29.05.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ഈ പഴയ ലോകത്തോടും ദേഹധാരികളോടും ഒരിക്കലും ഉള്ളുകൊണ്ട് ഇഷ്ടം വെക്കരുത്, ഇഷ്ടം വെച്ചു എങ്കിൽ ഭാഗ്യം മുറിഞ്ഞു പോകും.

ചോദ്യം :-
ബാബ കുട്ടികൾക്ക് ഈ നാടകത്തിന്റെ ഏതൊരു ഗുഹ്യമായ രഹസ്യമാണ് കേൾപ്പിച്ചത്?

ഉത്തരം :-
കുട്ടികളെ, ഇപ്പോൾ ഈ നാടകം പൂർത്തിയാകാൻ പോവുകയാണ്. അതിനാൽ എല്ലാ ആത്മാക്കൾക്കും ഇവിടെ ഹാജരാവുക തന്നെ വേണം. എല്ലാ ധർമ്മത്തിലുള്ള ആത്മാക്കളും ഇപ്പോൾ ഇവിടെ ഹാജരാകും. കാരണം സർവ്വരുടെയും പിതാവ് ഇവിടെ ഹാജരായിരിക്കുകയാണ്. എല്ലാവർക്കും ബാബയുടെ മുന്നിൽ നമസ്കരിക്കുവാൻ(സലാം) വരുക തന്നെ വേണം. എല്ലാ ധർമ്മത്തിലുള്ള ആത്മാക്കളും മൻമനാഭവയുടെ മന്ത്രം സ്വീകരിച്ച് പോകും. അവർ മദ്ധ്യാജീഭവയുടെ മന്ത്രത്തെ ധാരണ ചെയ്ത് ചക്രവർത്തിയായൊന്നും മാറുകയില്ല.

ഗീതം :-
ഹൃദയത്തിന്റെ ആശ്രയം മുറിഞ്ഞുപോകരുതേ.....

ഓംശാന്തി.  
എല്ലാ സെന്ററുകളിലെ കുട്ടികളും ഗീതം കേട്ടു. നിങ്ങൾ ഇന്ന് ഈ ഗീതം കേൾക്കുകയാണ്, പിന്നീട് മറ്റുളള കുട്ടികൾ 2-4 ദിവസങ്ങൾക്കു ശേഷം കേൾക്കും. അഥവാ പഴയ ലോകത്തോടും പഴയ ശരീരത്തോടും ഉള്ളുകൊണ്ട് ഇഷ്ടം ഉണ്ടാവുകയാണെങ്കിൽ ഭാഗ്യം മുറിഞ്ഞുപോകും. കാരണം ഈ ശരീരം ഈ പഴയ ലോകത്തിന്റേതാണ്, അഥവാ ദേഹാഭിമാനിയായി മാറുന്നു എങ്കിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ഭാഗ്യം പോലും ഇല്ലാതാകും. ഇപ്പോൾ ഭാഗ്യഹീനരിൽ നിന്നും നിങ്ങൾ ഭാഗ്യശാലികളായി മാറുകയാണ്. അതിനാൽ എത്രത്തോളം സാധിക്കുന്നുവോ പരിധിയില്ലാത്ത സമ്പത്ത് നൽകുന്ന ഒരു ബാബയെ ഓർമ്മിക്കൂ. ബാബയേയും സമ്പത്തിനേയും ഓർമ്മിക്കൂ. ഈ പഴയ ലോകത്തിൽ ഇനി കുറച്ചു സമയം മാത്രമേയുള്ളൂ. ഇതിൽ നിങ്ങൾക്ക് പുരുഷാർത്ഥം ചെയ്ത് സർവ്വഗുണ സമ്പന്നരായി മാറുക തന്നെ വേണം. പവിത്രമായിരിക്കുന്നവരും ഒരുപാട് പേരുണ്ട്. ചിലർ ഇടയ്ക്കിടെ താഴെക്ക് വീണ് പോകുന്നു. ബാബ പറയുന്നു-നിങ്ങൾക്ക് ബാബയോടൊപ്പം സേവനത്തിൽ സഹയോഗിയായി മാറണം. വളരെ വലിയ സേവനമാണ്. ഈ മുഴുവൻ ലോകത്തേയും പതിതത്തിൽ നിന്ന് പാവനമാക്കി മാറ്റണം. അല്ലാതെ എല്ലാവർക്കും ബാബയെ സഹായിക്കുവാൻ സാധിക്കില്ല. ആരാണോ കല്പം മുമ്പ് സഹായിച്ചവർ, ബ്രാഹ്മണകുലഭൂഷണരായ ബ്രഹ്മാകുമാർ-ബ്രഹ്മാകുമാരിമാർ, അവരേ വിവേകശാലികളാകൂ. പ്രജാപിതാബ്രഹ്മാവിന്റെ പേര് പ്രശസ്ഥമാണല്ലോ. ബ്രഹ്മാവിന്റെ മക്കളെ തീർച്ചയായും ബി.കെ എന്ന് തന്നെയാണ് പറയുക. തീർച്ചയായും ജീവിച്ച് പോയവരാണ്. ആദിദേവനേയും ആദിദേവിയേയും ഓർമ്മിക്കാറുണ്ട്. കടന്നുപോയതെല്ലാം വീണ്ടും ആവർത്തിക്കുക തന്നെ ചെയ്യും. സത്യയുഗം കടന്നുപോയി എന്ന് അറിയാമല്ലോ. അതിൽ ദേവീ-ദേവതകളുടെ രാജ്യമുണ്ടായിരുന്നു. ഇപ്പോൾ ഇല്ല. പവിത്ര പ്രവൃത്തി മാർഗ്ഗത്തിലുള്ള ദേവീ-ദേവതകൾ, രാജ്യം ഭരിച്ചിരുന്നവർ ഇപ്പോൾ അന്തിമ 84-ാം ജന്മത്തിലാണ്. ഇപ്പോൾ പവിത്രവുമല്ല രാജ്യഭാഗ്യവുമില്ല. പതിതമായി മാറിയിരിക്കുകയാണ്. പിന്നെ വീണ്ടും ബാബ വന്നിരിക്കുയാണ് പാവനമാക്കി മാറ്റാൻ. പറയുന്നു- പതിതരുമായി ബുദ്ധിയോഗം വെക്കരുത്. ഒരു ബാബയെ ഓർമ്മിക്കൂ.

നിങ്ങൾക്കറിയാം നമ്മൾ ബാബയുടെ നിർദേശപ്രകാരം നടന്ന് സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്. സമ്പത്ത് പ്രാപ്തമാക്കാനുള്ള യുക്തിയും പറഞ്ഞു തരുന്നു. മനുഷ്യർ അനേക പ്രകാരത്തിലുള്ള യുക്തികളെല്ലാം രചിക്കുന്നു. ചിലർക്ക് സയൻസിന്റെ അഹങ്കാരമുണ്ട്, ചിലർക്ക് ഡോക്ടറെന്ന അഹങ്കാരമുണ്ട്. മനുഷ്യരുടെ ഹൃദയം കേട് വന്നാൽ മറ്റൊരു പ്ലാസ്റ്റിക്കിന്റെ ഹൃദയമുണ്ടാക്കി വെക്കുന്നു. യഥാർത്ഥ ഹൃദയത്തെ മാറ്റി കൃത്രിമമായതിനെ ഉപയോഗിക്കുന്നു. ഇതും എത്ര നല്ല കലയാണ്. ഇത് അല്പകാലത്തെ സുഖത്തിനുവേണ്ടിയാണ്. നാളെ മരിച്ച് കഴിഞ്ഞാൽ ശരീരം തന്നെ ഇല്ലാതാകും. ഒരു പ്രാപ്തിയുമില്ല. അല്പകാലത്തേക്കുവേണ്ടി ലഭിച്ചു. സയൻസിലൂടെ അല്പകാലത്തേക്കുവേണ്ടി ഒരുപാടധികം അത്ഭുതങ്ങൾ ചെയ്തുകാണിക്കുന്നു. ഈ കാര്യം തികച്ചും വേറിട്ടതാണ്. പാവനമായ ആത്മാവ് 84 ജന്മങ്ങളെടുത്ത് പതിതമായി മാറി. പതിത ആത്മാവിനെ വീണ്ടും പാവനമാക്കി മാറ്റുക എന്നത് ബാബക്കല്ലാതെ മറ്റാർക്കും ചെയ്യാൻ സാധിക്കില്ല. ഒരാൾക്ക് മാത്രമേ മഹിമയുള്ളൂ. സർവ്വരുടെയും പതിത പാവനനും, സർവ്വരുടെയും സദ്ഗതി ദാതാവും, സർവ്വരിലും ദയാ ദൃഷ്ടി വെക്കുന്ന, സർവ്വോദയാ നേതാവാണ്. മനുഷ്യർ സ്വയത്തെ സർവ്വരുടെയും നേതാവെന്ന് പറയുന്നു. ഇപ്പോൾ സർവ്വം എന്നാൽ അതിൽ എല്ലാവരും വരുന്നു. സർവ്വരിലും ദയ കാണിക്കുന്നത് ഒരേ ഒരു ബാബ മാത്രമാണ് എന്നാണ് മഹിമ. ബാബയെ ദയാ സാഗരനെന്നും ആനന്ദത്തിന്റെ സാഗരനെന്നുമാണ് പറയുന്നത്. പിന്നെ മനുഷ്യർക്ക് എങ്ങനെ സർവ്വരിലും ദയ കാണിക്കാൻ സാധിക്കും! സ്വയത്തോട് തന്നെ കാണിക്കാൻ സാധിക്കുന്നില്ല എങ്കിൽ പിന്നെ എങ്ങനെയാണ് മറ്റുള്ളവരോട് കാണിക്കുന്നത്! മനുഷ്യർ അലപ്കാലത്തേക്കുള്ള ദയയാണ് കാണിക്കുന്നത്.എത്ര വലിയ-വലിയ പേരുകളാണ് വെച്ചിട്ടുള്ളത്.

ഇപ്പോൾ ബാബ പറയുന്നു-നിങ്ങൾക്ക് സദാ ആരോഗ്യമുള്ളവരും സദാ സമ്പന്നരുമായി മാറാനുള്ള എത്ര സഹജമായ യുക്തിയാണ് പറഞ്ഞു തരുന്നത്. യുക്തി വളരെ സഹജമാണ്. നിങ്ങൾ എന്നെ മാത്രം ഓർമ്മിക്കൂ കാരണം നിങ്ങൾ എന്നെ തന്നെ മറന്നുപോയി. സത്യയുഗത്തിൽ നിങ്ങൾ സുഖികളായാണ് കഴിയുന്നത്. അതുകൊണ്ട് എന്നെ ഓർമ്മിക്കുന്നേയില്ല. നിങ്ങളുടെ 84 ജന്മങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവുമാണ് നിങ്ങൾക്ക് കേൾപ്പിച്ചത്. നിങ്ങൾ സദാ സുഖികളായാണ് രാജ്യം ഭരിച്ചിരുന്നത്. പിന്നീട് ദിവസങ്ങൾ കഴിയുന്തോറും താഴേക്ക് ഇറങ്ങി-ഇറങ്ങി തമോപ്രധാനവും ദുഃഖിയും പതിതവുമായി മാറി. ഇപ്പോൾ ബാബ നിങ്ങൾ കുട്ടികൾക്ക് കല്പം മുമ്പത്തെ പോലെ സമ്പത്ത് നൽകിക്കൊണ്ടി രിക്കുകയാണ്. നിങ്ങൾ കല്പ-കല്പം വന്ന് സമ്പത്തെടുത്ത് ശ്രീമതത്തിലൂടെ നടക്കുന്നു. ശ്രീമതം അർത്ഥം ബാപ്ദാദയുടെ മതമാണ്. ബാബയിൽ നിന്നല്ലാതെ മറ്റാരിൽ നിന്നാണ് ശ്രീമതം ലഭിക്കുക. ബാബ പറയുന്നു- നിങ്ങൾ ചിന്തിക്കൂ, ഈ വിദ്യ ആരിലെങ്കിലുമുണ്ടോ? ഇല്ല. ആരെയെങ്കിലും വിശ്വത്തിന്റെ അധികാരിയാക്കി മാറ്റാനുള്ള യുക്തി ബാബ തന്നെയാണ് പറഞ്ഞു തരുന്നത്. ഇതല്ലാതെ വേറെ വഴിയില്ല എന്ന് പറയുന്നു. പതിത-പാവനനായ ബാബ തന്നെയാണ് ഉയർന്ന പദവി പ്രാപ്തമാക്കാനുള്ള ജ്ഞാനം നൽകുന്നത്. സൃഷ്ടി ചക്രത്തിന്റെ ജ്ഞാനം മാത്രം അറിയുന്നതിലൂടെ നിങ്ങൾ പവിത്രമായി മാറുന്നില്ല. ബാബ പറയുന്നു-എന്നെ ഓർമ്മിക്കൂ. ഈ യോഗ അഗ്നിയിലൂടെ നിങ്ങളുടെ പാപം കൊണ്ട് നിറഞ്ഞ കുടം ഇല്ലാതാകും.

ബാബ പറയുന്നു-നിങ്ങൾ തന്നെയാണ് 84 ജന്മങ്ങൾ എടുത്തെടുത്ത് വളരെ പതിതമായി മാറിയിരിക്കുന്നത്. ഇന്നത്തെ കാലത്ത് സ്വയം ശിവോഹം എന്നും തതത്വം എന്നുമെല്ലാം പറയുന്നു. അല്ലെങ്കിൽ ചിലർ പറയുന്നു, നിങ്ങൾ പരമാത്മാവിന്റെ രൂപമാണ്, ആത്മാവ് തന്നെയാണ് പരമാത്മാവ് എന്നൊക്കെ. ഇപ്പോൾ ബാബ വന്നിരിക്കുയാണ്. നിങ്ങൾക്കറിയാം ശിവബാബയുടെ ഓർമ്മ ഉണർത്തണം. സർവ്വരുടെയും സദ്ഗതി ദാതാവ് ഒരേ ഒരു പരമാത്മാവു തന്നെയാണ്. ശിവന്റെ ക്ഷേത്രം വേറെയാണ് ഉണ്ടാക്കുന്നത്. ശങ്കരന്റെ രൂപം തന്നെ വേറെയാണ്. പ്രദർശിനിയിലും കാണിക്കണം. ശിവൻ നിരാകാരിയും ശങ്കരൻ ആകാരിയുമാണ്. കൃഷ്ണൻ സാകാരത്തിലാണ്. കൃഷ്ണന്റെ കൂടെ രാധയെ കാണിക്കുന്നത് ശരിയാണ്. അതിനാൽ തെളിയിക്കൂ ഇവർ തന്നെയാണ് ലക്ഷ്മീ-നാരായണനായി മാറുന്നതെന്ന്. കൃഷ്ണൻ ദ്വാപരയുഗത്തിൽ ഗീത കേൾപ്പിക്കാൻ വരുന്നേയില്ല. കലിയുഗ അവസാനമാണ് പതിതമായി മാറുന്നത്. സത്യയുഗത്തിലാണ് പാവനമായി മാറുന്നത്. അതിനാൽ തീർച്ചയായും സംഗമത്തിലാണ് വരുന്നത്. ഇത് ബാബക്ക് മാത്രമെ അറിയുകയുള്ളൂ. ബാബ തന്നെയാണ് ത്രികാലദർശി. കൃഷ്ണനെ ത്രികാലദർശി എന്ന് പറയാൻ സാധിക്കില്ല. കൃഷ്ണൻ മൂന്ന് കാലങ്ങളുടെ ജ്ഞാനമൊന്നും കേൾപ്പിക്കുന്നില്ലല്ലോ. കൃഷ്ണന് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം തന്നെയില്ല. കൃഷ്ണൻ ചെറിയ കുട്ടിയാണ്. ദൈവീക രാജകുമാരി-കുമാരന്റെ കോളേജിലാണ് പഠിക്കാൻ പോകുന്നത്. മുമ്പ് ഈ ലോകത്തിലും രാജകുമാരി-കുമാരന്റെ കോളേജുണ്ടായിരുന്നു. ഇപ്പോൾ എല്ലാം ഒരുമിച്ചാണ്. കൃഷ്ണൻ രാജകുമാരനായിരുന്നു. പിന്നേയും മറ്റു രാജകുമാരന്മാരും-കുമാരിമാരുമെല്ലാം ഉണ്ടാകും. ഒരുമിച്ചായിരിക്കും പഠിക്കുന്നുണ്ടായിരിക്കുക. സത്യയുഗം നിർവ്വികാരി ലോകമാണ്. ഒരു ശിവബാബ തന്നെയാണ് എല്ലാവരുടെയും സത്ഗതി ദാതാവ്. മനുഷ്യർക്ക് എല്ലാവരുടെയും സത്ഗതി ദാതാവാകാൻ സാധിക്കില്ല. ബാബ തന്നെയാണ് വന്ന് എല്ലാവർക്കും മുക്തി ജീവൻമുക്തി നൽകുന്നത്. ദേവതകളുടെ രാജ്യത്തിൽ മറ്റൊരു ധർമ്മവുമുണ്ടായിരുന്നില്ല എന്നും മനസ്സിലാക്കി തന്നിട്ടുണ്ട്. മറ്റു ധർമ്മങ്ങളെല്ലാം വന്നത് പകുതിയാകുമ്പോഴാണ്. പിന്നെ സത്യയുഗത്തിൽ എങ്ങനെയുണ്ടാകും. അവർ ഹഠയോഗികളും നിവൃത്തി മാർഗ്ഗത്തിലുള്ളവരുമാണ്. അവർക്ക് രാജയോഗത്തെ മനസ്സിലാക്കാൻ സാധിക്കില്ല. ഈ രാജയോഗം പ്രവൃത്തി മാർഗ്ഗത്തിലുള്ളവർക്കുവേണ്ടിയാണ്. ഭാരതം പവിത്രമായ പ്രവൃത്തി മാർഗ്ഗത്തിലുള്ളതായിരുന്നു. ഇപ്പോൾ കലിയുഗത്തിൽ പതിത പ്രവൃത്തി മാർഗ്ഗത്തിലുള്ളതായി മാറി. ഭഗവാന്റെ വാക്കുകളാണ്-എന്നെ മാത്രം ഓർമ്മിക്കൂ. പഴയ ലോകത്തോടും അഥവാ ദേഹത്തിന്റെ സംബന്ധികളോടും ഹൃദയത്തിന്റെ പ്രീതി വെക്കുകയാണെങ്കിൽ ഭാഗ്യം മുറിഞ്ഞുപോകും. അനേകരുടെ ഭാഗ്യം ഇങ്ങനെ മുറിഞ്ഞുപോകുന്നുണ്ട്. എന്തെങ്കിലും മോശമായ കർത്തവ്യം ചെയ്തിട്ടുണ്ടെങ്കിൽ അവസാനം അതെല്ലാം മുന്നിൽ വരും. സാക്ഷാത്കാരമുണ്ടാകും. ഒരുപാട് കുട്ടികൾ ഒളിപ്പിക്കുന്നുണ്ട്. ഈ ജന്മത്തിലെ പാപകർമ്മങ്ങൾ ബാബയ്ക്ക് കേൾപ്പിക്കുന്നതിലൂടെ പകുതി ശിക്ഷയിൽ നിന്നും മുക്തമാകും. എന്നാൽ ലജ്ജ കാരണം കേൾപ്പിക്കുന്നില്ല. ഒരുപാട് പേർ മോശമായ കർമ്മം ചെയ്യുന്നുണ്ട്. പറയുന്നതിലൂടെ മുക്തമാകുമെന്ന് ബുദ്ധിയിൽ ഓർമ്മയുണ്ടായിരിക്കും. ബാബ അവിനാശി സർജനാണ്. രോഗം ലജ്ജ കാരണം സർജനോട് പറയുന്നില്ലെങ്കിൽ പിന്നെ എങ്ങനെ മുക്തമാകും. പറയാതിരിക്കുന്നതിലൂടെ വൃദ്ധിയുണ്ടാവുക തന്നെ ചെയ്യും. വീണ്ടും കൂടുതൽ പെട്ടുപോകുന്നു. പിന്നീട് ഭാഗ്യം നശിച്ചുപോയി ഭാഗ്യഹീനരായി മാറും. ബാബ പറയുന്നു- ദേഹത്തോടും സംബന്ധം വെക്കരുത്. എപ്പോഴും ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കൂ എന്നാൽ ഒരു മോശമായ പ്രവർത്തിയും ഉണ്ടാകില്ല. ഏതെങ്കിലും വികർമ്മം ചെയ്തിട്ടുണ്ടെങ്കിൽ പറയുന്നതിലൂടെ പകുതി ക്ഷമിക്കപ്പെടും. ബാബ ധർമ്മരാജനുമാണ്. അതിനാൽ അവരിൽ നിന്നും ഒളിപ്പിക്കുകയാണെങ്കിൽ പിന്നെ നിങ്ങൾക്കു ലഭിക്കുന്ന പോലെയുള്ള ശിക്ഷകൾ മറ്റാർക്കും ലഭിക്കില്ല. സമയം അടുക്കുന്തോറും എല്ലാവർക്കും സാക്ഷാത്കാരമുണ്ടായിക്കൊണ്ടിരിക്കും. ഇപ്പോൾ എല്ലാവരുടെയും കണക്കെടുപ്പിന്റെ സമയമാണ്. എല്ലാവരും പതിതമാണ്. പാപങ്ങളുടെ ശിക്ഷ തീർച്ചയായും ലഭിക്കും. ഒരു സെക്കന്റ് ജീവന്മുക്തി എന്നതുപോലെ, ഒരു സെക്കന്റിൽ തന്നെ ഒരുപാട് സമയം ശിക്ഷകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതു പോലുളള പ്രതീതിയുണ്ടാകുന്നു. ഇത് വളരെ സൂക്ഷ്മമായ മെഷിനറിയാണ്. എല്ലാവരുടെയും കണക്കെടുപ്പിന്റെ സമയമാണ്. ശിക്ഷകൾ തീർച്ചയായും അനുഭവിക്കണം. പിന്നീട് എല്ലാ ആത്മാക്കളും പവിത്രമായി തിരിച്ച് പോകുന്നു. ബാബ തന്നെ വന്നിട്ടാണ് പതിതമായ ആത്മാക്കളെ പാവനമാക്കി മാറ്റുന്നത്. ബാബക്കല്ലാതൈ മറ്റാരിലും ഈ ശക്തിയില്ല. 63 ജന്മങ്ങൾ പാപം ചെയ്ത്-ചെയ്ത് ഇപ്പോൾ നിങ്ങളുടെ പാപത്തിന്റെ കുടം നിറഞ്ഞിരിക്കുകയാണ്. എല്ലാവർക്കും മായയുടെ ഗ്രഹണം ബാധിച്ചിരിക്കുകയാണ്. വളരെ വലിയ ഗ്രഹണമാണ് നിങ്ങൾക്ക് ബാധിച്ചിരിക്കുന്നത്. നിങ്ങളായിരുന്നു സർവ്വഗുണ സമ്പന്നർ. പിന്നെ നിങ്ങളിൽ തന്നെയാണ് ഗ്രഹണം ബാധിച്ചിരിക്കുന്നത്. നിങ്ങൾക്ക് തന്നെയാണ് ഇപ്പോൾ ജ്ഞാനം ലഭിച്ചിട്ടുള്ളത്. ബാബ പറഞ്ഞു തരുന്നു-നിങ്ങൾ ഭാരതത്തിലെ അധികാരികളായിരുന്നു. പിന്നീട് നിങ്ങൾ തന്നെയാണ് 84 ജന്മങ്ങൾ എടുത്തത്. വാസ്തവത്തിൽ നിങ്ങൾ ദേവീ-ദേവത ധർമ്മത്തിലുള്ളവരായിരുന്നു, പിന്നീട് പതിതമായതു കാരണം ഹിന്ദു എന്ന് പറയാൻ തുടങ്ങി, ഈ കാര്യങ്ങളെല്ലാം എങ്ങനെ നേരിട്ട് മറ്റുളളവർക്ക് പറഞ്ഞു കൊടുക്കും. ഹിന്ദു എന്ന ധർമ്മം ആരും സ്ഥാപിച്ചിട്ടില്ല. മഠത്തേയും പ്രസ്ഥാനത്തെയും രാജധാനി എന്ന് പറയില്ല. രാജാക്കന്മാർക്കാണ് രാജധാനിയുളളത്. ലക്ഷ്മീ-നാരായണൻ ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ....ഇങ്ങനെയാണ് രാജ്യഭരണമുണ്ടാകുന്നത്. പാവനമായതിൽ നിന്ന് പതിതമാവുക തന്നെ വേണം. ഇതും തീർച്ചയാണ്. പതിതമായതു കാരണം ദേവീ-ദേവതകളെന്ന് പറയാൻ സാധിക്കില്ല. നമ്മൾ പൂജ്യരും ആദി സനാതന ദേവീ-ദേവത ധർമ്മത്തിലുള്ളവരുമായിരുന്നു. തന്റെ ധർമ്മങ്ങളുടെ ചിത്രത്തെ തന്നെയാണ് പൂജിക്കുന്നത്. നമ്മൾ പൂജ്യരായ ദേവീ-ദേവതകൾ തന്നെയാണ് ഇപ്പോൾ പൂജാരിയായി മാറിയതെന്ന് മറന്നുപോയി. ബാബ സമ്പത്ത് നൽകിയിരുന്നു. പിന്നെ പതിതമായി മാറിയപ്പോൾ അവനവന്റെ ചിത്രങ്ങളെ തന്നെ പൂജിക്കാൻ ആരംഭിച്ചു എന്ന് ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു. സ്വയം തന്നെ പൂജ്യരും സ്വയം തന്നെ പൂജാരിയും. ഭാരതവാസികളെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും ഇങ്ങനെ പറയില്ല. ദേവതയാക്കി മാറ്റാൻ ബാബയും ഭാരതത്തിൽ വന്നാണ് ജ്ഞാനം നൽകുന്നത്. ബാക്കിയെല്ലാവരും കണക്കുകളെല്ലാം തീർത്ത് തിരിച്ച് പോകും. ആത്മാക്കളെല്ലാം ബാബയെ വിളിച്ചുകൊണ്ടിരിക്കുന്നു-അല്ലയോ ഗോഡ് ഫാദർ. ഇതും മനസ്സിലാക്കേണ്ട കാര്യമാണ്. ഈ സമയം നിങ്ങൾക്ക് 3 അച്ഛൻമാരുണ്ട്. ഒന്ന്-ശിവബാബ, രണ്ടാമത്-ലൗകീക അച്ഛൻ, മൂന്നാമത്-അലൗകീക പിതാവാകുന്ന പ്രജാപിതാ ബ്രഹ്മാവ്. ബാക്കിയെല്ലാവർക്കും രണ്ടച്ഛൻമാരാണ്. ലൗകീകവും പാരലൗകീകവും. സത്യയുഗത്തിൽ ഒരു ലൗകീക അച്ഛൻ മാത്രമാണുള്ളത്. പാരലൗകീക അച്ഛനെ അറിയുകയില്ല. സത്യയുഗത്തിൽ സുഖം മാത്രമാണ് ഉള്ളത് പിന്നെ പാരലൗകീക അച്ഛനെ ഓർമ്മിക്കേണ്ട ആവശ്യമെന്താണ്! ദുഃഖത്തിലാണ് എല്ലാവരും സ്മരിക്കുന്നത്. ഇവിടെ നിങ്ങൾക്ക് 3 അച്ഛൻമാരുണ്ട്. ഇതും മനസ്സിലാക്കേണ്ട കാര്യമാണ്. സത്യയുഗത്തിൽ ആത്മാഭിമാനികളായിരിക്കും പിന്നീട് ദേഹാഭിമാനത്തിലേക്ക് വരുന്നു. ഇവിടെ നിങ്ങൾ ആത്മാഭിമാനികളുമാണ് ഒപ്പം പരമാത്മാഭിമാനികളുമാണ്. നമ്മളെല്ലാവരും ബാബയുടെ കുട്ടികളാണെന്ന ശുദ്ധമായ അഭിമാനമുണ്ട്. ബാബയിൽ നിന്ന് സമ്പത്ത് നേടുകയാണ്. ബാബ അച്ഛനും ടീച്ചറും സത്ഗുരുവുമാണ്. ബാബയുടെ മഹിമയെക്കുറിച്ചും മനസ്സിലാക്കിക്കൊടുക്കണം. ബാബ തന്നെയാണ് വന്ന് എല്ലാ കുട്ടികൾക്കും സമ്പത്ത് നൽകുന്നത്. സത്യയുഗത്തിൽ നിങ്ങൾക്ക് സമ്പത്തുണ്ടായിരുന്നു. പിന്നീട് 84 ജന്മങ്ങൾ എടുത്ത് പാഴാക്കി. ഇപ്പോൾ ഇത് മനസ്സിലാക്കിക്കൊടുക്കാൻ എത്ര സഹജമാണ്. ബാബയെ പറയുന്നത് തന്നെ പതിത-പാവനനെന്നും സർവ്വരുടെയും സദ്ഗതി ദാതാവെന്നുമാണ്. ഇത് പതിതരുടെ ലോകമാണ്. ഈ ലോകത്തിൽ ആർക്ക് എങ്ങനെ സദ്ഗതി കൊടുക്കാൻ സാധിക്കും! ചിലർ ധാരാളം ശാസ്ത്രങ്ങൾ പഠിച്ചിട്ടുണ്ടെങ്കിൽ അന്തിമ സമയത്തെ സങ്കല്പത്തിനനുസരിച്ച ഗതി പ്രാപിക്കും. പിന്നീട് അടുത്ത ജന്മത്തിൽ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ മനഃപാഠമാക്കുന്നു. അതിനാൽ ബാബ നിങ്ങൾക്ക് എത്ര മധുരമായ കാര്യമാണ് കേൾപ്പിക്കുന്നത്. കുട്ടികളെ, നിങ്ങൾ തമോപ്രധാനമായി മാറിയിരിക്കുകയാണ്. ഇപ്പോൾ വീണ്ടും ബാബയെ ഓർമ്മിക്കൂ എന്നാൽ കറ ഇല്ലാതാകും. ഇപ്പോൾ നാടകം പൂർത്തിയാവുകയാണ്. എല്ലാവർക്കും ഹാജരാകണം. ക്രിസ്തു മുതലായ സർവ്വരുടെയും ആത്മാക്കൾ ഇപ്പോൾ ഇവിടെ ഹാജരാണ്. അവരും ബാബയുടെ അടുത്തേക്ക് നമസ്കാരം ചെയ്യുന്നതിനായി വരും. ചക്രവർത്തിയാകാൻ പോകുന്നില്ല,കേവലം ബാബയെ മാത്രം ഓർമ്മിക്കുകയും മൻമനാഭവയുടെ മന്ത്രം നേടുകയും ചെയ്യും. നിങ്ങളുടേത് മൻമനാഭവയുടേയും മദ്ധ്യാജീഭവയുടെയും ഡബിൾ മന്ത്രമാണ്. ബാബ എത്ര നല്ല യുക്തിയാണ് പറഞ്ഞുതരുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ പഴയ ലോകത്തിൽ കഴിഞ്ഞുകൊണ്ടും പുരുഷാർത്ഥം ചെയ്ത് തീർച്ചയായും സർവ്വഗുണ സമ്പന്നരായി മാറണം. ഈ പഴയ ശരീരത്തോടും പഴയ ലോകത്തോടും ഹൃദയത്തിന്റെ പ്രീതിയുണ്ടാകരുത്.
ഭാഗ്യശാലികളാകണം.

2. ആത്മാഭിമാനിയും പരമാത്മാഭിമാനിയുമായി കഴിയണം. ഈ കണക്കെടുപ്പിന്റെ സമയത്ത് ബാബയോട് ഒന്നും ഒളിപ്പിച്ച് വെക്കരുത്. അവിനാശിയായ സർജനിൽ നിന്ന് നിർദ്ദേശം സ്വീകരിച്ചുകൊണ്ടിരിക്കണം.

വരദാനം :-
സംഗദോഷത്തിൽ നിന്ന് ദൂരെ മാറി സദാ ബാബയുടെ സമീപതയുടെ ഭാഗ്യം പ്രാപ്തമാക്കുന്ന പദവിയോടെ പാസ്സാകുന്നവരായി ഭവിക്കട്ടെ.

ബാബയുടെ സമീപത്തിരിക്കുന്നത് ഇഷ്ടമാണെങ്കിൽ ഏതൊരു ചീത്ത കൂട്ടുകെട്ടിൽ നിന്നും ദൂരെയിരിക്കണം. പല വിധത്തിലുള്ള ആകർഷണങ്ങളും പരീക്ഷയുടെ രൂപത്തിൽ വരും എങ്കിലും ആകർഷിതരാകരുത്. സംഗദോഷം പല വിധത്തിലുണ്ട്, വ്യർത്ഥ സങ്കൽപങ്ങളുടെയും മായയുടെ ആകർഷണങ്ങളുടെയും സങ്കൽപങ്ങളുടെ കൂട്ടുകെട്ട്, ബന്ധുക്കളുടെ കൂട്ടുകെട്ട്, വാക്കുകളുടെ കൂട്ടുകെട്ട്, അന്നദോഷത്തിന്റെ കൂട്ടുകെട്ട്, കർമ്മത്തിന്റെ കൂട്ടുകെട്ട്....ഈ സർവ്വ സംഗദോഷങ്ങളിൽ നിന്നും സ്വയത്തെ സംരക്ഷിക്കുന്നവർ തന്നെയാണ് പദവിയോടെ പാസ്സാകുന്നത്.

സ്ലോഗന് :-
താങ്കൾ ഫരിസ്തകളാകൂ എങ്കിൽ പരിതസ്ഥിതികളിൽ ബാബ സ്വയം താങ്കളുടെ കുടത്തണലായി മാറും.

അവ്യക്ത സൂചന- സദാ അചഞ്ചലവും ദൃഢവുമായ ഏകരസസ്ഥിതിയുടെ അനുഭവം ചെയ്യൂ.

സദാ ഏകരസവും അചഞ്ചലവും ദൃഢവുമാകുന്നതിന്റെയും ആക്കിമാറ്റുന്നതിന്റെയും വിശേഷ ശക്തി ഈ ഡ്രാമയുടെ പോയന്റാണ്. ഇതിനെ ശക്തിയുടെ രൂപത്തിൽ ധാരണ ചെയ്യുന്നവർ ഒരിക്കലും തോറ്റുപോകില്ല, പക്ഷെ ആദ്യം ഡ്രാമയുടെ ബിന്ദുവിട്ട് വ്യർത്ഥസങ്കൽപങ്ങളെ ശുദ്ധസങ്കൽപങ്ങളിലേക്ക് പരിവർത്തനം ചെയ്യൂ. പിന്നീട് മായയുടെ വരാനിരിക്കുന്ന അനേക പ്രകാരത്തിലുള്ള വിഘ്നങ്ങളെ ഈശ്വരീയ ലഹരിയുടെ ആധാരത്തിൽ സമാപ്തമാക്കൂ.