29.06.25    Avyakt Bapdada     Malayalam Murli    31.12.2005     Om Shanti     Madhuban


നവവര്ഷത്തില്പഴയസംസ്ക്കാരങ്ങളെയോഗഅഗ്നിയിലൂടെ
സമാപ്തമാക്കിബ്രഹ്മബാബയ്ക്ക്സമാനംത്യാഗം,തപസ്സ്, സേവനത്തില്ഒന്നാമത്എത്തൂ.


ഇന്ന് ബാപ്ദാദ നാല്ഭാഗത്തെയും സന്മുഖത്ത് ആണെങ്കിലും, ദൂരെയാണെങ്കിലും ഹൃദയത്തിനു സമീപത്തിരിക്കുന്ന എല്ലാവര്ക്കും മൂന്ന് ആശംസകള് നല്കുന്നു. ഒന്ന് നവജീവിതത്തിന്റെ ആശംസകള്, രണ്ടാമത്തേത് നവയുഗത്തിന്റെ ആശംസകള്,മൂന്നാമത്തേത് ഇന്നത്തെ ദിവസം നവ വര്ഷത്തിന്റെ ആശംസകള്.നിങ്ങള് എല്ലാവരും നവ വര്ഷത്തിന്റെ ആശംസകള് കൈമാറുന്നതിന് വന്നിരിക്കുകയാണ്.വാസ്തവത്തില് സത്യമായ ഹൃദയത്തിലെ സന്തോഷത്തിന്റെ ആശംസകള് ബ്രാഹ്മണ ആത്മാക്കളായ നിങ്ങളാണ് എടുക്കുക്കുകയും, കൊടുക്കുകയും ചെയ്യുന്നത്. ഇന്നത്തെ ദിവസത്തിന്റെ മഹത്വമാണ്. വിടപറയുകയും ചെയ്യുന്നു,ആശംസകളും തരുന്നു. വിടപറയലിന്റെയും ആശംസകളുടെയും സംഗമ യുഗമാണ്. ഇന്നത്തെ ദിവസത്തെ സംഗമ ദിവസം എന്ന് വിളിക്കാം. സംഗമത്തിന്റെ മഹിമ വളരെ വലുതാണ്.നിങ്ങള്ക്കറിയാം സംഗമയുഗത്തിന്റെ മഹിമ കാരണം ഇന്നത്തെ കാലത്തു പഴയ വര്ഷത്തിന്റെയും പുതിയതിന്റെയും സംഗമം എത്ര ആര്ഭാടമായാണ് ആഘോഷിക്കുന്നത്. സംഗമ യുഗത്തിന്റെ മഹിമ കാരണമാണ് ഈ പഴയതിന്റെയും പുതിയ വര്ഷത്തിന്റെയും സംഗമത്തിന് മഹിമ ഉള്ളത്. രണ്ടു നദികള് ചേരുന്നിടത്തു സംഗമം നടക്കുന്നു, അതിനും മഹിമ ഉണ്ട്. എവിടെയാണോ നദിയും സാഗരവും സംഗമിക്കുന്നത് അതിനും മഹിമ ഉണ്ട്. നിങ്ങള് ഭാഗ്യവാന് ബ്രാഹ്മണ ആത്മാക്കള് ഇരിക്കുന്ന ഈ സംഗമ യുഗത്തിന്, പുരുഷോത്തമ യുഗത്തിനാണ് ,ഏറ്റവും കൂടുതല് മഹിമ ഉള്ളത്. ഈ ലഹരി ഇല്ലേ! ആരെങ്കിലും നിങ്ങളോട് ചോദിക്കുകയാണ് നിങ്ങള് ഏത് സമയത്തിലാണ്?കലിയുഗത്തിലാണോ ഇരിക്കുന്നത് അതോ സത്യയുഗത്തിലോ?ഉടനെ ഉത്സാഹത്തോടെ എന്ത് പറയും? ഞങ്ങള് ഈ സമയത്ത് പുരുഷോത്തമ സംഗമ യുഗത്തിലാണിരിക്കുന്നത്.നിങ്ങള് കലിയുഗത്തിലുള്ളവര് അല്ല സംഗമ യുഗികള് ആണ്. ഈ സംഗമ യുഗത്തിന് വിശേഷമായി മഹിമയുള്ളത് എന്ത്കൊണ്ടാണ്? ഭഗവാന്റെയും കുട്ടികളുടെയും മിലനം ഉണ്ടാകുന്നത് കാരണമാണ്. വേറെ ഒരു യുഗത്തിലും നടക്കാത്ത മേള നടക്കുന്നു, മിലനം നടക്കുന്നു. മേള ആഘോഷിക്കാന് വന്നതല്ലേ! മിലനത്തിന്റെ മേള ആഘോഷിക്കാന് നിങ്ങള് എവിടെയെല്ലാം നിന്നാണ് വന്നിട്ടുള്ളത്. ആത്മാവാകുന്ന എനിക്ക് ഇങ്ങനെയുള്ള ഭാഗ്യം ഡ്രാമയില് അടങ്ങിയിരിക്കുന്നു എന്ന് എപ്പോഴെങ്കിലും സ്വപ്നത്തില് പോലും ചിന്തിച്ചിരുന്നോ. ആത്മാവിനു പരമാത്മാവുമായി മിലനത്തിനുള്ള ഭാഗ്യം ഉണ്ടായിരുന്നു, ഉള്ളതാണ്. ഓരോ കുട്ടിയുടെയും ഭാഗ്യം കണ്ടു ബാബയും സന്തോഷിക്കുന്നു. ആഹാ! ഭാഗ്യവാന്മാരായ കുട്ടികളെ ആഹാ! സ്വന്തം ഭാഗ്യം കാണുമ്പോള് ഹൃദയത്തില് തനിക്കു വേണ്ടി ആഹാ ഞാന്! ആഹാ! ആഹാ എന്റെ ഭാഗ്യം ! ആഹാ! ആഹാ എന്റെ ബാബ ! ആഹാ! എന്റെ ബ്രാഹ്മണ കുടുംബം ആഹാ! ആഹാ എന്ന പാട്ട് സ്വതവേ ഹൃദയത്തില് പാടാറുണ്ടോ!

ഈ സംഗമ സമയത്തില് ഏതെല്ലാം കാര്യങ്ങള്ക്ക് വിട നല്കണം എന്ന് സ്വയം ഉള്ളില് ചിന്തിച്ചോ? എല്ലാവരും ചിന്തിച്ചോ? സദാ കാലത്തേയ്ക്ക് വിട നല്കണം. സദാ കാലത്തേയ്ക്ക് വിട കൊടുത്താല് മാത്രമേ സദാ കാലത്തേയ്ക്ക് അഭിനന്ദനങ്ങള് ആഘോഷിക്കാന് കഴിയൂ. അഭിനന്ദനം അതുപോലെ കൊടുക്കണം മുന്നില് വരുന്ന ആത്മാക്കളും നിങ്ങളുടെ മുഖം കണ്ടു അഭിനന്ദനം പ്രാപ്തമാക്കി സന്തോഷിക്കണം. ആരാണോ ഹൃദയത്തില് നിന്ന് അഭിനന്ദനം കൊടുക്കയും എടുക്കുകയും ചെയ്യുന്നവര് അവര് സദാ എങ്ങനെ കാണപ്പെടും? സംഗമയുഗി ഫരിശ്ത. എല്ലാവരുടെയും പുരുഷാര്ത്ഥം ഇതാണ് ബ്രാഹ്മണനില് നിന്നും ഫരിശ്തയാവുക, ഫരിശ്ത യില് നിന്നും ദേവതയാകണം! എല്ലാ പ്രകാരത്തിലെ സങ്കല്പത്തിന്റെയും,ഏതെങ്കിലുമൊക്കെ പ്രവൃത്തിയുടെയും, കര്മ്മത്തിന്റെയും, എല്ലാ ഭാരവംു ബാബയ്ക്ക് കൊടുത്തില്ലേ! ഭാരം കൊടുത്തോ കുറച്ച് ബാക്കിയുണ്ടോ? ചെറിയ ഭാരം പോലും ഫരിശ്ത ആകാന്സമ്മതിക്കില്ല, ബാബയും കുട്ടികളുടെ ഭാരം എടുക്കാന് വന്നിരിക്കുകയാണ് ,അപ്പോള് ഭാരം കൊടുക്കാന് പ്രയാസമാണോ! ബുദ്ധിമുട്ടുണ്ടോ അതോ സഹജമാണോ? ഭാരം കൊടുത്ത കഴിഞ്ഞു എന്ന് കരുതുന്നവര് കൈ ഉയര്ത്തൂ.കൊടുത്ത്കഴിഞ്ഞോ? നോക്കൂ ചിന്തിച്ചിട്ട് കൈ ഉയര്ത്തണം. ഭാരം കൊടുത്ത് കഴിഞ്ഞോ? ശരി, കൊടുത്തെങ്കില് ആശംസകള്. ആരല്ലാമാണോ കൊടുക്കാത്തത് അവര് എന്തിനാണ് വച്ചിരിക്കുന്നത്? ഭാരം ഇഷ്ടമാണോ? ഏറ്റവും സൂക്ഷ്മമായ ഭാരമാണ് പഴയ സാസ്ക്കാരങ്ങളുടേത്. ഈ വര്ഷം തീരുകയാണല്ലോ,ബാപ്ദാദ ഓരോ കുട്ടിയുടെയും ഈ വര്ഷത്തെ ചാര്ട്ട് നോക്കി. നിങ്ങള് എല്ലാവരും അവരവരുടെ മുഴുവന് വര്ഷത്തി ന്റെയും ചാര്ട്ട് പരിശോധിച്ചു കാണും? ബാപ്ദാദ കണ്ടു പല കുട്ടികളുടെയും ഈ പഴയ ലോകത്തോടുള്ള ആകര്ഷണം കുറഞ്ഞു, പഴയ സംബന്ധങ്ങളോടും ആകര്ഷണം കുറഞ്ഞു, എന്നാല് പഴയ സംസ്ക്കാരത്തിന്റെ ഭാരം കൂടുതലായും അവശേഷിക്കുന്നുണ്ട്. ഏതെങ്കിലുമൊക്കെ രൂപത്തില് മനസ്സില് അശുദ്ധ സങ്കല്പ്പങ്ങള് ഇല്ലെങ്കിലും വ്യര്ത്ഥ സങ്കല്പങ്ങളുടെ സംസ്ക്കാരം ഇപ്പോഴും ശതമാനത്തില് കാണപ്പെടുന്നു. വാക്കിലും കാണുന്നുണ്ട്. സംബന്ധ സമ്പര്ക്കത്തിലും ഏതെങ്കിലുമൊക്കെ സംസ്ക്കാരം ഇപ്പോഴും കാണുന്നുണ്ട്.

ഇന്ന് എല്ലാ കുട്ടികള്ക്കും ബാപ്ദാദ ആശംസകള് നല്കുന്നതിനൊപ്പം ഈ സൂചനയും തരുന്നു അവശേഷിക്കുന്ന സംസ്ക്കാരം സമയമാകുമ്പോള് ചതിക്കും അന്തിമത്തില് ചതിക്കാന് കാരണമാകും അത്കൊണ്ട് ഇന്ന് സംസ്കാരങ്ങളുടെ സംസ്ക്കാരം ചെയ്യൂ. ഓരോരുത്തര്ക്കും തന്റെ സംസ്ക്കാരം അറിയാം, ഉപേക്ഷിക്കാന് ആഗ്രഹം ഉണ്ട്, ബുദ്ധിമുട്ടുന്നുണ്ട്, സദാ പരിവര്ത്തനമാക്കുന്നതില് തീവ്ര പുരുഷാര്ത്ഥി അല്ല. കാരണം? എന്ത് കൊണ്ട് തീവ്ര പുരുഷാര്ത്ഥം ചെയ്യുന്നില്ല? കാരണമിതാണ്, ഏതുപോലെ രാവണനെ വധിച്ചു, വധിക്കുക മാത്രമല്ല കത്തിക്കുകയും ചെയ്തു. അതുപോലെ ഇല്ലാതാക്കുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണം,സംസ്ക്കാരം കുറച്ച് അബോധവേസ്ഥയിലാകുന്നുണ്ട് , എന്നാല് കത്തിക്കുന്നില്ലെങ്കില് ഇടയ്ക്കിടയ്ക്ക് അബോധാവസ്ഥയില് നിന്ന് എഴുന്നേല്ക്കും. പഴയ സംസ്കാരങ്ങളെ സംസ്ക്കരിക്കുന്നതിനായി ഈ പുതിയ വര്ഷം യോഗ അഗ്നി കത്തിക്കുന്നതിന്റെ ദൃഢ സങ്കല്പത്തില് ശ്രദ്ധ കൊടുക്കൂ. ചോദിക്കാറില്ലേ ഈ പുതിയ വര്ഷം എന്ത് ചെയ്യണം? സേവനത്തിന്റെ കാര്യം വേറെയാണ്, എന്നാല് ആദ്യം സ്വയത്തിന്റെ കാര്യമാണ് - യോഗം ചെയ്യുന്നുണ്ട്, കുട്ടികള് യോഗത്തിന്റെ അഭ്യാസം ചെയ്യുന്നത് ബാബ കാണുന്നുണ്ട്. അമൃതവേളയിലും ധാരാളം പുരുഷാര്ത്ഥം ചെയ്യുന്നുണ്ട്,എന്നാല് യോഗ തപസ്യ, തപസ്സിന്റെ രൂപത്തില് ചെയ്യുന്നില്ല. തീര്ച്ചയായും സ്നേഹത്തോടെ ഓര്മ്മിക്കുന്നു, വളരെയധികം ആത്മീയ സംഭാഷണം ചെയ്യുന്നുണ്ട്, ശക്തി നേടാനുള്ള അഭ്യാസം ചെയ്യുന്നുണ്ട്, ഓര്മ്മ പക്ഷെ അത്രയ്ക്ക് ശക്തിശാലി ആകുന്നില്ല, വിട നല്കാന് ഏതൊക്കെ സങ്കല്പ്പങ്ങള് വയ്ക്കുന്നോ, ഉടനെ വിട ആകണം. യോഗം യോഗ അഗ്നിയുടെ രൂപത്തില് കാര്യത്തില് ഉപയോഗിക്കുന്നില്ല, അതുകൊണ്ട് യോഗം ശക്തിശാലിയാക്കൂ. സംസ്ക്കാരം ഭസ്മമാക്കുന്നതിന് വിശേഷമായി ഏകാഗ്രതയുടെ ശക്തി വേണം. ഏത് സ്വരൂപത്തില് എത്ര സമയം ഏകാഗ്രമാകാന് ആഗ്രഹിക്കുന്നുണ്ടോ അത്രയും ഏകാഗ്രത വേണം സങ്കല്പിച്ചതും ഭസ്മമായി. ഇതിനെയാണ് യോഗ അഗ്നി എന്ന് പറയുന്നത്.പേരും അടയാളവും സമാപ്തം. കൊല്ലുമ്പോള് ജഡം ബാക്കി കാണുമല്ലോ! ഭസ്മമായി കഴിഞ്ഞാല് പേരും അടയാളവും എല്ലാം സമാപ്തമാകും. ഈ വര്ഷം യോഗം ശക്തിശാലി സ്ഥിതി ഉള്ളതാക്കൂ. ഏത് സ്വരൂപത്തില് ഇരിക്കാന് ആഗ്രഹിക്കുന്നോ, മാസ്റ്റര് സര്വ്വ ശക്തിവാന് ഓര്ഡര് കൊടുക്കൂ ,സമാപ്തമാക്കുന്നതിനുള്ള ശക്തി നിങ്ങളുടെ ഓര്ഡര് അനുസരിക്കാതിരിക്കുക സാധ്യമല്ല. അധികാരിയാണ്.മാസ്റ്റര് എന്നാണ് പറയുന്നത്! മാസ്റ്റര് ഓര്ഡര് കൊടുത്തിട്ട് ശക്തി വരാതെയിരുന്നാല് അത് എന്ത് മാസ്റ്റര് ആണ്? ബാപ്ദാദ കണ്ടു പഴയ സംസ്കാരങ്ങളുടെ കുറച്ചൊക്കെ അംശം ഇപ്പോഴും ബാക്കി ഉണ്ട്, ആ അംശം ഇടയ്ക്ക് വംശം ഉണ്ടാക്കും, അത് കര്മ്മത്തിലും കാര്യത്തില് വരും.യുദ്ധം ചെയ്യേണ്ടി വരും.ബാപ്ദാദയ്ക്ക് കുട്ടികളുടെ ചില സമയത്തെ യുദ്ധത്തിന്റെ സ്വരൂപം ഇഷ്ടപ്പെടുന്നില്ല. ഓരോ കുട്ടിയെയും അധികാരിയുടെ സ്വരൂപത്തില് കാണാനാണ് ബാപ്ദാദയ്ക്ക് ആഗ്രഹം. ഓര്ഡര് ചെയ്യൂ, ഹാജരാകണം.

ഈ വര്ഷം സ്വയത്തിനായി എന്ത് ചെയ്യണമെന്ന് കേട്ടില്ലെ? ശക്തിശാലി, നിശ്ചിന്ത ചക്രവര്ത്തി എല്ലാവരുടെയും ലക്ഷ്യമാണ്, ആരോട് ചോദിച്ചാലും എന്താണ് പറയുന്നത്? ഞങ്ങള് വിശ്വ രാജ്യം പ്രാപ്തമാക്കും, രാജ്യ അധികാരി ആകും. സ്വയം രാജയോഗി എന്നാണ് പറയുന്നത്. പ്രജാ യോഗി ആണോ?മുഴുവന് സഭയില് ആരെങ്കിലും പ്രജാ യോഗി ആണോ? ഉണ്ടോ? പ്രജാ യോഗികള് ആണ്,രാജയോഗികള് അല്ല. ടീച്ചേര്സ് ആരെങ്കിലും ഉണ്ടോ? നിങ്ങളുടെ സെന്ററില് പ്രജാ യോഗികള് ആരെങ്കിലും ഉണ്ടോ?എല്ലാവരും രാജയോഗികള് എന്നാണ് പറയുന്നത്. പ്രജായോഗിയില് ആരും കൈ ഉയര്ത്തില്ല. ഇഷ്ടപ്പെടില്ല അല്ലെ! ബാബയ്ക്കും അഭിമാനം ഉണ്ട്. ബാപ്ദാദ അഭിമാനത്തോടെ പറയും സംഗമത്തില് ഓരോ കുട്ടിയും രാജാ കുട്ടിയാണ്. എന്റെ എല്ലാ കുട്ടികളും രാജാവാണ് എന്ന് ഒരു അച്ചച്ഛനും ഉറപ്പോടെ പറയാന് കഴിയില്ല. ബാപ്ദാദ പറയുന്നു എന്റെ ഓരോ കുട്ടിയും സ്വരാജ്യ അധികാരി രാജാവാണ്. പ്രജാ യോഗിയില് കൈ ഉയര്ത്തിയില്ലല്ലോ, രാജാവ് അല്ലെ! ഓര്ഡര് കൊടുത്തത് ആര്ക്കാണോ അവര് വന്നില്ല അങ്ങനെയുളള അയഞ്ഞ രാജാവല്ല. ദുര്ബലനായ രാജാവാകരുത്. പുറകിലിരിക്കുന്നവര് ആരാണ്? രാജയോഗിയാണെന്നു കരുതുന്നവര് കൈ ഉയര്ത്തൂ. മുകളിലും ഇരിക്കുന്നുണ്ട്, (ഗാലറിയില്ഇരുന്നും കൈ ഉയര്ത്തുന്നുണ്ട്. ഇന്ന് ഹാളില് 18 ആയിരം സഹോദരി സഹോദരന്മാര് ഇരിക്കുന്നുണ്ട്)ബാപ്ദാദ കാണുന്നുണ്ട്, മുകളില് ഉള്ളവര് കൈ ഉയര്ത്തൂ.

ഇപ്പോള് ഈ അവസാനത്തെ ടേണില് തുടങ്ങാം. ബാപ്ദാദ മൂന്നു മാസം തരുന്നു, ശരി തരട്ടെ? ഹോം വര്ക്ക് തരും, ഇടയ്ക്കിടയ്ക്ക് ഉള്ള ഈ ഹോം വര്ക്ക് അവസാനത്തെ പേപ്പറില് ശേഖരിക്കപ്പെടും. ഓരോരുത്തരും മൂന്ന് മാസം തന്റെ ചാര്ട്ട് പരിശോധിക്കണം, മാസ്റ്റര് സര്വ്വശക്തിവനായി ഏതെങ്കിലും കര്മ്മേന്ദ്രിയങ്ങള്ക്ക് , ഏതെങ്കിലും ശക്തിയ്ക്ക് ഓര്ഡര് കൊടുത്തപ്പോള് ആര്ക്കാണോ ഓര്ഡര് കൊടുത്തത് അവര് ഓര്ഡര് അനുസരിച്ചോ ഇല്ലയോ?ചെയ്യാമോ? മുന്പിലെ വരിയിലുള്ളവര് ചെയ്യുമോ?കൈ ഉയര്ത്തൂ. ശരി. മൂന്ന് മാസം പഴയ സംസ്കാരങ്ങള് ഒന്നും യുദ്ധം ചെയ്യരുത്. അലസരാകരുത്. റോയല് അലസത കൊണ്ട് വരരുത്, ആകും... ബാപ്ദാദയോട് ഒത്തിരി മധുരമധുരമായ കാര്യങ്ങള് പറയും, ബാബ അങ്ങേയ്ക്ക് ചിന്തയൊന്നും വേണ്ട, ഞങ്ങള് ആയിത്തീരും എന്ന് പറയും.ബാപ്ദാദ എന്ത് ചെയ്യും? കേട്ട് പുഞ്ചിരിക്കുന്നു. എന്നാല് ബാപ്ദാദ ഈ മൂന്ന് മാസം അങ്ങനെ ഏതെങ്കിലും കാര്യം പറഞ്ഞാല് സമ്മതിക്കില്ല. സമ്മതമാണെങ്കില് കൈ ഉയര്ത്തൂ. ഹൃദയത്തില് നിന്ന് കൈ ഉയര്ത്തണം. എല്ലാവരും കൈ ഉയര്ത്തുന്നത് കാരണം കൈ ഉയര്ത്തരുത്. ചെയ്തേ മതിയാകൂ,എന്ത് സഹിക്കേണ്ടി വന്നാലും , ഉപേക്ഷിക്കേണ്ടി വന്നാലും സാരമില്ല. ചെയ്തേ പറ്റൂ. പക്കായാണോ?പക്കയാണോ?പക്കയാണോ? ടീച്ചേര്സ് ചെയ്യണ്ടേ?

ശരി, ഈ കിരീടമുള്ള കുട്ടികള് എന്ത് ചെയ്യും? ( കൊച്ച് കുട്ടികള് കിരീടം വച്ച് മുന്പില് ഇരിക്കുന്നുണ്ട്)നല്ല കിരീടമാണ് വച്ചിരിക്കുന്നത്. ചെയ്യേണ്ടി വരും. ശരി. നോക്കൂ കുട്ടികള് കൈ ഉയര്ത്തുന്നു. ചെയ്തില്ലെങ്കില് എന്ത് ചെയ്യും? അതും പറയൂ. ബാപ്ദാദയുടെ സീസണില് ഒരു പ്രാവശ്യം വരാന് അനുവദിക്കില്ല, കാരണം ബാപ്ദാദയ്ക്ക് കാണാം സമയം നിങ്ങളെ കാത്തിരിക്കുന്നു.നിങ്ങള് സമയത്തെ കാത്തിരിക്കുന്നവര് അല്ല,നിങ്ങള് തയ്യാറെടുപ്പ് നടത്തുന്നവര് ആണ്, സമയം നിങ്ങളെ കാത്തിരിക്കുന്നു. പ്രകൃതിയും,സതോപ്രധാന പ്രകൃതി നിങ്ങളെ വിളിക്കുന്നു. മൂന്ന് മാസം തന്റെ ശക്തി ശാലി സ്ഥിതിയിലിരുന്ന് സംസ്ക്കാരം പരിവര്ത്തനമാക്കണം. മൂന്ന് മാസം ശ്രദ്ധിച്ചാല് അത് ഭാവിയിലേക്ക് അഭ്യാസം ആകും. ഒരു പ്രാവശ്യം പരിവര്ത്തനത്തിന്റെ വിധി ശീലമായാല് അത് വളരെ ഉപയോഗം വരും. നിങ്ങള് സമയത്തെ കാത്തിരിക്കാതെ,വിനാശം എപ്പോള് വരും, വിനാശം എപ്പോള് വരും എല്ലാവരും ആത്മീയ സംഭാഷണത്തില് പറയാറുണ്ട് ,പുറത്തേയ്ക്ക് പറയില്ല ഉള്ളില് പക്ഷെ പറയുന്നുണ്ട് അറിയില്ല എപ്പോള് വിനാശം വരും,രണ്ടു വര്ഷത്തില് വരുമോ, 10 വര്ഷത്തില് വരുമോ,എത്ര വര്ഷത്തില് വരും?നിങ്ങള് എന്തിന് സമയത്തെ കാത്തിരിക്കുന്നു, സമയം നിങ്ങളെ കാത്തിരിക്കുകയാണ്.

ബാബയോടു ചോദിക്കുന്നു തീയതി പറയൂ, വര്ഷമെങ്കിലും പറഞ്ഞതരൂ, 10 വര്ഷമെടുക്കുമോ, 20 വര്ഷമെടുക്കുമോ,എത്ര വര്ഷം വേണം?

ബാപ്ദാദ കുട്ടികളോട് ചോദിക്കുന്നു നിങ്ങള് എല്ലാവരും ബാബയ്ക്ക് സമാനമായോ? കര്ട്ടന് തുറക്കട്ടെ,ഇനി കര്ട്ടന് തുറക്കുമ്പോള് ചിലര് മുടി ചീകുന്നു,ചിലര് മുഖത്ത് ക്രീം ഇടുന്നു,എവര് റെഡി ആയോ,സംസ്ക്കാരം സമാപ്തമായാല് ബാപ്ദാദയ്ക്ക് കര്ട്ടന് തുറക്കാന് താമസമൊന്നും ഇല്ല.

എവര് റെഡി ആകൂ! ആകും ആകും എന്ന് പറഞ്ഞു ബാപ്ദാദയെ ഒത്തിരി കാലം സന്തോഷിപ്പിച്ചു.

ഇനി അങ്ങനെ ചെയ്യരുത്. ആകണം,ചെയ്യണം.ബാബയ്ക്ക് സമാനം ആകണം,ഇതില് എല്ലാവരും കൈ ഉയര്ത്തും, ഉയര്ത്തിപ്പിക്കേണ്ട ആവശ്യമില്ല.ബ്രഹ്മ ബാബയെ നോക്കൂ, സകാരത്തില് ബ്രഹ്മബാബയെ ഫോളോ ചെയ്യണം! അവസാന നിമിഷം വരെ ബ്രഹ്മബാബ പ്രാക്ടിക്കലില് ത്യാഗം,തപസ്സ്,സേവനം, കാണിച്ച് തന്നു. തന്റെ ഡ്യൂട്ടി ശിവബാബയുടെ മഹാവാക്യം ഉച്ചരിക്കുന്ന ഡ്യൂട്ടി അവസാനത്തെ ദിവസവും നിര്വ്വഹിച്ചു.അവസാനത്തെ മുരളി ഓര്മ്മയുണ്ടോ?മൂന്നു വാക്കുകളുടെ വരദാനം, ഓര്മ്മയുണ്ടോ?(നിരാകരി, നിര്വ്വികാരി, നിരഹങ്കാരി ആകൂ) ഓര്മ്മയുള്ളവര് കൈ ഉയര്ത്തൂ. ശരി എല്ലാവര്ക്കും ഓര്മ്മയുണ്ട്, ആശംസകള്. അവസാന ദിവസം വരെയും ത്യാഗം ചെയ്തു,കുട്ടികള് എത്ര സ്നേഹപൂര്വ്വം ബാബയോടു പറഞ്ഞിട്ടും തന്റെ പഴയ മുറി ഉപേക്ഷിച്ചില്ല,കുട്ടികള്ക്ക് വേണ്ടി ഉണ്ടാക്കിയതാണ്, സ്വയം ഉപയോഗിച്ചില്ല. സദാ രണ്ടര മൂന്നു മണിക്ക് എഴുന്നേറ്റ് സ്വയത്തിനു വേണ്ടി തപസ്സ് ചെയ്തു,സംസ്ക്കാരം ഭസ്മമാക്കി, അവ്യക്ത കര്മ്മാതീതമായി, ഫരിശ്ത ആയി. ചിന്തിച്ചത് ചെയ്ത് കാണിച്ചു. പറയുന്നത് ചിന്തിക്കുന്നത്,ചെയ്യുന്നത് മൂന്നിലും സമാനത. ഫോളോ ഫാദര്. അവസാനം വരെ തന്റെ കര്ത്തവ്യത്തില് പൂര്ണ്ണത ഉണ്ടായിരുന്നു, കത്ത് എഴുതി, എത്ര കത്തുകള് എഴുതി?

സേവനം ഉപേക്ഷിച്ചില്ല. ഫോളോ ഫാദര്.അഖണ്ഡ മഹാദാനി , മഹാദാനി അല്ല, അഖണ്ഡ മഹാദാനിയുടെ പ്രാക്ടിക്കല് രൂപം കാണിച്ചു, അന്തിമത്തിലും. അവസാനം വരെ ആധാരം ഒന്നുമില്ലാതെ തപസ്വി രൂപത്തില് ഇരുന്നു.ഇപ്പോള് കുട്ടികള് ആധാരമെടുക്കുന്നുണ്ട്, ഇരിക്കുന്നതിന്റെ. ബ്രഹ്മബാബ ആദ്യം മുതല് അവസാനം വരെ തപസ്വി രൂപത്തിലാണ് ഇരുന്നത്. കാണുകളില് കണ്ണട ധരിച്ചില്ല. ഇത് സൂക്ഷമ ശക്തിയാണ്. നിരാധാരം.ശരീരം പഴയതാണ്. ദിവസേന പ്രകൃതി, വായു, ജലം, എല്ലാം മലിനമായിക്കൊണ്ടിരിക്കുന്നു,അതിനാല് ബാപ്ദാദ നിങ്ങളോട് പറയാറില്ല, എന്തിനാണ് ആധാരം എടുക്കുന്നത്, കണ്ണട എന്തിനു ധരിക്കുന്നു, ധരിച്ചോളൂ പക്ഷെ സ്ഥിതി തീര്ച്ചയായും ശക്തിശാലിയാക്കണം. മുഴുവന് വിശ്വത്തിന്റെ കാര്യം സമാപ്തമാക്കിയോ? ബാപ്ദാദ നിങ്ങളോടു ചോദ്യം ചോദിക്കുകയാണ്,നിങ്ങള് എല്ലാവരും സന്തുഷ്ടരാണോ? വിശ്വ കല്യാണത്തിന്റെ കാര്യം പൂര്ത്തിയായോ? വിശ്വ കല്യാണത്തിന്റെ കാര്യം സമാപ്തമായി എന്ന് കരുതുന്നവര് കൈ ഉയര്ത്തൂ. ഒരാള് പോലുമില്ല? എങ്ങനെയാണു വിനാശം നടക്കും എന്ന് പറയുന്നത്? കാര്യം പൂര്ത്തിയാക്കിയിട്ടില്ല.ശരി.

നാനാഭാഗത്തേയും ഉന്മേഷത്തിലും ഉത്സാഹത്തിലും മുന്നോട്ട് പോകുന്ന,സദാ ധൈര്യത്തോടെ ബാപ്ദാദയുടെ കോടിമടങ്ങു സഹായത്തിനു പത്രമാകുന്ന കുട്ടികള്ക്ക്,സദാ വിജയി രത്നങ്ങളാണ്, ഓരോ കല്പ്പവും വിജയികളായിരുന്നു,ഇപ്പോഴും വിജയി ആണ്, ഓരോ കല്പവും വിജയികളാണ്.

വിജയികളായ കുട്ടികള്ക്ക്, സദാ ഒരു ബാബയല്ലാതെ രണ്ടാമത് ആരുമില്ല, ലോകത്തിന്റെ ആകര്ഷണം ഇല്ല,സംസ്കാരങ്ങളുടെ ആകര്ഷണങ്ങളും ഇല്ല, രണ്ടു ആകര്ഷണങ്ങളില് നിന്നും മുക്തമായിരിക്കുന്ന സദാ ബാപ്സമാനാരായ കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്തേയും.

വരദാനം :-
സദാ കാലത്തേ അറ്റെന്ഷനിലൂടെ വിജയ മാലയില് കോര്ക്കപ്പെടുന്ന വളരെ കാലത്തെ വിജയി ആയി ഭവിക്കട്ടെ.

വളരെ കാലത്തെ വിജയികളാണ് വിജയ മാലയിലെ മുത്താകുന്നത്. വിജയി ആകുന്നതിനു സദാ ബാബയെ മുന്നില് വയ്ക്കൂ എന്താണോ ബാബ ചെയ്തത് അത് നമ്മളും ചെയ്യണം. ഓരോ ചുവടിലും ബാബയുടെ സങ്കല്പം എന്താണോ അതാണ് കുട്ടികളുടെയും സങ്കല്പം, ബാബയുടെ വാക്കുകള് എന്താണോ അതാണ് കുട്ടികളുടെയും വാക്ക് അപ്പോള് വിജയി ആകും. ഈ ശ്രദ്ധ സദാ കാലത്തേത് വേണം. അപ്പോള് സദാ കാലത്തെ രാജ്യ ഭാഗ്യം പ്രാപ്തമാകും. പുരുഷാര്ത്ഥം എങ്ങനെയാണോ അതുപോലെ പ്രാപ്തിയും. സദാ പുരുഷാര്ത്ഥം ഉണ്ടെങ്കില് സദാ രാജ്യ ഭാഗ്യവും ഉണ്ട്.

സ്ലോഗന് :-
സേവനത്തില് സദാ ഹാജരാകണം ഇതാണ് സ്നേഹത്തിന്റെ സത്യമായ തെളിവ്.

അവ്യക്ത സൂചന- ആത്മീയ സ്ഥിതിയിലിരിക്കുന്നതിന്റെ അഭ്യാസം ചെയ്യൂ, അന്തര്മുഖി ആകൂ.

ഒരു വ്യക്തി കണ്ണാടിയ്ക്ക് മുന്നില് നില്ക്കുമ്പോള് സ്വന്തം സാക്ഷാത്കാരം ചെയ്യുന്നു, അതുപോലെ നിങ്ങളുടെ ആത്മീയ സ്ഥിതി, ശക്തി ആകുന്ന ദര്പ്പണത്തിനു മുന്നില് ഏതൊരു ആത്മാവ് വന്നാലും ഒരു സെക്കന്റില് സ്വ സ്വരൂപത്തിന്റെ ദര്ശനവും സാക്ഷാത്കാരവും ചെയ്യും. നിങ്ങളുടെ ഓരോ കര്മ്മത്തിലും, ഓരോ ചലനത്തിലും ആത്മീയതയുടെ ആകര്ഷണം ഉണ്ടാകും. സ്വച്ഛവും ആത്മീയ ബലവുമുളള ആത്മാക്കള് എല്ലാവരെയും തന്റെ അടുത്തേക്ക് തീര്ച്ചയായും ആകര്ഷിക്കും.