മധുരമായ കുട്ടികളെ - ഇത്
നിങ്ങളുടെ വളരെ അമൂല്യമായ ജന്മമാണ്, ഈ ജന്മത്തില് നിങ്ങള് മനുഷ്യനില് നിന്ന്
ദേവതയായി മാറുന്നതിന് വേണ്ടി പാവനമായി മാറുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണം.
ചോദ്യം :-
ഈശ്വരീയ സന്താനമാണെന്ന് പറയുന്ന കുട്ടികളുടെ മുഖ്യമായ ധാരണ എന്തായിരിക്കും?
ഉത്തരം :-
അവര്
പരസ്പരം വളരെ വളരെ പാലുപോലെയുള്ള സ്വഭാവക്കാരായിരിക്കും. ഒരിക്കലും
ഉപ്പുവെള്ളമാവുകയില്ല. ആരാണോ ദേഹാഭിമാനമുള്ള മനുഷ്യര് അവര് തലതിരിഞ്ഞ കാര്യങ്ങള്
പറഞ്ഞ്, വഴക്കടിക്കുന്നു. നിങ്ങള് കുട്ടികളില് ആ സ്വഭാവം ഉണ്ടാവുക സാധ്യമല്ല.
ഇവിടെ നിങ്ങള് ദൈവീക ഗുണം ധാരണ ചെയ്യണം, കര്മ്മാതീത അവസ്ഥ നേടണം.
ഓംശാന്തി.
ആദ്യമാദ്യം ബാബ കുട്ടികളോട് പറയുകയാണ് ദേഹീ അഭിമാനി ഭവ. സ്വയം ആത്മാവാണെന്ന്
മനസ്സിലാക്കൂ. ഗീത മുതലായവയിലെല്ലാം എന്തു തന്നെ ഉണ്ടെങ്കിലും പക്ഷെ അതെല്ലാം
ഭക്തി മാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളാണ്. ബാബ പറയുന്നു ഞാന് ജ്ഞാനത്തിന്റെ സാഗരമാണ്.
നിങ്ങള് കുട്ടികള്ക്ക് ജ്ഞാനം കേള്പ്പിക്കുകയാണ്. ഏത് ജ്ഞാനമാണ്
കേള്പ്പിക്കുന്നത്? സൃഷ്ടിയുടെ അഥവാ ഡ്രാമയുടെ ആദി-മധ്യ-അന്ത്യത്തിന്റെ
ജ്ഞാനമാണ് കേള്പ്പിക്കുന്നത്. ഇത് പഠിപ്പാണ്. ചരിത്രവും ഭൂമിശാസ്ത്രവുമാണല്ലോ.
ഭക്തി മാര്ഗ്ഗത്തിലാരും ചരിത്രവും ഭൂമിശാസ്ത്രവുമൊന്നും പഠിക്കുന്നില്ല. പേരും
എടുക്കുന്നില്ല. സാധൂ സന്യാസിമാരെല്ലാമിരുന്ന് ശാസ്ത്രം പഠിക്കുന്നു. ഈ
ബാബയാണെങ്കില് ഒരു ശാസ്ത്രവും പഠിച്ചല്ല കേള്പ്പിക്കുന്നത്. ഈ പഠിപ്പിലൂടെ
നിങ്ങളെ മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്നു. നിങ്ങള് വരുന്നത് തന്നെ
മനുഷ്യനില് നിന്ന് ദേവതയാകാനാണ്. അതും മനുഷ്യനാണ്, ഇതും മനുഷ്യനാണ്. പക്ഷെ ഇവര്
ബാബയെ വിളിക്കുന്നു അല്ലയോ പതിത പാവനാ വരൂ. ദേവതകള് പാവനമാണെന്നറിയാം. ബാക്കി
എല്ലാവരും അപവിത്ര മനുഷ്യരാണ്, അവര് ദേവതകളെ നമിക്കുന്നു. ദേവതകള് പാവനമാണെന്നും
തങ്ങള് പതിതമാണെന്നും മനസ്സിലാക്കുന്നു. പക്ഷെ ദേവതകള് പാവനമായതെങ്ങനെയാണ്,
ആരാണ് ആക്കിയത്- ഇത് ഒരു മനുഷ്യര്ക്കും അറിയുകയില്ല. അതിനാല് ബാബ മനസ്സിലാക്കി
തരുകയാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം- ഇതില് തന്നെയാണ്
പരിശ്രമം. ദേഹാഭിമാനിയാവരുത്. ആത്മാവ് അവിനാശിയാണ്, സംസ്ക്കാരവും
ആത്മാവിലാണുണ്ടാവുന്നത്. ആത്മാവ് തന്നെയാണ് നല്ലതും മോശവുമായ സംസ്ക്കാരം എടുത്ത്
പോകുന്നത് അതുകൊണ്ട് ബാബ പറയുകയാണ് ദേഹീ അഭിമാനിയാകൂ. തന്റെ ആത്മാവിനെ പോലും ആരും
അറിയുന്നില്ല. എപ്പോഴാണോ രാവണ രാജ്യം ആരംഭിക്കുന്നത് അപ്പോള് ഇരുട്ടിന്റെ
മാര്ഗ്ഗം ആരംഭിക്കുന്നു. ദേഹാഭിമാനിയായി മാറുന്നു.
ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങള് ഇവിടെ ആരുടെയടുത്താണ് വന്നിരിക്കുന്നത്?
ഇദ്ദേഹത്തിന്റെയടുത്തല്ല. ഞാന് ഇദ്ദേഹത്തില് പ്രവേശിച്ചിരിക്കുകയാണ്. ഇത്
ഇദ്ദേഹത്തിന്റെ അനേക ജന്മങ്ങളുടെ അവസാനത്തെ പതിത ജന്മമാണ്. എങ്ങനെയുള്ള അനേക
ജന്മം? അതും പറഞ്ഞു, പകുതി കല്പം പവിത്ര ജന്മം, പകുതി കല്പം പതിത ജന്മം. അതിനാല്
ഇതും പതിതമായിക്കഴിഞ്ഞു. ബ്രഹ്മാവ് സ്വയം ദേവത അഥവാ ഈശ്വരന് എന്ന് പറയുന്നില്ല.
മനുഷ്യര് മനസ്സിലാക്കുന്നു പ്രജാപിതാ ബ്രഹ്മാവ് ദേവതയായിരുന്നു അതുകൊണ്ടാണ്
ബ്രഹ്മാ ദേവതയേ നമ: എന്ന് പറയുന്നത്. ബാബ മനസ്സിലാക്കി തരുന്നു ബ്രഹ്മാവ്
പതിതമായിരുന്നു, അനേക ജന്മങ്ങളുടെ അന്തിമ ജന്മത്തില് അദ്ദേഹം വീണ്ടും പാവനമായി
മാറി ദേവതയായി മാറുന്നു. നിങ്ങള് ബി.കെ.യാണ്. നിങ്ങളും ബ്രാഹ്മണരാണ്, ഈ
ബ്രഹ്മാവും ബ്രാഹ്മണനാണ്. ഇവരെ ദേവതയെന്ന് ആരാണ് പറയുന്നത്? ബ്രഹ്മാവിനെ
ബ്രാഹ്മണനെന്നാണ് പറയുന്നത്, ദേവതയെന്നല്ല. ഇദ്ദേഹം എപ്പോഴാണോ പവിത്രമായി
മാറുന്നത് അപ്പോള് പോലും ബ്രഹ്മാവിനെ ദേവതയെന്ന് പറയുകയില്ല. വിഷ്ണു(ലക്ഷ്മീ -
നാരായണന്) ആകാത്തിടത്തോളം ദേവതയെന്ന് പറയില്ല. നിങ്ങള് ബ്രാഹ്മണ-ബ്രാഹ്മണിമാരാണ്.
നിങ്ങളെ ആദ്യമാദ്യം ശൂദ്രനില് നിന്ന് ബ്രാഹ്മണന്, ബ്രാഹ്മണനില് നിന്ന്
ദേവതയാക്കി മാറ്റുന്നു. ഇത് നിങ്ങളുടെ അമൂല്യമായ വജ്ര സമാന ജന്മമെന്ന്
പറയപ്പെടുന്നു. കര്മ്മ ഭോഗ് ഉണ്ടാവുക തന്നെ ചെയ്യും. അതിനാല് ഇപ്പോള് ബാബ
പറയുകയാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ
ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ഇത് പ്രാക്ടീസാവുമ്പോള് വികര്മ്മം വിനാശമാകും.
ദേഹധാരിയാണെന്ന് മനസ്സിലാക്കുകയാണെങ്കില് വികര്മ്മം വിനാശമാവുകയില്ല. ആത്മാവ്
ബ്രാഹ്മണനല്ല, ഒപ്പം ശരീരമുണ്ടെങ്കിലാണ് ബ്രാഹ്മണന് പിന്നീട് ദേവത.... ശൂദ്രന്
എല്ലാം ആവുന്നത്. അതിനാല് ഇപ്പോള് ബാബയെ ഓര്മ്മിക്കുന്നത് പരിശ്രമമാണ്,
സഹജയോഗവുമാണ്. ബാബ പറയുകയാണ് സഹജത്തിലും സഹജമാണ്. ചിലര്ക്ക് പിന്നെ ബുദ്ധിമുട്ടും
ഒരുപാടുണ്ട്. ഇടയ്ക്കിടയ്ക്ക് ദേഹാഭിമാനത്തില് വന്ന് ബാബയെ മറക്കുന്നു. ദേഹീ
അഭിമാനിയാകുന്നതില് സമയമെടുക്കുമല്ലോ. ഇപ്പോള് നിങ്ങള് ഏകരസമാകുമ്പോള് ബാബയുടെ
ഓര്മ്മ സ്ഥായിയായി നിലനില്ക്കുന്നു ഇങ്ങനെയൊരിക്കലും സാധിക്കില്ല. ഇല്ല.
കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കിയാല് പിന്നെ ശരീരവും നിലനില്ക്കില്ല. പവിത്ര
ആത്മാവ് ഭാരരഹിതമായതും ശരീരം ഉപേക്ഷിക്കുന്നു. പവിത്ര ആത്മാവിന്റെയൊപ്പം
അപവിത്ര ശരീരത്തിനിരിക്കാന് സാധിക്കില്ല. ഈ ദാദ മറുകരെ എത്തിചേര്ന്നു എന്നല്ല.
ഇതും പറയുന്നു- ഓര്മ്മിക്കുന്നതില് വലിയ പരിശ്രമാണ്. ദേഹാഭിമാനത്തില്
വരുന്നതുകൊണ്ട് തല തിരിഞ്ഞ കാര്യങ്ങള് പറയുക, വഴക്കിടുക, തര്ക്കിക്കുക
എന്നിവയെല്ലാം ഉണ്ടാകുന്നു. നമ്മള് എല്ലാ ആത്മാക്കളും സഹോദര- സഹോദരങ്ങളാണ്
പിന്നെ ആത്മാക്കള്ക്ക് ഒന്നും സംഭവിക്കുകയില്ല. ദേഹാഭിമാനത്തിലൂടെ തന്നെയാണ്
കരച്ചില് വരുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ദേഹീ അഭിമാനിയായി മാറണം.
എങ്ങനെയാണോ ദേവതകള് പാലുപോലെയുള്ള സ്വഭാവമായിരിക്കുന്നത് അതുപോലെ നിങ്ങള്
കുട്ടികളും പരസ്പരം പാലുപോലെയിരിക്കണം. നിങ്ങളൊരിക്കലും ഉപ്പുവെള്ളമാകരുത്.
ആരാണോ ദേഹാഭിമാനിയായ മനുഷ്യര് അവര് തല തിരിഞ്ഞ കാര്യങ്ങള് പറയുകയും, വഴക്കിടുകയും
തര്ക്കിക്കുകയും ചെയ്യുന്നു. നിങ്ങള് കുട്ടികളില് ആ സ്വഭാവം ഉണ്ടായിരിക്കാന്
സാധിക്കില്ല. ഇവിടെയാണെങ്കില് നിങ്ങള്ക്ക് ദേവതയായി മാറുന്നതിന് വേണ്ടി ദൈവീക
ഗുണങ്ങള് ധാരണ ചെയ്യണം. കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കണം. ഈ ശരീരം, ഈ ലോകം പഴയതും
തമോപ്രധാനവുമാണ്. പഴയ വസ്തുവിനോട്, പഴയ സംബന്ധത്തോട് വിരക്തി ഉണ്ടാവണം.
ദേഹാഭിമാനത്തിന്റെ കാര്യങ്ങളെ ഉപേക്ഷിച്ച് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി
ബാബയെ ഓര്മ്മിക്കുകയാണെങ്കില് പാപം വിനാശമാകും. അനേകം കുട്ടികള് ഓര്മ്മയുടെ
കാര്യത്തില് തോറ്റു പോകുന്നുണ്ട്. ജ്ഞാനം മനസ്സിലാക്കി കൊടുക്കുന്നതില് വളരെ
തീക്ഷ്ണമായി പോകുന്നു പക്ഷെ ഓര്മ്മിക്കുന്നതിന്റെ പരിശ്രമമാണ് വളരെ വലുത്. വലിയ
പരീക്ഷയാണ്. പകുതി കല്പത്തിലെ പഴയ ഭക്തന് തന്നെയാണ് മനസ്സിലാക്കാന്
സാധിക്കുന്നത്. ഭക്തിയില് ആരാണോ അവസാനം വരുന്നത് അവര്ക്കിത്രയും മനസ്സിലാക്കാന്
സാധിക്കില്ല.
ബാബ ഈ ശരീരത്തില് വന്ന് പറയുകയാണ് ഞാന് ഓരോ 5000 വര്ഷങ്ങള്ക്കു ശേഷവും വരുന്നു.
ഡ്രാമയിലെനിക്ക് പാര്ട്ടുണ്ട് ഞാന് ഒരു തവണ മാത്രമാണ് വരുന്നത്. ഇത് അതേ
സംഗമയുഗമാണ്. യുദ്ധവും മുന്നില് നില്ക്കുകയാണ്. ഈ നാടകം 5000 വര്ഷത്തിന്റെയാണ്.
കലിയുഗത്തിന്റെ ആയുസ്സിപ്പോള് 40000 വര്ഷമാണെങ്കില് എന്താണ് സംഭവിക്കുകയെന്ന്
പറയാന് സാധിക്കില്ല. അവരാണെങ്കില് പറയുകയാണ് അഥവാ ഭഗവാന് വരുകയാണെങ്കില് പോലും
ഞങ്ങള് ശാസ്ത്രങ്ങളുടെ പാത ഉപേക്ഷിക്കുകയില്ല. ഇതും അറിയുകയില്ല 40000
വര്ഷങ്ങള്ക്ക് ശേഷം ഏത് ഭഗവാനാണ് വരുക. കൃഷ്ണ ഭഗവാന് വരുമെന്ന് ചിലര്
മനസ്സിലാക്കും. കുറച്ചുകൂടി മുന്നോട്ട് പോകുമ്പോള് നിങ്ങളുടെ പേര് പ്രസിദ്ധമാകും.
പക്ഷെ ആ അവസ്ഥ ഉണ്ടാക്കണം. പരസ്പരം വളരെ വളരെ സ്നേഹമുണ്ടായിരിക്കണം. നിങ്ങള്
ഈശ്വരീയ സന്താനങ്ങളാണല്ലോ. നിങ്ങള് ഈശ്വരീയ സഹായികളാണെന്ന് പാടാറുണ്ടല്ലോ.
ഞങ്ങള് പതിത ഭാരതത്തെ പാവനമാക്കി മാറ്റുന്നതില് ബാബയുടെ സഹായികളാണെന്ന് പറയുന്നു.
ബാബാ കല്പ കല്പം ഞങ്ങള് ആത്മാഭിമാനികളായി മാറി അങ്ങയുടെ ശ്രീമതത്തിലൂടെ യോഗബലം
കൊണ്ട് ഞങ്ങളുടെ വികര്മ്മം വിനാശമാക്കുന്നു. യോഗബലമാണ് ശാന്തിയുടെ ബലം.
ശാന്തിയുടെ ബലവും സയന്സിന്റെ ബലവും തമ്മില് രാവിന്റെയും പകലിന്റെയും
വ്യത്യാസമുണ്ട്. മുന്നോട്ട് പോകുമ്പോള് നിങ്ങള്ക്ക് വളരെയധികം സാക്ഷാത്ക്കാരം
ഉണ്ടായികൊണ്ടിരിക്കും. തുടക്കത്തില് എത്ര കുട്ടികള്ക്ക് സാക്ഷാത്ക്കാരമുണ്ടായി,
പാര്ട്ടഭിനയിച്ചു. ഇന്ന് അവരില്ല. മായ വിഴുങ്ങിക്കളഞ്ഞു.
യോഗത്തിലിരിക്കാത്തതുകൊണ്ട് മായ പിടിക്കുന്നു. ഭഗവാന് നമ്മേ
പഠിപ്പിക്കുകയാണെന്ന് എപ്പോഴാണോ കുട്ടികള് അറിയുന്നത് അപ്പോള് പിന്നെ
നിയമമനുസരിച്ച് പഠിക്കണം. ഇല്ലായെങ്കില് വളരെ വളരെ കുറഞ്ഞ പദവി ലഭിക്കും.
ശിക്ഷകളും ഒരുപാടനുഭവിക്കും. പാടാറുമുണ്ടല്ലോ - ജന്മ ജന്മാന്തരത്തെ പാപിയാണ്.
അവിടെ (സത്യയുഗത്തില്) രാവണന്റെ രാജ്യമില്ല അതിനാല് വികാരത്തിന്റെ പേരുപോലും
ഉണ്ടാവുക സാധ്യമല്ല. അത് സമ്പൂര്ണ്ണ നിര്വികാരി രാജ്യമാണ്. അത് രാമ രാജ്യമാണ്,
ഇത് രാവണ രാജ്യമാണ്. ഈ സമയം എല്ലാം തമോപ്രധാനമാണ്. ഓരോ കുട്ടികള്ക്കും തന്റെ
സ്ഥിതി പരിശോധിക്കണം നമുക്ക് ബാബയുടെ ഓര്മ്മയില് എത്ര സമയം ഇരിക്കാന്
സാധിക്കുന്നുണ്ട്? ദൈവീക ഗുണങ്ങള് എത്രത്തോളം ധാരണ ചെയ്തിട്ടുണ്ട്? മുഖ്യമായ
കാര്യം, ഉള്ളിലേയ്ക്ക് നോക്കണം എന്നില് യാതൊരു അവഗുണവും ഇല്ലല്ലോ? നമ്മുടെ
കഴിക്കലും കുടിക്കലും എങ്ങനെയുള്ളതാണ്? മുഴുവന് ദിവസത്തിലും ഒരു വ്യര്ത്ഥമായ
കാര്യം അഥവാ അസത്യം പറയുന്നില്ലല്ലോ? ശരീര നിര്വാഹാര്ത്ഥവും അസത്യം മുതലായവ
പറയേണ്ടി വരുമല്ലോ. പിന്നീട് ആ പാപം കുറയ്ക്കാന്വേണ്ടി ദാന ധര്മ്മങ്ങള്
ചെയ്യുന്നു. നല്ല കര്മ്മം ചെയ്യുകയാണെങ്കില് അതിന്റെയും റിട്ടേണ് ലഭിക്കുന്നു.
ആരെങ്കിലും ഹോസ്പിറ്റല് ഉണ്ടാക്കുകയാണെങ്കില് അടുത്ത ജന്മത്തില് നല്ല ആരോഗ്യം
ലഭിക്കും. കോളേജ് ഉണ്ടാക്കുകയാണെങ്കില് നന്നായി പഠിക്കും. പക്ഷെ പാപത്തിന്റെ
പ്രായശ്ചിത്തമെന്താണ്? അതിനു വേണ്ടി പിന്നെ ഗംഗാസ്നാനം ചെയ്യാന് പോകുന്നു.
ബാക്കി ആരാണോ ധനം ദാനം ചെയ്യുന്നത് അതിന്റെ ഫലം അടുത്ത ജന്മത്തില് ലഭിക്കുന്നു.
അതില് പാപം ഇല്ലാതാകുന്നതിന്റെ കാര്യം വരുന്നില്ല. അത് ധനത്തിന്റെ കൊടുക്കല്
വാങ്ങലാണ്, ഈശ്വാരാര്ത്ഥം നല്കി, ഈശ്വരന് അല്പകാലത്തേയ്ക്ക് വേണ്ടി നല്കുന്നു.
ഇവിടെ നിങ്ങള്ക്ക് ബാബയുടെ ഓര്മ്മയിലൂടെ പാവനമായി മാറണം അല്ലാതെ വേറെ ഒരു
ഉപായവുമില്ല. പാവനമായാല് പിന്നെ പതിതലോകത്തിലിരിക്കുകയില്ല. അവര് പരോക്ഷമായി
ഈശ്വാരാര്ത്ഥം ചെയ്യുന്നു. ഇപ്പോഴാണെങ്കില് ഈശ്വരന് പറയുന്നു - പാവനമാക്കി
മാറ്റുന്നതിന് ഞാന് സന്മുഖത്ത് വന്നിരിക്കുകയാണ്. ഞാന് ദാതാവാണ്, എനിക്ക്
നിങ്ങള് നല്കുകയാണ് എങ്കില് ഞാന് തിരിച്ച് നല്കുന്നു. ഞാനൊരിക്കലും എന്റെ പക്കല്
വെയ്ക്കുന്നില്ല. നിങ്ങള് കുട്ടികള്ക്ക് വേണ്ടിയാണ് കെട്ടിടങ്ങളെല്ലാം
ഉണ്ടാക്കുന്നത്. സന്യാസിമാര് അവരവര്ക്കുവേണ്ടി വലിയ വലിയ കൊട്ടാരങ്ങളെല്ലാം
ഉണ്ടാക്കുന്നു. ഇവിടെയാണെങ്കില് ശിവബാബ തനിക്കു വേണ്ടി ഒന്നും ഉണ്ടാക്കുന്നില്ല.
പറയുന്നു ഇതിന്റെ റിട്ടേണ് 21 ജന്മത്തേയ്ക്ക് പുതിയ ലോകത്തില് ലഭിക്കും കാരണം
നിങ്ങള് സന്മുഖത്താണ് കൊടുക്കല് വാങ്ങല് നടത്തുന്നത്. ആരാണോ പൈസ നല്കുന്നത് അത്
നിങ്ങള്ക്ക് വേണ്ടി തന്നെയാണ് ഉപയോഗിക്കുന്നത്. ഭക്തിമാര്ഗ്ഗത്തിലും ദാതാവാണ്
ഇപ്പോഴും ദാതാവാണ്. അത് പരോക്ഷമാണ്, ഇത് നേരിട്ടാണ്. ബാബ പറയുകയാണ് എന്ത്
ഉണ്ടെങ്കിലും അതുകൊണ്ട് പോയി സെന്റര് തുറക്കൂ. മറ്റുള്ളവരുടെ മംഗളം ചെയ്യൂ. ഞാനും
സെന്റര് തുറക്കുന്നുണ്ടല്ലോ. കുട്ടികള് നല്കിയതാണ്, കുട്ടികള്ക്ക് തന്നെയാണ്
സഹായവും ചെയ്യുന്നത്. ഞാനൊരിക്കലും എന്റെ പക്കല് പൈസയെടുത്തു വെയ്ക്കുന്നില്ല.
ഞാന് വന്ന് ഇതില്(ബ്രഹ്മാബാബയില്) പ്രവേശിക്കുകയാണ്, ഇദ്ദേഹത്തിലൂടെ കര്ത്തവ്യം
ചെയ്യിപ്പിക്കുകയാണ്. ഞാനാണെങ്കില് സ്വര്ഗ്ഗത്തില് വരുന്നില്ല. ഇതെല്ലാം
നിങ്ങള്ക്ക് വേണ്ടിയാണ്, ഞാന് അഭോക്താവാണ്. ഒന്നും എടുക്കുന്നില്ല. കാല്
പിടിക്കൂ എന്നും പറയുന്നില്ല. ഞാന് നിങ്ങള് കുട്ടികളുടെ ഏറ്റവും അനുസരണയുള്ള
സെര്വെന്റാണ്. ഇതും നിങ്ങള്ക്കറിയാം ബാബ തന്നെയാണ് നിങ്ങളുടെ മാതാവും പിതാവും.......
എല്ലാമാണ്. എന്നാലും നിരാകാരനുമാണ്. നിങ്ങള് ഒരു ഗുരുവിനെയും അങ്ങ് തന്നെയാണ്
മാതാവും പിതാവും സര്വ്വസ്വവും എന്ന് ഒരിക്കലും പറയുകയില്ല. ഗുരുവിനെ ഗുരുവെന്നും,
ടീച്ചറിനെ ടീച്ചറെന്നും പറയും. ബാബയെ മാതാ-പിതാ എന്ന് പറയുന്നു. ബാബ പറയുന്നു
ഞാന് കല്പ കല്പം ഒരേയോരു തവണയാണ് വരുന്നത്. നിങ്ങളാണ് 12 മാസങ്ങള്ക്ക് ശേഷം
ജയന്തി ആഘോഷിക്കുന്നത്. പക്ഷെ ശിബാബ എപ്പോള് വന്നു, എന്തു ചെയ്തു, ഇത് ആര്ക്കും
അറിയുകയില്ല. ബ്രഹ്മാ, വിഷ്ണു, ശങ്കറിന്റെയും ജോലിയെന്താണെന്ന് അറിയുകയില്ല
കാരണം മുകളില് നിന്ന് ശിവന്റെ ചിത്രം എടുത്തു മാറ്റിയിരിക്കുകയാണ്.
ഇല്ലായെങ്കില് ശിവബാബ ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമാണ്. ബ്രഹ്മാവിലൂടെ
ചെയ്യിപ്പിക്കുന്നു. ഇതും നിങ്ങള് കുട്ടികള്ക്കാണറിയുന്നത്, എങ്ങനെ വന്ന്
പ്രവേശിച്ച് ചെയ്തു കാണിക്കുന്നു. എന്നിട്ട് സ്വയം പറയുന്നു നിങ്ങളും ഇങ്ങനെ
ചെയ്യൂ. ഒന്ന് നല്ല രീതിയില് പഠിക്കൂ. ബാബയെ ഓര്മ്മിക്കൂ, ദൈവീക ഗുണം ധാരണ
ചെയ്യൂ. എങ്ങനെയാണോ ഇദ്ദേഹത്തിന്റെ ആത്മാവ് പറയുന്നത്. ഇദ്ദേഹവും പറയുന്നു ഞാന്
ബാബയെ ഓര്മ്മിക്കുന്നു. ബാബയും കൂടെ തന്നയാണ്. നിങ്ങളുടെ ബുദ്ധിയിലുണ്ട് നമ്മള്
പുതിയ ലോകത്തിന്റെ അധികാരിയായി മാറുന്നവരാണ്. അതുകൊണ്ട് പെരുമാറ്റം,
കഴിക്കല്-കുടിക്കല് എല്ലാം മാറേണ്ടതുണ്ട്. വികാരങ്ങളെ ഉപേക്ഷിക്കണം. പരിവര്ത്തനം
ഉണ്ടാവണം. എങ്ങനെയെങ്ങനെ മാറ്റം ഉണ്ടാകുന്നുവോ പിന്നീട് ശരീരം
ഉപേക്ഷിക്കുകയാണെങ്കില് ഉയര്ന്ന കുലത്തില് ജന്മമെടുക്കും. കുലവും
നമ്പര്വൈസായിരിക്കും. ഇവിടെയും വളരെ നല്ല നല്ല കുലത്തിലുള്ളവരുണ്ട്. 4-5
സഹോദരന്മര് എല്ലാവരും പരസ്പരം ഒരുമിച്ചിരിക്കുന്നു, ഒരു വഴക്കും ഉണ്ടാകുന്നില്ല.
നമ്മള് കാലന് വിഴുങ്ങാത്ത അമരലോകത്തില് പോവുകയാണെന്ന് ഇപ്പോള് നിങ്ങള്
കുട്ടികള്ക്കറിയാം. ഭയത്തിന്റെ ഒരു കാര്യവുമില്ല. ഇവിടെയാണെങ്കില് ദിനന്തോറും
ഭയം വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുറത്തിറങ്ങാന് സാധിക്കില്ല. ഇതും അറിയാം ഈ
പഠിപ്പ് കോടിയിലും ചിലരേ പഠിക്കൂ. ചിലര് നല്ല രീതിയില് മനസ്സിലാക്കുന്നു, വളരെ
നല്ലതാണെന്ന് എഴുതുകയും ചെയ്യുന്നു. തീര്ച്ചയായും ഇങ്ങനെയുള്ള കുട്ടികളും വരും.
രാജധാനി സ്ഥാപിക്കണമല്ലോ. ബാക്കി കുറച്ച് സമയമാണുള്ളത്.
ആരാണോ ഓര്മ്മയുടെ യാത്രയില് വളരെ തീഷ്ണമായി പോകുന്നത് അങ്ങനെയുള്ള കുട്ടികളെ
ബാബ വളരെ വളരെ മഹിമ ചെയ്യുന്നു. മുഖ്യമായത് ഓര്മ്മയുടെ യാത്രയാണ്. ഇതിലൂടെ പഴയ
കര്മ്മകണക്ക് ഇല്ലാതാകുന്നു. ചില ചില കുട്ടികള് ബാബയ്ക്കെഴുതുന്നു- ബാബാ ഞങ്ങള്
ദിവസവും ഇത്ര മണിക്കൂര് ഓര്മ്മിക്കുന്നുണ്ട് അപ്പോള് ബാബയും മനസ്സിലാക്കുന്നു
ഇവര് വളരെ വലിയ പുരുഷാര്ത്ഥിയാണ്. പുരുഷാര്ത്ഥം ചെയ്യുക തന്നെ വേണമല്ലോ
അതുകൊണ്ട് ബാബ പറയുകയാണ് ഒരിക്കലും പരസ്പരം തര്ക്കിക്കുകയോ വഴക്കടിക്കുകയോ
ചെയ്യരുത്. അത് മൃഗങ്ങളുടെ ജോലിയാണ്. തര്ക്കിക്കുക - വഴക്കിടുക ഇത്
ദേഹാഭിമാനമാണ്. ബാബയുടെ പേര് മോശമാക്കലാണ്. ബാബയെക്കുറിച്ച് തന്നെയാണ് പറയുന്നത്
സദ്ഗുരുവിനെ നിന്ദിക്കുന്നവര്ക്ക് ഉയര്ന്ന പദവി നേടാന് സാധിക്കില്ല. സന്യാസിമാര്
പിന്നെ തങ്ങളെക്കുറിച്ച് തന്നെയാണ് പറയുന്നത്. അതിനാല് മാതാക്കള് അവരില് നിന്ന്
എന്തെങ്കിലും ശാപം കിട്ടുമോയെന്ന് ഭയക്കുകയാണ്. നമ്മള് മനുഷ്യനില് നിന്ന്
ദേവതയായി മാറികൊണ്ടിരിക്കുകയാണെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. സത്യം സത്യമായ
അമര കഥ കേട്ടുകൊണ്ടിരിക്കുകയാണ്. പറയുന്നു നമ്മള് ഈ പാഠശാലയില് ശ്രീ ലക്ഷ്മീ
നാരായണന്റെ പദവി നേടുന്നതിന് വേണ്ടി വന്നിരിക്കുകയാണ് വേറെ എവിടെയും ഇങ്ങനെ
പറയാന് സാധിക്കില്ല. ഇപ്പോള് നമ്മള് നമ്മുടെ വീട്ടിലേയ്ക്ക് പോവുകയാണ്. ഇതില്
ഓര്മ്മയുടെ പുരുഷാര്ത്ഥമാണ് മുഖ്യം. പകുതി കല്പം ഓര്മ്മിക്കുന്നില്ല. ഇപ്പോള് ഈ
ഒരു ജന്മത്തിലാണ് ഓര്മ്മിക്കുന്നത്. ഇതാണ് പരിശ്രമം. ഓര്മ്മിക്കണം, ദൈവീക ഗുണം
ധാരണ ചെയ്യണം., ഏതെങ്കിലും പാപകര്മ്മം ചെയ്യുകയാണെങ്കില് നൂറ് മടങ്ങ് ശിക്ഷ
അനുഭവിക്കേണ്ടി വരും. പുരുഷാര്ത്ഥം ചെയ്യണം, തന്റെ ഉന്നതി ചെയ്യണം. ആത്മാവ്
തന്നെയാണ് ശരീരത്തിലൂടെ പഠിച്ച് വക്കീലും ഡോക്ടറുമൊക്കെ ആവുന്നത്. ഈ ലക്ഷ്മീ
നാരായണന്റെ പദവി വളരെ ഉയര്ന്നതാണല്ലോ. മുന്നോട്ട് പോകുമ്പോള് നിങ്ങള്ക്ക്
വളരെയധികം സാക്ഷാത്ക്കാരമുണ്ടാകും. നിങ്ങള് സര്വ്വോത്തമ ബ്രാഹ്മണ കുല ഭൂഷണരാണ്,
സ്വദര്ശന ചക്രധാരി. കല്പം മുമ്പും ഈ ജ്ഞാനം നിങ്ങള്ക്കാണ് കേള്പ്പിച്ചത്. വീണ്ടും
നിങ്ങള്ക്ക് കേള്പ്പിക്കുന്നു. നിങ്ങള് കേട്ട് പദവി പ്രാപ്തമാക്കുന്നു. പിന്നീട്
ഈ ജ്ഞാനം അപ്രത്യക്ഷമായി പോകുന്നു. ബാക്കി ഈ ശാസ്ത്രങ്ങളെല്ലാം
ഭക്തിമാര്ഗ്ഗത്തിലുള്ളതാണ്. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഉള്ളില്
തന്റെ പരിശോധന ചെയ്യണം - നമ്മള് ബാബയുടെ ഓര്മ്മയില് എത്ര സമയം ഇരിക്കുന്നുണ്ട്?
എത്രത്തോളം ദൈവീക ഗുണം ധാരണ ചെയ്യുന്നുണ്ട്? എന്നില് യാതൊരു അവഗുണവും ഇല്ലല്ലോ?
നമ്മുടെ കഴിക്കല്- കുടിക്കല്, പെരുമാറ്റം റോയലാണോ? വ്യര്ത്ഥകാര്യങ്ങള്
പറയുന്നില്ലല്ലോ? അസത്യം പറയുന്നില്ലല്ലോ?
2. ഓര്മ്മയുടെ ചാര്ട്ട്
വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി അഭ്യാസം ചെയ്യണം - നമ്മള് എല്ലാ ആത്മാക്കളും
സഹോദര - സഹോദരന്മാരാണ്. ദേഹാഭിമാനത്തില് നിന്നും ദൂരെയിരിക്കണം. തന്റെ ഏകരസ
സ്ഥിതി വര്ദ്ധിപ്പിക്കണം, ഇതിന് വേണ്ടി സമയം നല്കണം.
വരദാനം :-
അഞ്ചു
തത്വങ്ങളെയും അഞ്ചു വികാരങ്ങളെയും തന്റെ സേവാധാരി ആക്കുന്ന മായാജീത്ത് സ്വരാജ്യ
അധികാരിയായി ഭവിക്കട്ടെ.
സത്യയുഗത്തില് വിശ്വ
മഹാരാജാവിന്റെയും വിശ്വ മഹാറാണിയുടെയും വസ്ത്രം പിടിച്ചു കൊണ്ട് ദാസദാസിമാര്
പിന്നാലെ നടക്കുന്നത് പോലെ സംഗമയുഗത്തില് നിങ്ങള് കുട്ടികള് മയാജിത്ത് സ്വരാജ്യ
അധികാരിയുടെ ടൈറ്റിലാകുന്ന വസ്ത്രത്താല് അലംകൃതരായി ഇരിക്കുകയാണെങ്കില് ഈ അഞ്ചു
തത്വങ്ങളും അഞ്ചു വികാരങ്ങളും നിങ്ങളുടെ വസ്ത്രം പിടിച്ചു പിന്നാലെ വരും അതായത്
അധീനരാകും. അതിനായി ദൃഢ സങ്കല്പത്തിന്റെ ബെല്റ്റ് കൊണ്ട് ടൈറ്റിലിന്റെ
വസ്ത്രത്തെ ഉറപ്പിയ്ക്കൂ, വ്യത്യസ്തമായ വസ്ത്രങ്ങളുടെയും അലങ്കാരത്തിന്റെയും
സെറ്റ് ഉപയോഗിച്ച് ഒരുങ്ങി ബാബയുടെ കൂടെയിരുന്നാല് ഈ വികാരങ്ങളും തത്വങ്ങളും
പരിവര്ത്തനപ്പെട്ടു സഹയോഗി സേവാധാരി ആയി മാറും .
സ്ലോഗന് :-
ഏത്
ഗുണങ്ങളും ശക്തികളെയുമാണോ വര്ണ്ണിക്കുന്നത് അതിന്റെ അനുഭവത്തിലേക്ക് മുഴുകൂ.
അനുഭവമാണ് ഏറ്റവും വലിയ അതോറിറ്റി .
അവ്യക്ത സൂചന " കമ്പയിന്റ്
സ്വരൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയിയാകൂ"
ബാബയുടെ കൂടെ സ്വയം
കമ്പയിന്റാണെന്ന് കരുതിയാല് നശ്വരമായ കൂട്ടുകാരെ ഉണ്ടാക്കുവാനുള്ള സങ്കല്പം
സമാപ്തമാകും കാരണം സര്വ്വശക്തിവാണല്ലോ കൂട്ടുകാരന്. സൂര്യന് മുന്നില് ഇരുട്ടിന്
നില്ക്കാനാവാത്തതുപോലെ സര്വ്വ ശക്തിവാന് മുന്നില് മായയുടെ ഒരു വ്യര്ത്ഥ
സങ്കല്പ്പങ്ങളും നിലനില്ക്കുകയില്ല . ശത്രു ആക്രമിക്കുന്നതിന് മുന്പ്
ഒറ്റപ്പെടുത്തും അതിനാല് ഒരിക്കലും ഒറ്റയ്ക്കാക്കരുത് .