30.04.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബാബ നിങ്ങളെ പുരുഷോത്തമനാകുന്നതിനു വേണ്ടി പഠിപ്പിച്ചു കൊണ്ടിരിക്കുന്നു, നിങ്ങള് ഇപ്പോള് കനിഷ്ഠനില് നിന്നും ഉത്തമ പുരുഷനാകുന്നു, ഏറ്റവും ഉത്തമര് ദേവതമാരാണ്.

ചോദ്യം :-
ഇവിടെ നിങ്ങള് കുട്ടികള് സത്യയുഗത്തില് ഇല്ലാത്ത ഏതൊരു പരിശ്രമമാണ് ചെയ്യുന്നത് ?

ഉത്തരം :-
ഇവിടെ നിങ്ങള് ദേഹസഹിതം ദേഹത്തിന്റെ സര്വ്വ - സംബന്ധങ്ങളും മറന്ന് ആത്മാഭിമാനിയായി ശരീരം ഉപേക്ഷിക്കുന്നതില് വളരെ പരിശ്രമിക്കുന്നു. സത്യയുഗത്തില് പരിശ്രമമില്ലാതെ ഇരിക്കെ - ഇരിക്കെ ശരീരം ഉപേക്ഷിക്കും. നമ്മള് ആത്മാവാണ്, നമുക്ക് ഈ പഴയ ലോകം, പഴയ ശരീരം ഉപേക്ഷിക്കണം, പുതിയത് എടുക്കണം, ഇപ്പോള് ഈ പരിശ്രമം അഥവാ അഭ്യാസമാണ ചെയ്യുന്നത്. സത്യയുഗത്തില് ഈ അഭ്യാസത്തിന്റെ ആവശ്യമില്ല.

ഗീതം :-
ദൂരെ ദേശത്ത് വസിക്കുന്നവനേ.........................

ഓംശാന്തി.  
മധുരമായ-മധുരമായ ആത്മീയ കുട്ടികള് അറിയുന്നു അതായത് വീണ്ടും എന്നാല് കല്പ -കല്പത്തിന് ശേഷം. ഇതിനെയാണ് പറയുന്നത് വീണ്ടും ദൂരദേശത്ത് വസിക്കുന്നവന് പരദേശത്ത് വന്നു. ഇത് കേവലം ആ ഒരേയൊരു ബാബയെ കുറിച്ചാണ് പാടുന്നത്, എല്ലാവരും ഓര്മ്മിക്കുന്നത് ആ ബാബയെ തന്നെയാണ്, ബാബ വിചിത്രനാണ്. ബാബയ്ക്ക് തന്റേതായ ശരീരം ഇല്ല. ബ്രഹ്മാ, വിഷ്ണു, ശങ്കര് പോലും ദേവതയാണ്. ശിവ ഭഗവാനു വാചാ എന്ന് പറയുന്നു, പരംധാമിലാണ് വസിക്കുന്നത്. ആ ബാബയെ സുഖധാമില് ആരും വിളിക്കുന്നില്ല, ദു:ഖധാമില് എല്ലാവരും വിളിക്കുന്നു. ബാബ വരുന്നതും സംഗമയുഗത്തിലാണ്. ഇത് നമ്മള് കുട്ടികള് അറിയുന്നു - സത്യയുഗത്തില് മുഴുവന് വിശ്വത്തിലും നമ്മള് പുരുഷോത്തമരാണ് വസിച്ചിരുന്നത്. അവിടെ മദ്ധ്യമം, കനിഷ്ഠം ഇല്ല. ഉത്തമനിലും ഉത്തമ പുരുഷന് ഈ ശ്രീ ലക്ഷ്മി - നാരായണനാണല്ലോ. ശ്രീ-ശ്രീ ശിവബാബയാണ് അവരെ അങ്ങനെയാക്കി മാറ്റിയത്. ശ്രീ -ശ്രീ എന്ന് ആ ശിവബാബയെ തന്നെയാണ് പറയുന്നത്. ഇന്നത്തെ കാലത്ത് സന്യാസിമാര് പോലും സ്വയത്തെ ശ്രീ - ശ്രീ എന്ന് പറയുന്നു. അതിനാല് ബാബ തന്നെ വന്ന് ഈ സൃഷ്ടിയെ പുരുഷോത്തമമാക്കുന്നു. സത്യയുഗത്തില് മുഴുവന് സൃഷ്ടിയിലും പുരുഷോത്തമര് തന്നെയാണ് വസിച്ചിരുന്നത്. ഉത്തമനിലും ഉത്തമന്, കനിഷ്ഠത്തിലും കനിഷ്ഠം ഇതിന്റെ വ്യത്യാസം ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു. കനിഷ്ഠ മനുഷ്യര് തന്റെ അധമ അവസ്ഥ കാണിക്കുന്നു. ഇപ്പോള് നമള് മനസിലാക്കുന്നു നമ്മള് ആരായിരുന്നു, ഇപ്പോള് വീണ്ടും നമ്മള് സ്വര്ഗവാസി പുരുഷോത്തമനായി മാറികൊണ്ടിരിക്കുന്നു. ഇത് സംഗമയുഗം. നിങ്ങള്ക്ക് അറിയാം ഈ പഴയ ലോകം പുതിയതാകുന്നു. പഴയതില് നിന്ന് പുതിയത്, പുതിയതില് നിന്ന് പഴയത് തീര്ച്ചയായും ആകുന്നു. പുതിയത് സത്യയുഗം, പഴയത് കലിയുഗം. ബാബ സത്യമായ സ്വര്ണ്ണം, സത്യം പറയുന്നവനാകുന്നു. ആ ബാബയെ ട്രൂത്ത് (സത്യം) എന്ന് പറയുന്നു. എല്ലാ സത്യവും പറഞ്ഞു തരുന്നു. ഈശ്വരന് സര്വ്വവ്യാപിയെന്ന് ആരാണോ പറയുന്നത് അത് അസത്യമാണ്. അതിനാല് ബാബ ഇപ്പോള് പറയുന്നു - അസത്യം കേള്ക്കരുത്. മോശമായത് കേള്ക്കരുത്, മോശമായത് കാണരുത്...... രാജ-വിദ്യയുടെ കാര്യം വേറെയാണ്. അല്പകാല സുഖത്തിന് വേണ്ടി മാത്രമാണ് അത്. അടുത്ത ജന്മത്തില് വീണ്ടും പുതിയതായി പഠിക്കണം. അത് അല്പകാല സുഖം. ഇത് 21 ജന്മം, 21 തലമുറക്കുവേണ്ടി. വാര്ദ്ധക്യം വരെയാണ് തലമുറയെന്ന് പറയുന്നത്. അവിടെ ഒരിക്കലും അകാല മൃത്യു ഉണ്ടാകില്ല. ഇവിടെ നോക്കൂ എങ്ങനെയെല്ലാം അകാല മൃത്യു സംഭവിച്ചു കൊണ്ടിരിക്കുന്നു. ജ്ഞാനത്തിലും മരിച്ചുപോകുന്നു. നിങ്ങള് ഇപ്പോള് കാലന്റെ മേല് വിജയം നേടികൊണ്ടിരിക്കുന്നു. അറിയുന്നു അത് അമരലോകമാണ്, ഇത് മൃത്യുലോകമാണ്. അവിടെ വയസ്സാകുമ്പോള് സാക്ഷാല്ക്കാരവും ഉണ്ടാകും- നമ്മള് ഈ ശരീരം ഉപേക്ഷിച്ച് കുട്ടിയായി ജന്മം എടുക്കും. വയസ്സ് പൂര്ത്തിയാകുമ്പോള് ശരീരം ഉപേക്ഷിക്കും. പുതിയ ശരീരം ലഭിക്കുമെങ്കില് അത് നല്ലതല്ലേ. ഇരിക്കെ-ഇരിക്കെ സന്തോഷത്തോടെ ശരീരം ഉപേക്ഷിക്കും. ഇവിടെ ആ അവസ്ഥയില് ഇരുന്നും ശരീരം ഉപേക്ഷിക്കുന്നതിന് പരിശ്രമിക്കുന്നു. ഇവിടുത്തെ പരിശ്രമം അവിടെ സാധാരണമായി മാറുന്നു. ഇവിടെ ദേഹസഹിതം ഏതെല്ലാം ഉണ്ടോ അതെല്ലാം മറക്കണം. സ്വയത്തെ ആത്മാവ് എന്ന് മനസ്സിലാക്കണം, ഈ പഴയലോകത്തെ ഉപേക്ഷിക്കണം. പുതിയ ശരീരം എടുക്കണം. ആത്മാവ് സതോപ്രധാനമായിരുന്നപ്പോള് സുന്ദര ശരീരം ലഭിച്ചു. പിന്നീട് കാമ- വികാരത്തിന്റെ ചിതയില് ഇരുന്നതിലൂടെ കറുത്ത് തമോപ്രധാനമായി. അതിനാല് ശരീരവും ശ്യാമവര്ണ്ണത്തിലുള്ളത് ലഭിച്ചു. സുന്ദരനില് നിന്ന് കറുപ്പായി മാറി. കൃഷ്ണന്റെ പേര് കൃഷ്ണന് തന്നെയാണ് പിന്നെ എന്തുകൊണ്ട് ശ്യാമസുന്ദരനെന്ന് പറയുന്നു? ചിത്രങ്ങളിലും കൃഷ്ണന്റെ ശരീരം കറുപ്പായി കാണിക്കുന്നു, പക്ഷേ അര്ത്ഥം മനസിലാക്കുന്നില്ല. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു സതോപ്രധാനമായിരുന്നപ്പോള് സുന്ദരനായിരുന്നു. ഇപ്പോള് തമോപ്രധാനക്കറുപ്പായി. സതോപ്രധാനം പുരുഷോത്തമം,തമോപ്രധാനം കനിഷ്ഠം. ബാബയാണെങ്കില് സദാ പവിത്രമാണ്. ബാബ വരുന്നത് തന്നെ നമ്മളെ സുന്ദരനാക്കുവാനാണ്. വഴികാട്ടിയാണല്ലോ. കല്പ-കല്പം വരുന്നു, ഇല്ലായെങ്കില് പഴയ ലോകത്തെ ആര് പുതിയതാക്കും? ഇത് പതീതം ഛീ-ഛീ ലോകമാണ്. ഈ കാര്യങ്ങള് ലോകത്തുള്ള ആരും അറിയുന്നില്ല. ഇപ്പോള് നമ്മള് അറിയുന്നു ബാബ നമ്മളെ പുരുഷോത്തമനാക്കുവാന് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. വീണ്ടും ദേവതയാകുന്നതിന് വേണ്ടി നമ്മള് ബ്രാഹ്മണരായിരിക്കുന്നു. നമ്മള് സംഗമയുഗീ ബ്രഹ്മണരാണ്. ഇപ്പോള് സംഗമയുഗമാണെന്ന് ലോകത്തെ ആര്ക്കും അറിയില്ല. കാരണം ശാസ്ത്രങ്ങളില് ലക്ഷ കണക്കിന് വര്ഷം കല്പത്തിന്റെ ആയുസ്സ് എന്നെഴുതി, അതിനാല് വിചാരിക്കുന്നു, കലിയുഗം ഇപ്പോഴും ഒരു കൊച്ചു കുട്ടിയാണ്. നിങ്ങള് ഇപ്പോള് ഹൃദയം കൊണ്ട് മനസ്സിലാക്കുന്നു - നമ്മള് ഉത്തമനിലും ഉത്തമന്, കലിയുഗീ പതീതത്തില് നിന്ന് സത്യയുഗീ പാവനം, മനുഷ്യനില് നിന്നും ദേവതയാകുവാന് ഇവിടെ വന്നു. ഗ്രന്ഥത്തിലും മഹിമ പാടുന്നു-അഴുക്കായ വസ്ത്രം അലക്കി. പക്ഷേ ഗ്രന്ഥം പഠിക്കുന്നവര് പോലും അര്ത്ഥം മനസ്സിലാക്കുന്നില്ല. ഈ സമയം ബാബ വന്ന് മുഴുവന് ലോകത്തിലെ മനുഷ്യരേയും ശുദ്ധമാക്കുന്നു. നിങ്ങള് ആ ബാബയുടെ മുന്നില് ഇരിക്കുന്നു. ബാബ തന്നെയാണ് കുട്ടികള്ക്ക് മനസിലാക്കിത്തരുന്നത്. ഈ രചയിതാവിന്റേയും, രചനയുടേയും ജ്ഞാനം ആരും അറിയുന്നില്ല. ബാബ ജ്ഞാനസാഗരനാണ്, സത്യമാണ്, ചൈതന്യമാണ്, അമരനാണ്. പുനര്ജന്മരഹിതനാണ്. നിങ്ങള്ക്ക് ഇപ്പോള് ബാബ 21 ജന്മത്തെയ്ക്ക് സമ്പത്ത് നല്കി കൊണ്ടിരിക്കുന്നു. ഇത് അവിനാശി പഠിത്തമാണ്. പഠിപ്പിക്കുന്നതും അവിനാശി ബാബ. അരകല്പം നിങ്ങള് രാജ്യം നേടുന്നു, പിന്നീട് രാവണരാജ്യമാകുന്നു. അരകല്പം രാമരാജ്യം, അരകല്പം രാവണ രാജ്യം.

പ്രാണനേക്കാളും സ്നേഹം ഒരു ബാബയോടാണ് എന്തുകൊണ്ടെന്നാല് ആ ബാബ നിങ്ങള് കുട്ടികളെ എല്ലാ ദു:ഖത്തില് നിന്നും മുക്തമാക്കി അപാര സുഖത്തിലേയ്ക്ക് കൊണ്ടുപോകുന്നു. നിങ്ങള് നിശ്ചയത്തോടെ പറയുന്നു അത് നമ്മുടെ പ്രാണനേക്കാളും പ്രിയപ്പെട്ട പാരലൗകിക പിതാവാണ്. ആത്മാവിനെയാണ് പ്രാണനെന്ന് പറയുന്നത്. എല്ലാ മനുഷ്യരും ആ ബാബയെ ഓര്മ്മിക്കുന്നു, എന്തുകൊണ്ടെന്നാല് ആ ബാബ അരകല്പത്തേയ്ക്ക് ദു:ഖത്തില് നിന്ന് മുക്തമാക്കി ശാന്തി, സുഖം നല്കുന്നു.അതിനാല് പ്രാണനേക്കാളും പ്രീയമായതാണ് .നിങ്ങള്ക്കറിയാം സത്യയുഗത്തില് നമ്മള് സദാ സുഖത്തിലായിരുന്നു . ബാക്കിയുള്ളവര് ശാന്തിധാമത്തിലേക്ക് മടങ്ങി പോകും. പിന്നീട് രാവണ രാജ്യമാകുമ്പോള് ദു:ഖം തുടങ്ങും. ദു:ഖത്തിന്റെയും സുഖത്തിന്റെയും കളിയാണ്. മനുഷ്യര് മനസിലാക്കുന്നു ഇവിടെ തന്നെയാണ് ഇപ്പോള്-ഇപ്പോള് സുഖം, ഇപ്പോള്-ഇപ്പോള് ദു:ഖം. പക്ഷേ അങ്ങനെയല്ല, നിങ്ങള് അറിയുന്നു സ്വര്ഗം വേറെയാണ്, നരകം വേറെയാണ്. സ്വര്ഗത്തിന്റെ സ്ഥാപന രാമന് ചെയ്യുന്നു, നരകത്തിന്റെ സ്ഥാപന രാവണന് ചെയ്യുന്നു. രാവണന്റെ കോലം വര്ഷാ-വര്ഷം കത്തിക്കുന്നു. പക്ഷേ എന്തിന് കത്തിക്കുന്നു ? എന്ത് വസ്തുവാണ് ? ഒന്നും അറിയുന്നില്ല. എത്ര ചെലവ് ചെയ്യുന്നു. എത്ര കഥകള് ഇരുന്ന് കേള്പ്പിക്കിന്നു, രാമന്റെ സീതാദേവിയെ രാവണന് കൊണ്ടുപോയി. മനുഷ്യരും മനസ്സിലാക്കുന്നു അങ്ങനെ സംഭവിച്ചിരിക്കാം.

ഇപ്പോള് നിങ്ങള്ക്ക് എല്ലാവരുടേയും കര്ത്തവ്യം അറിയാം. നിങ്ങളുടെ ബുദ്ധിയില് ഈ ജ്ഞാനമുണ്ട് .മുഴുവന് ലോകത്തിന്റെയും ഹിസ്റ്ററിയും ജ്യോഗ്രഫിയും ഒരു മനുഷ്യരും അറിയുന്നില്ല. ബാബയാണ് അറിയുന്നത്. ബാബയെ ലോകത്തിന്റെ രചയിതാവ് എന്നും പറയില്ല. ലോകം ഉള്ളത് തന്നെയാണ്, ബാബ കേവലം വന്ന് ഈ ചക്രം എങ്ങനെ കറങ്ങുന്നു എന്ന ജ്ഞാനം നല്കുന്നു. ഭാരതത്തില് ഈ ലക്ഷ്മി- നാരായണന്റെ രാജ്യമായിരുന്നു, പിന്നീട് എന്ത് സംഭവിച്ചു? എന്താ ദേവതമാര് ആരോടെങ്കിലും യുദ്ധം ചെയ്തുവോ? അങ്ങനെ ഒന്നും തന്നെയില്ല. അരകല്പത്തിന് ശേഷം രാവണ രാജ്യം ആരംഭിക്കുന്നതിലൂടെ ദേവതമാര് വാമ മാര്ഗത്തിലേയ്ക്ക് പോകുന്നു. ബാക്കി ആരോ യുദ്ധത്തില് പരാജയപ്പെടുത്തി, അങ്ങനെയൊന്നും ഇല്ല. സേനയുടെ കാര്യമൊന്നുമില്ല. യുദ്ധത്തിലൂടെ രാജ്യം നേടുന്നുമില്ല, നഷ്ടപ്പെടുത്തുന്നുമില്ല. ഇത് യോഗത്തില് ഇരുന്ന് പവിത്രമായി പവിത്ര രാജ്യം നിങ്ങള് സ്ഥാപിക്കുകയാണ്. ബാക്കി കൈയ്യില് ആയുധമൊന്നുമില്ല. ഇത് ഡബിള് അഹിംസയാണ്. ഒന്ന്, പവിത്രതയുടെ അഹിംസ, രണ്ട്, നിങ്ങള് ആര്ക്കും ദു:ഖം കൊടുക്കുന്നില്ല. കാമവികാരത്തിന്റെ ഹിംസയാണ് ഏറ്റവും വലിയ ഹിംസ. അത് ആദി - മദ്ധ്യ - അന്ത്യം ദു:ഖം നല്കുന്നു. രാവണ രാജ്യത്തിലാണ് ദു:ഖം ആരംഭിക്കുന്നത്. രോഗങ്ങളും ആരംഭിക്കുന്നു. എത്രമാത്രം രോഗമാണ്. അനേക പ്രകാരത്തിലുള്ള മരുന്നുകളും ഇറങ്ങുന്നു. പക്ഷേ രോഗിയായല്ലോ. നിങ്ങള് ഈ യോഗബലത്തിലൂടെ 21-ജന്മത്തെയ്ക്ക് നിരോഗിയാകുന്നു. അവിടെ ദു:ഖം,രോഗം ഇതിന്റെ പേരോ, അടയാളമോ ഇല്ല. ആ ലോകത്തിലേയ്ക്ക് പോകുന്നതിന് വേണ്ടി പഠിച്ചു കൊണ്ടിരിക്കുന്നു. കുട്ടികള് അറിയുന്നു ഭഗവാന് നമ്മളെ പഠിപ്പിച്ച് ഭഗവാന് - ഭഗവതി ആക്കുന്നു. പഠിത്തവും എത്ര സഹജമാണ്. അര - മുക്കാല് മണിക്കൂര് കൊണ്ട് മുഴുവന് ചക്രത്തിന്റേയും ജ്ഞാനം മനസിലാക്കി തരുന്നു. 84 - ജന്മം ആരാര് എടുക്കുന്നു-ഇത് നിങ്ങള് അറിയുന്നു.

നിരാകാരനായ ഭഗവാന് നമ്മളെ പഠിപ്പിയ്ക്കുകയാണ്. ഭഗവാന്റെ സത്യമായ പേരു് ശിവന് എന്നാണു്. മംഗളകാരിയണല്ലോ? സര്വ്വരുടേയും മംഗളകാരി സര്വ്വരുടേയും സദ്ഗതിദാതാവ് ഉയര്ന്നതിലും ഉയര്ന്ന ബാബയാണു്. ഉയര്ന്നതിലും ഉയര്ന്ന മനുഷ്യരാക്കി മാറ്റുന്നു. ബാബ പഠിപ്പിച്ച് യോഗ്യരാക്കി മാറ്റിയിട്ട് പറയുന്നു ഇനി നിങ്ങള് പോയി പഠിപ്പിയ്ക്കു. ഈ ബ്രഹ്മാകുമാര് കുമാരിമാരെ പഠിപ്പിയ്ക്കുന്നത് ശിവബാബയാണു്. ബ്രഹ്മാവിലൂടെ നിങ്ങളെ ദത്തെടുത്തിരിയ്ക്കുകയാണു്. പ്രജാപിതാ ബ്രഹ്മാവ് എവിടെ നിന്നും വന്നു? ഇക്കാര്യത്തില് തന്നെയാണ് ആശയക്കുഴപ്പം. ഇദ്ദേഹത്തിനെ ദത്തെടുത്തിരിയ്ക്കുന്നു, പറയുന്നു, വളരെ ജന്മങ്ങളുടെ അന്തിമ ജന്മത്തില് ..... വളരെ ജന്മങ്ങള് എടുത്തിട്ടുള്ളതാരാണു്? ഈ ലക്ഷ്മീ നാരയണനാണു് പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നത് അതുകൊണ്ടാണു് കൃഷ്ണനെ ശ്യാമസുന്ദരന് എന്നു പറയുന്നത്. നമ്മള് സുന്ദരന്മാരായിരുന്നു പിന്നെ രണ്ട് കല കുറഞ്ഞു. കലകള് നഷ്ടമായി ഇപ്പോള് ഒരു കലയും ഇല്ലാത്തവരായി. ഇനി തമോപ്രാധാനത്തില് നിന്നും എങ്ങനെ സതോപ്രധാനമാകും? ബാബ പറയുന്നു, എന്നെ ഓര്മ്മിയ്ക്കൂ എങ്കില് നിങ്ങള് പാവനമാകും. ഇത് രുദ്രജ്ഞാന യജ്ഞമാണെന്നും അറിയാം. യജ്ഞത്തിന് ബ്രാഹ്മണരെ വേണം. സത്യമായ ഗീത കേള്പ്പിയ്ക്കുന്ന ബ്രാഹ്മണരാണു് നിങ്ങള് കുട്ടികള് അതു കൊണ്ട് സത്യമായ ഗീതാപാഠശാല എന്നു നിങ്ങള് എഴുതി വയ്ക്കുന്നു. ആ ഗീതയില് പേരു തന്നെ മാറ്റി കളഞ്ഞു. പിന്നെ കഴിഞ്ഞ കല്പത്തില് ആരെല്ലാം സമ്പത്തെടുത്തിട്ടുണ്ടോ അവരെല്ലാം അതു പോലെ തന്നെ എടുക്കും. തന്റെ ഹൃദയത്തിനോടു ചോദിയ്ക്കൂ- എനിയ്ക്ക് പൂര്ണ്ണമായും സമ്പത്തെടുക്കുവാന് സാധിയ്ക്കുമോ? മനുഷ്യര് ശരീരം ഉപേക്ഷിയ്ക്കുമ്പോള് വെറുംകൈയ്യോടെയാണു് പോകുന്നത്, ആ വിനാശിയായ സമ്പാദ്യം ഒപ്പം വരില്ല. നിങ്ങള് ശരീരം വിട്ടുപോകുമ്പോള് നിറഞ്ഞ കൈയ്യോടെ പോകും, കാരണം 21 ജന്മത്തേയ്ക്കു നിങ്ങള് തനിയ്ക്കു വേണ്ടേി സമ്പാദിയ്ക്കുകയാണു്. മനുഷ്യരുടെ സമ്പാദ്യം മുഴുവന് മണ്ണില് പൂണ്ടുപോകും. അതിനാല് നമ്മള്ക്ക് എന്തുകൊണ്ട് ബാബക്ക് കൊടുത്ത് ട്രാന്സ്ഫര് ചെയ്തുകൂടാ. വളരെ ദാനം ചെയ്യുന്നവര് അടുത്ത ജന്മത്തില്സമ്പന്നരാകുന്നു, ട്രാന്സ്ഫര് ചെയ്യപ്പെടുമല്ലോ? ഇപ്പോള് നിങ്ങള് 21 ജന്മത്തെയ്ക്കു വേണ്ടി പുതിയ ലോകത്തിലേയ്ക്കു ട്രാന്സഫര് ചെയ്യുന്നു, അതിനു പകരമായി നിങ്ങള്ക്കു 21 ജന്മത്തേയ്ക്കു കിട്ടുന്നു. അവര് ഒരു ജന്മത്തേയ്ക്ക് അല്പകാലത്തേയ്ക്കു ട്രാന്സഫര് ചെയ്യുന്നു. നിങ്ങള് ട്രാന്സഫര് ചെയ്യുന്നത് 21 ജന്മത്തേയ്ക്കു വേണ്ടിയാണു്. ബാബ ദാതാവു തന്നെയാണു്. ഇതു ഡ്രാമയിലുള്ളതാണു്. ആരെത്ര ചെയ്യുന്നുവോ അതിനുള്ളത് നേടുന്നു. അവര് ഇന്ഡയറക്ട് ദാനപുണ്യം ചെയ്യുന്നതു കൊണ്ട് അല്പകാലത്തേയ്ക്കു പകരം കിട്ടുന്നു. ഇവിടെ ഡയറക്ടാണു്. ഇപ്പോള് എല്ലാം പുതിയ ലോകത്തിലേയ്ക്ക് ട്രാന്സഫര് ചെയ്യണം. ഈ ബ്രഹ്മവിനെ നോക്കൂ എത്ര സമര്ത്ഥനാണ്. എല്ലാം ഈശ്വരന് തന്നു എന്നാണു് നിങ്ങള് പറയുന്നത്. ഇപ്പോള് ബാബ പറയുന്നു അതെല്ലാം എനിയ്ക്കു തരൂ. ഞാന് നിങ്ങള്ക്കു് വിശ്വത്തിന്റെ ചക്രവര്ത്തീ പദവി തരുന്നു. ബ്രഹ്മാബാബ ഉടനെ തന്നെ നല്കി, ചിന്തിച്ചില്ല. ഫുള് പവ്വറും നല്കി, എനിയ്ക്കു വിശ്വത്തിന്റെ ചക്രവര്ത്തീ പദവി കിട്ടുവാന് പോകുകയാണു് എന്ന ലഹരി കയറി. കുട്ടികളെക്കുറിച്ചൊന്നും ചിന്തിച്ചില്ല. നല്കുന്നയാള് ഈശ്വരനാണെങ്കില് മറ്റുള്ളവരുടെ ഉത്തരവാദിത്വം എന്തിനെടുക്കണം. 21 ജന്മത്തേയ്ക്കു വേണ്ടി എങ്ങനെ ട്രാന്സ്ഫര് ചെയ്യണം എന്ന കാര്യം ബ്രഹ്മാബാബയെ കണ്ടു ഫോളോ ചെയ്യു. പ്രജാപിത ബ്രഹ്മാവു ചെയ്തില്ലേ? ഈശ്വരന് ദാതാവാണു്. ഈശ്വരനാണു് ഇദ്ദേഹത്തിനെ കൊണ്ടു ചെയ്യിപ്പിച്ചത്. നമ്മള് ബാബയില് നിന്നും ചക്രവര്ത്തീ പദവി എടുക്കുവാനാണു വന്നതെന്നു നിങ്ങള്ക്കുമറിയാം. ദിവസം ചെല്ലുന്തോറും സമയം കുറഞ്ഞുവരുന്നു. ആപത്തുകള് അങ്ങനെയുള്ളത് വരും, ചോദിക്കയേ വേണ്ട. വ്യാപാരികളുടെ നെടുവീര്പ്പാണെങ്കില് കൈയ്യിലുള്ള പണത്തിലാണു്, ആള്ക്കൂട്ടം ഒന്നും വരല്ലേ. സൈനികരുടെ മുഖം കാണുമ്പോള് മനുഷ്യര്ക്ക് ബോധക്ഷയം വരും. മുന്നോട്ടു പോകുമ്പോള് വളരെയധികം ബുദ്ധിമുട്ടും. സ്വര്ണ്ണമൊന്നും സൂക്ഷിച്ചു വയ്ക്കാനും സമ്മതിയ്ക്കില്ല. പിന്നെ നിങ്ങളുടെ അടുക്കല് എന്തു അവശേഷിയ്ക്കാനാണു്? പൈസ ഉണ്ടെങ്കിലല്ലേ എന്തെങ്കിലും വാങ്ങിയ്ക്കുവാന് സാധിയ്ക്കു. നോട്ടുകള്ഉപയോഗിയ്ക്കുവാനും പറ്റില്ല. രാജ്യം മാറും. അന്തിമത്തില് വളരെ ദുഖിച്ചു മരിയ്ക്കും. ഒരുപാടു ദു:ഖിച്ചതിനു ശേഷം സുഖം ഉണ്ടാകും. ഇതാണു് രക്തച്ചൊരിച്ചിലിന്റെ കളി. പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകും. ഇതിനെല്ലാം മുന്പേ ബാബയില് നിന്നും സമ്പത്തെടുക്കണം. യാത്രകളൊക്കെ ചെയ്തോളു പക്ഷേ ബാബയെ ഓര്മ്മിയ്ക്കണം എങ്കില് പാവനമാകും. പിന്നെ ആപത്തുകള് ഒരുപാടു വരും. ഒരുപാടു പേരുടെ നിലവിളികള് ഉയരും. അന്തിമത്തില് ഒരു ശിവബാബ മാത്രം ഓര്മ്മ വരുവാന് നിങ്ങള് കുട്ടികള് പ്രാക്ടീസ് ചെയ്യണം. ബാബയുടെ ഓര്മ്മയില് ശരീരം വിടണം ഒരു മിത്ര സംബന്ധികളേയും ഓര്മ്മ വരരുത്. ഈ പ്രാക്ടീസ് ചെയ്യണം. ബാബയെ ഓര്മ്മിയ്ക്കണം, നാരയണന് ആകണം. ഈ അഭ്യാസം നല്ലതുപോലെ ചെയ്യേണ്ടി വരും. ഇല്ലെങ്കില് ഒരുപാടു പശ്ചാത്തപിയ്ക്കും. മറ്റാരുടെയെങ്കിലും ഓര്മ്മ വന്നാല് തോറ്റു പോകും. പാസാകുന്നവര് വിജയമാലയില് കോര്ക്കപ്പെടും. ബാബയെ എത്ര ഓര്മ്മിയ്ക്കുന്നു എന്നു തന്നോടു ചോദിയ്ക്കണം. എന്തെങ്കിലും കൈയ്യില് ഉണ്ടെങ്കില് അന്തിമത്തില് അത് ഓര്മ്മവരും. കൈയില് ഇല്ലെങ്കില് ഓര്മ്മ വരില്ല. ബാബ പറയുന്നു എന്റെ കൈയില് ഒന്നും തന്നെ ഇല്ല. ഇതൊന്നും എന്റെ വസ്തുവല്ല. ആ ജ്ഞാനത്തിനു പകരം ഈ ജ്ഞാനം കേള്ക്കൂ എങ്കില് 21 ജന്മത്തേയ്ക്കു സമ്പത്ത് കിട്ടും. ഇല്ലെങ്കില് സ്വര്ഗത്തിന്റെ ചക്രവര്ത്തി പദവി കളയുകയാണു്. ബാബയില് നിന്നും സമ്പത്തെടുക്കുവാനാണു് നിങ്ങള് ഇവിടെ വന്നത്. തീര്ച്ചയായും പാവനമായേ പറ്റൂ. ഇല്ലെങ്കില് ശിക്ഷകള് അനുഭവിച്ച് കര്മ്മക്കണക്കു് തീര്ക്കേണ്ടി വരും. പദവിയൊന്നും കിട്ടില്ല. ശ്രീമത്തനുസരിച്ചു നടന്നാല് കൃഷ്ണനെ മടിയിലിരുത്താം. കൃഷ്ണനെപ്പോലൊരു പതിയേയോ, കുട്ടിയേയോ കിട്ടണം എന്നു പറയാറില്ലേ. ചിലര് നല്ലതു പോലെ മനസ്സിലാക്കുന്നു, ചിലര് തലകീഴായത് പറയുന്നു.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബ്രഹ്മാബാബ തന്റെ സര്വ്വതും ബാബയ്ക്കു ട്രാന്സഫര് ചെയ്ത് ഫുള്പവറും ബാബയ്ക്കു നല്കി, ചിന്തിച്ചില്ല, ഇക്കാര്യത്തില് ബാബയെ ഫോളൊ ചെയ്ത് 21 ജന്മത്തേയ്ക്കു പ്രാലബ്ധം ശേഖരിയ്ക്കണം.

2) അന്തിമത്തില് ഒരു ബാബയല്ലാതെ മറ്റൊന്നും ഓര്മ്മ വരാതിരിയ്ക്കുവാന് പ്രാക്ടീസ് ചെയ്യണം. നമ്മുടേതായി ഒന്നും ഇല്ല, എല്ലാം ബാബയുടേതാണു്. ബാബയും സമ്പത്തും, ഈ സ്മൃതിയില് പാസായി വിജയമാലയില് വരണം.

വരദാനം :-
മനസ്സിനെ പൂര്ണ്ണമായും ശ്രദ്ധിക്കുന്ന കയറുന്ന കലയുടെ അനുഭവിയും വിശ്വപരിവര്ത്തകരുമായി ഭവിക്കട്ടെ.

ഇപ്പോള് അന്തിമ സമയത്ത് മനസ്സിലൂടെ വിശ്വപരിവര്ത്തനത്തിന് നിമിത്തമാകണം അതിനാല് ഇപ്പോള് മനസ്സിലെ ഒരു സങ്കല്പമെങ്കിലും വ്യര്ത്ഥമായാല് വളരെയധികം നഷ്ടം വരും, ഒരു സങ്കല്പം പോലും സാധാരണ കാര്യമായി കാണരുത്, വര്ത്തമാന സമയത്ത് സങ്കല്പത്തിന്റെ ചഞ്ചലത പോലും ഏറ്റവും വലുതായി കണക്കാക്കുന്നു കാരണം ഇപ്പോള് സമയം മാറി കഴിഞ്ഞു, പുരുഷാര്ത്ഥത്തിന്റെ ഗതിയും മാറി. അതിനാല് സങ്കല്പത്തിന് തന്നെ ഫുള്സ്റ്റോപ് ഇടണം. മനസ്സിനെ ഇത്രയധികം ശ്രദ്ധിക്കുമ്പോള് കയറുന്ന കലയിലൂടെ വിശ്വപരിവര്ത്തകരാകാന് കഴിയും.

സ്ലോഗന് :-
കര്മ്മത്തിലും യോഗത്തിന്റെ അനുഭവം ഉണ്ടാകുക എന്നാല് കര്മയോഗിയാകുക.

അവ്യക്ത സൂചന : കമ്പയിന്റ് സ്വരൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയി ആകൂ

താങ്കളും ബാബയും ഈ കമ്പയിന്റ് രൂപത്തിന്റെ അനുഭവം ചെയ്ത്, സദാ ശുഭ ഭാവന , ശ്രേഷ്ഠകാമന, ശ്രേഷ്ഠവാണി, ശ്രേഷ്ഠദൃഷ്ടി, ശ്രേഷ്ഠകര്മ്മം ഇതിലൂടെ വിശ്വകല്യാണകാരി സ്വരൂപത്തിന്റെ അനുഭവം ചെയ്യുകയാണെങ്കില് സെക്കന്റില് സര്വ്വ പ്രശ്നങ്ങള്ക്കും പരിഹാരം ഉണ്ടാക്കാന്കഴിയും.സദാ ഈ സ്ളോഗന് ഓര്മ്മിക്കണം " ഒരിക്കലും ഞാന് പ്രശ്നം ആവുകയില്ല , പ്രശ്നങ്ങള് കണ്ട് ഭയപ്പെടില്ല, സ്വയം സമാധാന സ്വരൂപമായിരിക്കും മറ്റുള്ളവര്ക്ക് പരിഹാരം നല്കും." ഈ സ്മൃതി സഫലത സ്വരൂപമാക്കും.