മധുരമായകുട്ടികളേ -
സര്വ്വരേയുംഈസന്തോഷവാര്ത്തകേള്പ്പിയ്ക്കൂ-
ഇപ്പോള്വീണ്ടുംവിശ്വത്തില്ശാന്തിസ്ഥാപിക്കപ്പെട്ടു
കൊണ്ടിരിക്കുകയാണ്, ആദിസനാതനദേവീദേവതാധര്മ്മംസ്ഥാപിക്കുന്നതിനുവേ
ണ്ടിബാബവന്നിരിക്കുന്നു.
ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് ബാബയെ ഓര്മ്മിക്കുന്നതിനുള്ള സൂചന എപ്പോഴും നല്കുന്നത്
എന്തുകൊണ്ടാണ്?
ഉത്തരം :-
എന്തുകൊണ്ടെന്നാല് സദാ ആരോഗ്യവാനും പാവനമാകുന്നതിനും വേണ്ടി തന്നെയാണ് ഓര്മ്മ
അതുകൊണ്ട് എപ്പോള് സമയം ലഭിക്കുന്നോ ഓര്മ്മയിലിരിക്കൂ. അതിരാവിലെ തന്നെ
സ്നാനമെല്ലാം കഴിഞ്ഞ് ഏകാന്തതയില് ചുറ്റിക്കറങ്ങുകയോ ഇരിക്കുകയോ ചെയ്യൂ. ഇവിടെ
സമ്പാദ്യം തന്നെ സമ്പാദ്യമാണ്. ഓര്മ്മയിലൂടെ തന്നെ വിശ്വത്തിന്റെ അധികാരിയായി
തീരും.
ഓംശാന്തി.
മധുരമായ കുട്ടികള്ക്കറിയാം എല്ലാവരും ഈ സമയത്ത് വിശ്വത്തില് ശാന്തി വരണം
എന്നാഗ്രഹിക്കുന്നു. വിശ്വത്തില് എങ്ങനെ ശാന്തി ഉണ്ടാകും? എന്ന വാചകം
കേട്ടുകൊണ്ടേയിരിക്കുന്നു. എന്നാല് വിശ്വത്തില് എപ്പോഴാണ് ശാന്തി ഉണ്ടായിരുന്നത്
എന്നാര്ക്കും അറിയില്ല. ഇപ്പോള് ആഗ്രഹിക്കുന്നുണ്ട്, എന്നാല് ഇക്കാര്യം ആര്ക്കും
അറിയില്ല. ഈ ലക്ഷ്മീ നാരായണന്റെ രാജ്യമുണ്ടായിരുന്നപ്പോള് വിശ്വത്തില്
ശാന്തിയുണ്ടായിരുന്നു എന്ന കാര്യം നിങ്ങള് കുട്ടികള്ക്കറിയാം. ഇപ്പോഴും ലക്ഷ്മീ
നാരായണന്റെ ക്ഷേത്രങ്ങള് ഉണ്ടാക്കുന്നുണ്ട്. വിശ്വത്തില് 5000 വര്ഷങ്ങള്ക്ക്
മുന്പ് ശാന്തിയുണ്ടായിരുന്നു വീണ്ടും ശാന്തി സ്ഥാപിക്കപ്പെടുകയാണ് എന്ന കാര്യം
നിങ്ങള്ക്കാരോടു വേണമെങ്കിലും പറയുവാന് സാധിക്കും. ആരാണ് സ്ഥാപിക്കുന്നത് എന്ന
കാര്യം മനുഷ്യര്ക്കറിയില്ല. നിങ്ങള് കുട്ടികള്ക്ക് ബാബ മനസ്സിലാക്കി തരുന്നത്
ആര്ക്ക് വേണമെങ്കിലും നിങ്ങള്ക്ക് പറഞ്ഞുകൊടുക്കുവാന് സാധിക്കും. നിങ്ങള്ക്ക്
എഴുതുവാനും സാധിക്കും. എന്നാല് ഇപ്പോള് വരേക്കും എഴുതുവാന് ആര്ക്കും ധൈര്യം
വന്നിട്ടില്ല. പത്രങ്ങളിലൊക്കെ വായിക്കാറുണ്ട് വിശ്വത്തില് ശാന്തി വേണമെന്ന്
സര്വ്വരും ആവശ്യപ്പെടുന്നതായി. യുദ്ധം നടക്കുമ്പോഴൊക്കെ മനുഷ്യര് വിശ്വത്തില്
ശാന്തി വരാനായി യജ്ഞം രചിക്കുന്നു. ഏതു യജ്ഞം? രുദ്രയജ്ഞം രചിക്കുന്നു. ഇപ്പോള്
കുട്ടികള്ക്കറിയാം ആരെയാണോ രുദ്രശിവന് എന്ന് വിളിക്കുന്നത് ആ ബാബ ഇപ്പോള് ജ്ഞാന
യജ്ഞം രചിച്ചിരിക്കുന്നു. ഇപ്പോള് വിശ്വത്തില് ശാന്തി സ്ഥാപിക്കപ്പെടുകയാണ്.
പുതിയ ലോകമായ സത്യയുഗത്തില് ശാന്തിയുണ്ടായിരുന്നു അപ്പോള് രാജ്യം
ഭരിക്കുന്നവരുമുണ്ടായിരുന്നു. നിരാകാരിലോകത്തില് ശാന്തി വേണമെന്ന് നിങ്ങള്
പറയില്ല. അതു ശാന്തിധാമമാണ്. ബാബ എത്ര പറഞ്ഞുതന്നിട്ടും ചിലര് മറന്നു പോകുന്നു,
ചിലര്ക്ക് ബുദ്ധിയുള്ളതുകൊണ്ട് മറ്റുള്ളവര്ക്കു മനസ്സിലാക്കി കൊടുക്കുന്നു.
വിശ്വത്തില് ശാന്തി എങ്ങനെ വരും? വീണ്ടും സ്ഥാപിക്കപ്പെടുന്നതെങ്ങനെയാണ്. ഇതു
പറഞ്ഞുകൊടുക്കുവാന് സഹജമാണ്. ഭാരതത്തില് ആദിസനാതന ദേവീ ദേവതാ ധര്മ്മത്തിന്റെ
രാജ്യം ഉണ്ടായിരുന്നപ്പോള് ഒരൊറ്റ ധര്മ്മമേ ഉണ്ടായിരുന്നുള്ളു. വിശ്വത്തില്
ശാന്തി ഉണ്ടായിരുന്നു, ഇതു മനസ്സിലാക്കികൊടുക്കുവാനും എഴുതുന്നതും സഹജമായ
കാര്യമാണ്. വലിയ ക്ഷേത്രങ്ങള് പണിയുന്നവര്ക്ക് നിങ്ങള്ക്ക് എഴുതി അറിയിക്കാം,
വിശ്വത്തില് 5000 വര്ഷങ്ങള്ക്ക് മുന്പ് ശാന്തി ഉണ്ടായിരുന്നു ആ സമയത്ത് നിങ്ങള്
ക്ഷേത്രങ്ങള് പണിയുന്ന ഈ ദേവതകളുടെ രാജ്യമായിരുന്നു. ഭാരതത്തില് ദേവതകളുടെ
രാജ്യമായിരുന്നപ്പോള് മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. ഇതു സഹജമായ, ബുദ്ധി
പ്രവര്ത്തിപ്പിക്കേണ്ട കാര്യമാണ്. ഡ്രാമയനുസരിച്ച് പിന്നീടിക്കാര്യം എല്ലാവരും
മനസ്സിലാക്കും. നിങ്ങള്ക്ക് ഈ സന്തോഷവാര്ത്ത എല്ലാവരേയും അറിയിക്കാം, മനോഹരമായ
കാര്ഡുകള് പ്രിന്റു ചെയ്യുവാനും സാധിക്കും. വിശ്വത്തില് ശാന്തി ഇന്നേക്കു 5000
വര്ഷങ്ങള്ക്ക് മുന്പുണ്ടായിരുന്നപ്പോള് പുതിയ രാജ്യവും പുതിയ ഭാരതവുമായിരുന്നു.
അപ്പോള് ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു. വീണ്ടും വിശ്വത്തില് ശാന്തി
സ്ഥാപിക്കപ്പെടുകയാണ്. ഇക്കാര്യങ്ങള് ഓര്മ്മിക്കുമ്പോള് തന്നെ നിങ്ങള്
കുട്ടികള്ക്ക് സന്തോഷം വരണം. ബാബയെ ഓര്മ്മിച്ചാല് നമ്മള് വിശ്വത്തിന്റെ
അധികാരികളാകും നിങ്ങള്ക്കറിയാം. നിങ്ങള് കുട്ടികളുടെ പുരുഷാര്ത്ഥമാണ്
എല്ലാത്തിന്റേയും ആധാരം. ബാബ പറയുന്നു സമയം കിട്ടുമ്പോഴെല്ലാം ബാബയെ ഓര്മ്മിക്കൂ.
രാവിലെ സ്നാനം കഴിഞ്ഞ് ഏകാന്തമായി നടക്കുകയോ ഒരിടത്തിരിക്കുകയോ ചെയ്യു.
ഇവിടെ(മധുബനില്) നല്ലതു പോലെ സമ്പാദിക്കണം. സദാ ആരോഗ്യശാലിയും, സദാ പാവനവുമായി
മാറുന്നതിനാണ് ഓര്മ്മിക്കുന്നത്. ഇവിടെ സന്ന്യാസിമാര് പവിത്രമാണെങ്കിലും അസുഖം
തീര്ച്ചയായും വരും. ഇതു രോഗികളുടെ ലോകമാണ്. സത്യയുഗം നിരോഗീ ലോകമാണ്. ഇതും
നിങ്ങള്ക്കറിയാം. സ്വര്ഗത്തില് എല്ലാവരും നിരോഗികളാണെന്ന് ലോകത്തില്
ആരുമറിയുന്നില്ല, സ്വര്ഗ്ഗം എന്ന് വിളിക്കുന്നതെന്തിനെയാണെന്ന് ആര്ക്കും
അറിയില്ല. നിങ്ങള്ക്കിപ്പോള് അറിയാം. ബാബ പറയുന്നു ആരെ കണ്ടാലും നിങ്ങള്ക്ക് ഈ
കാര്യം പറഞ്ഞു കൊടുക്കാം. ഞാന് രാജാവാണ്, റാണിയാണ് എന്നാരെങ്കിലും
പറയുന്നുവെങ്കില് അവരോടു പറയണം നിങ്ങള് രാജാവോ റാണിയോ ഒന്നുമല്ല, ഇപ്പോള് രാജാവും
റാണിയും ഒന്നുമില്ല, ഇക്കാര്യം ബുദ്ധിയില് നിന്നും കളയണം. മഹാരാജാ- മഹാറാണി ശ്രീ
ലക്ഷ്മീ നാരായണന്റെ രാജധാനി ഇപ്പോള് സ്ഥാപിക്കപ്പെടുകയാണ്. അങ്ങനെയാണെകില് ഇവിടെ
തീര്ച്ചയായും രാജാവും റാണിയും ഒന്നുമില്ല. ഞാന് രാജാവാണ,് റാണിയാണ് ഇതെല്ലാം
മറക്കണം. സാധരണ മനുഷ്യരെപ്പോലെ ജീവിക്കൂ. ഇവരുടെ അടുക്കല് ധനവും സ്വര്ണ്ണവും
ഉണ്ടായിരിക്കുമല്ലോ? ഇപ്പോള് നിയമം നടപ്പാക്കികൊണ്ടിരിക്കുകയാണ്. ഇതെല്ലാം
കണ്ടുകെട്ടപ്പെടും. പിന്നീട് സാധാരണ മനുഷ്യരെപ്പോലെയാകും. ഇങ്ങനെയും യുക്തികള്
രചിക്കുകയാണ്, പറയാറില്ലേ ചിലരുടേത് മണ്ണോടു ചേരും, ചിലരുടേത് രാജാവെടുക്കും....
രാജാവൊന്നും ആരില് നിന്നും എടുക്കില്ല. ഇപ്പോള് രാജാക്കന്മാരേയില്ലല്ലോ. ജനങ്ങള്
തന്നെ ജനങ്ങളുടേതെടുക്കുന്നു. ഇന്നത്തെക്കാലത്തെ ഭരണം വളരെ അദ്ഭുതകരമാണ്.
രാജാക്കന്മാരുടെ പേര് പൂര്ണ്ണമായും ഇല്ലതാകുമ്പോള് വീണ്ടും രാജധാനി
സ്ഥാപിക്കപ്പെടും. നിങ്ങള്ക്കിപ്പോള് അറിയാം നമ്മള് പോകുന്ന സ്ഥലത്ത്
ശാന്തിയുണ്ടാകും. സുഖധാമമാണ്, സതോപ്രധാന ലോകം. അവിടേക്ക് പോവാനാണ് നമ്മള്
പുരുഷാര്ത്ഥം ചെയ്യുന്നത്. കുട്ടികള് ആര്ഭാടത്തോടെ മനസ്സിലാക്കി കൊടുക്കാറുണ്ട്,
പുറമേയുള്ള കൃത്രിമമായ ആഡംബരം പാടില്ല. ഇന്നത്തെകാലത്ത് ഒരുപാടു കൃത്രിമങ്ങള്
ഇറങ്ങിയിട്ടുണ്ട്, ഇവിടെ പാകമായ ബ്രഹ്മാകുമാര് കുമാരിമാരെയാണ് വേണ്ടത്.
നിങ്ങള് ബ്രാഹ്മണര് ബ്രഹ്മാബാബയോടൊപ്പം വിശ്വത്തില് ശാന്തി സ്ഥാപിക്കുവാനുള്ള
കാര്യം ചെയ്തു കൊണ്ടിരിക്കുന്നു. അങ്ങനെ ശാന്തി സ്ഥാപിക്കുന്ന കുട്ടികള് വളരെ
ശാന്തചിത്തരും മധുരതയുള്ളവരും ആയിരിക്കണം എന്തുകൊണ്ടെന്നാല് വിശ്വത്തില് ശാന്തി
സ്ഥാപിക്കുവാന് നമ്മള് നിമിത്തമാണെന്നവര്ക്കറിയാം. ആദ്യം നമ്മളില് വളരെയധികം
ശാന്തി ഉണ്ടായിരിക്കണം. സംഭാഷണവും വളരെ സാവധാനവും രാജകീയവുമായിരിക്കണം. നിങ്ങള്
പൂര്ണ്ണമായും ഗുപ്തമാണ്. നിങ്ങളുടെ ബുദ്ധിയില് അവിനാശി ജ്ഞാന രത്നങ്ങളുടെ ഖജനാവ്
നിറഞ്ഞിരിക്കുന്നു. നിങ്ങള് ബാബയുടെ അവകാശികളാണ്. ബാബയുടെ അടുക്കല് ഖജനാവുള്ളതു
പോലെ നിങ്ങളും ഖജനാവു നിറക്കേണ്ടതായുണ്ട്. സമ്പത്ത് മുഴുവനും നിങ്ങളുടേതാണ്.
എന്നാല് ധൈര്യമില്ലെങ്കില് നേടുവാന് സാധിക്കില്ല. നേടുന്നവര് തന്നെയാണ് ഉയര്ന്ന
പദവി എടുക്കുന്നത്. ആര്ക്കെങ്കിലുമെല്ലാം പറഞ്ഞു കൊടുക്കാന് താത്പര്യം
ഉണ്ടായിരിക്കണം. ഭാരതത്തെ നമുക്ക് വീണ്ടും സ്വര്ഗ്ഗമാക്കണം. ജോലിയെല്ലാം
ചെയ്യുന്നതിനോടൊപ്പം ഈ സേവനവും ചെയ്യണം. അതുകൊണ്ടാണ് ബാബ വേഗം-വേഗമെന്ന്
പറയുന്നത്. എങ്കിലും ഡ്രാമയനുസരിച്ചേ നടക്കൂ. ഓരോരുത്തരും അവരവരുടെ
സമയമനുസരിച്ച് പോകുകയാണ്, കുട്ടികളെക്കൊണ്ടു പുരുഷാര്ത്ഥം ചെയ്യിക്കുകയാണ്. ഇനി
കുറച്ചു സമയമേ ഉള്ളൂ എന്ന് കുട്ടികള്ക്കറിയാം. ഇതു നമ്മുടെ അന്തിമ ജന്മമമാണ്
വീണ്ടും നമ്മള് സ്വര്ഗത്തില് വരും. ഈ ദുഃഖധാമം വീണ്ടും സുഖധാമമാകും. ആകുവാന്
സമയമെടുക്കുമല്ലോ. ഈ വിനാശം ചെറുതൊന്നുമായിരിക്കില്ല. പുതിയ വീടു പണിയുമ്പോള്
ഓര്മ്മയില് മുഴുവനും പുതിയ വീടായിരിക്കും. അത് പരിധിയുള്ള കാര്യമാണ്. അവിടെ
സംബന്ധങ്ങളൊന്നും മാറേണ്ടി വരുന്നില്ല. ഇവിടെ പഴയലോകം തന്നെ മാറുകയാണ് ശേഷം
നല്ലതു പോലെ പഠിക്കുന്നവര് രാജതലത്തില് വരും. ഇല്ലെങ്കില് പ്രജയായി വരും.
കുട്ടികള് നല്ലതു പോലെ സന്തോഷിക്കണം. ബാബ പറയുകയാണ് 50-60 ജന്മത്തോളം നിങ്ങള്
സുഖം അനുഭവിക്കുന്നു. ദ്വാപരയുഗത്തിലും നിങ്ങളുടെ അടുക്കല് ഒരുപാടു
ധനമുണ്ടായിരിക്കും. ദുഃഖമെല്ലാം പിന്നീടാണ് വരുന്നത്. രാജാക്കന്മാരൊക്കെ പരസ്പരം
യുദ്ധം നടത്തുമ്പോള് ഭിന്നിപ്പുണ്ടാകുമ്പോള് ദുഃഖമുണ്ടാകുന്നു. ദുഃഖം
ആരംഭിക്കുന്നു. ആദ്യകാലത്ത് ധാന്യങ്ങളെല്ലാം വളരെ വിലക്കുറവില് ലഭിച്ചിരുന്നു.
ക്ഷാമം മുതലായവയെല്ലാം പിന്നീട് വരുന്നതാണ്. നിങ്ങളുടെ അടുക്കല് വളരെയധികം ധനം
ഉണ്ടായിരിക്കും. സതോപ്രധാനത്തില് നിന്നും തമോപ്രധാനമാകുന്നത് പതുക്കെയാണ്.
അതുകൊണ്ട് നിങ്ങള് കുട്ടികള്ക്ക് ഉള്ളില് വളരെയധികം സന്തോഷം ഉണ്ടായിരിക്കണം.
സ്വയം തന്നെ സന്തോഷിക്കുന്നില്ല, ശാന്തിയില്ല എങ്കില് വിശ്വത്തില് എങ്ങനെ ശാന്തി
സ്ഥാപിക്കും? വളരെപ്പേരുടെ ബുദ്ധി അശാന്തമാണ്. ശാന്തിയുടെ വരദാനം തരാനാണ് ബാബ
വരുന്നത്. ബാബ പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് തമോപ്രധാനമായതു കാരണം
അശാന്തമായ ആത്മാവു ഓര്മ്മയിലൂടെ സതോപ്രധാനവും ശാന്തവുമാകും. എന്നാല് കുട്ടികള്
പരിശ്രമിക്കുന്നില്ല. ഓര്മ്മിക്കാത്തതു കാരണം മായയുടെ കൊടുങ്കാറ്റുകള് വരുന്നു.
ഓര്മ്മിച്ച് പൂര്ണ്ണമായും പാവനമാകുന്നില്ലെങ്കില് ശിക്ഷകള് അനുഭവിക്കേണ്ടി വരും.
പദവിയും ഭ്രഷ്ടമാകും. സ്വര്ഗ്ഗത്തില് എന്തായാലും പോകുമല്ലോ എന്ന് വിചാരിക്കരുത്.
എന്താ, ശിക്ഷയനുഭവിച്ച് ചില്ലിക്കാശിന്റെ സുഖം നേടുന്നത് നല്ലതായി
തോന്നുന്നുണ്ടോ? മനുഷ്യര് ഉയര്ന്ന പദവി നേടുന്നതിന് വേണ്ടി എത്ര
പരിശ്രമിക്കുന്നു. എന്തു കിട്ടുന്നുവോ അതുമതി അങ്ങനെയാകരുത്. പുരുഷാര്ത്ഥം
ചെയ്യാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഭിക്ഷ യാചിക്കുന്ന സന്ന്യാസിമാര് പോലും
പണം ശേഖരിച്ചു വയ്ക്കുന്നു. പണത്തോട് എല്ലാവര്ക്കും ആര്ത്തിയാണ്. പണത്തിലൂടെ
എല്ലാ തരത്തിലുമുള്ള സുഖവും ലഭിക്കും. നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ബാബയില്
നിന്നും അളവറ്റ സുഖം നേടുകയാണ്. പുരുഷാര്ത്ഥം കുറഞ്ഞാല് ധനവും കുറയും. ബാബ ധനം
തരികയല്ലേ? പറയാറുണ്ട്, കാശുണ്ടെങ്കില് അമേരിക്കയിലൊക്കെ പോയിട്ടു വരൂ എന്ന്.
നിങ്ങള് ബാബയെ ഓര്മ്മിക്കുന്നതിനനുസരിച്ച്, സേവനം ചെയ്യുന്നതിനനുസരിച്ച് സുഖം
നേടും. ബാബ ഓരോ കാര്യത്തിലും പുരുഷാര്ത്ഥം ചെയ്യിക്കുന്നു, ഉയര്ന്നവരാക്കി
മാറ്റുന്നു. ബാബ ചിന്തിക്കുന്നുണ്ട് കുട്ടികള് ഈ കുലത്തിന്റെ പേര്
പ്രസിദ്ധമാക്കും. നിങ്ങള് കുട്ടികള് ബാബയുടെ പേരും ഈ ഈശ്വരീയ കുലത്തിന്റെ പേരും
പ്രസിദ്ധമാക്കണം. ഇവിടെ സത്യമായ ബാബ, സത്യമായ ടീച്ചര്, സത്ഗുരുവുമുണ്ട്.
ഉയര്ന്നതിലും ഉയര്ന്ന അച്ഛനുമാണ്, ഉയര്ന്നതിലും ഉയര്ന്ന സത്ഗുരുവുമാണ്. ഇതും
മനസ്സിലാക്കി തന്നതാണ്- ഗുരു ഒന്നേ ഉള്ളൂ, രണ്ടാമതൊരാള് ഇല്ല. സര്വ്വര്ക്കും
സത്ഗതി നല്കിയത് ഒരാള് മാത്രമാണ്. ഇതും നിങ്ങള്ക്കറിയാം. ഇപ്പോള് നിങ്ങള്
പവിഴബുദ്ധിയുള്ളവരായി മാറുന്നു. പവിഴപുരിയിലെ പവിഴനാഥനും പവിഴനാഥയുമാകുന്നു.
എത്ര സഹജമായ കാര്യമാണ്. ഭാരതം ഗോള്ഡന് ഏജ് ആയിരുന്നു. വിശ്വത്തില് ശാന്തി
എങ്ങനെയാണുണ്ടാകുന്നത് ഇക്കാര്യം നിങ്ങള് ലക്ഷ്മീനാരായണന്റെ ചിത്രം വച്ച് പറഞ്ഞു
കൊടുക്കൂ. സ്വര്ഗ്ഗത്തിള് ശാന്തിയുണ്ടായിരുന്നു, ഇപ്പോള് നരകമാണ്. ഇവിടെ
അശാന്തിയാണ്. സ്വര്ഗത്തിലാണ് ഈ ലക്ഷ്മീ നാരയണന് ജീവിച്ചിരുന്നത്. കൃഷണനെ പ്രഭോ
കൃഷ്ണാ എന്ന് വിളിക്കുന്നു. കൃഷ്ണ ഭഗവാന് എന്നും വിളിക്കുന്നു. പ്രഭുക്കന്മാര്
ഒരുപാടു പേര് ഉണ്ട്. ഭൂസ്വത്തുള്ളവരെ ഭൂപ്രഭുക്കന്മാര് എന്ന് വിളിക്കുന്നു.
കൃഷണന് വിശ്വത്തിന്റെ രാജകുമാരനായിരുന്നു. രാധയും കൃഷ്ണനും തന്നെയാണ്
ലക്ഷ്മീ-നാരായണന് ആകുന്നതെന്നും ആര്ക്കും അറിയില്ല.
നിങ്ങളെക്കുറിച്ച് ആളുകള് എന്തെല്ലാം കാര്യങ്ങള് പറയുന്നു. പ്രശ്നങ്ങള്
സൃഷ്ടിക്കുന്നു. പ്രജാപിതാ ബ്രഹ്മാവിന്റെ മുഖവംശാവലികളായ ബ്രാഹ്മണരെക്കുറിച്ച്
തന്നെയാണ് പാടുന്നത്, ബ്രാഹ്മണ ദേവീ ദേവതായ നമഃ. ബ്രാഹ്മണരും അവരെ
നമസ്കരിക്കുന്നു കാരണം അവര് സത്യമായ സഹോദരീ സഹോദരന്മാരാണ്, പവിത്രമായി
ജീവിക്കുന്നു. പവിത്രതയെ തീര്ച്ചയായും ആദരിക്കും. കന്യകമാര് പവിത്രമായതു കൊണ്ട്
അവരുടെ പാദം കഴുകുന്നു. പുറമേ നിന്ന് വരുന്ന അതിഥികളും അവരെ നമസ്കരിക്കും. ഈ
സമയത്തും കന്യകമാരെ എന്തുകൊണ്ട് ഇത്രയും ആദരിക്കുന്നത്. കാരണം നിങ്ങള്
ബ്രഹ്മാകുമാര് കുമാരിമാരല്ലേ. കൂടുതലും നിങ്ങള് കന്യകമാരാണല്ലോ? ശിവശക്തിപാണ്ഢവ
സേന പ്രസിദ്ധമാണ്. ഇവിടെ പുരുഷന്മാരും ഉണ്ട്. കൂടുതലും മാതാക്കളായതുകൊണ്ടാണ്
ഇങ്ങനെ പ്രസിദ്ധരായിരിക്കുന്നത്. നല്ല രീതിയില് പഠിക്കുന്നവര് ഉയര്ന്നവരാകുന്നു.
ഇപ്പോള് നിങ്ങള് മുഴുവന് ലോകത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കി.
ചക്രം വച്ച് പറഞ്ഞുകൊടുക്കുവാനും വളരെ സഹജമാണ്. ഭാരതം പവിഴപുരിയായിരുന്നു,
ഇപ്പോള് കല്ലുബുദ്ധിയായിരിക്കുന്നു. അങ്ങനെയെങ്കില് എല്ലാവരും
കല്ലുബുദ്ധിയാകണമല്ലോ. നിങ്ങള് കുട്ടികള് 84ന്റെ ചക്രം മനസ്സിലാക്കിയല്ലോ?
ഇപ്പോള് വീട്ടിലേക്കു പോകണം അതുകൊണ്ട് ബാബയെ ഓര്മ്മിക്കണം, അപ്പോള് പാപം മുറിയും.
എന്നാല് കുട്ടികള് അലസത കാരണം ഓര്മ്മിക്കുവാന് പരിശ്രമിക്കുന്നില്ല. രാവിലെ
എഴുന്നേല്ക്കുന്നില്ല. എഴുന്നേറ്റാലും ലഹരി വരുന്നില്ല. ഉറക്കം വരുന്നതു കാരണം
കിടന്നുറങ്ങും. നിരാശരാകുന്നു. ബാബ പറയുന്നു കുട്ടികളേ ഇതു യുദ്ധമൈതാനമല്ലേ.
ഇവിടെ തളര്ന്നുപോകരുത്. ഓര്മ്മയുടെ ബലത്തിലൂടെ മായയുടെ മേല് വിജയം നേടണം.
ഇക്കാര്യത്തില് പരിശ്രമിക്കണം. എത്രയോ നല്ല കുട്ടികള് യഥാര്ത്ഥ രീതിയില്
ഓര്മ്മിക്കുന്നില്ല. ചാര്ട്ടു വച്ചാല് ലാഭ നഷ്ടകണക്കുകള് അറിയുവാന് കഴിയും.
ചാര്ട്ട് എന്റെ അവസ്ഥയെ അത്ഭുതമുള്ളതാക്കി എന്ന് പറയാറില്ലേ. വളരെ വിരളം പേരെ
ഇങ്ങനെയൊക്കെ ചാര്ട്ട് വയ്ക്കുന്നുള്ളൂ. ഇതും വളരെ പരിശ്രമമുള്ള കാര്യമാണ്.
കാപട്യം കാണിക്കുന്ന ഒരുപാടു പേര് വളരെയധികം സെന്ററുകളില് വരാറുണ്ട്. വികര്മ്മം
ചെയ്യുന്നു. ബാബയുടെ നിര്ദ്ദേശം പ്രാവര്ത്തികമാക്കാത്തതുകൊണ്ട് വളരെയധികം നഷ്ടം
വരുത്തുന്നു. നിരാകാരനാണോ പറയുന്നത് സാകാരിയാണോ പറയുന്നത് എന്ന് കുട്ടികള്
മനസ്സിലാക്കുന്നില്ല. കുട്ടികളോടു അടിക്കടി പറയുന്നു- ശിവബാബയാണ് നിര്ദ്ദേശം
തരുന്നത് എന്ന് സദാ മനസ്സിലാക്കൂ. അപ്പോള് നിങ്ങളുടെ ബുദ്ധി മുകളിലേക്ക് പോകും.
ഇന്നത്തെക്കാലത്ത് വിവാഹനിശ്ചയത്തിനും ഫോട്ടോകള് എടുക്കാറുണ്ട്. ഇന്നയാള്ക്ക്
വേണ്ടി നല്ല വീട്ടില് നിന്നും ആലോചനകള് ക്ഷണിക്കുന്നു എന്ന വാര്ത്ത പത്രത്തില്
കൊടുക്കാറുണ്ട്. ലോകത്തിന്റെ അവസ്ഥ എന്തായി, ഇനി എന്താകാനിരിക്കുന്നു. നിങ്ങള്
കുട്ടികള്ക്കറിയാം പലതരത്തിലുള്ള മതങ്ങള് ഉണ്ട്. നിങ്ങള് ബ്രാഹ്മണര്ക്ക് ഒരൊറ്റ
മതമേ ഉള്ളു. വിശ്വത്തില് ശാന്തി സ്ഥാപിക്കുവാനുള്ള മതം. നിങ്ങള്
ശ്രീമതമനുസരിച്ച് വിശ്വത്തില് ശാന്തി സ്ഥാപിക്കുന്നവരായതു കൊണ്ട് കുട്ടികള്
ശാന്തരായിരിക്കണം. ആര് ചെയ്യുന്നുവോ അവര് നേടുന്നു. ഇല്ലെങ്കില് നഷ്ടം
വര്ദ്ധിക്കും. ജന്മജന്മാന്തരത്തെ നഷ്ടമാകും. കുട്ടികളോടു പറയുന്നു തന്റെ
ലാഭ-നഷ്ടം പരിശോധിക്കൂ. ഞാന് ആര്ക്കും ദുഃഖം കൊടുക്കുന്നില്ലല്ലോ എന്ന് ചാര്ട്ട്
പരിശോധിക്കൂ. ബാബ പറയുന്നു നിങ്ങളുടെ ഈ സമയത്തെ ഓരോ സെക്കന്റും വില പിടിച്ചതാണ്.
അടി വാങ്ങിയിട്ട് ഗോതമ്പുണ്ട കഴിക്കുന്നത് വലിയ കാര്യമല്ലല്ലോ?. നിങ്ങള്ക്ക്
വലിയ ധനവാന്മാരാകണം എന്നാഗ്രഹം ഉണ്ടല്ലോ? ആദ്യമാദ്യം പൂജ്യരായിരുന്നവര് തന്നെ
പൂജാരികള് ആകണം. ധനം ഒരുപാടുണ്ടാകും സോമനാഥന്റെ ക്ഷേത്രം പണിയും അപ്പോള് പൂജയും
നടത്തും. ഇതുമൊരു കണക്കാണ്. കുട്ടികള്ക്ക് വീണ്ടും മനസ്സിലാക്കി തരികയാണ്
ചാര്ട്ടു വയ്ക്കൂ എങ്കില് വളരെ ലാഭം ഉണ്ടാകും. നോട്ടു ചെയ്യണം. എല്ലാവര്ക്കും
സന്ദേശം കൊടുത്തുകൊണ്ടേ പോകൂ നിശബ്ദരായിരിക്കരുത്. ട്രെയിനിലും മറ്റുള്ളവര്ക്ക്
പറഞ്ഞുകൊടുത്ത് പുസ്തകങ്ങള് നല്കൂ. ഇത് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാണെന്ന്
പറയൂ. ഭാരതത്തില് ലക്ഷ്മീ നാരായണന്റെ രാജ്യം ഉണ്ടായിരുന്നപ്പോള് വിശ്വത്തില്
ശാന്തിയുണ്ടായിരുന്നു. ഇപ്പോള് വീണ്ടും രാജധാനി സ്ഥാപിക്കുവാന് വേണ്ടി
വന്നിരക്കുകയാണ്. നിങ്ങള് ബാബയെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും,
വിശ്വത്തില് ശാന്തിയും ഉണ്ടാകും. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നമ്മള്
വിശ്വത്തില് ശാന്തി സ്ഥാപിക്കുന്നതിന് വേണ്ടി നിമിത്തമായിരിക്കുന്ന ബ്രാഹ്മണരാണ്,
നമ്മള് വളരെയധികം ശാന്തചിത്തരായിരിക്കണം, വളരെ പതുക്കെ രാജകീയതയോടെ സംസാരിക്കണം.
2) ആലസ്യമുപേക്ഷിച്ചു
ഓര്മ്മിക്കുവാന് പരിശ്രമിക്കണം. ഒരിക്കലും നിരാശരാകരുത്.
വരദാനം :-
പരീക്ഷയില്
പരിഭ്രമിക്കുന്നതിനു പകരം ഫുള്സ്റ്റോപ് കൊടുത്ത് ഫുള്പാസാകുന്ന
സഫലതാമൂര്ത്തിയായി ഭവിക്കട്ടെ.
എപ്പോഴെങ്കിലും ഏതെങ്കിലും
തരത്തിലുളള പരീക്ഷ വരികയാണെങ്കില് പരിഭ്രമിക്കരുത്, ചോദ്യചിഹ്നത്തിലേക്ക് വരരുത്,
ഇത് എന്തുകൊണ്ട് വന്നു? ഇത് ചിന്തിക്കുന്നതില് സമയം പാഴാക്കാതിരിക്കൂ.
ചോദ്യചിഹ്നം സമാപ്തം, ഫുള്സ്റ്റോപ്. അപ്പോള് ക്ലാസ് മാറ്റമുണ്ടാകും അതായത്
പരീക്ഷയില് പാസാകും. ഫുള്സ്റ്റോപ് ഇടുന്നവര് ഇടുന്നവര് ഫുള്പാസാകും എന്തെന്നാല്
ഫുള്സ്റ്റോപ് ആണ് ബിന്ദുവിന്റെ സ്റ്റേജ്. കണ്ടിട്ടും കാണാതിരിക്കൂ, കേട്ടിട്ടും
കേള്ക്കാതിരിക്കൂ. ബാബ കേള്പ്പിച്ചത് കേള്ക്കൂ, ബാബ എന്തു നല്കി അതു കാണൂ
എങ്കില് ഫുള്പാസാകും, പാസാകുന്നതിന്റെ ലക്ഷണമാണ്- സദാ ഉയരുന്ന കലയുടെ അനുഭവം
ചെയ്തുകൊണ്ട് സഫലതാനക്ഷത്രമാകും.
സ്ലോഗന് :-
സ്വഉന്നതി
ചെയ്യണമെങ്കില് ക്വസ്റ്റ്യന്(ചോദ്യം), കറക്ഷന്(തിരുത്തല്), കൊട്ടേഷന്(പിടികൂടല്)
എന്നിവ ത്യാഗം ചെയ്ത് തന്റെ കണക്ഷന്(യോഗം) ശരിയാക്കി വെക്കൂ.
അവ്യക്തസൂചനകള്:
സങ്കല്പങ്ങളുടെ ശക്തി ശേഖരിച്ച് ശ്രേഷ്ഠസേവനത്തിന് നിമിത്തമാകൂ
അന്തിമസമയത്ത് സ്വന്തം
സുരക്ഷയ്ക്ക് മനസാ ശക്തിയേ മാര്ഗമാകുകയുള്ളൂ. മനസാ ശക്തിയിലൂടെ തന്നെയേ
സ്വയത്തിന്റെ അന്ത്യം സുഖപ്രദമാക്കുവാന് നിമിത്തമാകൂ. ആ സമയം മനസാശക്തി അതായത്
ശ്രേഷ്ഠസങ്കല്പത്തിന്റെ ശക്തി, ഒന്നിനോട്(ബാബ) ലൈന് ക്ലിയര് ആയിരിക്കണം.
പരിധിയില്ലാത്ത സേവനത്തിന്, സ്വയത്തിന്റെ സുരക്ഷയ്ക്ക് മനസാ ശക്തിയും
നിര്ഭയതയുടെ ശക്തിയും ശേഖരിക്കൂ.