28.06.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ- തന്റെഉന്നതിയ്ക്കായിദിവസവുംരാത്രിഉറങ്ങുന്നതിനുമു
മ്പ്തന്റെകണക്കുകള്നോക്കൂ, പരിശോധിക്കൂ-ഞാന്മുഴുവന്ദിവസത്തിലുംആര്ക്കുംദുഃഖമൊന്നുംകൊടുത്തില്ലല്ലോ?

ചോദ്യം :-
മഹാ സൗഭാഗ്യശാലികളായ കുട്ടികളില് ഏതൊരു സാമര്ത്ഥ്യമാണ് ഉണ്ടാവുക?

ഉത്തരം :-
മഹാ സൗഭാഗ്യശാലികളായ കുട്ടികള് പതി- പത്നി ഒരുമിച്ച് ഇരുന്നുകൊണ്ടും പരസ്പരം ഭായി-ഭായിയായിരിക്കും. സ്ത്രീയാണ്, പുരുഷനാണ് എന്ന ബോധം ഉണ്ടാകില്ല. പക്കാ നിശ്ചയബുദ്ധികളായിരിക്കും. മഹാ സൗഭാഗ്യശാലികളായ കുട്ടികള് പെട്ടെന്ന് മനസ്സിലാക്കും- ഞാനും വിദ്യാര്ത്ഥിയാണ്, ഇവരും വിദ്യാര്ത്ഥിയാണ്, സഹോദരീ സഹോദരനാണ്, പക്ഷേ സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുമ്പോഴേ ഈ സാമര്ത്ഥ്യം ഉണ്ടാകൂ.

ഗീതം :-
മുഖം നോക്കൂ ആത്മാവേ............

ഓംശാന്തി.  
ഈ കാര്യം ദിവസവും ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു, അതായത് ഉറങ്ങുന്നതിന് മുമ്പ് തന്റെ കണക്കുകള് ഉള്ളുകൊണ്ട് നോക്കണം ആര്ക്കും ദുഃഖം കൊടുത്തില്ലല്ലോ, മാത്രമല്ല എത്ര സമയം ബാബയെ ഓര്മ്മിച്ചു? പ്രധാനകാര്യം ഇതാണ്. ഗീതത്തിലും പറയുന്നു തന്റെയുള്ളില് നോക്കൂ- നമ്മള് എത്രത്തോളം തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറി? മുഴുവന് ദിവസത്തിലും എത്ര സമയം തന്റെ മധുരമായ അച്ഛനെ ഓര്മ്മിച്ചു? ഒരു ദേഹധാരിയേയും ഓര്മ്മിക്കേണ്ടതില്ല. മുഴുവന് ആത്മാക്കളോടും പറയുന്നു തന്റെ അച്ഛനെ ഓര്മ്മിക്കു. ഇപ്പോള് തിരിച്ചുപോകണം. എവിടേയ്ക്ക് പോകണം? ശാന്തിധാമത്തില് ചെന്ന് പിന്നീട് പുതിയ ലോകത്തിലേയ്ക്ക് പോകണം. ഇത് പഴയ ലോകമല്ലേ. എപ്പോള് ബാബ വരുന്നോ അപ്പോഴേ സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കൂ. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മള് സംഗമയുഗത്തിലാണ് ഇരിക്കുന്നത്. ഇതും അത്ഭുതമാണ് എന്തെന്നാല് ചിലര് സംഗമയുഗത്തിലേയ്ക്ക് വന്ന് ബോട്ടില് കയറി ഇരുന്നശേഷം പിന്നീട് ഇറങ്ങിപ്പോകുന്നു. ഇപ്പോള് നിങ്ങള് സംഗമയുഗത്തില് പുരുഷോത്തമനായി മാറുന്നതിനായി വന്ന് തോണിയില് ഇരിക്കുകയാണ്, മറുകരയില് എത്താനായി. ഇനി പഴയ കലിയുഗീ ലോകത്തില് നിന്നും മനസ്സിനെ മാറ്റണം. ഈ ശരീരത്തിലൂടെ കേവലം പാര്ട്ട് അഭിനയിക്കുക മാത്രം ചെയ്യണം. ഇപ്പോള് വളരെ സന്തോഷത്തോടെ നമുക്ക് തിരിച്ചുപോകണം. മനുഷ്യര് മുക്തിയ്ക്കായി എത്ര തലയിട്ട് ഉടയ്ക്കുന്നു, പക്ഷേ മുക്തി- ജീവന്മുക്തിയുടെ അര്ത്ഥം അറിയുന്നില്ല. ശാസ്ത്രങ്ങളില്ഈ വാക്കുകള് കേട്ടിട്ടുണ്ട് അത്രമാത്രം. അല്ലാതെ അത് എന്ത് സാധനമാണ്, ആരാണ് നല്കുന്നത്, എപ്പോഴാണ് നല്കുന്നത്, ഇതൊന്നും അറിയില്ല. നിങ്ങള് കുട്ടികള്ക്ക് അറിയാം ബാബ വരുന്നത് മുക്തി- ജീവന്മുക്തിയുടെ സമ്പത്ത് നല്കാനാണ്. അതും ഒരു തവണയല്ല അനേകം തവണ. എണ്ണമറ്റ അത്രയും തവണ നിങ്ങള് മുക്തിയില് നിന്നും ജീവന്മുക്തിയിലേയ്ക്കും പിന്നീട് ജീവന് ബന്ധനത്തിലേയ്ക്കും വന്നിട്ടുണ്ട്. നിങ്ങള്ക്ക് ഇപ്പോള് ഈ അറിവ് ലഭിച്ചു നമ്മള് ആത്മാക്കളാണ്, ബാബ നമ്മള് കുട്ടികള്ക്ക് വളരെ ശിക്ഷണം നല്കുന്നുണ്ട്. നിങ്ങള് ഭക്തിമാര്ഗ്ഗത്തില് ദുഃഖത്തോടെ ഓര്മ്മിച്ചിരുന്നു, പക്ഷേ തിരിച്ചറിഞ്ഞിരുന്നില്ല. ഇപ്പോള് ഞാന് നിങ്ങള്ക്ക് എന്റെ പരിചയം നല്കി, അതായത് എങ്ങനെ നിങ്ങള് എന്നെ ഓര്മ്മിച്ചാല് വികര്മ്മം വിനാശമാകും. ഇതുവരേയ്ക്കും എത്ര വികര്മ്മം ഉണ്ടായിട്ടുണ്ട് എന്നത് തന്റെ കണക്ക് വഴക്കുകള് നോക്കുമ്പോള് മനസ്സിലാകും. ആരാണോ സേവനത്തില് മുഴുകിയിരിക്കുന്നത് അവര്ക്ക് മനസ്സിലാകും, സേവനത്തിന്റെ ലഹരിയുമുണ്ടാകും. പരസ്പരം അഭിപ്രായങ്ങള് ആരാഞ്ഞ് സേവനത്തിനായി ഇറങ്ങുന്നു. മനുഷ്യരുടെ ജീവിതത്തെ വജ്രതുല്യമാക്കി മാറ്റുന്നതിന്. ഇത് എത്ര പുണ്യപ്രവര്ത്തിയാണ്. ഇതില് ചിലവിന്റെ കാര്യവുമില്ല. വജ്രസമാനമായി മാറുന്നതിനായി ബാബയെ ഓര്മ്മിച്ചാല് മാത്രം മതി. പുഷ്യരാഗ രത്നം, മരതക രത്നം എന്നിവയെല്ലാം നിങ്ങള് തന്നെയാണ്. എത്രത്തോളം ഓര്മ്മയില് ഇരിക്കുന്നുവോ അത്രയും വജ്രമായി മാറും. ചിലര് മാണിക്യമാകും, ചിലര് പുഷ്യരാഗമാകും. 9 രത്നങ്ങളുണ്ടല്ലോ. ചിലര് ഗ്രഹപ്പിഴ വരുമ്പോള് 9 രത്നങ്ങളുടെ മോതിരം അണിയുന്നു. ഭക്തിമാര്ഗ്ഗത്തില് ഒരുപാട് മന്ത്രവാദങ്ങളുണ്ട്. ഇവിടെയാണെങ്കില് എല്ലാ ധര്മ്മത്തിലുള്ളവര്ക്കും ഒരേയൊരു മന്ത്രമേയുള്ളു- മന്മനാഭവ- എന്തുകൊണ്ടെന്നാല് ദൈവം ഒന്നേയുള്ളു. മനുഷ്യനില് നിന്നും ദേവതയാവാന് അഥവാ മുക്തി- ജീവന്മുക്തി നേടാന് ഒരു വഴിയേയുള്ളു, ബാബയെ ഓര്മ്മിക്കുക എന്നത് മാത്രം, ബുദ്ധിമുട്ടിന്റെ ഒരു കാര്യവുമില്ല. എനിക്ക് ഓര്മ്മ എന്തുകൊണ്ടാണ് നിലനില്ക്കാത്തത് എന്നത് ചിന്തിക്കണം. മുഴുവന് ദിവസത്തിലും ഇത്ര കുറച്ച് മാത്രം ഓര്മ്മിച്ചതെന്തുകൊണ്ടാണ്? ഈ ഓര്മ്മയിലൂടെ നമ്മള് സദാ ആരോഗ്യവാനും നിരോഗിയുമായി മാറുമെങ്കില് എന്തുകൊണ്ട് നമുക്ക് തന്റെ ചാര്ട്ട് വെച്ച് ഉന്നതി നേടിക്കൂടാ. വളരെ പേര് ഇങ്ങനെയുണ്ട് അവര് 2-4 ദിവസം ചാര്ട്ട് വെയ്ക്കും പിന്നീട് മറന്നുപോകും. ആര്ക്കെങ്കിലും മനസ്സിലാക്കിക്കൊടുക്കുന്നത് വളരെ സഹജമാണ്. പുതിയ ലോകത്തെ സത്യയുഗം എന്നും പഴയ ലോകത്തെ കലിയുഗം എന്നും പറയുന്നു. കലിയുഗം മാറി സത്യയുഗം വരും. മാറുന്നുണ്ട് അപ്പോഴാണ് ഞാന് മനസ്സിലാക്കിത്തരുന്നത്.

ചില കുട്ടികള്ക്ക് ഇതുപോലും പക്കാ നിശ്ചയമില്ല അതായത് ഇത് അതേ നിരാകാരനായ അച്ഛനാണ് നമ്മെ ബ്രഹ്മാശരീരത്തില് വന്ന് പഠിപ്പിക്കുന്നത്. ബ്രാഹ്മണരല്ലേ. ബ്രഹ്മാകുമാരന്- ബ്രഹ്മാകുമാരി എന്ന് വിളിക്കുന്നു, അതിന്റെ അര്ത്ഥം എന്താണ്, സമ്പത്ത് എവിടെ നിന്ന് ലഭിക്കും! എന്തെങ്കിലും പ്രാപ്തിയുണ്ടാകുമ്പോഴാണ് ദത്തെടുക്കുന്നത്. നിങ്ങള് ബ്രഹ്മാവിന്റെ കുട്ടികള് ബ്രഹ്മാകുമാരന്- ബ്രഹ്മാകുമാരിയായി മാറിയത് എന്തിനാണ്? സത്യമായും ആയോ അതോ ഇതിലും എന്തെങ്കിലും സംശയങ്ങള് ബാക്കിയുണ്ടോ. ആരാണോ മഹാ സൗഭാഗ്യശാലികളായ കുട്ടികള് അവര് പതി- പത്നി ഒരുമിച്ച് ഇരുന്നുകൊണ്ട് പരസ്പരം സഹോദരങ്ങളാണ് എന്ന് മനസ്സിലാക്കും. സ്ത്രീയാണ് പുരുഷനാണ് എന്ന ബോധം ഉണ്ടാകില്ല. പക്കാ നിശ്ചയബുദ്ധിയല്ലെങ്കില് സ്ത്രീ പുരുഷന് എന്ന ദൃഷ്ടി മാറുന്നതിന് തന്നെ സമയം എടുക്കും. മഹാ സൗഭാഗ്യശാലികളായ കുട്ടികള് പെട്ടെന്ന് മനസ്സിലാക്കും ഞാനും വിദ്യാര്ത്ഥിയാണ്, ഇവരും വിദ്യാര്ത്ഥിയാണ്, സഹോദരീ സഹോദരനാണ്. സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കുമ്പോഴേ ഇത്രയും വിവേകം ഉണ്ടാകൂ. ആത്മാക്കള് എല്ലാവരും പരസ്പരം സഹോദരങ്ങളാണ്, പിന്നീട് ബ്രഹ്മാകുമാരീ കുമാരന്മാരാകുന്നതിലൂടെ സഹോദരീ സഹോദരന്മാരായി മാറുന്നു. ചിലര് ബന്ധനമുക്തരാണ്, എന്നിട്ടും ബുദ്ധി എവിടേയ്ക്കെങ്കിലുമൊക്കെ പോകുന്നു. കര്മ്മാതീത അവസ്ഥ ഉണ്ടാകുന്നതിന് സമയം എടുക്കും. നിങ്ങള് കുട്ടികളുടെ ഉള്ളില് വളരെ അധികം സന്തോഷം ഉണ്ടാകണം. ഒരു പ്രശ്നവും ഉണ്ടാകരുത്. നമ്മള് ആത്മാക്കള് പഴയ ശരീരം മുതലായ എല്ലാം ഉപേക്ഷിച്ച് ഇപ്പോള് ബാബയുടെ അടുത്തേയ്ക്ക് പോവുകയാണ്. നമ്മള് എത്ര പാര്ട്ട് അഭിനയിച്ചു. ഇപ്പോള് ചക്രം പൂര്ത്തിയാവുകയാണ്. ഇങ്ങനെ ഇങ്ങനെ തന്നോടുതന്നെ സംസാരിക്കൂ. എത്രത്തോളം സംസാരിച്ചുകൊണ്ടിരിക്കുന്നുവോ അത്രയും ഹര്ഷിതമായിരിക്കും മാത്രമല്ല തന്റെ പെരുമാറ്റത്തേയും നോക്കിക്കൊണ്ടിരിക്കും- എത്രത്തോളം ഞാന് ലക്ഷ്മി അഥവാ നാരായണനെ വരിക്കുന്നതിന് യോഗ്യനായി മാറി? ബുദ്ധികൊണ്ട് മനസ്സിലാക്കാന് സാധിക്കും- ഇനി കുറച്ച് സമയത്തിനുള്ളില് പഴയ ശരീരം ഉപേക്ഷിക്കണം. നിങ്ങള് അഭിനേതാക്കളുമാണല്ലോ. സ്വയം അഭിനേതാവാണ് എന്ന് മനസ്സിലാക്കുന്നുണ്ടോ. മുമ്പ് കരുതിയിരുന്നില്ല, ഇപ്പോള് ഈ ജ്ഞാനം ലഭിച്ചു അതിനാല് ഉള്ളില് വളരെ അധികം സന്തോഷമുണ്ടാകണം. പഴയ ലോകത്തോട് വൈരാഗ്യവും വെറുപ്പും വരണം.

നിങ്ങള് പരിധിയില്ലാത്ത സന്യാസിയും രജയോഗിയുമാണ്. ഈ പഴയ ശരീരത്തേയും ബുദ്ധികൊണ്ട് സന്യസിക്കണം. ആത്മാവ് മനസ്സിലാക്കുന്നുണ്ട്- ഇതില് മനസ്സ് വെയ്ക്കരുത്. ബുദ്ധികൊണ്ട് ഈ പഴയ ലോകം, പഴയ ശരീരം എന്നിവയെ സന്യസിക്കണം. ഇപ്പോള് നമ്മള് ആത്മാക്കള് പോവുകയാണ്, പോയി ബാബയെക്കാണും. ഒരു ബാബയെ ഓര്മ്മിച്ചാലേ ഇത് സംഭവിക്കൂ. ബാക്കി ആരെയെങ്കിലും ഓര്മ്മിച്ചാല് തീര്ച്ചയായും അവര് സ്മൃതിയില് വരും. പിന്നീട് ശിക്ഷകളും അനുഭവിക്കേണ്ടിവരും പദവിയും ഭ്രഷ്ടമാകും. ആരാണോ നല്ല നല്ല കുട്ടികള് അവര് തന്നോടുതന്നെ പ്രതിജ്ഞ ചെയ്യും ഞങ്ങള് സ്കോളര്ഷിപ്പ് നേടിയിട്ടേ വിടൂ. അതിനാല് ഇവിടെയും ഓരോരുത്തര്ക്കും ഈ ചിന്തവേണം അതായത് നമ്മള് ബാബയില് നിന്നും മുഴുവന് രാജ്യഭാഗ്യവും നേടിയിട്ടേ ഇരിക്കൂ. അവരുടെ പെരുമാറ്റവും പിന്നെ അങ്ങനെയുള്ളതാവും. മുന്നോട്ട് പോകവേ പുരുഷാര്ത്ഥം ചെയ്ത് ചെയ്ത് മുന്നേറണം. ദിവസവും വൈകുന്നേരം തന്റെ അവസ്ഥയെ നോക്കുന്നവര്ക്കേ ഇത് സാധ്യമാകൂ. ഓരോരുത്തരുടേയും വാര്ത്ത ബാബയുടെ പക്കലെത്തുന്നുണ്ടല്ലോ. ബാബയ്ക്ക് എല്ലാവരേയും മനസ്സിലാക്കാന് സാധിക്കും, നിങ്ങളില് അത് കാണപ്പെടുന്നില്ല എന്നത് ചിലരോട് പറയുകയും ചെയ്യും. ലക്ഷ്മീ നാരായണനായി മാറുന്നതിനുള്ള ലക്ഷണം കാണപ്പെടുന്നില്ല. പെരുമാറ്റം, കഴിക്കുന്നത്- കുടിക്കുന്നത് എല്ലാം നോക്കൂ. എന്ത് സേവനം ചെയ്യുന്നു! പിന്നീട് എന്ത് ആവും! പിന്നീട് ഹൃദയത്തില് തോന്നും- ഞാന് എന്തെങ്കിലും ചെയ്ത് കാണിക്കും. ഇതില് ഓരോരുത്തര്ക്കും സ്വതന്ത്രമായി തന്റെ ഭാഗ്യത്തെ ഉണര്ത്തുന്നതിനായി പഠിക്കണം. അഥവാ ശ്രീമതം അനുസരിച്ച് നടക്കുന്നില്ലെങ്കില് പിന്നെ ഇത്രയും ഉയര്ന്ന പദവി നേടാനും സാധിക്കില്ല. ഇപ്പോള് വിജയിക്കുന്നില്ലെങ്കില് കല്പ കല്പം ഇങ്ങനെതന്നെയാവും. നിങ്ങള്ക്ക് എല്ലാം സാക്ഷാത്ക്കാരമുണ്ടാകും- ഞാന് ഏത് പദവി നേടാന് യോഗ്യനാണ്? തന്റെ പദവിയുടേയും സാക്ഷാത്ക്കാരം ഉണ്ടാകും. ആരംഭത്തിലും സാക്ഷാത്ക്കാരം ഉണ്ടായിരുന്നു പിന്നീട് ബാബ കേള്പ്പിക്കുന്നത് വിലക്കിയിരുന്നു. അവസാനം എല്ലാവര്ക്കും മനസ്സിലാകും ഞാന് എന്തായി മാറുമെന്ന് പിന്നീട് ഒന്നും ചെയ്യാന് സാധിക്കില്ല. കല്പ കല്പാന്തരങ്ങളിലേയ്ക്ക് ഈ അവസ്ഥയാകും. ഇരട്ടക്കിരീടവും, ഇരട്ട രാജ്യഭാഗ്യവും നേടാന് സാധിക്കില്ല. ഇപ്പോള് പുരുഷാര്ത്ഥം ചെയ്യാനുള്ള മാര്ജിന് വളരെയുണ്ട്, ത്രേതയുടെ അന്തിമം വരെ 16108ന്റെ വളരെ വലിയ മാലയുണ്ടാകണം. ഇവിടേയ്ക്ക് നിങ്ങള് വന്നത് തന്നെ നരനില് നിന്നും നാരായണനായി മാറുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യാനാണ്. കുറഞ്ഞ പദവിയുടെ സാക്ഷാത്ക്കാരം ലഭിക്കുമ്പോള് വെറുപ്പ് തോന്നാന് തുടങ്ങും. തല താഴ്ത്തും. ഞാന് ഒരു പുരുഷാര്ത്ഥവും ചെയ്തില്ല. ബാബ എത്ര മനസ്സിലാക്കിത്തന്നു ചാര്ട്ട് വെയ്ക്കൂ, ഇതു ചെയ്യൂ എന്ന്, അതിനാലാണ് ബാബ പറയാറുണ്ടായിരുന്ന ആരെല്ലാം വരുന്നുവോ അവരുടെയെല്ലാം ഫോട്ടോ വേണം. ഗ്രൂപ്പായി ഒരുമിച്ചുള്ള ഫോട്ടോ ആയാലും മതി. പാര്ട്ടികളെ കൊണ്ടുവരാറുണ്ടല്ലോ. പിന്നീട് തിയതിയിട്ട് ഫിലിമും സൂക്ഷിക്കണം. പിന്നീട് ബാബ പറഞ്ഞുതരും ആരാണ് വീണത്? ബാബയുടെ പക്കല് എല്ലാ വാര്ത്തകളും വരുന്നുണ്ട്, പറഞ്ഞുതരും. എത്രപേരെ മായ വലിച്ചുകൊണ്ടുപോയി. അവസാനിച്ചു. ഒരുപാട് പെണ്കുട്ടികളും വീഴുന്നുണ്ട്. തീര്ത്തും ദുര്ഗതി പ്രാപിക്കുന്നു, കാര്യം ചോദിക്കുകയേ വേണ്ട. അതിനാല് ബാബ പറയുന്നു- കുട്ടികളേ, ശ്രദ്ധയോടെയിരിക്കൂ. മായ ഏതെങ്കിലുമൊക്കെ രൂപം ധരിച്ച് പിടികൂടും. ഏതെങ്കിലും നാമ രൂപത്തിനുനേര്ക്ക് നോക്കുകപോലും ചെയ്യരുത്. തീര്ച്ചയായും ഈ കണ്ണുകള്കൊണ്ട് കാണും എങ്കിലും ബുദ്ധിയില് ഒരു ബാബയുടെ ഓര്മ്മവേണം. ബാബയെത്തന്നെ കാണാനും ഓര്മ്മിക്കാനും വേണ്ടിയാണ് മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുന്നത്. ദേഹാഭിമാനത്തെ ഉപേക്ഷിച്ചുകൊണ്ടിരിക്കൂ. താഴോട്ടുനോക്കി ആരോടെങ്കിലും സംസാരിക്കണം എന്നല്ല. അങ്ങനെയുള്ള ബലഹീനരാകരുത്. കണ്ടുകൊണ്ടും ബുദ്ധിയോഗം തന്റെ അതിസ്നേഹിയായ പ്രിയതമനുനേര്ക്കായിരിക്കണം. ഈ ലോകത്തെ കണ്ടുകൊണ്ടും ഉള്ളില് മനസ്സിലാക്കണം ഇത് ശവപ്പറമ്പാകാനുള്ളതാണ്. ഇതിനോട് എന്ത് ബന്ധം വെയ്ക്കാനാണ്. നിങ്ങള്ക്ക് ജ്ഞാനം ലഭിക്കുന്നു- അതിനെ ധാരണ ചെയ്ത് അതനുസരിച്ച് നടക്കണം.

നിങ്ങള് കുട്ടികള് പ്രദര്ശിനികളില് മനസ്സിലാക്കിക്കൊടുക്കുന്ന സമയത്ത് ആയിരം തവണ വായില് നിന്നും ബാബാ ബാബാ എന്നത് വരണം. ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള്ക്ക് എത്ര ലാഭമുണ്ടാകും. ശിവബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. ശിവബാബയെ ഓര്മ്മിക്കു എങ്കില് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ. ഇത് മറന്നുപോകരുത്. ബാബയുടെ നിര്ദ്ദേശം ലഭിക്കുന്നു മന്മനാഭവ. ബാബ പറഞ്ഞിട്ടുണ്ട് ബാബാ എന്ന ഈ ശബ്ദം മനസ്സിലിട്ട് ഉരച്ചുകൊണ്ടേയിരിക്കൂ. മുഴുവന് ദിവസവും ബാബാ ബാബാ എന്ന് പറഞ്ഞുകൊണ്ടിരിക്കണം. രണ്ടാമത് ഒരു കാര്യവുമില്ല. നമ്പര്വണ് മുഖ്യമായ കാര്യം ഇതുതന്നെയാണ്. ആദ്യം ബാബയെ അറിയണം, ഇതിലാണ് മംഗളം. ഈ 84 ജന്മങ്ങളുടെ ചക്രത്തെ മനസ്സിലാക്കുന്നത് വളരെ സഹജമാണ്. കുട്ടികള്ക്ക് പ്രദര്ശിനിയില് മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള താല്പര്യം ഉണ്ടായിരിക്കണം. അഥവാ ഏതെങ്കിലും കാര്യം മനസ്സിലാക്കിക്കൊടുക്കാന് കഴിയുന്നില്ല എന്നുകണ്ടാല് ഞങ്ങള് ഞങ്ങളുടെ മുതിര്ന്ന സഹോദരിയെ വിളിക്കാം എന്നു പറയണം, എന്തുകൊണ്ടെന്നാല് ഇതും പാഠശാലയല്ലേ. ഇതില് ചിലര് കുറവും, ചിലര് കൂടുതലും പഠിക്കും. ഇതു പറയുന്നതില് ദേഹാഭിമാനം വരാന് പാടില്ല. എവിടെ വലിയ സെന്ററുണ്ടോ അവിടെ പ്രദര്ശിനികളും സംഘടിപ്പിക്കണം. ഗേറ്റ് വേ ടു ഹെവന്- എന്ന ചിത്രം തൂക്കണം. ഇപ്പോള് സ്വര്ഗ്ഗത്തിലേയ്ക്കുള്ള വാതില് തുറക്കുകയാണ്. ഈ മഹായുദ്ധത്തിനുമുമ്പുതന്നെ തന്റെ സമ്പത്ത് എടുക്കൂ. എങ്ങനെയാണോ ദിവസവും ക്ഷേത്രത്തിലേയ്ക്ക് പോകുന്നത് അതുപോലെ നിങ്ങള്ക്കു പുറകെ പാഠശാലയാണ്. ചിത്രം തൂക്കിയിട്ടുണ്ടെങ്കില് മനസ്സിലാക്കുന്നത് സഹജമാകും. നമുക്ക് നമ്മുടെ പാഠശാലയെ എങ്ങനെ ചിത്രശാലയാക്കി മാറ്റാം? എന്നതില് പരിശ്രമിക്കണം. പകിട്ടുണ്ടെങ്കില് ആളുകള് വരും. വൈകുണ്ഠത്തിലേയ്ക്ക് പോകുന്നതിനുള്ള വഴി, ഒരു സെക്കന്റില് മനസ്സിലാക്കേണ്ട വഴിയാണ്. ബാബ പറയുന്നു തമോപ്രധാനമായ ആര്ക്കും വൈകുണ്ഠത്തിലേയ്ക്ക് പോകാന് കഴിയില്ല. പുതിയ ലോകത്തിലേയ്ക്ക് പോകാന് സതോപ്രധാനമായി മാറണം, ഇതില് ഒരു മാറ്റവുമില്ല. ഏതെങ്കിലും ക്ഷേത്രത്തിലേയ്ക്കോ ചര്ച്ചിലേയ്ക്കോ പോകേണ്ട ഒരു ആവശ്യവുമില്ല. ഓര്മ്മിച്ച് ഓര്മ്മിച്ച് പവിത്രമായി മാറി നേരേ മധുരമായ വീട്ടിലേയ്ക്ക് പോകും. ഞാന് ഗ്യാരന്റി നല്കുന്നു നിങ്ങള് ഇങ്ങനെ അപവിത്രത്തില് നിന്നും പവിത്രമായി മാറും. സൃഷ്ടിചക്രത്തില് ഗേറ്റ് വലുതായി കാണിക്കണം. സ്വര്ഗ്ഗത്തിന്റെ ഗേറ്റ് എങ്ങനെയാണ് തുറക്കുന്നത്. എത്ര വ്യക്തമാണ്. നരകത്തിന്റെ ഗേറ്റ് അടയണം. സ്വര്ഗ്ഗത്തില് നരകത്തിന്റെ പേരുപോലും ഉണ്ടാകില്ല. കൃഷ്ണനെ എത്ര ഓര്മ്മിക്കുന്നു. പക്ഷേ ആര്ക്കും അറിയില്ല അവര് എപ്പോഴാണ് വരുന്നത്, ഒന്നും തന്നെ അറിയുന്നില്ല. ബാബയെപ്പോലും അറിയില്ല. ഭഗവാന് നമ്മെ വീണ്ടും രാജയോഗം പഠിപ്പിക്കുകയാണ്- ഇത് ഓര്മ്മവെയ്ക്കൂ എങ്കില് എത്ര സന്തോഷമുണ്ടാകും. നമ്മള് ഈശ്വരീയ പിതാവിന്റെ വിദ്യാര്ത്ഥികളാണ് എന്ന സന്തോഷവും ഉണ്ടാകണം. ഇത് എന്തിന് മറക്കണം. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മുഴുവന് ദിവസവും മുഖത്തുനിന്ന് ബാബാ ബാബാ എന്ന ശബ്ദം വരണം, പ്രദര്ശിനികളില് മനസ്സിലാക്കിക്കൊടുക്കുമ്പോഴെങ്കിലും കുറഞ്ഞത് മുഖത്തുനിന്ന് ആയിരം തവണ ബാബാ, ബാബാ എന്നത് വരണം.

2) ഈ കണ്ണുകള്കൊണ്ട് എല്ലാം കണ്ടുകൊണ്ടും, ഒരു ബാബയുടെ ഓര്മ്മയുണ്ടാകണം, പരസ്പരം സംസാരിക്കുമ്പോഴും മൂന്നാമത്തെ നേത്രത്തിലൂടെ ആത്മാവിനേയും ആത്മാവിന്റെ അച്ഛനേയും കാണുന്നതിനുള്ള അഭ്യാസം ചെയ്യണം.

വരദാനം :-
ഓരോ സെക്കന്റിനെയും സങ്കല്പത്തെയും അമൂല്യ രീതിയില് ചെലവഴിക്കുന്ന അമൂല്യ രത്നമായി ഭവിക്കട്ടെ.

സംഗമയുഗത്തിന്റെ ഒരു സെക്കന്റിനു പോലും വളരെ വലിയ വിലയുണ്ട്. ഒന്നിന്ന് ലക്ഷം മടങ്ങ് ആകുന്നതു പോലെ ഒരു സെക്കന്റ് പോലും വ്യര്ഥമായി പോകുന്നുവെങ്കില് ലക്ഷം മടങ്ങ് വ്യര്ഥമായി പോകുന്നു. അതിനാല് ഇത്രയും ശ്രദ്ധ വെക്കൂ എങ്കില് ആലസ്യം സമാപ്തമായി പോകും. ഇപ്പോഴാണെങ്കില് ആരും കണക്കെടുക്കാനില്ല എന്നാല് അല്പ സമയത്തിനു ശേഷം പശ്ചാത്താപമുണ്ടാകും എന്തെന്നാല് ഈ സമയത്തിന് വളരെ മൂല്യമുണ്ട്. ആര് തന്റെ ഓരോ സെക്കന്റ്, ഓരോ സങ്കല്പത്തെ അമൂല്യ രീതിയില് ചെലവഴിക്കുന്നുവോ അവരാണ് അമൂല്യ രത്നമാകുന്നത്.

സ്ലോഗന് :-
ആര് സദാ യോഗയുക്തമാണോ അവര് സഹയോഗത്തിന്റെ അനുഭവം ചെയ്ത് വിജയിയായി മാറുന്നു.

അവ്യക്ത സൂചനകള് ആത്മീയ സ്ഥിതിയില് കഴിയുവാനുള്ള അഭ്യാസം ചെയ്യൂ അന്തര്മുഖിയാകൂ

ആത്മാവ് എന്ന വാക്ക് സ്മൃതിയില് വരുന്നതിലൂടെ തന്നെ ആത്മീയതയ്ക്കൊപ്പം ശുഭഭാവനയും വന്നുചേരുന്നു. പവിത്ര ദൃഷ്ടിയായി മാറുന്നു. ആരെങ്കിലും നിന്ദ നല്കുകയാണെങ്കില് പോലും പക്ഷേ ഈ സ്മൃതി ഉണ്ടായിരിക്കണം ഈ ആത്മാവ് തമോഗുണി പാര്ട്ട് നടത്തുകയാണ്. അതിലൂടെ വെറുപ്പ് വരികയില്ല അവരെ പ്രതിയും ശുഭഭാവന ഉണ്ടായിക്കൊണ്ടിരിക്കും.