28.05.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, നിങ്ങൾ ബാബയുടെ അടുത്തേക്ക് വന്നിരിക്കുന്നത് തന്റെ ഉയർന്ന ഭാഗ്യത്തെ ഉണ്ടാക്കുന്നതിനു വേണ്ടിയാണ്, എത്രയും ശ്രീമതമനുസരിച്ച് നടക്കുന്നുവോ അത്രയും ഉയർന്ന ഭാഗ്യമുണ്ടാകും.

ചോദ്യം :-
ഭക്തിയുടെ ഏതൊരു ശീലം ഇപ്പോൾ നിങ്ങൾ കുട്ടികളിൽ ഉണ്ടാകാൻ പാടില്ല?

ഉത്തരം :-
ഭക്തിയിൽ അല്പം ദുഃഖമുണ്ടാകുമ്പോൾ, രോഗമുണ്ടാകുമ്പോൾ പറയും-ഹേ രാമാ, ഹേ ഭഗവാനേ എന്ന്. അയ്യോ അയ്യോ എന്ന് പറയുന്ന ശീലം ഭക്തിയുടേതാണ്. ഇപ്പോൾ നിങ്ങളുടെ വായിലൂടെ ഒരിക്കലും ഇങ്ങനെയുള്ള വാക്കുകൾ വരില്ല. നിങ്ങൾക്ക് ഉള്ളിന്റെ ഉള്ളിൽ മധുരമായ ബാബയെ വളരെ സ്നേഹത്തോടെ ഓർമ്മിക്കണം.

ഗീതം :-
ഭാഗ്യത്തെ ഉണർത്തി വന്നിരിക്കുകയാണ്......

ഓംശാന്തി.  
സുഖത്തിന്റെയും ശാന്തിയുടെയും ഭാഗ്യമുണ്ടാക്കാനാണ് ഓരോ മനുഷ്യനും പ്രയത്നിക്കുന്നത്. സാധു-സന്യാസിമാരെല്ലാം നമുക്ക് ശാന്തി വേണമെന്ന് പറയുന്നുണ്ട്. ദുഃഖത്തെ ഹരിച്ച് സുഖം നൽകൂ. ഭഗവാൻ തന്നെയാണ് ഓരോ മനുഷ്യരുടെയും ദുഃഖത്തെ ഹരിക്കുന്നതും സുഖം നൽകുന്നതുമെന്ന് മനസ്സിലാക്കുന്നു. ഇപ്പോൾ മനുഷ്യർക്ക് ഭഗവാൻ ആരാണെന്ന് അറിയില്ല. നിങ്ങൾ ശിവബാബാ എന്ന് പറയുന്നു. ബ്രഹ്മാ,വിഷ്ണു,ശങ്കരനെ ബാബ എന്ന് പറയില്ല. അവർ ദേവതകളാണ്. ഭഗവാനെ തന്നെയാണ് ബാബാ എന്ന് വിളിക്കുന്നത്. നിരാകാരനായ ഭഗവാന്റെ പൂജയാണ് ചെയ്യുന്നത്. ശിവബാബ എല്ലാവരുടെയുമാണ്. എന്നാൽ നമ്മൾ എന്തുകൊണ്ടാണ് ഭഗവാനെ പിതാവെന്ന് പറയുന്നതെന്ന ചിന്ത ആർക്കും വരുന്നില്ല. ലൗകീകത്തിലും അച്ഛനുണ്ടല്ലോ. അപ്പോൾ ഈ ബാബ ഏതാണ്! ആത്മാവ് പറയുന്നു, നിരാകാരനായ അച്ഛനാണ്. ബാബയും നിരാകാരനാണ്, നമ്മൾ ആത്മാക്കളും നിരാകാരിയാണ്. സാകാരത്തലുള്ള അച്ഛനുണ്ടായിട്ടും ആത്മാവ് ഒരിക്കലും നിരാകാരനായ അച്ഛനെ മറക്കുന്നില്ല. ഗോഡ് ഫാദറാണ്, നമ്മൾ ബാബയുടെ കുട്ടികളാണ്. ഇവിടെ പരമപിതാവെന്നാണ് പറയുന്നത്. ഇംഗ്ലീഷിൽ പറയാറുണ്ട്- ഗോഡ് ഫാദർ, പരമമായ ആത്മാവ് ഏറ്റവും ഉയർന്നതാണ്. ലൗകീക അച്ഛൻ ശരീരത്തിന്റെ രചയിതാവാണ്. ബാബയാണ് പാരലൗകീക അച്ഛൻ. ബാബ തന്നെയാണ് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നത്. ബാബയെയാണ് ഓർമ്മിക്കുന്നത് കാരണം ബാബയിൽ നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. നിങ്ങൾ ബാബയുടെ അടുത്ത് വന്നിരിക്കുന്നത് സമ്പത്തെടുക്കാനാണ്. ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്ന ബാബ തന്നെയാണ് ഇപ്പോൾ സുഖത്തിലേക്കുള്ള വഴിയും പറഞ്ഞു തരുന്നത്. പിന്നീട് സത്യയുഗത്തിൽ ദുഃഖത്തിന്റെ പേരോ അടയാളമോ ഇല്ല. ഇവിടെ ഒരുപാട് ദുഃഖമുണ്ടല്ലോ, എല്ലാവരും വിളിക്കുന്നു. ഇപ്പോൾ ലോകത്തിൽ ഒരുപാട് ദുഃഖങ്ങൾ വരാനിരിക്കുകയാണ്. ചിലർ മരിച്ചാൽ എത്രയാണ് ദുഃഖിക്കുന്നത്. അല്ലയോ ഭഗവാനേ എന്ന് പറഞ്ഞ് കരയുന്നു. ബാബ തന്നെയാണ് മംഗളകാരി. അങ്ങനെയൊരു മഹിമയുണ്ടെങ്കിൽ തീർച്ചയായും ദുഃഖത്തെ ഹരിച്ചിട്ടുമുണ്ട് സുഖം നൽകിയിട്ടുമുണ്ട്. ബാബ വന്ന് മനസ്സിലാക്കിതരുന്നു-കുട്ടികളെ, നിങ്ങൾ കല്പ-കല്പം ദുഃഖിയും പതിതരുമായി മാറുമ്പോഴാണ് വിളിക്കുന്നത്-അല്ലയോ ബാബാ വരൂ എന്ന്. ബാബ കല്പ-കല്പം സംഗമത്തിലാണ് വരുന്നത്. പാവനമായ ലോകത്തിന്റെ ആരംഭത്തിലും പതിത ലോകത്തിന്റെ അവസാനവുമായ സംഗമയുഗത്തിലാണ് വരുന്നത്. ഒരേ ഒരു സംഗമത്തെക്കുറിച്ചാണ് മഹിമയുള്ളത്. ബാബ വരുന്നത് തന്നെ എല്ലാവരുടേയും ജ്യോതിയെ തെളിയിച്ച് ദുഃഖം ഹരിച്ച് സുഖം നൽകാനാണ്. നിങ്ങൾക്കറിയാം ബ്രഹ്മാബാബയിൽ പ്രവേശിച്ചിട്ടുള്ള പാരലൗകീക പിതാവിന്റെ അടുത്തേക്കാണ് നമ്മൾ വന്നിരിക്കുന്നത്. ബാബ സ്വയം പറയുന്നു -ഞാൻ ഇവരിൽ പ്രവേശിച്ച്, ഇവരുടെ പേര് ബ്രഹ്മാവെന്ന് വെക്കുന്നു. നിങ്ങളെല്ലാവരും ബ്രഹ്മാകുമാർ-കുമാരി മാരാണ്. ബാബയിൽ നിന്ന് സുഖത്തിന്റെ സമ്പത്തെടുക്കാനാണ് നമ്മൾ ബ്രഹ്മാവിന്റെ സന്താനങ്ങളായി മാറിയത് എന്ന നിശ്ചയമുണ്ട്. നിങ്ങൾ കുട്ടികൾക്കു തന്നെയായിരുന്നു സുഖമുണ്ടായിരുന്നത്. ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നപ്പോൾ നിങ്ങൾ കുട്ടികൾക്കു തന്നെയായിരുന്നു സുഖമുണ്ടായിരുന്നത്. ഇപ്പോൾ കലിയുഗം, ദുഃഖധാമമാണ്. അതിനുശേഷം പിന്നീട് സത്യയുഗം വരും. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിക്കുമല്ലോ. സത്യയുഗത്തിൽ ഈ ലക്ഷ്മീ-നാരായണന്റെ രാജ്യം തന്നെ വേണം. ഈ ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. ബാബ മനസ്സിലാക്കി തന്നു നിങ്ങൾ നരകവാസികളായി മാറിയിരിക്കുകയാണ്. ഇപ്പോൾ വീണ്ടും സ്വർഗ്ഗവാസികളായി മാറണം. നിങ്ങൾ ദേവീ-ദേവതകളുടെ വളരെ ചെറിയ വൃക്ഷമായിരുന്നു. നമ്മൾ തന്നെയാണ് 84 ജന്മങ്ങൾ എടുത്തത് എന്ന് ഇപ്പോൾ നിങ്ങൾക്ക് സ്മൃതി വന്നുകഴിഞ്ഞു. നമ്മൾ മുഴുവൻ വിശ്വത്തിന്റേയും അധികാരികളായിരുന്നു. പിന്നീട് പുനർജന്മങ്ങൾ എടുത്ത് വന്നു. ഇപ്പോൾ നിങ്ങളുടെ 84 ജന്മങ്ങളുടെ ഏറ്റവും അവസാനമായ ജന്മമാണ്. ലോകം തീർച്ചയായും പഴയതിൽ നിന്നും പുതിയതാവുക തന്നെ ചെയ്യും. എത്ര ദുഃഖിയും ദരിദ്രവുമാണ്. ഭാരതം വളരെ ധനവാനായിരുന്നു. പവിത്രമായ ഗൃഹസ്ഥാശ്രമമായിരുന്നു. പവിത്രമായ പ്രവൃത്തി മാർഗ്ഗമായിരുന്നു. സമ്പൂർണ്ണ നിർവ്വികാരികളായിരുന്നു. സർവ്വഗുണ സമ്പന്നരും 16 കലാ സമ്പൂർണ്ണരുമായിരുന്നു. ഈ കാര്യങ്ങളൊന്നും ശാസ്ത്രങ്ങളിലില്ല. ശാസ്ത്രങ്ങളെല്ലാം ഭക്തിമാർഗ്ഗത്തിലേതാണ്. അതിൽ ഭക്തിയുടെ തന്നെ ആചാരരീതികളാണ് ഉള്ളത്. ബാബയെ ലഭിക്കാനുള്ള വഴി ശാസ്ത്രങ്ങളിൽ നിന്ന് ലഭിക്കില്ല. ഭഗാവാന് ഇവിടെ വരണമെന്ന് മനസ്സിലാക്കുന്നുണ്ട്. പിന്നെ നമുക്ക് അവിടേക്ക് എത്തിച്ചേരേണ്ടതായ കാര്യമില്ലല്ലോ. യജ്ഞം,തപം മുതലായവ ചെയ്യുക എന്നതൊന്നും ഭഗവാനെ പ്രാപ്തമാക്കാനുളള വഴികളല്ല. ഭഗവാനെ വിളിക്കുന്നതു തന്നെ വരൂ വന്ന് വഴി പറഞ്ഞു തരൂ എന്ന് പറഞ്ഞാണ്. ആത്മാക്കളായ നമ്മൾ തമോപ്രധാനമായി മാറിയിരിക്കുന്നു. അതുകൊണ്ട് പറക്കാൻ സാധിക്കില്ല. അർത്ഥം ബാബയുടെ അടുത്തേക്ക് പോകാൻ സാധിക്കില്ല. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു. എവിടെക്കു വേണമെങ്കിലും പോകാൻ സാധിക്കും. അമേരിക്കയിലേക്കും പോകാൻ സാധിക്കും. ഏതെങ്കിലും ആത്മാവിന് ആരോടെങ്കിലും ബന്ധമുണ്ടെങ്കിൽ ആത്മാവ് അവിടേക്ക് ഒരു സെക്കന്റിൽ പറന്നുപോകും. അല്ലാതെ പറന്ന് തന്റെ വീട്ടിലേക്ക് തിരിച്ച് പോകും എന്നത് സംഭവ്യമല്ല. പതിതർക്ക് പരംധാമത്തിലേക്ക് പോകാൻ സാധിക്കില്ല. അതുകൊണ്ടാണ് വിളിക്കുന്നത്-അല്ലയോ പതിത പാവനാ വരൂ. ബാബ വരുമ്പോൾ മനസ്സിലാക്കി തരുന്നു-ഞാൻ വരുന്നത് മുഴുവൻ ലോകവും പതിതമായി മാറുമ്പോഴാണ്. പതിതമായ ലോകത്തിൽ ഒരാൾ പോലും പാവനമായിട്ടില്ല. ഗംഗ പതിത-പാവനിയാണെന്ന് മനസ്സിലാക്കുന്നു അതുകൊണ്ടാണ് സ്നാനം ചെയ്യാൻ പോകുന്നത്. എന്നാൽ വെള്ളത്തിലൂടെ ആർക്കും പാവനമായി മാറാൻ സാധിക്കില്ല. പഴയ ലോകം പതിതവും പുതിയ ലോകം പാവനവുമാണ്. ഇപ്പോൾ നിങ്ങൾ പരിധിയില്ലാത്ത ബാബയിൽ നിന്നും സമ്പത്തെടുക്കാൻ വന്നിരിക്കുകയാണ്. നിങ്ങൾക്ക് പുണ്യാത്മാവായി മാറണം. സതോപ്രധാനമായ നിങ്ങൾ ആത്മാക്കൾ ഇപ്പോൾ തമോപ്രധാനമാണ്. പിന്നെ ഗംഗാ സ്നാനത്തിലൂടെ വീണ്ടും സതോപ്രധാനമായി മാറാൻ സാധിക്കില്ല. പതിതരെ പാവനമാക്കി മാറ്റുക എന്നത് ബാബയുടെ മാത്രം ജോലിയാണ്. പിന്നെ വെള്ളത്തിന്റെ നദി എല്ലായിടത്തുമുണ്ട്. കാർമേഘങ്ങളിൽ നിന്ന് വെള്ളം വീഴുമ്പോൾ എല്ലാവർക്കും ലഭിക്കുന്നു. അഥവാ വെള്ളത്തിന്റെ നദിക്ക് പാവനമാക്കി മാറ്റാൻ സാധിക്കുമെങ്കിൽ പിന്നെ എല്ലാവരെയും പാവനമാക്കി മാറ്റാമല്ലോ. പാവനമായി മാറാനുള്ള യുക്തി ബാബ തന്നെയാണ് ബ്രഹ്മാവിലൂടെ വന്ന് പറഞ്ഞു തരുന്നത്. ബ്രഹ്മാവിന്റെ ആത്മാവ് വേറെയാണ്. ബാബ പറയുന്നു-എനിക്ക് എന്റേതായ ശരീരമില്ല. കല്പ-കല്പം ബാബ നിങ്ങൾക്ക് മനസ്സിലാക്കിത്തരാൻ ഈ ബ്രഹ്മാവിൽ തന്നെയാണ് വരുന്നത്. നിങ്ങൾക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ചറിയില്ല. കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷങ്ങളാണെന്ന് പറയുന്നു.

ബാബ പറയുന്നു- ഇത് 84 ജന്മങ്ങളുടെ ചക്രമാണ്. 5000 വർഷത്തിൽ 84 ലക്ഷം ജന്മങ്ങൾ ആർക്കും എടുക്കാൻ സാധിക്കില്ല. അതിനാൽ ബാബ മനസ്സിലാക്കി തരുന്നു- സ്വർഗ്ഗത്തിൽ നിങ്ങൾ 16 കലാ സമ്പൂർണ്ണരായിരുന്നു. പിന്നീട് 2 കല കുറഞ്ഞുപോയി പിന്നീട് പതുക്കെ-പതുക്കെ കല കുറഞ്ഞുകൊണ്ട് വരുന്നു. പുതിയ ലോകം പിന്നെ പഴയ ലോകമാകുന്നു. ദ്വാപര കലിയുഗത്തെ പതിതമായ ലോകമെന്നാണ് പറയുന്നത്. ഈ കാര്യങ്ങൾ ഒരു ശാസ്ത്രങ്ങളിലുമില്ല. ബാബയെ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരനെന്ന് പറയുന്നത്. ബാബ ശാസ്ത്രങ്ങളെന്തെങ്കിലും പഠിച്ചിട്ടുണ്ടോ? ബാബക്ക് ഈ സൃഷ്ടിയുടെ ആദിമദ്ധ്യഅന്ത്യത്തെക്കുറിച്ചറിയാം. ഭക്തിമാർഗ്ഗത്തിലുള്ളവർക്ക് ഈ ജ്ഞാനമുണ്ടാകില്ല. അതെല്ലാം ഭക്തിയുടെ ജ്ഞാനമാണ്. പാടുന്നുമുണ്ട്-ഞങ്ങൾ പാപിയും നീചരുമാണ്. ഞങ്ങളിൽ ഒരു ഗുണവുമില്ല..... അങ്ങ് ഞങ്ങളോട് ദയ കാണിച്ചാലും....... ബാബ നമുക്കു മേൽ ദയ കാണിച്ചതുകൊണ്ടാണ് നമ്മൾ മനുഷ്യനിൽ നിന്ന് ദേവതയായി മാറിയത്. ഇവരാണ്(ലക്ഷ്മി-നാരായണൻ) ഉയർന്നതിലും വെച്ച് ഉയർന്ന ഭാഗ്യമുള്ളവർ. സ്കൂളിൽ ഭാഗ്യമുണ്ടാക്കാനാണ് പോകുന്നത്. ചിലർ ജഡ്ജും, മറ്റു ചിലർ എഞ്ചിനീയറുമായി മാറുന്നു. അതെല്ലാം വികാരി ഭാഗ്യമാണ്. ഇവിടെ നിങ്ങളുടെ ഭാഗ്യം ഈശ്വരനിലൂടെയാണ് ഉണ്ടാകുന്നത്. അതുകൊണ്ടാണ് വിളിക്കുന്നത്-ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്ന ഭഗവാനേ.... ദേവതയാക്കി മാറ്റാനുളള പഠിപ്പ് ബാബയ്ക്കല്ലാതെ മറ്റാർക്കും നൽകാൻ സാധിക്കില്ല. ബാബ ആത്മാക്കളോട് സംസാരിക്കുകയാണ്. ആത്മാവാണ് പറയുന്നത്- ഇതെന്റെ ശരീരമാണ്. ശരീരത്തിന് ഒരിക്കലും എന്റെ ആത്മാവെന്ന് പറയാൻ സാധിക്കില്ല. ശരീരത്തിന്റെ അകത്തുള്ള ആത്മാവാണ് ഇതെന്റെ ശരീരമാണെന്ന് പറയുന്നത്. മനുഷ്യർ പറയുന്നു-ആത്മാവായ എനിക്ക് ദുഃഖം നൽകരുത്. ആത്മാവ് ശരീരത്തിൽ ഇല്ലായെന്നുണ്ടെങ്കിൽ പറയുകയുമില്ല. ആത്മാവാണ് പറയുന്നത്-ഞാൻ ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു. നമ്മൾ തീർച്ചയായും 84 ജന്മങ്ങൾ അനുഭവിച്ച് നരകവാസികളായി മാറിക്കഴിഞ്ഞു. ഇപ്പോൾ വീണ്ടും നിങ്ങൾ സ്വർഗ്ഗവാസികളായി മാറാനുള്ള പുരുഷാർത്ഥം ചെയ്യുകയാണ്. സ്വർഗ്ഗവാസിയാക്കി മാറ്റുന്നത് ബാബ തന്നെയാണ്. സ്വർഗ്ഗം എന്നത് സത്യയുഗത്തെയാണ് പറയുന്നത്. ഇന്നയാൾ സ്വർഗ്ഗവാസിയായി മാറി എന്ന് പറയുന്നത് അസത്യമാണ്. ഇത് നരകമാണ്. ആരെങ്കിലും മരിച്ചാൽ സ്വർഗ്ഗത്തിൽ പോയി എന്ന് പറയും പിന്നെന്തിനാണ് നരകത്തിലേക്ക് വിളിച്ച് ഭക്ഷണം കഴിക്കൂ എന്ന് പറയുന്നത്? സ്വർഗ്ഗത്തിൽ അവർക്ക് ഒരുപാട് വൈഭവങ്ങളെല്ലാം ലഭിക്കുന്നുണ്ടെങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് നരകത്തിലേക്ക് വിളിക്കുന്നത്? മനുഷ്യരിൽ ഇത്രയും വിവേകമില്ല. ബാബ മനസ്സിലാക്കി തരികയാണ്-ഇപ്പോൾ ഈ കലിയുഗം ഇല്ലാതാകണം, അഗ്നിയ്ക്ക് ഇരയാകണം. ഇതെല്ലാം ഇല്ലാതാകും. ബാബയിൽ നിന്നും സമ്പത്തെടുക്കുന്ന നിങ്ങൾ കുട്ടികൾ സത്യയുഗത്തിൽ വന്ന് രാജ്യം ഭരിക്കും. ലക്ഷ്മീ-നാരായണന് ഈ സമ്പത്ത് നൽകിയത് ആരാണ്? ബാബ. നിങ്ങൾ ഇപ്പോൾ ബാബയിലൂടെ യോഗ്യരായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ പറയുന്നു, നമ്മൾ നരകവാസിയിൽ നിന്നും സ്വർഗ്ഗവാസികളായി മാറുകയാണ്. ശിവബാബ പറയുന്നു-ഞാൻ സ്വർഗ്ഗവാസിയായി മാറുന്നില്ല. ബാബ പരമധാമത്തിലാണ് വസിക്കുന്നത്. നിങ്ങളാണ് നരകവാസികളും സ്വർഗ്ഗവാസികളുമായി മാറുന്നത്. ആത്മാവിന്റെ വാസസ്ഥാനം ശാന്തിധാമമാണ്. പിന്നീട് നിങ്ങൾ സുഖധാമത്തിലേക്ക് വരുന്നു. ഈ ദുഃഖധാമത്തിന്റെ വിനാശമുണ്ടാകണം. ഭഗവാൻ, ബ്രഹ്മാവിന്റെ ശരീരത്തിലൂടെ വന്നാണ് രാജയോഗം പഠിപ്പിക്കുന്നതെന്ന് ആർക്കും അറിയില്ല. കൃഷ്ണന്റെ ശരീരത്തിൽ എന്നുമല്ല പറയുന്നത്, കൃഷ്ണൻ തന്നെ വന്നു എന്നാണ് പറയുന്നത്. കൃഷ്ണനെ ഭഗവാൻ എന്ന് പറയാൻ സാധിക്കില്ല. കൃഷ്ണൻ വിശ്വത്തിന്റെ അധികാരിയാണ്. എല്ലാവരുടെയും മുക്തിദാതാവ് ഒന്നാണ്. ബാബ പരമമായ ആത്മാവാണ്. നമ്മൾ ബാബയിൽ നിന്ന് സ്വർഗ്ഗത്തിന്റെ സമ്പത്ത് എടുക്കുന്നു എന്ന് ലോകത്തിൽ മറ്റൊരു സത്സംഗത്തിലും മനസ്സിലാക്കി തരുന്നില്ല. ഒരു ബാബ മാത്രമാണ് പതിതത്തിൽ നിന്ന് പാവനമാക്കി മാറ്റുന്നത്. ബാബ പറയുന്നു- ഞാൻ നിങ്ങളുടെ സത്യമായ ഗുരുവാണ്, നിങ്ങളെ പാവനമാക്കി മാറ്റുന്നു. പിന്നെ ഗംഗാജലത്തിന് പാവനമാക്കി മാറ്റാൻ സാധിക്കില്ല. ഇത് പാപാത്മാക്കളുടെ ലോകമാണ്. ഈ ലോകത്തിൽ എന്തു ചെയ്താലും ഏണിപ്പടി താഴേക്ക് ഇറങ്ങുക തന്നെ വേണം. സതോപ്രധാനത്തിൽ നിന്ന് തമോപ്രധാനമായി മാറുക തന്നെ വേണം. നിങ്ങൾ ഭക്തി ചെയ്യുന്നില്ല. അല്ലയോ രാമാ എന്നു പോലും പറയില്ല. രാമൻ നിങ്ങളുടെ അച്ഛനാണ്, നിങ്ങളെ പഠിപ്പിക്കുകയാണ്. അല്ലയോ ഭഗവാനേ വരൂ, അല്ലയോ രാമ വരൂ എന്നും പറയാൻ പാടില്ല. എന്നാൽ അനേകരിൽ ഈ ശീലമുള്ളതു കാരണം ഇങ്ങനെയുള്ള വാക്കുകളെല്ലാം വരുന്നു. നിങ്ങളോട് ബാബ പറയുന്നു- എന്നെ ഓർമ്മിക്കൂ എന്നാൽ വികർമ്മങ്ങൾ വിനാശമായി എന്റെ അടുത്തേക്ക് വന്നുചേരും. ഓർമ്മിക്കേണ്ടത് ഒന്നിനെ മാത്രമാണ്.

ബാബ പറയുന്നു-ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്. ഇപ്പോൾ സമ്പത്തെടുത്താൽ എടുത്തു പിന്നെ ഒരിക്കലും ലഭിക്കില്ല. ബാബ മനസ്സിലാക്കി തരുന്നു- വാസ്തവത്തിൽ ഹിന്ദു എന്ന് പറയുന്നവർ ദേവീ-ദേവത ധർമ്മത്തിലുള്ളവരാണ്. ക്രിസ്ത്യൻ ധർമ്മത്തിലുള്ളവർ ഒരിക്കലും പേര് മാറ്റാറില്ല. തമോപ്രധാന മാണെങ്കിലും ക്രിസ്ത്യൻ ധർമ്മം എന്ന് തന്നെയാണ് പറയുന്നത്. നിങ്ങൾ ദേവീ-ദേവതകളാണ് എന്നാൽ പതിതമായതു കാരണമാണ് സ്വയത്തെ ഹിന്ദു എന്ന് പറയുന്നത്. സ്വയത്തെ ദേവത എന്ന് പറയാൻ സാധിക്കില്ല. നമ്മൾ വാസ്തവത്തിൽ ദേവീ-ദേവതകളായിരുന്നു എന്നത് മറന്നുപോയി. സ്വയത്തെ ദേവത ധർമ്മത്തിലുള്ളവരാണെന്ന് ആരും പറയാറില്ല. കാരണം വികാരിയാണ്. ഇതാണ് ദേഹാഭിമാനം. കുട്ടികൾക്ക് വളരെ നല്ല രീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. ഇവിടെ സാധു-സന്യാസിമാരൊന്നുമില്ല. നമ്മൾ വ്യാപാരിയാണ്, ഇന്നയാളാണ്..... ഇതെല്ലാമാണ് ദേഹാഭിമാനം. ഇപ്പോൾ നിങ്ങൾക്ക് ദേഹീഅഭിമാനിയായി മാറണം. ഇതിൽ തന്നെയാണ് പരിശ്രമമുള്ളത്. നിങ്ങൾക്ക് ബാബയിൽ നിന്ന് സമ്പത്തെടുക്കണമെങ്കിൽ ബാബയെ ഓർമ്മിക്കണം. കർമ്മം ചെയ്തുകൊണ്ടും ഹൃദയം ബാബയിൽ വെക്കൂ.....നിങ്ങൾ ഒരു പ്രിയതമന്റെ പ്രിയതമകളാണ് എല്ലാവരുടെയും സദ്ഗതി ദാതാവ് ഒരു പ്രിയതമനാണ്. എല്ലാവർക്കും സദ്ഗതി ലഭിക്കുമ്പോൾ, സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുമ്പോൾ, ദുഃഖത്തിന്റെ പേരും അടയാളവും ഇല്ലാതാകുമ്പോഴാണ് ബാബ വരുന്നത്. ഇപ്പോൾ നിങ്ങൾ കുട്ടികൾ പരിധിയില്ലാത്ത ബാബയിൽ നിന്നും 21 ജന്മത്തേക്ക് വേണ്ടി സദാ സുഖിയാകാനുളള സ്വർഗ്ഗീയ സമ്പത്ത് പ്രാപ്തമാക്കാനാണ് വരുന്നത്. മറ്റൊരു മനുഷ്യനും ആരെയും സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റാൻ സാധിക്കില്ല. ശിവബാബ ഭാരതത്തിൽ തന്നെ വന്ന്, ഭാരതത്തെയാണ് സ്വർഗ്ഗമാക്കി മാറ്റുന്നത്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട് എന്നാൽ ബാബയിൽ നിന്നാണ് നമുക്ക് സ്വർഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നതെന്ന് മറന്നുപോയി. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. പഠിപ്പിന്റെ ആധാരത്തിൽ തന്റെ ഭാഗ്യത്തെ ഉയർന്നതാക്കണം, മനുഷ്യനിൽ നിന്ന് ദേവതയായി മാറണം. പാവനമായി മാറി തിരിച്ച് വീട്ടിലേക്ക് പോകണം. പിന്നീട് പുതിയ ലോകത്തിലേക്ക് വരണം.

2. കൈകൾ കൊണ്ട് കർമ്മം ചെയ്തും ഒരു ബാബയുടെ ഓർമ്മയിൽ മുഴുകണം. തലകീഴായ ഏതൊരു കാര്യവും കേൾക്കുകയോ കേൾപ്പിക്കുകയോ ചെയ്യരുത്.

വരദാനം :-
സദാ തന്റെ പവിത്ര സ്വരൂപത്തിൽ സ്ഥിതി ചെയ്ത് ഗുണങ്ങളാകുന്ന മുത്തുക്കൾ പെറുക്കുന്ന ഹോളീഹംസമായി ഭവിക്കട്ടെ.

താങ്കൾ ഹോളീഹംസങ്ങളുടെ സ്വരൂപമാണ് പവിത്രത, കർത്തവ്യമാണ് സദാ ഗുണങ്ങളാകുന്ന മുത്തുക്കൾ പെറുക്കുക. അവഗുണങ്ങളാകുന്ന കക്കകൾ ഒരിക്കലും ബുദ്ധിയിൽ സ്വീകരിക്കരുത്. പക്ഷെ ഈ കർത്തവ്യത്തെ പാലിക്കുന്നതിന് വേണ്ടി സദാ ഒരു ആജ്ഞ ഓർമ്മയുണ്ടായിരിക്കണം അതായത് മോശമായത് ചിന്തിക്കരുത്, മോശമായത് കേൾക്കരുത്, മോശമായത് കാണരുത്, മോശമായത് സംസാരിക്കരുത്........... ആര് ഈ ആജ്ഞയെ സദാ സ്മൃതിയിൽ വെക്കുന്നുവോ അവർ സദാ സാഗരത്തിന്റെ തീരത്ത് വസിക്കുന്നവരാണ്. ഹംസങ്ങളുടെ അഭയകേന്ദ്രം തന്നെയാണ് സാഗരം.

സ്ലോഗന് :-
നടക്കുമ്പോഴും കറങ്ങുമ്പോഴും ഫരിസ്താ സ്വരൂപത്തിലിരിക്കുക- ഇത് തന്നെയാണ് ബ്രഹ്മാബാബയുടെ ഹൃദയത്തിനിഷ്ടപ്പെട്ട സമ്മാനം.

അവ്യക്ത സൂചന- സദാ അചഞ്ചലവും ദൃഢവുമായ ഏകരസസ്ഥിതിയുടെ അനുഭവം ചെയ്യൂ.

സദാ അചഞ്ചലവും ദൃഢവുമായിരിക്കുന്നതിന് വേണ്ടി സ്വ-ഉന്നതിയിലും സേവനത്തിന്റെ ഉന്നതിയിലും സദാ ബിസിയായിരിക്കൂ, സർവ്വരെയും പ്രതി ശുഭഭാവന വെക്കൂ. സംബന്ധത്തിന്റെ ആധാരത്തിലുള്ള പാർട്ടല്ല, സേവനത്തിന്റെ സംബന്ധത്തിലുള്ള പാർട്ടഭിനയിക്കൂ. രണ്ടാമതായി- വിനാശീ സാധനങ്ങളെ ആശ്രയം അഥവാ ആധാരമാക്കരുത്. ഇവയെല്ലാം നിമിത്തമാത്രമാണ്, സേവനത്തിന് വേണ്ടിയുള്ളതാണ്. സേവാർത്ഥം കാര്യങ്ങളിൽ ഉപയോഗിച്ചു, വിട്ടു. സാധനങ്ങളോടുള്ള ആകർഷണത്തിൽ മനസ്സ് ആകർഷിക്കപ്പെടരുത്.