മധുരമായകുട്ടികളേ -
എപ്പോഴാണോആത്മാവ്ഈശരീരത്തിലേക്ക്പ്രവേശി
ക്കുന്നത്അപ്പോഴാണ്ഈശരീരത്തിനുംമൂല്യമുളളത്,
എന്നാല്അലങ്കാരംശരീരത്തിനാണുളളത്ആത്മാവിനല്ല.
ചോദ്യം :-
നിങ്ങള് കുട്ടികളുടെ കര്ത്തവ്യം എന്താണ്, നിങ്ങള്ക്ക് ഏതൊരു സേവനമാണ്
ചെയ്യേണ്ടത്?
ഉത്തരം :-
തന്റെ
ഗണത്തിലുള്ളവര്ക്ക് നരനില് നിന്നും നാരായണനും നാരിയില് നിന്നും ലക്ഷ്മിയുമായി
മാറാനുളള യുക്തി പറഞ്ഞു കൊടുക്കുക എന്നതാണ് നിങ്ങളുടെ കര്ത്തവ്യം.
നിങ്ങള്ക്കിപ്പോള് ഭാരതത്തിന്റെ സത്യമായ ആത്മീയ സേവനം ചെയ്യണം. നിങ്ങള്ക്ക്
മൂന്നാമത്തെ നേത്രം ലഭിച്ചിട്ടുണ്ട് അപ്പോള് നിങ്ങളുടെ ബുദ്ധിയും പെരുമാറ്റവും
വളരെ ശുദ്ധമായിരിക്കണം. ആരിലും അല്പം പോലും മോഹം പാടില്ല.
ഗീതം :-
കണ്ണുകാണാത്തവര്ക്ക് വഴി കാണിച്ചു കൊടുക്കൂ പ്രഭോ........
ഓംശാന്തി.
ഡബിള് ശാന്തി. ഇതിനു മറുപടിയായി നിങ്ങള് കുട്ടികള്ക്കും ഓം ശാന്തി പറയണം.
നമ്മുടെ സ്വധര്മ്മമാണ് ശാന്തി. നിങ്ങള്ക്കിപ്പോള് ശാന്തിയ്ക്കുവേണ്ടി എങ്ങോട്ടും
പോകേണ്ടതായ ആവശ്യമില്ല. മനുഷ്യര് ശാന്തിയ്ക്കു വേണ്ടി സാധു-സന്യാസിമാരുടെ
അടുക്കലേക്ക് പോകുന്നില്ലേ. മനസ്സും ബുദ്ധിയുമാണ് ആത്മാവിന്റെ അവയവങ്ങള്. ഈ
ശരീരത്തിലെ അവയവങ്ങളെപ്പോലെ മനസ്സും ബുദ്ധിയും ആത്മാവിന്റെ കണ്ണുകളാണ്.
ശരീരത്തിലെ കണ്ണുപോലെയുളള കണ്ണുകളല്ല. കണ്ണുകാണാത്തവര്ക്ക് വഴികാണിച്ചുകൊടുക്കൂ
പ്രഭോ എന്ന ഒരു പാട്ടുണ്ടല്ലോ. പ്രഭോ അഥവാ ഈശ്വരന് എന്ന് പറയുന്നതിലൂടെ
അച്ഛനോടുളള സ്നേഹം വരില്ല. അച്ഛനില് നിന്നും കുട്ടികള്ക്ക് സമ്പത്ത് ലഭിക്കുന്നു.
ഇവിടെ നിങ്ങള് അച്ഛന്റെ മുന്നിലാണ് ഇരിക്കുന്നത്. പഠിക്കുന്നുമുണ്ട്. ആരാണ്
നിങ്ങളെ പഠിപ്പിക്കുന്നത്? പരമാത്മാവ് അഥവാ ഈശ്വരനാണ് നിങ്ങളെ പഠിപ്പിക്കുന്നത്
എന്ന് ഒരിക്കലും നിങ്ങള്ക്ക് പറയുവാന് സാധിക്കില്ല. ശിവബാബയാണ് നിങ്ങളെ
പഠിപ്പിക്കുന്നതെന്ന് നിങ്ങള്ക്ക് പറയുവാന് സാധിക്കും. അച്ഛനെന്ന വാക്ക്
വളരെയധികം ലളിതമാണ്. വാസ്തവത്തില് ഇവിടെയുളളത് ബാപ്ദാദയാണ്. ആത്മാവിനെ ആത്മാവ്
എന്നല്ലേ പറയൂ അതുപോലെ ബാബ പരമാത്മാവാണ്. ബാബ പറയുന്നു, ഞാന് പരമമായ ആത്മാവ്
നിങ്ങളുടെ പിതാവാണ്. പരമാത്മാവിന് ഡ്രാമാ അനുസരിച്ചുളള പേരാണ് ശിവന്. ഡ്രാമാ
അനുസരിച്ച് എല്ലാവര്ക്കും പേര് ആവശ്യമാണല്ലോ. ശിവന്റെ ക്ഷേത്രങ്ങളുമുണ്ട്.
ഭക്തിമാര്ഗ്ഗത്തിലുളളവര് ഒന്നിനു പകരം അനേക പേരുകള് വെച്ചു. അതുപോലെത്തന്നെ
ധാരാളം ക്ഷേത്രങ്ങളും പണിതു. എന്നാല് ഇതെല്ലാം തന്നെ ഒരാളുടെതു തന്നെയാണ്.
സോമനാഥ ക്ഷേത്രം എത്ര വലുതാണ്, എത്ര അലങ്കാരമാണ്. ഇന്നത്തെക്കാലത്ത്
വീടുകളെയെല്ലാം എത്രയാണ് അലങ്കരിക്കുന്നത്. എങ്ങനെയാണോ ആത്മാവിന് സ്ഥൂലമായ
അലങ്കാരമില്ലാത്തത്, അതുപോലെ പരമാത്മാവിനും ഇല്ല. ബാബയും ബിന്ദുവാണ്. ബാക്കി
അലങ്കാരങ്ങളെല്ലാം ശരീരത്തിനാണ്. ബാബ പറയുന്നു- എനിക്കും അലങ്കാരമില്ല,
ആത്മാവിനുമില്ല. ആത്മാവ് ഇത്രയും ചെറിയ ബിന്ദുവാണ്, ഇത്രയും ചെറിയ ബിന്ദുവിന്
പാര്ട്ട് അഭിനയിക്കാന് സാധിക്കില്ല. ഈ ചെറിയ ആത്മാവ് എപ്പോഴാണോ ശരീരത്തിലേക്ക്
പ്രവേശിക്കുന്നത്, അപ്പോള് ശരീരത്തെ എത്രയാണ് അലങ്കരിക്കുന്നത്. മനുഷ്യര്ക്ക്
എത്ര പേരുകളാണുളളത്. ഒരു രാജാവ് അല്ലെങ്കില് രാജ്ഞി എത്രയാണ് സ്വയത്തെ
അലങ്കരിക്കുന്നത്. വാസ്തവത്തില് ആത്മാവ് വളരെ ലളിതമായ ഒരു ബിന്ദുവാണ്. ഇപ്പോള്
നിങ്ങള് കുട്ടികള് ഇതെല്ലാം തന്നെ മനസ്സിലാക്കി. ആത്മാവ് തന്നെയാണ് ജ്ഞാനത്തെ
ധാരണ ചെയ്യുന്നത്. ബാബ പറയുന്നു എന്നിലും ജ്ഞാനമുണ്ടല്ലോ. ശരീരത്തിലല്ല,
ആത്മാവിലാണ് ജ്ഞാനമുളളത്. പരമാത്മാവിലാണ് ജ്ഞാനമുളളത്, നിങ്ങള്ക്ക് ഈ ജ്ഞാനം
പകരുന്നതിനായി എനിക്ക് ഈ ശരീരത്തെ ആധാരമായി എടുക്കണം. ശരീരം കൂടാതെ നിങ്ങള്ക്ക്
കേള്ക്കാന് സാധിക്കില്ല. നയനഹീനര്ക്ക് വഴികാണിച്ചുകൊടുക്കൂ പ്രഭോ... എന്ന
ഗീതവുമുണ്ട്, ശരീരത്തിലെ കണ്ണുകളെക്കുറിച്ചാണോ ഇവിടെ പറയുന്നത്? അല്ല, ആത്മാവിലെ
കണ്ണുകളെക്കുറിച്ചാണ്. ആത്മാവ് തന്നെയാണ് വിളിക്കുന്നത്. ശരീരത്തിന് രണ്ട്
കണ്ണുകളുണ്ട്. ഒരിക്കലും മൂന്നെണ്ണമുണ്ടാകില്ലല്ലോ. മൂന്നാമത്തെ നേത്രമായി ഇവിടെ
(മസ്തകത്തില്) തിലകത്തെ കാണിച്ചിട്ടുണ്ട്. ചിലര് അവിടെ ഒരു ബിന്ദുവിനെ
കാണിക്കാറുണ്ട്, ചിലര് കേവലം ഒരു രേഖ വരയ്ക്കുന്നു. വാസ്തവത്തില് ആത്മാവ് ഒരു
ബിന്ദുവാണ്. നിങ്ങള്ക്കിപ്പോള് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചു.
ആത്മാവിന് ആദ്യം ജ്ഞാനത്തിന്റെ ഈ മൂന്നാമത്തെ നേത്രം ഉണ്ടായിരുന്നില്ല. ഒരു
മനുഷ്യരിലും ഈ ജ്ഞാനമില്ല. അതുകൊണ്ടാണ് ജ്ഞാനനേത്രഹീനരെന്ന് പറയുന്നത്. ബാക്കി
സ്ഥൂലമായ കണ്ണുകള് എല്ലാവരിലുമുണ്ട്. മുഴുവന് ലോകത്തിലും ആര്ക്കും തന്നെ ഈ
മൂന്നാമത്തെ നേത്രമില്ല. നിങ്ങള് സര്വ്വോത്തമ ബ്രാഹ്മണകുലത്തിലേതാണ്.
ഭക്തിമാര്ഗ്ഗവും ജ്ഞാനമാര്ഗ്ഗവും തമ്മില് എത്ര വ്യത്യാസമാണെന്ന് മനസ്സിലായി.
നിങ്ങള് രചയിതാവിന്റെയും രചനയുടെയും ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ച്
മനസ്സിലാക്കി ചക്രവര്ത്തി മഹാരാജാവായിത്തീരുകയാണ്. ഐ.സി.എസ് പഠിക്കുന്നവര്ക്ക്
ഉയര്ന്ന പദവി ലഭിക്കുന്നു. എന്നാല് ഇവിടെ പഠിപ്പിലൂടെയല്ല എം.പി യുടെ പദവി
നേടുന്നത്, ഇവിടെ തിരഞ്ഞെടുപ്പിലൂടെയാണ്, വോട്ടിലൂടെയാണ് എം.പി യുടെ പദവി
ലഭിക്കുന്നത്. ഇപ്പോള് നിങ്ങള് ആത്മാക്കള്ക്ക് ബാബയുടെ ശ്രീമതം ലഭിക്കുന്നു.
ആത്മാക്കള്ക്ക് മതം നല്കുവാന് മറ്റാര്ക്കും തന്നെ സാധിക്കില്ല. മറ്റെല്ലാവരും
ദേഹാഭിമാനികളാണ്. ബാബ തന്നെയാണ് വന്ന് ദേഹീ-അഭിമാനികളായിമാറാന് പഠിപ്പിക്കുന്നത്.
ബാക്കി എല്ലാവരും ദേഹാഭിമാനികളാണ്. മനുഷ്യര് തന്റെ ശരീരത്തെ എത്രയാണ്
അലങ്കരിക്കുന്നത്. ഇവിടെയാണെങ്കില് ബാബ ആത്മാക്കളെയാണ് കാണുന്നത്. ശരീരം
വിനാശിയാണ്, കാല്ക്കാശിനു പോലും വിലയില്ലാത്തതാണ്. മൃഗങ്ങളുടെ ശരീരത്തിന്റെ
തോലെങ്കിലും ഉപയോഗപ്പെടുന്നു. മനുഷ്യ ശരീരത്തിന് യാതൊരു ഉപയോഗവുമില്ല. ഇപ്പോള്
ബാബ വന്ന് പൗണ്ടിന് സമാനം വിലയുള്ളതാക്കി മാറ്റുന്നു.
നിങ്ങള് കുട്ടികള്ക്കറിയാം ഇപ്പോള് നമ്മള് തന്നെയാണ് ദേവതകളാകുന്നത്. അപ്പോള്
തീര്ച്ചയായും ആ ലഹരി വര്ദ്ധിക്കണം. എന്നാല് ലഹരിയും നമ്പര്വൈസ്
പുരുഷാര്ത്ഥമനുസരിച്ചായിരിക്കും. ധനത്തിന്റെയും ലഹരിയുണ്ടായിരിക്കുമല്ലോ.
ഇപ്പോള് നിങ്ങള് കുട്ടികള് വളരെയധികം ധനവാനായി മാറുകയാണ്. ഇപ്പോള് നിങ്ങള്
ധാരാളം സമ്പാദിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ മഹിമയും അനേകപ്രകാരത്തിലാണുളളത്.
നിങ്ങള് പുഷ്പങ്ങളുടെ പൂന്തോട്ടം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. സത്യയുഗത്തെ
പുഷ്പങ്ങളുടെ പൂന്തോട്ടം എന്നാണ് പറയുന്നത്. ഇതിന്റെ തൈ എപ്പോഴാണ് നടുന്നതെന്ന്
ആര്ക്കും തന്നെ അറിയില്ല. ഇത് നിങ്ങള്ക്ക് ഇപ്പോള് ബാബയാണ്
മനസ്സിലാക്കിത്തരുന്നത്. അല്ലയോ ഭഗവാനേ എന്ന് എല്ലാവരും വിളിക്കുന്നുണ്ട്. ബാബയെ
ഒരിക്കലും തോട്ടക്കാരനെന്ന് പറയില്ല, കാരണം നിങ്ങള് കുട്ടികളാണ് പൂന്തോട്ടത്തെ
സംരക്ഷിക്കുന്നവര്. പൂന്തോട്ട സംരക്ഷകര് അനേക പ്രകാരത്തിലുണ്ട്. എന്നാല് എല്ലാ
പൂന്തോട്ടങ്ങളുടെയും ഉടമസ്ഥന് ഒരേയൊരു ബാബയാണ്. മുഗള് ഗാര്ഡനിലുളള തോട്ടക്കാരന്
വളരെ ഉയര്ന്ന ശമ്പളം ലഭിക്കുന്നുണ്ടായിരിക്കും. കാരണം അവര് പൂന്തോട്ടത്തെ വളരെ
മനോഹരമാക്കി മാറ്റുന്നു, ധാരാളം പേര് കാണാന് വരുന്നു. മുഗള് രാജവംശജര് വളരെയധികം
പ്രൗഢിയുളളവരാണ്, പത്നി മരിച്ചപ്പോഴാണ് താജ്മഹല് പണിതത്. അങ്ങനെ അതിന്റെ
പ്രശസ്തിയുണ്ടായി. എത്ര നല്ലനല്ല ഓര്മ്മചിഹ്നങ്ങളാണുണ്ടാക്കിയിരിക്കുന്നത്. ബാബ
മനസ്സിലാക്കിത്തരുന്നു, മനുഷ്യര്ക്ക് തന്നെ നോക്കൂ എത്ര മഹിമയാണുളളത്. മനുഷ്യര്
മനുഷ്യര് തന്നെയാണല്ലോ. യുദ്ധത്തില് ധാരാളം മനുഷ്യര് മരിക്കുമ്പോള് അവരുടെ
മൃതദേഹത്തെ എന്തുചെയ്യാനാണ്. അതെല്ലാം മണ്ണെണ്ണയും പെട്രോളും ഒഴിച്ച് കത്തിക്കും.
ചിലരുടെ മൃതദേഹം അതുപോലെത്തന്നെ കിടക്കും. ആ സമയത്തൊന്നും സംസ്ക്കാരം നടത്താന്
സാധിക്കില്ലല്ലോ. അപ്പോള് മനുഷ്യശരീരത്തിന് യാതൊരു വിലയുമില്ല. ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് നാരായണീലഹരി വര്ദ്ധിക്കണം. ഇത് വിശ്വത്തിന്റെ അധികാരി പദവിയുടെ
ലഹരിയാണ്. സത്യനാരായണന്റെ കഥയാണ് കേള്ക്കുന്നത് എങ്കില് തീര്ച്ചയായും
നാരായണനാകില്ലേ. ആത്മാവിന് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിട്ടുണ്ട്.
നല്കുന്നത് ഒരേയൊരു ബാബയാണ്. മൂന്നാം കണ്ണിന്റെ കഥയുമുണ്ട്. ഇതിന്റെയെല്ലാം
അര്ത്ഥം ബാബയാണ് മനസ്സിലാക്കിത്തരുന്നത്. കഥകേള്പ്പിക്കുന്നവര്ക്ക്
ഇതിനെക്കുറിച്ചൊന്നും തന്നെ അറിയില്ല. അമരകഥയും കേള്പ്പിക്കുന്നുണ്ട്. അമരകഥ
കേള്ക്കാനായി ദൂരെ-ദൂരെ വരെ പോകുന്നവരുണ്ട്. ബാബ നമുക്ക് ഇവിടേക്കു വന്നു
കേള്പ്പിക്കുന്നു. മുകളില് നിന്നും കേള്പ്പിക്കാന് സാധിക്കില്ലല്ലോ.
മുകളിലിരുന്ന് കൊണ്ട് പാര്വ്വതിയ്ക്ക് എങ്ങനെ അമരകഥ കേള്പ്പിച്ചുകൊടുക്കും. ഈ
കഥകള് ഉണ്ടാക്കുന്നതും- ഡ്രാമയില് അടങ്ങിയിട്ടുളളതാണ്. ഇനി വീണ്ടും
ആവര്ത്തിക്കപ്പടും. ബാബ കുട്ടികള്ക്ക് ഭക്തിയുടെയും ജ്ഞാനത്തിന്റെയും
വ്യത്യാസത്തെക്കുറിച്ച് മനസ്സിലാക്കിത്തരുകയാണ്. ഇപ്പോള് നിങ്ങള്ക്ക്
ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുകയാണ്. അന്ധര്ക്ക് വഴി
കാണിച്ചുകൊടുക്കൂ പ്രഭോ എന്ന് പറയാറുണ്ടല്ലോ. ഭക്തിമാര്ഗ്ഗത്തില് ഇങ്ങനെ
വിളിക്കാറുണ്ട്. ബാബ വന്ന് നമുക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നല്കുകയാണ്.
ഈ നേത്രത്തെക്കുറിച്ച് നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും തന്നെ അറിയില്ല.
ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രമില്ലെങ്കില് അവരുടെത് തിമിരം ബാധിച്ച
ചെറിയകണ്ണുകള് പോലെയാണ്. സ്ഥൂലനേത്രങ്ങള് ഓരോരുത്തര്ക്കും പലതരത്തിലാണുളളത്.
ചിലരുടേത് ശോഭനീയമായ കണ്ണുകളായിരിക്കും. പിന്നീട് അതിന് സമ്മാനവും ലഭിക്കുന്നു
മിസ്സ് ഇന്ത്യ എന്നെല്ലാം..... നിങ്ങള് കുട്ടികളെ ഇപ്പോള് ബാബ എന്തില് നിന്നും
എന്താക്കിയാണ് മാറ്റുന്നത്. സത്യയുഗത്തില് പ്രകൃതി ദത്തമായ സൗന്ദര്യമായിരിക്കും.
എന്തുകൊണ്ടാണ് കൃഷ്ണന് ഇത്രയും മഹിമയുളളത്? കാരണം കൃഷ്ണന് ഏറ്റവും കൂടുതല്
സൗന്ദര്യമുളളവനാണ്. നമ്പര്വണ് കര്മ്മാതീത അവസ്ഥ പ്രാപിക്കുന്നു, അതുകൊണ്ടാണ്
പ്രശസ്തിയും നമ്പര്വണ്. ഇതും ബാബയാണ് മനസ്സിലാക്കിത്തരുന്നത്. ബാബ ഇടയ്ക്കിടെ
പറയുന്നു, കുട്ടികളേ മന്മനാഭവ. അല്ലയോ ആത്മാക്കളേ, തന്റെ അച്ഛനെ ഓര്മ്മിക്കൂ.
കുട്ടികളിലും നമ്പര് വൈസാണല്ലോ. ലൗകിക പിതാവിനും അഞ്ച് മക്കളുണ്ടെങ്കില്, അതില്
വിവേകശാലി കുട്ടിയെ മുന്നില് വെക്കുന്നു. മാലയിലെ മുത്തുകളല്ലേ. ഒന്നാം നമ്പര്,
രണ്ടാം നമ്പര്, മൂന്നാം നമ്പര്..... എല്ലാം ഒരേപോലെയിരിക്കില്ല. ബാബയുടെ സ്നേഹവും
നമ്പര്വൈസായിരിക്കും. ലൗകികത്തിലേത് പരിധിയുളള കാര്യം ഇവിടെ പരിധിയില്ലാത്ത
കാര്യം.
ഏതു കുട്ടികള്ക്കാണോ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിക്കുന്നത് അവരുടെ
ബുദ്ധിയും പെരുമാറ്റവും വളരെ പരിശുദ്ധമായിരിക്കും. പുഷ്പങ്ങളുടെ
രാജാവിനെക്കുറിച്ച് പറയാറുണ്ടല്ലോ അതുപോലെ ഈ ബ്രഹ്മാവും സരസ്വതിയും പുഷ്പങ്ങളുടെ
രാജാവും റാണിയുമാണ്. ജ്ഞാനത്തിലും യോഗത്തിലും തീവ്രഗതിയില് മുന്നേറുന്നവരാണ്.
നിങ്ങള്ക്കറിയാം നമ്മള് ദേവതകളായി മാറുന്നവരാണ്. അഷ്ടരത്നങ്ങളാണ് മുഖ്യം.
അഷ്ടരത്നങ്ങളുടെ മാലയില് ആദ്യമാദ്യം പുഷ്പമാണ്(ശിവബാബ), പിന്നീട് യുഗിള്
മുത്തുകള് ബ്രഹ്മാവും സരസ്വതിയും. പലരും മാല സ്മരിക്കാറില്ലേ. വാസ്തവത്തില്
നിങ്ങള് ബ്രാഹ്മണര്ക്ക് പൂജയില്ല, സ്മരണ മാത്രമാണുള്ളത്. നിങ്ങളുടെ മേല്
പുഷ്പങ്ങള് അര്പ്പിക്കാന് സാധിക്കില്ല. ശരീരം പവിത്രമാണെങ്കില് മാത്രമേ
പുഷ്പങ്ങള് അര്പ്പിക്കാന് സാധിക്കൂ. ഇവിടെ ആരുടെയും ശരീരം പവിത്രമല്ല. എല്ലാവരും
വിഷത്തിലൂടെ ജനിച്ചതാണ്, അതുകൊണ്ട് വികാരികളാണ്. ഈ ലക്ഷ്മീ-നാരായണനെ മാത്രമേ
സമ്പൂര്ണ്ണ നിര്വ്വികാരികള് എന്ന് പറയൂ. സത്യയുഗത്തിലും കുട്ടികള് ജനിക്കുമല്ലോ.
അവിടെ ടെസ്റ്റ് ട്യൂബിലൂടെയൊന്നുമല്ല കുട്ടികള് ജനിക്കുന്നത്. ഇതെല്ലാം തന്നെ
മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്. നിങ്ങള് കുട്ടികളെ ഇവിടെ ഏഴു ദിവസം ഭട്ഠിയില്
ഇരുത്താറുണ്ട്. ഭട്ഠിയിലുളള ഇഷ്ടികകള് ചിലത് പൂര്ണ്ണമായും പക്കയാകുന്നു, ചിലത്
പാകമാകാതെ തന്നെ ഇരിക്കുന്നു. ചൂളയുടെ ഉദാഹരണമാണ് നല്കുന്നത്. എന്നാല് ഈ
ഇഷ്ടികയുടെ ചൂളയെക്കുറിച്ച് ഒരിക്കലും ശാസ്ത്രത്തില് വര്ണ്ണിച്ചിട്ടില്ല.
ഇതിനെക്കുറിച്ച് ഒരു കഥയില് മായയാകുന്ന പൂച്ചയെക്കുറിച്ച് പറയുന്നുണ്ട്.
ഗുലബ്കാവലി എന്ന കഥയില് ഒരു കളിയില് എല്ലാവരെയും തോല്പ്പിക്കുന്നതിനായി
പൂച്ചയുടെ ശിരസ്സില് ദീപത്തെ വെക്കുന്നു, ദീപം അണയുന്നതിനുവേണ്ടി അതിന്റെ
മുന്നിലേക്ക് എലിയെ വിടുന്നു നിങ്ങളുടെയും അവസ്ഥ ഇതാണ്. മായയാകുന്ന പൂച്ച വിഘ്നം
സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ അവസ്ഥയെ താഴേക്ക് വീഴ്ത്തുന്നു. ആദ്യത്തെ
നമ്പര് ദേഹാഭിമാനമാണ്, പിന്നീടാണ് മറ്റുളള വികാരങ്ങള് വരുന്നത്. ഒരുപാടുപേരില്
മോഹമാകുന്ന ഭൂതവുമുണ്ട്. എനിക്ക് ഭാരതത്തെ സ്വര്ഗ്ഗമാക്കുന്ന സേവനം ചെയ്യണമെന്ന്
കുട്ടികള് പറയുമ്പോള് മാതാപിതാക്കള് മോഹത്തില് വശപ്പെട്ട് അതിന് സമ്മതിക്കില്ല.
നിങ്ങള് മോഹത്തില് വശപ്പെട്ട പൂച്ചയെപ്പോലെയാകരുത്. നിങ്ങളുടെ ലക്ഷ്യം തന്നെ
ലക്ഷ്മി-നാരായണനാവുകയാണ്. ബാബ വന്ന് മനുഷ്യനില് നിന്നും ദേവത അല്ലെങ്കില് നരനില്
നിന്നും നാരായണനാക്കിയാണ് മാറ്റുന്നത്. തന്റെ ഗണത്തില്പ്പെട്ടരുടെ സേവനം
ചെയ്യുക എന്നതാണ് നിങ്ങളുടെ കര്ത്തവ്യം. ഭാരതത്തിന്റെ സേവനം ചെയ്യണം.
നിങ്ങള്ക്കറിയാം നമ്മള് ആദ്യം ആരായിരുന്നു, ഇപ്പോള് എന്തായിരിക്കുകയാണ്. ഇപ്പോള്
വീണ്ടും രാജാക്കന്മാരുടെയും രാജാവാകുന്നതിനളള പുരുഷാര്ത്ഥം ചെയ്യൂ. തന്റെ
രാജധാനിയുടെ സ്ഥാപനയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നിങ്ങള്ക്കറിയാം. ഇതില്
ബുദ്ധിമുട്ടേണ്ടതായ ആവശ്യമില്ല. ഡ്രാമയില് വിനാശത്തിനായുളള യുക്തിയും
രചിക്കപ്പെട്ടിട്ടുണ്ട്. ഇതിനു മുമ്പും മിസൈലുകളുടെ യുദ്ധം നടന്നിട്ടുണ്ട്.
എപ്പോഴാണോ നിങ്ങള് പൂര്ണ്ണ രീതിയില് തയ്യാറെടുക്കുന്നത്, എല്ലാവരും പുഷ്പങ്ങളായി
മാറുന്നത്, അപ്പോഴാണ് വിനാശം സംഭവിക്കുന്നത്. ചിലര് പുഷ്പങ്ങളുടെ രാജാവാണ്,
ചിലര് റോസാപുഷ്പം, ചിലര് രാജമല്ലി... ഓരോരുത്തര്ക്കും നല്ല രീതിയില്
മനസ്സിലാക്കുവാന് സാധിക്കും ഞാന് എരിക്കിന് പുഷ്പമാണോ അല്ലയോ? വളരെയധികം
പേര്ക്ക് ജ്ഞാനത്തിന്റെ ധാരണപോലുമില്ല. നമ്പര്വൈസല്ലേ. ചിലര് വളരെയധികം
ഉയര്ന്നത്, ചിലര് വളരെയധികം താഴ്ന്നതും. ഇവിടെ നിന്നു തന്നെയാണ് രാജധാനിയുടെ
സ്ഥാപനയുണ്ടാകുന്നത്. ശാസ്ത്രത്തില് കാണിച്ചിട്ടുണ്ട് പാണ്ഡവര് വീണു മരിച്ചു
എന്ന്. പിന്നെന്തുണ്ടായി എന്ന് അറിയില്ല. കഥകള് ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട്,
എന്നാല് അതുപോലെയൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോള് നിങ്ങള് കുട്ടികള് എത്ര
സ്വച്ഛബുദ്ധികളായാണ് മാറുന്നത്. ബാബ നിങ്ങള്ക്ക് അനേക പ്രകാരത്തിലുളള യുക്തികള്
മനസ്സിലാക്കിത്തരുന്നു. എത്ര സഹജമാണ്. കേവലം ബാബയെയും സമ്പത്തിനെയും
ഓര്മ്മിക്കണം. ബാബ പറയുന്നു ഞാന് തന്നെയാണ് പതിതപാവനന്. നിങ്ങളുടെ ശരീരവും
ആത്മാവും പതിതമാണ്. ഇപ്പോള് പാവനമാകണം. ആത്മാവ് പവിത്രമാകുമ്പോള് ശരീരവും
പവിത്രമായത് ലഭിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് വളരെയധികം പ്രയത്നിക്കണം. ബാബ
പറയുന്നു- കുട്ടികള് വളരെയധികം ദുര്ബലരാണ്. ബാബയെ ഓര്മ്മിക്കാന് മറന്നുപോകുന്നു.
ബ്രഹ്മാബാബ സ്വയം തന്റെ അനുഭവം പറയാറുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത്
ഓര്മ്മിക്കാറുണ്ട്, ശിവബാബയാണ് കഴിപ്പിക്കുന്നതെന്ന് എന്നാല് വീണ്ടും
മറന്നുപോകുന്നു. പിന്നീട് സ്മൃതിയിലേക്ക് വരുന്നു. നിങ്ങളിലും നമ്പര്വൈസ്
പുരുഷാര്ത്ഥമനുസരിച്ചാണ്. ചിലര് ബന്ധനമുക്തരായിട്ടും പലരിലും കുടുങ്ങി
മരിച്ചുപോകുന്നു. ചിലര് കുട്ടികളെ ദത്തെടുക്കുന്നവരുമുണ്ട്. ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നല്കുന്ന ബാബയെ ലഭിച്ചിട്ടുണ്ട്-
ഇതിനെയാണ് മൂന്നാമത്തെ നേത്രത്തിന്റെ കഥയെന്ന് പറയുന്നത്. ഇപ്പോള് നിങ്ങള്
നാസ്തികരില് നിന്നും ആസ്തികരായിത്തീരുന്നു. ബാബ ബിന്ദുസ്വരൂപനാണെന്ന്
കുട്ടികള്ക്കറിയാം. ജ്ഞാനത്തിന്റെ സാഗരനാണ്. ഭഗവാന് നാമരൂപത്തില് നിന്നും
വേറിട്ടതാണെന്ന് മറ്റുളളവര് പറയുന്നു. ജ്ഞാനസാഗരനെങ്കില് തീര്ച്ചയായും ജ്ഞാനം
കേള്പ്പിക്കില്ലേ. ബാബയുടെ ഓര്മ്മചിഹ്നമായാണ് ശിവലിംഗം വെച്ചിരിക്കുന്നത്,
പിന്നെങ്ങനെ നാമ രൂപത്തില് നിന്ന് വേറിട്ടതെന്ന് പറയും. ആയിരക്കണക്കിന് പേരാണ്
പറയുന്നത്. കുട്ടികളുടെ ബുദ്ധിയില് ഈ മുഴുവന് ജ്ഞാനവും നല്ല രീതിയില്
ഉണ്ടായിരിക്കണം. പരമാത്മാവ് ജ്ഞാനത്തിന്റെ സാഗരനാണെന്ന് പറയാറുണ്ട്. ഭൂമിയിലുളള
മുഴുവന് വൃക്ഷത്തെയും പേനയാക്കി ഭഗവാന്റെ മഹിമ എഴുതിയാലും അവസാനിക്കില്ലെന്ന്
പറയുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഇപ്പോള്
നിങ്ങള് ബാബയിലൂടെ പൗണ്ടിന് സമാനം വിലയുളളവരായി മാറുകയാണ്, നമ്മള് തന്നെയാണ്
ദേവതയായി മാറുന്നവര്. ഈ നാരായണീ ലഹരിയിലിരിക്കണം, ബന്ധനമുക്തരായി സേവനം ചെയ്യണം.
ഒരിക്കലും ബന്ധനത്തില് അകപ്പെടരുത്.
2) ജ്ഞാനയോഗത്തില്
തീവ്രഗതിയോടെ മാതാപിതാവിനു സമാനം പുഷ്പങ്ങളുടെ രാജാവായിത്തീരണം. തന്റെ
സമാനതലത്തിലുളളവരുടെ സേവനവും ചെയ്യണം.
വരദാനം :-
തന്റെ സര്വ
ഖജനാക്കളെയും മറ്റാത്മാക്കളുടെ സേവനത്തിലുപയോഗിച്ച് സഹയോഗിയാകുന്ന സഹജയോഗി ഭവ.
സഹജയോഗിയാകാനുള്ള
മാര്ഗമാണ്- സദാ അവനവനെ സങ്കല്പത്തിലൂടെ, വാക്കിലൂടെ, ഓരോ കാര്യത്തിലൂടെ
വിശ്വത്തിലെ സര്വാത്മാക്കളെയും പ്രതി സേവാധാരിയെന്നു മനസിലാക്കി സേവനത്തില്
തന്നെ സര്വതും ഉപയോഗിക്കുക. ശക്തികളുടെ, ഗുണങ്ങളുടെ, ജ്ഞാനത്തിന്റെ, ശ്രേഷ്ഠ
സമ്പാദ്യത്തിനുള്ള സമയത്തിന്റെ എന്തെല്ലാം ഖജനാക്കള് ബ്രാഹ്മണജീവിതത്തില്
ബാബയില് നിന്ന് പ്രാപ്തമായിട്ടുണ്ടോ അവ സേവനത്തിലുപയോഗിക്കൂ. അതായത് സഹയോഗിയാകൂ
എങ്കില് സഹജയോഗിയാകുക തന്നെ ചെയ്യും. എന്നാല് സഹയോഗിയാകാന് അവര്ക്കേ കഴിയൂ-
ആരാണോ സമ്പന്നം. സഹയോഗിയാകുക അര്ഥം മഹാദാനിയാകുക.
സ്ലോഗന് :-
പരിധിയില്ലാത്തവൈരാഗിയാകൂ എങ്കില് ആകര്ഷണത്തിന്റെ എല്ലാ സംസ്കാരവും സഹജമായി
തന്നെ അവസാനിക്കും
അവ്യക്തസൂചനകള്-
സങ്കല്പങ്ങളുടെ ശക്തി ശേഖരിച്ച് ശ്രേഷ്ഠസേവനത്തിന് നിമിത്തമാകൂ
തന്റെ സ്ഥൂല കാര്യങ്ങളുടെ
പരിപാടിയെ ദിനചര്യയനുസരിച്ച് സെറ്റ് ചെയ്യുന്ന പോലെ , തന്റെ മനസാ സമര്ഥ
സ്ഥിതിയുടെ പരിപാടി സെറ്റ് ചെയ്യൂ എങ്കില് സങ്കില്പശക്തി
ശേഖരിക്കപ്പെട്ടുകൊണ്ടിരിക്കും. തന്റെ മനസിനെ സമര്ഥ സങ്കല്പങ്ങളില് ബിസിയാക്കി
വെക്കുമെങ്കില് മനസിന് അപ്സെറ്റാകാനുള്ള സമയമേ ലഭിക്കില്ല. മനസ് സദാ സെറ്റ്
അര്ഥം ഏകാഗ്രമെങ്കില് സ്വതവേ നല്ല വൈബ്രേഷന് പരക്കുന്നു. സേവനം നടക്കുന്നു.