മധുരമായ കുട്ടികളേ,
പരിധിയില്ലാത്ത ബാബ ഈ പരിധിയില്ലാത്ത സഭയിൽ ദരിദ്രരായ കുട്ടികളെ
ദത്തെടുക്കുന്നതിന് വന്നിരിക്കുകയാണ്, ബാബക്ക് ദേവതകളുടെ സഭയിലേക്ക്
വരുന്നതിന്റെ ആവശ്യമില്ല.
ചോദ്യം :-
ഏത് ദിവസമാണ് കുട്ടികൾ വളരെ ആർഭാടപൂർവ്വം ആഘോഷിക്കേണ്ടത്?
ഉത്തരം :-
ഏതു
ദിനത്തിലാണോ നിങ്ങൾ ജീവിച്ചിരിക്കേ മരിച്ചത്, ബാബയിൽ നിശ്ചയം വന്നത്........ആ
ദിനം വളരെ ആർഭാടത്തോടെ ആഘോഷിക്കണം. അത് തന്നെയാണ് നിങ്ങളുടെ ജന്മാഷ്ടമി. മർജീവാ
ജന്മം പ്രാപ്തമായ ജന്മദിനം ആഘോഷിക്കുകയാണെങ്കിൽ നിങ്ങളുടെ ബുദ്ധിയിൽ ഉണ്ടാകും
ഞാൻ പഴയ ലോകത്തിന്റെ തീരം ഉപേക്ഷിച്ചു കഴിഞ്ഞു എന്ന്. നമ്മൾ ബാബയുടേതായി അർത്ഥം
സമ്പത്തിന്റെ അധികാരിയായി.
ഗീതം :-
സഭയിലേക്ക്
വന്ന പ്രകാശം..................
ഓംശാന്തി.
ഗീതം, കവിതകൾ, ഭജനകൾ, വേദ-ശാസ്ത്രം, ഉപനിഷത്ത്, ദേവതളുടെ മഹിമകൾ ഇതെല്ലാം
ഭാരതവാസികളായ നിങ്ങൾ കുട്ടികൾ ധാരാളം കേട്ടു വന്നതാണ്. ഈ സൃഷ്ടി ചക്രം
എങ്ങനെയാണ് കറങ്ങുന്നത് എന്ന തിരിച്ചറിവ് നിങ്ങൾക്ക് ലഭിച്ചു. കഴിഞ്ഞ് പോയതിനെ
കുറിച്ചും നിങ്ങൾക്ക് അറിയാം. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ലോകം എന്താണ്, അതും
കണ്ടു കൊണ്ടിരിക്കുന്നുണ്ട്. ഇതും പ്രാക്ടിക്കലായി അനുഭവിക്കുകയാണല്ലോ. ബാക്കി
എന്തെല്ലാം സംഭവിക്കാൻ പോകുന്നുവോ അതിന്റെ പ്രാക്ടിക്കൽ അനുഭവം നിങ്ങൾക്ക്
കിട്ടിയിട്ടില്ല. കഴിഞ്ഞു പോയതിന്റെയും അനുഭവം നിങ്ങൾക്ക് ഉണ്ട്. ബാബ നിങ്ങൾക്ക്
മനസ്സിലാക്കി തന്നു ഇതെല്ലാം ബാബക്കല്ലാതെ വേറെ ആർക്കും മനസ്സിലാക്കി തരാൻ
സാധിക്കില്ല. ധാരാളം മനുഷ്യർ ഉണ്ട് എന്നാൽ അവർ ഒന്നും മനസ്സിലാക്കിയിട്ടില്ല.
രചയിതാവിന്റേയും രചനയുടേയും ആദി മദ്ധ്യ അന്ത്യത്തെ കുറിച്ചും ആർക്കും അറിയില്ല.
ഇപ്പോൾ കലിയുഗത്തിന്റെ അവസാനമാണ്, ഇതും മനുഷ്യർക്ക് അറിയില്ല. അതെ, മുന്നോട്ട്
പോകവെ അവസാനമായി എന്ന് മനസ്സിലാക്കും. ജ്ഞാനത്തിന്റെ സാരത്തെ മനസ്സിലാക്കും.
ബാക്കി മുഴുവൻ ജ്ഞാനത്തേയും മനസ്സിലാക്കില്ല. പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ്
അറിയാൻ സാധിക്കുക. ഇത് മനുഷ്യനിൽ നിന്നും രാജാക്കന്മാരുടേയും രാജാവാകാനുള്ള
പഠിപ്പാണ്. ഇത് ആസുരീയ രാജാവാകുന്നതിനുള്ള പഠിപ്പല്ല, പകരം ദൈവീക
രാജാവാകാനുള്ളതാണ്, അവരെയാണ് ആസുരീയ രാജാക്കന്മാർ പോലും പൂജിക്കുന്നത്. ഈ
കാര്യങ്ങൾ നിങ്ങൾ കുട്ടികൾക്ക് മാത്രമെ അറിയുകയുള്ളൂ. വിദ്വാൻ, ആചാര്യൻമാർക്ക്
പോലും ഇത് അൽപം പോലും അറിയില്ല. ഭഗവാൻ, ആരെയാണോ പ്രകാശം എന്ന് വിളിക്കുന്നത് ആ
ശക്തിയെ ആർക്കും അറിയില്ല. ഗീതം പാടുന്നവർക്കും ഇതിന്റെ അർത്ഥം അറിയില്ല. കേവലം
മഹിമ മാത്രം പാടും. ഭഗവാനും ഏതോ സമയത്ത് ഈ ലോകത്തിന്റെ സഭയിലേക്ക് വന്നിട്ടുണ്ട്.
സഭ അർത്ഥം എവിടെ ധാരാളം പേർ കൂടുന്നോ അവിടം. സഭയിൽ കഴിക്കാനും കുടിക്കാനും,
മദ്യവുമെല്ലാം കിട്ടാറുണ്ട്. ഇപ്പോൾ ഈ സഭയിൽ നിങ്ങൾ കുട്ടികൾക്ക് ബാബയിൽ നിന്നും
അവിനാശി ജ്ഞാന രത്നങ്ങളുടെ ഖജനാവ് ലഭിക്കുകയാണ് അഥവാ വൈകുണ്ഠത്തിന്റെ ചക്രവർത്തി
പദവിയാണ് കിട്ടുന്നത് എന്നും പറയാം. ഈ മുഴുവൻ സഭയിലും വെച്ച് നിങ്ങളാണ് ബാബയെ
അറിയുന്നവർ, സമ്മാനം നൽകുന്നതിനാണ് ബാബ വന്നിരിക്കുന്നതും. ബാബ സഭയിൽ എന്താണ്
നൽകുന്നത്, സഭയിൽ മനുഷ്യൻ മനുഷ്യന് എന്താണ് കൊടുക്കാറുള്ളത്, രാത്രി പകലിന്റെ
വ്യത്യാസമുണ്ട്. ബാബ ഹലുവയാണ് കഴിപ്പിക്കുന്നത് എന്നാൽ മനുഷ്യരാണെങ്കിൽ
എളുപ്പത്തിലും എളുപ്പമായ വസ്തുവായ കടല പോലെയുള്ള സാധനങ്ങൾ കൊടുക്കും. ഹലുവയും
കടലയും തമ്മിൽ എത്ര വ്യത്യാസമുണ്ട്. മനുഷ്യൻ പരസ്പരം കടലയാണ് കഴിപ്പിക്കുന്നത്.
ആർക്കെങ്കിലും വരുമാനമൊന്നും ഇല്ലെങ്കിൽ പറയാറുണ്ടല്ലോ - ഇവർ കടലയാണ്
കഴിക്കുന്നത്.
ഇപ്പോൾ നിങ്ങൾ കുട്ടികൾ അറിയുന്നുണ്ട് പരിധിയില്ലാത്ത ബാബ നമുക്ക്
സ്വർഗ്ഗത്തിന്റെ രാജ്യാധികാരത്തിന്റെ വരദാനം നൽകുകയാണ്. ശിവബാബ ഈ സഭയിലേക്കാണ്
വരുന്നത്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ടല്ലോ. പക്ഷെ ബാബ വന്ന് എന്താണ്
ചെയ്യുന്നത് എന്നൊന്നും ആർക്കും അറിയില്ല. ബാബ അച്ഛനാണ്. അച്ഛൻ തീർച്ചയായും
എന്തെങ്കിലും കഴിപ്പിക്കും, എന്തെങ്കിലും നൽകും. മാതാ പിതാവ് ജീവിതത്തെ
സംരക്ഷിക്കുമല്ലോ. നിങ്ങൾക്ക് അറിയാം മാതാ പിതാവ് വന്ന് നമ്മുടെ ജീവിതത്തെ
സംരക്ഷിക്കുകയാണ്. നമ്മളെ ദത്തെടുത്തിരിക്കുകയാണ്. കുട്ടികൾ സ്വയം പറയുന്നുണ്ട്
ബാബാ ഞാൻ അങ്ങയുടെ 10 ദിവസമായ കുട്ടിയാണ് അർത്ഥം ബാബയുടെ കുട്ടിയായി 10 ദിവസമായി.
അപ്പോൾ മനസ്സിലാക്കണം ഞങ്ങൾ അങ്ങയിൽ നിന്നും സ്വർഗ്ഗത്തിന്റെ സമ്പത്ത് നേടാൻ
യോഗ്യരാണ് എന്ന്. അങ്ങയുടെ മടിത്തട്ടിലേക്ക് വന്നിരിക്കുന്നു. ജീവിച്ചിരിക്കെ
ആരെയെങ്കിലും ദത്തെടുത്താൽ അന്ധവിശ്വാസത്തോടെയായിരിക്കില്ലല്ലോ. മാതാ പിതാക്കളും
തങ്ങളുടെ മക്കളെ സംരക്ഷണത്തിനായി ആർക്കെങ്കിലും കൊടുക്കാറുണ്ട്. അവർ
മനസ്സിലാക്കും തന്റെ കുട്ടി അവരോടൊപ്പം കൂടുതൽ സുഖത്തോടെ ജീവിക്കും അതോടൊപ്പം
കൂടുതൽ സംരക്ഷണവും കിട്ടും. നിങ്ങളും ലൗകിക അച്ഛന്റെ കുട്ടികളാണെങ്കിലും ഇപ്പോൾ
പരിധിയില്ലാത്ത അച്ഛന്റെ മടിത്തട്ടിലേക്ക് വന്നിരിക്കുകയാണ്. പരിധിയില്ലാത്ത
ബാബ എത്ര താല്പര്യത്തോടെയാണ് കുട്ടികളെ ദത്തെടുക്കുന്നത്. കുട്ടികളും
എഴുതുന്നുണ്ട് ഞാൻ ബാബയുടെ കുട്ടിയായി എന്ന്. ദൂരെ നിന്നൊന്നുമല്ല പറയുന്നത്.
പ്രാക്ടിക്കലായി ദത്തെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ ആഘോഷവും നടത്തുമല്ലോ.
ഏതുപോലെയാണോ ജന്മദിനം ആഘോഷിക്കുന്നത് അതുപോലെ തന്നെയാണ്. ഇതും മക്കളാവുകയാണ്,
ചില കുട്ടികൾ ബാബയോട് പറയാറുണ്ട് ഞങ്ങൾ അങ്ങയുടേതായിരിക്കുകയാണ്, അതിനാൽ 6-7
ദിവസങ്ങൾക്ക് ശേഷം നാമകരണവും ആഘോഷിക്കണം. പക്ഷെ ആരും ആഘോഷിക്കാറില്ല. തങ്ങളുടെ
ജന്മാഷ്ടമി വളരെ ഗംഭീരമായി ആഘോഷിക്കേണ്ടതാണ്. പക്ഷെ ചെയ്യുന്നില്ലല്ലോ. എനിക്ക്
എന്റെ ജയന്തി ആഘോഷിക്കണം എന്ന ജ്ഞാനം പോലുമില്ല. 12 മാസം ബാബയുടെ കുട്ടിയായി
ജീവിച്ചിട്ടാണ് തന്റെ ജയന്തി ചിലർ ആഘോഷിക്കുന്നത്. ഇത്രയും സമയം ആഘോഷിക്കാതെ
ഇപ്പോൾ 12 മാസത്തിനു ശേഷം എന്തിനാണ് ആഘോഷിക്കുന്നത്. ജ്ഞാനവുമില്ല,
നിശ്ചയവുമില്ല. ഒരു തവണ ജന്മദിനം ആഘോഷിച്ചാൽ അത് ഉറച്ചതാകുമല്ലോ അഥവാ അടുത്ത
ജന്മദിനം ആഘോഷിക്കാതെ അവർ ഓടി പോവുകയാണെങ്കിൽ മനസ്സിലാക്കാൻ സാധിക്കും അവർ
മരിച്ചു പോയി എന്ന്. ജന്മദിനം പോലും ചിവർ വളരെ ഗംഭീരമായി ആഘോഷിക്കാറുണ്ട്. ചില
ദരിദ്രർ ശർക്കരയും കടലയുമെല്ലാം വിതരണം ചെയ്യാറുണ്ട്. കൂടുതലൊന്നുമുണ്ടാകില്ല.
കുട്ടികൾക്ക് പൂർണ്ണമായ രീതിയിൽ മനസ്സിലാക്കാൻ കഴിയുന്നില്ല അതിനാൽ
സന്തോഷവുമില്ല. ജന്മദിനം ആഘോഷിച്ചാൽ ഓർമ്മയും ഉറച്ചതാകും. പക്ഷെ ആ ബുദ്ധി ഇല്ല.
ഇന്ന് ബാബ വീണ്ടും മനസ്സിലാക്കി തരുകയാണ് ആരെല്ലാം പുതിയ കുട്ടികളുണ്ടോ അവരോട്
പറയുകയാണ് നിങ്ങൾക്ക് നിശ്ചയമുണ്ടോ നിങ്ങൾ ജന്മദിനം ആഘോഷിക്കണം. ഏത് ദിവസമാണോ
നിങ്ങൾക്ക് നിശ്ചയം വന്നത് അന്ന് മുതൽ ജന്മാഷ്ടമി ആരംഭിക്കുകയാണ്. അതിനാൽ
കുട്ടികൾ അച്ഛനേയും സമ്പത്തിനേയും പൂർണ്ണമായും ഓർമ്മിക്കണം. ഞാൻ ആരുടെ
കുട്ടിയാണ് എന്നത് ആരും മറക്കാറില്ലല്ലോ. ഇവിടെ പറയുകയാണ് ബാബാ അങ്ങയുടെ ഓർമ്മ
വരുന്നില്ല. അജ്ഞാനകാലത്തിൽ പോലും പറയില്ല. ഓർമ്മ വരാതിരിക്കാനുള്ള ചോദ്യം തന്നെ
ഉയരുന്നില്ല. നിങ്ങൾ ബാബയെ ഓർമ്മിക്കുന്നുണ്ട്, ബാബ എല്ലാവരേയും
ഓർമ്മിക്കുന്നുണ്ട്. എന്റെ എല്ലാ കുട്ടികളും കാമചിതയിൽ ഇരുന്ന്
ഭസ്മമായിരിക്കുന്നു. ഇങ്ങനെ ഒരു ഗുരുവിനോ മഹാത്മാവിനോ പറയാൻ കഴിയില്ല. ഇത്
ഭഗവാനുച്ചരിച്ചത് തന്നെയാണ്, നിങ്ങൾ സർവ്വരും എന്റെ മക്കളാണെന്ന്. സർവ്വരും
ഭഗവാന്റെ മക്കളാണ്. എല്ലാ ആത്മാക്കളും പരമാത്മാവിന്റെ മക്കളാണ്. ബാബയും
എപ്പോഴാണോ ശരീരത്തിലേക്ക് വരുന്നത് അപ്പോഴാണ് പറയുന്നത് - എല്ലാ ആത്മാക്കളും
എന്റെ മക്കളാണ്. കാമ ചിതയിൽ ഇരുന്ന് ഭസ്മമായി തമോപ്രധാനമായിരിക്കുന്നു.
ഭാരതവാസികൾ ഇരുമ്പിനു സമാനമായി മാറിയിരിക്കുന്നു. കാമ ചിതയിൽ ഇരുന്ന് സർവ്വരും
കറുത്തിരിക്കുകയാണ്. ആരാണോ പൂജ്യനും നമ്പർവൺ വെളുത്തിരുന്നത്, അവർ തന്നെയാണ്
ഇപ്പോൾ കറുത്തവരും പൂജാരികളുമായി മാറിയിരിക്കുന്നത്. സുന്ദരൻ ശ്യാമനാകുന്നു.
കാമവികാരത്തിൽ ജീവിക്കുക അർത്ഥം സർപ്പത്തിന്റെ വിഷം ഏറ്റതിനു സമാനമാണ്.
വൈകുണ്ഠത്തിൽ കൊത്തുന്നതിന് സർപ്പമൊന്നും ഉണ്ടാകില്ല. ഇങ്ങനെയുള്ള
കാര്യമൊന്നുമില്ല. ബാബ പറയുകയാണ് - 5 വികാരങ്ങൾ പ്രവേശിച്ചതിലൂടെ നിങ്ങൾ
മുൾക്കാട്ടിലെ മുള്ളു പോലെ ആയി മാറിയിരിക്കുന്നു. പറയുന്നുണ്ട് ബാബ ഇത്
മുള്ളുകളുടെ കാട് തന്നെയാണ്. പരസ്പരം വിഷം പകർന്ന് എല്ലാവരും
ഭസ്മിഭൂതമായിരിക്കുന്നു. ഭഗവാനുവാചാ ആരെയാണോ കല്പം മുമ്പ് ഞാൻ വന്ന്
സ്വച്ഛമാക്കി മാറ്റിയിരുന്നത് അവർ പതിതവും കറുത്തവരുമായി മാറിയിരിക്കുന്നു.
കുട്ടികൾക്ക് അറിയാം എങ്ങനെയാണ് വെളുത്തവരായിരുന്ന നമ്മൾ കറുത്തവരായി മാറിയത്.
മുഴുവൻ 84 ജന്മങ്ങളുടേയും ചരിത്രവും ഭൂമിശാസ്ത്രവും സാരത്തിൽ നിങ്ങളുടെ
ബുദ്ധിയിലുണ്ട്. ഈ സമയത്ത് നിങ്ങൾക്ക് അറിയാം ചിലർക്ക് തന്റെ 5-6 വയസ്സ്
മുതലുള്ള ജീവചരിത്രം ഓർമ്മയുണ്ടാകും. സർവ്വർക്കും തന്റെ കഴിഞ്ഞു പോയ
ജീവചരിത്രത്തെ കുറിച്ച് അറിയാം- നമ്മൾ എന്തെല്ലാം മോശമായ കർമ്മളാണ്
ചെയ്തിട്ടുള്ളത്. വലിയ വലിയ കാര്യങ്ങൾ മാത്രം ഓർമ്മിച്ച് എന്തെല്ലാം ചെയ്തു
എന്ന് പറയാറുണ്ട്. ഇനിയുള്ള ജന്മങ്ങളെ കുറിച്ച് ആർക്കും അറിയില്ല.
ജന്മജന്മാന്തരങ്ങളുടെ ജീവചരിത്രം ആർക്കും പറയാൻ കഴിയില്ല. ആരാണോ പൂർണ്ണമായും 84
ജന്മങ്ങൾ എടുത്തത് അവർക്കെല്ലാം ബാബ 84 ജന്മങ്ങളുടെ രഹസ്യം മനസ്സിലാക്കി
തരുകയാണ്, പൂർണ്ണമായും അത്രയും ജന്മം എടുത്തവർക്ക് സ്മൃതി ഉണരുകയും ചെയ്യും.
വീട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നിർദേശമാണ് നൽകുന്നത് അതിനാൽ ബാബ പറയുകയാണ്
ഈ ജ്ഞാനം സർവ്വ ധർമ്മങ്ങളിലും ഉള്ളവർക്ക് വേണ്ടിയാണ്. അഥവാ മുക്തി ധാമമാകുന്ന
വീട്ടിലേക്ക് പോകാൻ ആഗ്രഹമുണ്ടെങ്കിൽ ബാബക്ക് മാത്രമെ കൊണ്ടു പോകാൻ
സാധിക്കുകയുള്ളൂ. ബാബയെ ഓർമ്മിച്ചു കൊണ്ട് അവിടെ എത്തി ചേരുന്നതിന് ആർക്കും
യുക്തി പറഞ്ഞു തരാൻ സാധിക്കില്ല. പുനർജന്മവും സർവ്വർക്കും എടുക്കണം.
ബാബക്കല്ലാതെ ആർക്കും കൂട്ടി കൊണ്ടു പോകുവാൻ സാധിക്കില്ല. മോക്ഷത്തെ
കുറിച്ചുള്ള ചിന്ത പോലും വരരുത്. പ്രാപ്തമാകില്ല. ഇത് അനാദിയായി ഉണ്ടായതും
ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്, ഇതിൽ നിന്നും മുക്തമാകാൻ ആർക്കും സാധിക്കില്ല.
സർവ്വരുടേയും മുക്തി ദാതാവ് ഒരു ബാബയാണ്, വഴികാട്ടിയുമാണ്. എന്നെ ഓർമ്മിക്കൂ
എങ്കിൽ വികർമ്മം വിനാശമാകും എന്ന യുക്തി പറഞ്ഞു തരുന്നതും ബാബയാണ്. ഇല്ലെങ്കിൽ
ശിക്ഷ അനുഭവിക്കേണ്ടി വരും. പുരുഷാർത്ഥം ചെയ്യുന്നില്ലെങ്കിൽ മനസ്സിലാക്കാൻ
സാധിക്കുന്നത് അവർ ഇവിടെ ഉള്ളവർ അല്ല എന്നതു തന്നെയാണ്. മുക്തി ജീവന്മുക്തിയുടെ
വഴി നിങ്ങൾ കുട്ടികൾ നമ്പർവാറനുസരിച്ച് അറിയുന്നുണ്ട്. ഓരോരുത്തരുടേയും
മനസ്സിലാക്കി കൊടുക്കുന്ന രീതി വ്യത്യസ്തമാണ്. നിങ്ങൾക്കും പറയാൻ കഴിയും - ഈ
സമയത്ത് ലോകം പതിതമാണ്. എത്ര ലഹളയാണ് നടക്കുന്നത്. സത്യയുഗത്തിൽ ഇത് ഉണ്ടാകില്ല.
ഇത് കലിയുഗമാണ്. ഇത് എല്ലാ മനുഷ്യരും അംഗീകരിക്കും. സത്യയുഗം,
ത്രേതാ..സ്വർണ്ണിമ യുഗം, വെള്ളി യുഗം...മറ്റു ഭാഷകളിലും പല പേരുകളിൽ പറയാറുണ്ട്.
ഇംഗ്ലീഷ് എല്ലാവർക്കും അറിയുമല്ലോ. ഇംഗ്ലീഷ് ഹിന്ദിയുടെ ഡിക്ഷ്ണറി പോലും
ഉണ്ടല്ലോ. വിദേശികൾ കുറേ കാലം രാജ്യം ഭരിച്ചതു കൊണ്ട് ഇപ്പോഴും അവരുടെ ഭാഷ
പ്രയോജനപ്പെടുന്നുണ്ട്.
ഈ സമയത്ത് മനുഷ്യർ മനസ്സിലാക്കുന്നുണ്ട് നമ്മളിൽ ഒരു ഗുണവുമില്ല, ബാബാ വരൂ വന്ന്
ദയ കാണിക്കൂ ഞങ്ങൾ പതിതരാണ്, ഞങ്ങളെ പവിത്രമാക്കൂ. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക്
അറിയാം ഒരു പതിതമായ ആത്മാവിനും തിരിച്ച് വീട്ടിലേക്ക് പോകാൻ സാധിക്കില്ല.
സർവ്വർക്കും സതോ രജോ തമോവിലേക്ക് വരണം. ഇപ്പോൾ ബാബ ഈ പതിത സഭയിലേക്ക് വരുന്നു,
എത്ര വലിയ സഭയാണ്. ഞാൻ ദേവതകളുടെ സഭയിലേക്ക് വരുന്നില്ല. എവിടെയാണോ കൊട്ടാരവും
സൗകര്യങ്ങളും, 36 പ്രകാരത്തിലുള്ള ഭോജനവും പ്രാപ്തമാകുന്നത് അവിടേക്ക് ഞാൻ
വരുന്നത് പോലുമില്ല. എവിടെയാണോ കുട്ടികൾക്ക് പോലും കഴിക്കാൻ റൊട്ടി
ഇല്ലാതിരിക്കുന്നത് ഇപ്പോൾ അവരുടെ അടുത്ത് വന്ന് അവരെ ദത്തെടുത്ത് മക്കളാക്കി
സമ്പത്ത് കൊടുക്കുന്നു. ധനവാന്മാരെ ദത്തെടുക്കാറില്ല, അവർ തന്റെ ലഹരിയിലാണ്
ജീവിക്കുന്നത്. അവർ സ്വയം പറയും ഞങ്ങൾക്ക് ഇവിടെ തന്നെ സ്വർഗ്ഗമാണ് എന്നെല്ലാം.
എന്നാൽ ആരെങ്കിലും മരിച്ചാൽ പറയാറുമുണ്ട് അവർ സ്വർഗ്ഗവാസിയായി എന്ന്. അപ്പോൾ
തീർച്ചയായും നരകത്തിലാണല്ലോ ജീവിച്ചിരുന്നത്. ഇത് എന്തുകൊണ്ടാണ്
മനസ്സിലാക്കാത്തത്. ഇപ്പോഴും പത്രങ്ങളിൽ യുക്തിയോടെ ഇത് ആരും എഴുതി
കൊടുത്തിട്ടില്ല. കുട്ടികൾക്ക് അറിയാം ഞങ്ങളെ ഡ്രാമയാണ് പുരുഷാർത്ഥം
ചെയ്യിപ്പിക്കുന്നത്, ഞങ്ങൾ എന്ത് പുരുഷാർത്ഥമാണോ ചെയ്യുന്നത് - ഇതും ഡ്രാമയിൽ
അടങ്ങിയതാണ്. പുരുഷാർത്ഥവും തീർച്ചയായും ചെയ്യണം. ഡ്രാമ എന്ന് പറഞ്ഞ് ഇരിക്കരുത്.
ഓരോ കാര്യത്തിനും തീർച്ചയായും പുരുഷാർത്ഥം ചെയ്യണം. കർമ്മയോഗി, രാജയോഗിയാണല്ലോ.
അവർ കർമ്മ സന്യാസിമാരാണ്, ഹഠയോഗികളാണ്. നിങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്.
വീട്ടിൽ കഴിയുന്നുണ്ട്, കുട്ടികളെ സംരക്ഷിക്കുന്നുണ്ട്. എന്നാൽ അവർ വീട് വിട്ടു
പോവുകയാണ് ചെയ്യാറുള്ളത്. അവർക്ക് കുടുംബത്തിൽ ജീവിക്കുന്നത് ഇഷ്ടമായിരിക്കില്ല.
പക്ഷെ ആ പവിത്രതയും ഭാരതത്തിലാണല്ലോ വേണ്ടത്. എന്നാലും നല്ലതാണ്. ഇപ്പോഴാണെങ്കിൽ
പവിത്രതയും ഇല്ല. അവർക്ക് ഇങ്ങനെ ജീവിച്ചതു കൊണ്ട് പവിത്രലോകത്തിലേക്ക് പോകാൻ
സാധിക്കും എന്നുമല്ല. കേവലം ബാബക്കല്ലാതെ ആർക്കും കൂട്ടി കൊണ്ടു പോകാൻ
സാധിക്കില്ല, ഇപ്പോൾ നിങ്ങൾക്ക് അറിയാം - ശാന്തിധാമം നമ്മുടെ വീടാണ്. പക്ഷെ
അങ്ങോട്ട് എങ്ങനെയാണ് പോവുക? ധാരാളം പാപം ചെയ്തിട്ടുണ്ട്. ഈശ്വരനെ സർവ്വവ്യാപി
എന്നാണ് പറയുന്നത്. ഇത് ആരുടെ മാനമാണ് നഷ്ടപ്പെടുത്തുന്നത്? ശിവബാബയുടെ.
പട്ടിയിലും പൂച്ചയിലും കണ കണങ്ങളിൽ പരമാത്മാവാണ് എന്നാണ് പറയുന്നത്. ഇപ്പോൾ
ആരെയാണ് ശിക്ഷിക്കേണ്ടത്? ബാബ പറയുകയാണ് ഞാനാണ് ശക്തിശാലി, എന്റെ കൂടെ
ധർമ്മരാജനും ഉണ്ട്. ഇത് സർവ്വരുടേയും കണക്കെടുപ്പിന്റെ സമയമാണ്. സർവ്വരും ശിക്ഷ
അനുഭവിച്ച് തിരിച്ച് വീട്ടിലേക്ക് പോകും. ഡ്രാമ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്
ഇങ്ങനെയാണ്. ശിക്ഷകൾ തീർച്ചയായും അനുഭവിക്കേണ്ടി വരും. ഇത് സാക്ഷാത്കാരത്തിന്റെ
കാര്യമാണ്. ഗർഭ ജയിലിലും സാക്ഷാത്കാരം കിട്ടും. അതും ജയിലാണ്, അവിടെയും
ദു:ഖത്തിന്റെ അനുഭവമുണ്ടാകും. സത്യയുഗത്തിൽ രണ്ട് ജയിലും ഉണ്ടാകില്ല, അവിടെ
ശിക്ഷയും അനുഭവിക്കേണ്ട കാര്യമില്ല.
ഇപ്പോൾ ബാബ മനസ്സിലാക്കി തരുകയാണ,് കുട്ടികളെ എന്നെ ഓർമ്മിക്കൂ എങ്കിൽ കറ
ഇല്ലാതാകും. അവർ നിങ്ങളുടെ വാക്കുകളെ വളരെപ്പേർ അംഗീകരിക്കും. ഭഗവാന്റെ നാമവും
ഉണ്ടല്ലോ. കേവലം കൃഷ്ണന്റെ പേരെഴുതി തെറ്റു ചെയ്തു. ഇപ്പോൾ ബാബ കുട്ടികൾക്ക്
മനസ്സിലാക്കി തരികയാണ് - എന്താണോ കേൾക്കുന്നത്, കേട്ടതിനു ശേഷം പത്രങ്ങളിൽ ഇടണം.
ശിവബാബ ഈ സമയത്ത് സർവ്വരോടും പറയുകയാണ് - 84 ജന്മങ്ങൾ എടുത്ത്
തമോപ്രധാനമായിരിക്കുകയാണ്. ഇപ്പോൾ വീണ്ടും നിർദേശം നൽകുകയാണ് - എന്നെ ഓർമ്മിക്കൂ
എങ്കിൽ വികർമ്മം വിനാശമാകും. ശരി- കുട്ടികളെ എത്രയധികം മനസ്സിലാക്കി തരികയാണ്
നിങ്ങൾക്ക്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഓരോ
കാര്യങ്ങൾക്കും തീർച്ചയായും പുരുഷാർത്ഥം ചെയ്യണം. ഡ്രാമയാണ് എന്ന് പറഞ്ഞ്
ഇരിക്കരുത്. കർമ്മയോഗി, രാജയോഗി ആകണം. കർമ്മ സന്യാസിയോ ഹഠയോഗിയോ ആകരുത്.
2) ശിക്ഷ അനുഭവിക്കാതെ
ബാബയുടെ കൂടെ പോകുന്നതിന് ഓർമ്മയിൽ ഇരുന്ന് ആത്മാവിനെ സതോപ്രധാനമാക്കണം.
കറുത്തതിൽ നിന്നും വെളുത്തതാകണം.
വരദാനം :-
സർവ രൂപങ്ങൾ
കൊണ്ടും സർവ സംബന്ധങ്ങൾ കൊണ്ടും തന്റെ സർവതും ബാബയ്ക്കു മുന്നിൽ അർപ്പിക്കുന്ന
സത്യമായ സ്നേഹിയായി ഭവിക്കട്ടെ.
ആരോടാണോ അതിയായ സ്നേഹം
ഉണ്ടാകുന്നത്, അപ്പോൾ ആ സ്നഹത്തിനു വേണ്ടി എല്ലാവരിൽ നിന്നും മാറി എല്ലാം
അവർക്കു മുന്നിൽ അർപ്പിക്കുന്നു, ബാബ യ്ക്ക് കുട്ടികളോട് സ്നേഹമുള്ളതു പോലെ.
അതിനാൽ സദാകാലത്തെ സുഖത്തിന്റെ പ്രാപ്തി സ്നേഹി കുട്ടികൾക്ക് ചെയ്യിക്കുന്നു,
ബാക്കി എല്ലാവരെയും മുക്തിധാമത്തിലിരുത്തുന്നു. ഇങ്ങനെയുള്ള കുട്ടികളുടെ
സ്നേഹത്തിന്റെ തെളിവാണ് സർവ രൂപങ്ങൾ കൊണ്ടും സർവ സംബന്ധങ്ങൾ കൊണ്ടും തന്റെ സർവതും
ബാബയ്ക്കു മുന്നിൽ അർപ്പിക്കുക. എവിടെ സ്നേഹമുണ്ടോ അവിടെ യോഗമുണ്ട്,
യോഗമുണ്ടെങ്കിൽ സഹയോഗമുണ്ട്. ഒരു ഖജനാവിനെയും മനോമതത്താൽ
വ്യർഥമാക്കിക്കളയാനാവില്ല.
സ്ലോഗന് :-
സാകാര
കർമത്തിൽ ബ്രഹ്മാബാബയെയും അശരീരിയാകുന്നതിൽ നിരാകാര ബാബയെയും ഫോളോ ചെയ്യൂ
അവ്യക്തസൂചനകൾ- ഇനി തന്റെ
ദാതാ സ്വരൂപത്തെ പ്രത്യക്ഷമാക്കൂ
താങ്കൾ കുട്ടികളുടെ
അടുക്കൽ അനുഭൂതികളുടെ ഖജനാവ് സമ്പന്നമാണ്, അപ്പോൾ താങ്കൾ സമ്പന്ന മൂർത്തികൾ
മാസ്റ്റർ ദാതാവായി എല്ലാവർക്കും അനുഭൂതി ചെയ്യിച്ചുകൊണ്ട് പോകൂ. ദാതാവ് അർഥം
സേവാധാരി. ദാതാവിന് നൽകാതിരിക്കാനാവില്ല. അവർ തന്റെ ദയാമനസ്കതയുടെ ഗുണത്താൽ
ആർക്കെങ്കിലും ധൈര്യം നൽകുകയാണെങ്കിൽ ഏതെങ്കിലും നിർബലആത്മാവിന് ബലം നൽകും. അവർ
മാസ്റ്റർ സുഖദാതാവായിരിക്കും.