27.06.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ-ഓർമ്മയിലൂടെ ആത്മാവിലെ അഴുക്കിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കൂ, ആത്മാവ് എപ്പോഴാണോ തീർത്തും പാവനമാകുന്നത് അപ്പോൾ വീട്ടിലേക്ക് പോകാനാവും.

ചോദ്യം :-
ഈ അന്തിമ ജന്മത്തിൽ ബാബയുടെ ഏതൊരു നിർദേശത്തെ പാലിക്കുന്നതിലാണ് കുട്ടികളുടെ മംഗളം അടങ്ങിയിട്ടുള്ളത്?

ഉത്തരം :-
ബാബ പറയുന്നു- മധുരമായ കുട്ടികളെ, ഈ അന്തിമ ജന്മത്തിൽ ബാബയിൽ നിന്നും പൂർണ്ണമായ സമ്പത്തെടുക്കൂ. ബുദ്ധിയെ പുറമെ അലയിക്കരുത്, വിഷത്തെ ഉപേക്ഷിച്ച് അമൃതം പാനം ചെയ്യൂ. നിങ്ങൾക്ക് 63 ജന്മങ്ങളുടെ ശീലം ഈ അന്തിമ ജന്മത്തിലാണ് ഇല്ലാതാക്കേണ്ടത്. അതിനാൽ രാത്രിയും പകലും പരിശ്രമിച്ച് ദേഹീ അഭിമാനിയായി മാറൂ.

ഓംശാന്തി.  
ശാന്തിധാമം വിശ്രമിക്കാനുള്ള സ്ഥലമാണ്. ഈ ലോകത്തിലെല്ലാവരും ക്ഷീണിച്ചിരിക്കുകയാണ്. നമുക്ക് നമ്മുടെ സുഖധാമത്തിലേക്ക് പോകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഈ ലോകത്തിലിരിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. സ്വർഗ്ഗത്തെ കാണുമ്പോൾ നരകത്തിനോട് എങ്ങനെ പ്രീതിയുണ്ടാകാനാണ്! പറയുന്നു ബാബാ, എത്രയും പെട്ടെന്ന് ഈ ദുഃഖധാമത്തിൽ നിന്നും നമ്മെ കൊണ്ടു പോകൂ. മനസ്സിലാക്കി തരുന്നു-ഈ ലോകം അഴുക്കാണ്. ഈ ലോകത്തെ ആസുരീയ ലോകം അഥവാ നരകമെന്ന് പറയുന്നു. ഇത് നല്ല വാക്കാണോ? ദേവതകളുടെ ലോകവും നരകവും തമ്മിൽ എത്ര വ്യത്യാസമാണ്. ഈ ആസുരീയ ലോകത്തോട് എല്ലാവരുടെയും മനസ്സ് മടുത്തിരിക്കുന്നു. പക്ഷെ ആർക്കും തിരിച്ചു പോകാൻ സാധിക്കില്ല. എല്ലാവരിലും തമോപ്രധാനതയുടെ കറയുണ്ട്. ആത്മാവിൽ നിന്നും ഈ അഴുക്കിനെ ഇല്ലാതാക്കാനുള്ള പുരുഷാർത്ഥമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നല്ല പുരുഷാർത്ഥികളുടെ അവസ്ഥ അവസാന സമയം നല്ലതായിരിക്കും. ഈ പഴയ ലോകം ഇല്ലാതാകും. ഇനി കുറച്ച് ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളൂ. എപ്പോൾ വരെ ബാബ വന്ന് തിരികെ കൊണ്ടു പോകുന്നില്ലയോ അതുവരെയും ആർക്കും തിരിച്ചു പോകാൻ സാധിക്കില്ല. ലോകത്തിൽ ദുഃഖമാണല്ലോ. ഓരോ വീടുകളിലും എന്തെങ്കിലുമൊക്കെ കാരണത്താൽ ദുഃഖമുണ്ടായിരിക്കും. ബാബ നമ്മളെ ദുഃഖങ്ങളിൽ നിന്ന് മുക്തമാക്കാൻ വേണ്ടി വന്നിരിക്കുകയാണ് എന്ന് നിങ്ങൾ കുട്ടികളുടെ ഹൃദയത്തിലുണ്ട്. നല്ല നിശ്ചയബുദ്ധികളായ കുട്ടികൾ ഒരിക്കലും ബാബയെ മറക്കില്ല. ബാബയെ സർവ്വരുടേയും ദുഃഖ ഹർത്താവെന്നാണ് പറയുന്നത്. കുട്ടികൾ മാത്രമേ ബാബയെ തിരിച്ചറിയൂ. അഥവാ എല്ലാവരും തിരിച്ചറിയുകയാണെങ്കിൽ എല്ലാ മനുഷ്യരും വന്ന് എവിടെയാണ് ഇരിക്കുക. ഇതൊരിക്കലും സംഭവ്യമല്ല. അതുകൊണ്ടാണ് ഡ്രാമയിൽ അങ്ങനെയുള്ള യുക്തികളും രചിച്ചിട്ടുള്ളത്. ആരാണോ ശ്രീമതമനുസരിച്ച് ജീവിക്കുന്നത് അവർക്കു മാത്രമേ ഉയർന്ന പദവി പ്രാപ്തമാകൂ. ഇത് ശരിയാണ്. ശിക്ഷകൾ അനുഭവിച്ചിട്ടാണെങ്കിലും ശാന്തിധാമത്തിലേക്ക് അഥവാ പാവന ലോകത്തിലേക്ക് പോകും. എന്നാൽ ഉയർന്ന പദവി പ്രാപ്തമാക്കാൻ പുരുഷാർത്ഥം ചെയ്യണം. മറ്റൊന്ന് പാവനമാകാതെ പാവന ലോകത്തിലേക്ക് പോകാൻ സാധിക്കില്ല. ആത്മജ്യോതി പോയി പരമജ്യോതിയിൽ ലയിച്ചു എന്ന് പറയുന്നതൊന്നും ശരിയല്ല. ആദ്യമാദ്യം സൃഷ്ടിയിലേക്ക് വന്ന ലക്ഷ്മീ-നാരായണനു പോലും തിരിച്ചു പോകാൻ സാധിക്കില്ല, പിന്നെ എങ്ങനെയാണ് മറ്റെല്ലാവർക്കും പോകാൻ സാധിക്കുന്നത്! ലക്ഷ്മീ-നാരായണന്റേയും 84 ജന്മങ്ങൾ പൂർത്തിയായി. ഇപ്പോൾ തിരിച്ചു പോകുന്നതിനു വേണ്ടി തപസ്സ് ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാവരും ഒരു ബാബയെയാണ് വിളിക്കുന്നത്. അല്ലയോ ഈശ്വരീയ പിതാവേ! അല്ലയോ മുക്തിദാതാവേ! ഗോഡ് ഫാദറാണ് ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നത്. കൃഷ്ണനെയൊന്നുമല്ല വിളിക്കുന്നത്. ക്രിസ്ത്യാനികളാണെങ്കിലും മുസ്ലീങ്ങളാണെങ്കിലും എല്ലാവരും വിളിക്കുന്നത് അല്ലയോ പിതാവേ എന്നാണ്. ആത്മാവ് തന്റെ അച്ഛനെയാണ് വിളിക്കുന്നത്. നമ്മൾ ആത്മാവാണെന്ന് മനസ്സിലാക്കുമ്പോഴാണ് അച്ഛനാണെന്ന് പറയുന്നത്. ആത്മാവ് വലുതല്ല, ഒരു നക്ഷത്രമാണ്. അതിസൂക്ഷ്മമാണ്. ബാബയുടെ സ്വരൂപം പോലെയാണ് ആത്മാവിന്റേതും. ഇപ്പോൾ നിങ്ങൾ ബാബയുടെ മഹിമ പാടുന്നു-സത്യവും ചൈതന്യവും ജ്ഞാനത്തിന്റെയും ആനന്ദത്തിന്റെയും സാഗരമാണ്. നിങ്ങൾ ആത്മാക്കളും ബാപ്സമാനമായി മാറുകയാണ്. നിങ്ങളുടെ ബുദ്ധിയിൽ മുഴുവൻ സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം വന്നു കഴിഞ്ഞു. മറ്റൊരു മനുഷ്യനിലും ഈ ജ്ഞാനമില്ല. മുഴുവൻ ഭാരതത്തിലും മുഴുവൻ വിദേശത്തിൽ പോലും തിരഞ്ഞു നോക്കൂ ആർക്കും ഇതിനെക്കുറിച്ച് അറിയില്ല. ആത്മാവാണ് 84 ജന്മങ്ങളുടെ പാർട്ട് അഭിനയിക്കുന്നത്. 84 ലക്ഷം സംഭവ്യമല്ല. 84 ലക്ഷം ജന്മങ്ങളെക്കുറിച്ച് ആർക്കും വർണ്ണിക്കാൻ പോലും സാധിക്കില്ല. ബാബ പറയുന്നു-നിങ്ങൾക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ച് അറിയില്ല. ഞാനാണ് പറഞ്ഞു തരുന്നത്. 84 ലക്ഷം ജന്മങ്ങളുണ്ടെങ്കിൽ എങ്ങനെ വർണ്ണിക്കാൻ സാധിക്കും എന്ന് കേൾക്കുന്ന കല്ലുബുദ്ധികൾക്ക് പോലും മനസ്സിലാകുന്നില്ല.

നമ്മൾ ബ്രാഹ്മണരാണ്, നമ്മൾ തന്നെയാണ് 84 ജന്മങ്ങൾ എടുത്തതെന്ന് ഇപ്പോഴാണ് നിങ്ങൾക്കറിയുന്നത്. ബ്രഹ്മാവും 84 ജന്മങ്ങൾ എടുത്തിട്ടുണ്ട്. വിഷ്ണുവും 84 ജന്മങ്ങൾ എടുത്തിട്ടുണ്ട്. ബ്രഹ്മാവ് തന്നെയാണ് വിഷ്ണുവും. വിഷ്ണു തന്നെയാണ് ബ്രഹ്മാവുമായി മാറുന്നത്. ലക്ഷ്മീ-നാരായണൻ തന്നെയാണ് 84 ജന്മങ്ങൾ എടുത്ത് ബ്രഹ്മാവും സരസ്വതിയുമായി മാറുന്നത്. ഇതും മനസ്സിലാക്കേണ്ട കാര്യമല്ലേ. ബാബ പറയുന്നു-ഓരോ 5000 വർഷത്തിനു ശേഷമാണ് ഞാൻ വന്ന് മനസ്സിലാക്കി തരുന്നത്. ഇത് 5000 വർഷത്തിന്റെ ചക്രമാണ്. ഇപ്പോൾ നിങ്ങൾ വർണ്ണങ്ങളുടെ രഹസ്യത്തെക്കുറിച്ചും മനസ്സിലാക്കി കഴിഞ്ഞു. ഹം സൊ സൊ ഹം എന്ന വാക്കിന്റെ അർത്ഥവും മനസ്സിലാക്കി. നമ്മൾ ആത്മാക്കളാണ് ദേവതയായി മാറുന്നത്. പിന്നീട് നമ്മൾ തന്നെയാണ് ക്ഷത്രിയരും വൈശ്യരും ശൂദ്രരുമായി മാറുന്നത്. ഇത്രയും ജന്മങ്ങളെടുത്ത് പിന്നീട് നമ്മൾ തന്നെയാണ് ബ്രാഹ്മണരായി മാറുന്നത്. ഈ ഒരു ജന്മം ബ്രാഹ്മണരുടേതാണ്. ഇത് നിങ്ങളുടെ വജ്ര തുല്യമായ ജന്മമാണ്.

ബാബ പറയുന്നു- ഇത് നിങ്ങളുടെ ഉത്തമ ശരീരമാണ്, ഇതിലൂടെ നിങ്ങൾക്ക് സ്വർഗ്ഗത്തിലെ സമ്പത്ത് പ്രാപ്തമാക്കാൻ സാധിക്കും. അതുകൊണ്ട് ഇപ്പോൾ ബുദ്ധി മറ്റൊരു വശത്തും അലയരുത്. ജ്ഞാനാമൃതം കുടിക്കൂ. നമ്മൾ തന്നെയാണ് 84 ജന്മങ്ങൾ എടുത്തത് എന്ന് മനസ്സിലായി. ആദ്യം നിങ്ങൾ സത്യയുഗത്തിൽ സതോപ്രധാനമായിരുന്നു. പിന്നീട് സതോ ആയി. പിന്നെ വെള്ളിയുടെ കറ പുരണ്ടു. മുഴുവൻ കണക്കും ബാബ പറഞ്ഞു തരുന്നു. ഇപ്പോൾ ഗവർൺമെന്റും പറയുന്നുണ്ട്-സ്വർണ്ണത്തിൽ കലർപ്പ് ചേർക്കൂ. 14 കാരട്ട് സ്വർണ്ണം ധരിക്കൂ. സ്വർണ്ണത്തിൽ കലർപ്പ് ചേർക്കുന്നത് ഭാരതവാസികൾ അപശകുനമാണെന്ന് മനസ്സിലാക്കുന്നു. വിവാഹത്തിന് സത്യമായ സ്വർണ്ണമാണ് ധരിക്കുന്നത്. സ്വർണ്ണത്തിനോടും ഭാരതവാസികൾക്ക് സ്നേഹമുണ്ട്. എന്തുകൊണ്ട്? ഭാരതത്തിന്റെ കാര്യമേ പറയണ്ട. സത്യയുഗത്തിൽ സ്വർണ്ണ കൊട്ടാരങ്ങളും സുവർണ്ണ ഇഷ്ടികകളും ഉണ്ടായിരുന്നു. എങ്ങനെയാണോ ഇവിടെ ഇഷ്ടികകൾ കൂട്ടിയിട്ടിരിക്കുന്നത് അതു പോലെ സത്യയുഗത്തിൽ സ്വർണ്ണത്തിന്റെയും വെളളിയുടെയും ഇഷ്ടികകളായിരിക്കും കൂട്ടിയിട്ടിരിക്കുക. മായയുടെ ഒരു കളിയെ കുറിച്ച് പറയുന്നു. സ്വർണ്ണത്തിന്റെ ഇഷ്ടികകൾ കണ്ടപ്പോൾ അത് എടുത്തു കൊണ്ടു പോകാം എന്ന് ചിന്തിച്ചു. താഴെ ഇറങ്ങി വന്ന് നോക്കിയപ്പോൾ ഒന്നുമില്ല. അതിൽ എന്തെങ്കിലും രഹസ്യം അടങ്ങിയിരിക്കും. പെൺകുട്ടികൾ മനസ്സിലാക്കണം, ഇപ്പോൾ നമ്മൾ വീണ്ടും സ്വർഗ്ഗത്തിലേക്ക് പോകുന്നു. ഇതിന് പതി തടസ്സം നിൽക്കുകയാണെങ്കിൽ അവർ ഉള്ളിൽ കരയുന്നു, ബാബാ നമുക്ക് എപ്പോഴാണ് സുഖധാമത്തിലേക്ക് പോകാൻ സാധിക്കുക? ബാബാ എത്രയും പെട്ടെന്ന് പോകാം. ബാബ പറയുന്നു- പെട്ടെന്ന് എങ്ങനെയാണ്! നിങ്ങൾ യോഗബലത്തിലൂടെ അഴുക്കിനെ ഇല്ലാതാക്കൂ. ഓർമ്മയുടെ യാത്രയിൽ ഇരിക്കൂ. ബാബ ക്ഷമയോടെയിരിക്കാൻ പറയുന്നു. അല്ലയോ പതിത-പാവനാ വരൂ എന്ന് പറഞ്ഞ് വിളിക്കുന്നുമുണ്ട്. സർവ്വരുടേയും സദ്ഗതി ദാതാവ് ഒന്നാണെന്നുളള മഹിമയുമുണ്ട്. ഇവിടുത്തെ കാര്യമാണ്. അകാസുരന്റേയും ബകാസുരന്റേയും കാര്യം ഈ സംഗമയുഗത്തിന്റേതാണ്. ഇത് ആസുരീയ ലോകമാണ്. ബാബ മനസ്സിലാക്കി തരുന്നു- മുഴുവൻ വൃക്ഷവും ജീർണ്ണിച്ചു പോകുമ്പോഴാണ് ഞാൻ കല്പ-കല്പം സംഗമത്തിൽ വരുന്നത്.

സംഗമയുഗത്തിൽ ഓരോ വസ്തുവും സതോപ്രധാനമായിരിക്കും എന്ന് നിങ്ങൾക്കറിയാം. ഇവിടെയുള്ള അത്ര പക്ഷികളും മൃഗങ്ങളൊന്നും സത്യയുഗത്തിൽ ഉണ്ടായിരിക്കുകയില്ല. വലിയ ആളുകൾക്ക് വളരെ നല്ല ശുദ്ധിയുണ്ടായിരിക്കും. അവർ വസിക്കുന്ന സ്ഥാനവും സാധനങ്ങളുമെല്ലാം വളരെ നല്ലതായിരിക്കും. നിങ്ങളും ഉയർന്ന ദേവതകളായി മാറുന്നു. സത്യയുഗത്തിൽ അഴുക്കുള്ള ഒരു വസ്തുവും ഉണ്ടായിരിക്കില്ല. ഇവിടെ കൊതുകുകൾ ഒരുപാട് പ്രകാരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുന്നു. എത്ര അഴുക്കാണ്. വലിയ-വലിയ പട്ടണങ്ങളിൽ ഒരുപാട് അഴുക്കാണ് കാരണം ഒരുപാട് മനുഷ്യരുണ്ട്. അവിടെ വസിക്കാനുള്ള സ്ഥലവുമില്ല. ഗ്രാമങ്ങളിൽ അഴുക്ക് അത്രയില്ല. നിങ്ങളാണ് മുഴുവൻ വിശ്വത്തിന്റേയും അധികാരിയായി മാറുന്നത്. മനുഷ്യർ പാടുന്നുണ്ട്-ബ്രഹ്മാവും വിഷ്ണുവും ഒമ്പതു ലക്ഷം നക്ഷത്രങ്ങളും പ്രപഞ്ചത്തിൽ വസിക്കുന്നുണ്ട്. ബ്രഹ്മാവു തന്നെയാണ് വിഷ്ണുവായി മാറുന്നത്. വിഷ്ണുവിനോടൊപ്പം നക്ഷത്രങ്ങളുമുണ്ട്. സത്യയുഗത്തിൽ ദേവതകൾ വളരെ കുറച്ചേയുള്ളൂ. വൃക്ഷം ആദ്യം ചെറുതായിരിക്കും. പിന്നീടാണ് അഭിവൃദ്ധി പ്രാപിക്കുന്നത്. സത്യയുഗത്തിൽ വളരെ കുറച്ചു പേരായിരിക്കും. മധുരമായ നദീ തീരങ്ങളിലായിരിക്കും വസിക്കുക. ഇവിടെ നദികളിൽ നിന്ന് ഒരുപാട് കനാലുകൾ ഉണ്ടാക്കാറുണ്ട്. അവിടെ കനാലുകളൊന്നുമുണ്ടാവില്ല. ഒരു പിടി മനുഷ്യരേയുള്ളൂ. ഇത്രയും പേർക്ക് വേണ്ടി ഗംഗയും യമുനയുമുണ്ടല്ലോ. ഗംഗയുടേയും യമുനയുടേയുടേയും അടുത്താണ് വസിക്കുന്നത്. 5 തത്വവും ദേവതകളുടെ അടിമകളായി മാറുന്നു. ഒരിക്കലും നിയമം തെറ്റിച്ച് മഴ പെയ്യില്ല. ഒരിക്കലും നദികൾ കര കയറില്ല. പേര് തന്നെ സ്വർഗ്ഗം എന്നാണ്. പിന്നെന്താ? സ്വർഗ്ഗത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷങ്ങളാണെന്ന് മനുഷ്യർ പറയുന്നു. ശരി, അവിടെ ആരാണ് രാജ്യം ഭരിച്ചിരുന്നതെന്ന് അവരോട് പറയാൻ പറയൂ? അവർ വെറുതെ ഒരുപാട് പൊങ്ങച്ചം പറഞ്ഞു കൊണ്ടിരിക്കുന്നു.

നമ്മൾ കല്പം മുമ്പത്തെ പോലെ ഈ പാർട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്ന് നിങ്ങൾക്കറിയാം. ഈ രുദ്ര ജ്ഞാന യജ്ഞത്തിൽ അനേക പ്രകാരത്തിലുള്ള അസുരന്മാരുടെ വിഘ്നങ്ങളുണ്ടായി കൊണ്ടിരിക്കും. പക്ഷേ മനുഷ്യർ മനസ്സിലാക്കുന്നു, അസുരന്മാർ മുകളിൽ നിന്ന് അഴുക്കുകളും ചാണകവുമെല്ലാം ഇടുന്നു. പക്ഷെ അങ്ങനെയല്ല, എത്ര വിഘ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് നിങ്ങൾ കാണുന്നുണ്ടല്ലോ. അബലകളുടെ മേൽ അത്യാചാരങ്ങളുണ്ടാകുമ്പോഴല്ലേ പാപത്തിന്റെ കുടം നിറയൂ. ബാബ പറയുന്നു-അല്പം സഹിക്കേണ്ടി വരും. നിങ്ങൾ നിങ്ങളുടെ അച്ഛനേയും സമ്പത്തിനേയും ഓർമ്മിച്ചു കൊണ്ടിരിക്കൂ. അടി കൊള്ളുന്ന സമയവും ബുദ്ധിയിൽ ശിവബാബയെ ഓർമ്മിക്കൂ. നിങ്ങളുടെ ബുദ്ധിയിൽ ജ്ഞാനമുണ്ട്. ആരെയെങ്കിലും തൂക്കികൊല്ലാൻ വിധിക്കുമ്പോൾ പള്ളിയിലെ അച്ഛൻമാർ ഗോഡ് ഫാദറിനെ ഓർമ്മിക്കാൻ പറയുന്നു. ക്രിസ്തുവിനെ ഓർമ്മിക്കൂ എന്നല്ല പറയുന്നത്. മുകളിലുളള ഈശ്വരനെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഈശ്വരൻ ഇത്രയും സ്നേഹിയായതു കൊണ്ടാണ് എല്ലാവരും ഓർമ്മിക്കുന്നത്. ആത്മാവ് തന്നെയാണ് വിളിക്കുന്നത്. ഇപ്പോൾ ദേഹീഅഭിമാനിയായി മാറാനാണ് പ്രയത്നമുള്ളത്. 63 ജന്മം നിങ്ങൾ ദേഹാഭിമാനത്തിലായിരുന്നു. ഇപ്പോൾ ഈ ഒരു ജന്മത്തിൽ പകുതി കല്പത്തിലെ ശീലത്തെ ഇല്ലാതാക്കണം. നിങ്ങൾക്കറിയാം ദേഹീഅഭിമാനിയായി മാറുന്നതിലൂടെ നമ്മൾ സ്വർഗ്ഗത്തിന്റെ അധികാരികളായി മാറും. എത്ര ഉയർന്ന പ്രാപ്തിയാണ്. അതിനാൽ രാത്രിയും പകലും ഈ പരിശ്രമത്തിൽ തന്നെ മുഴുകണം. മനുഷ്യർ ജോലി കാര്യങ്ങൾക്കു വേണ്ടിയും എത്രയാണ് ശ്രമിക്കുന്നത്. സമ്പാദിക്കുമ്പോൾ മനുഷ്യന് ഒരിക്കലും കോട്ടുവായോ ക്ഷീണമോ ഉണ്ടായിരിക്കില്ല. പൈസ ലഭിക്കുന്നതിന്റെ സന്തോഷമുണ്ടായിരിക്കും. ക്ഷീണിക്കുന്നതിന്റെ കാര്യമേയില്ല. ബ്രഹ്മാബാബയും അനുഭവിയാണല്ലോ. രാത്രിയിൽ കപ്പലുകൾ വരുമ്പോൾ സാധനങ്ങൾ വാങ്ങുമായിരുന്നു. ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കാതെ അവരെ വിടില്ലായിരുന്നു. ബാബയും പൂർണ്ണ അനുഭവി രഥമാണ് സ്വീകരിച്ചിട്ടുള്ളത്. ബ്രഹ്മാബാബ എല്ലാം അനുഭവിച്ചിട്ടുണ്ട്. ഗ്രാമീണ ബാലകനായിരുന്നു. 10 അണയ്ക്ക് ധാന്യം വിൽക്കുമായിരുന്നു. ഇപ്പോൾ നോക്കൂ, വിശ്വത്തിന്റെ അധികാരിയായി മാറുന്നു. തികച്ചും ഗ്രാമവാസിയായിരുന്നു. പിന്നീട് വലുതായപ്പോൾ വജ്ര വ്യാപാരം ആരംഭിച്ചു. പിന്നീട് വജ്ര വ്യാപാരം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇത് സത്യമായ വജ്രമാണ്. ഇത് രാജകീയ വ്യാപാരമാണ്. ബ്രഹ്മാബാബ വളരെ അനുഭവിയാണ്. സ്വന്തം വീടു പോലെയായിരുന്നു വൈസ്റോയിയുടെ വീട്ടിലേക്ക് പോയിരുന്നത്. ഇവിടെ അവിനാശി ജ്ഞാന രത്നമാണ്. ഈ ജ്ഞാന രത്നത്തെ ബുദ്ധിയിൽ ധാരണ ചെയ്യുന്നത്രയും കോടിപതിയായി മാറും. ശിവബാബയെ കച്ചവടക്കാരനെന്നും രത്ന വ്യാപാരിയാണെന്നും പറയുന്നു. ബാബയുടെ മഹിമയും പാടുന്നു. പിന്നീട് സർവ്വവ്യാപിയെന്നും പറയുന്നു. മഹിമയോടൊപ്പം ഗ്ലാനിയും ചെയ്യുന്നു. ഭക്തിമാർഗ്ഗത്തിന്റെ അവസ്ഥ എന്തായിരിക്കുന്നു! ബാബ പറയുന്നു- ഭക്തി പൂർത്തിയാകുമ്പോഴാണ് ഭക്തരുടെ രക്ഷകനായ ബാബ വരുന്നത്. ഒരുപാട് ഭക്തി ആരാണ് ചെയ്യുന്നതെന്നും തെളിയിക്കാൻ സാധിക്കും. നിങ്ങളാണ് ഏറ്റവും കൂടുതൽ ഭക്തി ചെയ്യുന്നത്. ഏറ്റവും കൂടുതൽ ഭക്തി ചെയ്യുന്നവരാണ് ഇവിടെ വന്ന് ബ്രാഹ്മണരായി മാറി വീണ്ടും പൂജ്യരായി മാറുന്നതിനു വേണ്ടിയുള്ള സമ്പത്ത് ബാബയിൽ നിന്നും നേടുന്നത്. രാവണൻ പൂജാരിയാക്കി മാറ്റി. ബാബ പൂജ്യരാക്കി മാറ്റുന്നു. ഇതാണ് ഭഗവാനുവാചാ. ഭഗവാൻ ഒന്നു മാത്രമാണ്. 2-3 ഭഗവാനൊന്നുമില്ല. ഗീത ഭഗവാനാണ് പറഞ്ഞത്. ശിവ ഭഗവാനുവാചയ്ക്കു പകരം കൃഷ്ണന്റെ പേര് വെച്ചു. അതിനാൽ എത്ര വ്യത്യാസം വന്നു. ഡ്രാമയനുസരിച്ച് ഗീതയുടെ പേര് മാറുക തന്നെ വേണം. പിന്നീട് അല്ലയോ പതിത-പാവനാ വരൂ എന്ന് പറഞ്ഞ് വിളിക്കുന്നു. ബാബ പാവനമാക്കി മാറ്റുന്നു. രാവണൻ പതിതമാക്കി മാറ്റുന്നു. നല്ല രീതിയിൽ മനസ്സിലാക്കാനുളള ബുദ്ധി വേണം. ശ്രീമതം, ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ മതം ഒരു ബാബയുടേതാണ്. ബാബയുടെ മതത്തിലൂടെയാണ് ഈ ലക്ഷ്മീ-നാരായണൻ സ്വർഗ്ഗത്തിന്റെ അധികാരികളായി മാറിയത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ ഒരു ജന്മത്തിൽ 63 ജന്മങ്ങളുടെ പഴയ ദേഹാഭിമാനത്തിന്റെ ശീലങ്ങളെ ഇല്ലാതാക്കാനുള്ള പരിശ്രമം ചെയ്യണം. ദേഹീഅഭിമാനിയായി മാറി സ്വർഗ്ഗത്തിന്റെ അധികാരിയായി മാറണം.

2. ഈ വജ്ര തുല്യമായ ഉത്തമ ജന്മത്തിൽ ബുദ്ധിയെ അലയിപ്പിക്കരുത്. സതോപ്രധാനമായി മാറണം. അത്യാചാരങ്ങളെ സഹിച്ച് ബാബയിൽ നിന്നും പൂർണ്ണ സമ്പത്തു നേടണം.

വരദാനം :-
സാകാരബാബയ്ക്കു സമാനം തന്റെ ഓരോ കർമത്തെയും ഓർമചിഹ്നമാക്കുന്ന ആധാരമൂർത്തിയും ഉദ്ധാരമൂർത്തിയുമായി ഭവിക്കട്ടെ.

സാകാരബാബ തന്റെ ഓരോ കർമവും ഓർമചിഹ്നമാക്കി, ഇങ്ങനെ താങ്കളോരോരുത്തരുടെയും ഓരോ കർമവും ഓർമചിഹ്നമാകുക അപ്പോഴാണ്, സ്വയത്തെ ആധാരമൂർത്തിയും ഉദ്ധാരമൂർത്തിയുമായി മനസിലാക്കി നടക്കുമ്പോൾ. ആരാണോ അവനവനെ വിശ്വപരിവർത്തനത്തിന് ആധാരമൂർത്തിയായി മനസിലാക്കുന്നത് അവരുടെ ഓരോ കർമവും ഉയർന്നതാകുന്നു, മനോവൃത്തിയിലും ദൃഷ്ടിയിലും സർവരുടെയും മംഗളത്തിനുള്ള ഭാവനയുണ്ടെങ്കിൽ ഓരോ കർമവും ശ്രേഷ്ഠമായി മാറുന്നു. ഇങ്ങനെയുള്ള ശ്രേഷ്ഠകർമമാണ് ഓർമചിഹ്നമാകുന്നത്.

സ്ലോഗന് :-
സത്യതയുടെ ശക്തിയെ ധാരണ ചെയ്യുന്നതിന് സഹനശീലരാകൂ.

അവ്യക്തസൂചനകൾ- സദാ ഹർഷിതമായിരിക്കുന്നതിന് തന്റെ സ്വഭാവത്തെ സരളമാക്കൂ, സഹനശീലരാകൂ

ഈ സഹജയോഗീജീവിതത്തിൽ അഥവാ ബുദ്ധിമുട്ടുകളുടെ അനുഭവം ഉണ്ടാകുന്നുവെങ്കിൽ സഹജമായി രാജ്യം ഭരിക്കുന്നതെങ്ങനെ. ഇവിടത്തെ സംസ്കാരം തന്നെയാണ് അവിടേക്ക് കൊണ്ടുപോകുക. നോക്കൂ, താങ്കളുടെ ഓർമചിഹ്നം, ദേവതകളുടെ ചിത്രങ്ങൾ ഉണ്ടാക്കുമ്പോൾ അവരുടെ മുഖത്ത് സരളത തീർച്ചയായും കാണിക്കുന്നു. അപ്പോൾ ആര് എത്ര സഹജപുരുഷാർഥിയാണോ അവർ മനസാ സരളം, വാചാ സരളം, കർമത്തിലും സരളമായിരിക്കും. അവരെ തന്നെയാണ് മാലാഖ എന്നു പറയുന്നത്.