ്ങൾക്കറിയാം ബാബയുടെ ശ്രീമതമനുസരിച്ച് നടക്കണം. ബാബ പറയുന്നു-ഞാൻ ശാന്തിയുടെയും, സ്നേഹത്തിന്റെയും സാഗരനായതു പോലെ നിങ്ങളേയും അങ്ങനെയാക്കി മാറ്റുകയാണ്. ഈ മഹിമയെല്ലാം ഒരു ബാബയുടെത് മാത്രമാണ്. ഒരു മനുഷ്യന്റെയും മഹിമയല്ല. ബാബ പവിത്രതയുടെ സാഗരനാണെന്ന് നിങ്ങൾ കുട്ടികൾക്കറിയാം. നമ്മൾ ആത്മാക്കൾ പരമധാമത്തിൽ വസിക്കുന്ന സമയത്ത് പവിത്രമായിരുന്നു. ഈശ്വരീയ ജ്ഞാനം നിങ്ങൾക്കാണ് ഉള്ളത്. മറ്റാർക്കും അറിയില്ല. ഈശ്വരൻ ജ്ഞാനത്തിന്റെ സാഗരനും സ്വർഗ്ഗത്തിന്റെ സമ്പത്ത് നൽകുന്നവനുമാണ്. നിങ്ങൾ കുട്ടികളെയും ബാബക്ക് തനിക്ക് സമാനമാക്കി മാറ്റുക തന്നെ വേണം. ആദ്യം നിങ്ങൾക്ക് ബാബയുടെ പരിചയമുണ്ടായിരുന്നില്ല. ഇത്രയും ഉയർന്ന മഹിമയുള്ള പരമാത്മാവ് നമ്മളേയും അത്രക്ക് ഉയർന്നതാക്കി മാറ്റുന്നു എങ്കിൽ സ്വയത്തെയും അതേ പോലെ ഉയർന്നതാക്കി മാറ്റുക തന്നെ വേണം. ഇവരിൽ ദേവതകളെ പോലെയുള്ള നല്ല ദൈവീക ഗുണങ്ങളുണ്ടെന്ന് പറയാറില്ലേ. ചിലരുടെ ശാന്തസ്വഭാവമാണെങ്കിൽ, ആരെയും ഗ്ലാനി ചെയ്യുന്നില്ല എങ്കിൽ അവരെ നല്ല വ്യക്തിയെന്നാണ് പറയുന്നത്. പക്ഷെ, അവർക്ക് ബാബയേയും സൃഷ്ടി ചക്രത്തേയും അറിയില്ല. ബാബ വന്നിട്ടാണ് നിങ്ങൾ കുട്ടികളെ അമരലോകത്തിന്റെ അധികാരികളാക്കി മാറ്റുന്നത്. ബാബക്കല്ലാതെ മറ്റാർക്കും പുതിയ ലോകത്തിന്റെ അധികാരിയാക്കി മാറ്റാൻ സാധിക്കില്ല. ഇത് പഴയ ലോകമാണ്. സത്യയുഗം പുതിയ ലോകമാണ്. അവിടെ ദേവീ-ദേതകളുടെ രാജധാനിയുണ്ടായിരിക്കും. ഈ രാജധാനി കലിയുഗത്തിൽ ഇല്ല. ബാക്കി അനേക രാജധാനികളുണ്ട്. ഇപ്പോൾ വീണ്ടും അനേക രാജധാനികളുടെ വിനാശമുണ്ടായി ഒരു രാജധാനിയുടെ സ്ഥാപന നടക്കുകയാണ്. രാജധാനി ഇല്ലാതാകുമ്പോഴാണ് ബാബ വന്ന് സ്ഥാപിക്കുന്നത്. സ്ഥാപന ബാബക്കല്ലാതെ മറ്റാർക്കും ചെയ്യാൻ സാധിക്കില്ല. നിങ്ങൾ കുട്ടികൾക്ക് ബാബയോട് എത്ര സ്നേഹമുണ്ടായിരിക്കണം. ബാബ പറയുന്നത് തീർച്ചയായും ചെയ്യുക തന്നെ ചെയ്യും. ഒന്ന് ബാബ നമ്മളോട് പറയുന്നു-എന്നെ ഓർമ്മിക്കുകയും സേവനം ചെയ്യുകയും ചെയ്യൂ, ഒപ്പം മറ്റുള്ളവർക്കും വഴി പറഞ്ഞുകൊടുക്കൂ. ദേവീ-ദേവത ധർമ്മത്തിലുള്ളവർക്ക് തീർച്ചയായും അതിന്റെ പ്രഭാവമുണ്ടായിരിക്കും. നമ്മൾ ബാബയുടെ മഹിമയാണ് ചെയ്യുന്നത്. ഗുണവാനായ ബാബ തന്നെയാണ് നമ്മളേയും ഗുണവാനാക്കി മാറ്റുന്നത്. ബാബ പറയുന്നു-കുട്ടികളെ, വളരെ മധുരമുള്ളവരായി മാറൂ. എല്ലാവർക്കും സ്നേഹത്തോടു കൂടി മനസ്സിലാക്കിക്കൊടുക്കൂ. ഭഗവാനുവാചയാണ്-എന്നെ മാത്രം ഓർമ്മിക്കൂ എന്നാൽ നിങ്ങളെ ഞാൻ സ്വർഗ്ഗത്തിന്റെ അധികാരികളാക്കി മാറ്റാം. ഇപ്പോൾ തിരിച്ച് വീട്ടിലേക്ക് പോകണം. പഴയ ലോകത്തിന്റെ മഹാവിനാശം മുന്നിൽ നിൽക്കുകയാണ്. കല്പം മുമ്പും മഹാഭാരത യുദ്ധമുണ്ടായിട്ടുണ്ട്, ഭഗവാൻ വന്ന് രാജയോഗം പഠിപ്പിച്ചിരുന്നു. ഇപ്പോൾ അനേക ധർമ്മങ്ങളുണ്ട്. സത്യയുഗത്തിലുണ്ടായിരുന്ന ഒരേ ഒരു ധർമ്മം പിന്നീട് പ്രായേണ ലോപിച്ചു പോയി. ഇപ്പോൾ ബാബ വന്ന് അനേക ധർമ്മങ്ങളുടെ വിനാശം ചെയ്ത്, ഒരു ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. ബാബ മനസ്സിലാക്കിതരുന്നു-ഞാൻ വന്നാണ് യജ്ഞം രചിക്കുന്നത്, അമരപുരിയിലേക്ക് പോകുന്നതിനുവേണ്ടിയാണ് നിങ്ങൾക്ക് അമരകഥ കേൾപ്പിക്കുന്നത്. അമര ലോകത്തിലേക്ക് പോകണമെങ്കിൽ തീർച്ചയായും മൃത്യുലോകത്തിന്റെ വിനാശം ഉണ്ടാവുക തന്നെ ചെയ്യും. ബാബ പുതിയ ലോകത്തിന്റെ രചയിതാവാണ്. അപ്പോൾ ബാബക്ക് തീർച്ചയായും ഈ ലോകത്തിലേക്ക് തന്നെ വരേണ്ടി വരുന്നു. ഇപ്പോൾ വിനാശത്തിന്റെ ജ്വാല മുന്നിൽ നിൽക്കുകയാണ്. പിന്നീട് മനുഷ്യർ പറയും ഇത് കല്പം മുമ്പത്തേതു പോലെയുള്ള മഹാഭാരത യുദ്ധമാണ് എന്ന് നിങ്ങൾ പറഞ്ഞിരുന്നത് സത്യമാണ് എന്ന് മനസ്സിലാക്കും. ഈ കാര്യം പ്രസിദ്ധമാണെങ്കിൽ ഈ സമയം ഭഗവാനുണ്ടെന്നുള്ളത് തീർച്ചയായ കാര്യമാണ്. ഭഗവാൻ എങ്ങനെയാണ് വരുന്നതെന്ന് നിങ്ങൾക്ക് പറഞ്ഞുതരാൻ സാധിക്കും. നമുക്ക് നേരിട്ട് ഭഗവാനാണ് മനസ്സിലാക്കിതരുന്നതെന്ന് നിങ്ങൾ എല്ലാവർക്കും മനസ്സിലാക്കികൊടുക്കൂ. ഭഗവാൻ പറയുകയാണ്-എന്നെ ഓർമ്മിക്കൂ. സത്യയുഗത്തിൽ എല്ലാവരും സതോപ്രധാനമാണ് എന്നാൽ കലിയുഗത്തിൽ എല്ലാവരും തമോപ്രധാനമാണ്. ഇപ്പോൾ വീണ്ടും സതോപ്രധാനമായി മാറുകയാണെങ്കിൽ മുക്തി-ജീവൻമുക്തിയിലേക്ക് പോകാൻ സാധിക്കും.

ബാബ പറയുന്നു-എന്നെ ഓർമ്മിക്കുന്നതിലൂടെ മാത്രമെ നിങ്ങൾ സതോപ്രധാനമായി മാറി സതോപ്രധാന ലോകത്തിന്റെ അധികാരിയായി മാറുകയുള്ളൂ. നമ്മൾ ആത്മീയ വഴികാട്ടികൾ മൻമനാഭവയുടെ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ബാബ വന്നാണ് ബ്രാഹ്മണ ധർമ്മവും, സൂര്യവംശി-ചന്ദ്രവംശി ധർമ്മത്തിന്റെയും സ്ഥാപന ചെയ്യുന്നത്. ബാബ പറയുന്നു-എന്നെ ഓർമ്മിക്കുന്നില്ലെങ്കിൽ ജന്മ-ജന്മാന്തരങ്ങളിലെ പാപങ്ങളുടെ ഭാരം ഇല്ലാതാവുകയില്ല. ഇതാണ് വലുതിലും വെച്ച് വലിയ ചിന്ത. കർമ്മം ചെയ്തുകൊണ്ടും, ജോലികളെല്ലാം ചെയ്തുകൊണ്ടും എന്റെ പ്രിയതമയായ നിങ്ങൾ പ്രിയതമനായ എന്നെ ഓർമ്മിക്കൂ. ഓരോരുത്തർക്കും പൂർണ്ണമായും സ്വയത്തെ സംരക്ഷിക്കുക തന്നെ വേണം. ബാബയെ ഓർമ്മിക്കണം. ഒരു പതിതമായ കർമ്മവും ചെയ്യരുത്. ഓരോ വീട്ടിലും ഭാരതം സ്വർഗ്ഗമായിരുന്നു എന്ന സന്ദേശം നൽകൂ. ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. എന്നാൽ ഇപ്പോൾ നരകമാണ്. ഈ മഹാഭാരത യുദ്ധം നരകത്തിന്റെ വിനാശത്തിനുവേണ്ടിയിട്ടുള്ളതാണ്. ഇപ്പോൾ ദേഹീയഭിമാനിയായി മാറൂ. ബാബയുടെ ആജ്ഞയാണ് - അംഗീകരിച്ചാലും ശരി, ഇല്ലെങ്കിലും ശരി. ഞങ്ങൾ നിങ്ങൾക്ക് സന്ദേശം കേൾപ്പിക്കാനായി വന്നിരിക്കുകയാണ്. ബാബയുടെ നിർദേശമാണ്-എല്ലാവർക്കും സന്ദേശം നൽകൂ എന്ന്. ചിലർ ബാബയോട് ചോദിക്കാറുണ്ട്-ഏത് സേവനം ചെയ്യണമെന്ന്. അപ്പോൾ ബാബ പറയും-സന്ദേശം നൽകിക്കൊണ്ടേ യിരിക്കൂ. ബാബയേയും രാജധാനിയേയും ഓർമ്മിക്കൂ. എന്നാൽ അവസാനത്തെ സങ്കല്പത്തിന നുസരിച്ചായിരിക്കും നിങ്ങളുടെ ഗതിയും. ക്ഷേത്രങ്ങളിലും, ഗീതാ പാഠശാലകളിലേക്കെല്ലാം പോകൂ. മുന്നോട്ട് പോകുമ്പോൾ നിങ്ങൾക്ക് ഒരുപാട് പേർ ലഭിച്ചുകൊണ്ടേയിരിക്കും. നിങ്ങൾക്ക് ദേവീ-ദേവത ധർമ്മത്തിലുള്ളവരെയാണ് ഉണർത്തേണ്ടത്.

ബാബ പറയുന്നു-വളരെ-വളരെ മധുരമുള്ളവരായി മാറൂ. മോശമായ പെരുമാറ്റമാണെങ്കിൽ പദവി തന്നെ ഭ്രഷ്ടമാകും. ആർക്കും ദുഃഖം കൊടുക്കരുത്. സമയം വളരെ കുറച്ചു മാത്രമെയുള്ളൂ. വളരെ ഉയർന്ന ബാബയെ ഓർമ്മിക്കുന്നതിലൂടെയാണ് സ്വർഗ്ഗത്തിലെ രാജ്യപദവി ലഭിക്കുന്നത്. ആർക്കെങ്കിലും മുരളി പറഞ്ഞുകൊടുക്കാൻ അറിയില്ലെങ്കിൽ ഏണിപ്പടിയുടെ മുന്നിലിരുന്ന് ചിന്തനം ചെയ്യൂ-നമ്മൾ ഇങ്ങനെയെല്ലാമാണ് ജന്മങ്ങളെടുക്കുന്നത്, ഇങ്ങനെയാണ് ചക്രം കറങ്ങുന്നത് എന്നെല്ലാം....അപ്പോൾ സ്വതവെ തന്നെ പറയാനുള്ള ശബ്ദം വരും. മനസ്സിലേക്ക് വരുന്ന കാര്യങ്ങൾ തീർച്ചയായും പുറത്തേക്ക് വരുക തന്നെ ചെയ്യും. ഓർമ്മിക്കുന്നതിലൂടെ നമ്മൾ പവിത്രമായി മാറുകയും പുതിയ ലോകത്തിൽ രാജ്യം ഭരിക്കുകയും ചെയ്യും. ഇപ്പോൾ നമ്മുടെ കയറുന്ന കലയായതിനാൽ ഉള്ളിന്റെ ഉള്ളിൽ സന്തോഷമുണ്ടായിരിക്കണം. നമ്മൾ മുക്തിധാമത്തിലേക്ക് പോയിട്ടാണ് ജീവൻമുക്തിധാമത്തിലേക്ക് വരുന്നത്. വളരെ ഒന്നാന്തരം സമ്പാദ്യമാണ്. ജോലികളെല്ലാം ചെയ്തുകൊണ്ടും ബുദ്ധികൊണ്ട് മാത്രം ബാബയെ ഓർമ്മിക്കൂ. ഓർമ്മിക്കാനുള്ള ശീലമുണ്ടായിരിക്കണം. സ്വദർശന ചക്രധാരികളായി മാറണം. പെരുമാറ്റം മോശമായിക്കഴിഞ്ഞാൽ ധാരണയുണ്ടാവില്ല. ആർക്കും മനസ്സിലാക്കികൊടുക്കാനും സാധിക്കില്ല. ഓരോ ചുവടും മുന്നോട്ട് വെക്കാനുള്ള പുരുഷാർത്ഥം ചെയ്യണം. പുറകിലേക്ക് പോകരുത്. പ്രദർശിനിയിൽ സേവനം ചെയ്യുന്നതിലൂടെ ഒരുപാട് സന്തോഷമുണ്ടായിരിക്കും. ബാബ പറയുന്നു-എന്നെ മാത്രം ഓർമ്മിക്കൂ എന്ന് പറഞ്ഞുകൊടുക്കണം. ദേഹധാരികളെ ഓർമ്മിക്കുന്നതിലൂടെ വികർമ്മങ്ങളുണ്ടാകും. സമ്പത്ത് നൽകുന്നത് ബാബയാകുന്ന അച്ഛനാണ്. ബാബ വന്നാണ് നിങ്ങളെ മുക്തി-ജീവൻമുക്തിയിലേക്ക് കൊണ്ടുപോകുന്നത്. പ്രദർശിനി മേളയിൽ സേവനങ്ങൾ ചെയ്യാനുള്ള താൽപര്യം വളരെയുണ്ടായിരിക്കണം. സേവനത്തിൽ ശ്രദ്ധകൊടുക്കണം. കുട്ടികൾക്ക് സ്വയം തന്നെ ചിന്തയുണ്ടായിരിക്കണം. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരു ബാബയോട് മാത്രം പൂർണ്ണമായ സ്നേഹം വെക്കണം. എല്ലാവർക്കും സത്യ-സത്യമായ വഴി പറഞ്ഞുകൊടുക്കണം. ജോലികളെല്ലാം ചെയ്തുകൊണ്ടും സ്വയത്തെ പൂർണ്ണമായും ശ്രദ്ധിക്കണം. ഒരു ബാബയുടെ ഓർമ്മയിൽ മാത്രം കഴിയണം.

2) സേവനങ്ങൾ ചെയ്യാനുള്ള താൽപര്യം വളരെയുണ്ടായിരിക്കണം. തന്റെ പെരുമാറ്റത്തെ നല്ലതാക്കണം, സ്വദർന ചക്രധാരികളായി മാറണം.

വരദാനം :-
പരിശ്രമത്തിനും മഹാനതയ്ക്കുമൊപ്പം ആത്മീയതയുടെ അനുഭവം ചെയ്യിക്കുന്ന ശക്തിശാലി സേവാധാരിയായി ഭവിക്കട്ടെ.

ഏതെല്ലാം ആത്മമാക്കൾ താങ്കളുടെ സമ്പർക്കത്തിൽ വരുന്നുവോ അവർക്ക് ആത്മീയശക്തിയുടെ അനുഭവം ചെയ്യിക്കൂ. ഇങ്ങനെയുള്ള സ്ഥൂലവും സൂക്ഷ്മവുമായ സ്ഥിതിയുണ്ടാക്കൂ- അതിലൂടെ വരാനിരിക്കുന്ന ആത്മാക്കൾ തന്റെ സ്വരൂപത്തിന്റെയും ആത്മീയതയും അനുഭവം ചെയ്യട്ടെ. ഇങ്ങനെയുള്ള ശക്തിശാലി സേവനം ചെയ്യുന്നതിന് സേവാധാരി കുട്ടികൾക്ക് വ്യർഥസങ്കൽപം, വ്യർഥസംസാരം, വ്യർഥ കർമത്തിന്റെ ചഞ്ചലതയിൽ നിന്നുപരി ഏകാഗ്രത അർഥം ആത്മീയതയിൽ കഴിയുന്നതിനുള്ള വ്രതം എടുക്കേണ്ടി വരും. ഇതേ വ്രതത്തിലൂടെ ജ്ഞാനസൂര്യന്റെ തിളക്കം കാണിക്കാനാവും.

സ്ലോഗന് :-
ബാബയുടെയും സർവരുടെയും ആശീർവാദങ്ങളുടെ വിമാനത്തിൽ പറക്കുന്നവർ തന്നെയാണ് പറക്കുന്ന യോഗി.

അവ്യക്തസൂചനകൾ- പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നമായി അപകാരിക്കു മേലും ഉപകാരം ചെയ്യൂ

അതിപാപാത്മാവ്, അതിഅപകാരിആത്മാവ്, കൊറ്റികൾക്കു മേലും വെറുപ്പരുത്, വിരോധമരുത്, അനാദരവ് അരുത് എന്നാൽ വിശ്വമംഗളകാരിസ്ഥിതിയിൽ സ്ഥിതി ചെയ്ത് ദയാമനസ്കരായി കരുണയുടെ ഭാവന വെച്ചുകൊണ്ട് സേവനത്തിന്റെ സംബന്ധം എന്ന് മനസിലാക്കിക്കൊണ്ട് സേവനം ചെയ്യൂ, എത്രത്തോളം പ്രതീക്ഷയറ്റ കേസുകളുടെ സേവനം ചെയ്യുന്നുവോ അത്രയും പ്രൈസിന് അധികാരിയായി മാറും പ്രശസ്ത വിശ്വമംഗളകാരിയായി പാടപ്പെടും. സമാധാനസ്ഥാപകരുടെ പ്രൈസ് നേടും.