മധുരമായകുട്ടികളെ -
നിങ്ങളുടെസമയംവളരെഅമൂല്യമാണ്,
അതുകൊണ്ട്വ്യര്ത്ഥകാര്യങ്ങളില്തന്റെസമയംനഷ്ടപ്പെടുത്തരുത്.
ചോദ്യം :-
മനുഷ്യനില് നിന്ന് ദേവതയായി മാറുന്നതിന് വേണ്ടി ബാബയില് നിന്ന് ഏതൊരു ശ്രീമതമാണ്
ലഭിച്ചിട്ടുള്ളത്?
ഉത്തരം :-
കുട്ടികളെ,
നിങ്ങള് മനുഷ്യനില് നിന്ന് ദേവതയായി മാറുകയാണെന്നതിനാല് യാതൊരു ആസൂരീയ
സ്വഭാവവുമുണ്ടാകരുത്, 2. ആരോടും ക്രോധിക്കരുത്, 3. ആര്ക്കും ദു:ഖം നല്കരുത്, 4.
യാതൊരു വ്യര്ത്ഥ കാര്യവും കാതിലൂടെ കേള്ക്കരുത്. ബാബയുടെ ശ്രീമതമാണ് മോശമായത്
കേള്ക്കരുത്........
ഓംശാന്തി.
നിങ്ങള് കുട്ടികള് ഇരിപ്പ് വളരെ ലളിതമാണ്. എവിടെ വേണമെങ്കിലും ഇരിക്കാം.
കാട്ടിലോ പര്വ്വതത്തിന് മുകളിലോ വീട്ടിലോ കുടിലിലോ എവിടെ വേണമെങ്കിലും ഇരിക്കാന്
കഴിയുന്നു. അങ്ങനെ ഇരിക്കുന്നതിലൂടെ നിങ്ങള് കുട്ടികള്ക്ക് സ്ഥാനക്കയറ്റം
ലഭിക്കുന്നു. നിങ്ങള് കുട്ടികള്ക്കറിയാം ഇപ്പോള് നമ്മള് മനുഷ്യര്, ഭാവിയിലെ
ദേവതയായി മാറികൊണ്ടിരിക്കുകയാണ്. നമ്മള് മുള്ളില് നിന്നും പുഷ്പമായി
മാറികൊണ്ടിരിക്കുകയാണ്. ബാബ തോട്ടമുടമസ്ഥനാണ്, ഉദ്യാനപാലകനുമാണ്. നമ്മള് ബാബയെ
ഓര്മ്മിക്കുന്നതിലൂടെയും 84 ന്റെ ചക്രം കറക്കുന്നതിലൂടെയും
ട്രാന്സ്ഫറായികൊണ്ടിരിക്കുകയാണ്. ഇവിടെയിരുന്നാലും എവിടെ ഇരുന്നാലും നിങ്ങള്
ട്രാന്സ്ഫറായി-ആയി മനുഷ്യനില് നിന്ന് ദേവതയായി മാറുന്നു. ബുദ്ധിയില്
ലക്ഷ്യമുണ്ട്, നമ്മള് ഇതായി മാറികൊണ്ടിരിക്കുകയാണ്. എന്ത് ജോലി വേണമെങ്കിലും
ചെയ്തോളൂ, ഭക്ഷണം ഉണ്ടാക്കിക്കോളൂ, കേവലം ബുദ്ധിയില് ബാബയെ ഓര്മ്മിക്കൂ.
കുട്ടികള്ക്ക് ഈ ശ്രീമതം ലഭിച്ചിരിക്കുകയാണ്-നടക്കുമ്പോഴും കറങ്ങുമ്പോഴും എല്ലാം
ചെയ്തും കേവലം ഓര്മ്മയിലിരിക്കൂ. ബാബയെ ഓര്മ്മിക്കുന്നതുകൊണ്ട് സമ്പത്തും
ഓര്മ്മ വരുന്നു, 84 ന്റെ ചക്രത്തിന്റെയും ഓര്മ്മ വരുന്നു. ഇതില് വേറെ എന്ത്
ബുദ്ധിമുട്ടാണുള്ളത്, ഒന്നുമില്ല. നമ്മളെപ്പോള് ദേവതയായി മാറുന്നുവോ, അപ്പോള്
യാതൊരു തരത്തിലുമുള്ള ആസൂരീയ സ്വഭാവവുമുണ്ടാകരുത്. ആരോടും ക്രോധിക്കരുത്,
ആര്ക്കും ദു:ഖം കൊടുക്കരുത്, യാതൊരു വ്യര്ത്ഥകാര്യവും കാതിലൂടെ കേള്ക്കരുത്.
കേവലം ബാബയെ ഓര്മ്മിക്കൂ. ബാക്കി ലോകത്തിന്റെ അനാവശ്യ കാര്യങ്ങള് ഒരുപാട് കേട്ടു.
പകുതി കല്പമായി ഇതെല്ലാം കേട്ട് കേട്ട് നിങ്ങള് താഴെ വീണു. ബാബയിപ്പോള്
പറയുകയാണ് ഈ അനാവശ്യ കാര്യങ്ങള് ചെയ്യരുത്. ഇന്നയാള് അങ്ങനെയാണ്, ഇവരില് ഇതുണ്ട്.
യാതൊരു വ്യര്ത്ഥമായ കാര്യങ്ങളും ചെയ്യരുത്. ഇത് തന്റെ സമയം നഷ്ടപ്പെടുത്തലാണ്.
നിങ്ങളുടെ സമയം വളരെ അമൂല്യമാണ്. പഠിപ്പിലൂടെ മാത്രമാണ് തന്റെ മംഗളമുണ്ടാവുന്നത്,
ഇതിലൂടെ മാത്രമാണ് പദവി നേടുന്നതും. ആ പഠിപ്പില് വളരെയധികം പ്രയത്നിക്കേണ്ടി
വരുന്നു, പരീക്ഷ പാസ്സാകാന് വിദേശത്തേയ്ക്ക് പോകുന്നു. നിങ്ങള്ക്കാണെങ്കില്
യാതൊരു ബുദ്ധിമുട്ടും നല്കുന്നില്ല. ബാബ ആത്മാക്കളോട് പറയുകയാണ് അച്ഛനായ എന്നെ
ഓര്മ്മിക്കൂ, അടുത്ത് ആളുകളിരിക്കുന്നുണ്ടാകും, എങ്കിലും ബാബയുടെ
ഓര്മ്മയിലിരിക്കൂ. ഓര്മ്മയിലിരുന്നിരുന്ന് നിങ്ങള് മുള്ളില് നിന്ന് പുഷ്പമായി
മാറുന്നു. എത്ര നല്ല യുക്തിയാണ്, അതുകൊണ്ട് ബാബയുടെ ശ്രീമതത്തിലൂടെ നടക്കണമല്ലോ.
ഓരോരുത്തര്ക്കും വേറെ-വേറെ രോഗമുണ്ടാകുന്നു. അതിനാല് ഓരോ രോഗത്തിനും സര്ജനുണ്ട്.
വലിയ-വലിയ ആളുകള്ക്ക് പ്രത്യേകം സര്ജനുണ്ടായിരിക്കുമല്ലോ. നിങ്ങളുടെ സര്ജനാരാണ്?
ഭഗവാന്. അദ്ദേഹം അവിനാശീ സര്ജനാണ്. പറയുകയാണ് ഞാന് നിങ്ങളെ പകുതി കല്പത്തേയ്ക്ക്
നിരോഗിയാക്കി മാറ്റുന്നു. കേവലം എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം
വിനാശമാകും. പിന്നീട് 21 ജന്മത്തേയ്ക്ക് യാതൊരു രോഗവുമുണ്ടാകില്ല. ആത്മാവ്
അവിനാശിയാണ്, ശരീരമാണ് രോഗിയാവുന്നത്. അനുഭവിക്കുന്നത് ആത്മാവാണല്ലോ. അവിടെ
പകുതി കല്പം നിങ്ങള് ഒരിക്കലും രോഗിയാവുന്നില്ല. കേവലം ഓര്മ്മയില്
തല്പരരായിരിക്കൂ. കുട്ടികള്ക്ക് സേവനം ചെയ്യുക തന്നെ വേണം. പ്രദര്ശിനിയില് സേവനം
ചെയ്ത്-ചെയ്ത് കുട്ടികളുടെ തൊണ്ട വരണ്ടു പോകുന്നു. പിന്നെ ചില കുട്ടികള്
മനസ്സിലാക്കുന്നു നമ്മള് സേവനം ചെയ്ത്-ചെയ്ത് ബാബയുടെയടുത്തേയ്ക്ക് പോകും. ഇതും
വളരെ നല്ലതാണ്, സേവനത്തിന്റെ രീതി. കുട്ടികള്ക്ക് പ്രദര്ശിനികളിലും മനസ്സിലാക്കി
കൊടുക്കണം. പ്രദര്ശിനിയില് ആദ്യമാദ്യം ഈ ലക്ഷ്മീ നാരായണന്റെ ചിത്രം
കാണിച്ചുകൊടുക്കണം. ഇത് ഏ വണ് ചിത്രമാണ്. ഭാരതത്തില് 5000 വര്ഷങ്ങള്ക്കു മുമ്പ്
ഇവരുടെ രാജ്യമായിരുന്നു. അളവറ്റ സമ്പത്തുണ്ടായിരുന്നു. പവിത്രത-സുഖം-ശാന്തി
എല്ലാമുണ്ടായിരുന്നു. പക്ഷെ ഭക്തിമാര്ഗ്ഗത്തില് സത്യയുഗത്തിന് ലക്ഷക്കണക്കിന്
വര്ഷം നല്കിയിരിക്കുന്നു, അതിനാല് എല്ലാ കാര്യങ്ങളും എങ്ങനെ ഓര്മ്മ വരും, ഈ
ലക്ഷ്മീ നാരായണന്റെ ഒന്നാന്തരം ചിത്രമാണ്. സത്യയുഗത്തില് 1250 വര്ഷം ഈ രാജവംശം
രാജ്യം ഭരിച്ചിരുന്നു. മുമ്പ് നിങ്ങളും അറിഞ്ഞിരുന്നില്ല. ബാബയിപ്പോള്
നിങ്ങള്ക്ക് സ്മൃതിയുണര്ത്തി തരികയാണ് നിങ്ങള് മുഴുവന് വിശ്വത്തിലും രാജ്യം
ഭരിച്ചിരുന്നു, നിങ്ങളെന്താ മറന്നു പോയോ. 84 ജന്മങ്ങളും നിങ്ങളെടുത്തു. നിങ്ങള്
തന്നെയായിരുന്നു സൂര്യവംശികള്. പുനര്ജന്മവും എടുത്തിട്ടുണ്ട്. 84 ജന്മങ്ങളെങ്ങനെ
നിങ്ങളെടുത്തൂ. ഇത് മനസ്സിലാക്കാനുള്ള വളരെ സിമ്പിളായ കാര്യമാണ്. താഴെയിറങ്ങി
വന്നു, ബാബയിപ്പോള് വീണ്ടും കയറുന്ന കലയിലേയ്ക്ക് കൊണ്ടു പോവുകയാണ്.
പാടാറുമുണ്ട് അങ്ങയുടെ കയറുന്ന കലയിലൂടെ എല്ലാവരുടെയും മംഗളമുണ്ടാകുന്നു.
പിന്നീട് ശംഖ് മുതലായവ മുഴക്കുന്നു. ജയാരവമുണ്ടാകുമെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം,
പാക്കിസ്ഥാനില് നോക്കൂ എന്താണ് സംഭവിച്ചതെന്ന് - എല്ലാവരുടെ മുഖത്തു നിന്നും ഇത്
പുറത്തു വന്നിട്ടുണ്ടായിരുന്നു അല്ലയോ ഭഗവാനെ, അല്ലയോ രാമാ ഇപ്പോള് എന്താവും.
ഇപ്പോള് വിനാശമാണെങ്കില് വളരെ വലുതാണ്, പിന്നീട് പുറകെ ജയജയാരവമുണ്ടാകും. ബാബ
കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ് - ഈ പരിധിയില്ലാത്ത ലോകത്തിന്റെ
വിനാശമിപ്പോള് നടക്കുകയാണ്. പരിധിയില്ലാത്ത ബാബ നിങ്ങള്ക്ക് പരിധിയില്ലാത്ത
ജ്ഞാനം കേള്പ്പിക്കുകയാണ്. പരിധിയുള്ള കാര്യങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും
കേട്ടു വന്നു. ലക്ഷ്മീ നാരായണന് എങ്ങനെയാണ് രാജ്യം ഭരിച്ചിട്ടുണ്ടായിരുന്നതെന്ന്
ആര്ക്കും അറിയുമായിരുന്നില്ല. ഇവരുടെ ചരിത്രവും ഭൂമിശാസ്ത്രവുമൊന്നും ആര്ക്കും
അറിയില്ല. നിങ്ങള് നല്ല രീതിയില് അറിയുന്നു - ഇത്ര ജന്മം രാജ്യം ഭരിച്ചു
പിന്നീട് ഈ ധര്മ്മമുണ്ടാകുന്നു, ഇതിനെയാണ് പറയുന്നത് ആത്മീയ ജ്ഞാനമെന്ന്, അത്
ആത്മീയ അച്ഛനിരുന്ന് കുട്ടികള്ക്ക് നല്കുകയാണ്. അവിടെ മനുഷ്യര് മനുഷ്യരെ
പഠിപ്പിക്കുകയാണ്, ഇവിടെ നമ്മള് ആത്മാക്കളെ പരമാത്മാവ് തനിക്കു സമാനമാക്കി
മാറ്റികൊണ്ടിരിക്കുകയാണ്. ടീച്ചര് തീര്ച്ചയായും തനിക്കു സമാനമാക്കി മാറ്റും.
ബാബ പറയുകയാണ് ഞാന് നിങ്ങളെ എന്നെക്കാള് ഉയര്ന്ന ഡബിള് കിരീടധാരിയാക്കി
മാറ്റുന്നു. ഓര്മ്മയിലൂടെ ലൈറ്റിന്റെ കിരീടം ലഭിക്കുന്നു, 84 ന്റെ ചക്രത്തെ
അറിയുന്നതിലൂടെ നിങ്ങള് ചക്രവര്ത്തിയാകുന്നു, ഇപ്പോള് നിങ്ങള്ക്ക്
കര്മ്മം-അകര്മ്മം-വികര്മ്മത്തിന്റെ ഗതിയും മനസ്സിലായിക്കഴിഞ്ഞു. സത്യയുഗത്തില്
കര്മ്മം അകര്മ്മമാകുന്നു. രാവണരാജ്യത്തില് മാത്രമാണ് കര്മ്മം വികര്മ്മമാകുന്നത്.
പടിയിറങ്ങി വരുന്നു, കല കുറഞ്ഞ് കുറഞ്ഞ് ഇറങ്ങുക തന്നെ വേണം. വളരെ മോശമായി
മാറിയിരിക്കുന്നു. പിന്നീട് ബാബ വന്ന് ഭക്തര്ക്ക് ഫലം നല്കുന്നു. ലോകത്തില്
എല്ലാവരും ഭക്തരാണ്. സത്യയുഗത്തില് ഒരു ഭക്തനുമുണ്ടായിരിക്കില്ല. ഭക്തി
ഇവിടെയാണ്. അവിടെ ജ്ഞാനത്തിന്റെ പ്രാപ്തിയുണ്ടാകുന്നു. ഇപ്പോള് നിങ്ങളറിയുന്നു
നമ്മള് ബാബയില് നിന്നും പരിധിയില്ലാത്ത പ്രാപ്തി എടുത്തുകൊണ്ടിരിക്കുകയാണ്.
ആര്ക്കു വേണമെങ്കിലും ആദ്യമാദ്യം ഈ ലക്ഷ്മീ നാരായണന്റെ ചിത്രത്തിന് മേല്
മനസ്സിലാക്കി കൊടുക്കൂ. ഇന്നേയ്ക്ക് 5000 വര്ഷങ്ങള്ക്കുമുമ്പ് ഇവരുടെ
രാജ്യമായിരുന്നു, വിശ്വത്തില് സുഖം-ശാന്തി-പവിത്രത എല്ലാം ഉണ്ടായിരുന്നു, വേറെ
ഒരു ധര്മ്മവുമുണ്ടായിരുന്നില്ല. ഈ സമയത്താണെങ്കില് അനേക ധര്മ്മങ്ങളാണ്, ആ ആദ്യ
ധര്മ്മം ഇപ്പോഴില്ല, പിന്നീട് ഈ ധര്മ്മത്തിന് തീര്ച്ചയായും വരണം. ബാബയിപ്പോള്
വളരെ സ്നേഹത്തോടുകൂടി പഠിപ്പിക്കുന്നു. ഒരു യുദ്ധത്തിന്റെയൊന്നും കാര്യമില്ല,
യാചക ജീവിതമാണ്, അന്യ രാജ്യമാണ്, തന്റെ എല്ലാം ഗുപ്തമാണ്. ബാബയും ഗുപ്തമായാണ്
വന്നത്. ആത്മാക്കള്ക്കിരുന്ന് മനസ്സിലാക്കി കൊടുക്കുന്നു. ആത്മാവ് തന്നെയാണ്
എല്ലാം ചെയ്യുന്നത്. ശരീരത്തിലൂടെ പാര്ട്ടഭിനയിക്കുന്നു. എപ്പോഴാണോ ബാബ
ഗുപ്തരീതിയില് വരുന്നത് അപ്പോള് നിങ്ങള് കുട്ടികള്ക്ക് ഗുപ്ത ദാനത്തില്
വിശ്വത്തിന്റെ ചക്രവര്ത്തി പദവി നല്കുന്നു. നിങ്ങളുടെ എല്ലാം ഗുപ്തമായതുകൊണ്ട്
ആചാരരീതിയില് കന്യകമാര്ക്ക് സ്ത്രീധനം ഗുപ്തമായി നല്കുന്നു. യഥാര്ത്ഥത്തില്
മഹിമയുണ്ട് - ഗുപ്ത ദാനം മഹാ പുണ്യം. രണ്ടോ നാലോ പേര് അറിഞ്ഞാല് അതിന്റെ ശക്തി
കുറയുന്നു.
ബാബ പറയുകയാണ് കുട്ടികളെ നിങ്ങള് പ്രദര്ശിനിയില് ആദ്യമാദ്യം ഈ ലക്ഷ്മീ
നാരായണന്റെ ചിത്രത്തിന് മേല് എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കൂ. നിങ്ങള്
ആഗ്രഹിക്കുന്നുണ്ടല്ലോ - വിശ്വത്തില് ശാന്തി വേണമെന്ന്. പക്ഷെ അതെപ്പോഴായിരുന്നു,
ഇത് ആരുടെ ബുദ്ധിയിലുമില്ല. ഇപ്പോള് നിങ്ങള്ക്കറിയാം- സത്യയുഗത്തില് പവിത്രത,
സുഖം, ശാന്തി എല്ലാം ഉണ്ടായിരുന്നു, ഇന്നയാള് സ്വര്ഗ്ഗവാസിയായിയെന്ന്
ഓര്മ്മിക്കാറുണ്ട്, ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ആര്ക്ക് എന്താണോ
തോന്നുന്നത് അത് പറയുന്നു, യാതൊരു അര്ത്ഥവുമില്ല. ഇത് ഡ്രാമയാണ്. മധുര-മധുരമായ
കുട്ടികളുടെ ബുദ്ധിയില് നമ്മള് 84 ന്റെ ചക്രം കറക്കുന്നവെന്ന ജ്ഞാനമുണ്ട്.
ബാബയിപ്പോള് വന്നിരിക്കുകയാണ്- പതിത ലോകത്തു നിന്നും പാവന ലോകത്തിലേയ്ക്ക്
കൊണ്ടു പോകുന്നതിന്. ബാബയുടെ ഓര്മ്മയിലിരുന്ന് ട്രാന്സ്ഫറായി പോകുന്നു. മുള്ളില്
നിന്ന് പുഷ്പമാകുന്നു. പിന്നീട് നമ്മള് ചക്രവര്ത്തീ രാജാവാകും. രാജാവാക്കുന്നത്
ബാബയാണ്. ബാബ പരമാത്മാവാണ് അതിനാല് സദാ പവിത്രമാണ്. പവിത്രമാക്കി മാറ്റാന് ബാബ
തന്നെയാണ് വരുന്നത്. സത്യയുഗത്തില് നിങ്ങള് സുന്ദരമായി മാറും. അവിടെ സ്വാഭാവിക
സൗന്ദര്യമായിരിക്കും. ഇന്നത്തെക്കാലത്താണെങ്കില് കൃത്രിമമായി
അലങ്കരിക്കാറുണ്ടല്ലോ. എന്തെല്ലാം ഫാഷനാണ് വന്നിരിക്കുന്നത്.
എങ്ങനെയെങ്ങനെയുള്ള വസ്ത്രമാണ് ധരിക്കുന്നത്. മുമ്പ് ഒരുപാട് സ്ത്രീകള് ആരുടെയും
ദൃഷ്ടി പെടാതിരിക്കാന് മൂടുപടമിട്ട് ജീവിച്ചിരുന്നു. ഇപ്പോഴാണെങ്കില് കുറെ കൂടി
തുറന്നു വെച്ചിരിക്കുകയാണ്, അതിനാല് അവിടവിടെ അശുദ്ധി വര്ദ്ധിച്ചിരിക്കുന്നു.
ബാബ പറയുകയാണ് - മോശമായത് കേള്ക്കരുത്.
രാജാവില് പവര്(ശക്തി) ഉണ്ട്. ഈശ്വരാര്ത്ഥം ദാനം ചെയ്യുകയാണെങ്കില് അതില്
ശക്തിയുണ്ടാകുന്നു. ഇവിടെ ആരിലും ശക്തിയില്ല, ആര്ക്ക് എന്ത് തോന്നുന്നുവോ അത്
ചെയ്തുകൊണ്ടിരിക്കുന്നു. വളരെ മോശമായ മനുഷ്യരാണ്. നിങ്ങള് വളരെ സൗഭാഗ്യശാലികളാണ്
നിങ്ങളെ തോണിക്കാരന് കൈപിടിച്ചിരിക്കുകയാണ്. കല്പ കല്പം നിമിത്തമായവര് നിങ്ങള്
തന്നെയാണ്. നിങ്ങള്ക്കറിയാം ആദ്യത്തെ മുഖ്യമായിട്ടുള്ളത് ദേഹാഭിമാനമാണ്, അതിന്
ശേഷമാണ് എല്ലാ ഭൂതവും വരുന്നത്. പ്രയത്നിക്കണം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി
ബാബയെ ഓര്മ്മിക്കൂ, ഇതൊരു കടുപ്പമുള്ള മരുന്നൊന്നുമല്ല. കേവലം പറയുന്നു സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. പിന്നീട് എത്ര വേണമെങ്കിലും
ബാബയുടെ ഓര്മ്മയില് ജോലി ചെയ്യൂ, ഒരിക്കലും ക്ഷീണിക്കില്ല. ഭാരരഹിതമാകും.
ഒരുപാട് സഹായം ലഭിക്കുന്നു. നിങ്ങള് മാസ്റ്റര് സര്വ്വ ശക്തിവാനായി മാറുന്നു.
നിങ്ങള്ക്കറിയാം നമ്മള് വിശ്വത്തിന്റെ അധികാരിയായി മാറിയിരിക്കുന്നു,
ബാബയുടെയടുത്ത് വന്നിരിക്കുകയാണ് യാതൊരു ബുദ്ധിമുട്ടും നല്കുന്നില്ല.
കുട്ടികളോട് കേവലം പറയുന്നു മോശമായത് കേള്ക്കരുത്. ആരാണോ സേവാധാരി കുട്ടികള്
അവരുടെ മുഖത്തു നിന്നും സദാ ജ്ഞാന രത്നങ്ങള് മാത്രമേ പുറത്തു വരൂ. ജ്ഞാനത്തിന്റെ
കാര്യമല്ലാതെ വേറെ ഒരു കാര്യവും മുഖത്തുനിന്നും വരാന് സാധിക്കില്ല. നിങ്ങള്
വെറുതെ പരദൂഷണം പോലുള്ള കാര്യങ്ങള് ഒരിക്കലും കേള്ക്കരുത്. സേവനം ചെയ്യുന്നവരുടെ
മുഖത്തു നിന്നും സദാ ജ്ഞാന രത്നങ്ങള് മാത്രമേ വരുകയുള്ളൂ. ജ്ഞാനത്തിന്റെ
കാര്യമല്ലാതെ ബാക്കിയെല്ലാം കല്ലെറിയലാണ്. കല്ലെറിയുന്നില്ലായെങ്കില്
ജ്ഞാനരത്നങ്ങള് നല്കുന്നു അല്ലെങ്കില് കല്ലെറിയുമോ അഥവാ ജ്ഞാന രത്നങ്ങള് നല്കുമോ,
അതിന്റെ മൂല്യം നിര്ണ്ണയിക്കാന് സാധിക്കില്ല. ബാബ വന്ന് നിങ്ങള്ക്ക് ജ്ഞാന
രത്നങ്ങള് നല്കുന്നു.
കുട്ടികള്ക്കറിയാം ബാബ വളരെ-വളരെ മധുരമാണ്, പകുതി കല്പമായി പാടി വരുകയാണ്, അങ്ങ്
തന്നെയാണ് മാതാവും പിതാവും....... പക്ഷെ ഒന്നും തന്നെ മനസ്സിലാക്കിയിരുന്നില്ല.
തത്തയെ പോലെ കേവലം പാടിയിരുന്നു. നിങ്ങള് കുട്ടികള്ക്ക് വളരെയധികം
സന്തോഷമുണ്ടായിരിക്കും. ബാബ നമുക്ക് പരിധിയില്ലാത്ത സമ്പത്ത് വിശ്വത്തിന്റെ
ചക്രവര്ത്തീ പദവി നല്കുന്നു. 5000 വര്ഷങ്ങള്ക്ക് മുമ്പ് നമ്മള് വിശ്വത്തിന്റെ
അധികാരിയായിരുന്നു. ഇപ്പോള് അല്ല, വീണ്ടും ആവും. ശിവബാബ ബ്രഹ്മാവിലൂടെ സമ്പത്ത്
നല്കുന്നു. ബ്രാഹ്മണ കുലം വേണമല്ലോ. ഭാഗീരഥമെന്ന് പറയുന്നതിലൂടെയൊന്നും അറിയാന്
കഴിയില്ല അതുകൊണ്ട് ബ്രഹ്മാവും പിന്നെ ബ്രഹ്മാവിന്റെ ബ്രാഹ്മണ കുലവും.
ബ്രഹ്മാവിന്റെ ശരീരത്തില് പ്രവേശിക്കുന്നതുകൊണ്ട് അദ്ദേഹത്തെ ഭാഗീരഥമെന്ന്
പറയുന്നു. ബ്രഹ്മാവിന്റെ കുട്ടികള് ബ്രാഹ്മണരാണ്. കുടുമ ബ്രാഹ്മണനാണ്. വിരാട
രൂപവും അങ്ങനെയുണ്ടായതാണ്, മുകളില് ബാബ പിന്നീട് ഈശ്വരീയ സന്താനങ്ങളായി മാറിയ
സംഗമയുഗീ ബ്രാഹ്മണര്. നിങ്ങള്ക്കറിയാം ഇപ്പോള് നമ്മള് ഈശ്വരീയ സന്താനങ്ങളാണ്
പിന്നീട് ദൈവീക സന്താനമാകുമ്പോള് ഡിഗ്രി കുറഞ്ഞു പോകും. ഈ ലക്ഷ്മീ നാരായണന്റെ
ഡിഗ്രിയും കുറവാണ്, എന്തുകൊണ്ടെന്നാല് ഇവരില് ജ്ഞാനമില്ല. ബ്രാഹ്മണരിലാണ്
ജ്ഞാനമുള്ളത്. പക്ഷെ ലക്ഷ്മീ നാരായണനെ അജ്ഞാനിയെന്ന് പറയുകയില്ല. ഇവര്
ജ്ഞാനത്തിലൂടെയാണ് ഈ പദവി നേടിയത്. നിങ്ങള് ബ്രാഹ്മണര് വളരെയധികം ഉയര്ന്നവരാണ്
പിന്നീട് ദേവതയായി മാറുമ്പോള് ഒരു ജ്ഞാനവുമുണ്ടായിരിക്കില്ല, അവരില്
ജ്ഞാനമുണ്ടാകുമ്പോള് ദൈവീക വംശത്തിലേയ്ക്ക് പോകുന്നു. മധുര-മധുരമായ കളഞ്ഞു പോയി
തിരികെ കിട്ടിയ കുട്ടികള്ക്ക് എല്ലാ രഹസ്യവും, എല്ലാ യുക്തികളും പറഞ്ഞു തരുകയാണ്.
ട്രെയിനിലിരിക്കുമ്പോഴും നിങ്ങള്ക്ക് സേവനം ചെയ്യാന് സാധിക്കും. ഒരു ചിത്രത്തില്
തന്നെ പരസ്പരം ഇരുന്ന് സംസാരിക്കുകയാണെങ്കില് അനേകര് ഒരുമിച്ചു കൂടും. ആരാണോ ഈ
കുലത്തിലുള്ളവര് അവര് നല്ല രീതിയില് ധാരണ ചെയ്ത് പ്രജയായി മാറും. ചിത്രങ്ങളെല്ലാം
സേവനത്തിന് വേണ്ടി വളരെ നല്ലതാണ്. നമ്മള് ഭാരതവാസികള് ആദ്യം
ദേവീ-ദേവതകളായിരുന്നു, ഇപ്പോള് ഒന്നുമല്ല. പിന്നീട് ചരിത്രം ആവര്ത്തിക്കുന്നു.
ഇടയ്ക്ക് ഈ സംഗമയുഗമുണ്ട്, ഇതില് നിങ്ങള് പുരുഷോത്തമരായി മാറുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ജ്ഞാനത്തിന്റെ കാര്യങ്ങളല്ലാതെ വേറെ ഒരു കാര്യവും മുഖത്തുനിന്ന് വരരുത്.
ആവശ്യമില്ലാത്ത കാര്യങ്ങള് ഒരിക്കലും കേള്ക്കരുത്. മുഖത്തു നിന്നും സദാ ജ്ഞാന
രത്നങ്ങള് വന്നുകൊണ്ടിരിക്കണം, കല്ല് വരരുത്.
2. സേവനത്തോടൊപ്പം
ഓര്മ്മയുടെ യാത്രയിലിരുന്ന് സ്വയത്തെ നിരോഗിയാക്കണം. അവിനാശീ സര്ജനായ സ്വയം
ഭഗവാനെ നമുക്ക് ലഭിച്ചിരിക്കുകയാണ് 21 ജന്മത്തേയ്ക്ക് വേണ്ടി നിരോഗിയാക്കി
മാറ്റുന്നതിന്... ഈ ലഹരിയിലും സന്തോഷത്തിലുമിരിക്കണം.
വരദാനം :-
ഓരോ
കര്മ്മത്തിലും അച്ഛനെ ഫോളോ ചെയ്ത് സ്നേഹത്തിനുള്ള മറുപടി കൊടുക്കുന്ന
തീവ്രപുരുഷാര്ത്ഥിയായി ഭവിക്കട്ടെ.
ആരോട് സ്നേഹമുണ്ടോ അവരെ
സ്വതവേ ഫോളോ ചെയ്യേണ്ടതുണ്ട്. സദാ ഓര്മ്മയുണ്ടായിരിക്കണം ഈ
ചെയ്തുകൊണ്ടിരിക്കുന്ന കര്മ്മം അച്ഛനെ ഫോളോ ചെയ്യലാണോ? അല്ല എങ്കില് അത്
നിര്ത്തൂ. ബാബയെ കോപ്പി ചെയ്ത് ബാബക്ക് സമാനമാകൂ. കോപ്പിയെടുക്കുന്നതിന് വേണ്ടി
കാര്ബണ് പേപ്പര് വെക്കുന്നത് പോലെ ശ്രദ്ധയാകുന്ന പേപ്പര് വെക്കൂ എങ്കില്
കോപ്പിയാകും, എന്തുകൊണ്ടെന്നാല് ഇപ്പോള് തന്നെയാണ് തീവ്രപുരുഷാര്ത്ഥിയായി
സ്വയത്തെ ഓരോ ശക്തികളെക്കൊണ്ടും സമ്പന്നമാക്കാനുള്ള സമയം. അഥവാ സ്വയം സ്വയത്തെ
സമ്പന്നമാക്കാന് കഴിയുന്നില്ലെങ്കില് സഹയോഗം സ്വീകരിക്കൂ. അതല്ലെങ്കില്
മുന്നോട്ട് പോകവേ ടൂ ലേറ്റായിപ്പോകും.
സ്ലോഗന് :-
സന്തുഷ്ടതയുടെ ഫലം പ്രസന്നതയാണ്, പ്രസന്നചിത്തരാകുന്നതിലൂടെ പ്രശ്നം
സമാപ്തമാകുന്നു.
അവ്യക്ത സൂചനകള്- ആത്മീയ
സ്ഥിതിയില് ഇരിക്കുന്നതിന്റെ അഭ്യാസം ചെയ്യൂ, അന്തര്മുഖിയാകൂ.
ഏതൊരു ദുര്ബ്ബല
ആത്മാവിന്റെയും ദുര്ബ്ബലത കാണരുത്. ഇത് ഓര്മ്മയുണ്ടായിരിക്കണം വൈവിദ്ധ്യമായ
ആത്മാക്കളാണ്. എല്ലാവരെ പ്രതിയും ആത്മീയ ദൃഷ്ടി വെക്കണം. ആത്മാ രൂപത്തില് അവരെ
സ്മൃതിയില് കൊണ്ടുവരുന്നതിലൂടെ ശക്തി കൊടുക്കാന് കഴിയും. ആത്മാവ്
സംസാരിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ആത്മാവിന്റെ സംസ്കാരമാണ്, ഈ പാഠം ഉറപ്പിക്കൂ
എങ്കില് സര്വ്വരെ പ്രതിയും ശുഭഭാവന ഉണ്ടായിരിക്കും.