27.04.25    Avyakt Bapdada     Malayalam Murli    03.02.2005     Om Shanti     Madhuban


സേവനം ചെയ്തുകൊണ്ടും ഉപരാമവും പരിധിയില്ലാത്തതുമായ മനോവൃത്തിയിലൂടെ എവര്റെഡിയായി ബ്രഹ്മാബാബയ്ക്ക് സമാനം സമ്പന്നമാകൂ


ഇന്ന് മുതു മുതുമുത്തച്ഛന് തന്റെ നാനാ ഭാഗത്തെയും കോടിയിലും ചില ചിലരിലും ചിലരായ കുട്ടികളുടെ ഭാഗ്യത്തെ കണ്ട് ഹര്ഷിതനാവുകയാണ്. ഇത്രയും വിശേഷ ഭാഗ്യം മറ്റാര്ക്കും തന്നെ ലഭിക്കുകയില്ല. ഓരോരോ കുട്ടികളുടെയും വിശേഷതയെ കണ്ട് ഹര്ഷിതനാവുകയാണ്. ഏതു കുട്ടികളാണോ ബാപ്ദാദയോട് ഹൃദയം കൊണ്ട് സംബന്ധം യോജിപ്പിച്ചത് ആ ഓരോരോ കുട്ടികളിലും എന്തെങ്കിലും എന്തെങ്കിലും വിശേഷത തീര്ച്ചയായും ഉണ്ട്. ഏറ്റവും ആദ്യത്തെ വിശേഷത സാധാരണ രൂപത്തില് വന്നിരിക്കുന്ന ബാബയെ തിരിച്ചറിഞ്ഞ് എന്റെ ബാബ എന്ന് അംഗീകരിച്ചു. ഈ തിരിച്ചറിവാണ് ഏറ്റവും വലിയ വിശേഷത. ഹൃദയംകൊണ്ട് അംഗീകരിച്ചു എന്റെ ബാബ, ബാബ അംഗീകരിച്ചു എന്റെ കുട്ടി. വലിയ വലിയ തത്വചിന്തകര്ക്കും ശാസ്ത്രജ്ഞര്ക്കും ധര്മ്മാത്മാക്കള്ക്കും തിരിച്ചറിയാന് കഴിയാഞ്ഞത് ആ സാധാരണ കുട്ടികള് തിരിച്ചറിഞ്ഞ് തന്റെ അധികാരമെടുത്തു. ആരുതന്നെ വന്നു ഈ സഭയിലെ കുട്ടികളെ കണ്ടാലും മനസ്സിലാക്കുകയില്ല ഇത്രയും നിഷ്കളങ്കരായ മാതാക്കള്, ഈ സാധാരണ കുട്ടികള് ഇത്രയും വലിയ ബാബയെ തിരിച്ചറിഞ്ഞു കഴിഞ്ഞു! അപ്പോള് ഈ വിശേഷത തിരിച്ചറിയുക, ബാബയെ തിരിച്ചറിഞ്ഞ് തന്റേതാക്കുക, ഇത് താങ്കള് കോടിയിലും ചില കുട്ടികളുടെ ഭാഗ്യമാണ്. എല്ലാ കുട്ടികളും ആരെല്ലാം സന്മുഖത്തിരിക്കുന്നുവോ അതോ ദൂരെ ഇരുന്ന് സന്മുഖത്ത് അനുഭവം ചെയ്തുകൊണ്ടിരിക്കുന്നുവോ, അപ്പോള് എല്ലാ കുട്ടികളും ഹൃദയം കൊണ്ട് തിരിച്ചറിഞ്ഞിരിക്കുന്നു. തിരിച്ചറിഞ്ഞു കഴിഞ്ഞുവോ അതോ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണോ? ആര് തിരിച്ചറിഞ്ഞു കഴിഞ്ഞു അവര് കൈ ഉയര്ത്തു. (എല്ലാവരും കൈ ഉയര്ത്തി) തിരിച്ചറിഞ്ഞു കഴിഞ്ഞു? നല്ലത്. അപ്പോള് ബാപ്ദാദ തിരിച്ചറിയുന്നതിനുള്ള വിശേഷതയ്ക്ക് ഓരോരോ കുട്ടികള്ക്ക് ആശംസകള് നല്കുകയാണ്. ആഹാ ഭാഗ്യശാലി കുട്ടികളെ ആഹാ! തിരിച്ചറിയുന്നതിന്റെ മൂന്നാമത്തെ നേത്രം പ്രാപ്തമാക്കി. കുട്ടികളുടെ ഹൃദയത്തിന്റെ ഗീതം ബാപ്ദാദകേട്ടുകൊണ്ടിരിക്കുകയാണ് ഏതൊരു ഗീതം? നേടേണ്ടിയിരുന്നതെന്തോ നേടിക്കഴിഞ്ഞു. ബാബയും പറയുകയാണ് അല്ലയോ ഓമനമക്കളെ എന്താണോ ബാബയില് നിന്നും നേടേണ്ടിയിരുന്നത് നേടിയിരിക്കുന്നു. ഓരോരോ കുട്ടികളും അനേകം ആത്മീയ ഖജനാക്കളുടെ ബാലകനില് നിന്നും യജമാനനായി മാറിക്കഴിഞ്ഞു.

അപ്പോള് ഇന്ന് ബാപ്ദാദ ഖജനാക്കളുടെ യജമാനരായ കുട്ടികളുടെ ഖജനാക്കളുടെ കണക്ക് നോക്കുകയായിരുന്നു. ബാബ ഖജനാക്കള് എല്ലാവര്ക്കും ഒരേ പോലെ ഒരേ അളവില് നല്കിയിട്ടുണ്ട്. ചിലര്ക്ക് കോടി, ചിലര്ക്ക് ലക്ഷം അല്ല നല്കിയിട്ടുള്ളത്. എന്നാല് ഖജനാക്കളെ അറിയുക എന്നതിലും പ്രാപ്തമാക്കുന്നതിലും ജീവിതത്തില് ചേര്ക്കുന്നതിലും യഥാക്രമമാണ്. ബാപ്ദാദ ഇന്നത്തെ കാലത്ത് വീണ്ടും വീണ്ടും ഭിന്ന ഭിന്ന തരത്തില് കുട്ടികള്ക്ക് ജാഗ്രത നല്കുകയാണ് സമയത്തിന്റെ സമീപതയെ കണ്ട് അവനവനെ സൂക്ഷ്മ വിശാല ബുദ്ധിയോടെ പരിശോധിക്കൂ എന്താണ് ലഭിച്ചത്, എന്താണ് എടുത്തത്, നിരന്തരം ആ ഖജനാക്കളാല് വളര്ന്നുകൊണ്ടിരിക്കുകയാണോ? പരിശോധന വളരെ ആവശ്യമാണ്. എന്തെന്നാല് മായ വര്ത്തമാന സമയം ഭിന്നഭിന്ന രാജകീയ രൂപത്തിലെ അലസതയും, റോയല് ആലസ്യത്തിന്റെ രൂപത്തില് ട്രയല് ചെയ്തുകൊണ്ടിരിക്കുകയാണ് അതിനാല് തന്നെ പരിശോധന സദാ ചെയ്തുകൊണ്ട് പോകൂ. ഇത്രയും ശ്രദ്ധയോടെ, ആലസ്യ രൂപത്തോടെയുള്ള പരിശോധനയല്ല മോശമായതൊന്നും ചെയ്തില്ല, ദു?ഖം നല്കിയില്ല, മോശം ദൃഷ്ടി ഉണ്ടായില്ല, ഈ പരിശോധന കഴിഞ്ഞിരിക്കുന്നു എന്നാല് നല്ലതിലും നല്ലത് എന്താണ് ചെയ്തത്? സദാ ആത്മീയ ദൃഷ്ടി സ്വാഭാവികമായിരുന്നുവോ? അതോ വിസ്മൃതി സ്മൃതിയുടെ കളി കളിച്ചുവോ? എത്രപേര്ക്ക് ശുഭ ഭാവന, ശുഭകാമന, ആശിര്വാദങ്ങള് നല്കി? ഇങ്ങനെ സമ്പാദ്യത്തിന്റെ കണക്ക് എത്ര എങ്ങനെയായിരുന്നു? എന്തുകൊണ്ടെന്നാല് നല്ല രീതിയില് അറിയാം സമ്പാദ്യത്തിന്റെ ശേഖരണം കേവലം ഇപ്പോഴേ ചെയ്യാന് സാധിക്കുകയുള്ളൂ. ഈ സമയം മുഴുവന് സീസണിലെ സമ്പാദ്യം ശേഖരിക്കാന് ഉള്ളതാണ്. പിന്നെ മുഴുവന് സമയം ശേഖരണം അനുസരിച്ച് രാജ്യഭാഗ്യവും പൂജ്യദേവി ദേവതയാകുന്നതിനും ഉള്ളതാണ്. സമ്പാദ്യം കുറവായാല് രാജ്യ ഭാഗ്യവും കുറവ്, പൂജ്യരാകുന്നതിലും യഥാക്രമം ആകുന്നു. സമ്പാദ്യം കുറവെങ്കില് പൂജയും കുറവ്, വിധിപൂര്വ്വം സമ്പാദ്യം ഇല്ലെങ്കില് പൂജയും വിധിപൂര്വ്വമല്ല, ഇടയ്ക്കിടെ വിധി പൂര്വ്വമാണെങ്കില് പൂജയും പദവിയും ഇടയ്ക്കിടെ. അതിനാല് ബാപ്ദാദയ്ക്ക് ഓരോരോ കുട്ടികളോടും അതി സ്നേഹമാണ്. അപ്പോള് ബാപ്ദാദ ഇതാണ് ആഗ്രഹിക്കുന്നത് ഓരോരോ കുട്ടിയും സമ്പന്നമാകണം, സമാനമാകണം. സേവനം ചെയ്യൂ എന്നാല് സേവനത്തിലും ഉപരാമം, പരിധിയില്ലാത്തത്.

ബാപ്ദാദ കണ്ടു ഭൂരിഭാഗം കുട്ടികളുടെയും യോഗം അതായത് ഓര്മ്മയുടെ വിഷയത്തില് താല്പ്പര്യം അഥവാ ശ്രദ്ധ കുറയുന്നു സേവനത്തില് കൂടുതലാണ്. എന്നാല് ഓര്മ്മ കൂടാതെ സേവനത്തില് കൂടുതലായാല് അതില് പരിധി വന്നുചേരുന്നു. ഉപരാമവൃത്തി ഉണ്ടാവുകയില്ല. പേരിന്റെയും അംഗീകാരത്തിന്റെയും സ്ഥാനത്തിന്റെയും കലര്പ്പ് ഉണ്ടാകുന്നു. പരിധിയില്ലാത്ത മനോവൃത്തി കുറഞ്ഞു പോകുന്നു അതിനാല് ബാപ്ദാദ ആഗ്രഹിക്കുന്നു കോടിയിലും ചില, ചിലരിലും ചില എന്റെ കുട്ടികള് ഇപ്പോള് മുതല് എവര്റെഡി ആയി മാറണം എന്തിന്? പലരും ചിന്തിക്കുന്നു സമയം വരുമ്പോള് ആയിക്കോളും എന്നാല് സമയം താങ്കളുടെ രചനയാണ്, എന്താ രചനയെ തന്റെ അധ്യാപകന് ആക്കുമോ? രണ്ടാമത്തെ കാര്യം അറിയാം വളരെ കാലത്തെ കണക്കാണ്, വളരെക്കാലത്തെ സമ്പന്നത വളരെ കാലത്തെ പ്രാപ്തി ചെയ്യിക്കുന്നു. ഇപ്പോള് സമയത്തിന്റെ സമീപതയനുസരിച്ച് വളരെ കാലത്തെ സമ്പാദ്യം ഉണ്ടാകേണ്ടത് ആവശ്യമാണ്, പിന്നെ പരാതി പറയരുത് ഞങ്ങള് വിചാരിച്ചു വളരെ കാലത്തെ സമയം കിടക്കുന്നുണ്ട് എന്ന്. ഇപ്പോള് മുതല് വളരെ കാലത്തെ ശ്രദ്ധ വെയ്ക്കു. മനസ്സിലായോ! ദയവായി ശ്രദ്ധിക്കുക.

ബാപ്ദാദ ഇതാണ് ആഗ്രഹിക്കുന്നത് ഒരു കുട്ടിയില് പോലും ഒരു വിഷയത്തിന്റെയും കുറവ് ഉണ്ടാകാന് പാടില്ല. ബ്രഹ്മാബാബയോട് സ്നേഹമല്ലേ! സ്നേഹത്തിന്റെ പകരം നല്കുകയില്ലേ! അപ്പോള് സ്നേഹത്തിന്റെ പകരമാണ് തന്റെ കുറവിനെ പരിശോധിക്കു പകരം നല്കൂ പരിവര്ത്തനപ്പെടുത്തു. അവനവനെ മാറ്റുക ( ടേണ്) ഇതാണ് പകരം (റിട്ടേണ്). അപ്പോള് പകരം നല്കാനുള്ള ധൈര്യമുണ്ടോ? കൈ ഉയര്ത്തിക്കോളൂ, വളരെ സന്തോഷിപ്പിക്കുന്നു. കൈ കണ്ട് ബാപ്ദാദ സന്തോഷിക്കുകയാണ്. ഇപ്പോള് ഹൃദയത്തില് പക്കാ, പക്കാ ഒരു ശതമാനം പോലും കച്ചയല്ല പക്കാ വ്രതം എടുക്കൂ പകരം നല്കുക തന്നെ വേണം. അവനവനെ ടേണ് (പരിവര്ത്തനം ) ചെയ്യുക.

ഇപ്പോള് ശിവരാത്രി വരികയല്ലേ! അപ്പോള് എല്ലാ കുട്ടികള്ക്കും ബാബയുടെ ജയന്തി സ്വന്തം ജയന്തി ആഘോഷിക്കുവാനുള്ള ഉണര്വ് വളരെ പ്രിയത്തോടെ വരുന്നു. നല്ല നല്ല പരിപാടികള് ഉണ്ടാക്കുകയാണ്. സേവനത്തിന്റെ പദ്ധതി വളരെ നല്ലതായി ഉണ്ടാക്കുന്നു. ബാപ്ദാദ സന്തോഷിക്കുകയാണ്. പക്ഷേ... പക്ഷേ പറയുന്നത് നല്ലതല്ല. ജഗദമ്പ മാതാവ് പക്ഷേ എന്ന വാക്കിനെ സിന്ധി ഭാഷയില് പറയുമായിരുന്നു ലേകിന്, കിന് എന്ന് പറയുന്നത് അഴുക്കിനെയാണ്. അപ്പോള് ലേകിന് പറയുക അര്ത്ഥം എന്തെങ്കിലും എന്തെങ്കിലും അഴുക്ക് എടുക്കുക. അപ്പോള് പക്ഷേ പറയുന്നത് നല്ലതായി തോന്നുന്നില്ല. പറയേണ്ടി വരുന്നു. സേവനങ്ങളുടെ പദ്ധതികള് ഉണ്ടാക്കുന്നുമുണ്ട്, ഉണ്ടാക്കുകയും ചെയ്യും, എന്നാല് ഈ വ്രതം എടുക്കുന്നതിന്റെയും പരിപാടി ഉണ്ടാക്കുക. പകരം നല്കുക തന്നെയാണ് എന്തെന്നാല് ബാപ്ദാദയോ ആരെങ്കിലും ചോദിക്കുന്നു എങ്ങനെയുണ്ട്? അപ്പോള് ഭൂരിപക്ഷത്തിനും ഇതാണ് ഉത്തരം വളരെ നല്ലതൊക്കെയാണ് എന്നാല് ബാപ്ദാദ പറയുന്ന അത്രത്തോളം ഇല്ല. ഇപ്പോള് ഈ ഉത്തരം ഉണ്ടാകണം എന്താണോ ബാപ്ദാദ ആഗ്രഹിക്കുന്നത് അതുതന്നെയാണ്. കുറിച്ചിടു ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നത് ആ ലിസ്റ്റ് എടുക്കൂ, പരിശോധിക്കു ബാപ്ദാദ ഇത് ആഗ്രഹിക്കുന്നുണ്ടോ, അതുണ്ടോ ഇല്ലയോ? ലോകത്ത് താങ്കള് പൂര്വ്വജരിലൂടെ മുക്തി ആഗ്രഹിക്കുന്നു നിലവിളിക്കുകയാണ് മുക്തി തരൂ,മുക്തി തരൂ. ഏതുവരേക്കും ഭൂരിഭാഗം കുട്ടികള് തന്റെ പഴയ സംസ്കാരം എന്തിനെയാണോ താങ്കള് സ്വഭാവം എന്ന് പറയുന്നത്, സ്വാഭാവികമല്ല സ്വഭാവം, അതില് കുറച്ച് അല്പം ബാക്കിയുണ്ട് മുക്തമായിട്ടില്ല എങ്കില് സര്വ്വാത്മാക്കള്ക്കും മുക്തി ലഭിക്കുക സാധ്യമല്ല. അപ്പോള് ബാപ്ദാദ പറയുന്നു ഹേ മുക്തിദാതാവിന്റെ കുട്ടികളെ മാസ്റ്റര് മുക്തിദാതാ ഇപ്പോള് അവനവനെ മുക്തമാക്കൂ എങ്കില് സര്വാത്മാക്കള്ക്കും കവാടം തുറന്നു കിട്ടും. പറഞ്ഞുവല്ലോ കവാടത്തിന്റെ താക്കോല് എന്താണ്? പരിധിയില്ലാത്ത വൈരാഗ്യം. കാര്യമെല്ലാം ചെയ്തോളൂ എന്നാല് പ്രഭാഷണങ്ങളില് പറയുന്നതുപോലെ ഗൃഹസ്ഥത്തില് ഉള്ളവര്ക്ക് കമലപുഷ്പ സമാനമാകണം ഇങ്ങനെ എല്ലാം ചെയ്തുകൊണ്ടും കര്ത്താവ് എന്ന ഭാവത്തില് നിന്നും മുക്തം, വേറിട്ട്, സാധനങ്ങള്ക്ക് വശപ്പെടാതെ, സ്ഥാനമാനത്തിന് വശപ്പെടാതെ. എന്തെങ്കിലും എന്തെങ്കിലും കിട്ടണം ഇത് സ്ഥാനമല്ല (പൊസിഷന്), ഓപ്പോസിഷനാണ് മായയുടെ. നിര്മോഹിയും ബാബയുടെ സ്നേഹിയും. എന്താ ബുദ്ധിമുട്ട് ആണോ നിര്മോഹിയും സ്നേഹിയും ആകുക? ആര്ക്കാണ് ബുദ്ധിമുട്ടായി തോന്നുന്നത് അവര് കൈ ഉയര്ത്തു. (ആരും കൈ ഉയര്ത്തിയില്ല) ആര്ക്കും ബുദ്ധിമുട്ട് തോന്നുന്നില്ല എങ്കില് പിന്നെ ശിവരാത്രിയ്ക്ക് ഉള്ളില് എല്ലാവരും സമ്പന്നമായി മാറും. ബുദ്ധിമുട്ടല്ല എങ്കില് ആവുക തന്നെ വേണം. ബ്രഹ്മാബാബയ്ക്ക് സമാനം ആകുക തന്നെ വേണം. സങ്കല്പ്പത്തിലും, വാക്കിലും, സേവനത്തിലും, സംബന്ധ സമ്പര്ക്കത്തിലും എല്ലാത്തിലും ബ്രഹ്മാബാബക്ക് സമാനം.

ശരി ആരാണോ കരുതുന്നത് ബ്രഹ്മാബാബയോടും ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്ഡ് ഫാദര് ആയ ദാദയോടും എനിക്ക് വളരെ വളരെ സ്നേഹമാണ് അവര് കൈ ഉയര്ത്തു. സന്തോഷിപ്പിക്കേണ്ട കേവലം ഇപ്പോഴിപ്പോള് സന്തോഷിപ്പിക്കേണ്ട. എല്ലാവരും ഉയര്ത്തിയിട്ടുണ്ട്. ടിവിയില് എടുത്തുകൊണ്ടിരിക്കുകയല്ലേ. ശിവരാത്രിക്ക് ഈ ടിവി നോക്കും കണക്കെടുക്കും. ശരിയാണോ! അല്പം പോലും സമാനതയില് വ്യത്യാസമുണ്ടാവരുത്. സ്നേഹത്തിന് പിറകെ അര്പ്പണമാവുക എന്താ വലിയ കാര്യമാണോ. ലോകര് അശുദ്ധ സ്നേഹത്തിന് പിറകെ ജീവന് നല്കാനും തയ്യാറാകുന്നു. കേവലം പറയുകയാണ് അഴുക്കു നല്കു, അത്രമാത്രം. നല്ല സാധനം നല്കേണ്ട അഴുക്ക് നല്കി കൊള്ളൂ. ദുര്ബലതയും കുറവുകളും എന്താണ്? അഴുക്കല്ലേ! അഴുക്ക് സമര്പ്പിക്കുക എന്താ വലിയ കാര്യമാണോ! പരിതസ്ഥിതികള് സമാപ്തമാകട്ടെ, സ്വസ്ഥിതി ശ്രേഷ്ഠമാകട്ടെ. പറയാറുള്ളത് ഇതല്ലേ എന്ത് ചെയ്യാന് പരിതസ്ഥിതി ഇങ്ങനെയായിരുന്നു. അപ്പോള് ഇളക്കുന്ന പരിതസ്ഥിതിയുടെ പേര് പോലുമില്ല ഇങ്ങനെ സ്വസ്ഥിതി ശക്തിശാലി ആകണം. സമാപ്തയുടെ തിരശ്ശീല ഉയരുകയാണെങ്കില് എല്ലാവര്ക്കും എന്തു കാണപ്പെടണം? മാലാഖമാര് തിളങ്ങി കൊണ്ടിരിക്കുകയാണ്..എല്ലാ കുട്ടികളും തിളങ്ങി കൊണ്ടിരിക്കുന്നതായി കാണപ്പെടണം അതിനാല് ഇപ്പോള് തിരശ്ശീല ഉയര്ത്തുന്നത് നിര്ത്തിവെച്ചിരിക്കുകയാണ്. ലോകര് നിലവിളിച്ചു കൊണ്ടിരിക്കുന്നു തിരശ്ശീല മാറ്റു, തിരശ്ശീല മാറ്റു. അപ്പോള് സ്വന്തം പദ്ധതി സ്വയം തന്നെ ഉണ്ടാക്കു. ഉണ്ടാക്കപ്പെട്ട പദ്ധതി നല്കുന്നില്ലേ എങ്കില് പിന്നെ പല കാര്യങ്ങളും സംഭവിക്കുന്നു. തന്റെ പദ്ധതിയില് തന്റെ ധൈര്യത്തോടെ ഉണ്ടാക്കൂ. ദൃഢതയുടെ താക്കോലിടു എങ്കില് സഫലത ലഭിക്കുക തന്നെ ചെയ്യും. ദൃഢസങ്കല്പം ചെയ്യുകയാണ്, ബാപ്ദാദ സന്തോഷിക്കുന്നു ആഹാ കുട്ടികളെ ആഹാ! ദൃഢസങ്കല്പം ചെയ്തു പക്ഷേ ദൃഢതയില് പിന്നെ കുറേശ്ശെ കുറേശ്ശെ ആലസ്യം കലരുന്നു. അതിനാല് സഫലതയും ഇടയ്ക്ക് പകുതി വിലയ്ക്ക് മുക്കാല് ശതമാനത്തില് ആയിപോകുന്നു. സ്നേഹം 100 ശതമാനം ആണ് എന്നപോലെ പുരുഷാര്ത്ഥത്തില് സമ്പന്നത, ഇതും 100 ശതമാനം ആണ്. കൂടുതല് ഉണ്ടായാലും കുഴപ്പമില്ല കുറഞ്ഞു പോകരുത്. ഇഷ്ടപ്പെട്ടോ? ഇഷ്ടമല്ലേ? ശിവരാത്രിക്ക് വിസ്മയം കാണിക്കുകയില്ലേ! ആവുക തന്നെ വേണം. ഞാന് ആകുന്നില്ലെങ്കില് പിന്നെ ആരാകും! ഈ നിശ്ചയം വെക്കൂ, നാം തന്നെയായിരുന്നു നാം തന്നെയാണ് ഇനിയും നാം തന്നെയാകും. ഈ നിശ്ചയം വിജയിയാക്കി തീര്ക്കും. പരദര്ശനം ചെയ്യരുത്, താങ്കളെ തന്നെ നോക്കുക. പല കുട്ടികളും ആത്മീയ സംഭാഷണം ചെയ്യുന്നുണ്ടല്ലോ, പറയുന്നു നിങ്ങളെ കുറച്ചൊന്നു ശരിയാക്കി തരൂ? പിന്നെ ഞാന് നേരെ ആയിക്കോളും. ഇവരെ കുറച്ചൊന്നു മാറ്റി തരൂ എങ്കില് ഞാനും മാറിക്കോളും. എന്നാല് അവരും മാറുകയില്ല താങ്കളും മാറുകയില്ല. സ്വയത്തെ മാറ്റുകയാണ് എങ്കില് അവരും മാറിക്കോളും. യാതൊരു ആധാരവും വെക്കാതിരിക്കു ഇതുണ്ടെങ്കിലേ ഇത് ഉണ്ടാകു. എനിക്ക് ചെയ്യുക തന്നെ വേണം.

ശരി ആരാണോ ആദ്യത്തെ പ്രാവശ്യം വന്നിരിക്കുന്നത് അവര് കൈ ഉയര്ത്തു. അപ്പോള് ആരാണോ ആദ്യമായി വന്നിരിക്കുന്നത് അവര്ക്ക് വേണ്ടി വിശേഷിച്ച് ബാപ്ദാദ പറയുകയാണ് ഇങ്ങനെയുള്ള സമയത്ത് വന്നിരിക്കുന്നു, സമയം വളരെ കുറച്ചാണ് മിച്ചം ഉള്ളത്. എന്നാല് ഇത്രയും തീവ്രമായി ചെയ്യൂ ലാസ്റ്റ് നിന്നും ഫാസ്റ്റ് ആയി ഫാസ്റ്റില് നിന്നും ഫസ്റ്റ് നമ്പറിലേക്ക് വരൂ. എന്തുകൊണ്ടെന്നാല് ഇപ്പോള് കസേരകളി നടക്കുകയാണ്. ഇപ്പോള് ചിലര് ജയിക്കുന്നു, അവര് ഔട്ട് ആയിട്ടില്ല. വൈകിയാണ് വന്നിരിക്കുന്നത് പക്ഷേ ഫാസ്റ്റായി പോകുന്നതിലൂടെ എത്തിച്ചേരും. കേവലം അവനവനെ അമൃതവേളയില് അമര്ഭവ വരദാനം ഓര്മ്മപ്പെടുത്തുക. ശരി എല്ലാവരും ചിലര് ദൂരെ നിന്നും, ചിലര് അടുത്തുനിന്നും വന്നിരിക്കുന്നു. എന്തായാലും തന്റെ വീട്ടിലേക്ക് എത്തി. സംഘടന നല്ലതായി തോന്നുന്നു. ടിവിയില് കാണുന്നില്ലേ. സഭ നിറയുന്നതിലൂടെ എത്ര നല്ലതായി തോന്നുന്നു. ശരി. അപ്പോള് എവര്റെഡി? എവര്റെഡിയുടെ പാഠം പഠിക്കുമല്ലോ ശരി.

മധുബന് നിവാസികളോട് : മധുബന്കാര് കൈ ഉയര്ത്തു. ധാരാളം ഉണ്ട്. മധുബന്കാര് ആതിഥേയരാണ്, മറ്റുള്ളവര് അതിഥികളായി വരുന്നു, പോകുന്നു, മധുബന്കാര് ആതിഥേയരാണ്. സമീപസ്ഥരുമാണ് പ്രിയപ്പെട്ടവരുമാണ്. മധുബന്കാരെ കണ്ട് എല്ലാവരും സന്തോഷിക്കുന്നില്ലേ. ഏതു സ്ഥലത്ത് മധുബന്കാര് പോകുമ്പോഴും ഏത് ദൃഷ്ടിയോടെയാണ് കാണാറുള്ളത്. ആഹാ മധുബനില് നിന്നും വന്നിരിക്കുന്നു! എന്തെന്നാല് മധുബന് പേര് കേള്ക്കുന്നതിലൂടെ മധുബന്റെ ബാബ ഓര്മ്മ വരുന്നു. അതിനാല് മധുബന്കാര്ക്ക് മഹത്വമുണ്ട്. ഉണ്ടോ മഹത്വം? സന്തോഷിക്കുന്നില്ലേ! ഇങ്ങനെ പ്രേമപൂര്വ്വ പാലനയുടെ സ്ഥലം കോടിയിലും ചിലര്ക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. എല്ലാവരും ആഗ്രഹിക്കുന്നു മധുബനില് തന്നെ കഴിയണം, എന്താ താമസിക്കാന് സാധിക്കുമോ! താങ്കള് താമസിച്ചു കൊണ്ടിരിക്കുന്നു. മധുബന്കാരെ മറക്കുന്നതേയില്ല, മനസ്സിലാക്കുന്നു ഞങ്ങളെ ചോദിച്ചില്ല പക്ഷേ ബാപ്ദാദ സദാ ഹൃദയത്തില് ചോദിക്കുന്നു ആദ്യം മധുബന്കാര്. മധുബന്കാരില്ലെങ്കില് എവിടേക്ക് വരാന്! സേവനത്തിന് നിമിത്തം ആണല്ലോ! സേവാധാരികളെ എത്രതന്നെ ലഭിച്ചാലും പിന്നെയും അടിത്തറ മധുബന്കാരാണ്. അപ്പോള് ആരാണ് മുകളില് ജ്ഞാന്സരോവരത്തില്, പാണ്ഡവ ഭവനില്അവരേവര്ക്കും ബാപ്ദാദ ഹൃദയത്തിന്റെ ആശീര്വാദങ്ങളും സ്നേഹ സ്മരണയും നല്കുകയാണ്. ഇവിടെ ആരാണ് ടോളി നല്കുന്നത് അത് മുകളില് മധുബനില് ലഭിക്കുമോ അപ്പോള് മധുബന്കാര്ക്ക് ടോളിയും ലഭിക്കുന്നു, ബോളിയും ലഭിക്കുന്നു, രണ്ടും ലഭിക്കുന്നു. ശരി

ഗ്ലോബല് ഹോസ്പിറ്റല് കാരോട് :എല്ലാ ഹോസ്പിറ്റല്ക്കാരും സുഖമായിരിക്കുന്നു എന്തെന്നാല് ഹോസ്പിറ്റലിന്റെയും വിശേഷ പാര്ട്ട് ആണല്ലോ. വരുന്നത് താഴെയാണ്. കുറച്ചു പേരാണ് വരുന്നത്. ഹോസ്പിറ്റല്കാരും നല്ല സേവനം ചെയ്തു കൊണ്ടിരിക്കുന്നു. ഹോസ്പിറ്റലാണല്ലോ കാര്യത്തിലുപയോഗപ്പെടുന്നത്. എപ്പോള് മുതല് ഹോസ്പിറ്റല് തുറന്നത്, അപ്പോള് മുതല് എല്ലാവരുടെയും ദൃഷ്ടിയില് ഇത് വന്നിരിക്കുന്നു ബ്രഹ്മാകുമാരിമാര് കേവലം ജ്ഞാനമല്ല നല്കുന്നത്,എന്നാല് സമയത്ത് സഹായവും ചെയ്യുന്നു സാമൂഹിക സേവനവും ചെയ്യുന്നു. ഹോസ്പിറ്റലിന് ശേഷം അബുവില് ഈ അന്തരീക്ഷം മാറിയിട്ടുണ്ട്. ആദ്യം ഏത് ദൃഷ്ടിയോടെ നോക്കിയിരുന്നുവോ ഇപ്പോള് ആ ദൃഷ്ടിയോടെ നോക്കുന്നില്ല. ഇപ്പോള് സഹയോഗത്തിന്റെ ദൃഷ്ടിയിലൂടെ നോക്കുന്നു. ജ്ഞാനം അംഗീകരിച്ചുവോ അംഗീകരിച്ചില്ലയോ പക്ഷേ സഹയോഗത്തിന്റെ ദൃഷ്ടിയിലൂടെ നോക്കുന്നു കാരണം ഹോസ്പിറ്റല്കാര് സേവനം ചെയ്തുവല്ലോ. നല്ലതാണ്.

ശരി ഇന്നത്തെ കാര്യം ഓര്മ്മയുണ്ടോ?സമ്പന്നമാവുക തന്നെ വേണം എന്തുതന്നെ സംഭവിച്ചാലും സമ്പന്നമാവുക തന്നെ വേണം. ഈ ധ്വനി മുഴങ്ങട്ടെ സമ്പന്നമാകണം സമാനമാകണം ശരി.

നാനാ ഭാഗത്തെയും കോടിയിലും ചില,ചിലരിലും ചില ഭാഗ്യശാലി, ഭഗവാന്റെ കുട്ടികള് ശ്രേഷ്ഠ ആത്മാക്കള് സദാ തീവ്രപുരുഷാര്ഥത്തിലൂടെ എന്ത് ചിന്തിച്ചുവോ അത് ചെയ്തു ശ്രേഷ്ഠമായി ചിന്തിക്കുക, ശ്രേഷ്ഠമായി ചെയ്യുക, ലക്ഷ്യവും ലക്ഷണവും സമാനമാക്കുക, ഇങ്ങനെയുള്ള വിശേഷ ആത്മാക്കള്ക്ക് സദാ വളരെ കാലത്തെ പുരുഷാര്ത്ഥത്തിലൂടെ രാജ്യ ഭാഗ്യവും പൂജ്യരാകുന്നവരായ ശ്രേഷ്ഠ ആത്മാക്കള്ക്ക് സദാ ബാബയുടെ സ്നേഹത്തിന് പകരമായി അവനവനെ പരിവര്ത്തനപ്പെടുത്തുന്ന നമ്പര് വണ് ജയിക്കുന്ന ഭാഗ്യശാലി കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണ, നമസ്തേ.

വരദാനം :-
വിശ്വ മംഗളകാരിയുടെ ഉയര്ന്ന സ്ഥിതിയില് സ്ഥിതി ചെയ്ത് വിനാശ ലീലയെ കാണുന്ന സാക്ഷി ദൃഷ്ടാവായി ഭവിക്കട്ടെ.

അന്തിമവിനാശലീലയെ കാണുന്നതിനുവേണ്ടി വിശ്വ മംഗള കാരിയുടെ ഉയര്ന്ന സ്ഥിതി വേണം. ഏത് സ്ഥിതിയില് സ്ഥിതി ചെയ്യുന്നതിലൂടെയാണോ ദേഹത്തിന്റെ സര്വ്വ ആകര്ഷണങ്ങളും അതായത് സംബന്ധം പദാര്ത്ഥം സംസ്കാരം പ്രകൃതിയുടെ ഇളക്കത്തിന്റെ ആകര്ഷണം സമാപ്തമായി പോകുന്നു. ഇപ്പോള് ഇങ്ങനെയുള്ള സ്ഥിതി ഉണ്ടാകുന്ന അപ്പോള് സാക്ഷിയെ ദൃഷ്ടാവായി മുകളിലെ സ്ഥിതിയില് സ്ഥിതി ചെയ്തു ശാന്തിയുടെ ശക്തിയുടെ കിരണങ്ങള് സര്വ്വ ആത്മാക്കളെയും പ്രതി നല്കുവാന് സാധിക്കും.

സ്ലോഗന് :-
ബലവാന് ആകൂ എങ്കില് മായയുടെ ശക്തി സമാപ്തമായിക്കൊള്ളും

അവ്യക്ത സൂചനകള് : കംബൈന്ഡ് രൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയിയാകൂ.

വരദാതാവായ ബാബയും നമ്മള് വരദാനി ആത്മാക്കളും രണ്ടും കംബൈന്ഡ് ആണ്. ഈ സ്മൃതി സദാ ഉണ്ടെങ്കില് പവിത്രതയുടെ കുടത്തണല് സ്വതവേ ഉണ്ടായിരിക്കും. എന്തുകൊണ്ടെന്നാല് എവിടെ സര്വ്വശക്തിവാന് ബാബയുണ്ടോ അവിടെ അപവിത്രതയ്ക്ക് സ്വപ്നത്തില് പോലും വരാന് സാധിക്കുകയില്ല. സദാ ബാബയും താങ്കളും യുഗള് രൂപത്തില് കഴിയൂ. സിംഗിള് അല്ല. സിംഗിള് ആയി മാറുമ്പോള് പവിത്രതയുടെ സുമംഗലത പോകുന്നു.