ഓരോ മണിക്കൂറിലും അഞ്ച്
സ്വരൂപങ്ങളുടെ വ്യായാമം ചെയ്ത് മനസ്സിനെ ശക്തിശാലിയാക്കൂ, ബാബ തന്നെ ലോകമാകുമ്പോൾ
സംസ്ക്കാരവും ബാബയെപ്പോലെയാക്കൂ.
ഇന്ന്, ബാപ്ദാദ ഏക ദേശത്തിൽ
നിന്നുള്ള കുട്ടികളുമായി കൂടിക്കാഴ്ച നടത്തനാണ് വന്നിരിക്കുന്നത്, അതാണ്
എല്ലാവരുടെയും യഥാർത്ഥ രാജ്യം. ഏക രാജ്യം എത്ര മനോഹരമാണെന്ന് അറിയാമല്ലോ!
ബാപ്ദാദയും ആ ദേശത്തിൽ നിന്ന് എല്ലാ കുട്ടികളെയും കാണാൻ വന്നിരിക്കുന്നു.
കുട്ടികൾക്കു ബാബയെ കാണുന്നതിന്റെ സന്തോഷമാണ്, ബാബയ്ക്ക് കുട്ടികളെ
കാണുന്നതിന്റെ സന്തോഷമാണ്, ഇന്ന്, ബാപ്ദാദ എല്ലാ കുട്ടികളുടെയും സ്വരൂപങ്ങളെ,
പ്രത്യേകിച്ച്, അഞ്ച് രൂപങ്ങളെയാണ് കാണുന്നത്. അതുകൊണ്ട് അഞ്ച് മുഖങ്ങളുള്ള
ബ്രഹ്മാവിന്റെയും മഹിമ ഉണ്ട്. അപ്പോൾ, നിങ്ങളുടെ അഞ്ച് സ്വരൂപങ്ങൾ അറിയാമല്ലോ!
ആദ്യത്തേതാണ് എല്ലാവരുടെയും ജ്യോതിബിന്ദു സ്വരൂപം, നിങ്ങളുടെ മുന്നിൽ വന്നില്ലേ!
എത്ര തിളക്കമുള്ള മനോഹരമായ സ്വരൂപമാണ്. രണ്ടാമത്തേത് ദേവതാ രൂപമാണ്, ആ രൂപവും
വളരെ പ്രിയപ്പെട്ടതും വേറിട്ടതുമാണ്. മൂന്നാമത്തെ രൂപമാണ്, മധ്യത്തിൽ പൂജനീയ
രൂപം, നാലാമത്തെ രൂപം, സംഗമയുഗത്തിലെ വാസിയായ ബ്രാഹ്മണ രൂപം; അതും വളരെ
മഹത്വമുള്ളതാണ്, അഞ്ചാമത്തെ രൂപം,ഫരിശ്ത രൂപം. ഈ അഞ്ച് രൂപങ്ങളും വളരെ
പ്രിയപ്പെട്ടതാണ്. ബാപ്ദാദ ഇന്ന് കുട്ടികൾക്ക് മനസ്സിന്റെ വ്യായാമം
പഠിപ്പിക്കുന്നു, കാരണം മനസ്സ് ചിലപ്പോൾ കുട്ടികളെ തന്നിലേക്ക് ആകർഷിക്കുന്നു.
ഇന്ന്, ബാപ്ദാദ മനസ്സിനെ ഏകരസമാക്കുന്നതിനുള്ള വ്യായാമം പഠിപ്പിക്കുന്നു. ദിവസം
മുഴുവൻ ഈ അഞ്ച് രൂപങ്ങളുടെ വ്യായാമം ചെയ്യൂകയും അനുഭവം ചെയ്യൂകയും ചെയ്യൂ.ഏത്
രൂപത്തെക്കുറിച്ച് ചിന്തിച്ചാലും അത് മനസ്സിൽ അനുഭവം ചെയ്യണം. ജ്യോതി ബിന്ദു
എന്ന് പറയുമ്പോൾ തന്നെ തിളങ്ങുന്ന രൂപം മുന്നിൽ വന്നതുപോലെ! അഞ്ച് രൂപങ്ങൾ
മുന്നിലേക്ക് കൊണ്ടുവന്ന് അനുഭവം ചെയ്യണം. ഓരോ മണിക്കൂറിലും അഞ്ച് സെക്കൻഡ് ഈ
പരിശീലനത്തിനായി ചെലവഴിക്കുക. ഒരു സെക്കൻഡല്ലെങ്കിൽ അഞ്ച് മിനിറ്റ് ചെയ്യൂ. ഓരോ
രൂപവും മുന്നിലേക്കു കൊണ്ടുവന്ന് അനുഭവം ചെയ്യുക. മനസ്സിനെ ഈ ആത്മീയ വ്യായാമത്തിൽ
തിരക്കിലാക്കി വയ്ക്കൂ എങ്കിൽ മനസ്സ് വ്യായാമത്തിലൂടെ സദാ സുഖമായിരിക്കും.
ശാരീരിക വ്യായാമം ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതുപോലെ, ഈ വ്യായാമം
മനസ്സിനെ ശക്തിശാലിയാക്കി വയ്ക്കും.മനസ്സിൽ ഒരു നിമിഷം ആ രൂപം കൊണ്ടുവരിക, ഇത്
എളുപ്പമാണെന്ന് മനസ്സിലാക്കുന്നുണ്ടല്ലോ, അതോ കഠിനമായി തോന്നുന്നുണ്ടോ? കഠിനമായി
തോന്നുകയില്ല, കാരണം ഈ വ്യായാമം നിങ്ങൾ പലതവണ ചെയ്തിട്ടുള്ളതാണ്. ഓരോ കല്പത്തിലും
ചെയ്തിട്ടുണ്ട്. നിങ്ങളുടെ തന്നെ രൂപമാണ് മുന്നിലേക്ക് കൊണ്ടുവരുന്നത്, അത്
ബുദ്ധിമുട്ടുള്ള കാര്യമല്ല. ഓരോ രൂപവും മുന്നിലേക്ക് വരുമ്പോൾ, എല്ലാ
രൂപത്തിന്റെയും വിശേഷതകൾ അനുഭവപ്പെടും. ചിലപ്പോൾ, പല കുട്ടികളും പറയുന്നു ഞങ്ങൾ
ഈ രൂപങ്ങളുടെ അനുഭവം ചെയ്യാൻ ആഗ്രഹിക്കുന്നു, പക്ഷേ മനസ്സ് മറ്റെവിടെയോ പോകുന്നു.
എത്ര സമയം എവിടെ മനസ്സ് കേന്ദ്രീകരിക്കുവാൻ ആഗ്രഹിക്കുന്നുവോ അത്രയും സമയം
അതിനുപകരം, വ്യർത്ഥവും, അയഥാർത്ഥവുമായ സങ്കല്പങ്ങളിലേക്ക് പോകുന്നു. ചിലപ്പോൾ,
മനസ്സിൽ അലസത വരുന്നു, ബാപ്ദാദ, ഓരോ മണിക്കൂറിലും 5 സെക്കൻഡ് അല്ലെങ്കിൽ 5
മിനിറ്റ് ഈ വ്യായാമം അനുഭവം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. 5 മിനിറ്റ് ചെയ്തതിനു
ശേഷം, മനസ്സിനെ ഈ ദിശയിലേക്ക് നയിക്കുക. നടക്കുന്നത് നല്ലതാണ്, അല്ലേ? പിന്നെ,
ജോലി ചെയ്യേണ്ടതിനാൽ ജോലിയിൽ മുഴുകൂ. ജോലി ചെയ്യാതെ നടക്കരുത്. എല്ലാവരും
യജ്ഞസേവനവും വിശ്വസേവനവും ചെയ്യുന്നു, ചെയ്യണം. ഈ 5 മിനിറ്റ് ഡ്രിൽ ചെയ്ത ശേഷം,
നിങ്ങളുടെ ജോലിയിൽ മുഴുകൂ. 5 സെക്കൻഡ് അല്ലെങ്കിൽ 5 മിനിറ്റ് ചെയ്യൂ, ഇത്രയും
സമയം പോലും ലഭിക്കാത്ത ആരെങ്കിലും ഉണ്ടോ! ആരെങ്കിലും ഉണ്ടോ, കൈ ഉയർത്തുക. 5
മിനിറ്റ് പോലും ഇല്ലാത്തവരായി ആരുമില്ല. ആരുമില്ല. ആരെങ്കിലും ഉണ്ടോ?
എല്ലാവർക്കും മാറ്റിവയ്ക്കാൻ കഴിയും. അതിനാൽ ഈ വ്യായാമം വീണ്ടും വീണ്ടും
ചെയ്യുക, ജോലി ചെയ്യുമ്പോഴും ഈ ലഹരി ഉണ്ടായിരിക്കും, കാരണം ബാബയുടെ മന്ത്രമാണ്
മന്മനാഭവ. ഈ മനസ്സിന്റെ മന്ത്രത്തിന്റെ അനുഭവത്തിലൂടെ, മായാജിത്താകുന്നതിന്റെ
ഉപകരണമായി മാറും, കാരണം സമയം മുന്നോട്ട് പോകുമ്പോൾ, അതിനനുസരിച്ച് ഒരു
നിമിഷത്തിനുള്ളിൽ പൂർണ്ണ വിരാമം ഇടേണ്ടി വരുമെന്ന് ബാപ്ദാദ പറഞ്ഞിട്ടുണ്ട്.
അതിനാൽ ഈ വ്യായാമം ചെയ്യുന്നത് മൻമനാഭവയാകാൻ സഹായിക്കും, കാരണം ബാപ്ദാദ കണ്ടു
ആർക്കെങ്കിലും പ്രസംഗം നടത്തുമ്പോഴോ, സന്ദേശം നൽകുമ്പോഴോ എന്താണ് പറയുന്നത്?
നമ്മൾ ലോകത്തെ പരിവർത്തനം ചെയ്യാൻ പോകുന്നവരാണ്. അതിനാൽ എപ്പോൾ വിശ്വ പരിവർത്തനം
ചെയ്യണമെങ്കിലും, ആദ്യം നിങ്ങളുടെ മനസ്സിനെ വളരെ ശക്തിശാലിയാക്കുക, ഏത് സമയത്ത്
എന്ത് ചിന്തിക്കാൻ ആഗ്രഹിക്കുന്നുവോ, മനസ്സിന് ആ സങ്കല്പം ചെയ്യാൻ കഴിയണം. ഒരു
നിമിഷത്തിനുള്ളിൽ ആജ്ഞകൾ നൽകുക, ഈ ശരീരത്തിനും കർമ്മേന്ദ്രിയങ്ങൾക്കും ആജ്ഞകൾ
നൽകുന്നതുപോലെ, മുകളിൽ പോകൂ, താഴെ വരൂ എന്ന് ചെയ്യാറില്ലേ! ഈ രീതിയിൽ, മനസ്സ്
വ്യർത്ഥവും അയഥാർത്ഥവുമായതിൽ നിന്ന് രക്ഷപെട്ടിരിക്കണം, മനസ്സിന്റെ യജമാനനാകണം,
എന്റെ മനസ്സ് എന്നല്ലേ പറയുന്നത്? അപ്പോൾ,എന്റെ ഇത്രയും ആജ്ഞയനുസരിച്ചിരിക്കണം,
അതിനായി മനസ്സിന്റെ വ്യായാമം പറഞ്ഞു തന്നു.
ഓരോ കുട്ടിയും മനസ്സിനെ
ജയിക്കുന്നവനും ലോകത്തെ ജയിക്കുന്നവനും ആകാനാണ് ആഗ്രഹിക്കുന്നതെന്ന് ബാപ്ദാദ
കണ്ടു. അതിനാൽ, വരാനിരിക്കുന്ന സമയത്തിന് മുൻപ്, മനസ്സിനെ ആഗ്രഹിക്കുന്നിടത്ത്
സഹജമായി ഉറപ്പിക്കുന്നതിന്റെ അഭ്യാസം വേണം. ഇന്ന്, ബാപ്ദാദ ആഗ്രഹിക്കുന്നതിതാണ്
ഓരോ കുട്ടിയും അങ്ങനെ ശക്തിശാലിയായി മാറണം, എന്ത് സങ്കൽപം ചെയ്താലും
അതിനനുസരിച്ച് മനസ്സും ബുദ്ധിയും സംസ്ക്കാരവും, അതിനനുസരിച്ച്
ആജ്ഞയനുസരിക്കണം.ഈ അഭ്യാസമുള്ളവർ തീർച്ചയായും ജഗത്ജീത്തായി മാറും. ബാപ്ദാദയോടും
കുടുംബത്തോടും എല്ലാവർക്കും സ്നേഹമുണ്ട്. കുട്ടികൾക്ക് ബാബയോട്
സ്നേഹമുള്ളതിനേക്കാൾ കൂടുതൽ ബാബ കുട്ടികളെ സ്നേഹിക്കുന്നുണ്ട്. കുട്ടികൾ നല്ല
കൗശലം കാണിച്ചിരിക്കുന്നു, എന്റെ ബാബ എന്റെ ബാബ എന്ന് വിളിച്ച് എന്റേതാക്കി
മാറ്റി. ഓരോ കുട്ടിയും നിശ്ചയത്തോടെ എന്റെ ബാബാ എന്ന് പറയുന്നു. ബാബയും എന്റെ
കുട്ടി എന്ന് പറയുന്നു. ഈ എന്റെ എന്ന വാക്ക് അത്ഭുതങ്ങൾ പ്രവർത്തിച്ചു.
ഓരോരുത്തരുടെയും ഹൃദയത്തിൽ എത്ര ഉത്സാഹമാണുള്ളത് എന്റെ ബാബാ, പ്രിയപ്പെട്ട ബാബാ,
ബാബയും എപ്പോഴും എന്റെ കുട്ടികൾ എന്ന് പറയുന്നു. മായയുടെ എന്ത് ആക്രമണം
ഉണ്ടായാലും, പകുതി കല്പം മായയെ നിങ്ങൾ സ്വന്തമാക്കിയില്ലേ! മായയ്ക്കും നിങ്ങളോട്
സ്നേഹം കാണുമല്ലോ? അതുകൊണ്ട്, വീണ്ടും വീണ്ടും വരാൻ പരിശ്രമിക്കുന്നു, എന്നാൽ
ആരാണോ ഹൃദയത്തിൽ നിന്ന് എന്റെ ബാബ എന്ന് പറയുമ്പോൾ ബാബയുടെ സഹയോഗം ലഭിക്കുന്നു.
ഒരു പ്രാവശ്യം ഹൃദയം കൊണ്ട് 'എന്റെ ബാബ' എന്ന് പറഞ്ഞാൽ, ആയിരം തവണ ശക്തിശാലിയായ
സഹയോഗം നൽകാൻ ബാബ ബാധ്യസ്ഥനാണ്. അനുഭവമുണ്ടല്ലോ! സമയം വരുമ്പോൾ ഈ അനുഭവം
പ്രായോഗികമാക്കുക.
കുട്ടികളുടെ ഒരു കാര്യം
കണ്ട് ബാപ്ദാദ മനസ്സിൽ പുഞ്ചിരിക്കുന്നു.ഏത് കാര്യമാണെന്ന് അറിയാമോ? എല്ലാവരും
പറയുന്നു ബാബയാണ് ഞങ്ങളുടെ ലോകം. പറയാറില്ലേ ബാബ മാത്രമാണ് ഞങ്ങളുടെ ലോകം, അവർ
കൈകൾ ഉയർത്തൂ. ശരി, ബാബ മാത്രമാണ് ലോകം. മറ്റൊരു ലോകമില്ല, അല്ലേ! ലോകം
മറ്റൊന്നില്ല, പക്ഷേ മറ്റെന്താണുള്ളത്? സംസ്കാരം. ബാബ മാത്രമാണ് ലോകം മറ്റൊരു
ലോകമില്ല. ലോകമില്ല, പക്ഷേ സംസ്കാരം എങ്ങനെയാണ് ഉണ്ടാകുന്നത്? ഇപ്പോൾ,
സമയത്തിനനുസരിച്ച് ബാപ്ദാദ സംസ്കാരം എന്ന വാക്ക് ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു.
മായ്ക്കാൻ കഴിയുമോ? മായ്ക്കാൻ കഴിയുമോ? സംസ്കാരങ്ങൾ വിഘ്നരൂപമാകില്ലെന്നു
മനസ്സിലാക്കുന്നവർക്ക് ഈ ദൃഢ സങ്കൽപം ചെയ്യാൻ കഴിയും, ദൃഢ പുരുഷാർത്ഥത്തിലൂടെ,
അവസാനിപ്പിക്കണം എന്ന ദൃഢ പുരുഷാർത്ഥം ഇന്നും ചെയ്യാൻ കഴിയും. ചെയ്തേക്കാം,
ചിന്തിക്കാം, നോക്കാം.... എന്നല്ല, ചെയ്യണം. സംസ്കാരത്തിന്റെ ജോലിയാണ് വരുക,
സമാപ്തമാക്കേണ്ടത് കുട്ടികളുടെ ജോലിയാണ്. ധൈര്യമുണ്ടോ? ധൈര്യമുണ്ടോ? മുൻപും കൈ
ഉയർത്തിയതാണ്, പക്ഷേ എടുത്ത സങ്കൽപം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം? ആരാണോ
കരുതുന്നത് ബാബ പറഞ്ഞതാണ്, ബാബയുടെ ജോലിയാണ് ലക്ഷ്യം നൽകുന്നത്, കുട്ടികളുടെ
കടമയാണ് ബാബ പറഞ്ഞത് ചെയ്യണം. ഭക്തർ ശിവരാത്രി ആഘോഷിക്കാൻ ഒരു തീയതി
നിശ്ചയിച്ചതുപോലെ, ഇതിനും ഒരു തീയതി നിശ്ചയിക്കുക. ശരി, ഒരുമിച്ച് എല്ലാവരുടെയും
തീയതി നിശ്ചയിക്കാൻ കഴിയുന്നില്ലെങ്കിൽ, ഓരോരുത്തർക്കും സ്വന്തം തീയതി
നിശ്ചയിക്കാമല്ലോ! ചെയ്യാൻ കഴിയുമോ! ചെയ്യാൻ കഴിയുമെങ്കിൽ, കൈകൾ ഉയർത്തുക. അപ്പോൾ
ചെയ്തോ! ചെയ്യാൻ കഴിയുമോ എങ്കിൽ ചെയ്തു? ഡബിൾ വിദേശികൾ തീയതി നിശ്ചയിച്ചോ! ശരി,
മുൻപിലിരിക്കുന്നവർ നിശ്ചയിച്ചോ നിശ്ചയിച്ചോ! ഏത് തീയതിയാണോ നിശ്ചയിച്ചത്, അത്
ബാപ്ദാദയ്ക്ക് എഴുതി കൊടുക്കുക. ബാപ്ദാദയും കുട്ടികൾക്ക് പരീക്ഷയിൽ
വിജയിക്കാനുള്ള ധൈര്യം നൽകും. പിന്നീട് പാട്ട് പാടും, ആഹാ കുട്ടികളേ, ആഹാ!
ചടങ്ങ് ആഘോഷിക്കും, ആരൊക്കെ സങ്കൽപം വച്ചുവോ അതിനനുസരിച്ചു പ്രായോഗികമാക്കുകയും
ചെയ്യുന്നവർക്കായി ചടങ്ങ് ആഘോഷിക്കും, കാരണം വ്യത്യാസം വന്നുകൊണ്ടേയിരിക്കുമല്ലോ?
ഏത് തീയതിയാണോ നിശ്ചയിക്കുന്നത് അതിൽ മുന്നോട്ട് പോകുന്നതിനായി സമീപത്ത്
എത്തുമല്ലോ? വ്യത്യാസം ഉണ്ടാകാൻ തുടങ്ങും. ആരുടെയാണോ തീയതി അനുസരിച്ച്
പൂർത്തിയാക്കുന്നത് അവരുടെ ചടങ്ങ് ബാപ്ദാദ ആഘോഷിക്കും. അകത്ത് എന്ത് ചെയ്താലും,
കാണുന്നവരും സ്ഥിരീകരിക്കും, കാരണം സമ്പർക്കത്തിൽ വരുമല്ലോ! ആരുടെയെങ്കിലും
ഒപ്പമാണ് സംസ്കാരം പുറത്ത് വരുന്നത്! കാരണം എല്ലാ കുട്ടികൾക്കും ഈ ശുദ്ധമായ ലഹരി
ഉണ്ടെന്ന് ബാപ്ദാദ കണ്ടു ഞാൻ മാസ്റ്റർ സർവ്വശക്തിവനാണ്. മാസ്റ്റർ ആണല്ലോ?
മാസ്റ്റർ സർവ്വ ശക്തിവനാകുമ്പോൾ സങ്കൽപം പൂർത്തിയാക്കണം ഇതും ശക്തിയാണല്ലോ! ശരി.
ഇന്ന് ആദ്യമായി വന്നവർ
എഴുന്നേൽക്കൂ. എത്ര പേർ വന്നിട്ടുണ്ടെന്ന് നോക്കൂ. ബാപ്ദാദ അഭിനന്ദിക്കുന്നു.
മധുബനത്തിലേക്ക് വന്നതിന് അഭിനന്ദനങ്ങൾ,അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ.ബാപ്ദാദ
മനസ്സിലാക്കുന്നുണ്ട് ടൂ ലേറ്റ് ബോർഡ് വയ്ക്കുന്നതിന് മുമ്പ് എത്തിചേർന്നതാണ്.
അതിനാൽ, ബാപ്ദാദയുടേത് ഉണ്ട്, ഒപ്പം മുഴുവൻ കുടുംബത്തിന്റെയും
നിങ്ങൾക്കെല്ലാവരോടും ഉള്ള ശുഭമായ ആഗ്രഹമാണ് സദാ ഡബിൾ പുരുഷാർത്ഥം ചെയ്ത്,
അവസാനം വന്നാലും വേഗത്തിൽ പോകാൻ കഴിയും. ധൈര്യമുണ്ടോ! ഇന്ന് വന്നവർക്ക് ഈ
ധൈര്യമുണ്ട്! അവസാനം വന്നാലും വേഗം പോയി ഒന്നാമതെത്താം. ഒന്നാം സ്ഥാനത്ത്.
ഒന്നാമത് മാത്രമല്ല, ഒന്നാം ക്ലാസ്സിൽ ഒന്നാമത് എത്തൂ. വേഗത്തിൽ പോയി
ഒന്നാമതെത്താമെന്ന് കരുതുന്നവർ കൈ ഉയർത്തൂ. നിങ്ങളിൽ നിശ്ചയമുണ്ടോ? ശരി.
സാധിക്കുമെങ്കിൽ, പിന്നിലിരിക്കുന്നവർ കൈകൾ ഉയർത്തൂ! ശരി. കുറച്ച് പേരാണ്.
എന്നിട്ടും, മുഴുവൻ കുടുംബവും ബാപ്ദാദയും നിങ്ങൾക്ക് സഹയോഗം നൽകി മുന്നോട്ട്
കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു, അതിനാൽ ഏത് സേവാകേന്ദ്രത്തിൽ നിന്നാണോ വന്നത്, ആ
സേവാകേന്ദ്രത്തിൽ നിങ്ങളുടെ ഈ വാഗ്ദാനം വീണ്ടും വീണ്ടും ഓർമ്മിക്കുക. സാധ്യമാണ്,
അസാധ്യമല്ല, അത് സാധ്യമാണ്, പക്ഷേ ഇരട്ടി ശ്രദ്ധ നൽകുക. അവസാനം വന്നിട്ട്
വേഗത്തിൽ പോയി കാണിച്ചാൽ, സേവാ കേന്ദ്രത്തിൽ നിങ്ങളുടെ തീവ്രപുരുഷാർത്ഥത്തിന്റെ
ദിവസം ആഘോഷിക്കും. ചടങ്ങ് നടത്തും. എത്രയും വേഗത്തിൽ ബാബയ്ക്ക് സമാനമായി
കാണിക്കാനുള്ള ഉത്സാഹം എല്ലാവരുടെയും ഹൃദയത്തിലുണ്ട്. കുട്ടികൾ അമൃതവേളയിൽ
ബാബയോട് സംസാരിക്കുമ്പോൾ ബാപ്ദാദയും സന്തോഷിക്കുന്നു. ആഹാ കുട്ടികളേ, ആഹാ!
പഴയവരോ പുതിയവരോ ആകട്ടെ, ബാബ ഓരോ കുട്ടികൾക്കും ഹൃദയത്തിൽ നിന്ന് ധാരാളം
ആശിർവ്വാദങ്ങൾ നൽകുന്നു. നിങ്ങളുടെ ഒരു ചുവടിന് ബാബയുടെ സഹായത്തിന്റെ ആയിരം
ചുവടുകളാണ്, കാരണം ഇപ്പോൾ സമയത്തിന്റെ മാറ്റം വളരെ വേഗത്തിലാണ് സംഭവിക്കുന്നത്.
ശരി.
ഡൽഹി, ആഗ്ര മേഖലകളുടെ
സേവനത്തിനുള്ള ഊഴമാണിത്: ഡൽഹി തുടക്കം മുതൽ
സേവനത്തെക്കുറിച്ച് പുതിയ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ബാപ്ദാദ കേട്ടു.
ചെയ്തിട്ടുണ്ട്! ഡൽഹി ചെയ്തിട്ടുണ്ട്. ഇപ്പോൾ സേവനത്തിനായി ഏതെങ്കിലും പുതിയ
കണ്ടുപിടുത്തങ്ങൾ കൊണ്ടുവരൂ. നടക്കുന്ന പ്രഭാഷണങ്ങളും പരിപാടികളും നല്ലതാണ്,
കാരണം അതിലൂടെ വൃദ്ധിയുണ്ടാകുകയും സംബന്ധത്തിൽ വരുകയും ചെയ്യുന്നു. ഇപ്പോൾ
നടക്കുന്നതും നല്ലതാണ്, പക്ഷേ ഇപ്പോൾ ഈ പരിപാടികൾ വളരെക്കാലമായി നടക്കുന്നു.
ഇപ്പോൾ ഏതെങ്കിലും പുതിയത് കൊണ്ട് വരുകയാണെങ്കിൽ സേവ ചെയ്യൂന്നവർക്ക് പുതിയ
ഉന്മേഷവും ഉത്സാഹവും വരും. ചെയ്യുമല്ലോ! നല്ലതാണ്. എല്ലാവരെയും ഉത്സാഹത്തിലേക്ക്
കൊണ്ടുവന്ന്, എല്ലാവരെയും അതിൽ ബിസിയാക്കണം. ഈ വലിയ പരിപാടികളിൽ, പ്രഭാഷണം
ചെയ്യുന്നവർ തിരക്കിലാണ്, മറ്റുള്ളവർ പിന്തുണയ്ക്കുന്നു. അതും
പ്രധാനമാണ്,അങ്ങനെയുള്ള ഏതെങ്കിലും കാര്യം കണ്ടെത്തണം ഓരോ വിശേഷതയുള്ളവരും
എന്തെങ്കിലും ചെയ്ത് ബിസിയായിട്ട് ഇരിക്കണം, കാരണം ഡൽഹിയാണ് രാജധാനിയാകുന്നത്.
അപ്പോൾ, ഡൽഹിയിലുള്ളവരുടെ അത്തരമൊരു കണ്ടുപിടുത്തം കൊണ്ടുവരണം. ശരി! ശരി,
എല്ലാവരും ചെയ്യുമോ? കൈകൾ ഉയർത്തുക. നല്ലതാണ്. ആർക്കും ചെയ്യാൻ കഴിയും.
പുതിയവർക്കും കൊണ്ടുവരാം. മറ്റാർക്കെങ്കിലും ഏതെങ്കിലും സങ്കല്പമുണ്ടെങ്കിൽ,
ഇവിടെ ഹെഡ് ഓഫീസിലോ മധുബൻ ഓഫീസിലോ എഴുതാം. എല്ലാവർക്കും അവസരമുണ്ട്. ശരി. ഡൽഹിയിൽ
നിന്നുള്ളവർ പുരുഷാർത്ഥത്തിൽ ഒന്നാം സ്ഥാനം കൈവരിക്കണം. ഇന്ത്യയിലോ വിദേശത്തോ
ഉള്ള ഏതൊരു കേന്ദ്രവും അതിന്റെ കണക്ഷനിലുള്ള കേന്രവും, ആറ് മാസത്തേക്ക്
നിർവിഘ്നമായിരുന്ന് കാണിക്കണമെന്ന് ബാപ്ദാദ വളരെക്കാലമായി പറഞ്ഞിട്ടുണ്ട്, ഒരു
വിഘ്നങ്ങളും വരരുത്, നിർവിഘ്നം. ഇതിൽ ഒന്നാം സ്ഥാനം നേടിയാൽ, അവരുടെയും
നിർവിഘ്നമായിരിക്കുന്നതിന്റെ ദിവസം ആഘോഷിക്കും. ഇപ്പോൾ ആറ് മാസമാണ് പറയുന്നത്,
ആറ് മാസം പരിശീലിച്ചാൽ, ഭാവിയിലും ശീലമാകും. എന്നാൽ പ്രതിഫലം ലഭിക്കാൻ ആറ്
മാസത്തെ സമയം നൽകുന്നു. അപ്പോൾ, ഡൽഹി ഏത് സ്ഥാനം നേടും? ഒന്നാം സ്ഥാനം.
ബാപ്ദാദയ്ക്ക് സന്തോഷമുണ്ട്. മുഴുവൻ കുടുംബത്തിനും സന്തോഷമുണ്ട്.സന്തുഷ്ടതയുടെ
പ്രസിദ്ധിയുണ്ടാകണം. സേവനത്തിലായാലും ഉണ്ടാക്കിയ നിയമങ്ങളിലായാലും, ആ നിയമങ്ങൾ
പരിശോധിക്കുമെന്ന് ബാപ്ദാദ പറഞ്ഞിട്ടുണ്ട്, പക്ഷേ ഇതുവരെ പേരുകളൊന്നും
ഉയർന്നുവന്നിട്ടില്ല സോൺ അല്ലെങ്കിൽ ഏതെല്ലാം വലിയ കേന്ദ്രങ്ങളാണോ, അവരുടെ
ബന്ധമുള്ള സേവാകേന്ദ്രങ്ങൾ ഇത്രയെങ്കിലും ചെയ്താൽ, ബാപ്ദാദ നോക്കും. ഇപ്പോൾ
വേഗതയിൽ ചുവടുകൾ മുന്നോട്ട് വയ്ക്കണം, കാരണമെന്ത്? പെട്ടെന്ന് എന്തും സംഭവിക്കാം.
തീയതി പറയില്ല. ശരി.
ആഗ്ര സബ്സോൺ:
ഗവൺമെന്റിന്റെ പട്ടികയിൽ ആഗ്ര പ്രശസ്തമാണ്, അങ്ങനെയുള്ള ഏതെങ്കിലും കാര്യമോ
സേവനമോ ആഗ്ര ചെയ്യണം. സർവ്വശക്തനായ ഗവൺമെന്റിലും പ്രശസ്തമാകണം, ആഗ്ര അതുപോലെ
ഏതെങ്കിലും സേവനം കണ്ടെത്തണം. ആഗ്രയിൽ താജ് ഉണ്ട്, അതുപോലെയുള്ള എന്തെങ്കിലും
ചെയ്യുക. പ്രതീക്ഷയുണ്ട്! പ്രതീക്ഷയ്ക്ക് അഭിനന്ദനങ്ങൾ. നിങ്ങൾ എന്തു ചെയ്യും?
എന്നാൽ എത്ര സമയത്തിനുള്ളിൽ ചെയ്യും? (മേള സംഘടിപ്പിക്കും, മെഗാ പ്രോഗ്രാം
സംഘടിപ്പിക്കും) എല്ലാവരും മെഗാ പ്രോഗ്രാമുകൾ ചെയ്യുന്നു, പക്ഷേ ഒരു സോണും
ചെയ്യാത്ത പുതിയ കണ്ടുപിടുത്തങ്ങൾ ചെയ്യൂ. കാരണം ആഗ്ര എല്ലാവരും കാണേണ്ടതാണ്.
അതിനാൽ, ഇപ്പോഴത്തെ ഗവൺമെന്റിന്റെ കിരീടം പോലെ, പ്രചാരണമുണ്ടെങ്കിൽ, ആഗ്ര അതിൽ
പ്രശസ്തമാണ്. അത്തരം എന്തെങ്കിലും കാര്യം ചെയ്യുക. ചിന്തിക്കുക, അമൃതവേളയിൽ
ഇരുന്ന് ചിന്തിക്കുകയാണെങ്കിൽ ഏതെങ്കിലും നിർദ്ദേശം ലഭിക്കും. ശരി, ടീച്ചേർസ്
കൈകൾ ഉയർത്തുക. ധാരാളം ഉണ്ട്. അതിനാൽ, അത്ഭുതങ്ങൾ ചെയ്യുക. ബാപ്ദാദ എല്ലാ
കുട്ടികളോടും ഇതാണ് പറയുന്നത് ഇപ്പോൾ ഏതെങ്കിലും നവീനത ചെയ്യൂ. എന്ത്
നടക്കുന്നുണ്ടോ, സമയത്തിനനുസരിച്ച് സംഭവിക്കുന്നത് നവീനതയാണ്, പക്ഷേ ഇപ്പോൾ
കൂടുതൽ നവീനത കണ്ടുപിടിക്കുക. ഏത് സോൺ ചെയ്യുകയാണെങ്കിലും പുതിയതായി എന്തെങ്കിലും
കൊണ്ടുവരൂ. എല്ലാ കുട്ടികളും ബാപ്ദാദയ്ക്ക് പ്രിയപെട്ടവരാണ്, വളരെ കാലത്തെ
വേർപാടിന് ശേഷം തിരികെ കിട്ടിയവരാണ്, ബാബയും ഇതാണ് ആഗ്രഹിക്കുന്നത്
പറന്നുകൊണ്ടേയിരിക്കൂ മറ്റുള്ളവരെയും പറത്തിക്കൊണ്ടേയിരിക്കൂ.
നാനാഭാഗത്തുമുള്ള കുട്ടികൾ
ബാബയുടെ ഹൃദയത്തിലെ ഏറ്റവും പ്രിയപെട്ടവരാണ്, ഓരോ കുട്ടിയും ഈ ലക്ഷ്യം വീണ്ടും
വീണ്ടും സ്മൃതിയിൽ കൊണ്ടുവരുന്നു, നമ്മൾ തീവ്ര പുരുഷാർത്ഥം ചെയ്ത് ബാബയെ
പ്രത്യക്ഷമാക്കണം. എല്ലാവരുടെയും ഹൃദയം പറയുന്നു, 'എന്റെ ബാബ വന്നിരിക്കുന്നു.
അങ്ങനെയുള്ള ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും സങ്കൽപം ഈ സമയത്ത്
ബാപ്ദാദയുടെയടുത്ത് എത്തുന്നു. ഈ ഉന്മേഷവും ഉത്സാഹവും ഭൂരിപക്ഷത്തിന്റെയും
ഹൃദയത്തിൽ വന്നിരിക്കുന്നു. ബാപ്ദാദയുടെ ആഗ്രഹമിതാണ് എത്രയും വേഗം ഈ സന്ദേശം
എല്ലാവരിലേക്കും എത്തിക്കണം, ആരും വഞ്ചിതരാകരുത്. ഏതെങ്കിലും സമ്പത്ത് നേടണം.
ജീവൻമുക്തി അല്ലെങ്കിൽ, സ്നേഹത്തോടെ മുക്തിയുടെ സമ്പത്തെങ്കിലും സ്വീകരിക്കുക,
കാരണം ബാബയ്ക്ക് എല്ലാവർക്കും സമ്പത്ത് നൽകണം. എത്രപേർക്ക് സമ്പത്ത് നൽകുന്നുവോ
അത്രത്തോളം നിങ്ങൾക്ക് സ്വന്തം രാജ്യത്തിലെ രാജ്യാധികാരിയാകുന്നതിന്റെ സമ്പത്ത്
ലഭിക്കും. എല്ലായിടത്തെയും ഓരോ കുട്ടികളും ബാപ്ദാദയുടെ വളരെയധികം സ്നേഹവും
ആശിർവ്വാദങ്ങളും സ്വീകരിക്കുക.
വരദാനം :-
ത്യാഗവും
തപസ്യയിലും കൂടി സർവ്വരുടേയും സഫലത പ്രാപ്തമാക്കുന്ന സർവ്വരുടേയും
കല്യാണകാരിയായി ഭവിക്കട്ടെ.
സ്തൂലമായ അഗ്നി അകലെ വരെയും
അതിന്റെ അനുഭവം ചെയ്യിപ്പിക്കുന്നത് പോലെ നിങ്ങളുടെ തപസ്യയുടെയും
ത്യാഗത്തിന്റെയും തിളക്കം അകലെ നിന്ന് തന്നെ സർവ്വരെയും ആകർഷിക്കുന്നു.
സേവധാരിയോടൊപ്പം ത്യാഗി തപസ്വി മൂർത്തിയാകൂ അപ്പോൾ സേവനത്തിന്റെ പ്രത്യക്ഷ ഫലം
കാണപ്പെടും. ത്യാഗി എന്നാൽ ഒരു പഴയ സങ്കല്പവും സംസ്കാരവും കാണപ്പെടരുത്. തപസ്വി
എന്നാൽ ബുദ്ധിയുടെ സ്മൃതിയും ദൃഷ്ടിയിലൂടെ ആത്മീയ രൂപമല്ലാതെ മറ്റൊന്നും
കാണപ്പെടരുത്. ഏത് സങ്കൽപം വന്നാലും അതിൽ ഓരോ ആത്മാവിന്റെയും മംഗളം
അടങ്ങിയിരിക്കണം അപ്പോൾ സർവ്വരുടേയും കല്യാണകാരി എന്ന പറയാം.
സ്ലോഗന് :-
ദേഹബോധത്തിൽ
നിന്നുപരിയായിരിക്കുന്നതിനായി ചിത്രത്തെ കാണാതെ ചൈതന്യത്തെയും ചരിത്രത്തെയും
നോക്കൂ.
അവ്യക്ത സൂചന- സദാ
ഹർഷിതമായിരിക്കുന്നതിനായി നിങ്ങളുടെ സ്വഭാവം സരളമാക്കൂ, സഹനശീലതയുള്ളവരാകൂ.
നിങ്ങളെല്ലാവരും മാസ്റ്റർ
വിശ്വ നിർമ്മാതാക്കളാണ്. ഈ സ്മൃതിയിലൂടെ സഹജമായി നിർമ്മാനതയുടെ ഗുണം വന്ന് ചേരും,
എവിടെയാണോ നിർമ്മാണത അതായത് സരളത സ്വാഭാവികമായി ഉളളത്, അവിടെ മറ്റ് ഗുണങ്ങളും
സ്വാഭാവികമായി വന്നു ചേരും. സദാ ഈ സ്മൃതി സ്വരൂപത്തിൽ സ്ഥിതി ചെയ്തിട്ട് ഓരോ
സങ്കല്പവും കർമ്മവും ചെയ്യൂ. പിന്നീട് ഈ എതിർക്കാൻ വരുന്ന ചെറിയ ചെറിയ കാര്യങ്ങൾ
വയസ്സന്റെ മുന്നിൽ ചെറിയ കുട്ടികളുടെ കുട്ടിത്തത്തിന്റെ കളിയായി അനുഭവപ്പെടും.
അവർക്ക് അതിന്റെ ഒരു പ്രഭാവവും ഉണ്ടാകില്ല.