മധുരമായകുട്ടികളേ-ഇപ്പോള്നി
ങ്ങളുടെവാദംകേള്ക്കുകയാണ്,
അവസാനംആദിവസംവന്നു, ഇപ്പോള്ഈപുരു
ഷോത്തമസംഗമയുഗത്തില്നിങ്ങള്ഉ
ത്തമനിലുംഉത്തമനായപുരുഷനായിമാറുകയാണ്.
ചോദ്യം :-
വിജയവും പരാജയവും- ഇതുമായി ബന്ധപ്പെട്ടുള്ള ഏതൊരു ഭ്രഷ്ട കര്മ്മമാണ് മനുഷ്യരെ
ദുഃഖിയാക്കുന്നത്?
ഉത്തരം :-
ചീട്ടുകളി.
വളരെ അധികം പേരില് ചീട്ട് കളിക്കുന്ന ശീലമുണ്ട്, ഇത് ഭ്രഷ്ടകര്മ്മമാണ്
എന്തുകൊണ്ടെന്നാല് പരാജയപ്പെടുന്നതിലൂടെ ദുഃഖവും വിജയിക്കുന്നതിലൂടെ സന്തോഷവും
ഉണ്ടാകുന്നു. നിങ്ങള് കുട്ടികള്ക്കുള്ള ബാബയുടെ ആജ്ഞയിതാണ്- കുട്ടികളേ, ദൈവീക
കര്മ്മങ്ങള് ചെയ്യൂ. സമയം വ്യര്ത്ഥമാക്കുന്ന ഒരു കര്മ്മവും ചെയ്യരുത്. സദാ
പരിധിയില്ലാത്ത വിജയം നേടുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യൂ.
ഗീതം :-
അവസാനം ആ ദിനം ഇന്ന് വന്നു.....
ഓംശാന്തി.
ഡബിള് ഓംശാന്തി. നിങ്ങള് കുട്ടികളും ഓംശാന്തി എന്ന് പറയണം പിന്നെ ഇവിടെ ഡബിള്
ഓംശാന്തിയാണ്. നമ്മള് ബാബാ എന്ന് വിളിക്കുന്ന സുപ്രീം സോളും ഓംശാന്തി പറയുന്നു,
കുട്ടികളും പറയുന്നു. നിങ്ങള് കുട്ടികളും പറയുന്നു ഞാന് ആത്മാവ്
ശാന്തസ്വരൂപമാണ്.ശാന്തിദേശത്തിലാണ് വസിക്കുന്നത്. ഇവിടെ ഈ സ്ഥൂലദേശത്തില്
പാര്ട്ട് അഭിനയിക്കാന് വന്നതാണ്. ഈ കാര്യങ്ങള് ആത്മാക്കള് മറന്നുപോയി അവസാനം ആ
ദിവസം തീര്ച്ചയായും വന്നു, ഇന്ന് വാദം കേള്ക്കുകയാണ്. എന്താണ് വാദം? പറയുന്നു
ബാബാ ദുഃഖത്തെ ഇല്ലാതാക്കി സുഃഖം നല്കൂ. ഓരോ മനുഷ്യനും സുഖ ശാന്തിയാണ്
ആഗ്രഹിക്കുന്നത്. ബാബയും പാവങ്ങളുടെ തോഴനാണ്. ഈ സമയത്ത് ഭാരതം തീര്ത്തും
ദരിദ്രമാണ്. കുട്ടികള്ക്ക് അറിയാം നമ്മള് വളരെ വലിയ ധനികരായിരുന്നു. ഇതും
നിങ്ങള് ബ്രാഹ്മണകുട്ടികള്ക്കേ അറിയൂ. ബാക്കി എല്ലാവരും കാട്ടിലാണ്. നിങ്ങള്
കുട്ടികള്ക്കും നിശ്ചയം നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ചാണുള്ളത്. നിങ്ങള്ക്ക്
അറിയാം ബാബ ശ്രീ ശ്രീയാണ്, ബാബയുടെ മതവും ശ്രേഷ്ഠത്തിലും ശ്രേഷ്ഠമാണ്. ഭഗവാന്റെ
വാക്കുകളല്ലേ. മനുഷ്യര് രാമാ രാമാ എന്ന് പറഞ്ഞ് ബാന്ഡ് അടിക്കുന്നു. ഇപ്പോള്
രാമന് ത്രേതയിലെ രാജാവായിരുന്നു. അവരുടെ മഹിമ കൂടുതലാണ്. 14 കലയായിരുന്നു. രണ്ട്
കല കുറവാണ്. അവരെക്കുറിച്ചും പാടുന്നു രാമന് രാജാവ്, രാമന് പ്രജാ...............നിങ്ങള്
ധനികരാവുകയല്ലേ. രാമനെക്കാള് വലിയ ധനികരായിരിക്കും ലക്ഷ്മീ നാരായണന്മാര്. രാമന്
രാജാവ്, രാമന് പ്രജാ............. രാജാവിനെ ദാതാവ് എന്നല്ലേ പറയുക. അന്നദാതാവ്
എന്ന് പറയുന്നു. ബാബയും ദാതാവാണ്, ബാബ എല്ലാം നല്കുന്നു. കുട്ടികളെ
വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു.എന്തെങ്കിലും പ്രാപ്തമാക്കാനായി പാപം
ചെയ്യേണ്ടതായി വരാന് അവിടെ അപ്രാപ്തമായ ഒരു വസ്തുവും ഉണ്ടായിരിക്കില്ല. അവിടെ
പാപത്തിന്റെ പേരു പോലും ഉണ്ടായിരിക്കില്ല. അരകല്പം ദൈവീക രാജ്യമാണ് പിന്നീട്
അരകല്പം ആസുരീയ രാജ്യമായിരിക്കും. അസുരന് അര്ത്ഥം ദേഹാഭിമാനമുള്ളവര്, 5
വികാരങ്ങളുണ്ടവരില്.
ഇപ്പോള് നിങ്ങള് തോണിക്കാരന്റെ അഥവാ തോട്ടക്കാരന്റെ അടുത്തെത്തിയിരിക്കുന്നു.
നിങ്ങള്ക്ക് അറിയാം നമ്മള് നേരിട്ട് അവരുടെ അടുത്ത് ഇരിക്കുകയാണ്. നിങ്ങള്
കുട്ടികളും ഇരിക്കെത്തന്നെ മറന്നുപോകുന്നു. ഭഗവാന് എന്ത് ആജ്ഞാപിക്കുന്നുവോ അത്
അനുസരിക്കണമല്ലോ. ആദ്യം ബാബ ശ്രീമതം നല്കുന്നു ശ്രേഷ്ഠത്തിലും ശ്രേഷ്ഠമാക്കി
മാറ്റുന്നതിനായി. എങ്കില് മതം അനുസരിച്ച് നടക്കണമല്ലോ. ആദ്യമാദ്യം മതം നല്കുന്നു-
ദേഹീ അഭിമാനിയായി മാറൂ. ബാബ നമ്മള് ആത്മാക്കളെ പഠിപ്പിക്കുകയാണ്. ഇത് പക്കയിലും
പക്കയായി ഓര്മ്മിക്കണം. ഈ വാക്കുകള് ഓര്മ്മിച്ചാല് തോണി അക്കരെയെത്തും.
കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്, നിങ്ങള് തന്നെയാണ് 84 ജന്മങ്ങള്
എടുക്കുന്നത്. നിങ്ങള് തന്നെയാണ് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി
മാറുന്നത്. ഈ ലോകം പതിതവും ദുഃഖിയുമാണ്. സ്വര്ഗ്ഗത്തെയാണ് സുഖധാമം എന്നു
പറയുന്നത്. കുട്ടികള്ക്ക് അറിയാം ഭഗവാന് ശിവബാബയാണ് നമ്മെ പഠിപ്പിക്കുന്നത്.
നാം അവരുടെ വിദ്യാര്ത്ഥികളാണ്. ബാബ അച്ഛനുമാണ് ടീച്ചറുമാണ്, അതിനാല് നല്ല
രീതിയില് പഠിക്കണം. ദൈവീക കര്മ്മങ്ങള് ചെയ്യണം. ഒരു ഭ്രഷ്ടകര്മ്മവും ചെയ്യരുത്.
ചീട്ടുകളിയും ഭ്രഷ്ടകര്മ്മത്തിലാണ് വരുക. ഇതും ദുഃഖം നല്കുന്നു. തോറ്റാല്
ദുഃഖമുണ്ടാകും ജയിച്ചാല് സന്തോഷിക്കും. ഇപ്പോള് നിങ്ങള് കുട്ടികള് മായയില്
നിന്നും പരിധിയില്ലാത്ത തോല്വി ഏറ്റുവാങ്ങി. ഇതും പരിധിയില്ലാത്ത തോല്വിയുടേയും
വിജയത്തിന്റേയും കളിയാണ്. 5 വികാരങ്ങളാകുന്ന രാവണനോട് തോല്വി തന്നെ തോല്വി,
അതിനുമേല് വിജയം നേടണം. മായയോട് തോല്വി തന്നെ തോല്വി. ഇപ്പോള് നിങ്ങള് കുട്ടികള്
വിജയിക്കണം. ഇപ്പോള് നിങ്ങള് ചീട്ടുകളി മുതലായ എല്ലാം ഉപേക്ഷിക്കണം. ഇപ്പോള്
പരിധിയില്ലാത്ത വിജയം നേടുന്നതില് പൂര്ണ്ണ ശ്രദ്ധ നല്കണം. സമയം
വ്യര്ത്ഥമാക്കുന്ന തരത്തിലുള്ള ഒരു കര്മ്മവും ചെയ്യരുത്. പരിധിയില്ലാത്ത വിജയം
നേടുന്നതിനായി പുരുഷാര്ത്ഥം ചെയ്യണം. ചെയ്യിക്കുന്ന ബാബ സമര്ത്ഥനാണ്. ബാബ
സര്വ്വശക്തിവാനാണ്. ഇതും മനസ്സിലാക്കിത്തന്നിട്ടുണ്ട് അതായത് ബാബ മാത്രമല്ല
സര്വ്വശക്തിവാന്. രാവണനും സര്വ്വശക്തിവാനാണ്. അരകല്പം രാവണ രാജ്യവും അരകല്പം
രാമരാജ്യവുമാണ് നടക്കുന്നത്. ഇപ്പോള് നിങ്ങള് രാവണനുമേല് വിജയം നേടുകയാണ്.
ഇപ്പോള് പരിധിയുള്ള കാര്യങ്ങളെ വിട്ട് പരിധിയില്ലാത്തതില് മുഴുകണം. തോണിക്കാരന്
വന്നിരിക്കുന്നു. അവസാനം ആ ദിവസം വന്നുവല്ലോ. വിളിച്ച് വിളിച്ച് അവസാനം വാദം
കേള്ക്കുകയാണ് ഉയര്ന്നതിലും ഉയര്ന്ന ബാബ. ബാബ പറയുന്നു- കുട്ടികളേ, നിങ്ങള്
അരകല്പം വളരെ അധികം ക്ഷീണിച്ചു. പതിതമായി മാറി. പാവനമായത് ഭാരതം
ശിവാലയമായിരുന്നു. നിങ്ങള് ശിവാലയത്തിലായിരുന്നു വസിച്ചത്. ഇപ്പോള് നിങ്ങള്
വേശ്യാലയത്തിലാണ്. ശിവാലയത്തില് വസിക്കുന്ന നിങ്ങളെയാണ് പൂജിക്കുന്നത്. ഇവിടെ ഈ
അനേകം ധര്മ്മങ്ങളുടെ എത്ര സംഘര്ഷമാണുള്ളത്. ബാബ പറയുന്നു ഞാന് ഇതിനെയെല്ലാം
അവസാനിപ്പിക്കുന്നു. എല്ലാത്തിന്റേയും വിനാശം ഉണ്ടാകണം ബാക്കി
ധര്മ്മസ്ഥാപകരൊന്നും വിനാശം ചെയ്യുന്നില്ല. അവര് സദ്ഗതി നല്കുന്ന
ഗുരുവുമല്ല.ജ്ഞാനത്തിലൂടെ സദ്ഗതി ഉണ്ടാകൂ. സര്വ്വരുടേയും സദ്ഗതി ദാതാവ്
ജ്ഞാനസാഗരനായ ബാബയാണ്. ഈ വാക്കുകള് നല്ലരീതിയില് കുറിച്ചുവെയ്ക്കൂ. വളരെ അധികം
പേര് ഇങ്ങനെയാണ് അവര് ഇവിടെ കേട്ട് പുറത്തുപോകുമ്പോള് ഇവിടെ നിന്നും കേട്ടത്
ഇവിടെത്തന്നെയിരിക്കും. ഏതുപോലെയാണോ ഗര്ഭജയിലില് പറയുന്നു- ഞാന് പാപം
ചെയ്യില്ലായെന്ന്. പുറത്ത് വന്നാല്, അവിടെ പറഞ്ഞത് അവിടെത്തന്നെയിരുന്നു.
കുറച്ച് വലുതായാല് പാപം ചെയ്യാന് തുടങ്ങും. കാമ കഠാരി ചലിപ്പിക്കുന്നു.
സത്യയുഗത്തില് ഗര്ഭക്കൊട്ടാരമാണുള്ളത്. അതിനാല് ബാബ ഇരുന്ന്
മനസ്സിലാക്കിത്തരുകയാണ്- അവസാനം ആ ദിവസം ഇന്ന് വന്നു. ഏത് ദിവസം? പുരുഷോത്തമ
സംഗമയുഗത്തിന്റെ. ഇത് ആര്ക്കും അറിയില്ല. നമ്മള് പുരുഷോത്തമരാവുകയാണ് എന്ന
അനുഭവം കുട്ടികള് ചെയ്യുന്നു. ഉത്തമനിലും ഉത്തമനായ പുരുഷന് നമ്മളായിരുന്നു,
ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ ധര്മ്മമായിരുന്നു. കര്മ്മവും ശ്രേഷ്ഠത്തിലും
ശ്രേഷ്ഠമായിരുന്നു. രാവണ രാജ്യമേ ഉണ്ടാകില്ല. ബാബ പഠിപ്പിക്കാനായി വരുന്ന ആ
ദിവസം അവസാനം ഇന്ന് വന്നൂ. ബാബ തന്നെയാണ് പതിത പാവനന്. എങ്കില് ഇങ്ങനെയുള്ള
അച്ഛന്റെ ശ്രീമതം അനുസരിച്ച് നടക്കണ്ടേ. ഇപ്പോള് കലിയുഗ അന്ത്യമാണ്. പാവനമായി
മാറാന് അല്പം സമയവും വേണമല്ലോ. 60 വയസ്സിനുശേഷം വാനപ്രസ്ഥം സ്വീകരിക്കുന്നു. 60
ആയാല് ഊന്നു വടി പിടിച്ചു . ഇപ്പോള് നോക്കൂ 80 വയസ്സായിട്ടുപോലും വികാരങ്ങളെ
ഉപേക്ഷിക്കുന്നില്ല. ബാബ പറയുന്നു ഞാന് ഇവരുടെ വാനപ്രസ്ഥ അവസ്ഥയില് ഇവരില്
പ്രവേശിച്ച് ഇവര്ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ്. ആത്മാവുതന്നെയാണ് പവിത്രമായി
മുകളിലേയ്ക്ക് പോകുന്നത്. ആത്മാവുതന്നെയാണ് പറക്കുന്നത്. ഇപ്പോള് ആത്മാവിന്റെ
ചിറകുകള് മുറിഞ്ഞിരിക്കുകയാണ്. പറക്കാന് കഴിയില്ല. രാവണന് ചിറക്
മുറിച്ചിരിക്കുന്നു. പതിതമായി മാറി. ഒരാള്ക്കു പോലും തിരിച്ചുപോകാന് കഴിയില്ല.
ആദ്യം പരമപിതാവ് പോകണം. ശിവന്റെ വിവാഹഘോഷയാത്ര എന്ന് പറയാറില്ലേ. ശങ്കരന്റെ
വിവാഹാഘോഷയാത്ര ഇല്ല. അച്ഛന്റെ പിന്നാലെ നമ്മള് മക്കള് എല്ലാവരും പോകും. ബാബ
വന്നിരിക്കുകയാണ് കൂടെക്കൊണ്ടുപോകാന്. ശരീരത്തോടെ കൊണ്ടുപോകില്ലല്ലോ. ആത്മാക്കള്
എല്ലാവരും പതിതമാണ്. ഏതുവരെ പവിത്രമാകുന്നില്ലയോ അതുവരെ തിരിച്ചുപോകാന്
സാധിക്കില്ല. പവിത്രതയുണ്ടായിരുന്നപ്പോള് ശാന്തിയും സമൃദ്ധിയും ഉണ്ടായിരുന്നു.
നിങ്ങള് അദിസനാതന ദേവീ ദേവതാ ധര്മ്മത്തിലുള്ളവര് മാത്രമേ ഉണ്ടായിരുന്നുള്ളു.
ഇപ്പോള് ബാക്കി എല്ലാ ധര്മ്മത്തിലുള്ളവരും ഉണ്ട്. ദൈവീക ധര്മ്മം മാത്രമില്ല.
ഇതിനെ കല്പവൃക്ഷം എന്നാണ് പറയുന്നത്. ആല്മരവുമായി ഇതിനെ
സാമ്യപ്പെടുത്താവുന്നതാണ്. തായ്ത്തടിയില്ല. ബാക്കി മുഴുവന് വൃക്ഷവും
നില്ക്കുന്നുണ്ട്. അതുപോലെ ഇവിടെയും ഫൗണ്ടേഷനായി ദേവീ ദേവതാ ധര്മ്മം മാത്രമില്ല.
ബാക്കി മുഴുവന് വൃക്ഷവും നില്ക്കുന്നുണ്ട്. തീര്ച്ചയായും ഉണ്ടായിരുന്നു എന്നാല്
പ്രായലോപമായിപ്പോയി ഇനി വീണ്ടും ആവര്ത്തിക്കും. ബാബ പറയുന്നു ഞാന് വീണ്ടും
വരുകയാണ് ഒരു ധര്മ്മത്തിന്റെ സ്ഥാപന ചെയ്യാന്, ബാക്കി മുഴുവന് ധര്മ്മങ്ങളുടേയും
വിനാശം സംഭവിക്കും. ഇല്ലെങ്കില് സൃഷ്ടി ചക്രം എങ്ങനെ കറങ്ങും? വിശ്വത്തിന്റെ
ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കും എന്ന് പറയാറുണ്ട്. ഇപ്പോള് പഴയ ലോകമാണ്
ഇനി പുതിയ ലോകത്തിന് ആവര്ത്തിക്കണം. ഈ പഴയ ലോകം മാറി പുതിയ ലോകം സ്ഥാപിതമാകും.
ഇതേ ഭാരതം പുതിയതില് നിന്നും പഴയതാകുന്നു. പറയുന്നു യമുനയുടെ തീരത്ത്
പരിസ്ഥാനുണ്ടായിരുന്നു. ബാബ പറയുന്നു നിങ്ങള് കാമചിതയില് ഇരുന്ന്
ശ്മശാനത്തിലായിരിക്കുന്നു പിന്നീട് നിങ്ങളെ പരിസ്ഥാനിലുള്ളവരാക്കി മാറ്റുന്നു.
ശ്രീകൃഷ്ണനെ ശ്യാമസുന്ദരന് എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്? ആരുടെ ബുദ്ധിയിലും
ഉണ്ടാകില്ല. പേര് നല്ലതല്ലേ. രാധയും കൃഷ്ണനും- ഇവരാണ് പുതിയ ലോകത്തിലെ
രാജകുമാരനും രാജകുമാരിയും. ബാബ പറയുന്നു കാമചിതയില് ഇരിക്കുന്നതിനാല്
ഇരുമ്പുയുഗത്തിലാണ്. സാഗരത്തിന്റെ കുട്ടികള് കാമചിതയില് വെന്തെരിഞ്ഞു എന്ന്
പാടിയിട്ടുണ്ട്. ഇപ്പോള് ബാബ എല്ലാവരിലും ജ്ഞാനത്തിന്റെ മഴ പെയ്യിക്കുകയാണ്.
പിന്നീട് എല്ലാവരും ഗോള്ഡന് ഏജിലേയ്ക്ക് പോകും. ഇപ്പോള് സംഗമയുഗമാണ്.
നിങ്ങള്ക്ക് അവിനാശിയായ ജ്ഞാനരത്നങ്ങള് ദാനമായി ലഭിക്കുന്നു, ഇതിലൂടെ നിങ്ങള്
ധനികരായി മാറുന്നു. ഈ ഓരോ ഓരോ രത്നങ്ങള് ലക്ഷക്കണക്കിന് രൂപ വിലയുള്ളതാണ്. അവര്
പിന്നെ കരുതുന്നു ശാസ്ത്രങ്ങളുടെ വേര്ഷന്സ് ലക്ഷക്കണക്കിന് രൂപ വിലയുള്ളതാണ്.
നിങ്ങള് കുട്ടികള് ഈ പഠിപ്പിലൂടെ കോടിപതികളാവുന്നു. സമ്പാദിക്കാനുള്ള ഉപാധിയല്ലേ.
ഈ ജ്ഞാനരത്നങ്ങളെ നിങ്ങള് ധാരണ ചെയ്യുന്നു. സഞ്ചി നിറയ്ക്കുന്നു. അവര് പിന്നീട്
ശങ്കരനോട് പറയുന്നു- അല്ലയോ ഭം ഭം മഹാദേവ്, സഞ്ചി നിറയ്ക്കൂ. ശങ്കരനോടാണ് ഈ
ആവശ്യം ഉന്നയിക്കുന്നത്. ബ്രഹ്മാവിന്റേയും വിഷ്ണുവിന്റേയും പാര്ട്ട് ഇവിടെയാണ്.
ഇതും നിങ്ങള്ക്ക് അറിയാം 84 ജന്മങ്ങള് എന്ന് വിഷ്ണുവിനേയും പറയും ലക്ഷ്മീ
നാരായണനേയും പറയും. നിങ്ങള് ബ്രഹ്മാവിനും പറയും. ബാബ ഇരുന്ന്
മനസ്സിലാക്കിത്തരുകയാണ്- സത്യം എന്താണ്, തെറ്റ് എന്താണ്, ബ്രഹ്മാ വിഷ്ണുവിന്റെ
പാര്ട്ട് എന്താണ്. നിങ്ങള് തന്നെയാണ് ദേവതകളായിരുന്നത്, ചക്രം കറങ്ങി
ബ്രാഹ്മണനായി ഇനി വീണ്ടും ദേവതയാവുകയാണ്. പാര്ട്ട് മുഴുവന് ഇവിടെയാണ്
അഭിനയിക്കുന്നത്. വൈകുണ്ഠത്തിലെ കളികളും സന്തോഷവും കാണുന്നു. ഇവിടെ
വൈകുണ്ഠമില്ല. മീര നൃത്തം ചെയ്തിരുന്നു. അതിനെയെല്ലാം സാക്ഷാത്ക്കാരം എന്നാണ്
പറയുക. അവര്ക്ക് എത്ര അംഗീകാരമാണ്. സാക്ഷാത്ക്കാരം ലഭിച്ചു, കൃഷ്ണനുമായി നൃത്തം
ചെയ്യുന്നത്. അതുകൊണ്ട് എന്താണ്, സ്വര്ഗ്ഗത്തിലൊന്നും പോയില്ലല്ലോ. ഗതിയും
സദ്ഗതിയും സംഗമത്തിലേ ലഭിക്കൂ. ഈ പുരുഷോത്തമ സംഗമയുഗത്തെ നിങ്ങളാണ്
മനസ്സിലാക്കുന്നത്. നമ്മള് ബാബയിലൂടെ ഇപ്പോള് മനുഷ്യനില് നിന്നും ദേവതയായി
മാറുകയാണ്. വിരാട രൂപത്തിന്റേയും ജ്ഞാനം ആവശ്യമാണല്ലോ. ചിത്രം വെയ്ക്കുന്നു,
ഒന്നും മനസ്സിലാക്കുന്നില്ല. അകാസുരന്, ഭകാസുരന് ഇതെല്ലാം ഈ സംഗമത്തിലെ
പേരുകളാണ്. ഭസ്മാസുരന് എന്നും പേരുണ്ട്. കാമചിതയില് ഇരുന്ന് ഭസ്മമായി. ഇപ്പോള്
ബാബ പറയുന്നു- ഞാന് എല്ലാവരേയും വീണ്ടും ജ്ഞാനചിതയില് ഇരുത്തി
കൂടെക്കൊണ്ടുപോകുന്നു. ആത്മാക്കള് എല്ലാവരും സഹോദരങ്ങളാണ്. ഹിന്ദുക്കളും ചൈനീസും
സഹോദരങ്ങളാണ്, ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരങ്ങളാണ് എന്ന് പറയാറുണ്ട്.
ഇപ്പോള് സഹോദരങ്ങള് പോലും പരസ്പരം കലഹിക്കുന്നു. കര്മ്മം ആത്മാവാണല്ലോ
ചെയ്യുന്നത്. ശരീരത്തിലൂടെ ആത്മാവ് യുദ്ധം ചെയ്യുന്നു. പാപവും ആത്മാവിലാണ്
ഏല്ക്കുന്നത് അതിനാലാണ് പാപാത്മാവ് എന്ന് പറയുന്നത്. ബാബ എത്ര സ്നേഹത്തോടെ
ഇരുന്ന് മനസ്സിലാക്കിത്തരുന്നു. ശിവബാബയ്ക്കും ബ്രഹ്മാബാബയ്ക്കും കുട്ടികളേ
കുട്ടികളേ എന്ന് വിളിക്കാന് അധികാരമുണ്ട്. ബാബ ദാദയിലൂടെ കുട്ടികളേ എന്ന്
വിളിക്കുന്നു! മനസ്സിലാക്കുന്നുണ്ടല്ലോ, നമ്മള് ആത്മാക്കള് ഇവിടെ വന്ന് പാര്ട്ട്
അഭിനയിക്കുകയാണ്. പിന്നീട് അവസാനം ബാബ വന്ന് എല്ലാവരേയും പവിത്രമാക്കി മാറ്റി
കൂടെക്കൊണ്ടുപോകൂം. ബാബ തന്നെയാണ് വന്ന് ജ്ഞാനം നല്കുന്നത്. വരുന്നതും
ഇവിടേയ്ക്കാണ്. ശിവജയന്തിയും ആഘോഷിക്കുന്നു. ശിവജയന്തിയ്ക്കുശേഷം കൃഷ്ണ
ജയന്തിയുണ്ടാവുന്നു. ശ്രീകൃഷ്ണന് തന്നെയാണ് പിന്നീട് ശ്രീനാരായണനായി മാറുന്നത്.
ചക്രം കറങ്ങി പിന്നീട് (പതിതം)കറുത്തവരാകുന്നു. ബാബ വന്ന് വീണ്ടും
വെളുത്തതാക്കുന്നു. നിങ്ങള് ബ്രാഹ്മണര് തന്നെ ദേവതയായി മാറും. പിന്നീട് ഏണിപ്പടി
ഇറങ്ങും. ഈ 84 ജന്മങ്ങളുടെ കണക്ക് ബാക്കി ആരുടേയും ബുദ്ധിയില് ഉണ്ടാവുകയില്ല.
ബാബ തന്നെയാണ് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നത്. ഗീതവും കേട്ടു- അവസാനം
ഭക്തരുടെ വിളി കേട്ടു. വിളിക്കുന്നുണ്ട്- അല്ലയോ ഭഗവാനേ വന്ന് ഞങ്ങള്ക്ക്
ഭക്തിയുടെ ഫലം നല്കൂ. ഭക്തി ഫലം നല്കുന്നില്ല. ഫലം ഭഗവാനാണ് നല്കുന്നത്. ഭക്തരെ
ദേവതയാക്കി മാറ്റുന്നു. നിങ്ങള് വളരെയധികം ഭക്തി ചെയ്തു. ആദ്യമാദ്യം നിങ്ങള്
തന്നെയാണ് ശിവബാബയുടെ ഭക്തി ചെയ്തത്. ആരാണോ നല്ലരീതിയില് ഈ കാര്യങ്ങള്
മനസ്സിലാക്കുന്നത് അവര് ഈ കുലത്തിലേതാണ് എന്ന അനുഭവം നിങ്ങള്ക്ക് ഉണ്ടാകും.
ആരുടേയെങ്കിലും ബുദ്ധിയില് നില്ക്കുന്നില്ലെങ്കില് മനസ്സിലാക്കണം വളരെ അധികം
ഭക്തി ചെയ്തിട്ടില്ല, പിന്നാലെയാണ് വന്നത്. ഇവിടെയും ആദ്യം വരില്ല. ഇത് കണക്കാണ്.
ആരാണോ വളരെ അധികം ഭക്തി ചെയ്തത് അവര്ക്ക് കൂടുതല് ഫലം ലഭിക്കും. കുറച്ച്
ഭക്തിയ്ക്ക് കുറച്ച് ഫലം. അവര്ക്ക് സ്വര്ഗ്ഗത്തിന്റെ സുഖം അനുഭവിക്കാന്
സാധിക്കില്ല എന്തുകൊണ്ടെന്നാല് ആരംഭത്തില് ശിവന്റെ ഭക്തി കുറച്ചേ ചെയ്തിട്ടുള്ളു.
നിങ്ങളുടെ ബുദ്ധി ഇപ്പോള് ജോലി ചെയ്യുന്നുണ്ട്. ബാബ ഒരുപാട് ഭിന്ന ഭിന്ന
യുക്തികള് മനസ്സിലാക്കിത്തരുന്നുണ്ട്. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1). ഓരോ ഓരോ
ജ്ഞാനരത്നങ്ങളും കോടികളുടെ വിലയുള്ളതാണ്, അതിനാല് തന്റെ സഞ്ചി നിറച്ച്,
ബുദ്ധിയില് ധാരണ ചെയ്ത് പിന്നീട് ദാനം നല്കണം.
2). ശ്രീ ശ്രീയുടെ
ശ്രേഷ്ഠ മതത്തിലൂടെ പരിപൂര്ണ്ണമായും നടക്കണം. ആത്മാവിനെ
സതോപ്രധാനമാക്കുന്നതിനായി ദേഹീ അഭിമാനിയായി മാറുന്നതിനുള്ള പുരുഷാര്ത്ഥം
പൂര്ണ്ണമായും ചെയ്യണം.
വരദാനം :-
സര്വരെ
പ്രതിയും ശുഭഭാവവും ശ്രേഷ്ഠ ഭാവനയും ധാരണചെയ്യുന്ന ഹംസ ബുദ്ധിയായ ഹോളി ഹംസം ആയി
ഭവിക്കട്ടെ.
ഹംസ ബുദ്ധിയുടെ അര്ത്ഥമാണ്
സദാ ഓരോ ആത്മാവിനെ പ്രതിയും ശ്രേഷ്ഠവും ശുഭവും ചിന്തിക്കുന്നവര്. ആദ്യം ഓരോ
ആത്മാവിന്റെയും ഭാവം മനസിലാക്കിയിട്ട് ധാരണ ചെയ്യുന്നവര്. ഒരിക്കലും ബുദ്ധിയില്
ഒരു ആത്മാവിനെ പ്രതിയും അശുഭവും സാധാരണവുമായ ഭാവം ധാരണ ചെയ്യരുത്.സദാ ശുഭ ഭാവവും
ശുഭ ഭാവനയും വയ്ക്കുന്നവര് ഹോളി ഹംസമാണ്. അവര് ഏതെങ്കിലും ആത്മാവിന്റെ
അമംഗളത്തിന്റെ കാര്യങ്ങള് കേള്ക്കുകയോ കാണുകയോ ചെയ്താലും അമംഗളത്തിനെയും
മംഗളത്തിന്റെ വൃത്തിയിലേക്ക് പരിവര്ത്തനം ചെയ്യും. അവരുടെ ദൃഷ്ടി ഓരോ ആത്മാവിനെ
പ്രതിയും ശ്രേഷ്ഠവും ശുദ്ധ സ്നേഹത്തിന്റേതും ആയിരിക്കും.
സ്ലോഗന് :-
അതുപോലെ
പ്രേമത്താല് നിറഞ്ഞ ഗംഗയാകൂ താങ്കളിലൂടെ സ്നേഹസാഗരനായ ബാബ കാണപ്പെടണം.
അവ്യക്ത സൂചന- സഹജയോഗി
ആകണമെങ്കില് പരമാത്മ സ്നേഹത്തിന്റെ അനുഭവി ആകൂ.
പല ഭക്ത ആത്മാക്കളും പ്രഭു
പ്രേമത്തില് ലയിക്കാന് ആഗ്രഹിക്കുന്നു, ചിലര് ജ്യോതിയില് ലീനമാകാന്
ആഗ്രഹിക്കുന്നു. അങ്ങനെയുള്ള ആത്മാക്കള്ക്ക് സെക്കന്റില് ബാബയുടെ പരിചയവും,
ബാബയുടെ മഹിമയും, പ്രാപ്തികളും കേള്പ്പിച്ച് സംബന്ധത്തിന്റെ ലൗലീന അവസ്ഥയുടെ
അനുഭവം ചെയ്യിപ്പിക്കൂ. ലൗലീനമാകുമ്പോള് സഹജമായി ലീനമാകുന്നതിന്റെ രഹസ്യം
മനസിലാക്കും.