മധുരമായ കുട്ടികളെ-
നിങ്ങളുടെ സ്നേഹം വിനാശീ ശരീരങ്ങളോടായിരിക്കരുത്, ഒരേയൊരു വിദേഹിയെ സ്നേഹിക്കൂ,
ദേഹത്തെ കണ്ടുകൊണ്ടും കാണാതിരിക്കൂ.
ചോദ്യം :-
ബുദ്ധിയെ സ്വച്ഛമാക്കി വെയ്ക്കാനുള്ള പുരുഷാര്ത്ഥം എന്താണ്? സ്വച്ഛബുദ്ധിയുടെ
അടയാളം എന്തായിരിക്കും?
ഉത്തരം :-
ദേഹീ
അഭിമാനിയാകുന്നതിലൂടെത്തന്നെയാണ് ബുദ്ധി സ്വച്ഛമാകുന്നത്. ഇങ്ങനെയുള്ള
ദേഹീഭിമാനികളായ കുട്ടികള്, സ്വയം ആത്മാവാണെന്നു മനസ്സിലാക്കി ഒരേയൊരു ബാബയെ
സ്നേഹിക്കുന്നു. ബാബയില് നിന്നു മാത്രമേ കേള്ക്കൂ. പക്ഷെ ആരാണോ മൂഢമതികള് അവര്
ദേഹത്തെ സ്നേഹിക്കുന്നു, ദേഹത്തെ തന്നെ അലങ്കരിച്ചുകൊണ്ടിരിക്കുന്നു.
ഓംശാന്തി.
ഓം ശാന്തി എന്ന് ആരാണ് പറഞ്ഞത്, ആരാണ് കേട്ടത്? മറ്റുള്ള സത്സംഗങ്ങളില്
കേള്ക്കുന്നത് ജിജ്ഞാസുക്കളാണ്. മഹാത്മാവ് അഥവാ ഗുരുവാണ് കേള്പ്പിച്ചത് എന്ന്
പറയും. ഇവിടെ പരമാത്മാവ് ആത്മാക്കള്ക്കാണ് കേള്പ്പിച്ചുകൊടുക്കുന്നത്.
കേള്ക്കുന്നത് ആത്മാക്കളാണ്. ഇത് പുതിയ കാര്യമല്ലേ. ദേഹീ അഭിമാനിയായിത്തീരണം.
ഇവിടെയും പലരും ദേഹാഭിമാനികളായിട്ടിരിക്കുന്നുണ്ട്. നിങ്ങള് കുട്ടികള്ക്ക് ദേഹീ
അഭിമാനിയായി ഇരിക്കണം. ഞാന് ആത്മാവ് ഈ ശരീരത്തില് വിരാജിതനാണ്. ശിവബാബ നമുക്ക്
മനസ്സിലാക്കിത്തരികയാണ്, ഈ കാര്യം ബുദ്ധിയില് നല്ലപോലെ ഓര്മ്മയുണ്ടായിരിക്കണം.
ആത്മാവായ എന്റെ സംബന്ധം പരമാത്മാവുമായാണ്. പരമാത്മാവ് വന്ന് ഈ ശരീരത്തിലൂടെ
കേള്പ്പിക്കുന്നു, അപ്പോള് ബ്രഹ്മാവ് ദല്ലാളായില്ലേ. നിങ്ങള്ക്ക്
മനസ്സിലാക്കിത്തരുന്ന ആള് ശിവബാബയാണ്. ബ്രഹ്മാവിനും ശിവബാബയാണ് സമ്പത്ത്
നല്കുന്നത്. അപ്പോള് ബുദ്ധി ശിവബാബയിലേക്ക് പോകണം. ഒരു അച്ഛന് 5-6 കുട്ടികള്
ഉണ്ടെങ്കില് അവരുടെ ബുദ്ധിയോഗം തീര്ച്ചയായും അച്ഛനിലേക്ക് പോകുമല്ലോ. കാരണം
അച്ഛനില് നിന്നാണ് സമ്പത്ത് ലഭിക്കേണ്ടത്. സഹോദരനില് നിന്നും ഒരിക്കലും സമ്പത്ത്
ലഭിക്കില്ല. എപ്പോഴും അച്ഛനില് നിന്നാണ് സമ്പത്ത് ലഭിക്കുക. ആത്മാവിന്
മറ്റൊരാത്മാവില് നിന്ന് സമ്പത്ത് ലഭിക്കില്ല. നിങ്ങള്ക്കറിയാം ആത്മരൂപത്തില്
നാമെല്ലാവരും സഹോദരന്മാരാണ്. നാമെല്ലാ ആത്മക്കളുടെയും സംബന്ധം ഒരേയൊരു
പരമാത്മാവുമായാണ്. ബാബ പറയുന്നു നിങ്ങള് എന്നെ മാത്രം ഓര്മ്മിക്കണം. എന്നോടൊപ്പം
മാത്രം പ്രീതി വയ്ക്കൂ. രചനയോട് പ്രീതി വയ്ക്കരുത്. ദേഹീ അഭിമാനിയായിത്തീരൂ.
എന്നെക്കൂടാതെ ഏതെങ്കിലും ദേഹധാരിയെ ഓര്മ്മിക്കുന്നു എങ്കില് അതിനെ ദേഹാഭിമാനം
എന്നാണ് പറയുക. ഈ ബ്രഹ്മാവാകുന്ന ദേഹധാരി നിങ്ങളുടെ മുന്നിലുണ്ടെങ്കിലും നിങ്ങള്
ഇവരെ നോക്കരുത്. ബുദ്ധിയില് ശിവബാബയെയാണ് ഓര്മ്മിക്കേണ്ടത്. അവര് കേവലം ഭായി
ഭായി എന്ന് വെറുതെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള്
ആത്മാക്കള് പരമപിതാ പരമാത്മാവിന്റെ സന്താനങ്ങളാണ്. സമ്പത്ത് ലഭിക്കുന്നത്
പരമപിതാവില് നിന്നാണ്. ആ ബാബ പറയുന്നു നിങ്ങളുടെ സ്നേഹം എന്നോടൊപ്പം
മാത്രമായിരിക്കണം. സ്വയം ഞാന് തന്നെ വന്ന് നിങ്ങളുടെ വിവാഹ ബന്ധം ഞാനുമായി
ഉറപ്പിക്കുകയാണ്. നിങ്ങളുടെ വിവാഹ ബന്ധം ഉറപ്പിക്കുന്നത് ഒരു ദേഹധാരിയുമായല്ല.
മറ്റെല്ലാ സംബന്ധങ്ങളും ദേഹത്തിന്റേതാണ്. ഈ സമയം നിങ്ങള്ക്ക്
ദേഹീഅഭിമാനിയായിത്തീരണം. നമ്മള് ആത്മാക്കള് ബാബയില് നിന്നാണ് കേള്ക്കുന്നത്,
ബുദ്ധി ബാബയിലേക്ക് പോകണം. ബാബ ഇവരുടെ തൊട്ടടുത്ത് ഇരുന്ന് ജ്ഞാനം
കേള്പ്പിക്കുന്നു. ബാബ ശരീരത്തെ ലോണായി എടുത്തിരിക്കുകയാണ്. ആത്മാവ് ഈ
ശരീരമാകുന്ന വീട്ടില് ഇരുന്നു കൊണ്ട് പാര്ട്ട് അഭിനയിക്കുന്നു.
വീട്ടുതടങ്കലിലെന്നതുപോലെ ആത്മാവ് പാര്ട്ട് അഭിനയിക്കുന്നതിനായി ഇരിക്കുന്നു.
സ്വതന്ത്രന് തന്നെയാണ്, പക്ഷെ ആത്മാവ് ഇതില് പ്രവേശിച്ച് തന്നെ ഈ വീട്ടില്
ബന്ധനസ്ഥനാക്കി പാര്ട്ട് അഭിനയിക്കുന്നു. ആത്മാവ് തന്നെയാണ് ഒരു ശരീരം വിട്ട്
മറ്റൊന്നെടുത്ത് പാര്ട്ടഭിനയിക്കുന്നത്. ഈ സമയം ആര് എത്രത്തോളം ദേഹീ
അഭിമാനിയായിരിക്കുന്നുവോ അവര്ക്ക് ഉയര്ന്ന പദവി ലഭിക്കുന്നു. ബ്രഹ്മാബാബയുടെ
ശരീരത്തോടു നിങ്ങള്ക്ക് അല്പ്പം പോലും സ്നേഹമുണ്ടായിരിക്കരുത്. ഈ
ശരീരത്തെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഞാന് ഈ ശരീരത്തില് പ്രവേശിക്കുന്നത്
കേവലം നിങ്ങള്ക്ക് മനസ്സിലാക്കിത്തരുന്നതിന് വേണ്ടിയാണ്. ഇത് രാവണ രാജ്യമാണ്,
പരദേശമാണ്. ഇവിടെ രാവണനെ കത്തിക്കുന്നുണ്ടെങ്കിലും ആര്ക്കും തന്നെ അര്ത്ഥം
അറിയില്ല. ചിത്രങ്ങള് ഉണ്ടാക്കുന്നുണ്ടെ ങ്കിലും അര്ത്ഥം അറിഞ്ഞിട്ടല്ല,
വിഢ്ഡികളെപ്പോലെ. രാവണരാജ്യത്തില് എല്ലാവരും വിഢ്ഡികളാണ്. ദേഹാഭിമാനമല്ലേ.
തുച്ഛബുദ്ധികളായിത്തീര്ന്നിരിക്കുകയാണ്. ബാബ പറയുന്നു, വിഢ്ഡികളായ കുട്ടികള്
ദേഹത്തെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. ദേഹത്തെ സ്നേഹിക്കുന്നു.
സ്വച്ഛബുദ്ധികളായ കുട്ടികള്, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി പരമാത്മാവിനെ
ഓര്മ്മിച്ച് പരമാത്മാവില്നിന്നു മാത്രം കേട്ടുകൊണ്ടിരിക്കും. ഇതില് തന്നെയാണ്
പ്രയത്നം. ഇതാണെങ്കില് ബാബയുടെ രഥമാണ്. വളരെയധികം പേര്ക്ക് ബ്രഹ്മാവിനോട്
സ്നേഹമുണ്ടാകും. ഹുസൈന്റെ(സുന്ദരന്) കുതിരയെപ്പോലെ, അതിനെ എത്രയാണ്
അലങ്കരിക്കുന്നത്. ഇവിടെ മഹിമയുള്ളത് ഹുസൈനാണല്ലോ, കുതിരയ്ക്കല്ല. തീര്ച്ചയായും
മനുഷ്യന്റെ ശരീരത്തില് ഹുസൈന്റെ ആത്മാവ് പ്രവേശിച്ചതായിരിക്കും. പക്ഷെ
മറ്റുള്ളവര്ക്ക് ഈ കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ല. ഇപ്പോള് ഇതിനെയാണ്
രാജസ്വ-അശ്വമേധ അവിനാശീ രുദ്രജ്ഞാനയജ്ഞം എന്നു പറയുന്നത്. അശ്വം എന്ന വാക്ക്
കേട്ട് മറ്റുള്ളവര് കുതിരയാണെന്ന് മനസ്സിലാക്കി അതിനെ സ്വാഹാ ചെയ്യുന്നു. ഈ
കഥയെല്ലാം തന്നെ ഭക്തീ മാര്ഗ്ഗത്തിലേതാണ്. ഇപ്പോള് നിങ്ങളെ സുന്ദരനാക്കി
മാറ്റുന്ന വഴിയാത്രികന് ശിവബാബയാണല്ലോ.
ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ആദ്യം സൗന്ദര്യമുള്ളവരായിരുന്നു. പിന്നീട്
തമോപ്രധാനമായിരി ക്കുകയാണ്. ഏതെല്ലാം ആത്മാക്കളാണോ ആദ്യമാദ്യം വരുന്നത് അവര്
ആദ്യം സതോപ്രധാനമായിരിക്കും, പിന്നീട് സതോ-രജോ-തമോവിലേക്ക് വരുന്നു. ബാബ വന്ന്
എല്ലാവരെയും സുന്ദരനാക്കി മാറ്റുന്നു. ഏതെല്ലാം തന്നെ ധര്മ്മ സ്ഥാപകരുണ്ടോ
അവരുടെ ആത്മാക്കളെല്ലാം വരുമ്പോള് സതോപ്രധാനമായി രിക്കും, അതിനുശേഷം
കാമചിതയിലിരുന്ന് കറുത്തുപോകുന്നു. ആദ്യം സുന്ദരം പിന്നീട് ശ്യാമം (കറുത്തത്)
ആയിത്തീരുന്നു. ബ്രഹ്മാവ് നമ്പര് വണ് ആത്മാവായതുകൊണ്ട് ഏറ്റവും സുന്ദരനായിരിക്കും.
ഈ ലക്ഷ്മീനാരായണനെപ്പോലുള്ള സ്വാഭാവികമായ സൗന്ദര്യം മറ്റാര്ക്കും തന്നെയില്ല.
ഇതെല്ലാം തന്നെ ജ്ഞാനത്തിന്റെ കാര്യങ്ങളാണ്. ക്രിസ്ത്യാനികള് കൂടുതലും
വിദേശത്തുള്ളവരായതിനാല് ഭാരതവാസികളെക്കാളും സൗന്ദര്യമുള്ളവരാണ്, പക്ഷെ
സത്യയുഗത്തിലേത് സ്വാഭാവികമായ സൗന്ദര്യമാണ്. അവിടെ ആത്മാവും ശരീരവും രണ്ടും
സുന്ദരമാണ്. ഈ സമയം എല്ലാവരും പതീതരും തമോപ്രധാനവുമാണ്. പിന്നീട് ബാബ വന്ന്
എല്ലാവരെയും സൗന്ദര്യമുള്ളവരാക്കി മാറ്റുന്നു. ആദ്യം സതോപ്രധനമാണ്, പവിത്രമാണ്
പിന്നീട് താഴേക്ക് ഇറങ്ങി ഇറങ്ങി കാമചിതയില് ഇരുന്ന് കറുത്തതായി മാറുന്നു.
ഇപ്പോള് ബാബ വന്നിരിക്കുകയാണ് സര്വ്വാത്മാക്കളെയും പവിത്രമാക്കി മാറ്റുന്നതിനായി.
ബാബയെ ഓര്മ്മിക്കുന്നതിലുടെ നിങ്ങള് പാവനമായിത്തീരുന്നു. അപ്പോള് ഒന്നിനെ മാത്രം
ഓര്മ്മിക്കണം. ദേഹധാരികളോട് പ്രീതി വയ്ക്കരുത്. ബുദ്ധിയിലുണ്ടായിരിക്കണം നമ്മള്
ഒരേയൊരു ബാബയുടെതാണ്, ബാബ തന്നെയാണ് സര്വ്വസ്വവും. ഈ കണ്ണുകളിലൂടെ കണുന്നതെല്ലാം
നശിക്കുന്നതാണ്. ഈ കണ്ണും നശിക്കുന്നു. പരമപിതാവായ പരമാത്മാവിനെ ത്രിനേത്രി
എന്നു പറയുന്നു. ബാബക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രമുണ്ട്. ബാബയുടെ
മഹിമയാണ് ത്രിനേത്രി, ത്രികാലദര്ശി, ത്രിലോകീനാഥന്. ഇപ്പോള് നിങ്ങള്ക്ക്
മൂന്നുലോകങ്ങളുടെയും ജ്ഞാനമുണ്ട്, പിന്നീട് അത് നഷ്ടപ്പെട്ടു പോകുന്നു. ആരിലാണോ
ജ്ഞാനമുള്ളത് അവര് തന്നെയാണ് വന്ന് ജ്ഞാനം നല്കുന്നത്. നിങ്ങള്ക്ക് ബാബ 84
ജന്മങ്ങളുടെയും ജ്ഞാനം നല്കുന്നു. ബാബ പറയുന്നു സ്വയം ആത്മാവാണെന്ന്
മനസ്സിലാക്കൂ. ഞാന് ഈ ശരീരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത് നിങ്ങളെ പാവനമാക്കി
മാറ്റാനാണ്. എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് പാവനമായിത്തീരുന്നു.
മറ്റാരെയെങ്കിലും ഓര്മ്മിക്കുകയാണെങ്കില് ഒരിക്കലും നിങ്ങള് സതോപ്രധാന മാകില്ല.
പാപം നശിക്കുന്നില്ല എങ്കില് പറയുന്നു വിനാശകാലേ വിപരീത ബുദ്ധി വിനശന്തി എന്ന്.
മനുഷ്യര് വളരെയധികം അന്ധവിശ്വാസത്തിലാണ്. ദേഹധാരികളില് മോഹം വയ്ക്കുന്നു.
ഇപ്പോള് നിങ്ങള്ക്ക് ദേഹീഅഭിമാനിയായിത്തീരണം. ഒരേയൊരു ബാബയില് മാത്രം മോഹം
വയ്ക്കണം. മറ്റാരിലെങ്കിലും മോഹമുണ്ടെങ്കില് വിപരീതബുദ്ധിയെന്നു പറയുന്നു. ബാബ
എത്ര തവണയാണ് മനസ്സിലാക്കിത്തരുന്നത് എന്നെ മാത്രം ഓര്മ്മിക്കൂ എന്ന്, ഇതില്
തന്നെയാണ് പ്രയത്നവും. നിങ്ങള് പറയുന്നതും ഇതാണ്- ഞങ്ങള് പതിതരെ വന്ന്
പാവനമാക്കൂ. ബാബ തന്നെയാണ് പാവനമാക്കി മാറ്റുന്നത്. നിങ്ങള് കുട്ടികള്ക്ക് 84
ജന്മങ്ങളുടെ ജീവചരിത്രകഥ ബാബയാണ് മനസ്സിലാക്കിത്തരുന്നത്. ഇത് സഹജമല്ലേ. ബാക്കി
ഓര്മ്മയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയം. ബാബയോടൊപ്പം യോഗം വയ്ക്കുന്ന
കാര്യത്തില് ആരും തന്നെ മിടുക്കരല്ല.
ഏത് കുട്ടികളാണോ ഓര്മ്മയില് സമര്ത്ഥരല്ലാത്തത് അവര് പണ്ഡിതനെപ്പോലെയാണ്.
ജ്ഞാനത്തില് എത്ര തന്നെ സമര്ത്ഥരാണെങ്കിലും ഓര്മ്മിക്കുന്നില്ല എങ്കില്
പണ്ഡിതനെപ്പോലെയാണ്. ബാബ പണ്ഡിതന്റെ ഒരു കഥ കേള്പ്പിക്കാറുണ്ടല്ലോ. പണ്ഡിതന്
ആര്ക്കാണോ ഉപദേശം നല്കിയത് അവര് പരമാത്മാവിന്റെ സ്മൃതിയില് അക്കരെ കടന്നു.
പണ്ഡിതന്റെ ഉദാഹരണവും നിങ്ങള്ക്കുള്ളതാണ്. ബാബയെ നിങ്ങള് ഓര്മ്മിക്കുകയാണെങ്കില്
തോണി മറുകര കടക്കും. കേവലം മുരളിയില് തീവ്രമാണെങ്കില് അക്കരെക്കടക്കാന്
സാധിക്കുകയില്ല. ഓര്മ്മിക്കാതെ ഒരിക്കലും വികര്മ്മം നശിക്കില്ല. അതുകൊണ്ടാണ് ഈ
ഉദാഹരണങ്ങളെല്ലാം തന്നെ ഉണ്ടാക്കിയിട്ടുള്ളത്. ബാബ യഥാര്ത്ഥ രീതിയില്
മനസ്സിലാക്കിത്തരുന്നു. ആര്ക്കാണോ നിശ്ചയമുള്ളത് അവര് ഒരേയൊരു കാര്യത്തില്
മുറുകെപ്പിടിക്കുന്നു. പരമാത്മാവിനെ ഓര്മ്മിക്കുന്നതിലൂടെ അക്കരെ കടക്കും. കേവലം
ജ്ഞാനമുണ്ട് യോഗമില്ലെങ്കില് ഉയര്ന്ന പദവി നേടാന് സാധിക്കില്ല. ഇങ്ങനെ
ഓര്മ്മയില് ഇരിക്കാത്തവരായി ധാരാളം പേര് ഉണ്ട്. മുഖ്യമായ കാര്യം തന്നെ
ഓര്മ്മയുടേതാണ്. വളരെ നല്ല രീതിയില് സേവനം ചെയ്യുന്നവരാണ് പക്ഷെ അവരുടെ
ബുദ്ധിയോഗം ശരിയല്ലെങ്കില് എവിടെയെങ്കിലും കുടുങ്ങിപ്പോകുന്നു. യോഗമുള്ളവര്
ഒരിക്കലും ദേഹാഭിമാനത്തില് കുടുങ്ങിപ്പോകില്ല, അശുദ്ധ സങ്കല്പ്പങ്ങള് വരികയില്ല.
യോഗത്തില് അപക്വമാണെങ്കില് കൊടുങ്കാറ്റ് വരുന്നു. യോഗത്തിലൂടെയാണ്
കര്മ്മേന്ദ്രിയങ്ങളെ വശത്താക്കുവാന് സാധിക്കുക. ബാബ ശരിയും തെറ്റും
മനസ്സിലാക്കാനുള്ള ബുദ്ധി നല്കുന്നു. മറ്റുള്ളവരുടെ ദേഹത്തിലേക്ക്
ബുദ്ധിപോകുന്നതിലുടെ വിപരീതബുദ്ധി വിനശന്തിയായിത്തീരുന്നു. ജ്ഞാനം വേറെയാണ്,
യോഗം വേറെയാണ്. യോഗത്തിലൂടെ ആരോഗ്യവും ജ്ഞാനത്തിലുടെ സമ്പത്തും ലഭിക്കുന്നു.
യോഗത്തിലൂടെ ശരീരത്തിന്റെ ആയുസ്സ് വര്ദ്ധിക്കുന്നു. ആത്മാവ് ഒരിക്കലും വലുതും
ചെറുതുമായിത്തീരുന്നില്ല. എന്റെ ശരീരത്തിന്റെ വയസ്സ് വലുതാണെന്ന് ആത്മാവാണ്
പറയുക. ഇപ്പോള് ആയുസ്സ് ചെറുതാണ് പിന്നീട് അരക്കല്പത്തേക്ക് ശരീരത്തിന്റെ
ആയുസ്സ്വലുതായിത്തീരും. നമ്മള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായിത്തീ
രുന്നു. ആത്മാവ് പവിത്രമാകുന്നു, മുഴുവന് ആധാരവും ആത്മാവിനെ പവിത്രമാക്കി
മാറ്റുന്നതിനാണ്. പവിത്രത ഇല്ലായെങ്കില് പദവിയും ലഭിക്കില്ല.
ചാര്ട്ട് വെയ്ക്കുന്നതില് മായ കുട്ടികളെ അലസരാക്കി മാറ്റുന്നു. കുട്ടികള്ക്ക്
ഓര്മ്മയുടെ ചാര്ട്ട് വളരെ താല്പര്യത്തോടെ വെയ്ക്കണം. ഞങ്ങള് ബാബയെ ആണോ
ഓര്മ്മിക്കുന്നത് അതോ ഏതെങ്കിലും മിത്ര-സംബന്ധിയിലേക്കാണോ ബുദ്ധി പോകുന്നത്
എന്ന് പരിശോധിക്കണം. മുഴുവന് ദിവസത്തിലും ആരെയാണ് ഓര്മ്മിച്ചുകൊണ്ടിരുന്നത്,
അഥവാ ആരോടോപ്പമാണോ പ്രീതി ഉണ്ടായിരുന്നത്, എത്ര സമയം വ്യര്ത്ഥമാക്കി എന്നെല്ലാം
പരിശോധിക്കണം. തന്റെ ചാര്ട്ട് വയ്ക്കണം. പക്ഷെ ചാര്ട്ട് നിരന്തരമായി വയ്ക്കുവാന്
ആര്ക്കും തന്നെ ധൈര്യമില്ല. വളരെ ചുരുക്കം പേരെ ചാര്ട്ട് വയ്ക്കുന്നുള്ളൂ.
പൂര്ണ്ണമായും ചാര്ട്ട് വയ്ക്കാന് മായ അനുവദിക്കുന്നില്ല. വളരെയധികം അലസരാക്കി
മാറ്റുന്നു. ചുറുചുറുക്ക് ഇല്ലാതാകുന്നു. ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ.
ഞാന് നിങ്ങള് പ്രിയതമകളുടെ പ്രിയതമനാണ്. അപ്പോള് പ്രിയതമനെ ഓര്മ്മിക്കണമല്ലോ.
പ്രിയതമനായ ബാബ പറയുന്നു നിങ്ങള് എന്നെ അരക്കല്പ്പം ഓര്മ്മിച്ചു, ഇപ്പോള് ഞാന്
പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും. ഇങ്ങനെ സുഖം
മാത്രം തരുന്ന ബാബയെ എത്രത്തോളം ഓര്മ്മിക്കണം. മറ്റെല്ലാവരും തന്നെ ദുഖം
നല്കുന്നവരാണ്. അവരൊന്നും തന്നെ ഉപകാരപ്പെടുകയില്ല. അന്തിമ സമയത്ത് ഒരേയൊരു
ബാബയുടെ സ്മൃതി മാത്രമാണ് പ്രയോജനപ്പെടുക. ഒന്ന് പരിധിയുള്ള അന്തിമ സമയം,
മറ്റൊന്ന് പരിധിയില്ലാത്ത അന്തിമസമയം.
ബാബ മനസ്സിലാക്കിത്തരുകയാണ് നല്ല രീതിയില് ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില്
അകാലമൃത്യു സംഭവിക്കില്ല. ബാബ നിങ്ങളെ അമരന്മാരാക്കി മാറ്റുന്നു. ആദ്യം
ബാബയോടൊപ്പം പ്രീതബുദ്ധി ഉണ്ടായിരിക്കണം. ഏതെങ്കിലും ശരീരത്തോട് പ്രീതി ഉണ്ട്
എങ്കില് അവര് താഴേക്ക് വീണു പോകുന്നു. തോറ്റുപോകുന്നു. ചന്ദ്രവംശിയിലേക്ക്
പോകുന്നു. സത്യയുഗീ രാജപദവിയെയാണ് സ്വര്ഗ്ഗം എന്നു പറയുന്നത്. ത്രേതായുഗത്തെ
സ്വര്ഗ്ഗം എന്ന് പറയില്ല. എങ്ങനെയാണോ ദ്വാപര-കലിയുഗത്തില്, കലിയുഗത്തിനെ ഭയാനക
നരകം എന്നു പറയുന്നത്, തമോപ്രധാനം എന്നാണ് പറയുക. ദ്വാപരയുഗത്തെ തമോപ്രധാനയുഗം
എന്നു പറയില്ല. പിന്നീട് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകുന്നതിനുവേണ്ടി
ഓര്മ്മ ആവശ്യമാണ്. സ്വയം തന്നെ അറിയാം എനിക്ക് ഇന്നവരോട് വളരെയധികം പ്രീതി ഉണ്ട്,
അവരുടെ സഹായമില്ലാതെ എന്റെ മംഗളം ഉണ്ടാകില്ല എന്നെല്ലാം. അഥവാ ഇങ്ങനെയുളള
അവസ്ഥയില് മരണപ്പെടുന്നുവെങ്കില് എന്തു സംഭവിക്കും. വിനാശകാലേ വിപരീതബുദ്ധി
വിനശന്തി. അല്ലറ-ചില്ലറ പദവി നേടും.
ഇന്നത്തെക്കാലത്ത് ലോകത്തില് ഫാഷനും വളരെ വലിയ ആപത്താണ്. അവനവനില് ആകര്ഷണം
ഉണ്ടാകുന്നതിനായി ശരീരത്തെ എത്ര ടിപ്ടോപ്പായാണ് അലങ്കരിക്കുന്നത്. ഇപ്പോള് ബാബ
പറയുന്നു കുട്ടികളെ, ആരുടെയും രൂപത്തിലോ നാമത്തിലോ കുടുങ്ങിപ്പോകരുത്. ലക്ഷ്മീ
നാരായണന്റെ വസ്ത്രം നോക്കൂ എത്ര റോയലാണ്. അവര് ശിവാലയത്തിലുള്ളവരാണ്, ഇതിനെ
വേശ്യാലയം എന്നാണ് പറയുന്നത്. ഈ ദേവതകളുടെ മുന്നില് പോയി മനുഷ്യര് പറയുന്നു
ഞങ്ങള് വേശ്യാലയത്തിലിരിക്കുന്നവരാണ്. ഇന്നത്തെക്കാലത്ത് ഫാഷനും വളരെയധികം
ആപത്തുള്ളതാണ്, എല്ലാവരുടെയും ദൃഷ്ടി അവരിലേക്ക് പോകുന്നു, പിന്നീട് അവരെ
തട്ടിക്കൊണ്ടു പോകുന്നു. സത്യയുഗത്തില് നിയമം അനുസരിച്ചുള്ള പെരുമാറ്റമായിരിക്കും.
അവിടെ പ്രകൃതിപരമായ സൗന്ദര്യമാണ്. ഇതില് അന്ധവിശ്വാസത്തിന്റെ കാര്യമില്ല. ഇവിടെ
ആണെങ്കില് ഒരാളെ കാണുമ്പോള്തന്നെ അവരോട് ഹൃദയത്തിന്റെ പ്രീതി ഉണ്ടാകുന്നു,
പിന്നെ മറ്റ് ധര്മ്മത്തിലുള്ളവരെയും വിവാഹം കഴിക്കുന്നു. ഇപ്പോള് നിങ്ങളുടേത്
ഈശ്വരീയ ബുദ്ധിയാണ്, കല്ലു ബുദ്ധിയില് നിന്നും പവിഴബുദ്ധിയാക്കി മാറ്റാന്
ഒരേയൊരു ബാബയ്ക്കല്ലാതെ മറ്റാര്ക്കും സാധിക്കില്ല. മറ്റുള്ളവര്
രാവണസമ്പ്രദായത്തില് ഉള്ളവരാണ്. നിങ്ങളിപ്പോള് രാമസമ്പ്രദായത്തിലുള്ളവരായി
മാറുന്നു. പാണ്ഡവരും കൗരവരും ഒരേ സമ്പ്രദായത്തിലുള്ളവരായിരുന്നു, ബാക്കി
യൂറോപ്പു വാസികളെയാണ് യാദവര് എന്നു പറയുന്നത്. ഇവരാണ് തന്റെ നാശത്തിനു വേണ്ടി
മിസൈലുകളെല്ലാം ഉണ്ടാക്കുന്നത്. വിജയം പാണ്ഡവര്ക്കാണ് ഉണ്ടാവുക, അവര്
സ്വര്ഗ്ഗത്തിന്റെ അധികാരികളായിത്തീരുന്നു. പരമാത്മാവ് തന്നെയാണ് സ്വര്ഗ്ഗം
സ്ഥാപിക്കുന്നത്. ശാസ്ത്രങ്ങളില് കാണിച്ചിട്ടുണ്ട് പാണ്ഡവര് വീണ് മരിച്ചു എന്ന്,
പിന്നീട് എന്താണ് സംഭവിച്ചത് ? ആരും ഒന്നും തന്നെ മനസ്സിലാക്കുന്നില്ല,
കല്ലുബുദ്ധികളാണ്. ഡ്രാമയുടെ രഹസ്യത്തെ ലേശം പോലും ആരും അറിയുന്നില്ല. ബാബയുടെ
അടുത്ത് കുട്ടികള് വരുമ്പോള് ബാബ പറയുന്നു ആഭരണങ്ങള് വേണമെങ്കില് അണിഞ്ഞോളൂ.
അപ്പോള് പറയും ബാബാ ഇവിടെ ആഭരണങ്ങള് അണിയുന്നത് ശോഭനീയമായിരിക്കില്ല. പതിത
ആത്മാവ്, പതിത ശരീരത്തിന് എങ്ങനെ ആഭരണങ്ങള് ശോഭിക്കും. സത്യയുഗത്തില് നമ്മള് ഈ
ആഭരണങ്ങളാല് അലങ്കരിക്കപ്പെട്ടിരിക്കും. അളവറ്റ ധനം ഉണ്ടായിരിക്കും. എല്ലാവരും
സുഖികളായിരിക്കും. ഇവര് രാജാവാണ്, നമ്മള് പ്രജകളാണ് എന്ന വ്യത്യാസം
അറിയുമെങ്കിലും അവിടെ ദുഃഖത്തിന്റെ കാര്യമില്ല. ഇവിടെ ധാന്യങ്ങളൊന്നും
ലഭിക്കുന്നില്ല എങ്കില് മനുഷ്യര്ദുഃഖിയാകുന്നു. അവിടെ സര്വ്വതും ലഭിക്കുന്നു.
ദുഃഖം എന്ന വാക്ക് വായില് നിന്നും വീഴില്ല, പേര് തന്നെ സ്വര്ഗ്ഗമെന്നാണ്.
വിദേശികള് ഇതിനെ പാരഡൈസ് എന്നു പറയുന്നു. അവിടെ ദേവീദേവതകള് വസിച്ചിരുന്നു എന്ന്
മനസ്സിലാക്കുന്നുമുണ്ട്. അതുകൊണ്ട് അവരുടെ ചിത്രങ്ങള് എല്ലാം ഒരുപാട്
വാങ്ങിക്കാറുണ്ട്. പക്ഷെ ആ സ്വര്ഗ്ഗം എവിടെ പോയി എന്നാര്ക്കും അറിയില്ല. ഇപ്പോള്
നിങ്ങള്ക്കറിയാം എങ്ങനെ ചക്രം കറങ്ങുന്നു. പുതിയതില് നിന്നും പഴയതും, പഴയതില്
നിന്നും പുതിയ ലോകവുമായി മാറുന്നു. ദേഹീ അഭിമാനിയായി മാറുന്നതില് വളരെ
പ്രയത്നമുണ്ട്. നിങ്ങള് ദേഹീ അഭിമാനിയായി മാറുന്നതിലൂടെ അനേക അസുഖങ്ങളില് നിന്നും
മുക്തമാകും. ബാബയെ ഓര്മ്മിക്കുന്നതിലൂടെ ഉയര്ന്ന പദവി നേടാന് കഴിയും. ശരി.
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെ കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാപിതാവായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രരഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഏതൊരു
ദേഹധാരിയെയും തന്റെ ആധാരമാക്കി മാറ്റരുത്. ശരീരങ്ങളോട് പ്രീതി വയ്ക്കരുത്.
ഹൃദയത്തിന്റെ പ്രീതി ഒരേയൊരു ബാബയുമായി വയ്ക്കണം. ആരുടെയെങ്കിലും പേരിലോ
രൂപത്തിലോ കുടുങ്ങിപ്പോകരുത്.
2) ഓര്മ്മയുടെ ചാര്ട്ട്
വളരെ താത്പര്യത്തോടെ വയ്ക്കണം, ഇതില് ഒരിക്കലും അലസത കാണിക്കരുത്. ചാര്ട്ടില്
നോക്കണം- എന്റെ ബുദ്ധി മറ്റാരിലേക്കെങ്കിലും പോകുന്നുണ്ടോ? സമയം എത്രത്തോളം
വ്യര്ത്ഥമാക്കുന്നുണ്ട്. സുഖം മാത്രം നല്കുന്ന ബാബയെ എത്രമാത്രം ഓര്മ്മിച്ചു?
വരദാനം :-
ഗൃഹസ്ഥ
വ്യവഹാരവും ഈശ്വരീയ വ്യവഹാരവും രണ്ടിന്റേയും സമാനതയിലൂടെ സദാ ഭാരരഹിതരും
സഫലരുമായി ഭവിക്കൂ
എല്ലാ കുട്ടികള്ക്കും
ശരീര നിര്വ്വാഹത്തിന്റേയും ആത്മ നിര്വ്വാഹത്തിന്റേയും ഡബിള് സേവനം
ലഭിച്ചിട്ടുണ്ട്. എന്നാല് രണ്ട് സേവനങ്ങളിലും തന്നെ സമയത്തിന്റെ, ശക്തികളുടെ
സമാന ശ്രദ്ധ ആവശ്യമാണ്. ശ്രീമതത്തിന്റെ സൂചി ശരിയാണെങ്കില് രണ്ട് വശവും
സമാനമായിരിക്കും. എന്നാല് ഗൃഹസ്ഥമെന്ന ശബ്ദം പറയുമ്പോള് തന്നെ ഗൃഹസ്ഥിയായി
മാറുകയാണെങ്കല് ഒഴിവു കിഴിവുകള് ആരംഭിക്കുന്നു. അതുകൊണ്ട് ഗൃഹസ്ഥിയല്ല.
ട്രസ്റ്റിയാണ്, ഈ സ്മൃതിയിലൂടെ ഗൃഹസ്ഥ വ്യവഹാരവും ഈശ്വരീയ വ്യവഹാരവും രണ്ടിലും
സമാനത വയ്ക്കൂ എങ്കില് സദാ ഭാരരഹിതവും സഫലവുമായിരിക്കും.
സ്ലോഗന് :-
ഫസ്റ്റ്
ഡിവിഷനിലേക്ക് വരുന്നതിന് വേണ്ടി കര്മ്മേന്ദ്രിയജീത്ത്, മായാജീത്താകൂ.
അവ്യക്ത സൂചന - കമ്പൈന്ഡ്
രൂപ സ്മൃതിയിലൂടെ സദാ വിജയിയാകൂ
താങ്കളുടെ ശിവശക്തിയുടെ
കമ്പൈന്ഡ് രൂപത്തിലുള്ള ഓര്മ്മ ചിഹ്നം സദാ പൂജിക്കുന്നു. ശക്തി ശിവനില് നിന്ന്
വേറെയല്ല, ശിവന് ശക്തിയില് നിന്നും വേറെയല്ല. ഇങ്ങനെ കമ്പയിനഡ് രൂപത്തില് കഴിയൂ,
ഈ സ്വരൂപത്തെ തന്നെയാണ് സഹജയോഗി എന്ന് പറയുന്നത്. യോഗം വയ്ക്കുന്നവരല്ല സദാ
കമ്പൈന്ഡ് അര്ത്ഥം കൂടെ കഴിയുന്നവര്. എന്താണോ പ്രതിജ്ഞ ചെയ്തത് കൂടെ കഴിയും,
കൂടെ ജീവിക്കും, കൂടെ വരും... ഈ പ്രതിജ്ഞ ശരിക്കും ഓര്മ്മ വയ്ക്കൂ.