മധുരമായകുട്ടികളേ-
തന്റെസുര
ക്ഷിതത്വത്തിനുവേണ്ടിവികാരങ്ങളാ
കുന്നമായയുടെവലയില്നിന്നുംസദാര
ക്ഷപ്പെടണം, ദേഹാഭിമാനത്തിലേ
യ്ക്ക്ഒരിയ്ക്കലുംവരരുത്.
ചോദ്യം :-
പുണ്യാത്മാവായി മാറുന്നതിനായി ബാബ മുഴുവന് കുട്ടികള്ക്കും ഏതൊരു മുഖ്യമായ
ശിക്ഷണമാണ് നല്കുന്നത്?
ഉത്തരം :-
ബാബ
പറയുന്നു- കുട്ടികളേ, പുണ്യാത്മാവായി മാറണമെങ്കില് 1. ശ്രീമതത്തിലൂടെ സദാ
നടന്നുകൊണ്ടിരിക്കൂ. ഓര്മ്മയുടെ യാത്രയില് അശ്രദ്ധരാവരുത്. 2. ആത്മാഭിമാനിയായി
മാറുന്നതിനായി പരിപൂര്ണ്ണ പുരുഷാര്ത്ഥം ചെയ്ത് കാമമാകുന്ന മഹാശത്രുവിനുമേല്
വിജയം പ്രാപ്തമാക്കണം. പുണ്യാത്മാവായി മാറി ഈ ദുഃഖധാമത്തില് നിന്നും
സുഖധാമത്തിലേയ്ക്ക് പോകുന്നതിനുള്ള സമയം ഇതുതന്നെയാണ്.
ഓംശാന്തി.
ബാബ തന്നെയാണ് ദിവസവും കുട്ടികളോട് ചോദിക്കുന്നത്. ശിവബാബയെ കുട്ടികള് ഉള്ളവന്
എന്ന് പറയില്ല. ആത്മാക്കള് അനാദിയാണ്. ബാബയും അനാദിയാണ്. ഈ സമയത്ത് ബാബയും ദാദയും
ഒരുമിച്ചുള്ളപ്പോഴാണ് കുട്ടികളെ സംരക്ഷിക്കുന്നത്. എത്ര കുട്ടികളാണ് അവരെയെല്ലാം
സംരക്ഷിക്കണം. ഓരോരുത്തരുടേയും കണക്ക് നോക്കണം. എങ്ങനെയാണോ ലൗകിക പിതാവിന്
ചിന്തയുള്ളത്. നമ്മുടെ കുട്ടിയും ഈ ബ്രാഹ്മണ കുലത്തില് വന്നാല് നല്ലതാണ് എന്ന്
കരുതുന്നു. നമ്മുടെ കുട്ടിയും പവിത്രമായി പവിത്ര ലോകത്തിലേയ്ക്ക് പോകണം. മായയുടെ
ഈ പഴയ തോട്ടില് ഒഴുകിപ്പോകരുത്. പരിധിയില്ലാത്ത അച്ഛനും കുട്ടികളുടെ ചിന്തയുണ്ട്.
എത്ര സെന്ററുകളുണ്ട്, ഏത് കുട്ടിയെ എവിടേയ്ക്ക് അയച്ചാല് സുരക്ഷിതമായിരിക്കും.
ഇന്നുകാലത്ത് സുരക്ഷിതത്വവും ബുദ്ധിമുട്ടാണ്. ലോകത്തില് ഒരു സുരക്ഷിതത്വവുമില്ല.
സ്വര്ഗ്ഗത്തിലാണെങ്കില് എല്ലാം സുരക്ഷിതമായിരിക്കും. ഇവിടെയാണെങ്കില് ആര്ക്കും
സേഫ്റ്റിയില്ല. എങ്ങനെയെങ്കിലും വികാരമാകുന്ന മായയുടെ വലയില് കുടുങ്ങിപ്പോകുന്നു.
ഇപ്പോള് നിങ്ങള് ആത്മാക്കള്ക്ക് ഇവിടെ പഠിപ്പ് ലഭിക്കുകയാണ്. സത്യവുമായുള്ള
സംഗവും ഇവിടെയാണ്. ദുഃഖധാമത്തില് നിന്നും ഉപരിയായി സുഖധാമത്തിലേയ്ക്ക് പോകണം
എന്തുകൊണ്ടെന്നാല് കുട്ടികള് ഇപ്പോള് മനസ്സിലാക്കി ദുഃഖധാമം എന്താണ്, സുഖധാമം
എന്താണ് എന്നുള്ളത്. ഇപ്പോള് ദുഃഖധാമമാണ്. നമ്മള് വളരെ അധികം പാപം
ചെയ്തിട്ടുണ്ട് എന്നാല് അവിടെ പുണ്യാത്മാക്കളാണ് വസിക്കുന്നത്. നമുക്ക് ഇപ്പോള്
പുണ്യാത്മാവായി മാറണം. ഇപ്പോള് നിങ്ങള് ഓരോരുത്തരും തന്റെ 84 ജന്മങ്ങളുടെ
ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കി. ലോകത്തിലെ ആര്ക്കും 84 ജന്മങ്ങളുടെ
ചരിത്രവും ഭൂമിശാസ്ത്രവും അറിയില്ല. ഇപ്പോള് ബാബയാണ് വന്ന് മുഴുവന് ജീവിതകഥയും
പറഞ്ഞുതന്നത്. ഇപ്പോള് നിങ്ങള്ക്ക് അറിയാം നമുക്ക് ഓര്മ്മയുടെ യാത്രയിലൂടെ
പൂര്ണ്ണമായും പുണ്യാത്മാവായി മാറണം. ഇതിലാണ് വളരെ അധികം പേര്ക്ക് ചതി പറ്റുന്നത്
അതും അശ്രദ്ധകാരണമാണ്. ബാബ പറയുന്നു ഈ സമയത്ത് അശ്രദ്ധ നല്ലതല്ല. ശ്രീമത്തിലൂടെ
നടക്കണം. അതിലും മുഖ്യമായ കാര്യം പറയുന്നു ഒന്നാമത് ഓര്മ്മയുടെ യാത്രയില്
ഇരിക്കൂ, രണ്ടാമത് മഹാശത്രുവായ കാമത്തിനുമേല് വിജയം നേടൂ. ബാബയെ എല്ലാവരും
വിളിക്കുന്നു എന്തുകൊണ്ടെന്നാല് ബാബയിലൂടെ ആത്മാക്കള്ക്ക് ശാന്തിയുടേയും
സുഖത്തിന്റേയും സമ്പത്ത് ലഭിക്കുന്നു. മുമ്പ് ദേഹാഭിമാനത്തിലായിരുന്നതിനാല്
ഒന്നും അറിയില്ലായിരുന്നു. ഇപ്പോള് കുട്ടികളെ ആത്മാഭിമാനിയാക്കി മാറ്റുകയാണ്.
പുതിയവര്ക്ക് ഒന്ന് പരിധിയുള്ള അച്ഛന്, രണ്ടാമത് പരിധിയില്ലാത്ത അച്ഛന്
ഇരുവരുടേയും പരിചയം നല്കണം. പരിധിയില്ലാത്ത അച്ഛനില് നിന്നും സ്വര്ഗ്ഗം
ലഭിക്കുന്നു. പരിധിയുള്ള അച്ഛനില് നിന്നും നരകമാണ് ലഭിക്കുന്നത്. കുട്ടി എപ്പോള്
പ്രായപൂര്ത്തിയാവുന്നുവോ അപ്പോള് സമ്പത്തിന് അധികാരിയാവുന്നു. എപ്പോള് വിവരം
വെയ്ക്കുന്നോ അപ്പോള് പതുക്കെ പതുക്കെ മായയുടെ അധീനതയിലാവുന്നു. അതെല്ലാം രാവണ
രാജ്യത്തിലെ ആചാര അനുഷ്ഠാനങ്ങളാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം ഈ ലോകം
മാറുകയാണ്. ഈ പഴയ ലോകത്തിന്റെ വിനാശം ഉണ്ടാവുകയാണ്. ഒരു ഗീതയില് മാത്രമാണ്
വിനാശത്തിന്റെ വര്ണ്ണനയുള്ളത് ബാക്കി ഒരു ശാസ്ത്രത്തിലും മഹാഭാരത യുദ്ധത്തിന്റെ
വര്ണ്ണനയില്ല. ഗീതയുടെ പുരുഷോത്തമ സംഗമയുഗം ഇതുതന്നെയാണ്. ഗീതയുടെ യുഗം അര്ത്ഥം
ആദി സനാതന ദേവീദേവതാ ധര്മ്മത്തിന്റെ സ്ഥാപന. ഗീത ദേവീ ദേവതാ ധര്മ്മത്തിന്റെ
ശാസ്ത്രമാണ്. അതിനാല് ഇത് ഗീതയുടെ യുഗമാണ്, ഇപ്പോള് പുതിയ ലോകത്തിന്റെ സ്ഥാപന
നടക്കുകയാണ്. മനുഷ്യര്ക്കും മാറണം. മനുഷ്യനില് നിന്നും ദേവതയാവണം. പുതിയ
ലോകത്തില് തീര്ച്ചയായും ദൈവീക ഗുണങ്ങളുള്ള മനുഷ്യര് ആവശ്യമാണല്ലോ. ഈ കാര്യങ്ങള്
ലോകര്ക്ക് അറിയില്ല. അവര് കല്പത്തിന് വളരെ അധികം സമയം നല്കി. ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് ബാബ മനസ്സിലാക്കിത്തരുകയാണ്- നിങ്ങള് മനസ്സിലാക്കുന്നുണ്ട്
ബാബയാണ് നമ്മെ പഠിപ്പിക്കുന്നത്. കൃഷ്ണനെ ഒരിയ്ക്കലും അച്ഛന്, ടീച്ചര്, സദ്ഗുരു
എന്ന് പറയുകയില്ല. കൃഷ്ണന് ടീച്ചറാണെങ്കില് എവിടെ നിന്ന് പഠിച്ചു? അവരെ
ജ്ഞാനസാഗരന് എന്ന് പറയാന് കഴിയില്ല.
ഇപ്പോള് നിങ്ങള് കുട്ടികള് വലിയ വലിയ ആളുകള്ക്ക് മനസ്സിലാക്കിക്കൊടുക്കണം,
സേവനത്തിന്റെ വൃദ്ധി എങ്ങനെയുണ്ടാകും എന്നതില് എല്ലാവരും ഒരുമിച്ച് ചര്ച്ച
ചെയ്യണം അഭിപ്രായം ചോദിക്കണം. വിമാനമാര്ഗ്ഗമുള്ള സേവനം എങ്ങനെ ചെയ്യാം.
ബ്രഹ്മാകുമാരികളെക്കുറിച്ച് ഇത്രയും ബഹളം വെയ്ക്കുന്നവര് അവസാനം മനസ്സിലാക്കും
ഇത് സത്യമാണെന്ന്. ബാക്കി ലോകം മുഴുവന് അസത്യമാണ് അതിനാല് സത്യത്തിന്റെ തോണിയെ
ആട്ടിക്കൊണ്ടിരിക്കും. കൊടുങ്കാറ്റ് വരുന്നുണ്ടല്ലോ. നിങ്ങള് അക്കരെയെത്തുന്ന
തോണികളാണ്. നിങ്ങള്ക്ക് അറിയാം നമുക്ക് ഈ മായാവീ ലോകത്തില് നിന്നും
അക്കരെയെത്തണം. ഏറ്റവും ആദ്യം വരുന്ന നമ്പര്വണ് കൊടുങ്കാറ്റ് ദേഹാഭിമാനമാണ്.
ഇതാണ് ഏറ്റവും മോശം. ഇതാണ് എല്ലാവരേയും പതിതമാക്കി മാറ്റിയത്. അതിനാലാണ് ബാബ
പറയുന്നത് കാമം മഹാശത്രുവാണ്. ഇത് വളരെ വേഗതയുള്ള കൊടുങ്കാറ്റാണ്. ചിലര് ഇതില്
വിജയം നേടിയവരുമാണ്. ഗൃഹസ്ഥവ്യവഹാരത്തില് പോയവരാണ് എന്നിട്ടും
രക്ഷപ്പെടുന്നതിനായി പരിശ്രമിക്കുന്നു. കുമാരീ- കുമാരന്മാര്ക്ക് വളരെ സഹജമാണ്
അതിനാലാണ് കണ്ണന് എന്ന പേര് പാടപ്പെട്ടിട്ടുള്ളത്. ഇത്രയും കന്യകമാര്
തീര്ച്ചയായും ശിവബാബയുടേതായിരിക്കും. ദേഹധാരിയായ കൃഷ്ണന് ഇത്രയും കന്യകമാര്
ഉണ്ടാവുകയില്ല. ഇപ്പോള് നിങ്ങള് ഈ പഠിപ്പിലൂടെ മഹാറാണിയാവുകയാണ്, ഇതില്
മുഖ്യമായും പവിത്രത ആവശ്യമാണ്. ഓര്മ്മയുടെ ചാര്ട്ട് ശരിയാണോ? എന്ന് സ്വയം
നോക്കണം. ബാബയുടെ പക്കല് ചിലരുടെ 5 മണിക്കൂര്, ചിലരുടെ 2-3 മണിക്കൂര്
എന്നിങ്ങനെയുള്ള ചാര്ട്ടുകള് വരുന്നു. ചിലരാണെങ്കില് എഴുതുന്നേയില്ല. വളരെ
കുറച്ചേ ഓര്മ്മിക്കുന്നുള്ളു. എല്ലാവരുടേയും യാത്ര ഒരുപ്പോലെയാവില്ല. അനേകം
കുട്ടികള് അഭിവൃദ്ധി നേടുന്നുണ്ട്. ഓരോരുത്തരും തന്റെ ചാര്ട്ട് നോക്കണം- ഞാന്
ഏതുവരെ പദവി നേടും? എത്രത്തോളം സന്തോഷമുണ്ട്? എന്തുകൊണ്ട് നമുക്ക് സദാ
സന്തോഷത്തില് ഇരുന്നുകൂടാ. കാരണം ഉയര്ന്നതിലും ഉയര്ന്ന ബാബയുടേതായി ഇപ്പോള്
മാറിയിരിക്കുന്നു. ഡ്രാമ അനുസരിച്ച് നിങ്ങള് ഒരുപാട് ഭക്തി ചെയ്തിട്ടുണ്ട്.
ഭക്തര്ക്ക് ഫലം നല്കുന്നതിനായി ബാബ വന്നിരിക്കുന്നു. രാവണ രാജ്യത്തില് വികര്മ്മം
സംഭവിക്കുക തന്നെ ചെയ്യും. സതോപ്രധാനമായ ലോകത്തിലേയ്ക്ക് പോകുന്നതിനായി നിങ്ങള്
പുരുഷാര്ത്ഥം ചെയ്യുന്നു. ആരാണോ പൂര്ണ്ണമായും പുരുഷാര്ത്ഥം ചെയ്യാത്തത് അവര്
സതോയില് വരും. എല്ലാവരും ഇത്രയും ജ്ഞാനം എടുക്കില്ല. സന്ദേശം തീര്ച്ചയായും
കേള്ക്കും. പിന്നീട് എവിടെ വേണമെങ്കിലും ഉണ്ടാകും അതിനാലാണ് ഓരോ കോണുകോണുകളിലും
പോകണം എന്ന് പറയുന്നത്. വിദേശത്തേയ്ക്കും മിഷന് പോകണം. എങ്ങനെയാണോ ബൗദ്ധികളുടേയും
ക്രിസ്ത്യന്സിന്റേയും മിഷനറികള് ഇവിടെയുള്ളത് . മറ്റു ധര്മ്മങ്ങളിലുള്ളവരെ തന്റെ
ധര്മ്മത്തിലേയ്ക്ക് കൊണ്ടുവരാനുള്ളതാണ് മിഷനറികള്. നിങ്ങള്
മനസ്സിലാക്കിക്കൊടുക്കുന്നു യഥാര്ത്ഥത്തില് നമ്മള് ദേവീ ദേവതാ
ധര്മ്മത്തിലേതായിരുന്നു. ഇപ്പോള് ഹിന്ദു ധര്മ്മത്തിലേതായി മാറി. നിങ്ങളുടെ
അടുത്തേയ്ക്ക് കൂടുതലും ഹിന്ദു ധര്മ്മത്തിലുള്ളവരാണ് വരുക. അതിലും ആരാണോ ശിവന്റെ,
ദേവതകളുടെ പൂജാരികള് അവര് വരും. എങ്ങനെയാണോ ബാബ പറഞ്ഞത്- രാജാക്കന്മാരുടെ സേവനം
ചെയ്യൂ. അവര് സാധാരണയായി ദേവതകളുടെ പൂജാരികളാണ്. അവരുടെ വീട്ടില്
ക്ഷേത്രമുണ്ടാകും. അവരുടേയും മംഗളം ചെയ്യണം. നിങ്ങളും മനസ്സിലാക്കൂ നമ്മള്
ബാബയോടൊപ്പം ദൂരദേശത്തുനിന്നും വന്നതാണ്. ബാബ വന്നിരിക്കുന്നത് പുതിയ
ലോകത്തിന്റെ സ്ഥാപന ചെയ്യാനാണ്. നിങ്ങളും ചെയ്യുകയാണ്. ആരാണോ സ്ഥാപന ചെയ്യുന്നത്
അവര് പാലനയും ചെയ്യും. ഉള്ളില് ലഹരിയുണ്ടായിരിക്കണം- നമ്മള് ശിവബാബയോടൊപ്പം
വന്നിരിക്കുകയാണ് ദൈവീക രാജ്യത്തിന്റെ സ്ഥാപന ചെയ്യാന്, മുഴുവന് ലോകത്തേയും
സ്വര്ഗ്ഗമാക്കി മാറ്റാന്. ആശ്ചര്യം തോന്നും ഈ ലോകത്തില് എന്തെല്ലാമാണ്
ചെയ്തുകൊണ്ടിരിക്കുന്നത്. പൂജ എങ്ങനെ ചെയ്യുന്നു. നവരാത്രിയില് ദേവിമാരുടെ പൂജ
നടക്കാറുണ്ടല്ലോ. രാത്രിയുണ്ടെങ്കില് പകലും ഉണ്ടാകും. നിങ്ങളുടെ ഒരു ഗീതവും
ഉണ്ടല്ലോ- എന്ത് അത്ഭുതമാണ് കണ്ടത്......... മണ്ണുകൊണ്ടുള്ള മൂര്ത്തിയെ
ഉണ്ടാക്കി, അലങ്കരിച്ച് അതിന്റെ പൂജ ചെയ്യുന്നു, അതിനോട് അത്രയും സ്നേഹമുണ്ടാകും
പിന്നീട് അതിനെ ഒഴുക്കിവിടുമ്പോള് കരച്ചില് വരുന്നു. മനുഷ്യര് മരിക്കുമ്പോള്
ശവമഞ്ചത്തേയും കൊണ്ടുപോകുന്നു. ഹരി ഹരി എന്നു പറഞ്ഞ് മുക്കിക്കളയുന്നു. വളരെ
അധികം പേര് പോകുന്നുണ്ടല്ലോ. നദി എപ്പോഴും ഉണ്ട്. നിങ്ങള്ക്ക് അറിയാം ഈ യമുനാ
തീരത്തായിരുന്നു അവിടെ രാസ ലീല കളിച്ചിരുന്നത്. അവിടെ വലിയ വലിയ
കൊട്ടാരങ്ങളുണ്ടായിരുന്നു. നിങ്ങള്ക്കു തന്നെയാണ് പോയി ഉണ്ടാക്കേണ്ടത്.
ആരെങ്കിലും വലിയ പരീക്ഷകള് പാസായാല് അപ്പോള് അവരുടെ ബുദ്ധിയിലുണ്ടാകും- പാസായി
പിന്നീട് ഇത് ചെയ്യണം, വീട് ഉണ്ടാക്കണം. നിങ്ങള് കുട്ടികള്ക്കും ചിന്തിക്കണം-
ഞാന് ദേവതയായി മാറും. ഇപ്പോള് നമ്മള് നമ്മുടെ വീട്ടിലേയ്ക്ക് പോവുകയാണ്.
അവിടെയാണ് ജനിച്ചത്. നമ്മള് ആത്മാക്കളുടെ വീട് മൂലവതനമാണ്. എത്ര സന്തോഷം
ഉണ്ടാകുന്നു. മനുഷ്യര് ഇത്രയും ഭക്തി ചെയ്യുന്നത് മുക്തിയ്ക്കു വേണ്ടിയാണ്.
പക്ഷേ ഡ്രാമയിലെ പാര്ട്ട് ഇങ്ങനെയാണ് ആരും തിരിച്ച് പോകുന്നില്ല. നിങ്ങള്ക്ക്
അറിയാം അവര്ക്ക് അര കല്പം തീര്ച്ചയായും പാര്ട്ട് അഭിനയിക്കണം. നമ്മുടെ 84 ജന്മം
ഇപ്പോള് പൂര്ത്തിയായി. ഇപ്പോള് തിരിച്ചു പോകണം പിന്നീട് രാജധാനിയിലേയ്ക്ക് വരും.
വീടും രാജധാനിയും മാത്രമേ ഓര്മ്മയുള്ളു. ഇവിടെ ഇരിക്കുമ്പോള് ചിലര്ക്ക് തന്റെ
ജോലി കാര്യങ്ങളെക്കുറിച്ചാണ് ഓര്മ്മ. ബിര്ളയെ നോക്കൂ, എത്ര അധികം കച്ചവടമാണ്
അവര്ക്ക്. മുഴുവന് ദിവസവും അവര് ചിന്തിക്കുന്നുണ്ടാവുമായിരിക്കും. അവരോട് ബാബയെ
ഓര്മ്മിക്കു എന്നു പറഞ്ഞാല് അവര്ക്ക് എത്ര ബുദ്ധിമുട്ടായി തോന്നും. മിനിറ്റിന്
മിനിറ്റിന് ജോലി ഓര്മ്മവരും. ഏറ്റവും എളുപ്പം മാതാക്കള്ക്കാണ് അതിലും എളുപ്പം
കന്യകമാര്ക്കാണ്. ജീവിച്ചിരിക്കെ മരിക്കണം, മുഴുവന് ലോകത്തേയും മറക്കണം. നിങ്ങള്
സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ശിവബാബയുടേതായി മാറിയിരിക്കുന്നു, ഇതിനെയാണ്
ജീവിച്ചിരിക്കെ മരിക്കുക എന്ന് പറയുന്നത്. ദേഹ സഹിതം ദേഹത്തിന്റെ മുഴുവന്
സംബന്ധങ്ങളേയും ഉപേക്ഷിച്ച് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ശിവബാബയുടേതായി
മാറണം. ശിവബാബയെത്തന്നെ ഓര്മ്മിച്ചുകൊണ്ടിരിക്കണം എന്തുകൊണ്ടെന്നാല് പാപങ്ങളുടെ
ഭാരം തലയില് വളരെ അധികമുണ്ട്. എനിക്ക് ജീവിച്ചിരിക്കെ മരിച്ച് ശിവബാബയുടേതായി
മാറണം എന്ന് എല്ലാവര്ക്കും ആഗ്രഹം ഉണ്ടാകും. ശരീരത്തിന്റെ അഭിമാനം ഉണ്ടാകരുത്.
നാം അശരീരിയായാണ് വന്നത് അശരീരിയായിത്തന്നെ പോകണം. ബാബയുടേതായി മാറിയെങ്കില്
പിന്നെ ബാബയെ അല്ലാതെ മറ്റാരെയും ഓര്മ്മയുണ്ടാവരുത്. എത്രയും പെട്ടെന്ന്
ഇങ്ങനെയായാല് യുദ്ധവും വേഗം ആരംഭിക്കും. ബാബ എത്ര മനസ്സിലാക്കിത്തരുന്നു നമ്മള്
ശിവബാബയുടേതല്ലേ. നമ്മള് അവിടെ വസിക്കുന്നവരാണ്. ഇവിടെയാണെങ്കില് എത്ര ദുഃഖമാണ്.
ഇപ്പോള് ഇത് അന്തിമ ജന്മമാണ്. ബാബ പറഞ്ഞിട്ടുണ്ട് നിങ്ങള്
സതോപ്രധാനമായിരുന്നപ്പോള് ബാക്കി ആരും ഉണ്ടായിരുന്നില്ല. നിങ്ങള് എത്ര
ധനികരായിരുന്നു. തീര്ച്ചയായും ഈ സമയത്ത് പൈസ കക്കയാണ് എങ്കിലും ഇതൊന്നും
ഒന്നുമല്ല. കക്കകളാണ്. ഇതെല്ലാം അല്പകാല സുഖത്തിനായുള്ളതാണ്. ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട്- മുമ്പ് ദാന പുണ്യങ്ങള് ചെയ്താല് ഒരുപാട് ധനം
ലഭിക്കും. വീണ്ടും ദാനം ചെയ്യുന്നു. പക്ഷേ ഇത് ഒരു ജന്മത്തിലെ കാര്യമാണ്.
ഇവിടെയാണെങ്കില് ജന്മ ജന്മാന്തരങ്ങളിലേയ്ക്ക് ധനികനായി മാറുന്നു. എത്ര കൂടുതല്
കണക്കുണ്ടോ അത്രയും അധികം ദുഃഖവും അനുഭവിക്കണം. ആര്ക്കാണോ വളരെ അധികം ധനമുള്ളത്
അവര് കൂടുതല് കുടുങ്ങിയിരിക്കുകയാണ്. ഒരിയ്ക്കലും നില്ക്കാന് കഴിയില്ല.
പാവപ്പെട്ട സാധാരണ ആളുകളെ സമര്പ്പണമാവുകയുള്ളു. ധനികര് ഒരിയ്ക്കലും ആവില്ല. അവര്
സമ്പാദിക്കുന്നത് പേരമക്കള്ക്കുവേണ്ടിയാണ് തന്റെ കുലം മുന്നോട്ടുപോകണം എന്ന്
കരുതുന്നു. സ്വയം ആ വീട്ടില് വരില്ല. പേരമക്കള് വരണം, അവര് നല്ല കര്മ്മം
ചെയ്തിട്ടുണ്ട്. ആരാണോ വളരെ അധികം ദാനപുണ്യങ്ങള് ചെയ്യുന്നത് അവര് രാജാവാകും.
പക്ഷേ സദാ ആരോഗ്യവാന് ആയിരിക്കില്ല. രാജധാനിയുണ്ട് എന്നതില് എന്ത് കാര്യം,
അവിനാശിയായ സുഖമില്ലല്ലോ. ഇവിടെ ഓരോ ചുവടിലും അനേക പ്രകാരത്തിലുള്ള ദുഃഖമുണ്ട്.
അവിടെ ഈ ദുഃഖങ്ങളെല്ലാം ദൂരെയാവുന്നു. ഞങ്ങളുടെ ദുഃഖങ്ങളെ ദൂരെയാക്കൂ എന്ന്
പറഞ്ഞാണ് ബാബയെ വിളിക്കുന്നത്. നിങ്ങള് മനസ്സിലാക്കുന്നുണ്ട് മുഴുവന് ദുഃഖവും
ദൂരെയാവുകയാണ്. ബാബയെ ഓര്മ്മിച്ചുകൊണ്ടിരുന്നാല് മാത്രം മതി. ബാബയില്
നിന്നല്ലാതെ മറ്റാരില് നിന്നും സമ്പത്ത് ലഭിക്കില്ല. ബാബ മുഴുവന്
വിശ്വത്തിന്റേയും ദുഃഖത്തെ ദൂരെയാക്കുന്നു. ഈ സമയത്ത് മൃഗങ്ങള് പോലും എത്ര
ദുഃഖത്തിലാണ്. ഇത് ദുഃഖധാമമാണ്. ദുഃഖം വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു, തമോപ്രധാനത
വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള് നമ്മള് സംഗമയുഗത്തിലാണ് ഇരിക്കുന്നത്.
അവര് എല്ലാവരും കലിയുഗത്തിലാണ്. ഇത് പുരുഷോത്തമ സംഗമയുഗമാണ്. ബാബ നമ്മെ
പുരുഷോത്തമരാക്കി മാറ്റുകയാണ്. ഇത് ഓര്മ്മയുണ്ടെങ്കിലും സന്തോഷം ഉണ്ടാകും.
ഭഗവാന് പഠിപ്പിക്കുകയാണ്, വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. ഇത് നന്നായി
ഓര്മ്മിക്കൂ. ഭഗവാന്റെ കുട്ടികള് പഠിപ്പിലൂടെ ഭഗവാന് ഭഗവതിയായി മാറണ്ടേ. ഭഗവാന്
സുഖം നല്കുന്നുണ്ടെങ്കില് എങ്കില് പിന്നെ ദുഃഖം എങ്ങനെയാണ് ലഭിക്കുന്നത്? അതും
ബാബ ഇരുന്ന് മനസ്സിലാക്കിത്തരുകയാണ്. ഭഗവാന്റെ കുട്ടികള് പിന്നെങ്ങിനെയാണ്
ദുഃഖിയാവുന്നത്, ഭഗവാന് ദുഃഖ ഹര്ത്താവും സുഖ കര്ത്താവുമാണ് എന്നാല് കുട്ടികള്
ദുഃഖത്തിലേയ്ക്ക് വരുന്നുണ്ട് അതിനാലാണ് പാടുന്നത്. നിങ്ങള്ക്ക് അറിയാം ബാബ
നമ്മെ രാജയോഗം പഠിപ്പിക്കുകയാണ്. നാം പുരുഷാര്ത്ഥം ചെയ്യുകയാണ്. ഇതില് സംശയം
ഉണ്ടാവുമോ. നമ്മള് ബി.കെ. രാജയോഗം പഠിക്കുകയാണ്. അസത്യം പറയുമോ. ആര്ക്കെങ്കിലും
ഈ സംശയം വന്നാല് മനസ്സിലാക്കിക്കൊടുക്കണം, ഇത് പഠിപ്പാണ്. വിനാശം മുന്നില്
നില്ക്കുന്നുണ്ട്. നമ്മള് സംഗമയുഗീ ബ്രാഹ്മണര് കുടുമിയാണ്. പ്രജാപിതാ
ബ്രഹ്മാവുണ്ടെങ്കില് തീര്ച്ചയായും ബ്രാഹ്മണരും ഉണ്ടാകണം. നിങ്ങള്ക്കും
മനസ്സിലാക്കിത്തന്നിട്ടുണ്ട് അപ്പോഴാണ് നിശ്ചയം വന്നത്. ബാക്കിയുള്ള മുഖ്യമായ
കാര്യം ഓര്മ്മയുടെ യാത്രയാണ്, ഇതില്ത്തന്നെയാണ് വിഘ്നം ഉണ്ടാകുന്നത്. തന്റെ
ചാര്ട്ട് നോക്കിക്കൊണ്ടിരിക്കൂ- എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുണ്ട്,
എത്രത്തോളം സന്തോഷത്തിന്റെ അതിര് കടക്കുന്നുണ്ട്? നമുക്ക് പതിത പാവനനായ ഭഗവാന്റെ
കൂട്ട് ലഭിച്ചിരിക്കുന്നു, നമ്മള് ബ്രഹ്മാവിലൂടെ ശിവബാബയുമായി ഹാന്ഡ് ഷേക്ക്
ചെയ്യുന്നു എന്നിങ്ങനെയുള്ള ആന്തരീകമായ സന്തോഷത്തില് ഇരിക്കണം. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1). തന്റെ
വീടിനേയും രാജധാനിയേയും ഓര്മ്മിച്ച് അളവറ്റ സന്തോഷത്തില് ഇരിക്കണം. സദാ
ഓര്മ്മവേണം- ഇപ്പോള് നമ്മുടെ യാത്ര പൂര്ത്തിയായി, നമ്മള് നമ്മുടെ വീട്ടിലേയ്ക്ക്
പോവുകയാണ്, പിന്നീട് രാജധാനിയിലേയ്ക്ക് വരും.
2). നമ്മള് ബ്രഹ്മാവിലൂടെ
ശിവബാബയുമായി ഹാന്ഡ് ഷേക്ക് ചെയ്യുകയാണ്, ആ ഭഗവാന് നമ്മെ പതിതത്തില് നിന്നും
പാവനമാക്കി മാറ്റുകയാണ്. നമ്മള് ഈ പഠിപ്പിലൂടെ സ്വര്ഗ്ഗത്തിലെ മഹാറാണിയാവും- ഈ
ആന്തരീക സന്തോഷത്തില് ഇരിക്കണം.
വരദാനം :-
മൂന്ന്
പ്രകാരത്തിലെയും വിജയത്തിന്റെ മെഡല് പ്രാപ്തമാക്കുന്ന സദാ വിജയിയായി ഭവിക്കട്ടെ.
വിജയമാലയില് നമ്പര്
പ്രാപ്തമാക്കുന്നതിനായി ആദ്യം സ്വയത്തിനുമേല് വിജയി, പിന്നീട് സര്വരുടെയും മേല്
വിജയി, പിന്നെ പ്രകൃതിയുടെ മേല് വിജയിയും ആകൂ. ഈ മൂന്ന് പ്രകാരത്തിലെയും
വിജയത്തിന്റെ മെഡല് പ്രാപ്തമാകുമ്പോഴാണ് വിജയമാലയിലെ മുത്താകാന് കഴിയുന്നത്.
സ്വയത്തിനുമേല് വിജയിയാകുന്നതിന്റെ അര്ത്ഥമാണ് തന്റെ വ്യര്ത്ഥ ഭാവ സ്വഭാവം
ശ്രേഷ്ഠ ഭാവവും ശുഭഭാവനയുമായി പരിവര്ത്തനം ചെയ്യുക. ആരാണോ സ്വയത്തിനുമേല്
വിജയിയാകുന്നത് അവരാണ് മറ്റുള്ളവരുടെമേല് വിജയം പ്രാപ്തമാക്കുന്നത്. പ്രകൃതിയുടെ
മേല് വിജയം പ്രാപ്തമാക്കുന്നതിന്റെ അര്ത്ഥമാണ് വായുമണ്ഡലത്തിന്റെയും,
വൈബ്രെഷന്റെയും സ്തൂല പ്രകൃതിയുടെയും സമസ്യകള്ക്ക് മേല് വിജയി ആകുക.
സ്ലോഗന് :-
സ്വയത്തിന്റെ കര്മ്മേന്ദ്രിയങ്ങളുടെമേല് പൂര്ണ്ണമായി രാജ്യം ഭരിക്കുന്നവരാണ്
സത്യമായ രാജയോഗികള്.
അവ്യക്ത സൂചന- സഹജയോഗി
ആകണമെങ്കില് പരമാത്മ സ്നേഹത്തിന്റെ അനുഭവി ആകൂ.
കുട്ടികളായ നിങ്ങള്ക്ക്
ജ്ഞാനത്തിനോടൊപ്പം സത്യമായ ആത്മീയ സ്നേഹം കിട്ടി. ആ ആത്മീയ സ്നേഹമാണ്
പ്രഭുവിന്റേത് ആക്കിയത്.ഓരോ കുട്ടിയ്ക്കുംഡബിള് സ്നേഹം കിട്ടി ഒന്ന് ബാബയുടേത്
രണ്ടാമത്തേത് ദൈവീക പരിവാരത്തിന്റെ. സ്നേഹത്തിന്റെ അനുഭവം ശലഭം ആക്കി. സ്നേഹമാണ്
കാന്തത്തിന്റെ ജോലി ചെയ്യുന്നത്. പിന്നീട് കേള്ക്കാനും മരിക്കാനും തയ്യാറാകുന്നു.
സംഗമത്തില് ആരാണോ സ്നേഹത്തില് ജീവിച്ചിരുന്നും മരിക്കുന്നത് അവരാണ്
സ്വര്ഗ്ഗത്തിലേക്ക് പോകുന്നത്.