26.12.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - തന്റെ ഭാഗ്യം ഉയർന്നതാക്കണമെങ്കിൽ ആരോട് സംസാരിക്കുമ്പോഴും കാണുമ്പോഴും ബുദ്ധിയുടെ യോഗം ഒരു ബാബയിൽ വെയ്ക്കൂ.

ചോദ്യം :-
പുതിയ ലോകത്തിന്റെ സ്ഥാപനയ്ക്ക് നിമിത്തമാകുന്ന കുട്ടികൾക്ക് ബാബയുടെ ഏതൊരു നിർദ്ദേശമാണ് ലഭിച്ചിട്ടുള്ളത്?

ഉത്തരം :-
കുട്ടികളേ, നിങ്ങൾക്ക് ഈ പഴയ ലോകത്തോട് ഒരു ബന്ധവുമില്ല. തന്റെ മനസ്സ് ഈ പഴയ ലോകത്തോട് വെയ്ക്കരുത്. പരിശോധിക്കൂ ഞാൻ ശ്രീമത്തിന് വിരുദ്ധമായി കർമ്മമൊന്നും ചെയ്യുന്നില്ലല്ലോ? ആത്മീയ സേവനത്തിന് നിമിത്തമാകുന്നുണ്ടോ?

ഗീതം :-
ഭോലാ നാഥനിൽ നിന്ന് അദ്ഭുതങ്ങൾ.....

ഓംശാന്തി.  
ഇപ്പോൾ പാട്ട് കേൾക്കേണ്ട ഒരാവശ്യവുമില്ല. പാട്ട് വിശേഷിച്ചും ഭക്തരാണ് പാടുന്നതും കേൾക്കുന്നതും. ഈ ഗീതം വിശേഷിച്ചും കുട്ടികൾക്ക് വേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. കുട്ടികൾക്കറിയാം ബാബ നമ്മുടെ ഭാഗ്യം ഉയർന്നതാക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ നമുക്ക് ബാബയെ മാത്രം ഓർമ്മിക്കണം ഒപ്പം ദൈവീക ഗുണവും ധാരണ ചെയ്യണം. തന്റെ രജിസ്റ്റർ നോക്കണം, സമ്പാദ്യമാണോ അതോ നഷ്ടമാണോ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നിൽ കുറവൊന്നുമില്ലല്ലോ? അഥവാ കുറവുണ്ടെങ്കിൽ എന്റെ ഭാഗ്യത്തിൽ നഷ്ടം സംഭവിക്കും അതുകൊണ്ട് അതിനെ കളയണം. ഈ സമയം ഓരോരുത്തർക്കും തന്റെ ഭാഗ്യം ഉയർന്നതാക്കണം. നിങ്ങൾ മനസ്സിലാക്കി കൊടുക്കുന്നുണ്ട് നമുക്ക് ഈ ലക്ഷ്മീ-നാരായണനാകാൻ സാധിക്കും, ഒരു ബാബയെയല്ലാതെ മറ്റാരെയും ഓർമ്മിക്കുന്നില്ലെങ്കിൽ. ആരോട് സംസാരിച്ചുകൊണ്ടും, കണ്ടുകൊണ്ടും ബുദ്ധിയുടെ യോഗം അവിടെ ഒന്നിനോടൊപ്പമായിരിക്കണം. നമ്മൾ ആത്മാക്കൾക്ക് ബാബയെ മാത്രം ഓർമ്മിക്കണം. ബാബയുടെ ആജ്ഞ ലഭിച്ചിരിക്കുകയാണ്. എന്നോടല്ലാതെ മറ്റാരോടും ഹൃദയം വയ്ക്കരുത് ഒപ്പം ദൈവീക ഗുണങ്ങളും ധാരണ ചെയ്യൂ. ബാബ മനസ്സിലാക്കി തരുന്നു, ഇപ്പോൾ നിങ്ങളുടെ 84 ജന്മങ്ങൾ പൂർത്തിയായിരിക്കുന്നു. ഇപ്പോൾ വീണ്ടും നിങ്ങൾ പോയി ആദ്യ നമ്പറിലെ രാജപദവിയെടുക്കൂ. രാജ പദവിയിൽ നിന്ന് താഴേക്ക് പ്രജയിലേക്കും, പ്രജയിൽ നിന്നും താഴേക്കും ഇങ്ങനെ സംഭവിക്കരുത്. പാടില്ല, തന്റെ പരിശോധന നടത്തിക്കൊണ്ടിരിക്കൂ. ഈ തിരിച്ചറിവ് ബാബയ്ക്കല്ലാതെ മറ്റാർക്കും നൽകാൻ സാധിക്കില്ല. അച്ഛനെയും, ടീച്ചറെയും ഓർമ്മിക്കുമ്പോൾ പേടി ഉണ്ടായിരിക്കും, ശിക്ഷയൊന്നും ലഭിക്കുന്ന ഒന്നും തന്നെ ചെയ്യരുത്. ഭക്തിയിൽ പോലും മനസ്സിലാക്കാറുണ്ട് പാപ കർമ്മം ചെയ്യുകയാണെങ്കിൽ ഞാൻ ശിക്ഷക്ക് പാത്രമാകും. വലിയ ബാബയുടെ നിർദ്ദേശമാണെങ്കിൽ ഇപ്പോൾ മാത്രമാണ് ലഭിക്കുന്നത്, അതിനെ ശ്രീമതമെന്ന് പറയുന്നു. കുട്ടികൾക്കറിയാം ശ്രീമതത്തിലൂടെ നമ്മൾ ശ്രേഷ്ഠരാകുന്നു. തന്റെ പരിശോധന നടത്തണം. എവിടെയും ഞാൻ ശ്രീമത്തിന് വിരുദ്ധമായി ഒന്നും ചെയ്യുന്നില്ലല്ലോ? എന്ത് കാര്യമാണോ നല്ലതായി തോന്നാത്തത് അത് ചെയ്യരുത്. നല്ലതിനെയും മോശമായതിനെയും ഇപ്പോൾ മനസ്സിലാക്കുന്നുണ്ട്, മുൻപ് മനസ്സിലാക്കിയിരുന്നില്ല. ഇപ്പോൾ നിങ്ങൾ ഇങ്ങനെയുള്ള കർമ്മമാണ് പഠിക്കുന്നത് അതിലൂടെ പിന്നീട് ജന്മ-ജന്മാന്തരം കർമ്മം അകർമ്മമാകുന്നു. ഇപ്പോഴാണെങ്കിൽ എല്ലാവരിലും 5 ഭൂതം പ്രവേശിച്ചിട്ടുണ്ട്. ഇപ്പോൾ നല്ല രീതിയിൽ പുരുഷാർത്ഥം ചെയ്ത് കർമ്മാതീതമാകണം. ദൈവീക ഗുണവും ധാരണ ചെയ്യണം. സമയം കുറഞ്ഞുകൊണ്ടിരിക്കുന്നു, ലോകം മോശമായിക്കൊണ്ടിരിക്കുന്നു. ദിനം പ്രതിദിനം മോശമായിക്കൊണ്ട് തന്നെയിരിക്കും. ഈ ലോകത്തോട് നിങ്ങൾക്ക് യാതൊരു ബന്ധവും തന്നെ ഇല്ലാത്തത് പോലെയാണ്. നിങ്ങളുടെ ബന്ധം പുതിയ ലോകത്തോടാണ്, അത് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്കറിയാം നമ്മൾ നിമിത്തമാകുന്നു - പുതിയലോകത്തിന്റെ സ്ഥാപന ചെയ്യാനായി. അതുകൊണ്ട് ഏതൊരു ലക്ഷ്യമാണോ മുന്നിലുള്ളത്, അവരെ പോലെയാകണം. ഒരാസുരീയ ഗുണവും ഉള്ളിലുണ്ടായിരിക്കരുത്. ആത്മീയ സേവനത്തിൽ മുഴുകിയിരിക്കുന്നതിലൂടെ വളരെയധികം ഉന്നതിയുണ്ടാകും. പ്രദർശിനി, മ്യൂസിയം മുതലായവ ഉണ്ടാക്കുന്നു. മനസ്സിലാക്കുന്നു ധാരാളം പേർ വരും, അവർക്ക് ബാബയുടെ പരിചയം നൽകും, പിന്നീട് അവരും ബാബയെ ഓർമ്മിക്കാൻ തുടങ്ങും. മുഴുവൻ ദിവസവും ഈ ചിന്ത നടന്നുകൊണ്ടിരിക്കണം. സെന്റർ തുറന്ന് സേവനത്തെ വർദ്ധിപ്പിക്കണം, ഈ മുഴുവൻ രത്നങ്ങളും നിങ്ങളുടെ പക്കലുണ്ട്. ബാബ ദൈവീക ഗുണങ്ങൾ ധാരണ ചെയ്യിക്കുന്നു ഒപ്പം ഖജനാവും നൽകുന്നു. നിങ്ങൾ ഇവിടെ ഇരിക്കുന്നു ബുദ്ധികൊണ്ട് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെ അറിയുന്നുണ്ട്. പവിത്രമായും കഴിയുന്നു. മനസ്സാ-വാചാ-കർമ്മണാ ഒരു മോശമായ കർമ്മവും ഉണ്ടാകരുത്. അതിനുള്ള പൂർണ്ണമായ പരിശോധന ചെയ്യേണ്ടതുണ്ട്. ബാബ വന്നിരിക്കുന്നത് തന്നെ പതിതരെ പാവനമാക്കുന്നതിനാണ്. അതിനായി യുക്തികളും പറഞ്ഞ് തന്നുകൊണ്ടിരിക്കുന്നു. അതിൽ തന്നെ രസിച്ച് കഴിയണം. സെന്റർ തുറന്ന് ധാരാളം പേർക്ക് ക്ഷണം നൽകണം. സ്നേഹത്തോടെ ഇരുന്ന് മനസ്സിലാക്കി കൊടുക്കണം. ഈ പഴയ ലോകം ഇല്ലാതാകണം. അതിന് മുൻപ് പുതിയ ലോകത്തിന്റെ സ്ഥാപന വളരെ അത്യാവശ്യമാണ്. സ്ഥാപന നടക്കുന്നത് സംഗമത്തിലാണ്. ഇത് സംഗമയുഗമാണെന്ന് പോലും മനുഷ്യർക്കറിയില്ല. ഇതും മനസ്സിലാക്കി കൊടുക്കണം പുതിയ ലോകത്തിന്റെ സ്ഥാപനയും, പഴയ ലോകത്തിന്റെ വിനാശവും ഇപ്പോൾ അതിന്റെ സംഗമമാണ്. പുതിയ ലോകത്തിന്റെ സ്ഥാപന ശ്രീമതത്തിലൂടെ നടന്നുകൊണ്ടിരിക്കുന്നു. ബാബയല്ലാതെ മറ്റാരും പുതിയ ലോകത്തിന്റെ സ്ഥാപനയ്ക്കുള്ള നിർദ്ദേശം നൽകില്ല. ബാബ തന്നെയാണ് വന്ന് നിങ്ങൾ കുട്ടികളെ കൊണ്ട് പുതിയ ലോകത്തിന്റെ ഉദ്ഘാടനം ചെയ്യിക്കുന്നത്. തനിച്ചല്ല ചെയ്യുക. എല്ലാ കുട്ടികളുടെയും സഹായം സ്വീകരിക്കുന്നു. ലോകത്തിലുള്ളവർ ഉദ്ഘാടനം ചെയ്യാൻ സഹായമെടുക്കാറില്ല. വന്ന് കത്രികകൊണ്ട് റിബൺ മുറിക്കും. ഇവിടെ ആ കാര്യമില്ല. ഇതിൽ നിങ്ങൾ ബ്രാഹ്മണ കുല ഭൂഷണർ സഹായിയാകുന്നു. മുഴുവൻ മാനവരും തീർത്തും വഴി ശങ്കിച്ചുനിൽക്കുകയാണ്. പതിത ലോകത്തെ പാവനമാക്കുക ഇത് ബാബയുടെ മാത്രം ജോലിയാണ്. ബാബ തന്നെയാണ് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നത്, അതിന് വേണ്ടി ആത്മീയ ജ്ഞാനം നൽകുന്നു. നിങ്ങൾക്കറിയാം ബാബയുടെ പക്കൽ പുതിയ ലോകം സ്ഥാപിക്കുന്നതിനുള്ള യുക്തിയുണ്ട്. ഭക്തിമാർഗ്ഗത്തിൽ ഭഗവാനെ വിളിക്കുന്നില്ലേ - അല്ലയോ പതിത-പാവനാ വരൂ. എന്നാൽ അവർ അറിയുന്നില്ല അതായത് പതിത-പാവനൻ ആരാണെന്ന്. ദുഃഖത്തിൽ ഓർമ്മിക്കുന്നുണ്ട് അല്ലയോ ഭഗവാൻ, ഹേ രാമാ. രാമനെന്നും നിരാകാരനെയാണ് പറയുന്നത്. നിരാകനെ തന്നെയാണ് ഉയർന്ന ഭഗവാനെന്ന് പറയുന്നത്. എന്നാൽ മനുഷ്യർ വളരെ ആശയക്കുഴപ്പത്തിലാണ്. ബാബ വന്ന് അതിൽ നിന്ന് മുക്തമാക്കിയിരിക്കുന്നു. ഏതുപോലെയാണോ മനുഷ്യർ കാട്ടിൽ അകപ്പെടാറില്ലേ. ഇത് പരിധിയില്ലാത്ത കാര്യമാണ്. കൊടും കാട്ടിൽ വന്ന് അകപ്പെട്ടിരിക്കുന്നു. നിങ്ങൾക്കും ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് അതായത് നമ്മൾ ഏത് കാട്ടിലായിരുന്നു അകപ്പെട്ടതെന്ന്. ഇതും ഇപ്പോൾ മനസ്സിലായിരിക്കുന്നു - ഇത് പഴയ ലോകമാണ്. ഇതിന്റെയും അവസാനമാണ്. മനുഷ്യർ ഒട്ടും വഴി അറിയുന്നതേയില്ല. ബാബയെ വിളിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങളിപ്പോൾ വിളിക്കുന്നില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ ഡ്രാമയുടെ ആദി-മദ്ധ്യ അന്ത്യത്തെ അറിയുന്നു. അതും നമ്പർവൈസാണ്. ആര് അറിയുന്നോ അവർ വളരെ സന്തോഷത്തിൽ കഴിയുന്നു. മറ്റുള്ളവർക്കും വഴി പറഞ്ഞ് കൊടുക്കുന്നതിൽ തത്പരരായി ഇരിക്കുന്നു. ബാബയാണെങ്കിൽ പറഞ്ഞുകൊണ്ടേയിരിക്കുന്നു വലിയ-വലിയ സെന്ററുകൾ തുറന്നുകൊണ്ടിരിക്കൂ. ചിത്രങ്ങൾ വലിയ-വലിയതാണെങ്കിൽ മനുഷ്യർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. കുട്ടികൾക്കായി ചിത്രങ്ങൾ വളരെ ആവശ്യമാണ്. പറഞ്ഞ് കൊടുക്കണം ഇതും സ്കൂളാണ്. ഇത് ഇവിടുത്തെ അദ്ഭുതകരമായ ചിത്രങ്ങളാണ്, ആ സ്കൂളിലെ മാപ്പുകളിലുള്ളത് പരിധിയുള്ള കാര്യങ്ങളാണ്. ഇത് പരിധിയില്ലാത്ത കാര്യങ്ങളാണ്. ഇതും പാഠശാലയാണ്, ഇതിൽ ബാബ നമുക്ക് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം പറഞ്ഞ് തന്ന് യോഗ്യരാക്കുന്നു. ഇത് മനുഷ്യനിൽ നിന്ന് ദേവതയാക്കുന്നതിനുള്ള ഈശ്വരീയ പാഠശാലയാണ്. എഴുതിയിരിക്കുന്നത് തന്നെ ഈശ്വരീയ വിശ്വ വിദ്യാലയം എന്നാണ്. ഇതാണ് ആത്മീയ പാഠശാല. കേവലം ഈശ്വരീയ വിശ്വ വിദ്യാലയം എന്നതിലൂടെയും മനുഷ്യർക്ക് മനസ്സിലാക്കാൻ സാധിക്കില്ല. യൂണിവേഴ്സിറ്റിയെന്നും എഴുതണം. ഇങ്ങനെയുള്ള ഈശ്വരീയ വിശ്വ വിദ്യാലയം വേറെയില്ല. ബാബ കാർഡുകൾ നോക്കിയിരുന്നു. ചില അക്ഷരങ്ങൾ മറന്നുപോയിട്ടുണ്ടായിരുന്നു. ബാബ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് പ്രജാപിതാവെന്ന അക്ഷരം തീർച്ചയായും വെയ്ക്കൂ എന്ന,് എന്നിട്ടും കുട്ടികൾ മറക്കുന്നു. എഴുത്തും പൂർണ്ണമായിരിക്കണം. അതിലൂടെ മനുഷ്യർക്ക് മനസ്സിലാക്കാൻ സാധിക്കണം ഇത് വലിയ ഈശ്വരീയ കോളേജാണെന്ന്. കുട്ടികൾ ആരാണോ സേവനത്തിൽ ഉപസ്ഥിതരായിട്ടുള്ളത്, ആരാണോ നല്ല സേവനയുക്തരായിട്ടുള്ളത്, അവർക്കും മനസ്സിലുണ്ടായിരിക്കും, നമുക്ക് പോയി ഇന്ന സെന്ററിനെ ഉയർത്തണം, തണുത്തിരിക്കുന്നു, അതിനെ ഉണർത്തണം എന്തുകൊണ്ടെന്നാൽ മായ ഇങ്ങനെയാണ് അത് ഇടക്കിടക്ക് ഉറക്കുന്നു. ഞാൻ സ്വദർശന ചക്രധാരിയാണ് ഇതുപോലും മറന്ന് പോകുന്നു. മായ വളരെ എതിരിടുന്നു. നിങ്ങൾ യുദ്ധത്തിന്റെ മൈതാനത്തിലാണ്. മായ അവസ്ഥ തിരിച്ച് തല തിരിഞ്ഞതിലേക്ക് കൊണ്ട് പോകരുത്, ഈ കാര്യം വളരെയധികം സൂക്ഷിക്കണം. മായയുടെ കൊടുങ്കാറ്റ് വളരെയധികം പേർക്ക് വരുന്നുണ്ട്. ചെറിയവരും വലിയവരും എല്ലാവരും യുദ്ധത്തിന്റെ മൈതാനത്തിലാണ്. ഫയൽമാനെ മായയുടെ കൊടുങ്കാറ്റിന് ഇളക്കാൻ സാധിക്കില്ല. ആ അവസ്ഥയും വരാനുള്ളതാണ്.

ബാബ മനസ്സിലാക്കി തരുന്നു - സമയം വളരെ മോശമാണ്, അവസ്ഥകൾ മോശമായിരിക്കുന്നു. രാജഭരണമെല്ലാം ഇല്ലാതാകണം. എല്ലാവരേയും താഴെയിറക്കും. പിന്നീട് മുഴുവൻ ലോകത്തിലും പ്രജയുടെ മേൽ പ്രജയുടെ രാജ്യമാകും. നിങ്ങൾ നിങ്ങളുടെ പുതിയ രാജ്യം സ്ഥപിക്കുമ്പോൾ ഇവിടെ രാജഭരണത്തിന്റെ പേര് പോലും ഇല്ലാതാകും. പഞ്ചായത്തീരാജ്യമായിക്കൊണ്ടിരിക്കുന്നു. എപ്പോഴാണോ പ്രജയുടെ രാജ്യമാകുന്നത് അപ്പോൾ പരസ്പരം അടിയും വഴക്കുമാകും. സ്വരാജ്യം അഥവാ രാമരാജ്യം വാസ്തവത്തിൽ ഇല്ല അതുകൊണ്ടാണ് മുഴുവൻ ലോകത്തിലും കലഹങ്ങൾ തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്നാണെങ്കിൽ ബഹളം എല്ലായിടത്തുമുണ്ട്. നിങ്ങൾക്കറിയാം- നമ്മൾ നമ്മുടെ രാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് നിങ്ങൾ എല്ലാവർക്കും വഴി പറഞ്ഞ് കൊടുക്കുന്നു. ബാബ പറയുന്നു - എന്നെ മാത്രം ഓർമ്മിക്കൂ. ബാബയുടെ ഓർമ്മയിൽ കഴിഞ്ഞ് മറ്റുള്ളവർക്കും ഇത് മനസ്സിലാക്കി കൊടുക്കണം- ദേഹീ-അഭിമാനിയാകൂ. ദേഹാഭിമാനം ഉപേക്ഷിക്കൂ. നിങ്ങളിൽ എല്ലാവരും ദേഹീ അഭിമാനിയായിട്ടുണ്ട് എന്നല്ല. ആകാനുണ്ട്. നിങ്ങൾ പുരുഷാർത്ഥം ചെയ്യുന്നു മറ്റുള്ളവരെക്കൊണ്ടും ചെയ്യിക്കുന്നു. ഓർമ്മിക്കുന്നതിനുള്ള പുരുഷാർത്ഥം ചെയ്യുന്നു വീണ്ടും മറന്ന് പോകുന്നു. പുരുഷാർത്ഥം ഇത് തന്നെ ചെയ്യണം. അടിസ്ഥാന കാര്യമാണ് ബാബയെ ഓർമ്മിക്കുക. കുട്ടികൾക്ക് എത്രയാണ് മനസ്സിലാക്കി തരുന്നത്. വളരെ നല്ല ജ്ഞാനം ലഭിക്കുന്നു. അടിസ്ഥാന കാര്യമാണ് പവിത്രമായി കഴിയുക. ബാബ പാവനമാക്കാൻ വന്നിരിക്കുന്നു അതുകൊണ്ട് വീണ്ടും പതിതമാകരുത്, ഓർമ്മയിലൂടെ നിങ്ങൾ സതോപ്രധാനമാകും. ഇത് മറക്കരുത്. മായ ഇതിൽ തന്നെയാണ് വിഘ്നമിട്ട് മറപ്പിക്കുന്നത്. രാത്രിയും-പകലും ഈ ലഹരി ഉണ്ടായിരിക്കണം ഞാൻ ബാബയെ ഓർമ്മിച്ച് സതോപ്രധാനമാകും. ഓർമ്മ ഇങ്ങനെ ഉറച്ചതാകണം അതിലൂടെ അന്തിമത്തിൽ ഒരു ബാബയെക്കൂടാതെ മറ്റാരെയും ഓർമ്മ വരരുത്. പ്രദർശിനിയിലും ഏറ്റവും ആദ്യം ഇത് മനസ്സിലാക്കി കൊടുക്കണം ശിവബാബയാണ് എല്ലാവരുടെയും പിതാവ് ഉയർന്നതിലും ഉയർന്ന ഭഗവാൻ. ശിവബാബ എല്ലാവരുടെയും ബാബ പതിത-പാവനൻ സദ്ഗതി ദാതാവ്. ബാബ തന്നെയാണ് സ്വർഗ്ഗത്തിന്റെ രചയിതാവ്.

ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ബാബ വരുന്നത് തന്നെ സംഗമയുഗത്തിലാണ്. ബാബ തന്നെയാണ് രാജയോഗം പഠിപ്പിക്കുന്നത്. പതിത-പാവനൻ ഒരാളല്ലാതെ രണ്ടാമതൊരാളുക സാധ്യല്ല. ഏറ്റവും ആദ്യം ബാബയുടെ പരിചയം നൽകണം. ഓരോരുത്തർക്കും ഇങ്ങനെ ഒരുചിത്രത്തിൽ തന്നെ മനസ്സിലാക്കികൊടുക്കുകയാണെങ്കിൽ ഇത്രയും ആൾക്കൂട്ടത്തിന് എങ്ങനെ മനസ്സിലാക്കി കൊടുക്കാൻ സാധിക്കും. എങ്കിലും ഏറ്റവും ആദ്യം ബാബയുടെ ചിത്രത്തിൽ മനസ്സിലാക്കികൊടുക്കേണ്ടത് വളരെ മുഖ്യമാണ്. മനസ്സിലാക്കി കൊടുക്കണം, ഭക്തി അളവില്ലാത്തതുണ്ട്, ജ്ഞാനം ഒന്നുമാത്രമാണ്. ബാബ എത്ര യുക്തികളാണ് കുട്ടികൾക്ക് പറഞ്ഞ് തന്നുകൊണ്ടിരിക്കുന്നത്. പതിത-പാവനൻ ഒരു ബാബയാണ്. വഴിയും പറഞ്ഞ് തരുന്നു. ഗീത എപ്പോഴാണ് കേൾപ്പിച്ചത്? ഇതും ആർക്കും അറിയില്ല. ദ്വാപരയുഗത്തെ ആരും സംഗമയുഗമെന്ന് പറയില്ല. യുഗ-യുഗങ്ങളിൽ ബാബ വരുന്നില്ല. മനുഷ്യർ തീർത്തും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. മുഴുവൻ ദിവസവും ഇതേ ചിന്ത നടക്കണം, എങ്ങനെയെങ്ങനെ മനസ്സിലാക്കി കൊടുക്കാം. ബാബയ്ക്ക് നിർദ്ദേശങ്ങൾ തരേണ്ടതായുണ്ട്. ടേപ്പിലൂടെയും മുഴുവൻ മുരളിയും കേൾക്കാൻ സാധിക്കും. പലരും പറയാറുണ്ട് ടേപ്പിലൂടെയാണ് ഞങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത്, എന്തുകൊണ്ട് നേരിട്ട് പോയി കേട്ടുകൂടാ, അതുകൊണ്ടാണ് സന്മുഖത്ത് വരുന്നത്. കുട്ടികൾക്ക് ധാരാളം സേവനം ചെയ്യണം. വഴി പറഞ്ഞ് കൊടുക്കണം. പ്രദർശിനിയിൽ വരുന്നുണ്ട്. നല്ലത്-നല്ലതെന്ന് പറയുന്നുണ്ട് പിന്നീട് പുറത്തേക്ക് പോകുന്നതിലൂടെ മായയുടെ വായുമണ്ഢലത്തിൽ എല്ലാം പറന്ന് പോകുന്നു. ഓർമ്മിക്കുന്നില്ല. അവരെ പിന്നീട് വീണ്ടും പിൻതുടരണം. പുറത്ത് പോകുന്നതിലൂടെ മായ ആകർഷിക്കുന്നു. പ്രശ്നങ്ങളിൽ മുഴുകുന്നു അതുകൊണ്ടാണ് മധുബന്റെ മഹിമയുള്ളത്. നിങ്ങൾക്കിപ്പോൾ അറിവ് ലഭിച്ചിട്ടുണ്ട്. നിങ്ങൾക്ക് എവിടെ വേണമെങ്കിലും പോയി മനസ്സിലാക്കി കൊടുക്കാം. ഗീതയുടെ ഭഗവാൻ ആരാണ്? മുൻപാണെങ്കിൽ നിങ്ങളും ഇതുപോലെ പോയി തല കുനിച്ചിരുന്നു. ഇപ്പോൾ നിങ്ങൾ തീർത്തും മാറിയിരിക്കുന്നു. ഭക്തി ഉപേക്ഷിച്ചിരിക്കുന്നു. ഇപ്പോൾ നിങ്ങൾ മനുഷ്യനിൽ നിന്ന് ദേവതയായിക്കൊണ്ടിരിക്കുന്നു. ബുദ്ധിയിൽ മുഴുവൻ ജ്ഞാനമുണ്ട്. മറ്റുള്ളവർ എന്തറിയാനാണ് അതായത് ഈ പ്രജാപിതാ ബ്രഹ്മാകുമാരനും കുമാരിയും ആരാണെന്ന്. നിങ്ങൾ മനസ്സിലാക്കി കൊടുക്കുന്നു, വാസ്തവത്തിൽ നിങ്ങളും പ്രജാപിതാ ബ്രഹ്മാകുമാരനും കുമാരിയുമാണ്. ഈ സമയത്ത് തന്നെയാണ് ബ്രഹ്മാവിലൂടെ സ്ഥാപന നടന്നുകൊണ്ടിരിക്കുന്നത്. ബ്രാഹ്മണകുലവും തീർച്ചയായും വേണ്ടേ. സംഗമത്തിൽ തന്നെയാണ് ബ്രാഹ്മണ കുലമുണ്ടാകുന്നത്. മുൻപ് ബ്രാഹ്മണരുടെ കുടുമ പ്രസിദ്ധമായിരുന്നു. കുടുമയിലൂടെ അഥവാ പൂണൂലിലൂടെ തിരിച്ചറിഞ്ഞിരുന്നു അതായത് ഇവർ ഹിന്ദുവാണെന്ന്. ഇപ്പോൾ ആ അടയാളങ്ങളും പോയിരിക്കുന്നു. ഇപ്പോൾ നിങ്ങൾക്കറിയാം നമ്മൾ ബ്രാഹ്മണരാണ്. ബ്രാഹ്മണനായതിന് ശേഷം പിന്നീട് ദേവതയാകാൻ സാധിക്കും. ബ്രാഹ്മണർ തന്നെയാണ് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്തത്. യോഗബലത്തിലൂടെ സതോപ്രധാനമായിക്കൊണ്ടിരിക്കുന്നു. തന്റെ പരിശോധന ചെയ്യണം. ഒരാസുരീയ ഗുണവും ഉണ്ടായിരിക്കരുത്. ഉപ്പുവെള്ളമാകരുത്. ഇത് യജ്ഞമല്ലേ. യജ്ഞത്തിലൂടെ എല്ലാവരുടെയും പാലന ഉണ്ടായിക്കൊണ്ടിരിക്കുന്നു. യജ്ഞത്തിൽ സംരക്ഷിക്കുന്ന ട്രസ്റ്റികളും കഴിയുന്നുണ്ട്. യജ്ഞത്തിന്റെ യജമാനൻ അത് ശിവബാബയാണ്. ഈ ബ്രഹ്മാവും ട്രസ്റ്റിയാണ്. യജ്ഞത്തിന്റെ സംരക്ഷണം ചെയ്യണം. നിങ്ങൾ കുട്ടികൾക്ക് എന്ത് ആവശ്യമുണ്ടോ യജ്ഞത്തിൽ നിന്നെടുക്കണം. മറ്റാരുടെയെങ്കിലും പക്കൽ നിന്ന് വാങ്ങി ധരിക്കുകയാണെങ്കിൽ അവരെ ഓർമ്മ വന്നുകൊണ്ടിരിക്കും. ഇതിൽ ബുദ്ധിയുടെ ലൈൻ വളരെ ക്ലിയറായിരിക്കണം. ഇപ്പോഴാണെങ്കിൽ വീട്ടിലേക്ക് പോകണം. സമയം വളരെ കുറവാണ് അതുകൊണ്ട് ഓർമ്മയുടെ യാത്ര ഉറച്ചതാകണം. ഈ പുരുഷാർത്ഥം തന്നെ ചെയ്യണം. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്റെ ഉന്നതിക്കായി ആത്മീയ സേവനത്തിൽ തത്പരരായി കഴിയണം. എന്തെല്ലാം ജ്ഞാന രത്നങ്ങളാണോ ലഭിക്കുന്നത് അവ ധാരണ ചെയ്ത് മറ്റുള്ളവരെയും ചെയ്യിക്കണം.

2) തന്റെ പരിശോധന നടത്തണം - എന്നിൽ ഒരവഗുണവുമില്ലല്ലോ? ഞാൻ ട്രസ്റ്റി ആയാണോ കഴിയുന്ന ത്? ഇടക്ക് ഉപ്പുവെള്ളമാകുന്നില്ലല്ലോ? ബുദ്ധിയുടെ ലൈൻ ക്ലിയറാണോ?

വരദാനം :-
പുരുഷാർത്ഥത്തിന്റെ സൂക്ഷ്മ ആലസ്യത്തെ പോലും ത്യാഗം ചെയ്യുന്ന ഓൾ റൗണ്ടർ ശ്രദ്ധാലുക്കളായി ഭവിക്കട്ടെ.

പുരുഷാർത്ഥത്തിലെ ക്ഷീണം ആലസ്യത്തിന്റെ ലക്ഷണമാണ്. ആലസ്യമുള്ളവർ പെട്ടെന്ന് ക്ഷീണിക്കുന്നു, ഉന്മേഷമുള്ളവർ അക്ഷീണരായിരിക്കുന്നു. പുരുഷാർത്ഥത്തിൽ നിരാശരാകുന്നവർക്ക് തന്നെയാണ് ആലസ്യം വരുന്നത്, അവർ ചിന്തിക്കുന്നു, എന്ത് ചെയ്യും ഇത്രയേ സാധിക്കൂ, കൂടുതലൊന്നും നടക്കില്ല. ധൈര്യമില്ല, നടന്നുകൊണ്ടിരിക്കുന്നുണ്ട്, ചെയ്തുകൊണ്ടിരിക്കുന്നുണ്ട്- ഇപ്പോൾ ഈ സൂക്ഷ്മ ആലസ്യത്തിന്റെ പോലും പേരോ അടയാളമോ അവശേഷിക്കരുത്, ഇതിന് വേണ്ടി സദാ ജാഗരൂകരും എവർറെഡിയും ഓൾറൗണ്ടറുമാകൂ.

സ്ലോഗന് :-
സമയത്തിന്റെ മഹത്വത്തെ മുന്നിൽ വെച്ച് സർവ്വ പ്രാപ്തികളുടെയും കണക്ക് പൂർണ്ണമായും സമാഹരിക്കൂ.

അവ്യക്ത സൂചനകൾ:- ഇപ്പോൾ സമ്പന്നവും കർമ്മാതീതവുമാകുന്നതിന്റെ ധ്വനി മുഴക്കൂ.

ശബ്ദത്തിനുപരി തന്റെ ശ്രേഷ്ഠസ്ഥിതിയിൽ സ്ഥിതി ചെയ്യൂ എങ്കിൽ സർവ്വ വ്യക്ത ആകർഷണങ്ങൾക്കും ഉപരി ശക്തിശാലി സ്നേഹി നിർമ്മോഹി സ്ഥിതിയിലാകും. ഒരു സെക്കന്റെങ്കിലും ഈ ശ്രേഷ്ഠസ്ഥിതിയിൽ സ്ഥിതമാകാമെങ്കിൽ ഇതിന്റെ പ്രഭാവം മുഴുവൻ ദിവസവും കർമ്മം ചെയ്തുകൊണ്ടും സ്വയത്തിൽ വിശേഷ ശാന്തിയുടെ ശക്തി അനുഭവം ചെയ്യും. ഈ സ്ഥിതിയെ തന്നെയാണ് കർമ്മാതീത സ്ഥിതി, ബാബക്കുസമാനം സമ്പൂർണ്ണ സ്ഥിതിയെന്ന് പറയുന്നത്.