മധുരമായ കുട്ടികളെ- ഇപ്പോൾ
ഈ പരിധിയില്ലാത്ത ലോകത്തിന്റെ വിനാശമുണ്ടാകണം, പുതിയ ലോകത്തിന്റെ സ്ഥാപന
നടന്നുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് പുതിയ ലോകത്തിലേക്ക് പോകുന്നതിനുവേണ്ടി
പവിത്രമാകൂ.
ചോദ്യം :-
പരമാത്മാവിനെക്കുറിച്ച് നിങ്ങൾ കുട്ടികൾക്ക് മനുഷ്യർക്കറിയാത്ത ഏതൊരു
അത്ഭുതകരമായ കാര്യമാണ് അറിയുന്നത്?
ഉത്തരം :-
ആത്മാവ്
ജ്യോതി ബിന്ദുവാണ്, അതേപോലെ പരമാത്മാവും അതിസൂക്ഷ്മമായ ജ്യോതി ബിന്ദുവാണ്. ഈ
അത്ഭുതകരമായ കാര്യം മനുഷ്യരുടെ ബുദ്ധിയിലില്ല. പല കുട്ടികളും ഇതിൽ
ആശയക്കുഴപ്പത്തിലാകുന്നു. ബാബ പറയുന്നു- കുട്ടികളെ, സംശയിക്കരുത്. അഥവാ ചെറിയ
രൂപത്തിൽ ഓർമ്മിക്കാൻ സാധിക്കില്ലെങ്കിൽ വലിയ രൂപത്തിൽ ഓർമ്മിക്കൂ. പക്ഷെ,
തീർച്ചയായും ഓർമ്മിക്കണം.
ഗീതം :-
രാത്രിയിലെ
യാത്രക്കാരാ ക്ഷീണിക്കരുത്....
ഓംശാന്തി.
ആത്മീയ അച്ഛൻ ആത്മീയ കുട്ടികൾക്ക് മനസ്സിലാക്കിതരുന്നു, അതിനാൽ കുട്ടികൾക്ക്
ആത്മാഭിമാനിയായിരിക്കണം. ഇങ്ങനെ മറ്റെവിടെയും മനസ്സിലാക്കികൊടുക്കുന്നില്ല.
ആത്മാഭിമാനിയായി രിക്കൂ എന്ന് ഒരു സാധു-സന്യാസിമാരും മനസ്സിലാക്കികൊടുക്കില്ല.
ബാബ മാത്രമാണ് മനസ്സിലാക്കിതരുന്നത്, മറ്റാർക്കും മനസ്സിലാക്കിക്കൊടുക്കാൻ
അറിയില്ല. ഈ യുക്തി ആർക്കും പറഞ്ഞുതരാൻ സാധിക്കില്ല. നമ്മൾ ആത്മാവ് ആണെന്ന്
നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു. ആത്മാവാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊരു
ശരീരം എടുക്കുന്നത്. ആത്മാവ് ചിലപ്പോൾ വക്കീലും, മറ്റുചിലപ്പോൾ ഡോക്ടറുമായി
മാറുന്നു. ഇപ്പോൾ പതിതമായി മാറിയ ആത്മാവിനാണ് പാവനമായി മാറേണ്ടത്. ആത്മാവിലാണ്
ജ്ഞാനത്തിന്റെ ധാരണയുണ്ടാകുന്നത്. ബാബ നിരാകാരനും, ജ്ഞാനത്തിന്റെ സാഗരനുമാണെങ്കിൽ
തീർച്ചയായും വന്ന് ജ്ഞാനം കേൾപ്പിക്കില്ലേ. പതിത-പാവനനാണെങ്കിൽ തീർച്ചയായും
വന്ന് പാവനമാക്കി മാറ്റും. ബാബ സുപ്രീമായ പരമപിതാ പരമാത്മാവാണ്. ഞാൻ നിങ്ങളുടെ
സുപ്രീം അച്ഛനാണ്, നോളേജ്ഫുള്ളാണ്. എനിക്ക് എന്റെതായ ശരീരമില്ല. ഈ ജ്ഞാനമെല്ലാം
നിങ്ങളുടെ ആത്മാവിന് ധാരണ ചെയ്യണമെങ്കിൽ നിങ്ങൾക്ക് ആത്മാഭിമാനിയായി മാറണം.
ദേഹാഭിമാനം വെയ്ക്കരുത്, കേൾപ്പിക്കുന്നവരും കേൾക്കുന്നവരും
ദേഹീയഭിമാനിയായിരിക്കുന്ന മറ്റൊരു സ്ഥലവുമില്ല. നിരാകാരനായ ബാബ വന്നാണ്
നിങ്ങൾക്ക് രാജയോഗം പഠിപ്പിക്കുന്നത്. ബാക്കി എല്ലാ മനുഷ്യരും ദേഹാഭിമാനികളാണ്.
ലക്ഷ്മീ-നാരായണൻമാരെക്കുറിച്ച് പറയാം അവർ ആത്മാഭിമാനികളായിരുന്നു, എന്നാലും
ദേഹാഭിമാനമുണ്ടായിരിക്കുമല്ലോ. ഈ ജ്ഞാനം പരമപിതാ പരമാത്മാവാണ് നൽകുന്നത്. ഈ
ജ്ഞാനം ആത്മാവാണ് ധാരണ ചെയ്യേണ്ടത്. പതിതത്തിൽ നിന്നും പാവനമായി മാറാനുള്ള
യുക്തി ആത്മാവിനാണ് പറഞ്ഞുകൊടുക്കുന്നത്. ഇപ്പോൾ മുഴുവൻ ലോകത്തിന്റെയും
അധഃപതനമാണ്. ബാബ വന്നാണ് ഉയർത്തുന്നത്. ഇത് നിങ്ങൾ കുട്ടികൾക്കാണ് അറിയുന്നത്.
അധഃപതനമെന്നാൽ വിനാശം, ഉയർച്ച എന്നാൽ സ്ഥാപന. സ്ഥാപനയും വിനാശവും. ഏതിന്റെ
സ്ഥാപനയാണ് ഉണ്ടാകുന്നത്? പുതിയ ലോകമാകുന്ന സ്വർഗ്ഗത്തിന്റെ. പഴയ ലോകമാകുന്ന
നരകത്തിന്റെ വിനാശവും ഉണ്ടാകും. വിനാശവും നിർമ്മാണവും. കലിയുഗമാകുന്ന പഴയ
ലോകത്തിന്റെ വിനാശം തീർച്ചയായും ഉണ്ടാകണം. ഈ മഹാഭാരത യുദ്ധമാണ് വിനാശത്തിന്റെ
അടയാളം. മഹാഭാരതയുദ്ധത്തെക്കുറിച്ചുള്ള വൃത്താന്തങ്ങൾ മഹാഭാരത ശാസ്ത്രത്തിൽ
കാണിക്കുന്നുണ്ട്. ബാബ ബ്രഹ്മാവിലൂടെയാണ് സ്ഥാപന ചെയ്യുന്നത്. ബാബ പുതിയ
ലോകത്തിന്റെ സ്ഥാപനയല്ലേ ചെയ്യുന്നത്. ഇത് പരിധിയില്ലാത്ത വിനാശവും
പരിധിയില്ലാത്ത സ്ഥാപനയുമാണ്. ബാബ തന്നെയാണ് കുട്ടികൾക്കുവേണ്ടി പുതിയ
കെട്ടിടമുണ്ടാക്കുന്നത്. അതിനുശേഷം പഴയത് തീർച്ചയായും പൊളിച്ചുമാറ്റും. ബാബ
ഇപ്പോൾ പുതിയ ലോകം സ്ഥാപിച്ചുകൊണ്ടി രിക്കുകയാണെന്ന് കുട്ടികൾക്കറിയാം. നമ്മളെ
തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമാക്കി മാറ്റുന്നതിന്
തയ്യാറാക്കികൊണ്ടിരിക്കുകയാണ്. വിനാശത്തിനു മഹാഭാരത യുദ്ധം പ്രസിദ്ധമാണ്. ഇത്
മഹാഭാരത യുദ്ധത്തിന്റെ സമയമാണെന്ന് പറയാറുണ്ട്. മഹാഭാരതത്തിന്റെ
സമയത്തുണ്ടായിരുന്ന നക്ഷത്രങ്ങളാണ് (ആത്മാക്കളാണ്) ഇപ്പോൾ പരസ്പരം
കണ്ടുമുട്ടിയിരിക്കുന്നത്. ഏണിപ്പടിയുടെ ചിത്രത്തിൽ ഭാരതത്തിന്റെ ഉയർച്ചയുടെയും
താഴ്ച്ചയുടെയും അത്ഭുതകരമായ കഥ എന്ന് എഴുതി വെച്ചിട്ടുണ്ട്. ഈ വരിയിൽ കല്പ-കല്പം
എന്ന വാക്കുകൂടി വരണം. മനുഷ്യർ തുടക്കം മുതൽ അവസാനം വരെ 84 ജന്മങ്ങൾ എടുക്കുന്നു.
ഇതും നിങ്ങളുടെ ബുദ്ധിയിലുണ്ട്. മനുഷ്യരുടെ ബുദ്ധി ഗോദ്റേജിന്റെ പൂട്ടിട്ട്
പൂട്ടിയിരിക്കുകയാണ്. ഈ കാര്യങ്ങളെ അറിയേണ്ടത് മനുഷ്യരാണ്. ആത്മാക്കൾ ഈ
സൃഷ്ടിയാകുന്ന നാടകത്തിൽ വന്നാണ് പാർട്ടഭിനയിക്കുന്നത്. നാടകത്തിലെ രചയിതാവിനെയും
സംവിധായകനെയും മുഖ്യ അഭിനേതാക്കളേയുമെല്ലാം അറിയണമല്ലോ. ഇപ്പോൾ നിങ്ങൾക്ക്
ഡ്രാമയിലെ ആദി-മദ്ധ്യ-അന്ത്യത്തെ ക്കുറിച്ചും നാടകത്തിലെ അഭിനേതാക്കൾ
ആരെല്ലാമാണ് എന്നും, തുടക്കം മുതൽ അവസാനം വരെ മുഴുവൻ നാടകത്തെക്കുറിച്ചും അറിയാൻ
സാധിച്ചു. ഈ ജ്ഞാനം ബാബയിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. എങ്ങനെയാണ് ഈ
സൃഷ്ടിയാകുന്ന ചക്രം കറങ്ങുന്നത്. ഇതിനെയാണ് ആത്മീയ ജ്ഞാനമെന്ന് പറയുന്നത്.
ഭൗതീകമായ ജ്ഞാനത്തെ തത്വജ്ഞാനം എന്നാണ് പറയുന്നത്. ആത്മീയ ജ്ഞാനത്തെ അല്ലെങ്കിൽ
അറിവിനെയാണ് ജ്ഞാനമെന്ന് പറയുന്നത്. ഇപ്പോൾ ഈ കാര്യങ്ങളെല്ലാം കുട്ടികളുടെ
ബുദ്ധിയിൽ ഉണ്ട്.
ഇപ്പോൾ 84 ജന്മങ്ങളുടെ പാർട്ട് പൂർത്തിയാവുകയാണ് എന്ന് കുട്ടികൾക്കറിയാം. ഇപ്പോൾ
നമ്മൾ തിരിച്ചുപോവുകയാണ്, എന്നാൽ പതിതരായവർക്കൊന്നും തിരിച്ചു പോകാനേ
സാധിക്കില്ല. ഇല്ലെങ്കിൽ ഇത്രയും ജപവും തപവും തീർത്ഥയാത്രകളുമെല്ലാം എന്തിനാണ്
ചെയ്യുന്നത്! പവിത്രമായി മാറാനാണ് ഗംഗാ സ്നാനം ചെയ്യാൻ പോകുന്നത്. പക്ഷെ,
അതിലൂടെയൊന്നും ആർക്കും പാവനമായി മാറാൻ സാധിക്കില്ല. അതിനാൽ ആർക്കും തിരിച്ച്
പോകാൻ സാധിക്കില്ല. മനുഷ്യർ ഒരുപാട് പൊങ്ങച്ചം പറയുന്നു-ഇന്നയാൾ മരിച്ചപ്പോൾ
നിർവ്വാണധാമത്തിലേക്ക് പോയി, ജ്യോതി ജ്യോതിയിൽ ലയിച്ചു എന്നെല്ലാം. ബാബ
മനസ്സിലാക്കിതരുന്നു- ആരും തിരിച്ചു പോകുന്നില്ല. എല്ലാ അഭിനേതാക്കളും ഈ
സൃഷ്ടിയിൽ തന്നെയാണ് ഉള്ളത്. ഇപ്പോൾ നാടകം പൂർത്തിയാവുകയാണ്, അതിനാൽ എല്ലാ
അഭിനേതാക്കളും സ്റ്റേജിലാണ്. ഇപ്പോൾ എല്ലാ അഭിനേതാക്കളും ഈ സൃഷ്ടിയാകുന്ന
നാടകശാലയിലാണ്. എല്ലാവരും ഇവിടെ ഹാജരാണ്. ബുദ്ധധർമ്മക്കാരും,
ക്രിസ്ത്യാനികളുമെല്ലാം എവിടെയാണ് എന്ന് മനുഷ്യർക്കറിയില്ല. മുകളിൽ നിന്നും
വന്ന എല്ലാ ആത്മാക്കളും ഈ സമയം തമോപ്രധാനമാണ് എന്ന് നിങ്ങൾ മനസ്സിലാക്കുന്നു.
കല്പം മുമ്പും തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറിയിട്ടുണ്ട്. ബാബയാണ്
വന്ന് സ്ഥാപനയും വിനാശവും ചെയ്യുന്നത്. ഈ ജ്ഞാനം രാജാക്കൻമാരുടെയും രാജാവാക്കി
മാറ്റുന്നതാണ് എന്ന് പറയുന്നുമുണ്ട്. കൃഷ്ണൻ പുതിയ ലോകത്തിന്റെ സ്ഥാപന
ചെയ്യിപ്പിക്കുന്നില്ല. രചയിതാവ് ഒരു ബാബയാണ്. സൃഷ്ടി പതിതമാകുമ്പോഴാണ് നിങ്ങൾ
ബാബയെ വിളിക്കുന്നത് എന്ന് ബാബയാണ് വന്ന് മനസ്സിലാക്കിതരുന്നത്. ബാബ പുതിയ
സൃഷ്ടിയൊന്നും രചിക്കുന്നില്ല. പ്രളയമുണ്ടായി എന്നെല്ലാം കാണിക്കുന്നത് തെറ്റാണ്.
അല്ലയോ പതിത-പാവനാ വരൂ എന്ന് പറഞ്ഞ് മനുഷ്യർ വിളിക്കുന്നു, എങ്കിൽ തീർച്ചയായും
പതിതമായ ലോകത്തിലല്ലേ വരുകയുള്ളൂ. ബാബയാണ് വന്ന് കൃഷ്ണപുരിയുടെ സാക്ഷാത്കാരം
ചെയ്യിപ്പിക്കുന്നത്. കൃഷ്ണൻ സാഗരത്തിലൂടെ ആലിലയിൽ വന്നു എന്ന് കാണിക്കുന്നു...ഇത്
ശരിയായ കാര്യമാണ്. പുതിയ ലോകത്തിൽ ആദ്യം വരുന്നത് കൃഷ്ണനാണ്. എന്നാൽ
സാഗരത്തിലല്ല ഗർഭകൊട്ടാരത്തിലാണ് വരുന്നത്. വളരെ സ്വസ്ഥമായി വിരലും കുടിച്ച്
ഗർഭകൊട്ടാരത്തിലാണ് കഴിയുന്നത്. സത്യയുഗത്തിലുള്ള എല്ലാ കുട്ടികളും
ഗർഭകൊട്ടാരത്തിലാണ് കഴിയുന്നത്. എന്നാൽ മനുഷ്യർ ഗർഭകൊട്ടാരത്തിന്റെ കാര്യമാണ്
സാഗരത്തിൽ ആലിലയിൽ കാണിച്ചിരിക്കുന്നത്. അതെല്ലാം ഭക്തിമാർഗ്ഗത്തിലെ കാര്യമാണ്.
ബാബ എല്ലാ ശാസ്ത്രങ്ങളുടെയും സാരമാണ് മനസ്സിലാക്കിതരുന്നത്. ഈ ലോകത്തിൽ
ആത്മാക്കൾ ഗർഭ ജയിലിലായതുകൊണ്ടാണ് ഞങ്ങളെ പുറത്തെടുക്കൂ, ഇനി ഒരിക്കലും ഞങ്ങൾ
പാപം ചെയ്യില്ല എന്ന് പറഞ്ഞ് വിളിക്കുന്നത്. പക്ഷെ, ഈ രാവണ ലോകത്തിൽ പാപങ്ങൾ
ഉണ്ടാവുക തന്നെ ചെയ്യും. ഗർഭത്തിൽ നിന്നും പുറത്തു കടന്നാൽ ഉടനെ പാപം ചെയ്യാൻ
ആരംഭിക്കുന്നു. പകുതി കല്പത്തോളം നിങ്ങൾ ജയിൽപുള്ളികളായിരുന്നു. കള്ളൻമാരെയാണ്
ജയിൽ പുള്ളികളെന്ന് പറയുന്നത്. ജയിലിൽ നിന്നും പുറത്തു കടന്നാൽ വീണ്ടും പാപങ്ങൾ
ചെയ്ത് ജയിലിലേക്ക് തന്നെ തിരിച്ച് പോകുന്നു, അതുകൊണ്ടാണ് ജയിൽപ്പുള്ളികളെന്ന്
പറയുന്നത്. ബാബ മനസ്സിലാക്കിതരുന്നു-ഇത് രാവണ രാജ്യമാണ്. എന്നാൽ ഈ
കാര്യങ്ങളൊന്നും സത്യയുഗത്തിൽ ഉണ്ടാകുന്നില്ല. സത്യയുഗം രാമരാജ്യമാണ്.
സത്യയുഗത്തിൽ ഗർഭജയിലുമില്ല, സ്ഥൂലമായ ജയിലുമില്ല. ഈ ലോകത്തിൽ എത്ര മനുഷ്യരാണ്
ജയിലിൽ കഴിയുന്നത്. ഗർഭ ജയിലും, സ്ഥൂലമായ ജയിലുമുണ്ട്. ഡബിൾ ജയിലാണ്.
കലിയുഗത്തിന്റെ അവസാനമല്ലേ.
ബാബ മനസ്സിലാക്കിതരുന്നു- നിങ്ങൾ കുട്ടികൾ ഇപ്പോൾ സ്ഥാപന
ചെയ്തുകൊണ്ടിരിക്കുകയാണ്. ഉയർച്ചയും പതനവും എല്ലാ കല്പത്തിലും
ഉണ്ടായിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ ഉയർച്ചയും പതനവുമാണ് ഉണ്ടാകുന്നത്.
ഉയർച്ചയിലും താഴ്ചയിലും മുഖ്യമായ പാർട്ട് ഭാരതത്തിന്റെയാണ്. ആത്മാക്കളും
പരമാത്മാവും ഒരുപാട് കാലം വേറിട്ടിരുന്നു.... എന്ന് പാടാറുണ്ട്. അപ്പോൾ
അതിന്റെയും കണക്കു വേണമല്ലോ. ഒരുപാട് കാലമായിട്ട് വേറിട്ടിരിക്കുന്ന ആത്മാക്കൾ
ഏതാണ്? ആദ്യമാദ്യം ഈ സൃഷ്ടിയിലേക്ക് പാർട്ടഭിനയിക്കാൻ ദേവീ-ദേവത ധർമ്മത്തിലുള്ള
ആത്മാക്കളാണ് വരുന്നത്. രാജ്യം ഭരിച്ചിരുന്ന ദേവീ-ദേവതകൾ ഇപ്പോൾ ഇല്ല,
ചിത്രങ്ങളാണ് അവരുടെ അടയാളമായി കാണിച്ചിരിക്കുന്നത്. രാജ്യപദവി ഇല്ലാതായി.
സ്വർഗ്ഗം ഇല്ലാതായാൽ പിന്നെ ആരംഭിക്കുന്നത് നരകമാണ്. പിന്നീട് വീണ്ടും നരകത്തിൽ
നിന്നും സ്വർഗ്ഗമായി മാറും. അതിനാൽ പുതിയ ലോകത്തിന്റെ സ്ഥാപനയും, പഴയ
ലോകത്തിന്റെ വിനാശവുമാണ് നടക്കുന്നത്. പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യാൻ
കുട്ടികൾ വേണം. പുതിയ ലോകത്തിൽ വസിക്കുന്നവരും നമ്മൾ കുട്ടികളാണ്. അതിനുവേണ്ടി
ആദ്യം നിങ്ങൾക്ക് ദൈവീക ഗുണങ്ങളുള്ള ദേവതയായി മാറണം. മനുഷ്യനിൽ നിന്നും ദേവത....എന്ന
മഹിമയുമുണ്ട്. അഴുക്കായ മനുഷ്യരാണല്ലോ. ഭഗവാനുവാചയാണ്-ഗൃഹസ്ഥത്തിൽ കഴിഞ്ഞുകൊണ്ടും
താമര പുഷ്പത്തിനു സമാനം പവിത്രമായി മാറണം. മൃത്യുലോകത്തിലെ ഈ അന്തിമമായ ജന്മത്തിൽ
പവിത്രമായി മാറണം. ബാബ പറയുന്നു- വികാരങ്ങളെ അതിജീവിക്കുന്നതിലൂടെ നിങ്ങൾ
വിശ്വത്തിന്റെ അധികാരികളായി മാറും. ഇത് കുട്ടികൾ കേട്ട്, പഴയ ലോകത്തിന്റെ വിനാശം
മുന്നിൽ നിൽക്കുകയാണെന്ന് മറ്റുള്ളവരോടും പറയുന്നു. കല്പം മുമ്പത്തെ മഹാഭാരത
യുദ്ധമാണ്. കാമം മഹാശത്രുവാണ്, അതുകൊണ്ട് പ്രതിജ്ഞ ചെയ്യൂ. ഇപ്പോൾ നമ്മൾ
പവിത്രമായി മാറുകയാണ് എന്ന് മനസ്സിലാക്കുന്നു. ഈ പഴയ ലോകത്തിന്റെ വിനാശം
തീർച്ചയായും ഉണ്ടാകണം. വിനാശത്തിനു മുമ്പായി തീർച്ചയായും പവിത്രമായി മാറണം.
വിനാശമുണ്ടാകുമ്പോഴുള്ള കാര്യം തന്നെ പറയണ്ട-നിലവിളിയായിരിക്കും, വളരെ ദാരുണ
മരണമായിരിക്കും. നിങ്ങൾക്ക് കാണാൻ പോലും സാധിക്കില്ല. ചിലർക്ക് ഓപ്പറേഷൻ
നടത്തുമ്പോൾ ദുർബലർക്ക് കണ്ടുനിൽക്കാൻ സാധിക്കില്ല, ബോധം കെട്ടുവീഴുന്നു.
അതുകൊണ്ട് ഡോക്ടർമാർ കുടുംബാംഗങ്ങളെ അനുവദിക്കാറില്ല. ഇത് എത്ര വലിയ
ഓപ്പറേഷനായിരിക്കും. പരസ്പരം കൊന്നുകൊണ്ടേയിരിക്കും. ഈ ലോകം അഴുക്കാണ്,
മുള്ളുകളുടെ കാടാണ്. സത്യയുഗത്തെ പൂക്കളുടെ പൂന്തോട്ടമെന്നാണ് പറയുന്നത്. ദേവതകൾ
ചൈതന്യത്തിലുള്ള പൂക്കളാണല്ലോ. സ്വർഗ്ഗത്തിൽ പൂക്കളുടെ പൂന്തോട്ടമുണ്ടായിരിക്കും
എന്നാണ് മനുഷ്യർ മനസ്സിലാക്കുന്നത്, എന്താണോ കേൾക്കുന്നത് അത് പറഞ്ഞുനടക്കുന്നു.
അല്ലാഹുവിന്റെ പൂന്തോട്ടമെന്ന് പറയാറില്ലേ, പിന്നീട് ധ്യാനത്തിലും അവർ
പൂന്തോട്ടത്തെ കാണും. അല്ലാഹു കൈയ്യിൽ പൂവ് കൊടുത്തു എന്ന് പറയുന്നു.
ബുദ്ധിയിൽത്തന്നെ ഈശ്വരന്റെ പൂന്തോട്ടമാണ്. ഭക്തിമാർഗ്ഗത്തിൽ ഭക്തി ചെയ്യുന്നത്
സാക്ഷാത്കാരത്തിനുവേണ്ടിയാണ്. സാക്ഷാത്കാരമുണ്ടായാൽ പറയും ഈശ്വരൻ
സർവ്വവ്യാപിയാണെന്ന്. കഴിഞ്ഞു പോയത് വീണ്ടും ആവർത്തിക്കും. ഇപ്പോൾ കുട്ടികൾ ഏത്
വേഷത്തിലാണോ വന്നിരിക്കുന്നത്, അതേ വേഷത്തിലായിരിക്കും അടുത്ത കല്പത്തിലും
വരുന്നത്. ചിലരെല്ലാം ഡ്രാമയെ നല്ല രീതിയിൽ മനസ്സിലാക്കുന്നുണ്ട്, ബാബയുടെ
അടുത്ത് ആരെങ്കിലും വരുമ്പോൾ ബാബ ചോദിക്കാറുണ്ട്- മുമ്പ് എപ്പോഴാണ് വന്നിരുന്നത്?
കുട്ടികൾ പറയുന്നു-ശരിയാണ്, ബാബാ, കല്പം മുമ്പും ബാബയെ കണ്ട്, സമ്പത്തെടുക്കാൻ
വന്നിരുന്നു. ബാബ ചോദിക്കുന്നു-എന്ത് പദവിയാണ് കല്പം മുമ്പ്
പ്രാപ്തമാക്കിയിരുന്നത്? ബാബ, മമ്മാ എന്ന് പറയുന്നുണ്ടെങ്കിൽ തീർച്ചയായും അവരുടെ
കുലത്തിൽ വരും. ഉയർന്ന പദവി പ്രാപ്തമാക്കാനുള്ള പുരുഷാർത്ഥം ചെയ്യൂ. ഈ
കാര്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയിലാണ് ഉള്ളത്. വാസ്തവത്തിൽ യുദ്ധവുമുണ്ട്, ഈ
നരകം വിനാശമാവുക തന്നെ വേണം. നിങ്ങളുടെ അടുത്തുള്ള ചിത്രങ്ങൾ വളരെ ഒന്നാന്തരമാണ്.
കൃഷ്ണന്റെ രണ്ട് ഗോളങ്ങളോടെയുള്ള ചിത്രം അച്ചടിക്കണം. ഈ ചിത്രം വളരെ വ്യക്തമാണ്.
ഈ ചിത്രത്തിൽ സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുമ്പോൾ നരകത്തെ തട്ടിമാറ്റുകയാണ്.
നിങ്ങളുടെ മുഖവും സ്വർഗ്ഗത്തിന്റെ ഭാഗത്തേക്കാണ്, ഈ കാര്യം വളരെ കൃത്യമാണ്.
ഇപ്പോൾ നമുക്ക് വീട്ടിലേക്ക് പോകണമെന്ന് അറിയാമല്ലോ, അതിനാൽ വീടിനെ തന്നെ
ഓർമ്മിക്കണം. പഴയ ലോകത്തെ മറക്കണം. ഇതിനെയാണ് പരിധിയില്ലാത്ത വൈരാഗ്യം എന്ന്
പറയുന്നത്. പഴയ ലോകത്തെ ഉപേക്ഷിച്ച് നമ്മൾ ബാബയുടെ അടുത്തേക്കാണ് പോകുന്നത്.
ഓർമ്മയുടെ യാത്രയിലൂടെയാണ് ബാബയുടെ അടുത്തേക്ക് പോകുന്നത്. മുഖ്യമായത് ഓർമ്മയുടെ
കാര്യമാണ്. എല്ലാവരും ഓർമ്മിക്കുന്നുണ്ടല്ലോ. ഇപ്പോൾ ബാബ യഥാർത്ഥ കാര്യം
മനസ്സിലാക്കിതരുന്നു-എന്നെ ഓർമ്മിക്കൂ. ഇതാണ് അർത്ഥസഹിതമായ അവ്യഭിചാരിയായ ഓർമ്മ.
നിങ്ങൾക്കറിയാം ശിവബാബയും ബിന്ദുവാണ്. സ്വയത്തേയും ആത്മാവ് ബിന്ദു എന്നും,
ബാബയേയും ബിന്ദുവാണെന്ന് മനസ്സിലാക്കണം. പുതിയ കാര്യം കാണുമ്പോൾ ഈ കാര്യം
മറക്കുന്നു. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി, ബാബയേയും തന്റെ വീടിനെയും
ഓർമ്മിക്കണം. ശരി, ബിന്ദു ചെറുതായി തോന്നുന്നു എങ്കിൽ വീട് വലുതാണല്ലോ. വീടിനെ
ഓർമ്മിക്കൂ, ബാബയും വീട്ടിലാണ് വസിക്കുന്നത്. നമ്മളെല്ലാവരും ബാബ വസിക്കുന്ന
വീട്ടിലേക്കാണ് പോകുന്നത്. ബിന്ദുവിന്റെ ഓർമ്മ വരുന്നില്ലെങ്കിൽ, വീടിന്റെ
ഓർമ്മ വരുന്നുണ്ടല്ലോ. ശാന്തിധാമം വീടും, സുഖധാമം സ്വർഗ്ഗവും. ഈ ലോകം
ദുഃഖധാമമാണ്. ഈ സംഗമയുഗത്തിൽ നിങ്ങൾ സംഖ്യാക്രമമനുസരിച്ചാണ് പഠിക്കുന്നത്,
പിന്നീട് നിങ്ങൾ തന്നെയാണ് സുഖധാമത്തിലേക്ക് വരുന്നത്. ബാബയുടെ കുട്ടികളാണെങ്കിൽ
തീർച്ചയായും സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി ലഭിക്കണം. കല്പം മുമ്പും ശിവബാബ
വന്ന് സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി നൽകിയിരുന്നു. നിങ്ങൾ മറന്നു പോയി. ബാബ
പറയുന്നു- ഇപ്പോൾ ഞാൻ വീണ്ടും വന്നിരിക്കുകയാണ് നിങ്ങൾക്ക് ചക്രവർത്തി പദവി നൽകാൻ.
എത്ര പ്രാവശ്യം നിങ്ങൾ രാജ്യപദവി എടുക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
എണ്ണാൻ പറ്റാത്ത അത്രയും തവണ സമ്പത്തെടുത്തിട്ടുണ്ട്, എന്നിട്ടും അങ്ങനെയുള്ള
ബാബയെ എന്തുകൊണ്ടാണ് മറക്കുന്നത്! മായയുടെ കൊടുങ്കാറ്റ് കാരണമാണ്
യുദ്ധമുണ്ടാകുന്നത്, അതുകൊണ്ടാണ് മായ ഒരു വശത്തേക്ക് വലിക്കുമ്പോൾ, ഈശ്വരൻ
മറുവശത്തേക്ക് വലിക്കുന്നു എന്ന ഒരു നാടകമുള്ളത്. ജ്ഞാനത്തിൽ
വിഘ്നങ്ങളൊന്നുമില്ല, എന്നാൽ വിഘ്നമുണ്ടാകുന്നത് യോഗത്തിലാണ്. യോഗത്തിലാണ്
പ്രയത്നമുള്ളത്. ഇപ്പോൾ ബാബ പറയുന്നു- മഹാരഥിമാരായി മാറൂ. ഈ പഴയ ലോകത്തിന് ഇപ്പോൾ
തീ പിടിക്കണം. ഈ യുദ്ധത്തിൽ മുഴുവൻ പഴയ ലോകവും സ്വാഹായാകണം, ഒപ്പം മഹാവീരനുമായി
മാറണം. നിങ്ങൾക്ക് അഖണ്ഡവും സുദൃഢവുമായ രാജ്യം പ്രാപ്തമാക്കണം. മായയുടെ
കൊടുങ്കാറ്റ് എത്ര വന്നാലും, നിങ്ങളെ ഇളക്കാൻ സാധിക്കാത്ത തരത്തിലുള്ള
ബുദ്ധിയോഗമായിരിക്കണം ബാബയുമായിട്ടുണ്ടാകേണ്ടത്. നിങ്ങളുടെ ഈ അവസ്ഥ അവസാനമാണ്
ഉണ്ടാകുന്നത്. സ്കൂളിൽ അടുത്ത ക്ലാസിലേക്ക് പോകുന്ന സമയത്താണ്
പരീക്ഷയുണ്ടാകുന്നത്. അതേപോലെ നിങ്ങളുടെ മാലയും അവസാനമാണ് ഉണ്ടാകുന്നത്.
നിങ്ങൾക്ക് ഒരുപാട് സാക്ഷാത്കാരമുണ്ടായിരിക്കും- ഇന്നയാൾ ഇതായി മാറും,
ഇന്നയാൾക്ക് ഈ പദവി ലഭിക്കും എന്നെല്ലാം..ഇവർ ദാസിയായി മാറും...എന്നെല്ലാം
പറഞ്ഞുതരും. എന്നാൽ അവസാന സമയം ഒന്നും ചെയ്യാൻ സാധിക്കില്ല,
പശ്ചാത്തപിക്കേണ്ടതായി വരും. ഇതെന്താണ് ഞാൻ ചെയ്തത്! എന്തുകൊണ്ട് ശ്രീമതത്തിലൂടെ
നടന്നില്ല! പക്ഷെ, ആ സമയത്ത് ഒന്നും നടക്കില്ല. ഇങ്ങനെ ഒരുപാട് പേർ
പശ്ചാത്തപിക്കും. മനുഷ്യർ എത്ര കൊലപാതകങ്ങൾ ചെയ്തിട്ടാണ് പിന്നീട്
പശ്ചാത്തപിക്കുന്നത്. എന്നാൽ കൊലപാതകം സംഭവിച്ചു കഴിഞ്ഞു, പിന്നെ എന്തു ചെയ്യാൻ
സാധിക്കും! അതുകൊണ്ടാണ് ബാബ പറയുന്നത്-അശ്രദ്ധ കാണിക്കാതെ തന്റെ പുരുഷാർത്ഥം
ചെയ്തുകൊണ്ടിരിക്കൂ എന്ന്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഇപ്പോൾ
84 ജന്മങ്ങളുടെ നാടകം പൂർത്തിയാവുകയാണ്, തിരിച്ച് വീട്ടിലേക്ക് പോകണം. അതുകൊണ്ട്
ആത്മാഭിമാനിയായി മാറി പാവനമായി മാറണം. ദേഹാഭിമാനത്തെ ഇല്ലാതാക്കണം.
2. സ്വയത്തെ
ബിന്ദുവാകുന്ന ആത്മാവാണെന്ന് അർത്ഥ സഹിതം മനസ്സിലാക്കി, ബിന്ദുവാകുന്ന ബാബയുടെ
അവ്യഭിചാരിയായ ഓർമ്മയിൽ കഴിയണം. മഹാവീരനായി മാറി തന്റെ അവസ്ഥയെ അചഞ്ചലവും,
സുദൃഢവുമാക്കി മാറ്റണം.
വരദാനം :-
വ്യർഥമാകുന്ന ചോർച്ച സമാപ്തമാക്കി സമർഥരാകുന്ന ചുരുങ്ങിയ ചെലവിൽ മികച്ചതായി
ഭവിക്കട്ടെ.
സമഗനയുഗത്തിൽ
ബാപ്ദാദയിലൂടെ എന്തെല്ലാം ഖജനാക്കൾ ലഭിച്ചുവോ ആ സർവ ഖജനാക്കളെയും
വ്യർഥമായിപ്പോകുന്നതിൽ നിന്ന് സംരക്ഷിക്കൂ. എങ്കിൽ ചുരുങ്ങിയ ചെലവിൽ
മികച്ചതായിത്തീരും. വ്യർഥത്തിൽ നിന്ന് മിച്ചപ്പെടുത്തുക അർഥം സമർഥമാകുക. എവിടെ
സമർഥതയുണ്ടോ അവിടെ വ്യർഥമായിപ്പോകുക- ഇത് സംഭവിക്കുക സാധ്യമല്ല. അഥവാ
വ്യർഥത്തിന്റെ ചോർച്ച ഉണ്ടെങ്കിൽ എത്ര തന്നെ പുരുഷാർഥം ചെയ്താലും,
പ്രയത്നിച്ചാലും പക്ഷേ ശക്തിശാലി ആകാൻ സാധിക്കില്ല. അതിനാൽ ചോർച്ച പരിശോധിച്ച്
സമാപ്തമാക്കൂ എങ്കിൽ വ്യർഥത്തിൽ നിന്നു സമർഥമാകാൻ കഴിയും.
സ്ലോഗന് :-
പ്രവൃത്തിയിൽ
കഴിഞ്ഞുകൊണ്ടും സമ്പൂർണ പവിത്രമായിരിക്കുക- ഇതാണ് യോഗി, ജ്ഞാനി തു ആത്മാവിന്റെ
വെല്ലുവിളി.
അവ്യക്തസൂചനകൾ-
അപവിത്രതയുടെ ബീജത്തെ പോലും സമാപ്തമാക്കി സമ്പൂർണ സ്വച്ഛമാകൂ
പരമാത്മാജ്ഞാനത്തിന്റെ
നവീനത പവിത്രതയാണ്. ഉറപ്പോടെ പറയാറുണ്ടല്ലോ തീയും പഞ്ഞിയും ഒരുമിച്ചിരുന്നാലും
കത്തിപ്പോവുകയില്ല. താങ്കളെല്ലാം പ്രഭാഷണങ്ങളിലും പറയുന്നു പവിത്രത കൂടാതെ
യോഗിതു ആത്മാവ്, ജ്ഞാനിതു ആത്മാവ്, ജ്ഞാനിതുആത്മാവ് ആകാനേ സാധിക്കില്ല. അപ്പോൾ
ഈ വെല്ലുവിളി ഇനി പ്രാക്ടിക്കൽ രൂപത്തിൽ കൊണ്ടുവരൂ.