പരമാത്മമിലനത്തിന്റെഅനുഭൂതിയ്ക്ക്വേണ്ടിതലകീഴായഞാന്എന്ന
ഭാവംകത്തിക്കുന്നതിന്റെഹോളിആഘോഷിക്കൂ, ദൃഷ്ടിയാകുന്ന
പീച്ചാങ്കുഴലിലൂടെസര്വ്വആത്മാക്കള്ക്കുംസുഖം,ശാന്തി,പ്രേമം,
ആനന്ദത്തിന്റെനിറംപിടിപ്പിയ്ക്കൂ.
ഇന്ന് ഹോളിയസ്റ്റ് ബാബ
ഹോളി കുട്ടികളുമായിട്ടാണ് മിലനം ആഘോഷിക്കുന്നത്. നാനാഭാഗത്തുമുള്ള ഹോളി
കുട്ടികള് ദൂരെ ഇരുന്നാലും സമീപത്താണ്. ബാപ്ദാദ അങ്ങനെയുള്ള ഹോളി അര്ത്ഥം
പവിത്രമായ കുട്ടികളുടെ മസ്തകത്തില് തിളങ്ങിക്കൊണ്ടിരിക്കുന്ന ഭാഗ്യത്തിന്റെ
നക്ഷത്രത്തെ കാണുകയാണ്. മുഴുവന് കല്പത്തിലും വേറെ ആരും ഇതുപോലെ മഹാന് പവിത്രം
ആകുന്നില്ല. ഈ സംഗമയുഗത്തില് പവിത്രതയുടെ വ്രതം എടുക്കുന്ന ഭാഗ്യവാന്മാരായ
കുട്ടികള് ഭാവിയിലും ഡബിള് പവിത്രമാകുന്നു, ശരീരവും പവിത്രമായത്, ആത്മാവും
പവിത്രം. മുഴുവന് ചക്രം ചുറ്റി കറങ്ങിയാലും എത്ര മഹാത്മാക്കള് വന്നിട്ടുണ്ട്,
പക്ഷെ ശരീരവും ആത്മാവും പവിത്രമായ ധര്മ്മാത്മാക്കളും മഹാത്മാക്കളും
വന്നിട്ടില്ല. ബാപ്ദാദയ്ക്ക് കുട്ടികളായ നിങ്ങളുടെ മേല് അഭിമാനമുണ്ട്, ആഹാ!
എന്റെ മഹാന് പവിത്ര കുട്ടികളെ ആഹാ! ഡബിള് പവിത്രം, വേറെ ആരും ഡബിള് കിരീടധാരികള്
ആകുന്നില്ല, താങ്കള് ശ്രേഷ്ഠ ആത്മാക്കളാണ് ഡബിള് കിരീടധാരികള് ആകുന്നത്. നമ്മുടെ
ആ ഡബിള് പവിത്രത, ഡബിള് കിരീടധാരി സ്വരൂപം മുന്പില് വരുന്നുണ്ടല്ലോ! കുട്ടികളായ
നിങ്ങളുടെ ഈ സംഗമയുഗത്തിലെ പ്രായോഗിക ജീവിതമാണ്, ഈ ജീവിതത്തിലെ വിശേഷതകള്
ഓരോന്നിന്റെയും ഓര്മ്മചിഹ്നം ലോകത്തുള്ളവര് ഉത്സവത്തിന്റെ രൂപത്തില്
ആഘോഷിക്കുകയാണ്.
ഇന്ന് നിങ്ങള് എല്ലാവരും
സ്നേഹത്തിന്റെ വിമാനത്തില് ഹോളി ആഘോഷിക്കുവാന് വന്നെത്തിയതാണ്. ഹോളി
ആഘോഷിക്കുവാന് വന്നതല്ലേ! നിങ്ങള് എല്ലാവരും സ്വന്തം ജീവിതത്തില് പവിത്രതയുടെ
ഹോളി ആഘോഷിച്ചു, ശരീര ബോധത്തിലായത് കാരണം ഓരോ ആധ്യാത്മിക രഹസ്യങ്ങള്ക്കും
ലോകത്തുള്ളവര് സ്തൂലരൂപം കൊടുത്തു! താങ്കള് ആത്മബോധത്തിലാണ്,ആധ്യാത്മിക ജീവിതം
ജീവിക്കുന്നവരാണ്,അവര് ശരീര ബോധം ഉള്ളവരാണ്. എല്ലാം സ്തൂല രൂപത്തിലാക്കി.
നിങ്ങള് യോഗ അഗ്നിയിലൂടെ തന്റെ പഴയ സംസ്ക്കാരവും സ്വഭാവവും ഭസ്മമാക്കി,
കത്തിച്ചു കളഞ്ഞു, ലോകത്തിലുള്ളവര് സ്ഥൂലമായ അഗ്നിയില് കത്തിക്കുന്നു.
കാരണമെന്ത്? പഴയ സംസ്ക്കാരം കത്തിക്കാതെ പരമാത്മ കൂട്ടികെട്ടിന്റെ നിറം
പിടിക്കുകയില്ല,പരമാത്മ മിലനത്തിന്റെ അനുഭവം ചെയ്യാന് കഴിയില്ല.നിങ്ങളുടെ
ജീവിതത്തിന് അത്രയ്ക്ക് മൂല്യമുണ്ട്,നിങ്ങളുടെ ഓരോ ചുവടും ഉത്സവ രൂപത്തില്
ആഘോഷിക്കുന്നു. എന്ത്കൊണ്ട്? നിങ്ങള് സംഗമയുഗം മുഴുവന് ഉത്സാഹവും ഉന്മേഷവും
നിറഞ്ഞ ജീവിതം ജീവിച്ചു. നിങ്ങളുടെ ജീവിതത്തിന്റെ ഓര്മ്മചിഹ്നമായി ഒരു ദിവസത്തെ
ഉത്സവം ആഘോഷിക്കുന്നു. എല്ലാവരുടെയും സദാ ഉത്സാഹവും, ഉന്മേഷവും സന്തോഷവും
നിറഞ്ഞ ജീവിതമാണല്ലോ! ആണോ അതോ ഇടയ്ക്കിടയ്ക്ക് ആണോ? സദാ ഉത്സാഹം ഉണ്ടോ അതോ
ഇടയ്ക്കിടയ്ക്ക് മാത്രമാണോ? സദാ ഉത്സാഹത്തോടെയിരിക്കുന്നു, സന്തോഷത്തിലാണ്,
സന്തോഷം നമ്മുടെ ജീവിതത്തിന്റെ വിശേഷമായ പരമാത്മ സമ്മാനമാണ്, എന്ത് പറ്റിയാലും
ബ്രാഹ്മണ ജീവിതത്തിന്റെ സന്തോഷവും,ഉത്സാഹവും,ഉന്മേഷവും നഷ്ടപ്പെടുകയില്ല. ഈ
അനുഭവം ഉള്ളവര് കൈ ഉയര്ത്തൂ. ഓരോ കുട്ടിയുടെയും മുഖം സദാ സന്തോഷത്താല്
വിടര്ന്നിരിക്കുന്നത് കാണാനാണ് ബാപ്ദാദ ആഗ്രഹിക്കുന്നത്, വേറെ ആരും
നിങ്ങളെപ്പോലെ ഭാഗ്യവാന്മാര് ആയിട്ടില്ല,ആകാന് കഴിയുകയുമില്ല. വ്യത്യസ്ത
വിഭാഗങ്ങളിലുള്ളവര് ഇരിക്കുന്നുണ്ട്.അനുഭവിമൂര്ത്തിയാകാനുള്ള പ്ലാന് സ്വയത്തിനു
വേണ്ടി തയ്യാറാക്കിയോ?
ബാപ്ദാദയ്ക്കു
സന്തോഷമുണ്ട്, ഇന്ന് ഇന്ന, ഇന്ന വിഭാഗമൊക്കെയാണ് വന്നിട്ടുള്ളത്, സ്വാഗതം.
വന്നതിനു ആശംസകള്. സേവനത്തിന്റെ ഉന്മേഷവും ഉത്സാഹവും നല്ലതായി ഉണ്ട്.ആദ്യം പക്ഷെ
സ്വയത്തിന്റെ പദ്ധതി വേണം,പദ്ധതികള് ഓരോ വിഭാഗക്കാരും ഒന്നിനൊന്നു മികച്ചതായി
ഉണ്ടാകുന്നത് ബാപ്ദാദ കണ്ടു, വളരെ നന്നായി തയ്യാറാക്കുന്നുണ്ട്.ഒപ്പം
സ്വഉന്നതിയുടെ പദ്ധതി തയ്യാറാക്കേണ്ടത് വളരെ ആവശ്യമാണ്. ബാപ്ദാദ ആഗ്രഹിക്കുന്നത്
ഇതാണ് ഓരോ വിഭാഗവും സ്വഉന്നതിയുടെ പ്രായോഗിക പദ്ധതി തയാറാക്കുകയും നമ്പര്
നേടുകയും വേണം. ഏതുപോലെയാണോ സംഘടനയില് ഒന്നിച്ചിരിക്കുന്നത്, വിദേശികള് ആയാലും,
ദേശത്തില് ഉള്ളവരായാലും മീററിംഗ് നടത്തുന്നു, പദ്ധതി തയ്യാറാക്കുന്നു,ബാപ്ദാദ
അതില് തൃപ്തനാണ്, ഉന്മേഷവും ഉത്സാഹത്തോടെയും സംഘടിത രൂപത്തില് സേവനത്തിന്റെ
പ്ലാന് തയ്യാറാക്കുന്നത് പോലെ അത്രയും ഉന്മേഷവും ഉത്സാഹത്തോടെയും ശ്രദ്ധ നല്കി
സ്വഉന്നതിയുടെ നമ്പര് ഉണ്ടാക്കണം. ബാപ്ദാദ കേള്ക്കാന് ആഗ്രഹിക്കുന്നതിതാണ്,ഈ
മാസത്തില് ഈ വിഭാഗത്തിലുള്ളവര് സ്വഉന്നതിയുടെ പദ്ധതി പ്രയോഗികമാക്കിയോ? ഏതെല്ലാം
വിഭാഗത്തിലുള്ളവര് വന്നിട്ടുണ്ട്, എല്ലാ വിഭാഗക്കാരും കൈ ഉയര്ത്തൂ. ശരി. ഇത്രയും
പേര് ഉണ്ടോ, വളരെയധികം പേര് വന്നിട്ടുണ്ട. 5 6 വിഭാഗക്കാര് വന്നെന്നു കേട്ടു.
വന്നത് വളരെ നന്നായി. ഇനി അവസാനത്തെ ഒരു ടേണ് കൂടി ബാക്കിയുണ്ട്, ബാപ്ദാദ
ഗൃഹപാഠം നല്കിയിരുന്നു. ബാപ്ദാദ ദിവസവും ഫലം നോക്കുന്നുണ്ട്, നിങ്ങള് കരുതി
അവസാനത്തെ ടേണില് ബാപ്ദാദ കണക്കെടുക്കും ബാപ്ദാദ ദിവസവും നോക്കുകയാണ്,ഇനിയും
ബാക്കി 15 ദിവസം ഉണ്ട്. ഈ 15ദിവസം, വ്യത്യസ്ത വിഭാഗത്തില് വന്നിട്ടുള്ളവരും,
വന്നിട്ടില്ലാത്ത വിഭാഗത്തിലെ നിമിത്തമായിരിക്കുന്ന കുട്ടികള്ക്കും ബാപ്ദാദ ഈ
സൂചനയാണ് തരുന്നത്,ഓരോ വിഭാഗവും തന്റെ സ്വഉന്നതിക്കായി ഏതെങ്കിലും പദ്ധതി
തയ്യാറാകൂ, ഏതെങ്കിലും വിശേഷമായ ശക്തിയുടെ
സ്വരൂപമാകുന്നതിന്റെ,വിശ്വമംഗളത്തിനായി പ്രകാശവും ശക്തിയും കൊടുക്കുന്നതിന്റെ
ഓരോ വിഭാഗവും പരസ്പരം നിശ്ചിതമാക്കൂ, പിന്നീട് പരിശോധിക്കണം വിഭാഗത്തിലെ
അംഗങ്ങള് ആരെല്ലാമാണോ, അംഗമാകുന്നത് നല്ലതാണ്, ഓരോ അംഗവും ഒന്നാമതാകണം. ഈ
വിഭാഗത്തിലെ അംഗമാണെന്നു പേര് രേഖപ്പെടുത്തിയാല് മാത്രം പോരാ, ഈ വിഭാഗത്തിലുള്ള
സ്വഉന്നതിയുട അംഗമാണ്. ഇത് സാധിക്കുമോ? വിഭാഗത്തിന്റെ നിമിത്തമായത് ആരൊക്കെയാണ്,
നിമിത്തമായവര് എഴുന്നേല്ക്കൂ. വിദേശത്തും 4 5 പേര്
ആരെല്ലാമാണോനിമിത്തമായിരിക്കുന്നത്,അവര് എഴുന്നേല്ക്കൂ. ബാപ്ദാദയ്ക്ക് എല്ലാവരും
വളരെ ശക്തിശാലി മൂര്ത്തിയായി തോന്നുന്നു. വളരെ നല്ല മൂര്ത്തിയാണ്.നിങ്ങള്
കരുതുന്നുണ്ടോ 15 ദിവസത്തിനുള്ളില് എന്തെങ്കിലും ചെയ്തു കാണിക്കാം, പറയൂ,
സാധിക്കുമോ? (കാര്യനിര്വ്വാഹക വിഭാഗം തയ്യാറാക്കിയ പദ്ധതിയാണ് ആരും
ദേഷ്യപ്പെടില്ല) ഇതിന്റെ പരിശോധന ചെയ്യുകയും ചെയ്യുന്നുണ്ടോ?നിങ്ങള് സഹോദരിമാര്
(ടീച്ചേഴ്സിനോട്) ധൈര്യം വച്ചിട്ടുണ്ട് 15 ദിവസത്തില് പരിശോധിച്ച് ഫലം പറയാന്
സാധിക്കും.വിദേശികള് സമ്മതിക്കുന്നു.നിങ്ങള്ക്ക് എന്ത് തോന്നുന്നു, സാധിക്കുമോ?
ഭാരതത്തിലുള്ളവര് പറയൂ സാധിക്കുമോ? ബാപ്ദാദയ്ക്ക് നിങ്ങള് എല്ലാവരുടെയും മുഖം
കാണുമ്പോള് ഫലം നല്ലതാണെന്നാണ് തോന്നുന്നത്. 15 ദിവസമെങ്കിലും
ശ്രദ്ധിക്കുന്നതിന്റെ പുരുഷാര്ത്ഥം ചെയ്താല് ഈ അഭ്യാസം മുന്നോട്ടും ഉപയോഗം
വരും.അങ്ങനെയുള്ള മീറ്റിംഗ് ചെയ്യണം,ഏത് ഗുണത്തിന്റെ, ഏത് ശക്തിയുടെ ലക്ഷ്യമാണോ
നേടേണ്ടത് ഇതില് ബാപ്ദാദ നമ്പര് നല്കും. ബാപ്ദാദ കണ്ട് കൊണ്ടിരിക്കുകയാണ്.സ്വ
സേവനത്തില് ഒന്നാമത് ആരെല്ലാമാണ്? ബാപ്ദാദ കണ്ടു നല്ല പദ്ധതികള്
ഉണ്ടാക്കുന്നുണ്ട്,സേവനവും സ്വ ഉന്നതിയും ഒന്നിച്ചില്ലെങ്കില് സേവനത്തിന്റെ
പ്ലാനില് വേണ്ടത്ര സഫലത ഉണ്ടാകില്ല. അതിനാല് സമയത്തിന്റെ സമീപതയെ മുന്നില്
കണ്ടുകൊണ്ട് സേവനവും സ്വഉന്നതിയും കാമ്പയിന്റ് ആക്കൂ. സ്വഉന്നതി മാത്രം പോരാ,
സേവനവും വേണം.സ്വഉന്നതിയുടെ സ്ഥിതിയിലൂടെ സേവനത്തില് കൂടുതല് സഫലത ഉണ്ടാകും.
സേവനത്തിന്റെയോ സ്വഉന്നതിയുടെ സഫലതയുടെ അടയാളമാണ് സ്വയം തന്റെ തന്നെ സന്തുഷ്ടത
കാണും,ആരുടെയാണോ സേവനം ചെയ്യുന്നത് അവര്ക്കും സേവനത്തിലൂടെ സന്തുഷ്ടത
അനുഭവമാകും.സ്വയത്തിനോ, ആരുടെ സേവനത്തിനാണോ നിമിത്തമായിട്ടുള്ളത് അവര്ക്കോ
സന്തുഷ്ടത അനുഭവമാകുന്നില്ലെങ്കില് സഫലത കുറവും സേവനം കൂടുതലും ചെയ്യേണ്ടതായി
വരും.
നിങ്ങള്ക്ക് എല്ലാവര്ക്കും
അറിയാം സേവനത്തിലും സ്വ ഉന്നതിയിലും സഹജമായി സഫലത പ്രാപ്തമാക്കുന്നതിനുള്ള
സ്വര്ണ്ണിമ താക്കോല് ഏതാണ്? എല്ലാവര്ക്കും അനുഭവം ഉണ്ട്. സ്വര്ണ്ണിമ താക്കോല്
ആണ് പെരുമാറ്റത്തിലും,മുഖത്തും,സംബന്ധ സമ്പര്ക്കത്തിലും നിമിത്തഭാവം, നിര്മ്മാന
ഭാവം, നിര്മ്മല വാണി. ബ്രഹ്മബാബയെയും ജഗദംബയേയും കണ്ടില്ലേ,ഇപ്പോഴും
എവിടെയെങ്കിലും സേവനത്തില് സഫലതയുടെ ശതമാനം വരുന്നുണ്ടെങ്കില് അതിന്റെ കാരണം
എന്താണ്, ആര് എത്രയ്ക്ക് ആഗ്രഹിക്കുന്നുവോ, എത്ര പദ്ധതി തയ്യാറാക്കുന്നു, അതില്
ശതമാനം വരുന്നതെന്തു കൊണ്ടാണ്? ബാപ്ദാദ കൂടുതല് പേരിലും കണ്ട കാരണമാണ്,സഫലത
കുറയുന്നതിന്റെ കാരണമാണ് ഒരു വാക്ക്, അത് ഏതാണ്?ഞാന്. ഞാന് എന്ന വാക്ക് മൂന്ന്
തരത്തില് ഉപയോഗിക്കുന്നു. ദേഹി അഭിമാനിയിലും ഞാന് ആത്മാവാണ്, ഞാന് എന്ന വാക്ക്
വരുന്നുണ്ട്.ദേഹാഭിമാനത്തിലും ഞാന് എന്താണോ പറയുന്നത്, ചെയ്യുന്നത്,അതാണ് ശരി.
ഞാന് ബുദ്ധിമാനാണ്, ഇത് പരിധിയുള്ള ഞാന് ആണ്,ഞാന് ദേഹാഭിമാനത്തിലും ഞാന്
വരുന്നുണ്ട്. മൂന്നാമത്തെ ഞാന് ആണ്, ആരെങ്കിലും മനസ്സ് തകര്ന്നവരാകുമ്പോഴും ഞാന്
വരുന്നു. എനിക്ക് ഇത് ചെയ്യാന് സാധിക്കില്ല, എനിക്ക് ധൈര്യം ഇല്ല. എനിക്ക് ഇത്
കേള്ക്കാന് സാധിക്കില്ല, എനിക്ക് ഇത് ഉള്കൊള്ളാന് കഴിയില്ല.... ബാപ്ദാദ മൂന്ന്
പ്രകാരത്തിലുള്ള ഞാന് ഞാന് എന്ന ഗീതം ധാരാളം കേട്ടു. ബ്രഹ്മബാബയും ജഗദംബയും ഏത്
നമ്പര് നേടിയോ, അതിന്റെ വിശേഷത ഇതാണ് തലകീഴായ ഞാന് എന്ന ഭാവം ഇല്ല, അതിന്റെ
അറിവും ഇല്ല. ബ്രഹ്മബാബ ഒരിക്കലും ഇങ്ങനെ പറഞ്ഞില്ല ഞാന് നിര്ദ്ദേശം നല്കുന്നു,
ഞാനാണ് ശരി, ബാബ, ബാബ... ബാബ ചെയ്യിപ്പിക്കുകയാണ്.ഞാന് അല്ല ചെയ്യുന്നത്. ഞാന്
മിടുക്കന് അല്ല, കുട്ടികള് മിടുക്കന്മാരാണ്. ജഗദംബയുടെയും സ്ലോഗന് ഓര്മ്മയുണ്ടോ?
പഴയവര്ക്ക് ഓര്മ്മ ഉണ്ടാകും. ജഗദംബ ഇതാണ് പറയുന്നത് ആജ്ഞ നല്കുന്നവന്റെ ആജ്ഞ
നടത്തിച്ചുകൊണ്ടിരിക്കുന്നു. ഞാന് അല്ല, നടത്തിക്കുന്ന ബാബയാണ്
നടത്തുന്നത്.ചെയ്യിപ്പിക്കുന്നവനായ ബാബ ചെയ്യിപ്പിക്കുകയാണ്. ഞാന്
ചെയ്യുന്നതല്ല. ആദ്യമേ ഉള്ളില് നിന്ന് ഈ അഭിമാനത്തിന്റെയും അപമാനത്തിന്റെയും
ഞാന് എന്ന ഭാവം സമാപ്തമാക്കി മുന്നോട്ട് പോകൂ. സ്വാഭാവികമായി ഓരോ കാര്യത്തിലും
ബാബ,ബാബ എന്ന് വരണം. സ്വാഭാവികമായി വരണം,ബാബയ്ക്ക് സമാനമാകുന്നതിന്റെ സങ്കല്പം
എല്ലാവരും എടുത്തിട്ടുള്ളതാണ്.സമാനമാകുന്നതില് രാജകീയ ഞാന് എന്നഭാവം കത്തിച്ചു
കളയൂ. ശരി. ദേഷ്യപ്പെടുകയും ചെയ്യരുത്. ദേഷ്യം വരുന്നതെന്തു കൊണ്ടാണ്? ഞാന്
എന്ന ഭാവം വരുന്നത് കൊണ്ട്.
ഹോളി ആഘോഷിക്കാന്
വന്നതല്ലേ? ആദ്യം ഏത് ഹോളിയാണ് ആഘോഷിക്കുന്നത്?കത്തിക്കുന്നതിന്റെ. വളരെ
നല്ലവരാണ്, വളരെ യോഗ്യരാണ്. ബാബയുടെ ആശയുടെ ദീപമാണ്, ഈ കുറച്ച് ഞാന് എന്നുള്ളത്
മുറിച്ച് കളയൂ. രണ്ടു ഞാന് കളയൂ, ഒരു ഞാന് വയ്ക്കൂ. എന്ത്കൊണ്ട്?ബാപ് ദാദ
കാണുന്നുണ്ട് താങ്കളുടെ അനേക സഹോദരി സഹോദരന്മാര്, ബ്രാഹ്മണര് അല്ല അജ്ഞാനികളായ
ആത്മാക്കള്, സ്വന്തം ജീവിതത്തതില് ധൈര്യം നഷ്ടപ്പെട്ടവര്. ഇപ്പോള് അവര്ക്ക്
ധൈര്യത്തിന്റെ ചിറകുകള് നല്കണം. ആശ്രയം ഇല്ലാത്തവരായി മാറി,പ്രതീക്ഷ
ഇല്ലാത്തവരായി മാറി. ഹേ ദയഹൃദയരെ, കൃപയും ദയയും ചെയ്യുന്ന വിശ്വത്തിലെ
ആത്മാക്കളുടെ ഇഷ്ട ദേവ ആത്മാക്കളെ, തന്റെ ശുഭ ഭാവനയും,ദയയുടെ ഭാവനയും ആത്മ
ഭാവനയിലും കൂടി അവരുടെ ഭാവനകളെ പൂര്ത്തിയാക്കൂ. നിങ്ങള്ക്ക് ദുഃഖത്തിന്റെയും
അശാന്തിയുടെയും വൈബ്രേഷന് വരുന്നില്ലേ. നിമിത്ത ആത്മാക്കളാണ്,
പൂര്വ്വജരാണ്,പൂജ്യരാണ്, വൃക്ഷത്തിന്റെ തായ്തടിയാണ്, അടിത്തറയാണ്. എല്ലാവരും
നിങ്ങളെ അന്വേഷിക്കുകയാണ്. ഞങ്ങളുടെ രക്ഷകര് എവിടെ പോയി! ഞങ്ങളുടെ ഇഷ്ട ദേവതകള്
എവിടെ, ഒരുപാടു വിളികള് ബാബ കേള്ക്കുന്നുണ്ട്. ഇപ്പോള് സ്വഉന്നതിയിലൂടെ
വ്യത്യസ്ത ശക്തികളുടെ സകാശ് നല്കൂ. ധൈര്യത്തിന്റെ ചിറകു നല്കൂ, ആനന്ദത്തിന്റെ
നിറം പിടിപ്പിക്കൂ. നിങ്ങള് പരമാത്മാവിന്റെ കൂട്ടികെട്ടിന്റെ നിറത്തില് വന്നു
കഴിഞ്ഞു.അന്യ ആത്മാക്കള്ക്കും കുറച്ച് ആധ്യാത്മികതയുടെ നിറത്തിന്റെ അനുഭവം
ചെയ്യിപ്പിയ്ക്കൂ. പരമാത്മ മിലനത്തിന്റെ, മംഗള മേളയുടെ അനുഭവം ചെയ്യിപ്പിക്കൂ.
അലയുന്ന ആത്മാക്കള്ക്ക് ലക്ഷ്യത്തിലേക്കുള്ള വഴി പറഞ്ഞുകൊടുക്കൂ.
സ്വഉന്നതിയുടെ പദ്ധതി
തയ്യാറാക്കി, ഇതില് സ്വന്തം നിരീക്ഷകനായി പരിശോധിക്കണം, രാജകീയ ഞാന് എന്ന ഭാവം
വരുന്നില്ലല്ലോ. ഇന്ന് ഹോളി ആഘോഷിക്കുവാനാണ് വന്നിട്ടുള്ളത്.ഇന്ന് ബാപ്ദാദ ഈ
സങ്കല്പമാണ് തരുന്നത് ദേഹാഭിമാനത്തിന്റെയും അപമാനത്തിന്റെയും ഞാന്, നിരാശയുടെ
ഞാന്, ഇതിനെ കത്തിച്ചിട്ടു പോകണം , കൂടെ കൊണ്ട് പോകരുത്. എന്തെങ്കിലും
കത്തിക്കണമല്ലോ. അഗ്നി ജ്വലിപ്പിക്കുമോ? ജ്വാലാ മുഖി യോഗ അഗ്നി ജ്വലിപ്പിയ്ക്കണം.
കത്തിയ്ക്കാന് അറിയാമോ? ജ്വാലാമുഖി യോഗം, ചെയ്യാന് അറിയാമോ, അതോ സാധാരണ യോഗമാണോ
അറിയുന്നത്? ജ്വാലാമുഖിയാകൂ.ലൈറ്റ് മൈറ്റ് ഹൗസ്.ഇത് ഇഷ്ടമല്ലേ?ദയവായി
ശ്രദ്ധിക്കൂ, ഞാന് എന്നഭാവം കത്തിയ്ക്കൂ.
ഞാന് ഞാന് എന്ന പാട്ട്
കേള്ക്കുമ്പോള് ബാപ്ദാദ സ്വിച് ഓഫാക്കുന്നു. ആഹാ!ആഹാ! എന്ന പാട്ട് ഉയരുമ്പോള്
ശബ്ദം കൂട്ടുന്നു. ഞാന് ഞാന് എന്നത് വളരെയധികം പിരിമുറുക്കം ഉണ്ടാകുന്നു. ഓരോ
കാര്യത്തിലും പിരിമുറുക്കമുണ്ടാക്കും ഇത് അല്ല, അതല്ല,അങ്ങനെയല്ല, ഇങ്ങനെയല്ല.
ബുദ്ധിമുട്ട് ഉണ്ടാകുന്നതു കാരണം പിരിമുറുക്കം അനുഭവപ്പെടുന്നു. ചായ്വ്,
പിരിമുറുക്കം, സ്വഭാവം തലകീഴായ സ്വഭാവം ഇതൊന്നും ബാപ്ദാദയ്ക്ക് ഇഷ്ടമല്ല.
സ്വഭാവം എന്ന വാക്ക് വളരെ നല്ലതാണ്. സ്വയത്തിന്റെ ഭാവമാണ് സ്വഭാവം. അതിനെ
വിപരീതമാക്കി. കാര്യങ്ങളെ വലിച്ച് നീട്ടരുത്,തന്റെ നേര്ക്ക് ആകര്ഷിക്കരുത്. അതും
വളരെ പിരിമുറുക്കമുണ്ടാക്കും. നിങ്ങളോട് ആര് എത്ര പറഞ്ഞാലും തന്റെ നേര്ക്ക്
ആകര്ഷിതരാക്കരുത്. കാര്യങ്ങള് വലിച്ചുനീട്ടരുത്, തന്റെ നേര്ക്ക് വലിക്കരുത്,
ബുദ്ധിമുട്ടുകള് എല്ലാം സമാപ്തം.ബാബ, ബാബ, ബാബാ മാത്രം. ഇഷടമല്ലേ! തലകീഴായ ഞാന്
എന്ന ഭാവം ഇവിടെ ഉപേക്ഷിച്ചു പോകണം, കൂടെ കൊണ്ട്പോകരുത്, ട്രെയിനില് ഭാരം
കൂടുതലാകും. നിങ്ങളുടെ പാട്ട് ആണ് ഞാന് ബാബയുടേതാണ്, ബാബ എന്റേതാണ്. അല്ലെ! ഒരു
ഞാന് വയ്ക്കൂ, രണ്ടു ഞാന് സമാപ്തമാക്കൂ. ഹോളി ആഘോഷിച്ചു, സങ്കല്പത്തില്
കത്തിച്ചു കളഞ്ഞു? ഇപ്പോള് സങ്കല്പം വയ്ക്കണം. സങ്കല്പം ചെയ്തോ?കൈ ഉയര്ത്തൂ.
ചെയ്തോ അതോ കുറച്ചുകുറച്ച് ബാക്കിയുണ്ടോ? കുറച്ച് സമ്മതിക്കുമോ? കുറച്ച്
സമ്മതിക്കാം എന്നാണെങ്കില് കൈ ഉയര്ത്തൂ.കുറച്ചു ബാക്കിയുണ്ടാകുമോ അതോ
ഇല്ലയോ?നിങ്ങള് വളരെ ധൈര്യശാലിയാണ്. ആശംസകള്. സന്തോഷത്തില് നൃത്തം ചെയ്യൂ,
പാട്ട് പാടൂ. സമ്മര്ദ്ദത്തില് അല്ല,പിരിമുറുക്കം ഇല്ല. ശരി.
ഇപ്പോള് സെക്കന്റില്
നമ്മുടെ മനസിലുള്ള സങ്കല്പങ്ങളെ സമാപ്തമാക്കി ഒരു സെക്കന്റില് ബാബയോടൊപ്പം
പരംധാമില് ഏറ്റവും ഉയര്ന്ന സ്ഥാനത്ത്,ഏറ്റവും ഉയര്ന്ന ബാബയുടെ കൂടെ ഏറ്റവും
ഉയര്ന്ന സ്ഥിതിയില് സ്ഥിതി ചെയ്യൂ. ബാബയ്ക്ക് സമാനം മാസ്റ്റര് സര്വ്വശക്തിവനായി
വിശ്വത്തിലെ ആത്മാക്കള്ക്ക് ശക്തിയുടെ കിരണങ്ങള് നല്കൂ. ശരി.
നാനാഭാഗത്തേയും
ഹോളിയെസ്റ്റും, ഹൈയെസ്റ്റും ആയ കുട്ടികള്ക്ക്, സര്വ്വ വിശ്വകല്യാണകാരി വിശേഷ
ആത്മാക്കള്ക്ക്, സര്വ്വ പൂര്വ്വജരും പൂജ്യരുമായ ആത്മാക്കള്ക്ക്, ബാബയുടെ ഹൃദയ
സിംഹാസനസ്ഥരായ സര്വ്വ കുട്ടികള്ക്കും ബാപ്ദാദയുടെ സ്നേഹസ്മരണകളും ഹൃദയത്തിലെ
ആശീര്വ്വാദങ്ങളോടൊപ്പം, ഹൃദയത്തിന്റെ വാത്സല്യവും നമസ്തേയും.
വളരെ ദൂരെ നിന്ന്
വന്നിട്ടുള്ള കത്തുകള്, കാര്ഡുകള്,ഇമെയിലുകള്, കമ്പ്യുട്ടറിലൂടെയുള്ള
സന്ദേശങ്ങള് ബാപ്ദാദയ്ക്ക് കിട്ടി, ബാപ്ദാദ ആ കുട്ടികളെയും സന്മുഖത്ത് കണ്ടു
കോടിമടങ്ങു ആശംസകള് തരുന്നു.
വരദാനം :-
തന്റെ
പൂര്വ്വജ സ്വരൂപത്തിന്റെ സ്മൃതിയിലൂടെ സര്വ്വ ആത്മാക്കളെയും ശക്തിശാലിയാക്കുന്ന
ആധാരമൂര്ത്തിയും ഉദ്ദാരമൂര്ത്തിയുമായി ഭവിക്കട്ടെ.
ഈ സൃഷ്ടി വൃക്ഷത്തിന്റെ
തായ് തടി, സര്വ്വരുടേയും പൂര്വ്വജര് ബ്രാഹ്മണരില് നിന്നും ദേവതയാകുന്ന താങ്കളാണ്.
ഓരോ കര്മ്മത്തിനും ആധാരം, മര്യാദകളുടെ ആധാരം, ആചാരങ്ങളുടെ ചടങ്ങുകളുടെ ആധാരം,
പൂര്വജ ആത്മാക്കളായ നിങ്ങള് ആധാരവും ഉദ്ധാരമൂര്ത്തിയുമാണ്. നിങ്ങളാകുന്ന
തായ്തടിയിലൂടെയാണ് സര്വ്വ ആത്മാക്കള്ക്കും ശ്രേഷ്ഠ സങ്കല്പങ്ങളുടെ ശക്തിയും
സര്വ്വ ശക്തികളും പ്രാപ്തമാകുന്നത്. താങ്കളെ എല്ലാവരും ഫോളോ ചെയ്യുന്നു അതിനാല്
ഇത്രയും വലിയ ഉത്തരവാദിത്വം മനസിലാക്കി കൊണ്ട് സങ്കല്പവും കര്മ്മവും ചെയ്യൂ,
പൂര്വ്വജ ആത്മാക്കളായ താങ്കളുടെ ആധാരത്തിലാണ് സൃഷ്ടിയുടെയും സമയത്തിന്റെയും
സ്ഥിതിയുടെയും ആധാരം.
സ്ലോഗന് :-
ആരാണോ
സര്വ്വ ശക്തികളുടെയും കിരണങ്ങളെ നാനാഭാഗത്തും വ്യാപിപ്പിക്കുന്നത് അവരാണ്
മാസ്റ്റര് ജ്ഞാന സൂര്യന്.
അവ്യക്ത സൂചന-
സങ്കല്പങ്ങളുടെ ശക്തി ശേഖരിച്ചു ശ്രേഷ്ഠ സേവനത്തിനു നിമിത്തമാകൂ.
മൂന്ന് വാക്കുകള് കാരണം
നിയന്ത്രണ ശക്തിയും, ഭരണ ശക്തിയും കുറയുന്നു. ആ മൂന്ന് ശബ്ദങ്ങളാണ് 1.എന്ത്
കൊണ്ട് (വൈ) 2. എന്ത് (വാട്ട്) 3. വേണം (വേണം) ഈ മൂന്ന് വാക്കുകള് സമാപ്തമാക്കി
ഒരു വാക്ക് മാത്രം പറയൂ. ആഹാ എങ്കില് നിയന്ത്രണ ശക്തി വരും, പിന്നെ സങ്കല്പ
ശക്തിയിലൂടെ പരിധിയില്ലാത്ത സേവനത്തിനു നിമിത്തമാകാന് കഴിയും.