മധുരമായ കുട്ടികളെ-തന്റെ
ബുദ്ധിയെ ജ്ഞാനത്തിന്റെ മനന ചിന്തനത്തിൽ നിരതമാക്കി വെക്കുകയാണെങ്കിൽ എല്ലാ
ചിന്തകളിൽ നിന്നും മുക്തമാകും, സദാ സന്തോഷം ഉണ്ടായിക്കൊണ്ടിരിക്കും.
ചോദ്യം :-
സ്വയത്തെ ശിവബാബയുടെ യജ്ഞത്തിന്റെ സേവകനാണെന്ന് മനസ്സിലാക്കുന്നവരുടെ അടയാളങ്ങൾ
എന്തൊക്കെയാണ്?
ഉത്തരം :-
ഈ
ബ്രഹ്മാവിന്റെ മുഖത്തിലൂടെ ശിവബാബ പറയുന്നത് എന്താണെങ്കിലും അവർ അതിനെ ഉടൻ
അംഗീകരിക്കും. എന്ത് പറയുന്നുവോ അതിനെ അനുസരിക്കുക, ഇതിനെത്തന്നെയാണ്
ശ്രീമതമെന്ന് പറയുന്നത്. ശ്രീ-ശ്രീ ശിവബാബയുടെ മതമനുസരിച്ച് നടക്കുന്നതിലൂടെ
മാത്രമാണ് നിങ്ങൾ ശ്രേഷ്ഠമായി മാറുന്നത്. ശ്രേഷ്ഠമായി മാറുക എന്നാൽ വിജയമാലയിൽ
വരുക.
ഗീതം :-
ഓം നമ:
ശിവായ......
ഓംശാന്തി.
ശിവഭഗവാന്റെ വാക്കുകൾ സാലിഗ്രാമുകൾക്ക് വേണ്ടിയാണ്. ആത്മീയ കുട്ടികൾക്ക് ആത്മീയ
അച്ഛൻ മനസ്സിലാക്കിത്തരികയാണ്. നമുക്ക് ഇവിടെ ആത്മാവാണെന്ന് മനസ്സിലാക്കി വേണം
ഇരിക്കാനെന്ന് ഇപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കിക്കഴിഞ്ഞു. സ്വയത്തെ
ആത്മാവാണെന്ന് മനസ്സിലാക്കുന്ന ഒരു മനുഷ്യനും മുഴുവൻ ലോകത്തിലും
ഉണ്ടായിരിക്കുകയില്ല. ആത്മാവ് എന്താണെന്ന് അറിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ്
പരമാത്മാവിനെക്കുറിച്ച് അറിയുന്നത്! ബാബയിലൂടെ തന്നെയാണ് നിങ്ങൾക്ക് ആത്മാവിന്റെ
അറിവ് ലഭിച്ചത്, അതായത് മുഖ്യമായ വസ്തു എന്താണെന്ന് . മനുഷ്യർക്ക് ഒന്നും
അറിയാത്തതു കാരണം എത്ര ദുഃഖിയാണ്. ഈ ഡ്രാമയുടെ അഥവാ സൃഷ്ടിയാകുന്ന കല്പ
വൃക്ഷത്തിന്റെ ആയുസ്സ് 5000 വർഷമാണെന്ന് നിങ്ങൾ കുട്ടികൾക്കറിയാം. മാങ്ങയുടെ
വിത്ത് ജീവനുണ്ടായിരുന്നെങ്കിൽ മനസ്സിലാക്കിതരുമായിരുന്നു, ഞാൻ വിത്താണ്, എന്നിൽ
നിന്നാണ് ഈ വൃക്ഷമുണ്ടായതെന്ന്. പക്ഷെ, അത് ജഡമാണ്. ചൈതന്യ വൃക്ഷം
ഒന്നുമാത്രമാണ് ഉള്ളത്. നിങ്ങൾക്ക് തുടക്കം മുതൽ അവസാനം വരെ മുഴുവൻ
വൃക്ഷത്തിന്റെയും ജ്ഞാനം ലഭിച്ചുകഴിഞ്ഞു. ഇതെല്ലാം നമ്പർവാർ പുരുഷാർത്ഥത്തിൽ
മനസ്സിലാക്കാൻ സാധിക്കും. ബാബ പറയുന്നു-ഞാൻ ഈ കല്പ വൃക്ഷത്തിന്റെ ബീജം സത്യവും
ചൈതന്യവും ആനന്ദസ്വരൂപവുമാണ്. ബാബയെ ജ്ഞാനത്തിന്റെ സാഗരനെന്നാണ് പറയുന്നത്.
ഇതെല്ലാം നിരാകാരന്റെ മഹിമയാണ്. ബാബയുടെ ഈ മഹിമ തികച്ചും വേറിട്ടതാണെന്ന്
നിങ്ങൾക്കറിയാം. എന്നാൽ മനുഷ്യർക്കൊന്നും ബാബയുടെ മഹിമയെക്കുറിച്ച് അല്പം പോലും
അറിയില്ല. ഈ ദേവതകളാകുന്ന ലക്ഷ്മീ-നാരായണനു പോലും ഈ ജ്ഞാനമില്ല. നിങ്ങൾക്കാണ് ഈ
ഡ്രാമയുടെ ജ്ഞാനം ലഭിച്ചിട്ടുള്ളത്. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്നും,
പിന്നീട് നമ്മൾ ദേവതകളായി മാറും, അപ്പോൾ ഈ ജ്ഞാനമുണ്ടായിരിക്കുകയില്ല എന്ന്
നിങ്ങൾക്കറിയാം. അത്ഭുതമല്ലേ. ഈ ഡ്രാമയുടെ അഭിനേതാക്കൾ നിങ്ങളാണല്ലോ. നിങ്ങൾക്ക്
രചയിതാവിന്റെയും രചനയുടെയും ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. ശൂദ്ര
വർണ്ണത്തിലുള്ളവർക്കോ, ദേവതാ വർണ്ണത്തിലുള്ളവർക്കോ ഈ ജ്ഞാനമില്ല. ജ്ഞാനം
പാരമ്പര്യമായി തുടരുകയാണ്, എന്നല്ല. ആഘോഷങ്ങളും പാരമ്പര്യമായിട്ടാണ്
തുടർന്നുവന്നത്. ഇപ്പോൾ ഇതെല്ലാം നിങ്ങളാണ് അറിയുന്നത്. എന്നാൽ സത്യയുഗത്തിൽ ഈ
ആഘോഷങ്ങളെക്കുറിച്ച് ആർക്കും അറിയില്ല. സത്യയുഗത്തിൽ ഒന്നും
ഓർമ്മയുണ്ടായിരിക്കുകയില്ല. സത്യയുഗത്തിൽ രാജ്യം ഭരിക്കുകയാണ്. നിങ്ങൾ
ഓരോരുത്തരുടെയും ബുദ്ധിയുടെ പൂട്ട് തുറന്നിരിക്കുകയാണ്. നിങ്ങൾക്കാണ് മുഖ്യമായ
നിർമ്മാതാവിനെയും സംവിധായകനെയും പ്രധാനമായ അഭിനേതാക്കളേയും അറിയുന്നത്.
നിങ്ങൾക്ക് എത്ര നല്ല ജ്ഞാനമാണ് ലഭിക്കുന്നത്. ഈ ജ്ഞാനമില്ലാത്തവരൊക്കെ
വിവേകശൂന്യരാണ്. നിങ്ങളും വിവേകശൂന്യരായിരുന്നു. ഇപ്പോൾ ദേവതയായി മാറുകയാണ്. ഈ
ജ്ഞാനം ബുദ്ധിയിൽ ഇറ്റുവീണുകൊണ്ടിരിക്കുന്നവർക്ക് അളവറ്റ സന്തോഷമുണ്ടായിരിക്കും.
നിങ്ങൾക്കല്ലാതെ മറ്റാർക്കും ഈ ജ്ഞാനം മനസ്സിലാവുകയില്ല. ഗോഡ് ഫാദറിനെയാണ്
ലോകത്തിൽ വെച്ച് ഏറ്റവും വലിയ അധികാരിയെന്നും, നോളേജ്ഫുള്ളെന്നും പറയുന്നത്.
ഏതിന്റെ ജ്ഞാനമാണ് ഉള്ളത്? ബാബക്ക് എല്ലാ വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും,
മുഴുവൻ സൃഷ്ടിയുടെയും ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. രചയിതാവിന്റെയും
രചനയുടെയും ജ്ഞാനം ശാസ്ത്രങ്ങളിൽ പോലുമില്ല. അതുകൊണ്ടാണ് ഋഷി-മുനിമാരെല്ലാം
പറഞ്ഞിരുന്നത്, ഞങ്ങൾക്ക് രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചൊന്നും അറിയില്ല
എന്ന്. മനസ്സിലാക്കിതരുന്നത് ഒരേ ഒരാളാണെങ്കിൽ മറ്റുള്ളവർ എങ്ങനെയാണ് അറിയുന്നത്!
നിങ്ങൾ കുട്ടികൾക്കല്ലാതെ ഈ ജ്ഞാനം മറ്റൊരാൾക്കും നൽകാൻ സാധിക്കില്ല. നിങ്ങൾ
കുട്ടികൾക്ക് നൽകുന്നത് ബാബയാണ്. ബാബ എത്ര വലിയ നോളേജ്ഫുള്ളാണ്. എത്ര ഉയർന്ന
പദവിയാണ് പ്രാപ്തമാക്കുന്നത്. അതിനാൽ എത്ര സന്തോഷമുണ്ടായിരിക്കണം. നമ്മൾ
പരിധിയില്ലാത്ത ബാബയുടെ സന്താനങ്ങളാണ്. ബുദ്ധി ജ്ഞാനം കൊണ്ട് നിറഞ്ഞിരിക്കണം.
നിങ്ങൾക്കറിയാത്ത ഒരു കാര്യവുമില്ല. ഇപ്പോൾ നിങ്ങൾ മാസ്റ്റർ നോളേജ്ഫുള്ളായി
മാറുകയാണ്. തമോപ്രധാനമായി മാറിയ ആത്മാവ് ഇപ്പോൾ ബാബയെ ഓർമ്മിച്ചോർമ്മിച്ച്
സതോപ്രധാനമായി മാറും. സംഖ്യാക്രമമനുസരിച്ചായിരിക്കുമല്ലോ. ചിലരുടെ ബുദ്ധി തമോയിൽ
നിന്നും രജോ അവസ്ഥയായി മാറിയിട്ടുണ്ടായിരിക്കും എന്നാൽ മറ്റുചിലരുടെത് രജോയിൽ
നിന്നും സതോ ആയി മാറിയിട്ടുണ്ടായിരിക്കും. പക്ഷെ, ഇപ്പോൾ ആരുടെയും ബുദ്ധി
സതോപ്രധാനമായി മാറിയിട്ടില്ല. നിങ്ങളുടെ ബുദ്ധി സതോപ്രധാനമായി മാറിക്കഴിഞ്ഞാൽ
കർമ്മാതീത അവസ്ഥയിലേക്ക് എത്തിച്ചേരും. പിന്നീട് രാജ്യം ഭരിക്കാൻ പുതിയ ലോകം
വേണം. ഈ യജ്ഞം പൂർത്തിയാകുമ്പോൾ മുഴുവൻ പഴയ ലോകവും ഇതിൽ ആഹുതി ചെയ്യപ്പെടും.
അതിനുശേഷം സംഖ്യാക്രമമനുസരിച്ച് പഠിപ്പും പൂർത്തിയാകും. ഞാൻ ഈ പരീക്ഷ
പാസായതിനുശേഷം അടുത്ത ക്ലാസ്സിലേക്ക് പോകുമെന്ന് സ്കൂളിലെ ഒരു വിദ്യാർത്ഥി
മനസ്സിലാക്കുന്നതു പോലെ കർമ്മാതീത അവസ്ഥയുണ്ടാകുമ്പോൾ നിങ്ങൾ ഈ മൃത്യുലോകത്തിൽ
നിന്നും അമരലോകത്തിലേക്ക് പോകും. ഇപ്പോൾ ഈ ലോകത്തിൽ നിന്നും മാറണമെന്ന്
നിങ്ങൾക്കറിയാം. പവിത്രമായി മാറി അമരലോകത്തിലേക്ക് പോകും. ശാന്തിധാമത്തിൽ
വസിച്ചിരുന്ന നമ്മൾ പാർട്ടഭിനയിച്ചഭിനയിച്ച് അമരലോകത്തിൽ നിന്നും
മൃത്യുലോകത്തിലേക്ക് എത്തിചേർന്നു. അതിനാൽ ഈ ജ്ഞാനമെല്ലാം ബുദ്ധിയിൽ
ഉണ്ടാകുന്നതിലൂടെ സന്തോഷമുണ്ടായിരിക്കും. ജ്ഞാനമല്ലാതെ മറ്റൊരു ചിന്തയും വരില്ല.
ഇപ്പോൾ നമ്മൾ പഠിച്ച് പുതിയ ലോകത്തിന്റെ അധികാരിയായി മാറുമെന്നും
മനസ്സിലാക്കികൊടുക്കണം. ഈ ലോകത്തിൽ എല്ലാവരും പതിതരാണ്. ഇവിടെ ദേവതകളൊന്നുമില്ല.
ആരാണ് മനുഷ്യനിൽ നിന്നും ദേവതയാക്കി മാറ്റുന്നത്? ബാബക്ക് മാത്രമെ ദേവതയാക്കി
മാറ്റാൻ സാധിക്കൂ. ലക്ഷ്മീ-നാരായണൻ രാജ്യം ഭരിച്ചിരുന്ന സ്വർഗ്ഗമുണ്ടായിരുന്നു
എന്ന് ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ട്. സ്വർഗ്ഗം ആരാണ് സ്ഥാപിച്ചത്?
സ്വർഗ്ഗസ്ഥനായ പിതാവാണ് സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്തത്. സ്വർഗ്ഗത്തിൽ
ദേവീ-ദേവതകൾ രാജ്യം ഭരിക്കുമ്പോൾ മറ്റൊരു ധർമ്മവുമുണ്ടായിരിക്കുകയില്ല. ഇത് വളരെ
വലിയ പരിധിയില്ലാത്ത നാടകമാണ്. നിങ്ങൾ ചൈതന്യങ്ങളല്ലേ. ഈ വൃക്ഷത്തിന്റെ വിത്ത്
മുകളിലാണെന്ന് അറിയാം. ബാബയും അമരനാണ് അവിനാശിയാണ്. നിങ്ങളും അമരന്മാരാണ്. ഇപ്പോൾ
മുഴുവൻ വൃക്ഷവും ജീർണ്ണിച്ച അവസ്ഥയിലാണ്. ഈ സമയത്ത് എല്ലാ മനുഷ്യരും
മുള്ളുപോലെയായി മാറിയിരിക്കുകയാണ്. ഈ ലോകം മുള്ളുകളുടെ കാടല്ലേ. എല്ലാ മനുഷ്യരും
പരസ്പരം ദുഃഖം കൊടുക്കുന്നവരാണ്. ബാബയാണ് തോട്ടക്കാരൻ. ബാബയെ തോണിക്കാരനെന്നും
പറയുന്നു. നിങ്ങളും തോണി തുഴയാൻ പഠിക്കുകയാണ്. ഓരോരുത്തരുടെയും എങ്ങനെ
അക്കരെയെത്തും എന്നാണ് ബാബ നിങ്ങൾക്ക് മനസ്സിലാക്കിതരുന്നത്. തോണി എന്നത്
ശരീരത്തെയല്ല പറയുന്നത്. ആത്മാവും ശരീരവും കൂടി ചേരുമ്പോഴാണ് തോണിയായി മാറുന്നത്.
എന്റെ തോണി അക്കരെയെത്തിക്കൂ എന്ന് പാടാറുമുണ്ട്. ഇപ്പോൾ ആത്മാവും ശരീരവും രണ്ടും
പതിതമാണ്. അതിനാൽ എങ്ങനെ അക്കരെയെത്തും, എവിടേക്കാണ് പോകേണ്ടത്? ഇപ്പോൾ നിങ്ങൾ
മൂലവതനവും, സൂക്ഷ്മവതനവും......സത്യയുഗം മുതലുള്ള എല്ലാ രഹസ്യങ്ങളേയും
അറിഞ്ഞുകഴിഞ്ഞു. എന്നിട്ടും എന്തുകൊണ്ടാണ് ബുദ്ധിയിൽ ഇരിക്കാത്തത്? നിങ്ങൾ
എന്തുകൊണ്ടാണ് മറക്കുന്നത്? ഇതെല്ലാം ബുദ്ധിയിൽ സദാ തുള്ളിയായി വീണുകൊണ്ടിരി
ക്കുകയാണെങ്കിൽ നിങ്ങൾ സന്തോഷത്തിൽ കഴിയുകയും, ചിന്തയിൽ നിന്നും മുക്തമാവുകയും
ചെയ്യും.
നമ്മളെ കൊണ്ടുപോകാൻ ബാബ വന്നിരിക്കുകയാണ് എന്ന് നിങ്ങൾക്കറിയാം. ബാബയിലുള്ള
ജ്ഞാനമാണ് നമുക്ക് നൽകിക്കൊണ്ടിരിക്കുന്നത്. ഈ പുതിയ കാര്യങ്ങൾ ബാബക്കല്ലാതെ
മറ്റാർക്കും മനസ്സിലാക്കിതരാൻ സാധിക്കില്ല. നിരാകാരനായ ബാബ സാകാര
മാദ്ധ്യമത്തിലൂടെയാണ് കേൾപ്പിക്കുന്നത്. നിങ്ങളും ഈ ശരീരത്തിലൂടെയാണ്
കേൾക്കുന്നത്. അതിനാൽ ബാബ നിങ്ങൾ കുട്ടികളെയും തനിക്ക് സമാനമാക്കി മാറ്റുകയാണ്.
ബാബയുടെ മഹിമ നിങ്ങളുടെതുമായിരിക്കണം. ഒരു ചിന്തയുമില്ല. ബാബ പറയുന്നു- ഞാൻ
ജനന-മരണ ചക്രത്തിലേക്ക് വരുന്നില്ല, എന്നാൽ നിങ്ങൾ വരുന്നുണ്ട്. നമ്മൾ ബാബയെയാണ്
സുഖത്തിന്റെ സാഗരനെന്നും,ജ്ഞാനത്തിന്റെ സാഗരനെന്നും പറയുന്നത്.....അപ്പോൾ
തീർച്ചയായും ബാബ ജ്ഞാനം നൽകും. കാരണം ഓരോ കല്പത്തിലും നൽകുന്നുണ്ട്. 84
ജന്മങ്ങളെടുത്ത് ഇപ്പോൾ നമ്മൾ അവസാന ജന്മത്തിലാണ് എന്ന് നിങ്ങൾ ഇപ്പോൾ
മനസ്സിലാക്കികഴിഞ്ഞു. അതിനുശേഷം ബാബ നമ്മളെ ആദ്യ നമ്പറിലേക്ക് കൊണ്ടുപോകും. ഇത്
ജ്ഞാനമല്ലേ. ജ്ഞാനമാണ് വരുമാന മാർഗ്ഗം. പഠിക്കുന്നതിനനു സരിച്ചായിരിക്കും
വരുമാനമാർഗ്ഗം. ഇത് ജ്ഞാനവുമാണ്, കച്ചവടവുമാണ്. നിങ്ങൾ ബാബക്ക്
ചപ്പുചവറുകളാണല്ലോ കൊടുക്കുന്നത്. ആരെങ്കിലും മരിച്ചാൽ അവരുടെ വസ്തുക്കൾ
പരികർമ്മികൾക്ക് കൊടുക്കാറുണ്ടല്ലോ. എന്നാൽ ഇവിടെ നിങ്ങൾക്ക് ജീവിച്ചിരിക്കെ
നൽകണം. വാസ്തവത്തിൽ ഇതെല്ലാം ഇപ്പോഴത്തെ കാര്യമാണ്. ബാബ പറയുന്നു-നിങ്ങളുടെ
കൈയ്യിൽ എന്തെല്ലാമാണോ ഉള്ളത്, മരിക്കുന്നതിനു മുമ്പ് അതെല്ലാം ബാബക്ക് നൽകി
സൂക്ഷിപ്പുകാരായി മാറൂ. ബാബക്ക് നൽകിയില്ലെങ്കിൽ നിങ്ങളുടെ കൈയ്യിൽ
എന്തെല്ലാമാണോ ഉള്ളത് അതെല്ലാം അവസാന സമയം ഓർമ്മ വരും. ഉദാഹരണത്തിന്,
ധനവാൻമാരായവർ ജ്ഞാനമെടുക്കില്ല. അവർ ഒരു ജന്മത്തേക്ക് വേണ്ടിയാണല്ലോ ധനവാൻമാരായി
മാറുന്നത്. ശരീരം ഉപേക്ഷിച്ചു കഴിഞ്ഞാൽ കർമ്മത്തിനനുസരിച്ച് അടുത്ത ജന്മം എവിടെ
ജന്മമെടുക്കുമെന്ന് അറിയില്ല. നമ്മൾ ഇപ്പോൾ പുരുഷാർത്ഥം ചെയ്യുന്നതിനനുസരിച്ച്
പ്രാലബ്ധം ലഭിക്കും എന്ന് നിങ്ങൾക്കറിയാം. ഈ സമയം എല്ലാവരും ഭൗതീകമായ സേവനമാണ്
ചെയ്യുന്നത്. എന്നാൽ ആർക്കും ആത്മീയ സേവനം ചെയ്യാൻ അറിയില്ല. ഉയർന്ന ആത്മാവായ
ബാബയാണ് നിങ്ങൾക്ക് വന്ന് ജ്ഞാനം മനസ്സിലാക്കിതരുന്നത്. ബാബ സുഖത്തിന്റെ സാഗരനും,
ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നവനുമാണ്. ശിവജയന്തി ആഘോഷിക്കാറുണ്ടെങ്കിലും
ബുദ്ധിയിലേക്ക് വരുന്നില്ല. ബാബ നമുക്ക് വീണ്ടും 5000 വർഷത്തിനുശേഷം വന്ന്
കേൾപ്പിക്കുമെന്ന് ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിലുണ്ട്. സത്യയുഗത്തിൽ ഈ
ജ്ഞാനമില്ലെങ്കിൽ പിന്നെ എങ്ങനെയാണ് കലിയുഗത്തിൽ ഉണ്ടാകുന്നത്!
ലക്ഷ്മീ-നാരായണന്റെ ക്ഷേത്രം നമ്മൾ എന്തുകൊണ്ടാണ് ഉണ്ടാക്കുന്നതെന്ന് ലോകത്തിൽ
ആർക്കും അറിയില്ല. അവർ ആരായിരുന്നു, അവർക്ക് ആരാണ് രാജ്യം നൽകിയത്? ഇത് കർമ്മ
ഫലമല്ലേ. ഇപ്പോൾ ബാബ നിങ്ങൾക്ക് കർമ്മം, അകർമ്മം, വികർമ്മത്തിന്റെ ഗുഹ്യമായ
ഗതിയെക്കുറിച്ച് മനസ്സിലാക്കിതരുകയാണ്. ഭഗവാന്റെ വാക്കുകളാണല്ലോ. ഗീതയിലൂടെയാണ്
ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നത്. സത്യയുഗത്തിൽ വളരെ
കുറച്ചു മനുഷ്യർ മാത്രമാണ് ഉള്ളത്. ബാക്കിയുള്ള എല്ലാ മനുഷ്യരും മുക്തി
പ്രാപ്തമാക്കുന്നു. മഹാഭാരത യുദ്ധത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്. ഒരുപാട്
പ്രശ്നങ്ങളുണ്ടാവുകയും ചെയ്യും. പ്രകൃതി ക്ഷോഭങ്ങളെല്ലാം ഉണ്ടാകും. പഴയ ലോകം
ഇല്ലാതാകും. കല്പം മുമ്പത്തെ പോലെയുള്ള ബോബുകളും, മിസൈലുകളുമാണ്. ഭഗവാൻ വന്ന്
രുദ്ര ജ്ഞാന യജ്ഞം രചിച്ച സമയമാണിത്. ഈ യജ്ഞത്തിലൂടെയാണ് വിനാശത്തിന്റെ ജ്വാല
പ്രജ്വലിതമാകുന്നത്. ഭഗവാൻ സുഖ-ശാന്തിക്കുവേണ്ടിയാണ് യജ്ഞം രചിക്കുന്നത്. ബാക്കി
ദുഃഖവും അശാന്തിയും തീർച്ചയായും വിനാശമാകും. ഈ ഈശ്വരീയ ജ്ഞാനത്തിൽ മുഴുവൻ
സൃഷ്ടിയും സ്വാഹായാകും. ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയിലാണ് ഉള്ളത്.
നമ്മൾ ബ്രാഹ്മണരാണ്. നമ്മൾ ബ്രാഹ്മണർ ശിവബാബയുടെ യജ്ഞത്തിൽ സേവകരാണ്.
സത്യ-സത്യമായ മുഖവംശാവലി ബ്രാഹ്മണരാണ് നമ്മൾ. ബാബ ഈ മുഖത്തിലൂടെ എന്ത്
പറയുകയാണെങ്കിലും നിങ്ങൾ കുട്ടികൾ അനുസരിക്കണം. നമുക്ക് ശ്രീമതത്തിലൂടെ മാത്രം
നടക്കണം. ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠമായ ശിവബാബയുടെ മതമനുസരിച്ച് ശ്രേഷ്ഠമായി
മാറി മാലയുടെ മുത്തായി മാറും. മാലയുടെ മുത്തുകളെയാണ് വംശാവലിയെന്നു പറയുന്നത്.
പിന്നീട് അത് വലുതായികൊണ്ടേ യിരിക്കും. ബാബയാണ് സ്വയം ആത്മാക്കളുടെ വംശാവലി
ഉണ്ടാക്കിയത്. മുകളിൽ ശിവബാബയും, അതിനുതാഴെ നമ്മൾ ആത്മാക്കളും. നിരാകാരിയായ
ആത്മാക്കളുടെ വംശാവലി പിന്നീട് സാകാരിയായി മാറുന്നു. ആദ്യ നമ്പറിൽ പ്രജാപിതാ
ബ്രഹ്മാവാണ്, ഒന്ന് ശരീരധാരി, മറ്റേത് ആത്മീയപിതാവ്. ആത്മീയ അച്ഛൻ വന്ന്
പ്രജാപിതാ ബ്രഹ്മാവിലൂടെയാണ് രചിക്കുന്നത്. പതിതമായ ലോകത്തെ വന്ന് പാവനമാക്കി
മാറ്റൂ എന്ന് പറയാറുണ്ട്. ഒരിക്കലും പ്രളയമുണ്ടാകുന്നില്ല. ലോകത്തിന്റെ ചരിത്രവും
ഭൂമിശാസ്ത്രവും ആവർത്തിക്കുന്നു. പഴയ ലോകമാണ് പുതിയതായി മാറുന്നത്. ഇപ്പോൾ
നിങ്ങൾ പുതിയ ലോകത്തിലേക്ക് വേണ്ടിയുള്ള പുരുഷാർത്ഥം ചെയ്യുകയാണ്.
പരിധിയില്ലാത്ത ജ്ഞാനം പരിധിയില്ലാത്ത ബാബയാണ് നൽകുന്നത്. പരിധിയുള്ള
സമ്പത്തുണ്ടായിട്ടുപോലും പരിധിയില്ലാത്ത അച്ഛനെയാണ് ഓർമ്മിക്കുന്നത്. അല്ലയോ
ഭഗവാനെ എന്ന് പറയാറില്ലേ. ആരെങ്കിലും മരിക്കുന്ന സമയത്ത് പറയാറുണ്ട്-ഗോഡ് ഫാദറെ
ഓർമ്മിക്കൂ എന്ന്. അതിനാൽ രണ്ടച്ഛനുണ്ടെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞല്ലോ. എല്ലാ
ആത്മാക്കളും സഹോദരൻമാരാണ്. അല്ലയോ ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നവനേ, അല്ലയോ
മുക്തി ദാതാവേ വരൂ, ഞങ്ങൾക്ക് വീട്ടിലേക്ക് തിരിച്ചു പോകുന്നതിനുവേണ്ടി
വഴികാണിക്കൂ. നമുക്ക് നമ്മുടെ വീട് ഓർമ്മയുണ്ടെങ്കിലും പോകാൻ സാധിക്കില്ല. കാരണം
മായ ചിറക് മുറിച്ചിട്ടിരിക്കുകയാണ്. ആർക്കും തിരിച്ച് വീട്ടിലേക്ക് പോകാൻ
സാധിക്കില്ല. ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ജ്യോതി സ്വയം തന്നെ തെളിയിക്കണം.
ബാബയെ ഓർമ്മിക്കുന്നതിലൂടെ ആത്മാവിന് എണ്ണ ലഭിച്ചുകൊണ്ടേയിരിക്കും.
ആത്മാവാകുന്ന ജ്യോതി പെട്ടെന്ന് അണയില്ല. ആരെങ്കിലും മരിച്ചാൽ ജ്യോതി
തെളിയിക്കുന്നു. വിളക്കിൽ എണ്ണയൊഴിക്കാൻ ഒരാളെ തന്നെ പ്രത്യേകമായി
നിയോഗിക്കുമായിരുന്നു, ഇല്ലായെന്നുണ്ടെങ്കിൽ അന്ധകാരമാകും. ഇപ്പോൾ യോഗബലത്തിലൂടെ
നിങ്ങൾ ആത്മാവിൽ എണ്ണയൊഴിക്കുകയാണെങ്കിൽ ഘോരമായ അന്ധകാരത്തിൽ നിന്നും പ്രകാശം,
ദീപാവലിയായി മാറും. ദീപാവലി സത്യയുഗത്തിലാണ് ഉണ്ടാകുന്നത്. ഈ ലോകത്തിലല്ല.
ആഘോഷിക്കുന്ന ഉൽസവങ്ങളുടെയെല്ലാ രഹസ്യവും നിങ്ങൾ മനസ്സിലാക്കികഴിഞ്ഞു. എന്നാൽ
മനുഷ്യരൊന്നും മനസ്സിലാക്കുന്നില്ല. രക്ഷാബന്ധനം പവിത്രമായി കഴിയാനാണ് എന്ന്
മനസ്സിലാക്കികൊടുക്കാറുണ്ട്. മനുഷ്യർക്ക് ജ്ഞാനത്തിന്റെ ഇൻജെക്ഷൻ യുക്തിയോടു
കൂടി കൊടുക്കണം, അതിലൂടെ അവർക്ക് അനുഭവമാകണം ഞങ്ങൾ ഭ്രഷ്ടാചാരികളാണെന്ന്. ബാബ
തന്നെയാണ് ശ്രേഷ്ഠാചാരികളാക്കി മാറ്റുന്നത്. ബാബ പറയുന്നു-മൻമനാഭവ എന്നാൽ നിങ്ങൾ
തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറും. യുക്തിയോടു കൂടി ജ്ഞാനത്തിന്റെ
അമ്പെയ്യണം. സംസാരിക്കാനുള്ള ശക്തിയുണ്ടായിരിക്കണം. ഇപ്പോൾ നിങ്ങൾ
സർവ്വശക്തിവാനായ ബാബയിൽ നിന്നും ശക്തിയെടുത്ത് മായയിൽ നിന്നും വിജയം
പ്രാപ്തമാക്കുകയാണ്. അതിനുശേഷം നിങ്ങൾക്ക് രാജ്യപദവി ലഭിക്കും. ബാബക്കല്ലാതെ
മായയിൽ നിന്നും ആർക്കും നമ്മളെ വിജയിപ്പിക്കാൻ സാധിക്കില്ല. ബാബ പറയുന്നു-നോക്കൂ
കുട്ടികളെ, ഞാൻ നിങ്ങളെ എന്തിൽ നിന്നും എന്താക്കിയാണ് മാറ്റുന്നത്. അതിനാൽ
ഇങ്ങനെയുള്ള അച്ഛനെ നിരന്തരം ഓർമ്മിക്കുകയാണെങ്കിൽ വികർമ്മങ്ങൾ വിനാശമാകും. ബാബ
പറയുന്നു-എന്നെ ഓർമ്മിക്കുകയാണെങ്കിൽ അവസാന സമയം മനസ്സെങ്ങനെയോ അതുപോലെ നല്ല ഗതി
പ്രാപ്തമാകും. ചിന്തനത്തിനനുസരിച്ചാണ് ആയി മാറുന്നത്. അതുകൊണ്ട് ബാബ
പറയുന്നു-നിങ്ങളും എന്നെ ഓർമ്മിച്ചോർമ്മിച്ച് ആയി തീരും. ഓർമ്മയിലൂടെ
വികർമ്മങ്ങളും വിനാശമാകും വീട്ടിലേക്ക് തിരിച്ചു പോവുകയും ചെയ്യും. ഈ ജ്ഞാനം
വരുമാന മാർഗ്ഗമാണ്. ആരോഗ്യവും സമ്പത്തുമുണ്ടെങ്കിൽ സന്തോഷവുമുണ്ട്. സത്യയുഗത്തിൽ
ആയുസ്സ് എത്ര ഉയർന്നതായിരിക്കും. യോഗേശ്വരനെന്ന് കൃഷ്ണനെ പറയാൻ സാധിക്കില്ല.
നിങ്ങളാണ് യോഗേശ്വരൻമാർ. നിങ്ങളെ ഈശ്വരനാണ് യോഗം പഠിപ്പിക്കുന്നത്. ഇത്
രാജയോഗമാണ്. നിങ്ങൾ യോഗബലത്തിലൂടെയാണ് രാജ്യഭാഗ്യം പ്രാപ്തമാക്കുന്നത്. നിങ്ങളെ
ഈശ്വരൻ യോഗം പഠിപ്പിച്ച് രാജ്യപദവിയുടെ സമ്പത്ത് നൽകുന്നു. നിങ്ങൾക്ക് ആരാണ്
രാജ്യപദവി നൽകിയത്? ബാബ. ബാബ പറയുന്നു-അൽഫിനെ ഓർമ്മിക്കൂ. ബാബയേയും സമ്പത്തിനേയും
ഓർമ്മിക്കുകയാണെങ്കിൽ പാപങ്ങൾ ഇല്ലാതാകും. ഇത് വളരെ സഹജമാണ്. നിങ്ങളുടെ ബുദ്ധിയിൽ
എത്ര ജ്ഞാനമാണ്. ഭഗവാന്റെ കുട്ടികൾ മാസ്റ്റർ ഗോഡാണ്. ബാബയുടെ അടുത്ത്
ഇരിക്കാനല്ല പോകേണ്ടത്. നമുക്ക് പാർട്ടഭിനയിക്കണം, ഇതിന് ദേഹീയഭിമാനിയായി മാറണം.
ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബ
നൽകുന്ന ജ്ഞാനത്തെ സദാ മനനം ചെയ്തുകൊണ്ടേയിരിക്കണം. യുക്തിയോടു കൂടി സംസാരിക്കണം.
വളരെ സ്നേഹത്തോടു കൂടി മനസ്സിലാക്കികൊടുക്കണം.
2. തനിക്കുള്ളതിനെയെല്ലാം
ജീവിച്ചിരിക്കെ ബാബക്ക് നൽകി സൂക്ഷിപ്പുകാരായി മാറി ഒരു ബാബയെ ഓർമ്മിക്കണം.
വരദാനം :-
ദേഹാഭിമാനത്തിന്റെ ഞാൻ എന്ന ഭാവത്തിന്റെ സമ്പൂർണ ആഹുതിയിടുന്ന ധാരണാസ്വരൂപരായി
ഭവിക്കട്ടെ.
സങ്കൽപത്തിലോ സ്വപ്നത്തിലോ
പോലും ദേഹാഭിമാനത്തിന്റെ ഞാനെന്ന ഭാവം ഉണ്ടാവരുത്, അനാദിആത്മീയസ്വരൂപത്തിന്റെ
സ്മൃതി ഉണ്ടാവണം. ബാബാ-ബാബാ എന്ന നിരന്തര നാദം പുറപ്പെടട്ടെ അപ്പോൾ പറയും
ധാരണാസ്വരൂപം, സത്യമായ ബ്രാഹ്മണർ. ഞാനെന്ന ഭാവം അതായത് പഴയ സ്വഭാവം,
സംസ്കാരമാകുന്ന സൃഷ്ടി എപ്പോൾ താങ്കൾ ബ്രാഹ്മണർ ഈ മഹായജ്ഞത്തിൽ സ്വാഹാ
ചെയ്യുന്നുവോ അപ്പോൾ ഈ പഴയ സൃഷ്ടിയുടെ ആഹുതിയാകും. യജ്ഞം രചിക്കുവാൻ
നിമിത്തമായതു പോലെ ഇനി ആഹുതിയിട്ട് സമാപ്തിക്കും നിമിത്തമാകൂ.
സ്ലോഗന് :-
സ്വയത്തിൽ
നിന്നും സേവനത്തിൽ നിന്നും സർവരിൽ സന്തുഷ്ടതയുടെ സർട്ടിഫിക്കറ്റ് നേടുക
തന്നെയാണ് സിദ്ധിസ്വരൂപമാകുക.
അവ്യക്തസൂചനകൾ-
പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നമായി അപകാരിക്കു മേലും ഉപകാരം ചെയ്യൂ
യോഗീജീവിതത്തിന്റെ ഉയർന്ന
ലക്ഷ്യം പ്രാപ്തമാക്കുന്ന ആത്മാവ് നിന്ദയെ സ്തുതിയിലേക്ക്, ഗ്ലാനിയെ
മഹിമയിലേക്ക്, അവഗണനയെ സത്കാരത്തിലേക്ക്, അപമാനത്തെ സ്വാഭിമാനത്തിലേക്ക്,
അപകാരത്തെ ഉപകാരത്തിലേക്ക് പരിവർത്തനപ്പെടുത്തി ബാബയ്ക്കു സമാനം സദാ വിജയി,
അഷ്ടരത്നവും ഭക്തരുടെ ഇഷ്ടരുമാകൂ. ഈ ഭാവന വെക്കാതിരിക്കൂ- ഇവരും കുറച്ച് മാറട്ടെ
എങ്കിൽ ഞാൻ മാറാം, ഇത് എടുക്കാനുള്ള ഭാവനയാണ്. എനിക്ക് വൈബ്രേഷൻ നൽകണം. എനിക്ക്
ദയാമനസ്കനാകണം. എനിക്ക് ഗുണങ്ങളുടെ, ശക്തികളുടെ സഹയോഗം നൽകണം, ഇതിൽ മാസ്റ്റർ
ദാതാവ്, ഉദാരഹൃദയരാകൂ.