28.12.25    Avyakt Bapdada     Malayalam Murli    18.03.2008     Om Shanti     Madhuban


കാരണം എന്ന വാക്കിനെ നിവാരണമായി പരിവർത്തനം ചെയ്ത് മുക്തിദാദാതാവാകൂ, സർവ്വർക്കും ബാബയുടെ കൂട്ട്കെട്ടിന്റെ നിറം പിടിപ്പിച്ച് സമാനമാകുന്നതിന്റെ ഹോളി ആഘോഷിക്കൂ.


ഇന്ന് സർവ്വ ഖജനാവുകളുടെയും അധികാരിയായ ബാപ്ദാദ തന്റെ നാനാഭാഗത്തേയും ഖജനാവുകളാൽ സമ്പന്നരായ കുട്ടികളെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ കുട്ടിയുടെയും ഖജനാവിൽ എത്ര സമ്പാദ്യം ശേഖരിക്കപ്പെട്ടു, ഇത് കണ്ട് സന്തോഷിക്കുകയാണ്. ഖജനാവുകൾ എല്ലാവർക്കും ഒരേ സമയത്ത് ഒരേപോലെ കിട്ടിയിട്ടുള്ളതാണ് എന്നിട്ടും ഓരോ കുട്ടിയുടെയും സമ്പാദ്യത്തിന്റെ കണക്ക് വ്യത്യസ്തമാണ് ഇപ്പോൾ സമയമനുസരിച്ച് ബാപ്ദാദ എല്ലാ കുട്ടികളെയും ഖജനാവുകളാൽ സമ്പന്നമായി കാണാനാണ് ആഗ്രഹിക്കുന്നത്. ഈ ഖജനാവ് ഇപ്പോൾ ഒരു ജന്മത്തേയ്ക്ക് മാത്രം ഉള്ളതല്ല. ഈ അവിനാശിയായ ഖജനാവ് അനേക ജന്മങ്ങളിൽ കൂടെ വരുന്നതാണ്. ഈ സമയത്തെ ഖജനാവുകൾ എല്ലാ കുട്ടികൾക്കും അറിയാവുന്നതാണ്. ബാപ്ദാദ ഏതെല്ലാം ഖജനാവുകൾ നൽകിയിട്ടുണ്ട് അത് പറയുമ്പോൾ തന്നെ എല്ലാവരുടെയും മുന്നിൽ വരുന്നുണ്ട്.എല്ലാവർക്കും മുന്നിൽ ഖജനാവുകളുടെ ലിസ്റ്റ് ഇമെർജ് ആയില്ലേ! ബാപ്ദാദ മുൻപും കേൾപ്പിച്ചതാണ് ഖജനാവ് കിട്ടിയിട്ടുണ്ട് പക്ഷെ ശേഖരിക്കുന്നതിനുള്ള വിധി എന്താണ്? ആര് എത്രമാത്രം നിമിത്തവും നിർമ്മാനവും ആയിരിക്കുന്നുണ്ടോ അത്രയും ഖജനാവ് ശേഖരിക്കപ്പെടും. എങ്കിൽ പരിശോധിക്കൂ നിമിത്തവും നിർമ്മാനവും ആകുന്നതിന്റെ വിധിയിലൂടെ നമ്മുടെ സമ്പാദ്യത്തിൽ എത്ര ഖജനാവുകൾ ശേഖരിക്കപ്പെട്ടു. എത്ര ഖജനാവുകൾ ശേഖരിക്കപ്പെട്ടുവോ അത്രയും അവർ സമ്പന്നമാകും. അവരുടെ ചലനത്തിലും മുഖത്തിലും കൂടി സമ്പന്ന ആത്മാവിന്റെ ആത്മീയ ലഹരി സ്വതവേ കാണപ്പെടും. അവരുടെ മുഖത്തിലൂടെ സദാ ആത്മീയ ലഹരിയും അഭിമാനവും തിളങ്ങിക്കൊണ്ടിരിക്കും. എത്രത്തോളം ലഹരി ഉണ്ടോ അത്രയും നിശ്ചിന്ത ചക്രവർത്തി ആയിരിക്കും. ആത്മീയ അഭിമാനം അതായത് ആത്മീയ ലഹരി നിശ്ചിന്ത ചക്രവർത്തിയുടെ അടയാളമാണ്. സ്വയം പരോശോധിക്കൂ എന്റെ മുഖത്തിലും പെരുമാറ്റത്തിലും നിശ്ചിന്ത ചക്രവർത്തിയുടെ നിശ്ചയവും ലഹരിയും ഉണ്ടോ? ദർപ്പണം എല്ലാവർക്കും ലഭിച്ചില്ലേ! ഹൃദയത്തിന്റെ ദർപ്പണത്തിൽ തന്റെ മുഖം പരിശോധിക്കൂ. ഏതെങ്കിലും പ്രകാരത്തിലെ ചിന്തകൾ ഇല്ലല്ലോ. എന്താകും! എങ്ങനെയാകും! ഇത് നടക്കില്ല! ഏതെങ്കിലും സങ്കൽപം ബാക്കിയായി പോയില്ലല്ലോ? നിശ്ചിന്ത ചക്രവർത്തിയുടെ സങ്കൽപം ഇതാണ് എന്താണോ നടന്നുകൊണ്ടിരിക്കുന്നത് അത് വളരെ നല്ലതാണ്, എന്താണോ നടക്കാൻ പോകുന്നത് അത് അതിനേക്കാൾ നല്ലതാണ്. ഇതിനെയാണ് പറയുന്നത് അഭിമാനം, ആത്മീയ അഭിമാനം, അർത്ഥം സ്വമാനധാരി ആത്മാവ്.വിനാശി ധനമുള്ളവർ എത്രമാത്രം സമ്പാദിക്കുന്നുണ്ടോ അത്രയും സമയമനുസരിച്ച് ചിന്തയിൽ ഇരിക്കുകയാണ്. നിങ്ങൾക്ക് തന്റെ ഈശ്വരീയ ഖജനാവുകളുടെ ചിന്ത ഉണ്ടോ? നിശ്ചിന്തരായില്ലേ! ഖജനാവിന്റെ അധികാരിയും പരമാത്മ ബാലകനുമായിട്ടുള്ളത് ആരാണോ അവർ സ്വപ്നത്തിൽ പോലും നിശ്ചിന്ത ചക്രവർത്തിയാണ്. കാരണം അവർക്ക് നിശ്ചയം ഉണ്ട് ഈ ഈശ്വരീയ ഖജനാവുകൾ ഈ ജന്മത്തിൽ മാത്രമല്ല അനേക ജന്മങ്ങളിൽ കൂടെ ഉണ്ടാകും, കൂടെ കാണും അതിനാൽ അവർ നിശ്ചയ ബുദ്ധിയുളളവരും നിശ്ചിന്തരുമാണ്.

ഇന്ന് ബാപ്ദാദ നാനാഭാഗത്തെയും കുട്ടികളുടെ ശേഖരണത്തിന്റെ കണക്ക് നോക്കുകയാണ്. മുൻപും കേൾപ്പിച്ചതാണ് വിശേഷമായി മൂന്ന് പ്രകാരത്തിലെ കണക്കുകൾ ശേഖരിച്ചിട്ടുണ്ട്. ഒന്നാണ് തന്റെ പുരുഷാർത്ഥം അനുസരിച്ച് സമ്പാദ്യം ശേഖരിക്കുക. ഇത് ഒരു ഖജനാവാണ്.രണ്ടാമത്തെ സമ്പാദ്യമാണ് ആശിർവ്വാദങ്ങളുടെ സമ്പാദ്യം. ആശിർവ്വാദങ്ങളുടെ സമ്പാദ്യം ശേഖരിക്കാനുള്ള സാധനമാണ് സദാ സംബന്ധ സമ്പർക്കത്തിലും സേവനത്തിലും ഇരിക്കുമ്പോൾ സങ്കൽപം വാക്ക് കർമ്മത്തിൽ മൂന്നിലും സ്വയം സ്വയത്തിനോട് സന്തുഷ്ടം ആയിരിക്കും മറ്റുള്ളവരും സർവ്വരും സദാ സന്തുഷ്ടമായിരിക്കും. സന്തുഷ്ടത ആശിർവ്വാദങ്ങളുടെ സമ്പാദ്യം വർധിപ്പിക്കുന്നു. മൂന്നാമത്തെ സമ്പാദ്യമാണ് പുണ്യത്തിന്റെ സമ്പാദ്യം. പുണ്യത്തിന്റെ സമ്പാദ്യത്തിന്റെ മാർഗ്ഗമാണ് ഏതൊക്കെ സേവനം ചെയ്യുന്നുണ്ടോ, മനസ്സ് കൊണ്ടായാലും, വാക്കിലൂടെ ആയാലും,കർമ്മത്തിൽ കൂടി ആയാലും സംബന്ധത്തിൽ വരുമ്പോഴും സമ്പർക്കത്തിൽ വരുമ്പോഴും സദാ നിസ്വാർത്ഥവും പരിധിയില്ലാത്ത വൃത്തി, സ്വഭാവം, ഭാവം, ഭാവന ഇതിലൂടെ പുണ്യത്തിന്റെ സമ്പാദ്യം സ്വതവേ ശേഖരിക്കപ്പെടും. പരിശോധിച്ച് നോക്കൂ.പരിശോധിക്കാൻ അറിയാമല്ലോ! അറിയാമോ?ആർക്കാണോ അറിയാത്തത് അവർ കൈ ഉയർത്തൂ.ആർക്കാണ് അറിയാത്തത്, ആരുമില്ല അതായത് എല്ലാവർക്കും അറിയാവുന്നതാണ്.എങ്കിൽ പരിശോധിക്കൂ? സ്വന്തം പുരുഷാർത്ഥത്തിന്റെ സമ്പാദ്യം ആശിർവ്വാദങ്ങളുടെ സമ്പാദ്യം, പുണ്യത്തിന്റെ സമ്പാദ്യം എത്ര ശതമാനമായി ശേഖരിച്ചു? പരിശോധിച്ചിട്ടുണ്ടോ? ആരൊക്കെ പരിശോധിച്ചിട്ടുണ്ട് അവർ കൈ ഉയർത്തൂ.ചെക്ക് ചെയ്യുന്നുണ്ടോ?മുൻപിലത്തെ വരിയിലുള്ളവർ ചെയ്യുന്നില്ലേ?പരിശോധിക്കുന്നുണ്ടോ?എന്ത് പറയുന്നു?ചെയ്യുന്നുണ്ടല്ലോ! ബാപ്ദാദ കേൾപ്പിച്ചിട്ടുള്ളതാണ്, സൂചന നൽകിയതാണ് ഇപ്പോൾ സമയത്തിന്റെ സമീപത തീവ്രഗതിയിലൂടെ മുന്നോട്ട് പോയ്കൊണ്ടിരിക്കുകയാണ് അതിനാൽ ഇടയ്ക്കിടയ്ക്ക് തന്റെ ചെക്കിങ് ചെയ്യണം ബാപ്ദാദ ഓരോ കുട്ടിയെയും രാജയോഗികളും രാജാ കുട്ടികളുമായി കാണാനാണ് ആഗ്രഹിക്കുന്നത്. പരമാത്മാവാകുന്ന അച്ഛന് ഈ ആത്മീയ ലഹരിയാണ് ഓരോ കുട്ടിയും രാജാ കുട്ടിയാണ്. സ്വരാജ്യ അധികാരി സൊ വിശ്വരാജ്യഅധികാരി പരമാത്മ കുട്ടികളാണ്.

ബാപ്ദാദായിൽ നിന്ന് ഖജനാവുകൾ കിട്ടികൊണ്ടിരിക്കുന്നു. ഈ ഖജനാവുകൾ ശേഖരിക്കുന്നതിനുള്ള വളരെ സഹജ വിധിയാണ് വിധി എന്ന് പറഞ്ഞാലും താക്കോൽ എന്ന് പറഞ്ഞാലും, അത് അറിയാമല്ലോ! ശേഖരിക്കുന്നതിനുള്ള താക്കോൽ ഏതാണ്? അറിയാമോ? മൂന്ന് ബിന്ദുക്കൾ. എല്ലാവരുയടുത്തും താക്കോൽ ഉണ്ടോ? മൂന്ന് ബിന്ദുക്കൾ ഇടൂ ഖജനാവ് ശേഖരണമായികൊണ്ടിരിക്കും. അമ്മമാർക്ക് താക്കോൽ ഉപയോഗിക്കാൻ അറിയുമല്ലോ, അമ്മമാർ താക്കോൽ സൂക്ഷിക്കുന്നതിൽ സമർത്ഥരല്ലേ! എല്ലാ മാതാക്കളും ഈ മൂന്ന് ബിന്ദുക്കളുടെ താക്കോൽ സൂക്ഷിച്ച് വച്ചിട്ടുണ്ടോ?ഉപയോഗിച്ചോ? പറയൂ അമ്മമാരേ താക്കോൽ ഉണ്ടോ?ആരുടെ അടുത്ത് ഉണ്ടോ അവർ കൈ ഉയർത്തൂ. താക്കോൽ മോഷണം പോകുന്നില്ലല്ലോ? വീട്ടിലുള്ള ഓരോ വസ്തുവിന്റെയും സൂക്ഷിക്കാൻ അമ്മമാർക്ക് വളരെ നന്നായി അറിയാം. അപ്പോൾ ഈ താക്കോൽ സദാ കയ്യിലുണ്ടാകും.

വർത്തമാന സമയത്ത് ബാപ്ദാദ ഇതാണ് ആഗ്രഹിക്കുന്നത് ഇപ്പോൾ സമയം സമീപത്ത് എത്തിയിരിക്കുന്നത് കാരണം ഒരു വാക്ക് ബാപ്ദാദ കുട്ടികളുടെ ഉള്ളിൽ നിന്നും സങ്കല്പത്തിലും വാക്കിലും, പ്രാക്ടിക്കൽ കർമ്മത്തിലും പരിവർത്തനം ചെയ്ത് കാണാനാണ് ആഗ്രഹിക്കുന്നത്.ധൈര്യം ഉണ്ടോ? ബാപ്ദാദ ഓരോ കുട്ടിയിലും ഈ ഒരു വാക്ക് പരിവർത്തനം ചെയ്യിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്, ഒരു വാക്ക് എപ്പോഴും തീവ്ര പുരുഷാർത്ഥത്തിൽ നിന്ന് അലസ പുരുഷാർത്ഥിയാക്കി മാറ്റുന്നതാണ്, ഇപ്പോൾ സമയമനുസരിച്ച് ഏത് പുരുഷാർത്ഥം ആവശ്യമാണ്? തീവ്രപുരുഷാർത്ഥം. എല്ലാവർക്കും അറിവുള്ളതാണ്, തീവ്ര പുരുഷാർത്ഥിയുടെ വരിയിൽ വരുന്നുണ്ട് പക്ഷെ ഒരു വാക്ക് എല്ലാവരെയും അലസരാക്കുന്നു. അറിയാമോ ആ വാക്ക് ഏതാണ്? പരിവർത്തനം ചെയ്യാൻ തയ്യാറാണോ? തയ്യാറാണോ? കൈ ഉയർത്തൂ., തയ്യാറാണോ? നോക്കൂ നിങ്ങളുടെ ചിത്രം ടിവിയിൽ വരുന്നുണ്ട്. തയാറാണോ, ശരി ആശംസകൾ. ശരി തീവ്രപുരുഷാർത്ഥത്തിലൂടെ പരിവർത്തനം ചെയ്യണം അതോ ചെയ്യാം, നോക്കാം.... അങ്ങനെ അല്ലലോ? ഒരു വാക്ക് മനസിലായിട്ടുണ്ടാകും, എല്ലാവരും ബുദ്ധിശാലികളാണ്, ഒരു വാക്ക് അതാണ് കാരണം എന്ന വാക്ക് പരിവർത്തനം ചെയ്ത് നിവാരണം എന്ന വാക്ക് മുന്നിൽ കൊണ്ട് വരൂ. കാരണം മുന്നിൽ വരുന്നതിലൂടെ കാരണം ചിന്തിച്ചിരുന്നാൽ നിവാരണം ഉണ്ടാകില്ല. ബാപ്ദാദ പറയുന്നതിൽ മാത്രമല്ല, സങ്കല്പത്തിലും ഈ കാരണം എന്ന വാക്കിനെ നിവാരണത്തിലേക്ക് പരിവർത്തനം ചെയ്യാനാണ് ആഗ്രഹിക്കുന്നത്,കാരണം വ്യത്യസ്ത പ്രകാരത്തിലുളളത് ഉണ്ടാകും കാരണം എന്ന വാക്ക് ചിന്തയിൽ,വാക്കിൽ, കർമ്മത്തിൽ വരുന്നതിൽ തീവ്ര പുരുഷാർത്ഥത്തിനു മുന്നിൽ ബന്ധനമായി മാറുന്നു,ബാപ്ദാദയോട് നിങ്ങൾ എല്ലാവരുടെയും പ്രതിജ്ഞയാണ് സ്നേഹസ്വരൂപമുള്ള പ്രതിജ്ഞയാണ് ഞങ്ങൾ എല്ലാവരും ബാബയുടെ വിശ്വപരിവർത്തനത്തിന്റെ കാര്യത്തിൽ കൂട്ടകാരാണ്. ബാബയുടെ കൂട്ട്കാരാണ്, ബാബ ഒറ്റയ്ക്ക് ചെയ്യുന്നതല്ല, കുട്ടികളെ കൂടെ കൊണ്ട് വരുന്നുണ്ട്. വിശ്വപരിവർത്തനത്തിന്റെ കാര്യത്തിൽ നിങ്ങളുടെ കാര്യം എന്താണ്? സർവ്വ ആത്മാക്കളുടെയും കാരണത്തെ നിവാരണമാക്കണം. കൂടുതൽ പേരും ദുഖിതരും അശാന്തരുമായത് കാരണം ഇപ്പോൾ മുക്തി ആഗ്രഹിക്കുന്നു. ദുഖത്തിലും അശാന്തിയിലും നിന്ന് സർവ ബന്ധനങ്ങളിൽ നിന്നും മുക്തി ആഗ്രഹിക്കുന്നു മുക്തിദാതാവ് ആരാണ്? ബാബയോടൊപ്പം കുട്ടികളായ നിങ്ങളും മുക്തി ദാതാവാണ്? ഇപ്പോഴും നിങ്ങളുടെ ജഡ ചിത്രങ്ങളിൽ നിന്ന് എന്താണ് യാചിക്കുന്നത്?ഇപ്പോൾ ദുഖവും അശാന്തിയും വർധിക്കുന്നത് കണ്ടു കൂടുതൽ ആത്മാക്കൾ എല്ലാവരും മുക്തി ദാതാവായ ആത്മാക്കളായ നിങ്ങളെ ഓർമ്മിക്കുന്നു. മനസ്സിൽ ദുഃഖിതരായി നിലവിളിക്കുന്നു മുക്തിദാതാവ് മുക്തി നൽകൂ. നിങ്ങൾക്ക് ആത്മാക്കളുടെ ദുഖത്തിന്റെയും അശാന്തിയുടെയും വിളി കേൾക്കാൻ കഴിയുന്നുണ്ടോ? മുക്തി ദാതാവായി ആദ്യം ഈ കാരണം എന്ന വാക്ക് മുക്തമാക്കൂ. സ്വതവേ മുക്തിയുടെ ശബ്ദം താങ്കളുടെ കാതുകളിൽ മുഴങ്ങും. ആദ്യം നിങ്ങളുടെ ഉള്ളിൽ നിന്നും ഈ വാക്കിൽ നിന്ന് മുക്തമാകും എങ്കിൽ മറ്റുള്ളവരെയും മുക്തമാക്കാൻ സാധിക്കും. ഇപ്പോൾ ദിവസം പ്രതി മുക്തി ദാതാവ് മുക്തി നൽകൂ എന്ന ക്യൂ നിങ്ങൾക്ക് മുന്നിൽ വരും. ഇപ്പോഴും തന്റെ പുരുഷാർത്ഥത്തിൽ വ്യത്യസ്തമായ കാരണം എന്ന വാക്ക് കാരണം മുക്തിയുടെ വാതിൽ അടഞ്ഞിരിക്കുകയാണ് അതിനാൽ ബാപ്ദാദ ഈ വാക്കിനെ, ഇതിനോടൊപ്പം ഇതിലും ദുർബലമായ വാക്ക് വരുന്നുണ്ട്. വിശേഷമായാണ് കാരണം, പിന്നെ അതിൽ ഇനിയും കുറവുകൾ വരുന്നുണ്ട്, അങ്ങനെ,ഇങ്ങനെ, എങ്ങനെ ഇതും ഇതിന്റെ കൂട്ടുകാരായ വാക്കുകളാണ്, ഇതെല്ലാം വാതിൽ അടയുന്നതിനുള്ള കാരണമാണ്.

ഇന്ന് എല്ലാവരും ഹോളി ആഘോഷിക്കുന്നതിനായി വന്നതല്ലേ. എല്ലാവരും കഷ്ടപ്പെട്ടു എത്തിയിട്ടുള്ളതാണ്. സ്നേഹത്തിന്റെ വിമാനത്തിൽ കയറി എത്തിയതാണ്. ബാബയോട് സ്നേഹം ഉണ്ട്, ബാബയോടൊപ്പം ഹോളി ആഘോഷിക്കാൻ എത്തിയതാണ്. ആശംസകൾ. എത്തിയല്ലോ. ബാപ്ദാദ ആശംസകൾ നൽകുന്നു. ബാപ്ദാദ കാണുകയാണ്, കസേരയിൽ സഞ്ചരിക്കുന്നവരും,ആരോഗ്യം കുറച്ചു അസ്ഥിരമാണെങ്കിലും ധൈര്യപൂർവ്വം എത്തിച്ചേർന്നു.ബാപ്ദാദ ഈ ദൃശ്യമാണ് കാണുന്നത് ഇവിടെ ക്ളാസിൽ എത്തിയില്ലേ. പ്രോഗ്രാമിന് വരുമ്പോൾ ചെയറിൽ ഇരുന്നും വഴികാട്ടിയെ കൂട്ടി എത്തിച്ചേർന്നു. ഇതിനെ എന്താണ് പറയുന്നത്?പരമാത്മ സ്നേഹം.ബാപ്ദാദയും അങ്ങനെയുള്ള ധൈര്യവാന്മാരും, ഹൃദയത്തിലെ സ്നേഹികളുമായ കുട്ടികൾക്ക് വളരെയധികം ഹൃദയത്തിന്റെ ആശിർവ്വാദങ്ങളും, ഹൃദയത്തിന്റെ സ്നേഹവും വിശേഷമായി നൽകി കൊണ്ടിരിക്കുകയാണ്. ധൈര്യം വച്ച് വന്നിരിക്കുകയാണ്.ബാബയുടെയും പരിവാരത്തിന്റെയും സഹായം കൂടെ ഉണ്ട്. എല്ലാവർക്കും നല്ല സ്ഥലം കിട്ടിയോ? കിട്ടിയോ?നല്ല സ്ഥലം കിട്ടിയവർ കൈ ഉയർത്തൂ. വിദേശികൾക്ക് നല്ല സ്ഥലം കിട്ടിയോ? മേളയാണ് മേള. ആ മേളയിൽ മണ്ണും ഉയരും,ഭക്ഷണവും കൊടുത്തുകൊണ്ടിരിക്കും. നിങ്ങൾക്ക് നല്ല ബ്രഹ്മ ഭോജനം കിട്ടിയില്ലേ, കിട്ടിയോ? നന്നായി കൈ വീശുന്നുണ്ട്. ഉറങ്ങാൻ മൂന്നടി മണ്ണ് കിട്ടിയോ? ഇങ്ങനെയുള്ള കൂടിക്കാഴ്ച വീണ്ടും 5 ആയിരം വർഷങ്ങൾക്ക് ശേഷം സംഗമത്തിലാണ് നടക്കുക. പിന്നെ നടക്കില്ല.

ഇന്ന് ബാപ്ദാദയ്ക്ക് സങ്കൽപം ഉണ്ടായി എല്ലാ കുട്ടികളുടെയും സമ്പാദ്യത്തിന്റെ കണക്ക് നോക്കണം. നോക്കുകയും ചെയ്തു, മുന്നോട്ടും നോക്കും,കാരണം ബാപ്ദാദ മുൻപേ കുട്ടികൾക്ക് സൂചന നല്കിയയതാണ് സമ്പാദ്യത്തിന്റെ കണക്ക് വർധിപ്പിക്കുന്നതിനുള്ള സമയം ഇപ്പോൾ സംഗമയുഗമാണ്. ഈ സംഗമയുഗത്തിൽ ഇപ്പോൾ എത്രമാത്രം സമ്പാദിക്കാൻ കഴിയുമോ, മുഴുവൻ കല്പത്തിലേക്കുള്ള സമ്പാദ്യം ഇപ്പോൾ ശേഖരിക്കാൻ കഴിയും. പിന്നീട് സമ്പാദ്യം ശേഖരിക്കാനുള്ള ബാങ്ക് പോലും അടയ്ക്കും. പിന്നെയെന്ത് ചെയ്യും? അതിനാൽ ബാപ്ദാദയ്ക്ക് കുട്ടികളോട് സ്നേഹം ഉണ്ട്. ബാപ്ദാദയ്ക്കറിയാം കുട്ടികൾ അലസത കാരണം ഇടയ്ക്ക് മറന്നു പോകുന്നു, ആയിത്തീരും, നോക്കാം, ചെയ്യുന്നുണ്ട്, നടക്കുന്നുണ്ട്. വളരെ രസകരമായി പറയുന്നു, താങ്കൾ കാണുന്നില്ലേ, ഞങ്ങൾ ചെയ്തുകെണ്ടിരിക്കുന്നു,നടന്നുകൊണ്ടിരിക്കുന്നു, വേറെ എന്ത് ചെയ്യും? നടക്കുന്നതും പറക്കുന്നതും തമ്മിൽ എത്ര വ്യത്യാസമുണ്ട്? നടന്നുകൊണ്ടിരിക്കുന്നു ആശംസകൾ. ഇപ്പോൾ നടക്കുന്നതിനുള്ള സമയം സമാപ്തമായികൊണ്ടിരിക്കുകയാണ്.ഇപ്പോൾ പറക്കുന്നതിനുള്ള സമയമാണ്, അപ്പോഴാണ് ലഷ്യത്തിൽ എത്താൻ കഴിയുന്നത്. സാധാരണ പ്രജയാകുന്നത്, ഭഗവാന്റെ കുട്ടി സാധാരണ പ്രജ ആകുന്നത് ശോഭിക്കുമോ? ഇപ്പോൾ ഹോളി ആഘോഷിക്കുന്നത്തിനായി വന്നിരിക്കുകയാണല്ലോ,ഹോളിയുടെ അർത്ഥമാണ് കഴിഞ്ഞത് കഴിഞ്ഞു, ഇന്നുമുതൽ ബാപ്ദാദ ആഗ്രഹിക്കുന്നത് ഇതാണ് കഴിഞ്ഞത് കഴിഞ്ഞു ഏതെങ്കിലും കാരണത്താൽ ഏതെങ്കിലും കുറവ് അവശേഷിക്കുന്നുണ്ടെങ്കിൽ ഈ നിമിഷം കഴിഞ്ഞുപോയത് കഴിഞ്ഞതായി കണക്കാക്കി തന്റെ ചിത്രം സ്മൃതിയിൽ കൊണ്ട് വരൂ, സ്വന്തം ചിത്രകാരനായി തന്റെ ചിത്രം എടുക്കൂ. അറിയാമോ ബാപ്ദാദ ഇപ്പോഴും ഓരോ കുട്ടിയുടെയും ഏതൊരു ചിത്രമാണ് മുന്നിൽ കാണുന്നത്? അറിയാമോ ഏത് ചിത്രമാണ് കണ്ട്കൊണ്ടിരിക്കുന്നത്? ഇപ്പോൾ നിങ്ങൾ എല്ലാവരും തന്റെ ചിത്രം എടുക്കൂ. അറിയാമോ ചിത്രം എടുക്കാൻ, അറിയില്ലേ! ശ്രേഷ്ഠ സങ്കല്പത്തിന്റെ പേന കൊണ്ട് തന്റെ ചിത്രം ഇപ്പോൾ തന്നെ മുന്നിൽ കൊണ്ട് വരൂ. ആദ്യം എല്ലാവരും ഡ്രിൽ ചെയ്യൂ, മനസ്സിന്റെ ഡ്രിൽ. കർമ്മേന്ദ്രിയങ്ങളുടെ ഡ്രിൽ അല്ല, മനസ്സിന്റെ ഡ്രിൽ ചെയ്യൂ. തയ്യാറാണോ, ഡ്രിൽ ചെയ്യാൻ തയ്യാറാണോ! തലയാട്ടൂ. ഏറ്റവും ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ ചിത്രമാണ് കിരീടവും, സിംഹാസനവും, കീരീടവും ഉള്ളവരുടേത്.തന്റെ ചിത്രം മുന്നിൽ കൊണ്ട് വരൂ, മറ്റെല്ലാ സങ്കല്പവും മാറ്റിവയ്ക്കൂ. നിങ്ങൾ എല്ലാവരും ബാപ്ദാദയുടെ ഹൃദയ സിംഹാസനസ്ഥരാണ്. സിഹാസനം ഉണ്ടല്ലോ! ഇതുപോലെയുള്ള സിംഹാസനം വേറെ എവിടെയും ലഭിക്കില്ല. ആദ്യം ഈ ചിത്രമെടുക്കൂ ഞാൻ വിശേഷ ആത്മാവാണ്, സ്വമാനധാരി ആത്മാവാണ്, ബാപ്ദാദയുടെ ആദ്യത്തെ രചനയായ ശ്രേഷ്ഠ ആത്മാവാണ്, ബാപ്ദാദയുടെ ഹൃദയ സിംഹാസനസ്ഥനാണ്. സിംഹാസനസ്ഥർ ആയി മാറി! കൂടെ പരമാത്മാവിന്റെ രചന ഈ വൃക്ഷത്തിന്റെ വേരിൽ ഇരിക്കുന്ന പൂർവ്വികനും പൂജ്യനുമായ ആത്മാവാണ്, ഈ സ്മൃതിയുടെ തിലകധാരി ആണ്. സ്മൃതിയുടെ തിലകം ധരിച്ചു. ഒപ്പം നിശ്ചിന്ത ചക്രവർത്തിയാണ്,സർവ്വ ചിന്തകളും ഭാരവും ബാബയ്ക്ക് അർപ്പിക്കുന്ന ഡബിൾ ലൈറ്റ് തിലകധാരി ആണ്. കിരീടം, തിലകം, സിംഹാസനസ്ഥർ, അങ്ങനെയുള്ള ബാബയുടെ അതായത് പരമാത്മാവിനു പ്രീയപ്പെട്ട ആത്മാവാകുന്നു.

തന്റെ ഇ ചിത്രം എടുത്തിട്ടുണ്ടോ. സദാ ഈ ഡബിൾ ലൈറ്റിന്റെ കിരീടം ചുറ്റിസഞ്ചരിക്കുമ്പോഴെല്ലാം ധാരണ ചെയ്യാൻ കഴിയുന്നുണ്ടോ. തന്റെ സ്വമാനം ഓർമ്മിക്കുമ്പോഴെല്ലാം ഈ കിരീടവും, തിലകവും സിംഹാസനസ്ഥനായ ആത്മാവാണ് തന്റെ ഈ ചിത്രം ദൃഢ സങ്കല്പത്തിൽ കൂടി മുന്നിൽ കൊണ്ടുവരൂ. തുടക്കത്തിലെ നിങ്ങളുടെ അഭ്യാസം ഓർമ്മയുണ്ടോ എപ്പോഴും ഒരു വാക്കിന്റെ സ്മൃതിയിൽ ഇരിക്കുമായിരുന്നു ഒരു വാക്കായിരുന്നു ഞാൻ ആരാണ്? ഈ ഞാൻ ആരാണ്?ഈ ശബ്ദം എപ്പോഴും സ്മൃതിയിൽ കൊണ്ട് വരൂ തന്റെ വ്യത്യസ്ത സ്വമാനം ടൈറ്റിലുകൾ, ഭഗവാനിൽ നിന്ന് ലഭിച്ച ടൈറ്റിൽ. ഇപ്പോൾ ആളുകൾക്ക് മനുഷ്യന് മനുഷ്യനിൽ നിന്ന് ടൈറ്റിൽ കിട്ടുന്നുണ്ട്, അതും എത്ര മഹത്തായി കാണുന്നു, കുട്ടികളായ നിങ്ങൾക്ക് ബാബയിലൂടെ എത്ര ടൈറ്റിലുകളൂം സ്വമാനവുമാണ് കിട്ടിയിട്ടുള്ളത്? സദാ സ്വമാനത്തിന്റെ ലിസ്റ്റ് തന്റെ ബുദ്ധിയിൽ മനനം ചെയ്തുകൊണ്ടിരിക്കൂ. ഞാൻ ആരാണ്? ലിസ്റ്റ് കൊണ്ട് വരൂ. ഈ ലഹരിയിൽ ഇരിക്കൂ എങ്കിൽ എന്ത് കാരണമാണോ ഉള്ളത്, ആ വാക്ക് മെർജ് ആയിപ്പോകും.ഓരോ കർമ്മത്തിലും കാണപ്പെടും.നിവാരണത്തിന്റെ സ്വരൂപമായി മാറുമ്പോൾ സർവ്വ ആത്മാക്കൾക്കും നിർവ്വാണധാമത്തിലും മുക്തിധാമത്തിലും, സഹജമായി പോകുന്നതിനുള്ള വഴി പറഞ്ഞുകൊടുത്ത് മുക്തി നൽകും.

ദൃഢ സങ്കൽപം ചെയ്യൂ അറിയാമോ ദൃഢ സങ്കൽപം ചെയ്യാൻ? ദൃഢത ഉണ്ടെങ്കിൽ ദൃഢത സഫലതയുടെ താക്കോൽ ആണ്. ദൃഢ സങ്കലപ്പത്തിൽ അല്പം എങ്കിലും കുറവ് വരരുത്, കാരണം മായയുടെ ജോലിയാണ് തോൽപ്പിക്കുക, താങ്കളുടെ ജോലി എന്താണ്? താങ്കളുടെ ജോലിയാണ് ബാബയുടെ കഴുത്തിലെ മലയാകുക, മായയോട് തോൽക്കുന്നതല്ല. എല്ലാവരും ഈ സങ്കൽപം വയ്ക്കൂ ഞാൻ ബാബയുടെ കഴുത്തിലെ വിജയ മാലയാണ്. കഴുത്തിലെ മാലയാണ്. കഴുത്തിലെ മാല വിജയത്തിന്റെ മാലയാണ്. ബാപ്ദാദ കൈ ഉയർത്തിക്കുകയാണ് താങ്കൾ എന്ത് ആകണം? എല്ലാവരും എന്ത് ഉത്തരം നൽകും. ഒരു ഉത്തരമാണ് നൽകുന്നത് ലക്ഷ്മി നാരായണൻ ആകണം.രാമനും സീതയും അല്ല. നമ്മൾ ലക്ഷ്മി നാരായണൻ ആകുന്നവർ ബാപ്ദാദയുടെ വിജയ മലയിലെ മുത്തുകളാണ്, പൂജ്യ ആത്മാക്കൾ ആണ്. ഭക്തർ താങ്കളുടെ മലയിലെ മുത്തുകൾ ജപിച്ച് തന്റെ സമസ്യകൾ സമാപ്തമാക്കുന്നു. അങ്ങനെയുള്ള ശ്രേഷ്ഠ മുത്തുകൾ ആണ്. ഇന്ന് ബാപ്ദാദയ്ക്ക് എന്ത് നൽകും?ഹോളിയുടെ ഏതെങ്കിലും സമ്മാനം നല്കുമല്ലോ! ഈ കാരണം എന്ന വാക്ക്, എങ്കിൽ എങ്കിൽ എന്നത്, കാരണം എങ്കിൽ എങ്കിൽ എന്ന് പറഞ്ഞാൽ തത്തയാകും.എങ്കിൽ എന്നതും ഇല്ല, അങ്ങനെ ഇങ്ങനെ എന്നതും ഇല്ല, ഒരു പ്രകാരത്തിലെയും കാരണം ഇല്ല, നിവാരണം മാത്രം.ശരി.

ബാപ് ദാദ ഓരോ കുട്ടിയ്ക്കും സമാനമാകുന്നതിന്റെ,ശ്രേഷ്ഠ സങ്കല്പ്പം ചെയ്യുന്നതിനുള്ള കോടി കോടി മടങ്ങ് ആശംസകൾ നൽകുകയാണ്. ആശംസകൾ, ആശംസകൾ, ആശംസകൾ. ലഹരി ഉണ്ടോ നമ്മളെ പോലെ പദമപദം ഭാഗ്യവാൻ ആരുണ്ട്? ഈ ലഹരിയിൽ ഇരിക്കൂ.ശരി. ഇപ്പോൾ സെക്കന്റിൽ സർവ്വ ബ്രാഹ്മണരും തന്റെ രാജയോഗത്തിന്റെ അഭ്യാസം ചെയ്തുകൊണ്ട് മനസ്സിനെ ഏകാഗ്രമാക്കുന്നതിന്റെ അധികാരി ആയി മനസ്സിനെ ആഗ്രഹിക്കുന്നയിടത്ത് ആഗ്രഹിക്കുന്ന അത്രയും സമയം എങ്ങനെ വേണമോ അതുപോലെ ഇപ്പോൾത്തന്നെ മനസ്സിനെ ഏകാഗ്രഹമാക്കു. എവിടെയും മനസ്സ് അവിടെയും ഇവിടെയും ചഞ്ചലമാകരുത്. എന്റെ ബാബ, മധുരമായ ബാബ,പ്രീയപ്പെട്ട ബാബ ഈ സ്നേഹത്തിന്റെ കൂട്ട്കെട്ടിന്റെ നിറത്തിന്റെ ആധ്യാത്മിക ഹോളി ആഘോഷിക്കൂ. (ഡ്രിൽ) ശരി.

നാനാഭാഗത്തെയും ശ്രേഷ്ഠ വിശേഷ ഹോളിയും ഹൈയ്യസ്റ്റുമായ കുട്ടികൾക്ക്, സദാ സ്വയത്തിനെ ബാബയ്ക്ക് സമാനം സർവ്വ ശക്തികളാലും സമ്പന്നമായി മാസ്റ്റർ സർവ്വ ശക്തിവന്റെ അനുഭവം ചെയ്യുന്നവർക്ക്, സദാ ഓരോ കുറവുകളിൽ നിന്നും മുക്തരായി അന്യ ആത്മാക്കൾക്കും മുക്തി നൽകുന്ന മുക്തിദാതാവായ കുട്ടികൾക്ക്, സദാ സ്വമാനത്തിന്റെ സീറ്റിൽ സെറ്റായിരിക്കുന്ന, സദാ അമർ ഭവയുടെ വരദാനത്തിന്റെ അനുഭവ സ്വരൂപമായിരിക്കുന്ന, അങ്ങനെ നാനാഭാഗത്തേയും മുന്നിൽ ഇരിക്കുന്നവരും, ദൂരെ ഇരുന്നും സ്നേഹത്തിൽ ലയിച്ചിരിക്കുന്ന കുട്ടികൾക്ക് സ്നേഹസ്മരണകളും തന്റെ ഉന്മേഷവും ഉത്സാഹത്തിന്റെയും, പുരുഷാർത്ഥത്തിന്റെയും വാർത്ത നൽകുന്ന കുട്ടികൾക്ക് ബാപ്ദാദയുടെ വളരെ വളരെ ഹൃദയത്തിൽ നിന്നുള്ള സ്നേഹസ്മരണകളും കോടി കോടിമടങ്ങ് സ്നേഹ സ്മരണകളും സ്വീകരിക്കൂ. എല്ലാ രാജയോഗിയിൽ നിന്ന് രാജ്യ അധികാരികളായ കുട്ടികൾക്ക് നമസ്തേ.

വരദാനം :-
ആൾമൈറ്റി ശക്തിയുടെ ആധാരത്തിൽ ആത്മാക്കളെ സമ്പന്നമാക്കുന്ന പുണ്യ ആത്മാവായി ഭവിക്കട്ടെ.

ദാന പുണ്യത്തിന്റെ അധികാരം ഉള്ള രാജാക്കന്മാരുടെ അധികാരത്തിന്റെ മുഴുവൻ ശക്തിയും ഉണ്ടായിരുന്നു, ആ ശക്തിയുടെ ആധാരത്തിൽ ആരെ വേണമെങ്കിലും എന്തും ആക്കിമാറ്റാൻ കഴിയും.അതുപോലെ നിങ്ങൾ മഹാദാനി പുണ്യാത്മാക്കൾക്ക് നേരിട്ട് ബാബയിലൂടെ പ്രകൃതിജീത്തും മായാജീത്തും ആകുന്നതിന്റെ വിശേഷ അധികാരം പ്രാപ്തമായിട്ടുണ്ട്. താങ്കൾ തന്റെ ശുദ്ധ സങ്കല്പത്തിന്റെ ആധാരത്തിലൂടെ ബാബയുമായി ഏത് ആത്മാവിനെയും സമ്പന്നമാക്കാൻ കഴിയും.ഈ അധികാരം യഥാർത്ഥ രീതിയിൽ ഉപയോഗിക്കുക മാത്രം ചെയ്യൂ.

സ്ലോഗന് :-
നിങ്ങൾ എപ്പോഴാണോ സമ്പൂർണ്ണതയുടെ ആശംസകൾ ആഘോഷിക്കുന്നത് അപ്പോൾ സമയവും, പ്രകൃതിയും, മായയും വിട വാങ്ങും.

അവ്യക്ത സൂചന- ഇപ്പോൾ സമ്പന്നവും കർമ്മാതീതവുമാകുന്നതിന്റെ ധ്വനി മുഴക്കൂ.

മനസ്സും ബുദ്ധിയും കർമ്മത്തിൽ മുഴുകുമ്പോൾ, ആ സമയത്ത് നിർദ്ദേശം കൊടുക്കൂ.ഫുൾ സ്റ്റോപ്പ്. കർമ്മത്തിന്റെ സങ്കല്പവും സ്റ്റോപ്പ് ആകണം.ഈ അഭ്യാസം ഒരു നിമിഷത്തേയ്ക്ക് ചെയ്യൂ, അഭ്യാസം ചെയ്തുകൊണ്ടിരിക്കൂ, കാരണം അന്തിമ സർട്ടിഫിക്കറ്റ് ഒരു സെക്കന്റിൽ ഫുൾസ്റ്റോപ് ഇടുന്നതിലൂടെയാണ് കിട്ടുന്നത്. സെക്കന്റിൽ വിസ്താരത്തെ ചുരുക്കൂ, സാരസ്വരൂപമായി മാറൂ, ഈ അഭ്യാസം കർമ്മാതീതമാക്കും.